Saturday, March 24, 2012

തീവ്രവാദികളാക്കപ്പെടുന്ന സമുദായം..പിറവം ഉപതെരഞ്ഞേടുപ്പ് കഴിഞ്ഞതോടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നടപടികൽ കൂടുതൽ ശ്രദ്ധേയമാകുകയാണ്സോഷ്യൽ നെറ്റുവർക്ക സൈറ്റുകളിൽ പറന്നു നടന്ന ഒരു വിശേഷനം കടെമെടുത്തൽ പിറവത്തെ മകളുടെ വിവാഹം കഴിയാനായി കാത്തിരിക്കുകയയിരുന്നു ഉമ്മൻ ചാണ്ടി. പിറവം തെരഞ്ഞെടുപ്പെന്ന മകളുടെ കല്യാനം കഴിഞ്ഞു. ഇനി ജനത്തെ ഭയക്കേണ്ടതില്ല, ബഹുമാനിക്കേണ്ടതുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെയാണ് കണ്ണൂരില് നാളുകളായി നടന്നുവരുന്ന മാലിന്യവിരുദ്ധ ജനകീയ സമരത്തിനു നേരെ പോലീസ് അക്രമണം അഴിച്ചു വിട്ടതുംസ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചതും. ഇതിനൊപ്പം തന്നെയാണ്  വിവാദ ഈംയിൽ ചോർത്തൽ കേസുമായി ബന്ധപെട്ടു ഹൈടെക് സെൽ പോലീസ് എസ്. ബിജു സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.. വിശ്വാസവഞ്ചന, രഹസ്യം കടത്തൽ, എന്നിങ്ങനെ പല വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പു കൂടെ ചേർത്തു വെച്ചു കൊണ്ടാണ് അറസ്റ്റ്..പോലീസിലെ മർമ്മപ്രധാനമായ രഹസ്യരേഖകൾ ഒളിച്ചു കടത്തി എന്ന ആരോപണവിധേയനായ വ്യക്തിയുക്കെതിരെ സ്വാഭാവികമായും ഉണ്ടാകുന്ന ഭരണകൂട നടപടികൾ എന്നു ഒറ്റനോട്ടത്തിൽ തോന്നാവുന്ന പോലീസ് നീക്കം  പോലീസ് ഭാഷ്യം അനുസരിച്ചു ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്നും, രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പ്രതി ബിജുസലീമിനെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതവര്‍ ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗൂഢാലോചന നടത്തിയതായും പോലീസ് അവകാശപ്പെടുന്നു.

അതായത് മറ്റു വകുപ്പുകൾക്കൊപ്പം ആരോപണവിധേയനായ എസ്.ഐക്ക് തീവ്രവാദി ബന്ധമെന്ന കുറ്റം കൂടെ പോലീസ് കണ്ടെത്തിയിരിക്കുന്നു..മാത്രമല്ല പോലീസിലെ ഉന്നതരായ ഉദ്യോഗസ്ഥർ തന്നെ ഈ പ്രതിയുമായി ബന്ധമുള്ളവർ ആനെന്നു പോലീസ് തന്നെ നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. രസകരമായ സംഭവം എന്തെന്നാൽ ഈംയിൽ ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്ഥനെ ആദ്യമായി തീവ്രവാദി എന്നു വിളിക്കുന്നത് ബി.ജെ.പി നേതാവു കെ.സുരേന്ദ്രൻ ആണെന്നതാണ്. അതു വരെ ബിജു എന്ന പേർ മാത്രമേ പുറത്തു വന്നിരുന്നുള്ളൂ. ബിജുവിന്റെ പേരിനൊപ്പം സലീം എന്ന് കൂടി ഉണ്ട് എന്നറിഞ്ഞ താമസം കെ. സുരേന്ദ്രൻ പതിവു പത്രസമ്മേളനം വിളിച്ചു ചേർത്തു കൊണ്ട് ബിജു സലീം എന്ന മുസ്ലിം നാമധാരിയായ എസ് ഐ തീവ്രവാദി ആനെന്നു ആരോപിക്കുകയുണ്ടായി. ഈമെയിൽ വാർത്തയുടെ ആദ്യഘട്ടത്തിനു നേരെ പുറം തിരിഞ്ഞു നിന്ന മുഖ്യധാരാ മാധ്യമങ്ങൾ പക്ഷെ സുരെന്ദ്രന്റെ ഈ പ്രസ്ഥാവനക്ക് നല്ല പ്രാധാന്യം തന്നെ നൽകി. പിന്നീടാണ് പോലീസിന്റെ ഭാഗത്തു നിന്നു ഇതെ നിലക്കുള്ള നീക്കം ഉണ്ടാകുന്നത്. അതായത് ബിജു സലീമിനെതിരെ തീവ്രവാദകുറ്റം ചുമത്തുന്നത്. അതായത് തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമായാണ് ബിജു സലീം മാധ്യമം ദിനപത്രത്തിനു ഈ വിവരങ്ങൾ ചൊർത്തി നൽകിയതെന്നാണ് സർക്കാർ ഭാഷ്യം. തീർച്ചയായും അത്യധികം ഗൌരവമുള്ള ആരോപണം. പോലീസ് ഡിപ്പാർട്ടുമെന്റിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പാലിക്കേണ്ട ജാഗ്രതയും രഹസ്യാത്മകതയും ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥൻ പാലിച്ചില്ല എന്നത് വാസ്തവം. അതിനപ്പുറം പോലീസ് തന്നെ ആരോപിക്കും പോലെ ഈ എസ് ഐക്കു തീവ്രവാദ ബന്ധം ഉണ്ടോ എന്നതും ഗൌരവമായി തന്നെ അന്വേഷിക്കേണ്ടതുണ്ട്. സർക്കാർ സേവകരായിരിക്കെ രാജ്യസുരക്ഷേയെ ബാധിക്കുന്ന നിലക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നത് തീർച്ചയായുമ്ം ഗൌരവമുള്ള വിഷയം തന്നെ അതു മുളയിലേ നുള്ളിക്കളയുകയും വേണം, പ്രത്യേകിച്ച് രാജ്യത്ത് നടന്ന നിരവധി സ്ഫോടനങ്ങളിൽ പട്ടാള ഉദ്യൊഗസ്ഥനായ കേണൽ പുരോഹിതിനെ പോലുള്ളവർക്കു പങ്കുണ്ട് എന്ന യഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കാതു സൂക്ഷിക്കേണ്ട സൂക്ഷ്മത ഇവിടെ അടിവരയിടുന്നു.

അതെ സമയം അതിനപ്പുറം മാനങ്ങൾ ഈ തീവ്രവാദ ആരോപണത്തിനു ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ടു. കാരനം ഇവിടെ രണ്ട് ആരോപണങ്ങൾ ആണു ഈ കേസുമായി ബന്ധപ്പെട്ടു ഉയർന്നത്, ഒന്ന് ഒരു സമുദായത്തിലെ വ്യക്തികളുടെ ഈ മെയിലുകൾ നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ പ്രവർത്തകർ എന്നു ചൂണ്ടിക്കാണിച്ചു കൊണ്ട് ഹാക് ചെയ്യാൻ പോലീസ് ഉത്തരവിട്ടു എന്ന ആരോപണം. രണ്ട് ഈ രഹസ്യ ഉത്തരവ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന ആരോപണം. ഇവിടെ പോലീസിന്റെ ആദ്യ നടപടിക്കെതിരെ  സർക്കാർ ഒരു നിലക്കുമുള്ള അന്വേഷണവും നടത്തുക പോലും ചെയ്തില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. അതായത് ഒരു വിഭാഗം ജനങ്ങളുടേ രഹസ്യങ്ങൾ നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ പേരിൽ പരിശോധിക്കാൻ ഉത്തരവിട്ടെത് ഏത് സാഹചര്യത്തിൽ എന്ന പ്രസക്തമായ ആരോപണത്തീനെതിരെ ഒരു അന്വേഷണം പോലും ഇല്ല. എന്നു മാത്രമല്ല  നിരോധിക്കപ്പെട്ട സിമിയുമായി ഈ വ്യക്തികളെ കൂട്ടികെട്ടിയത് ഒരു അബദ്ധം മാത്രമായി  ഭരണകൂടം പ്രചരിപ്പിക്കുന്നു. അതെ സമയം ഈ വിവാദ തിരുമാനം ചോർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ മാത്രം അന്വേഷണവും, തീവ്രവാദ ബന്ധം വരെ ഉൾകൊള്ളിച്ച ജാമ്യമില്ലാ കേസും. അതായ്ത കുറ്റം ചെയ്തതല്ല ഉമ്മൻ ചാണ്ടി സർക്കാരിനു കുറ്റകരമായി തോന്നിയത്, മറിച്ചു ആ കുറ്റം പുറത്തുവിട്ടു എന്നത് മാത്രമാണ് അപരാധമായി ഭരണകൂടത്തിനു തോന്നിയത്.

