Wednesday, January 18, 2012

ഹിന്ദു ഉണരുക എന്നത് ഇതാണ്..


ഹിന്ദു ഉണരുക എന്നത് ഇതാണ്..
ഫേസ്ബുക്കിൽ ഉണ്ടായ ഒരു ചർച്ച...

പെരുമ്പാവൂരിൽ ക്ഷേത്രമൈതാനത്ത് പശുവിനെ അറുത്തു എന്നു പറഞ്ഞ് കോലാഹലം ഉണ്ടാക്കിയവർ വാസ്തവത്തിൽ ലക്ഷ്യം വെച്ചത് എന്തായിരുന്നു എന്ന് ഈ കമന്റ് പറഞ്ഞു തരുന്നു.
ദേശസ്നേഹം, രാജ്യരക്ഷ, ഗോമാതാവ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു പിന്നിലെ യഥാർത്ഥ അജണ്ട എന്തെന്ന് ഇയാളുട കമന്റിൽ നിന്നു വ്യക്തം...

ചർച ഇങ്ങിനെ:
പ്രതീഷ് വിശ്വനാഥ്: പെർമ്പാവൂരിലെ ഹിന്ദു യുവാക്കൾക്ക് പ്രണാമം..അൻപതോളം മുസ്ലിം കടകളും അൻപതോളം മുസ്ലിം വാഹനങ്ങളും തകർക്കപ്പെട്ടു. മാറാടിനു ശേഷം നഷ്ടപ്പെട്ടു പോയ ഹിന്ദുവീര്യം തിരിച്ചെടൂക്കുവാനുള്ള സുവർണ്ണാവസരമാണ് കേരളത്തിലെ ഹിന്ദുക്കൾക്ക് ഉണ്ടായിരിക്കുന്നത്..

അപ്പോൾ ഇങ്ങിനെയാണ് ഹിന്ദു വീര്യം ഉണരുക..
അതായത് മുസ്ലും കടകളും, വാഹനങ്ങളും തകർത്തുകൊണ്ട്..
അപ്പോൾ ഹിന്ദു വീര്യം ഉണരും..
ഇതാണ് ഹിന്ദു വീര്യം എന്ന പേരിൽ പഠിപ്പിക്കപ്പെടുന്നത് എന്ന് സാരം..

25 comments:

 1. ഗോമതാവ് എന്നത് പോട്ടെ , അന്യ മതസ്ഥരുടെ ആരാധനാലയ പരിസരത്ത് വെച്ച് ഒരു മൃഗത്തെ കശാപ്പു ചെയ്യുന്നതിലെ ധാര്‍മികത പോയിട്ട് സാമാന്യ ബോധം എന്താണ് എന്നൊന്ന് വിശദം ആക്കാമോ . ചുമ്മാതെ ഇരുന്ന സ്ഥലം ചൊറിഞ്ഞു പുണ്ണ് ആക്കി അതില്‍ ചുണ്ണാമ്പു തേച്ചിട്ട് പൊള്ളുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ . ഈ പേന കൊണ്ടല്ലേ പണ്ട് മൈസൂരില്‍ ഏതോ സന്ഘി മുസ്ലിം വികാരം വ്രണപ്പെടുത്താന്‍ പന്നിയെ കൊന്നു പള്ളിയില്‍ ഇട്ടു എന്ന് എഴുതിയത് . അല്ല പുലരീ മുസ്ലിങ്ങളുടെ വികാരം മാത്രമേ വൃനപ്പെടുകയുല്ലോ , അല്ല മറ്റാര്‍ക്കും ഈ വികാരം ഉണ്ടാവരുത് എന്നുണ്ടോ .

