Monday, April 15, 2013

കെ എം ഷാജിക്കും സംഘപരിവാരത്തിനും ഒരേ സ്വരം

അടിസ്ഥാനപരമായി ഒരു പാർട്ടി നയമോരാഷ്ട്രീയ മുദ്രാവാക്യമോ ഇല്ലാത്ത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ സമ്പന്ധിച്ചിടത്തോളം വ്യക്തിത്വത്തിനുംനേതൃപാടവത്തിനുമായിരുന്നു പാർട്ടിയിൽ എക്കാലവും പ്രാധാന്യം ലഭിച്ചിരുന്നതു. നല്ല നേതാവെന്നാൽ അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗത്തിനും ശൈലിക്കും ഉടമ. അതിലുപരി പാർട്ടി നയങ്ങളിലൂന്നിയ സംഘടനാ പ്രവർത്തനമോകാലിക പ്രസക്തിയുള്ള രാഷ്ട്രീയ മുദ്രാവാക്യത്തിനോ മുസ്ലിം ലീഗിൽ ഒരുകാലത്തും സ്ഥാനം ഉണ്ടായിരുന്നില്ല. ‘ആത്മീയനേതാവു’ എന്ന വിശേഷണത്തിൽ തുടങ്ങി താഴോട്ടു നീളുന്ന നേതാക്കളായിരുന്നു ആത്യന്തികമായി പാർട്ടി. നേതാക്കളുടെ കവലപ്രസംഗങ്ങളായിരുന്നു പാർട്ടി നയങ്ങൾ. ഏതെങ്കിലും ഒരു വിഷയത്തിൽ പാർട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയ നയങ്ങൾക്കനുസൃതമായ നിലപാട് എടുക്കുവാനായി ഒരു രാഷ്ട്രീയനയം ഒരുകാലത്തും ലീഗിനുണ്ടായിരുന്നില്ല. കാലികമായ രാഷ്ട്രീയ സാഹചര്യവും വെല്ലുവിളികളും നേരിടുമ്പോൾ നേതാക്കൾ കൂടിയിരുന്നു അവരുടെ ഇഛക്കും താല്പര്യത്തിനും മാത്രം ഊന്നൽ കൊടുത്തുകൊണ്ടുള്ള തിരുമാനം എടുക്കുന്നു. ആ തിരുമാനം പാർട്ടി മുറുകെ പിടിക്കുന്ന ഐഡിയോളജിയുമായി ചേർന്നു പോകുന്നതാണോ അല്ലയോ എന്നതൊന്നും പാർട്ടി നേതാക്കൾക്കോ അണികൾക്കോ വിഷയം അല്ല. നേതാകൾ പറയുന്നുഅണികൾ അനുസരിക്കുന്നു. ആത്യന്തികമായി ഇതാണ് മുസ്ലിം ലീഗ് എന്ന പാർട്ടി. ബാബരീ മസ്ജിദ് ധ്വംസന വിഷയമടക്കം മുസ്ലിം സമുദായം ഒരു വശത്ത് പ്രതിസന്ധിനേരിടുന്ന പല ഘട്ടങ്ങളിലും മുസ്ലിം ലീഗ് എടുത്ത തിരുമാനങ്ങൾ അധികാര-വ്യക്തിത്വ താല്പര്യങ്ങൾക്ക് മാത്രം മുൻതൂക്കം കൊടുത്ത തിരുമാനങ്ങൾ ആയിരുന്നു.

