Wednesday, January 18, 2012

ഹിന്ദു ഉണരുക എന്നത് ഇതാണ്..


ഹിന്ദു ഉണരുക എന്നത് ഇതാണ്..
ഫേസ്ബുക്കിൽ ഉണ്ടായ ഒരു ചർച്ച...

പെരുമ്പാവൂരിൽ ക്ഷേത്രമൈതാനത്ത് പശുവിനെ അറുത്തു എന്നു പറഞ്ഞ് കോലാഹലം ഉണ്ടാക്കിയവർ വാസ്തവത്തിൽ ലക്ഷ്യം വെച്ചത് എന്തായിരുന്നു എന്ന് ഈ കമന്റ് പറഞ്ഞു തരുന്നു.
ദേശസ്നേഹം, രാജ്യരക്ഷ, ഗോമാതാവ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു പിന്നിലെ യഥാർത്ഥ അജണ്ട എന്തെന്ന് ഇയാളുട കമന്റിൽ നിന്നു വ്യക്തം...

ചർച ഇങ്ങിനെ:
പ്രതീഷ് വിശ്വനാഥ്: പെർമ്പാവൂരിലെ ഹിന്ദു യുവാക്കൾക്ക് പ്രണാമം..അൻപതോളം മുസ്ലിം കടകളും അൻപതോളം മുസ്ലിം വാഹനങ്ങളും തകർക്കപ്പെട്ടു. മാറാടിനു ശേഷം നഷ്ടപ്പെട്ടു പോയ ഹിന്ദുവീര്യം തിരിച്ചെടൂക്കുവാനുള്ള സുവർണ്ണാവസരമാണ് കേരളത്തിലെ ഹിന്ദുക്കൾക്ക് ഉണ്ടായിരിക്കുന്നത്..

അപ്പോൾ ഇങ്ങിനെയാണ് ഹിന്ദു വീര്യം ഉണരുക..
അതായത് മുസ്ലും കടകളും, വാഹനങ്ങളും തകർത്തുകൊണ്ട്..
അപ്പോൾ ഹിന്ദു വീര്യം ഉണരും..
ഇതാണ് ഹിന്ദു വീര്യം എന്ന പേരിൽ പഠിപ്പിക്കപ്പെടുന്നത് എന്ന് സാരം..

