പ്രധാനമന്ത്രി പഥം: മോഡി പ്രചാരണവുമായി ലീഗ് ജനപ്രതിനിധിയും?
------------------------------ ------------------------------ ---------------
പ്രധാനമന്ത്രി പഥം ലക്ഷ്യമിട്ടു ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മൊഡി നടത്തിക്കൊണ്ടിരിക്കുന്ന പബ്ലിക് റിലേഷൻ / പ്രമോഷൻ പരിപാടികൾ ഗുജറാത്ത് അതിരുകളും വിട്ടു ഇങ്ങു കൊച്ചു കേരളത്തിൽ വരെ സാന്നിദ്ധ്യം അരിയിക്കുമ്പോൾ മുൻപെന്നെത്താക്കാളുമേറെ ഗുജറാത്ത് വികസനത്തെ കുറിച്ചും, ഗുജറാത്ത് മോഡലിനെ കുറിച്ചും, ഗുജറാത്തിലെ ക്രമസമാധാന സുരക്ഷയെ കുറിച്ചും കേരളത്തിലെ തെരുവോരങ്ങളിൽ വരെ തകൃതിയായി പ്രചാരം നടക്കുന്നു. ഗുജറാത് വംശഹത്യയിലൂടെ കുപ്രസിദ്ധനായി മാറിയ നരെന്ദ്ര മോഡി എന്ന ഹിന്ദുത്വ നേതാവിനെ പരമ്പരാഗതാമയി പിന്തുണക്കുന്നവരല്ല ഇവിടെ മോഡീ ഭരണത്തെ കുറിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുന്നത്, മറിച്ച് മോഡി ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട സമൂഹത്തിൽ നിന്നാണ് പുതിയ പ്രമോട്ടർമാർ മോഡി ഭരണത്തെ കുറിച്ച് വാചാലരാകുന്നതു എന്നതു ശ്രദ്ധേയമാണ്. മാർക്കിസ്റ്റ് പാർട്ടി യുവജനനേതാവായി വളർന്നു പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറിയ കണ്ണൂർ എം എൽ എ അബ്ദുല്ല കുട്ടി ആണ് ഗുജറത്തിലെ വികസനത്തെ കുറിച്ചു ഗുജറാത്ത് മോഡലിനെ കുറിച്ചും വാചാലനായ ആദ്യ വ്യക്തി. വർഷങ്ങൾ പിന്നിടുമ്പൊൾ ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി കടന്നുവരുന്നു. ലീഗിലെ തീപ്പൊരി പ്രസംഗികനും, ‘തീവ്രവാദ വിരുദ്ധ‘ (?) നേതാവും അഴിക്കോട് എം എൽ എയുമായ കെ എം ഷാജിയാണ് ഗുജറാത്ത മോഡലിനെ കുറിച്ചു, ഗുജറാത്തിലെ വികസനത്തെ കുറിച്ചും, ക്രമസമാധാനത്തെ കുറീച്ചുമൊക്കെയുള്ള ‘പുതിയ അറിവുകൾ’ ലീഗ് അണികൾക്കും,കേരള സമൂഹത്തിനും പഠിപ്പിക്കുവാൻ ശ്രമിക്കുന്നതു.
ഗുജറാത്തിനെ കുറിച്ചും, മോഡിയെ കുറിച്ചുമുള്ള ഷാജിയുടെ വെളിപ്പെടുത്തലിൽ പ്രധാനമായത് ഇവയാണ്. നരഭോജിയായ മോഡി ഹിന്ദുവല്ല, കലാപം നടത്തിയത് സംഘപരിവാർ ലക്ഷ്യത്തിനല്ല, മറിച്ച് വ്യവസായിക ലക്ഷ്യത്തിനാണ്. ഗുജറത്തിൽ എല്ലായിടത്തും അംബരചുംബികളായ മിനാരങ്ങളോടു കൂടിയ മുസ്ലിം പള്ളികൾ കാണുന്നു, ഗുജറത്തിലെ വികസനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്ത് നടന്ന വികസനത്തെയും കവച്ചുവെക്കുന്നതാണ്. ഷാജിയുടെ വിവാദ ഭാഗങ്ങളുടെ ചുരുക്കം ഇതാണ്. വാർത്ത വിവാദമായപ്പൊൾ നിഷേധവുമായി ഷാജി രംഗത്തു വന്നെങ്കിലും ഷാജി പറഞ്ഞ പ്രധാന വിഷയങ്ങൾ അദ്ദേഹത്തിന്റ്റെ തന്നെ ഭാഷ്യത്തിൽ ചാനലുകൾ വഴിയും, സോഷ്യൽ നെറ്റുവർക് സൈറ്റുകൾ വഴിയും പ്രചരിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് നേതാവ് മോഡിയ്ക്ക് വേണ്ടി രംഗത്ത് എന്ന താലക്കെട്ടോടെ ഷാജിയുടെ പ്രസംഗങ്ങൾ സംഘപരിവാർ പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ലീഗ് നേതാവ് ഷാജിക്ക് ഈ വിഷയത്തിലുള്ള പ്രത്യേക താല്പര്യത്തെ വിശകലനം ചെയ്യുന്നതിനു മുൻപെ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡൽ എന്താണെന്നു പരിശൊധിക്കേണ്ടത് ആവശ്യമാണ്. ഇവർ പ്രചരീപ്പിക്കും പോലെ തേനും പാലും ഒഴുകുന്ന മാതൃകാ ഭരണം ആണോ ഗുജറാത്തിൽ നടക്കുന്നതു, അതോ അതിനപ്പുറമുള്ള യാഥാർത്ഥ്യം ഗുജറാത്തിൽ നിന്നു വായിച്ചെടുക്കുവാനുണ്ടോ എന്നതു.