  ReplyDelete
  Replies
  1. പെരുമ്പാവൂരില്‍ മഹാ ഭാരത യുദ്ധം നടന്നെന്നും സത്യവ്യും ധര്‍മവും വിജയിച്ചുവെന്നുമാകും സംഘപരിവാരത്തിന്റെ നെഗളിപ്പ്. ആര്‍ എസ എസുകാരല്ലാത്ത മറ്റു ഹിന്ദുക്കളെ അവര്‍ വെട്ടി കൊന്നാലും ഇത്തരം വാദം തന്നെയാണ് സംഘ പരിവാരം ഉയര്ത്താര്. എന്നാല്‍ ഈ വെട്ടു പടയില്‍ എത്ര പേര്‍ സനാതനികള്‍ ആയുണ്ട്? അതായത് മദ്യമോ, ഇറച്ചിയോ കഴിക്കാത്ത എത്ര പേര്‍ ആര്‍ എസ എസിന്റെ വെട്ടുപടയില്‍ ഉണ്ട്? ഇയ്യിടെ "മഹാഭാരതയുദ്ധം നടന്നിട്ടില്ല" എന്ന് സ്വാമി സന്ദീപാനന്ദഗിരി എന്ന ഒരു സനാതനി മനുഷ്യന്‍ പറഞ്ഞു പോയതോടെ സംഘപരിവാരം ഒന്നാകെ അയാള്കെതിരെ കൊലവിളി നടത്തുന്നതു എന്തിനു വേണ്ടിയാണ്?

   വാര്‍ത്ത താഴെ കാണുക.
   "കൊല്ലം:ഭാരതഭൂമിയില്‍ 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാഭാരതയുദ്ധം നടന്നുവെന്ന വിശ്വാസം തെറ്റാണെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആനന്ദവല്ലീശ്വരം എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ ഗീതാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
   മഹാഭാരതയുദ്ധമെന്ന പേരില്‍ ഒരു യുദ്ധം ഈ ലോകത്ത് നടന്നിട്ടേയില്ല. അത് കഴിഞ്ഞകാലമോ ഭാവിയോ അല്ല. വര്‍ത്തമാനകാലമാണ്. ഇപ്പോള്‍ നമ്മുടെയുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധമാണ് മഹാഭാരതയുദ്ധം. അധര്‍മത്തിനെതിരെ ധര്‍മയുദ്ധം നടത്തിയ കഥയാണ് മഹാഭാരതമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. മഹാഭാരതത്തില്‍ പറയുന്നതെല്ലാം തന്റെ ഭാവനയില്‍നിന്ന് സൃഷ്ടിച്ചതാണെന്ന് രചയിതാവായ വേദവ്യാസന്‍ തന്നെ പറയുന്നുണ്ട്. നമ്മളില്‍ ധര്‍മ്മബോധം ഉണര്‍ത്താന്‍ ചമച്ച കഥകളാണ് ഇതെല്ലാം. മഹാഭാരതത്തെ മനസ്സിലാക്കേണ്ടത് വാച്യാര്‍ത്ഥത്തിലല്ല.

   മഹാഭാരതകഥ നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. അല്ലാതെ 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജ്യേഷ്ഠാനുജന്മാര്‍ പരസ്​പരം പോരടിച്ച കഥയല്ല. നമ്മുടെയുള്ളില്‍ എണ്ണത്തില്‍ കുറവുള്ള സദ്ഗുണങ്ങളായ പാണ്ഡവരും ഏറെയുള്ള ദുര്‍ഗുണങ്ങളായ കൗരവരും തമ്മിലാണ് യുദ്ധം നടക്കുന്നത്. ധര്‍മക്ഷേത്രം നമ്മുടെ ശരീരവും കുരുക്ഷേത്രം കര്‍മ ഭൂമിയുമാണ്.
   'എന്റേത്' എന്നും 'എനിക്ക്' എന്നുമുള്ള ചിന്തമൂലം ഉണ്ടാകുന്ന കുഴപ്പങ്ങളാണ് യുദ്ധത്തിനു കാരണം. നമ്മുടെയുള്ളില്‍ നടക്കുന്ന യുദ്ധത്തില്‍ ജയിക്കാന്‍ കഴിയാതെ വരുമ്പോഴാണ് നാം മറ്റുള്ളവരുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. ചേട്ടന്‍ അനുജനുമായും ഭാര്യ ഭര്‍ത്താവുമായെല്ലാം വഴക്കുണ്ടാക്കുന്നത് ഇതുമൂലമാണ്."
   "മഹാഭാരതയുദ്ധം നടന്നിട്ടില്ല": മാതൃഭൂമി ദിനപത്രം.