Tuesday, January 17, 2012

ബഹു:ഡി.ജി.പി.. കേരള മുസ്ലിംകൾ രാജ്യദ്രോഹികൾ അല്ല


ബഹു:ഡി.ജി.പി.. കേരള മുസ്ലിംകൾ രാജ്യദ്രോഹികൾ അല്ല

പൌരനു സുരക്തിതത്വവും, സുരക്ഷിത ബോധവും നൽകാൻ ബാധ്യതപ്പെട്ട ഭരണകൂടം തന്നെ ഒരു വിഭാഗത്തിനെ ശത്രുവായി കണ്ട് ഇതരവിഭാഗങ്ങളിൽ അരക്ഷിതബോധം ശ്രിഷ്ടിക്കുന്ന നടപടികൾ ഗുജറാത്ത് പോലുള്ള വർഗ്ഗിയമായി വെട്ടിമുറിക്കപ്പെട്ട സംസ്ഥാനങ്ങളിൽ പുതിയ വാർത്തയല്ല. എന്നാൽ കേരളം പോലുള്ള ഒരു സംസ്ഥാനത്തേക്ക് അത്തരം വർഗ്ഗികരിക്കപ്പെട്ട ഭരണനടപടികൾ കടന്നുവരുന്ന് എന്ന വാർത്തകൾ ജനാധിപത്യ വിശ്വാസികളിൽ ഉണ്ടാക്കൂന്ന നടുക്കം ചില്ലറയല്ല. ഗുജറത്തിലെ പോലെ വർഗ്ഗിയമായ ചേരിതിരിഞ്ഞു നിൽക്കുന്ന ഒരു പ്രാകൃത സമൂഹമല്ല കേരളത്തിലേത്. വിവിധ വിഭാഗങ്ങൾ തമ്മിൽ രമ്യതയോടെയാണ് നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നത്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ കേരളത്തിൽ നിലനിൽക്കുന്ന സൌഹൃദം ഇന്ത്യക്ക് തന്നെ മാതൃകയാണെന്ന് രാഷ്ട്രീയ സാമൂഹിക നിരിക്ഷകർ പറയുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ഇതരഭാഗങ്ങൾ പലപ്പോഴും കത്തിയെരിഞ്നപ്പോഴും കേരളം അതിന്റെ തനതായ സൌഹൃദ പാരമ്പര്യം കാത്തുസൂക്ഷിച്ച ചരിത്രമാണുള്ളതു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണ്ണാടകയിലും, തമിഴ്നാട്ടിലുമെല്ലാം ഹിന്ദുത്വ ഭീകരത അതിന്റെ പൂർണ്ണാർത്ഥത്തിലുള്ള ഹിംസാത്മകത അജണ്ടകളുമായി മുന്നോട്ടു പോയപ്പോൾ, ഇത്തരം വംശീയ ക്രമങളെ ഒരു പരിധിവരെ ചെറുത്തുനിന്ന പാരമ്പര്യമാണു കേരളത്തിനുള്ളതു. അതിനു പ്രധാന കാരണം കേരളത്തിലെ വർദ്ധിച്ച ന്യൂനപക്ഷ സാന്നിദ്ധ്യം തന്നെയാണ്. പൊതുസമൂഹത്തിൽ ഇന്ത്യയിലെ മതേതൊരു സംസ്ഥാനത്തിലും ഇല്ലാത്ത നിലക്കുള്ള സജീവമായ ന്യൂനപക്ഷ സാന്നിദ്ധ്യവും, ഭരണതലത്തിലുള്ള പ്രാതിനിധ്യവുണ്  കേരളത്തിൽ ഇന്നു നിലനിൽക്കുന്ന സമാധാനപൂർണ്ണമായ അന്തരീക്ഷത്തിന്നു പ്രധാന കാരണമാകുന്നത്.

എന്നാൽ സൌഹൃദാന്തരീക്ഷം തകർക്കുവാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ പൊതുഖജനാവിൽ നിന്നു ശമ്പളം പറ്റുന്ന കേരളത്തിലെ പോലീസും അണിചേരുകയാണോ?. അടുത്തകാലത്തായി കേരള പോലീസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ വേലി തന്നെ വിളവു തിന്നുകയാണോ എന്ന സംശയം സ്വാഭാവികമായും ചിന്തിക്കേണ്ടിവരുന്നു. പോലീസ് ഉദ്യോഗസ്ഥർ മുറുകെ പിടിക്കേണ്ട നിശ്പക്ഷ നീതിനിർവഹണം അസ്ഥാനകുന്ന കാഴ്ച പലപ്പോഴും കാണുന്നു. ഒരു വിഭാഗത്തിനെതിരെ  പോലീസിന്റെ ഏകപക്ഷീയ നടപടികൾ തുടർ സംഭവങ്ങളാകുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ പോലീസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ സമാധാനാന്തരീക്ഷം നിലനിർത്തുകയല്ല, മറിച്ച് തകർക്കുകയാണ് കേരള പോലീസിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യമെന്നു തോന്നിപ്പോകുന്നു. പ്രത്യേകിച്ചും നിലവിലുള്ള ഡി.ജി.പി ശ്രീ ജേകബ് പുന്നൂസ്സ് ചാർജ്ജെടുത്തതിനു ശേഷം നടന്നുവരുന്ന പല പോലീസ് നീക്കങ്ങളും ചില നിഗൂഡ ലക്ഷ്യങ്ങൾ പേറുന്നവയാണ്ണെന്ന സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ടസംഭവങ്ങളല്ല, മറിച്ച് നിരന്തരമായി ഒരേ സ്വഭാവമുള്ള അരോപണം കേരളപോലീസിനെതിരെ ഉയരുന്നു. രണ്ടു വർഷം മുൻപെ തിരുവനന്തപുരം ബീമാപള്ളിക്കടുത്ത് ചെറിയതുറയിൽ ഉണ്ടായ പോലീസ് വെടിവെപ്പ് തന്നെ ഉദാഹരണം. ഒരു പ്രകോപനവും ഇല്ലാതെ നടന്ന പോലീസ് വെടിവെപ്പിൽ കൊലചെയ്യപ്പെട്ടത് ആറു പേരായിരുന്നു. എയിഡ്സ് രോഗം പരത്തുവാൻ ശ്രമിക്കുന്ന ഒരു ക്രിമിനലുനു വേണ്ടി പോലീസ് വെടിവെച്ചത് തടിച്ചു കൂടിയ മുസ്ലിം സമുദായത്തിനു നെഞ്ചിലേക്കായിരുന്നു. വെടിവെപ്പ് നടക്കുമ്പൊൾ പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും അവിടെ പാലിക്കപ്പെട്ടില്ല. വെടിവെപ്പിൻ മുൻപുള്ള മുന്നറിയിപ്പു നൽകിയില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടുവാനായി ലാത്തിച്ചാർജ്ജോ, അക്രമാസക്തരാണെങ്കിൽ ഉണ്ടാകുന്ന ജലപീരങ്കി പ്രയൊഗവും ഒന്നും ഉണ്ടായില്ല. ഒരു മുന്നറിയിപ്പും നൽകാതെ പോലീസ് വെടിവെച്ചു. എന്നു മാത്രമല്ല വെടിവെപ്പിൽ പരുക്കേറ്റ ഒരു യുവാവിനെ കടൽതീരത്തു കൂടെ വലിച്ചിഴച്ച് കൊണ്ട് പോയി തള്ളി. വെടിവെപ്പിൽ കൊലചെയ്യപ്പെട്ടത് ആറു പേർ. അനേകം പേർ പരുക്കേറ്റ് ഇന്നും മൃതപ്രായരായി കഴിയുന്നു.