രാജ്യത്ത മേറ്റേതൊരു സംസ്ഥനത്തെയും കവച്ചു വെക്കുന്ന വികസനമാണ് ഗുജറാത്തിൽ നടക്കുന്നതെന്നണ് ഗുജറാത്ത് മോഡൽ വികസനത്തെ കുറിച്ച് പ്രചാരണം നടത്തുന്നവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതു. രാജ്യന്തര നിലവാരത്തിലുള്ള രാജവീഥികൾ, മറ്റു അടിസ്ഥാന സൌകര്യങ്ങൾ, ആരോഗ്യകരമായ വ്യവാസായിക അന്തരീക്ഷം, ഗുജറാത്തിന്റെ ആഭ്യന്തരോദ്പാദനത്തിലും ആളൊഹരി വരുമാനത്തിലും മോഡിഭരണകാലത്ത് ഉണ്ടായ വർദ്ധന, ഗുജറാത്ത് വംശഹത്യ ചരിത്രമാണ്, വർത്തമാനകാല ഗുജറാത്ത് ശാന്തമാണ്, മുസ്ലിംകൾ വരെ മോദിയെ പിന്തുണക്കുന്നു എന്നിവയൊക്കെ വിവിധ കണക്കുകളും ചിത്രങ്ങളും വാർത്തകളും നിരത്തിക്കൊണ്ട് അവർ സമർത്തിക്കുന്നു. ഇവരുടെ പ്രചാരണത്തിനപ്പുറം ഇതിൽ പല കാര്യങ്ങളും യാഥാർത്ഥ്യമാണ് എന്നതും വസ്തുതയാണ്. അതിനു കാരണം മോഡി എന്ന ഭരണാധികാരിയേക്കാൾ ഗുജറാത്തിൽ സ്വതന്ത്യത്തിനു മുൻപു മുതൽ നിലനിൽക്കുന്ന വ്യാവസായിക അന്തരീക്ഷമാണ് പ്രധാന ഘടകം എന്നു പറയുന്നത് മറ്റാരുമല്ല, വർഷങ്ങളോളം ഗുജറാത്തിൽ മോഡിക്ക് കീഴിൽ ഏഡിജിപി ആയി സേവനം അനുഷ്ടിച്ച റിട്ടയേഡ് എഡിജിപി ആർ ബി ശ്രീകുമാർ ആണ്. ശ്രീകുമാറിന്റെ തന്നെ വാക്കുകളിലൂടെ കടന്നു ചെന്നാൽ “ഇപ്പോഴത്തെ വികസന ചിത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ഗുജറാത്തിനു അതിന്റേതായ വികസന ചരിത്രം ഉണ്ട്. ഗുജറാത്തിലെ വ്യവാസായിക അനുകൂല അന്തരീക്ഷം ഈ സംസ്ഥാനത്തിന്റെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല അതു സ്വതന്ത്യത്തിനു മുൻപും വ്യാവസായിക കേന്ദ്രം എന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ട സംസ്ഥാനമാണ്. അതിന്റെ തുടർച്ച മാത്രമാന് മോഡീ ഭരണകാലത്തും നടന്നത്. ഇവിടെ മോഡി എന്തെങ്കിലും പ്രത്യേക വികസനം കൊണ്ടുവന്നു എന്നതു അതുകൊണ്ട് തന്നെ തീർത്തും തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്. മാത്രമല്ല മുൻ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ ഭരണകാലത്ത് ഉണ്ടായ വികസനം പോലും മൊഡി ഭരണകാലത്ത് ഉണ്ടായിട്ടില്ല” ശ്രീകുമാർ പറയുന്നു..
