Tuesday, August 28, 2012

ആംസ്ട്രോങ് ഇസ്ലാം 'സ്വീകരിച്ച' കഥ


ആംസ്ട്രോങ് ഇസ്ലാം 'സ്വീകരിച്ച' കഥ
പി എം എഫ്ഖുര്‍ആന്‍ ഓതുന്ന ഗര്‍ഭസ്ഥശിശു, അറബിയില്‍ അല്ലാഹു എന്ന് എഴുതിയ മല്‍സ്യം, അദ്ഭുതസിദ്ധിയുള്ള പ്രവാചകകേശം, പാല്‍ കുടിക്കുന്ന വിഗ്രഹം, ഭസ്മവും ജാപ്പനീസ് വാച്ചും സ്വര്‍ണപ്പതക്കവും നല്‍കുന്ന ആള്‍ദൈവം, ഭസ്മം പൊഴിക്കുന്ന മൂര്‍ത്തി, കണ്ണീരൊഴുക്കുന്ന ലൂര്‍ദ്മാതാ. വിശ്വാസികള്‍ സ്വയം വിശ്വാസമര്‍പ്പിക്കാനും അവിശ്വാസികളുടെ മനംമാറ്റാനും ഇങ്ങനെ പല നമ്പറുകളുമിറക്കാറുണ്ട്. എല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഇതൊക്കെ. മതമില്ലാത്തവര്‍ പകരം നേതാക്കന്മാരുടെ മൃതദേഹം ഫോര്‍മാല്‍ഡിഹൈഡിലിലിട്ട് സൂക്ഷിക്കാറാണു പതിവ്. അല്ലെങ്കില്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. അദ്ഭുതകഥകള്‍ സാമ്പത്തികമായും വലിയ നേട്ടമുണ്ടാക്കുന്നതാണ്. പാല്‍ കുടിക്കുന്ന വിഗ്രഹത്തിനു ഭക്തന്മാര്‍ കൂടും.

പ്രശസ്തരായ സംഗീതജ്ഞരും കായികതാരങ്ങളും ചിന്തകരും ഇസ്ലാം സ്വീകരിക്കുമ്പോള്‍ അത് ആവശ്യത്തിനും അനാവശ്യത്തിനും കൊട്ടിഘോഷിക്കുന്നവരാണ് പൊതുവില്‍ മുസ്ലിംകള്‍. ഒരുതരം അപകര്‍ഷബോധത്തില്‍നിന്നാണ് ഈ ആവേശം ഉടലെടുക്കുന്നത്. ഇസ്ലാം സ്വീകരിക്കുന്നവര്‍ പടിഞ്ഞാറുള്ള വെള്ളക്കാരാവുമ്പോള്‍ ആഘോഷമിത്തിരി കൂടും. അവരുടെ മതംമാറ്റമാണ് ഒരു ആഫ്രിക്കക്കാരന്‍ മതം മാറുന്നതിനേക്കാള്‍ നല്ലത്. പലപ്പോഴും ഈ മതംമാറ്റം ശരിയാവണമെന്നുപോലുമില്ല. മുസ്ലിംകളുടെ ഒരു പ്രത്യേക സംഘടനയില്‍പെടുന്നവരാണ് ഇത്തരം കഥകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറ്.

അന്തരിച്ച ബഹിരാകാശസഞ്ചാരി നീല്‍ ആംസ്ട്രോങ് ഇസ്ലാം സ്വീകരിച്ച കഥയാണ് അതിലൊന്ന്. കഥയിങ്ങനെ: 1969 ജൂലൈ മാസത്തില്‍ ചന്ദ്രന്‍ ലക്ഷ്യമാക്കി നീല്‍ ആംസ്ട്രോങും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കല്‍ കൊളിന്‍സും പുറപ്പെടുന്നു. കൊളിന്‍സാണ് മാതൃപേടകം നിയന്ത്രിച്ചത്. മറ്റു രണ്ടുപേര്‍ ചാന്ദ്രപേടകത്തില്‍ ഇറങ്ങുന്നു. ഇതൊക്കെ നമുക്കറിയുന്ന കഥ.

