Wednesday, October 9, 2013

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കത്തും, നരേന്ദ്ര മോഡിയുടെ പര്‍ദ്ദയും, സിപിഎമ്മിന്റെ മുസ്ലിം സമ്മേളനവുംരാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്യരുതെന്നും, തീവ്രവാദബന്ധമുള്ള കേസുകളുമായി ബന്ധപ്പെട്ട് മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീൽ കുമാർ ഷിൻഡേ സംസ്ഥാനങ്ങൾക്ക് കത്തെഴുതിയതായി വാർത്തവരുന്നു. മാത്രമല്ല മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ വേണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവന വരുന്നതിനു തൊട്ടുമുൻപാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും രണ്ടായിരത്തിരണ്ടിലെ മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റരോപിതനായ ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലികളിൽ ആയിരക്കണക്കിനു ഹൈന്ദവ സ്ത്രീകളെ മുസ്ലിംസ്ത്രീകളുടെ വേഷമായ പർദ്ദ ധരിപ്പിച്ചു പങ്കെടുപ്പിക്കുന്നതായ വാർത്തകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിടുന്നത്. ഈ സംഭവം കഴിഞ്ഞ് മഷിയുണങ്ങും മുന്നെ കേരളത്തിൽ പ്രതിപക്ഷ രാഷ്ട്രീയപാർട്ടിയായ സിപിഎം മലബാറിലെ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നു. അടുത്തകാലത്തായി വിവിധ കാരണങ്ങളാൽ സിപിഎമ്മുമായി സഹകരിക്കുന്ന മുസ്ലിം പ്രാസംഗികരെ കൊണ്ട് പ്രസംഗിപ്പിക്കുന്നു. വിശ്വാസികൾക്ക് നമസ്ക്കരിക്കാൻ പ്രത്യേകം സൌകര്യം സംഘാടകരായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്കിസ്റ്റ്) ചെയ്തതായ വിശേഷങ്ങളും വാർത്തകളിൽ എടുത്തു പറയുന്നു..

കോൺഗ്രസുകാരനായ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗുജറത്ത് മുസ്ലിംവംശഹത്യക്ക് നേതൃത്വം നൽകിയ നരേന്ദ്രമോഡിക്കും കേരളത്തിലെ മതനിരപെക്ഷപാർട്ടിയായ സിപിഎമ്മിനും മുസ്ലിം വിഷയത്തിൽ പെട്ടെന്നിത്രമാത്രം താല്പര്യം വരാൻ കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോൾ ഉത്തരം ലഭിക്കുക രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് എന്ന വാർത്തകളാണ്. അതെ, ഒരു വിളിപ്പാടകലെ  പൊതുതെരഞ്ഞെടുപ്പിങ്ങെത്തിയിരിക്കുന്നു. ആദിവാസി ഊരുകളും, ദലിത് കോളനികളും മുസ്ലിം ഗല്ലികളും ലക്ഷ്യമിട്ടു വിവിധ രാഷ്ട്രീയപാർട്ടികളുടെ സമ്പ്രദായിക നാടകങ്ങൾക്ക് തുടക്കം കുറിക്കാൻ സമയമായിരിക്കുന്നു. വിജയിക്കാനും പിടിച്ചടക്കാനും രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്ലിംസമൂഹത്തിന്റെ പിന്തുണ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കു അനിവാര്യമായ സമയം. അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിന്റെ വക്താക്കളാകുവാനും, സമുദായത്തിന്റെ കണ്ണീരൊപ്പാനും പതിവു വാഗ്ദാന നാടകങ്ങളും കണ്ണീർ തൂവാലകളുമായി രാഷ്ടീയപാർട്ടികൾ തയ്യാറെടുക്കുന്നു. മുൻപും പലതവണ ആവർത്തിക്കപ്പെട്ട നാടകങ്ങളുടെ പുനരാവിഷ്കാരം.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചതിനു ശേഷം മുഖംമറച്ച പർദ്ദയിട്ട സ്ത്രീകളും, താടിയും തൊപ്പിയും ധരിച്ച മുസ്ലിം പുരുഷന്മാരും ഭാവി പ്രധാനമന്ത്രിക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായ വാർത്തകളും വാർത്താ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നു.  നരേന്ദ്ര മൊഡി പങ്കെടുക്കുന്ന റാലികളിൽ പർദ്ദാധാരിണികളുടെ വൻസാന്നിദ്ധ്യവും മാധ്യമങ്ങൾ പ്രത്യേകം എടുത്തു പറയുന്നു. മുസ്ലിം സമുദായത്തിന്റെ മാറുന്ന മനോഭാവമാണ് നരേന്ദ്ര മൊഡിയുടെ റാലികളിലെ ഗണ്യമായ മുസ്ലിം സാന്നിദ്ധ്യം എന്നു സംഘപ്രചാരകരായ മാധ്യമപ്രവർത്തകർ അച്ചുനിരത്തുന്നു. ഗുജറാത്ത് വംശഹത്യക്കിടെ ഏറ്റവും പ്രയാസമനുഭവിച്ചത് മുസ്ലിം സ്ത്രീകളാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പാക്കിയ വംശഹത്യക്കിടെ വിവിധതരത്തിൽ പീഡിപ്പിക്കപ്പെട്ടത്. പൂർണ്ണഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്തതിനു ശേഷം വയറുകീറി ഗർഭസ്ഥശിശുവിനെ ശൂലം കൊണ്ട് കുത്തിപ്പിടിച്ച് ഗർഭപാത്രത്തിൽ പെട്രോളൊഴിച്ചു തീകൊടുത്തതായ വാർത്തകളും ഗുജറാത്ത് വംശഹത്യക്കിടെ ഉയർന്നിരുന്നു. ഇത്രമാത്രം സ്ത്രീവിരുദ്ധമായ വംശഹത്യക്ക് ഭരണപരമായി നേതൃത്വം നൽകിയ നരേന്ദ്ര മൊഡിയുടെ റാലികളിലെ ഇരകളാക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ വൻപ്രാതിനിധ്യം കണ്ട് പലരും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന ചോദ്യത്തിനു പലരും പലനിലക്കുള്ള വ്യാഖ്യാനങ്ങളാണ് നൽകിയത്. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുസ്ലിം സ്ത്രീകളെ നരേന്ദ്ര മോഡിയുടെ റാലിയിലേക്ക് അട്ടിത്തെളിക്കുന്നതെന്ന് ഒരു കൂട്ടർ, അതല്ല പണം നൽകി പ്രലോഭിച്ചാകാം മുസ്ലിം സ്ത്രീകളെ റാലിയിലേക്ക് കൊണ്ട്വരുന്നതെന്നു മറ്റൊരു വാദം. ഇരുവാദങ്ങളും മുറുകിവരവെയാണ് നരേന്ദ്ര മോഡീ പങ്കെടുക്കുന്ന റാലിക്കു വേണ്ടി ആയിരക്കണക്കിനു പർദ്ദകൾ സംഘപരിവാർ ബാന്ധവമുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾ വാങ്ങിക്കൂട്ടീയ റിപ്പൊർട്ടുകൾ പുറത്തുവരുന്നത്. നരേന്ദ്രമൊഡിയുടെ റാലിയിൽ പർദ്ദ ധരിച്ചെത്തുന്നത് ഹിന്ദുത്വർ തന്നെയെന്നു വ്യക്തം. പരമ്പരാഗത ഹൈന്ദവ വോട്ടുകൾപ്പുറം ഈ പർദ്ദധാരിണികളെ കാണിച്ച് നാലും മുസ്ലിം വോട്ടുകൾ കൂടി നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗം. ചുരുക്കത്തിൽ ഗുജറാത്ത വംശഹത്യക്കിടെ കൂട്ടക്കൊലക്കിരയായ മുസ്ലിംകളെ തെരുവിലെ പട്ടികളോടുപമിച്ച  നരേന്ദ്ര മോഡിക്കും വേണം മുസ്ലിംകളുടെ വോട്ട്.

ബിജെപിക്കും നരേന്ദ്രമോഡിക്കും ആകാമെങ്കിൽ എന്തുകൊണ്ട് രാജ്യം ഭരിക്കുന്ന കൊൺഗ്രസിനും ഈ നാടകം കളിച്ചുകൂടാ? അവരാണെന്കിൽ ഈ വിഷയത്തിൽ ദശാബ്ദങ്ങളുടെ പ്രാമ്പര്യമുള്ളവരുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവനയെ കാണേണ്ടതും ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തന്നെയാണ്. വാസ്തവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രകടിപ്പിച്ച ആശങ്കകൾക്കപ്പുറമാണ് മുസ്ലിം ചെറുപ്പക്കാർ നേരിടുന്ന യാഥാർത്ഥ്യങ്ങൾ. മുൻകാലങ്ങളിൽ ഭീകരതയുടെ പേരിൽ വിവിധ സർക്കാർ എജൻസികൾ വിദ്യാഭ്യാസമില്ലാത്ത മുസ്ലിം ചെറുപ്പക്കാരെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇന്ന് വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീവ്രവാദ ബന്ധം ആരോപിച്ച് അകാരണമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുന്നത്. രാജ്യത്തെവിടെയെങ്കിലും അനിഷ്ടസംഭവങ്ങൾ റിപ്പൊർട്ട് ചെയ്താൽ സർക്കാർ ഏജൻസികൾ തീർത്തും മുൻധാരണയോടെ പിടികൂടുന്നത് മുസ്ലിം ചെറുപ്പക്കാരെയാണ്. ആയിരങ്ങളാണ് ഈ നിലക്ക് കുറ്റപത്രം പോലും ചാർജ്ജ് ചെയ്യാതെ ഇന്ന് തടവറകളിൽ കഴിയുന്നത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഭരിക്കുന്നത് കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണെന്നതാണ് യാഥാർത്ഥ്യം. മഹാരാഷ്ട്ര, ആന്ധപ്രദേശ്, കേരളം, രാജസ്ഥാൻ എന്നിങ്ങനെ കൊൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സംഘപരിവാരം ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ വിഷയത്തിൽ പ്രകടമായ വ്യത്യാസം ഇല്ല എന്നത് കൂട്ടിവായിക്കേണ്ടതുണ്ട്.

മാത്രമല്ല മുസ്ലിം സമുദായത്തിനെതിരെ വ്യാപകമായ നിലയിൽ ദുരുപയോഗം ചെയ്യപ്പെടുന്ന കരിനിയമങ്ങളിൽ ഭൂരിഭഗവും കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണ്. ഭീകരവിരുദ്ധ നിയമമെന്ന പേരിൽ വിവിധ കാലങ്ങളിലായി കോൺഗ്രസ് സർക്കാരുകൾ ചുട്ടെടുത്തത് നാലൊളം കരിനിയമങ്ങൾ. ഈ നിയമത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് തൊണ്ണൂറ്റിയഞ്ചു ശതമാനവും മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാർ മുതൽ വൃദ്ധരായവർ വരെ. ടാഡ എന്ന കരിനിയമം പിൻവലിക്കപ്പെട്ടെങ്കിലും നിയമവിരുദ്ധമായ ആ നിയമത്തിന്റെ പേരിൽ എഴുപത്തിയാറായിരം മുസ്ലിംകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്നു. ഇതിൽ കുറ്റം തെളിയിക്കപ്പെട്ടവർ വെറും ഒന്നര ശതമാനത്തോളം പേർ മാത്രം. സമാനമാണ് മോക്ക യുഎപിഎ എന്ന കരിനിയമങ്ങളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെയും അവസ്ഥ.

കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ ആയിരക്കണക്കിന്  നിരപരാധികളായ മുസ്ലിം യുവാക്കളാണ് അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടു തടവറകളിൽ കഴിയുന്നതെന്നു ഈ വിഷയത്തിൽ പഠനം നടത്തിയ റ്റാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇതിൽ ഭൂരിഭാഗവും വിചാരണ തടവുകാരും, വിചാരണ എന്നു നടക്കുമെന്നുപൊലും അറിയാത്തവരുമാന്. പല കേസുകളിലും കുറ്റപത്രം പോലും സമർപ്പിക്കാതെയാന് യുവാക്കളെ വർഷങ്ങളായി തടവിൽ പാർപ്പിചിരിക്കുന്നതു. കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശിലും സ്ഥിതി വ്യത്യ്സ്ഥമല്ല. സംസ്ഥാനത്തെവിടെയെങ്കിലും പൊട്ടുന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിതം അടിച്ചേൽപ്പിച്ച് നിരവധി മുസ്ലിം ചെറുപ്പക്കാരാണ് ആന്ധ്ര പ്രദേശിൽ ദീർഘനാളായി വിചാരണ തടവിൽ കഴിയുന്നതു. വിചാരണ കഴിഞ്ഞ കേസുകളിൽ കുറ്റാരോപിതരായി തടവിലടക്കപ്പെട്ട മുസ്ലിം യുവാക്കൾ കുറ്റക്കാരല്ല എന്നു കണ്ടു കൊടതി വെറുതെ വിട്ടതും അടുത്തകാലത്താന്. നിരപരാധികളായ യുവാക്കളാണ് വർഷങ്ങളായി തടവിൽ കഴിഞ്ഞതെന്ന് വ്യക്തം.  മുസ്ലിം ചെറുപ്പാക്കാർക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന ഇതരസംസ്ഥാനങ്ങളുടെ ചെയ്തികൾ കേരളത്തിലെ കോൺഗ്രസ് ആഭ്യന്തരവകുപ്പും പിന്തുടരുന്നു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ അത്തരം കേസുകൾക്ക് ഇല്ലാാത്ത തീവ്രവാദമുദ്ര ചാർത്തി കരിനിയമം പ്രയോഗിച്ചു ജാമ്യം പോലും നിഷേധിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. കേരളത്തിൽ മാത്രം യുഎപിഎ എന്ന കരിനിയമത്തിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന നൂറു പേരിൽ തൊണ്ണൂറ്റിരണ്ട് പേരും മുസ്ലിംകൾ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുസ്ലിംകൾ പ്രതിചേർക്കപ്പെട്ട കേസുകളിൽ കീഴ്കൊടതികൾ നൽകിയ ജാമ്യത്തെ മേൽകോടതികളിൽ ചോദ്യം ചെയ്തു മനുഷ്യത്വരഹിതവും യുക്തിക്കു നിരക്കത്തറ്റുമായ വാദമുഖങ്ങളുയർത്തുന്നു. മുസ്ലിം മാനെജുമെന്റിനു കീഴിലുള്ള പ്രസിദ്ധീകരണങ്ങളെയും പത്രസ്താപനങ്ങളെയും പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ടുള്ള സമീപകാലത്തെ പോലീസ് നടപടികളും ഇതിനൊടു ചേർത്തുവായിക്കേണ്ടതാണ്. മുസ്ലിം വിഷയത്തിൽ ആഭ്യന്തരവകുപ്പ് കാണിക്കുന്ന അമിതാവേശത്തിന്റെ നൂറിലൊരംശം പോലും ഇതരവിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കാണിക്കുന്നില്ല എന്നു കൂട്ടിവായിക്കണം.

ചുരുക്കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഇരുട്ടുകൊണ്ടാണ് ഓട്ടയടക്കാൻ ശ്രമിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് പാർട്ടി നേതൃത്വം നലുകുന്ന സംസ്ഥാനങ്ങൾ മുസ്ലിം ചെറുപ്പാക്കാരെ ലക്ഷ്യമിട്ടു നടത്തുന്ന വേട്ടയിൽ സംഘപരിവാര സർക്കാരുകൾക്ക് പിന്നിലല്ല എന്നു വ്യക്തം. ദെശീയ പാർട്ടിയായ കോൺഗ്രസിനു സ്വന്തം പാർട്ടിഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിം ചെറുപ്പക്കാർ അകാരണമായി പീഡിപ്പിക്കപ്പെടുന്നത് തടയാൻ സാധിക്കില്ല എന്നുണ്ടോ? മാസങ്ങൾ തൊറും കൊൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയങ്ങൾ അവലോകനം ചെയ്യുന്ന കൊൺഗ്രസ് ഹൈക്കമാൻഡിനും ഈ നീതിനിഷേധത്തെ തടയാൻ സാധിക്കില്ലേ? അത്തരം നടപടികൾക്കൊന്നും മുതിരാതെ എന്തുകൊണ്ടാണ് ഈ സമയത്തിങ്ങനെയൊരു കത്തുമായി വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ പ്രേരിപ്പിച്ചിരിക്കുക? ഉത്തരം ലളിതം. മുസ്ലിംകളുടെ കണ്ണീരൊപ്പുക എന്ന വ്യാജേന മുസ്ലിം വോട്ടുകൾ കോൺഗ്രസ് പെട്ടിയിലാക്കുക. അതിനപ്പുറം ഒരു ലക്ഷ്യവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിവാദമായ കത്തിനു പിന്നിൽ ഇല്ല.

നരേന്ദ്രമോഡി പർദ്ദ വഴിയും, കോൺഗ്രസ് കത്ത് വഴിയും മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാൻ നോക്കുമ്പൊൾ മൂന്നാം ദേശീയ ബദലിനു തയ്യാറെടുക്കുന്ന സിപിഎം എങ്ങിനെ മാറിനിൽക്കും? നരേന്ദ്ര മോഡിയുടെ പർദ്ദക്കും കോൺഗ്രസിന്റെ കത്തിനും ബദലായി സിപിഎം അവതരിപ്പിച്ചത് സെമിനാർസമ്മേളനം. പാർട്ടിയുടെ മലപ്പുറം സംസ്ഥാന സമ്മേളനം പോലെ മറ്റൊരു മമാങ്കം. പേരു ‘മലബാറിലെ മുസ്ലിംകളും ഇടതുപക്ഷവും’.  മുസ്ലിം സമുദായത്തിന്റെ വോട്ട് ലഭിക്കുവാൻ സമ്മേളനം തന്നെ ധാരാളം എന്നു പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. സാധാരണ വിഷയാധിഷ്ടിതമായി അവതരിക്കുന്ന ഗൌരവരതരമായ സെമിനാറുകൾ നിയന്ത്രിത സദസ്സിനു മുന്നിലാണ് അവതരിപ്പിക്കപ്പെടാറെങ്കിൽ സിപിഎം സംഘടിപ്പിച്ച ഈ മുസ്ലിം സെമിനാർ ഫലത്തിൽ സിപിഎമ്മിന്റെ മുസ്ലിം സമ്മേളനമായി മാറ്റുകയായിരുന്നു. അതുകൊണ്ടൂ തന്നെ സെമിനാർ എന്ന നിലക്കുള്ള ഗൌരവതരമായ ചർച്ചകളേക്കാൾ പാർട്ടിയുടെ അൾബലം പ്രദർശിപ്പിക്കലും മുസ്ലിം സദസ്സിനു മുന്നിൽ പാർട്ടി നയങ്ങൾ വിശദീകരിക്കലും അടുത്തകാലത്തായി വിവിധ കാരണങ്ങളാൽ ഇതര പാർട്ടികൾ വിട്ടുവന്നു സിപിഎമ്മുമായി സഹകരിക്കുന്ന വിഘടിത നേതാക്കളുടെ കൂട്ടായ്മയുമായി സെമിനാർ ചുരുങ്ങി.