സമൂഹത്തിന്റെ കീഴ്തട്ടിനെ അവഗണിച്ചുകൊണ്ടുള്ള മൂലധന ശക്തികൾക്ക് അനുയോജ്യമായ മുഖം മിനുക്കൽ മാത്രമാണ് ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന വികസന മാമാങ്കം എന്നു പരയുന്നതു ഗുജറാത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകയും നർത്തകിയുമായ മല്ലികാ സാരാഭായ് ആണ്. മുഖം മിനുക്കൽ മാത്രമാമ്ം വികസനം എങ്കിൽ റോഡുകൾ നന്നാക്കി, ബസ് സർവീസ് സ്വകാര്യവൽക്കരിച്ചു, കെട്ടിട സമുച്ചയങ്ങൾ വന്നു, വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു ഇതൊക്കെ ശരിയാണ്. അതെസമയം മറുവശത്ത് വെള്ളവും വൈദ്യുതിയും, സഞ്ചാര സംവിധാനങ്ങളും എത്തിനോക്കാത്ത നൂറുകണക്കിനു ഗ്രാമങ്ങൾ, മത്സ്യത്തൊഴിലാളികൾ. നർമ്മദ നദിയുടെ 94 ശതമാനവും ലഭ്യമാകുന്നത് കുത്തക വ്യവാസായികൾക്കാണ്. ആറു ശതമാനം ലഭിക്കുന്ന കർഷകർക്കാകട്ടെ അതു തങ്ങളുടെ കൃഷിയിടത്തിലേക്ക് എത്തിക്കാനുള്ള വൈദ്യുതി പോലും ലഭ്യമല്ല ഗുജറാത്തിൽ. പാവപ്പെട്ടവർക്കു നേരെ കണ്ണടച്ചുകൊണ്ട് മൂലധന ശക്തികളുടെ അഭീഷ്ടത്തിനും താല്പര്യത്തിനും ഒത്ത് ഭരണം നടത്തുകയാന് മോഡി എന്നും മല്ലിക സാരാഭായ് വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഗ്രാമങ്ങൾ സോമലിയയേക്കാൾ പരിതാപകരമായ അന്തരീക്ഷമാണുള്ളതെന്നു പറയുന്നത് റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് മാർക്കുണ്ടേയ കഡ്ജു ആണ്.
2008ലെ ഹംഗര്ഇന്ഡകസില്17 വലിയ സംസ്ഥാനങ്ങളില്‍13ാമതാണ് ഗുജറാത്തിന്റെ തസ്ഥാനം. ഒറീസപോലും ഗുജറാത്തിന് മുകളിലാണ്. ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങള്മാത്രമാണ് ഗുജറാത്തിനു പിന്നിലുള്ളത്. എത്യോപ്യയിലെ പട്ടിണിയ്ക്ക് സമാനമാണ് ഗുജറാത്തിലെയും സ്ഥാനം. 31.8 ശതമാനം ജനങ്ങള്സമ്പൂര്ണ ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യനിലയുയരുമ്പോള്കാര്ഷിക മേഖലയില്ഇടിവാണ് ഗുജറാത്തില്‍. കാര്‍ഷികോത്പാദനം 2003-2004 വര്‍ഷങ്ങളില്‍65.71 ലക്ഷം ടണ്ണായിരുന്നപ്പോള്2004-50ല്‍ 51.53 ലക്ഷം ടണ്ണായി താഴ്ന്നു. 2005ലെ നാഷണല്സാംപിള്സര്വ്വേ റിപോര്‍ട്ട് പ്രകാരം 40 ശതമാനം കര്‍ഷകരാണ് കാര്‍ഷികമേഖല വിട്ട് മറ്റു ജോലി തേടിപ്പോയത്. 2007ല്മോഡി നിയമസഭയില്പറഞ്ഞ കണക്കുപ്രകാരം 148 കര്‍ഷകരാണ് കുറഞ്ഞമാസത്തിനിടെ ആത്മാഹത്യ ചെയ്തത്. ഒരു ഭാഗത്ത് വൈദ്യുതി മറ്റുസംസ്ഥാനങ്ങള്‍ക്ക് നല്കുമ്പോള്വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളേറെയുണ്ട്. ദാരിദ്ര്യം മൂലമുണ്ടാകുന്ന അനീമിയാ നിരക്ക് ഉയര്‍ന്നതാണ് ഗുജറാത്തില്‍. 2006ലെ നാഷണല്ഫാമിലി ഹെല്‍ത്ത് സര്‍വ്വേ പ്രകാരം 1999ല്‍46.3 ശതമാനമായിരുന്നു സ്ത്രീകളുടെ അനീമിയാ നിരക്ക് 2004ല്‍55.5 ശതമാനമായി ഉയര്‍ന്നു. കുട്ടികളിലിത് 74.5 ശതമാനത്തില്നിന്ന്് 80.1 ശതമാനമായി. വൈബ്രന്റ് ഗുജറാത്ത് സമ്മേളനങ്ങളും ബഹളങ്ങളുമില്ലാതെ തന്നെ ഛത്തീസ്ഗഡ് ഗുജറാത്തിനേക്കാള്‍, 3,61,909 കോടിയുടെയും ഒറീസ 2,99,175 കോടിയുടെയും നിക്ഷേപമാണ് സ്വന്തമാക്കിയത്. ഈ യാഥാര്ത്ഥ്യങ്ങള്ക്കൊപ്പമാണ് അഴിമതിയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളും മോഡി സര്‍ക്കാറിനെ മൂടി നില്‍ക്കുന്നത്. സുജലം സഫലം പദ്ധതിയില്സര്ക്കാര്നടത്തിയത് 1700 കോടിയുടെ അഴിമതിയാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത് 109 കോടിയുടെ അഴിമതി. ഫിഷറീസ് അഴിമതി 600 കോടിയുടേത്. സര്‍ക്കാറിലെ മിക്കവകുപ്പുകള്ക്കെതിരേയും അഴിമതിയാരോപണമുണ്ട്. 2005 മുതല്ലോകായുക്ത ഇല്ലാതിരുന്നതിനാല്ഗവര്ണര്ക്ക് സര്‍ക്കാറിനെ മറികടന്ന് ലോകായുക്തയെ നിയോഗിക്കേണ്ടി വന്നു. സാധാരണക്കാരുടെ നിരവധി ഭൂമി മോഡി സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് പകുത്തു നല്കി. 21 ലക്ഷം കര്‍ഷകരാണ് അവരുടെ ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കാത്തു കഴിയുന്നത്.
