Monday, August 27, 2012

ഹിന്ദു വാഹനവും ഹിന്ദു ഡ്രൈവറും...അരുതു ഫാസിസമെ ..ഈ സൌഹൃദത്തെ തല്ലിത്തകർക്കരുതു..


ഹിന്ദു ഡ്രൈവർമാരുടെയും, ഹൈന്ദവ വാഹന ഉടമകളുടെയും ഒരു ലിസ്റ്റ് കൊച്ചി നഗരത്തിൽ തയ്യാറാക്കിയിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ വരുന്നവർക്ക് പ്രയോചനപ്പെടും വിധത്തിൽ രാഷ്ട്രീയ സ്വയം സെവകർ മുൻകൈ എടുത്തു കൊണ്ട് രൂപീകരിച്ച കൂട്ടായ്മ താമസംവിനാ അടുത്ത നഗരങ്ങളിലേക്കു കൂടെ വ്യാപിപ്പുക്കുന്നതാണ്.” സോഷ്യൽ നെറ്റ് വർക് സൈറ്റായ ഫെസ് ബുക്കിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു പരസ്യം ആണിതു. അടുത്ത കാലത്ത് കെരളത്തിൽ  വിവാദമയ വർഗ്ഗീയ സ്വഭവമുള്ള പല കുപ്രചരണങ്ങൾക്കും മുൻകൈ എടുത്ത ഒരു സംഘപരിവാർ സംഘടനയുടെ ഔദ്യൊഗിക നേതാവാണ് ഫേസ്ബുക്കിൽ ഇത്തരമൊരു പരസ്യം നൽകിയിരിക്കുന്നതു. അതു കൊണ്ട് തന്നെ വ്യക്തിപരമല്ല, മറിച്ച് ഔദ്യൊഗിക തിരുമാനത്തിന്റെ ഭാഗമാണ് നീക്കം എന്നു വ്യക്തം. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കായേക്കാവുന്ന അപകടകരമായ നീക്കം. കെരളത്തിൽ നാളീതുവരെ കേൾക്കാത്ത  പുതിയ പ്രവണത. അതെ സമയം വർഗ്ഗീയ സംഘർഷങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഉത്തരെന്ത്യയിൽ നിന്നും പ്രത്യേകിച്ചു ഗുജറാത്തു, മുംബൈ പൊലുള്ള പ്രദേശങ്ങളിൽ നിന്നും കേട്ടു കൊണ്ടിരിക്കുന്ന വർഗ്ഗീയവൽക്കരണ മുദ്രാവാക്യം. കേരളത്തിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്തു കൊണ്ട് ആപൽക്കരമായ ഈ മുദ്രാവാക്യങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് സംഘപരിവാര സംഘടനകൾ. അതിനു വേദിയൊരുക്കുന്നതാകട്ടെ സോഷ്യൽ നെറ്റ് വർക് സൈറ്റുകളും.  http://www.facebook.com/pratheeshv1/posts/421909957846675


നിരന്തരം വർഗ്ഗീയ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഉത്തരെന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹിക ജീവിതം ഹിന്ദു എന്നും അഹിന്ദു എന്നു വ്യക്തമായ വേർതിരിക്കപ്പെടുന്നതിൽ വർഗ്ഗീയവാദികൾ ഏറെ മുന്നൂട്ടു പൊയിരിക്കുന്നു എന്നു കാണാം. സമൂഹത്തെ രാഷ്ട്രീയ മുതലെടുപ്പു നടത്താവുന്ന പാകത്തിൽ വർഗ്ഗീയടിസ്ഥനത്തിൽ വിഭജിക്കുന്നതിൽ ഫാസിസ്റ്റുകൾ വിജയിച്ചിരിക്കുന്നു. സർക്കാർ വികസന പ്രവർത്തനങ്ങൽ പൊലും ഈ വിഭജനത്തെ ആസ്പദമാക്കിയാണ് പലപ്പോഴും നടക്കാറുള്ളതെന്നു ഉത്തരേന്ത്യ  സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകർ കണ്ടെത്തിയതു അടുത്ത കാലത്താണ്. ഹൈന്ദവ ഭൂരിപക്ഷ സ്വാധീന മേഖലകളിൽ താമസ സ്ഥലം ലഭിക്കാൻ മുസ്ലിംകൾക്ക് സാധിക്കുന്നില്ല എന്നതു പുതിയ വാർത്തയല്ല. ഇന്ത്യെയിലെ അഭിനയ പ്രതിഭകളായ ഷബാന ആസ്മിക്കും, ഇമ്രാൻ ഹഷ്മിക്കും മുംബൈ നഗരത്തിൽ താമസിക്കാൻ ഫ്ലാറ്റ് ലഭിച്ചില്ല എന്ന വാർത്തകൾ അടുത്തകാലത്താണ് പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതു. ചെന്നെയിൽ സമാനമായ സ്ഥിതിവിശേഷം ഉണ്ടെന്നു അനുഭവസ്ഥർ പറയുന്നുഫ്ലാറ്റ് വാങ്ങുന്നതു മുസ്ലിം നാമധാരി ആണെന്നു അറിഞ്ഞതൊടെ അഡ്വാൻസ് തുക തിരികെ നൽകി കച്ചവടത്തിൽ നിന്നു ഒഴിഞ്ഞ ഫ്ലാറ്റ് ഉടമയുടെ വർഗ്ഗീയ മനൊഭാവത്തെ കുറിച്ചു ഒരു വ്യക്തി അനുഭവം പങ്കുവെച്ചതു ഈയിടെയാണ്. ദൈനംദിന ജീവിത വ്യവഹാരത്തിൽ പോലും വർഗ്ഗീയമായ തെരഞ്ഞെടുപ്പുകൾ ഇവിടങ്ങളിൽ നിലനിൽക്കുന്നു. ഹൈന്ദവ മെഖലകളിലെക്ക് മുസ്ലിംകളും മുസ്ലിം മെഖലകളിൽ ഹൈന്ദവരും പരസ്പരം കടന്നു ചെല്ലാം മടിക്കുന്നു. ഹിന്ദു ഡ്രൈവർ, മുസ്ലിം ഡ്രൈവർ എന്നിങ്ങനെ വ്യകതമായ വെർതിരിവുകൾ ഉണ്ടാക്കിയെടുക്കുന്നതിൽ വർഗ്ഗീയ രാഷ്ട്രീയം വിജയിച്ചിരിക്കുന്നു. ഒരു സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അക്രമണം നടത്തുവാൻ പാകത്തിൽ വ്യക്തമായ വിഭജനമാണ് ഇവിടങ്ങളിൽ നടന്നിട്ടുള്ളതു. ഫാസിറ്റുകൾ ബൊധപൂർവം രൂപപ്പെടുത്തിയ വർഗ്ഗീയ വിഭജനത്തിന്റെ പരിണിതഫലമാണ് ലൊക പ്രശസ്ത ചലചിത്രകാരി ഷബാന ആസ്മിക്കു പൊലും നെരിടേണ്ടി വന്നതു എന്നത് ചുരുക്കം.


എന്നാൽ വ്യത്യസ്തമാണ് കേരളത്തിലെ സാമൂഹികാന്തരീക്ഷം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തെ മാറ്റി നിറ്ത്തുന്ന പ്രധാന ഘടകം ബഹുമത സമൂഹം എന്ന നിലക്കു പരസ്പരം സഹകരിച്ചും ഇടപഴകിയുമുള്ള ജീവിത ശൈലിയാണ്. രാഷ്ട്രീയവും മതപരവുമായ വ്യത്യസ്ത അഭിപ്രായങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത നിലക്കു പരസ്പരം കൊണ്ട്ം കൊടുത്തുമാണ് കെരളത്തിലെ ജനങ്ങൾ ജീവിക്കുന്നത്. വ്യത്യസ്ഥ ആശയങ്ങളുടെ വക്താക്കളാകുമ്പൊൾ പൊലും സാമൂഹിക വ്യവഹാരത്തിൽ പരസ്പരം സഹകരിച്ചു ജീവിക്കുതാണ് കണ്ട് വരുന്നത്. വിരുദ്ധ രാഷ്ട്രീയ പ്രവർത്തകർ തമ്മിലും, വ്യത്യസ്ത മതവിശ്വാസികൾ തമ്മിലും കേരളത്തിൽ നിലനിൽക്കുന്ന ഈ സഹകരണ മനൊഭാവം എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് മലബാരിലെ ഗൾഫ് കുടിയേറ്റ മേഖലകളിൽ. സമ്പാദ്യത്തിലെ ഒരു പങ്കു സ്വന്തം നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമാറു വിവിധ മേഖലകളിൽ നിക്ഷെപിക്കുന്ന സ്വഭാവമാണ് മലബാറിലെ  പ്രവാസികൾക്കുള്ളതു. വാഹനങ്ങളായും, സ്ഥാപനങ്ങളായും കൊടിക്കണക്കിനു രൂപയുടെ മുതൽ മുടക്കാണ് ഈ മേഖലയിൽ നടന്നിട്ടുള്ളതു. ഈ മുതൽ മുടക്കു ഇന്നും അനസ്രുതം തുടർന്നു കൊണ്ടിരിക്കുന്നു. ഈ മുതൽ മുടക്കിലെ വലിയൊരു ശതമാനവും കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരുടേതാണെന്നതും എടുത്തുപറയേണ്ടതാണ്. മലബാറിൽ ഇതു മുസ്ലിംകളുടേതും. ഇവീടെ വളരെ പ്രസക്തമായ വിഷയം ഈ മുതൽ മുടക്കിന്റെ പ്രത്യക്ഷ ഗുണഭൊക്താക്കാൾ സിംഹഭാഗവും കേരളത്തിലെ സാധാരണക്കാരായ ഭൂരിപക്ഷ സമുദായം ആണെന്നതാണതു. വാഹന ഡ്രൈവർമാർ മുതൽ സ്ഥാപനങ്ങളിലെ ഉയർന്ന ഉത്തരവാദിത്തം പൊലും ഭൂരിപക്ഷ സമുദായത്തിൽ പെട്ട നിരവധി പേരെ മുതൽ മുടക്കുന്നവർ വിശ്വസിച്ച് എൽപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മതപരവും രാഷ്ട്രീയപരവുമായ വിഭജനവും ഇവിടെ കാണുക സാധ്യമല്ല. എത്രത്തോളമെന്നാൽ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘപരിവാര പ്രവർത്തകരെ പൊലും തൊഴിൽ മെഖലകലിൽ നിന്നു രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അകറ്റി നിറ്ത്തുന്ന പ്രവണത വളരെ കുറവാണ്. ധാരാളം സംഘപരിവാര പ്രവർത്തകർ മുസ്ലിം സ്ഥാപനങ്ങളിൽ ജൊലി ചെയ്തു കൊണ്ട് ജീവിക്കുന്നുണ്ട്. നൂറു കണക്കിനു പേരാണ് മുസ്ലിം ഉടമകളുടെ വാഹനങ്ങൾ ഒടിച്ചു നിത്യവൃത്തി പുലർത്തുന്നതു. ഇവിടെ ഒന്നും വാഹനം ഒടിക്കുന്നവന്റെ മതമൊ മുസ്ലിം വിരുദ്ധ രാഷ്ട്രീയമൊ വാഹനം ഏല്പിച്ചു കൊടുക്കുവാൻ ഉടമക്ക തടസ്സമായി നിന്നിട്ടില്ല.