ഇവിടെ പ്രസക്തമായ വിഷയം കേരളം പോലെയുള്ള ഒരു ബഹുമത സമൂഹത്തിൽ ഒരു വിഭാഗം കുറ്റാരോപിതരാകുന്ന സമയത്ത് നിരന്തരം ഉണ്ടാകുന്ന, രൂപപ്പെടുന്ന തീവ്രവാദ പശ്ചാതലമാണ്. ആ നിലക്കുള്ള നീക്കങ്ങൾ ഈമെയിൽ കേസിന്റെ പേരിൽ പിടിക്കപ്പെട്ട ബിജു സലീം എന്ന എസ്.ഐക്കെതിരെയും ഉണ്ടായോ എന്നത് പ്രസക്തമായ വിഷയമാണ്. സമീപകാല കേരളത്തിൽ ഒരു വിഭാഗവുമായി ബന്ധപ്പെട്ട ഉയർന്ന ആരോപണങ്ങൾ എല്ലാം തന്നെ തീവ്രവാദം എന്ന വാക്കു കൂടെ കൂട്ടിചേർത്താണ് പോലീസും, മാധ്യമങ്ങളും അവതരിപ്പിച്ചത് എന്നത് ഇവിടെ കൂട്ടി വായിക്കണം. അതെ സമയം കുറ്റാരോപിതർ ഇതര സമുദയവുമായി തിരിഞ്ഞു വരുമ്പൊൾ അതെല്ലാം ഒറ്റപെട്ട സംഭവം എന്ന നിലക്കും അവതരിപ്പിക്കപ്പെടുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ചില സംഭവങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. പ്രമാദമായ ലെറ്റർ ബോംബ് കേസ് .  കേസിന്റെ പ്രാരംഭദശയിൽ ആരോപണം നേരിട്ടതു, പ്രതിപട്ടികയിൽ ചേർക്കപ്പെട്ടതും മുഹസിൻ എന്ന ചെറുപ്പക്കാരൻ ആയിരുന്നു. വാർത്ത പുറത്തു വരേണ്ട താമസം മുഹസിൻ തീവ്രവാദിയായുമ്ം തീവ്രവാദി നേതാവായും അവതരിപ്പിക്കപ്പെട്ടു. സിമിയുമായും, ലഷ്കറി ത്വയ്യിബയുമായുമൊക്കെ മുഹസിനെ മാധ്യമങ്ങൾ മാറി മാറി കൂട്ടികെട്ടി. ലഷ്കറി ത്വയ്യിബയുടെ ഏരിയകമാണ്ടർ എന്ന സ്ഥനപ്പേരു വരെ മുഹസിനു ചിലർ നൽകി. പോലീസും തീവ്രവാദി എന്ന നിലക്ക് തന്നെയാണ് മുഹസിനെ അവതരിപ്പിച്ചതും, നേരിട്ടതും. പക്ഷെ കേസ് മുന്നോട്ടു പോയപ്പോ മുഹസിൻ പ്രതിപട്ടികയിൽ നിന്നു മാറുന്നു, പകരം രാഹുൽ എന്ന ചെറുപ്പക്കാരൻ പ്രതിപട്ടികയിൽ കയറുന്നു. പക്ഷെ വളരെ പെട്ടെന്ന് പോലീസിന്റെയും, മാധ്യമങ്ങളുടെയും നിലപാടുകളിൽ വൻ മാറ്റം വരുന്നു. മുഹസിൻ എന്ന ചെറുപ്പക്കാരനിൽ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കണ്ണിയും, ശ്രിംഗലയും കണ്ടെത്തിയ ഇവർ പക്ഷെ രാഹുൽ എന്ന ചെറുപ്പക്കാരനെ വെറും ഒരു വ്യക്തി മാത്രമായി അവതരിപ്പിക്കുന്നു. മാത്രമല്ല രാഹുൽ ആണു ലെറ്റർ ബോംബ് സ്ഫൊടനത്തിലെ പ്രതി എന്ന അറിയുന്ന നിമിഷം അന്നത്തെ ഡിജിപി ആയിരുന്ന രമൺ ശ്രീവാസ്തവ വാർത്താസമ്മേളനം വിളിച്ചു കൂടീ രാഹിലിനു ഒരു സംഘടനയുമായും ബന്ധമില്ലെന്നും, രാഹുൽ നല്ല ക്ടുംബത്തിൽ പിറന്ന പയ്യനാണീനും, മാത്രമല്ല രാഹുലിനു മാനസിക രോഗം ഉണ്ടെന്നും വിളിച്ചു പറയുന്നു. മാധ്യമങ്ങളും ഇത് വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. അതായത് കുറ്റാരോപിതൻ മുഹസിൻ എന്ന ചെറുപ്പക്കാരനായിരുന്നപ്പൊൾ അയാളിൽ ഭീകരബന്ധം ആരോപിച്ച പോലെസു മാധ്യമങ്ങളും യഥാർത്ഥ പ്രതി രാഹുൽ ആനെന്നു നിമിഷം രാഹുൽ എന്ന വ്യക്തിമാത്രമായി വിഷയത്തെ ചുരുക്കി കാണിക്കുന്നു.