പോലീസിന്റെ നടപടി തികച്ചും ഏകപക്ഷീയമാണെന്നു അന്നു തന്നെ എല്ലാ കൊണുകളിൽ നിന്നും ശബ്ദമുയർന്നു. രാഷ്ട്രീയ നേതൃത്വം ഇതിലെ ശരികേടു മനസ്സിലാക്കി. ഒരു വിവാദം ഉണ്ടാക്കാൻ നിൽക്കാതെ വേണ്ടത്ര നഷ്ടപരിഹാരം നൽകി കുടുംബങ്ങളെ സമാശ്വാസിപ്പിക്കുവാൻ സർക്കാർ ഉടൻ തയ്യാറായി. അപോഴും വിവാദം ഒരു വശത്തു വളർന്നു. പോലെസിനു വെടിവെക്കാൻ ആരാണ ഉത്തരവിട്ടതെന്ന ചൊദ്യവും പ്രസക്തമായി. വെടിവെക്കുവാൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് വെണമെന്നിരിക്കെ ഇതൊന്നുമില്ലാതെ അക്രമാസക്തമല്ലാതെ നിൽക്കുന്ന ജനക്കൂട്ടത്തിനു നേരെ വെടിവെക്കാൻ എന്താണ് പ്രചോതനം ആയതെന്ന ചൊദ്യവും അന്തരീക്ഷത്തിൽ ഉയർന്നു. മാത്രമല്ല വെടിവെച്ചു കൊന്ന വിഭാഗ്ത്തിനു നേരെ ഭീകരവാദികൾ ആണെന്ന നിലക്കുള്ള പുതിയ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുവാൻ പിന്നീട് പോലീസ് ശ്രമിക്കുകയും ചെയ്തു. എന്നാൽ പോലീസിനു ചില സമയഗ്ങളിൽ പ്രയൊഗിക്കാവുന്ന വിശേഷാധിക്കാരം ഉപയോഗിക്കുക മാത്രമാണ് അവിടെ ചെയ്തതെന്ന് പറഞ്ഞ് വിഷയങ്ങളെ ലഘൂകരിക്കുവാൻ ഭരണകൂടം ശ്രമിച്ചു. കേരള പോലീസിന്റെ ആത്മാർത്ഥതയിലും, നിശ്പക്ഷനടപടികളിലും കുറിച്ച് മറിച്ചൊരു അർഭിപ്രായവും പൊതുസമൂഹം വെച്ചുപുലർത്താത്ത സാഹചര്യത്തിൽ അനിവാര്യമായ പോലീസ് നടപടിയായിരുന്ന് ചെറിയതുറയിൽ നടന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ ആശ്വാസം കൊണ്ടു..