നമുക്കറിയാത്ത കഥ ഇതാണ്: ചന്ദ്രനിലിറങ്ങിയപ്പോള്‍ ആംസ്ട്രോങ് ഈണത്തിലുള്ള മനോഹരമായ ശബ്ദം കേള്‍ക്കുന്നു. ഭൂമിയിലെ മസ്ജിദുകളില്‍ നമസ്കാരസമയമറിയിക്കുന്ന ബാങ്കൊലിപോലുള്ള ഒന്ന്. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ എന്നിങ്ങനെ ഈരടികള്‍. ആംസ്ട്രോങ് പള്ളികളില്ലാത്ത നാട്ടിലാണല്ലോ ജീവിക്കുന്നത്. അയാള്‍ക്ക് അപ്പോഴതു മനസ്സിലായില്ല. മറ്റൊരു അദ്ഭുതംകൂടിയുണ്ടായി. ചന്ദ്രനില്‍ നീളത്തിലൊരു പൊട്ടു കണ്ടുവത്രെ അയാള്‍. നാട്ടിലെത്തി കെയ്റോ സന്ദര്‍ശനവേളയിലാണ് പള്ളികളില്‍നിന്ന് ആംസ്ട്രോങ് അല്ലാഹു അക്ബര്‍ എന്നു കേള്‍ക്കുന്നത്. ശൂന്യാകാശത്തു കേട്ട ശബ്ദവും ബാങ്കുവിളിയും ഒന്നാണെന്നു കണ്ട ആംസ്ട്രോങ് ബോധംകെട്ടുവീണില്ല എന്നേയുള്ളൂ. ഒടുവുനാള്‍ ചന്ദ്രന്‍ പിളരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ. അതുംകൂടിയായപ്പോള്‍ പിന്നെ ആംസ്ട്രോങിനു പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. അദ്ദേഹം ഉടന്‍ ഇസ്ലാം സ്വീകരിച്ചു. തീര്‍ന്നില്ല: ഒഹായോവില്‍ ലബ്നാന്‍ എന്ന സ്ഥലത്താണ് ആംസ്ട്രോങ് ജീവിച്ചിരുന്നത്. ഇസ്ലാം സ്വീകരിച്ചശേഷം അദ്ദേഹം ലബ്നാനിലേക്കു താമസം മാറ്റിയെന്നായി പ്രചാരണം. വാര്‍ത്ത പരന്നതോടെ ഇസ്ലാംലോകത്തുള്ള പത്രങ്ങള്‍ അതേറ്റുപിടിച്ചു. കേരളത്തിലെ ഒരു മുസ്ലിം പത്രവും അതു പ്രസിദ്ധീകരിച്ചിരുന്നു.

സംഗതി ഗൌരവമുള്ളതായിരുന്നു. ശൂന്യാകാശത്ത് ബാങ്കൊലി കേള്‍ക്കുന്നുവെങ്കില്‍ പിന്നെ ഇസ്ലാം സത്യമാണെന്നതിനു വേറെ തെളിവെന്തുവേണം. അതിനാല്‍ പല വിശ്വാസികളും ആനന്ദനൃത്തത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ സംശയംതോന്നിയ ചിലരുമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന റേഡിയന്‍സ് വാരികയുടെ പത്രാധിപര്‍ അമീനുല്‍ ഹസന്‍ റിസ്വി. ആംസ്ട്രോങ് സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് റിസ്വി അതൊന്നു ക്രോസ്ചെക്ക് ചെയ്യാന്‍ തീരുമാനിച്ചു.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമില്ലാത്ത കാലം. അമേരിക്കയിലേക്ക് ട്രങ്ക് കോള്‍ തന്നെ വേണം. അമേരിക്കന്‍ എംബസിയാണ് റിസ്വിക്കു വേണ്ടി ആംസ്ട്രോങുമായി ഫോണ്‍ബന്ധം സ്ഥാപിച്ചത്. റിസ്വി പറഞ്ഞ കഥ കേട്ട് ആംസ്ട്രോങ് തന്നെ അദ്ഭുതപ്പെട്ടു. വളരെ മാന്യനായിരുന്ന അദ്ദേഹം തനിക്ക് ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ബഹുമാനാദരവുകള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് റിസ്വിയുമായി സംസാരിച്ചത്. ശൂന്യാകാശത്തു വച്ച് അങ്ങനെയൊരു ബാങ്ക് വിളി കേട്ടിട്ടില്ലെന്നും താന്‍ ഇസ്ലാം സ്വീകരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംഭാഷണത്തിന്റെ യഥാര്‍ഥ രൂപം അന്ന് റേഡിയന്‍സ് പ്രസിദ്ധീകരിച്ചിരുന്നു.

സംഭവം നടന്നിട്ടു വര്‍ഷങ്ങളേറെയായെങ്കിലും ഇപ്പോഴും ഏതെങ്കിലും പ്രസംഗകനോ പ്രബോധകനോ അക്കഥ പറഞ്ഞ് തന്റെ അനുവാചകരെ ഹരംപിടിപ്പിക്കുന്നുണ്ടാവും. വ്യാജ വാര്‍ത്തകള്‍ക്ക് ആയുസ്സ് അത്രയേറെയാണ്. തന്നെ പറ്റിയുള്ള കള്ളക്കഥ ആംസ്ട്രോങ് പലപ്രാവശ്യം നിഷേധിച്ചു. ഏറ്റവും അവസാനം 2005ല്‍. വ്യാജ വാര്‍ത്ത ലോകമെങ്ങും പ്രചരിക്കുന്നതു തടയാന്‍ അവസാനം യു.എസ് സ്റേറ്റ് ഡിപാര്‍ട്ട്മെന്റ് തന്നെ ഇടപെട്ടു. അവരുടെ വകയായുള്ള നിഷേധക്കുറിപ്പ് എല്ലാ എംബസികള്‍ക്കും പോയി. എന്തുകാര്യം. ആംസ്ട്രോങിന്റെ ഇസ്ലാമാശ്ളേഷം എന്നൊന്ന് ഗൂഗ്ള്‍ ചെയ്തു നോക്കൂ. കാണാം പൂരം.