മലബാറിൽ മുസ്ലിം വോട്ടുകൾ ആണ് ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയപരാജയങ്ങൾ തിരുമാനിക്കുന്നത്. മാത്രമല്ല സാമുദായിക പാർട്ടിയായ മുസ്ലിം ലീഗ് ഭരണപക്ഷത്താകുമ്പൊൾ ലീഗ് വിരുദ്ധവികാരം മലബാറിൽ ശക്തമാകാറുമുണ്ട്. ലീഗിന്റെ ഭരണപരാചയങ്ങളും സമുദായത്തെ മറന്നു പ്രാമാണിത്തരത്തോടും അധികാരസക്തിയൊടും രാജിയാകുന്ന ലീഗിന്റെ പതിവു രീതികളുമാണ് മുൻകാലങ്ങളിൽ ലീഗിനെതിരെ സമുദായത്തിനുള്ളിൽ നിന്നുള്ള വികാരം രൂപപ്പെടുന്നതിനു കാരണമാകാറുള്ളത്. കാലാകാലങ്ങളായി ഈ ലീഗ്വിരുദ്ധവികാരത്തിന്റെ ഏകപക്ഷീയമായ ഗുണഭോക്താക്കൾ ഇടതുപക്ഷമാണ്, വിശിഷ്യാ സിപിഎം. ലീഗ് വിരുദ്ധ മുദ്രവാക്യമുയർത്തി രംഗത്തുവന്ന പല രാഷ്ട്രീയപാർട്ടികളും സിപിഎമ്മിന്റെ അധീനതയിൽ ആയിരിക്കെ ലീഗിവിരുദ്ധ വോട്ടുകൾ മൊത്തമായി  പാർട്ടി ചിഹ്നത്തിൽ വീഴുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാലിത്തവണ ഏകപക്ഷീയമായ ഈ പിന്തുണ സിപിഎമ്മിനു ലഭിക്കാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നതു. അധസ്തിത സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ടു രംഗത്തുവന്ന നവസാമൂഹിക പാർട്ടിയിയുടെ ചിഹ്നത്തിലേക്കും ഗണ്യമായ മുസ്ലിം വോട്ടുകൾ പോൾ ചെയ്യപ്പടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്തകാലത്തായി നടന്ന പല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിലും ഈ സ്വാധീനം പ്രകടമായിരുന്നു. സ്വാഭാവികമായും ലീഗ് വിരുദ്ധവോട്ടുകൾ ഭിന്നിച്ചു പോകാതെ സിപിഎം പെട്ടിയിൽ തന്നെ വീഴ്ത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ് മലബാറിലെ മുസ്ലിം സമരവീര്യത്തെ പാർട്ടി ബന്ധത്തെ അനുസ്മരിച്ചുള്ള സിപിഎമ്മിന്റെ സെമിനാർസമ്മേളനം.

സിപിഎം അവകാശപ്പെടും പോലെ അത്രമാത്രം സൌഹാർദ്ദപരമാണോ സിപിഎമ്മും മുസ്ലിം സമുദായവും തമ്മിൽ നിലനിൽക്കുന്നത്? മുസ്ലിം ലീഗിനെ മുസ്ലിം സാമുദായിക പാർട്ടി എന്നും കോൺഗ്രസിനെ നായർ ക്രൈസ്തവ പാർട്ടി എന്നു വിശേഷിപ്പിക്കും പോലെ സിപിഎമ്മിനെ ഹൈന്ദവ പാർട്ടി എന്ന നിലക്കാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ  വിലയിരുത്താറുള്ളത്. പാർട്ടി അംഗങ്ങളിലും നേതാക്കളിലും പാർട്ടി മന്ത്രിസഭകളിലും മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിലുമൊക്കെ ഈ ഏകപക്ഷീയ സ്വാധീനം പ്രകടമാണ്. അടുത്തകാലം വരെയും പരസ്യമായും മുസ്ലിം വിരുദ്ധനയങ്ങൾ പരസ്യമായി എടുത്തണിയാൻ സിപിഎമ്മിനു മടിയുണ്ടായിരുന്നില്ല. എൺപതുകളിലെ ശരീഅത്ത് വിവാദകാലത്ത് സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധനയം പ്രകടമായിരുന്നു. എന്നാൽ അധികാരം നിലനിർത്താൻ പരമ്പരാഗത വോട്ടു ബാങ്കിനുമപ്പുറം പുതിയ സ്വാധീനമേഖല കണ്ടെത്തേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തൊണൂറുകളോടു കൂടി മുസ്ലിം വിഷയങ്ങളിൽ ചില ഇടപെടലുകൾക്ക് പാർട്ടി തയ്യാറാകുന്നത്. ഗൾഫ് യുദ്ധത്തിൽ സദ്ദാം ഹുസൈന്റെ പക്ഷത്തു നിന്നുകൊണ്ടും, ബാബരീ മസ്ജിദ് വിഷയത്തിലും സിപിഎമ്മിന്റെ നയങ്ങൾ ഒരെ സമയം ലീഗിന്റെ അധികാരാസക്തിക്കെതിരെയും, സാമ്രാജ്യത്വത്തിനെതിരെയും സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടക്കെതിരെയുമായത് ഈ പശ്ചാതലത്തിലാണ്. ബാബരീ മസ്ജിദ് വിഷയത്തിൽ ലീഗിനെതിരെ സമുദായത്തിൽ രൂപം കൊണ്ട് ശക്തമായ വികാരം സ്വാഭാവികമായും സിപിഎമ്മിനാണ് ഗുണകരമായത്. സ്താനാർത്തിയെ കാണാതെ ലീഗ് ചിഹ്നം വെച്ചാൽ പോലും വിജയിക്കുമായിരുന്ന മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. ലീഗിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോചിപ്പുള്ള ചെറുപ്പക്കാർ സിപിഎമ്മുമായും യുവജനപ്രസ്ഥാനങ്ങളുമായും അടുക്കുകയും ചെയ്തു.

എന്നാൽ തിരിച്ചു സിപിഎം ഈ സമുദായത്തിനു എന്തു നൽകി എന്ന ചോദ്യത്തിനുത്തരം തേടിയാൽ കണ്ടത്തുക, പാർട്ടിയുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഗതിവിഘതികൾ പുനർ നിശ്ചയിച്ച മലപ്പൂറം സംസ്ഥാന സമ്മേളനം മാത്രം. അതിനപ്പുറം സഞ്ചരിക്കാൻ സിപിഎമ്മിനായില്ല. മലപ്പുറം സമ്മേളനത്തിന്റെ ആവേശത്തിൽ ലീഗിന്റെ പൊന്നാപുരം കൊട്ടകളൊന്നാകെ കടപുഴുകി വീഴ്ത്തി അധികാരത്തിലേറിയ സിപിഎം സർക്കാർ ആദ്യം ചെയ്തത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ചീഫ് സ്ക്രട്ടരി പഥവിയിലെത്തിയ മുസ്ലിം നമധാരിയെ തത്സ്ഥാനത്തു നിന്നു മാറ്റി അരമന ബിഷപ്പുമാരുടെ നോമിനിയെ പകരം വാഴിക്കുകയാണ്. ലീഗിനെ കയ്യൊഴിഞ്ഞു സിപിഎമ്മിനെ പുണർന്ന സിപിഎം ഭരണകാലത്ത് മലപ്പുറം ജില്ല വാർത്തകളിൽ നിറഞ്ഞുനിന്നത് ഭീകരവേട്ട എന്ന പേരിൽ കേരള പോലീസ് മലപ്പുറം ജില്ലയിൽ നടത്തിയ നരനായാട്ടിലൂടെയായിരുന്നു. എൺപതു വയസു കഴിഞ്ഞ വന്ദ്യവയോധികർക്കു അർദ്ധരാത്രിയിൽ പോലും വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത വിധം പോലീസ് നിരപരാധികളെ ഏകപക്ഷീയമായി വേട്ടയാടി. മുസ്ലിം ചെറുപ്പക്കാർ പ്രതിയാക്കപ്പെടുന്ന കേസുകൾക്ക് സംഘപരിവാർ - കൊൺഗ്രസ് പോലീസ് നയത്തിന്റെ തുടർച്ചയെന്നൊണം തീവ്രവാദമുദ്രകുത്തി ജയിലിലടച്ച ഇടതുപക്ഷ പോലീസ്  മുസ്ലിമേതരരാണ് പ്രതിചേർക്കപ്പെടുന്നതെങ്കിൽ അത്തരം വ്യക്തിക്ക് മാനസിക രോഗസർട്ടിഫികറ്റ് നൽകി കുറ്റകൃത്യത്തെ ലഘൂകരിച്ചു. പ്രമാദമായ ലെറ്റർ ബോംബ് കേസിൽ പ്രതിയാക്കപ്പെട്ട മുഹസിനും യതാർഥ പ്രതിയായ രാഹുൽരാജും കുമളിയിൽ വ്യാപാരം നടത്തുന്ന കാശ്മീർ സ്വദേശി അൽതാഫുമൊക്കെ സിപിഎം ഭരണകാലത്തെ ഇരട്ടനീതിയുടെ പ്രതീകങ്ങളാണ്.

ഒന്നാം മാറാട് കലാപ കേസിൽ പ്രൊസ്യുക്യൂട്ടറായി നിശ്ചയിച്ചത് സംഘപരിവാര പ്രവർത്തകനായ അഡ്വ: ഹരിയെ. അനാവശ്യമായ പല നിബന്ധനകളും അടിച്ചേൽപ്പിചു ന്യൂനപക്ഷങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളിൽ പലതും ഇടതുസർക്കാർ അട്ടിമറിച്ചു.  പതിനൊന്നോളം മുസ്ലിം ചെറുപ്പക്കാരാണ് ഈ കാലയളവിൽ പോലീസ് വേടിയേറ്റും സിപിഎം പ്രവർത്തകരുടെ അക്രമണത്തിലും കൊലചെയ്യപ്പെട്ടതു. ബീമാപള്ളിയിലും കാസർക്കൊഡും മുസ്ലിം ജനക്കൂട്ടത്തിനു നേരെ വെടിവെച്ചാണ് കൊലനടത്തിയതെങ്കിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും ഇരിട്ടിയിലും സിപിഎമ്മുകാരുടെ അക്രമത്തിലാണ് യുവാക്കൾ കൊലപ്പെടുന്നതു. കൊലപ്പെടുത്തിയതിനപ്പുറം ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം വർഗ്ഗീയ ശക്തികളുടെ മേലെ കെട്ടിവെച്ചുകൊണ്ട് സാമുദായിക ധ്രുവീകരണത്തിനും കലാപത്തിനും പാർട്ടി ശ്രമിക്കുകയുണ്ടായി. പ്രാദേശികമായുണ്ടായ ഒരു വധ്ശ്രമത്തിന്റെ പേരിൽ യുഎപിഎ എന്ന കരിനിയമം പ്രയോഗിച്ചതു മുപ്പതോളം മുസ്ലിം ചെറുപ്പക്കാർക്കെതിരെ.

ഭരണതലത്തിൽ മുസ്ലിം സമൂഹത്തോടുള്ള പൊതുനിലപാട് ഈ നിലക്കായിരിക്കെ സിപിഎം എന പാർട്ടി സ്വയം തന്നെ ഹൈന്ദവവൽക്കരിക്കപ്പെടുന്നു എന്ന ആരൊപണം പാർട്ടി അനുഭാവികളിൽ നിന്നുതന്നെ അടുത്തകാലത്തായി ഉയരുന്നു. സംഘപരിവാരത്തിനെതിരെ സിപിഎം എക്കാലവും ഉയർത്തിപ്പിടിച്ച പ്രതിരോധകവചം ക്രമേണ ഇല്ലാതായിവരുന്നു. താഴീകിടയിലുള്ള നേതൃത്വവും അണികളിൽ തന്നെ ഒരു വിഭാഗവും അടുത്തകാലത്തായി സംഘപരിവാർ ആശയങ്ങൾ സ്വാധീനിക്കപ്പെടുന്നുണ്ട്. ‘രാഷ്ട്രീയം എന്തുമായിക്കോട്ടെ ഹിന്ദു ഒന്നാണെന്ന്” സംഘപരിവാർ അടുത്തകാലത്തായി ഉയർത്തികൊണ്ടുവരുന്ന മുദ്രാവാക്യങ്ങത്തിന്നു സി.പി.എം അണികളിൽ സ്വീകാര്യത വർദ്ധിച്ചു വരുന്നു. സംഘപരിവാര പരിപാടികളിൽ പാർട്ടി നേതാക്കൾ സാന്നിദ്ധ്യമറിയിക്കുന്നു. മലബാറിൽ സിപിഎം സംഘാപരിവാര സംഘർഷത്തിനു അയവു വന്നപ്പോൾ സിപിഎമ്മും വിവിധ മുസ്ലിം സംഘടനകളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണുണ്ടായത്. ഇത്തരം സംഘർഷങ്ങളിൽ സംഘപരിവാരപ്രവർത്തകരിൽ നിന്നുള്ള നിരന്തര സഹായം സി.പി.എം പ്രവർത്തകർക്ക് ലഭിച്ചു കൊണ്ടിരിക്കന്നു. സംഘപരിവാരം ഉയർത്തികൊണ്ടു വന്ന ചില മുസ്ലിം വിരുദ്ധ മുദ്രാവക്ക്യങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ സംഘപരിവാരിനൊപ്പം തന്നെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളും ഉണ്ടെന്നത് യാദൃശ്ചികമാകില്ല. ഒരു തെളിവു പോലുമില്ലാതെ ഹൈകോടതി തള്ളിക്കളഞ്ഞ ലവ് ജിഹാദുമായി ബന്ദപ്പെട്ട  പോസ്ട്ടറുകൾ സംഘപരിവാർ സംഘടനകളേക്കാൾ ആവേശത്തിൽ പ്രചരിപ്പിച്ചതിൽ സി.പി.എം യുവജന സംഘടനകളുമുണ്ടായിരുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലും സിപിഎമ്മിന്റെ നിലപാടുകൾ സംഘപരിവാരനിലപാടുകളിൽ നിന്നു വ്യത്യസ്തമായിരുന്നില്ല.

ഇത്തരമൊരു പശ്ചാത്തലം നിലനിൽക്കുമ്പോഴാണ് മലബാറിൽ ഒരു സെമിനാർസമ്മേളനം നടത്തി മുസ്ലിം പിന്തുണ ഉറപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്. ഗുണപരമായി ഒന്നും ചെയ്തില്ലെങ്കിലും മുഖ്യമന്ത്രിമാർക്കു കത്തെഴുതിയും ഹിന്ദുത്വതരെ പർദ്ദ ധരിപ്പിചും സമ്മേളന മാമാങ്കം നടത്തിയും മുസ്ലിം പിന്തുണ വിലക്കെടുക്കാമെന്ന രാഷ്ട്രീയ വിലയിരുത്തലാകാം വീണ്ടും വീണ്ടും ഇത്തരം പൊടിക്കൈകളുമായി വരൻ മുഖ്യധാരാ പാർട്ടികളെ പ്രേരിപ്പിക്കുന്നതു. മുസ്ലിം പ്രമാണിമാരെയും അധികാരതല്പരരെയും സ്വാധീനിച്ചു ഈ സമുദായത്തെ തന്നെ വിലക്കെടുക്കുവാനുള്ള ശ്രമം. തെരഞ്ഞെടുപ്പടുക്കും തൊറും ഇത്തരം നാടകങ്ങളുടെ എണ്ണവും വണ്ണവും വർദ്ധികുമെന്നതിൽ സംശയമില്ല. ഇത്തരം നാടകങ്ങൾക്കപ്പുറം യാഥാർത്ഥ്യം ഗ്രഹിക്കാനു സ്വയം ശക്തിയാർജ്ജിക്കുവാനും മുസ്ലിം സമുദായം തയ്യാറാവുന്ന കാലത്തൊളം ഇത്തരം നാടകങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.

പി.കെ നൌഫൽ

Monday, April 15, 2013

കെ എം ഷാജിക്കും സംഘപരിവാരത്തിനും ഒരേ സ്വരം

അടിസ്ഥാനപരമായി ഒരു പാർട്ടി നയമോരാഷ്ട്രീയ മുദ്രാവാക്യമോ ഇല്ലാത്ത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ സമ്പന്ധിച്ചിടത്തോളം വ്യക്തിത്വത്തിനുംനേതൃപാടവത്തിനുമായിരുന്നു പാർട്ടിയിൽ എക്കാലവും പ്രാധാന്യം ലഭിച്ചിരുന്നതു. നല്ല നേതാവെന്നാൽ അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗത്തിനും ശൈലിക്കും ഉടമ. അതിലുപരി പാർട്ടി നയങ്ങളിലൂന്നിയ സംഘടനാ പ്രവർത്തനമോകാലിക പ്രസക്തിയുള്ള രാഷ്ട്രീയ മുദ്രാവാക്യത്തിനോ മുസ്ലിം ലീഗിൽ ഒരുകാലത്തും സ്ഥാനം ഉണ്ടായിരുന്നില്ല. ‘ആത്മീയനേതാവു’ എന്ന വിശേഷണത്തിൽ തുടങ്ങി താഴോട്ടു നീളുന്ന നേതാക്കളായിരുന്നു ആത്യന്തികമായി പാർട്ടി. നേതാക്കളുടെ കവലപ്രസംഗങ്ങളായിരുന്നു പാർട്ടി നയങ്ങൾ. ഏതെങ്കിലും ഒരു വിഷയത്തിൽ പാർട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയ നയങ്ങൾക്കനുസൃതമായ നിലപാട് എടുക്കുവാനായി ഒരു രാഷ്ട്രീയനയം ഒരുകാലത്തും ലീഗിനുണ്ടായിരുന്നില്ല. കാലികമായ രാഷ്ട്രീയ സാഹചര്യവും വെല്ലുവിളികളും നേരിടുമ്പോൾ നേതാക്കൾ കൂടിയിരുന്നു അവരുടെ ഇഛക്കും താല്പര്യത്തിനും മാത്രം ഊന്നൽ കൊടുത്തുകൊണ്ടുള്ള തിരുമാനം എടുക്കുന്നു. ആ തിരുമാനം പാർട്ടി മുറുകെ പിടിക്കുന്ന ഐഡിയോളജിയുമായി ചേർന്നു പോകുന്നതാണോ അല്ലയോ എന്നതൊന്നും പാർട്ടി നേതാക്കൾക്കോ അണികൾക്കോ വിഷയം അല്ല. നേതാകൾ പറയുന്നുഅണികൾ അനുസരിക്കുന്നു. ആത്യന്തികമായി ഇതാണ് മുസ്ലിം ലീഗ് എന്ന പാർട്ടി. ബാബരീ മസ്ജിദ് ധ്വംസന വിഷയമടക്കം മുസ്ലിം സമുദായം ഒരു വശത്ത് പ്രതിസന്ധിനേരിടുന്ന പല ഘട്ടങ്ങളിലും മുസ്ലിം ലീഗ് എടുത്ത തിരുമാനങ്ങൾ അധികാര-വ്യക്തിത്വ താല്പര്യങ്ങൾക്ക് മാത്രം മുൻതൂക്കം കൊടുത്ത തിരുമാനങ്ങൾ ആയിരുന്നു.

