Wednesday, January 4, 2012

അകാശത്തിലെ മദ്യശാലകൾ


അകാശത്തിലെ മദ്യശാലകൾ

ഹ്രസ്വമായ അവധിക്കാലം കഴിഞ്ഞുള്ള തിരിച്ചുവരവു.. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു ഒമാൻ എയർ വിമാനത്തിലെ ശശി തരൂരിന്റെ ഭാഷയിലെ കന്നുകാലി ക്ലാസിൽ രണ്ട് പേർക്കിടയിലിരുന്നാണ് യാത്ര. ഹാൻഡ്ബാഗ് മുകളിലെ കാബിനിൽ സുരക്ഷിതമാക്കി സുരക്ഷാ ബെൽറ്റ ധരിചതിനു ശേഷം ഇരുവശങ്ങളിലിരുന്നവരുമായുള്ള പതിവു പരിചയപ്പെടലിനു തുടക്കമിട്ടു. ഇടതു വശത്തിരുന്നയാൾ വിമാനം ടേകോഫ് ചെയ്യുമ്പോൾ പോലും സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടു മോബൈലിൽ വീട്ടുകാരുമായി സംസാരിക്കുകയാണ്.. ഇത്രയും നാൾ പറഞ്ഞിട്ടൂം തീരാത്ത വിശേഷങ്ങൾ...കാർഡിൽ അവശേഷിക്കുന്ന ബാലൻസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ്.. അതു പക്ഷെ മൊത്തം യാത്രക്കാരുടെയ്യും അപകടത്തിലാക്കാവുന്ന സുർക്ഷാവീഴ്ചയാണെന്ന് അറിയാതെയാവില്ല. നിയമം അത് എനിക്കല്ല എന്ന മട്ടിൽ വളരെ ലാഘവത്തോടെ ഇരുന്നുകൊണ്ട് വിളിച്ചു തകർക്കുന്നു. വലതു വശത്തിരിക്കുന്ന വ്യക്തി വിവാഹം കഴിഞ്ഞു പ്രിയതമയെ തനിച്ചാക്കിയുള്ള പ്രഥമയാത്രയാണ്..വിരഹം ഒരു വേദനയായി മുഖത്തു നിഴലിക്കുന്നു. കൈ വിരലിൽ പ്രിയപത്നിയുടെ നാമമെഴുതിയ വിവാഹ മോതിരം. അദ്ദേഹം കണ്ണൂർ ജില്ലയിലെ പാനൂർ മേഘലയിൽ നിന്നാണ്.

രാഷ്ട്രീയ ഭാഷണം ഇഷ്ടവിഷയമായതു കൊണ്ട് വളരെ പെട്ടെന്നു തന്നെ പരിചയപ്പെടൽ പാർട്ടിഗ്രാമങ്ങൾ എന്നു കുപ്രസിദ്ധി നേടിയ പ്രദേശങ്ങളെ കുറിച്ചായി. വിദ്യഭ്യാസമില്ലാത്ത അണികളെ നേതാക്കൾ എന്നു പറയുന്ന മാടമ്പിമാർ പാർട്ടി തത്വശാസ്ത്രം പറഞ്ഞുകൊണ്ട് ചാവേറുകളാക്കി മാറ്റുകയാണ് എന്റെ നാട്ടിൽ എന്നു വളരെ ഖേദത്തോടെയും, അമർശത്തോടെയും അയാൾ പറഞ്ഞു. അവിടത്തെ മൺതരികൾക്കു പോലും പാർട്ടി മെമ്പർഷിപ്പ് ഉണ്ടെന്നും, വിവാഹാധി ആഘോഷങ്ങൾക്ക് പരസ്പരം സന്ദർശിക്കില്ലെന്നും, അവിടത്തെ പെൺകുട്ടികളെ വിവാഹം ചെയ്യുവാൻ പുറമെ നിന്നുള്ളവർ തയ്യാറാകുന്നില്ല എന്നൊക്കെ അയാൾ പ്രതിഷേധസ്വരത്തിൽ പറഞ്ഞുവെച്ചു.. പലപ്പോഴും സ്വന്തം ജനതയെ യഥാവിധി വിലയിരുത്തുവാൻ സാധിക്കുക പ്രവാസികളാകുമ്പോഴാണെന്ന് പലരും പറഞ്ഞുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുഭവം എന്ന യാഥാർത്ഥ്യത്തിൽ നിന്നു ഉണ്ടായ അദ്ദേഹത്തിന്റെ തിരിച്ചറിവും വിലയിരുത്തലും ആത്മാർത്ഥമായി തോന്നി. വിമാനം മുകളിലേക്ക് പറക്കുവാൻ തുടങ്ങിയതോടെ സിഗ്നൽ നഷ്ടപ്പെട്ടതിനാലാകണം ഇടതുവശത്തിരുന്ന വ്യക്തി മോബൈൽ സംസാരം അവസാനിപ്പിക്കുവാൻ നിർബന്ധിതനായി സംസാരിക്കുവാൻ കൂടെ കൂടി. അയാളും കണ്ണൂർ ജില്ലക്കാരൻ തന്നെ. സ്ഥലം പിണറായി..അബൂദാബിയിലേക്കുള്ള ജ്യേഷ്ടന്റെ കടയിലേക്ക് പോകുകയാണ്..

