Tuesday, November 22, 2011

ഇസ്രത്ത് ജഹാൻ: ഭരണഭീകരത..

*മാതൃഭൂമി മുഖപ്രസംഗം*

*നീതിതേടുന്നവര്‍ക്ക് ആശ്വാസം*

മലയാളിയായ പ്രാണേഷ്‌കുമാര്‍പിള്ളയും സുഹൃത്ത് ഇസ്രത്ത് ജഹാനും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോര്‍ട്ട് ഗുജറാത്തിലെ നരേന്ദ്രമോഡിസര്‍ക്കാറിന് വന്‍തിരിച്ചടിയാണ്. ഏറ്റുമുട്ടല്‍ നടന്നെന്ന് ഗുജറാത്ത് പോലീസ് പറയുന്ന 2004 ജൂണ്‍ 15-നു മുന്‍പുതന്നെ നാലുപേരും കൊല്ലപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഗുജറാത്ത് പോലീസിനും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് എസ്.ഐ.ടി.യുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പുതിയ കേസെടുക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍, ഗുജറാത്ത് സര്‍ക്കാറിന്റെയും വാദംകേട്ടശേഷമേ ഇക്കാര്യത്തില്‍ അന്തിമ ഉത്തരവിറക്കൂ. ആലപ്പുഴ സ്വദേശിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ്പിള്ള, പത്തൊന്‍പതുകാരിയായ ഇസ്രത്ത്ജഹാന്‍, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15-നാണ് അഹമ്മദാബാദിനടുത്ത് വെടിയേറ്റുമരിച്ചനിലയില്‍ കണ്ടത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരാണ് ഇവര്‍ എന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

പോലീസിന്റെ ഭാഷ്യം ശരിയല്ലെന്നും ഇവര്‍ വധിക്കപ്പെട്ടതാണെന്നും പരാതിയുണ്ടായി. ഈ പ്രശ്‌നത്തില്‍ ഗുജറാത്തിലെ മോഡിസര്‍ക്കാര്‍ നിയമവാഴ്ചയ്ക്കും സമുന്നതമായ ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. പ്രാണേഷും സംഘവും കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് 2009-ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാങ് നല്‍കിയ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. പോലീസിന്റെ വാദത്തിനെതിരെ ഇസ്രത്ത് ജഹാന്റെ മാതാവ് ഷമീമ കൗസറും പ്രാണേഷിന്റെ അച്ഛന്‍ ഗോപിനാഥപിള്ളയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് എസ്.ഐ.ടി. നിയോഗിക്കപ്പെട്ടത്. എസ്.ഐ.ടി. റിപ്പോര്‍ട്ടെന്നപോലെ ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണവും മോഡിസര്‍ക്കാറിന് തിരിച്ചടിയും താക്കീതുമാണ്. ഏറ്റുമുട്ടലിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും മറ്റും അന്വേഷണം നടത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മരണം സംഭവിച്ച സമയം, സ്ഥലം എന്നിവയും അന്വേഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ പോലീസുകാരെ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അത്യപൂര്‍വമായ കേസായി പരിഗണിച്ച് അവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി അഞ്ചുമാസംമുന്‍പ് ഒരു വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ദുഷ്പ്രവണതകള്‍ കടുത്ത മനുഷ്യാവകാശധ്വംസനങ്ങളാണെന്നും പരിഷ്‌കൃത സമൂഹത്തിലെ ഭരണാധികാരികള്‍ ഉരുക്കുമുഷ്ടിയോടെ അവ അടിച്ചമര്‍ത്തണമെന്നും നിര്‍ദേശിക്കുകയുണ്ടായി.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യുന്ന ഭരണാധികാരികള്‍ക്ക് ഇത്തരം കേസുകള്‍ ഒരുകാലത്ത് തിരിച്ചടിയാകുമെന്നുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണിത്. ഇന്ത്യ സ്വതന്ത്രയായി 60-ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലീസ്‌സേന ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയചട്ടുകങ്ങളാക്കി പോലീസിനെ ഭരണകക്ഷികള്‍ പലപ്പോഴും മാറ്റുന്നതും ഇതിനു കാരണമാണ്. ഇതിന് മാറ്റംവരുത്താന്‍ രാഷ്ട്രീയകക്ഷികളും ആര്‍ജവത്തോടെ ശ്രമിക്കുന്നില്ല. നമ്മുടെ നീതിന്യായസംവിധാനത്തില്‍ വലിയ വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. നീതി വൈകാതെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. ഗുജറാത്ത്ക്കലാപകാലത്തെ പല കേസുകളും മോഡിസര്‍ക്കാര്‍ കൈകാര്യംചെയ്ത രീതിയെ കോടതികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനു പരിഹാരംകാണാനും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കാനും കോടതികള്‍തന്നെ മുന്നോട്ടുവരുന്നുവെന്നത് ശ്രദ്ധേയമാണ്. ആ നിലയ്ക്ക്, എസ്.ഐ.ടി. അന്വേഷണത്തിനും അതിന്മേല്‍ കോടതി നടത്തിയ നിരീക്ഷണത്തിനും പ്രസക്തിയും പ്രാധാന്യവുമേറുന്നു. ഗുജറാത്ത് സംഭവങ്ങളെത്തുടര്‍ന്ന് നീതി കാത്തുകഴിയുന്നവര്‍ക്കെല്ലാം അത് പ്രത്യാശയേകും.11 comments:

