Sunday, February 26, 2012

കാന്തപുരത്തിന്റെ പള്ളിയും പിണറായി വിജയനുംഇതുപോലുള്ള ഒരു പ്രഹരം പിണറായി വിജയനിൽ നിന്നുണ്ടാകുമെന്നു  കാന്തപുരം ഒരിക്കലും വിചാരിച്ചിരിക്കില്ല. നാല്പതു കൊടി ചെലവിൽ പ്രവാചകന്റെ മുടിയുടെ പേരിൽ  പള്ളി പണിയാനുള്ള കാന്തപുരത്തിന്റെ നീക്കത്തിന്നു നാളിതുവരെ നേരിട്ട പ്രതിസന്ധികളേക്കാൾ വലിയ വെല്ലുവിളിയാണ് പിണറായി വിജയന്റെ പ്രസ്ഥവന മൂലം കാന്തപുരം വിഭാഗം നേരിടുന്നത്. പ്രവാചക മുടിയുടെ പേരിൽ സമുദായത്തിന്നുള്ളിൽ നിന്നുണ്ടായ അതിശക്തമായ എതിർപ്പുകളെ സംഘടിതമായി ചെറുത്തു മുന്നോട്ടു പോകുകയായിരുന്നു കാന്തപുരം. മുടി പ്രവാചകന്റേതു തന്നെ ആണെന്നതിനു തെളിവു തരാൻ പറഞ്ഞ ഔദ്യോകിക സുന്നികളോട് തെളിവ് എന്റെ പക്കൽ ഉണ്ട് അത് വിശ്വസിച്ചുകൊള്ളുക എന്നു മാത്രം പറഞ്ഞ് വായടപ്പിക്കാനുള്ള ശ്രമം ഒരു വശത്തു. മറുവശത്ത് പ്രവാചകന്റെ മുടി ആനെങ്കിൽ തനെ അതിനെ ബഹുമാനിക്കേണ്ടത് ഇങ്ങിനെയാണൊ എന്ന മറ്റു വിഭാഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കുറെ ഹദീസുകൾ  മാത്രം നൽകി, ഈ ഹദീസുകളും മുടിയുടെ പേരിലുള്ള പള്ളിയും തമ്മിൽ എന്തു ബന്ധം എന്ന ചൊദ്യങ്ങൾക്ക്  മറ്റു വിശദീകരണങ്ങൾ നൽകാതെ എന്തു വിശ്വസിക്കുന്ന അണികളെ പ്രവാചക മുടിയുടെ പേരിൽ ആവേശഭരിതരാക്കി പള്ളിപണിയുമായി മുന്നോട്റ്റുപോകുകയായിരുന്നു. കാന്തപുരം വിഭാഗത്തിന്റെ നിയന്ത്ര്ണത്തിലുള്ള സ്താപനങ്ങൽ വഴി നാടൊട്ടുക്കും മുടിയിട്ട് വെള്ളം വിതരണം ചെയ്തു. പള്ളിപണിയാനായി കോടികളുടെ ധനശേഖരണം. ഇങ്ങിനെ മുന്നോട്ടു പോകുമ്പോഴാ അപ്രതീക്ഷിതമായി സാക്ഷാൽ  സഖവു പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിശക്തമായ പ്രഹരം വരുന്നത്. പിണറായി അല്ലേ പറയുന്നത്, അതും ഇക്കലമത്രയും കൂടെ കൊണ്ടുനടന്നിരുന്ന കാന്തപുരത്തിനെതിരെ.. പൊതുസമൂഹം ഇതേറ്റെടുക്കുവാൻ പിന്നെ അമാന്തിച്ചില്ല. മറ്റെല്ലാം വിട്ടു മാധ്യമങ്ങൾ വിഷയത്തിന്റെ പിന്നാലെ കൂടി. ഇറ്റലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാലീകൾ കൊലചെയ്യപ്പെട്ട വിഷയത്തിനു  പോലും രണ്ടാം സ്ഥാനമാണ് പലപോഴും മാധ്യമങ്ങൾ നൽകിയത്. മതത്തിന്റെ വിഷയത്തിൽ രാഷ്ട്രീയക്കാരും, പൊതുസമൂഹവും ഇടപെടേണ്ടതില്ല എന്ന് കാന്തപുരത്തിനു പ്രസ്ഥവന ഇറക്കേണി വന്നു. ഇടപെടാം എന്നു മറ്റുള്ളവരും. അങ്ങിനെ വിവാദം കൊഴുത്തു.

