Tuesday, January 10, 2012

ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...


ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...

ര­ണ്ട് വര്‍­ഷം മു­ന്നെ കേ­ര­ള­ത്തില്‍ കത്തി നി­ന്ന­തും പി­ന്നീ­ട് പെ­ട്ടെ­ന്ന് കെ­ട്ട­ട­ങ്ങി­യ­തു­മായ ലൗ ജി­ഹാ­ദ് വി­വാ­ദം വീ­ണ്ടും സജീ­വ­മാ­യ­ത് 03-01-2012ല്‍ മനോ­രമ പത്ര­ത്തില്‍ വന്ന വാര്‍­ത്ത­യി­ലാ­ണ്. ആ വാര്‍­ത്ത­യില്‍ പറ­യു­ന്ന­ത് ഇങ്ങ­നെ­:
ലൗ ജി­ഹാ­ദ് എന്ന പേ­രില്‍ കേ­ര­ള­ത്തി­ലു­ണ്ടായ വി­വാ­ദ­ത്തി­നും പ്ര­ചാ­ര­ണ­ത്തി­നും പി­ന്നില്‍ ഒരു മത­സം­ഘ­ട­ന­യു­ടെ വെ­ബ്‌­സൈ­റ്റാ­ണെ­ന്നു പൊ­ലീ­സ് കണ്ടെ­ത്തി. ഇതേ­ത്തു­ടര്‍­ന്നു വെ­ബ്‌­സൈ­റ്റ് നട­ത്തി­പ്പു­കാര്‍­ക്കെ­തി­രെ സം­സ്ഥാന സൈ­ബര്‍ പൊ­ലീ­സ് കേ­സ് റജി­സ്റ്റര്‍ ചെ­യ്തു. ഇതു­മാ­യി ബന്ധ­പ്പെ­ട്ടു സൈ­റ്റില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട മത­വി­ദ്വേ­ഷം വളര്‍­ത്തു­ന്ന ലേ­ഖ­ന­ങ്ങ­ളു­ടെ­യും പോ­സ്റ്റ­റു­ക­ളു­ടെ­യും പകര്‍­പ്പു ചീ­ഫ് ജു­ഡീ­ഷ്യല്‍ മജി­സ്‌­ട്രേ­ട്ട് കോ­ട­തി­യില്‍ പൊ­ലീ­സ് ഹാ­ജ­രാ­ക്കി­.­കേ­ര­ള­ത്തില്‍ ലൗ ജി­ഹാ­ദ് ഇല്ലെ­ന്ന് ഒരു വര്‍­ഷം മുന്‍­പു കണ്ടെ­ത്തിയ പൊ­ലീ­സ്, തു­ട­ര­ന്വേ­ഷ­ണ­ത്തി­ലാ­ണ് ഇപ്പോള്‍ വ്യാജ പ്ര­ചാ­ര­ക­രെ­യും കു­ടു­ക്കി­യ­ത്.
ഒ­രി­ക്കല്‍ കെ­ട്ട­ട­ങ്ങിയ ഈ വി­ഷ­യം ഇതോ­ടെ സൈ­ബര്‍ സ്പേ­സില്‍ വീ­ണ്ടും ചര്‍­ച്ച­ക്കെ­ത്തി. പഴ­യ­കാ­ല­ത്ത് പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ട കഥ­ക­ളും മറ്റും സോ­ഷ്യല്‍ മീ­ഡി­യ­യില്‍ കൂ­ടി വീ­ണ്ടും പു­റ­ത്തു വന്നു. ഒരു­കാ­ല­ത്ത് ലവ് ജി­ഹാ­ദ് വി­ഷ­യ­ത്തില്‍ ഞെ­ട്ടി­ക്കു­ന്ന പര­മ്പ­ര­കള്‍‌ ചെ­യ്ത ­മ­ല­യാള മനോ­ര­മ പത്ര­ത്തില്‍ നി­ന്ന് തന്നെ ലൗ ജി­ഹാ­ദ് ഇല്ലെ­ന്ന് ഒരു വര്‍­ഷം മു­ന്നെ പോ­ലീ­സ് കണ്ടെ­ത്തി എന്ന് കാ­ണു­മ്പോള്‍‌ ആരും ആശ്ച­ര്യ­പ്പെ­ട്ട് പോ­കും­.
ജ­നു­വ­രി 6, 2012ല്‍ ഇന്ത്യാ­വി­ഷ­നും റി­പ്പോര്‍­ട്ടര്‍ ടി­വി­യും ഈ വി­ഷ­യം ചര്‍­ച്ച­ക്കെ­ടു­ത്തു. റി­പ്പോര്‍­ട്ടര്‍‌ ടി­വി­യി­ലെ ­ചാ­നല്‍ ചര്‍­ച്ച­യില്‍ എനി­ക്ക് പങ്കെ­ടു­ക്കാ­നും കഴി­ഞ്ഞു. ചാ­നല്‍ ചര്‍­ച്ച­ക്ക് പങ്കെ­ടു­ക്കാ­നു­ള്ള തയ്യാ­റെ­ടു­പ്പ് നട­ത്തു­ന്ന­തി­നി­ടെ KCBC സോ­ഷ്യല്‍ ഹാര്‍­മ്മ­ണി വി­ജി­ലന്‍­സ് കമ്മീ­ഷന്‍ സെ­ക്ര­ട്ട­റി ഫാ­ദര്‍ ജോ­ണി കൊ­ച്ചു­പ­റ­മ്പില്‍ എഴു­തിയ ലേ­ഖ­ന­വും ഒ­പ്പം ഈ വി­ഷ­യ­ത്തില്‍ കേ­രള കൗ­മു­ദി മു­തല്‍ തേ­ജ­സ് വരെ ഉള്ള­വര്‍ എഴു­തിയ കാ­ര്യ­ങ്ങ­ളും വാ­യി­ച്ചു. എന്നെ ഏറ്റ­വും ഞെ­ട്ടി­ച്ച­ത് KCBC യു­ടെ പേ­രില്‍ ഇറ­ങ്ങിയ ലേ­ഖ­ന­മാ­ണ്. ഇത് സമൂ­ഹ­ത്തില്‍ ഉണ്ടാ­ക്കിയ ഡാ­മേ­ജ് ചെ­റു­ത­ല്ല എന്ന് തോ­ന്നി. ചര്‍­ച്ച­യില്‍ ഏറ്റ­വും അധി­കം ഉയര്‍­ത്തി­ക്കാ­ട്ടേ­ണ്ട­ത് ഈ വി­ഷ­യ­മാ­ണ് എന്ന് ഞാന്‍ ഉറ­പ്പി­ച്ചു­.
ചര്‍­ച്ച­യില്‍ പങ്കെ­ടു­ക്കാന്‍ സീ­റോ മല­ബാര്‍ സഭാ വക്താ­വ് പോള്‍‌ തേ­ല­ക്കാ­ട്ട് ഉണ്ട് എന്ന­റി­ഞ്ഞ­തോ­ടെ അദ്ദേ­ഹം എന്തു­പ­റ­യു­മെ­ന്ന­റി­യാ­നു­ള്ള ആകാം­ക്ഷ­യാ­യി. തെ­റ്റു­പ­റ്റി­യ­തില്‍ ഖേ­ദം പ്ര­ക­ടി­പ്പി­ച്ചു കൊ­ണ്ടാ­യി­രു­ന്നു ഫാ­ദര്‍ തു­ട­ങ്ങി­യ­ത്. ചര്‍­ച്ച­യു­ടെ തു­ട­ക്ക­ത്തി­ലെ വൈ­ദി­കന്‍ ആ നി­ല­പാ­ട് സ്വീ­ക­രി­ച്ച­തോ­ടെ എതിര്‍­പ­ക്ഷ­ത്ത് രാ­ഹുല്‍ ഈശ്വര്‍ മാ­ത്ര­മാ­യി­.
ലൗ ജി­ഹാ­ദ് എന്ന പദ­ത്തോ­ട് യോ­ജി­പ്പി­ല്ല എന്നും ഇത് ഒരു സം­ഘ­ടിത പ്ര­വര്‍­ത്ത­ന­മ­ല്ല എന്ന് പറ­യു­ന്ന­ത് സത്യ­മാ­ണ്, അം­ഗീ­ക­രീ­ക്കു­ന്നു എന്നും പറ­ഞ്ഞ് തു­ട­ങ്ങിയ രാ­ഹുല്‍ നിര്‍­ബ­ന്ധിത മത പരി­വര്‍­ത്ത­നം ഒരു വി­ഷ­യ­മാ­ണ് എന്ന നി­ല­പാ­ടി­ലേ­ക്ക് മാ­റി. ­ഹി­ന്ദു­ ജാ­ഗ്ര­തി­യു­ടെ വെ­ബ്സൈ­റ്റ് കണ്ടി­ട്ടാ­ണോ ഡി­ജി­പി 4000 പെണ്‍­കു­ട്ടി­ക­ളെ കാ­ണു­ന്നി­ല്ല എന്ന് റി­പ്പോര്‍­ട്ട് കൊ­ടു­ത്ത­ത്, ഇന്റ­ലി­ജന്‍­സ് റി­പ്പോര്‍­ട്ട് നമ്പര്‍ 18 ജസ്റ്റി­സ് കെ­.­ടി ശങ്ക­ര­ന്റെ വി­ധി­യില്‍ വന്ന­പ്പോള്‍‌ വ്യ­ക്ത­മായ ഒരു­പാ­ട് കാ­ര്യ­ങ്ങള്‍‌ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ട­ല്ലോ, വെ­ബ് സൈ­റ്റില്‍ നോ­ക്കി­യാ­ണോ ജഡ്ജി­യും ഡി­ജി­പി­യും ഇതൊ­ക്കെ ചൂ­ണ്ടി­ക്കാ­ണി­ച്ച­ത് എന്നൊ­രു ചോ­ദ്യം രാ­ഹുല്‍ ഉന്ന­യി­ച്ചു­.
ഈ ചോ­ദ്യ­ത്തി­ന് മറു­പ­ടി പറ­ഞ്ഞ ഞാന്‍ ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­ക്ക് മു­ക­ളില്‍ പല­തും സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നും ഡി­ജി­പി­യു­ടെ പി­ന്നീ­ടു­ള്ള റി­പ്പോര്‍­ട്ടു­ക­ളില്‍ വ്യ­ത്യാ­സം ഉണ്ട് എന്നും പറ­യു­ക­യു­ണ്ടാ­യി. ഇതി­നി­ട­യില്‍ എനി­ക്ക് സം­ഭ­വി­ച്ച ഒരു പി­ഴ­വില്‍ ( കീ­ഴ്ക്കോ­ട­തി എന്ന പ്ര­യോ­ഗം) രാ­ഹുല്‍ കയ­റി­പ്പി­ടി­ക്കു­ക­യും ഇത് രണ്ട് വ്യ­ത്യ­സ്ഥ കേ­സില്‍ രണ്ട് ജഡ്ജി­മാര്‍ വി­ധി­ച്ച­താ­ണ് എന്ന് തി­രു­ത്തു­ക­യും ചെ­യ്തു. ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­യി­ലെ കാ­ര്യ­ങ്ങ­ളില്‍ ഇപ്പോ­ഴും ക്ലാ­രി­റ്റി വന്നി­ട്ടി­ല്ല എന്നും ഇര­ക­ളാ­യ­വര്‍ അപ്പര്‍ കോര്‍­ട്ടില്‍ പോ­യി ക്ലാ­രി­റ്റി വരു­ത്ത­ണ­മെ­ന്നു­മാ­യി രാ­ഹുല്‍. ഡി­ജി­പി ആദ്യം കൊ­ടു­ത്ത റി­പ്പോര്‍­ട്ടി­നെ­പ്പ­റ്റി എന്തു­കൊ­ണ്ട് ഡി­ജി­പി­ക്കെ­തി­രെ കേ­സ് കൊ­ടു­ത്തി­ല്ല എന്ന ചോ­ദ്യ­വും രാ­ഹുല്‍ ഉന്ന­യി­ച്ചു­.
ഇ­തി­ന് മറു­പ­ടി പറ­യാ­നു­ള്ള അവ­സ­രം എനി­ക്ക് കി­ട്ടി­യി­ല്ല. അതു­കൊ­ണ്ട് തന്നെ ഈ വി­ഷ­യ­ത്തില്‍ ഒരു ക്ലാ­രി­ഫി­ക്കേ­ഷന്‍ ഉണ്ടാ­ക്കേ­ണ്ട­തു­ണ്ട് എന്ന് എനി­ക്ക് തോ­ന്നി. ഈ വി­ഷ­യം ശരി­യാ­യി പിന്‍­തു­ട­രാ­ത്ത­വര്‍­ക്ക് ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി എന്ന­ത് ഒരു സം­ശ­യം തന്നെ­യാ­ണ്. ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി ഈ വി­ഷ­യ­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട സം­ഗ­തി­യു­മാ­ണ്.
