Thursday, May 17, 2012

ഫസൽ - ടി.പി ചന്ദ്രശേഖരൻ വധവും സിപീമ്മിന്റെ വർഗ്ഗീയ തന്ത്രങ്ങളും


റവലൂഷനറി പാർട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദിത്വത്തിൽ നിന്നു പുറത്തുകടകാനാകാതെ സിപീഎം പ്രയാസപ്പെടുമ്പോൾ തന്നെ പൊതുപ്രവണതക്ക് വിരുദ്ധമായി തീർത്തും വ്യത്യസ്തമായ നിലപാടുകൾ കൈരളി ചാനലിലും, പാർട്ടി സെക്രട്ടറി പിണറായി വിജയനിൽ നിന്നുമുണ്ടായത് പിന്നീടുള്ള ബഹളത്തിൽ മുങ്ങിപ്പോയെങ്കിലും, കേസ് അന്വേഷണം മുന്നോട്ടു നീങ്ങവെ അന്വേഷണ സംഘം കണ്ടെത്തിയ ചില വസ്തുതകളുമായി യാദൃശ്ചികമായേങ്കിലും ബന്ധമുള്ളതാണ്. ടിപിയുടെ കൊലപാതകം സിപീമ്മുമായി ബന്ധപെട്ട പതിവു രാഷ്ട്രീയ കൊലപാതകത്തിനപ്പുറമുള്ള രാഷ്ട്രീയമാനങ്ങളോടെ പാർട്ടിയെ  ശക്തമായി അക്രമിക്കാൻ തുടങ്ങിയതു മുതൽ, പാർട്ടി നിയന്ത്രണത്തിലുള്ള  കൈരളി ചാനൽ ടി.പിയുടെ കൊലപാതകത്തിനുത്തരവാദികൾ എൻ.ഡി എഫ് എന്ന നിലക്കുള്ള ബ്രേക്കിങ്ങ് ന്യൂസ് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എൻ.ഡി.എഫിനെ കൊലപാതകത്തിനു ബന്ധിപ്പിക്കതക്ക തെളിവുകൾ അന്വേഷണ സംഘത്തിനു കിട്ടി എന്ന നിലക്കുള്ള വാർത്ത പ്രചാരണം.. അതിനു കാരണം പ്രധാനപ്രതിയായി ആരോപിക്കപ്പെട്ട വ്യക്തിയുടെ മുസ്ലിം നാമവും. അല്പസമയത്തിനകം പാർട്ടി സെക്രട്ടറിയും സമാനമായ വാദങ്ങളുമായി രംഗത്തു വന്നു. മതതീവ്രവാദികളാണ് ടി.പിയുടെ കൊലപാതകത്തിനു പിന്നിൽ എന്നായിരുന്നു പിണറായി വിജയന്റെ കണ്ടെത്തൽ. കാരണമായി പറഞ്ഞത് മതതീവ്രവാദികൾ നടത്തുന്ന കൊലപാതക രീതി പോലെയുള്ള കൃത്യമാണ് ടി.പി വധത്തിൽ നടന്നതെന്നായിരുന്നു. എന്നൽ ടി.പിക്ക് കൈരളിയും, പിണറായിയും ലക്ഷ്യം വെക്കുന്ന വിഭാഗങ്ങളുമായി ഒരു നിലക്കുള്ള ഭിന്നതയോ, ശത്രുതയോ ഇല്ലെന്നു മാത്രമല്ല സി.പി.എം വിട്ടു പുതിയ പാർട്ടി രൂപീകരിച്ചതിനു ശേഷം പറയുന്ന വിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും പകല്പോലെ വ്യക്തമായിരുന്നു. അതിനേക്കാളുപരി കൊലപാതകത്തിന്റെ നേർക്കുനേരെയുള്ള ഉത്തരവാദിത്വം സി.പി.എമ്മിനു നേരെ തിരിയുന്ന ശക്റ്റമായ സാഹചര്യങ്ങളാണ് നിലനിന്നിരുന്നതെന്നത് കൊണ്ടു തന്നെ കൈരളിയും, പിണറായിയും തൊടുത്ത അമ്പിനു സംഘപരിവാര ജിഹ്വയായ ജന്മഭൂമി പത്രത്തിനപ്പുറം ആയുസ്സുണ്ടായില്ല. മറ്റു മാധ്യമങ്ങൾ ഒന്നും തന്നെ വാദങ്ങൾക്ക് പരിഗണന നൽകിയില്ലെന്നു മാത്രമല്ല കൈരളിയുടെയും, പിണറാഇയുടെയും വാദങ്ങളെ തള്ളിക്കളയുന്ന വാർത്തകളും, വിശകലനങ്ങളുമായാണ് മാധ്യമങ്ങൽ ടിപി വധത്തെ കൈകാര്യം ചെയ്തതു.

പക്ഷെ കേസ് അന്വേഷണം മുന്നോട്ടു നീങ്ങവെ കൊലപാതകത്തിന്നുപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്റ്റിയെ ഇന്നോവ കാറിന്റെ പിൻഗ്ലാസിൽ കണ്ട അറബിഇസ്ലാമിക വാചകവും കൈരളിയുടെയും പിണറാഇയുടെയും മുൻകൂട്ടിയുള്ള പ്രചാരണങ്ങളും കൂട്ടിവായിച്ചാൽ ടിപിയുടെ കൊലപാതകത്തിനൂത്തരവാദിത്വം ചില കേന്ദ്രങ്ങളുടെ മേലെ കെട്ടിവെക്കാനുള്ള ഒറ്റപ്പെട്ടതല്ലാത്ത ആസൂതൃതമായ നീക്കം പ്രതികളുടെ ഭാഗത്തു നിന്നു മാത്രമല്ല സിപീ എം കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിരുന്നോ എന്ന സംശയം പ്രസക്തമാണ്. പ്രതികൾ കൊലക്കുപയോഗിച്ച ഇന്നോവ കാറിന്റെ ഉടമ ഒരു അമുസ്ലിം ആനെന്നു മാത്രമല്ല കാറ് വാടകക്ക് നൽകുമ്പൊൾ യാതൊരു തരത്തിലുള്ള സ്റ്റിക്കറോ, വിശുദ്ധവചനങ്ങളോ പതിച്ചിരുന്നില്ലെന്ന   കാർ ഉടമയുടെ മൊഴിയും ഇവിടെ ശ്രദ്ധേയമാണ്. കാറു വാടകക്ക് എടുത്തതിനു ശേഷമാണ് കൊലയാളികൾ സ്റ്റിക്കർ പതിച്ചതെന്ന് വ്യക്തം. വിഷയവുമായി ബന്ധപ്പെട്ട പോലീസ് നടത്തിയ വെളിപ്പെടുത്തലുകളും വ്യക്തമായ ഗൂഡാലോചനകളിലേക്കാന് വിരൽ ചൂണ്ടുന്നത്. അതായത് കൊലപാതകം നടത്തി അതിന്റെ ഉത്തരവാദിത്വം മുസ്ലിം തീവ്രവാദികളിൽ ആരോപിക്കത്തകരീതിയിൽ അന്വേഷനത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു കാറിന്റെ പിൻ ഭാഗത്ത് വിശുദ്ധ വചനങ്ങലോടു കൂടിയ സ്റ്റിക്കർ പതിച്ചതെന്നാണ് ഇതെ പ്പറ്റി പോലീസ് പറഞ്ഞതു. വ്യക്തമായി പറഞ്ഞാൽ കാറിനു പിന്നിൽ കാണപ്പെട്റ്റമാശാ അല്ലാപോസ്റ്റർ കാണുന്ന അന്വേഷണ സംഘം കൊലക്കു പിന്നിൽ മുസ്ലിം തീവ്രവാദികൾ ആനെന്ന് കരുതി അന്വേഷണം വഴിക്ക് തിരിച്ചുവിടും എന്ന ഉദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്നു വ്യക്തം.