വ്യക്തിപരമായി എന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു സംഘപരിവാർ പ്രവർത്തക ഉണ്ട്. മഹിളാ മൊർച്ച പ്രാദെശിക നേതാവായിരുന്ന സ്ത്രീ. അവർ ജീവിക്കുന്നത് മുസ്ലിം ഭൂരിപക്ഷമായ ഞാനുൾപ്പെടുന്ന പ്രദേശത്തെ വീടുകളിൽ ട്യൂഷൻ എടുത്തു കൊണ്ടാണ്. നൂറു ശതമാനവും മുസ്ലിം ഭവനങ്ങളിൽ. എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാനൂ ഈ ടീചർക്കുള്ളത്. ചെറുതല്ല, നാലു ദശാബ്ദം ആയി നീണ്ടു നിൽക്കുന്ന സുദൃഡമായ ബന്ധം. എന്റെ പ്രായത്തിൽ മൂത്ത സഹൊദരിമാരെ ട്യൂഷൻ എടുത്തുകൊണ്ടാണ് ഞങ്ങളുടെ കുടുംബവുമായി ഈ ടീച്ചർ ബന്ധപ്പെടുന്നത്. പിന്നീട് ബാലവടി മുതൽ കൊളേജ് പഠനകാലം വരെയും തുടർച്ചയായി പതിനാലു വർഷമാണ് ഈ സ്ത്രീയുടെ കീഴിൽ ഞാൻ ട്യൂഷൻ എടുത്തതു. വിവാഹം കഴിച്ചു കുട്ടികളായപ്പൊൾ എന്റെ മകളെയും ഈ സ്ത്രീ തന്നെയാണ് ഇപ്പോൾ  ട്യൂഷൻ എടുക്കുന്നതു. അവർക്കാവശ്യമുള്ള സ്വന്തം മക്കളോടെന്ന പൊലെയാണ് അവർ ഞങ്ങളോടെ ആവശ്യപ്പെടുക. സസ്യേതര ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ടായാൽ എന്റെ മാതാവിനോടാണ് അവർ ആവശ്യം തുറന്നു പറയുക. ആ സ്ത്രീയുടെ രാഷ്ട്രീയം ഒരിക്കൽ പൊലും അവരോടു സഹകരിക്കുന്നതിനും ആത്മാർത്ഥമായ ബന്ധം പുലർത്തുന്നതിലും എനിക്കൊ എന്റെ കുടുംബത്തിനൊ തടസ്സം നിന്നിട്ടില്ല. അവർക്കു അവരുടെ രാഷ്ട്രീയം. ഞങ്ങൾക്ക് ഞങ്ങളുടെതും. രാഷ്ട്രീയ വൈചാത്യം വ്യക്തിബന്ധങ്ങളെ ബാധിക്കാൻ ഒരിക്കലും സമ്മതിച്ചിട്ടില്ല. അതു പോലെ തന്നെ കഴിഞ്ഞ തവണ നാട്ടിൽ പോയ സമയത്ത് വീട്ടിൽ ജൊലിക്ക് വരുന്ന സ്ത്രീയുടെ മകന്റെ കല്യാണമാണ്. ആ യുവാവാകട്ടെ സംഘപരിവാർ പ്രവർത്തകനുംതിരികെ വരുന്ന ദിവസമാണ് ആ യുവാവിന്റെ വിവാഹം. രാവിലെ യാത്ര പുറപ്പെടുന്നതു കാരണം വിവാഹത്തിൽ പങ്കെടുക്കാൻ എനിക്കു സാധിക്കില്ല എന്നറിഞ്ഞപ്പോൾ അതിരാവിലെ തന്നെ എനിക്കുള്ള പായസവുമായി ആ സ്ത്രീ എന്റെ വീട്ടിൽ വന്നത് മറക്കാൻ സാധിക്കില്ല.


അതു പൊലെ തന്നെ മുസ്ലിം ഭൂരിപക്ഷ മെഖലകളീൽ ഉള്ള ചില ഹൈന്ദവരെങ്കിലും വിശുദ്ധ റമദാൻ മാസത്തിൽ നടക്കേണ്ട വിവാഹം റമദാൻ മാസം കഴിയും വരെ നീട്ടി വെച്ച സംഭവങ്ങൾ ഉണ്ട്. മുസ്ലിംകളായ അയല്പക്കക്കാർക്ക് കൂടെ പങ്കെടുക്കേണ്ടതിനാണ് വിവാഹം പൊലും നീട്ടി വെക്കാൻ ഇവർ തയ്യാറായതു. മാത്രമല്ല മുസ്ലിംകളായ അതിഥികളെ കൂടെ പരിഗണിച്ചു കൊണ്ട് ഈ മെഖലകളിൽ നടക്കുന്ന പല വിവാഹങ്ങൾക്കും മാംസ ഭക്ഷണണം കൂടി വിളമ്പുവാൻ ഇവർ തയ്യാറാകുന്നു. മാത്രമല്ല വിശുദ്ധ റമദാൻ കാലമായാൽ മുസ്ലിം കുടുംബങ്ങൾക്കൊപ്പം തന്നെ സഹായങ്ങൾ പാവപ്പെട്ട ഹൈന്ദവ ഭവനങ്ങൾക്ക് എത്തിക്കാൻ പലരും ശ്രദ്ധിക്കുന്നു. സകാത്ത് അവകാശം പൊലെ മുസ്ലിം ഭവനങ്ങളിൽ വന്നു ചൊദിച്ചു വാങ്ങുന്ന പല ഹൈന്ദവരും ഉണ്ടുഅതെ സമയം ഒണം പൊലുള്ള ഉത്സവകാലത്ത് ഈ അയല്പക്കക്കാരുടെ വകയായി ഒണക്കുലകളൂം അയല്പക്കത്തുള്ള മുസ്ലിം ഭവനങ്ങളിൽ എത്തുന്നു. ഇങ്ങിനെ പരസ്പരം കൊണ്ടും കൊടുത്തുമാണ് കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത്. രാഷ്ട്രീയപരമായ വൈജാത്യങ്ങളോ വ്യത്യസ്ഥമായ വീക്ഷണങ്ങളൊ പരസ്പരം സഹകരിച്ചു ജീവിക്കുന്നതിനു തടസ്സം നിന്നിട്ടില്ല.


ആരോഗ്യകരമായ ഈ അയല്പക്ക അന്തരീക്ഷത്തിനാണ് സവർണ്ണ ഫാസിസം കത്തിവെക്കാൻ ശ്രമിക്കുന്നതു. ഹിന്ദു ഡ്രൈവർ , ഹിന്ദു വാഹന ഉടമ എന്നൊക്കെ ദൈനദിന വ്യവഹാരങ്ങളെ വേർതിരിച്ചു കൊണ്ട് ഗുജറത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച  വർഗ്ഗീയ വിഭജനമാണ് വാസ്തവത്തിൽ സവർണ്ണ ഫാസിസം ലക്ഷ്യമിടുന്നതു. ഈ പരീക്ഷണം വിജയിച്ചാൽ ഹിന്ദു ചായയും ഹിന്ദു പാനിയുമൊക്കെയായി കൂടുതൽ മെഖലകളിലേക്ക് ഈ  പരീക്ഷണം വ്യാപിപ്പിക്കപ്പെടുകയും ചെയ്യും..അതിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതു. അതിനുള്ള ശ്രമങ്ങളും അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നുഅപകടകരമാണ് ഈ ധ്രുവീകരണ ശ്രമം. ഇതു മുളയിലേ നുള്ളിക്കളയേണ്ടത് അത്യാവശ്യമത്രെ. സമൂഹത്തെ ഹിന്ദു എന്നും അഹിന്ദു എന്നു വെർതിരിച്ചു രാഷ്ട്രീയ മുതലെടുപ്പിനു പാകപ്പെടൂത്തുകയാണ് വാസ്തവത്തിൽ ഈ ഫാസിസം.. യഥാർത്ഥതിൽ സമൂഹത്തിലെ നിരാലംഭരായ, സാധാരണക്കാരായ ഹൈന്ദവരുടെ കണ്ണീരൊപ്പാൻ ഒരു കാലത്തും ഈ വർഗ്ഗീയവാദികൾ തയ്യാറായിട്ടില്ല. പട്ടിണി കൊണ്ട് പ്രയാസപ്പെട്ട ഹൈന്ദവ ഭവനങ്ങളിൽ ഒരു നേരത്തെ ആഹാരം പോലും എത്തിച്ചു കൊടുക്കുവാൻ ഈ വർഗ്ഗീയവാദികൾക്കു നാളിതുവരെ സാധിച്ചിട്ടില്ല. ഈ പശ്ചാലത്തിലാണ് മുറിവിൽ മുളകു തെക്കുന്നത് പൊലെ ഉള്ള ജീവിതവൃത്തി പൊലും ഇല്ലാതാക്കി സമൂഹത്തിൽ വിഷബീജം കുത്തിയിറക്കാൻ സംഘപരിവാരം ശ്രമിക്കുന്നതു.


ഹിന്ദുവിന്റെ വാഹനം ഹിന്ദു മാത്രം വിളിക്കാൻ തുടങ്ങിയാൽ കേരളത്തിലെ വലിയൊരു ശതമാനം ഹൈന്ദവ ഭവനങ്ങളിലും അടുപ്പിൽ തീ പുകയുകയില്ല എന്ന് ഈ വർഗ്ഗീയവാദികൾക്കറിവില്ലാതെയാകുമൊ? ഹിന്ദുക്കൾ ഹിന്ദു ഉടമസ്ഥതയുള്ള വാഹനം മാത്രം വിളിക്കാനുള്ള സംഘപരിവര ശ്രമം വിജയിച്ചാൽ നിരാലംഭരാകുന്നത് ഇതര മതസ്ഥരുടെ വാഹനങ്ങൾ ഒടിച്ചു ജീവിക്കുന്ന ഹൈന്ദവരുടെ ജീവിതം തന്നെ എന്നു  ആർക്കാണറിയാത്തത്? കേരളത്തിലെ ക്രൈസ്തവ മുസ്ലിം സ്ഥാപനങ്ങളിൽ ജൊലി ചെയ്യുന്നത് ഭൂരിഭാഗവും ഹൈന്ദവർ തന്നയല്ലെ? തൂപ്പു ജൊലിക്കല്ലാതെ സധാരണക്കാരായ ഹൈന്ദവരെ ജൊലിക്കു നിയൊഗിച്ച എത്ര സവർണ്ണ സ്ഥാപനങ്ങൾ ഉണ്ട്? മുസ്ലിം ക്രൈസ്തവ ഭവനങ്ങളിലേക്കല്ലാതെ ഹൈന്ദവ ഐക്യം മുഴക്കിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും  സവർണ്ണരുടെ വീടുകളിലെക്ക് സ്വതന്ത്രമായി കടന്നു ചെല്ലാൻ പൊലും സാധാരണക്കാരായ ഹൈന്ദവർക്കു ഇക്കാലത്തും സാധിക്കുമൊ? വാസ്തവത്തിൽ ആരുടെ ജീവിതത്തിനാണ് സൌഹൃദം നടിച്ചു ഫാസിസം കത്തിവെക്കുവാൻ ശ്രമിക്കുന്നതു? നൂറ്റാണ്ടുകൾ നീണ്ട് സവർണ്ണ അടിച്ചമർത്തലിനെ അതിജയിച്ചു കൊണ്ട് സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ സാധാരണക്കാരായ ഹൈന്ദവരുടെ ഉപജീവനമാർഗ്ഗമാണ് വാസ്തവത്തിൽ സവർണ്ണ ഫാസിസം വർഗ്ഗീയ വിഷം കുത്തി വെച്ചു കൊണ്ടു ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതു. അതിനു വളരെ തന്ത്രപരമായി ഹൈന്ദവ ഐക്യം എന്ന കപഠ മുദ്രാവാക്യം മുഴക്കുകയാണവർ. ഈ കാപഠ്യത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിലെ സാധാരണക്കാരായ ഹൈന്ദവർ തന്നെയാണ്. ഈ വിഷലിപ്തമായ മുദ്രാവ്ക്യത്തെ തിരസ്ക്കരിക്കേണ്ടത് സംഘപരിവാരം പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്ന ഹൈന്ദവ സമൂഹം തന്നെയാണ്. കേരളം പൊലെയുള്ള ഒരു പ്രദേശത്ത് ഉത്തരേന്ത്യൻ ഇറക്കുമതി ചെയ്യപ്പെട്ട ഈ വർഗ്ഗീയവൽക്കരണം ഗുണമല്ല ദോഷമാണ് ചെയ്യുക എന്നു സാധാരണക്കാരായ ഹൈന്ദവർ തിരിച്ചറിഞ്ഞു പ്രതികരിച്ചാൽ അതു ഗുണം ചെയ്യുക സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഹൈന്ദവ സമുദായത്തിനും സമൂഹത്തിനും തന്നെയാണ് എന്നു വ്യക്തം.


