Monday, November 28, 2011

യത്രാസംഘം തലസ്ഥാന നഗരിയിൽ


യാത്രാസംഘം മുന്നോട്ട്..

തൊള്ളായിരത്തി എൺപതുകളുടെ അവസാനം..
കോഴിക്കോട് ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നു ഒരു യാത്രാസംഘം പുറപ്പെട്ടു..
വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള യാത്രാസംഘം..
"സ്വയം തയ്യാറാകാത്ത ഒരു സമൂഹവും പരിവർത്തനത്തിനു വിധേയമാക്കപ്പെടില്ല" 
എന്ന വിശുദ്ധവാക്യം മനസ്സിൽ ഉൾകൊണ്ട് അവർ യാത്രതുടങ്ങി...

സഞ്ചരിക്കേണ്ട വഴികളേതൊക്കെയെന്ന് ഒരു തീർച്ചയുമില്ലാത്ത അനിവാര്യമായ യാത്രപുറപ്പെടൽ..
ഭാവിയെ കുറിച്ച് ഒരു വ്യക്തതയും ഇല്ലായിരുന്നു...
എന്നാൽ അവർക്കുണ്ടായിരുന്നു ചില പ്രത്യേകഥകൾ
സുദൃഢമായ ലക്ഷ്യം...
വെല്ലുവിളികളെ അതിജീവിക്കാനുള്ള മാനസികദൃഢത..
പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ആത്യന്തിക മൂല്യങ്ങളിൽ അവർക്ക് വിശ്വാസം ഉണ്ടായിരുന്നു.
സഞ്ചാരപഥങ്ങളിൽ മലരും പൂവും വിതറിയല്ല എതിരേൽക്കപ്പെടുക എന്ന തിരിച്ചറിവുമുണ്ടായിരുന്നു..
സർവോപരി പ്രപഞ്ചനാഥനിലുള്ള അചഞ്ചലമായ വിശ്വാസം..

പീഢനം അനുഭവിക്കുന്ന ജനതയിലേക്കവർ ഇറങ്ങി ചെന്നു..യാത്രയിലുടനീളം ആളുകൾ ഈ യാത്രാസംഘത്തോടൊപ്പം ചേർന്നു.. ഒറ്റക്കും കൂട്ടായും. വെല്ലുവിളികളെ അതിജയിക്കാനാകാത്ത  ചിലരെങ്കിലും വഴിമാറി നടന്നു..എന്നാൽ അവരുടെ മനസ് ഈ യാത്രാസംഘത്തിനവർ നൽകി.. ഒപ്പം പ്രാർത്ഥനയും..

ഭാഷാ, സംഘടനാ വൈജാത്യങ്ങൾക്കതീധമായി ആ മുദ്രാവാക്യം മനസ്സിൽ നിന്ന് മനസ്സിലേക്ക് പ്രചരിച്ചു.. വേണ്ടത്ര സമയം എടുത്തുകൊണ്ട് തന്നെ.. ആത്യന്തിക വിജയത്തിനു പിന്നിൽ ഒരു കുറുക്കുവഴികളും ഇല്ല എന്ന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു..

ദശാബ്ദം പിന്നിടുമ്പൊൾ ഈ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട്, എതിരാളികളിൽ ഭീതിവിതറികൊണ്ട് ഈ യാത്രാസംഘം മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന ഹിംസജന്തുക്കൾ ഏറെയുള്ള ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ജനസഹസ്രങ്ങളെ സാക്ഷിയാക്കി സാന്നിദ്ധ്യമറിയിക്കുന്നു..ഇതു വെറുമൊരു സാന്നിദ്ധ്യമറിയിക്കലല്ല.. ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചുവരവാണ്.

നഷ്ടപ്പെട്ടത് ഒക്കെയും തിരിച്ചു പിടിക്കുവാൻ..
അതിനു എത്രകാലം വേണമെങ്കിലും ക്ഷമയോടെ പോരാടാൻ തയാറായി 
കൊണ്ടാണ് ഈ യാത്ര..

നിരന്തര കലാപങ്ങൾക്കും, ഭരണകൂട ചൂഷണങ്ങൾക്കും നിരന്തരം ഇരയാക്കപ്പെടുന്ന സമുദായമേ...നിങ്ങൾ ഇനി ഒറ്റക്കല്ല,  നിങ്ങൾക്ക് സഹായവുമായി, ഒരു കൈതാങ്ങായി ഈ യാത്രാസംഘവുമുണ്ട്...

ഒരു കാര്യം ഉറപ്പ്.. ഒരു ചുവടു പോലും പുറകോട്ടില്ല...
ലക്ഷ്യം നേടിയല്ലാതെ ഈ യാത്ര അവസാനിക്കുകയുമില്ല..

ഈ സമൂഹത്തിന്റെ ബലഹീനതകൊണ്ട് നഷ്ടപ്പെട്ട 
ഗേഹങ്ങൾ തിരിച്ചുപിടിക്കാതെ ഇനി മടക്കമില്ല..

അതിനു വേണ്ടി തലമുറകൾ നീളുന്ന പോരാട്ടത്തിനുള്ള ആദർശപരമായ കരുത്ത് ഈ യാത്രാസംഘത്തിനു ആവോളം ഉണ്ട്...

അതുകൊണ്ട് തന്നെ ഇതൊരു ചരിത്രമുഹൂർത്തമാണ്...നാളെ ചരിത്രതാളുകളിൽ രേഖപ്പെടുത്തേണ്ട യാത്രാസംഘത്തിന്റെ ആഗമനദിനം...4 comments:

 1. ആ കൈവേട്ടിനു സമാധാനം ഇനിയും പറയേണ്ടിയിരിക്കുന്നു.

  ReplyDelete
 2. ഫിയൊനിക്സ് ..
  അതു അന്വേഷിക്കാനല്ലേ എൻ.ഐ.എ കേരളത്തിൽ സ്വന്തമായി ഓഫീസ് തുടങ്ങിയിരിക്കുന്നത്..
  അവർ അന്വേഷിക്കട്ടെ...

  ReplyDelete
 3. ഈ യാത്രാ സംഘത്തിന് വിശ്രമമില്ല.....

  ReplyDelete
 4. പ്രതിരോധം അപരാധമല്ല പക്ഷെ...
  http://jamaatheislami.blogspot.ae/2014/05/blog-post.html

  ReplyDelete