ലീഗ് നേതൃത്വം അഴിമതിയുടെയും പെൺവാണിഭത്തിന്റെയും മൂല്യച്യുതികളിൽ അകപെട്ട് ബ്ലാകമെയിൽ രാഷ്ട്രീയത്തിന്നിരയായ സാഹചര്യം ഉള്ളതുകൊണ്ട് തന്നെ സമുദായവുമായി ബന്ധപ്പെട്ട നിർണ്ണായക തിരുമാനങ്ങളെടുക്കാൻ പലപ്പോഴും ലീഗ് നേതൃത്വത്തിനു കഴിയാതെ പോകുന്നു. അണികളാകട്ടെ രാഷ്ട്രീയ അച്ചടക്കരാഹിത്യത്തിന്‍റെ പ്രതീകമെന്ന നിലക്കാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു. ലീഗ് അണികൾ തെരുവിൽ ഇറങ്ങിയാൽ സമുദയം ഭയക്കേണ്ട സാഹചര്യമാണുള്ളതെന്ന് അടുത്തകാലത്ത് ഒരു ചർച്ചയിൽ പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കാസർക്കോട് ലീഗ് പ്രകടനത്തിനു നേരെ നടന്ന വെടിവെപ്പുംപാഠപുസ്തക വിരുദ്ധ സമരത്തിന്റെ പേരിൽ അദ്ധ്യാപകനെ ചവിട്ടിക്കൊന്നു എന്ന ആരോപണവുംനാദാപുരത്തെ ലീഗിന്റെ അത്യന്തം പ്രകോപനകരമായ പ്രകടനങ്ങളുമൊക്കെ ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് കോഴിക്കോട് എയർപോർട്ടിൽ നൽകിയ സ്വീകരണത്തിന്നിടെ നടന്ന അക്രമസംഭവങ്ങളും ഇവിടെ സ്മരണീയമാണ്. രാഷ്ട്രീയ സംഘർഷങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിലുമൊക്കെയായി കേരളത്തിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിലെ പ്രധാനകക്ഷികൾ സി.പി.എമ്മും സംഘപരിവാരവുമായിരുന്നു എങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സി.പി.എമ്മും മുസ്ലിം ലീഗുമാണ് പ്രധാനകക്ഷികൾ.. പതിവുപോലെ ഈ സംഘർഷങ്ങളും രാഷ്ട്രീയ സ്വഭാവമുള്ള സംഘർഷങ്ങളുടെ കൂട്ടത്തിൽ പെടുത്തിയാണ് മാധ്യമങ്ങളുംഅധികാരികളും റിപ്പോർട്ട് ചെയ്യുന്നതുംനടപടി സ്വീകരിക്കുന്നതും. എന്നാൽ രാഷ്ട്രീയസ്വാഭവത്തിന്നപ്പുറം വർഗ്ഗീയമാനമുള്ള കലാപമാണ് രണ്ട് പ്രമുഖ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ഇവിടങ്ങളിൽ നിന്നും  ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നതു. മുസ്ലിം സാമുദായികതയുടെ ദുഷിച്ച വശങ്ങളുടെ പ്രയോത്ക്കളായി ലീഗുംഹൈന്ദവ വർഗ്ഗീയസ്വാഭവത്തിലേക്ക് സി.പി.എമ്മും കൂപ്പുകുത്തുന്ന അപകടകരമായ പ്രവണത ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ വേദികളിൽ മിതവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായുംതീവ്രവാദ ആശയങ്ങളുടേ ശത്രുക്കളായും സ്വയം അവതരിക്കുന്ന ലീഗിനു പക്ഷെ പ്രായോഗിക തലത്തിൽ ഈ പക്വതയുംമിതവാദവും എത്രമാത്രം കൊണ്ടുനടക്കുവാൻ സാധിക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