ഈ നിലക്കുള്ള നീക്കം ആദ്യമായല്ല ഉണ്ടാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങൾക്കു ശേഷം കൃത്യമായി അവശേഷിപ്പിക്കുന്ന ചില നിർണ്ണായക തെളിവുകൽക്കു സമാനമായ സംഭവം തന്നെ എന്നു പറയാം.  രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും, സ്ഫോടനം നടന്ന വാഹനമോ, ചാവേറോ തന്നെ ചിന്നഭിന്നമായാലും ഒരു പോറൽ പോലും ഏൽക്കാതെ ചില നിർണ്ണായക തെളിവുകൾ എല്ലായ്പ്പോഴും അവശേഷിക്കാറുണ്ട്. തെളിവുകൽക്കു മാത്രം ഒരു പോറൽ  പോലും സംഭവിക്കുകയില്ല. മുസ്ലിങ്ങൾ ഉപയോഗിക്കുന്ന ജപമാല, ഖുർആൻ വചനങ്ങൾ, ചില റൂട്ട് മാപ്പുകൾ, ഉന്നതരയവരുടെ പേരുകൾ, അവരുടെ നമ്പറുകൾ പിന്നെ ഒന്നോ രണ്ടോ പിസ്റ്റളുകൾ, .കെ 47 തോക്കുകൾ കൂട്ടത്തിൽ ആർഡീ എക്സുമൊക്കെയാണ് ഒരു നിലക്കുമുള്ള കേടുപാടുകളും കൂടാതെ സ്ഫോടനാന്തരം അവശേഷിക്കപ്പെടുന്ന തെളിവുകൽ. തെളിവുകൽ വെച്ചാണ് ഇന്ത്യൻ മുജാഹീദ്ദീൻ ആനോ, ഡെക്കാൻ മുജാഹിദ്ദീൻ ആനോ, അതോ സാക്ഷാൽ സിമി തന്നെ ആണോ എന്നു പോലീസ് വേർ തിരിച്ചു കണ്ടുപിടിക്കുക. ജപമാലയുടെ കളർ നോക്കി സ്ഫോടനം നടത്തിയത് ഡെക്കാൻ മുജാഹിദീൻ ആനോ അതോ ഫുജി ആനോ എന്നു കണ്ടുപിടിക്കാൻ ഐബിയും പോലീസുമൊക്കെ വിദഗ്ദന്മാരാണ് . കണ്ടെത്തലിന്റെ തുടർച്ചയായിട്ടാണ് അന്വേഷണവും മുന്നോട്ടു നീങ്ങുക. പക്ഷെ ഏറെ കാലം കേടുപാടു പറ്റാതെ അവശേഷിക്കുന്ന തെളിവികൽക്ക് അയുസ്സുണ്ടായില്ല. രാജ്യത്ത് നടന്ന പല സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം സാക്ഷാൽ ഹിന്ദുത്വ തീവ്രവാദികളെന്നു വ്യക്തമായപ്പൊൾ സ്ഫോടാനന്തരം യാദൃശ്ചികമെന്നോണം അവശേഷിക്കപ്പെടുന്ന ഇത്തരം നിർന്നായ തെളിവുകളുടെ യഥാർത്ഥ്യവും പുറത്തുവന്നു തുടങ്ങി. മാത്രമല്ല ബോംബ് നിർമ്മിക്കുമ്പോൾ കൊലചെയ്യപ്പെട്ട ചില ഹിന്ദുത്വ തീവ്രവാദികളുടെ പക്കൽ നിന്നു വെപ്പുതാടി, പാക്കിസ്ഥാനി സെൽവാർ കമ്മീസുകൾ, ജപമാല, ഖുർആൻ എന്നിവയൊക്കെ കണ്ടെടുക്കപ്പെട്ടതായി റിപ്പോർട്ടുകളും വന്നു. അതായത് രാജ്യത്റ്റിന്റെ അഖണ്ഡതയെ കുറിച്ചു വാചാലരാകുന്ന , മറ്റെല്ലാവരുടെയും രാജ്യസ്നേഹം കാപട്യമാണെന്നും, അത്തരക്കാരെ പുറം തള്ളണമെന്നും വാദിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ് ഭീകരർ തന്നെയാണ് രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുവാനായി സ്ഫോടനങ്ങൾ ശ്രിഷ്ടിച്ചതെന്നും അന്വേഷണത്തെ വഴി തിരിച്ചുവിട്ടി മുസ്ലിംകളിലേക്ക് എത്തിക്കുവാനാണ് മുസ്ലിം ബന്ധമുള്ള ചിഹ്നങ്ങളും സ്ഫോടന സ്ഥലത്തു ബോധപൂർവം നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള യാഥാർഥ്യം പിന്നീടു പുറത്തു വന്നു.

ഇതിനോട് ചേർത്തുവായിക്കാവുന്ന തെളിവു നിക്ഷേപം തന്നെയാണ് ഇന്നോവ് കാറിന്റെ പുറകിൽ പതിച്ച അറബിയിലുള്ള വിശുദ്ധ വചനങ്ങളൂം. പ്രതികൾ മാത്രമല്ല ഇത്തരമൊരു ആരോപണം ഉന്നയിച്ചെതെന്നത് വിഷയത്തിന്റെ ഗൌരവം വർദ്ധിപ്പിക്കുന്നതാണ്. മുൻ കൂട്ടി തിരുമാനിക്കെപ്പെട്ടതു പോലെയാണ് പാർട്ടി ചാനലിൽ ടിപി വധത്തിന്റെ ഉത്തരവാദിത്വം എൻ.ഡി.എഫ് ആനെന്ന നിലക്കുള്ള ബ്രേക്കിങ് ന്യൂസുകൾ വനുകൊണ്ടിരുന്നത്. അതിനൊപ്പം തന്നെയാണ് ഇതേ നിലക്കുള്ള പാർട്ടി സെക്രട്റ്ററൈയുടെ ആരോപണങ്ങളും വന്നതുകൊലയാളികളുടെ ലക്ഷ്യവും പാർട്ടി ചാനലിന്റെ പ്രചാരണവും, പാർട്ടി സെക്രട്ടറിയുടെ ആരോപണങ്ങളുമെല്ലാം ഒരേ സ്വഭാവം പുലർത്തിയത് തീർത്തും യാദൃശ്ചികം മാത്രമാണോ?  അതോ ബോധപൂർവമായ ഒരു ഗൂഡാലൊചനയും അഭിപ്രായ ഐക്യവും വിഷയത്തിൽ ഉണ്ടായിട്ടുണ്ടോ? സമാനമായ മറ്റൊരു സംഭവത്തിൽ പർട്ടി സ്വീകരിച്ച നിലപാടു കൂടെ ഇവിടെ പരിശോധിക്കുമ്പോഴേ വെറും യാദൃശ്ചികതകൾക്കപ്പുറമുള്ള മാനം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്ക് ഉണ്ട് എന്ന് മനസ്സിലാക്കാൻ നിര്ബന്ധിതരാകുന്നതു..


