Saturday, January 7, 2012

ലവ് ജിഹാദും മനോരമയും...


ലവ് ജിഹാദും മനോരമയും...
കേരളാമന്ത്രിസഭയെ പിടിച്ചുകുലുക്കിയ .എസ് .ആർ. ചാരകേസ് വിവാദമായ കാലം..തുമ്പയിലെ .എസ്.ആർ ആസ്ഥാനത്തു നിന്ന് തന്ത്രപ്രധാനമായ റോകറ്റ്. മിസൈൽ സാങ്കേതികവിദ്യകൾ മാലി സ്വദേശിനികളായ മറിയം റെഷീദയുടെയും ഫൌസിയ ഹസന്റെയും,..... സഹായത്തോടെ പാക്കിസ്ഥാൻ ചാരസംഘടന കൈക്കലാക്കി എന്നായിരുന്നു ആരോപണം. അന്നു കേരളം ഭരിക്കുന്നത് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭ. കേന്ദ്രത്തിലാകട്ടെ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരും. തിരുവനന്തപുരത്തെ ഒരു ഇൻസ്പെക്ടർ തൊടുത്തുവിട്ട ചാരക്കേസ് .എസ്.ആർ. ആസ്ഥാനവും വിട്ട് അതിവേഗം കേരളത്തിലെയും, ഇന്ത്യയിലെയും ഭരണസിരാകേന്ദ്രങ്ങളിൽ ആഞ്ഞടിച്ചു. .എസ്.ആർ. ശാസ്ത്രജ്ഞർക്കു പുറമെ പ്രധാനമായും ആരോപണം നേരിട്ടവർ അന്നത്തെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രിവാസ്തവ, നരസൊംഹറാവുവിന്റെ ബന്ധു എന്നിവരൊക്കെയായിരുന്നു. വിവാദം ആഞ്ഞടിച്ചു. പ്രതിപക്ഷം ചാരക്കേസിലെ പ്രതികളെ കരുണാകരൻ സംരക്ഷിക്കുന്നു എന്ന നിലക്കുള്ള പ്രചാരണകൊടുങ്കാറ്റും അഴിച്ചുവിട്ടു.

അതെ സമയം ഏത് പ്രതിപക്ഷ സമരത്തെയും നിശ്പ്രയാസം നുള്ളിക്കളയുന്നതിൽ മിടുക്കുള്ള കരുണാകരനു പക്ഷെ എന്നും താങ്ങും തണലുമായിരുന്ന മാധ്യമപിന്തുണ നഷ്ടപ്പെട്ടത് ഇക്കാലത്താണ്. ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആസൂത്രിതമായി കൊണ്ട് വരുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരുണാകരന്റെ കൂടെ ഉറച്ച് നിന്നിരുന്ന കുത്തക് മാധ്യമങ്ങൾ പ്രത്യേകിച്ച് മലയാള മനോരമ കളം മാറ്റി ചവിട്ടിത്തുടങ്ങിയത്. അതുകൊണ്ട് തന്നെ കരുണാകാരനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ചാരക്കേസ് ആളിക്കത്തിക്കുന്നതിൽ മനോരമയും നേതൃത്വം നൽകി. .എസ്.ആർഓ വിൽ നിന്നു എങിനെയാണ് തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ മാലിസ്വദേശിനികൾ .എസ്.ആർ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പുറത്തു കടത്തിയതെന്നു വർഷവും, മാസവും, ആഴ്ചയും, ദിവസവും, നിമിഷവും ഗണിച്ച് മനോരമ പരമ്പരകൾ ഇറക്കി. വളരെ ആധികാരികമായ നിലക്കായിരുന്നു പരമ്പരകൾ. മാലിസ്വദേശിനികൾ ശരീരം വിറ്റതും .എസ്.ആർ ശാസ്ത്ര്ജ്ഞർ അത് വാങ്ങി പകരം സാങ്കേതികജ്ഞാനം തിരിച്ചുവിറ്റതുമൊക്കെ ആളുകളിൽ ദേശീയബോധം രൂപപ്പെടും വിധത്തിൽ ചിത്രങ്ങ്ങളും മാപുകളും സഹിതം മനോരമയിൽ അച്ചടിച്ചു വന്നു. ഇതു വായിച്ച ദേശസ്നേഹം തലക്കു കയറിയ പൊതുജനം കരുണാകരനെയും, .എസ്.ആർ ശാസ്ത്രജ്ഞര്ക്കും നേരെപ് പാഞ്ഞടുത്തു. പ്രചാരണ കൊടുങ്കാറ്റിനൊടുവിൽ കിങ്ങ് മേക്കർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കരുണാകരനു മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ രമൺ ശ്രീവാസ്തവക്കു കേരളം വിടേണ്ടിവന്നു. കേസ് സി.ബിഐ ഏറ്റെടുത്തു. ആരൊപണവിധേയരായ .എസ്.ആർ ശാസ്ത്ര്ജ്ഞർ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു.