സുന്നി പ്രസ്ഥാനം വിഘടിതമായതു മുതൽ ചുവപ്പിന്റെ ഓരം പറ്റി നാളിതുവരെ നടക്കുകയായിരുന്നു കാന്തപുരവും അനുയായികളും. പിളർപ്പിനെ തുടർന്നുണ്ടായ പിടിച്ചടക്കൽ സംഘർഷത്തിന്റെ ഭാഗമായി ലീഗിന്റെ രാഷ്ട്രീയബലത്തിൽ  ഔദ്യോഗിക വിഭാഗം സുന്നികൾ കാന്തപുരം വിഭാഗത്തെ വേട്ടയാടിയപ്പോൾ സംരക്ഷണം തേടി ഓടിക്കയറിയ അന്നുമുതലുള്ള ബന്ധമാണ് ഇടതുപക്ഷവുമായി. വിമർഷകർ അരിവാൾ സുന്നികൾ എന്നൊക്കെ വിളിച്ചാക്ഷേപിച്ചെങ്കിലും ഇടതുപക്ഷവുമായുള്ള ബന്ധം ദശാബ്ദങ്ങളായി സുദൃഢമായി തുടർന്നു. കാന്തപുരം സുന്നി യുവാക്കൾ ഒരേ സമയം എസ്.എസ് എഫിലും ഡിവൈഎഫൈ യിലും അംഗമായി, മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിനു പുതിയ മാനങ്ങൾ നൽകി. മതപ്രസംഗ പരംബരയിലൂടെയും, സംഘടനാ പ്രസിസ്ദ്ധീകരണങ്ങളിലൂടെയുമൊക്കെ സ്ത്രീകളുടെ പൊതുപ്രവേശനത്തിനെതിരെയും, പള്ളിപ്രവേശനത്തിനെതിരെയും അതിശക്തമായി നിലകൊള്ളുമ്പോഴും മുള്ളൂർകര  സഖാഫിയെ പോലുള്ള യുവതുർക്കികൾ സി.പി.എം നേതൃത്വം നൽകിയ മനുഷ്യ മതിലിലും, മനുഷ്യചങ്ങളയിലും അന്യമതസ്തരായ സ്ത്രീകളുടെ കൈകൾ കൂട്ടിപ്പിടിച്ച് പാർട്ടിയോടുള്ള് കൂറു പരസ്യമായി വ്യക്തമാക്കി.  അത്രമാത്രം സുദൃഢമായിരുന്നു സി.പി.എമ്മുമായി കാന്തപുരം ഗ്രൂപ്പിനുള്ള ബന്ധം.

സി.പി.എമ്മും മാന്യമായ സുഹൃത്തെന്ന പഥവി നൽകി കാന്തപുരം ഗ്രൂപ്പിനെ ആദരിച്ചു. പാർട്ടി നേതാവായ സഖാവ് ഹംസ, ഹംസ സാഹിബായി മർക്കസിൽ പോയി പലപ്പോഴും കാന്തപുരവുമായി ഒരുമിഛ്സിരുന്നു ഭക്ഷനം കഴിച്ചു. മുസ്ലിം സമുദായവുമായി സംഘർഷം ഉണ്ടാകുമ്പോഴും കാന്തപുരത്തെ താലോടി കൂടെ നിറുത്താൻ സി.പി.എം ശ്രദ്ധിച്ചു. സി.പി.എമ്മിന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിനും അടവുനയത്തിനും ഫലം കണ്ടു. ദശാബ്ദങ്ങളായി ഇൾകാതെ കിടന്നിരുന്ന മലപ്പുറം ജില്ലയിലെ ലീഗിന്റെ പല പൊന്നാപുരം കോട്ടകളും കാലക്രമേണ ഇളകിത്തുടങ്ങി, സഖാ ടി.കെ ഹംസ മലപ്പുറം ജില്ലയിൽ നിന്നുള്ള സി.പി,എം എം.പിയായി പാർലമെന്റ്റിലേക്കും ജയിച്ചുകയറി. മാത്രമല്ല പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന്റെ പുപ്പുലി സാക്ഷാൽ കുഞ്ഞാക്ക കുറ്റിപ്പുറത്തു വൻ ഭൂരിപക്ഷത്തൊട് പരാചയപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നു.