മുസ്ലിമായ ആംസ്ട്രോങിനെ ക്രൈസ്തവ മതാചാരപ്രകാരം മറവുചെയ്തത് ഒരു ഗൂഢാലോചനയാണെന്ന വാര്‍ത്തയ്ക്കുവേണ്ടി കാത്തിരിക്കുക. ആംസ്ട്രോങിനെ മാത്രമല്ല, വിശ്വാസികള്‍ ഇങ്ങനെ നിര്‍ബന്ധിച്ചു മതംമാറ്റിയതില്‍ സമുദ്രശാസ്ത്രജ്ഞനായ കോസ്തോ, ബഹിരാകാശസഞ്ചാരിയായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് തുടങ്ങിയവരുമുണ്ട്. സുനിത ബഹിരാകാശത്തുനിന്ന് താഴോട്ടുനോക്കിയപ്പോള്‍ കഅ്ബാ ദേവാലയം തിളങ്ങുന്നതായി കണ്ടുവെന്നായിരുന്നു കഥ.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=20120712816412535

Monday, August 27, 2012

ഹിന്ദു വാഹനവും ഹിന്ദു ഡ്രൈവറും...അരുതു ഫാസിസമെ ..ഈ സൌഹൃദത്തെ തല്ലിത്തകർക്കരുതു..


ഹിന്ദു ഡ്രൈവർമാരുടെയും, ഹൈന്ദവ വാഹന ഉടമകളുടെയും ഒരു ലിസ്റ്റ് കൊച്ചി നഗരത്തിൽ തയ്യാറാക്കിയിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ വരുന്നവർക്ക് പ്രയോചനപ്പെടും വിധത്തിൽ രാഷ്ട്രീയ സ്വയം സെവകർ മുൻകൈ എടുത്തു കൊണ്ട് രൂപീകരിച്ച കൂട്ടായ്മ താമസംവിനാ അടുത്ത നഗരങ്ങളിലേക്കു കൂടെ വ്യാപിപ്പുക്കുന്നതാണ്.” സോഷ്യൽ നെറ്റ് വർക് സൈറ്റായ ഫെസ് ബുക്കിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു പരസ്യം ആണിതു. അടുത്ത കാലത്ത് കെരളത്തിൽ  വിവാദമയ വർഗ്ഗീയ സ്വഭവമുള്ള പല കുപ്രചരണങ്ങൾക്കും മുൻകൈ എടുത്ത ഒരു സംഘപരിവാർ സംഘടനയുടെ ഔദ്യൊഗിക നേതാവാണ് ഫേസ്ബുക്കിൽ ഇത്തരമൊരു പരസ്യം നൽകിയിരിക്കുന്നതു. അതു കൊണ്ട് തന്നെ വ്യക്തിപരമല്ല, മറിച്ച് ഔദ്യൊഗിക തിരുമാനത്തിന്റെ ഭാഗമാണ് നീക്കം എന്നു വ്യക്തം. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കായേക്കാവുന്ന അപകടകരമായ നീക്കം. കെരളത്തിൽ നാളീതുവരെ കേൾക്കാത്ത  പുതിയ പ്രവണത. അതെ സമയം വർഗ്ഗീയ സംഘർഷങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഉത്തരെന്ത്യയിൽ നിന്നും പ്രത്യേകിച്ചു ഗുജറാത്തു, മുംബൈ പൊലുള്ള പ്രദേശങ്ങളിൽ നിന്നും കേട്ടു കൊണ്ടിരിക്കുന്ന വർഗ്ഗീയവൽക്കരണ മുദ്രാവാക്യം. കേരളത്തിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്തു കൊണ്ട് ആപൽക്കരമായ ഈ മുദ്രാവാക്യങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് സംഘപരിവാര സംഘടനകൾ. അതിനു വേദിയൊരുക്കുന്നതാകട്ടെ സോഷ്യൽ നെറ്റ് വർക് സൈറ്റുകളും.  http://www.facebook.com/pratheeshv1/posts/421909957846675