കരുണാകരനു പകരം ആന്റണി വന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇലക്ഷനും വന്നു. തെരഞ്ഞെടുപ്പിൽ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭ അധികാരത്തിലേറി.. ചാരക്കേസ് അന്വേഷിച്ച സി.ബി. ആകട്ടെ ഇത്തരമൊരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നു, കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരും, മാധ്യമങ്ങളും, പ്രതിപക്ഷവും ചേർന്നുണ്ടാക്കിയ പ്രചാരണം മാത്രമാണിതെന്നും സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇത്രയും നാൾ തടവിൽ പാർപ്പിച്ചിരുന്ന മറിയം റെഷീദയെയും,.ഫൌസിയാ ഹസനെയും  കോടതി നിരപരാധികൾ ആയി പ്രഖ്യാപിക്കുകയും ലക്ഷം രൂപ നഷ്ടപെരിഹാരം നൽകി വിട്ടയക്കുവാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഗതി ഇത്രയുമായപ്പോൾ മനോരമയും വെറുതെ ഇരുന്നില്ല. ചീടു നേരെ മറിച്ചിട്ടു കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമെന്നോണം പുതിയ പരമ്പരകൾ പ്രത്യക്ഷപ്പെട്ടു. ചാരക്കേസ് സമയത്ത് അച്ചടിച്ചു വന്ന വാദങ്ങൾക്ക് തീർത്തും എതിരായുള്ള പരമ്പരകൾ. നിരപരാധികളായ മാലി സ്വദേശിനികളെയും, രാജ്യത്തിന്റെ അഭിമാനമായിരുന്ന .എസ്.ആർ ശാസ്ത്ര്ജ്ഞർ ശാസ്ത്രജ്ഞരെയും കേരള സർക്കാർ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് മനോരമയിൽ മുൻപെന്ന പോലെ മാപ്പും, ചിത്രങ്ങളും,ദിവസങ്ങളും, നിമിഷങ്ങളും സഹിതം ആധികാരികമെന്നോണം പരമ്പരകൾ വന്നു. ഇതിൽ ഏതായിരുന്നു സത്യമെന്നോ, അതല്ല ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും വാസ്തവം ഉണ്ടായിരുന്നുവോ എന്ന് അതു എഴുതിയ ആൾക്കോ, മനോരമ എഡിറ്റർക്കോ അല്ലാതെ ആർക്കും അറിയില്ല.