 1. ഇസ്രത്ത് ജഹാൻ: ഭരണഭീകരത..
  പോലീസുകാർക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കണമെന്ന് ഹൈക്കോടതി

  ReplyDelete
 2. ഇസ്രത്ത് ജഹാനെയും സുഹൃത്തുക്കളെയും പോലീസ് വെടിവെച്ച് കൊന്നത് തെറ്റാണെന്നും പോലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മാത്രമാണ് കോടതി പറഞ്ഞത് അവര്‍ നിരപരാധികളാണെന്ന് പറഞ്ഞിട്ടില്ല. ലഷ്കരി തൊയിബ അവരെ രക്തസാക്ഷിയെന്നാണ് സ്വന്തം വെബ്സൈറ്റില്ല് വിശേഷിപ്പിച്ചിരിക്കുന്നത്, മാത്രമല്ല അവര്‍ക്കു് തീവ്രവാദി ബന്ധമുണ്ടെന്ന് റോ യും സ്ഥീരീകരിച്ചിട്ടുണ്ട്.

  ReplyDelete
 3. രണ്ടു വിഷയം ഇവിടെ നിലനില്‍ക്കുന്നു..
  രഹസ്യാന്വേഹ്സന റിപ്പോര്‍ടുകള്‍ ആധികാരികമല്ല.. വെറും നിഗമനങ്ങള്‍ മാത്രമാണ്..
  ഉണ്ടെകില്‍ തന്നെ അവരെ കൊല്ലാന്‍ മോഡി പട്ടാളത്തിന് എന്താണ് അര്‍ഹത?
  അവര്‍ എന്തെങ്കലും കുറ്റകൃത്യങ്ങളില്‍ എര്പെട്ടുവോ?
  ഇക്കാലമത്രയും ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അല്ലാതെ ഇസ്രത് തീവ്രവാദി ആയിരുന്നു എന്നാ നിലക്കുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ടും വന്നിട്ടില്ല..

  ഓഫ്; മുസ്ലിംകള്‍ മൊത്തം തീവ്രവാദികള്‍ എന്ന് പറയുന്ന മോഡിയും അയാളുടെ ആദര്‍ശവും ഉപയോഗിക്കുന്ന തീവ്രവാദി എന്നാ സാങ്കേതിക വാക്ക് തന്നെ ഇസ്രത്തിന്റെ വിഷയത്തിലും ഉപയോഗിച്ചതാവാം.