   സംഘ പരിവാര പ്രതിഷേധം
   "ഭാരതത്തിന്റെ സംസ്കാരവും വിശ്വാസങ്ങളും ഉള്‍ക്കൊണ്ട് വിദേശികള്‍ പോലും ഇവിടേക്ക് വരുമ്പോള്‍ ഇവിടുത്തെ വിശ്വാസങ്ങളും സംസ്കാരവും തകര്‍ക്കാന്‍ സ്വാമി സന്ദീപാനന്ദ നടത്തുന്ന ശ്രമത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു പറഞ്ഞു.;..............
   വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സന്ദീപാനന്ദഗിരിക്കെതിരെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തി. കല്ലുംതാഴം കായംമഠത്തില്‍ കെ.എന്‍. അഭിലാഷാണ് പരാതിക്കാരന്‍. മഹാഭാരതയുദ്ധം നടന്നിട്ടില്ലെന്നും അങ്ങനെ പ്രചരിപ്പിക്കുന്ന കാഷായ വേഷധാരികള്‍ മൂഢന്മാരാണെന്നുമുള്ള സന്ദീപാനന്ദഗിരിയുടെ പരാമര്‍ശങ്ങള്‍ വേദനാജനകമാണെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി.
   "ഹിന്ദു വിശ്വാസങ്ങളെ ചോദ്യം ചെയ്ത സന്ദീപാനന്ദഗിരിക്കെതിരെ സംഘപരിവാരത്തിന്റെ പ്രതിഷേധം.

   Delete
  2. വിശദമായ മറുപടി ഇവിടെ ഉണ്ട്:hridayapoorvamnjan.blogspot​.com

   Delete
 2. അടി കിട്ടിക്കഴിഞ്ഞു ചിന്തിക്കുന്നതിനെക്കാള്‍ ,അടി കിട്ടാതിരിക്കാന്‍ ചിന്തിക്കല്‍ അല്ലെ ഉത്തമം .
  പിന്നെ ഹിന്ദു ഉണര്‍വ് എന്നൊന്നും ഞാന്‍ പറയാന്‍ ഇല്ല . പക്ഷെ ഈ മാതിരി തെമ്മാടിത്തരത്തിനു കൂട്ട് നില്ക്കാന്‍ ചിലര്‍ ചെന്നതാണ് അവിടെ ഉണ്ടായ പ്രകോപനത്തിന് കാരണം എന്നത് പച്ച പരമാര്ധം . ഇനിയെങ്കിലും ഉമ്മാനിയുടെ തുമ്പു മുറിച്ചതാണോ അല്ലയോ എന്ന് നോക്കാതെ തെറ്റും ശരിയും തീരുമാനിക്ക് പുലരീ (അന്ധകാരമേ )

  ReplyDelete
  Replies
  1. ഹ സംഘി നേതാവ് ലൂസിഫർ എത്തിയല്ലോ?

   ലൂസ്ഫറെ .. താങ്കളുടെ ഭാഷയിൽ സാമാന്യബോധം ഇല്ലാത്ത രണ്ടു പേർ ചെയ്ത ഒരു തെറ്റിനു ആ സമുദായം വിലകൊടുക്കണോ? ആ വ്യക്തികൾ ചെയ്ത കർമ്മത്ത് ഇവിടെ ഒരാൽ പോലും ന്യായീകരിച്ചിട്ടില്ല. അതെ സമയം അവിടെ കടകൾ നടത്തുന്നവർ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നോ, അവർ ഇതിനെ അറുക്കുവാൻ കൂടു നിന്നുവോ? അവിടെ പാർക്കു ചെയ്തിരുന്ന് വാഹനങ്ങൽ പശുമാതാവിനെ കൊല്ലാൻ കൂട്ടുനിന്നവരാനോ? ആ കടകൾ നശിപ്പിച്ചപ്പൊൾ ഹിന്ദുവിന്റെ വീര്യം ഉയർന്നു അല്ലേ?