ഗുജറാത്ത് മുസ്ലിംകളുടെ സാമ്പത്തിക നിലവാരം മോഡീ ഭരണത്തിൻ കീഴിൽ എങ്ങിനെ ആണെന്ന ചോദ്യം പ്രസക്തമാണ്. വംശഹത്യയ്ക്കു ശേഷമുള്ള ഗുജറാത്തില്ഷാ ആലം ഉള്‍പ്പടെയുള്ള അഭയാര്ത്ഥിക്യാംപുകള്അടച്ചുപൂട് ടിക്കൊണ്ടായിരുന്നു മോഡിയുടെ ‘വികസനരഥയാത്രയ്ക്ക്‘ തുടക്കം. നഗരങ്ങളിലെ ഇരകള്അതോടെ നഗരത്തിന്റെ മാലിന്യങ്ങള്‍ക്കൊപ്പം പുറമ്പോക്കിലേക്ക് തള്ളപ്പെട്ടു. അഭയാര്‍ത്ഥി ക്യാംപുകളെക്കാള്മോശമായ സാഹചര്യത്തിലാണ് ഇപ്പോഴും മുസ്്ലിംകള്അവിടെ കഴിഞ്ഞു പോരുന്നത്. വംശഹത്യ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണെങ്കിലും അതിനെ ചെറിയ തോതിലെങ്കിലും അതിജീവിച്ചത് ചെറിയൊരു വിഭാഗം വരുന്ന മുസ്്ലിംകച്ചവടക്കാരാണ്. സംസ്ഥാനത്തിനോ രാജ്യത്തിനു തന്നെയോ പുറത്തായിരുന്നു അവരുടെ ഇടപാടുകാരില്ഭൂരിഭാഗവും. എന്നാല്വ്യവസായ സൗഹൃദഗുജറാത്തില്ഈ മുസ്്ലിംവ്യവസായികള്ക്ക് സ്ഥാനമില്ല. ഇവരുടെ നിക്ഷേപങ്ങള്സര്ക്കാറിന്റെ സൗഹൃദപദ്ധതിയുടെ ഏഴയലത്തു പോലും വരില്ല. ഇതിനിടെയാണ് ഭൂരിപക്ഷം വരുന്ന ദരിദ്രമുസ്്ലിംകള്സാമ്പത്തികമായ ി തകര്‍ന്നടിഞ്ഞ നിലയില്കഴിയുന്നത്. ജൂഹുപുരയിലെ വ്യവസായികളുടെ ഉദാഹരണം തന്നെയെടുക്കുക. മറ്റു നഗരങ്ങളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന മുസ്്ലിംകളെല്ലാം കുടുംബത്തെയും കൂട്ടി ജുഹുപുരയിലേക്ക് തിരിച്ചുവന്നു. കച്ചവടങ്ങള്മുസ്്ലിംഗല്ലികളില്മ ാത്രമായൊതുങ്ങി. സ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍നിന്ന് മുസ്്ലിംപേരുകള്അപ്രത്യക്ഷമായി. ഭൂരിപക്ഷ ഹിന്ദുക്കളുടെ സാമ്പത്തിക ബഹിഷ്ക്കരണം മാത്രമായിരുന്നില്ല ഇതിനു കാരണം. സര്‍ക്കാര്‍തന്നെ മുസ്്ലിംവ്യവസായികള്ക്ക് വളരാനാവാത്ത വിധം സങ്കീര്ണതകള്സൃഷ്ടിച്ചുകൊണ്ടിരു ന്നു. മുസ്്ലിംകളുടെ വിദ്യാഭ്യാസപുരോഗതിയ്്ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനകള്അടുത്തകാലത്തായി സ്വയംതൊഴില്‍ കണ്ടെത്താന്യുവാക്കളെ സഹായിക്കുന്ന പദ്ധതികള്ആവിഷ്ക്കരിച്ചു തുടങ്ങിയെന്നതാണ് സമീപകാലത്ത് ഗുജറാത്തിലുണ്ടായ ഒരു മാറ്റം. സര്ക്കാര്ജോലിയില്നിന്ന് 2000 മുതല്‍തന്നെ അവര്മാറ്റി നിര്‍ത്തപ്പെട്ടു തുടങ്ങിയത് തിരിച്ചറിഞ്ഞായിരുന്നുഇത്.