എന്നാൽ അധികം വൈകിയില്ല അടുത്ത വെടിവെപ്പ് നടക്കുന്നു. ആദ്യത്തേത് കേരളത്തിന്റെ തെക്കേ അറ്റത്തായിരുന്നു എങ്കിൽ ഇത് വടക്കെ അറ്റമായ കാസർക്കോഡ് നിന്നാണ്. കേരളത്തിലെ അന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ മുസ്ലിം ലീഗിന്റെ ജാഥക്ക് നേരെയായിരുന്നു പോലീസ് വെടിവെച്ചത്. പോലീസിന്റെ വെടിവെപ്പിലും സമാനമായി സംഘപർവാർ അഴിച്ചു വിട്ട അക്രമത്തിലുമായി കൊലചെയ്യപ്പെട്ടത് രണ്ട് പേരായിരുന്നു. ഇവിടെയും പോലീസ് അമിതാവേശം കാണിച്ചു എന്നായിരുന്നു ഇതുസമ്പന്ധമായി സർക്കാർ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്. കേരളത്തിലെ തെരുവുകളിൽ രാഷ്ട്രീയ പാർട്ടികൾ തടിച്ചു കൂടുന്നതും, പ്രകോപനകരമായ മുദ്രാവാക്യം വിളിക്കുന്നതും ആദ്യ സംഭവമല്ല. എന്തെങ്കിലും ആവശ്യമുന്നയിച്ചുകൊണ്ട് ഭരണ പ്രതിപക്ഷ കക്ഷികളും അവരുടെ യുവജന സംഘടനകളുമെല്ലാം സംഘടിച്ചാൽ തെരുവ് കുട്ടിച്ചോറാക്കുന്ന ചരിത്രമാണു കേരളത്തിലുള്ളത്. അപ്പോഴൊക്കെ പൊലീസ് കാണിക്കുന്ന സംയമനവും, നീതിനിർവഹണബോധവുമെല്ലാം ഒരു വിഭാഗം ജനങ്ങൾ തടിച്ചുകൂടുമ്പൊൾ ഇല്ലതാകുന്നു. നീതിനിബോധം അപ്രത്യക്ഷമാകുന്നു. ഒരു പ്രകോപനവും ഇല്ലാതെ ജനക്കൂട്ടത്തിനു നേരെ പോലീസ് നേരിട്ടു വെടിവെക്കുന്നു. വെറും യാദൃശ്ചികതകൾക്കപ്പുറം മറ്റെന്തെങ്കിലും താല്പര്യങ്ങൾ ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കുന്നതാണ് സമാനമായ സംഭവങ്ങളിൽ പോലീസ് എടുക്കുന്ന നിലപാടുകൾ.