അല്പ സമയം കഴിഞ്ഞപ്പോൾ പതിവുപോലെ എയർഹോസ്റ്റസുമാർ ഡ്രിങ്ക്സുമായി വരുന്നു. മദ്യം വേണ്ടവർക്ക് മദ്യവും, ജ്യൂസ് വേണ്ടവർക്ക് ജ്യൂസും .എന്റെ വലതു വശത്തിരുന്ന വ്യക്തി എന്നോട് മദ്യപിക്കുമോ എന്നു ചോദിച്ചു. ഇല്ല എന്ന മറുപടി പറഞ്ഞു..വിവാഹം കഴിഞ്ഞുള്ള ആദ്യയാത്രയായതുകൊണ്ട് വിഷമം ഉണ്ട്. അതുകൊണ്ട് ഞാൻ അല്പം കഴിക്കുകയാണെന്നു പറഞ്ഞു. മദ്യം കഴിച്ചാൽ വിഷമം മാറുമോ എന്ന് ചോദിച്ചപ്പോൾ ഒരു ചിരിയിൽ ഒതുക്കി മറുപടി. അയാൾക്ക് മദ്യവും എനിക്ക് ജ്യൂസും നൽകി എയർഹോസ്റ്റസ് ഇടതുവശത്തിരിക്കുന്ന വ്യക്തിയോട് എന്താണ് വേണ്ടതെന്നു ചോദിച്ചു..അയാൾക്കും വേണ്ടത് വിസ്കി തന്നെ. കൊടുത്ത കാശ് ഇങ്ങിനെയേ മുതലാക്കുവാൻ സാധിക്കൂ എന്നു എന്നോടു ചെറുചിരിയോടെ സ്വകാര്യവും.. കാശുമുതലാക്കുവാൻ സ്വന്തം ശരീരം നശിപ്പിക്കണോ എന്നു ചോദിച്ചപ്പോളും മറുപടി ചിരിയിൽ ഒതുങ്ങി.. ഇരുവശത്തിരിക്കുന്നവരും മദ്യപിക്കുന്നു, ഒരു ഗ്ലാസ് കഴിഞ്ഞു അടുത്തതിനും ആവശ്യം.. യാത്രക്കാരെ പിടിച്ചു നിറുത്താനും ,ആകർശിക്കുവാനും മദ്യം അത്യന്താപേക്ഷിതമെന്നത് പോലെയാണ് വിമാനകമ്പനിക്കാർ. ആവശ്യം മദ്യം പോലെ ഒഴിച്ചുകൊടുക്കുന്നു..രണ്ട് ക്ലാസ് കഴിഞ്ഞപ്പോൾ രണ്ട് പേർക്കും ചെറിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങി.. സംസാരത്തിൽ നേരിയ ആവേശവും, ശബ്ദവും. എന്റെ മുഖത്തു നോക്കിയാണ് പലപ്പോഴും സംസാരം. മദ്യത്തിന്റെ രൂക്ഷഗന്ധം ഇരു വശത്തുനിന്നും ഉയരുന്നു. ഒരു കൈകൊണ്ട് എന്റെ ജ്യൂസും, മറുകൈകൊണ്ട് എന്റെ മൂക്കും പൊത്തിപ്പിടിച്ചാണ് ഞാനിരിക്കുന്നത്.. പരിചയപ്പെട്ടു പോയില്ലേ.. അല്പനേരം കൂടെ കഴിഞ്ഞ് സംസാരം നിറുത്താൻ പറയാം എന്ന് ചിന്തിച്ചിരിക്കുമ്പോൾ വലതുവശത്തിരിക്കുന്ന വ്യക്തിക്ക് കാര്യം മനസ്സിലായി. എന്റെ അസ്വസ്ഥത മനസ്സിലാക്കി അദ്ദേഹം സീറ്റ് പരസ്പരം മാറിയിരിക്കാം എന്നു പറഞ്ഞു. എന്റെ പ്രയാസത്തിൽ അയാൾ ക്ഷമയും പറഞ്ഞു. ഞാനാകട്ടെ സന്തോഷത്തോടെ സൈഡ് സീറ്റിലേക്ക് മാറിയിരുന്നു. വലിയൊരു അസ്വസ്ഥതയിൽ നിന്നു രക്ഷപ്പെട്ടപോലെ കണ്ണടച്ചു ഉറങ്ങുന്നത് പോലെ ചാരി ഇരുന്നു. അപ്പുറമുള്ളവർ പിന്നെയും വാങ്ങുവാനുള്ള ശ്രമത്തിലാണ്. വിസ്കിയുടെ കോട്ട കഴിഞ്ഞപ്പോൾ പിന്നെ ബീറിനായി ആവശ്യം..അതും കുറെ കുടിക്കുന്നു. എന്തൊക്കെയോ സംസാരിക്കുന്നു. ജാതിയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നത് ഞാൻ നേരിൽ കണ്ടു. മതേതരത്വം നിലനിറ്ത്തുന്നത്തിന്റെ ഭാഗമാണോ നമ്മുടെ സർക്കാർ വാർഡുകൾ തോറും ബീവറേജ് ഷോപ്പുകളും, ബാറുകളും തുറക്കുന്നത് എന്ന് പശ്ചാതലത്തിൽ സംശയിച്ചു പോയി.

ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ആകാശയാത്രയിൽ ഭൂരിഭാഗം യാത്രക്കാർക്കും ഇത്തരം ദുരനുഭവങ്ങൾ നിരന്തരം അനുഭവപ്പെടുന്നു. വിമാനകമ്പനിക്കാർ വെച്ചു നീട്ടുന്ന മദ്യം ആവൊളം അകത്താക്കി, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അഭിമാനമായി കാണുന്നു പലരും.  . ‘എന്തും വയറുനിറച്ച്എന്ന മലയാളി മുദ്രാവാക്യം ഇവിടെ കൂടുതൽ വില്ലനാകുന്നു. ഭക്ഷണം കഴിക്കുകയാണേലും, മദ്യം കഴിക്കുകയാണേലും മൂക്കുമുട്ടെ, വയറുനിറയെ എന്നാണല്ലോ ശരാശരി മലയാളി സ്റ്റൈൽ. പലപ്പോഴും വിമാനകമ്പനികൾ യാത്രക്കാർക്കു അനുവദിച്ചതിലും കൂടുതൽ മദ്യം ഇവർ ആവശ്യപ്പെടുന്നു. അടുത്തിരിക്കുന്ന മദ്യപിക്കാത്ത യാത്രക്കാരോട് മദ്യം വാങ്ങി തനിക്ക് നൽകുവാൻ ആവശ്യപ്പെടുന്നുമദ്യം അകത്തു ചെന്നാൽ പലരുടെയും മട്ടും ഭാവവും മാറും. പ്രത്യേകിച്ചു സ്ത്രീകൾ അടുത്തിരിക്കുമ്പോൾ. അമിതമായി സംസാരിച്ചും, അനാവശ്യമായി സഹായഹസ്തം നീട്ടിയും, സ്ത്രീശരീരത്തിലേക്ക് ചാഞ്ഞിരുന്നുമൊക്കെയാണ് ഇവന്മാർ വക്രസ്വഭാവം പ്രകടിപ്പിക്കുക. വളരെ ചെറിയ ആവശ്യങ്ങളുമായി എയർഹോസ്റ്റസുമാരെ നിരന്തരം ബുദ്ധിമുട്ടിക്കുക, അങ്ങോട്ടുമിങ്ങോട്ടൂം ആടിയാടിനടക്കുക, അവസാനം സ്വാഭാവിക പരിണാമമായ ശർദ്ദിയും. വിമാനയാത്രകളിൽ ഈ മദ്യപാന്മാർ ശ്രിഷ്ടിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല. സ്ത്രീകളും, കുട്ടികളും, പ്രായമായവരും തനിച്ചു യാത്രചെയ്യേണ്ടിവരുമ്പോഴാണ് ഇതു കൂടുതൽ പ്രയാസം ശ്രിഷ്ടിക്കുന്നത്. പലപ്പോഴും ഇത്തരം കുടിയന്മാരുടെ ഇടയിലൊക്കെയാകും ഇവർക്ക് സീറ്റ് അനുവധിക്കപ്പെടുക. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യത്തിന്റെ ഗന്ധം അനുഭവിക്കാത്ത സ്ത്രീകളും, കുട്ടികളും ഇവിടെ മദ്യപിച്ചു യാത്രചെയ്യുന്നവരുമായി മണിക്കൂറുകളോളം ഒരുമിച്ചിരുന്ന് യാത്രചെയ്യുവാൻ നിർബന്ധിതരാകുന്നു. രൂക്ഷഗന്ധം സഹിക്കാനാകാതെ പലർക്കും തലവേദനയോ,മനമ്പിരട്ടലോ, ഷർദ്ദിയോ ഉണ്ടാകുന്നു.