അതെ സമയം തന്നെ സോഷ്യൽ നെറ്റ് വർക്ക് മേഖല കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഇത്തര വർഗ്ഗീയവാദ ശ്രമങ്ങൾക്കെതിരെ ഭരണകൂടം നടപടി എടുക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ചെറിയ തീപ്പൊരി പോലും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനു ജനങ്ങളിലേക്കെത്തുന്ന സോഷ്യൽ നെറ്റ് വർക് സൈറ്റുകൾ ദുരുപയോഗം ചെയ്യുകയാണ് വർഗ്ഗീയവാദികൾ. പെരുമ്പാവൂരിൽ ഒരു ക്ഷേത്ര മൈതാനത്ത് ക്ഷേത്ര ഭാരവാഹികളുടെ സമ്മതത്തോടെ പശുവിനെ അറുത്ത സംഭവത്തെ പർവതീകരിചു കൊണ്ട്  ‘ഗൊമാതാവിനെ മുസ്ലിം വർഗ്ഗീയവദികൾ കൊലപ്പെടൂത്തിഎന്നു പറഞ്ഞു അക്രമണങ്ങൾക്ക് ആഹ്വാനം നൽകുകയും. പിന്നീട് പെരുമ്പാവൂരിൽ നൂറുകണക്കിനു മുസ്ലിം കടകളും, വാഹനങ്ങളും ഹിന്ദു യുവാക്കൾ തക്ര്ത്തു തരിപ്പണമാക്കി എന്നു അഭിമാനത്തൊടെ വിളിച്ചു പറഞ്ഞ അതെ സംഘപരിവാര നേതാവ് തന്നെയാണ് പുതിയ നീക്കത്തിനു പിന്നിലും എന്നത് കേവലം യാദൃശ്ചികമല്ല ഈ നീക്കങ്ങളൊക്കെയും എന്നു വ്യക്തം. ഈ വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ, സാമുദായിക വിഭജനത്തെ, മുളയിലെ നുള്ളിക്കളയേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന്നു ആവശ്യമത്രെ

പുലരി.....

50 comments:

 1. പ്രാന്ത് ! വര്‍ഗീയ വിഷം കുടിച്ചവരൊക്കെ അങ്ങിനെ, ഇങ്ങിനെ, എങ്ങനെ വേണേലും ജീവികട്ടെ ! ഇതൊന്നും നേരെയാവണ കേസല്ല...!

  ReplyDelete
 2. ഈ വിപത്തിനെ കുറിച്ച് മറ്റുള്ളവരെ പരമാവധി അറിയിക്കുക...അത്രമാത്രമേ നമുക്ക് ചെയ്യാന്‍ കഴിയൂ..

  ReplyDelete
 3. ഭയം തോന്നുന്നു

  ReplyDelete
 4. ഈ ഒരു വാര്‍ത്ത അത് ശരിയാണെങ്കില്‍ അങ്ങേ അറ്റം അപലപനീയം ആണ് ,ഒരിക്കലും അനുവധിക്കപ്പെടാന്‍ ആവാത്തത് ആണ് നമ്മുടെ ഈ പരിഷ്കൃത സമൂഹത്തില്‍ .
  പക്ഷെ ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് വക്കേണ്ട ഒന്നുണ്ട് .ഗള്‍ഫ്‌ രാജ്യങ്ങളില്‍ BED SPACE AVAILABLE ഒണ്‍ലി MUSLIMS എന്ന് പരസ്യം കൊടുക്കുന്ന നല്ല ''മതേതര'' മുസ്ലിമുകളെ കാണാം ഒരുപാട്
  ഈ ഒരു വൃത്തികെട്ട സ്വഭാവത്തിന്‍റെ VICTIMS ആണ് ഞാനും എന്റെ സുഹൃത്തും .
  പ്രവാസത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ രണ്ടു മൂന്നു അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട് റൂം അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ അലയുന്ന സമയം, ഞങ്ങളുടെ രണ്ടു സുഹൃത്തുക്കള്‍ (മുസ്ലിങ്ങള്‍ ) മുഖേന ഒരു റൂമില്‍ കേറാന്‍ ശ്രമിച്ചു ,അവര്‍ രണ്ടു പേരും ആത്മാര്തംമായി അതിനു വേണ്ടി ശ്രമിച്ചു .റെഡി ആണ് എന്ന് പറയുകയും ചെയ്തു .പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അവര്‍ വിഷമത്തോടെ പറഞ്ഞു അവിടെ വേറെ അസൌകര്യം ഉണ്ടെന്നു .ഞങ്ങള്‍ അത് വിട്ടു .പിന്നീട് ഞങ്ങള്‍ അറിഞ്ഞു (അവര്‍ തന്നെ പറഞ്ഞു ) പ്രശ്നം എന്തെന്ന്നാല്‍ നിങ്ങള്‍ രണ്ടു പേരും ഹിന്ദുക്കള്‍ ആയതിനാല്‍ റൂമിലെ മറ്റു MEMBERS സംമാധിച്ചില്ല എന്ന് .മനസ്സില്‍ ഒരു പാട് മുറിവും അതിലതികം വേദനയും ഉണ്ടാക്കിയ സംഭവം ആണിത്
  ഇങ്ങനെ കുടിക്കുന്ന വെള്ളത്തില്‍ പോലും വര്‍ഗീയത കലര്‍ത്തി ജീവിക്കുന്നവരെയും നാം കാണാതെ പോകരുത്

  ReplyDelete
 5. വിഷം പടരാതിരിക്കട്ടെ - അധികാരികള്‍ കണ്ണു തുറക്കട്ടെ -
  നല്ലൊരു ശ്രദ്ധക്ഷണിക്കലിനു നന്ദി..

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
  Replies
  1. സുഹൃത്തെ,
   താങ്കൾ പറഞ്ഞ വിഷയത്തിലേക്ക് ഒരോന്നായി വരാം..
   (ആദ്യമായി എനിക്ക് എഴുതാൻ അറിയില്ല എന്ന താങ്കളുടെ വിലയിരുത്തൽ ശരിയാകാം. ഞാൻ ഒരു പ്രൊഫഷണൽ എഴുത്തുകാരൻ അല്ല. അറിയുന്നതു പൊലെ ആശയം പങ്കുവെക്കാൻ ശ്രമിക്കുന്നു. അത്രമാത്രം.)
   മതസൌഹാർദ്ദം പ്രകടിപ്പിക്കാൻ മാംസാഹരം സദ്യകളിൽ വിളമ്പുന്നു എന്നല്ല ഞാൻ എഴുതിയതു. അയല്പക്ക ബന്ധത്തിന്റെ പേരിൽ ഈ നിലക്ക് പല സ്ഥലങ്ങളിലും ചെയ്തു വരുന്നു എന്നാണ്. എന്റെ നാട്ടിൽ ഇതിപ്പൂൾ സാധാരണമാണ്. ഒരു പക്ഷെ മാംസാഹാരം കഴിക്കാനുള്ള ഹൈന്ദവരുടെ ആഗ്രഹം തന്നെ ആകാം അതിനു പിന്നിൽ എന്നു താങ്കൾ പറഞ്ഞാൽ ഞാൻ ഇല്ല എന്നു തീർത്തു പറയുകയില്ല. എന്റെ വീക്ഷണം ആണ്, അനുഭവം ആണ് ഞാൻ പൺകുവെച്ചതു.
   ക്രൈസ്തവരെ പറ്റി ഞാൻ പറഞ്ഞില്ല എന്നത് കൊണ്ട് വിലയിരുത്തലിനു എന്തെങ്കിലും പ്രയാസം ഉണ്ടോ? ഞാൻ ജീവിക്കുന്നത് മലബാരിൽ ആണു. അതും ഹിന്ദുക്കളും മുസ്ലിംകളും തിങ്ങിപ്പാർക്കുന്ന സ്ഥലത്തു. നേർക്കു നേരെ ഞാൻ കണ്ട, കണ്ടുകൊണ്ടിരിക്കുന്നതാണ് ഞാൻ ഇവിടെ കുറിച്ചിട്ടതു. അതുകൊണ്ട് എല്ലാം പൂർണ്ണമായി എന്നു ഞാൻ പറയുന്നില്ല. അറിയാവുന്നവർ അനുഭവമുള്ളവർ അതു പറഞ്ഞു കൊള്ളട്ടെ. എനിക്കരിയാവുന്നതു ഞാൻ പറയുന്നു. അത്രമാത്രം.
   ഇന്ത്യയിൽ മത സംഘടനകൾ, മതാഭിമുഖ്യമുള്ള രാഷ്ട്രീയ സംഘടനകൾ ഒക്കെ ഉണ്ട്. അതിൽ മുസ്ലിം ലീഗും ഉൾപ്പെടും, ശിവസേനയും ഉൾപ്പെടും. ബി.ജെ.പിയും ഉൾപ്പെടും. ഇതിൽ ലീഗിനെ മാത്രം തെരഞ്ഞെടുത്ത് പ്രത്യേകമായി വിലയിരുത്തുന്നതു കൊണ്ട് പ്രത്യേക ഗുണം ഒന്നും ഇല്ല.
   പിന്നെ ഈ വിഷയത്തിലേക്ക് വന്നാൽ ഈ പരസ്യം ഇട്ടിരിക്കുന്നത് വെറും ഒരു വ്യക്തി അല്ല. ഹിന്ദു ഹെല്പ് ലൈൻ എന്ന സംഘപരിവാർ ബന്ധമുള്ള സംഘടനയുടെ ഭാരവാഹി ആണ്.താങ്കൾക്ക് ടിയാനെ കുറിച്ചു അറിവില്ലെങ്കിൽ അതൊന്നു അറിയാൻ ശ്രമിക്കുക..അപ്പോൾ അറിയാം പടച്ചുണ്ടാക്കിയതാണോ അതൊ യാഥാർത്ഥ്യം ആണൊ എന്നു.
   താങ്കൾ പറയുന്നു ഹിന്ദുക്കൾക്ക് മാത്രം എന്നു പറഞ്ഞില്ലല്ലൊ എന്നു. പിന്നെ ആരെയാണ് ഉദ്ദെഷിക്കുന്നതു? ഏതെങ്കിലും അഹിന്ദു (മുസ്ലിം –ക്രൈസ്തവൻ) ഹിന്ദു ഡ്രൈവറെ, ഹിന്ദു വാഹന ഉടമയെ ആവശ്യം ഉണ്ട് എന്നു പറഞ്ഞു വരുമെന്നു താങ്കൾ കരുതുന്നുണ്ടോ? പിന്നെ ആരാണ് ഈ ആവശ്യം ഉന്നയിച്ചു വരിക. അതിന്റെ ഉത്തരമാണ് ഞാൻ വിശദമാക്കിയതു. അതായത് ഹിന്ദു ചായ, ഹിന്ദു പാനി, മുസ്ലിം ചായ. മുസ്ലിം പാനി എന്നൊക്കെ സമൂഹത്തെ വിഭജിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുന്നവരാണ് ഇതിനു പിന്നിൽ എന്നു. മതപരമായി പരപ്സരം വിഭജിച്ചു മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നവർ എന്നു.
   ഇത്തരം വിഭാഗീയ ശ്രമങ്ങളാണൊ താങ്കൾ ഹിന്ദു ഐക്യം എന്നു ഒമനപ്പെരിട്ടു വിളിക്കുന്നതു?
   കഷ്ടം..
   ഹിന്ദുക്കൾ പരസ്പരം ഐക്യപ്പെടുന്നതു ഹിന്ദുവിന്റെ വാഹനം ഹിന്ദു മാത്രം ഉപയൊഗിച്ചിട്ടാണോ, ഹിന്ദു ഡ്രൈവരെ മാത്രം വിളിച്ചിട്ടാനോ? ഇതിന്റെ കുറവു കൊണ്ടാണോ ഹിന്ദുക്കൾ ഐക്യപ്പെടാതെ നിൽക്കുന്നതു? സുഹൃത്തെ ഹിന്ദുക്കൾ ഐക്യപ്പെടുന്നതിൽ ഇവിടെ ആർക്കും ഒരു കടിയും ഇല്ല.
   പക്ഷെ ആ ഐക്യം ഹിന്ദു ഐക്യം എന്ന സദുദ്ദേശത്തോടു കൂടി ആകണം എന്നു മാത്രം..
   അല്ലാതെ മുസ്ലിംകൾക്കും ക്രൈസ്തവർക്കും എതിരെ ഒരു യുദ്ധമുഖം തീർക്കുക എന്ന ഉദ്ദേശ്യത്തോടെ ആകരുതെന്നു മാത്രം. അങ്ങിനെ ആയാൽ പോലും പ്രശ്നം ഇല്ല. പക്ഷെ ഇവിടെത്തെ വിഷയമായ സമൂഹത്തിൽ വിഭാഗീയത് ശ്രിഷ്ടിക്കുന്ന നിലക്കുള്ള നീക്കങ്ങൾ അല്ല ഹിന്ദു ഐക്യത്തിനു വേണ്ടത്.
   ഇതു സമൂഹത്തിൽ ചിദ്രത മാത്രമേ ഉണ്ടക്കൂ..