അടുത്ത ദിവസങ്ങളിലായി പത്രത്താളുകളിൽ വീണ്ടും സജീവമായ ലവ്ജിഹാദ് വിവാദത്തിനു യഥാർത്ഥത്തിൽ ഔദ്യോഗികഛായ നൽകിയത് കേരള പോലീസിലെ ഒരു വിഭാഗമായിരുന്നു എന്നത് ഇവിടെ സ്മരണീയമാണ്. പത്തനം തിട്ട ജില്ലയിലെ ഒരു കോളേജിൽ നടന്ന സ്വാഭാവിക പ്രണയത്തിനു ഹൈന്ദവ തീവ്രവാദികൾ സ്വാകാര്യമായി ഉയർത്തിക്കൊണ്ടുവരുവാ ശ്രമിച്ചിരുന്ന ലവ്ജിഹാദ് എന്ന പഥപ്രയോഗം വെച്ചുകെട്ടിയത് ജേകബ് പുന്നൂസിന്റെ  പോലീസ് തന്നെയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളായിരുന്നു ഇവിടെ കമിതാവായ യുവതി എന്നത് കൊണ്ട് തന്നെ പോലീസ് വിഷയം അഭിമാനപ്രശ്നമായി എടുക്കുകയും, ഇതില്പെട്ട യുവാവിനെതിരെ കള്ളക്കേസുകൾ ചാർജ്ജു ചെയ്യുകയും ചെയ്തു.  എന്നു മാത്രമല്ല, ആഗോളതലത്തിൽ പ്രവ്ര്ത്തിക്കുന്ന ഒരു ഭീകര സംഘത്തിന്റെ കണ്ണികളാണ് യുവാവെന്ന ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിനെ തുടർന്നാണ് വിഷയം ഹൈന്ദവ തീവ്രവാദികളും, കേരളത്തിൽ മുഖ്യധാരാപത്രങ്ങളും ഏറ്റെടുക്കുന്നതും, വിവാദമാക്കുന്നതും. ഒരു പരിധിവരെ ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന നിലക്കുള്ള നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ മേല്പറഞ്ഞ വ്യക്തിക്കതിരെ മാത്രമായിരുന്നു ആരോപണം എങ്കിൽ, കോടതിയുടെ വിശദീകരണത്തിനു മറുപടിയായി ജേകബ് പുന്നൂസ് നൽകിയ സത്യവാങ്മൂലത്തിൽ കേരളത്തിൽ ലവ് ജിഹാദ് എന്ന നിർബന്ധ മതപ്രിവർത്തനം ഉണ്ടെന്ന പരോക്ഷമായ സൂചനയായിരുന്നു ഉണ്ടായത്. പിന്നീട് കൂടുതൽ തെളിവുകൾ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ലവ്ജിഹാദ് എന്നത് ഒരു പ്രാഹേളിക മാത്രമായിരുന്നു എന്നു പോലീസ് മറുപടി നൽകിയത്. തിന്നിടയിൽ റിപ്പൊറ്ട്ട് തയ്യാറാക്കുവാനെന്ന പേരിൽ ദശാബ്ദങ്ങളായി വൈവാഹികജീവിതം തുടരുന്ന ദമ്പതികളെ വരെ പോലീസ് പീഢിപ്പിച്ചു. പലരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു കുറ്റവാളികളെന്ന പോലെ ചൊദ്യം ചെയ്തു. പ്രായപൂർത്തിയായ കുട്ടികൾ ഉള്ള കുടുംബങ്ങൾ വരെ നിലക്ക് പോലീസിന്റെ പീഢനത്തിന്നിരയായി. ഇവിടെയെല്ലാം ഒരു സമുദായത്തോടുള്ള കേരളാ പോലീസിന്റെ സമീപനം കടുത്ത ശത്രുതാപരമായിരുന്നു.