ലീഗ് നേതൃത്വം അഴിമതിയുടെയും പെൺവാണിഭത്തിന്റെയും മൂല്യച്യുതികളിൽ അകപെട്ട് ബ്ലാകമെയിൽ രാഷ്ട്രീയത്തിന്നിരയായ സാഹചര്യം ഉള്ളതുകൊണ്ട് തന്നെ സമുദായവുമായി ബന്ധപ്പെട്ട നിർണ്ണായക തിരുമാനങ്ങളെടുക്കാൻ പലപ്പോഴും ലീഗ് നേതൃത്വത്തിനു കഴിയാതെ പോകുന്നു. അണികളാകട്ടെ രാഷ്ട്രീയ അച്ചടക്കരാഹിത്യത്തിന്‍റെ പ്രതീകമെന്ന നിലക്കാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു. ലീഗ് അണികൾ തെരുവിൽ ഇറങ്ങിയാൽ സമുദയം ഭയക്കേണ്ട സാഹചര്യമാണുള്ളതെന്ന് അടുത്തകാലത്ത് ഒരു ചർച്ചയിൽ പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കാസർക്കോട് ലീഗ് പ്രകടനത്തിനു നേരെ നടന്ന വെടിവെപ്പുംപാഠപുസ്തക വിരുദ്ധ സമരത്തിന്റെ പേരിൽ അദ്ധ്യാപകനെ ചവിട്ടിക്കൊന്നു എന്ന ആരോപണവുംനാദാപുരത്തെ ലീഗിന്റെ അത്യന്തം പ്രകോപനകരമായ പ്രകടനങ്ങളുമൊക്കെ ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് കോഴിക്കോട് എയർപോർട്ടിൽ നൽകിയ സ്വീകരണത്തിന്നിടെ നടന്ന അക്രമസംഭവങ്ങളും ഇവിടെ സ്മരണീയമാണ്. രാഷ്ട്രീയ സംഘർഷങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിലുമൊക്കെയായി കേരളത്തിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിലെ പ്രധാനകക്ഷികൾ സി.പി.എമ്മും സംഘപരിവാരവുമായിരുന്നു എങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സി.പി.എമ്മും മുസ്ലിം ലീഗുമാണ് പ്രധാനകക്ഷികൾ.. പതിവുപോലെ ഈ സംഘർഷങ്ങളും രാഷ്ട്രീയ സ്വഭാവമുള്ള സംഘർഷങ്ങളുടെ കൂട്ടത്തിൽ പെടുത്തിയാണ് മാധ്യമങ്ങളുംഅധികാരികളും റിപ്പോർട്ട് ചെയ്യുന്നതുംനടപടി സ്വീകരിക്കുന്നതും. എന്നാൽ രാഷ്ട്രീയസ്വാഭവത്തിന്നപ്പുറം വർഗ്ഗീയമാനമുള്ള കലാപമാണ് രണ്ട് പ്രമുഖ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ഇവിടങ്ങളിൽ നിന്നും  ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നതു. മുസ്ലിം സാമുദായികതയുടെ ദുഷിച്ച വശങ്ങളുടെ പ്രയോത്ക്കളായി ലീഗുംഹൈന്ദവ വർഗ്ഗീയസ്വാഭവത്തിലേക്ക് സി.പി.എമ്മും കൂപ്പുകുത്തുന്ന അപകടകരമായ പ്രവണത ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ വേദികളിൽ മിതവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായുംതീവ്രവാദ ആശയങ്ങളുടേ ശത്രുക്കളായും സ്വയം അവതരിക്കുന്ന ലീഗിനു പക്ഷെ പ്രായോഗിക തലത്തിൽ ഈ പക്വതയുംമിതവാദവും എത്രമാത്രം കൊണ്ടുനടക്കുവാൻ സാധിക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

സി.പി.എമ്മുമായി സംഘർഷസാഹചര്യമുള്ള പ്രദേശങ്ങൾ പരിശോധിച്ചാൽ ഇവിടങ്ങളെല്ലാം മുസ്ലിം ലീഗിനു സമഗ്രാധിപത്യമുള്ള പ്രദേശങ്ങൾ ആണെന്നു മനസ്സിലാക്കാംമുസ്ലിം സമുദായം ലീഗിൽ കേന്ദ്രീകരിക്കപ്പെട്ട ലീഗിന്റെ അപ്രമാദിത്വ ഗ്രാമങ്ങൾ. മുസ്ലിം സ്വഭാവമുള്ള മറ്റു പാർട്ടികൾക്കോസംഘടനകൾക്കോ നിർണ്ണായക സ്വാധീനമില്ലാത്ത പ്രദേശങ്ങൾ. ഈ സ്ഥലങ്ങളിലാണ് നിരന്തര സംഘട്ടനങ്ങളുംകൊലപാതകങ്ങളുമെല്ലാം അരങ്ങേറുന്നതു. കോഴിക്കോട് ജില്ലയിലെ  നിത്യസംഘർഷ മേഖലയായ നാദാപുരവുംകണ്ണൂര്‍  ജില്ലയിൽ തളിപ്പറമ്പുംകാസർകോഡ് ജില്ലയിലെ വിവിധ സംഘർഷ പ്രദേശങ്ങളിലുമെല്ലാം ലീഗിനു സമഗ്രാധിപത്യമുള്ളലീഗ് പ്രതിനിധികൾ ജനപ്രതിനികളായി വരുന്ന സ്ഥലങ്ങളാണ്. ഈ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതു. നാദാപുരത്തെ ഇനിയും അവസാനിക്കാത്ത കലാപങ്ങൾ ഇതിൽ എടുത്തു പറയേണ്ടതാണ്. സി.പി.എമ്മും. മുസ്ലിംലീഗും ഹൈന്ദവമുസ്ലിംസമുദായികതയുടെ ഭാഗമായി ഇരുഭാഗങ്ങളിലും അണിനിരന്നുകൊണ്ടുള്ള സംഘർഷങ്ങൾകലാപങ്ങൾ. ദശക്കണക്കിനു പേർ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു. കൊള്ളയുംകൊള്ളിവെപ്പുംമാനഭംഗവുമൊക്കെ മുറക്കു നടക്കുന്നു. ഉത്തരേന്ത്യയിൽ മാത്രം കേട്ടു ശീലിച്ച അഭയാര്‍ത്ഥി സമൂഹങ്ങളെയും നാദാപുരത്ത് പല കലാപങ്ങൾക്കിടയിൽ കാണുകയുണ്ടായി. തളിപ്പറമ്പിലുംകാസർകോഡും അവസ്ഥ ഭിന്നമല്ല.

കെ എം ഷാജി എന്നും ഷാജി കെ വയനാട് എന്നും അറിയപ്പെടുന്ന മുസ്ലിം ലീഗിലെ തീപ്പൊരി പ്രാസംഗികനും അഴിക്കോട് എം എൽ എയുമായ യൂത്ത് ലീഗ് നേതാവ് കെ എം ഷാജി ശ്രദ്ധേയമാകുന്നത് ഈ പശ്ചാതലത്തിലാണ്. വയനാട്ടിൽ നിന്നുള്ള യൂത്ത് ലീഗ് നേതാവായി രണ്ടായിരമാണ്ടുകളോടെയാണ് ഷാജി ലീഗ് രാഷ്ട്രീയത്തിൽ സജീവമാകുന്നതു. ലീഗിലെ നല്ല നേതാവെന്നാൽ അണികളെ ഇളക്കിവിടുന്ന നിലക്ക് പ്രസംഗിക്കുവാൻ കഴിവുള്ളവർ എന്ന അർത്ഥത്തിൽ കെ എം ഷാജി എല്ലാം കൊണ്ടും ലീഗിലെ യുവതുർക്കിയായി വളർന്നുതുടങ്ങി. മതരംഗത്തു മുജാഹിദ് പശ്ചാതലം ഉള്ളതു കൊണ്ട് തന്നെ മുജാഹിദ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന നയത്തിനനുസരിച്ചുള്ള രാഷ്ട്രീയ നിലപാടുകളാണ് തുടക്കം മുതലെ സ്വീകരിച്ചതു. മതം വേറേ രാഷ്ട്രീയം വേറെ എന്ന മുജാഹിദ് നയത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക ആദർശം അടിസ്ഥാന ആശയമാക്കിയ പ്രസ്ഥാനങ്ങൾക്കെതിരെ തുടക്കം മുതലെ കെഎം ഷാജി ശക്തമായ നിലപാടു സ്വീകരിച്ചു. വിശിഷ്യാ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആയിരുന്നു ആരംഭകാലത്ത് ഈ അക്രമണമെങ്കിൽ പിന്നീട് കേരള സമൂഹത്തിൽ സജീവമായ പോപ്പുലർ ഫ്രണ്ടിനെതിരെയും നേരത്തെ സൂചിപ്പിച്ച മുജാഹിദ് സംഘടനാ നയങ്ങൾക്കനുസൃതമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥനത്തിൽ ശക്തമായി രംഗത്തു വന്നു. രാഷ്ട്രീയ എതിരാളികളായ സിപീഎമ്മിനെതിരെയും ഷാജി പ്രചാരണം നടത്തി. ലീഗ് അണികളിൽ ആവേശം ജനിപ്പിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു.

കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നു നിയമസഭയിലേക്ക് ഭാഗ്യം പരീക്ഷിച്ച കെ എം ഷാജി പരാജയപ്പെട്ടതു റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു. തുടർന്നാണ് ലാവണം കണ്ണൂരിലേക്ക് മാറ്റുന്നതു. കണ്ണൂർ ജില്ലയിലെ അഴിക്കോട്  എന്ന ഇടതുപക്ഷ സ്വാധീന മണ്ഡലത്തിൽ നിന്ന് സിറ്റിങ് എംഎൽഎ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടായിരത്തി പതിനൊന്നിലെ തെരെഞ്ഞെടുപ്പിൽ ഷാജി നിയമസഭയിലേക്കെത്തുകയും ചെയ്തു. ഭൂരിപക്ഷം അഞൂറ്. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. കെഎം ഷാജി മുഖ്യശത്രുപക്ഷത്തു നിർത്തി പ്രചാരണം നടത്തുന്ന നവരാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐ ഈ മണ്ഡലത്തിൽ തനിച്ചു നിന്നു രണ്ടായിരത്തി അഞ്ഞൂറ് വോട്ടുകൾ നേടി എന്നതു കൂട്ടിവായിക്കേണ്ടതാണ്. കെഎം ഷാജി ആരോപിക്കും പോലെ എസ് ഡി പി ഐ മുഖ്യ എതിരാളിയായി ഷാജിയെ കണ്ടിരുന്നു എങ്കിൽ ഏതാനും വോട്ടുകൾ മാത്രം മറിച്ചാൽ മതിയായിരുന്നു ഷാജിയുടെ രാഷ്ട്രീയ ഭാവി തകർക്കാൻ. അത്തരമൊരു നീക്കം നടത്താത്തിനെ കുറിച്ച് എസ് ഡിപിഐ നേതൃത്വം മറുപടി പറഞ്ഞത് “കെ എം ഷാജി എന്ന നേതാവിനു ലീഗ് രാഷ്ട്രീയത്തിൽ വളർന്നുവരാൻ എസ്ഡിപിഐയെ എതിർക്കേണ്ട ആവശ്യം ഉണ്ടാകാം. എന്നൽ എസ്ഡിപിഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രവാക്യത്തിനു മുന്നിൽ ഷാജി ശത്രുവല്ല അതുകൊണ്ട് തന്നെ ഷാജിയുടെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിലുപരിയായി ഷാജിയെ മുഖ്യ ശത്രുവായി കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രചരണം നടത്താൻ പാർട്ടിക്ക് താല്പര്യം ഇല്ല” എന്നായിരുന്നു. 

കെഎം ഷാജിയുടെ രാഷ്ട്രീയ ലാവണം കണ്ണൂർ കോഴിക്കോട് ജില്ലകളിൽ കേന്ദ്രീകരിക്കപ്പെട്ടതോടെയാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ ഈ ഭാഗങ്ങളിൽ കൂടുതൽ രൂക്ഷമാകുന്നത്. കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് നരിക്കാട്ടെരിയിൽ ബോംബ് നിർമ്മാണത്തിനിടെ ആറു മുസ്ലിംലീഗ് പ്രവർത്തകർ കൊലചെയ്യപ്പെടുന്നതു ഈ പശ്ചാതലത്തിലാണ്. കണ്ണൂർ ജില്ലയിൽ തന്നെ തളിപ്പറമ്പിൽ അരിയിൽ ശുക്കൂർ അതിദാരുണമായി കൊലചെയ്യപ്പെട്ടതും ഈ കാലത്തു തന്നെ. പാർട്ടി പ്രവർത്തകർ നിരന്തരം എതിരാളികളാലുംബോംബ് നിർമ്മാണത്തിനിടയിലും കൊലചെയ്യപ്പെടുമ്പോഴും ദാരുണമായ മരണങ്ങൾ ഒഴിവാക്കാൻ മെനക്കെടാതെ ഈ കൊലപാതകത്തിൽ സ്വന്തം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനാണ് കെ എം ഷാജി ശ്രമിക്കുന്നതെന്ന ആരോപണം സ്വന്തം പാർട്ടിയിൽ നിന്നടക്കം പല ഭാഗത്തു നിന്നും ഉയർന്നു വന്നു. ഭരണകക്ഷി എംഎൽഎ ആയിട്ടും ഭരിക്കുന്ന മുന്നണിയിലെ മൂന്നിൽ ഒന്നു സ്വാധീനം ഉണ്ടായിട്ടും ഷുക്കൂർ വധക്കേസ് അന്വേഷണം എങ്ങുമെത്താതെ ഇപ്പോഴും മുടന്തി നീങ്ങുന്നു. മാത്രമല്ല ലീഗിന്റെയും ഭരണകക്ഷിയുടെയും കേസ് അന്വേഷണത്തിലെ പരാജയം പോലും ഷാജി സ്വന്തം രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കുവാനാണ് ഉപയോഗിക്കുന്നതെന്ന ആരോപണവും ഉയർന്നു. ഒരേ സമയം സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെയും വക്താവായി ചമയുമ്പോഴും അണികളിൽ നിന്നുണ്ടാകുന്ന സമാധാന ഭംഗങ്ങൾക്ക് നേരെ കണ്ണടക്കുന്നുആയുധ നിർമ്മാണങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു എന്ന് മാത്രമല്ലരാഷ്ട്രീയ സംഘർഷത്തിനു എരിവും പുളിയും പകരുന്ന നിലക്ക് പ്രകോപനകരമായ ശൈലിയിൽ പ്രസംഗിച്ചു കൊണ്ട് ലീഗ് അണികളെ വീണ്ടും വീണ്ടും കൊലക്ക് കൊടുക്കുന്ന നിലക്കുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ലീഗ് സിപീഎം സംഘർഷത്തിന്റെ ഭാഗമായി കൊലചെയ്യപ്പെടുന്നത് മുസ്ലിംലീഗ് പ്രവർത്തകർ മാത്രമാണെന്നതു ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.

ശ്രദ്ധേയമായ വിഷയം കെഎം ഷാജിയുടെ വാഗധോരണി ഒരിക്കൽ പോലും സംഘപരിവാരത്തെ നോവിച്ചില്ല എന്നതായിരുന്നു. മാത്രമല്ല പല വിഷയങ്ങളിലുംചാനൽ ചർച്ചകളിലും കെഎം ഷാജിക്കും സംഘപരിവാര നേതാക്കൾക്കും ഒരേ സ്വരവുംനിലപാടുകളുമായിരുന്നു. ഏഷ്യാനെറ്റ് ചാനൽ ചർച്ചക്കിടെ ഒരിക്കൽ അവതാരകനായ വേണു തന്നെ  കെ എം ഷാജിക്കും സംഘപരിവാര നേതാക്കൾക്കും ഉള്ള സമാന വീക്ഷണത്തെ പറ്റി സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ മുസ്ലിം നാമധാരിയായ എന്നാൽ സംഘപരിവാരം മുന്നോട്ടു വെക്കുന്ന പ്രചാരണങ്ങളോട് സമാനത പുലർത്തുന്ന മുസ്ലിം നേതാവു എന്ന നിലക്ക് കെഎം ഷാജി നിരന്തരം ചാനൽ ചർച്ചകളിൽ ക്ഷണിക്കപ്പെട്ടു. ഇക്കാരണം കൊണ്ടു തന്നെ സംഘപരിവാര വേദികളിലും ഷാജി പ്രത്യേക ക്ഷണിതാവായി മാറി. അഴിക്കോട് എംഎൽഎ ആയ ഷാജി ആ മണ്ഡലത്തിനു പുറത്തുള്ള കൂത്തുപറമ്പ് മണ്ഡലത്തിലെ ഹിന്ദു ഐക്യവേദി നടത്തുന്ന ഗണേഷോത്സവത്തിലേക്ക് പ്രത്യേക ക്ഷണിതാവായി ക്ഷണിക്കപ്പെട്ടത് കഴീഞ്ഞ വർഷമാണ്. കെ. എം ഷാജിക്കൊപ്പം ആ വേദിയിൽ പ്രസംഗിക്കുന്നതു കേരള സമൂഹത്തിൽ ഇന്ന് വർഗ്ഗീയ വിഷപ്രചാരണവുമായി നടക്കുന്ന ശശികല ടീച്ചറുംഇതര പ്രാദേശിക സംഘപരിവാര നേതാക്കളും. എന്നാൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നു ആ പരിപാടിയിൽ പങ്കെടുക്കാൻ ഷാജിക്ക് കഴിഞ്ഞില്ല.