   ചെയ്ത തെറ്റിനു അതു ചെയ്തവരെ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു..(ഇനി അവർക്കു ബോധം വരുമായിരിക്കും) പിന്നെ തെരുവിൽ കലാപം നടത്തുവാൻ എന്തായിരുന്നു പ്രചോദനം? അവന്മാരുടെ പിതാക്കന്മാർ (തന്ത എന്നു വായിക്കാം..മാന്യമായ ഭാഷ പറഞ്ഞതാണ്) ഉണ്ടാക്കിയതാണോ ആ വ്യാപാര സ്ഥാപനങ്ങളും, വാഹനങ്ങളും തല്ലി തകർക്കുവാൻ. എന്നിട്ട് പശുമാതവിനു രക്ഷ കിട്ടിയോ?
   ഒന്നുമൊട്ടു ഉണ്ടാക്കുകയുമില്ല, ആരാൻ ഉണ്ടാകിയാൽ അതു തകർക്കുവാൻ നടക്കുകയും ചെയ്യുന്ന സാമൂഹ്യ ദ്രോഹികൾ.. ഇവന്മാരാനോ ലൂസ്ഫറിന്റെ പ്രിയ ഹിന്ദുത്വർ?

   തെരുവിൽ കലാപം ഉണ്ടാക്കിയവർ നേരെ പോയിരിക്കുക അടുത്ത ഹാജിയാരുടെ ഹോട്ടലിലേക്കായിരിക്കും. എന്തിനു ബീഫ് ഫ്രൈ തിന്നുവാൻ.

   പശുവിന്റെ പോത്തിന്റെ മക്കൾ (സമർപ്പണം: ചട്ടമ്പിനാട്)

   Delete
  2. ആഹ എനിക്ക് സംഗി പട്ടം തന്നല്ലോ പുലരി . മിണ്ടിയാല്‍ സന്ഘി ,മിണ്ടിയില്ലേല്‍ മതെതരന്‍ . അവിടെ നടന്ന കശപ്പ്പിനെ ന്യായീകരിക്കാന്‍ ചിലര്‍ ചെന്നതാണ് പ്രകോപനം എന്ന് എഴുതിയത് കണ്ടില്ലേ . പിന്നെ അതിനൊപ്പം എഴുതിയ മൈസൂരിലെ സംഭവത്തെ പറ്റി ഒന്നും പറയാന്‍ ഇല്ലേ .പണ്ടോരിക്കല്തോടുപുഴയില്‍ വിവരമുള്ള പര്ശുധ മുസ്ലിം കുഞ്ഞാടുകള്‍ , കൈവേട്ടിനു ശേഷം നടത്തിയ ജാഥയില്‍ അമ്പലത്തിനു നേരെ കല്ലെരിഞ്ഞിരുന്നല്ലോ . അതെന്ടിനയിരുന്നു , അവരുടെ പിതാക്കന്മാര്‍ (തന്തമാര്‍ ) ഉണ്ടാക്കിയതയിരുന്നോ അത് .
   ഇതുപോലെ തെമ്മാടിത്തരം കാണിച്ചിട്ട് ആളുകള്‍ മാന്യന്‍ മാര്‍ ആയി പ്രതികരിക്കണം എന്ന് വിചാരിക്കുന്നതില്‍ എന്ത് ന്യായം .
   .ഈ നാട്ടില്‍ പശുക്കളെ കൊല്ലുന്നത് പുതിയ കാര്യമോ നിരോധിച്ച കാര്യമോ അല്ല , ഞാന്‍ പറഞ്ഞത് പോലെ അതിനെ ഗോമാതാവായി ബഹു ഭൂര്പക്ഷം ഹിന്ദുക്കളും കാണുന്നും ഇല്ല ഈ ഞാന്‍ അടക്കം. പശുവിനെ കൊന്നതില്‍ ഉള്ള പ്രതിക്ഷേധം അല്ല , അമ്പല പറമ്പില്‍ ഇട്ടു അത് ചെയ്യാനും എന്നിട്ട് അതിനെ ന്യായീകരിക്കാനും ഉള്ള ഹുന്കിനെയാണ് എതിര്‍ക്കുന്നത് .

   അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ നാല് കിലോ നാനൂറു ഗ്രാം എന്ന് പറയുന്നവര്‍ക്ക് സമര്‍പ്പണം

   Delete
  3. ജാതിയില്‍ താഴ്ന്ന ഹിന്ദുക്കള്‍, കൊടുങ്ങല്ലൂര്‍ ദേവതയുടെ മുന്നില്‍ കോഴിയെ ബലി അര്പികുന്ന ചടങ്ങ് പോലും നിയമം മൂലം നിരോധിച്ചെങ്കിലും ആര്‍ എസ എസുകാരന്റെ കൊല വിളിക്ക് ഒരു കുറവും കാണില്ല. ആര്‍ എസ എസുകാര്‍ സന്ഘ പരിവാര ശത്രുക്കളായ ഹിന്ദുവിനെയോ അല്ലാത്തവനോ ആയ മനുഷ്യനെ, വെട്ടി കൊല്ലുന്നത്‌ 'പുണ്യഭൂമി' സൃഷ്ടിക്കാനാണോ?
   കൊടുങ്ങല്ലൂര്‍ ഭരണി.

   Delete
  4. സ്നേഹത്തിന്റെ മതത്തില്‍ , ഷിയാ സുന്നി വിഭാഗങ്ങള്‍ അന്യോന്യം കൂട്ടക്കൊല നടത്തിയ ആളുകളുടെ എണ്ണം ഒന്ന് നോക്കണേ , അതിന്റെ അയലത് പോയിട്ട് അന്യ ഗ്രഹത്തില്‍ വരുമോ ആര്‍ എസ് എസ് ഉം ബീ ജയ്‌ പീ യും ,സീ പീ എമ്മും നടത്തിയ കൊലകള്‍ . ഇസ്ലാമിന്റെ സ്വന്തം ഭൂമിയില്‍ ചോരക്കൊതി മൂത്ത് അന്യോന്യം കൊന്നു തള്ളുന്നതിനു എത്ര നാള്‍ അമേരിക്കയും ഇസ്രായേലിനെയും സംഘ പരിവരിനെയും കുറ്റം പറയും , അല്ല അവരോ ഈ ഷിയാ സുന്നി വിവേചനം ഉണ്ടാക്കിയത് . തേനില്‍ മുക്കിയ പാഷാണം നക്കി മതി മറക്കുന്ന അവര്‍ണര്‍ അറിയുന്നുണ്ടോ , അതിലും ഭേദം കല്ലിനെയും പുല്ലിനെയും ആരധിക്കുന്നതാണെന്ന് .

   Delete
 3. മതവിശ്വാസവും വര്ഗീയതയും തമ്മില്‍ വലിയ അകലമൊന്നുമില്ല..

  ReplyDelete
  Replies
  1. തീര്‍ച്ചയായും. അക്രമത്തിനു കാരണമാകാവുന്ന രീതിയില്‍ മതവിശ്വാസമോ, രാഷ്ട്രീയ വിശ്വാസമോ പുലര്‍ത്തുന്നത് അപകടകരം തന്നെ. മറ്റൊരാളുടെ മൂക്കിന്റെ അറ്റത്തിനു അപ്പുറം കടക്കാത്ത രീതിയില്‍ ജനാധിപത്യ രീതിയില്‍ സംവദിക്കാന്‍ സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.

   Delete
 4. ഇസ്ലാമും മുഹമ്മദ്‌ നബിയും പരാജയമാകുന്നതിനു ഉദാഹരണമാണ് പുലരിയും പുലരിയെ പോലുള്ളവരും. ഹൈന്ദവ ദര്‍ശനം ലോകത്തില്‍ ആദ്യം രൂപപെട്ട ദര്‍ശനം ആയിരുന്നിട്ടും
  അത് ഇന്നും വിജയകരമാകുന്നതിന്റെ ഉദാഹരണമാണ് സ്വാമി സന്ദീപനന്ദ ഗിരിയും അദ്ധേഹത്തെ പോലുള്ളവരും.