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ അബുസാലിഹ് ശരീഫിന്റെ പഠനം കാണുക. പട്ടിണിയില്ഒറീസയക്കു ബിഹാറിനുമൊപ്പമാണ് ഗുജറാത്ത് മുസ്്ലിംകളുടെ സ്ഥാനം. ഒരിക്കല്വജ്ര, തുണിവ്യാപാര മേഖലയില്മുന്നില്നിന്നിരുന്ന മുസ്്ലിംകള്ഏറെ പിന്നിലേക്ക് തള്ളപ്പെട്ടു. അയല്‍ക്കാരനായ ഉന്നതജാതി ഹിന്ദുവിനെക്കാള്എട്ടിരട്ടിയാണ് മുസ്്ലിംകളുടെ ദാരിദ്ര്യം. 12 ശതമാനം മുസ്്ലിംകള്‍ക്കും ബാങ്ക് അക്കൗണ്ടുണ്ടെങ്കിലും ലോണ്ലഭിച്ചിരിക്കുന്നത് 2.6 ശതമാനം മുസ്്്ലിംകള്ക്ക് മാത്രം. 75 ശതമാനം മുസ്്ലിംകുട്ടികള്മാത്രമാണ് സ്കൂളില്പ്പോകുന്നത്. ഇവരില്സ്കൂള്പഠനം പൂര്ത്തിയാക്കുന്ന് 26 ശതമാനം മാത്രം. 79 ശതമാനം ദലിത് വിദ്യാര്ത്ഥികള്സ്കൂളില്പ്പോകുമ ്പോള്അവരില്41 ശതമാനത്തിന് സ്കൂള്‍പഠനം പൂര്ത്തിയാക്കാന്കഴിയുന്നുണ്ട്. ഗുജറാത്തിലെ പൊതു വിദ്യാഭ്യാസ നിലവാരം ബിഹാറിനെക്കാള്താഴെയാണെന്ന് മുംബൈയിലെ പ്രധാം എന്ന സന്നദ്ധസംഘടന നടത്തിയ വിദ്യാഭ്യാസം സംബന്ധിച്ച പഠനം പറയുന്നു. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട ബജറ്റ് അലോട്ട്മെന്റില്രാജ്യത്തെ വലിയ 18 സംസ്ഥാനങ്ങളില്‍17ാമതാണ് ഗുജറാത്തിന്റെ സ്ഥാനം. ഗലിവത്കരണത്തോടൊപ്പം മാനസിക പാര്‍ശ്വവത്കരണവും ഗുജറാത്തില്ശക്തമാണെന്ന റിപോര്‍ട്ട് പറയുന്നു. ഇതിനിടയിലാണ് വൈബ്രന്റ് ഗുജറാത്തെന്ന ഞൊടുക്കു വിദ്യയുമായി മോഡി നല്ലപിള്ള കളിക്കാന്ശ്രമിക്കുന്നത്. 106161 കോടിയുടെ നിക്ഷേപം ലഭിച്ചുവെന്ന് മോഡി അവകാശപ്പെട്ട 2005ലെ വൈബ്രന്റ് ഗുജറാത്ത് പരിപാടിയില്യഥാര്ത്ഥത്തില്ലഭിച് ചത് 74019 (63%) കോടിയുടെ പദ്ധതി മാത്രം. ഇതില്നടപ്പായത് 24998 കോടിയുടെ (23.52%) പദ്ധതി. 2007ല്ഗുജറാത്ത് സര്ക്കാന്ഒപ്പിട്ട 363 ധാരണാപത്രങ്ങള്പ്രകാരം 461835 കോടിയുടെ പദ്ധതിയ്ക്ക് നിക്ഷേപമായെന്നായിരുന്നു മോഡിയുടെ അവകാശവാദം. എന്നാല്നിക്ഷേപവാഗ്ദാനം യഥാര്‍ത്ഥത്തില്‍451835 കോടിയായിരുന്നു. ഇതില്‍264575 കോടിയുടെ നിക്ഷേപമായെന്ന് സര്ക്കാര്അവകാശപ്പെട്ടപ്പോള്വ്യ വസായ കമ്മീഷണറുടെ രേഖകള്‍പ്രകാരം ഇത് 122400.66 കോടി മാത്രമായിരുന്നു. 2003,2005,2007 വര്‍ഷങ്ങളിലായി നടന്ന നിക്ഷേപ വാഗ്ദാനങ്ങളില്നടപ്പായത് 20.28% ശതമാനം മാത്രം പദ്ധതികളായിരുന്നു.
കൊട്ടിഘോഷിക്കപ്പെടുന്ന മോഡീ വികസനത്തിന്റെ ജീവിക്കുന്ന ചില സൂചനകൾ മാത്രമാണ് ഇതു. ഇത്തരം വിശകലനങ്ങൾ, പഠനങ്ങൾ ദിനേനയെനോണം പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റ്റെ വികസനം എന്നാൽ പൊട്ടിപ്പൊളിയാത്ത രാജവീതികളും, അംഭരചുംബികളായ കെട്ടിടങ്ങളും ആണെന്നു തെറ്റിദ്ധരിച്ചവരെ സമ്പന്ധിച്ചിടത്തോളം ഗുജറാത്ത് മോഡൽ വികസനം തികച്ചും മാതൃക തന്നെ. അതിനപ്പുറം വികസനമെന്നാൽ ജനതയുടെ ജീവിതനിലവാരത്തിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ ആണെന്ന അടിസ്ഥാന വികസന നയത്തെ അടിസ്ഥാനമാക്ക് ഗുജറാത്ത്നെ വിലയിരുത്തിയാൽ ഗുജറാത്തിന്റെ സ്ഥാനം ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പവും ആണെന്ന യാഥാർത്ഥ്യം ഇവിടെ പ്രസക്തമാകുന്നു. ഈ മറുപുറം മൂടിവെച്ചുകൊണ്ടാന് മോഡിയുടെ പ്രമോട്ടർമാർ ഗുജറാത്ത് മോഡലിനെ കുറിച്ചും, മോഡിയുടെ വികസന നയത്തെ കുറിച്ചും വാചാലരാകുന്നതു.