രണ്ടായിരത്തി ആറു ഒക്ടോബർ 22നു തലശ്ശേരി സൈദാർപീടികയിൽ വെച്ചു  എൻഡീഫ് പ്രവർത്തകനും, തേജസ് ദിനപത്രത്തിന്റെ ഏജന്റുമായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട സംഭവവും അതിനൊടു സി.പി.എം സ്വീകരിച്ച നിലപാറ്റുകളും ഇവിടെ പരിശോധിക്കപ്പെടേണ്ടത് ആവശ്യമാണ്. തലശ്ശേരിയിൽ സംഘപരിവാരവും എൻ.ഡി.എഫും തമ്മിൽ നിലനിന്നിരുന്ന ചെരിയ സംഘർഷത്തിന്റെ പശ്ചാതലത്തിലാണ് പള്ളിയില്‍ നിന്നു പത്രക്കെട്ടെടുക്കാന്‍ സൈക്കിളില്‍ പോകവെ സൈദാര്‍ പള്ളിക്ക് സമീപം ഫസൽ കൊല്ലപ്പെടുന്നത്. ഫസൽ കൊല്ലപ്പെടുന്ന സമയത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയും, തലശ്ശെരി എം.എൽ.എയുമായ സഖാവ് കൊടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ തന്നെ ഉണ്ടായിരുന്നു. സംഘപരിവാരവുമായി നിലനിന്നിരുന്ന സംഘർഷത്തിന്റെ പശ്ചാതലത്തിൽ ഫസലിന്റെ കൊലക്കുത്തരവാദികൾ സംഘപരിവാരം ആയിരിക്കുമെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവർ ആദ്യം എത്തിയത്. ഫസലിന്റെ മൃദദേഹം കാണാൻ തൽശ്ശേരി അശുപത്രിയിൽ വന്ന ആഭ്യന്തര മന്ത്രി കൊടിയേരിയും കൊലക്കുത്തരവാദികൾ സംഘപരിവാരം ആണെന്ന നിലക്കുള്ള പ്രസ്ഥവനയാണ് നടത്തിയത്. മാത്രമല്ല സി.പി.എം ഏരിയാ കമറ്റി സെക്രട്ടറി കാരായി രാജൻ സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവമായ  ശ്രമത്തിന്റെ ഭാഗമായി സംഘപരിവാരമാണ് കൊല നറ്റത്തിയതെന്ന പ്രസ്ഥവനയും നടത്തി. പക്ഷെ അന്വേഷനത്തിന്റെ ആദ്യസൂചനകൾ തന്നെ പ്രതിസ്ഥനത്ത് സംഘപരിവാരമല്ല മറിച്ച് സി.പി.എം പ്രവർത്തകർ ആണെന്ന സൂചനകൾ ആണു നൽകിയത്. പക്ഷെ കേസ് അന്വേഷണം പുരൊഗമിക്കുംപ്പ്ഴേക്കും അന്വേഷന ഉദ്യോഗസ്ഥനെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഒന്നും രണ്ടു തവണയല്ല മൂനു തവണയാണ് ഫസൽ വധക്കേസിലെ അന്വേഷന ഉദ്യോഗസ്തരെ ഇടതുപക്ഷ സ്അർക്കാർ മാറ്റിപ്രതിഷ്ടിച്ചതുഅന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ആകട്ടെ സംഘപരിവാരമല്ല മറിച്ചു സി.പി.എമ്മാനൌ കൊലക്കു പിന്നിലെന്ന യാഥാർഥ്യം ഗ്രഹിച്ചവർ ആയിരുന്നു. അവസാനം കൊലപാതകവുമായി ബന്ധപ്പെട്ടു ചില സി.പി.എം പ്രവർത്ത്കരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി വളരെ ദുരൂഹമായ സാഹചര്യത്തിൽ ഒരു പെണ്ണുകേസിൽ അകപ്പെടുകയും സസ്പെൻഷനിൽ ആകുകയും ചെയ്തു. കേസ് അന്വേഷണം ഈ നിലക്കു മുന്നോട്ടു പോയാൽ ഇടതുപക്ഷ സർക്കാരിന്റെ പോലീസിൽ നിന്നു ഫസൽ വധകേസിൽ നീതി ലഭിക്കുകയില്ല എന്ന യാഥർത്ഥ്യതിൽ നിന്നാണ് ഫസലിന്റെ വിധവ മറിയു ഫസൽ വധം സി.ബി.ഐ അന്വെഷിക്കണെമെന്നാവശ്യപ്പെട്ടു കൊണ്ട് ഹൈകോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പു നിരന്തരം നടത്തിയ ഇടപെടലുകളും, അട്ടിമരികലും തെളിവു സഹിതം ഹൈക്കോടതിയെ ബോധിപ്പിച്ചു. മറിയുവിന്റെ വാദം അംഗീകരിച്ചു കൊണ്ടും സർക്കാരിന്റെ ശക്തമായ എതിർവാദം നിരാകരിചു കൊന്റും ഫസൽ വധകേസ് സി.ബി.ഐക്കു വിടാൻ ഹൈകോടതി തിരുമാനമെടുക്കുന്നു. ഈ വിധിക്കെതിരെ ഇടതുപക്ഷ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീലിനെ സർക്കാർ ചെലവൈൽ നിശ്ചയിച്ചു കൊണ്ടാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയതു. എന്നാൽ സർക്കാരിന്റെ വാദം തള്ളിക്കൊണ്ട് ഫസൽ വധക്കേസ് സി.ബി.ഐക്കു വിടാനുള്ള ഹൈക്കോടതി വിധി അംഗീകരിക്കുകയാന് സുപ്രീംകോടതി ചെയ്തതു. കേസ് അന്വേഷനത്തിൽ ഇടതുപക്ഷ സർക്കാർന്റെ അനാവശ്യമായ ഇടപെടെൽ നടന്നതായി ഇരു കോടതികളും എടുത്തു പറയുകയും സർകാരിന്റെ സമീപനത്തെ ശക്തമായി വിമർശിക്കുകയും ചെയ്തു.

സി.ബി ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഈ കേസിൽ ഇതുവരെ അറസ്റ്റിലായത് എല്ലാം സി.പി.എം പ്രവർത്തകർ. കൊലപാതകതിനുത്തരവാദികൽ സംഘപരിവാരം ആനെന്നു പ്രസ്താവന ഇരക്കിയ അന്നതെ സി.പി.എം ഏരിയാ സെക്രട്റ്റരിയും, ഇപ്പൊൾ ജില്ലാ കമ്മറ്റി മെമ്പരുമായ കാരായി രജനെ അടക്കം അറസ്റ്റ് ചെയ്യാനുള്ള നടപടികൽ നടന്നുവരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന പി. ശശിയെ ഫസൽ വധകേസുമായി ബന്ധപെട്ടു സി.ബി ഐ ചൊദ്യം ചെയ്തു കഴിഞ്ഞു. പാർട്ടിയിലെ പല താപ്പാനകലും ഫസൽ വധകേസിന്റെ അന്വേഷന പരിധിയിൽ ആനെന്ന റിപ്പോർട്ടുകളും വരുന്നു. സി.ബി.ഐ നൽകിയ എഫ് ഐ ആറിൽ ഫസലിലെ വധിച്ചതു സി.പി.എം തന്നെയാണ്. സി.പി.എം പ്രവർത്തകൻ ആയിരുന്ന ഫസൽ എൻ.ഡീ എഫിൽ ചേർന്ന വൈരാഗ്യത്തിനാണ് സി.പി.എം കൊലപ്പെടുത്തിയത്. മാത്രമല്ല ദേശാഭിമാനി വരിക്കാരായിരുന്ന ചില വീടുകളിൽ തേജസ് ദിനപത്രം വരിചേർത്തിപ്പിച്ചതും കൊലപാതകത്തിനു കാരണമായതായി സി.ബി.ഐ കോടതിയിൽ ബോധിപ്പിഛ്സിരിക്കുന്നു.

ഇവിടെ കൊലപാതത്തേക്കാൾ മാരകമായിരുന്നു അതിനു തെരഞ്ഞെടുത്ത സമയവയ്മ്, അതിന്റെ ഉത്തരവാദിത്വം സംഘപരിവാരത്തിന്റെ മേലെ ചാർത്താനുള്ള സി.പി.എമ്മിന്റെയും സർക്കാരിന്റെയും ശ്രമങ്ങളും. സംഘപരിവാരവുമായി നിലനിന്നിരുന്ന സംഘർഷ പശ്ചാത്തലം തന്നെയാണ് ഫസലിനെ വെട്ടികൊലപ്പെടുത്താൻ സി.പി.എം ഉപയോഗിച്ചതു. മാത്രമല്ല ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി ബാൽകൃഷ്ണൻ കൊലപാതകത്തിനു പിന്നിൽ സംഘപരിവാരം ആനെന്നു പ്രസ്ഥവന ഇറക്കുകയും ചെയ്തു. ഇവിടെ പ്രസക്തമായ വിഷയം സി.പി.എം സ്വയം ചെയ്ത ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം തന്ത്രപരമായി സർക്കാർ മെഷിനറിയെ ഉഅപ്യോഗിച്ചു  സംഘപരിവാരത്തിന്റെ മേലെ ചാർത്താൻ ശ്രമിച്ചത് ഏതു ലക്ഷ്യം വെച്ചായിരുന്നു? സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തേക്കാളുപരി ഒരു വർഗ്ഗീയ സംഘർഷ സധ്യത മനപൂർവം ശ്രിഷ്ടിക്കാനുള്ള വൻ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് അടിസ്ഥാനരഹിതമയ ഈ ആരോപണം സി.പി.എം ബോധപൂർവം ഉന്നയിച്ചത് എന്നു വ്യക്തം. പാർട്ടിയിൽ നിന്നു വിട്ടു പോയ വർഗ്ഗ ശത്രുവിനെ ഇല്ലായ്മ ചെയ്യുക എന്ന പ്രഥമ അജണ്ടക്കുപരി ഈ കൊലപാതകത്തെ തുടർന്നു രൂപപ്പെടുന്ന വർഗ്ഗീയ സാമുദായിക വേർതിരിവും അവിടെ  സമാധാന ദൂതുമായി വന്നു കളം നിറഞ്ഞു കളിക്കാം എന്ന കണക്കുകൂട്ടലും പാർട്ടി ലക്ഷ്യം വെച്ചിരുന്നു എന്നു ചുരുക്കം. എന്നാൽ ബന്ധപെട്ടവരുടെ പ്രത്യേകിച്ച് എൻ.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായ കനത്ത ജാഗ്രത മൂലം ഒരനിഷ്ട സംഭവം പോലും ഫസലിന്റെ വധം മൂലം രൂപപ്പെട്ടില്ല എന്നു മാത്രമല്ല സർക്കാരിന്റെയും, സി.പി.എമ്മിന്റെയും ഭാഷ്യം വിശ്വസിക്കാനും എൻ.ഡി.എഫ് തയ്യാരായില്ല. അതുകൊണ്ട് തന്നെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സിപീമ്മിന്റെ ശ്രമം തലശ്ശെരിയിൽ പരാചയപ്പെടുകയാണുണ്ടായതു.