  ReplyDelete
 5. ആദ്യം തന്നെ വേണ്ടത് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് . ഇനി അത് ഉണ്ടായാല്‍ തന്നെ കുറ്റവാളിയെ പോലീസില്‍ ഐയ്ല്പിക്കുക, ഇനി രണ്ടു തല്ലു കൊടുത്താലും വിരോധം ഇല്ല. ഈ പേരും പറഞ്ഞു അക്രമം സംസ്കാരത്തിന് തന്നെ ഒരു കളങ്കം ആണ് നിയമ വിരുദ്ധവും . രാജ്യ സ്നേഹം ഉള്ളവര്‍ ആദ്യം വേണ്ടത് നിയമം അനുസരിക്കല്‍ ആണ് . എല്ലാ മനുഷ്യരും ഒരു പോലെ ആണെന്നും ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പൌരന്മാര്‍ ആണെന്നും ഉള്ള ബോധം വേണം. ജാതി മത ചിന്തകള്‍ സമൂഹത്തിന്റെ ഉയരച്ചക്ക് വേണ്ടി ആകണം. ഇത് പ്രായോഗിക ജീവതത്തില്‍ കൊണ്ട് വരാന്‍ വലിയ വിഷമം ഉണ്ടെന്നു തോന്നുന്നില്ല. എത്ര പേര്‍ അന്വേഷിക്കും ബസ്സിന്റെ ഡ്രൈവര്‍ മുസ്ലിം ആണെന്നോ ഹോട്ടലില്‍ പാചകക്കാരന്‍ ക്രിസ്ത്യന്‍ ആണെന്നും ഒക്കെ. സാധാരണ പൊതു ജീവിതത്തിനു മതം ആവശ്യം ഇല്ല. കുട്ടികളെ ഓരോരോ മതങ്ങളുടെ നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു മനസ്സിലാക്കുക. ഇത് മാത്രം മതി.

  ReplyDelete
  Replies
  1. കിനാവള്ളിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. മനുഷ്യനെ വേര്‍തിരിക്കുന്ന രീതിയില്‍ മതങ്ങളും ജാതികളും ഉപജാതികളും കുമിഞ്ഞു കൂടിയിരിക്കയാണ് ഇന്നാട്ടില്‍. ഗോമാതാവിനെ തന്നെ ഒരുവന്‍ ഈ കേരളത്തില്‍ കാമ പൂര്തിക്ക് വിധേയമാക്കി കൊന്ന വാര്‍ത്ത മുമ്പ് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അന്ന് സംഘപരിവാരം പ്രതിഷേധിച്ചു പോലുമില്ല. കാരണം പ്രതിയുടെ പേര് വിജയ കുമാര്‍ എന്നായിരുന്നു. പെരുമ്പാവൂരില്‍ അറവുകാരന്‍ മുസ്ലിം ആയി പോയി. ഗോമാതാവല്ല പ്രശ്നം എന്ന് സാരം. വാര്‍ത്തക്ക് ഇവിടെ ക്ലിക്കുക !

   Delete
  2. ഞമ്മക്ക് മാത്രേ ഐസ്ക്രീം പാടുള്ളൂ എന്നാണോ? ലിങ്കില്‍ നീയൊക്കെ ഫോട്ടോഷോപ്പ് ചെയ്തിട്ട ഒരു പടമാണല്ലോടേ, വാര്‍ത്തയല്ലള്ല്ലോ?!

   Delete
 6. hindhu vinte kurachu rajya sneham evudundu-http://seejojoy.blogspot.com/search/label/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%20%E0%B4%AA%E0%B5%8A%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D

  ReplyDelete
  Replies
  1. ഇന്റെയൊക്കെ സൂത്രം ഇവിടെയുണ്ട് (http://www.youtube.com/watch?v=3_BFBWk6edA)

   Delete
 7. sharanam vilichu palli polikkunnavar enna LINK vayikkuka

  ReplyDelete
  Replies
  1. ഹിന്ദു ഉണരുന്നത് പല തരത്തിലാണ്. അതില്‍ ഒരു തരം ഇങ്ങിനെ