നിരന്തരം വർഗ്ഗീയ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഉത്തരെന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹിക ജീവിതം ഹിന്ദു എന്നും അഹിന്ദു എന്നു വ്യക്തമായ വേർതിരിക്കപ്പെടുന്നതിൽ വർഗ്ഗീയവാദികൾ ഏറെ മുന്നൂട്ടു പൊയിരിക്കുന്നു എന്നു കാണാം. സമൂഹത്തെ രാഷ്ട്രീയ മുതലെടുപ്പു നടത്താവുന്ന പാകത്തിൽ വർഗ്ഗീയടിസ്ഥനത്തിൽ വിഭജിക്കുന്നതിൽ ഫാസിസ്റ്റുകൾ വിജയിച്ചിരിക്കുന്നു. സർക്കാർ വികസന പ്രവർത്തനങ്ങൽ പൊലും ഈ വിഭജനത്തെ ആസ്പദമാക്കിയാണ് പലപ്പോഴും നടക്കാറുള്ളതെന്നു ഉത്തരേന്ത്യ  സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകർ കണ്ടെത്തിയതു അടുത്ത കാലത്താണ്. ഹൈന്ദവ ഭൂരിപക്ഷ സ്വാധീന മേഖലകളിൽ താമസ സ്ഥലം ലഭിക്കാൻ മുസ്ലിംകൾക്ക് സാധിക്കുന്നില്ല എന്നതു പുതിയ വാർത്തയല്ല. ഇന്ത്യെയിലെ അഭിനയ പ്രതിഭകളായ ഷബാന ആസ്മിക്കും, ഇമ്രാൻ ഹഷ്മിക്കും മുംബൈ നഗരത്തിൽ താമസിക്കാൻ ഫ്ലാറ്റ് ലഭിച്ചില്ല എന്ന വാർത്തകൾ അടുത്തകാലത്താണ് പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതു. ചെന്നെയിൽ സമാനമായ സ്ഥിതിവിശേഷം ഉണ്ടെന്നു അനുഭവസ്ഥർ പറയുന്നുഫ്ലാറ്റ് വാങ്ങുന്നതു മുസ്ലിം നാമധാരി ആണെന്നു അറിഞ്ഞതൊടെ അഡ്വാൻസ് തുക തിരികെ നൽകി കച്ചവടത്തിൽ നിന്നു ഒഴിഞ്ഞ ഫ്ലാറ്റ് ഉടമയുടെ വർഗ്ഗീയ മനൊഭാവത്തെ കുറിച്ചു ഒരു വ്യക്തി അനുഭവം പങ്കുവെച്ചതു ഈയിടെയാണ്. ദൈനംദിന ജീവിത വ്യവഹാരത്തിൽ പോലും വർഗ്ഗീയമായ തെരഞ്ഞെടുപ്പുകൾ ഇവിടങ്ങളിൽ നിലനിൽക്കുന്നു. ഹൈന്ദവ മെഖലകളിലെക്ക് മുസ്ലിംകളും മുസ്ലിം മെഖലകളിൽ ഹൈന്ദവരും പരസ്പരം കടന്നു ചെല്ലാം മടിക്കുന്നു. ഹിന്ദു ഡ്രൈവർ, മുസ്ലിം ഡ്രൈവർ എന്നിങ്ങനെ വ്യകതമായ വെർതിരിവുകൾ ഉണ്ടാക്കിയെടുക്കുന്നതിൽ വർഗ്ഗീയ രാഷ്ട്രീയം വിജയിച്ചിരിക്കുന്നു. ഒരു സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അക്രമണം നടത്തുവാൻ പാകത്തിൽ വ്യക്തമായ വിഭജനമാണ് ഇവിടങ്ങളിൽ നടന്നിട്ടുള്ളതു. ഫാസിറ്റുകൾ ബൊധപൂർവം രൂപപ്പെടുത്തിയ വർഗ്ഗീയ വിഭജനത്തിന്റെ പരിണിതഫലമാണ് ലൊക പ്രശസ്ത ചലചിത്രകാരി ഷബാന ആസ്മിക്കു പൊലും നെരിടേണ്ടി വന്നതു എന്നത് ചുരുക്കം.