മദ്യം വിഷമാണ്. ആരോഗ്യതിനു ഹാനീകരമാണ്, സാമൂഹിക വിപത്താണ് എന്നറിയാത്തവരല്ല മദ്യപാനികൾ. അതുകൊണ്ട്  അതികൃതർ ഇതിനെതിരെ നീക്കം നടത്താടുത്തോളം മദ്യം ഉപയൊഗിക്കുന്നവർ ഉപയോഗിച്ചുകൊള്ളട്ടെ, അതെസാമയം മണിക്കൂറുകളോളം ഇരുന്നു യാത്രചെയ്യുന്നവർക്കിടയിലിരുന്നു മദ്യപിചു മറ്റുള്ളവർക്കു പ്രയാസം ശ്രിഷ്ടിക്കുന്ന തരത്തിലുള്ള മദ്യത്തിന്റെ വിതരണവും, ഉപഭോഗവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ പോലും മദ്യപാനം സ്വകാര്യ ഇടങ്ങളിലാക്കി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനു കാരണം അടിസ്താനപരമായി മദ്യത്തിന്റെ ദൂഷ്യങ്ങൾ തന്നെയാണ്. മദ്യത്തിന്റെ ലഹരിയും, രൂക്ഷഗന്ധവും മറ്റുള്ളവർക്കു ഉണ്ടാക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണിത്. എന്നാൽ വിമാനയാത്രയിൽ മാത്രം ഇത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ല. ആർക്കൊപ്പം വേണമെങ്കിലും ഇരുന്നു മദ്യപിക്കാം. അടുത്തിരിക്കുന്നത് മദ്യം കഴിക്കാത്തവർ ആണോ, സ്ത്രീകളാണോ കുട്ടികളാണോ, പ്രായമായവർ ആണോ എന്നിങ്ങനെയുള്ള ഒരു പരിഗണനയും വേണ്ട. കാശ് മുതലാകാനെന്നവണ്ണം പലരും ഇതു ദുരുപയോഗം ചെയ്തുമറ്റുള്ളവർക്ക് പ്രയാസം ഉണ്ടാക്കുന്നു. ഇവിടെയൊക്ക ചില നിയന്ത്രണങ്ങൾ ആവശ്യമായി വന്നിരിക്കുന്നു. മദ്യപിക്കുവാൻ താല്പര്യമുള്ളവർക്ക് പ്രത്യേകമായ ഇരിപ്പിടങ്ങൾ ക്രമപ്പെടുത്തി മറ്റുള്ളവർക്ക് ഇവരുടെ മദ്യപാനം ഉണ്ടാക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കാം. യാത്രക്കായി ടിക്കറ്റ് എടുക്കുമ്പോഴൊ, ബോഡിങ് പാസ് നൽകുമ്പോഴോ മദ്യം കഴിക്കുന്നവരെയും, കഴിക്കാത്തവരെയും വേർതിരിക്കാം. അതിനനുസരിച്ചുള്ള ഇരിപ്പിടങ്ങൾ ക്രമപ്പെടുത്താം. മദ്യപിക്കുവാൻ ആഗ്രഹിക്കുന്നവർക്കു മറ്റുള്ളവർക്കു പ്രയാസം ഉണ്ടാക്കാതെ മദ്യപിക്കുകയും ചെയ്യാം. മനം മടുപ്പിക്കുന്ന രൂക്ഷഗന്ധത്തിൽ നിന്നും, മദ്യപാനികളുടെ പേക്കൂത്തുകളിൽ നിന്നും സഹയത്രികർക്കും രക്ഷപ്പെടുകയും ചെയ്യാം.