മറ്റൊരു സംഭവം കൂടെ. എഴുപതുകളിൽ കേരളത്തിലേ ഏറെ ചർച്ചാവിഷയമായ നക്സലിസം..നക്സൽ വർഗ്ഗീസും, അജിതയുമൊക്കെ വാർത്താമാധ്യമങ്ങളുടെ താളുകൾ കയ്യടക്കിയിരുന്ന സമയം. വസന്തത്തിന്റെ ഇടിമുഴക്കം എന്ന പേരിൽ അറിയപ്പെട്ടിരുന്ന നക്സൽബാരിയെ തകർക്കുവാൻ ഭരണകൂടം രണ്ടും കല്പിച്ചു ഇറങ്ങി പുറപ്പെടുന്നു. ഇതിന്നിടയിലാണ് നക്സൽ വർഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലചെയ്യപ്പെട്ടു എന്ന വാർത്ത ഉണ്ടാകുന്നത്. ഏതാണ്ടിതേ കാലത്തു തന്നെയാണ് അജിത എന്ന നക്സൽ വനിത അറസ്റ്റ് ചെയ്യപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും. അന്നു നക്സൽ വർഗ്ഗീസിന്റെ മരണം അത്യാഹ്ലാദത്തോടെ ആഘോഷിക്കുകയും, കെ.അജിത എന്ന വനിത അടിപ്പാവാട ധരിച്ച് ലോക്കപ്പിൽ നിൽക്കുന്ന ഫോട്ടോ പത്രത്തിൽ അച്ചടിച്ച് വിതരണം ചെയ്തത് മലയാള മനോരമയായിരുന്നു. എന്നാൽ ദശാബ്ദങ്ങൾക്കു ശേഷം നക്സൽ വർഗ്ഗീസ് കൊലചെയ്യപ്പെട്ടത് ഏറ്റുമുട്ടലിൽ ആയിരുന്നില്ല, മറിച്ച്  നിരായുധനായ വർഗ്ഗീസിനെ വിലങ്ങണിയിച്ചതിനു ശേഷം പോലീസ് മനപൂർവം കൊലപ്പെടുത്തുകയായിരുന്നു എന്ന യാഥാർത്ഥ്യം കൊലപാതകത്തിൽ പങ്കാളിയായ രാമചന്ദ്രൻ എന്ന പോലീസുകാരൻമാധ്യമംആഴ്ചപ്പതിപ്പിൽ വെളിപ്പെടുത്തുന്നു. എന്നാൽ വിഷയത്തിന്റെ വിപണിമൂല്യം കണ്ടറിഞ്ഞ മനോരമ വിഷയം ഏറ്റെടുക്കുകയും പരമാവധി വാർത്തകളും, മണ്ണടഞ്ഞുപോയ നക്സൽബാരിയെ പ്രകീർത്തിക്കുന്ന പരമ്പരകളും, മുൻ നക്സലൈറ്റ് നേതാക്കളുടെ അഭിമുഖങ്ങളും നൽകി ഇറക്കി രംഗം കയ്യടക്കി.