ഈ പശ്ചാതലത്തിലാണ് കെ എം ഷാജിയുടെ കടവത്തൂരിലെ  പ്രസംഗം വിവാദമാകുന്നതു. ഗുജറാത്തിനെ കുറിച്ചുംമോഡിയെ കുറിച്ചുമുള്ള ഷാജിയുടെ പ്രസംഗത്തിൽ പ്രധാനമായത് ഇവയാണ്. നരഭോജിയായ മോഡി ഹിന്ദുവല്ലകലാപം നടത്തിയത് സംഘപരിവാർ ലക്ഷ്യത്തിനല്ലമറിച്ച് വ്യവസായിക ലക്ഷ്യത്തിനാണ്. ഗുജറാത്തിലെ വികസനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്ത് നടന്ന വികസനത്തെയും കവച്ചുവെക്കുന്നതാണ്. ഷാജിയുടെ വിവാദ ഭാഗങ്ങളുടെ ചുരുക്കം ഇതാണ്. വാർത്ത വിവാദമായപ്പോൾ പ്രസംഗം അടർത്തിമറ്റിയെന്ന വിശദീകരണവുമായി ഷാജി രംഗത്തു വന്നെങ്കിലും ഷാജി പ്രസംഗത്തിൽ പറഞ്ഞ വിവാദ വിഷയങ്ങൾ അദ്ദേഹത്തിന്‍റെ തന്നെ ഭാഷ്യത്തിൽ ചാനലുകൾ വഴിയുംസോഷ്യൽ നെറ്റുവർക് സൈറ്റുകൾ വഴിയും പ്രചരിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് നേതാവ് മോഡിയ്ക്ക് വേണ്ടി രംഗത്ത് എന്ന തലക്കെട്ടോടെ ഷാജിയുടെ പ്രസംഗങ്ങൾ സംഘപരിവാർ പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി പദം കൊതിച്ചു പബ്ലിക് റിലേഷൻ വർക്കുകൾ നടത്തുന്ന നരേന്ദ്ര മോഡിയുടെ വെബ്സൈറ്റിൽ  നരേന്ദ്ര മോഡിക്ക് ലീഗ് നേതാവിന്റെ പ്രശംസ എന്ന പൊസ്റ്റ് ആയിരങ്ങൾ ലൈക് ചെയ്യുന്നു.

സംഘപരിവാരത്തോടും, മോഡിയിസത്തോടും ആശയപരമായി എതിർപ്പുള്ള എസ്ഡിപിഐയും സിപീഎമ്മും സ്വാഭാവികമായും ഇത് വിവാദമാക്കി, ഇതിനെതിരെ ആശയപ്രചാരണം നടത്തി. ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദിയെ വികസന നാട്യങ്ങളുടെ പേരിൽ സമൂഹത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമത്തിനെ എതിർക്കുക എന്ന നയത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ എതിർപ്പ്. അതെ സമയം സിപീമ്മിനു സ്വന്തം രാഷ്ട്രീയ ലക്ഷ്യവും ഉണ്ടായിരിക്കാം. എസ്ഡിപിഐയെ സമ്പന്ധിച്ചിടത്തോളം ഷാജിയെ താഴെ ഇറക്കി ആ ഇരിപ്പിടത്തിൽ കയറി ഇരിക്കാനുള്ള രാഷ്ടീയ വളർച്ച ഒന്നും കേരളതിൽ ഇനിയും നേടാത്ത സ്ഥിതിക്ക് കെഎം ഷാജിയെ എസ്ഡിപിഐ ലക്ഷ്യം വെക്കുന്നു എന്ന ഷാജിയുടെ ആരോപണം കഴമ്പില്ലാത്തതാണ്. അതിലുപരി കേരളത്തിലെ ലീഗിനുള്ളിൽലീഗ് വേദികളിൽ മോഡിയും ഗുജറാത്ത് വികസനവും ഒരു വിഷയമല്ലാതിരിക്കെ മോഡിയുടെ ഭരണ നൈപുണ്യത്തെ കുറിച്ചുംമോഡി ഭരണകാലത്ത ഗുജറാത്തിൽ നടന്ന വികസനത്തെ കുറിച്ചുംമോഡിയുടെ മതഭക്തിയെ കുറിച്ചുമൊക്കെ ലീഗ് അണികൾക്ക് രാഷ്ട്രീയ പാഠം നൽകുന്നതു മാറിയ സാഹചര്യത്തിൽ തീർത്തും നിശ്കളങ്കമായി വിലയിരുത്താൻ സാധിക്കില്ല. പ്രത്യേകിച്ച് മൂലധന വ്യവാസായ ലോകത്തിന്റെ പിന്തുണയോടെ മോഡിയെ പ്രധാനമന്ത്രി പഥത്തിൽ അവരോധിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക ലോകം പണെം ഇറക്കി കളിക്കുമ്പൊൾ മുസ്ലിം ലീഗിനുള്ളിൽ നിന്നു പോലും മോഡിയെ കുറിച്ചു സംസാരിക്കാൻ അളുണ്ടാകുന്നു എന്നതു സംശയാസ്പദമായി മാത്രമേ വീക്ഷിക്കാൻ സാധിക്കൂ..വിശേഷിച്ചു ഒരു രാഷ്ട്രീയ വിദ്യാഭ്യാസവും ലഭിക്കാത്ത ലീഗണികളെ എങോട്ടും വഴിതിരിച്ചുവിടാൻ എളുപ്പമാണെന്നിരിക്കെ.. അഴിക്കോട് എം എൽ എ ഷാജിക്കെതിരെ സിപീഎമ്മിനും എസ്ഡിപിഐക്കും ഒരെ സ്വരമെന്നു ഷാജി ആരോപിക്കുമ്പോൾ കെഎം ഷാജി എന്ന ലീഗ് നേതാവിനും സംഘപരിവാരത്തിനും പല വിഷയത്തിലും സമാനവീക്ഷണമാണുള്ളതെന്ന ആരോപണത്തിനും പ്രസക്തി ഉണ്ട്.
Monday, March 18, 2013

ആവിഷ്കാര സ്വാതന്ത്യം ഗൾഫ് നാടുകളിൽ


                       ആവിഷ്കാര സ്വാതന്ത്യം ഗൾഫ് നാടുകളിൽ

ദിവസങ്ങൾക്ക് മുൻപാണ്, ഏറെ വ്യക്തി സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സോഷ്യൽ നെറ്റുവർക് സൈറ്റുകളിലൂടെ രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവർക്കെതിരെ പോലീസ് സൈബർ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സൂര്യനെല്ലെ പെൺവാണിഭകേസുമായി ബന്ധപ്പെടുത്തി ആരോപണ വിധേയനായ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യനെതിരെ ഫേസ്ബുക്കിലൂടെ ആക്ഷേപാർഹമായ ഫൊട്ടോകളും പരാമർശങ്ങളും നടത്തി എന്നതിന്റെ പേരിലാണ് പോസ്റ്റിടുകയും ഷെയർ ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്ത ഇരുന്നൂറോളം പേർക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതു. സിപീഎം സംസ്ഥാന സെക്രട്ടറി സഖാവ് പിണരായി വിജയന്റ്റെ വീടെന്നു പറഞ്ഞ് ഫേസ്ബൂക്കിലൂടെ മറ്റൊരു വ്യക്തിയുടെ വീട് പോസ്റ്റുകയും അതു ഷെയർ ചെയ്തവർക്കുമെതിരെ പോലീസ് കേസെടുത്തത് വാർത്തയായത് രണ്ട് വർഷങ്ങൾക്കു മുൻപാണ്. 

ഹൈന്ദവ ദൈവമായ സരസ്വതീ ദേവി അടക്കം ഉള്ളവരെ നഗ്നരാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരിൽ  ലോകം കണ്ട ചിത്രകാരനായ എം എഫ് ഹുസൈനെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നത് ഇരുപതിൽ പരം കേസുകൾ. കേസുകളുടെ ആധിക്യം കാരണം എം എഫ് ഹുസൈൻ എന്ന വ്യഖ്യാത കലാകാരനു പൌരസ്വാതന്ത്ര്യം ഉറപ്പു നൽകുന്നു എന്ന പറയുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം വിട്ടു അന്യരാജ്യത്തേക്ക് കുടിയേറിപ്പാർക്കേണ്ടതായി വന്നു. ശിവലിംഗത്തിന്മേൽ കാലു കയറ്റിവെക്കുന്ന ഫോട്ടൊ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ഒരു വ്യക്തിക്കെതിരെ സൈബർ പോലീസ് കേസ് എടുത്തതും കഴിഞ്ഞ വർഷമാണ്.  ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ പരാമർശിക്കുന്ന നിലക്കുള്ള സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി നൽകാറില്ലെന്നതും വാർത്തകളിൽ ഇടം പിടിക്കുന്നു. പൌരസ്വാതന്ത്ര്യം മറ്റേതൊരു രാജ്യത്തേക്കാൾ ഉറപ്പു നൽകുന്ന ഇന്ത്യയിൽ ആണ് ഇത്തരം നിയമനടപടികളുമായി ഭരണകൂടം മുന്നോട്ട് നീങ്ങുന്നത എന്നതാണ് ശ്രദ്ധേയകരമായ വസ്തുത. മാത്രമല്ല സോഷ്യൽ നെറ്റുവർക് സൈറ്റുകളിലുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അടുത്തിടെയാണ് സൈബർ ആക്ടു കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നതു. 

ഇസ്ലാമിനെയും വിശുദ്ധ ഖുർആനെയും ഫേസ്ബുക്കിലൂടെ അവഹേളിച്ചു എന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ പൌരനായ വ്യക്തി അദ്ദേഹം ജോലി ചെയ്യുന്ന ജിസിസി രാജ്യത്ത് അതികൃതരുടെ നടപടി ഭീഷണിക്ക് നിഴലിലാണ് കഴിയുന്നതു. ഗൾഫ് രാജ്യങ്ങളിൽ മതനിന്ദയുമായി ബന്ധപെട്ട് നിലനിൽക്കുന്ന നിയമങ്ങൾ ആ വ്യക്തി അറിയാഞ്ഞിട്ടാണോ അദ്ദേഹം ഇതിന്റെ ഭാഗമായതെന്നു അറിയില്ല. അതോ സോഷ്യൽനെറ്റുവർക് സൈറ്റുകളിൽ എന്തുമാകാം എന്ന മനോഭാവവും ആകാം ഇത്തരം പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കു എന്നും ഉറപ്പില്ല. ഒരു പ്രവാസി ഇന്ത്യക്കാരൻ എന്ന നിലക്ക് തീർത്തും നിർഭാഗ്യകരമായ സംഭവം എന്നു വിശേഷിപ്പിക്കാം. എന്തായാലും അതികൃതരുടെ ഭാഗത്തു നിന്നു നടപടികൾ ഇല്ലാതീരിക്കട്ടെ എന്നു ആശിക്കാം.

അതെസമയം ജാതിമ്മത ഭേതമെന്യെ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിനു മലയാളികളാണു പുറംനാടുകളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതു. അതിൽ തന്നെ ഭൂരിഭാഗവും ഗൽഫ് രാജ്യങ്ങളിലാണ് ജോലി തേടി കുടിയേറിതാമസിക്കുന്നതു. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ഓഫീസ് ജോലികളിലെ ചെറുതും വലുതുമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളുടെ സാന്നിദ്ധ്യം ഇന്ന് വൻകിട ഷോപ്പിങ് കോപ്ലക്സിൽ  വരെ എത്തി നിൽക്കുന്നു. മുൻഗാമികളായി വന്നു ഗൽഫ് രാജ്യങ്ങളിൽ ആദ്യകാലത്ത് കുടിയേറിയ മലയാളികൾ ഈ നാടിനോടും സമൂഹത്തിനോടും കാണിച്ച ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഗുണപരമായ നേട്ടം കൊയ്യുന്നതു കൊണ്ട് കൂടിയാണ് മറ്റേതൊരു രാജ്യത്തിനും ഇല്ലാത്ത ആധിപത്യ സമാനമായ സ്വാധീനം ഗൾഫ് നാടുകളിൽ മലയാളികൾക്ക് ലഭ്യമാകുന്നതിന്റെ പ്രധാന കാരണം. എന്നാൽ ഈ ഗുണപരമായ നേട്ടങ്ങളുടെ ശോഭ കെടുത്താൻ പാകത്തിലുള്ള പ്രവർത്തനങ്ങളുമായി വലിയൊരു വിഭാഗം മലയാളികൾ ഈ നാടുകളിൽ നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധമായി മുന്നോട്ടു പോകുന്നു എന്നതു കാണാതിരുന്നു കൂടാ. സാമ്പത്തിക  വഞ്ചനാ കേസുകൾ അടക്കം ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ വലിയൊരു  ശതമാനത്തോളം മലയാളികൾ ഉണ്ടെന്ന് ഇതുസമ്പന്ധമായ വാർത്തകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാക്കാം. മയക്കു മരുന്നു കൈവശം വെച്ചതിന്റെ പേരിൽ നിരവധി മലയാളികളാണ് സൌദി ഭരണകൂടത്തിൻ കീഴിൽ വധശിക്ഷക്ക് വിധേയമാക്കപ്പെടുന്നതു. ഇക്കാരണം കൊണ്ടു കൂടിറ്യാകാം മലയാളികളോടൂള്ള തദ്ദേശീയ സമൂഹങ്ങളുടെ നിലപാടുകളിലും മാറ്റങ്ങൾ പ്രകടമാണ്. ഇത് പുതിയ തൊഴിൽ അവസരങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.

അതെസമയം ഗൾഫിലെ ഭരണ സമ്പ്രദായത്തെ കുറിച്ചോ ഇവിടെ നിലനിൽക്കുന്ന നിയമങ്ങലെ കുറിച്ചോ പ്രാഥമിക വിവരം ഇല്ലാത്തവർ അല്ല ഈ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്നതു വ്യക്തമാണ്. ആദ്യകാല കുടിയേറ്റങ്ങളിൽ നിന്നും വിഭിന്നമായി വിദ്യാസമ്പന്നരായ തൊഴിലാന്വേഷകർ തന്നെയാണ് ഗൾഫ് നാടുകളിലേക്ക് ഇപ്പോൾ കുടിയേറുന്നത്. ഈ നാടുകളിൽ നിലനിൽക്കുന്നത് രാജഭരണം ആണെന്നും, ഈ രാജ്യങ്ങൾക്ക് ഔദ്യോഗികമായി തന്നെ മതവും സംസ്കാരവും ഒക്കെ ഉണ്ടു എന്നും പകൽ പോലെ വ്യക്തമാണ്. മാത്രമല്ല  ഔദ്യോഗിക മതമായ ഇസ്ലാമിനെതിരെയും ഇസ്ലാമിക ചിഹ്നങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളെയും ഈ നാടുകൾ നിയമം മൂലം തന്നെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.  സംഘടിക്കാനും, പ്രതികരിക്കാനും, ആവിശ്കാര സ്വാതന്ത്ര്യം എന്നു ചിലർ വിശേഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒക്കെ ഈ നാടുകളിൽ നിയന്ത്രണം ഉണ്ട്. നിയമവിരുദ്ധമായി സംഘടിച്ചു എന്ന കാരണത്താൽ മുസ്ലിം സംഘടനാ പ്രവർത്തകർ അടക്കം നിരവധി പേർ പലകാലങ്ങളിലായി അതികൃതരുടെ നടപടികൾക്ക് വിധേയരായിട്ടുണ്ട്. അത്രയും കർശനമായ നിയമവ്യവസ്ഥകൾ ആണ് ഈ നാടുകളിൽ നിലനിൽക്കുന്നതു.

എന്നിട്ടും സമീപകാലത്തായി പ്രവാസികളായി ഗൽഫിൽ കുടിയേറിയിരിക്കുന്ന മലയാളികൾ അടക്കമുള്ളവർ ഈ യാതാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ചു കൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. സോഷ്യൽ നെറ്റുവർക് സൈറ്റുകൾ ആണ് ഇത്തരക്കാരുടെ പ്രധാന താവളം. ആവിശ്കാര സ്വാതന്ത്ര്യമെന്നു  ചിലർ ഓമനപ്പെരിട്ടു വിളിച്ചുകൊണ്ട് ഇസ്ലാമിനെയും വിശുദ്ധ ഖുർആനെതിരെയും പ്രവാചകനെതിരെയും പ്രവാചക പത്നിമാർക്കെതിരെയും  ആക്ഷേപകരമായ ചിത്രങ്ങൾ, തെറ്റായ വാർത്തകൾ എല്ലാം വ്യാപകാമയി ഉദ്പാതിപ്പിക്കുകയും പ്രചരിപ്പിക്ക്കയും ചെയ്യുന്നു. മുസ്ലിംകളുടെ പുണ്യഗേഹമായ മക്കയിലെ വിശുദ്ധ കഅബക്ക് പകരമായി ശിവലിംഗം പ്രതിഷ്ടിച്ചുകൊണ്ടുള്ള ഹിന്ദുത്വ പൊസ്റ്റുകൾക്കും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ഗൾഫിൽ തൊഴിലെടുക്കുന്നവർ ഏറെ. പ്രവാചകന് പത്നിയായ അയിശയെ ചെറുപ്രായത്തിൽ ബലാത്സംഗം ചെയ്തു എന്ന നിലക്കുള്ള  കാർട്ടൂണുകൾക്കും ഈ നാട്ടിൽ ഇരുന്നുകൊണ്ട് പലരും പ്രചാരണം നൽകുന്നു.