സി.പി.എമ്മുമായി സംഘർഷസാഹചര്യമുള്ള പ്രദേശങ്ങൾ പരിശോധിച്ചാൽ ഇവിടങ്ങളെല്ലാം മുസ്ലിം ലീഗിനു സമഗ്രാധിപത്യമുള്ള പ്രദേശങ്ങൾ ആണെന്നു മനസ്സിലാക്കാംമുസ്ലിം സമുദായം ലീഗിൽ കേന്ദ്രീകരിക്കപ്പെട്ട ലീഗിന്റെ അപ്രമാദിത്വ ഗ്രാമങ്ങൾ. മുസ്ലിം സ്വഭാവമുള്ള മറ്റു പാർട്ടികൾക്കോസംഘടനകൾക്കോ നിർണ്ണായക സ്വാധീനമില്ലാത്ത പ്രദേശങ്ങൾ. ഈ സ്ഥലങ്ങളിലാണ് നിരന്തര സംഘട്ടനങ്ങളുംകൊലപാതകങ്ങളുമെല്ലാം അരങ്ങേറുന്നതു. കോഴിക്കോട് ജില്ലയിലെ  നിത്യസംഘർഷ മേഖലയായ നാദാപുരവുംകണ്ണൂര്‍  ജില്ലയിൽ തളിപ്പറമ്പുംകാസർകോഡ് ജില്ലയിലെ വിവിധ സംഘർഷ പ്രദേശങ്ങളിലുമെല്ലാം ലീഗിനു സമഗ്രാധിപത്യമുള്ളലീഗ് പ്രതിനിധികൾ ജനപ്രതിനികളായി വരുന്ന സ്ഥലങ്ങളാണ്. ഈ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതു. നാദാപുരത്തെ ഇനിയും അവസാനിക്കാത്ത കലാപങ്ങൾ ഇതിൽ എടുത്തു പറയേണ്ടതാണ്. സി.പി.എമ്മും. മുസ്ലിംലീഗും ഹൈന്ദവമുസ്ലിംസമുദായികതയുടെ ഭാഗമായി ഇരുഭാഗങ്ങളിലും അണിനിരന്നുകൊണ്ടുള്ള സംഘർഷങ്ങൾകലാപങ്ങൾ. ദശക്കണക്കിനു പേർ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു. കൊള്ളയുംകൊള്ളിവെപ്പുംമാനഭംഗവുമൊക്കെ മുറക്കു നടക്കുന്നു. ഉത്തരേന്ത്യയിൽ മാത്രം കേട്ടു ശീലിച്ച അഭയാര്‍ത്ഥി സമൂഹങ്ങളെയും നാദാപുരത്ത് പല കലാപങ്ങൾക്കിടയിൽ കാണുകയുണ്ടായി. തളിപ്പറമ്പിലുംകാസർകോഡും അവസ്ഥ ഭിന്നമല്ല.

കെ എം ഷാജി എന്നും ഷാജി കെ വയനാട് എന്നും അറിയപ്പെടുന്ന മുസ്ലിം ലീഗിലെ തീപ്പൊരി പ്രാസംഗികനും അഴിക്കോട് എം എൽ എയുമായ യൂത്ത് ലീഗ് നേതാവ് കെ എം ഷാജി ശ്രദ്ധേയമാകുന്നത് ഈ പശ്ചാതലത്തിലാണ്. വയനാട്ടിൽ നിന്നുള്ള യൂത്ത് ലീഗ് നേതാവായി രണ്ടായിരമാണ്ടുകളോടെയാണ് ഷാജി ലീഗ് രാഷ്ട്രീയത്തിൽ സജീവമാകുന്നതു. ലീഗിലെ നല്ല നേതാവെന്നാൽ അണികളെ ഇളക്കിവിടുന്ന നിലക്ക് പ്രസംഗിക്കുവാൻ കഴിവുള്ളവർ എന്ന അർത്ഥത്തിൽ കെ എം ഷാജി എല്ലാം കൊണ്ടും ലീഗിലെ യുവതുർക്കിയായി വളർന്നുതുടങ്ങി. മതരംഗത്തു മുജാഹിദ് പശ്ചാതലം ഉള്ളതു കൊണ്ട് തന്നെ മുജാഹിദ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന നയത്തിനനുസരിച്ചുള്ള രാഷ്ട്രീയ നിലപാടുകളാണ് തുടക്കം മുതലെ സ്വീകരിച്ചതു. മതം വേറേ രാഷ്ട്രീയം വേറെ എന്ന മുജാഹിദ് നയത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക ആദർശം അടിസ്ഥാന ആശയമാക്കിയ പ്രസ്ഥാനങ്ങൾക്കെതിരെ തുടക്കം മുതലെ കെഎം ഷാജി ശക്തമായ നിലപാടു സ്വീകരിച്ചു. വിശിഷ്യാ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആയിരുന്നു ആരംഭകാലത്ത് ഈ അക്രമണമെങ്കിൽ പിന്നീട് കേരള സമൂഹത്തിൽ സജീവമായ പോപ്പുലർ ഫ്രണ്ടിനെതിരെയും നേരത്തെ സൂചിപ്പിച്ച മുജാഹിദ് സംഘടനാ നയങ്ങൾക്കനുസൃതമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥനത്തിൽ ശക്തമായി രംഗത്തു വന്നു. രാഷ്ട്രീയ എതിരാളികളായ സിപീഎമ്മിനെതിരെയും ഷാജി പ്രചാരണം നടത്തി. ലീഗ് അണികളിൽ ആവേശം ജനിപ്പിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു.

കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നു നിയമസഭയിലേക്ക് ഭാഗ്യം പരീക്ഷിച്ച കെ എം ഷാജി പരാജയപ്പെട്ടതു റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു. തുടർന്നാണ് ലാവണം കണ്ണൂരിലേക്ക് മാറ്റുന്നതു. കണ്ണൂർ ജില്ലയിലെ അഴിക്കോട്  എന്ന ഇടതുപക്ഷ സ്വാധീന മണ്ഡലത്തിൽ നിന്ന് സിറ്റിങ് എംഎൽഎ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടായിരത്തി പതിനൊന്നിലെ തെരെഞ്ഞെടുപ്പിൽ ഷാജി നിയമസഭയിലേക്കെത്തുകയും ചെയ്തു. ഭൂരിപക്ഷം അഞൂറ്. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. കെഎം ഷാജി മുഖ്യശത്രുപക്ഷത്തു നിർത്തി പ്രചാരണം നടത്തുന്ന നവരാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐ ഈ മണ്ഡലത്തിൽ തനിച്ചു നിന്നു രണ്ടായിരത്തി അഞ്ഞൂറ് വോട്ടുകൾ നേടി എന്നതു കൂട്ടിവായിക്കേണ്ടതാണ്. കെഎം ഷാജി ആരോപിക്കും പോലെ എസ് ഡി പി ഐ മുഖ്യ എതിരാളിയായി ഷാജിയെ കണ്ടിരുന്നു എങ്കിൽ ഏതാനും വോട്ടുകൾ മാത്രം മറിച്ചാൽ മതിയായിരുന്നു ഷാജിയുടെ രാഷ്ട്രീയ ഭാവി തകർക്കാൻ. അത്തരമൊരു നീക്കം നടത്താത്തിനെ കുറിച്ച് എസ് ഡിപിഐ നേതൃത്വം മറുപടി പറഞ്ഞത് “കെ എം ഷാജി എന്ന നേതാവിനു ലീഗ് രാഷ്ട്രീയത്തിൽ വളർന്നുവരാൻ എസ്ഡിപിഐയെ എതിർക്കേണ്ട ആവശ്യം ഉണ്ടാകാം. എന്നൽ എസ്ഡിപിഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രവാക്യത്തിനു മുന്നിൽ ഷാജി ശത്രുവല്ല അതുകൊണ്ട് തന്നെ ഷാജിയുടെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിലുപരിയായി ഷാജിയെ മുഖ്യ ശത്രുവായി കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രചരണം നടത്താൻ പാർട്ടിക്ക് താല്പര്യം ഇല്ല” എന്നായിരുന്നു. 