മറ്റൊന്നു ഗുജറാത്തിലെ ക്രമസമാധാനമാണ്. ഗുജറാത്ത് കലാപത്തിനു ശേഷം സംസ്ഥനത്ത് ശാന്തിയും സമാധാനവും കളിയാടുന്നതെന്ന പ്രചാരകന്മാരുടെ വാദത്ത ഖണ്ഡിക്കുന്നത് മുൻ എഡിജിപി ആർ ബി ശ്രീകുമാർ തന്നെയാണ്. ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾ ജീവനെ ഭയന്നു സകലതും കടിച്ചമർത്തി കഴിയാൻ നിർബന്ധിതരായിർക്കുകയാണ്. ഭയത്തിന്റെ മേലെ കെട്ടിപ്പെടുത്ത ശാന്തിയാണ് ഇപ്പോൾ ഗുജറാത്തിൽ പുറമെ കാണുന്നതു. ഇതു ആരോഗ്യകരമല്ല, ശാശത്വവുമല്ല എന്നു റിട്ടയേദ് എഡിജിപി പറയുന്നു. മോഡിയുടെയും കുത്തക വ്യവാസായികളുടെയും ബിസിനസ് താല്പര്യം മാത്രമാണ് ഗുജറാത്ത് കലാപത്തിനു കാരണമായത് എന്ന കെ എം ഷാജിയുടെ പുതിയ കണ്ടുപിടുത്തവും ശ്രീകുമാറിന്റെ വാദങ്ങളിൽ അപ്രസക്തമാകുന്നു. ഗോദ്ര ട്രെയിൻ ദുരന്തത്തിനു പ്രതികാരം ചെയ്യാൻ ഹൈന്ദവരെ അനുവധിക്കണമെന്നു പോലീസ് ഉഗ്യോഗസ്ഥരോട് നേരിട്ടു തന്നെ മുഖ്യമന്ത്രി എന്ന നിലക്ക് നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തുന്നു. ഈ സത്യം വെളിപ്പെടുത്തിയതിന്റെ പേരിലാണ് സഞ്ജീവ് ഭട്ട് എന്ന പൊലീസ് ഉദ്യോഗസ്ഥനെ മോഡി ഭരണകൂടം പീഡിപ്പിക്കുന്നതു.
ഇവിടെ പ്രസക്തമായ ഒരു വിഷയം ബ്രാഹ്മണിക് ഹിന്ദുത്വ അജണ്ടയും മൂലധന ശക്തികളും തമ്മിലുള്ള ബന്ധം എക്കാലത്തും സുദൃഡമായിരുന്നു എന്നതാണത്. രണ്ട് ശക്തികളുടെയും താല്പര്യങ്ങളും സമാനമായിരുന്നു. സ്വതന്ത്രാനതര ഇന്ത്യയിൽ ഉത്തരേന്ത്യൻ നഗരങ്ങളിൽ നടന്ന കലാപങ്ങൾ എന്ന ഓമനപ്പെരിട്ട മുസ്ലിം കൂട്ടക്കൊലകൾക്കും സാമ്പത്തിക ഉന്മൂലനത്തിനും തെരഞ്ഞെടുത്ത പ്രദേശങ്ങളുടെ പ്രത്യേകഥകൾ പരിശോധിച്ചാൽ ഈ വസ്തുത ബോധ്യപ്പെടും. തുകൽ വ്യവസായത്തിനും, പൂട്ടു വ്യവസായത്തിനും, കരകൌശല മേഖലകളിലും മുസ്ലിംകൾ പ്രാഗത്ഭ്യം തെളിയിച്ച, സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം തെരഞ്ഞെടുത്തുകൊണ്ടാണ് ഈ കലാപങ്ങൾ ഒക്കെയും നടന്നതു. മുസ്ലിംകളെ മുഖ്യധാരയിൽ നിന്ന് അകറ്റുക, സാമ്പത്തികമായി ഇല്ലായ്മ ചെയ്യുക. വ്യാവസായിക, തൊഴിൽ രംഗത്തുള്ള വളർന്നുവരുന്ന സ്വാധീനം ഇല്ലാതാക്കുക എന്ന ബഹുമുഖ ലക്ഷ്യത്തോടെ ഹിന്ദുത്വ- മൂലധന കൂട്ടുകെട്ടു ഒത്തൊരുമിച്ചു കൊണ്ടാണ് ഈ പ്രദേശങ്ങളിലെ കലാപങ്ങൾക്ക് നേതൃത്വം നൽകിയതും, ന്യൂനപക്ഷ ഹത്യ നടത്തിയതും. തമിഴ്നാട്ടിൽ കുപ്രസിദ്ധമായ കൊയമ്പത്തൂർ കലാപത്തിലും ഹിന്ദുത്വ ശക്തികൽ ലക്ഷ്യമിട്ടതും കൊയമ്പത്തൂരിലെ സജീവമായ മുസ്ലിം വ്യാപാര സമുച്ചയങ്ങൾ ആണെന്നതു യാദൃശ്ചികമാകില്ല. ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രശസ്തമായ ടെക്സ്റ്റയിത്സ് ശ്രിംഗല പൂർണ്ണമായി നശിപ്പിക്കുവാനും ആ വ്യാപാരത്തെ കൊയമ്പത്തൂരിൽ നിന്നു കെട്ടുകെട്ടിക്കുവാനും ആ കലാപം അവർ ഉപയോഗപ്പെടുത്തി. കേരളത്തിലേക്ക് വന്നാൽ കണ്ണൂർ ജില്ലയിൽ ഒരു ഗ്രാമത്തിൽ ഇരുവിഭാഗങ്ങളിൽ പെട്ടവർ തമ്മിലുള്ള ചെറിയ സംഘർഷത്തിന്റെ മറവിൽ ഹിന്ദുത്വർ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചതു കേരളത്തിലെ പ്രശസ്തമായ ഫർണ്ണീച്ചർ ഷോപ്പ് ആണെന്നതും കൂട്ടിവായിക്കുക. മാത്രമല്ല പെരുമ്പാവൂരിൽ അമ്പലപ്പറമ്പിൽ ഗോഹത്യ നടന്നു എന്ന് പ്രചാരണം നടത്തി ടൌണിലെ മുസ്ലിം കടകൾ കൊള്ളയടിച്ചതും ഈ ഹിന്ദുത്വ വ്യാവസായിക കൂട്ടുകെട്ട് തന്നെയാണ്. ഭൂതകാലത്തും വർത്തമാനകാലത്തും ഈ ശക്തികൾ പരസ്പരം സഹകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതു. ഇതിൽ ഒന്നിനെ താലോടി മറ്റൊന്നിനെ മാത്രം അപരാധികൾ ആക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം എന്തെന്നു അറിയാത്തതിന്റെ മാത്രം പ്രശ്നമാണ്. മോഡിയുടെ ഹിന്ദുത്വ താല്പര്യം അല്ല വ്യവസായികളുടേ ബിസിനസ് താല്പര്യമാണ് ഗുജറാത്ത് വംശഹത്യക്ക് കാരണമായതെന്ന ഷാജിയുടെ പ്രചാരണത്തിന്റെ കാരണവും ഈ രാഷ്ട്രീയ അജ്ഞത തന്നെ.
അഴിക്കൊട് എം എൽ എ ഷാജിയുടെ മറ്റൊരു പ്രചാരണം മോഡിയുടെ ഹിന്ദു ബാന്ധവം ആണ്. മൊഡി ഹിന്ദു അല്ല എന്നാണ് ഷാജി പറയുന്നതു. അതുകൊണ്ട് തന്നെ മോദിക്ക് ഹിന്ദുത്വ താല്പര്യവും ഇല്ല എന്നു ഷാജി പരയുന്നു. വാസ്തവത്തിൽ ഹിന്ദു-ഹിന്ദുത്വ എന്നിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ബഹുമാന്യ എംഎൽഎക്ക് സാധിച്ചിട്ടില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ വിശേഷണം. ഹിന്ദുമതം ഹിന്ദുത്വം അതു വേറെവേറെ തന്നെയാണ്. ഇന്ത്യയിൽ സഹസ്രാബ്ദാങ്ങളായി നിലനിൽക്കുന്ന ബഹുദൈവ വിശ്വാസികളായ, വിശ്വസിച്ചില്ലെങ്കിലും ഈ പാരമ്പര്യത്തിന്റെ ഭാഗമായ ജനത ആണ് ഹിന്ദുക്കൾ എന്ന പേരിൽ ബ്രിട്ടീഷ് കാലം മുതൽ അറിയപ്പെടുന്നതു. അതെ സമയം പരമത വിദ്വേഷം അടിസ്ഥാന ആശയമായി സ്വീകരിച്ച ബ്രാഹ്മണിക് – ചാതുർവർണ്യ ലക്ഷ്യത്തിനായി തൊള്ളായിരത്തി ഇരുപതുകളിൽ സംഘടനാ രൂപം കൊണ്ട തീവ്ര ദേശീയതയിൽ അതിഷ്ടിതമായ ആശയത്തെയാണ് ‘ഹിന്ദുത്വ‘ എന്നു പറയുന്നതു. ഇവിടെ പ്രസക്തമായ വിഷയം ‘ഹിന്ദുത്വ‘ ആശ്യത്തിന്റെ വക്താവാകാൻ ഹിന്ദുമത വിശ്വാസി ആകണമെന്നില്ല എന്നതാണ്. ഹിന്ദുത്വ ആചാര്യനായ സവർക്കർ തന്നെ നാസ്തികൻ ആയിരുന്നു. നാസ്തികന്മാരായ ഒരുപാടു പേർ ഇപ്പോഴും ഹിന്ദുത്വ സംഘടനകളുമായി സഹ്കരിക്കുന്നു. ഹൈന്ദവ ആചാരങ്ങളോ വിശ്വാസങ്ങളോ ഈ ഹിന്ദുത്വത്തിന്റെ ഭാഗവുമല്ല. ഹിന്ദുത്വത്തിന്റെ വ്യാപനത്തിനു ഈ വിശ്വാസങ്ങളും ആചാരങ്ങളും അവർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അതിനപ്പുറം ഹൈന്ദവ സംസ്കാരവുമായൊ ഹൈന്ദവ ജനതയുമായോ ഹിന്ദുത്വ ആശയത്തിനു ഒരു ബന്ധവും ഇല്ല. ഇവിടെ മോഡി വിശ്വാസി അല്ലെന്നു ഷാജി പറയ്മ്പൊൾ, ബിസിനസ് താല്പര്യം മാത്രമാണ് വംശഹത്യക്ക് കാരണമെന്നു പരയുമ്പോൾ ഷാജി അറിഞ്ഞൊ അറിയാതെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് പരമതവിദ്വേശം അടിസ്ഥാന ആശയമാക്കിയ ‘ഹിന്ദുത്വത്തെ’ ആണെന്നു ഓർമ്മപ്പെടുത്തേണ്ടി വരുന്നു.