ഇടതുപക്ഷ ഭറകാലത്തു നടന്ന സമാനമായ മറ്റൊരു സംഭവം കൂടെ, കുമളിയിൽ കരകൌശല സ്ഥാപനം നടത്തുന്ന അൽതാഫ് എന്ന കാശ്മീരി യുവാവിനെ തീവ്രവാദി എന്നു ആരോപിച്ചു കൊണ്ട് കേരളാപോലീസ് അറസ്റ്റു ചെയ്യുന്നു. കാശ്മീരി പ്രസ്ഥാനമായ ഹിസ്ബുൾ മുജാഹിദീൻ നേതാവു, കേരളത്തിലെ പ്രവർത്തനങ്ങൽക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തി എന്ന നിലക്കൊക്കെ ആയിരുന്നു അൽതഫിനെതിരെ പോലീസും മാധ്യമങ്ങൾ പ്രചാരനം നടത്തിയത്. അൽതാഫിന്റെ സ്ഥാപനത്തിലെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗം തീവ്രവാദ പ്രവർത്തനത്തിനു വേണ്ടിയാണു ഉപയൊഗിക്കുന്നതെന്നു പോലും യുവമോർച്ചക്കൊപ്പം മാധ്യമങ്ങളും, പോലീസും പ്രചരിപ്പിച്ചു. സമയത്തു തന്നെ അൽതാഫിന്റെ നിരപരധിത്വത്തീ പറ്റി നിരവധി വസ്തുതകൾ പുറത്തു വന്നെങ്കിലും അതീല്ലാം അവഗണിച്ചു കൊണ്ട് പോലീസ് ഏകാപക്ഷീയമായി മുന്നോട്ടു പോയി. കേസ് വിചാരണ കഴിഞ്ഞപ്പോൾ പോലീസ് തയ്യാരാക്കിയ തിരക്കഥ പരാചയപ്പെട്ടു. കോടതി പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് അൽതാഫിനെ കുറ്റവിമുക്തനാക്കി.. ഇവിടെയും കുറ്റാരോപിതനെതിരെ തീവ്രവാദ ആരോപണം തന്നെയാന ഉയർന്നു വന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ സംഘർഷങ്ങളും, രാഷ്ട്രീയമത പശ്ചാതലമുള്ള കൊലപാതകങ്ങൾ വരെ നിരന്തരം നടക്കുന്ന കേരളത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഒരു അദ്ധ്യാപകനെതിരെ അക്രമണം ഉണ്ടാകുന്നതു. കേരള ചരിത്രത്തിൽ ആദ്യമായി ഒരു വധശ്രമ കേസിൽ യു..പി, എന്ന കരിനിയമവും പോലീസ് പ്രയോഗിച്ചു കുറ്റാരോപിതരെ തുറുങ്കിൽ അടച്ചത് ഈ വധശ്രമ കേസിൽ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെയും സംഭവത്തെ തീവ്രവാദ പശ്ചാതലത്തിൽ അവതരിപ്പിച്ചു ഭീകരാന്തരീക്ഷം ശ്രിഷ്ടിക്കുവാനായിരുന്നു ശ്രമിച്ചതു. ഇതിനു തൊട്ടു മുൻപാണ് ലോക ചരിത്രത്തിൽ തന്നെ ആദ്യമായി പ്രണയം തീവ്രവാദ പ്രവർത്തനമായി അവതരിപ്പിക്കപ്പെടുന്നത്. അതും കേരളത്തിൽ തന്നെ. ഒരു സമുദായവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രണയം ആസൂത്രിതമായ തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് പോലീസും, മധ്യമങ്ങളും ഒരേ സ്വരത്തിൽ പ്രചരിപ്പിച്ചു.