  ReplyDelete
 4. ഇസ്രത്തിനെ ലഷ്കര്‍ വിശേഷിപ്പിക്കുന്നതു രക്തസാക്ഷിയായി: ജി.കെ. പിള്ള

  ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഇസ്രത്ത് ജഹാനെ പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബ അതിന്റെ വെബ്സൈറ്റില്‍ വിശേഷിപ്പിക്കുന്നതു രക്തസാക്ഷിയായാണെന്നു മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള. ഇസ്രത്തിനെതിരേ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നതായുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ വാദം ശരിയാണെന്നും ഒരു ദേശീയ വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജി.കെ. പിള്ള പറഞ്ഞു.

  ഇസ്രത്ത് വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് എന്നുമാത്രമേ എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നുള്ളൂവെന്നും അല്ലാതെ അവര്‍ തീവ്രവാദിയാണോ അല്ലയോ എന്നോ ലഷ്കര്‍ അംഗമല്ലെന്നോ പറയുന്നില്ലെന്നും ജി.കെ. പിള്ള ചൂണ്ടിക്കാട്ടി. ഇസ്രത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച ലഷ്കറിന്റെ വെബ്സൈറ്റ് പിന്നീട് ഈ പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. ലഭ്യമായ തെളിവുകള്‍ പ്രകാരം ഇസ്രത്തും സംഘാംഗങ്ങളും സംശയകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. വിവിധ പുരുഷന്മാരോടൊപ്പം ഇസ്രത്ത് വിവിധ ഹോട്ടലുകളില്‍ തങ്ങിയിട്ടുണ്ട്. ഇതു തീര്‍ച്ചയായും സംശയം നല്‍കുന്നതാണ്: ജി.കെ.പിള്ള കൂട്ടിച്ചേര്‍ത്തു.

  ഇസ്രത്തും മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ഷേക്കുമുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ട സംഭവം പോലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്നും ഏറ്റുമുട്ടലായി പിന്നീടിതു ചിത്രീകരിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സ്വീകരിച്ച ഹൈക്കോടതി നാല് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 21 പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി പുതിയ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ പുതിയ അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

  കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയെയോ എന്‍ഐഎയെയോ അന്വേഷണം ഏല്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും.

  ReplyDelete
 5. ഇസ്രത്‌ ജഹാന്റെ നിഷ്‌കളങ്കത തെളിഞ്ഞിട്ടില്ല: ജി.കെ. പിള്ള

  അഹമ്മദാബാദ്‌: ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകൊണ്ട്‌ കൊല്ലപ്പെട്ട ഇസ്രത്‌ ജഹാന്‍ ഭീകരസംഘാംഗമല്ലെന്നു വരുന്നില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ള. ഇസ്രത്‌ ജഹാന്‍ ലഷ്‌കറെ തോയ്‌ബയില്‍ അംഗമായിരുന്നെന്ന ഇന്റലിജന്‍സ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്‌ അടിസ്‌ഥാനമായ സൂചനകള്‍ ശരിയായിരുന്നെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.

  ഇസ്രത്‌ ജഹാനും മലയാളിയായ ജാവേദ്‌ ഷേയ്‌ഖ് എന്ന പ്രാണേഷ്‌ കുമാര്‍ പിള്ളയുമടക്കം നാലുപേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നും ഏറ്റുമുട്ടല്‍ സംബന്ധിച്ച ഗുജറാത്ത്‌ പോലീസിന്റെ വാദങ്ങള്‍ കള്ളക്കഥയാണെന്നും ഗുജറാത്ത്‌ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. 2004 ജൂണ്‍ 15 നായിരുന്നു വിവാദ സംഭവം ഗുജറാത്ത്‌ ഡിറ്റെക്ഷന്‍ ക്രൈം ബ്രാഞ്ചിന്റെ നാടകമായിരുന്നെന്ന എസ്‌.ഐ.ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച്‌ ഹൈക്കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.