മുസ്ലിം ലീഗിലെ യുവതുർക്കി എന്ന പേരിൽ അറിയപ്പെടുന്ന കെ, എം ഷാജി സ്വന്തം നിലപാടുകൾ കൊണ്ട് മാത്രം ശ്രദ്ധേയനായ വ്യക്തിയാണ്. ലീഗിനുള്ളിലെ തീവ്രവാദവിരുദ്ധ ചേരിയുടെ സ്വയം പ്രഖ്യാപിത നേതാവായി ഷാജി മാറുമ്പൊൾ അരിയാതെ പോലും സംഘപരിവാരത്തെ വിമർശിക്കാൻ ഷാജി സമയം ചിലവാക്കാരില്ല എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല തീവ്രവാദം ആരോപിച്ചു മുസ്ലിം സംഘടനകളെ പടിക്കു പുറത്തു നിർത്താൻ ശ്രദ്ധിക്കുന്ന ഷാജി ശശികല എന്ന തീപ്പൊരി സംഘപരിവാര പ്രസംഗിക ഉൾപ്പെടുന്ന ഹിന്ദുത്വ വേദികളുമായി സഹകരിക്കാൻ വിമൂഖത കാണിക്കുന്നില്ല എന്നതു ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. കേരളത്തിലെ ലീഗിനുള്ളിൽ, ലീഗ് വേദികളിൽ മോഡിയും ഗുജറാത്ത് വികസനവും ഒരു വിഷയമല്ലാതിരിക്കെ മോഡിയുടെ ഭരണ നൈപുണ്യത്തെ കുറിച്ചും, മോഡി ഭരണകാലത്ത ഗുജറാത്തിൽ നടന്ന വികസനത്തെ കുറിച്ചും, മോഡിയുടെ മതഭക്തിയെ കുറിച്ചുമൊക്കെ ലീഗ് അണികൾക്ക് രാഷ്ട്രീയ പാഠം നൽകുന്നതു മാറിയ സാഹചര്യത്തിൽ തീർത്തും നിശ്കളങ്കമായി വിലയിരുത്താൻ സാധിക്കില്ല. പ്രത്യേകിച്ച് മൂലധന വ്യവാസായ ലോകത്തിന്റെ പിന്തുണയോടെ മോഡിയെ പ്രധാനമന്ത്രി പഥത്തിൽ അവരോധിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക ലോകം പണെം ഇറക്കി കളിക്കുമ്പൊൾ മുസ്ലിം ലീഗിനുള്ളിൽ നിന്നു പോലും മോഡിയെ കുറിച്ചു സംസാരിക്കാൻ അളുണ്ടാകുന്നു എന്നതു സംശയാസ്പദമായി മാത്രമേ വീക്ഷിക്കാൻ സാധിക്കൂ..വിശേഷിച്ചു ഒരു രാഷ്ട്രീയ വിദ്യാഭ്യാസവും ലഭിക്കാത്ത ലീഗണികളെ എങോട്ടും വഴിതിരിച്ചുവിടാൻ എളുപ്പമാണെന്നിരിക്കെ..
മോഡി ഹിറ്റ്ലറെ പോലെ ആണെന്നു പരയുന്നത് പ്രശസ്ത ചലചിത്ര താരം നന്ദിതാ ദാസ് ആണ്. ജർമ്മനിയിൽ ഹിറ്റ്ലറിന്റെ കാലത്താണ് ഏറ്റവും നല്ല രാജവീഥികൾ നിർമ്മിക്കപ്പെട്ടതു. ജർമ്മനിക്ക് ഏറ്റവും നല്ല ആശുപത്രികളും ലഭ്യമായത് ഹിറ്റലറിന്റെ കാലത്തായിരുന്നു. ഹിറ്റ്ലർ സംഗീതാസ്വാദകനും, സസ്യഭുക്കും, മദ്യവിരൊധിയും ആയിരുന്നു. എന്നാൽ ജർമ്മൻ കാർ ഹിറ്റ്ലരെ ഒർക്കുന്നതു ഈ പേരില്ല..മോഡിയും സ്മരിക്കപ്പെടേണ്ടതു ഗുജറാത്തിലെ ഉപരിതല വികസനത്തിന്റെ പേരിൽ അല്ല. അതിനു ശ്രമിക്കുന്നവരെ അങ്ങിനെ അല്ല എന്നു ഓർമ്മിപ്പിക്കേണ്ട കടമ സമൂഹത്തിനുണ്ട്.. അവർ ജനപ്രതിനിധി ആണെങ്കിൽ വിശേഷിച്ചും.
No comments:
Post a Comment