പ്രവാചകമായ മുഹമ്മ്ദിനെ ആക്ഷേപിക്കുന്ന, അവഹേളിക്കുന്ന ചോദ്യപ്പേപ്പേ തയ്യാറാക്കിയതിന്റെ പേരിൽ തൊടുപുഴ ന്യുമാൻ കോളെജ് അദ്ധ്യാപകൻ ജോസഫ് അക്രമിക്കപ്പെടുന്നു. കേരളത്തിൽ നിരന്തം ഉണ്ടാകുന്ന അക്രമങ്ങളുടെ കൂട്ടത്തിൽ ചേർക്കാവുന്ന ഒരു വധശ്രമം. എന്നാൽ കേരള പോലീസ് വിഷയത്തെ നേരിട്ടത് മറ്റു പല മാനങ്ങലോടും കൂടിയായിരുന്നു. തൊടുപുഴയിൽ നടന്ന അക്രമത്തിന്റെ പേരിൽ കേരളത്തിൽ അക്ഷരാർത്ഥത്തിൽ ഒരു വിഭാഗത്തിനു നേരെ അടിയന്തിരാവസ്ഥ സമാനമായ നടപടികളാണ് ഉണ്ടായത്. പ്രാദേശിക വിഷയത്തിന്റെ പേരിൽ അഖിലേന്ത്യാ നേതൃത്വം വരെ പോലീസ് വേട്ടക്കിരയായി. സംഘടിക്കാനുള്ള സ്വാതന്ത്യം പോലീസ് നിഷേധിച്ചുഅക്രമത്തിന്റെ പേരിൽ ആരോപണവിധേയരായ പ്രസ്ഥാനത്തിനെതിരെ മാത്രമല്ല, അതുമായി ബന്ധമുണ്ടെന്ന സംശയത്തിൽ രാഷ്ട്രീയ് പാർട്ടി. ബഹുജന സംഘടനകൾ, വനിതാ പ്രസ്ഥാനങ്ങൾ ഇവർക്കു പോലും സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചു. എത്രത്തോളമെന്നാൽ പത്രസ്ഥാപനം വരെ പോലീസ് നടപടികൾക്കു വിധേയമാക്കപ്പെട്ടു. വാർത്താമാധ്യമങ്ങൾക്ക് പോലീസ് ആവൊളം കള്ളക്ക്ഥകൾ നൽകി പ്രോത്സാഹിപ്പിച്ചു. റെയ്ഡെന്ന പേരിൽ പോലീസ് തന്നെ പല സ്ഥലങ്ങളിലും ആയുധങ്ങൾ കൊണ്ട് വെക്കുന്നതായി ആരോപണം ഉയർന്നു. കേരളത്തിൽ ആദ്യമായി നടക്കുന്ന അക്രമ സംഭവമായിരുന്നില്ല തൊടുപുഴയിലേത്. കൈപത്തി മാത്രമല്ല തലതന്നെ വെട്ടിമാറ്റി കൊടിമരത്തിൽ കെട്ടീത്തൂകിയ സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ മുൻപിലിട്ട് ആധ്യാപകനെ വെട്ടികൊന്ന സംഭവവും കേരളത്തിൽ തന്നെ നടന്നതാണ്. ഇതേ സംഭവം നടക്കുമ്പൊൾ തന്നെ സമാനമായ രണ്ട് സംഭവങ്ങൾ നടന്നു. ഇവിടെയൊന്നും കാണിക്കാത്ത അമിത ജാഗ്രത, തൊടുപുഴയിൽ നടന്ന വധശ്രമത്തിൽ മാത്രം ഉണ്ടായതിനു പിന്നിൽ താല്പര്യങ്ങൾ എന്തെന്നു വ്യക്തം. അറുപത്തഞ്ചോളം പേർ കൊലചെയ്യപ്പെട്ട സംത്സോത എക്സ്പ്രസ് ബോംബ് സ്ഫോടനക്കേസിൽ ആകെ കേസിൽ അഞ്ചിൽ താഴെ പേർ മാത്രം. അതെ സമയം തൊടുപുഴയിൽ നടന്ന വധശ്രമക്കേസിൽ പോലീസ് കേസിൽ പെടുത്തിയത് അറുപത്തഞ്ചോളം പേരെ..മാത്രമല്ല ഭീകരവാദികളെ നേരിടുവാനുള്ള പ്രത്യേക ഭീകരവിരുദ്ധ വകുപ്പു കൂടെ ഇതുമായി ബന്ധപ്പെട്ടവരുടെ മേൽ വെച്ചുകെട്ടി.


ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി ഒരു സമുദായം എന്ന നിലക്ക് ജീവനും, ജീവിതവും നൽകി പോരാടിയ സമുദായമാണ് കേരളത്തിലെ മുസ്ലിം സമൂഹം. പോർട്ടുഗീസുകാരുടെ അക്രമണം മുതൽ ബ്രിട്ടീഷുകാരുടെ അധിനിവേശം വരെ നീണ്ട് നിന്ന വൈദേശിക ആധിപത്യത്തിനെതിരെ പതിനായിരങ്ങളെയാണ് അധിനിവേശവിരുദ്ധ പോരാട്ടതിന്റെ പാഥയിൽ സമൂഹം ബലി നൽകിയതു. പതിനായിരങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടു, അതിലേറെ പേരെ കാണാതായി. കുറെ പേരെ നാടുകടത്തി. സ്വത്തുവഹകൾ കൊള്ളയടിച്ചു. അങ്ങിനെ നാടിന്റെ സ്വതന്ത്യം കാത്തു സൂക്ഷിക്കുവാൻ ജീവാർപ്പണം ചെയ്ത സമൂഹത്തിന്റെ പ്രതിനിധികൾക്ക് ഇന്ന് സ്വതന്ത്യ ദിനം ആഘോഷിക്കുവാൻ പോലും പാടില്ല എന്ന് കേരള പോലീസ് പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു കൊണ്ട്, രാഷ്ട്രീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സ്വതന്ത്രദിനം ആഘൊഷിക്കുവാനുള്ള ഒരു പൌരന്റെ അവകാശത്തെ കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ പോലീസ് അനുമതി നിഷേധിക്കുന്നു. അതേ സമയം തന്നെ രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള ഹിന്ദുത്വ തീവ്രവാദികൾ ആയുധമണിഞ്ഞു നടത്തുന്ന സൈനിക പരേഡിനു പോലീസ് അക്മ്പടി സേവിക്കുന്നു.