  എസ്‌.ഐ.ടിയുടെ റിപ്പോര്‍ട്ട്‌ ഇസ്രത്‌ ജഹാന്റെ നിരപരാധിത്വത്തിനു തെളിവാണെന്നും അവള്‍ നിഷ്‌കളങ്കയായിരുന്നെന്നുമുള്ള കുടുംബാംഗങ്ങളുടെ വാദത്തിനിടെയാണു ജി.കെ. പിള്ളയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ട ലഷ്‌കറെ സംഘാംഗമായിരുന്നു ഇസ്രത്‌ ജഹാനെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിരുന്നെന്ന ഗുജറാത്ത്‌ പോലീസിന്റെ അവകാശവാദം ശരിവയ്‌ക്കുന്ന പരാമര്‍ശങ്ങളാണു ജി.കെ. പിള്ള നടത്തിയത്‌.

  'ഇസ്രത്‌ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ്‌ എസ്‌.ഐ.ടിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇസ്രത്‌ ലഷ്‌കറെ സംഘാംഗമായിരുന്നെന്ന ആരോപണം എസ്‌.ഐ.ടി. തള്ളിയിട്ടില്ല'- പിള്ള പറഞ്ഞു. ഇസ്രതിനു ലഷ്‌കറെ ബന്ധമുണ്ടായിരുന്നെന്നും അവര്‍ സംശയകരമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നുമുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര സെക്രട്ടറിയായിരിക്കെ ശ്രദ്ധയില്‍ പെട്ടിരുന്നു. മോഡിയെ വധിക്കാന്‍ ലഷ്‌കറെ സംഘം ലക്ഷ്യമിട്ടിട്ടുണ്ടെന്ന വ്യക്‌തമായ മുന്നറിയിപ്പുകളാണ്‌ ഐ.ബി. നല്‍കിയിരുന്നത്‌. ലഷ്‌കറെയുടെ വെബ്‌സൈറ്റില്‍ രക്‌തസാക്ഷികളുടെ പട്ടികയില്‍ ഇസ്രത്‌ ജഹാന്റെ പേര്‌ ഉള്‍പ്പെടുത്തിയിരുന്നെന്നും അതു പിന്നീടു നീക്കം ചെയ്യുകയായിരുന്നെന്നും ജി.കെ. പിള്ള പറഞ്ഞു. ഏറ്റുമുട്ടല്‍ മരണങ്ങള്‍ സംബന്ധിച്ചു മോഡി സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കെയുള്ള ഈ വെളിപ്പെടുത്തല്‍ കൂടുതല്‍ സംവാദങ്ങള്‍ക്കു വഴിയൊരുക്കുന്നതാണ്‌. ഇസ്രതിനും പ്രാണേഷിനുമൊപ്പം കൊല്ലപ്പെട്ട അംജദ്‌ അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ പാകിസ്‌താന്‍കാരാണെന്നു സംശയിക്കപ്പെടുന്നു.

  ReplyDelete
 6. മധു..ഇന്റലിജൻസ് റിപ്പോർട്ട് നിഗമനങ്ങൾ മാത്രമാണ്..
  അതു വെച്ച് എങ്ങിനെയാണ് ആളുകളെ വെടിവെച്ചു കൊല്ലുക?
  പട്ടാള ഭരണകൂടമാണോ ഇന്ത്യയിൽ?
  സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ടീമാണ് ഈ കേസ് അന്വേഷിച്ചത്..
  അല്ലാതെ പിള്ളയല്ല..
  പിള്ള തീവ്രവാദ കേസുകളിൽ പ്രത്യേക താല്പര്യം എടുത്തിരുന്ന വ്യക്തിയെന്ന ആരോപണം ഉള്ള ആളാണ്..