സാമുദയികമായി നടക്കുന്ന സംഭവങ്ങൾ മാത്രമല്ല പൊതുസമൂഹവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങൾ വരെ ഒരുസമുദായത്തിന്റെ സാനിദ്ധ്യം ഉണ്ടെങ്കിൽ തീവ്രവാദം എന്ന സ്ഥനപ്പേരു നൽകപ്പെടുകയായി. തിരിവനന്തപുരം ജില്ലയിലെ വിളപ്പിൽ ശാലയിൽ നടക്കുന്ന മാലിന്യവിരുദ്ധ സമരം നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ സമരമാണ്. സ്വാഭാവികമായും മാലിന്യത്തിന്റെ പ്രയാസം അനുഭവിക്കുന്ന തദ്ദേശവാസികളായ മുസ്ലിം സമുദായത്തിന്റെയും പ്രാതിനിധ്യം സമരത്തിൽ ഉണ്ടായി. ഇവിടെയും പോലീസും ഒരു വിഭാഗം മാധ്യമങ്ങളും സമരത്തിനു പുറകിൽ തീവ്രവാദികൾ ആനെന്ന നിലക്ക് പ്രചാരനം നടത്തുകയുണ്ടായി. കണ്ണൂർ ജില്ലയിൽ നടക്കുന്ന മാലിന്യ വിരുദ്ധ സമരത്തിനെതിരെയും ഇതേ ആരോപണം വിവിധ കോണുകളിൽ നിന്നു ഉയർന്നു വരുന്നു. തീവ്രവാദ സാന്നിദ്ധ്യത്തെ കുറിച്ചു ചാനലുകളിൽ വിവ്ധ പരിപാടികൾ നടക്കുന്നു.  ഇതിനൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് മാസങ്ങൽക്കു മുൻപെ കൊടിയത്തൂരിൽ നടന്ന സദാചാരക്കൊല എന്ന പേരിട്ടു വിളിച്ച ഷഹീദ് ബാവ കൊലപാതകം. ഗൾഫിലുള്ള ഭർത്താവിന്റെ അസാനിധ്യം മുതലെടുത്തു കൊണ്ട് വീട്ടമ്മയുമായി അവിഹിതബന്ധം പുലർത്താൻ വന്ന ചെറുപ്പക്കാരനെ നാട്ടുകാർ വളഞ്ഞിട്ടു മർദ്ദിക്കുന്നു. മർദ്ദ്നത്തിനൊടുവിൽ അയാൾ കൊല്ലപ്പെടുന്നു. സമയത്തും ഇതിന്റെ പിന്നിൽ തീവ്രവാദികൾ ആനെന്ന അരോപണം ബോധപൂർവം ഉയർന്നുവന്നു. ഇതേ ആഴ്ചയിൽ തന്നെയാണ് കന്നൂർ എം.പി സുധാർകരന്റ്റെ ഗണ്മാനും കൂട്ടരും കൂടെ ചേർന്നുകൊണ്ട് ഒർ യുവാവിനെ മോഷ്ടാവ് എന്ന മുദ്രകുത്തി തല്ലി കൊല്ലുന്നത്. ഇതിൽ ഒരു അസ്വാഭവികതയും തീവ്രവാദ ബന്ധവും ദർശിക്കാത്ത പോലീസും, മാധ്യമങ്ങളും തന്നെയാണ് കൊടിയതൂരിൽ നടന്ന കൊലപാതകത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഈമെയിൽ വിവാദവുമായി ബന്ധപ്പെട്ടു കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ ജനാധിപത്യ സംരത്തിന്റെ ഭാഗമായി നിരന്തരം നടക്കുന്ന കരിങ്കൊടി കാണിക്കൽ പ്രതിഷേധം