കെഎം ഷാജിയുടെ രാഷ്ട്രീയ ലാവണം കണ്ണൂർ കോഴിക്കോട് ജില്ലകളിൽ കേന്ദ്രീകരിക്കപ്പെട്ടതോടെയാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ ഈ ഭാഗങ്ങളിൽ കൂടുതൽ രൂക്ഷമാകുന്നത്. കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് നരിക്കാട്ടെരിയിൽ ബോംബ് നിർമ്മാണത്തിനിടെ ആറു മുസ്ലിംലീഗ് പ്രവർത്തകർ കൊലചെയ്യപ്പെടുന്നതു ഈ പശ്ചാതലത്തിലാണ്. കണ്ണൂർ ജില്ലയിൽ തന്നെ തളിപ്പറമ്പിൽ അരിയിൽ ശുക്കൂർ അതിദാരുണമായി കൊലചെയ്യപ്പെട്ടതും ഈ കാലത്തു തന്നെ. പാർട്ടി പ്രവർത്തകർ നിരന്തരം എതിരാളികളാലുംബോംബ് നിർമ്മാണത്തിനിടയിലും കൊലചെയ്യപ്പെടുമ്പോഴും ദാരുണമായ മരണങ്ങൾ ഒഴിവാക്കാൻ മെനക്കെടാതെ ഈ കൊലപാതകത്തിൽ സ്വന്തം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനാണ് കെ എം ഷാജി ശ്രമിക്കുന്നതെന്ന ആരോപണം സ്വന്തം പാർട്ടിയിൽ നിന്നടക്കം പല ഭാഗത്തു നിന്നും ഉയർന്നു വന്നു. ഭരണകക്ഷി എംഎൽഎ ആയിട്ടും ഭരിക്കുന്ന മുന്നണിയിലെ മൂന്നിൽ ഒന്നു സ്വാധീനം ഉണ്ടായിട്ടും ഷുക്കൂർ വധക്കേസ് അന്വേഷണം എങ്ങുമെത്താതെ ഇപ്പോഴും മുടന്തി നീങ്ങുന്നു. മാത്രമല്ല ലീഗിന്റെയും ഭരണകക്ഷിയുടെയും കേസ് അന്വേഷണത്തിലെ പരാജയം പോലും ഷാജി സ്വന്തം രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കുവാനാണ് ഉപയോഗിക്കുന്നതെന്ന ആരോപണവും ഉയർന്നു. ഒരേ സമയം സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെയും വക്താവായി ചമയുമ്പോഴും അണികളിൽ നിന്നുണ്ടാകുന്ന സമാധാന ഭംഗങ്ങൾക്ക് നേരെ കണ്ണടക്കുന്നുആയുധ നിർമ്മാണങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു എന്ന് മാത്രമല്ലരാഷ്ട്രീയ സംഘർഷത്തിനു എരിവും പുളിയും പകരുന്ന നിലക്ക് പ്രകോപനകരമായ ശൈലിയിൽ പ്രസംഗിച്ചു കൊണ്ട് ലീഗ് അണികളെ വീണ്ടും വീണ്ടും കൊലക്ക് കൊടുക്കുന്ന നിലക്കുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ലീഗ് സിപീഎം സംഘർഷത്തിന്റെ ഭാഗമായി കൊലചെയ്യപ്പെടുന്നത് മുസ്ലിംലീഗ് പ്രവർത്തകർ മാത്രമാണെന്നതു ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.

ശ്രദ്ധേയമായ വിഷയം കെഎം ഷാജിയുടെ വാഗധോരണി ഒരിക്കൽ പോലും സംഘപരിവാരത്തെ നോവിച്ചില്ല എന്നതായിരുന്നു. മാത്രമല്ല പല വിഷയങ്ങളിലുംചാനൽ ചർച്ചകളിലും കെഎം ഷാജിക്കും സംഘപരിവാര നേതാക്കൾക്കും ഒരേ സ്വരവുംനിലപാടുകളുമായിരുന്നു. ഏഷ്യാനെറ്റ് ചാനൽ ചർച്ചക്കിടെ ഒരിക്കൽ അവതാരകനായ വേണു തന്നെ  കെ എം ഷാജിക്കും സംഘപരിവാര നേതാക്കൾക്കും ഉള്ള സമാന വീക്ഷണത്തെ പറ്റി സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ മുസ്ലിം നാമധാരിയായ എന്നാൽ സംഘപരിവാരം മുന്നോട്ടു വെക്കുന്ന പ്രചാരണങ്ങളോട് സമാനത പുലർത്തുന്ന മുസ്ലിം നേതാവു എന്ന നിലക്ക് കെഎം ഷാജി നിരന്തരം ചാനൽ ചർച്ചകളിൽ ക്ഷണിക്കപ്പെട്ടു. ഇക്കാരണം കൊണ്ടു തന്നെ സംഘപരിവാര വേദികളിലും ഷാജി പ്രത്യേക ക്ഷണിതാവായി മാറി. അഴിക്കോട് എംഎൽഎ ആയ ഷാജി ആ മണ്ഡലത്തിനു പുറത്തുള്ള കൂത്തുപറമ്പ് മണ്ഡലത്തിലെ ഹിന്ദു ഐക്യവേദി നടത്തുന്ന ഗണേഷോത്സവത്തിലേക്ക് പ്രത്യേക ക്ഷണിതാവായി ക്ഷണിക്കപ്പെട്ടത് കഴീഞ്ഞ വർഷമാണ്. കെ. എം ഷാജിക്കൊപ്പം ആ വേദിയിൽ പ്രസംഗിക്കുന്നതു കേരള സമൂഹത്തിൽ ഇന്ന് വർഗ്ഗീയ വിഷപ്രചാരണവുമായി നടക്കുന്ന ശശികല ടീച്ചറുംഇതര പ്രാദേശിക സംഘപരിവാര നേതാക്കളും. എന്നാൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നു ആ പരിപാടിയിൽ പങ്കെടുക്കാൻ ഷാജിക്ക് കഴിഞ്ഞില്ല.

ഈ പശ്ചാതലത്തിലാണ് കെ എം ഷാജിയുടെ കടവത്തൂരിലെ  പ്രസംഗം വിവാദമാകുന്നതു. ഗുജറാത്തിനെ കുറിച്ചുംമോഡിയെ കുറിച്ചുമുള്ള ഷാജിയുടെ പ്രസംഗത്തിൽ പ്രധാനമായത് ഇവയാണ്. നരഭോജിയായ മോഡി ഹിന്ദുവല്ലകലാപം നടത്തിയത് സംഘപരിവാർ ലക്ഷ്യത്തിനല്ലമറിച്ച് വ്യവസായിക ലക്ഷ്യത്തിനാണ്. ഗുജറാത്തിലെ വികസനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്ത് നടന്ന വികസനത്തെയും കവച്ചുവെക്കുന്നതാണ്. ഷാജിയുടെ വിവാദ ഭാഗങ്ങളുടെ ചുരുക്കം ഇതാണ്. വാർത്ത വിവാദമായപ്പോൾ പ്രസംഗം അടർത്തിമറ്റിയെന്ന വിശദീകരണവുമായി ഷാജി രംഗത്തു വന്നെങ്കിലും ഷാജി പ്രസംഗത്തിൽ പറഞ്ഞ വിവാദ വിഷയങ്ങൾ അദ്ദേഹത്തിന്‍റെ തന്നെ ഭാഷ്യത്തിൽ ചാനലുകൾ വഴിയുംസോഷ്യൽ നെറ്റുവർക് സൈറ്റുകൾ വഴിയും പ്രചരിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് നേതാവ് മോഡിയ്ക്ക് വേണ്ടി രംഗത്ത് എന്ന തലക്കെട്ടോടെ ഷാജിയുടെ പ്രസംഗങ്ങൾ സംഘപരിവാർ പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി പദം കൊതിച്ചു പബ്ലിക് റിലേഷൻ വർക്കുകൾ നടത്തുന്ന നരേന്ദ്ര മോഡിയുടെ വെബ്സൈറ്റിൽ  നരേന്ദ്ര മോഡിക്ക് ലീഗ് നേതാവിന്റെ പ്രശംസ എന്ന പൊസ്റ്റ് ആയിരങ്ങൾ ലൈക് ചെയ്യുന്നു.