സി.പി.എമ്മും കാന്തപുരവും തമ്മിലുള്ള സുദൃഢബന്ധത്തിന്റെ വിള്ളലുകൾ ഇവിടെ മുതൽ തുടങ്ങുന്നു. മലപ്പുറത്തിന്റെ മണ്ണിൽ ചെങ്കൊടി പാറിക്കാൻ കൂടെനിന്ന കാന്തപുരം ഗ്രൂപ്പിനു പക്ഷെ ഭരണതലത്തിൽ പരിഗനനയൊന്നും ലഭിച്ചില്ല. എന്നു മാത്രമല്ല കാന്തപുരം വിഭാഗത്തീനെ പ്രകോപിപ്പിക്കുന്ന ചില നീക്കങ്ങളും ഭരണപക്ഷത്തുനിന്നുണ്ടായി. അതിൽ പ്രധാനമായത് കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന ഹജ്ജ് ഗ്രൂപ്പ് യാത്രക്കാരെ സി.പി.എമ്മുകാർ അക്രമിച്ചതാണ്.കണ്ണൂരിലെ പതിവ് ലീഗ്-സി.പി.എം സംഘർഷത്തിന്റെ മറവിലാണ് കാന്തപുരം ഗ്രൂപ് നേതൃത്വം നൽകുന്ന സ്ത്രീകൾ അടക്കമുള്ള ഹജ്ജ് യാത്രക്കാരെ കടവത്തൂരിൽ വെച്ച് രണ്ടായിരത്തി ഏഴിൽ സി.പി.എമ്മുക്കാർ മാരകമായി അക്രമിച്ചതു. ഇതു കാന്തപുരം വിഭാഗത്തിനു സി.പി.എമ്മിനു മേലുള്ള വിശ്വാസത്തിനു മുറിവേല്പിച്ച സംഭവമായിരുന്നു. എങ്കിലും ബന്ധം തുടർന്നു. ഇതിന്നിദയിലാണ് കാന്തപുരം വിഭാഗത്തിനു വേണ്ടി ഇടതുപക്ഷ സർക്കാർ അംഗീകരിച്ചു നൽകിയ വിദ്യാഭ്യാസ സ്ഥപനങ്ങൾ ഹൈകോടതി ഇടപ്പെട്ടു റദ്ദാക്കുന്നതു. ഇവിടെയും കാന്തപുരം വിഭാഗം വഞ്ചിക്കെപ്പെട്ടു എന്ന തോന്നലുണ്ടായി. കാരണം അനിവാര്യമായ മുൻ കരുതലുകളോ, മാനദൻഡങ്ങളോ പാലിക്കാതെയായിരുന്നു മേല്പറഞ്ഞ വുദ്യാഭാസസ്ഥാപങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. സ്വാഭാവികമായും ഇതീന്തിരെ കോടതിയിൽ ചോദ്യം ചെയ്തു. മാനദണ്ഢങ്ങൾ പാലിച്ചില്ല എന്ന കണ്ടെത്തിയ കോടതി അനുമതി നൽകിയത് റദ്ദാക്കുകയും ചെയ്തു. ഇതു കാന്തപുരം വിഭാഗത്തിൽ ഉണ്ടാക്കിയ പ്രയാസം ചെറുതായിരുന്നില്ല.