സെ­പ്റ്റ­ബര്‍ 29, 2009 നാ­ണ് ജസ്റ്റി­സ് ശങ്ക­ര­ന്റെ ബഞ്ചില്‍ ഒരു മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ വരു­ന്ന­ത്. പ്ര­ണ­യം നടി­ച്ച് ­മ­തം­ മാ­റ്റി എന്ന കേ­സില്‍ ഷെ­ഹന്‍­ഷ, സി­റാ­ജു­ദീന്‍ എന്നി­വര്‍ നല്‍­കി­യ­താ­യി­രു­ന്നു ഈ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ­കള്‍. ജാ­മ്യാ­പേ­ക്ഷ പരി­ഗ­ണി­ക്കു­മ്പോ­ഴാ­ണ് പ്ര­ണ­യം നടി­ച്ച് യു­വ­തി­ക­ളെ കല്യാ­ണം കഴി­ച്ച ശേ­ഷം ബല­മാ­യി മത­പ­രി­വര്‍­ത്ത­ന­ത്തി­നു വി­ധേ­യ­രാ­ക്കു­ന്ന 'ലൗ ജി­ഹാ­ദി­'­നെ­ക്കു­റി­ച്ച് വി­ശ­ദ­മാ­യി പഠി­ച്ച് മൂ­ന്നാ­ഴ്ച­കം റി­പ്പോര്‍­ട്ട് സമര്‍­പ്പി­ക്ക­ണ­മെ­ന്ന് ­ഹൈ­ക്കോ­ട­തി­ ഡി­.­ജി­.­പി­ക്കും കേ­ന്ദ്ര ആഭ്യ­ന്ത­ര­മ­ന്ത്രാ­ല­യ­ത്തി­നും നിര്‍­ദ്ദേ­ശം നല്‍­കി­യ­ത്. ­പി­റ്റേ­ദി­വ­സ­ത്തെ മാ­തൃ­ഭൂ­മി ­വാര്‍­ത്ത പ്ര­കാ­രം­ മൂ­ന്നു­വര്‍­ഷ­ത്തി­നി­ട­യില്‍ യു­വ­തി­ക­ളെ ഇത്ത­ര­ത്തില്‍ കു­ടു­ക്കി­യ­തി­ന്റെ നി­ര­വ­ധി കേ­സു­കള്‍ രജി­സ്റ്റര്‍ ചെ­യ്തി­ട്ടു­ണ്ടെ­ന്ന കാ­ര്യം കോ­ട­തി­യു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ട്ടി­ട്ടു­ണ്ട്. ഇത്ത­രം സം­ഘ­ട­ന­ക­ളു­ടെ തീ­വ്ര­വാ­ദ­ബ­ന്ധം, ദേ­ശീയ-അന്തര്‍­ദ്ദേ­ശീയ ബന്ധ­ങ്ങള്‍ ഇവ­യെ­ക്കു­റി­ച്ചും പഠി­ക്ക­ണ­മെ­ന്ന് നിര്‍­ദ്ദേ­ശ­ത്തില്‍ പറ­യു­ന്നു­ണ്ട്.
എ­ന്നാല്‍ ഈ വി­ഷ­യം പഠി­ച്ച് ഡി­ജി­പി 22 ഒക്ടോ­ബര്‍ 2009 ഇല്‍ സമര്‍­പ്പി­ച്ച റി­പ്പോര്‍­ട്ട്  സം­സ്ഥാ­ന­ത്ത് ലൗ ജി­ഹാ­ദ്, റോ­മി­യോ ജി­ഹാ­ദ് തു­ട­ങ്ങിയ പേ­രു­ക­ളില്‍ ഒരു സം­ഘ­ട­ന­യും പ്ര­വര്‍­ത്തി­ക്കു­ന്നി­ല്ലെ­ങ്കി­ലും ­പ്രേ­മം­ നടി­ച്ച് യു­വ­തി­ക­ളെ മതം­മാ­റ്റു­ന്ന­താ­യി സ്ഥി­രീ­ക­രി­ക്കാ­ത്ത റി­പ്പോര്‍­ട്ടു­ക­ളു­ണ്ടെ­ന്നാ­ണ്. ഈ രേഖ പരി­ഗ­ണി­ച്ച ­കോ­ട­തി­ ­ഡി­ജി­പി­യു­ടെ റി­പ്പോര്‍­ട്ട് അവ്യ­ക്ത­മെ­ന്നാ­യി­രു­ന്നു നി­രീ­ക്ഷി­ച്ച­ത്. റി­പ്പോര്‍­ട്ടി­ലെ പ്ര­സ്താ­വ­ന­ക­ളില്‍ പല­തും തമ്മില്‍ പൊ­രു­ത്ത­മി­ല്ലെ­ന്നും കോ­ട­തി ചൂ­ണ്ടി­ക്കാ­ട്ടി­.
മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ ഓണ്‍­ലൈന്‍ പോള്‍ ശ്ര­ദ്ധി­ച്ചി­ട്ടു­ള്ള­വര്‍­ക്ക് അവ­യി­ലെ ചോ­ദ്യ­ങ്ങ­ളു­ടെ സജ­സ്റ്റീ­വ് സ്വ­ഭാ­വം ഏറെ­ക്കു­റെ പരി­ചി­ത­മാ­വും. ലഭി­ക്കേ­ണ്ട ഉത്ത­രം മുന്‍­കൂ­ട്ടി കണ്ടു തയ്യാ­റാ­ക്കിയ സര്‍­വ്വേ ചോ­ദ്യ­ങ്ങ­ളെ­പ­റ്റി­യും നാം കേ­ട്ടി­ട്ടു­ണ്ട്. സം­സ്ഥാ­ന­പൊ­ലീ­സ് വകു­പ്പി­നോ­ടു കോ­ട­തി ചോ­ദി­ച്ച ചോ­ദ്യ­ങ്ങ­ളു­ടെ സ്വ­ഭാ­വം അങ്ങ­നെ­യാ­ണോ എന്ന് അതു­വാ­യി­ക്കു­ന്ന­വര്‍ തീ­രു­മാ­നി­ക്ക­ട്ടെ. അക്കാ­ര്യ­ത്തില്‍ ഒര­ഭി­പ്രാ­യം പറ­യാന്‍ ഞാ­നി­ല്ല. എന്താ­യാ­ലും കോ­ട­തി ആവ­ശ്യ­പ്പെ­ട്ട ചോ­ദ്യ­ങ്ങള്‍­ക്കു നി­ഷേ­ധാ­ത്മ­ക­മായ (negative) ഉത്ത­ര­ങ്ങ­ളാ­ണ് ഡി­ജി­പി നല്‍­കിയ റി­പ്പോര്‍­ട്ടി­ലു­ള്ള­ത്. ­കോ­ട­തി വി­ധി­യില്‍ നി­ന്നും ഇതെ­ടു­ത്ത് എഴു­തി­യാല്‍ ഇങ്ങ­നെ കാ­ണാം­:
Qn. (1)Whether there is a movement called "Romeo Jihad" or "Love Jihad" working in the State of Kerala ?
Ans. No organization or movement called "Love Jihad" or "Romeo Jihad" is so far identified as working in Kerala.
Qn. (2)If so, what are their plans and projects ?
Ans. As stated above, there is no clear evidence regarding the operation of such an organization.
Qn.(3) Which organizations are involved in such activities ?
Ans. It is not established that any particular organization is actively engaged in such compulsive religious conversions.
Qn.(4)Where does the money come from for all these activities?
Ans. No reliable evidence is so far available in this regard.
Qn.(5) How many School and College students and youngsters were thus converted into Islam during the last three years?
Ans. Except for the two cases under consideration now, no specific complaints have been received regarding such compulsive love based conversions. In the two cases under consideration before the Hon'ble Court, Police have registered cases and are actively investigating the matter.
Qn.(6)Does the alleged project involve an all India basis and magnitude?
Ans. There is no clear evidence so far regarding this aspect.
Qn.(7) Has it got financial support from abroad ?
Ans. There is no reliable evidence so far regarding financial support from abroad.
Qn.(8) Is there any connection between the 'Love Jihad' Movement and counterfeiting, smuggling, drug trafficking and terrorist activities ?
Ans. There is no concrete information regarding this.
ജ­സ്റ്റി­സ് ശങ്ക­രന്‍ അന്വേ­ഷി­ക്ക­ണം എന്നാ­വ­ശ്യ­പ്പെ­ട്ട എട്ടു­കാ­ര്യ­ങ്ങ­ളി­ലും ഏതാ­ണ്ട് ഇല്ല എന്ന തര­ത്തി­ലു­ള്ള മറു­പ­ടി­യാ­ണ് ഡി­ജി­പി നല്‍­കി­യി­രി­ക്കു­ന്ന­ത്. പ്ര­ണ­യം നടി­ച്ച് മതം മാ­റ്റാന്‍ ശ്ര­മി­ച്ച­തി­ന് ആകെ രണ്ട് കേ­സു­ക­ളേ ഇതു­വ­രെ രജി­സ്റ്റര്‍ ചെ­യ്തി­ട്ടു­ള്ളൂ എന്നും ഉത്ത­ര­ങ്ങ­ളില്‍ വ്യ­ക്ത­മാ­വു­ന്നു. ആ രണ്ട് കേ­സു­ക­ളാ­ണ് ഇപ്പോള്‍ കോ­ട­തി പരി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നും കാ­ണാന്‍ കഴി­യും. തന്നെ­യു­മ­ല്ല, കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ങ്ങ­ളും KCBC യു­മൊ­ക്കെ ഉന്ന­യി­ച്ച ലൗ ജി­ഹാ­ദി­ന് പി­ന്നി­ലു­ള്ള എല്ലാ ആരോ­പ­ണ­ങ്ങ­ളെ­യും തള്ളി­ക്ക­ള­യു­ന്ന­താ­ണ് മറു­പ­ടി­യു­ടെ ഈ ഭാ­ഗം. അപ്പോള്‍‌ ഡി­ജി­പി­യു­ടെ ഈ റി­പ്പോര്‍­ട്ടോ­ടെ കൊ­ട്ടി­ഗ്ഘോ­ഷി­ക്ക­പ്പെ­ട്ട ലവ് ജി­ഹാ­ദി­ന്റെ കത്തി­ക്കല്‍ കഴി­യേ­ണ്ട­താ­ണ് .
പ­ക്ഷെ സം­ഭ­വി­ച്ച­ത് മറ്റൊ­ന്നാ­ണ്. കോ­ട­തി ആവ­ശ്യ­പ്പെ­ട്ട എട്ടു ചോ­ദ്യ­ങ്ങള്‍­ക്കും ഉത്ത­രം നല്‍­കിയ ശേ­ഷം അതേ റി­പ്പോര്‍­ട്ടില്‍ ഡി­ജി­പി പറ­യു­ന്ന കാ­ര്യ­ങ്ങള്‍ ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­ന്യാ­യ­ത്തില്‍ ഇങ്ങ­നെ വാ­യി­ക്കാം­:
3. Further, it is humbly submitted that certain allegations have recently cropped up indicating that some organizations have devised plans for compulsive or deceitful religious conversions by winning over girls. The Police is seriously looking into these allegations and appropriate legal action would be initiated if the allegations are found to be true in any particular instance. No actionable information has been received by the Police so far to confirm the fact that any organization is indulging in such activities.
ഈ ഖണ്ഡി­ക­യില്‍ ഡി­ജി­പി പറ­യു­ന്ന­ത് കോ­ട­തി­യു­ടെ ചോ­ദ്യ­ങ്ങ­ളില്‍ സൂ­ചി­ത­മായ ആരോ­പ­ണ­ത്തെ കു­റി­ച്ചാ­ണ്. പൊ­ലീ­സ് ഇക്കാ­ര്യ­ങ്ങ­ളില്‍ ജാ­ഗ­രൂ­ക­രാ­ണെ­ന്നും എന്നാല്‍ ആരോ­പ­ണ­ങ്ങള്‍­ക്കു­മേല്‍ നട­പ­ടി­യെ­ടു­ക്കാന്‍ തക്ക­വ­ണ്ണം അവ­യ്ക്ക് ഇതേ­വ­രെ വസ്തു­താ­പ­ര­മായ സ്ഥി­രീ­ക­ര­ണം ലഭി­ച്ചി­ട്ടി­ല്ലെ­ന്നും അദ്ദേ­ഹം എടു­ത്തു­പ­റ­യു­ന്നു. അടു­ത്ത ഖണ്ഡി­ക­ക­ളി­ലാ­ണ് കഥ തി­രി­യു­ന്ന­ത്. രോ­ഗി ഇച്ഛി­ച്ച­തും വൈ­ദ്യന്‍ കല്‍­പ്പി­ച്ച­തും പാ­ല് എന്ന­മ­ട്ടി­ലാ­ണ് ഡി­ജി­പി­യു­ടെ റി­പ്പോര്‍­ട്ടി­ന്റെ തു­ടര്‍­ഭാ­ഗം­.
4. However, it is understood that a very large number of inter-religious marriages are taking place every year and that many conversions are taking place on that basis. The exact details or the exact numbers of such marriages are not readily available with any police agency. At the same time, there are reasons to suspect that there are concerted attempts to persuade girls to change their religion after they fall in love with Muslim boys. There is also unconfirmed source information received by the department that some groups are actively working among youngsters encouraging conversions by such techniques; that young men who are engaged in such pursuits are said to be receiving funds from abroad directly or indirectly for purchasing clothes and vehicles and for availing legal help etc.; that they have links with other places in India also.