   കൊടുങ്ങല്ലൂര്‍: ബാറിന് മുന്നില്‍ ബി.ജെ.പിക്കാര്‍ ഏറ്റുമുട്ടി രണ്ടുപേര്‍ക്ക് പരിക്ക്. മൂന്ന് ബി.ജെ.പിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരായ മേത്തല പണിക്കശേരി ഷൈജു (18), നീരജ് (25) എന്നിവരെയാണ് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഏഴംഗ സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചത്.
   പരിക്കേറ്റ ഷൈജുവിനെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് സ്വദേശികളും ബി.ജെ.പി പ്രവര്‍ത്തകരുമായ രാജു (27), സുധീഷ് (29), സുമേഷ് (30) എന്നിവരെ കൊടുങ്ങല്ലൂര്‍ എസ്.ഐ പി.ആര്‍. ബിജോയ് അറസ്റ്റ് ചെയ്തു. സിന്ധു ബാറിന് മുന്നിലാണ് ആക്രമണം നടന്നത്.
   " കൊടുങ്ങല്ലൂര്‍ ബാറിന് മുന്നില്‍ ബി.ജെ.പിക്കാര്‍ ഏറ്റുമുട്ടി രണ്ടുപേര്‍ക്ക് പരിക്ക്

   മറ്റൊന്ന് ഇങ്ങിനെയും:

   വിന്നര്‍ ക്ളബ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
   ഗുരുവായൂര്‍: ചൂതാട്ടവും മദ്യപാനവും നടക്കുന്നുവെന്നാരോപിച്ച് കണ്ടാണശേരി വിന്നര്‍ ക്ളബ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ക്ളബിലെ ചൂതാട്ടവും മദ്യപാനവും പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുന്നുവെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചത്. ക്ളബ് കെട്ടിടത്തിന്‍െറ ജനല്‍ ചില്ലുകളും ലൈറ്റുകളും കല്ളേറില്‍ തകര്‍ന്നു. അടുത്തിടെ രണ്ടുതവണ ഈ ക്ളബില്‍ നിന്ന് പൊലീസ് ശീട്ടുകളി സംഘങ്ങളെ പിടികൂടിയിരുന്നു. നേരത്തേ ഡി.വൈ.എഫ്.ഐയും ഇവിടേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

   ചൂതാട്ടവും മദ്യപാനവും നടക്കുന്നുവെന്നാരോപിച്ച് കണ്ടാണശേരി വിന്നര്‍ ക്ളബ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

   Delete
  2. ഈ അവര്‍ണന്‍ എന്നു പറയുന്നവന്റെ പേര്‍ വല്ല നിഷാദെന്നോ, ഹുസൈനെന്നോ ഒക്കെ ആവും.
   ഇത് വായിച്ചിട്ട് (http://crimenewsonline.com/v01/details/?TypeID=3&SubNews=581) ഹിന്ദുവിനെ പറ! പിന്ന ബിജെപിയും ഹിന്ദുവുമായി ലീഗും നിങ്ങളും തമ്മിലുള്ള ബന്ധം പോലും ഇല്ല. ആ കള്ളന്മാര്‍ ചെയ്യുന്നതിന് ഹിന്ദുവിനെ പറയണ്ട. ഇന്റെയൊക്കെ സൂത്രം ഇവിടെയുണ്ട് (http://www.youtube.com/watch?v=3_BFBWk6edA)

   Delete
 8. പുലരി ഒരു മുസ്ലിം മതഭ്രാന്തനാണെങ്കിലും (മുസ്ലിങ്ങളില്‍- പ്രത്യേകിച്ച് മതം പഠിക്കാത്ത മോഡേണ്‍ ഇന്റര്‍നെറ്റ് ജീവികളില്‍ - ആരാണ് ജിഹാദികളും അവനവന്റെ മതം (അതെന്താണെന്ന് അറിയില്ലെങ്കിലും) മാത്രമേ ശരിയുള്ളൂ എന്ന് വിശ്വസിക്കാത്തവരുമുള്ളത്) (kuransamvadam.blogspot.com യെ മുസ്ലിമായിട്ട് കണക്കാക്കാനാവില്ല) ഈ പരഞ്ഞത് സത്യം:
  "തെരുവിൽ കലാപം ഉണ്ടാക്കിയവർ നേരെ പോയിരിക്കുക അടുത്ത ഹാജിയാരുടെ ഹോട്ടലിലേക്കായിരിക്കും. എന്തിനു ബീഫ് ഫ്രൈ തിന്നുവാൻ."