ഈ പശ്ചാതലത്തിൽ നിന്നുകൊണ്ടാണ് കൊട്ടേഷൻ ടീമിന്റെ സ്റ്റിക്കറും, പാർട്ടി സെക്രട്റ്ററിയുടെ പ്രസ്ഥവനയും, പാർട്ടി ചാനലിന്റെ പ്രചാരനത്തെയും വിലയിരുത്താൻ. ആഗോലതലത്തിൽ തന്നെ ഇസ്ലാം വിരുദ്ധ ശക്തികൽ പരീക്ഷിച്ചു വിജയിച്ച, ഇന്ത്യയിൽ ഏറെകാലമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തന്ത്രമാണ്  മതേതരത്വത്തിലും, മതസൌഹാർദത്തിലും സർവോപരി മാനവെകതയിലും വിശ്വസിക്കുന്നു എന്ന് പരയുന്ന സി.പി.എം പയറ്റിയത് എന്നത് തീർത്തും നിസാര സംഭവമല്ല. വ്യക്തമായ സാമുദായിക ചേരിതിരിവ് രൂപപ്പെടുത്തുമാറ് പർട്ടിയുമായി ബന്ധപെട്ട് ഉയർന്നു വരുന്ന ആരോപണത്തിന്റെ കുന്തമുന സാമുദായികമായി വഴിതിരിച്ചു വിട്ടു നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭഗം ആയിട്ടു വേണം ഈ ശ്രമങ്ങലെ വീക്ഷിക്കാൻ. ഫസൽ വധ്ക്കെസ് സംഘപരിവാരത്തിന്റെ മേലെ ചാർത്തിക്കൊണ്ട് രൂപപ്പെടുത്താൻ ശ്രമിച്ച സാമുദായിക ധ്രുവീകരനം തന്നെയാണ് അരബി സ്റ്റിക്കർ കൊണ്ടും കൊലയാളികൽ പ്രതീക്ഷിച്ചതെന്ന് വ്യക്തം. ഇവിടെ കൊലയാലികളുദെ തെളിവു നശിപ്പിക്കാനുള്ള, അല്ലെങ്കിൽ അന്വേഷണത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്റ്റാണെ അരബി സ്റ്റികർ പതിച്ചതെങ്കിൽ ഈ അജണ്ട തന്നെയായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രസ്ഥവനയിൽ നിന്നും, പാർട്ടി ചാനലിന്റെ പ്രചാരണത്തിൽ നിന്നും വെളിപ്പെടുന്നതു. സമൂഹത്തിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷത്തിന്റെയും, സാമുദായിക ചേരിതിരിവുകളുടെയും അടിസ്ഥന കാരണങ്ങൾ അന്വേഷിച്ചാൽ ചെന്നെത്തുക ഇത്തരം കുതന്ത്രങ്ങളിലായിരിക്കുമെന്നത് ഒട്ടും ആശാസ്യകരമല്ല
സി.പി.എം പോലുള്ള ഒരു പാർട്ടിക്കു ചേരുന്നതാനോ ഈ സാമുദായിക അജണ്ടകൾ എന്ന് ബന്ധപെട്ടവർ പരിഷോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വർഗ്ഗീയ സ്പർദ്ദ ഉണ്ടാക്കിക്കൊണ്ട് അതിൽ നിന്നു മുതലെടുക്കാൻ പാകത്തിലു രാഷ്ട്രീയം പയറ്റുക എന്നതാണോ സി.പി.എം സ്വയം മുന്നോട്ടുവെക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ കാതൽ എന്നും സ്വയം വിലയിരുത്തേണ്ടതുണ്ട്.. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്ന ഭാഷ്യത്തിലെ എതിരാളികളെ കൊന്നു തള്ളി അവരുടെ ജഡത്തിൽ ആയുധവും, മതഗ്രന്തവും നിക്ഷെപിക്കുന്ന വർഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നു അകലെയല്ല സി.പി.എം മുന്നോട്ടു വെക്കുന്ന മതേതര രാഷ്ട്രീയം എന്നതു അപകടകരമായ പ്രവനതയാണ്. അധികാരം നിലനിർത്താനായി, പാർട്ടി എതിരാളികളെ ഇല്ലായ്മ ചെയ്യാനായി വർഗ്ഗീയ ചേരിതിരിവറ്റക്കം എതു തന്ത്രവും പാർട്ടി പയറ്റുമെന്നതിനുള്ള വ്യക്തമായ സൂചനയും.



Sunday, May 6, 2012

മലബാറിലെ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം...


പാർട്ടി പോലീസിന്റെ തെളിവു ശേഖരണവും, പാർട്ടി കോടതിയുടെ വിചാരണയും, വധശിക്ഷയുമൊക്കെയായി കുപ്രസിദ്ധി നേടിയ തളിപ്പറമ്പ് ശുക്കൂർ വധത്തോടു കൂടി മലബാറിലെ പ്രത്യേകിച്ചും കന്നൂരിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ ഒരിക്കൽ കൂടി മാധ്യമശ്രദ്ധ നേടുകയാണ്. പതിവു പോലെ സി.പി.എം തന്നെയാണ് പ്രതിസ്ഥാനത്തുള്ളതു.. പാർട്ടി സെക്രട്ടരിയെ അക്രമിച്ച വർഗ്ഗശ്ത്രുവാണു കൊലചെയ്യപ്പെട്ടതെന്ന പാർട്ടി ന്യായീകരണം നേതാക്കളൂം ,അണികളും സധൈര്യം പ്രചരിപ്പിക്കുന്നു. സി.പി.എം രാഴ്ട്രീയത്തെ അറിയുന്നവർക്ക് അതിൽ അതിശയം ഉണ്ടാകാൻ ഇടയില്ല. എതിരാളിയെ ലക്ഷ്യമിട്ടു അവരെ വർഗ്ഗ ശത്രുവും, പാർട്ടി ശത്രുവുമാക്കി മുദ്രകുത്തി അക്രമിക്കാനും, അതിനു താത്വികമായ നിർവചനം നൽകിഅ പ്രചരിപ്പിക്കാനും സി.പി.എമ്മിനുള്ള കഴിവു കഴിച്ചിട്ടേ മറ്റാർക്കുമുള്ളൂ... അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെ പ്രതികരണങ്ങളിൽ അസ്വാഭാവികമായി ഒന്നും തന്നെ കാണാൻ സാധിക്കില്ല.