പറഞ്ഞുവന്നത് വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും, അവസാനം ഇരകൾക്കൊപ്പം ഇരുന്ന് കരഞ്ഞുകാണിക്കുകയും ചെയ്യുന്ന മലയാള മനോരമയുടെ മാധ്യമശൈലിയെ കുറിച്ചാണ്. പങ്കിളി പത്രപ്രവർത്തനം എന്നായിരുന്നു മനോരമക്കെതിരെയുള്ള എക്കാലത്തെയും ആരോപണം എങ്കിൽ മാറിയ രാഷ്ട്രീയ സമവാക്യങ്ങൾക്കിടയിൽ ആഗോളവൽക്കരണമെന്ന പൈങ്കിളിവാർത്തകൾക്കൊപ്പം ഭരണകൂട ഭീകരതയും, ഹിന്ദുത്വഭീകരതയും പുറത്തുവിടുന്ന നുണപ്രചാരണങ്ങളുടെ വക്തക്കളായും മനോരമ വേഷമിടുന്നു. ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അതെ സ്വരത്തിൽ മനോരമ ഏറ്റുപാടുന്നു.  രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പോലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതക നാടകങ്ങൾ ഭരണകൂടഭാഷ്യത്തിലാണ് മനോരമയിൽ എക്കാലത്തും അച്ചടിച്ചുവരുന്നത്. അതോടൊപ്പം ഹിന്ദുത്വ ഭീകരത മുന്നോട്ടു വെക്കുന്ന ആശയങ്ങൾ, പ്രചാരണങ്ങൽ, മുദ്രാവാക്യങ്ങൾ ഇതെല്ലാം മറ്റാരേക്കാളും ആഴത്തിലും, വേഗത്തിലും പ്രമോട്ടു ചെയ്യുവാൻ മനോരമ  സ്വയം മുന്നോട്ടു വരുന്ന കാഴ്ചയും കാണുന്നു. ഹിന്ദുത്വ ഭീകരരുടെ കണ്ണില കരടായ ചില വ്യക്തികളെയും, പ്രസ്ഥാനങ്ങളെയും. പ്രത്യയശാസ്ത്രങ്ങളെയും ടാർഗറ്റ് ചെയ്യുന്ന നിലക്കുള്ള വാർത്തകൾ, വിശകലങ്ങൾ എന്നിവയൊക്കെ മനോരമയുടെ താളുകളിലൂടെ നിരന്തരം പ്രചരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഹൈന്ദവ കേരളം എന്ന സൈറ്റിൽ പ്രത്യക്ഷപ്പെട്ടലവ് ജിഹാദ്എന്ന ഹിന്ദുത്വ നുണപ്രചാരണം കേരളാ കൌമുദിക്കൊപ്പം മനോരമയും ഏറ്റെടുക്കുന്നത്. മുസ്ലിം സമുദായത്തിൽ പെട്ട യുവാക്കളും, യുവതികളും പ്രേമം നടിച്ച് ആയിരങ്ങളായ ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ മതം മാറ്റി തീവ്രവാദ പ്രചാരണത്തിനുപയോഗിക്കുന്നു, ഭീകരപ്രവർത്തനത്തിനുപയോഗിക്കുന്നു, വേശ്യാവൃത്തിക്കായി പാക്കിസ്ഥാനിലേക്കും, ആഫ്ഗാനിലേക്കും കയറ്റി അയക്കുന്നു എന്നൊക്കെയായിരുന്നുലവ്ജിഹാദ്എന്ന ആരോപണം കൊണ്ട് നുണപ്രചാരകൾ പ്രചരിപ്പിക്കുവാൻ ശ്രമിച്ചത്. അടുത്തകലത്തായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കാളാകുവാൻ ശ്രമിക്കുന്ന കേരളകൌമുദിക്കൊപ്പം വിപണിയുടെ ചലനം മനസ്സിലാക്കി മനോരംയും അടിസ്ഥാനരഹിതമായ ദുരാരോപണം ഏറ്റെടുത്തു. ചാരക്കേസിലേതു പോലെ ഉദ്വേകജനകമായ വാർത്തകളും, തുടർ പരമ്പരകളും മനോരമയിൽ പ്രത്യക്ഷപ്പെട്ടു. ലവിജിഹാദികൾ എങ്ങിനെ, എവിടെവെച്ച് അന്യമതസ്ഥരായ യുവതീ യുവാക്കളെ വശീകരിക്കുന്നു എന്നും, അവരെ ഉപയോഗം കഴിഞ്ഞതിനു ശേഷം എന്തു ചെയ്യുന്നു എന്നൊമൊക്കെ ആധികാരിമകായ നിലക്ക് മനോരമ പരമ്പരകളിറക്കി. എന്നാൽ ആയിരങ്ങൾ എവിടെ നിന്നു അപ്രത്യക്ഷരായി, അവരുടെ പേരുകൾ, കുടുംബം എന്നീ വിശദാംശങ്ങളൊന്നും പതിവുപോലെ മനോരമ നൽകിയില്ല. മനോരമയിൽ സുപ്രഭാതം ആരംഭിക്കുന്ന ലക്ഷോപലക്ഷം വായനക്കാർ ഇതെല്ലാം സത്യമെന്നു വിശ്വസിച്ചു ഇക്കാലമത്രയും ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്ന മുസ്ലിം അയല്പക്കക്കാരനിലും, സഹപാഠിയിലും, സഹപ്രവർത്തകരിലും സമൂഹം ലവ്ജിഹാദികളെ കണ്ടുതുടങ്ങി. സ്വന്തം മകളെ, സഹോദരിയെ, ഭാര്യയെ, മാതാവിനെ റാഞ്ചാനും, അവരെ മതം മാറ്റി ഭീകരവാദികളാക്കുവാനും ശ്രമിക്കുന്ന ലവ്ജിഹാദിയെ ഓരോ മുസ്ലിമിലും സാമാന്യജനത കണ്ടെത്തുവാൻ ശ്രമിച്ചു. ഒരു മുസ്ലിമിനു അന്യമതസ്ഥരുടെ കൂടെ ഒരേ ട്രെയിനിൽ പോലും യാത്രചെയ്യുവാൻ സാധ്യമല്ലെന്ന അവസ്ഥ വന്നു. മുസ്ലിംകൾക്കെതിരെ പരസ്യമായ ശാരീരിക പീഢനങ്ങൾ ഹിന്ദുത്വഭീകരരുടെ നേതൃത്വത്തിൽ പലയിടങ്ങളിലും അരങ്ങേറി. അടുത്തകാലത്ത് ഹിന്ദുത്വസംഘടനകൾക്ക്ലവ്ജിഹാദ്പോലെ ഇത്രയും വിജയകരമായി പ്രചരിപ്പിക്കാൻ സാധിച്ച മറ്റൊരു വിഷയം ലഭിച്ചിട്ടില്ല. അത്രമേൽ ആഴത്തിലായിരുന്നു മനോരമയും കൂട്ടരും അഴിച്ചുവിട്ട നുണപ്രചരണത്തിനു സമൂഹത്തിൽ വേരോട്ടം ലഭിച്ചതു. എന്തിനേറെ  അമേരിക്കൻ സർക്കരിനു ഇന്ത്യയിലെ അമേരിക്കൻ സ്ഥപനങ്ങൾ അയക്കുന്ന റിപ്പൊർട്ടിൽ പോലും ലവ്ജിഹാദ് കടന്നുവന്നതായി വികിലിക്സ് റിപ്പോർട്ടുകളിൽ പറയുന്നു. സൌഹാർദ്ദത്തിൽ കഴിയുന്ന വിവിധ മതവിഭാഗങ്ങളിൽ ഭിന്നത ജനിപ്പുമാറു അത്രമേൽ സ്തോഭജനകമായ കഥകളായിരുന്നു മനോരമയുടെ നേതൃത്വത്തിൽ ഒരു സമുദായത്തിനു നേരെ പ്രചരിപ്പിച്ചത്.