  ReplyDelete
  Replies
  1. ഞാന്‍ മതഭ്രാന്തന്‍ ആണെന്ന് അങ്ങ് തിരുമാനിച്ചു അല്ലെ?
   തൃപ്തിയായി........

   Delete
 9. പുലരി, താങ്കളുടെ ഇരട്ട താപ്പു താങ്കളുടെ വാക്കുകളില്‍ തന്നെ വ്യക്തം ആണ് ...ഹിന്ദു ഉണരുന്നതി ഇങ്ങനെ എന്നാ ഫെയ്സ് ബുക്ക്‌ സ്ക്രീന്‍ ഷോട്ട് വച്ച് താങ്കള്‍ പറയുന്നു...ക്ഷേത്ര മുറ്റത്ത്‌ മാടിനെ കൊന്ന ആള്‍ക്കാരെ കുറിച്ച് പുലരി പറയുന്നത് ഇങ്ങനെ " ലൂസ്ഫറെ .. താങ്കളുടെ ഭാഷയിൽ സാമാന്യബോധം ഇല്ലാത്ത രണ്ടു പേർ ചെയ്ത ഒരു തെറ്റിനു ആ സമുദായം വിലകൊടുക്കണോ? ആ വ്യക്തികൾ ചെയ്ത കർമ്മത്ത് ഇവിടെ ഒരാൽ പോലും ന്യായീകരിച്ചിട്ടില്ല."

  അപ്പോള്‍ ആഫെയ്സ് ബുക്ക്‌ ചര്‍ച്ചകളിലും ഇത്തരം ആളുകള്‍ ആണ് പങ്കെടുക്കുന്നത് എന്ന് മനസിലാക്കുകയല്ലേ പുലരീ ചെയ്യേണ്ടത് ...അവരും സാമാന്യബോധം ഇല്ലാത്തവര്‍ ആണ് ...അവര്‍ ഹിന്ദുക്കളുടെ പ്രതിനിധികള്‍ ആകുന്നില്ലല്ലോ...

  ReplyDelete
  Replies
  1. താങ്കളുടെ പേരൊന്നും ഇതില്‍ കാണുന്നില്ല.
   വിഷയത്തിലേക്ക് വരാം...
   ഇവിടെ ഞാന്‍ ആ സ്ക്രീന്‍ ഷോട്ടില്‍ പറഞ്ഞ കമന്റ് എടുത്തു പറഞ്ഞു എന്നെ ഉള്ളൂ..
   അവിടെ പഴുവിനെ അരുത്തവര്‍ ഒരു സംഘടനാ ബന്ധവും ഇല്ലാത്ത സാധാരണക്കാരായ അറവുകാരനും പിന്നെ മറ്റു രണ്ടു വ്യക്തികളും ആണ്. അതെ സമയം ഇവിടെ സ്ക്രീന്‍ ഷോട്ടില്‍ കണ്ട വ്യക്തി ഒരു പ്രസ്ഥാനത്തെ പ്രതിനിധാനം ചെയുന്ന അതിന്റെ നെത്രിപതവിയില്‍ ഇരിക്കുന്ന ആള്‍ ആണ്..
   അതുകൊണ്ട് അരുത വ്യക്തിയുടെ അബദ്ധമായി ഈ പ്രതികരണത്തെ കാണുവാന്‍ സാധിക്കില്ല.

   ഇവര്‍ തന്നെയാണ് പെരുമ്പാവൂരില്‍ ഇതിന്റെ പേരില്‍ കലാപം ഉണ്ടാക്കിയത്, കടകള്‍ അടിച്ചു തകര്‍ത്തത്, വാഹങ്ങള്‍ കത്തിച്ചതും...അതുകൊണ്ട് ഇത് ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ പ്രതികരണം ആയി കണക്കാക്കുവാന്‍ സാധിക്കില്ല.

   Delete