അതേ സമയം ചരിത്രവിജയം നേടി ഐക്യമുന്നണി ഭരണത്തിന്റെ നിർന്നായകഘടകമായി മാറിയ ലീഗിനു സ്വന്തം അണികളുടെ തുടർച്ചയായ കൊലപാതകം സൃഷ്ടിക്കുന്ന പ്രയാസം ചില്ലറയല്ല. ആറുമാസം മുൻപാണ് കണ്ണൂരിൽ തന്നെ മറ്റൊരു ലീഗ് പ്രവർത്ത്കൻ കൊല്ലപ്പെടുന്നതു. അവിടെയും പ്രതിസ്ഥാനത്തുള്ളതു സി.പി.എം തന്നെ. ഈമെയിൽ വിവാദത്തിന്റെ പശ്ചാതലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട്ട് തങ്ങൾ നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാകുകയാണ്. “ലീഗ് ഭരണത്തിലിരിക്കുമ്പോൾ ന്യൂനപക്ഷസമുദായത്തിലെ ഒരു വ്യക്തി പോലും പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലഎന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിം സമുദായത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ സ്വകാര്യ മെയിലുകൾ നിരോധിക്കപ്പെട്ട സംഘടനയുടെ പേരിൽ ചോർത്തുവാൻ സർക്കാർ എടുത്ത തിരുമാനം ലീഗിനു സമുദായത്തിൽ ദുശ്പേരു ഉണ്ടാക്കിയ സാഹചര്യത്തിലാണ് പാണക്കാട് തങ്ങൾ പ്രസ്ഥാവന നടത്തുന്നതു. ലീഗ് നേതാവിന്റെ ഈ പ്രസ്താവനയുടെ മഷി ഉനങ്ങുന്നതിനു മുൻപാണു ലീഗിന്റെ യുവജന നേതാവിനെ രാഷ്ട്രീയ എതിരാളിൾ അതിക്രൂരമായി കൊല്ലപ്പെടുത്തുന്നത്. സ്വാഭാവികമായും ഒരു ചോദ്യം സ്വന്തം അണികളെളുടെ ജീവൻ അക്രമികളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കാത്ത പാർട്ടിയാണോ മുഴുവൻ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉരപ്പു നൽകുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. കാരണം മണിക്കൂറുകൾ നീണ്ട പാർട്ടി വിചാരണക്കൊടുവിലാണ് ശൊക്കൂർ കൊലപെടൂന്നതു. ഗുജറാത്തിലെ വംശഹത്യക്കിടയിൽ കോങ്രസ് മുൻ എം പി ആയിരുന്ന ഇഹ്സാൻ ജഫ്രി കൊല്ലപ്പെടുന്നതിനു സമാനമായ സാഹചര്യം. കൊല്ലപ്പെടുന്നതിനു മുൻപെ ജഫ്രി കിട്ടാവുന്നവർക്കൊക്കെ വിളിചു സഹായത്തിനായി കേണു. പക്ഷെ ആരും സഹായിക്കാൻ ഉണ്ടായില്ല. സ്വന്തം പാർട്ടിക്കാരായ കോൺഗ്രസുക്കാർ പോലും സഹായിച്ചില്ല.അവസാനം സംഘപരിവാർ അക്രമികളുടെ കൈകളാൽ ഇഹ്സാൻ ജഫ്രി എന്ന കോൺഗ്രസ് നേതാവ് അതിധാരുണമായി കൊല്ലപ്പെട്ടു. ഗുജറാത്തിൽ അക്രമികൾക്ക് സഹായമായി ഭരണകൂടം കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഭരിക്കുന്ന കക്ഷിയിലെ യുവജന നേതാവാണ് മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവിൽ കൊല്ലപ്പെടുന്നതു. ഭരണത്തിൽ മൃഗീയ  സ്വാധീനം ഉള്ള, റവന്യൂ വകൂപ്പിൽ സിഹഭാഗവും കൈകാര്യം ചെയ്യുന്ന ലീഗിനു സ്വന്തം യുവജന നേതാവിനെ മണിക്കൂറുകൾ നീണ്ട വിചാരണ വധത്തിൽ നിന്നു രക്ഷിച്ചെടുക്കാനായില്ല എന്നത് ലീഗ് ഭരണത്തിൽ ന്യൂനപക്ഷങ്ങൾ പീഡിപിക്കപ്പെടുകയില്ല എന്ന പ്രസ്ഥവനയോട് ചേർത്തുവായിക്കപ്പെടേണ്ടതാണ്. മാത്രമല്ല ഈമെയിൽ വിവാദത്തിൽ വാദിയെ പ്രതിയാക്കി കൊണ്ട് ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത നിലക്ക് ഉദ്യോഗസ്തനെതിരെ ജാമ്യമില്ല കുറ്റവും മറ്റു പ്രതികാര നടപടികളും ലീഗിന്റെ അനുഗ്രഹത്തോടെ നടക്കുമ്പോൾ തന്നെയാണ് ലീഗ് രാഷ്ട്രീയ തിരിച്ചടി നേരിടുന്നതെന്നതും ശ്രദ്ധേയ്യമാണ്. ഇടതുപക്ഷ ഭരണകാലത്ത് തിരുവനന്തപുരം ഭീമാപള്ളിയിൽ പൊലീസ് നടത്തിയ കൂട്ടക്കൊല കേസ് തള്ളിക്കളയണെമെന്ന  ക്രൈബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷയും ലീഗ് ഏതുനിലക്കാണ് സമുദായവുമായി ബന്ധപെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യ്ന്നതെന്ന പ്രസക്തമായ ചിന്തക്കു വഴിവെക്കുന്നു.
ഇവിടെ ഗൌരവമായ വിഷയം മലബാറിൽ തുടർച്ചായായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷമാണ്. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിലുംക്കെയായി നടന്ന സംഘർഷങ്ങളിലെ പ്രധാനകക്ഷികൾ സി.പി.എമ്മും സംഘപരിവാരവുമായിരുന്നു എങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സി.പി.എമ്മും മുസ്ലിം ലീഗുമാണ് പ്രധാനകക്ഷികൽ. പതിവുപോലെ ഈ സംഘർഷങ്ങളും രാഷ്ട്രീയ സ്വഭാവമുള്ള സംഘർഷങ്ങളുടെ കൂട്ടത്തിൽ പെടുത്തിയാണ് മാധ്യമങ്ങളും, അധികാരികളും റിപ്പോർട്ട് ചെയ്യുന്നതും, നടപടി സ്വീകരിക്കുന്നതും. എന്നാൽ രാഷ്ട്രീയസ്വാഭവത്തിന്നപ്പുറം വർഗ്ഗീയമാനമുള്ള കലാപമാണ് രണ്ട് പ്രമുഖ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ഇവിടങ്ങളിൽ നിന്നും  ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നതു. മുസ്ലിം സാമുദായികതയുടെ ദുശിച്ച വശങ്ങളുടെ പ്രയോത്ക്കളായി ലീഗും, ഹൈന്ദവ വർഗ്ഗീയസ്വാഭവത്തിലേക്ക് സി.പി.എമ്മും കൂപ്പുകുത്തുന്ന അത്യന്തം അപകടകരമായ പ്രവണതയാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നതു. മുഖ്യധാരാ രാഷ്ട്രീയ വേദികളിൽ മിതവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായും, തീവ്രവാദ ആശയങ്ങളുടേ ശത്രുക്കളായും സ്വയം അവതരിക്കുന്ന ലീഗിനു പക്ഷെ പ്രായൊഗിക തലത്തിൽ ഈ പക്വതയും, മിതവാദവും എത്രമാത്രം കൊണ്ടുനടക്കുവാൻ സാധിക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ലീഗിൽ അടുത്തകാലത്ത് ഉദയം ചെയ്ത ചില നേതാക്കളെ മാധ്യമങ്ങൾ കൊണ്ടു നടക്കുന്നതും, അവർക്ക് അമാനുഷിക പരിഗണന നൽകി സമൂഹത്തിൽ അവതരിപ്പിക്കുന്നതിനും പിന്നിൽ അവർ സ്വീകരിക്കുന്നു എന്നു പറയുന്ന തീവ്രവാദവിരുദ്ധ പ്രചാരണത്തിന്റെയും മിതവാദ സഹിഷ്ണുത രാഷ്ട്രീയത്തിന്റെ ചിലവിലാണ്. എന്നാൽ പ്രചാരണങ്ങൾക്കപ്പുറം ഇതിന്റെ വാസ്തവം എത്രമാത്രമുണ്ടെന്നു പരിശോധിക്കപ്പെടേണ്ടത് മലബാരിൽ നടക്കുന്ന നിരറ്ന്തര സംഘർഷങ്ങളുടെ പശ്ചാതലത്തിൽ അനിവാര്യമായി വന്നിരീക്കുയാണ്. സി.പി.എമ്മുമായി സംഘർഷസാഹചര്യമുള്ള പ്രദേശങ്ങൾ പരിശോധിച്ചാൽ ഇവിടങ്ങളെല്ലാം ലീഗിനു സമഗ്രാധിപത്യമുള്ളവയാണെന്നു മനസ്സിലാകാം. മുസ്ലിം സമുദായം ലീഗിൽ കേന്ദ്രീകരിക്കപ്പെട്ട ലീഗിന്റെ അപ്രമാദിത്വ ഗ്രാമങ്ങൾ. മുസ്ലിം സ്വഭാവമുള്ള മറ്റു പാർട്ടികൾക്കോ, സംഘടനകൾക്കോ നിർണ്ണായക സ്വാധീനമില്ലാത്ത പ്രദേശങ്ങൾ. ഈ സ്ഥലങ്ങളിലാണ് നിരന്തര സംഘട്ടനങ്ങളും, കൊലപാതകങ്ങളുമെല്ലാം അരങ്ങേറുന്നതു. കോഴിക്കോട് ജില്ലയിലെ നിത്യസംഘർഷ മേഘലയായ നാദപുരവും, കന്നൂർ ജില്ലയിൽ തളിപ്പറമ്പും, കാസർകോഡ് ജില്ലയിലെ വിവ്ധ സംഘർഷ പ്രദേശങ്ങളിലുമെല്ലാം ലീഗിനു ആധിപത്യമുള്ള. ലീഗ് പ്രതിനിധികൾ ജനപ്രതിനികളയി വരുന്ന സ്ഥലങ്ങളാണ്. ഈ മേഘലകൾ കേന്ദ്രീകരിച്ചാണ് ദശാബ്ദങ്ൻളായി നിരന്തര സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതു. നാദാപുരത്തെ ഇനിയും അവസാനിക്ക്കാത്ത സംഘർഷങ്ങൾ ഇതിൽ എടുത്തു പറയേണ്ടതാണ്. സി.പി.എമ്മും. മുസ്ലിം ലീഗും ഹൈന്ദവമുസ്ലിംസമുദായികതയുടെ ഭാഗമായി ഇരുഭാഗങ്ങളിലും അണിനിരന്നുകൊണ്ടുള്ള സംഘർഷങ്ങൾ, കലാപങ്ങൾ. ദശക്കണക്കിനു പേർ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു. കൊള്ളയും, കൊള്ളിവെപ്പും, മാനഭംഗവുമൊക്കെ മുറക്കു നടക്കുന്നു. ഉത്തരേന്ത്യയിൽ മാത്രം കേട്ടു ശീലിച്ച അഭയാർതിസമൂഹങ്ങളെയും നാദാപുരത്ത് പല കലാപങ്ങൾക്കിടയിൽ കാണുകയുണ്ടായി. തളിപ്പറമ്പിലും, കാസർകോഡും അവസ്ഥ ഭിന്നമല്ല.