സംഘപരിവാരത്തോടും, മോഡിയിസത്തോടും ആശയപരമായി എതിർപ്പുള്ള എസ്ഡിപിഐയും സിപീഎമ്മും സ്വാഭാവികമായും ഇത് വിവാദമാക്കി, ഇതിനെതിരെ ആശയപ്രചാരണം നടത്തി. ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദിയെ വികസന നാട്യങ്ങളുടെ പേരിൽ സമൂഹത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമത്തിനെ എതിർക്കുക എന്ന നയത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ എതിർപ്പ്. അതെ സമയം സിപീമ്മിനു സ്വന്തം രാഷ്ട്രീയ ലക്ഷ്യവും ഉണ്ടായിരിക്കാം. എസ്ഡിപിഐയെ സമ്പന്ധിച്ചിടത്തോളം ഷാജിയെ താഴെ ഇറക്കി ആ ഇരിപ്പിടത്തിൽ കയറി ഇരിക്കാനുള്ള രാഷ്ടീയ വളർച്ച ഒന്നും കേരളതിൽ ഇനിയും നേടാത്ത സ്ഥിതിക്ക് കെഎം ഷാജിയെ എസ്ഡിപിഐ ലക്ഷ്യം വെക്കുന്നു എന്ന ഷാജിയുടെ ആരോപണം കഴമ്പില്ലാത്തതാണ്. അതിലുപരി കേരളത്തിലെ ലീഗിനുള്ളിൽലീഗ് വേദികളിൽ മോഡിയും ഗുജറാത്ത് വികസനവും ഒരു വിഷയമല്ലാതിരിക്കെ മോഡിയുടെ ഭരണ നൈപുണ്യത്തെ കുറിച്ചുംമോഡി ഭരണകാലത്ത ഗുജറാത്തിൽ നടന്ന വികസനത്തെ കുറിച്ചുംമോഡിയുടെ മതഭക്തിയെ കുറിച്ചുമൊക്കെ ലീഗ് അണികൾക്ക് രാഷ്ട്രീയ പാഠം നൽകുന്നതു മാറിയ സാഹചര്യത്തിൽ തീർത്തും നിശ്കളങ്കമായി വിലയിരുത്താൻ സാധിക്കില്ല. പ്രത്യേകിച്ച് മൂലധന വ്യവാസായ ലോകത്തിന്റെ പിന്തുണയോടെ മോഡിയെ പ്രധാനമന്ത്രി പഥത്തിൽ അവരോധിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക ലോകം പണെം ഇറക്കി കളിക്കുമ്പൊൾ മുസ്ലിം ലീഗിനുള്ളിൽ നിന്നു പോലും മോഡിയെ കുറിച്ചു സംസാരിക്കാൻ അളുണ്ടാകുന്നു എന്നതു സംശയാസ്പദമായി മാത്രമേ വീക്ഷിക്കാൻ സാധിക്കൂ..വിശേഷിച്ചു ഒരു രാഷ്ട്രീയ വിദ്യാഭ്യാസവും ലഭിക്കാത്ത ലീഗണികളെ എങോട്ടും വഴിതിരിച്ചുവിടാൻ എളുപ്പമാണെന്നിരിക്കെ.. അഴിക്കോട് എം എൽ എ ഷാജിക്കെതിരെ സിപീഎമ്മിനും എസ്ഡിപിഐക്കും ഒരെ സ്വരമെന്നു ഷാജി ആരോപിക്കുമ്പോൾ കെഎം ഷാജി എന്ന ലീഗ് നേതാവിനും സംഘപരിവാരത്തിനും പല വിഷയത്തിലും സമാനവീക്ഷണമാണുള്ളതെന്ന ആരോപണത്തിനും പ്രസക്തി ഉണ്ട്.
4 comments:

 1. ഷാജി മുസ്ലിം ലീഗിലെ ഒരു രാഹുല്‍ ഈശ്വര്‍ ആണ്
  തേന്‍ പുരട്ടിയ വിഷവാക്കുകള്‍ ,
  മതേതര മുഖമൂടിക്കിടയില്‍ കിടന്നു പിടക്കുന്ന ഒറ്റക്കാരന്‍

  ReplyDelete
 2. തുണി പൊക്കിപ്പിടിച്ച വേശ്യയുടെ ചാരിത്ര്യ പ്രസംഗം ....