ആവിശ്കാര സ്വാതന്ത്ര്യം എന്നതു മതചിഹ്നങ്ങളെ വിശിഷ്യാ ഇസ്ലാമിക ചിഹ്നങ്ങളെ ഇകഴ്ത്തുകയും ആക്ഷേപിക്കുകയും ചെയ്തു അവതരിപ്പിക്കുക എന്നതാണെന്ന വികലമായ ഒരു ധാരണ പലരിലും കടന്നുകൂടിയിട്ടുണ്ട്. ഖുർആൻ സൂക്തങ്ങൾ തെറ്റായി അവതരിപ്പിക്കുക, ലോകമുസ്ലിംകൾക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പ്രവചകന്റെ ചിത്രങ്ങളും കാർട്ടൂണുകളും വരച്ചു പ്രചരിപ്പിക്കുക. പ്രവാചക ചരിത്രത്തെയും കുടുംബത്തെയും വികലമായി ചിത്രീകരിക്കുക ഇതൊക്കെ നേരത്തെ സൂചിപ്പിച്ച ആവിശ്കാര സ്വാതന്ത്ര്യത്തിന്റെ അവകാശമെന്ന നിലക്കാണ് പലരും കൊണ്ടു നടക്കുന്നതു. സോഷ്യൽ നെറ്റുവർക് സൈറ്റുകളുടെ ഉപയോഗം വ്യാപകമായപ്പൊൾ സ്വന്തം മനസ്സിലെ മാലിന്യവും പരമതവിദ്വേശവും പുറത്തുവിടാനുള്ള മാർഗ്ഗമായി ഫേസ്ബൂകും ട്വിറ്ററുമൊക്കെ ദുരുപയോഗം ചെയ്യുന്നു. സോഷ്യൽ നെറ്റുവർക്ക് സൈറ്റുകളിൽ സജീവമായവരിൽ യുക്തിവാദികൾ എന്ന പേരിൽ പുറമെ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരും സംഘപരിവാര പ്രവർത്തകരും ആണ് ഇത്തരം ഫോട്ടൊകൾ വ്യാപകാമയി ഉദ്പാതിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും.. കൂടുതൽ പോസ്റ്റുകളും വന്നുകൊണ്ടിരിക്കുന്നത് ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവരിൽ നിന്നു തന്നെ. 

വർഷങ്ങൾക്കു മുൻപാണ ഗൾഫ് നാടുകളിൽ വെചേറ്റവും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്ന ഇമാറാത്തിൽ വെച്ച കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ ‘ശവം തീനി ഉറുമ്പുകൾ’ എന്ന നാടകം അവതരിപ്പിച്ചതിന്റെ പേരിൽ ഷാർജ്ജ പോലീസിന്റെ പിടിയിൽ ആകുന്നതു. ഇസ്ലാമിക-ക്രൈസ്തവ ആദർശങ്ങളെ തരംതാഴ്ത്തുന്ന നിലക്കുള്ള നിരവധി രംഗങ്ങൾ ഉണ്ടെന്ന കാരണത്താലാണ് നാടകം അവതരിപ്പിച്ചവരെ ഷർജ്ജ പോലീസ് അറസ്റ്റ് ചെയ്യുന്നതും നിയമ നടപടികൾക്ക് വിധേയമക്കുന്നതും. ആവിശ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞു പലരും ഈ നടപടിയെ വിമർശിക്കാൻ ശ്രമിച്ചപ്പൊൾ അധികാരികളിൽ നിന്നടക്കം പലരും എടുത്തു പറഞ്ഞ വിഷയം അടിസ്ഥാനപരമായി തൊഴിൽ ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ് ഗൾഫ് നാടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു. അവിടെ തൊഴിൽ ചെയ്യാൻ പോകുന്നവർ പ്രാഥമികമായി ആ നാട്ടിലെ നിയമങ്ങൾ എന്തെന്നു പഠിക്കാൻ ശ്രമിക്കുകയും അതു അനുസരിക്കുകയും വേണം. ആവിശ്കാര സ്വാതന്ത്ര്യം എന്ന പേരിൽ തൊഴിലെടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾക്കും സംസ്കാരങ്ങൽക്കും വിരുദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യ സർക്കാരിനില്ല എന്ന നിലക്ക് തന്നെ വ്യക്തമായ മുന്നറിയിപ്പുകൾ അതികൃതർ നൽകിയിരുന്നതാണ്. 

എന്നിട്ടും ഈ മുന്നറിയ്പ്പുകൾ എല്ലാം ലംഘിച്ചു കൊണ്ട് ഗൾഫു നാടുകളിൽ ജീവിച്ചുകൊണ്ട് തന്നെ മലയാളികൾ അടക്കം ആ നാടുകളിലെ നിയമത്തിനും സംസ്കാരങ്ങൾക്കും എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പലപ്പോഴും മാറുന്നു. സ്വന്തം രാജ്യത്തിനു സമാനമായ അവകാശങ്ങൾ(?) തൊഴിലെടുക്കാൻ ചെല്ലുന്ന നാടുകളിലും ലഭ്യമാകണമെന്ന് വാശിപിടിക്കുന്നതു നിരർത്ഥകമാണ്. ഒരൊ രാജ്യത്തിനും ആ രാജ്യത്തിന്റെ അംഗീകൃത നിയമങ്ങളും ഭരണവ്യവസ്തയും ഉണ്ടാകും. അത്തരം നിയമത്തിനും സംസ്കാരത്തിനും കീഴിൽ തൊഴിലെടുക്കാൻ സ്വന്തം മനസാക്ഷി അനുവധിക്കുന്നില്ലെങ്കിൽ അത്തരം രാജ്യങ്ങളിലേക്ക് തൊഴിലെടുക്കാൻ പോകാതിരിക്കലാണ് ഉചിതം.  

ഇന്ത്യയിൽ തന്നെ പൌരസ്വാതന്ത്യത്തിന്റെ നേരെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു നിരന്തരം ഇടപെടലുകൾ, കൈകടത്തലുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ പൌരന്മാർ നാളിതുവരെ അനുഭവിച്ച അവകാശങ്ങൾ വ്യക്തിസ്വാതന്ത്ര്യങ്ങൾ എല്ലാം തന്നെ ഒരോന്നായി ഭരണകൂടം കവർന്നുകൊണ്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്യത്തിനു നേരെ സ്വന്തം രാജ്യം തന്നെ നിയമനിർമ്മാണങ്ങൾ വഴി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ തൊഴിലെടുക്കാൻ ചെല്ലുന്ന നാട്ടിൽ ആവിശ്കാരസ്വതന്ത്യത്തിന്റെയും പേരിൽ എന്തും ചെയ്യാമെന്നതു ന്യായീകരിക്കാൻ സാധിക്കുന്നതല്ല.

കേരള സമ്പദ ഘടനയുടെ നിലനില്പ് പ്രവാസികളയക്കുന്ന പണത്തെ കേന്രീകരിച്ചാണ്. കേരളത്തിലെ പരമ്പരാഗത കാർഷിക മേഖലയും, വ്യവസായിക മേഖലയും ഒരോ ദിവസം കഴിയും തോറും ശോഷിച്ചു വരുന്നു. കൃഷിയിടങ്ങൾ തരിശൂടുകയോ ഫ്ലാറ്റുകളായി മാറുകയോ ചെയ്യുന്നു. വ്യവസായികശലകൾ പുതുതായി വരുന്നില്ലെന്നു മാത്രമല്ല ഉള്ളതു തന്നെ കേരളം വിട്ടു അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തിലെ ജനങ്ങൽ പട്ടിണികൂടാതെ ജീവിക്കുന്ന ലൊകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി ജോലിചെയ്തു കിട്ടുന്ന കാശിന്റെ വലിയൊരു ഭാഗം സ്വന്തം നാട്ടിലേക്ക് അയക്കുന്നതു കൊണ്ട് മാത്രമാണ്. കുറച്ചുപേരുടെ വക്രബുദ്ധിയിൽ വിരിയുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം മലയാളികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്ന നിലക്ക് അതികൃതർ നടപടികൾ എടുക്കുകയാണെങ്കിൽ അത് സ്വന്തത്തോടു മാത്രമല്ല സ്വന്തം നാടിനോടുകൂടി ചെയ്യുന്ന വൻ അപരാധമാണെന്നു പറയാതെ വയ്യ.. ആവിശ്കാര സ്വാതന്ത്യം  എന്നതു പരമത വിദ്വേഷം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അല്ല.

Thursday, March 14, 2013

മോഡി പ്രചാരണവുമായി ലീഗ് ജനപ്രതിനിധിയും?


പ്രധാനമന്ത്രി പഥം: മോഡി പ്രചാരണവുമായി ലീഗ് ജനപ്രതിനിധിയും?

---------------------------------------------------------------------------
പ്രധാനമന്ത്രി പഥം ലക്ഷ്യമിട്ടു ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മൊഡി നടത്തിക്കൊണ്ടിരിക്കുന്ന പബ്ലിക് റിലേഷൻ / പ്രമോഷൻ പരിപാടികൾ ഗുജറാത്ത് അതിരുകളും വിട്ടു ഇങ്ങു കൊച്ചു കേരളത്തിൽ വരെ സാന്നിദ്ധ്യം അരിയിക്കുമ്പോൾ മുൻപെന്നെത്താക്കാളുമേറെ ഗുജറാത്ത് വികസനത്തെ കുറിച്ചും, ഗുജറാത്ത് മോഡലിനെ കുറിച്ചും, ഗുജറാത്തിലെ ക്രമസമാധാന സുരക്ഷയെ കുറിച്ചും കേരളത്തിലെ തെരുവോരങ്ങളിൽ വരെ തകൃതിയായി പ്രചാരം നടക്കുന്നു. ഗുജറാത് വംശഹത്യയിലൂടെ കുപ്രസിദ്ധനായി മാറിയ നരെന്ദ്ര മോഡി എന്ന ഹിന്ദുത്വ നേതാവിനെ പരമ്പരാഗതാമയി പിന്തുണക്കുന്നവരല്ല ഇവിടെ മോഡീ ഭരണത്തെ കുറിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുന്നത്, മറിച്ച് മോഡി ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട സമൂഹത്തിൽ നിന്നാണ് പുതിയ പ്രമോട്ടർമാർ മോഡി ഭരണത്തെ കുറിച്ച് വാചാലരാകുന്നതു എന്നതു ശ്രദ്ധേയമാണ്. മാർക്കിസ്റ്റ് പാർട്ടി യുവജനനേതാവായി വളർന്നു പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറിയ കണ്ണൂർ എം എൽ എ അബ്ദുല്ല കുട്ടി ആണ് ഗുജറത്തിലെ വികസനത്തെ കുറിച്ചു ഗുജറാത്ത് മോഡലിനെ കുറിച്ചും വാചാലനായ ആദ്യ വ്യക്തി. വർഷങ്ങൾ പിന്നിടുമ്പൊൾ ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി കടന്നുവരുന്നു. ലീഗിലെ തീപ്പൊരി പ്രസംഗികനും, ‘തീവ്രവാദ വിരുദ്ധ‘ (?) നേതാവും അഴിക്കോട് എം എൽ എയുമായ കെ എം ഷാജിയാണ് ഗുജറാത്ത മോഡലിനെ കുറിച്ചു, ഗുജറാത്തിലെ വികസനത്തെ കുറിച്ചും, ക്രമസമാധാനത്തെ കുറീച്ചുമൊക്കെയുള്ള ‘പുതിയ അറിവുകൾ’ ലീഗ് അണികൾക്കും,കേരള സമൂഹത്തിനും പഠിപ്പിക്കുവാൻ ശ്രമിക്കുന്നതു.ഗുജറാത്തിനെ കുറിച്ചും, മോഡിയെ കുറിച്ചുമുള്ള ഷാജിയുടെ വെളിപ്പെടുത്തലിൽ പ്രധാനമായത് ഇവയാണ്. നരഭോജിയായ മോഡി ഹിന്ദുവല്ല, കലാപം നടത്തിയത് സംഘപരിവാർ ലക്ഷ്യത്തിനല്ല, മറിച്ച് വ്യവസായിക ലക്ഷ്യത്തിനാണ്. ഗുജറത്തിൽ എല്ലായിടത്തും അംബരചുംബികളായ മിനാരങ്ങളോടു കൂടിയ മുസ്ലിം പള്ളികൾ കാണുന്നു, ഗുജറത്തിലെ വികസനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്ത് നടന്ന വികസനത്തെയും കവച്ചുവെക്കുന്നതാണ്. ഷാജിയുടെ വിവാദ ഭാഗങ്ങളുടെ ചുരുക്കം ഇതാണ്. വാർത്ത വിവാദമായപ്പൊൾ നിഷേധവുമായി ഷാജി രംഗത്തു വന്നെങ്കിലും ഷാജി പറഞ്ഞ പ്രധാന വിഷയങ്ങൾ അദ്ദേഹത്തിന്റ്റെ തന്നെ ഭാഷ്യത്തിൽ ചാനലുകൾ വഴിയും, സോഷ്യൽ നെറ്റുവർക് സൈറ്റുകൾ വഴിയും പ്രചരിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് നേതാവ് മോഡിയ്ക്ക് വേണ്ടി രംഗത്ത് എന്ന താലക്കെട്ടോടെ ഷാജിയുടെ പ്രസംഗങ്ങൾ സംഘപരിവാർ പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലീഗ് നേതാവ് ഷാജിക്ക് ഈ വിഷയത്തിലുള്ള പ്രത്യേക താല്പര്യത്തെ വിശകലനം ചെയ്യുന്നതിനു മുൻപെ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡൽ എന്താണെന്നു പരിശൊധിക്കേണ്ടത് ആവശ്യമാണ്. ഇവർ പ്രചരീപ്പിക്കും പോലെ തേനും പാലും ഒഴുകുന്ന മാതൃകാ ഭരണം ആണോ ഗുജറാത്തിൽ നടക്കുന്നതു, അതോ അതിനപ്പുറമുള്ള യാഥാർത്ഥ്യം ഗുജറാത്തിൽ നിന്നു വായിച്ചെടുക്കുവാനുണ്ടോ എന്നതു.