എന്നാൽ വ്യത്യസ്തമാണ് കേരളത്തിലെ സാമൂഹികാന്തരീക്ഷം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തെ മാറ്റി നിറ്ത്തുന്ന പ്രധാന ഘടകം ബഹുമത സമൂഹം എന്ന നിലക്കു പരസ്പരം സഹകരിച്ചും ഇടപഴകിയുമുള്ള ജീവിത ശൈലിയാണ്. രാഷ്ട്രീയവും മതപരവുമായ വ്യത്യസ്ത അഭിപ്രായങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത നിലക്കു പരസ്പരം കൊണ്ട്ം കൊടുത്തുമാണ് കെരളത്തിലെ ജനങ്ങൾ ജീവിക്കുന്നത്. വ്യത്യസ്ഥ ആശയങ്ങളുടെ വക്താക്കളാകുമ്പൊൾ പൊലും സാമൂഹിക വ്യവഹാരത്തിൽ പരസ്പരം സഹകരിച്ചു ജീവിക്കുതാണ് കണ്ട് വരുന്നത്. വിരുദ്ധ രാഷ്ട്രീയ പ്രവർത്തകർ തമ്മിലും, വ്യത്യസ്ത മതവിശ്വാസികൾ തമ്മിലും കേരളത്തിൽ നിലനിൽക്കുന്ന ഈ സഹകരണ മനൊഭാവം എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് മലബാരിലെ ഗൾഫ് കുടിയേറ്റ മേഖലകളിൽ. സമ്പാദ്യത്തിലെ ഒരു പങ്കു സ്വന്തം നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമാറു വിവിധ മേഖലകളിൽ നിക്ഷെപിക്കുന്ന സ്വഭാവമാണ് മലബാറിലെ  പ്രവാസികൾക്കുള്ളതു. വാഹനങ്ങളായും, സ്ഥാപനങ്ങളായും കൊടിക്കണക്കിനു രൂപയുടെ മുതൽ മുടക്കാണ് ഈ മേഖലയിൽ നടന്നിട്ടുള്ളതു. ഈ മുതൽ മുടക്കു ഇന്നും അനസ്രുതം തുടർന്നു കൊണ്ടിരിക്കുന്നു. ഈ മുതൽ മുടക്കിലെ വലിയൊരു ശതമാനവും കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരുടേതാണെന്നതും എടുത്തുപറയേണ്ടതാണ്. മലബാറിൽ ഇതു മുസ്ലിംകളുടേതും. ഇവീടെ വളരെ പ്രസക്തമായ വിഷയം ഈ മുതൽ മുടക്കിന്റെ പ്രത്യക്ഷ ഗുണഭൊക്താക്കാൾ സിംഹഭാഗവും കേരളത്തിലെ സാധാരണക്കാരായ ഭൂരിപക്ഷ സമുദായം ആണെന്നതാണതു. വാഹന ഡ്രൈവർമാർ മുതൽ സ്ഥാപനങ്ങളിലെ ഉയർന്ന ഉത്തരവാദിത്തം പൊലും ഭൂരിപക്ഷ സമുദായത്തിൽ പെട്ട നിരവധി പേരെ മുതൽ മുടക്കുന്നവർ വിശ്വസിച്ച് എൽപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മതപരവും രാഷ്ട്രീയപരവുമായ വിഭജനവും ഇവിടെ കാണുക സാധ്യമല്ല. എത്രത്തോളമെന്നാൽ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘപരിവാര പ്രവർത്തകരെ പൊലും തൊഴിൽ മെഖലകലിൽ നിന്നു രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അകറ്റി നിറ്ത്തുന്ന പ്രവണത വളരെ കുറവാണ്. ധാരാളം സംഘപരിവാര പ്രവർത്തകർ മുസ്ലിം സ്ഥാപനങ്ങളിൽ ജൊലി ചെയ്തു കൊണ്ട് ജീവിക്കുന്നുണ്ട്. നൂറു കണക്കിനു പേരാണ് മുസ്ലിം ഉടമകളുടെ വാഹനങ്ങൾ ഒടിച്ചു നിത്യവൃത്തി പുലർത്തുന്നതു. ഇവിടെ ഒന്നും വാഹനം ഒടിക്കുന്നവന്റെ മതമൊ മുസ്ലിം വിരുദ്ധ രാഷ്ട്രീയമൊ വാഹനം ഏല്പിച്ചു കൊടുക്കുവാൻ ഉടമക്ക തടസ്സമായി നിന്നിട്ടില്ല.