പോലീസിലെ ചിലർ കിട്ടിയ സാഹചര്യം പരമാവധി മുതലെടുത്തു. മുസ്ലിംകൾ ആരോപണവിധേയരായ കേസുകളിൽ ലവ്ജിഹാദി എന്ന പഥം കൂടെ കയറ്റിവിട്ടു. അവരെ കള്ളകേസുകളിൽ കുടുക്കിയിട്ടു.. അല്പകാലത്തെക്കെങ്കിലും നീതിപീഢം പോലും മനോരമയുടെ നേതൃത്വത്തിൽ ആസൂത്രിതമായി പടച്ചുവിട്ട നുണപ്രചരണത്തിൽ കണ്ണഞ്ചിപ്പോയി. ലവ്ജിഹാദ് ഒരു സത്യമാണെന്നു നീതിപീഢത്തിലെ ചിലരെങ്കിലും വിശ്വസിച്ചു. അങ്ങിനെ ഒന്നില്ല എന്നു ഇതുമായി ബന്ധപ്പെട്ടവരും കേരള പോലീസും ആധികാരികമായി പറഞ്ഞെങ്കിലും മനോരമയിൽ സുപ്രഭാതം കണ്ടുണരുന്ന ചിലന്യാധിപർ ലവ്ജിഹാദ് ഉണ്ടെന്ന ധാരണയിൽ കേരളപോലീസിന്റെ റിപ്പോർട്ടുകൾ ആധികാരികമല്ലെന്നു പറഞ്ഞു പുനരന്വേഷണത്തിനു തിരിചയച്ചു. പുനരവേഷണത്തിന്റെ ഭാഗമായി ദശാബ്ദങ്ങളായി കുടുംബമായി കഴിയുന്ന കുടുംബങ്ങളിൽ വരെ പോലീസ് കയറിയിറങ്ങി. പലരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു പീഢിപ്പിച്ചു. മക്കളായി കഴിയുന്ന കുടുംബങ്ങളെ വരെ പോലീസ് നിലക്ക് പീഢിപ്പിച്ചു. സത്യം അതെത്ര മറഞ്ഞിരുന്നാലും ഒരു നാൾ പുറത്തുവരും എന്ന യാഥാർഥ്യം പോലെ അവസാനം നീതിപീഢം തന്നെ പ്രചരണത്തിനു അറുതി വരുത്തി. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും,അന്യായ നിയമനടപടികളുമായി മുന്നോട്ടു പോയിരുന്നു പോലീസ് ഉദ്യോഗസ്ഥരെ ഹൈകോടതി നേരിട്ടു വിളിച്ചു വരുത്തി ശാസിച്ചു. അങ്ങിനെ ലവ്ജിഹാദ് എന്ന വിവാദത്തിനു താൽകാലികമായി വിരാമമായി.