അതെസമയം യാത്രക്കാരെ ആകർഷിക്കുവാനെന്ന പേരിലാണ് വിമാനകമ്പനികൾ വിമാനങ്ങളിൽ മദ്യം വിളമ്പുന്നത്. അതുകൊണ്ട് തന്നെ യാത്രികരിൽ നിന്നു അവരറിയാതെ മദ്യത്തിന്റെ കാശും കൂടെ ചേർത്താണ് യാത്രാകൂലി ഈടക്കുന്നത്. ഫലത്തിൽ മദ്യപിക്കാത്ത യാത്രക്കാർ പോലും മദ്യത്തിനു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിരക്കിൽ പണം നൽകേണ്ടിവരുന്ന അവസ്ഥ. ഇതു വാസ്തവത്തിൽ അനീതിയാണ്. എതിർക്കപ്പെടേണ്ടതുമാണ്. മദ്യം ഉപയോഗിക്കുന്നവർ വളരെ കുറച്ചു യാത്രക്കാർ മാത്രമായിരിക്കെ ഇവർക്കു വേണ്ടി മദ്യപിക്കാത്ത ഭൂരിഭാഗം വരുന്ന മറ്റു യാത്രക്കാരിൽ നിന്നു പോലും മദ്യത്തിന്റെ കാശ് ഈടാക്കുന്ന വിമാനകമ്പനികളുടെ കൊള്ളക്കെതിരെ ശക്തമായ നീക്കങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിമാനത്തിലിരുന്ന് മദ്യപിക്കുവാൻ താല്പര്യമുള്ളവർ അതിനുവേണ്ട പണം അടച്ചു മദ്യപിക്കട്ടെ. ഈ ചെറിയ വിഭാഗത്തിനു വേണ്ടി പണവും, യാത്രയിലെ സന്തോഷവും മറ്റുള്ളവർ ബലികൊടുക്കപ്പെടുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം മദ്യം വിളമ്പിയാലേ യാത്രക്കാർ ഉണ്ടാകൂ എന്ന വിമാനകമ്പനികളുടെ നിലപാടിലും മാറ്റം വരേണ്ടതുണ്ട്. യാത്രാവേളകളിൽ മദ്യപിക്കുന്നവർ ചെറിയ ശതമാനം മാത്രമാണ്. പുരുഷന്മാരിൽ തന്നെ വലിയൊരു വിഭാഗവും, സ്ത്രീകളോ, കുട്ടികളോ മദ്യപിക്കുന്നവരല്ല. തുടർചയായ മണിക്ക്രുകൾ നീളുന്ന യാത്രവേളകൾ മദ്യപാന്മാരുടെ ശല്യം കൊണ്ട് അസ്വസ്ഥംകാകുവാൻ ഇവരാരും താല്പര്യപ്പെടില്ല എന്നുറപ്പു. അതുകൊണ്ട് തന്നെ മദ്യം വിളമ്പി യാത്രക്കാരെ ആകർഷിക്കുക എന്ന തന്ത്രം വിമാനകമ്പനികളുടേതാകുവാൻ തരമില്ല. മറിച് മദ്യകമ്പനികൾ വിമാനകമ്പനികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതാകുവാനേ തരമുള്ളൂ. മദ്യം അശ്ശേഷം വിളമ്പാത്ത, സ്വകാര്യമായി പോലും വിമാനത്തിലുരുന്ന് മദ്യപിക്കുന്നത് വിലക്കിയ വിമാനകമ്പനികളും അന്താരാഷ്ട്രതലത്തിൽ വളരെ വിജയകരമായി തന്നെ സർവീസ് നടത്തുന്നു, കൃത്യനിഷ്ടക്കും, ഇരിപ്പിട സൌകര്യത്തിനും ഏറെ പേരുകേട്ട ഷാർജാ സർക്കാരിന്റ്റെ ഉടമസ്ഥതയിലുള്ള ഈ സ്വാഭാവത്തിലുള്ള വിമാനത്തിലാകട്ടെ എപ്പോഴും തിരക്കുമാണ്. അതായത് യാത്രക്കാരെ ആകർഷിക്കുവാൻ മദ്യം വിളമ്പുകയല്ല, മറിച്ച് കൃത്യനിഷ്ടക്കാണ് മുൻ തൂക്കം നൽകേണ്ടത്. പലപ്പോഴും കുറഞ്ഞ ലീവിനോ, വിസകാലാവധി അവസാനിക്കാറാകുമ്പോഴോ യാത്ര ചെയ്യുന്നവരുടെ മുൻപിൽ ഒരു സമയനിഷ്ടയും ഇല്ലാതെ യഥേഷ്ടം മദ്യം വിളമ്പി സർവീസ് നടത്തുന്നതിനേക്കാൾ യാത്രക്കാർ താല്പര്യപ്പെടുന്നത് മദ്യം വിളമ്പാതെ കൃത്യസമയത്ത് തന്നെ പറന്നുയർന്നു, ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വിമാനകമ്പനികളാണ്. അതുകൊണ്ട് മദ്യമാണ് യാത്രകാരെ ആകർഷിക്കുന്നത് എന്ന പ്രചാരണത്തിനു തടയിടണം. മാത്രമല്ല ചെറിയ ശതമാനം മദ്യപാനികൾക്കു വേണ്ടി ഭൂരിഭാഗം യാത്രക്കരുടെയും യാത്രാവേളകൾ അസ്വസ്ഥമാക്കുന്നം പണം പിഴിയുന്ന വിമാനത്തിൽ ഇന്നു നടക്കുന്ന മദ്യവിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. ചുരുക്കം പേരുടെ മദ്യപാനം മുലം ഭൂരിഭാഗം വരുന്ന യാത്രികർക്ക് ആകാശയാത്ര അരൊചമകാതിരിക്കട്ടെ....