എ­ല്ലാ­ക്കൊ­ല്ല­വും വി­വിധ മത­ങ്ങ­ളില്‍ പെ­ട്ട­വര്‍ തമ്മി­ലു­ള്ള വി­വാ­ഹ­ങ്ങള്‍ ഒട്ടേ­റെ നട­ക്കു­ന്ന­താ­യും അതി­ന്റെ ഭാ­ഗ­മാ­യി ധാ­രാ­ളം മത­പ­രി­വര്‍­ത്ത­ന­ങ്ങള്‍ നട­ക്കു­ന്ന­താ­യും മന­സ്സി­ലാ­ക്കാ­നാ­യി­ട്ടു­ണ്ടെ­ന്നു ഡി­ജി­പി പറ­യു­ന്നു. ഇവ­യു­ടെ കൃ­ത്യ­മായ വി­വ­ര­ങ്ങ­ളോ എണ്ണ­മോ ഒരു പൊ­ലീ­സ് ഏജന്‍­സി­യു­ടെ­യും പക്ക­ലി­ല്ലെ­ന്നും ജാ­മ്യ­മെ­ടു­ക്കു­ന്നു. അതേ സമ­യം മു­സ്ലീം യു­വാ­ക്ക­ളു­മാ­യി പ്രേ­മ­ത്തി­ലാ­വു­ന്ന പെണ്‍­കു­ട്ടി­ക­ളെ മതം­മാ­റ്റാന്‍ നിര്‍­ബ­ന്ധി­ക്കു­ന്ന­താ­യി സം­ശ­യി­ക്ക­ത്ത­ക്ക കാ­ര­ണ­ങ്ങ­ളു­ണ്ടെ­ന്നും റി­പ്പോര്‍­ട്ടി­ലു­ണ്ട്. (പു­രു­ഷാ­ധി­പ­ത്യ­സ­മൂ­ഹ­ത്തില്‍ മത­പ­ര­മായ ജീ­വി­ത­ച­ര്യ­യി­ലൂ­ടെ കട­ന്നു­പോ­കു­ന്ന­വര്‍­ക്കി­ട­യില്‍ വി­വാ­ഹ­ത്തി­നു­മു­മ്പ് കാ­മു­ക­ന്റെ മത­ത്തി­ലേ­ക്കു ചേ­രാന്‍ കാ­മു­കി നിര്‍­ബ­ന്ധി­ക്ക­പ്പെ­ടുക എന്ന­ത് അസ്വാ­ഭാ­വി­ക­മാ­ണോ എന്ന സം­ശ­യം ഇവി­ടെ ഉയ­രു­ന്നി­ല്ല. കാ­മു­കന്‍ മു­സ്ലീ­മാ­യാല്‍ മാ­ത്ര­മേ ഈ നിര്‍­ബ­ന്ധ­മു­ണ്ടാ­വു­ന്നു­ള്ളൂ എന്ന മട്ടി­ലാ­ണ്, വി­ശ­ദീ­ക­ര­ണം­). ഇത്ത­രം വി­ദ്യ­ക­ളി­ലൂ­ടെ മത­പ­രി­വര്‍­ത്ത­നം പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന ചില സം­ഘ­ങ്ങള്‍ യു­വാ­ക്കള്‍­ക്കി­ട­യില്‍ പ്ര­വര്‍­ത്ത­ന­നി­ര­ത­മാ­ണെ­ന്നും അതി­നാ­യി വസ്ത്രം, വാ­ഹ­നം തു­ട­ങ്ങി­യവ വാ­ങ്ങു­ന്ന­തി­നും നി­യ­മ­സ­ഹാ­യ­ത്തി­നു­മാ­യി വി­ദേ­ശ­ത്തു­നി­ന്ന് നേ­രി­ട്ടും അല്ലാ­തെ­യും ഫണ്ട് ലഭി­ക്കു­ന്ന­താ­യും അവര്‍­ക്ക് ഇന്ത്യ­യി­ലെ മറ്റു­സ്ഥ­ല­ങ്ങ­ളു­മാ­യി ബന്ധ­മു­ള്ള­താ­യും (പൊ­ലീ­സ്) വകു­പ്പി­ന് സ്ഥി­രീ­ക­രി­ക്കാ­ത്ത വി­വ­രം ലഭി­ച്ചി­ട്ടു­ണ്ട­ത്രേ! ഇല്ല എന്ന് മു­ക­ളില്‍ വ്യ­ക്ത­മാ­യി പറ­ഞ്ഞ കാ­ര്യ­ത്തി­നാ­ണ് പി­ന്നീ­ട­ങ്ങോ­ട്ട് ഊഹാ­പോ­ഹ­ത്തെ പി­ടി­ച്ചൊ­രു ചു­റ്റി­ക്ക­ളി­.
നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്തന ശ്ര­മ­ങ്ങ­ളെ പൊ­ലീ­സ് ഊര്‍­ജ്ജി­ത­മാ­യി നി­രീ­ക്ഷി­ക്കു­ന്നു­ണ്ടെ­ന്നും ഏതെ­ങ്കി­ലും സം­ഭ­വം ശ്ര­ദ്ധ­യില്‍ പെ­ട്ടാല്‍ നട­പ­ടി­യെ­ടു­ക്കു­മെ­ന്നും ഡി­ജി­പി തു­ടര്‍­ന്നു പറ­യു­ന്നു­. 
ചോ­ദ്യ­ങ്ങ­ളോ­ടു തീര്‍­പ്പി­ന്റെ ഭാ­ഷ­യില്‍ പ്ര­തി­ക­രി­ച്ച അതേ ഡി­ജി­പി­യു­ടെ റി­പ്പോര്‍­ട്ടി­ലാ­ണ് ഊഹാ­പോ­ഹ­വും കട­ന്നു­കൂ­ടി­യ­ത്. ഡി­ജി­പി­യു­ടെ റി­പ്പോര്‍­ട്ടി­ലെ 'പ്രേ­മം നടി­ച്ച് യു­വ­തി­ക­ളെ മതം­മാ­റ്റു­ന്ന­താ­യി സ്ഥി­രീ­ക­രി­ക്കാ­ത്ത റി­പ്പോര്‍­ട്ടു­ക­ളു­ണ്ടെ­'­ന്നു­ള്ള ഭാ­ഗം ചൂ­ണ്ടി­ക്കാ­ട്ടി കൂ­ടു­തല്‍ വി­ശ­ദീ­ക­ര­ണം ആവ­ശ്യ­പ്പെ­ടാന്‍ കോ­ട­തി­ക്കു് ഇതു പഴു­തു­നല്‍­കി. ചോ­ദ്യ­ങ്ങള്‍­ക്ക് കാ­ര്യ­മാ­ത്ര­പ്ര­സ­ക്ത­മായ മറു­പ­ടി നല്‍­കി­യ­ശേ­ഷം, ഡി­ജി­പി തന്റെ റി­പ്പോര്‍­ട്ടില്‍ എന്തി­നാ­ണ് ഇത്ത­രം തെ­ളി­വി­ല്ലാ­ക്ക­ഥ­കള്‍ കു­ത്തി­ക്ക­യ­റ്റി­യ­തെ­ന്ന് ആര്‍­ക്കും സം­ശ­യം തോ­ന്നാം. ഈ റി­പ്പോര്‍­ട്ട് തയ്യാ­റാ­ക്കു­ന്ന­തി­നു­വേ­ണ്ടി ശേ­ഖ­രി­ച്ച വി­വ­ര­ങ്ങ­ളും മറ്റു രേ­ഖ­ക­ളും ഹാ­ജ­രാ­ക്ക­ണ­മെ­ന്നും ജസ്റ്റി­സ് കെ­.­ടി. ശങ്ക­രന്‍ ആവ­ശ്യ­പ്പെ­ട്ടു­.
തു­ടര്‍­ന്ന് നവം­ബര്‍ ഒന്‍­പ­താം­തീ­യ­തി കോ­ട­തി­മു­മ്പാ­കെ സമര്‍­പ്പി­ച്ച പു­തിയ രേ­ഖ­യില്‍ ഡി­ജി­പി കു­റേ­ക്കൂ­ടി വ്യ­ക്ത­മാ­യി കാ­ര്യ­ങ്ങള്‍ പറ­യു­ന്നു­ണ്ട്.  2009 സെ­പ്തം­ബര്‍ 29­ന് കോ­ട­തി ആവ­ശ്യ­പ്പെ­ട്ട എട്ടു­ചോ­ദ്യ­ങ്ങള്‍­ക്ക് ഒക്ടോ­ബര്‍ 26­ന് നല്‍­കിയ മറു­പ­ടി (dt 18.10.2009) കീ­ഴ്ഘ­ട­ക­ങ്ങ­ളില്‍ നി­ന്നു ലഭി­ച്ച വി­വ­ര­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലാ­യി­രു­ന്നു എന്നു ഡി­ജി­പി പറ­യു­ന്നു. വാ­ക്കാ­ലും രേ­ഖാ­മൂ­ല­വും കീ­ഴു­ദ്യോ­ഗ­സ്ഥര്‍ നല്‍­കിയ റി­പ്പോര്‍­ട്ടു­ക­ളു­ടെ അടി­സ്ഥാ­ന­ത്തി­ലാ­യി­രു­ന്നു, ഉത്ത­ര­ങ്ങള്‍ തയ്യാ­റാ­ക്കി­യ­ത്. വാ­ക്കാല്‍ പറ­ഞ്ഞ വി­വ­ര­ങ്ങള്‍ പി­ന്നീ­ട് രേ­ഖാ­മൂ­ല­വും സമര്‍­പ്പി­ച്ചി­ട്ടു­ണ്ട്. തു­ടര്‍­ന്ന് ഡി­ജി­പി പറ­യു­ന്ന­ത് കാ­ണു­ക:
Such information indicated that no concrete and sustainable evidence was available to establish that an organized movement called 'Love Jihad' was operating in the State of Kerala. There was no reliable evidence in such reports to indicate a specific positive or definitive answer to many of the questions posed by the Hon'ble Court.
ലൌ ജി­ഹാ­ദ് എന്ന പേ­രില്‍ ഒരു സം­ഘ­ടിത പ്ര­സ്ഥാ­നം കേ­രള സം­സ്ഥാ­ന­ത്ത് പ്ര­വര്‍­ത്തി­ക്കു­ന്നു­വെ­ന്ന് സ്ഥാ­പി­ക്കാ­നു­ത­കു­ന്ന വ്യ­ക്ത­വും ശക്ത­വു­മായ ഒരു തെ­ളി­വും ലഭി­ച്ചി­ട്ടി­ല്ലെ­ന്ന് ഡി­ജി­പി ആവര്‍­ത്തി­ച്ചു­പ­റ­യു­ക­യാ­ണി­വി­ടെ. അതി­ലെ രണ്ടാം­വ­രി പ്ര­ത്യേ­കം വാ­യ­നാര്‍­ഹ­മാ­ണ്. കോ­ട­തി­യു­ടെ ചോ­ദ്യ­ങ്ങ­ളെ ശരി­വ­യ്ക്കു­ന്ന (positive) ഡെ­ഫ­നി­റ്റീ­വ് ആയ ഉത്ത­രം നല്‍­കാന്‍ തക്ക വി­ശ്വ­സ­നീ­യ­മായ തെ­ളി­വു­കള്‍ ആ റി­പ്പോര്‍­ട്ടു­ക­ളില്‍ ഇല്ല എന്നാ­ണ് അദ്ദേ­ഹം പറ­യു­ന്ന­ത്.
മുന്‍­റി­പ്പോര്‍­ട്ടില്‍ ഊഹാ­പോ­ഹം കട­ന്നു­കൂ­ടി­യ­തി­നെ­ക്കു­റി­ച്ച് ഡി­ജി­പി പറ­യു­ന്ന­ത് ഇങ്ങ­നെ­യാ­ണ്:
3. I submit that, at the same time, as part of the above reports, I had received some information from some units based on source inputs, which suggested the clandestine designs of certain groups aimed at religious conversion through deceitful means, inter alia, under the guise of love. These inputs form part of reports marked No.16 to 18 in the sealed cover. The contents of these reports were relevant to the questions posed by this Hon'ble Court but were at variance with the contents of the other 15 reports. At the same time, the contents of these three reports also were not backed up with supportive evidence to come to a positive finding. Mention was made of these aspects also in the latter part of the statement dated 18.10.09 submitted before this Hon'ble Court to give a complete picture of the matter. The information contained in the three reports, though not substantiated, was relevant in the consideration of the questions put to me by this Hon'ble Court and hence I had submitted those aspects also.
ദേ കി­ട­ക്കു­ന്നു! ചതി­വി­ലൂ­ടെ അതാ­യ­ത്, പ്ര­ണ­യ­നാ­ട്യ­ത്തില്‍ മത­പ­രി­വര്‍­ത്ത­നം നട­ത്താ­നു­ള്ള ചില സം­ഘ­ങ്ങ­ളു­ടെ രഹ­സ്യ­നീ­ക്ക­ങ്ങ­ളെ­ക്കു­റി­ച്ച് "സോ­ഴ്സ് ഇന്‍­പു­ട്ട്സി­നെ" അടി­സ്ഥാ­ന­പ്പെ­ടു­ത്തി ചി­ല­വി­വ­ര­ങ്ങള്‍ തനി­ക്കു ലഭി­ച്ചി­രു­ന്നൂ­ന്ന്. അവ ഭദ്ര­മാ­യി 16 മു­തല്‍ 18 വരെ നമ്പ­റി­ട്ട് മട­ക്കി­ക്കെ­ട്ടി തപാ­ലാ­ക്കി­യി­ട്ടു­ണ്ട്. ഈ റി­പ്പോര്‍­ട്ടു­ക­ളി­ലെ ഉള്ള­ട­ക്കം കോ­ട­തി ചോ­ദി­ച്ച ചോ­ദ്യ­ത്തെ സം­ബ­ന്ധി­ച്ച് പ്ര­സ­ക്ത­മാ­യി­രു­ന്നെ­ങ്കി­ലും അവ മറ്റു പതി­ന­ഞ്ചു റി­പ്പോര്‍­ട്ടു­ക­ളു­മാ­യി ഭി­ന്ന­മാ­യി­രു­ന്നു. (അ­താ­യ­ദു­ത്ത­മാ, ഈ റി­പ്പോര്‍­ട്ടു­ക­ളില്‍ പ്രേ­ക്ഷ­ക­രാ­വ­ശ്യ­പ്പെ­ട്ട ചല­ച്ചി­ത്ര­ഗാ­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അവ പ്ലേ ചെ­യ്യാന്‍ ഡി­സ്കി­ല്ലാ­യി­രു­ന്നു മോ­നേ­...) അതേ സമ­യം തന്നെ ഈ മൂ­ന്നു റി­പ്പോര്‍­ട്ടു­ക­ളും ഒരു കണ്ടെ­ത്ത­ലില്‍ എത്താന്‍­ത­ക്ക­വി­ധം തെ­ളി­വു­ക­ളു­ടെ പിന്‍­ബ­ല­ത്തോ­ടെ ആയി­രു­ന്നി­ല്ല. (എ­ങ്കി­പ്പി­ന്നെ എന്തി­നി­പ്പോ ഇതൊ­ക്കെ എഴു­ന്ന­ള്ളി­ച്ചൂ­?) വി­ഷ­യ­ത്തി­ന്റെ പൂര്‍­ണ്ണ­ചി­ത്രം ലഭി­ക്കാന്‍ വേ­ണ്ടി ഈ വശ­വും റി­പ്പോര്‍­ട്ടില്‍ ഉള്‍­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. (ഓ... ശരി­!) ഈ മൂ­ന്നു റി­പ്പോര്‍­ട്ടു­ക­ളി­ലെ­യും ഉള്ള­ട­ക്ക­ത്തി­ന് ഉറ­പ്പൊ­ന്നു­മി­ല്ലാ­യി­രു­ന്നെ­ങ്കി­ലും ബഹു­മാ­ന­പ്പെ­ട്ട കോ­ട­തി തനി­ക്കു മു­ന്നില്‍ വച്ച ചോ­ദ്യ­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തില്‍ പ്ര­സ­ക്ത­മാ­യി­രു­ന്ന­തി­നാ­ലാ­ണ് താന്‍ ആ കാ­ര്യം കൂ­ടി സമര്‍­പ്പി­ച്ച­ത്. (എ­ന്നു­വ­ച്ചാല്‍ കോ­ട­തി­ക്ക് ആവ­ശ്യ­മായ ഉത്ത­രം അതാ­കു­മെ­ന്നു കരു­തി­യാ­ണ് താന്‍ അങ്ങ­നെ­യും കൂ­ടി എഴു­തി­യ­തെ­ന്നോ? ആ...)