   Delete

  2. മുസ്ലിംകൾ മുസ്ലിം സ്ഥാപനത്തിൽ നിന്നു മാത്രമേ സാധനങ്ങൽ വാങ്ങാവൂ എന്നു പറഞ്ഞ മുസ്ലിംകളെ സംഘ്റ്റിപ്പിക്കൽ അല്ല മുസ്ലിം ഐക്യം. അതു പ്രതിലൊമപരമാണ്.ഇതാണ് ഹൈന്ദു ഐക്യം എന്നു താങ്കൾ വിചാരിക്കുന്നു എങ്കിൽ താങ്കളുടെ അത്തരം ചിന്തകൽ അസ്ഥാനത്താണെന്നു പറയാതെ വയ്യ. ഈ ചിന്തകൽ ഹൈന്ദവ സമൂഹത്തിനല്ല മറിച്ചു ഇത്തരം ചിന്തകൽ പ്രചരിപ്പിച്ചു അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്കും, മുതലെടുപ്പുകാർക്കും മാത്രമേ ഗുണം ചെയ്യൂ എന്നു കൂട് ഒർക്കുക.
   മുസ്ലിം സ്ഥാപനങ്ങളിൽ ഹൈന്ദവർ ജൊലി ചെയ്യുന്നു എന്നു ഞാൻ പറഞ്ഞത് പരസ്പരമുള്ള സഹകരണത്തിനെ ഉദാഹരിച്ചാ‍ാണ്. ഏകപക്ഷീയം അല്ലെന്നു പറയാൻ. താങ്കൾ ഇപ്പോൾ പറഞ്ഞ ഹിന്ദു ഐക്യം ആണ് മേലെ എഴിതിയ ആൾ ഉദ്ദെശിച്ചതെങ്കിൽ സമാനമായ ഉദ്ദെശ്യം മുസ്ലി ക്രൈസ്തവ സമുദായം വെച്ചു പുലർത്തി കിട്ടിയ കാശ് ബാങ്കിലിട്ടു കഴിഞ്ഞിരുന്നെങ്കിൽ മലബാറിലെ പല വീടുകളിലും അടുപ്പു പുകയുകയില്ല എന്നതു വാസ്തവം ആണ്. അത് അറിയണം എങ്കിൽ ഇത്തരം പരസ്പര കൊണ്ടും കൊടൂത്തും ജീവിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തുക.. അപ്പോൾ മനസ്സിലാകും..
   അവസാനമായി ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുകയൊ, നാമാവശേഷമാക്കുകയൊ എന്നതൊന്നും ഇവിടെ ആരുടെയും അജണ്ട അല്ല സുഹൃത്തെ. അതിനു ശ്രമിക്കുന്നത് ഹൈന്ദവ ഐക്യം എന്ന കപഠ മുദ്രാവാക്യം വിളിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ മാത്രമാണ്. അത്തരം ആജണ്ടകളിൽ പെടാതെ സൂക്ഷിക്കുക എന്നതാണ് മാന്യമായ സാമൂഹിക ജീവിതത്തിനു ഉചിതമായിട്ടൂള്ളതു. ഇത്തരം ഇല്ലാ ഭീഷണികൾ പ്രചരിപ്പിച്ചു കൊണ്ടാണ് ഈ രാഷ്ട്രീയ മേലാളന്മാർ താങ്കൾ ഉൾപ്പെടുന്നവരെ ഭീതിയിലാഴ്ത്താൻ ശ്രമിക്കുന്നതു. താങ്കൾ തന്നെ ചിന്തിച്ചു നോക്കുക. നാലഞ്ചു വർഷം കഴിഞ്ഞൽ എങ്ങിനെയാണ് ഹിന്ദുകൾ എന്ന വിഭാഗം ഇല്ലാതാകുക? അവരെല്ലാം കടലിൽ ഒലിച്ചു പൊകുമൊ? അതൊ ഭൂകമ്പം വന്നു ഭൂമിക്കടിയിൽ പൊകുമൊ?
   ഇത്തരം ഭീഷണികൾ താങ്കളെ പൊലെയുള്ളവരെ വിശ്വസിപ്പിക്കാൻ സാധിച്ചു എന്നതു തന്നെ ഈ വർഗ്ഗീയ രാഷ്ട്രീയ കൊമരങ്ങൾ അവരുടെ അജണ്ട്കളിൽ ഏറെ മുന്നൊട്ടു പൊയി എന്നതിനു തെളിവാണ്…

   Delete
  3. This comment has been removed by a blog administrator.

   Delete
 7. This comment has been removed by the author.

  ReplyDelete
 8. This comment has been removed by a blog administrator.

  ReplyDelete
  Replies
  1. ഒരോ മതത്തിനും അവരുടേതായ ആശയവും സംസ്കാരവും ഉണ്ട്. ഹൈന്ദവർക്കുണ്ട്. ക്രൈസ്തവർക്കുണ്ട്. മുസ്ലിംകൾക്കും ഉണ്ട്. സ്ത്രീകളുടെ ഹിജാബ് അതിന്റെ ഭാഗം ആണ്. അവയവങ്ങൾ മറക്കുക എന്നതാണ് അതിന്റെ ഉദ്ദേശം. ഞങ്ങൾ മുസ്ലിംകൾ ആണു എന്നു പറ്ഞ്ഞു നടക്കുക എന്ന ഉദ്ദെശ്യത്തോടെ അല്ല എന്നു സാരം.
   ഹൈന്ദവർ പൊട്ടു തൊടുന്നത് ഞങ്ങൾ ഹൈന്ദവർ ആണു എന്നു പറഞ്ഞു നടക്കുവാനാണോ?
   അല്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളതു.
   അതു ഹൈന്ദവ സംസ്ക്കാരത്തിന്റെ ഭാഗം ആണ്.
   അതു പോലെ തന്നെ മുസ്ലിംകൾക്കും ഉണ്ട് തനത് ആദർശം, സംസ്കാരം..
   അതിനപ്പുറം താങ്കൾ എഴിതിയതിനൊന്നും മറുപടി പൊലും ആവ്ശ്യം ഇല്ല.

   Delete
  2. This comment has been removed by a blog administrator.

   Delete
  3. സൌദി അറേബ്യയിലെ മക്കയിലും മദീനയിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല. മക്കയിലേക്ക് പോകുന്ന ഹൈവേയില്‍ അമുസ്ലിങ്ങള്‍ പോകേണ്ട വഴി വ്യക്തമായി തിരിച്ചിരിക്കുന്നു. മക്കയിലേക്കും മദീനയിലേക്കും ഉള്ള ജോലി പരസ്യങ്ങളില്‍ അമുസ്ലിങ്ങള്‍ അപേക്ഷിക്കേണ്ടതില്ല എന്നും  എഴുതാറുണ്ട്.

   നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ അനാചാരത്തിനെതിരെ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ കൊച്ചിയില്‍ കണ്ട ഒരു പരസ്യം വായിച്ച് പ്രാന്ത് വര്‍ഗ്ഗീയ പ്രാന്ത് എന്ന് മുക്രയിടുന്നത് യുക്തി സഹമാണോ? മക്കയില്‍  വിഷം പടരുന്നതില്‍ വിഷമം തോന്നാത്ത മഹാന്‍മാര്‍ കൊച്ചിയില്‍ വിഷം പടരുന്നതില്‍  വിഷമിക്കുന്നത് മാന്യതയാണോ?


   Delete
  4. പൊട്ടത്തരത്തിനു പേരിട്ടാല്‍ കാളിദാസന്‍ എന്നാകുംങ്കില്‍ ഓക്കേ..
   ഞാന്‍ സമ്മതിച്ചിരിക്കുന്നു..

   Delete
  5. പക്വതയുള്ള ലേഖകന്‍റെ പ്രതികരണ നിലവാരം !!

   Delete
  6. ഇസ്ലാമിലെ അനാചാരങ്ങളൊന്നും ഒരിക്കലും  താങ്കളേപ്പൊലുള്ളവര്‍ക്ക് പൊട്ടത്തരമാണെന്നു തോന്നില്ലല്ലോ.

   മുസ്ലിമിന്റെ പുണ്യ നഗരത്തില്‍ അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല. പക്ഷെ ഒരു ഹിന്ദുവിന്റെയും പുണ്യനഗരത്തില്‍  അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്നു വരെ അന്യ മതസ്ഥരെ ആട്ടിപ്പായിക്കുന്ന മതം ഇസ്ലാമേ ഉള്ളു.

   ഹൈന്ദവരുടെ വാഹനത്തില്‍ ഹൈന്ദവര്‍ മത്രം കയറിയാല്‍ മതി എന്നു പറയുന്നതും മക്കയില്‍ മുസ്ലിങ്ങള്‍ മാത്രം കയറിയാല്‍ മതി എന്നു പറയുന്നതും എനിക്ക് ഒരു പോലെ ആണ്. മുസ്ലിമായതുകൊണ്ട് മക്കയിലെ നിരോധനം നല്ലതും കൊച്ചിയിലെ നിരോധനം ​ചീത്തയുമായി താങ്കള്‍ക്ക് തോന്നുന്നു. അല്ലെങ്കില്‍ എന്തോന്ന് മുസ്ലിം എന്തോന്നിസ്ലാം?

   Delete
 9. കാളിയുടെ യുക്തിക്ക്‌ തീ പിടിച്ചു.
  ഹൈന്ദവ ക്ഷേത്രങ്ങളില്‍ മുസ്ളിംകള്‍ക്ക്‌ പ്രവേശനമില്ല. അതില്‍ ആരെങ്കിലും അമര്‍ഷം പ്രകടിപ്പിച്ചോ? യുക്തിസഹമല്ലെന്നു പറഞ്ഞോ ?
  പിന്നെന്തിനാണ്‌ മക്കയില്‍ ഓടിയത്‌ കാളീ..

  ReplyDelete
  Replies
  1. വിട്ടുകള...അപ്പൊകലിപ്തോ..
   കാളിദാസന്‍ തമാശ പറയാന്‍ ശ്രമിച്ചതല്ലേ?

   Delete
  2. കാളിദാസന്‍ പറയുന്നത് തമാശ അല്ല. അത് പറയുന്നത് താങ്കളല്ലേ. സത്യം കേള്‍ക്കുമ്പോള്‍ എന്തിനാണു താങ്കള്‍ പിച്ചും പേയും പറയുന്നത്. ഞാന്‍ എഴുതിയത് സത്യമല്ലേ. മക്കയിലും മദീനയിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്നത് സത്യമല്ലേ. അല്ലെങ്കില്‍ അത് പറയൂ പുലരി.

   സ്വന്തം മതത്തിന്റെ പുണ്യ നഗരത്തില്‍ നിന്നും അന്യ മതസ്ഥരെ ആട്ടിപ്പായിക്കുന്ന മതത്തിലല്ലേ താങ്കള്‍ വിശ്വസിക്കുന്നത്. മറ്റ് മത വിശ്വസികളുടെ അനാചാരത്തിന്റെ കണക്കെടുക്കും  മുന്നേ സ്വന്തം  മതത്തിലെ അനാചാരത്തിന്റെ കണക്കെടുക്ക് പുലരി.

   ആദ്യം സ്വന്തം  കണ്ണിലെ കോലെടുത്തു മാറ്റ്. എന്നിട്ടു പോരേ മറ്റുള്ളവരുടെ കണ്ണിലെ കരടു മറ്റാന്‍.

   Delete
  3. മക്ക എന്നത് ഒരു തീര്‍ഥാടന നഗരം ആണ്. മുസ്ലിം തീര്‍ഥാടന നഗരം. മുസ്ലിമായ ആര്‍കും അവിടെ പ്രവേശിക്കാം. മുസ്ലിമല്ലാത്ത ഒരാള്‍ക്ക് അവിടെ എന്താ കാര്യം. മുസ്ലിമാനെന്കില്‍ കാളിദാസനും അവിടെ പ്രവേശിക്കാം. അവിടെ ചിട്ടയായതും മുന്‍ നിര്‍ണയിക്കപ്പെട്ടതുമായ രീതികളിലുള്ള ആരാധനയും അനുഷ്ട്ടാനവും ഉണ്ട്. അത് അമുസ്ലിമായ ഒരാള്‍ക്ക് എങ്ങനെ അറിയാം. ചുമ്മാ കേറി കാണാന്‍ അതു ടൂറിസ്റ്റ്‌ പോയിന്റ്‌ ഒന്നും അല്ല സഹോദരാ..