കൂട്ടിവായിക്കുവാൻ ഇതുമായി ബന്ധപ്പെട്ട ഒരുപാടു അംഭവങ്ങൾ ഇനിയുമുണ്ട്.  കാശ്മീർ കേസു മുതൽ കേരളത്തിൽ ഒരാൾക്കു പോലും പരുക്കേൽക്കാത്ത നാടൻ ബോംബ് സ്ഫോടനങ്ങളുടെ പേരിൽ ഒരു വിഭാഗത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് പോലീസ് നടത്തിയ നടപടികൾ, അതുമായി ബന്ധപ്പെട്ട് വിവിധ പത്രമാധ്യമങ്ങൾക്ക് നൽകിയ കള്ളക്കഥകൾ. കേരളത്തിലെ മുസ്ലിം സമുദായത്തിനു നേരെ തുടർച്ചയായി നടക്കുന്ന നീതിരഹിത നടപടികൾ അവരെ സംശയത്തിന്റെ മുൾമുനയിൽ നിറ്ത്തുന്ന കേരള പോലീസിന്റെ നിലപാടുകൾ. ഇതിന്റെ തുടർച്ചയാണ് ഇപ്പൊൾ പുറത്തുവനിരിക്കുന്ന ഈമെയിൽ ഹാകിങും. മ്സുലിം സമുദായത്തിലെ ശ്രദ്ദേയ വ്യക്തികളെ തെരഞ്ഞു പിടിച്ച് അവരുടെ ആശയകൈമാറ്റങ്ങൾ നിരീക്ഷണത്തിനു വിധേയമാകണമെന്ന് മതേതര കേരളത്തിലെ പോലീസാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.  അതിനു കാരണമായി പറഞ്ഞതാണ് ശ്രദ്ധേയമായ വിഷയം. അതായത് ‘സിമി’ ഭീകരവാദികൾ എന്ന വ്യാജേനയാണ് മുസ്ലിം സമുദായത്തിലെ പ്രബലരായ ഈ വ്യക്തികളുടെ സ്വാകര്യ ആശയവിനിമയം ഹാക്ക് ചെയ്തു കടന്നുകയറുവാൻ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. കുരിശുയുദ്ധ മനോഭാവം നിലനിൽക്കുന്ന പാശ്ചാത്യ ക്രൈസ്തവ രാജ്യങ്ങളിലാണ് മുസ്ലുംകളെ ഭരണകൂടം നിലക്കുള്ള നിരീക്ഷണത്തിൽ ഭയപ്പെടുത്തി നിർത്തിയിരിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ മെയിൽ ഹാക് ചെയ്തും, മുസ്ലിം കേന്ദ്രങ്ങളിൽ വ്യാപകമായി നിരീക്ഷണ കേമറകൾ ഘടിപ്പിച്ചും നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്തുക എന്ന കുരിശുയുദ്ധ അജണ്ട, കേരളത്തിലെ മതേതര ഭരണകൂടം ഇപ്പോൾ കടമെടുത്തിരിക്കുന്നു എന്നു വേണം പറയുവാൻ. അതിനു കാരണമായി പറയുന്നത് ‘സിമി’ എന്ന നിരോധിത പ്രസ്ഥാനത്തിന്റെ പേരും. കേരളം ഭരിക്കുന്ന ഭരണകഷിയിൽ പെട്ട മുസ്ലിം ലീഗിന്റെ പാർലമെന്റ് മെമ്പറും, വ്യവസായ പ്രമുഖനുമായ പിവി, അബ്ദുൾ വഹാബിനെ പോലും നിരോധിത പ്രസ്ഥാനത്തിന്റെ ലിസ്റ്റിൽ പെടുത്തി നിരീക്ഷണം ഏർപ്പെടുത്തുവാൻ കേരളാ പോലെസ് തയ്യാറെടുത്തു എന്ന വിവരം ഒരു ജനാധിപത്യ സംവിധാനത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ‘സിമി’എന്ന തുറുപ്പുചീട് കാണിച്ചു ഒരു സമൂഹത്തെ നിരന്തരം സംശയത്തിന്റെ മുൾമുനയിൽ നിരുത്തുക, അതുവഴി അവരിൽ അരക്ഷിതബോധം നിലനിർത്തുക എന്ന ഗൂഢതന്ത്രം ഇതിനുപിന്നിൽ പ്രവർത്തിക്കുന്നു എന്നു വേണം മനസ്സിലാക്കുവാൻ.