അതെസമയം മലപ്പുറം ജില്ലയിൽ ലീഗിനെറ്റ    ചരിത്രപരമായ തിരിച്ചടിയിൽ നിന്നു പാഠം ഉൾക്കൊണ്ട് കുഞ്ഞാലികുട്ടിയുടെ ണേതൃത്വത്തിൽ പരമ്പരാഗതമായി സ്വീകരിചു പോന്ന നയനിലപാടുകൾ പുനപരിശോധിക്കുവാൻ തയ്യാറെടുക്കുന്നതു പശ്ചാതലത്തിലണ്. ഔദ്യോഗിക സുന്നികളെ മാത്രം ആശ്രയിച്ചു ഇനി രാഷ്ട്രീയത്തിൽ മുന്നോട്ടുപോകുവാൻ സാധിക്കില്ല എന്ന തിരിച്ചരിവിന്റെ അടിസ്ഥാനത്തിൽ കന്തപുരം സുന്നികളുമായും, ഇതര മുസ്ലിം സംഘടനകളുമായും കുഞ്ഞാലികുട്ടിയുടെയും, .ടി മുഹമ്മദ് ബഷീരിന്റെയും നേതൃത്വത്തിൽ ബന്ധപ്പെടാൻ തുടങ്ങി. നാളിതുവരെ എതിർപക്ഷത്തു നിർത്തിയിരുന്ന കാന്തപുരം സുന്നികളുമായി ബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹം കുഞ്ഞാലികുട്ടി പ്രകടിപ്പിക്കുന്നു. കാന്തപുരം വിഭാഗം അതിനനുകൂലമായി പ്രതികരിക്കുന്നു. ചർച്ചകൾ മുന്നോട്ടു പോകവെ സാക്ഷാൽ പാനക്കാട് തങ്ങൾ തന്നെ കാന്തപുരം വിഭാഗത്ത്ന്റെ പരിപാടിയിൽ പങ്കെടുക്കുന്നു എന്ന നിലക്ക് വരെ വാർത്തകൾ പ്രചരിച്ചെങ്കിലും ഔദ്യോഗിക സുന്നികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പാണക്കാട് തങ്ങളുടെ നീക്കത്തിനു താൽകാലികമായെങ്കിലും തടയിടപ്പെട്ടു. എന്നാൽ പോലും പരമ്പാരാഗതമായി നിലനിൽക്കുന്ന പരസ്പരമുള്ള  ശത്രുതക്ക് ഇനിയും പ്രസക്തി ഇല്ലെന്ന് ഇരുവിഭാഗത്തിന്നും ബോധ്യം വന്നിരുന്നു. കാന്തപുരത്തിന്റെ തന്ത്രപരമായ ചുവടുമാറ്റം സി.പി.എമ്മുൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. പലപ്പോഴും വിജയത്തിൽ പങ്കു അവകാശപ്പെടുന്ന. അതെസമയം പരാചയത്തിന്റെ പാപഭാരത്തിൽ നിന്നു തലയൂരുന്ന കാന്തപുരം വിഭാഗത്തിന്റെ സ്ഥിരം ശൈലിയും സി.പി.എമ്മിനു ബോധ്യം വന്നുതുടങ്ങി. മാത്രമല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കാന്തപുരം ഗ്രൂപ്പിന്റെ ഭാഗികമായ പിന്തുണമാത്രമേ ചരിത്രത്തിലാധ്യമായി ഇടതുപക്ഷത്തിനു ലഭിച്ചുള്ളൂ.. ഇതും സി.പി.എമ്മിന്റെ വെണ്ടുവിചാരത്തിനു പ്രേരിപ്പിക്കുവാൻ ഒരുകാരണമായി.