4. It was specifically submitted in para 4 of my report dated 18.10.09 that this part was based on source information. Source reports are often based on hearsay. They are usually not supported by any direct evidence. Such reports often require to be clarified and substantiated by sustainable evidence. They also cannot be asserted as true unless there is supporting material. It may be noted that no cogent and coherent materials were available in the three reports mentioned above to make an unambiguous statement regarding the truth of the allegation of compulsive religious conversion. However, the contents of the said reports warranted further enquiries which I had caused to be made, as already submitted in para 05 of my report dated 18.10.2009.
ത­ന്റെ ഒക്ടോ­ബര്‍ 18 തീ­യ­തി­വ­ച്ചു­ള്ള കടി­ത­ത്തി­ലെ നാ­ലാം ഖണ്ഡി­ക­യില്‍ ഇക്കാ­ര്യം സോ­ഴ്സ് ഇന്‍­ഫര്‍­മേ­ഷ­നെ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­ണെ­ന്ന് എടു­ത്തു­പ­റ­ഞ്ഞി­രു­ന്ന­താ­യാ­ണ് ഡി­ജി­പി പറ­യു­ന്ന­ത്. സോ­ഴ്സ് റി­പ്പോര്‍­ട്ടു­കള്‍ മി­ക്ക­പ്പോ­ഴും കേ­ട്ടു­കേള്‍­വി­യെ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­കു­മെ­ന്ന് അദ്ദേ­ഹം തു­റ­ന്നു­പ­റ­യു­ന്നു. അവ­യ്ക്ക് സാ­ധാ­ര­ണ­ഗ­തി­യില്‍ നേ­രി­ട്ടു­ള്ള തെ­ളി­വു­ക­ളു­ടെ പിന്‍­ബ­ല­മു­ണ്ടാ­യി­രി­ക്കി­ല്ല. അവ നി­ല­നില്‍­ക്ക­ത്ത­ക്ക തെ­ളി­വു­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ വ്യ­ക്ത­മാ­ക്കേ­ണ്ട ആവ­ശ്യ­മു­ണ്ട്.  ഉപോ­ത്ബ­ല­ക­മായ വസ്തു­ത­ളു­ടെ അഭാ­വ­ത്തില്‍ അവ സത്യ­മെ­ന്നു­റ­പ്പി­ക്കാ­നാ­വി­ല്ല. നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്ത­നം നട­ക്കു­ന്ന­തായ ആരോ­പ­ണം അവ്യ­ക്ത­ത­യി­ല്ലാ­തെ പ്ര­സ്താ­വി­ക്കാ­നു­ത­കു­ന്ന ശക്ത­വും സ്ഥാ­യി­യു­മായ ഒരു കു­ന്ത്രാ­ണ്ട­വും മു­ക­ളില്‍ പരാ­മര്‍­ശി­ച്ച ഈ മൂ­ന്നു റി­പ്പോര്‍­ട്ടി­ലു­മി­ല്ലെ­ന്നും ഡി­ജി­പി പറ­യു­ന്നു. എന്നി­രി­ക്കി­ലും ഈ റി­പ്പോര്‍­ട്ടി­ലെ ഉള്ള­ട­ക്കം കൂ­ടു­തല്‍ അന്വേ­ഷ­ണം ആവ­ശ്യ­പ്പെ­ടു­ന്ന­താ­ക­യാല്‍ താന്‍ അക്കാ­ര്യം ഉണര്‍­ത്തി­ക്ക­യും അഞ്ചാം­ഖ­ണ്ഡി­ക­യില്‍ പറ­യു­ക­യും ചെ­യ്തു­പോല്‍.
5. It is further submitted that my separate answers to the specific questions are based on such set of facts which could be substantiated by reliable evidence. However, the substance of the source information based on which enquires were taking place were also brought to the notice of this Hon'ble Court. It is respectfully submitted that I could not come to a definite all-inclusive finding due to the divergence which existed in the contents of reports received from different subordinate units which formed the basis of my report to this Hon'ble Court. The reports so received are submitted herewith in a sealed cover, numbered as 1 to 18 as mentioned earlier, in obedience to the direction of this Hon'ble Court."
വി­ശ്വ­സ­നീ­യ­മായ തെ­ളി­വു­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ ഉറ­പ്പി­ക്കാ­നാ­വു­ന്ന വസ്തു­ത­ക­ളു­ടെ പിന്‍­ബ­ല­ത്തോ­ടെ­യാ­ണ് കോ­ട­തി­യു­ന്ന­യി­ച്ച കൃ­ത്യ­മായ ചോ­ദ്യ­ങ്ങള്‍­ക്ക് താന്‍ പ്ര­ത്യേ­കം ഉത്ത­രം നല്‍­കി­യ­തെ­ന്നു ഡി­ജി­പി പറ­യു­ന്നു. അതി­നൊ­പ്പം തു­ട­ര­ന്വേ­ഷ­ണം നട­ക്കു­ന്ന­തി­ന് അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ ­സോ­ഴ്സ് ഇന്‍­ഫര്‍­മേ­ഷ­നി­ലെ ഉള്ള­ട­ക്കം­ കേ­ട്ടു­കേള്‍­വി കൂ­ടി ബഹു­മാ­ന­പ്പെ­ട്ട കോ­ട­തി­യെ തെ­ര്യ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. വി­വിധ കീ­ഴ്ഘ­ട­ക­ങ്ങ­ളില്‍ നി­ന്നു ലഭി­ച്ച വ്യ­ത്യ­സ്ത റി­പ്പോര്‍­ട്ടു­ക­ളെ അടി­സ്ഥാ­ന­മാ­ക്കി സര്‍­വ്വ­ത­ല­സ്പര്‍­ശി­യായ തീര്‍­പ്പി­ലേ­ക്ക് എത്തി­ച്ചേ­രാ­നാ­കു­മാ­യി­രു­ന്നി­ല്ലെ­ന്ന് ബഹു­മാ­ന­പു­ര­സ­സ്സ­രം ഉണര്‍­ത്തി­ക്കു­ന്നു­മു­ണ്ട്, പൊ­ലീ­സ് മേ­ധാ­വി. അങ്ങ­നെ­യു­ള്ള റി­പ്പോര്‍­ട്ടു­ക­ളെ­ല്ലാം­കൂ­ടി തു­ന്നി­ക്കെ­ട്ടി­യാ­ണ് ഒന്നു­മു­തല്‍ പതി­നെ­ട്ടു­വ­രെ അക്ക­മി­ട്ട് കോ­ട­തി­യു­ടെ മു­മ്പില്‍ അനു­സ­രണ കാ­ട്ടി­യ­ത്.
ഇ­വി­ടെ രണ്ടു­പ്ര­ശ്ന­ങ്ങ­ളു­ണ്ട്. ഒന്ന്, കേ­വ­ലം കേ­ട്ടു­കേള്‍­വി­യെ അടി­സ്ഥാ­ന­പ്പെ­ടു­ത്തി, ഇത്ര­യും സെന്‍­സി­റ്റീ­വായ ഒരു പ്ര­സ്താ­വം കോ­ട­തി­മു­മ്പാ­കെ നട­ത്താന്‍ ഡി­ജി­പി എന്തു­കൊ­ണ്ടു തയ്യാ­റാ­യി. രണ്ട്, കോ­ട­തി ചോ­ദി­ച്ച ചോ­ദ്യ­ങ്ങ­ളെ കവി­ഞ്ഞ് ഡി­ജി­പി നല്‍­കിയ മറു­പ­ടി­യി­ലെ ഭാ­ഗം കേ­വ­ലം ഊഹാ­ധി­ഷ്ഠി­ത­മാ­ണെ­ന്ന സൂ­ചന അതില്‍­ത­ന്നെ അട­ങ്ങി­യി­രി­ക്കെ അക്കാ­ര്യം എന്തു­കൊ­ണ്ട് കോ­ട­തി അവ­ഗ­ണി­ച്ചു. സാ­ധാ­രണ ജന­മായ നാം ചോ­ദ്യ­ങ്ങള്‍ ചോ­ദി­ക്കാന്‍ പാ­ടി­ല്ലാ­ത്ത­തു­കൊ­ണ്ടും ബഹു­മാ­ന­പ്പെ­ട്ട കോ­ട­തി­യും ബഹു­മാ­ന­പ്പെ­ട്ട പൊ­ലീ­സും നമ്മു­ടെ ആയു­രാ­രോ­ഗ്യ­സൌ­ഖ്യ­ത്തി­ന് അത്യ­ന്താ­പേ­ക്ഷി­ത­മാ­യ­തി­നാ­ലും നമു­ക്കീ ചോ­ദ്യ­ങ്ങ­ളെ നടു­വ­ഴി­യി­ലി­റ­ക്കി­വി­ടാം. എന്നി­ട്ട് നട­പ്പു­തു­ട­രാം. ശ്ര­ദ്ധി­ക്കു­ക, നട­വ­ഴി­യി­ലൂ­ടെ ഓരം­ചേര്‍­ന്നേ നട­ക്കാ­വൂ. ഒരു­മി­ച്ചാ­ണ് നട­ക്കു­ന്ന­തെ­ങ്കില്‍ പൊ­ലീ­സി­ന്റെ മുന്‍­കൂര്‍ അനു­മ­തി വാ­ങ്ങി­യി­രി­ക്ക­ണം. ഒരി­ട­ത്തു കൂ­ടി­നി­ന്ന് വഴി­യാ­ത്ര­ക്കാര്‍­ക്കും വാ­ഹ­ന­ങ്ങള്‍­ക്കും തട­സ്സ­മു­ണ്ടാ­ക്ക­രു­ത്. വഴി­യോ­ര­യോ­ഗ­ങ്ങള്‍ ചേ­ര­രു­ത് എന്ന കോ­ട­തി­നിര്‍­ദ്ദേ­ശ­ത്തെ ലം­ഘി­ക്കാന്‍ അതി­ട­യാ­ക്കും­.
വി­ഷ­യ­ത്തി­ലേ­ക്കു വരാം. അപ്പോള്‍‌ നവം­ബര്‍ 10 ആം തി­യ­തി­യും ഡി­ജി­പി­ക്ക് ലവ് ജി­ഹാ­ദ് എന്ന സം­ഗ­തി­യില്‍ പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ട കാ­ര്യ­ങ്ങ­ളില്‍ ഒരു തെ­ളി­വും ലഭി­ച്ചി­ട്ടി­ല്ല. ജി­ല്ലാ പെ­ാ­ലീ­സ് സൂ­പ്ര­ണ്ടു­മാര്‍ നല്‍­കിയ 18 റി­പ്പേ­ാര്‍­ട്ടു­ക­ളില്‍ മൂ­ന്നെ­ണ്ണ­ത്തില്‍ മാ­ത്ര­മാ­ണ് സം­ഘ­ട­ന­യെ­ക്കു­റി­ച്ചു പരാ­മര്‍­ശ­മു­ള­ള­ത്. എന്നാല്‍ ഇതി­നു വേ­ണ്ട തെ­ളി­വി­ല്ലെ­ന്ന് ഡി­ജി­പി പറ­യു­മ്പോള്‍‌ സം­ഘ­ടി­ത­മാ­യി മത­പ­രി­വര്‍­ത്ത­നം ലക്ഷ്യ­മാ­ക്കി പ്ര­ണ­യം നടി­ച്ച് വി­വാ­ഹം ചെ­യ്യു­ന്ന പരി­പാ­ടി ഈ നാ­ട്ടില്‍ നട­ക്കു­ന്നി­ല്ല എന്ന് ഏതാ­ണ്ട് ഉറ­പ്പാ­യി കഴി­ഞ്ഞു­.