രാജ്യത്ത മേറ്റേതൊരു സംസ്ഥനത്തെയും കവച്ചു വെക്കുന്ന വികസനമാണ് ഗുജറാത്തിൽ നടക്കുന്നതെന്നണ് ഗുജറാത്ത് മോഡൽ വികസനത്തെ കുറിച്ച് പ്രചാരണം നടത്തുന്നവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതു. രാജ്യന്തര നിലവാരത്തിലുള്ള രാജവീഥികൾ, മറ്റു അടിസ്ഥാന സൌകര്യങ്ങൾ, ആരോഗ്യകരമായ വ്യവാസായിക അന്തരീക്ഷം, ഗുജറാത്തിന്റെ ആഭ്യന്തരോദ്പാദനത്തിലും ആളൊഹരി വരുമാനത്തിലും മോഡിഭരണകാലത്ത് ഉണ്ടായ വർദ്ധന, ഗുജറാത്ത് വംശഹത്യ ചരിത്രമാണ്, വർത്തമാനകാല ഗുജറാത്ത് ശാന്തമാണ്, മുസ്ലിംകൾ വരെ മോദിയെ പിന്തുണക്കുന്നു എന്നിവയൊക്കെ വിവിധ കണക്കുകളും ചിത്രങ്ങളും വാർത്തകളും നിരത്തിക്കൊണ്ട് അവർ സമർത്തിക്കുന്നു. ഇവരുടെ പ്രചാരണത്തിനപ്പുറം ഇതിൽ പല കാര്യങ്ങളും യാഥാർത്ഥ്യമാണ് എന്നതും വസ്തുതയാണ്. അതിനു കാരണം മോഡി എന്ന ഭരണാധികാരിയേക്കാൾ ഗുജറാത്തിൽ സ്വതന്ത്യത്തിനു മുൻപു മുതൽ നിലനിൽക്കുന്ന വ്യാവസായിക അന്തരീക്ഷമാണ് പ്രധാന ഘടകം എന്നു പറയുന്നത് മറ്റാരുമല്ല, വർഷങ്ങളോളം ഗുജറാത്തിൽ മോഡിക്ക് കീഴിൽ ഏഡിജിപി ആയി സേവനം അനുഷ്ടിച്ച റിട്ടയേഡ് എഡിജിപി ആർ ബി ശ്രീകുമാർ ആണ്. ശ്രീകുമാറിന്റെ തന്നെ വാക്കുകളിലൂടെ കടന്നു ചെന്നാൽ “ഇപ്പോഴത്തെ വികസന ചിത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ഗുജറാത്തിനു അതിന്റേതായ വികസന ചരിത്രം ഉണ്ട്. ഗുജറാത്തിലെ വ്യവാസായിക അനുകൂല അന്തരീക്ഷം ഈ സംസ്ഥാനത്തിന്റെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല അതു സ്വതന്ത്യത്തിനു മുൻപും വ്യാവസായിക കേന്ദ്രം എന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ട സംസ്ഥാനമാണ്. അതിന്റെ തുടർച്ച മാത്രമാന് മോഡീ ഭരണകാലത്തും നടന്നത്. ഇവിടെ മോഡി എന്തെങ്കിലും പ്രത്യേക വികസനം കൊണ്ടുവന്നു എന്നതു അതുകൊണ്ട് തന്നെ തീർത്തും തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്. മാത്രമല്ല മുൻ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ ഭരണകാലത്ത് ഉണ്ടായ വികസനം പോലും മൊഡി ഭരണകാലത്ത് ഉണ്ടായിട്ടില്ല” ശ്രീകുമാർ പറയുന്നു..സമൂഹത്തിന്റെ കീഴ്തട്ടിനെ അവഗണിച്ചുകൊണ്ടുള്ള മൂലധന ശക്തികൾക്ക് അനുയോജ്യമായ മുഖം മിനുക്കൽ മാത്രമാണ് ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന വികസന മാമാങ്കം എന്നു പരയുന്നതു ഗുജറാത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകയും നർത്തകിയുമായ മല്ലികാ സാരാഭായ് ആണ്. മുഖം മിനുക്കൽ മാത്രമാമ്ം വികസനം എങ്കിൽ റോഡുകൾ നന്നാക്കി, ബസ് സർവീസ് സ്വകാര്യവൽക്കരിച്ചു, കെട്ടിട സമുച്ചയങ്ങൾ വന്നു, വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു ഇതൊക്കെ ശരിയാണ്. അതെസമയം മറുവശത്ത് വെള്ളവും വൈദ്യുതിയും, സഞ്ചാര സംവിധാനങ്ങളും എത്തിനോക്കാത്ത നൂറുകണക്കിനു ഗ്രാമങ്ങൾ, മത്സ്യത്തൊഴിലാളികൾ. നർമ്മദ നദിയുടെ 94 ശതമാനവും ലഭ്യമാകുന്നത് കുത്തക വ്യവാസായികൾക്കാണ്. ആറു ശതമാനം ലഭിക്കുന്ന കർഷകർക്കാകട്ടെ അതു തങ്ങളുടെ കൃഷിയിടത്തിലേക്ക് എത്തിക്കാനുള്ള വൈദ്യുതി പോലും ലഭ്യമല്ല ഗുജറാത്തിൽ. പാവപ്പെട്ടവർക്കു നേരെ കണ്ണടച്ചുകൊണ്ട് മൂലധന ശക്തികളുടെ അഭീഷ്ടത്തിനും താല്പര്യത്തിനും ഒത്ത് ഭരണം നടത്തുകയാന് മോഡി എന്നും മല്ലിക സാരാഭായ് വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഗ്രാമങ്ങൾ സോമലിയയേക്കാൾ പരിതാപകരമായ അന്തരീക്ഷമാണുള്ളതെന്നു പറയുന്നത് റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് മാർക്കുണ്ടേയ കഡ്ജു ആണ്.2008ലെ ഹംഗര്ഇന്ഡകസില്17 വലിയ സംസ്ഥാനങ്ങളില്13ാമതാണ് ഗുജറാത്തിന്റെ തസ്ഥാനം. ഒറീസപോലും ഗുജറാത്തിന് മുകളിലാണ്. ജാര്ഖണ്ഡ്, ബിഹാര്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങള്മാത്രമാണ് ഗുജറാത്തിനു പിന്നിലുള്ളത്. എത്യോപ്യയിലെ പട്ടിണിയ്ക്ക് സമാനമാണ് ഗുജറാത്തിലെയും സ്ഥാനം. 31.8 ശതമാനം ജനങ്ങള്സമ്പൂര്ണ ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യനിലയുയരുമ്പോള്കാര്ഷിക മേഖലയില്ഇടിവാണ് ഗുജറാത്തില്. കാര്ഷികോത്പാദനം 2003-2004 വര്ഷങ്ങളില്65.71 ലക്ഷം ടണ്ണായിരുന്നപ്പോള്2004-50ല് 51.53 ലക്ഷം ടണ്ണായി താഴ്ന്നു. 2005ലെ നാഷണല്സാംപിള്സര്വ്വേ റിപോര്ട്ട് പ്രകാരം 40 ശതമാനം കര്ഷകരാണ് കാര്ഷികമേഖല വിട്ട് മറ്റു ജോലി തേടിപ്പോയത്. 2007ല്മോഡി നിയമസഭയില്പറഞ്ഞ കണക്കുപ്രകാരം 148 കര്ഷകരാണ് കുറഞ്ഞമാസത്തിനിടെ ആത്മാഹത്യ ചെയ്തത്. ഒരു ഭാഗത്ത് വൈദ്യുതി മറ്റുസംസ്ഥാനങ്ങള്ക്ക് നല്കുമ്പോള്വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളേറെയുണ്ട്. ദാരിദ്ര്യം മൂലമുണ്ടാകുന്ന അനീമിയാ നിരക്ക് ഉയര്ന്നതാണ് ഗുജറാത്തില്. 2006ലെ നാഷണല്ഫാമിലി ഹെല്ത്ത് സര്വ്വേ പ്രകാരം 1999ല്46.3 ശതമാനമായിരുന്നു സ്ത്രീകളുടെ അനീമിയാ നിരക്ക് 2004ല്55.5 ശതമാനമായി ഉയര്ന്നു. കുട്ടികളിലിത് 74.5 ശതമാനത്തില്നിന്ന്് 80.1 ശതമാനമായി. വൈബ്രന്റ് ഗുജറാത്ത് സമ്മേളനങ്ങളും ബഹളങ്ങളുമില്ലാതെ തന്നെ ഛത്തീസ്ഗഡ് ഗുജറാത്തിനേക്കാള്, 3,61,909 കോടിയുടെയും ഒറീസ 2,99,175 കോടിയുടെയും നിക്ഷേപമാണ് സ്വന്തമാക്കിയത്. ഈ യാഥാര്ത്ഥ്യങ്ങള്ക്കൊപ്പമാണ് അഴിമതിയെക്കുറിച്ചുള്ള യാഥാര്ത്ഥ്യങ്ങളും മോഡി സര്ക്കാറിനെ മൂടി നില്ക്കുന്നത്. സുജലം സഫലം പദ്ധതിയില്സര്ക്കാര്നടത്തിയത് 1700 കോടിയുടെ അഴിമതിയാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത് 109 കോടിയുടെ അഴിമതി. ഫിഷറീസ് അഴിമതി 600 കോടിയുടേത്. സര്ക്കാറിലെ മിക്കവകുപ്പുകള്ക്കെതിരേയും അഴിമതിയാരോപണമുണ്ട്. 2005 മുതല്ലോകായുക്ത ഇല്ലാതിരുന്നതിനാല്ഗവര്ണര്ക്ക് സര്ക്കാറിനെ മറികടന്ന് ലോകായുക്തയെ നിയോഗിക്കേണ്ടി വന്നു. സാധാരണക്കാരുടെ നിരവധി ഭൂമി മോഡി സുഹൃത്തുക്കളായ വ്യവസായികള്ക്ക് പകുത്തു നല്കി. 21 ലക്ഷം കര്ഷകരാണ് അവരുടെ ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കാത്തു കഴിയുന്നത്. ഗുജറാത്ത് മുസ്ലിംകളുടെ സാമ്പത്തിക നിലവാരം മോഡീ ഭരണത്തിൻ കീഴിൽ എങ്ങിനെ ആണെന്ന ചോദ്യം പ്രസക്തമാണ്. വംശഹത്യയ്ക്കു ശേഷമുള്ള ഗുജറാത്തില്ഷാ ആലം ഉള്പ്പടെയുള്ള അഭയാര്ത്ഥിക്യാംപുകള്അടച്ചുപൂട്ടിക്കൊണ്ടായിരുന്നു മോഡിയുടെ ‘വികസനരഥയാത്രയ്ക്ക്‘ തുടക്കം. നഗരങ്ങളിലെ ഇരകള്അതോടെ നഗരത്തിന്റെ മാലിന്യങ്ങള്ക്കൊപ്പം പുറമ്പോക്കിലേക്ക് തള്ളപ്പെട്ടു. അഭയാര്ത്ഥി ക്യാംപുകളെക്കാള്മോശമായ സാഹചര്യത്തിലാണ് ഇപ്പോഴും മുസ്്ലിംകള്അവിടെ കഴിഞ്ഞു പോരുന്നത്. വംശഹത്യ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണെങ്കിലും അതിനെ ചെറിയ തോതിലെങ്കിലും അതിജീവിച്ചത് ചെറിയൊരു വിഭാഗം വരുന്ന മുസ്്ലിംകച്ചവടക്കാരാണ്. സംസ്ഥാനത്തിനോ രാജ്യത്തിനു തന്നെയോ പുറത്തായിരുന്നു അവരുടെ ഇടപാടുകാരില്ഭൂരിഭാഗവും. എന്നാല്വ്യവസായ സൗഹൃദഗുജറാത്തില്ഈ മുസ്്ലിംവ്യവസായികള്ക്ക് സ്ഥാനമില്ല. ഇവരുടെ നിക്ഷേപങ്ങള്സര്ക്കാറിന്റെ സൗഹൃദപദ്ധതിയുടെ ഏഴയലത്തു പോലും വരില്ല. ഇതിനിടെയാണ് ഭൂരിപക്ഷം വരുന്ന ദരിദ്രമുസ്്ലിംകള്സാമ്പത്തികമായി തകര്ന്നടിഞ്ഞ നിലയില്കഴിയുന്നത്. ജൂഹുപുരയിലെ വ്യവസായികളുടെ ഉദാഹരണം തന്നെയെടുക്കുക. മറ്റു നഗരങ്ങളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന മുസ്്ലിംകളെല്ലാം കുടുംബത്തെയും കൂട്ടി ജുഹുപുരയിലേക്ക് തിരിച്ചുവന്നു. കച്ചവടങ്ങള്മുസ്്ലിംഗല്ലികളില്മാത്രമായൊതുങ്ങി. സ്ഥാപനങ്ങളുടെ ബോര്ഡുകളില്നിന്ന് മുസ്്ലിംപേരുകള്അപ്രത്യക്ഷമായി. ഭൂരിപക്ഷ ഹിന്ദുക്കളുടെ സാമ്പത്തിക ബഹിഷ്ക്കരണം മാത്രമായിരുന്നില്ല ഇതിനു കാരണം. സര്ക്കാര്തന്നെ മുസ്്ലിംവ്യവസായികള്ക്ക് വളരാനാവാത്ത വിധം സങ്കീര്ണതകള്സൃഷ്ടിച്ചുകൊണ്ടിരുന്നു. മുസ്്ലിംകളുടെ വിദ്യാഭ്യാസപുരോഗതിയ്്ക്കായി പ്രവര്ത്തിച്ചു കൊണ്ടിരുന്ന സംഘടനകള്അടുത്തകാലത്തായി സ്വയംതൊഴില് കണ്ടെത്താന്യുവാക്കളെ സഹായിക്കുന്ന പദ്ധതികള്ആവിഷ്ക്കരിച്ചു തുടങ്ങിയെന്നതാണ് സമീപകാലത്ത് ഗുജറാത്തിലുണ്ടായ ഒരു മാറ്റം. സര്ക്കാര്ജോലിയില്നിന്ന് 2000 മുതല്തന്നെ അവര്മാറ്റി നിര്ത്തപ്പെട്ടു തുടങ്ങിയത് തിരിച്ചറിഞ്ഞായിരുന്നുഇത്. പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ അബുസാലിഹ് ശരീഫിന്റെ പഠനം കാണുക. പട്ടിണിയില്ഒറീസയക്കു ബിഹാറിനുമൊപ്പമാണ് ഗുജറാത്ത് മുസ്്ലിംകളുടെ സ്ഥാനം. ഒരിക്കല്വജ്ര, തുണിവ്യാപാര മേഖലയില്മുന്നില്നിന്നിരുന്ന മുസ്്ലിംകള്ഏറെ പിന്നിലേക്ക് തള്ളപ്പെട്ടു. അയല്ക്കാരനായ ഉന്നതജാതി ഹിന്ദുവിനെക്കാള്എട്ടിരട്ടിയാണ്മുസ്്ലിംകളുടെ ദാരിദ്ര്യം. 12 ശതമാനം മുസ്്ലിംകള്ക്കും ബാങ്ക് അക്കൗണ്ടുണ്ടെങ്കിലും ലോണ്ലഭിച്ചിരിക്കുന്നത് 2.6 ശതമാനം മുസ്്്ലിംകള്ക്ക് മാത്രം. 75 ശതമാനം മുസ്്ലിംകുട്ടികള്മാത്രമാണ് സ്കൂളില്പ്പോകുന്നത്. ഇവരില്സ്കൂള്പഠനം പൂര്ത്തിയാക്കുന്ന് 26 ശതമാനം മാത്രം. 79 ശതമാനം ദലിത് വിദ്യാര്ത്ഥികള്സ്കൂളില്പ്പോകുമ്പോള്അവരില്41 ശതമാനത്തിന് സ്കൂള്പഠനം പൂര്ത്തിയാക്കാന്കഴിയുന്നുണ്ട്. ഗുജറാത്തിലെ പൊതു വിദ്യാഭ്യാസ നിലവാരം ബിഹാറിനെക്കാള്താഴെയാണെന്ന് മുംബൈയിലെ പ്രധാം എന്ന സന്നദ്ധസംഘടന നടത്തിയ വിദ്യാഭ്യാസം സംബന്ധിച്ച പഠനം പറയുന്നു. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട ബജറ്റ് അലോട്ട്മെന്റില്രാജ്യത്തെ വലിയ 18 സംസ്ഥാനങ്ങളില്17ാമതാണ് ഗുജറാത്തിന്റെ സ്ഥാനം. ഗലിവത്കരണത്തോടൊപ്പം മാനസിക പാര്ശ്വവത്കരണവും ഗുജറാത്തില്ശക്തമാണെന്ന റിപോര്ട്ട് പറയുന്നു. ഇതിനിടയിലാണ് വൈബ്രന്റ് ഗുജറാത്തെന്ന ഞൊടുക്കു വിദ്യയുമായി മോഡി നല്ലപിള്ള കളിക്കാന്ശ്രമിക്കുന്നത്. 106161 കോടിയുടെ നിക്ഷേപം ലഭിച്ചുവെന്ന് മോഡി അവകാശപ്പെട്ട 2005ലെ വൈബ്രന്റ് ഗുജറാത്ത് പരിപാടിയില്യഥാര്ത്ഥത്തില്ലഭിച്ചത് 74019 (63%) കോടിയുടെ പദ്ധതി മാത്രം. ഇതില്നടപ്പായത് 24998 കോടിയുടെ (23.52%) പദ്ധതി. 