ചിലർ നടത്തുന്നു. അവരെ അറസ്റ്റു ചെയ്ത പോലീസ് കേട്ടുകേൾവിയില്ലാത്ത വിധം രാജ്യദ്രോഹ കുറ്റമാണ് ഇവർക്കെതീരെ ചുമത്തിയതു. ഇതിന്റെ അസ്വാഭാവികത പിറ്റേന്നു തന്നെ കോടതി ചൂണ്ടിക്കാണിക്കുകയും ജാമ്യം നൽകുകയും ചെയ്തു എന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. ഏറ്റവും ഒടുവിൽ ഇസ്രായേലി എഴുത്തുകാരി സൂസൻ നഥലുമായി ബന്ധപ്പെട്ട സംഭവവും വിവാദമാകുന്നത് സൂസനു തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ്. അവർ എഴുതിയ ഗ്രന്ഥം തീവ്രവാദ പശ്ചാതലമുള്ള വ്യക്തികളാണ് പ്രസിദ്ധെകരിച്ചത് എന്നും തീവ്രവാദ ബന്ധമുള്ള ആനുകാലികങ്ങളിൽ അവർ ലേഖനം എഴുതി എന്നും പൊലീസ് കൊടതിയിൽ പറയുന്നു.

വാസ്തവത്തിൽ പോലീസും, മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിക്കുന്ന തീവ്രവാദികൾ ആരാണ്? ഭരണകൂടം നിരോധിച്ച ഏതെങ്കിലും പ്രസ്ഥനപ്രവർത്തകരാനോ? രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിന്റെ പേരിൽ രാജ്യസുരക്ഷക്കു ഭീഷണി ആയത്തിന്റെ പേരിൽ സർക്കാർ നടപടികൾ എടുത്ത ഭീകരബന്ധമുള്ളവരാണോ വിഭാഗം?. അത് വ്യക്തമക്കുവാൻ പ്രചാരനം നടത്തുന്നവർക്ക് ബാധ്യത ഉണ്ട്. ഇസ്രായേലി എഴുത്തുകാരിയുമായുള്ള വിവാദത്തിന്റെ പശ്ചാതലത്തിൽ സൂസനെ നാടുകടത്താൻ പോലെസ് കോടതിയിൽ ബോധിപ്പിച്ച ഒരു കാരണം സൂസന്റെ പുസ്തകം കോഴിക്കോട് കേന്ദ്രമാകിയ തീവ്രവാദ ബന്ധമുള്ള ഒരു പ്രസിദ്ധീകരണാലയമാണ് പ്രസിദ്ധെകരിച്ചതു എന്നായിരുന്നു. ഇതിനു മറുപടിയായി സൂസന്റെ ബുക്ക് പ്രസിദ്ധീകരിച്ച അദർ ബുക്ക് ഉടമ ഔസഫ് ഹുസന്റെ പ്രസ്ഥാവന ഇവിടെ പ്രസക്തമാകുകയാണ്. അദർ ബുക്കിന്മേൽ തീവ്രവാദ ബന്ധം ആരോപിക്കുന്നു എങ്കിൽ എന്നെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അതിനു പകരം ഇതിന്റെ പേരിൽ സൂസന്റെ നാടുകടത്തുന്നതിനു എന്താണ് ന്യായം എന്ന പ്രാസക്തമായ ചൊദ്യം. അതായത് പോലീസ് നിരന്തരം പ്രചരിപ്പിക്കുന്ന തീവ്രവാദികൾ ആരാണ്. നേരെത്തേ സൂചിപ്പിചതു പോലെ നിരോധിക്കപ്പെട്ട ഏതെങ്കിലും ഗ്രൂപ് ആനോ? ആണെങ്കിൽ എന്തുകൊണ്ട് അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നില്ല. അവർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നു തെളിവുണ്ടെങ്കിൽ പോലീസ് ചൂണ്ടിക്കാട്ടുന തീവ്രവാദികളെ നിയമത്റ്റിനു മുൻപിൽ കൊണ്ടുവരൻ എന്താണ് തടസ്സം? അതു ചെയ്യാതെ നിരന്തരം ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം എന്താണ്? ഇവിടെയാണ് ഒരു വിഭാഗം പോലീസിന്റെയും മാധ്യമങ്ങളുടെയും ചില ഹിഡ്ഡൻ അജണ്ടകൾ പുറത്തുവരുന്നതു. ഒരു സമുദായവുമായി ബന്ധപ്പെട്ടു ഉയർന്നു വരുന്ന സംഭവങ്ങൾക്ക് വാർത്താ പ്രാധാന്യം ലഭിക്കുവാനും, കൊടതികളെ തെറ്റിദ്ധരിപ്പിക്കുവാനുമുള്ള ആസൂതൃതമായ ഗൂഡൂലോചനയുടെ ഭാഗമാണ് മേല്പറഞ്ഞ തീവ്രവാദ ആരോപണം. ഇതുമായി ബന്ധപ്പെട്ടു ഉയരുന്ന സംഭവങ്ങൾക്ക് ഇതൊടു കൂടി ഭീകര പരിവേഷവും, അന്താരാഷ്ട്ര പരൈവേഷവും കൈവരുന്നു. സ്വാഭാവികമായും കൊടതികളിലും ഇതിന്റ് പ്രതിദ്ധ്വനികൾ ഉണ്ടാകുന്നു. ജനങ്ങളും ഇതു കൂടുത ശ്രദ്ധിക്കുന്ന അവസ്ഥ വരുന്നു. സംഭവത്തേക്കാൾ അതുമായി ബന്ധപ്പെട്ടവരിലേക്ക് ജനശ്രദ്ധ തിരിയുന്നു. കുറ്റാരോപിതർക്ക് സ്വാഭാവികമായും ലഭിക്കേണ്ട ജനാധിപത്യ പൌരാവകാശങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരിരക്ഷകൾ ഇതൊന്നും ഇവർക്ക് നിഷേധിക്കപ്പേടാനും ഇത് കാരണമാകുന്നു. ജാമ്യം പോലും ലഭിക്കാതെ വർഷങ്ങളോളം തടവറകളിൽ തള്ളാനും തീവ്രവാദ ചാപ്പകുത്തൽ കാരണമാകുന്നു.

പശ്ചാതലത്തിലാണ് ഈമെയിൽ വിവാദം ചൊർത്തപ്പെട്ട എസ്. ക്കെതീരെ മറ്റു പല വകുപ്പുകൾക്കൊപ്പം തീവ്രവാദ ബന്ധം കൂടെ ചേർക്കപ്പെട്ടത് ശ്രദ്ധേയമാകുന്നത്. ഭരണസിരാകേന്ദ്രത്തിൽ നിന്നു രഹസ്യ രേഖകൾ ചോരുന്നത് ഇതാദ്യമല്ല. മാണി സർ അവതരിപ്പിച്ച കേരള ബജറ്റ് തന്നെ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുൻപെ ചില പത്രങ്ങളിൽ അച്ചടിച്ചുവരികയുണ്ടായി. ഇതിലൊന്നും അസ്വാഭാവികത കാണാത്ത പോലീസ് തന്നെയാണ് ഈമെയിൽ ചോർത്തൽ വിവാദം രജ്യദ്രോഹമായും, തീവ്രവാദ പശ്ച്ചാതലത്തോടെയും അവതരിപ്പിക്കുന്നെതെന്നത് വിരോധാഭാസമാകാം.