ജ: ശങ്ക­രന്‍ കേ­ന്ദ്ര ആഭ്യ­ന്തര മന്ത്രാ­ല­യ­ത്തോ­ടും റി­പ്പോര്‍­ട്ട് ആവ­ശ്യ­പ്പെ­ട്ടി­രു­ന്നു . അവര്‍ ഡി­സം­ബര്‍ ഒന്നി­ന് സമര്‍­പ്പി­ച്ച ­റി­പ്പോര്‍­ട്ടില്‍ പറ­യു­ന്ന­ത് ഇങ്ങ­നെ­:
കേ­ര­ള­ത്തി­ലോ അഖി­ലേ­ന്ത്യാ­ത­ല­ത്തി­ലോ ലൗ ജി­ഹാ­ദ്, റേ­ാ­മി­യോ ജി­ഹാ­ദ് എന്നീ പേ­രു­ക­ളില്‍ മത­പ­രി­വര്‍­ത്ത­നം നട­ക്കു­ന്നി­ല്ലെ­ന്നു കേ­ന്ദ്ര ആഭ്യ­ന്തര മന്ത്രാ­ല­യം ഹൈ­ക്കേ­ാ­ട­തി­യെ അറി­യി­ച്ചു. കേ­ാ­ട­തി­യു­ടെ നിര്‍­ദേ­ശ­പ്ര­കാ­രം അന്വേ­ഷ­ണം നട­ത്തി­യ­തില്‍, കൂ­ട്ടായ മത­പ­രി­വര്‍­ത്ത­നം ഇതു­വ­രെ റി­പ്പേ­ാര്‍­ട്ട് ചെ­യ്തി­ട്ടി­ല്ലെ­ന്നു സത്യ­വാ­ങ്മൂ­ല­ത്തില്‍ വ്യ­ക്ത­മാ­ക്കി. ചില ഒറ്റ­പ്പെ­ട്ട സം­ഭ­വ­ങ്ങ­ളില്‍ ചില വ്യ­ക്തി­കള്‍ മത­പ­രി­വര്‍­ത്ത­ന­ത്തി­ന് ഇര­യാ­കു­ന്നു­ണ്ട്. എന്നാല്‍ അതു സം­ഘ­ടിത മത­പ­രി­വര്‍­ത്ത­ന­മെ­ന്നു പറ­യാ­നാ­വി­ല്ല. എന്നാല്‍ ഏതെ­ങ്കി­ലും സം­സ്ഥാ­ന­ങ്ങ­ളില്‍ ഇക്കാ­ര്യം നട­ക്കു­ന്നു­ണ്ടെ­ന്നു കണ്ടാല്‍ അവ തട­യാ­നു­ള്ള നി­യ­മം കെ­ാ­ണ്ടു­വ­രാന്‍ സം­സ്ഥാ­ന­ങ്ങള്‍­ക്ക് അധി­കാ­ര­മു­ണ്ട്. അതു­പ്ര­കാ­രം അര­ണാ­ചല്‍­പ്ര­ദേ­ശ്, ഹി­മാ­ചല്‍­പ്ര­ദേ­ശ്, ഒറീ­സ, ഗു­ജ­റാ­ത്ത്, മധ്യ­പ്ര­ദേ­ശ് തു­ട­ങ്ങിയ സം­സ്ഥാ­ന­ങ്ങള്‍ നി­യ­മ­നിര്‍­മാ­ണം നട­ത്തി മത­പ­രി­വര്‍­ത്ത­നം തട­ഞ്ഞി­ട്ടു­ണ്ട്. കേ­ര­ള­ത്തി­ലും ഇതു ചെ­യ്യാ­വു­ന്ന­തേ­യു­ള്ളൂ. എന്നാല്‍ ഇതു സം­ബ­ന്ധി­ച്ചു പെ­ാ­തു­വായ നി­യ­മ­നിര്‍­മാ­ണം നട­ത്താന്‍ കേ­ന്ദ്രം ഉപ­ദേ­ശി­ക്കു­ന്നി­ല്ല - അഭ്യ­ന്തര മന്ത്രാ­ല­യം അറി­യി­ച്ചു­
അ­പ്പോള്‍‌ ഡി­ജി­പി­ക്കു മാ­ത്ര­മ­ല്ല കേ­ന്ദ്ര ആഭ്യ­ന്തര മന്ത്രാ­ല­യ­ത്തി­നും സം­ഘ­ടിത രീ­തി­യില്‍ ഇന്ത്യ­യില്‍ ഒരി­ട­ത്തും മത­പ­രി­വര്‍­ത്ത­നം നട­ക്കു­ന്നി­ല്ല എന്ന് പറ­യേ­ണ്ടി വന്നു. ഇതോ­ടെ മാ­ദ്ധ്യ­മ­ങ്ങള്‍‌ കെ­ട്ടി­പ്പൊ­ക്കിയ ലവ് ജി­ഹാ­ദി­ന്റെ കാ­റ്റു­തീ­രേ­ണ്ട­താ­ണ്. പക്ഷെ കഥ അവി­ടെ­യും തീ­രു­ന്നി­ല്ല.
സീ­ലു­വ­ച്ച കവ­റില്‍ ലഭ്യ­മാ­ക്കിയ പതി­നെ­ട്ടു റി­പ്പോര്‍­ട്ടു­ക­ളും ജസ്റ്റി­സ് ശങ്ക­രന്‍ പരി­ശോ­ധി­ച്ചു. അവ­യില്‍ പതി­നാ­ലെ­ണ്ണ­വും ഗൂ­ഢ­ഭാ­ഷ­യി­ലാ­ണെ­ന്ന് (cryptic) കോ­ട­തി വി­ല­യി­രു­ത്തു­ന്നു. പല ചോ­ദ്യ­ങ്ങള്‍­ക്കും ഒറ്റ­വാ­ച­ക­ത്തി­ലു­ള്ള നി­ഷേ­ധ­ങ്ങ­ളാ­ണു­ള്ള­ത്. ഏതെ­ങ്കി­ലും തര­ത്തില്‍ ഉപ­യു­ക്ത­മാ­വു­ന്ന ഒരു വി­വ­ര­വും ഈ പതി­ന്നാ­ലു റി­പ്പോര്‍­ട്ടു­ക­ളി­ലും വെ­ളി­പ്പെ­ടു­ത്തു­ന്നി­ല്ല എന്നു കോ­ട­തി കു­റ്റ­പ്പെ­ടു­ത്തു­ന്നു. എന്തു വി­വ­ര­ത്തി­ന്റെ­യും അന്വേ­ഷ­ണ­ത്തി­ന്റെ­യും വസ്തു­ത­ക­ളു­ടെ­യും അടി­സ്ഥാ­ന­ത്തി­ലാ­ണ് ഈ റി­പ്പോര്‍­ട്ടു­കള്‍ തയ്യാ­റാ­ക്കി­യ­തെ­ന്ന് അവ പ്ര­സ്താ­വി­ക്കു­ന്നി­ല്ല എന്നു കോ­ട­തി ചൂ­ണ്ടി­ക്കാ­ട്ടു­ന്നു. ചു­രു­ക്ക­ത്തില്‍ പൂര്‍­ണ്ണ­മായ തെ­ളി­വു­ക­ളു­ടെ പിന്‍­ബ­ല­ത്തില്‍ തയ്യാ­റാ­ക്കി­യ­തെ­ന്നു ഡി­ജി­പി അവ­കാ­ശ­പ്പെ­ടു­ന്ന റി­പ്പോര്‍­ട്ടു­ക­ളെ അശ്ര­ദ്ധ­മായ ഉദ്ദീ­ര­ണ­ങ്ങ­ളാ­യി കണ­ക്കാ­ക്കു­ക­യാ­ണ് കോ­ട­തി ചെ­യ്ത­ത്. മറി­ച്ച്, കോ­ട­തി­ക്കു വി­ശ്വാ­സ്യ­യോ­ഗ്യ­മാ­യി തോ­ന്നിയ നാ­ല് റി­പ്പോര്‍­ട്ടു­ക­ളില്‍ ഉള്ള "സൂ­ച­ന­കള്‍" തു­ടര്‍­നി­രീ­ക്ഷ­ണ­ങ്ങള്‍­ക്ക് കോ­ട­തി നിര്‍­ലോ­ഭം ഉപ­യോ­ഗി­ക്കു­ക­യും ചെ­യ്യു­ന്നു. ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യം, ഈ സൂ­ച­ന­കള്‍­ക്ക് യാ­തൊ­രു തെ­ളി­വി­ന്റെ­യും പിന്‍­ബ­ല­മി­ല്ലെ­ന്ന് സം­സ്ഥാന പൊ­ലീ­സ് മേ­ധാ­വി തന്നെ കോ­ട­തി­മു­മ്പാ­കെ നേ­രി­ട്ടു­പ്ര­സ്താ­വി­ച്ച­വ­യു­മാ­ണെ­ന്ന­താ­ണ്. ഈ പൊ­ലീ­സ് റി­പ്പോര്‍­ട്ടു­കള്‍ നേ­രില്‍ കണ്ടി­ട്ടി­ല്ലാ­ത്ത­തി­നാല്‍ കോ­ട­തി പറ­യു­ന്ന­താ­ണോ ഡി­ജി­പി പറ­യു­ന്ന­താ­ണോ വി­ശ്വ­സി­ക്കേ­ണ്ട­തെ­ന്ന പ്ര­ശ്നം നമു­ക്കു­ണ്ട്. കോ­ട­തി­യ­ല­ക്ഷ്യ­പ്പേ­ടി­യു­ള്ള­തു­കൊ­ണ്ട് എല്ലാ പ്ര­ശ്ന­വും മാ­റ്റി­വ­ച്ച് നമു­ക്കു കോ­ട­തി­യെ വി­ശ്വ­സി­ക്കാം­:
പ്ര­ണ­യം നടി­ച്ചു മത­പ­രി­വര്‍­ത്ത­നം നട­ത്തിയ കേ­സി­ലെ പ്ര­തി­ക­ളായ ഷഹന്‍­ഷാ, സി­റാ­ജു­ദ്ദീന്‍ എന്നി­വര്‍ നല്‍­കിയ മുന്‍­കൂര്‍­ജാ­മ്യ ഹര്‍­ജി തള്ളി­ക്കൊ­ണ്ട് പ്ര­ണ­യ­ത്തി­ന്റെ പേ­രില്‍ മതം മാ­റ്റാ­നു­ള്ള ­നിര്‍­ബ­ന്ധിത ശ്ര­മ­ങ്ങള്‍ സം­സ്ഥാ­ന­ത്തു നട­ക്കു­ന്നു­ണ്ടെ­ന്നു ഹൈ­ക്കേ­ാ­ട­തി­.
ഇ­ത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങള്‍ തട­യേ­ണ്ട­തു സര്‍­ക്കാ­രി­ന്റെ ബാ­ധ്യ­ത­യാ­ണെ­ന്നും കേ­ാ­ട­തി വ്യ­ക്ത­മാ­ക്കി. നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്തം തട­യാന്‍ സര്‍­ക്കാ­രി­നു ബാ­ധ്യ­ത­യു­ണ്ടെ­ന്നു പറ­ഞ്ഞ കേ­ാ­ട­തി ഇതി­നാ­യി മറ്റു സം­സ്ഥാ­ന­ങ്ങള്‍ ചെ­യ്ത­തു­പേ­ാ­ലെ നി­യ­മ­നിര്‍­മാ­ണം നട­ത്ത­ണ­മെ­ന്നും നിര്‍­ദേ­ശി­ച്ചു. നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്ത­നം ഗൗ­ര­വ­ത­ര­മായ കു­റ്റ­മാ­ണ്. അതി­നു പ്രേ­രി­പ്പി­ക്കു­ന്ന­വര്‍­ക്കെ­തി­രേ നട­പ­ടി­യെ­ടു­ക്ക­ണം­.
മി­ശ്ര­വി­വാ­ഹം നി­യ­മ­വി­രു­ദ്ധ­മ­ല്ല. അത് അനു­വ­ദ­നീ­യ­മാ­ണ്. എന്നാല്‍ അതി­നു ശേ­ഷം മത­പ­രി­വര്‍­ത്ത­നം നട­ക്കു­ന്നു­ണ്ടെ­ങ്കില്‍ അതു നിര്‍­ബ­ന്ധ­പൂര്‍­വ­മാ­ക­രു­ത്. നിര്‍­ബ­ന്ധ­പൂര്‍­വം നട­ക്കു­ന്ന ചില മതം­മാ­റ്റം സമൂ­ഹ­ത്തില്‍­ത്ത­ന്നെ സം­ഘര്‍­ഷ­മു­ണ്ടാ­ക്കു­ന്നു­ണ്ടെ­ന്നും കേ­ാ­ട­തി നി­രീ­ക്ഷി­ച്ചു­.
പെ­ാ­ലീ­സ് ഓഫി­സര്‍­മാര്‍ സമര്‍­പ്പി­ച്ച ചില റി­പ്പേ­ാര്‍­ട്ടു­കള്‍ പ്ര­കാ­രം നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്ത­നം ചി­ല­യി­ട­ങ്ങ­ളില്‍ നട­ക്കു­ന്നു­വെ­ന്നു സൂ­ച­ന­യു­ണ്ട്. ഇതില്‍ സര്‍­ക്കാ­രി­നും ജന­ങ്ങള്‍­ക്കും ആശ­ങ്ക­യു­ണ്ടാ­വേ­ണ്ട­താ­ണ്. ഭര­ണ­ഘ­ട­ന­യി­ലെ 25ാം അനു­ഛേ­ദ­പ്ര­കാ­രം ഒരാ­ളെ ബല­മാ­യി മത­പ­രി­വര്‍­ത്ത­നം ചെ­യ്യു­ന്ന­തു കു­റ്റ­ക­ര­മാ­ണ്. മൗ­ലി­കാ­വ­കാശ ലം­ഘ­ന­മാ­ണ്. ഒരാ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തില്‍ മറ്റെ­ാ­രാള്‍­ക്ക് ഇട­പെ­ടാ­നാ­വി­ല്ല. വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങള്‍ മത­പ­രി­വര്‍­ത്ത­ന­ത്തി­ന്റെ കേ­ന്ദ്ര­മാ­ക­രു­തെ­ന്നും കേ­ാ­ട­തി വ്യ­ക്ത­മാ­ക്കി. വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങള്‍ വി­ദ്യാര്‍­ഥി­കള്‍­ക്കു പഠി­ക്കാ­നു­ള്ള­താ­ണ്. അവ­രു­ടെ ഭാ­വി­ജീ­വി­തം സു­ര­ക്ഷി­ത­മാ­ക്കു­ന്ന­തു കലാ­ശാ­ല­യാ­ണ്. അവി­ടെ മത­പ­ഠ­ന­മോ പരി­വര്‍­ത്ത­ന­മോ നട­ത്തേ­ണ്ട സ്ഥ­ല­മ­ല്ലെ­ന്നും കേ­ാ­ട­തി വ്യ­ക്ത­മാ­ക്കി­.
ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ ഡി­ജി­പി­യും കേ­ന്ദ്ര ആഭ്യ­ന്തര മന്ത്രാ­ല­യ­വും പറ­ഞ്ഞ­തി­നെ­ക്കാള്‍‌ ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി വി­ശ്വാ­സ­ത്തി­ലെ­ടു­ത്ത­ത് പെ­ാ­ലീ­സ് ഓഫി­സര്‍­മാര്‍ സമര്‍­പ്പി­ച്ച ചില റി­പ്പേ­ാര്‍­ട്ടു­കള്‍ പ്ര­കാ­രം നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്ത­നം ചി­ല­യി­ട­ങ്ങ­ളില്‍ നട­ക്കു­ന്നു­വെ­ന്ന സൂ­ച­ന­ന­ക­ളെ­യാ­ണ്. ­ത­ന്റെ വി­ധി­ന്യാ­യ­ത്തില്‍ ­ജ­സ്റ്റി­സ് ശങ്ക­രന്‍ പതി­നെ­ട്ടാം­ന­മ്പര്‍ റി­പ്പോര്‍­ട്ട് പ്ര­ത്യേ­ക­മാ­യി പരാ­മര്‍­ശി­ക്കു­ന്നു­ണ്ട്. ­രാ­ഹുല്‍ ഈശ്വര്‍ ഭഗ­വ­ത്ഗീത കഴി­ഞ്ഞാല്‍ പി­ന്നെ ഏറ്റ­വു­മ­ധി­കം ഭയ­ഭ­ക്തി­ബ­ഹു­മാ­ന­ങ്ങ­ളോ­ടെ ഇട­പെ­ട്ടി­ട്ടു­ള്ള­തു് ഈ പതി­നെ­ട്ടാം­ന­മ്പര്‍ റി­പ്പോര്‍­ട്ടി­നോ­ടാ­ണ്. ലൌ ജി­ഹാ­ദെ­ന്നോ റോ­മി­യോ ജി­ഹാ­ദെ­ന്നോ പേ­രില്‍ സം­ഘ­ട­ന­യൊ­ന്നു­മി­ല്ലെ­ന്നു പറ­യു­ന്ന റി­പ്പോര്‍­ട്ടില്‍ അതേ സമ­യം സൌ­ദി അറേ­ബ്യ­യില്‍ നി­ന്ന് സ്കോ­ളര്‍­ഷി­പ്പ് വാ­ങ്ങി മത­പ­രി­വര്‍­ത്ത­ന­ത്തി­നു­പ­യോ­ഗി­ക്കു­ന്ന­തായ ഞെ­ട്ടി­ക്കു­ന്ന കണ്ടെ­ത്ത­ലു­ണ്ട്. ഏതാ­നും സം­ഘ­ട­ന­ക­ളെ റി­പ്പോര്‍­ട്ട് പ്ര­തി­ക്കൂ­ട്ടി­ലാ­ക്കി­യി­ട്ടു­മു­ണ്ട്. അതി­ങ്ങ­നെ­:
10. The last out of the eighteen reports contains the following details. There is no information that any organization under the name and style "Love Jihad" or "Romeo Jihad" is functioning in Kerala. However, the students wing of NDF and PFI, known as Campus Front is known to be promoting religious conversion in educational institutions and professional colleges. This report also mentions about the involvement of Muslim Youth Forum, Shaheen Force etc. in these activities. Certain organizations in Saudi Arabia are providing financial assistance to these activities under the head "scholarship" to the youth. Accurate number of religious conversions are not available. As per one statistics, during the last four years, a total number of about 3000 to 4000 religious conversions after love affairs have taken place. Another statistics is that 2800 girls were thus converted into another religion. In Kasaragod, Kannur, Kozhikode and Malappuram Districts, 1600 incidents of such conversions have taken place. The report also indicates about similar activities in Uttar Pradesh, Pune in Maharashtra, Bangalore in Karnataka where it is learnt that several Hindu girls were converted to Islam. The report concludes by saying that the Intelligence Wing is of the view that such love marriages may invite frictions in the society.
11. It is interesting to note that though the last mentioned report shows that 1600 incidents of conversions had taken place in Kasaragod, Kannur, Kozhikode and Malappuram Districts, the reports received from the District Superintendents of those Districts do not indicate the same. It is also interesting to note that though the Superintendents of Police state that no incidents of such conversions were noticed, some of the superior officers have reported otherwise.
നോ­ക്ക­ണേ, കളി! കാ­സര്‍­ഗോ­ഡും കണ്ണൂ­രും കോ­ഴി­ക്കോ­ടും മല­പ്പു­റ­ത്തും ഒക്കെ നിര്‍­ബ­ന്ധി­ത­മ­ത­പ­രി­വര്‍­ത്ത­ന­ങ്ങള്‍ നട­ക്കു­ന്ന­താ­യി പതി­നെ­ട്ടാം നമ്പര്‍ റി­പ്പോര്‍­ട്ടി­ലു­ണ്ട്. പക്ഷെ ഈ ജി­ല്ല­ക­ളി­ലെ എസ്‌­പി­മാര്‍­ക്ക് അക്കാ­ര്യം അറി­യി­ല്ല. അവര്‍­ക്ക­റി­യി­ല്ലെ­ങ്കി­ലും ചില മു­തിര്‍­ന്ന ഉദ്യോ­ഗ­സ്ഥ­ന്മാര്‍­ക്ക് അതൊ­ക്കെ അറി­യു­ക­യും ചെ­യ്യാം­.
ഈ വി­ധി ഉണ്ടാ­യ­പ്പോള്‍‌ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­നും ബ്ലോ­ഗ­റു­മായ രാ­ജി­വ് ശങ്ക­രന്‍ തന്റെ ­ബ്ലോ­ഗില്‍ ഇങ്ങ­നെ ഒരു കു­റി­പ്പി­ട്ടു­:
ന­മ്മു­ടെ പരി­സ­ര­ത്തു നട­ക്കു­ന്ന മതം­മാ­റ്റ വി­വാ­ദ­ത്തി­ലെ കോ­ട­തി ഇട­പെ­ട­ലു­ക­ളി­ലേ­ക്കു വരി­ക. പ്ര­ണ­യ­ക്കു­രു­ക്കില്‍­പ്പെ­ടു­ത്തി മതം മാ­റ്റി­ക്കു­ന്ന `ലൗ ജി­ഹാ­ദ്‌' നട­ക്കു­ന്നു­ണ്ടോ എന്ന്‌ കണ്ടെ­ത്താ­നും അതി­ന്‌ അന്താ­രാ­ഷ്‌­ട്ര ബന്ധ­ങ്ങ­ളു­ണ്ടോ എന്ന്‌ പരി­ശോ­ധി­ക്കാ­നും വി­ദേ­ശ­ത്തു നി­ന്ന്‌ പണം വരു­ന്നു­ണ്ടോ എന്ന്‌ അന്വേ­ഷി­ക്കാ­നു­മാ­ണ്‌ ഹൈ­ക്കോ­ട­തി ആദ്യം ഉത്ത­ര­വി­ട്ട­ത്‌. പത്ത­നം­തി­ട്ട­യി­ലെ ഒരു കോ­ള­ജി­ലെ വി­ദ്യാര്‍­ഥി­യും മറ്റും ഉള്‍­പ്പെ­ട്ട കേ­സാ­ണ്‌ ഇത്ത­ര­മൊ­രു ഉത്ത­ര­വി­നു നി­ദാ­നം. പി­ന്നീ­ട്‌ ഈ കേ­സ്‌ വീ­ണ്ടും പരി­ഗ­ണി­ച്ച­പ്പോള്‍ കേ­ര­ള­ത്തില്‍ 'ലൗ ജി­ഹാ­ദ്‌' നട­ക്കു­ന്നു­വെ­ന്നു പറ­ഞ്ഞി­ട്ടി­ല്ല എന്നു കോ­ട­തി വ്യ­ക്ത­മാ­ക്കി. ഈ കേ­സ്‌ മൂ­ന്നാം വട്ടം പരി­ഗ­ണി­ച്ച­പ്പോള്‍ ലൗ ജി­ഹാ­ദി­നെ­ക്കു­റി­ച്ച്‌ അന്വേ­ഷി­ച്ചു സം­സ്ഥാന ഡി ജി പി­യും ജി­ല്ലാ പോ­ലീ­സ്‌ സൂ­പ്ര­ണ്ടു­മാ­രും സമര്‍­പ്പി­ച്ച റി­പ്പോര്‍­ട്ടു­ക­ളും സ്‌­പെ­ഷ്യല്‍ ബ്രാ­ഞ്ച്‌ റി­പ്പോര്‍­ട്ടും പരി­ശോ­ധി­ച്ച­തി­ന്റെ ഫലം കോ­ട­തി വാ­യി­ച്ചു­.
റി­പ്പോര്‍­ട്ടി­ലെ പ്ര­സ­ക്ത­ഭാ­ഗ­ങ്ങള്‍ കോ­ട­തി ഉദ്ധ­രി­ച്ചു. മൂ­ന്നു വര്‍­ഷ­ത്തി­നി­ടെ നാ­ലാ­യി­ര­ത്തോ­ളം പേര്‍ പ്ര­ണയ വി­വാ­ഹ­ത്തി­ന്റെ പേ­രില്‍ മതം മാ­റി­യി­ട്ടു­ണ്ട്‌. ഇതില്‍ 2,800 കേ­സി­ലും പെണ്‍­കു­ട്ടി­ക­ളെ­യാ­ണ്‌ മതം മാ­റ്റി­യി­രി­ക്കു­ന്ന­ത്‌. കു­ലീന കു­ടും­ബ­ത്തി­ലെ പെണ്‍­കു­ട്ടി­ക­ളെ പ്ര­ണ­യ­ത്തി­ന്റെ പേ­രില്‍ മതം മാ­റ്റാന്‍ ക്യാ­മ്പ­സു­കള്‍ കേ­ന്ദ്രീ­ക­രി­ച്ച്‌ ശ്ര­മം നട­ക്കു­ന്നു­ണ്ടെ­ന്ന് സ്‌­പെ­ഷല്‍ ബ്രാ­ഞ്ചി­ന്റെ റി­പ്പോര്‍­ട്ടില്‍ പറ­യു­ന്നു­ണ്ട്‌. `ലൗ ജി­ഹാ­ദ്‌' സം­ബ­ന്ധി­ച്ചു ജി­ല്ലാ പോ­ലീ­സ്‌ സൂ­പ്ര­ണ്ടു­മാര്‍ ഡി ജി പി­ക്കു നല്‍­കിയ റി­പ്പോര്‍­ട്ടി­ലും പി­ന്നീ­ട്‌ പോ­ലീ­സ്‌ സൂ­പ്ര­ണ്ടു­മാര്‍ ഹൈ­ക്കോ­ട­തി­ക്കു നല്‍­കിയ റി­പ്പോര്‍­ട്ടി­ലും വൈ­രു­ധ്യ­ങ്ങ­ളു­ണ്ടെ­ന്നും കോ­ട­തി ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടു­ണ്ട്‌. മതം മാ­റ്റു­ന്ന­തി­നു­ള്ള കേ­ന്ദ്ര­ങ്ങള്‍ ചി­ല­യി­ട­ങ്ങ­ളില്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ടെ­ന്നും മതം മാ­റു­ന്ന­വര്‍­ക്കു സാ­മ്പ­ത്തിക സഹാ­യം ലഭ്യ­മാ­ക്കു­ന്നു­ണ്ടെ­ന്നു­മു­ള്ള സ്‌­പെ­ഷ്യല്‍ ബ്രാ­ഞ്ച്‌ റി­പ്പോര്‍­ട്ട്‌ കോ­ട­തി ഉദ്ധ­രി­ച്ചു. നീ­ണ്ട ഉദ്ധ­ര­ണി­കള്‍­ക്ക്‌ ശേ­ഷം നിര്‍­ബ­ന്ധിത മതം മാ­റ്റം തട­യു­ന്ന­തി­ന്‌ നി­യ­മം കൊ­ണ്ടു­വ­രു­ന്ന കാ­ര്യം പരി­ഗ­ണി­ക്ക­ണ­മെ­ന്ന നിര്‍­ദേ­ശ­മാ­ണ്‌ കോ­ട­തി നല്‍­കു­ന്ന­ത്‌.