വ്യക്തിപരമായി എന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു സംഘപരിവാർ പ്രവർത്തക ഉണ്ട്. മഹിളാ മൊർച്ച പ്രാദെശിക നേതാവായിരുന്ന സ്ത്രീ. അവർ ജീവിക്കുന്നത് മുസ്ലിം ഭൂരിപക്ഷമായ ഞാനുൾപ്പെടുന്ന പ്രദേശത്തെ വീടുകളിൽ ട്യൂഷൻ എടുത്തു കൊണ്ടാണ്. നൂറു ശതമാനവും മുസ്ലിം ഭവനങ്ങളിൽ. എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാനൂ ഈ ടീചർക്കുള്ളത്. ചെറുതല്ല, നാലു ദശാബ്ദം ആയി നീണ്ടു നിൽക്കുന്ന സുദൃഡമായ ബന്ധം. എന്റെ പ്രായത്തിൽ മൂത്ത സഹൊദരിമാരെ ട്യൂഷൻ എടുത്തുകൊണ്ടാണ് ഞങ്ങളുടെ കുടുംബവുമായി ഈ ടീച്ചർ ബന്ധപ്പെടുന്നത്. പിന്നീട് ബാലവടി മുതൽ കൊളേജ് പഠനകാലം വരെയും തുടർച്ചയായി പതിനാലു വർഷമാണ് ഈ സ്ത്രീയുടെ കീഴിൽ ഞാൻ ട്യൂഷൻ എടുത്തതു. വിവാഹം കഴിച്ചു കുട്ടികളായപ്പൊൾ എന്റെ മകളെയും ഈ സ്ത്രീ തന്നെയാണ് ഇപ്പോൾ  ട്യൂഷൻ എടുക്കുന്നതു. അവർക്കാവശ്യമുള്ള സ്വന്തം മക്കളോടെന്ന പൊലെയാണ് അവർ ഞങ്ങളോടെ ആവശ്യപ്പെടുക. സസ്യേതര ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ടായാൽ എന്റെ മാതാവിനോടാണ് അവർ ആവശ്യം തുറന്നു പറയുക. ആ സ്ത്രീയുടെ രാഷ്ട്രീയം ഒരിക്കൽ പൊലും അവരോടു സഹകരിക്കുന്നതിനും ആത്മാർത്ഥമായ ബന്ധം പുലർത്തുന്നതിലും എനിക്കൊ എന്റെ കുടുംബത്തിനൊ തടസ്സം നിന്നിട്ടില്ല. അവർക്കു അവരുടെ രാഷ്ട്രീയം. ഞങ്ങൾക്ക് ഞങ്ങളുടെതും. രാഷ്ട്രീയ വൈചാത്യം വ്യക്തിബന്ധങ്ങളെ ബാധിക്കാൻ ഒരിക്കലും സമ്മതിച്ചിട്ടില്ല. അതു പോലെ തന്നെ കഴിഞ്ഞ തവണ നാട്ടിൽ പോയ സമയത്ത് വീട്ടിൽ ജൊലിക്ക് വരുന്ന സ്ത്രീയുടെ മകന്റെ കല്യാണമാണ്. ആ യുവാവാകട്ടെ സംഘപരിവാർ പ്രവർത്തകനുംതിരികെ വരുന്ന ദിവസമാണ് ആ യുവാവിന്റെ വിവാഹം. രാവിലെ യാത്ര പുറപ്പെടുന്നതു കാരണം വിവാഹത്തിൽ പങ്കെടുക്കാൻ എനിക്കു സാധിക്കില്ല എന്നറിഞ്ഞപ്പോൾ അതിരാവിലെ തന്നെ എനിക്കുള്ള പായസവുമായി ആ സ്ത്രീ എന്റെ വീട്ടിൽ വന്നത് മറക്കാൻ സാധിക്കില്ല.


അതു പൊലെ തന്നെ മുസ്ലിം ഭൂരിപക്ഷ മെഖലകളീൽ ഉള്ള ചില ഹൈന്ദവരെങ്കിലും വിശുദ്ധ റമദാൻ മാസത്തിൽ നടക്കേണ്ട വിവാഹം റമദാൻ മാസം കഴിയും വരെ നീട്ടി വെച്ച സംഭവങ്ങൾ ഉണ്ട്. മുസ്ലിംകളായ അയല്പക്കക്കാർക്ക് കൂടെ പങ്കെടുക്കേണ്ടതിനാണ് വിവാഹം പൊലും നീട്ടി വെക്കാൻ ഇവർ തയ്യാറായതു. മാത്രമല്ല മുസ്ലിംകളായ അതിഥികളെ കൂടെ പരിഗണിച്ചു കൊണ്ട് ഈ മെഖലകളിൽ നടക്കുന്ന പല വിവാഹങ്ങൾക്കും മാംസ ഭക്ഷണണം കൂടി വിളമ്പുവാൻ ഇവർ തയ്യാറാകുന്നു. മാത്രമല്ല വിശുദ്ധ റമദാൻ കാലമായാൽ മുസ്ലിം കുടുംബങ്ങൾക്കൊപ്പം തന്നെ സഹായങ്ങൾ പാവപ്പെട്ട ഹൈന്ദവ ഭവനങ്ങൾക്ക് എത്തിക്കാൻ പലരും ശ്രദ്ധിക്കുന്നു. സകാത്ത് അവകാശം പൊലെ മുസ്ലിം ഭവനങ്ങളിൽ വന്നു ചൊദിച്ചു വാങ്ങുന്ന പല ഹൈന്ദവരും ഉണ്ടുഅതെ സമയം ഒണം പൊലുള്ള ഉത്സവകാലത്ത് ഈ അയല്പക്കക്കാരുടെ വകയായി ഒണക്കുലകളൂം അയല്പക്കത്തുള്ള മുസ്ലിം ഭവനങ്ങളിൽ എത്തുന്നു. ഇങ്ങിനെ പരസ്പരം കൊണ്ടും കൊടുത്തുമാണ് കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത്. രാഷ്ട്രീയപരമായ വൈജാത്യങ്ങളോ വ്യത്യസ്ഥമായ വീക്ഷണങ്ങളൊ പരസ്പരം സഹകരിച്ചു ജീവിക്കുന്നതിനു തടസ്സം നിന്നിട്ടില്ല.