ഒരു സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്തി സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും അകറ്റുക എന്ന ആശയം ഇന്ത്യയിൽ കടന്നുവരുന്നത് ഹിന്ദുത്വ തീവ്രവാദികളിൽ നിന്നാണ്. അതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ നിരന്തരം കലാപങ്ങൾ, സ്ഫൊടനങ്ങൾ എന്നിവ ശ്രിഷ്ടിച്ചു. അതിന്റെ ഉത്തരവാദിത്വം മുസ്ലിം സമുദായത്റ്റിന്റെ മേൽ വെച്ചുകെട്ടി. ഇരകളും, പ്രതികളാക്കപ്പെടുന്നതും ഒരു വിഭാഗം തന്നെ, ഇതേ നിലക്കുള്ള അന്യവൽക്കരണം തന്നെയാണ് കേരള പോലീസിലെ ഒരു വിഭാഗം ലക്ഷ്യമിടുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്നു. അതിന്റെ ഭാഗമാണ സമൂഹത്തിന്റെ വിവ്ധ മേഘലകളിൽ സജീവ സാന്നിദ്ധ്യമായ വ്യക്തികളെ തെരഞ്ഞു പിടിച്ചുകൊണ്ടുള്ള നിരീക്ഷണം. കേരള ഭരണത്തിൽ ഇരുപത്തിയഞ്ച്  ശതമാനം പങ്കുള്ള മുസ്ലിം ലീഗ് നേതാക്കളെ വരെ കേരള പോലീസ് അവിശ്വാസത്തിന്റെ ഭാഗമായി ഈമെയിൽ ഹാക്ചെയ്യുവാൻ തിരിമാനിച്ചിരിക്കുന്നു എന്നത് ഭരണം നടത്തുന്ന മുസ്ലിം സമുദായത്തിൽ പെട്ട രാഷ്ട്രീയ നേതൃത്വത്തെ വരെ കേരളത്തിലെ പോലീസിനു വിശ്വസം ഇല്ല എന്ന അത്യന്തം അപകടകരമായ അവ്സ്ഥയാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടിയുടെ അനുമതിയോടെയാണോ പാശ്ചാത്യ നാടുകളെയും, ഗുജറാത്ത് പോലീസിനെയും കവച്ചുവെക്കുന്ന നടപടി എന്ന് ഭരണനേതൃത്വം വ്യക്തമാക്കണം. കേരളത്തിലെ ഇരുപത്തിയഞ്ചു ശതമാനം വരുന്ന മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുൾമുനയിൽ നിറ്ത്തി മുഖ്യധാരയിൽ നിന്നു അകറ്റുവാനുള്ള ഗുഢതന്ത്രത്തിന്റെ പിന്നിൽ ആരെന്നത് പുറത്തുകൊണ്ട്വരണം. സമാധാനത്തോടെ സഹവർത്തിത്വത്ത്ടെ ജിവിക്കുന്ന ഒരു സമൂഹത്തിൽ നിഗൂഢതന്ത്രം പയറ്റി മുതലെടുക്കുവാനുള്ള കേരള പോലീസിനെ ഒരു വിഭാഗത്തിന്റെ ശ്രമത്തിനെതിരെ ശക്തമായ നടപടികൾ ഉണ്ടായേ തീരൂ..മറ്റേതൊരു സമുദായത്തേക്കാൾ നാടിന്റെ സ്വാതന്ത്യം കാത്തു സൂക്ഷിക്കുവാൻ ജീവനും, ജീവിതവും സമർപ്പിച്ച ഒരു സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഭരണത്തിൽ നുഴഞ്ഞുകയറിയ വർഗ്ഗിയവാദികൾ നടത്തുന്ന നിഗുഢതന്ത്രങ്ങളുടെ യഥാർത്ഥവിവരങ്ങൾ പുറത്തുവന്നേ മതിയാകൂ. ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിന്നു അത് അത്യാന്താപേക്ഷിതമാണ്.