പോ­ലീ­സി­ന്റെ­യോ സ്‌­പെ­ഷല്‍ ബ്രാ­ഞ്ചി­ന്റെ­യോ റി­പ്പോര്‍­ട്ടു­കള്‍ കോ­ട­തി സ്വീ­ക­രി­ച്ച­താ­യി വ്യ­ക്ത­മാ­ക്കു­ന്നി­ല്ല. പി­ന്നെ എന്തി­നാ­ണ്‌ ഇത്ര­യും ഉദ്ധ­രി­ച്ച­ത്‌ എന്ന്‌ വ്യ­ക്ത­മ­ല്ല. `ലൗ ജി­ഹാ­ദി­'­ന്റെ പേ­രില്‍ തീ­വ്ര ഹി­ന്ദു­ത്വ സം­ഘ­ട­ന­ക­ളും സമു­ദായ സം­ഘ­ട­ന­ക­ളും ആരോ­പ­ണ­ങ്ങ­ളു­ന്ന­യി­ക്കു­ക­യും പ്ര­ച­ണ്ഡ­മായ പ്ര­ചാ­ര­ണം ചില മാ­ധ്യ­മ­ങ്ങ­ളെ­ങ്കി­ലും നട­ത്തു­ക­യും ചെ­യ്യു­ന്ന പശ്ചാ­ത്ത­ല­ത്തി­ലാ­ണ്‌ പ്ര­ണ­യ­ത്തി­ന്റെ പേ­രില്‍ നാ­ലാ­യി­രം മതം മാ­റ്റ­ങ്ങള്‍ നട­ന്നു­വെ­ന്ന റി­പ്പോര്‍­ട്ട്‌ കോ­ട­തി ഉദ്ധ­രി­ക്കു­ന്ന­ത്‌. ഇതില്‍ മതം മാ­റ്റ­മെ­ന്ന ഏക­ല­ക്ഷ്യം മുന്‍­നിര്‍­ത്തി പ്ര­ണ­യി­ച്ച സം­ഭ­വ­ങ്ങ­ളു­ണ്ടോ എന്ന­ത്‌ വ്യ­ക്ത­മാ­ക്കു­ന്നു­മി­ല്ല.
ഇ­തു­ണ്ടാ­ക്കു­ന്ന ആത്യ­ന്തിക ഫലം ഇത്ത­ര­മൊ­രു സം­ഭാ­ഷ­ണ­മാ­യി­രി­ക്കും. ``­ലൗ ജി­ഹാ­ദെ­ന്ന­ത്‌ നേ­രു­ത­ന്നെ. കോ­ട­തി പറ­ഞ്ഞ­തു കേ­ട്ടി­ല്ലേ? 4000 പേ­രെ­യാ­ണ്‌ മൂ­ന്നു വര്‍­ഷ­ത്തി­നി­ടെ മതം മാ­റ്റി­യ­ത്‌''. എന്തി­നാ­ണ്‌ ഇത്ത­ര­മൊ­രു പൊ­തു­സം­ഭാ­ഷ­ണ­ത്തി­നും അതു­വ­ഴി­യു­ള്ള പ്ര­ചാ­ര­ണ­ത്തി­നും കോ­ട­തി വഴി­യൊ­രു­ക്കു­ന്ന­ത്‌ എന്ന­ത്‌ അജ്ഞാ­ത­മാ­ണ്‌.
കോ­ട­തി ഒന്നും പറ­ഞ്ഞി­ട്ടി­ല്ല എന്ന്‌ സാ­ങ്കേ­തി­ക­മാ­യി വാ­ദി­ക്കാം. പോ­ലീ­സ്‌ റി­പ്പോര്‍­ട്ടു­കള്‍ ഉദ്ധ­രി­ക്കുക മാ­ത്ര­മാ­ണ്‌ ചെ­യ്‌­ത­ത്‌. ഈ റി­പ്പോര്‍­ട്ടു­കള്‍ ആധി­കാ­രി­ക­മാ­ണെ­ന്നു പറ­ഞ്ഞി­ട്ടു­മി­ല്ല. പോ­ലീ­സ്‌ റി­പ്പോര്‍­ട്ടു­കള്‍ ലോ­ഭ­മി­ല്ലാ­തെ ഉദ്ധ­രി­ച്ചു­ള്ള കോ­ട­തി നട­പ­ടി­ക്കു ശേ­ഷം ആദ്യം നട­ന്ന­ത്‌ ബി ജെ പി നേ­താ­ക്ക­ളു­ടെ പത്ര­സ­മ്മേ­ള­ന­ങ്ങ­ളാ­ണ്‌. സ്വ­മേ­ധ­യാ ഒന്നും പറ­യാ­തി­രു­ന്ന കോ­ട­തി ഹി­ന്ദു­ത്വ വാ­ദി­കള്‍­ക്ക്‌ ചില പ്ര­ചാ­രണ സാ­മ­ഗ്രി­കള്‍ പ്ര­ദാ­നം ചെ­യ്‌­തു­വെ­ന്നു കരു­തേ­ണ്ടി­വ­രും­.
അ­തോ­ടൊ­പ്പം രാ­ജി­വ് മറ്റൊ­രു കാ­ര്യ­വും ചൂ­ണ്ടി­ക്കാ­ട്ടി. അതി­ങ്ങ­നെ­:
നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്ത­നം തട­യാന്‍ നി­യ­മം കൊ­ണ്ടു­വ­ര­ണ­മെ­ന്ന കോ­ട­തി നിര്‍­ദേ­ശ­ത്തോ­ടെ നേ­ര­ത്തെ `ലൗ ജി­ഹാ­ദി­'­ന്റെ ജി­ല്ല തി­രി­ച്ചു­ള്ള കണ­ക്ക്‌ പ്ര­സി­ദ്ധീ­ക­രി­ച്ച കേ­രള കാ­ത്ത­ലി­ക്‌ ബി­ഷ­പ്‌­സ്‌ കോണ്‍­ഫ­റന്‍­സ്‌ നി­ല­പാ­ട്‌ മാ­റ്റി. കെ സി ബി സി­യു­ടെ പ്ര­സി­ദ്ധീ­ക­ര­ണ­മായ ജാ­ഗ്ര­ത­യില്‍ വന്ന 'ലൗ ജി­ഹാ­ദി­'­ന്റെ കണ­ക്കി­നെ­ക്കു­റി­ച്ചു തങ്ങള്‍­ക്കു യാ­തൊ­ന്നും അറി­യി­ല്ലെ­ന്നാ­ണ്‌ ഇപ്പോള്‍ ബി­ഷ­പ്പു­മാര്‍ പറ­യു­ന്ന­ത്‌. മത­പ­രി­വര്‍­ത്ത­നം തട­യാന്‍ നി­യ­മം കൊ­ണ്ടു­വ­രു­ന്ന­തി­നെ എതിര്‍­ക്കു­മെ­ന്നും അതു മത­സ്വാ­ത­ന്ത്ര്യ­ത്തിന്‍­മേ­ലു­ള്ള കട­ന്നു­ക­യ­റ്റ­മാ­ണെ­ന്നും അവര്‍ അഭി­പ്രാ­യ­പ്പെ­ടു­ന്നു­.
ജ­സ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­യും പരാ­മര്‍­ശ­ങ്ങ­ളു­മാ­ണ് ഇപ്പോ­ഴും ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളു­ടെ കൈ­യി­ലു­ള്ള ആയു­ധം. എന്നാല്‍ ഡി­ജി­പി­യും കേ­ന്ദ്ര ആഭ്യ­ന്തര മന്ത്രാ­ല­യ­വും ഒക്കെ തള്ളി­പ്പ­റ­ഞ്ഞ­തും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­രും ഹി­ന്ദു തീ­വ്ര­വാ­ദി­ക­ളും KCBC യും മറ്റ് ഹി­ന്ദു സമു­ദായ സം­ഘ­ട­ന­ക­ളും പ്ര­ച­രി­പ്പി­ച്ച­തു­മായ ലവ് ജി­ഹാ­ദ് എന്ന ഭീ­ക­ര­മായ സം­ഘ­ടിത മതം­മാ­റ്റം നട­ന്നി­ട്ടി­ല്ല എന്ന വസ്തുത എന്തു­കൊ­ണ്ടോ ശങ്ക­ര­ന്റെ വി­ധി­യി­ലെ പരാ­മര്‍­ശം ഉയര്‍­ത്തി­ക്കാ­ട്ടു­ന്ന­വര്‍ മറ­ച്ചു വയ്ക്കു­ന്നു എന്ന­താ­ണ് ഇതി­ലെ ഏറ്റ­വും വലിയ തമാ­ശ.
അ­ത­വി­ടെ നില്‍­ക്ക­ട്ടെ. മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ­യില്‍ എന്തു­സം­ഭ­വി­ച്ചു എന്നു­നോ­ക്കാം. കോ­ട­തി­മു­മ്പാ­കെ ഡി­ജി­പി സമര്‍­പ്പി­ച്ച റി­പ്പോര്‍­ട്ടു­ക­ളി­ന്മേല്‍ ജസ്റ്റി­സ് ശങ്ക­രന്‍ ഇവ്വി­ധ­നി­രീ­ക്ഷ­ണ­ങ്ങള്‍ നട­ത്തി­യി­ട്ടി­രി­ക്കെ ഒക്ടോ­ബര്‍ 21­ന് തങ്ങ­ളു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ പിന്‍­വ­ലി­ക്കാന്‍ ഹര്‍­ജി­ക്കാര്‍ അനു­വാ­ദം­തേ­ടി. ഹര്‍­ജി­ക്കാര്‍­ക്കു­വേ­ണ്ടി ഹാ­ജ­രാ­യി­രു­ന്ന അഭി­ഭാ­ഷ­കന്‍ വക്കാ­ല­ത്തൊ­ഴി­യു­ന്ന­തി­നു­ള്ള അപേ­ക്ഷ­യും ഇതി­നൊ­പ്പം സമര്‍­പ്പി­ച്ചു. എന്നാല്‍ രജി­സ്ട്രി നട­പ­ടി­ക്ര­മ­ങ്ങ­ളില്‍ പാ­ളി­ച്ച കണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്ന്, അപേ­ക്ഷ വീ­ണ്ടും സമര്‍­പ്പി­ക്കു­ന്ന­തി­നു പക­രം ഹര്‍­ജി­ക്കാര്‍ അവ ഹൈ­ക്കോ­ട­തി രജി­സ്റ്റ്രാര്‍­ക്ക് രജി­സ്റ്റേ­ഡ് തപാ­ലില്‍ അയ­ച്ചു­കൊ­ടു­ക്കു­ക­യാ­ണു­ണ്ടാ­യ­ത് എന്നു കോ­ട­തി പറ­യു­ന്നു­.
മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ പിന്‍­വ­ലി­ക്കാ­നു­ള്ള പെ­റ്റീ­ഷ­ന്റെ പതി­നാ­റാം ഖണ്ഡി­ക­യില്‍ ഹര്‍­ജി­ക്കാര്‍ കോ­ട­തി­ക്കു നേ­രെ അതി­രു­വി­ട്ട ആക്ഷേ­പ­ങ്ങള്‍ ചൊ­രി­ഞ്ഞി­രി­ക്കു­ന്ന­താ­യി കോ­ട­തി കണ്ടെ­ത്തി­.  ഇവ­യില്‍ മു­ഖ്യ­മാ­യ­വ­യെ അദ്ദേ­ഹം വി­ധി­പ്ര­സ്താ­വ­ത്തില്‍ ഉദ്ധ­രി­ക്കു­ന്നു­ണ്ട്.
15. In paragraph 16 of the petition sent by the petitioners, it is stated thus:

"This Hon'ble Court by Order dated 29-9-09 was pleased to pass an elaborate order that has totally shattered the petitioners' faith in the impartiality of this Hon'ble Court. The use of Terminologies like Hindu Girl, Christian Girl and Muslim in the order virtually caused communal polarization across Kerala and even beyond Kerala Territory. Though the court, out of concern for the future of the "victim girls" preferred to keep their name in anonymity and preferred to call them as Hindu girl and Christian girl, not appreciating its consequence of causing communal division in the society. The Court not satisfied by taking the name of the Petitioner, even described him as Muslim lest people may miss the religious identity of the Petitioner.  The court just allowed it to be a ploy in the hands of the communal forces that laid the trap of dividing the society on communal grounds. What happened is unfortunate not only for the Petitioners but also for the institution as well. The damage it has done is colossal. The media also followed suit."
ഈ അപേ­ക്ഷ ഹര്‍­ജി­ക്കാര്‍ സ്വ­മേ­ധ­യാ തയ്യാ­റാ­ക്കി­യ­വ­യ­ല്ലെ­ന്നും മറ്റാ­രോ ആണ് അതെ­ഴു­തി­യു­ണ്ടാ­ക്കി­യ­തെ­ന്നും ഉറ­പ്പാ­ണെ­ന്ന് കോ­ട­തി പറ­യു­ന്നു. കോ­ട­തി­അ­ല­ക്ഷ്യ­ത്തി­ന് കേ­സ് എടു­ക്കാ­വു­ന്ന കാ­ര്യ­മാ­ണി­തെ­ങ്കി­ലും എല്ലാം പൊ­റു­ക്കു­വാ­നും മറ­ക്കു­വാ­നു­മാ­ണ് കരു­ണാ­മ­യ­നായ ജഡ്ജി­യ­ങ്ങു­ന്ന് തയ്യാ­റാ­വു­ന്ന­ത്. ഹര്‍­ജി പിന്‍­വ­ലി­ക്കാ­നു­ള്ള അപേ­ക്ഷ­യില്‍ ഹര്‍­ജി­ക്കാര്‍ എടു­ത്തെ­ഴു­തിയ ഖു­റാന്‍ ആറാം സൂ­റ­ത്തി­ലെ പതി­നേ­ഴാം വാ­ക്യം കോ­ട­തി­യും വി­ധി­ന്യാ­യ­ത്തില്‍ എടു­ത്തെ­ഴു­തു­ന്നു­ണ്ട്. തു­ടര്‍­ന്ന് അപേ­ക്ഷ നി­ര­സ്സി­ക്കു­ന്നു­.