ആരോഗ്യകരമായ ഈ അയല്പക്ക അന്തരീക്ഷത്തിനാണ് സവർണ്ണ ഫാസിസം കത്തിവെക്കാൻ ശ്രമിക്കുന്നതു. ഹിന്ദു ഡ്രൈവർ , ഹിന്ദു വാഹന ഉടമ എന്നൊക്കെ ദൈനദിന വ്യവഹാരങ്ങളെ വേർതിരിച്ചു കൊണ്ട് ഗുജറത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച  വർഗ്ഗീയ വിഭജനമാണ് വാസ്തവത്തിൽ സവർണ്ണ ഫാസിസം ലക്ഷ്യമിടുന്നതു. ഈ പരീക്ഷണം വിജയിച്ചാൽ ഹിന്ദു ചായയും ഹിന്ദു പാനിയുമൊക്കെയായി കൂടുതൽ മെഖലകളിലേക്ക് ഈ  പരീക്ഷണം വ്യാപിപ്പിക്കപ്പെടുകയും ചെയ്യും..അതിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതു. അതിനുള്ള ശ്രമങ്ങളും അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നുഅപകടകരമാണ് ഈ ധ്രുവീകരണ ശ്രമം. ഇതു മുളയിലേ നുള്ളിക്കളയേണ്ടത് അത്യാവശ്യമത്രെ. സമൂഹത്തെ ഹിന്ദു എന്നും അഹിന്ദു എന്നു വെർതിരിച്ചു രാഷ്ട്രീയ മുതലെടുപ്പിനു പാകപ്പെടൂത്തുകയാണ് വാസ്തവത്തിൽ ഈ ഫാസിസം.. യഥാർത്ഥതിൽ സമൂഹത്തിലെ നിരാലംഭരായ, സാധാരണക്കാരായ ഹൈന്ദവരുടെ കണ്ണീരൊപ്പാൻ ഒരു കാലത്തും ഈ വർഗ്ഗീയവാദികൾ തയ്യാറായിട്ടില്ല. പട്ടിണി കൊണ്ട് പ്രയാസപ്പെട്ട ഹൈന്ദവ ഭവനങ്ങളിൽ ഒരു നേരത്തെ ആഹാരം പോലും എത്തിച്ചു കൊടുക്കുവാൻ ഈ വർഗ്ഗീയവാദികൾക്കു നാളിതുവരെ സാധിച്ചിട്ടില്ല. ഈ പശ്ചാലത്തിലാണ് മുറിവിൽ മുളകു തെക്കുന്നത് പൊലെ ഉള്ള ജീവിതവൃത്തി പൊലും ഇല്ലാതാക്കി സമൂഹത്തിൽ വിഷബീജം കുത്തിയിറക്കാൻ സംഘപരിവാരം ശ്രമിക്കുന്നതു.