ഇവിടെ പ്രസക്തമായ ചൊദ്യം ലീഗ് നേതാക്കൾ പൊതുപ്രസ്ഥവനകളിൽ ആവ്ര്ത്തിക്കുന്ന, ലീഗ് ജിഹ്വകൾ നിരന്തരം പ്രചരിപ്പിക്കുന്ന മിതവാദവും, രാഷ്ട്രീയ പക്വതയും എന്തുകൊണ്ട് ലീഗിനു പ്രായോഗികമാക്കുവാനാവുന്നില്ല? ലീഗിനു സ്വാധീനമുള്ള മേഘലകളിൽ എന്തുകൊണ്ട് നിരന്തര സംഘർഷങ്ങൾ നടക്കുന്നു? അണികളെ സാമുദയികതയുടെ ദുശിച്ച പ്രവർത്തനങ്ങളിൽ നിന്നും സ്വാധീനത്തിൽ നിന്നു മോചിപ്പിക്കാൻ ലീഗ് നേതൃത്വത്തിനു കഴിയാതെ പോകുന്നതെന്ത്? തീവ്രവാധ വിരുദ്ധ പോരാട്ടത്തിന്റെ സ്വയം പ്രഖ്യാപിത നായകനായും, മാധ്യമങ്ങളുടെയും, സംഘപരിവാരത്തിന്റെ ഇഷ്ടതോഴനുമായി മാറിയ വ്യക്തി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയായി ഇരിക്കുമ്പോൾ തന്നെയാണ് നരിക്കോട്ടേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ബോംബ് നിർമ്മാണത്തിന്നിടെ കൊല്ലപ്പെടുന്നതു. ഇപ്പോൾ കന്നൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ സി.പി.എം പ്രതിസ്ഥാനത്തു നിർത്തുന്നതും വയനാട്ടിൽ നിന്നു കന്നൂരിലേക്കു ഇറക്കുമതി ചെയ്യപ്പെട്ട ഈ നേതാവിനെ തന്നെയാണ്. അതായത് പൊതുവേദികളിൽ മിതവാദവും, സമാധാന രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്ന ലീഗിൻ സ്വന്തം അണികളുടെ വിഷയത്തിലും, സ്വാധീന മേഘലകളിലും ഈ നയം നിലനിർത്താൻ സാധിക്കുന്നില്ല എന്നു മാത്രമല്ല അക്രമരാഷ്ട്രീയത്തിന്റെയും, അച്ചടക്കരാഹിത്യത്തിന്റെ വക്താക്കളായി മാറുവാനുമാണ് ലീഗ് ശ്രമിക്കുന്നതു. ലീഗ് അണികൾ തെരുവിൽ ഇറങ്ങിയാൽ സമുദയം ഭയക്കേണ്ട സാഹചര്യമാനുള്ളതെന്ന് അടുത്തകാലത്ത് ഒരു ചർച്ചയിൽ പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കാസർക്കോട് ലീഗ് പ്രകടനത്തിനു നേരെ നടന്ന വെടിവെപ്പും, നാദപുരത്തെ ലീഗിന്റെ അത്യന്തം പ്രകോപനകരമായ പ്രകടനങ്ങളുമൊക്കെ ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. നാദാപുരത്തെ സി.പി.എമ്മിനെ സംഘപരിവാരിനു തുല്യമാക്കിമാറ്റിയതിനു പിന്നിൽ ലീഗിന്റെ അസഹിഷ്ണുതക്കും തുല്യാളവിൽ പങ്കുണ്ട് എന്നത് അവിതർക്കിതമാണ്. ലീഗ് നേതാവ് കുഞ്ഞാലികിട്ടിക്ക് കോഴിക്കോട് എയർപോർട്ടിൽ നൽകിയ സ്വീകരണത്തിന്നിടെ നടന്ന അക്രമസംഭവങ്ങളും ഇവിടെ സ്മരണീയമാണ്. അതായത് ലീഗ് പ്രചരിപ്പിക്കുന്ന മിതവാദവും, സമാധാന രാഷ്ട്രീയ പ്രവർത്തനവുമെല്ലാം നന്നെ ചുരുങ്ങിയത ലീഗ് പ്രവർത്തനത്തിൽ പോലും പ്രാവ്ര്ത്തികമാക്കുവാൻ നേതാക്കൾക്കു സാധിക്കുന്നില്ല എന്നത് അത്യന്തം ഗൌരവമായ വിഷയമാണ്.. ഇതേ ലീഗ് നേതൃത്വം തന്നെയാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലന്മാരായി നാടുനീളെ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതും, സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ നിരന്തരം പറത്തുന്നതും, ലീഗ് നിലപാടുകളെ എതിർക്കുന്ന സംഘടനകളെയും പാർട്ടികളെയും തീവ്രവാദികളയി മുദ്രകുത്തുന്നതും.