2007ല്ഗുജറാത്ത് സര്ക്കാന്ഒപ്പിട്ട 363 ധാരണാപത്രങ്ങള്പ്രകാരം 461835 കോടിയുടെ പദ്ധതിയ്ക്ക് നിക്ഷേപമായെന്നായിരുന്നു മോഡിയുടെ അവകാശവാദം. എന്നാല്നിക്ഷേപവാഗ്ദാനം യഥാര്ത്ഥത്തില്451835 കോടിയായിരുന്നു. ഇതില്264575 കോടിയുടെ നിക്ഷേപമായെന്ന് സര്ക്കാര്അവകാശപ്പെട്ടപ്പോള്വ്യവസായ കമ്മീഷണറുടെ രേഖകള്പ്രകാരം ഇത് 122400.66 കോടി മാത്രമായിരുന്നു. 2003,2005,2007 വര്ഷങ്ങളിലായി നടന്ന നിക്ഷേപ വാഗ്ദാനങ്ങളില്നടപ്പായത് 20.28% ശതമാനം മാത്രം പദ്ധതികളായിരുന്നു.കൊട്ടിഘോഷിക്കപ്പെടുന്ന മോഡീ വികസനത്തിന്റെ ജീവിക്കുന്ന ചില സൂചനകൾ മാത്രമാണ് ഇതു. ഇത്തരം വിശകലനങ്ങൾ, പഠനങ്ങൾ ദിനേനയെനോണം പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റ്റെ വികസനം എന്നാൽ പൊട്ടിപ്പൊളിയാത്ത രാജവീതികളും, അംഭരചുംബികളായ കെട്ടിടങ്ങളും ആണെന്നു തെറ്റിദ്ധരിച്ചവരെ സമ്പന്ധിച്ചിടത്തോളം ഗുജറാത്ത് മോഡൽ വികസനം തികച്ചും മാതൃക തന്നെ. അതിനപ്പുറം വികസനമെന്നാൽ ജനതയുടെ ജീവിതനിലവാരത്തിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ ആണെന്ന അടിസ്ഥാന വികസന നയത്തെ അടിസ്ഥാനമാക്ക് ഗുജറാത്ത്നെ വിലയിരുത്തിയാൽ ഗുജറാത്തിന്റെ സ്ഥാനം ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പവും ആണെന്ന യാഥാർത്ഥ്യം ഇവിടെ പ്രസക്തമാകുന്നു. ഈ മറുപുറം മൂടിവെച്ചുകൊണ്ടാന് മോഡിയുടെ പ്രമോട്ടർമാർ ഗുജറാത്ത് മോഡലിനെ കുറിച്ചും, മോഡിയുടെ വികസന നയത്തെ കുറിച്ചും വാചാലരാകുന്നതു.മറ്റൊന്നു ഗുജറാത്തിലെ ക്രമസമാധാനമാണ്. ഗുജറാത്ത് കലാപത്തിനു ശേഷം സംസ്ഥനത്ത് ശാന്തിയും സമാധാനവും കളിയാടുന്നതെന്ന പ്രചാരകന്മാരുടെ വാദത്ത ഖണ്ഡിക്കുന്നത് മുൻ എഡിജിപി ആർ ബി ശ്രീകുമാർ തന്നെയാണ്. ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾ ജീവനെ ഭയന്നു സകലതും കടിച്ചമർത്തി കഴിയാൻ നിർബന്ധിതരായിർക്കുകയാണ്. ഭയത്തിന്റെ മേലെ കെട്ടിപ്പെടുത്ത ശാന്തിയാണ് ഇപ്പോൾ ഗുജറാത്തിൽ പുറമെ കാണുന്നതു. ഇതു ആരോഗ്യകരമല്ല, ശാശത്വവുമല്ല എന്നു റിട്ടയേദ് എഡിജിപി പറയുന്നു. മോഡിയുടെയും കുത്തക വ്യവാസായികളുടെയും ബിസിനസ് താല്പര്യം മാത്രമാണ് ഗുജറാത്ത് കലാപത്തിനു കാരണമായത് എന്ന കെ എം ഷാജിയുടെ പുതിയ കണ്ടുപിടുത്തവും ശ്രീകുമാറിന്റെ വാദങ്ങളിൽ അപ്രസക്തമാകുന്നു. ഗോദ്ര ട്രെയിൻ ദുരന്തത്തിനു പ്രതികാരം ചെയ്യാൻ ഹൈന്ദവരെ അനുവധിക്കണമെന്നു പോലീസ് ഉഗ്യോഗസ്ഥരോട് നേരിട്ടു തന്നെ മുഖ്യമന്ത്രി എന്ന നിലക്ക് നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തുന്നു. ഈ സത്യം വെളിപ്പെടുത്തിയതിന്റെ പേരിലാണ് സഞ്ജീവ് ഭട്ട് എന്ന പൊലീസ് ഉദ്യോഗസ്ഥനെ മോഡി ഭരണകൂടം പീഡിപ്പിക്കുന്നതു.ഇവിടെ പ്രസക്തമായ ഒരു വിഷയം ബ്രാഹ്മണിക് ഹിന്ദുത്വ അജണ്ടയും മൂലധന ശക്തികളും തമ്മിലുള്ള ബന്ധം എക്കാലത്തും സുദൃഡമായിരുന്നു എന്നതാണത്. രണ്ട് ശക്തികളുടെയും താല്പര്യങ്ങളും സമാനമായിരുന്നു. സ്വതന്ത്രാനതര ഇന്ത്യയിൽ ഉത്തരേന്ത്യൻ നഗരങ്ങളിൽ നടന്ന കലാപങ്ങൾ എന്ന ഓമനപ്പെരിട്ട മുസ്ലിം കൂട്ടക്കൊലകൾക്കും സാമ്പത്തിക ഉന്മൂലനത്തിനും തെരഞ്ഞെടുത്ത പ്രദേശങ്ങളുടെ പ്രത്യേകഥകൾ പരിശോധിച്ചാൽ ഈ വസ്തുത ബോധ്യപ്പെടും. തുകൽ വ്യവസായത്തിനും, പൂട്ടു വ്യവസായത്തിനും, കരകൌശല മേഖലകളിലും മുസ്ലിംകൾ പ്രാഗത്ഭ്യം തെളിയിച്ച, സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം തെരഞ്ഞെടുത്തുകൊണ്ടാണ് ഈ കലാപങ്ങൾ ഒക്കെയും നടന്നതു. മുസ്ലിംകളെ മുഖ്യധാരയിൽ നിന്ന് അകറ്റുക, സാമ്പത്തികമായി ഇല്ലായ്മ ചെയ്യുക. വ്യാവസായിക, തൊഴിൽ രംഗത്തുള്ള വളർന്നുവരുന്ന സ്വാധീനം ഇല്ലാതാക്കുക എന്ന ബഹുമുഖ ലക്ഷ്യത്തോടെ ഹിന്ദുത്വ- മൂലധന കൂട്ടുകെട്ടു ഒത്തൊരുമിച്ചു കൊണ്ടാണ് ഈ പ്രദേശങ്ങളിലെ കലാപങ്ങൾക്ക് നേതൃത്വം നൽകിയതും, ന്യൂനപക്ഷ ഹത്യ നടത്തിയതും. തമിഴ്നാട്ടിൽ കുപ്രസിദ്ധമായ കൊയമ്പത്തൂർ കലാപത്തിലും ഹിന്ദുത്വ ശക്തികൽ ലക്ഷ്യമിട്ടതും കൊയമ്പത്തൂരിലെ സജീവമായ മുസ്ലിം വ്യാപാര സമുച്ചയങ്ങൾ ആണെന്നതു യാദൃശ്ചികമാകില്ല. ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രശസ്തമായ ടെക്സ്റ്റയിത്സ് ശ്രിംഗല പൂർണ്ണമായി നശിപ്പിക്കുവാനും ആ വ്യാപാരത്തെ കൊയമ്പത്തൂരിൽ നിന്നു കെട്ടുകെട്ടിക്കുവാനും ആ കലാപം അവർ ഉപയോഗപ്പെടുത്തി. കേരളത്തിലേക്ക് വന്നാൽ കണ്ണൂർ ജില്ലയിൽ ഒരു ഗ്രാമത്തിൽ ഇരുവിഭാഗങ്ങളിൽ പെട്ടവർ തമ്മിലുള്ള ചെറിയ സംഘർഷത്തിന്റെ മറവിൽ ഹിന്ദുത്വർ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചതു കേരളത്തിലെ പ്രശസ്തമായ ഫർണ്ണീച്ചർ ഷോപ്പ് ആണെന്നതും കൂട്ടിവായിക്കുക. മാത്രമല്ല പെരുമ്പാവൂരിൽ അമ്പലപ്പറമ്പിൽ ഗോഹത്യ നടന്നു എന്ന് പ്രചാരണം നടത്തി ടൌണിലെ മുസ്ലിം കടകൾ കൊള്ളയടിച്ചതും ഈ ഹിന്ദുത്വ വ്യാവസായിക കൂട്ടുകെട്ട് തന്നെയാണ്. ഭൂതകാലത്തും വർത്തമാനകാലത്തും ഈ ശക്തികൾ പരസ്പരം സഹകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതു. ഇതിൽ ഒന്നിനെ താലോടി മറ്റൊന്നിനെ മാത്രം അപരാധികൾ ആക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം എന്തെന്നു അറിയാത്തതിന്റെ മാത്രം പ്രശ്നമാണ്. മോഡിയുടെ ഹിന്ദുത്വ താല്പര്യം അല്ല വ്യവസായികളുടേ ബിസിനസ് താല്പര്യമാണ് ഗുജറാത്ത് വംശഹത്യക്ക് കാരണമായതെന്ന ഷാജിയുടെ പ്രചാരണത്തിന്റെ കാരണവും ഈ രാഷ്ട്രീയ അജ്ഞത തന്നെ.അഴിക്കൊട് എം എൽ എ ഷാജിയുടെ മറ്റൊരു പ്രചാരണം മോഡിയുടെ ഹിന്ദു ബാന്ധവം ആണ്. മൊഡി ഹിന്ദു അല്ല എന്നാണ് ഷാജി പറയുന്നതു. അതുകൊണ്ട് തന്നെ മോദിക്ക് ഹിന്ദുത്വ താല്പര്യവും ഇല്ല എന്നു ഷാജി പരയുന്നു. വാസ്തവത്തിൽ ഹിന്ദു-ഹിന്ദുത്വ എന്നിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ബഹുമാന്യ എംഎൽഎക്ക് സാധിച്ചിട്ടില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ വിശേഷണം. ഹിന്ദുമതം ഹിന്ദുത്വം അതു വേറെവേറെ തന്നെയാണ്. ഇന്ത്യയിൽ സഹസ്രാബ്ദാങ്ങളായി നിലനിൽക്കുന്ന ബഹുദൈവ വിശ്വാസികളായ, വിശ്വസിച്ചില്ലെങ്കിലും ഈ പാരമ്പര്യത്തിന്റെ ഭാഗമായ ജനത ആണ് ഹിന്ദുക്കൾ എന്ന പേരിൽ ബ്രിട്ടീഷ് കാലം മുതൽ അറിയപ്പെടുന്നതു. അതെ സമയം പരമത വിദ്വേഷം അടിസ്ഥാന ആശയമായി സ്വീകരിച്ച ബ്രാഹ്മണിക് – ചാതുർവർണ്യ ലക്ഷ്യത്തിനായി തൊള്ളായിരത്തി ഇരുപതുകളിൽ സംഘടനാ രൂപം കൊണ്ട തീവ്ര ദേശീയതയിൽ അതിഷ്ടിതമായ ആശയത്തെയാണ് ‘ഹിന്ദുത്വ‘ എന്നു പറയുന്നതു. ഇവിടെ പ്രസക്തമായ വിഷയം ‘ഹിന്ദുത്വ‘ ആശ്യത്തിന്റെ വക്താവാകാൻ ഹിന്ദുമത വിശ്വാസി ആകണമെന്നില്ല എന്നതാണ്. ഹിന്ദുത്വ ആചാര്യനായ സവർക്കർ തന്നെ നാസ്തികൻ ആയിരുന്നു. നാസ്തികന്മാരായ ഒരുപാടു പേർ ഇപ്പോഴും ഹിന്ദുത്വ സംഘടനകളുമായി സഹ്കരിക്കുന്നു. ഹൈന്ദവ ആചാരങ്ങളോ വിശ്വാസങ്ങളോ ഈ ഹിന്ദുത്വത്തിന്റെ ഭാഗവുമല്ല. ഹിന്ദുത്വത്തിന്റെ വ്യാപനത്തിനു ഈ വിശ്വാസങ്ങളും ആചാരങ്ങളും അവർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അതിനപ്പുറം ഹൈന്ദവ സംസ്കാരവുമായൊ ഹൈന്ദവ ജനതയുമായോ ഹിന്ദുത്വ ആശയത്തിനു ഒരു ബന്ധവും ഇല്ല. ഇവിടെ മോഡി വിശ്വാസി അല്ലെന്നു ഷാജി പറയ്മ്പൊൾ, ബിസിനസ് താല്പര്യം മാത്രമാണ് വംശഹത്യക്ക് കാരണമെന്നു പരയുമ്പോൾ ഷാജി അറിഞ്ഞൊ അറിയാതെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് പരമതവിദ്വേശം അടിസ്ഥാന ആശയമാക്കിയ ‘ഹിന്ദുത്വത്തെ’ ആണെന്നു ഓർമ്മപ്പെടുത്തേണ്ടി വരുന്നു.മുസ്ലിം ലീഗിലെ യുവതുർക്കി എന്ന പേരിൽ അറിയപ്പെടുന്ന കെ, എം ഷാജി സ്വന്തം നിലപാടുകൾ കൊണ്ട് മാത്രം ശ്രദ്ധേയനായ വ്യക്തിയാണ്. ലീഗിനുള്ളിലെ തീവ്രവാദവിരുദ്ധ ചേരിയുടെ സ്വയം പ്രഖ്യാപിത നേതാവായി ഷാജി മാറുമ്പൊൾ അരിയാതെ പോലും സംഘപരിവാരത്തെ വിമർശിക്കാൻ ഷാജി സമയം ചിലവാക്കാരില്ല എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല തീവ്രവാദം ആരോപിച്ചു മുസ്ലിം സംഘടനകളെ പടിക്കു പുറത്തു നിർത്താൻ ശ്രദ്ധിക്കുന്ന ഷാജി ശശികല എന്ന തീപ്പൊരി സംഘപരിവാര പ്രസംഗിക ഉൾപ്പെടുന്ന ഹിന്ദുത്വ വേദികളുമായി സഹകരിക്കാൻ വിമൂഖത കാണിക്കുന്നില്ല എന്നതു ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. കേരളത്തിലെ ലീഗിനുള്ളിൽ, ലീഗ് വേദികളിൽ മോഡിയും ഗുജറാത്ത് വികസനവും ഒരു വിഷയമല്ലാതിരിക്കെ മോഡിയുടെ ഭരണ നൈപുണ്യത്തെ കുറിച്ചും, മോഡി ഭരണകാലത്ത ഗുജറാത്തിൽ നടന്ന വികസനത്തെ കുറിച്ചും, മോഡിയുടെ മതഭക്തിയെ കുറിച്ചുമൊക്കെ ലീഗ് അണികൾക്ക് രാഷ്ട്രീയ പാഠം നൽകുന്നതു മാറിയ സാഹചര്യത്തിൽ തീർത്തും നിശ്കളങ്കമായി വിലയിരുത്താൻ സാധിക്കില്ല. പ്രത്യേകിച്ച് മൂലധന വ്യവാസായ ലോകത്തിന്റെ പിന്തുണയോടെ മോഡിയെ പ്രധാനമന്ത്രി പഥത്തിൽ അവരോധിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക ലോകം പണെം ഇറക്കി കളിക്കുമ്പൊൾ മുസ്ലിം ലീഗിനുള്ളിൽ നിന്നു പോലും മോഡിയെ കുറിച്ചു സംസാരിക്കാൻ അളുണ്ടാകുന്നു എന്നതു സംശയാസ്പദമായി മാത്രമേ വീക്ഷിക്കാൻ സാധിക്കൂ..വിശേഷിച്ചു ഒരു രാഷ്ട്രീയ വിദ്യാഭ്യാസവും ലഭിക്കാത്ത ലീഗണികളെ എങോട്ടും വഴിതിരിച്ചുവിടാൻ എളുപ്പമാണെന്നിരിക്കെ..മോഡി ഹിറ്റ്ലറെ പോലെ ആണെന്നു പരയുന്നത് പ്രശസ്ത ചലചിത്ര താരം നന്ദിതാ ദാസ് ആണ്. ജർമ്മനിയിൽ ഹിറ്റ്ലറിന്റെ കാലത്താണ് ഏറ്റവും നല്ല രാജവീഥികൾ നിർമ്മിക്കപ്പെട്ടതു. ജർമ്മനിക്ക് ഏറ്റവും നല്ല ആശുപത്രികളും ലഭ്യമായത് ഹിറ്റലറിന്റെ കാലത്തായിരുന്നു. ഹിറ്റ്ലർ സംഗീതാസ്വാദകനും, സസ്യഭുക്കും, മദ്യവിരൊധിയും ആയിരുന്നു. എന്നാൽ ജർമ്മൻ കാർ ഹിറ്റ്ലരെ ഒർക്കുന്നതു ഈ പേരില്ല..മോഡിയും സ്മരിക്കപ്പെടേണ്ടതു ഗുജറാത്തിലെ ഉപരിതല വികസനത്തിന്റെ പേരിൽ അല്ല. അതിനു ശ്രമിക്കുന്നവരെ അങ്ങിനെ അല്ല എന്നു ഓർമ്മിപ്പിക്കേണ്ട കടമ സമൂഹത്തിനുണ്ട്.. അവർ ജനപ്രതിനിധി ആണെങ്കിൽ വിശേഷിച്ചും.