  ReplyDelete
 7. അവർ ലഷ്കറോ. അൽ ഉമ്മയോ. സിമിയോ കിമിയോ എന്തുമാകട്ടെ..
  അവർ നിയമവിരുദ്ധ പ്രവർത്തനം നടത്തി എന്നതിനു ഇപ്പോഴും തെളിവുകൾ ഇല്ല..
  പതിവു സംശയങ്ങൾ മാത്രമേ ഉള്ളൂ..
  പിന്നെ നിഗമനങ്ങളും..
  ഇതു വെച്ചു ആളുകളെ വെടിവെച്ചു കൊല്ലാമോ?
  പിന്നെ എന്തിനു നിയമവും, കോടതിയും????

  ReplyDelete
 8. അങ്ങിനെ ഒക്കെ ചെയ്യുന്നത് കൊണ്ടാണ് പിന്നീട് ഇന്നുവരെ ഗുജറാത്തില്‍ കാര്യമായി ട്ടെരരിസ്റ്റ് ആക്രമണം നടത്താന്‍ പറ്റാത്തത് , ഇവളെ പിടിച്ചു കസബിനെ പോലെ കൊണ്ട് നടക്കണ്ട എന്ന് ഗുജറാത്ത്‌ പോലീസ് കരുതി , ജയറാം പടിക്കല്‍ പണ്ട് ഇങ്ങിനെ ചെയ്തത് കൊണ്ട് നകസലൈറ്റ് ഇല്ലാതായി പിടിച്ചു ഉമ്മ വെയ്ക്കുന്നത് കൊണ്ടാണ് ഇസ്ലാം ടെററിസം ഇന്ത്യയില്‍ അവശേഷിക്കുന്നത്,

  ReplyDelete
 9. ഹ ഹ..സുശീലന്‍...വളരെ രസകരമായ കണ്ടുപിടുത്തം..

  ഗുജറത്തിൽ നടന്ന കൂട്ടക്കൊലകളും ഇതിന്റെ ഭാഗമാകും അല്ലേ?

  രാജ്യത്ത് ഹിന്ദുത്വ തീവ്രവാദികൾ നടത്തിയെന്ന് തെളിഞ്ഞ സ്ഫോടനങ്ങൾ പതിനാറാണെന്ന് ഇന്റലിജൻസ് മേധാവി തന്നെ പറയുന്നു.. ഇവിടെയെല്ലാം പൊട്ടിത്തെറിച്ചത് സാമ്പാറ് കഷണങ്ങളും, കൊലചെയ്യപ്പെട്ടത് മുരിങ്ങാ കായകളുമായിരിക്കും...

  മാലഗോവിലും, മക്ക മസ്ജിതിലും, അജ്മീറിലും, സംജോത എക്സ്പ്രസിലും സാമ്പാറ് പൊട്ടിതെറിപ്പിച്ഛത് തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിരിക്കും..

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. *മാതൃഭൂമി മുഖപ്രസംഗം*

  *നീതിതേടുന്നവര്‍ക്ക് ആശ്വാസം*

  മലയാളിയായ പ്രാണേഷ്‌കുമാര്‍പിള്ളയും സുഹൃത്ത് ഇസ്രത്ത് ജഹാനും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോര്‍ട്ട് ഗുജറാത്തിലെ നരേന്ദ്രമോഡിസര്‍ക്കാറിന് വന്‍തിരിച്ചടിയാണ്. ഏറ്റുമുട്ടല്‍ നടന്നെന്ന് ഗുജറാത്ത് പോലീസ് പറയുന്ന 2004 ജൂണ്‍ 15-നു മുന്‍പുതന്നെ നാലുപേരും കൊല്ലപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഗുജറാത്ത് പോലീസിനും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് എസ്.ഐ.ടി.യുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പുതിയ കേസെടുക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍, ഗുജറാത്ത് സര്‍ക്കാറിന്റെയും വാദംകേട്ടശേഷമേ ഇക്കാര്യത്തില്‍ അന്തിമ ഉത്തരവിറക്കൂ. ആലപ്പുഴ സ്വദേശിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ്പിള്ള, പത്തൊന്‍പതുകാരിയായ ഇസ്രത്ത്ജഹാന്‍, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15-നാണ് അഹമ്മദാബാദിനടുത്ത് വെടിയേറ്റുമരിച്ചനിലയില്‍ കണ്ടത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരാണ് ഇവര്‍ എന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