മറുവശത്ത് രാജ്യത്തെ ഏറ്റവും സുദൃഡമായ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം ഇപ്പോൾ നടക്കുന്ന സംഘട്ടനങ്ങൾ അഭിമാനിക്കാൻ വക നൽകുന്നതല്ല. വാസ്തവത്തിൽ സി.പി.എം വിഭാവന ചെയ്യുന്ന വർഗ്ഗ സംഘട്ടനമല്ല നടക്കുന്നത് മറിച്ചു വർഗ്ഗീയ സംഘട്ടനമാണ് സി.പി.എം ആഭിമുഖ്യത്തിൽ നടക്കുന്നതെന്നു പറയാതെ വയ്യ. സി.പി.എമ്മിൽ ഹിന്ദുത്വ വർഗ്ഗീയതയുടെ സ്വാധീനം നാളുകൾ ചെല്ലും തോറും വർദ്ധിച്ചു വരുന്നതായാണ് വിവിധ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നതു. ഇന്ത്യാ രാജ്യത്തിന്റ്റെ നിലനിൽപ്പിന്നു തന്നെ ഭീഷണിയാകും വിധം അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ഹിന്ദുത്വ വർഗ്ഗീയതയെ മുഖ്യശത്രു സ്ഥനത്തു നിന്നു സി.പി.എം മാറ്റിയിട്ടില്ലെങ്കിലും സിപി.എമ്മിന്റെ പ്രവർത്തനപരിപാടികളിൽ പക്ഷെ ഹിന്ദുത്വ സ്വാധീനം  നാൾക്ക്നാൾ വർദ്ധിച്ചുവരികയാണ്. മാത്രമല്ല സംഘപരിവാരത്തെ മുഖ്യ എതിരാളിയായി നിർത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്നും സി.പി.എം പതുക്കെ പിവലിഞ്ഞു കൊണ്ടിരിക്കുന്നു. പകരം പോർമുഖം ലീഗിനെതിരെയും, മുസ്ലിം സമുദായത്തിൽ ശക്തിപെട്ടു വരുന്ന നവസാമൂഹിക പ്രസ്താനങ്ങൾക്കെതിരെയും തിരിച്ചു വെച്ചിരിക്കുന്നു. രാഷ്ട്രീയ മാനത്തേക്കാളുപരി വർഗ്ഗീയമാനമാണ് ഈ ഏറ്റുമുട്ടലുകളിൽ നിഴലിക്കുന്നതെന്ന് മാത്രം. മുസ്ലിം ലീഗുമായുള്ള ഏറ്റുമുട്ടലിന്റെ മറവിൽ അക്രമിക്കപ്പെടുന്നത് പാർട്ടി  ചിഹങ്ങളേക്കാൾ മുസ്ലിം ചിഹ്നങ്ങളാണെന്നതു യാദൃശ്ചികമകാൻ തരമില്ല. തളിപ്പറമ്പിലും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും മുസ്ലിം പള്ളികളും, അനാതാലയങ്ങളും അക്രമത്തിന്റെ മറവിൽ വ്യാപകമായി അക്രമിക്കപ്പെടുന്നു.  കന്നൂർ ജില്ലയിലെ  കൂത്തുപരമ്പു പോലുള്ള ചില ഭാഗങളിൽ പള്ളികളിൽ ആരാധന നടത്തുന്നതിനു സഖാകൾ വിലക്കേർപ്പെടുത്തുന്നു. സംഘടിത നമസ്കാരം നടത്തിയെന്ന് ആരോപിച്ച് സഖാകൾ അടുത്തിടെയാണ് യുവാക്കളെ അക്രമിച്ചതു. നാദാപുരത്തെത്താകട്ടെ മൂസ്ലി ലീഗിലൂടെ മുസ്ലിം സമുദായത്തെ തന്നെ  മുഖ്യശത്രുവായി കണ്ടുകൊണ്ട് ഹിന്ദുത്വ വർഗ്ഗീയതയുടെ സ്വയം പ്രഖ്യാപിത വക്താകളാകുവാനാണ് തുടക്കം മുതൽ സി.പി.എം ശ്രമിച്ചതു. ഞങ്ങളുടെ പാർട്ടിയും, അവരുടെ പാർട്ടിയും എന്ന നിലക്ക് ഹിന്ദു-മുസ്ലിം സാമുദയികത സി.പി.എമ്മിലും ലീഗിലും കേദ്രീകരിക്കപ്പെട്ട അപകടകരമായ അവസ്ഥ.  ലീഗിനോട് രാഴ്ട്രീയ വിരോധം ഉള്ള  ഇടതുപക്ഷ സഹയാത്രികരായ മുസ്ലിംകളെ പോലും സി.പി.എമ്മിന്റെ നാദാപുരത്തെ വർഗ്ഗീയ രാഷ്ട്രീയം വെറുതെ വിട്ടില്ല. കാരണം നാദാപുരത്തെ സി.പി.എം അടിസ്ഥാനപരമായി  ഹിന്ദുക്കളുടെ മാത്രം പാർട്ടിയാണ്, അന്തരിച്ച കണാരനെ പോലുള്ള നേതക്കൾ ഈ നിലക്കുള്ള വർഗ്ഗീയ വികാരം ആളിക്കത്തിച്ചു കൊണ്ടാണ് അവിടെ പാർട്ടിയെ വളർത്തിയത്..ഇവിടങ്ങളിലെവിടെയും സംഘപരിവാര പ്രസ്ഥാനങ്ങൾ പ്രത്യക്ഷമായി സജീവമല്ല എന്ന വസ്തുതയും ഇവിടെ എടുത്തപ്രയേണ്ടതാണ്. അതായത് സംഘപരിവാരത്തിന്റെ സ്വാധീനത്തിൽ നിന്നു ഭൂരിപക്ഷ സമുദായത്തെ തടയും വിധമുള്ള വർഗ്ഗീയ സാമുദായിക രാഷ്ട്രീയം തന്നെയാണ് സി.പി.എം ഈ പ്രദേശങ്ങളിൽ പയറ്റുന്നതു. മാത്രമല്ല താഴീകിടയിലുള്ള നേതൃത്വവും അണികളിൽ തന്നെ ഒരു വിഭാഗവും അടുത്തകാലത്തായി സംഘപരിവാർ ആശയങ്ങൾ സ്വാധീനിക്കപ്പെടുന്നുണ്ട്. ‘രാഷ്ട്രീയം എന്തുമായിക്കോട്ടെ ഹിന്ദു ഒന്നാണെന്ന്സംഘപരിവാർ അടുത്തകാലത്തായി ഉയർത്തികൊണ്ടുവരുന്ന മുദ്രാവാക്യങ്ങത്തിന്നു സി.പി.എം അണികളിൽ സ്വീകാര്യത വർദ്ധിച്ചു വരുന്നു. ലീഗുമായുള്ള സംഘർഷങ്ങളിൽ സംഘപ്രവർത്തകരിൽ നിന്നുള്ള നിരന്തര സഹായം സി.പി.എം പ്രവർത്തകർക്ക് ലഭിച്ചു കൊണ്ടിരിക്കന്നു. തളിപ്പറമ്പിലും കന്നൂരിന്റെ പല ഭാഗങ്ങളിലും കാസർകോഡും നടക്കുന്ന സംഘർഷങ്ങളിൽ സി.പി.എം സഖക്കൾക്ക് സംഘപരിവാരിൽ നിന്നു ശക്തമായ പിന്തുണ ലഭിക്കുന്നതായി ആ ഭാഗത്തു നിന്നും വരുന്ന രിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഘർഷത്തിലകപെട്ട സഖാക്കളുടെ കേസുകൾ പലതും കൈകാര്യം ചെയ്യുന്നതും സംഘപരിവാരം തന്നെയാണ്. അതോടൊപ്പം സംഘപരിവാരം ഉയർത്തികൊണ്ടു വന്ന ചില മുസ്ലിം വിരുദ്ധ മുദ്രാവക്ക്യങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ സംഘപരിവാരിനൊപ്പം തന്നെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളും ഉണ്ടെന്നത് യാദൃശ്ചികമാകില്ല. ഒരു തെളിവു പോലുമില്ലാതെ ഹൈകോടതി തള്ളിക്കളഞ്ഞ ലവ് ജിഹാദുമായി ബന്ദപ്പെട്ട  പോസ്ട്ടറുകൾ സംഘപരിവാർ സംഘടനകളേക്കാൾ ആവേശത്തിൽ സി.പി.എം യുവജന സംഘടനകൽ ഇപ്പോഴും പ്രചരിപ്പിക്കുന്നു.