Monday, January 21, 2013

നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ


നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ

ഇന്ത്യൻ ബ്രാഹ്മണ്യ ഫാസിസത്തിനു ചരിത്രപരമായ ചില സവിശേഷതകൾ ഉണ്ട്. ജൂതസയനിസ്റ്റുകൾക്കൊപ്പം തന്നെ അണിയറയിലിരുന്നു കൊണ്ട് സവർണ്ണ ആധിപത്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാഗത്ഭ്യം തെളിയിച്ചവരാണവർ. സ്വന്തം നിലനില്പിന്നു വേണ്ടി ജനിതക എതിരാളികളെ തന്നെ ബലിയാടുകളാക്കി ലക്ഷ്യം നേടാൻ വൈദഗ്ദ്യം ലഭിച്ചവർ.
വർണ്ണാശ്രമവ്യവസ്ഥയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യയിൽ കടന്നുവന്ന മുഗൾ ഭരണവെല്ലുവിളിയെ അവർ നേരിട്ടത് മുഗൾ ഭരണത്തിലെ മർമ്മസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ടാണ്. മുഗൾ ഭരണാധികാരികളെ മദിരയും മദിരാക്ഷിയും കൊണ്ടു മുക്കിയതിൽ ഈ സ്വാധീനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മൈസൂരിലെ ടിപ്പുസുൽത്താന്റെ ഭരണത്തിലും ടിപ്പുവിന്റെ പതനത്തിലും മൈസൂർ ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണ്യത്തിനുള്ള പങ്കു നിസ്തർക്കമാണ്. മുഗൾ-മൈസൂർ ഭരണം നാമാവശേഷമാകുകയും ഇന്ത്യ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലകപ്പെടുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണത്തിന്റെ നടത്തിപ്പുകാരുടെ റോൾ ആയിരുന്നു പിന്നീട് സവർണ്ണർക്കുണ്ടായിരുന്നതു്.
നൂറ്റാണ്ടുകൾ നീണ്ട സ്വതന്ത്ര്യസമര പോരാട്ടങ്ങളിൽ നിന്നു പുറംതിരിച്ചുനിന്ന ഈ ശക്തികൾ ഇന്ത്യ സ്വതന്ത്രമാകുന്ന ലക്ഷണം കണ്ടതോടെ വീണ്ടും കരുക്കൾ നീക്കിത്തുടങ്ങി. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സംഘടിത രൂപത്തിലാണ് പിന്നെ ബ്രാഹ്മണ അജണ്ടകളെ കാണുന്നത്. ആദ്യം ഹിന്ദു മഹാസഭ എന്ന പേരിലും, പിന്നീട് ആർഎസ്എസ് എന്ന പേരിലും ഈ താല്പര്യങ്ങൾ രൂപാന്തരപ്പെടുകയുണ്ടായി. അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കുവാനായി അമേരിക്ക തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച ആഗോളകൂട്ടായ്മയായ യുഎൻ പോലെ, ബ്രാഹ്മണ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ സവർണ്ണർ തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച അവർണ്ണരെ കൂടി ഉൾക്കൊള്ളുന്ന സൈനിക ആശയ കൂട്ടായ്മ.
ബ്രാഹ്മണ്യആധിപത്യത്തിൽ നിന്നു രക്ഷനേടി ഇസ്ലാമിലും ക്രൈസ്തവതയിലും ചെന്നെത്തുന്ന അവർണ്ണരെ തടയുവാൻ അവരെ തന്നെ ഉപകരണമാക്കുകയാണ് ആർഎസ്എസിലൂടെ സവർണ്ണർ ചെയ്തതു്. സെമിറ്റിക് മതങ്ങൾ ആണ് യഥാർത്ഥ ശത്രു എന്ന ‘പുതിയ പാഠം’ സംഘപരിവാരത്തിലൂടെ, ഇത്രയും കാലം തങ്ങള്‍ ചവിട്ടിയരച്ച പിന്നാക്ക ജനതയെ സവർണ്ണർ തന്നെ പഠിപ്പിക്കുന്നു. ചരിത്രാതീതകാലം മുതൽ തീർത്തും ശോചനീയ സാഹചര്യത്തിൽ ജീവിതം തള്ളിനീക്കേണ്ടിവന്ന പിന്നാക്ക വിഭാഗത്തിലെ വലിയൊരു വിഭാഗം ഈ സവർണ്ണ അജണ്ടയിലകപ്പെടുകയും പുതിയ ശത്രുവിനെതിരെ സവർണ്ണരേക്കാൾ ആവേശത്തോടെ യുദ്ധകാഹളം മുഴക്കുകയും ചെയ്തുതുടങ്ങി. ഇന്ത്യാ ചരിത്രത്തിൽ നടന്ന പല ന്യൂനപക്ഷ ധ്വംസനത്തിലും നേർക്കുനേർ അഴിഞ്ഞാടിയത് ഉപകരണമാക്കപ്പെട്ട ഈ പിന്നാക്ക ജനത ആയിരുന്നു.
തുടർച്ചയായ നാലാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിക്ക് അനുകൂലമായും പ്രതികൂലമായും പ്രചാരണങ്ങൾ കൊഴുക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ വിഷയത്തിന്റെ മൌലികമായ വശം എടുത്തുയർത്തി പ്രചാരണം നടത്തുന്നതിൽ മോഡീ വിമർശകരെങ്കിലും പരാജയപ്പെടുന്നുണ്ടോ എന്നു് ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടു് ബിജെപി എന്ന പാർട്ടിക്കും സംഘപരിവാരിനും അതീതനായ വികസന നായകനായും, സമാധാനത്തിന്റെ വക്താവായുമൊക്കെ മോഡിയെ ഉയര്‍ത്തിക്കാട്ടിയുള്ള ആസൂത്രിതമായ സ്തുതിപാഠക പ്രചാരണങ്ങൾ ഒരു വശത്ത് നടക്കുന്നു. ഹിന്ദുത്വ അജണ്ടകളുടെ റോൾ മോഡലായും, കോർപറേറ്റ് വികസനത്തിന്റെ നായകനായും മോഡി അവതരിപ്പിക്കപ്പെടുന്നു.
എന്നാൽ മറുവശത്ത് ആർഎസ്എസ് അതിക്രമങ്ങളോടുള്ള മതേതര ചേരിയുടെയും ന്യൂനപക്ഷങ്ങളുടെയും വിമർശനം മോഡി എന്ന വ്യക്തിയിലേക്ക് അമിതമായി കേന്ദ്രീകരിക്കപ്പെടുന്നു എന്നതും കാണാതിരുന്നു കൂടാ. ഈ അമിതവ്യക്തികേന്ദ്രീകരണം നരേന്ദ്ര മോഡിയുടെ തീവ്രഹിന്ദുത്വ പ്രതിച്ഛായക്ക് ഊർജ്ജം പകരുകയാണ് ചെയ്തത്.
മറ്റാരെയും പോലെ തന്നെ നരേന്ദ്ര മോഡി വെറുമൊരു ഹിന്ദുത്വ ഫാക്റ്ററി ഉത്പന്നം മാത്രമാണെന്നത് പലപ്പോഴും വിസ്മരിക്കപ്പെടുകയും, സംഘപരിവാർ ആശയങ്ങൾക്കുമപ്പുറം മോഡിയുടെ വ്യക്തിപരമായ ക്രൂരത മാത്രമായിരുന്നു ഗുജറാത്ത് വംശഹത്യ എന്ന രീതിയിലേക്ക് മോഡീ വിമർശനം വഴിമാറ്റപ്പെടുകയും ചെയ്തു എന്നത് നിസ്തർക്കമാണ്. വാസ്തവത്തിൽ ഹിന്ദുത്വ ആശയങ്ങൾക്കും, അജണ്ടകൾക്കും അനുസൃതമായിട്ടാണ് മോഡിയുടെ നയങ്ങളും പ്രവർത്തനങ്ങളും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന തീവ്രഹിന്ദുത്വ വംശീയതയുടെ വക്താവ് എന്നതിലപ്പുറമുള്ള ഒരു പ്രസക്തിയും മോഡിക്കില്ല. ആർഎസ്എസ് പ്രവർത്തന പദ്ധതികൾക്കതീതമായി മോഡിയുടെ നയങ്ങളോ, പ്രവർത്തനങ്ങളോ വികസിച്ചിട്ടുമില്ല, മോഡി അതിനൊട്ടു ശ്രമിച്ചിട്ടുമില്ല.
സംഘപരിവാരിന്റെ അനുസരണയുള്ള അണിയായി ഇരിക്കാനാണ് മോഡി എല്ലാക്കാലവും ശ്രമിച്ചിട്ടുള്ളതു്. ഗുജറാത്തിൽ നടന്ന ന്യൂനപക്ഷ വംശഹത്യ തന്നെ അടിസ്ഥാനപരമായി മോഡിയുടെ വ്യക്തിപരമായ അജണ്ട അല്ല, മറിച്ച് നരേന്ദ്ര മോഡി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഹിംസാത്മക ഹിന്ദുത്വ അജണ്ട മാത്രമായിരുന്നു. ഹിന്ദുത്വമുഖ്യമന്ത്രി എന്ന നിലക്ക് നരേന്ദ്രമോഡി ഈ വംശഹത്യക്ക് നേതൃത്വം നൽകുവാൻ നിമിത്തമായി എന്നു മാത്രം. മോഡി അല്ല, മറ്റൊരു സംഘപരിവാർ നേതാവായിരുന്നു, ആ സ്ഥാനത്തെങ്കിലും ഗുജറാത്ത് വംശഹത്യ നടക്കുമായിരുന്നു.
ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും സമാന സ്വഭാവമുള്ള ന്യൂനപക്ഷ ഹത്യകളും പീഡനങ്ങളും നടക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ബിജെപി തുരുത്തായ കർണ്ണാടകയിൽ നിന്നും സംഘപരിവാർ അജണ്ടക്കനുസൃതമായി ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഗുജറാത്ത് വംശഹത്യക്ക് കൂടുതൽ ഊർജ്ജം പകർന്നിരിക്കാം എന്നു മാത്രം. അതിനപ്പുറം, അനുസരണയുള്ള ഹിന്ദുത്വ കേഡർ എന്നതിനപ്പുറം, മോഡി എന്ന വ്യക്തിക്ക് മാത്രമായി ഒരു പങ്കും ഗുജറാത്ത് വംശഹത്യയിൽ ഇല്ല.
മോഡിയുടെ വികസന നയമാണ് മറ്റൊരു വിഷയം. സ്തുതിപാഠകർ മോഡിയെ വികസന നായകൻ എന്നു് അഭിസംബോധന ചെയ്യുമ്പോൾ അടിസ്ഥാന ജനതയെ മറന്ന കോർപറേറ്റ് നായകൻ എന്നുള്ള മറുപടിയാണ് മോഡിയെ വിമർശിക്കുന്നവർ നൽകുന്നത്. ജസ്റ്റിസ് മാർകണ്ഡെയ കട്ജു, മല്ലിക സാരാഭായ്, നന്ദിതാ ദാസ് അടക്കമുള്ള ഗുജറാത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തു സജീവമായ നേതാക്കളും ഈ വിമർശനത്തെ അടിവരയിടുന്നവരാണ്. ഗുജറാത്തിലെ സാധാരണക്കാരെ മറന്ന കോര്‍പറേറ്റ് വികസനമാണ് മോഡിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന വികസനനാടകം എന്നു ഇവർ കളിയാക്കുന്നു. കോര്‍പറേറ്റ് ഭീമന്മാർ വൻ തോതിൽ ലാഭം കൊയ്യുമ്പോൾ തന്നെ ഗുജറാത്തിലെ ഗ്രാമങ്ങളിൽ കുടിവെള്ളം കിട്ടാതെ സാധാരണ ജനത കഷ്ടപ്പെടുന്നതിന്റെ വിവിധ വാർത്തകൾ വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുമുണ്ട്.
ഇവിടെ പ്രസക്തമായ വിഷയം സംഘപരിവാറിന്റെ സാമ്പത്തിക നയങ്ങളിൽ നിന്നു വിഭിന്നമാണോ നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങൾ എന്നതാണ്. രാജ്യത്ത് ആറു വർഷത്തോളം നീണ്ട സംഘപരിവാര ഭരണകാലയളവിൽ മോഡിയുടെ സാമ്പത്തിക നയങ്ങളിൽ നിന്നു വിഭിന്നമായിരുന്നോ ബിജെപി നടപ്പിലാക്കുവാൻ ശ്രമിച്ച സാമ്പത്തിക നയം? നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ പരമ്പരാഗത സോഷ്യലിസ്റ്റ് പാതയിൽ നിന്നു മുതലാളിത്തവൽക്കരണ പാതയിലേക്ക് വഴിമാറ്റിവിട്ടപ്പോൾ കമ്പോളസാമ്പത്തിക നയങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ ഉറപ്പിച്ചു നിർത്തിയത് ബിജെപി സർക്കാരായിരുന്നു. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിരവധി പരിഷ്കരണ നടപടികളാണ് ബിജെപി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. ലാഭത്തിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യ കുത്തകകൾക്ക് വിറ്റൊഴിക്കാൻ വേണ്ടി മാത്രമായി ബിജെപി മന്ത്രിസഭയിലെ കാബിനറ്റിൽ ‘വിറ്റഴിക്കൽ മന്ത്രി'യെ ഉൾപ്പെടുത്തിക്കൊണ്ടാണ് സ്വന്തം മുതലാളിത്തവൽക്കരണ പ്രതിബദ്ധത ബിജെപി പ്രകടിപ്പിച്ചതു്.
ഇവിടെ വ്യക്തമാകുന്നത് സംഘപരിവാർ നയങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യതിരിക്തമായി നരേന്ദ്ര മോഡിക്ക് ഒരു നയവുമില്ല, പ്രവർത്തനപദ്ധതികളും ഇല്ല എന്നുതന്നെയാണ്. നരേന്ദ്ര മോഡിയെ നയിക്കുന്നത് ആത്യന്തികമായി ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിംസാത്മക ഹിന്ദുത്വ അജണ്ടയും കമ്പോള സാമ്പത്തിക നയവും മാത്രമാണ്. അത്തരം അജണ്ടകൾ നടപ്പിലാക്കുവാനുള്ള നിയോഗം ഇപ്പോൾ മോഡിക്കു കൈവന്നു എന്നു മാത്രം.
ഒരു പക്ഷെ ഈ വിഷയത്തിൽ മറ്റു പലരേക്കാൾ ആത്മാർത്ഥത മോഡി പ്രകടിച്ചിട്ടുമുണ്ടായിരിക്കാം. അതിനപ്പുറം മോഡിക്ക് വ്യക്തിപരമായ ഒരു പ്രസക്തിയും ഇല്ല. ഇവിടെയാണ് മോഡിയെ സ്തുതിപാടുന്നതിനൊപ്പം തന്നെ മോഡിയെ വേർതിരിച്ചുകൊണ്ടുള്ള വിമർശനങ്ങളും നിരർത്ഥകമാകുന്നതു്. വിമർശനം മോഡിയിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ പരിക്കേൽക്കാതെ രക്ഷപ്പെടുന്നതു് ഈ ആശയത്തിന്റെ അടിസ്ഥാനശിലയായ ബ്രാഹമണ്യഫാസിസം ആണെന്നതു ശ്രദ്ധേയമാണ്.
യഥാർത്ഥത്തിൽ ഇതെല്ലാം ആസൂത്രിതമായ സവർണ്ണ തന്ത്രമാണെന്നതു വിലയിരുത്തപ്പെടേണ്ടതുണ്ട്. മറയ്ക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തം അജണ്ടകൾ നടപ്പിലാക്കുക. അതിന്റെ ഗുണഫലം അനുഭവിക്കുക. പാപഭാരം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് വ്യക്തികൾക്കൊ, സംഘടനകൾക്കൊ തന്ത്രപരമായി പതിച്ചു നൽകുക എന്ന തന്ത്രം. നരേന്ദ്ര മോഡിയെ പോലെ ഒരേ സമയം അപകടകരമായ താത്പര്യങ്ങളെ ഉള്ളില്‍ വഹിക്കുന്ന ട്രോജന്‍ കുതിരയായും അതേ സമയം തിരിച്ചടികളേറ്റുവാങ്ങേണ്ട പരിചയായും തരംപോലെ പകര്‍ന്നാടാന്‍ നിന്നുകൊടുക്കുന്ന പൊയ്ക്കാല്‍രൂപങ്ങളെ മുൻനിർത്തിയാണ് എല്ലായ്പ്പോഴും സംഘപരിവാർ സ്വന്തം അജണ്ടകൾ വിജയിപ്പിച്ചെടുക്കുന്നതു്. വ്യക്തികളെ ബലിദാനികളാക്കേണ്ടിവന്നാല്‍തന്നെയും സംഘടനാശരീരത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെടുക എന്നത് ആര്‍എസ്എസിനെ സംബന്ധിച്ചു പ്രധാനമാണ്. അരങ്ങിൽ ആർഎസ്എസിനെ നേർക്കുനേർ കാണുക പ്രയാസം.
ഗാന്ധിവധം തന്നെ ഉദാഹരണം. ഗോഡ്സെയുടെ ഹിന്ദുത്വ ബന്ധം പരസ്യമാണ്. ഗോഡ്സെജീവിച്ചതും പ്രവർത്തിച്ചതും കൊല്ലപ്പെട്ടതും ഹിന്ദുത്വ അജണ്ടയ്ക്കു വേണ്ടിയായിരുന്നു. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ മധുരം വിളമ്പി ആഘോഷിച്ചതും മറ്റാരുമായിരുന്നില്ല. ഇന്ത്യയിൽ ഗാന്ധിജിയെ പോലുള്ള മതേതര ചിന്താഗതിയുള്ള നേതാക്കൾ നിലനിൽക്കുന്നത് ഹിന്ദുത്വ അജണ്ടകളുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കുമെന്നും സംഘപരിവാരം വിശ്വസിച്ചിരുന്നു. അതേ സമയം സാങ്കേതികമായി നാഥുറാം വിനായക് ഗോഡ്സെ ആർഎസ്എസ് എന്ന സംഘടനയുടെ ഔദ്യോഗിക അംഗം അല്ല എന്നു് ആർഎസ്എസ് വാദിക്കുന്നു. ഈ സാങ്കേതികത്വത്തിൽ പിടിച്ചാണ് ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു എല്ലാക്കാലവും ആർഎസ്എസ് ഒഴിഞ്ഞു മാറുവാൻ സ്വയം ശ്രമിക്കുന്നത്. ഇവിടെ നേട്ടം ബ്രാഹ്മണ്യ താല്പര്യങ്ങൾക്ക്. നഷ്ടമായതോ, കരുവാക്കപ്പെട്ട ഗോദ്സെ എന്ന വ്യക്തിയുടെ ജീവിതവും.
ബാബരി മസ്ജിദ് ധ്വംസനവിഷയത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബാബരി പള്ളി പൊളിക്കുവാൻ അണിയറയിൽ നിറഞ്ഞുനിന്നത് ആർഎസ്എസാണ്. വിശ്വഹിന്ദു പരിഷത്തിനെ ഈ ദൌത്യം എൽ‌പ്പിക്കുന്നതും സംഘനേതൃത്വം തന്നെ. എന്നാൽ ബാബരീ ധ്വംസന വിഷയത്തിൽ ബലിയാടായത് ദലിതനായ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് ആണെന്നു മാത്രം. ബാബരി ധ്വംസനത്തൊടെ ദലിതനായ കല്യാൺ സിംഗിന്റെ രാഷ്ട്രീയഗ്രാഫ് താഴേക്കാണ് പോയത് എന്നും, കല്യാൺ സിംഗ് ആർഎസ്എസിലൊ, ബിജെപിയിലൊ ഇന്നു നിലനിൽക്കുന്നില്ലെന്നും ചേർത്തുവായിക്കുക, ആർഎസ്എസ് തന്ത്രം ബോധ്യപ്പെടും.
രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളിലും സമാനമായ തന്ത്രമാണ് പരിവാർ പയറ്റിയത്. സ്ഫോടനക്കുറ്റം ചുമത്തി പിടിക്കപ്പെട്ടത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ഉന്നത നേതാക്കളുമായി ഉറ്റ സൌഹൃദം കാത്തുസൂക്ഷിക്കുന്നവർ ആണെന്നത് യാദൃശ്ചികമല്ല. എന്നാൽ സ്ഫോടന കുറ്റം അന്വേഷിക്കുമ്പോൾ ആർഎസ്എസ് ചിത്രത്തിലെവിടെയും ഇല്ല. പകരം താൽക്കാലിക്മായി കെട്ടിപ്പൊക്കിയ അഭിനവ്ഭാരത് അടക്കമുള്ള ചില ഗ്രൂപ്പുകൾ മാത്രം. രാജ്യത്ത് ഇദംപ്രഥമമായി നടന്ന വർഗ്ഗീയ ലഹളകളിൽ, കലാപങ്ങളിൽ ആർഎസ്എസിന്റെ പങ്ക്, കലാപകാരണം അന്വേഷിക്കുവാൻ നിയുക്തരായ പല കമ്മീഷനുകളും എടുത്തു പറഞ്ഞതാണ്. എന്നാൽ കേസുമായി മുന്നോട്ടു പോകുമ്പോൾ ബലിയാടാകുന്നത് സ്ഫോടന കേസുകളിൽ അഭിനവ് ഭാരത് പോലെ കലാപ ലക്ഷ്യത്തിനു വേണ്ടി കെട്ടിപ്പൊക്കിയ ചില ഹിന്ദുത്വ വേദികൾ മാത്രം.
പറഞ്ഞുവരുന്നത് ആർഎസ്എസ് എല്ലാകാലവും അരങ്ങിൽ നേരിട്ടിറങ്ങാതെ ഇത്തരം വ്യക്തികളെയും താൽകാലിക കൂട്ടായ്മകളെയും ഉപയോഗിച്ചു് അണിയറയിലിരുന്നു കൊണ്ടാണ് കരുക്കള്‍ നീക്കിയിട്ടുള്ളത്. അതിന്റെ രാഷ്ട്രീയ സാമുദായിക ലാഭം ബ്രാഹ്മണ്യഫാസിസം കൊയ്യുമ്പോൾ പാപക്കറ മുഴുവൻ മേല്പറഞ്ഞ വ്യക്തികൾക്കും, താൽക്കാലിക സംഘടനകളിലേക്കും വഴിമാറുന്നു. പലരും ഈ വിഷയത്തിൽ ബലിയാടാകുന്നു. കൊല്ലപ്പെടുന്നു. രാഷ്ട്രീയ വനവാസത്തിനു നിർബന്ധിതരാകുന്നു. ആർഎസ്എസ് മാത്രം പരിക്കൊന്നും ഏൽക്കാതെ സുരക്ഷിതമായിരിക്കുന്നു.
ഇവിടെ ഗുജറാത്ത് കലാപത്തിലും ഗുജറാത്തിലെ കോർപ്പറേറ്റ് സാമ്പത്തിക നയങ്ങളിലുമൊക്കെ സ്വാധീനിക്കപ്പെട്ടത് സംഘപരിവാർ മുദ്രാവാക്യങ്ങളും ആശയങ്ങളുമൊക്കെത്തന്നെയാണ്. അതിന്റെ ഗുണഭോക്താവും ആർഎസ്എസ് തന്നെ. എന്നാൽ ആർഎസ്എസ് എന്നത്തെയും പോലെ ഒരു പോറലുമേൽക്കാതെ തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞ് രക്ഷപെടുന്നു. വിമർശകർ അറിഞ്ഞോ അറിയാതെയോ ആർഎസ്എസിനെ നോവിക്കാതെ വെറുമൊരു ഉപകരണമായ നരേന്ദ്ര മോഡിയിൽ ലക്ഷ്യം പരിമിതപ്പെടുത്തുന്നു.
ശ്രദ്ധേയമായ വസ്തുത കല്യാൺസിംഗിനെ പോലെതന്നെ സാക്ഷാൽ മോഡിയും സവർണ്ണനല്ല, മറിച്ച് ഒബിസി വിഭാഗത്തിൽ പെട്ട അവർണ്ണനായ വ്യക്തി ആണെന്നതാണ്. ബ്രാഹ്മണ്യ അജണ്ടകൾ സവർണ്ണരെ കൊണ്ട് നേരിട്ടു നടപ്പിലാക്കാതെ അവർണ്ണരെ കൊണ്ട് തന്നെ ചെയ്യിക്കുകയും എതിരഭിപ്രായങ്ങളും വിമർശനങ്ങളും നേർക്കുനേരെ ഇത്തരം വ്യക്തികളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുക എന്ന ബ്രാഹ്മണ്യ ലക്ഷ്യമാണ് ഇവിടെ വെളിപ്പെടുന്നത്. ബാബരീ പള്ളി പൊളിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു അയോദ്ധ്യയിലേക്ക് റിക്രൂട്ട് ചെയ്തവരിൽ വലിയൊരു വിഭാഗവും ഈ പിന്നാക്ക ജനതയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഹിംസാത്മക വർഗീയതയുടെ അടിസ്ഥാന അജണ്ടകൾ ചർച്ച ചെയ്യാതെ ഉപകരണങ്ങളിൽ ചാരി ചർച്ചകൾ വികേന്ദ്രീകരിക്കപ്പെടുന്നു. ഗോഡ്സെയും, അവർണ്ണരായ മോഡിയും, കല്യാൺ സിംഗും, അഭിനവ് ഭാരതുമൊക്കെ വെറും താൽക്കാലിക ഉപകരണങ്ങൾ മാത്രമായിരിക്കെ, ഇത്തരം ഉപകരണങ്ങളെ നിർമ്മിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യതാല്പര്യങ്ങൾ തന്നെയാണ് ആത്യന്തികമായി വിമർശിക്കപ്പെടേണ്ടത് എന്നത് ഇവിടെ പ്രസക്തമാകുന്നു.
പി. കെ. നൌഫൽ
http://malayal.am/node/22571