പി.കെ.നൌഫൽ  

12 comments:

 1. വളരെ നല്ല നിർദ്ദേശങ്ങൾ അടങ്ങിയ നല്ല പോസ്റ്റ് !

  ReplyDelete
 2. വളരെ നല്ല ഒരു ലേഖനം പുലരീ...

  വിമാന യാത്രയില്‍ മദ്യത്തിന് കാശ് വിമാനത്തില്‍ വെച്ച് ഈടാക്കുന്ന ഒരു പ്രവണത വന്നാല്‍ ഇതിനു അല്പം ശമനം കിട്ടും..
  ടിക്കറ്റില്‍ ഞങ്ങള്‍ ഇതിനും കാശ് കൊടുത്തിട്ടുണ്ട് അത് കൊണ്ടു മുതലാക്കി കളയാം എന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്...

  ReplyDelete
 3. നിദ്ദേശങ്ങളോട് യോജിപ്പ് അറിയിക്കുന്നു.

  ഇപ്പോഴത്തെ അവസ്ഥയില്‍ ബോറ്ഡിങ്ങ് പാസില്‍ സീറ്റ് നമ്പറിടുമ്പോള്‍ മദ്യപിക്കുന്നവരെ കോര്‍ണര്‍ ചെയ്താല്‍ അടുത്തിരിക്കുന്നവര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയും. എങ്കിലും ഇടക്കിടേയുള്ള ടോയ്ലറ്റ് സന്ദര്‍ശനവും രൂക്ഷ ഗന്ധവും മനം‌മടുപ്പിക്കുന്നതാണ്.

  തനിച്ച് യാത്രയാകുമ്പോള്‍ അടുത്തിരിക്കുന്നയാള്‍ മദ്യപിക്കുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ സ്വാസ്ഥ്യം നഷ്ടപ്പെടും.

  ReplyDelete
 4. വളരെ മികച്ച ലേഖനം ..ഇത്തരം കാര്യങ്ങള്‍ നിരുല്‍സാഹപ്പെടുത്തുക തന്നെ വേണം ...:)

  ReplyDelete
 5. ഇത്തരം പ്രാദേശിഅക് ചിന്താഗതിയോടു വിയോജിപ്പും അറിയിക്കുന്നു.

  ‘അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള’

  'അയാളും കണ്ണൂര്‍ ജില്ലക്കാരന്‍ തന്നെ’

  ReplyDelete
 6. ഇത്തരം പ്രാദേശിഅക് ചിന്താഗതിയോടു വിയോജിപ്പും അറിയിക്കുന്നു.

  ‘അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള’

  'അയാളും കണ്ണൂര്‍ ജില്ലക്കാരന്‍ തന്നെ’
  =========================================
  യരലവ..
  അതൊരു വിശേഷണം മാത്രമാണ്. അതിനപ്പുറമുള്ള പ്രാധാന്യം ഇല്ല. എന്റെ ഒരുപാട് കൂട്ടുകാര്‍ കണ്ണൂര്‍ ജില്ലക്കാരാണ്.

  ReplyDelete
 7. ഗള്‍ഫ്‌ രാജ്യങ്ങളുടെ വിമാന സര്‍വീസുകളില്‍ മിക്കതിലും മദ്യം വിളമ്പുന്നുണ്ട് എന്ന് ഈ അടുത്ത കാലത്താണ് ഞാന്‍ മനസ്സിലാക്കിയത്‌. ഇവരൊക്കെയാണല്ലോ ഇസ്ലാമിക രാജ്യങ്ങള്‍ എന്നും പറഞ്ഞും കൊണ്ടിരിക്കുന്നത്.