   Delete
  4. ലോകം മുഴുവന്‍ ഇതുപോലെ തീര്‍ത്ഥാടന നഗരങ്ങളുണ്ട്. ഇന്‍ഡ്യയില്‍ ഗുരുവായൂര്‍ ഉണ്ട്, തിരുപ്പതി ഉണ്ട്, വേളാങ്കണ്ണി ഉണ്ട്. ഇവിടങ്ങളിലൊക്കെ മുസ്ലിങ്ങള്‍ക്ക് എന്തു കാര്യം എന്ന് തിരിച്ചും ചോദിക്കാം.

   അമുസ്ലിങ്ങള്‍ മക്കയിലും മദീനയിലും പ്രവേശിച്ചാല്‍ അത് അശുദ്ധമാകും എന്ന അയിത്ത ചിന്ത മാത്രമണിതിനു പിന്നില്‍.

   മക്കയില്‍ ജീവിക്കുന്ന എല്ലാ മുസ്ലിങ്ങളും 24 മണിക്കൂറും ഹറാം മോസ്കില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുകയാണോ? ചിട്ടയായതും മുന്‍ നിശ്ചയിച്ച പ്രകാരമുള്ള അനുഷ്ടാനങ്ങളും ആചാരങ്ങളുമുള്ളത് ഹജ്ജ് നടത്തുന്ന സ്ഥലങ്ങളില്‍ മാത്രമേ ഉള്ളു. മക്ക എന്ന നഗരത്തില്‍ മൊത്തമായി ഇല്ല. മദീന എന്ന നഗരത്തില്‍ എന്തു ചിട്ടയായ ആചാരമാണുള്ളത്?

   മക്ക നിങ്ങളൊക്കെ മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള നഗരമാക്കി വളച്ചുകെട്ടി വച്ചിരിക്കുന്നു. അതു തന്നെ കുറച്ച് ടാക്സിക്കാരും ചെയ്തിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമുള്ള വാഹനമാക്കി വളച്ചു കെട്ടി വച്ചിരിക്കുന്നു.

   Delete
  5. കാളിദാസന്‍ മുസ്ലിമായാല്‍ മാത്രമേ മക്കയില്‍ പ്രവേശിക്കാനാകൂ. താങ്കളേപ്പോലെ ചിന്തിക്കുന്ന ഹിന്ദുകളുണ്ടെങ്കില്‍ അവര്‍ക്ക് ഉപകാരപ്പെടാന്‍ വേടിയാണിതുപോലെ ഹിന്ദു ടാക്സി ഓടിക്കുന്നതും. അമുസ്ലിങ്ങള്‍ മക്കയില്‍ കയറിയാല്‍ താങ്കളേപ്പോലുള്ളവര്‍ക്കുണ്ടാകുന്ന അസ്ഖ്യത ഉണ്ടല്ലോ, അതു തന്നെ അഹിന്ദുക്കളുടെ റ്റാസ്കിയില്‍ കയറിയാല്‍ ചില ഹിന്ദുക്കള്‍ക്കുണ്ടാകും. അതൊഴിവാക്കാനാണ്, ഹിന്ദുക്കളോടിക്കുന്ന ടാക്സിയുടെ വിവരം പരസ്യപ്പെടുത്തുന്നത്. അമുസ്ലിങ്ങള്‍ മക്കയില്‍ കയറി അത് അശുദ്ധമാക്കേണ്ട എന്നതുപോലെ അഹിന്ദുവിന്റെ ടാക്സിയി കയറി അവരുടെ ദേഹം അശുദ്ധമാക്കേണ്ട എന്നവര്‍ക്ക് തോന്നുന്നു.

   എതിര്‍ക്കുന്നെങ്കില്‍ രണ്ടിനെയും എതിര്‍ക്കണം.

   Delete
 10. മത സൌഹാര്‍ദ്ദം വേണം എന്ന് പലവട്ടം പറയുന്നുണ്ടെങ്കിലും ഈ വാര്‍ത്ത വായിച്ചാല്‍ ഹിന്ദുക്കള്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര വാദികള്‍ എന്ന് തോന്നും. എന്നിട്ട് പായസം കുടിച്ചതും മാംസം തിന്നതും അതുപോലെ കുറെ സംഭവ വിവരണങ്ങളും !!! ഇത്തരം വര്‍ഗീയത ഇല്ലാതാക്കാന്‍ അവയെ ഓരോരുത്തരും അവഗണിക്കുകയാണ് ശരിയായ വഴി. ഇതുപോലെ "ഹാ കഷ്ടം എന്തൊരു വര്‍ഗീയത.." എന്ന് പറഞ്ഞു നടന്നാല്‍ പലരുടെയും ശ്രദ്ധ ഈ വഴിക്ക് തിരിയും, അവര്‍ക്ക് സ്വന്തം മതത്തെ ഓര്‍മ്മ വരും, കുഞ്ഞു തീ ആളിപ്പടരും. അല്ലാതെ "അവിടെ ഹിന്ദുക്കള്‍ പറയുന്നത് കേട്ടാ ? ദൈവമേ, എനിക്ക് ഒരു വര്‍ഗ്ഗീയതയും ഇല്ലേ .. " എന്നിങ്ങനെ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലുള്ള ഉപയോഗ ശൂന്യമായ ഇത്തരം നാലാം കിട ലേഖനങ്ങള്‍ പാടെ അവഗണിക്കുക.

  ReplyDelete
 11. ചെഗുവേരയുടെ പേര് പലയിടത്തും ദുരുപയോഗപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചു മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കണ്ണടച്ചു കുറ്റം പറയുന്നത് മുതല്‍ ഇതുപോലെ ചെഗുവേരയുടെ ഫോട്ടോ വെച്ച് മുസ്ലീംകളെ പുകഴ്ത്തല്‍ വരെ. ഇദ്ദേഹത്തിന്റെ മറ്റു മിക്കവാറും പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാവും ഇദ്ദേഹത്തിനു മുസ്ലീങ്ങളുടെ ജീവിതവും പ്രശ്നങ്ങളും മറ്റു മതക്കാരുടെ അനീതികളും മാത്രം കാണാന്‍ മാത്രമേ കണ്ണ് ഉള്ളൂ എന്ന്. ഇദ്ദേഹം ഒരു ലേഖനം എഴുതുന്നത് അതില്‍ പ്രത്യക്ഷത്തില്‍ പറയുന്ന ലക്‌ഷ്യം നിറവേറ്റാന്‍ അല്ല. അശ്ലീല എഴുത്തുകളെപ്പറ്റി എഴുതിയ ലേഖനത്തില്‍ക്കൂടി അദ്ദേഹം എം ജി ശ്രീകുമാര്‍, മോഹന്‍ലാല്‍ തുടങ്ങിയവരെ സമര്‍ത്ഥമായി കരി വാരി തേച്ചു. അവര്‍ക്കെതിരെ സംസ്കാര ശൂന്യര്‍ എഴുതിയ അശ്ലീലം എടുത്ത്, കാണാത്തവരെക്കൂടി കാണിച്ചു തന്റെ "ലേഖക ധര്‍മ്മം" നിര്‍വഹിച്ചു. ക്രൈം, ഫയര്‍ തുടങ്ങിയ മാഗസിനുകളില്‍ "ഒരു നടിയെ ഇന്റര്‍നെറ്റില്‍ അപമാനിച്ചു" എന്ന തലക്കെട്ടും, വളരെ മോശമായ പ്രവണതയാണ് ഇത് എന്ന് താഴെയും എഴുതി, നടിയുടെ അശ്ലീല ചിത്രങ്ങള്‍ നല്ല വലിപ്പത്തില്‍ പ്രിന്‍റ് ചെയ്ത് ഇറക്കാറുണ്ട്‌. അത് കാണാനാണ് മിക്കവരും അത്തരം പുസ്തകങ്ങള്‍ വാങ്ങുന്നത് എന്നത് പരസ്യമായ രഹസ്യം. ലേഖകന്‍ "ഇന്റര്‍നെറ്റില്‍ അശ്ലീല പ്രളയം " എന്ന വിഷയത്തില്‍ ഒരു ലേഖനം എഴുതിയിരുന്നെങ്കില്‍ പേജു നിറയെ അശീല ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞേനെ. അത്തരം മസാല പോസ്ററുകള്‍ ചിലര്‍ക്കെങ്കിലും രുചിക്കുകയും ചെയ്യും. എം ജി ശ്രീകുമാരിനെയും മോഹന്‍ലാലിനെയും പറ്റിയുള്ള പോസ്റ്റുകള്‍ കാണിച്ച ബുദ്ധി ഉപയോഗിച്ച് , ശ്രീ കുഞ്ഞാലിക്കുട്ടിക്കെതിരെ അനേകം ജനങ്ങള്‍ എഴുതിയ അശ്ലീല പോസ്റ്റുകള്‍ കാണാന്‍ പറ്റിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇദ്ദേഹത്തിന്റെ മറ്റു ലേഖനങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അന്ധമായ മുസ്ലീം പ്രണയം അത് വെളിവാക്കുന്നു. വര്‍ഗ്ഗീയതയ്ക്കെതിരെ പ്രവര്‍ത്തിച്ച ചെഗുവേരയുടെ ചിത്രത്തെ അപമാനിക്കുകയാണ് ഇദ്ദേഹം എന്ന് സൂചിപ്പിക്കാതെ വയ്യ.

  ReplyDelete
 12. പ്രിയ പുലരി കാളിദാസന്റെ ചോദ്യങ്ങള്‍ക് തങ്ങളും മറുപടി പറയണ്ടേ ? അയാള്‍ പരുന്നത് എങ്ങനെ തമാശ ആവും ? സത്യമല്ലേ. മക്കയിലും മദീനയിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്നത് സത്യമല്ലേ. അല്ലെങ്കില്‍ അത് പറയൂ പുലരി. മക്കയിലേക്ക് പോകുന്ന ഹൈവേയില്‍ അമുസ്ലിങ്ങള്‍ പോകേണ്ട വഴി വ്യക്തമായി തിരിച്ചിരിക്കുന്നു. ഇതു സത്യമല്ലേ ????

  ReplyDelete
  Replies
  1. കാളിദാസന് ഈ വിഷയത്തില്‍ ജ്ഞാനാം ഇല്ലാതെ അല്ല.. ചര്‍ച്ചക്ക് വേണ്ടി ഒരു വിവാദം എടുതിടുകയാണ്.. കാളിദാസനെ കുറെ അറിയുന്നതല്ലേ?
   ഇനി താങ്കളുടെ സംശയം തീര്‍ക്കാം ശ്രമിക്കാം..
   http://s14.postimage.org/m2o0cwi41/vhp_1.jpg
   അതിനു മുന്‍പേ ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്യൂ..
   കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു സാധാരണ കണ്ടുവരാറുള്ള ഒരു അറിയിപ്പ് ആണിത്..
   ഞാന്‍ ഗുരുവായൂരിനു അടുത്താണ് താമസം..
   ക്ഷേത്ര പരിസരത്തും പോകാറുണ്ട്..
   ഇവിടെയെല്ലാം കണ്ടു വരാറുള്ള ഒരു അറിയിപ്പ് ഉണ്ട്..
   അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്ന്..
   ഒരു ക്ഷേത്രത്തിന്റെ വിശ്വാസപരമായ പല നടപടികളും ഉണ്ടാകും, ചിട്ടവട്ടങ്ങളും ഉണ്ടാകും..
   അത് ഇല്ലാത്തവര്‍ അവിടെ പോകേണ്ടതില്ല എന്നാണു ആ അറിയിപ്പുകള്‍ നല്‍കുന്ന സൂചന.
   ആരും ഇതിനെതിരെ പ്രതിഷേധിച്ചു കണ്ടിട്ടില്ല..
   കാരണം അവിശ്വാസിയായ ഒരാള്‍ എന്തിനാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്?
   ഒരു മുസ്ല്മും നാളിതു വരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇദ്ദേഹത്തെ പ്രവേഷിചിപ്പിച്ചില്ല എന്ന് പറഞ്ഞു കമ്പ്ലൈന്ദ്‌ ചെയ്തിട്ടില്ല.
   എന്തിനു ഗുരുവായോര്‍ അപ്പനെ കുറിച്ച് ഏറ്റവും അധികം പാടിയ സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് വരെ ക്ഷേത്രത്തിലേക്ക്‌ ഇപ്പോഴും പ്രവേശന ലഭിച്ചിട്ടില്ല.. രസകരമായ സംഭവം എന്തെന്നാല്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പോയാല്‍ കേള്‍ക്കുക ദാസേട്ടന്റെ ഭക്തിഘാനങ്ങള്‍ ആണ്..
   ഗുരുവായൂര്‍ മേല്പത്തൂര്‍ ഓടിറ്റൊരിയത്തില്‍ നടന്ന ഒരു ശൂട്ടിന്റെ പേരില്‍ നടന്‍ മാമുകൊയക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ കേസ്‌ എടുത്തിട്ടുണ്ട്..
   ചുരുക്കി പറഞ്ഞാല്‍ ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു ക്ഷേത്രത്തില്‍ മാത്രമല്ല ക്ഷേത്ര പരിസരത്ത് പോലും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുന്ന നാടാണിത്..
   ആരും അതിനെതിരെ പ്രതിഷേധിച്ചിട്ടില്ല..
   കാരണം ഹൈന്ദവ വിശ്വാസം ഇല്ലാത്തവര്‍ അവിടെ പോകേണ്ട ആവശ്യം ഇല്ല എന്നത് തന്ന..
   ക്ഷേത്ര ആത്യന്തികമായി ഹൈന്ദവ വിശ്വാസികള്‍ക്ക് ഉള്ളതാണ്..
   മാത്രമല്ല ഈ ക്ഷേത്രത്തില്‍ തന്നെ അവര്ന്നരായവക്ക് പോലും അടുത്ത കാലത്ത് മാത്രമാണ് പ്രവേശനം നല്‍കാന്‍ അതികൃതര്‍ നിര്‍ബന്ധിതരായത..
   അത്ര ചരിത്രം ഉള്ളതാണ് ക്ഷേത്രവുമായി ബന്ധപെട്ട നിബന്ധനകള്‍..
   ഇത് ഒരു വശത്ത് നടക്കുന്നുണ്ട്..