എന്നാൽ വേട്ടക്കാർക്കൊപ്പം വേട്ടയാടി, ഇരകൾക്കൊപ്പം ഇരുന്നു കരഞ്ഞഭിനയിക്കുവാൻ എന്നും ശ്രമിക്കുന്ന മ്നോരമയിൽ ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ വരുന്നു. ലവ്ജിഹാദ് എന്ന വിവാദം ഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയുടെ ഫലമായി രൂപപ്പെട്ട ആരോപണമാണ്. പെണുകുട്ടികൾ പ്രണയം നടിച്ച് മതം മാറ്റുവാൻ ഒരു പ്രത്യേക മതവിഭാഗം  ശ്രമിക്കുന്നു എന്നു ചിലർ പ്രചരിപ്പിച്ചിരുന്നു. അതിന്റെപിന്നിൽ ഹിന്ദുജാഗ്രതി എന്ന സംഘടയാണ്. ഒരു മുസ്ലിം യുവജനസംഘടനയുടെ പേരിൽ അതിൽ പ്രത്യക്ഷപ്പെട്ട നോട്ടീസ് വ്യാജമാണ് എന്ന രൂപത്തിലാണ് മനോരമയിൽ വാർത്തക വരുന്നത്. ലവ്ജിഹാദ് വിവാഹം ആവോളം ആളിക്കത്തിച്ചു സമൂഹത്തിൽ ചിദ്രത ഉണ്ടാക്കിയതിനു  ശേഷമുള്ള തിരിഞ്ഞുനടത്തം. ഞാനൊന്നു മറിഞ്ഞില്ലേ എന്ന മട്ടിൽ ഇരകൾക്കൊപം ഇരുന്നു കരയാനുള്ള പതിവു ശ്രമം. എന്നാൽ മനോരമ ഇപ്പോഴും  യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കുവാൻ ശ്രമിക്കുകയാണ്. ഒന്ന് ലവ്ജിഹാദ് എന്ന വാക്കു രൂപപ്പെടുത്തുന്നത് മനോരമയിൽ കണ്ടതുപോലെ ഹിന്ദുജാഗ്രതി എന്ന സംഘടനയല്ല. മറിച്ച് ഹൈന്ദവകേരളം എന്ന സൈറ്റിലായിരുന്നു. അതു പിന്നീട് കേരളകൌമുദിയും, മനോരമയും, മാതൃഭൂമിയുമൊക്കെ ഏറ്റെടുക്കുകയയിരുന്നു. രണ്ട് പ്രണയം നടിച്ചു മതപരിവർത്തനം നടത്തുന്നു എന്ന് ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുവാൻ ഉദ്ദേശിച്ച് പ്രചാരണം നടത്തിയെന്നു മനോരമ പറയുന്ന ചിലർ മനോരമ ഉൾപ്പെടുന്ന മാധ്യമങ്ങൾ തന്നെയാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നതും കുപ്രാചാരണങ്ങൾ നടത്തിയതും മനോരമ തന്നെയായിരുന്നു. മൂന്നു ഒരു മുസ്ലിം യുവജനസംഘടനയുടെ പേരിൽ ഇറക്കപ്പെട്ട നോട്ടീസ് എന്നു പറയുന്നത് പോപ്പുലർ ഫ്രെണ്ടിനെ കുറിച്ചാണ്. അതു മനോരമ പറയാതെ വിടുന്നു.

വാസ്റ്റവത്തിൽ എന്താണ് സംഭവിച്ചതു? ലവ്ജിഹാദ് എന്നത് ഹിന്ദുത്വാാലയിൽ രൂപപ്പെടുത്തിയ ഒരു വർഗ്ഗിയ പ്രചാരണം മാത്രമായിരുന്നു എന്ന് നീതിപീഢവും, പോലീസും തിരിച്ചറിഞ്ഞതിനു ശേഷവും നിലനില്പിനായി എന്നും നുണപ്രചരണങ്ങളെ ആശ്രയിക്കുന്ന ഹിന്ദുത്വ ബന്ധമുള്ള സൈറ്റുകൾ,സംഘടനകൾ ആരോപണം സജീവമായി നിലനിറുത്തുവാനും, രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന നവസാമൂഹികപ്രസ്ഥാനത്തെ കരിവാരിത്തേക്കുവാനും, ആരോപണത്തിന്റെ മുൾമുനയിൽ നിറുത്തുവനുള്ള ശ്രമത്തിന്റെ ഭാഗവുമായാണ് പോപ്പുലർ ഫ്രെണ്ടിന്റെ പേരിൽ ഹിന്ദുജാഗ്രതി.ഓർഗ് എന്ന സൈറ്റിൽ ലവ്ജിഹാദിനു ആഹ്വാനം നൽകുന്ന, അതിനു പാരിതോഷികം നൽകുന്ന നോട്ടീസ് പ്രത്യക്ഷപ്പെടുന്നതു. സംഭവം പുറത്തുവന്ന ഉടനെ പോപ്പുലർ ഫ്രെണ്ട് നേതാക്കൾ ഇതുസമ്പന്ധമായ പരാതി കേരള പോലീസിനു കൈമാറുകയും, പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഹിന്ദുജാഗ്രതി എന്ന സൈറ്റിനെതിരെ പോലീസ് നടപടികൾ എടുക്കുന്നതും. വാസ്തവത്തിൽ ലവ്ജിഹാദിന്റെ ഉത്ഭവം ഹിന്ദുജാഗ്രതി എന്ന സൈറ്റല്ല. മറിച്ച് ഹൈന്ദവകേരളം എന്ന സൈറ്റാണ്. അത് ഏറ്റെടുത്ത് സമൂഹത്തിൽ ആളികത്തിച്ചതു മനോരരമയുൾപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളുമാണ്. ഇതു മറച്ചു വെച്ചു കൊണ്ടാണ് അരോപണത്തിന്റെ മുന ഹിന്ദുജാഗ്രതിയിലേക്ക് തിരിച്ചുവിട്ടു മനോരമ കൈ കഴ്കുവാൻ ശ്രമിക്കുന്നതു.
പി.കെ.നൌഫൽ10 comments:

 1. ഈ കള്ളപ്രചാരണങ്ങള്‍ കൊണ്ടു ഈ മാധ്യമങ്ങള്‍ ഒരു സമൂഹത്തെ അധിക്ഷേപിക്കുകയായിരുന്നു.. ഈ മാധ്യമാങ്ങല്‍ക്കെല്ലാം സാമാന്യ മര്യാദ എന്നത് പോകട്ടെ അല്പം എങ്കിലും ഉളുപ്പ് എന്നൊരു സാധനം ഉണ്ട് എങ്കില്‍ ഇനി പറയേണ്ടത്.. മാപ്പ്‌...... ....,,, എന്നാണ്.

  ReplyDelete
 2. എല്ലാവര്‍ക്കും ഒരു ലക്ഷ്യമുണ്ടു. അത് ജനങ്ങളുടെ ആകാംക്ഷ മുതലെടുക്കുക എന്നുള്ളതാണ്‌. അതിനായി മാധ്യമങ്ങള്‍ (മനോരമ മാത്രമല്ല്) എന്തും ചെയ്യും. ഒരോ പത്രവും വായിക്കുമ്പോള്‍ അതു മനസ്സിലാവും.

  ReplyDelete
 3. ചാനെല്‍ ചര്‍ച്ച പാര്‍ട്ട്‌ 1 , പാര്‍ട്ട്‌ 2

  http://www.youtube.com/watch?v=uCdNgomWneE

  http://www.youtube.com/watch?v=LjeVuZlEfK0


  ഇല്ലാ കഥയെഴുതി പത്രം കച്ചോടം ആകുന്നതിനു പകരം ചെരുപ്പ് കച്ചവടം, ജെട്ടി കച്ചവടം മുതലായവയിലേക്ക് ത്രിയുക !

  "Media yet to learn the basic Lessons" എന്നത് വീണ്ടും വീണ്ടും അന്വര്‍ഥം ആയികൊന്ദ് ഇരിക്കുന്നു ..

  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ കെ സി ബി സി കാരെ...?
  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ വെള്ളാപ്പള്ളി ...?
  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ ബി ജെ പി കാരെ...?
  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ മനോരമക്കാരെ...?
  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ മത്രുഭുമിക്കാരെ......?
  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ ദീപികക്കാരെ...?
  ഉ ..ളു...പ്പ്.. എന്നൊന്നുണ്ടോ ......
  ഉ ..ളു...പ്പ്.. എന്നൊന്ന് ഈ രാഹുല്‍ ഈശ്വര്‍ എന്ന ....മോന് ഇല്ല എന്നറിയാം...
  ഉ ..ളു...പ്പ്.. എന്നൊന്ന് മറ്റുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍, അന്തസ്സോടെ
  പറയൂ മുസ്ലിം സമുദായത്തോട് മാപ്പ്...................