ഇവിടെ ഒരു പൊതുസമൂഹത്തിലെ കാണപ്പെടുന്ന ജീർണ്ണതകളിൽ സ്വാഭാവികമായും എല്ലാ വിഭാഗങ്ങളും ഉൾപ്പെടാം. അവിടെ ഒരു വിഭാഗത്തിന്റെ മത പശ്ചാതലം മാത്രമെടുത്ത് അതിന്റെ തീവ്രവാദമുദ്രകുത്തി അവതരിപ്പിക്കുന്നവർ തന്നെയാണ് സമാനമായ സംഭവങ്ങൾ ഇതരവിഭാഗങ്ങളിൽ നിന്നു വരുമ്പൊൾ വെറും വ്യക്തിപരമായി ചുരുക്കിക്കാണിക്കാൻ വ്യഗ്രത കാണിക്കുന്നെതെന്ന് വിരോധഭാസം ഇതിനെഓടു ചേർത്തുവായിക്കുമ്പോഴാണ് വെറും യാദൃശ്ചികതകൾക്കപ്പുരമുള്ള മാനം ഇത്തരം ആരോപണങ്ങൾക്കു പിന്നിൽ കാണാനാകുക. ഉത്തരേന്ത്യയിൽ നടന്ന ബോംബ് സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സുരേഷ് നായരെ നമ്മുടെ മാധ്യമങ്ങളും, പോലീസും അവതരിപ്പിക്കുന്നത് വെറും സുരേഷ നായർ മാത്രമായാണ്. അയാളുടെ സംഘടനാ ബന്ധമോ, ഭീക്രവാദ പശ്ചാതലമോ ഇവിടെ ഉയർന്നു വരുന്നില്ല. അയാളെ പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പശ്ചാതലത്തിൽ പോലും നമ്മുടെ മാധ്യമങ്ങൾക്കും, പോലീസിനും സുരേഷ് നായർ വെറുമൊരു വ്യക്തി മാത്രമാണ്. ലെറ്റർ ബോംബിൽ പ്രതിയായ രാഹുലും വെറുമൊരു വ്യക്തിതന്നെ..ഇവർക്കൊന്നുമില്ലാത്ത ഭീകരപശ്ചാതലം നൽകി ഇവരെ മാധ്യമ വിചാരണ നടത്തനെമെന്നല്ല ഇവിടെ പറയുന്നതു. ഇവർക്ക് ലഭ്യമാകുന്ന മാധ്യമ പരിലാളന, പോലീസിന്റെ നീതിബോധം എന്തുകൊണ്ട് ഒരു സമുദായവുമായി മാത്രം ബന്ധപ്പെട്ടു ഉയർന്നുവരുന്ന സംഭവങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ ഇവിടെ പ്രസക്തമായ വിഷയം. സംസ്ഥാനെത്തെ ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന ഒരു വിഭാഗത്തെ നിരന്തരം തീവ്രവാദമുദ്ര കുത്തി ഒറ്റപ്പെടുത്തുന്നത് ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥിതിക്ക് അനുഗുണമാനോ എന്നതും ഇവിടെ ചിന്തിക്കേണ്ട വസ്തുതയാണ്...


4 comments:

 1. Pulary well said, enne pole kureyaalukalude ulkhanda thankal paranjirikkunnu..... Nammude naadinte naalla bhaavi aagrahikkkunnvar muzhuvanum ithrama pracharanangalkkethire munnittiranganamennu aagrahikkunnu....

  ReplyDelete
 2. Reasonable one; Following...

  ReplyDelete
 3. പുലരി നല്ല അവതരണം . ഒരു പാട് ബ്ലോഗ്ഗുകള്‍ വായിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ പുലരി കാണിക്കുന്ന താല്‍പ്പര്യം ശ്രദ്ധയില്‍ പെടാറുണ്ട് ഇത്തരത്തിലുള്ള ഭരണ കൂടാ ഭീകരതെക്കെതിരെ കൂടുതല്‍ തൂലിക ചലിപ്പിക്കാന്‍ താങ്കള്‍ക്ക് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 4. oru samudayatheyum adachakshepikkaruth, pakshe ningalile theevravadathe ningal thnne thallipparayendathalle.., orikal naadine vettimuricha sakthikal veendum thala pkkunnille? satruvinte naakkum vaakkum bombum aayi muslimukal maarunnille? puthakathinappuram duniyavillennu alamuryidunnille? Lokam ningale samsayikkunnathil kuttam parangittu karyamilla. swayam theliyikkuu...

  ReplyDelete