   Delete
  2. ഇനി താന്കള്‍ പറഞ്ഞ വിഷയത്തിലേക്ക് വരാം..
   മക്ക, മദീന, അക്സ ..
   മുസ്ലിംകളുടെ പുണ്യ ആരാധനാലയങ്ങള്‍ ആണിത് മൂന്നും..
   മുസ്ലിംകള്‍ ഏകദൈവ വിശ്വാസികള്‍ ആണ്..
   മുസ്ലിംകളും ഇതര മതസ്ഥരും തമ്മിലുള്ള ഏകാവ്യത്യാസം ഇത് തന്നെയാണ്..
   ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ഒരു ആരാധനാലയത്തിലേക്ക് അതില്‍ വിശ്വസിക്കാത്ത ആളുകള്‍ക്ക് പ്രവേശിക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ?
   മക്ക മദീന എന്നിവയോനും ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ അല്ല..
   ആ പള്ളികള്‍ക്കുള്ള ഏക പ്രത്യേകത അത് ലോക മുസ്ലികളുടെ പുണ്യ ഗെഹങ്ങള്‍ ആണെന്നതാനത്..
   അവിടെ ആ വിശ്വാസം ഇല്ലാത്തവര്‍ക്ക് എന്താണ് കാര്യം?
   അവരുടെ എന്തെങ്കിലും പൂജകള്‍, ആരാധനകള്‍ അവിടെ നടക്കുന്നുണ്ടോ?
   ഇല്ല എന്നാണു ഉത്തരം..
   അപ്പോള്‍ പിന്നെ എന്തിനാണ് അവിടെ പ്രവേശനം വേണം എന്ന് ചിലരെങ്കിലും വാശിപിടിക്കുന്നത്?
   അതിന്റെ യാഥാര്‍ത്ഥ്യം അറിയണം എങ്കില്‍ ഈ ആരാധനാലയങ്ങള്‍ക്കെതിരെ മുന്‍ കാലങ്ങളില്‍ നടന്ന ചില അതിക്രമങ്ങള്‍ കൂട്ടി വായിക്കണം..
   മദീനയില്‍ ആണ് മുഹമ്മദ്‌ നബി(സ) അന്ത്യ വിശ്രമ സ്ഥലം..
   ഈ സ്ഥലം നശിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ രണ്ടു നൂറ്റാണ്ടിനു മുന്‍പേ നടന്നിട്ടുണ്ട്..
   മുസ്ലിം വേഷം ധരിച്ച ഒരു ജൂതന്‍ ആ ശ്രമത്തില്‍ പാതി വിജയത്തില്‍ എതുകയാനുണ്ടായത്.
   പക്ഷെ തക്ക സമയത്ത് അതികൃതര്‍ വിവരം അറിയുകയും അതിക്രമിയെ പിടികൂടുകയും ആനുണ്ടായത്യ..
   മക്കയിലെ കഅബ നിലകൊള്ളുന്ന പള്ളിക്കെതിരെയും പല അതിക്രമങ്ങളും അമുസ്ലിമ്കളുടെ ഭാഗത്ത് നിന്ന് മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്.. അന്നൊന്നും സുരക്ഷ ഒന്നും ഉണ്ടായിരുന്നില്ല..
   ഈ ദുരനുഭവങ്ങള്‍ ഉള്ളത് കൊണ്ട് കൂടിയാണ് ഈ പള്ളികളില്‍ പ്രവേശനം നിയന്ത്രിക്കുന്നത്‌/

   ഇസ്ലാമിക വിശ്വാസം ഇല്ലാത്ത ഒരാള്‍ എന്തുകാരണം കൊണ്ടാണ് ഇവിടെ പ്രവേശിക്കണം എന്ന് വാശിപിടിക്കുന്നത്? ഹൈന്ദവ വിശ്വാസം ഇല്ലാത്ത ഒരാള്‍ എന്ത് കാരണം കൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് വാശിപിടിക്കുന്നത്?
   തുല്യ മാനദണ്ഡം ആണ് രണ്ടു വിഷയങ്ങള്‍ക്കും ഉള്ളത്..

   Delete
  3. പണ്ട് ഏതോ ഒരു അമുസ്ലിമായ ഭ്രാന്തന്‍ മദീനയിലെ ഒരു സ്ഥലം നശിപ്പിക്കാന്‍ നോക്കി. അതുകൊണ്ട് എല്ലാ അമുസ്ലിങ്ങളെയും ആ പ്രദേശത്ത് വിലക്കിയിരിക്കുന്നു. പുണ്യ സ്ഥലങ്ങള്‍ നശിപ്പിക്കുന്ന മുസ്ലിങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യും? അങ്ങനെയുള്ളവര്‍ എല്ലാ മതത്തിലും ഉണ്ടാവുമല്ലോ?

   ടിപ്പു സുല്‍ത്താന്‍ സമ്പത്ത് അപഹരിച്ച് തകര്‍ത്ത് കളഞ്ഞ ഹിന്ദു ക്ഷേത്രങ്ങള്‍ അനവധിയാണ്. (അവയില്‍ ചില ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്തി ഇപ്പോള്‍ വീണ്ടും പൂജ നടത്തുന്നുണ്ട്.) ടിപ്പു ഒരു മുസല്‍മാനാണ്. ചിലരെങ്കിലും അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടി പട വെട്ടി എന്ന് അന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ട് ക്ഷേത്രങ്ങള്‍ ഉള്ള പ്രദേശത്ത് മുസ്ലിങ്ങള്‍ പ്രവേശിക്കരുത് എന്ന് ആരെങ്കിലും പറയുന്നുണ്ടോ? എന്തിനധികം? ക്ഷേത്രങ്ങളില്‍ നടക്കുന്ന കവര്‍ച്ചകള്‍ മിക്കതും മുസ്ലിങ്ങള്‍ പിടിക്കപ്പെടുന്നു.അതുകൊണ്ട് മുസ്ലിങ്ങള്‍ ആ നാട്ടില്‍ നിന്ന് ഒഴിയണം എന്ന് പറഞ്ഞാല്‍ ന്യായമാണോ? കള്ളന്മാര്‍ എല്ലായിടത്തും ഉണ്ട് സുഹൃത്തേ. ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് ഉള്ള പ്രവേശനത്തെ ഒരു പ്രദേശത്തേക്കുള്ള പ്രവേശനവുമായി താരതമ്യം ചെയ്യരുത്. ശബരിമലയില്‍ അയ്യപ്പനുമായി ബന്ധപ്പെട്ട അനവധി പുണ്യ സ്ഥലങ്ങള്‍ ഉണ്ട്. അവിടെ ആര്‍ക്കും പ്രവേശിക്കാം. തുല്യ മാനദണ്ഡം അല്ല താങ്കള്‍ രണ്ടു വിഷയങ്ങള്‍ക്കും കല്പിച്ചിരിക്കുന്നത്.

   Delete
  4. ഹിന്ദുക്കളുടെ വാഹനത്തില്‍ അഹിന്ദുകള്‍ക്ക് അയിത്തം കല്‍പിച്ചതല്ലേ താങ്കളിവിടെ ചര്‍ച്ച ചെയ്യുന്നത്? അതിലേക്ക് ഹിന്ദുകളുടെ ക്ഷേത്രവും ക്ഷേത്രക്കുളവും ഒക്കെ ഇപ്പോള്‍ കൊണ്ടു വരുന്നു. അതൊക്കെ ശരിയാണ്. പല ഹിന്ദു ക്ഷേത്രങ്ങളിലും ക്ഷേത്രത്തോടനുബന്ധിച്ച സഥലങ്ങളിലും അഹിന്ദുക്കള്‍ക്ക് അയിത്തം കല്‍പിച്ചിട്ടുണ്ട്. അതില്ല എന്നാരും പറഞ്ഞില്ലല്ലോ.

   മുസ്ലിങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല എന്ന സത്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അത് ചര്‍ച്ച ചെയ്യേണ്ടതോ വിവാദമാക്കേണ്ടതോ ഇല്ല. അതൊരു കേവല സത്യം മാത്രമാണ്. മുസ്ലിം പുണ്യനഗരമായ മക്കയിലും മദീനയിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ഹിന്ദുവും, ഹിന്ദു വാഹനത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ഹിന്ദുവും മുസ്ലിം പുണ്യനഗരത്തില്‍ അമുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന മുസ്ലിമും ഒരേ തൂവല്‍ പക്ഷികളാണ്. ഇതില്‍ വിവാദത്തിനോ ചര്‍ച്ചക്കോ പ്രസക്തിയില്ല. ആര്‍ക്കും നിഷേധിക്കാനാകാത്ത സത്യം മാത്രമാണവ.


   മുസ്ലിങ്ങള്‍ ചെയ്യുന്ന വൃത്തികേടിനെ ന്യായീകരിക്കേണ്ട ബാധ്യതയും ഹിന്ദുക്കള്‍ ചെയ്യുന്ന വൃത്തികേടിനെ എതിര്‍ക്കേണ്ട ബാധ്യതയും താങ്കള്‍ക്കുണ്ട്. അതുകൊണ്ടാണ്, മുസ്ലിം വൃത്തികേടിനെ ന്യായീകരിക്കാന്‍ കുറച്ച് കാരണങ്ങള്‍ നിരത്തുന്നതും. വായനക്കാര്‍ക്കൊക്കെ അത് പിടികിട്ടി. എന്തു കാരണം കൊണ്ടായാലും മക്കയിലും മദീനയിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല. മക്കയിലും മദീനയിലും മറ്റുള്ളവരെ പ്രവേശിപ്പിക്കണമെന്ന് ആരും വാശി പിടിക്കുന്നുമില്ല. അതിനു വേണ്ടി ആരും മുറവിളി കൂട്ടുന്നുമില്ല. വഴി തെറ്റി അവിടെ ചെല്ലുന്നവരെ വരെ പിടിച്ച് ജയിലില്‍ ഇടാറുമുണ്ട്.

   മുസ്ലിങ്ങള്‍ മാത്രമാണ്, ഏക ദൈവവിശ്വാസികള്‍ എന്നതൊക്കെ താങ്കളുടെ അജ്ഞത. യഹൂദരും ക്രിസ്ത്യാനികളും ഒക്കെ ഏക ദൈവവിശ്വാസികളാണ്.