പശ്ചാതലത്തിലാണ് പിണറായി വിജയന്റെ പ്രസ്ഥവന ശ്രദ്ധേയമാകുന്നത്. മതം രാഷ്ട്രെയത്തിൽ ഇടപെടേണ്ടതില്ല എന്ന് നിരന്തരം പ്രസ്ഥവന നടത്തുന്ന ഇടതുപക്ഷവും അതിന്റെ നേതാവു പിണറായി വിജയനുമാണ് മത വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് എന്നത് ഇവിടെ ശ്രദ്ധേയമാണ്. കാന്തപുരം മ്ന്നോട്ടു വെക്കുന്ന പ്രവാചകന്റെതെന്നു പ്രചരിപ്പിക്കുന്ന മുടിയോടും, പള്ളിയോടും ആദർശപരമായ വിയോചിപ്പുള്ളവർ പിണരായിയുടെ പ്രസ്ഥവനേയെയും, പിണറായി വിജയൻ എന്ന നിർമത പ്രസ്ഥാനത്തിന്റെ അമരക്കാരനു മതവിഷയത്തിൽ ഇടപെടുവാനുള്ള അവകാശത്തെ റ്റിയും രണ്ടാമതൊന്ന് ആലൊചിക്കാതെ സമ്മതം നൽകി കാന്തപുരം വിഭാഗത്തിനെതിരെയുള്ള പോരാട്ടത്തിനു വീര്യം പകർന്നു. ഇവിടെ പ്രസക്തമായ വിഷയം പിണരായി നടത്തിയ പ്രസ്ഥവന തന്നെയാണ്. അതായത് പ്രവാചക വചനങ്ങൾ ആണു പ്രധാനം, അല്ലാതെ പ്രവാചകന്റെ അവിശിഷ്ടങ്ങൾ അല്ല എന്ന പ്രസ്ഥവന. മതത്തെയും, മതാചാര്യന്മാരെയും നിഷേധിക്കുന്ന ,ദൈവം, പ്രവാചകർ എന്നതിനെ തന്നെ പാടേ നിഷേധിക്കുന്ന നിർമ്മത പ്രസ്ഥാനങ്ങൾക്ക് ഏതടിസ്ഥാനത്തിലാണ് പ്രവാചക വചനങ്ങൾ സ്വീകാര്യമാകുന്നതെന്ന ചോദ്യം. ദൈവീകമോ, പ്രവാചകരുമായീ ബന്ധപ്പെടാതെ ഒരു വേദവും ഇറങ്ങിയിട്ടില്ല. ഇവിടെ ദൈവത്തിൽ വിശ്വസീക്കാതെ, പ്രവാചകരിൽ വിശ്വസിക്കാതെ എങ്ങിനെയാണ് പ്രവാചക വചനങ്ങൾക്കാണ് പ്രസക്തി എന്നു പറയുന്നത്? പാർട്ടി സമ്മേളനങ്ങളിൽ യേശു ക്രിസ്തു മുതൽ പ്രാദേശിക ദൈവങ്ങളുടെ ഫ്ലെക്സ് വെച്ച് അഭിവാദ്യം അർപ്പിക്കുമ്പൊൽ, പ്രവാചകന്റെ ചിത്രമെങ്ങാനും ഇവരുടെ കയ്യിൽ ഇല്ലാതിരുന്നത് ഭാഗ്യം എന്ന് പലരും ആശ്വാസം കൊള്ളുന്നുണ്ടായിരുന്നു.

അതോടൊപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ് പിണരായിയുടെ പ്രസ്ഥാവനയിലെ "പ്രവാചകന്റെ ബോഡീ വേസ്റ്റിനല്ല പ്രാധാന്യം" എന്ന വാചകം. പുരുഷ ലിങ്കവും, സ്ത്രീ യോനിയും വരെ ബിംബങ്ങളാക്കി ആരാധിക്കുന്ന ആരാധാനാലയങ്ങൾ ഉള്ള നാടാണ് ഇന്ത്യാ മഹാരാജ്യം. കേരളത്തിലും ഈ നിലക്കുള്ള നൂറകണക്കായ ആരാധനാലയങ്ങൾ നിലവിൽ ഉണ്ട്. ഇവിടെ നടന്നു കൊണ്ടിരിക്കുന്ന ആചാരങ്ങളും, ഉത്സവങ്ങളും എത്രമാത്രം പുരൊഗമനപരമെന്നത് ഒരു വിഷയം. അതെ സമയം ഇത്തരം ആരാധാനാലയങ്ങൾ നിലവിലുണ്ടായിരിക്കുകയും, ഇതിന്റെയെല്ലാം ഭരണം പിടിക്കാൻ ഇടതുപക്ഷം തന്നെ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു എന്നതാണ് ഇന്നു കണ്ട് വരുന്ന അവ്സ്ഥ. ഈ നിലക്കുള്ള പല ആരാധാനാലയങ്ങളുടെയും ഭരണസാരഥ്യം വഹിക്കുന്നത് ഇടതുപക്ഷമാണ്. പലപ്പോഴും സംഘപരിവാരവുമായി ഭരണസാരത്യതിനായുമ്ം ഉത്സവ നടത്തിപ്പിന്റെ ആധിപത്യതിനായും മത്സരം നടക്കുന്നു. സംഘർഷം ഉഅടലെടുക്കുന്നു. മുസ്ലിം സമുദായത്തിൽ തന്നെ തീർത്തും അനാരോഗ്യകരമയ വിശ്വാസം കൊണ്ട്  നടക്കുന്ന പല ആരാധാനാലയങ്ങളുടെയും തലപ്പത്ത് ഇന്നു ഇടതുപക്ഷമാണ് ഉള്ളത്. മുസ്ലിം പണ്ഡിതർ തള്ളിക്കളഞ്ഞ ചന്ദനക്കുടം നേർച്ചകൽ മുസ്ലിം ആരാധാനലയങ്ങൾ കേന്ദ്രീകരിച്ചു നടത്താൻ വാശിപിടിക്കുന്നതും, ഭരണത്തിന്റെ തനൽ ഉപയോഗിച്ചു ബലാൽകാരമായി നടത്തുന്നതും സി.പി.എം പ്രവർത്തകരും നേതാക്കളും തന്നെയാണ്.

ഈ പശ്ചാതലത്തിൽ പ്രവാചകന്റെ മുടിയുടെ പേരിൽ ഉള്ള പള്ളിയെ കുറിച്ചുള്ള പിണറായിയുടെ പ്രസ്ഥാവന എത്രമാത്രം ആത്മാർഥമാണ് എന്ന ചൊദ്യം പ്രസക്തമാണ്. കാന്തപുരവുമയി ബന്ധപ്പെട്ട വിശ്വാസങ്ങൽ അറിയാത്ത വ്യക്തി അല്ല സഖാവ് പിണറായി വിജയൻ. മാത്രമല്ല മുസ്ലിം സമുദായത്തിൽ നിന്നു ചില പ്രത്യേക ആചാരങ്ങളെ പ്രമോട്ടീ ചെയ്യുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, മുസ്ലിം ഐഡന്റിറ്റിയെ കുറിച്ചും അവകാശങ്ങളെ കുറിച്ചും പ്രചാരണം നടത്തുന്ന വിഭാഗങ്ങളെ ഇത്തരം സംഘടനകളെ ഉപയോഗിച്ചു എതിർത്തില്ലാതാക്കുക എന്നതും സി.പി.എം ലക്ഷ്യത്തിന്റെ ഭാഗം തന്നെയാണ്. അതായത് മുസ്ലിം സമുദായം ചില ആഘോഷങ്ങളുടെയും, ആചാരങ്ങളുടെയും തടവറയിൽ തന്നെ കഴിയുകയും. സ്വന്തം അവകാശത്തെ കുറിച്ചു, ഭരണ പ്രാതിനിധ്യത്തെ കുറിച്ചു സുരക്ഷയെ കുറിച്ചു ഒന്നും സംസാരിക്കരുത്, അതെല്ലാം മറന്നുകൊണ്ട് ഇടതുപക്ഷ പാളയത്തിൽ ഇരുന്നുകൊള്ളുക എന്ന നയത്തിന്റെ ഭാഗമായി തന്നെയാണ് കാന്തപുരം വിഭാഗത്തെ നാളിതുവരെ സി.പി.എം കൊണ്ട് നടന്നത്. ഒരു സുപ്രഭാതത്തിൽ പിണറായിയിൽ നിന്നു മറിച്ചൊരു പ്രസ്ഥാവന വരുമ്പോഴേക്ക് അതിന്റെ പിന്നിലുള്ള രാഷ്ദ്രീയം തിരിച്ചറിയാതെ മതവിശ്വാസത്തിൽ പിണറായിക്കും ഇടപെടാം എന്നു പറഞ്ഞു നിരുപാധിക പിന്തുണയുമായി ചെല്ലുന്ന പുരോഗമനം അവകശപ്പെടുന്ന മുസ്ലിം സംഘടനകൽ പലതും ഇതിന്റെ പിന്നൈൽ അജണ്ടകൾ അറിഞ്ഞില്ലെന്നു നടിക്കുകയാണ്.