  ReplyDelete
 4. അങ്ങനെ അങ്ങ് ചുമ്മാ ഉളുപ്പുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ പത്തനതിട്ടയില്‍ സെന്റ്‌ ജോണ്സ് കോളേജില്‍ സംഭവിച്ചത് ലവ് ജിഹാദ് തന്നെയായിരുന്നു അതെ കുറിചെന്താ മിണ്ടാത്തത് ?പിന്നെ ഇവരൊക്കെ പ്രച്ചരിപ്പിചിരുന്നതുപോലെ അത്ര വ്യാപകം ആയിരുന്നില്ല

  ReplyDelete
 5. കുഞ്ഞു വര്‍കീ..
  പതനംതിട്ടയില്‍ നടന്നതിനെ കുറിച്ച് ഹൈക്കോടതി വിധി അങ്ങ് കന്ടുകാനില്ല അല്ലെ?..
  അതൊക്കെ ഒന്ന് അന്വേഷിച്ചു നോക്കൂ.
  വര്‍ഗ്ഗീയവാടികലായ ചില പോലീസുകാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉണ്ടാക്കിയ കേട്ട് കഥകള്‍ ആണെന്ന് ഹൈക്കൊടതി വിശിയില്‍ വ്യക്തമാണ്.
  ആരോപണം ഉന്നയിച്ച, കള്ള കേസ് ഉണ്ടാക്കിയ പോലീസ്‌ ഉദ്യോഗസ്ഥനെ ഹൈക്കോടതി നേരിട്ട് വിളിച്ചു ശാസിച്ച വിവരവും താന്കള്‍ അറിഞ്ഞിരിക്കുമല്ലോ..

  ReplyDelete
 6. കുഞ്ഞു വര്‍കീ..
  പതനംതിട്ടയില്‍ നടന്നതിനെ കുറിച്ച് ഹൈക്കോടതി വിധി അങ്ങ് കന്ടുകാനില്ല അല്ലെ?..
  അതൊക്കെ ഒന്ന് അന്വേഷിച്ചു നോക്കൂ.
  വര്‍ഗ്ഗീയവാടികലായ ചില പോലീസുകാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉണ്ടാക്കിയ കേട്ട് കഥകള്‍ ആണെന്ന് ഹൈക്കൊടതി വിശിയില്‍ വ്യക്തമാണ്.
  ആരോപണം ഉന്നയിച്ച, കള്ള കേസ് ഉണ്ടാക്കിയ പോലീസ്‌ ഉദ്യോഗസ്ഥനെ ഹൈക്കോടതി നേരിട്ട് വിളിച്ചു ശാസിച്ച വിവരവും താന്കള്‍ അറിഞ്ഞിരിക്കുമല്ലോ..

  ReplyDelete
 7. വര്‍ക്കിച്ചന്‍ മാത്തുട്ടിച്ചായന്റെ പത്രം മാത്രമേ വായിക്കാറുള്ളു

  ReplyDelete
 8. ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത്‌ തിരയുക എന്ന് കേട്ടിട്ടുണ്ട് .
  അത് പോലെ തന്നെ ലവ് ജിഹാദിന്റെം സ്ഥിതി..
  എല്ലാരും വിയര്‍പ്പോഴുക്കിയത് മിച്ചം !!
  പൊടിപോലുമില്ല കണ്ടുപിടിക്കാന്‍
  ഇനി വേറെ വല്ലതും തപ്പിയെടുക്കണം.
  (ലേഖനം നന്നായി )

  ReplyDelete
 9. താന്കള്‍ ഖത്തറില്‍ ആണെങ്കില്‍ ഇതൊന്നു വായിക്കുമല്ലോ.
  http://qatar-bloggers.blogspot.com/

  എന്റെ ഇമെയില്‍
  shaisma@gmail.com

  ReplyDelete
 10. ഒരു മുസ്ലിമിനു ഏത് ഭജ്റംഗിനൊപ്പവും ഭയം കൂടാതെ ജീവിക്കാം,പക്ഷെ അവന്റെ കണ്ണുമൂടികെട്ടി നിന്നെകൊല്ലാന്‍ പതുങ്ങിയിരിക്കുന്ന നിന്റെ ശത്രുവിതാ എന്ന് ശാന്തിയോതുന്നവര്‍ പരയുമ്പോള്‍ അവനും ക്റൂരനാവുന്നു,ചെന്നായ രണ്ടുപേരുടെയും രക്തം കുടിച്ച് വീര്‍ക്കുകയും ചെയ്യുന്നു.യഥാര്‍ത ശത്രു ആരെന്ന് നാം തിരിച്ചറിഞ്ഞാല്‍ ചെന്നായ പട്ടിണികിടന്ന് മരിക്കും.

  ReplyDelete