   Delete
 13. പ്രിയ പുലരി എല്ലാ മതങ്ങള്കും അവരുടെതായ ആരാധനാ രീതികള്‍ ഉണ്ട്. അതിനെ എല്ലാവരും മാനിക്കണം. തന്റേതു മാത്രമാണ് ശരി എന്നതാണ് കുഴാപ്പം. അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്ന മുന്നറിയിപ്പ് ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഉണ്ട്. ശബരിമലയില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ട്. അവിടെ വാവരുടെ നടയില്‍ മുസ്ലിങ്ങള്‍ ആണ് ഇരുന്നു അയ്യപ്പന്മാര്ക് കുരുമുളക്, ഭസ്മവും നല്‍കുന്നത്. അവിടുത്തെ നടയിലെ കാണിക്കവഞ്ചി അവര്‍ക്കുള്ളതാണ്‌. എരുമേലിയിലെ മുസിലിം പള്ളിയില്‍ എല്ലാ അയ്യപ്പന്മാര്‍ക്കും പ്രവേശനം ഉണ്ട്. അവിടെ അഞ്ചു നേരവും നിസ്ക്കാരവും നടക്കുനുട്. ഇതൊക്കെ വളരെക്കാലമായി നടന്നുപോരുന്നു. അതൊക്കെ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അവിടെ ഹിന്ദുവിന്റെ കാനിപ്പണം ഹറാം അല്ല.ഇപ്പോള്‍ ചിലര്‍ക്ക് ഇതൊന്നും സഹിക്കുനില്ല.....

  ReplyDelete
 14. ലജ്ജ തോന്നുന്നു താങ്കളുടെ ഇതുപോലുള്ള വേവലാതികള്‍ കാണുമ്പോള്‍. താങ്കള്‍ ഒരു ഭാരതീയന്‍ തന്നെ ആണോ? ഹിന്ദുക്കളെ കുറിച്ച് താങ്കള്‍ക്ക് എന്തറിയാം? ലോകത്തില്‍ എത്ര ക്രിസ്ത്യന്‍ രാജ്യങ്ങള്‍ ഉണ്ടെന്നു അറിയാമോ? ലോക രാജ്യങ്ങളില്‍ പകുതിയില്‍ കൂടുതലും ക്രിസ്തു മതം ഔദ്യോകിക മതം ആയി അംഗീകരിച്ച രാജ്യങ്ങള്‍ ആണ്. ഏകദേശം 39 ഓളം രാജ്യങ്ങള്‍ ഇസ്ലാം ഔദ്യോകിക മതം ആയി അന്ഗീകരിച്ചിട്ടും ഉണ്ട്. ഈ രാജ്യങ്ങളില്‍ മറ്റു മതസ്ഥര്‍ എന്തെല്ലാം പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്ന് കൂടി അനുമാനിക്കണം.

  ഇന്ത്യയില്‍ ഏകദേശം 82 % ആളുകളും സനാതന ധര്മത്തില്‍ വിശ്വസിക്കുന്നവര്‍ ആണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആക്കണമെന്ന് അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് എന്നേ ആകാമായിരുന്നു? ലോകത്തില്‍ ഒരേ ഒരു ഹിന്ദു രാഷ്ട്രം ഉണ്ടായിരുന്നത് നേപ്പാള്‍ ആണ്. എന്നാല്‍ നമ്മുടെ സീതാറാം യച്ചൂരി പൊയ് ഇപ്പോള്‍ ഏകദേശം അങ്ങനെ അല്ലാതെ ആക്കിയിട്ടും ഉണ്ട്. എന്നാല്‍ ലോകത്തില്‍ നൂറു കോടിയില്‍ കൂടുതല്‍ ഹിന്ദുക്കള്‍ ഉണ്ടെന്നുള്ളതും വാസ്തവം ആണ്. എന്നിട്ടും ഒരു രാജ്യം പോലും ഹിന്ദു രാജ്യം ആകാത്തതിനു കാരണം ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ മതെതരത്തവും, മറ്റു മതങ്ങളോടുള്ള ബഹുമാനവും മാത്രമാണ്.

  നമ്മുടെ പ്രധാന മന്ത്രി ഒരു സിംഗ് ആണ്. നമ്മുടെ രാഷ്ട്രപതി ഹിന്ദുവും ഉപരാഷ്ട്രപതി മുസ്ലീമും ആണ്. പ്രതിരോധ മന്ത്രി ക്രിസ്ത്യാനി ആണ്. ഇതൊന്നും പോരാഞ്ഞിട്ട് ഇറ്റലിയില്‍ നിന്നൊരു മാദാമയും നമ്മെ ഭരിക്കുന്നു. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് പകരം മുസ്ലീങ്ങലോ ക്രിസ്ത്യാനികളോ ആയിരുന്നു ഭൂരിപക്ഷം എങ്കില്‍ ഇതായിരിക്കുമോ സുഹൃത്തേ നമ്മുടെ സ്ഥിതി?

  ഇവിടെ ഉണ്ടായ ഹിന്ദു വര്‍ഗീയ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തിയത് മുസ്ലീങ്ങള്‍ ആണോ? ക്രിസ്ത്യാനികള്‍ ആണോ? അല്ലെ അല്ല. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ തന്നെ ആണ് അത് ചെയ്തത്. അതുപോലെ തന്നെ ആകും ഈ ടാക്സി കഥയും.

  ReplyDelete
  Replies
  1. സുഹൃത്തെ, ഞാൻ പങ്കുവെച്ച വേവലാതി ഹിന്ദുക്കളെ കുറിച്ചല്ല. എന്റെ പൊസ്റ്റിലെ എല്ലാ ഖണ്ഡികയും വായിച്ചാൽ അതു മനസ്സിലാക്കാം. ഞാൻ പറയാൻ ശ്രമിച്ചത് ഹിന്ദുവിന്റെ പേരിൽ രാജ്യത്ത് വർഗ്ഗീയ വെർതിരിവു നടത്തുന്ന ഫാസിസ്റ്റുകളുടെ പ്രവർത്തനത്തെ കുറിച്ചാണ്. ഹിന്ദു എന്നും മുസ്ലിം എന്നും വ്യക്തമായ മതിൽ കെട്ടി നിറ്ത്തിക്കൊണ്ട് രാജ്യത്തിന്നുള്ളിൽ വർഗ്ഗീയ വിഭജനം നടത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റുകളെ കുറിച്ചു. അതിനപ്പുറം ഒരു മാനവും ഈ പൊസ്റ്റിനില്ല. ഇന്ത്യയിലെ ഹിന്ദു സമുദായത്തെ, അവരുടെ സഹിഷ്ണുതയെ അത്യന്തം ബഹുമാനിച്ചു കൊണ്ടു തന്നെയാണ് ഈ പോസ്റ്റ് ഇറക്കിയതു.
   ഹിന്ദു വേറെ, ഹിന്ദുത്വ ഫാസിസം വേറെ..
   താങ്കൾ ആഗ്രഹിക്കും പൊലെ തന്നെ ഈ വർഗ്ഗീയ ചേരിതിരിവിനുള്ള ശ്രമത്തെ തടയിടേണ്ടത് മുസ്ലിംകളോ, ക്രൈസ്തവരോ അല്ല. ആ സമൂഹം തന്നെയാണ്. അതു തന്നെയാണ് ഞാനും ഇവിടെ പങ്കുവെച്ചതു

   Delete
  2. സ്വന്തം കണ്ണിലെ കുന്തം എടുത്തിട്ടു വേണം അന്യന്റെ കണ്ണിലെ കരടു എടുക്കാന്‍ എന്നൊരു ചൊല്ലുണ്ട് താങ്കള്‍ക്കു ഉപകാരപ്പെടും.

   Delete
 15. മലക്ക്‌ എന്ന പേരില്‍ വരുന്ന കാളിദാസന്‍ സ്വയം ചോദ്യം ചോദിക്കും , എന്നിട്ട്‌ അതിനു ഉത്തരം പറയും. ഈ വിരുതന്‍ മനോരോഗിയാണെന്ന്‌ പണ്ടേ എല്ലാരും തിരിച്ചറിഞ്ഞതാണ്‌.

  പൊതുനിരത്തിലോടുന്ന ഒരു വാഹനത്തില്‍, അതും എല്ലാ മതവിഭാഗക്കാരനും റ്റാക്സ്‌ കൊടുക്കുന്ന പബ്ളിക്‌ പ്ളേസില്‍ , ഹിന്ദുവിനു മാത്രം ഉപയോഗിക്കാവുന്ന റ്റാക്സിയും ഓട്ടോയും കൊണ്ടുവരുന്ന ഗുരുതര പ്രശ്നത്തെ മക്കയില്‍ അമുസ്ളികളെ പ്രവേശിക്കുന്നില്ല എന്നത്‌ വച്ച്‌ ഈ മണ്ടന്‍ മുസ്ളിമകളെ വിമര്‍ഷിക്കുന്നതുകാണുമ്പോല്‍ തോന്നുന്നത്‌ പുള്ളിക്ക്‌ മനോരോഗമല്ലാതെ മറ്റെന്താണ്‌. ??

  സൌദിയില്‍ മുഴുവന്‍ അമുസ്ളികളെ കയറ്റിയില്ലെങ്കില്‍ അതെനെ വിമര്‍ഷിക്കാം. ഇനി ശബരിമലയുടെയോ മറ്റേതെങ്കിലും ഹൈന്ദവ ആരാധനാലയത്തിണ്റ്റെയോ രണ്ട്‌ മീറ്റര്‍ ചുറ്റളവില്‍ ചില മാനദണ്ടങ്ങളുടെ അടിസ്താനത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുത്‌ എന്ന്‌ പറഞ്ഞാല്‍ ഒരു അഹിന്ദുവും അതിനെ വര്‍ഗീയതയായി കാണില്ല. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല എന്നതുപോലെയേ അതും പരിഗണിക്കപ്പെടൂ...

  സൌദിയിലേ മക്കയിലല്ലാതെ മറ്റേതെങ്കിലും സ്തലത്തോ മറ്റ്‌ മുസ്ളിം രാജ്യങ്ങളിലോ അമുസ്ളിംകളെ പൊതുനിരത്തിലോടുന്ന ചില വാഹനത്തില്‍ പ്രവേശിപ്പിക്കില്ല എന്നു വന്നാല്‍ മലക്ക്‌ എന്ന കാളിയുടെ ഔദാര്യം വേണ്ടാ മുസ്ളിംകള്‍ക്ക്‌ അതിനെ വിമര്‍ഷിക്കാന്‍..

  തല്‍ക്കാലം പെന്തകോസ്റ്റ്‌ അച്ചായന്‍ ഹിന്ദുക്കളുടെ സംരക്ഷകനാകണ്ട. അശോക ചക്രം ഇന്ത്യന്‍ പതാകയുടെ വെള്ളയില്‍ വന്നത്‌ ക്രിസ്തുവിണ്റ്റെ കടാക്ഷമയി കണ്ട്‌ സായൂജ്യമടയുക കാളീ..

  ReplyDelete
  Replies
  1. മുസ്ലിം സമുദായത്തിന് വേണ്ടി മാത്രം ഒരു പാര്ട്ടി ഉണ്ടാക്കി മുസ്ലീം ലീഗ് എന്ന് പേരിട്ടു, മുസ്ലീം ലീഗ് സ്വന്തം സമുദായത്തിന് വേണ്ടി മാത്രം വാദിച്ചു, കേരളത്തിന്റെ പല തുറകളിലും മുസ്ലീങ്ങളെ മാത്രം തിരുകി കേറ്റാന്‍ വെമ്പല്‍ കൊണ്ടു. വര്‍ഗീയ വാദികളെ തിരഞ്ഞു പിടിച്ചു വിഴുങ്ങി!!! തങ്ങളുടെ എം എല് എ മാര്ക്ക് ആനുപാതികമായി മന്ത്രി സ്ഥാനം വെല്ലു വിളിച്ചു നേടിയെടുക്കുന്നതിലും വിജയിച്ചു.
   അപ്പൊ ഒരു സംശയം ! മതത്തിന്റെ പേരില് - മതത്തിന്റെ പേരില് മാത്രം - മുറവിളി കൂട്ടി ഒരു കൂട്ടര് ശക്തിപ്പെടുന്നത് വര്ഗീയത അല്ലെ? മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത് പബ്ലിക്‌ ആയ സ്ഥലത്ത് തന്നെ അല്ലെ? പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും എന്ന് വേണ്ട സന്ഖടനകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത് ഇവിടെ തന്നെ അല്ലെ? ഹിന്ദുക്കള്‍ കൊടുക്കുന്ന ടാക്സ് ഇവര്‍ക്ക് ഉപകാരപ്പെടാര്‍ ഇല്ലേ?