 വര്‍ഗ്ഗ രാഷ്ട്രീയവും വര്‍ഗ്ഗീയ രാഷ്ട്രീയവും..

സി.പി.എം സഹയാത്രികാരായ ഹിന്ദു-മുസ്ലിം അണികൾ വിവിധ സംഘർഷങ്ങളുടെ ഭാഗമായപ്പോൾ പാർട്ടി സ്വീകരിച്ച വ്യത്യസ്ഥ നിലപാട് ശ്രദ്ധേയമാണ്. നാദാപുരത്തു ഹിന്ദു വർഗ്ഗീയതയുടെ ഭാഗമായികൊണ്ട് സി.പി.എം മുസ്ലിം ലീഗിനെയും, മുസ്ലിം സമുദായത്തെ തന്നെയും ലക്ഷ്യം വെച്ചു പ്രചാരണൻ നടത്തുകയും സംഘർഷങ്ങളുടെ ഭാഗമാകുകയും ചെയ്തു. നിരവധി കൊലപാതകങ്നളും , മാനഭംഗങ്ങൾ വരെ അവിടെ നടന്നു. പക്ഷെ സി.പി.എം നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ഈ വിഷയത്തിൽ നാദാപുരത്തെ പാർട്ടി നേതൃത്വത്തിനു ലഭിച്ചു എന്നു  മാത്രമല്ല നാദാപുരത്തു നടക്കുന്ന സംഘർഷം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘർഷമാണെന്ന വർഗ്ഗ നിർവചനവും സി.പി.എം നൽകി, നാദാപുരത്തെ പാർട്ടിഅണികളെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് സി.പി.എം തുടക്കം മുതൽ സ്വീകരിച്ചതു. അതെ സമയം കൊഴിക്കൊട് ജില്ലയിൽ തന്നെയുള്ള മാറാദ് പ്രദേശത്തെ സി.പി.എം പ്രവർത്തകരിൽ നല്ലൊരു ശതമാനവും  മുസ്ലിം സമുദായത്തിൽ പെട്ടവർ. അവിടെ സംഘപരിവാരം ശക്തവുമാണ്. സംഘർഷവും, സംഘട്ടനവും മുരക്ക് നടക്കുന്നു. പക്ഷെ ഇവിടെ സി.പി.എമ്മിന്റെ നിർണ്ണായക പിന്തുണ പ്രദേശത്തെ സി.പി.എം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സംഘപരിവാരുമായുള്ള സംഘർഷത്തിലും, കൊലപാതകത്തിലും നിരപരാധികലായ സി.പി.എം പ്രവർത്തകർ പ്രതിപട്ടികയിൽ ഉൾപെട്ട സാഹചര്യം ഉണ്ടായിട്ടും കേസ് നടത്തുന്നതിന്നും, കുടുംബങ്ങളെ സംരക്ഷിക്കുന്നതിനോ നാദാപുരത്തു കാണിച്ച് ഔത്സുക്യം സി.പി.എം മാറാട് കാണിച്ചില്ല. അതായത് സംഘപരിവാരം ആത്യന്തികമായി ഒരു സംഘടനയല്ല ഒരു ആശയമാണ് എന്ന വിലയിരുത്തൽ പ്രസക്തമാകും വിധം സി.പി,എമ്മിന്നുള്ളിൽ ഹിന്ദുത്വ ആശയങ്ങൽക്ക് സ്വീകാര്യത വർദ്ധിച്ചു വരുന്നു. സംഘപരിവാരം ഉയർത്തിവിടുന്ന മുദ്രാവാക്യങ്ങളുടെ പ്രയോക്തക്കാളായി സി.പി.എം പലപ്പോഴും മാറുന്നു..അഞ്ചാം മന്ത്രി വിവാദത്തിൽ ഇടപെട്ടുകൊണ്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ സഖാവ് കൊടിയേരി ബാലകൃഷ്ണൻ ലീഗീനെതിരെ നടത്തിയ പ്രസ്താവനകൾ യതാർത്ഥത്തിൽ സാമുദായിക ചേരിത്തിരിവു ഉണ്ടാക്കുന്നതും സംഘപരിവാരം ഉയർത്തിക്കൊണ്ടുവരുന്ന വിദ്വേഷരാഷ്ട്രീയത്തിനു ശക്തിപകരുന്നതുമായിരുന്നു. സംഘപരിവാരം ഉയർത്തിവിടുന്ന പല വാക്കുകളും, പ്രയോഗങ്ങളും സംഘപരിവാരത്തേക്കാൾ ആവേശത്തിൽ സഖാക്കൾ ഏറ്റുപാടുന്നു.

സംഘപരിവാരമാകട്ടെ മൂഖ്യ ശത്രു പട്ടികയിൽ നിന്നു സി.പി.എമ്മിനെ  ഇതിനകം മാറ്റികഴീഞ്ഞിരിക്കുകയാണ്. മുസ്ലിം സമുദായത്തിൽ ശക്തിപെട്ടു വരുന്ന് നവസാമൂഹിക പ്രസ്ഥനങ്ങളുടെ  സ്വാധീനത്തെ തടഞ്ഞു നിർത്താൻ  ഹിന്ദു പാർട്ടിയായ സി.പി.എമ്മുമായി സംഘർഷമല്ല രംയതയാണ് വേണ്ടതെന്ന വികാരം ശക്തമായികുന്നു. ന്യൂനപക്ഷ പാർട്ടികൾക്ക് സ്വാധീനമുള്ള ഐക്യജനാധിപത്യ മുന്നണി ഭരിക്കുന്നതിനേക്കാൽ ഹിന്ദു ഭൂരിപക്ഷമുള്ള ഇടതു മുന്നണി ഭരിക്കുന്നതാണ് ഹിന്തുത്വ താല്പര്യങ്ങൾക്ക് ഗുണം എന്ന തീർത്തും വ്യത്യസ്ഥമായ നിലപാടിലേക്ക് സംഘപരിവാരം മാറിയിരിക്കുന്നു. സി.പി.എമ്മിന്റെ കൈക്കളാൽ കൊലക്കത്തിക്കിരയായ ബലിദാനികളുടെ വാർഷികം പോലും സമുചിതമായി ആചരിക്കാതെ വ്യത്യസ്ത പേരുകലിലോ, ഭാഗികമായോ ആചരിക്കാൻ സംഘപരിവാർ സ്വയം തയ്യാറായിരിക്കുന്നു. ആത്യന്തികമായി ഈ സംഘട്ടനങ്ങളുടെ ഗുണഫലം സംഘപരിവാരിനെന്നു വ്യക്തം.. കൈ നനയാതെ മീൻ പിടിക്കാൻ സംഘപരിവാരത്തിനു സഹായകമാകും വിധം ലീഗും സി.പി.എമ്മും ഹിന്ദു മുസ്ലിം സാമുദായികതയുടെ അപകടങ്ങളിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഇനിയും വിരിയാത്ത താമരക്കായി ഏതറ്റവും വരെ പോകുവാൻ തയ്യരായി, കിട്ടാവുന്ന് അവസരങ്ങളൊക്കെ സാമുദായിക ധ്രുവീകരണത്തിനു സഹായകമാകും വിധം പ്രകോപനകരമായ പ്രചരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാരിനു മാത്രമാണ് ആത്യന്തികമായി സി.പി.എമ്മിന്റെയും ലീഗിന്റെയും വർഗ്ഗീയ സ്വഭാവമുള്ള സംഘട്ടനം കൊണ്ട് ഗുണം ഉള്ളത് എന്നു വ്യക്തം.. പൊതുസമൂഹത്തിനു മുന്നിൽ ഈ പാർട്ടികൾ ഉയർത്തികൊണ്ടിരിക്കുന്ന സഹിഷ്ണുതയുടെയും, മതേതരത്വത്തിന്റെയും മുദ്രവാക്യങ്ങൾ നന്നെ ചുരുങ്ങിയത് സ്വന്തം അണികൾക്ക് തന്നെ പടിപ്പിച്ചില്ലെങ്കിൽ ഭാവി കേരളം അപകടകരമായ സാമുദായിക ധ്രുവീകരണത്തിലേക്കാകും കൂപ്പുകുത്തുക..