  പോലീസിന്റെ ഭാഷ്യം ശരിയല്ലെന്നും ഇവര്‍ വധിക്കപ്പെട്ടതാണെന്നും പരാതിയുണ്ടായി. ഈ പ്രശ്‌നത്തില്‍ ഗുജറാത്തിലെ മോഡിസര്‍ക്കാര്‍ നിയമവാഴ്ചയ്ക്കും സമുന്നതമായ ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. പ്രാണേഷും സംഘവും കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് 2009-ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാങ് നല്‍കിയ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. പോലീസിന്റെ വാദത്തിനെതിരെ ഇസ്രത്ത് ജഹാന്റെ മാതാവ് ഷമീമ കൗസറും പ്രാണേഷിന്റെ അച്ഛന്‍ ഗോപിനാഥപിള്ളയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് എസ്.ഐ.ടി. നിയോഗിക്കപ്പെട്ടത്. എസ്.ഐ.ടി. റിപ്പോര്‍ട്ടെന്നപോലെ ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണവും മോഡിസര്‍ക്കാറിന് തിരിച്ചടിയും താക്കീതുമാണ്. ഏറ്റുമുട്ടലിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും മറ്റും അന്വേഷണം നടത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മരണം സംഭവിച്ച സമയം, സ്ഥലം എന്നിവയും അന്വേഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ പോലീസുകാരെ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അത്യപൂര്‍വമായ കേസായി പരിഗണിച്ച് അവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി അഞ്ചുമാസംമുന്‍പ് ഒരു വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ദുഷ്പ്രവണതകള്‍ കടുത്ത മനുഷ്യാവകാശധ്വംസനങ്ങളാണെന്നും പരിഷ്‌കൃത സമൂഹത്തിലെ ഭരണാധികാരികള്‍ ഉരുക്കുമുഷ്ടിയോടെ അവ അടിച്ചമര്‍ത്തണമെന്നും നിര്‍ദേശിക്കുകയുണ്ടായി.

  സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യുന്ന ഭരണാധികാരികള്‍ക്ക് ഇത്തരം കേസുകള്‍ ഒരുകാലത്ത് തിരിച്ചടിയാകുമെന്നുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണിത്. ഇന്ത്യ സ്വതന്ത്രയായി 60-ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലീസ്‌സേന ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയചട്ടുകങ്ങളാക്കി പോലീസിനെ ഭരണകക്ഷികള്‍ പലപ്പോഴും മാറ്റുന്നതും ഇതിനു കാരണമാണ്. ഇതിന് മാറ്റംവരുത്താന്‍ രാഷ്ട്രീയകക്ഷികളും ആര്‍ജവത്തോടെ ശ്രമിക്കുന്നില്ല. നമ്മുടെ നീതിന്യായസംവിധാനത്തില്‍ വലിയ വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. നീതി വൈകാതെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. ഗുജറാത്ത്ക്കലാപകാലത്തെ പല കേസുകളും മോഡിസര്‍ക്കാര്‍ കൈകാര്യംചെയ്ത രീതിയെ കോടതികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനു പരിഹാരംകാണാനും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കാനും കോടതികള്‍തന്നെ മുന്നോട്ടുവരുന്നുവെന്നത് ശ്രദ്ധേയമാണ്. ആ നിലയ്ക്ക്, എസ്.ഐ.ടി. അന്വേഷണത്തിനും അതിന്മേല്‍ കോടതി നടത്തിയ നിരീക്ഷണത്തിനും പ്രസക്തിയും പ്രാധാന്യവുമേറുന്നു. ഗുജറാത്ത് സംഭവങ്ങളെത്തുടര്‍ന്ന് നീതി കാത്തുകഴിയുന്നവര്‍ക്കെല്ലാം അത് പ്രത്യാശയേകും.

  ReplyDelete