   വേറൊരു സംശയം! ഈ നാട്ടില് ആരാണ് ഭൂരിപക്ഷം?? മുസ്ലീം ലീഗ് വാദിക്കുന്ന അതെ ന്യായം ഈ ഭൂരിപക്ഷമുള്ള കൂട്ടര്ക്കും അവകാശപ്പെട്ടു കൂടെ? അത് മാത്രം വര്ഗീയമാകുന്നത് എങ്ങനെയാണ്?? ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ സ്വന്തം ശരീരത്തിലേക്ക് ചൂണ്ടുന്നുണ്ട് എന്ന് മനസിലാക്കൂ. മതത്തിന്റെ പേരില്‍ ഉയര്‍ന്നു വരുന്ന സന്ഖടനകളെ ഭൂരിപക്ഷം ഹിന്ദുക്കളും സ്വീകരിക്കാറില്ല. പക്ഷെ മുസ്ലീങ്ങള്‍ അങ്ങനെ ആണോ എന്ന് ആലോചിക്കുക.

   Delete
 16. കേരള കോംഗ്രസ്സ്‌ ഈ പറഞ്ഞ മതത്തിണ്റ്റെ പേരില്‍ ഉയര്‍ന്ന് വന്നതല്ലെ. അതിനു അയിത്തമില്ലാത്തതെന്ത്‌ ? അപ്പൊ ഭൂരിപക്ഷം ക്രിസ്ത്യാനികളും വര്‍ഗ്ഗീയ വാദികളല്ലേ ?? അവര്‍ തിരികി കേറ്റുന്നത്‌ മുസ്ളിംകളെയോ ഹിന്ദുക്കളെയോ ആണോ ?

  മുസ്ളിം ഭൂരിപക്ഷമുള്ള പാക്കിസ്റ്റാനില്‍ മുസ്ളിം രാഷ്ട്രീയ പാര്‍ട്ടിയാണോ ഭരിക്കുന്നത്‌. ഭൂരിപക്ഷം മുസ്ളിംകളുള്ള മുസ്ളിം ധരാളം മുസ്ളിം രാജ്യങ്ങളിലും ഇസ്ളാമിക പാര്‍ട്ടികളാണോ ഭരിക്കുന്നത്‌. കാളിക്ക്‌ മൂക്കളയൊലിപ്പുണ്ടെങ്കില്‍ അത്‌ ചുമരില്‍ തേച്ചാല്‍ മാറുമോ???

  ReplyDelete
  Replies
  1. ഉപ്പു മാങ്ങ ഭരണി എന്ന് പറയുമ്പോള്‍ അപ്പുണ്ണിയുടെ കുണ്ടി കുണ്ടി എന്ന്... ഹ ഹ ഹാ.. യാതൊരു സംശയവും വേണ്ട കേരള കൊണ്ഗ്രസ്സിനും ഇതെല്ലാം ബാധകം ആണ്. പാക്കിസ്ഥാനോട് എന്താ ഇത്ര സ്നേഹം? അവിടെ ഒരു ഹിന്ദുവോ ക്രിസ്ത്യനോ ഏതെങ്കിലും മന്ത്രിയോ പ്രസിടന്ടോ ആകുമോ? എന്തിനു ഇലക്ഷന് നില്‍ക്കാന്‍ സമ്മതിക്കുമോ? ഉള്ള ഹിന്ദുക്കളെ കൊന്നൊടുക്കാനും ക്ഷേത്രങ്ങള്‍ എല്ലാം നശിപ്പിക്കാനും അല്ലെ ഇപ്പോഴും അവര്‍ ശ്രമിക്കുന്നത്? പാക്കിസ്ഥാനോട് ഇത്ര സ്നേഹം ഉണ്ടെങ്കില്‍ പാക്കിസ്ഥാന്‍ പൌരത്തം കിട്ടിയാല്‍ അങ്ങോട്ട്‌ പോകുമോ അതോ ഇവിടുത്തെ ഭൂരിപക്ഷത്തിന്റെ ഉപ്പും ചോറും തിന്നു അവരെ ഇതുപോലെ വിമര്സ്സിച്ചു ഇവിടെ കൂടുമോ? പിന്നെ, ഞാന്‍ കാളിദാസന്‍ ഒന്നും അല്ല. മലക് ആണ് മലക്. എന്നോട് ഉള്ള മറുപടി എന്നോട് പറയുക.

   Delete
 17. മലക്‌ എലിയാസ്‌ കാളിദസാ...

  പാക്കിസ്താണ്റ്റെ പേരു പറഞ്ഞാല്‍ നിനക്കൊക്കെ എന്തോ ആസനംചോറിച്ചിലും കുതിരകേറലും ,. അമേരിക്ക എന്നു പറഞ്ഞാലോ ബര്‍മ്മ എന്നു പറഞ്ഞാലൊ ചൈന എന്നു പറഞ്ഞാലോ ഈ ചോറിച്ചില്‍ ഇല്ലാത്തതെന്തു..

  പാക്കിസ്താനെ മാത്രമല്ലല്ലോ മുസ്ളിം രാജ്യങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ടല്ലൊ. പാകിസ്താനല്ലല്ലോ ഇന്ത്യന്‍ മുസ്ളിംകള്‍ക്ക്‌ ചിലവിനു തരുന്നത്‌. അപ്പോ നിണ്റ്റെ അസുഖം വേറെ... അതിന്‍ മരുന്ന്‌ ഇനി വത്തിക്കാനില്‍ നിന്നു വന്നിട്ടു വേണം..

  പാക്കിസ്താനില്‍ ഒരു ഹിന്ദു പ്രെസിഡെണ്റ്റോ പ്രധാനമന്ത്രിയോ ആവുന്നതില്‍ വല്ല തടസ്സവുമുണ്ടോ ?? പക്ഷെ നിനക്കൊക്കെ ചിലവിനു തരുന്ന അമേരിക്കയില്‍ ഈ തടസ്സമുണ്ട്‌..

  പരമോന്നത നീതിപീഢസ്താനത്ത്‌ ഹിന്ദു പാക്കിസ്താനില്‍ ചീഫ്‌ ജസ്റ്റിസ്‌ ആയി വന്നിട്ടുണ്ട്‌.. ഒരു ഹിന്ദുവിനു ഒരു ക്രിസ്ത്യന്‍ രാജ്യത്ത്‌ അതിനു പറ്റുമോ? ഒരു മുസ്ളിമിനു പറ്റുമൊ ?

  ഇസ്ളാമിക വേഷം ധരിക്കുന്നതിനു തുണിക്ക്‌ വരെ കരം പിരിക്കുന്ന ഏര്‍പ്പാട്‌ ക്രിസ്ത്യന്‍ വര്‍ഗീയ വാദികളുടെ നാട്ടിലാണല്ലോ ഉള്ളത്‌. ഇനി എന്നാണാവോ സുന്നത്‌ കഴിക്കുന്ന മുസ്ളിംണ്റ്റെ ലിംഗത്തിനു ക്രിസ്ത്യന്‍ നാടുകള്‍ കരം ചുമത്താന്‍ പോകുന്നത്‌.. !!

  ReplyDelete
  Replies
  1. ശരിയാ, എനിക്ക് പാക്കിസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആസനത്തില്‍ ചൊറിച്ചില്‍ വരും. പാക്കിസ്ഥാന്‍ അവിടെ ആയതു കൊണ്ടു ആവും. ആ സാരമില്ല. ഭീകരവാദം ഉപേക്ഷിക്കുന്നത് വരെ പാക്കിസ്ഥാന്‍ ഭാരതീയന്‍ ആയ എനിക്ക് ശത്രു ആണ്. താങ്കള്‍ക്കു അങ്ങനെ അല്ലെങ്കില്‍ പൊയ്ക്കൂടെ അങ്ങോട്ട്‌?

   Delete
 18. കാളീ .. നിനക്ക്‌ തൂറാന്‍ മുട്ടുന്നവണ്റ്റെ തൂറാന്‍ കഴിയാത്ത സൂക്കേട്‌.. വളവളാന്ന്‌ തീവ്രവാദം എന്ന്‌ വാളുവയ്ക്കാനല്ലതെ നിനക്ക്‌ ഒരു പുല്ലും അറിയില്ല.

  നിണ്റ്റെ ഊഹമനുസരിച്ചാണല്ലൊ ഇന്ത്യന്‍ മുസ്ളിംകള്‍ ജീവിക്കേണ്ടത്‌. നീ ഭാരതീയനും മറ്റുള്ളവര്‍ കീരതീയനും. 2 ശതമാനം വരുന്ന ക്രിസ്ത്യനു വല്ലവരെയും ഒറ്റുകൊടുത്തും നക്കിക്കൊടുതും സ്യൂഡ്ഡോ രാജ്യസ്നേഹം കാണിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതനാണ്‌. അതുകൊണ്ടാണ്‌ ദേ മുസ്ളിമിനു തീവ്ര'വാതം' ഉണ്ടേ എന്ന്‌ കൂക്കിവിളിച്ച്‌ ആല്‍കൂട്ടത്തിലോടുന്ന കള്ളണ്റ്റെ റോള്‍ എടുക്കുന്നത്‌. ആ വെള്ളം അങ്ങ്‌ വാങ്ങിവച്ചേക്കൂ മലക്‌ എന്ന കാളീ ..

  ReplyDelete
  Replies
  1. مجنون دموية، كم مرة قلت لك أنا لا كالي. اسمي ملك.

   Delete
  2. كل واحد يعرف أنك كالي اللعنة

   Delete
 19. തെറി വിളി തന്തയ്ക്കു വിളിയില്‍ എത്തുമോ എന്തോ?

  ReplyDelete
 20. മുസ്ലീങ്ങള്‍ തങ്ങളുടെ മതക്കാര്‍ ഉള്ള രാജ്യത്തെ സ്നേഹിക്കുന്നു. അതില്‍ എന്താണ് തെറ്റ്?

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. സത്യന്‍ പറയുന്നത് മനസ്സിലായില്ല. ഇന്ത്യ എന്നാ രാജ്യത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല അപ്പോള്‍ അവര്‍ പാക്കിസ്ഥനെയോ അതുപോലുള്ള ഇസ്ലാം രാജ്യങ്ങളെയോ ന്യായീകരിക്കുന്നു. അല്ലാതെ ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ല. പാക്കിസ്ഥാന്‍ വിഭജനം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യയും ഒരു ഇസ്ലാം രാഷ്ട്രം ആയേനെ. ഒരിക്കല്‍ ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്ന് വീണ്ടും ഒന്നാവും. അതായിരിക്കും പുതിയ പാക്കിസ്ഥാന്‍. അവിടെ ഇസ്ലാം മതത്തില്‍ വിശ്വാസമില്ലാത്തവര്‍ എന്തിനു താമസിക്കണം? നേപ്പാളിലെക്കോ മറ്റോ പോകാമല്ലോ ? ഈ അടിയുണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ? ഇസ്ലാമിക ഭീകര വാദികള്‍ ഉണ്ടെന്നു പറയുന്നത് മനപ്പൂര്‍വ്വം ഇസ്ലാം മതത്തിന് കളങ്കം ഉണ്ടാക്കാനാണ്. ഹിന്ദുക്കള്‍ തന്നെയാണ് അതിനു പിന്നില്‍. ഇന്ത്യയില്‍ നിന്നും അവര്‍ വിശ്വസിക്കാത്ത ഇസ്ലാം മതക്കാരെ പുറത്താക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ്. വേഷം മാറി പാക്കിസ്ഥാനില്‍ രാജ്യ ദ്രോഹം ചെയ്യുന്നവര്‍ ഇന്ത്യയില്‍ നിന്നും വന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ഇസ്ലാം ഒരാളെയും കൊല്ലില്ല. ആരെയും കൊല്ലാന്‍ അള്ളാ പറയുന്നില്ല. പാക്കിസ്ഥാന്‍ വിഭജനം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ കുറച്ചു മുസ്ലീങ്ങളെ ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു. അവരുടെ തലമുറയാണ് ഇപ്പോള്‍ ഉള്ളത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്കാരെ ഞങ്ങള്‍ മുസ്ലീങ്ങള്‍ സംരക്ഷിച്ചു. ഗാന്ധി അതിന്റെ അവകാശം പറയുന്നു. എന്നിട്ടും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അതിഥികളെ പരിപാലിക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ സ്വര്‍ഗ്ഗ ഭൂമിയില്‍ പോകാതെ നില്‍ക്കുന്ന മുസ്ലീങ്ങള്‍ ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക് അധികപ്പറ്റായി. പാക്കിസ്ഥാനില്‍ ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. പക്ഷെ സ്വന്തം മണ്ണ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കേണ്ട കാര്യമില്ലല്ലോ?

  ReplyDelete