  ReplyDelete
 8. the drinks which serve in cattle class is not worth it. probably $14 for a 1.75L bottle(in US). probably much cheaper for airlines because they buy it bulk. so you wont get much reduced ticket price.. :)

  ReplyDelete
 9. ഈ പ്രശ്‌നം വിമാനത്തില്‍ മാത്രമല്ലല്ലോ പുലരീ... സന്ധ്യ കഴിഞ്ഞാല്‍ ഇപ്പോള്‍ ഏത് നാട്ടിലെ ബസ്സില്‍ കയറിയാലും ഇതുതന്നെ സ്ഥിതി. വിമാനത്തിലേക്കാള്‍ ബസ്സില്‍ കുടിയന്മാരുടെ എണ്ണം കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. രാത്രി സമയത്തെ ബസ്സിലെ തിരക്കും കൂടിയാവുമ്പോള്‍ പിന്നെ ഒന്നും പറയണ്ട.
  ഈയിടെ ഇടുക്കിയില്‍ നിന്ന് ആലുവയിലേക്കുള്ള ബസ്സില്‍ കയറി. സീറ്റ് കിട്ടിയത് ഒരു പാമ്പിന്റെയടുത്ത്. അയാള്‍ ഛര്‍ദ്ദിക്കാന്‍ ഇടക്കിടെ ശ്രമിക്കുന്നുണ്ട്. പക്ഷേ ഓക്കാനിക്കുന്നതല്ലാതെ പുറത്തേക്ക് വരുന്നില്ല. ഒടുവില്‍ ആലുവയിലിറങ്ങി ഞാന്‍ ഛര്‍ദ്ദിച്ചു. വിമാനത്തില്‍ പ്രത്യേകം സീറ്റ് റിസര്‍വ് ചെയ്യാം. ബസ്സിലാവുമ്പോ കുടിയന്‍ സ്‌പെഷ്യല്‍ ബസ്സ് തന്നെ വേണ്ടി വരും.

  ReplyDelete
 10. രചന.
  മദ്യം കേരളീയരുടെ അടിസ്ഥാന ഭക്ഷണം പോലെ ആയിരിക്കുന്നു. മൂകറ്റം മദ്യപിചുകൊണ്ട് യാത്ര പുറപ്പെടുന്നവർ മറ്റുള്ളവർക്കുണ്ടാക്കുന്ന പ്രയാസങ്ങൾ കാണാതെ പോകുന്നു. അമിത സംസാരവും, ഒടുവിൽ ആളുകളുടെ മേലേക്കുള്ള ശർദ്ദിയും..
  ബസിലാണേൽ ഒഴിഞ്ഞ സീറ്റ് ഉണ്ടെങ്കിൽ അങ്ങോട്ടു മാറിയിരിക്കാം..തീരെ പ്രയാസം ആണേൽ ബസിൽ നിന്നിറങ്ങിപ്പോകാം..
  ഈ സൌകര്യങ്ങൾ ഒന്നും വിമാനയാത്രയിൽ ഇല്ല.. നിശ്ചിത സീറ്റ് തന്നെ ഉപയോഗിക്കുവാൻ നിർബന്ധിതരാകുന്നു. അതും മണിക്കൂറുകൾ നീളുന്ന യാത്രയും..
  സ്ത്രീകളും, കുട്ടികളും, പ്രായമായവരും ഇവർ മൂലം അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല..

  ReplyDelete
 11. മുക്കുവൻ...
  കുറച്ചാണേലും, അമിതമാണേലും മദ്യപിക്കാത്ത യാത്രക്കാരിൽ നിന്നു മദ്യത്തിനുള്ള കാശ് വിമാനകമ്പനിക്കാർ ഈടാക്കുന്നു. മദ്യപർക്കു വേണ്ടി മദ്യപിക്കാത്തവർ എന്തടിസ്ഥാനത്തിലാണ് കാശ് മുടക്കേണ്ടത്?
  മദ്യപിക്കണം എന്നുള്ളവർ കാശ് മുടക്കു മദ്യപിക്കട്ടെ,
  മറ്റുള്ളവർക്കു പ്രയാസം ഇല്ലാത്ത സൌകര്യം നൽകട്ടെ...

  ReplyDelete