ഹിന്ദുവിന്റെ വാഹനം ഹിന്ദു മാത്രം വിളിക്കാൻ തുടങ്ങിയാൽ കേരളത്തിലെ വലിയൊരു ശതമാനം ഹൈന്ദവ ഭവനങ്ങളിലും അടുപ്പിൽ തീ പുകയുകയില്ല എന്ന് ഈ വർഗ്ഗീയവാദികൾക്കറിവില്ലാതെയാകുമൊ? ഹിന്ദുക്കൾ ഹിന്ദു ഉടമസ്ഥതയുള്ള വാഹനം മാത്രം വിളിക്കാനുള്ള സംഘപരിവര ശ്രമം വിജയിച്ചാൽ നിരാലംഭരാകുന്നത് ഇതര മതസ്ഥരുടെ വാഹനങ്ങൾ ഒടിച്ചു ജീവിക്കുന്ന ഹൈന്ദവരുടെ ജീവിതം തന്നെ എന്നു  ആർക്കാണറിയാത്തത്? കേരളത്തിലെ ക്രൈസ്തവ മുസ്ലിം സ്ഥാപനങ്ങളിൽ ജൊലി ചെയ്യുന്നത് ഭൂരിഭാഗവും ഹൈന്ദവർ തന്നയല്ലെ? തൂപ്പു ജൊലിക്കല്ലാതെ സധാരണക്കാരായ ഹൈന്ദവരെ ജൊലിക്കു നിയൊഗിച്ച എത്ര സവർണ്ണ സ്ഥാപനങ്ങൾ ഉണ്ട്? മുസ്ലിം ക്രൈസ്തവ ഭവനങ്ങളിലേക്കല്ലാതെ ഹൈന്ദവ ഐക്യം മുഴക്കിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും  സവർണ്ണരുടെ വീടുകളിലെക്ക് സ്വതന്ത്രമായി കടന്നു ചെല്ലാൻ പൊലും സാധാരണക്കാരായ ഹൈന്ദവർക്കു ഇക്കാലത്തും സാധിക്കുമൊ? വാസ്തവത്തിൽ ആരുടെ ജീവിതത്തിനാണ് സൌഹൃദം നടിച്ചു ഫാസിസം കത്തിവെക്കുവാൻ ശ്രമിക്കുന്നതു? നൂറ്റാണ്ടുകൾ നീണ്ട് സവർണ്ണ അടിച്ചമർത്തലിനെ അതിജയിച്ചു കൊണ്ട് സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ സാധാരണക്കാരായ ഹൈന്ദവരുടെ ഉപജീവനമാർഗ്ഗമാണ് വാസ്തവത്തിൽ സവർണ്ണ ഫാസിസം വർഗ്ഗീയ വിഷം കുത്തി വെച്ചു കൊണ്ടു ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതു. അതിനു വളരെ തന്ത്രപരമായി ഹൈന്ദവ ഐക്യം എന്ന കപഠ മുദ്രാവാക്യം മുഴക്കുകയാണവർ. ഈ കാപഠ്യത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിലെ സാധാരണക്കാരായ ഹൈന്ദവർ തന്നെയാണ്. ഈ വിഷലിപ്തമായ മുദ്രാവ്ക്യത്തെ തിരസ്ക്കരിക്കേണ്ടത് സംഘപരിവാരം പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്ന ഹൈന്ദവ സമൂഹം തന്നെയാണ്. കേരളം പൊലെയുള്ള ഒരു പ്രദേശത്ത് ഉത്തരേന്ത്യൻ ഇറക്കുമതി ചെയ്യപ്പെട്ട ഈ വർഗ്ഗീയവൽക്കരണം ഗുണമല്ല ദോഷമാണ് ചെയ്യുക എന്നു സാധാരണക്കാരായ ഹൈന്ദവർ തിരിച്ചറിഞ്ഞു പ്രതികരിച്ചാൽ അതു ഗുണം ചെയ്യുക സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഹൈന്ദവ സമുദായത്തിനും സമൂഹത്തിനും തന്നെയാണ് എന്നു വ്യക്തം.


അതെ സമയം തന്നെ സോഷ്യൽ നെറ്റ് വർക്ക് മേഖല കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഇത്തര വർഗ്ഗീയവാദ ശ്രമങ്ങൾക്കെതിരെ ഭരണകൂടം നടപടി എടുക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ചെറിയ തീപ്പൊരി പോലും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനു ജനങ്ങളിലേക്കെത്തുന്ന സോഷ്യൽ നെറ്റ് വർക് സൈറ്റുകൾ ദുരുപയോഗം ചെയ്യുകയാണ് വർഗ്ഗീയവാദികൾ. പെരുമ്പാവൂരിൽ ഒരു ക്ഷേത്ര മൈതാനത്ത് ക്ഷേത്ര ഭാരവാഹികളുടെ സമ്മതത്തോടെ പശുവിനെ അറുത്ത സംഭവത്തെ പർവതീകരിചു കൊണ്ട്  ‘ഗൊമാതാവിനെ മുസ്ലിം വർഗ്ഗീയവദികൾ കൊലപ്പെടൂത്തിഎന്നു പറഞ്ഞു അക്രമണങ്ങൾക്ക് ആഹ്വാനം നൽകുകയും. പിന്നീട് പെരുമ്പാവൂരിൽ നൂറുകണക്കിനു മുസ്ലിം കടകളും, വാഹനങ്ങളും ഹിന്ദു യുവാക്കൾ തക്ര്ത്തു തരിപ്പണമാക്കി എന്നു അഭിമാനത്തൊടെ വിളിച്ചു പറഞ്ഞ അതെ സംഘപരിവാര നേതാവ് തന്നെയാണ് പുതിയ നീക്കത്തിനു പിന്നിലും എന്നത് കേവലം യാദൃശ്ചികമല്ല ഈ നീക്കങ്ങളൊക്കെയും എന്നു വ്യക്തം. ഈ വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ, സാമുദായിക വിഭജനത്തെ, മുളയിലെ നുള്ളിക്കളയേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന്നു ആവശ്യമത്രെ

പുലരി.....