  ReplyDelete
 3. കേരളത്തിന്റെ, ഇന്ത്യ യുടെ ചരിത്രം കേട്ടറിവ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ലേഖകന്‍ ഇങ്ങനെ എഴുതുമായിരുന്നില്ല .. കണ്ണടച്ച് ഇരുട്ടാക്കുന്നവരെ ഉണര്‍ത്തി നേരം വെളുത്തെന്നു പറയേണ്ടുന്ന ആവശ്യവും എനിക്കില്ല... സങ്കടം ഉണ്ട് മാഷെ അന്ധമായ രാഷ്ട്രീയ , ഷാജി വിരോധം അങ്ങയുടെ മനസ്സിനെ ബാധിച്ചിരിക്കുന്നു ഒരു പക്ഷെ കേരള രാഷ്ട്രീയത്തില്‍ സുടാപ്പി കളെ അങ്ങേയറ്റം പരസ്യമായി എതിര്‍ക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഷാജിയെയും സംഘടന എന്നാ നിലയില്‍ ലീഗിനെയും അങ്ങ് എഴുതാനുള്ള കാരണം... മനസ്സിലകാം ഏതൊരു സുടാപ്പിക്കാരനും അങ്ങനയെ ചിന്ടിക്കൂ .. എന്നാല്‍ തീവ്രവാദി പ്രസ്ഥാനങ്ങളെ എന്ത് നഷ്ട്ടം സഹിച്ചും എതിര്‍ക്കുമെന്ന ലീഗിന്റെ യോ ശാജിയുടെയോ നയത്തില്‍ യാതൊരു മാറ്റവും അങ്ങ് പ്രതീക്ഷിക്കരുത്..സുടാപ്പിയെ പോലെ പുതു മഴയ്ക് കിളിര്‍ത്ത തവരയല്ല ലീഗ് കേവല വിമര്‍ശനങ്ങള്‍ക് തളര്‍ന് പോക്കാന്‍ ...."മഴയത്തും വെയിലത്തും മാറാത്ത ഭംഗി " എന്ന് കേട്ടിട്ടില്ലേ ......!!! തീയില്‍ കുരുത്തതാണ് അത് വെയിലത്ത്‌ വാടില്ല മാഷെ ..കഴിയുമെങ്കില്‍ (ബുദ്ദിമുട്ടെണ്ട)ഇന്നലെയുടെ ചരിത്രം അതായത് സുടാപ്പി ഉണ്ടാകുന്നതിനും മുപുള്ളത് ഒന്ന് പഠിക്കാന്‍ ശ്രമിക്കുക അറ്റ്‌ലീസ്റ്റ് ഒന്ന് അറിയാനെങ്കിലും ശ്രമിക്കുക്ക ........!!! ഉപടെഷിക്കയാനെന്നു തെറ്റിദ്ധരിക്കല്ലേ പ്ലീസ് .. ഒരു അപേക്ഷയാണ് ഇനിയും വിവരക്കേടുകള്‍ എഴുന്നള്ളിച്ചാല്‍ അതും ഞങ്ങള്‍ സഹിക്കനമല്ലോ തമ്പുരാനേ എന്ന പെടികൊണ്ടുള്ള അപേക്ഷ ...

  nb:ഇത്രയും എഴുതിയതിനു എന്റെ കയ്യൊന്നും വെട്ടിയെക്കല്ലേ ...

  ReplyDelete
  Replies
  1. ആ ചരിത്രം ഒന്ന് പറഞ്ഞു തരുമോ?
   അത് പോലെ ലീഗിന്റെയും...

   ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി കിട്ടിയാല്‍ ഉപകാരം..
   എന്തുകൊണ്ട് അഖിലേന്ത്യാ തലത്തില്‍ സജീവമായിരുന്ന ലീഗ് ഇന്ന് കേരളത്തില്‍ മലബാറില്‍ മാത്രമായി ഒതുങ്ങേണ്ടി വന്നു?

   Delete