ഇ­തി­നു­തൊ­ട്ടു­പി­ന്നാ­ലെ കേ­സില്‍ കക്ഷി­ചേ­രു­വാ­നാ­യി അസോ­സി­യേ­ഷന്‍ ഓഫ് ഹ്യൂ­മന്‍ റൈ­റ്റ്സ് എന്ന സം­ഘ­ടന നല്‍­കിയ അപേ­ക്ഷ കോ­ട­തി പരി­ഗ­ണി­ക്കു­ന്നു. ­ലൌ ജി­ഹാ­ദ്, റോ­മി­യോ ജി­ഹാ­ദ് തു­ട­ങ്ങിയ മത­സൂ­ച­ക­സം­ജ്ഞ­കള്‍ ഉപ­യോ­ഗി­ക്കു­ന്ന­തില്‍ നി­ന്ന് പൊ­ലീ­സി­നെ­യും മാ­ദ്ധ്യ­മ­ങ്ങ­ളെ­യും വി­ല­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന ഹര്‍­ജി­യാ­ണ­ത്. എന്നാല്‍ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ സമര്‍­പ്പി­ച്ച ഹര്‍­ജി­ക്കാര്‍ ഈ അപേ­ക്ഷ­യില്‍ ഭാ­ഗ­മ­ല്ലാ­ത്ത­തി­നാ­ലും ഈ അപേ­ക്ഷ­യില്‍ പറ­യു­ന്ന കാ­ര്യ­ങ്ങള്‍ കേ­സി­ന്റെ പരി­ധി­ക്കു പു­റ­ത്താ­യ­തി­നാ­ലും ഇവ­രു­ടെ അപേ­ക്ഷ സ്വീ­ക­രി­ക്കാ­നാ­വി­ല്ലെ­ന്ന നി­ല­പാ­ടി­ലേ­ക്കാ­ണ് തു­ടര്‍­ന്ന് കോ­ട­തി എത്തു­ന്ന­ത്. (അ­പ്പോള്‍ കോ­ട­തി ഇതേ­വ­രെ ജാ­മ്യാ­പേ­ക്ഷ­യു­ടെ പരി­ധി­ക്കു­ള്ളില്‍ നി­ന്നു­കൊ­ണ്ടാ­യി­രു­ന്നോ നി­രീ­ക്ഷ­ണം നട­ത്തി­യി­രു­ന്ന­ത് എന്ന ചോ­ദ്യം ഉയ­രാന്‍ പാ­ടി­ല്ല.)
ഈ അപേ­ക്ഷ­യും തള്ളിയ ശേ­ഷം പൌ­ര­ന്റെ അവ­കാ­ശ­ങ്ങ­ളെ­ക്കു­റി­ച്ചും പരി­ധി­ക­ളെ­ക്കു­റി­ച്ചു­മു­ള്ള നീ­ണ്ട പ്ര­ഭാ­ഷ­ണ­മാ­ണ് വി­ധി­ന്യാ­യ­ത്തി­ലു­ള്ള­ത്. നിര്‍­ബ­ന്ധിത മത­പ­രി­വര്‍­ത്ത­നം തട­യാന്‍ നി­യ­മ­നിര്‍­മ്മാ­ണം നട­ത്തു­ന്ന കാ­ര്യം പരി­ഗ­ണി­ക്ക­ണ­മെ­ന്ന് സം­സ്ഥാ­ന­ത്തോ­ട് നിര്‍­ദ്ദേ­ശി­ച്ച് ഏറ്റ­വു­മൊ­ടു­വി­ലാ­യി മുന്‍­കൂര്‍ ജാ­മ്യം നി­ഷേ­ധി­ച്ചു­കൊ­ണ്ട് ഹര്‍­ജി തീര്‍­പ്പാ­ക്കു­ക­യും ചെ­യ്യു­ന്നു­.
ജ­സ്റ്റി­സ് ശങ്ക­ര­ന്റെ ബഞ്ചില്‍ നി­ന്ന് തന്റെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ തള്ള­പ്പെ­ട്ട ഷെ­ഹന്‍­ഷാ എന്തു­കൊ­ണ്ട് സു­പ്രിം കോ­ട­തി­യെ സമീ­പി­ക്കു­ക­യോ വി­ധി­യി­ലെ പരാ­മര്‍­ശ­ങ്ങള്‍ നി­ക്കാന്‍ അപേ­ക്ഷ സമര്‍­പ്പി­ക്കു­ക­യോ ചെ­യ്തി­ല്ല എന്ന രാ­ഹുല്‍ ഈശ്വ­റി­ന്റെ ചോ­ദ്യം നി­ല­നില്‍­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ ഷെ­ഹന്‍­ഷാ എന്തു ചെ­യ്തു എന്ന­ത് കൂ­ടി പരി­ശോ­ധി­ക്കേ­ണ്ടി വരും. മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ തള്ളിയ ഷെ­ഹന്‍­ഷാ കു­റ്റ­പ­ത്രം റദ്ദാ­ക്കാന്‍ വീ­ണ്ടും കോ­ട­തി­യെ സമീ­പി­ച്ചു. ആ കേ­സില്‍ ­ജ്: ശശീ­ധ­രന്‍ നമ്പ്യാര്‍ അന്വേ­ഷ­ണം സ്‌­റ്റേ ചെ­യ്തു­.
ലൗ ജി­ഹാ­ദ് സം­ബ­ന്ധി­ച്ച് പെ­ാ­ലീ­സ് നട­ത്തിയ അന്വേ­ഷ­ണ­ത്തി­ന്റെ റി­പ്പേ­ാര്‍­ട്ടു­കള്‍ കേ­ാ­ട­തി വി­ളി­ച്ചു­വ­രു­ത്തി­യി­രു­ന്നു. അന്വേ­ഷ­ണ­ത്തില്‍ പെ­ാ­ലീ­സി­നു നി­ക്ഷി­പ്ത താ­ത്പ­ര്യ­മു­ണ്ടെ­ന്നു കേ­സ് ­ഡ­യ­റി പരി­ശേ­ാ­ധി­ച്ച­ശേ­ഷം കേ­ാ­ട­തി വി­ല­യി­രു­ത്തി­.
കേ­സ് സം­ബ­ന്ധി­ച്ചു മു­തിര്‍­ന്ന പെ­ാ­ലീ­സ് ഉദ്യേ­ാ­ഗ­സ്ഥര്‍ എടു­ത്ത മെ­ാ­ഴി രേ­ഖ­പ്പെ­ടു­ത്തി­യ­പ്പേ­ാള്‍ പരി­വര്‍­ത്ത­ന­ത്തി­ന് ഇര­യാ­യെ­ന്നു പറ­യു­ന്ന പെണ്‍­കു­ട്ടി­ക­ളു­ടെ കൈ­യെ­ാ­പ്പും വി­ര­ല­ട­യാ­ള­വും ഓരോ പേ­ജി­ലും വച്ചി­രു­ന്നു. ഇതു ക്ര­മ­വി­രു­ദ്ധ­മാ­ണ്. സ്റ്റേ­റ്റ്മെന്‍­റ് എടു­ക്കു­മ്പേ­ാള്‍ കൈ­യെ­ാ­പ്പോ വി­ര­ല­ട­യാ­ള­മോ ആവ­ശ്യ­മി­ല്ല എന്ന­കാ­ര്യം പെ­ാ­ലീ­സി­ന് വ്യ­ക്ത­മാ­യി അറി­യാം. എന്തു­കെ­ാ­ണ്ട് ഇത്ത­രം പ്ര­വൃ­ത്തി­കള്‍ ചെ­യ്തു­വെ­ന്നു മന­സി­ലാ­കു­ന്നി­ല്ല. അജ്ഞ­ത­യാ­ണ് ഇതി­നു പി­ന്നി­ലെ­ന്നു പറ­യാ­നാ­വി­ല്ല. പെ­ാ­ലീ­സി­ന് ഇക്കാ­ര്യ­ത്തില്‍ നി­ക്ഷി­പ്ത താ­ത്പ­ര്യ­മു­ണ്ടെ­ന്ന­തി­ന്റെ സൂ­ച­ന­യാ­ണി­ത്. എന്തു­കെ­ാ­ണ്ടാ­ണ് ക്ര­മ­വി­രു­ദ്ധ­മായ നട­പ­ടി­കള്‍ ചെ­യ്ത­തെ­ന്ന് കാ­ണി­ച്ച് അന്വേ­ഷണ ഉദ്യേ­ാ­ഗ­സ്ഥന്‍ വി­ശ­ദ­മായ സത്യ­വാ­ങ്മൂ­ലം നല്‍­ക­ണ­മെ­ന്നു കേ­ാ­ട­തി നിര്‍­ദേ­ശി­ച്ചു­.
ഡി­സം­ബര്‍ 16, 2009ല്‍ വന്ന ഈ വി­ധി­ക്ക് ശേ­ഷം ഈ കേ­സില്‍ എന്തു നട­ന്നു എന്ന് കൂ­ടി അറി­യു­മ്പോ­ഴാ­ണ് കാ­ര്യ­ങ്ങ­ളില്‍ ഒരു വ്യ­ക്തത വരി­ക.12/01/2010 ലെ മാ­ധ്യ­മം വാര്‍­ത്ത നോ­ക്കു­ക:
പ്ര­ണ­യം നടി­ച്ച് പെണ്‍­കു­ട്ടി­ക­ളെ മതം മാ­റ്റു­ന്നു എന്ന­തി­ന്റെ പേ­രില്‍ രജി­സ്റ്റര്‍ ചെ­യ്ത കേ­സു­കള്‍ റദ്ദാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് സമര്‍­പ്പി­ച്ച ഹര­ജി­യി­ലെ തു­ടര്‍­ന­ട­പ­ടി­കള്‍ ഹൈ­ക്കോ­ട­തി അവ­സാ­നി­പ്പി­ച്ചു. കേ­സു­കള്‍ എഴു­തി­ത്ത­ള്ളാന്‍ മജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ പൊ­ലീ­സ് റി­പ്പോര്‍­ട്ട് നല്‍­കി­യി­ട്ടു­ണ്ടെ­ന്ന് പ്രേ­ാ­സി­ക്യൂ­ട്ടര്‍ അറി­യി­ച്ച­തി­നെ­ത്തു­ടര്‍­ന്നാ­ണ് ജസ്റ്റി­സ് എം­.­ശ­ശി­ധ­രന്‍ നമ്പ്യാര്‍ ഹര­ജി­യി­ലെ നട­പ­ടി­കള്‍ അവ­സാ­നി­പ്പി­ച്ച­ത്. പത്ത­നം­തി­ട്ട സ്വ­ദേ­ശി­ക­ളായ ഷഹന്‍ ഷാ, സി­റാ­ജു­ദ്ദീന്‍ എന്നി­വ­രാ­ണ് കേ­സ് റദ്ദാ­ക്കാ­നാ­യി ഹൈ­ക്കോ­ട­തി­യെ സമീ­പി­ച്ച­ത്.
നി­യ­മാ­നു­സൃ­തം വി­വാ­ഹം നട­ന്നി­ട്ടി­ല്ലെ­ന്നും ഭാ­വി­യില്‍ പെണ്‍­കു­ട്ടി­യു­മാ­യി ബന്ധ­ങ്ങ­ളൊ­ന്നും ഉണ്ടാ­കി­ല്ലെ­ന്നും തെ­റ്റി­ദ്ധാ­ര­ണ­മൂ­ല­മാ­ണ് കേ­സ് രജി­സ്റ്റര്‍ ചെ­യ്തി­ട്ടു­ള്ള­തെ­ന്നും മറ്റും കാ­ണി­ച്ച് ഹര­ജി­ക്കാര്‍ നേ­ര­ത്തേ കോ­ട­തി­യില്‍ പത്രിക നല്‍­കി­യി­രു­ന്നു. ഇതേ­തു­ടര്‍­ന്ന് പൊ­ലീ­സ് പെണ്‍­കു­ട്ടി­ക­ളെ­യും സാ­ക്ഷി­ക­ളെ­യും കണ്ട് മൊ­ഴി­യെ­ടു­ത്ത­ശേ­ഷ­മാ­ണ് കേ­സ് എഴു­തി­ത്ത­ള്ളാന്‍ റി­പ്പോര്‍­ട്ട് നല്‍­കി­യ­ത്. പേ­രൂര്‍­ക്ക­ട, ഹില്‍­പാ­ല­സ് പൊ­ലീ­സ് സ്‌­റ്റേ­ഷ­നു­ക­ളി­ലാ­ണ് കേ­സ് രജി­സ്റ്റര്‍ ചെ­യ്തി­രു­ന്ന­ത്.
അ­ങ്ങ­നെ ലൗ ജി­ഹാ­ദ് എന്ന പേ­രില്‍ നിര്‍­ബ­ന്ധിത മതം മാ­റ്റ­ത്തി­ന് വി­ധേ­യ­രാ­യി എന്ന് പറ­ഞ്ഞ് പരാ­തി നല്‍­കി­യ­വര്‍ പരാ­തി­യില്‍ സമ­വാ­യ­മു­ണ്ടാ­ക്കി പി­രി­ഞ്ഞു­.
കി­രണ്‍ തോ­മ­സ് തോ­മ്പില്‍
വീ­ഡി­യോ റഫ­റന്‍­സ്  
റി­പ്പോര്‍­ട്ടര്‍ ടി­വി­

1 comment:

  1. സംഘപരിവാര്‍ ആലയില്‍ ചുട്ടെടുത്, പിന്നീട് മനോരമയും, കൌമുധിയും, ഇന്ത്യാവിഷനും അടങ്ങുന്ന മുഖധാരാ മാധ്യമങ്ങള്‍ ആഘോഷിക്കുകയും, കെ.ടി ശങ്കരന്‍ എന്നാ ബഹുമാന്യ ജഡ്ജിയുടെ അത്യപൂര്‍വമായ നിരീക്ഷണത്തിനും ഇടയായ ലവ്ജിഹാട് എന്നാ വിഷയത്തെ പറ്റി ബ്ലോഗര്‍ കിരണ്‍ തോമാസിന്റെ വിശകലനം.

    ReplyDelete