വാസ്തവത്തിൽ കാന്തപുരം ഗ്രൂപ്പിന്റെ രാഷ്ദ്രീയ ചാഞ്ചല്യത്തിനുള്ള് മറുപടി മാത്രമാണ് പിണറായി നടത്തിയ പ്രസ്ഥവന. അതിനപ്പുറം ഒന്നുമില്ല ഈ പ്രസ്ഥവനക്കു പുറകിൽ. ഇതിനേക്കാൾ വലിയ ചൂഷണം നടക്കുന്ന ആരാധാനലയങ്ങൾക്കും, ആചാരങ്ങൾക്കും നേരെ കൺനടക്കുന്ന, അത്തരം സ്ഥാപങ്ങളുടെ തലപ്പത്ത് എത്തിപ്പെടാൻ മത്സരിക്കുന്ന പിണാറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്നു പ്രവാചക വചനങ്ങൾ പറഞ്ഞുകൊണ്ടുള്ള മതത്തിന്നുള്ളിലേക്കുള്ള കടന്നുകയറ്റത്തെ ആ നിലക്ക് തന്നെ നോക്കിക്കാണുവാൻ കാന്തപുരത്തിന്റെ നടപടികളോടു വിയ്ചിപ്പുള്ളവർ തയ്യാറാകേണ്ടതുണ്ട്.  ശത്രുവിന്റെ ശത്രു മിത്രം എന്ന നിലക്ക് കാന്തപുരത്തിനെതിരെയുള്ള പിണരായിയുടെ പ്രസ്ഥാവനയെ കണ്ട് പിണറായിയുടെ പ്രസ്ഥവനക്കു കീഴിൽ ഒപ്പു വെക്കുന്നവർ ഇതെല്ലാം ഓർക്കുന്നത നന്നായിരിക്കും.

2 comments:

  1. മതത്തെയും, മതാചാര്യന്മാരെയും നിഷേധിക്കുന്ന ,ദൈവം, പ്രവാചകർ എന്നതിനെ തന്നെ പാടേ നിഷേധിക്കുന്ന നിർമ്മത പ്രസ്ഥാനങ്ങൾക്ക് ഏതടിസ്ഥാനത്തിലാണ് പ്രവാചക വചനങ്ങൾ സ്വീകാര്യമാകുന്നതെന്ന ചോദ്യം. ദൈവീകമോ, പ്രവാചകരുമായീ ബന്ധപ്പെടാതെ ഒരു വേദവും ഇറങ്ങിയിട്ടില്ല. ഇവിടെ ദൈവത്തിൽ വിശ്വസീക്കാതെ, പ്രവാചകരിൽ വിശ്വസിക്കാതെ എങ്ങിനെയാണ് പ്രവാചക വചനങ്ങൾക്കാണ് പ്രസക്തി എന്നു പറയുന്നത്?

    ReplyDelete