Monday, November 28, 2011

യത്രാസംഘം തലസ്ഥാന നഗരിയിൽ


യാത്രാസംഘം മുന്നോട്ട്..

തൊള്ളായിരത്തി എൺപതുകളുടെ അവസാനം..
കോഴിക്കോട് ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നു ഒരു യാത്രാസംഘം പുറപ്പെട്ടു..
വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള യാത്രാസംഘം..
"സ്വയം തയ്യാറാകാത്ത ഒരു സമൂഹവും പരിവർത്തനത്തിനു വിധേയമാക്കപ്പെടില്ല" 
എന്ന വിശുദ്ധവാക്യം മനസ്സിൽ ഉൾകൊണ്ട് അവർ യാത്രതുടങ്ങി...

സഞ്ചരിക്കേണ്ട വഴികളേതൊക്കെയെന്ന് ഒരു തീർച്ചയുമില്ലാത്ത അനിവാര്യമായ യാത്രപുറപ്പെടൽ..
ഭാവിയെ കുറിച്ച് ഒരു വ്യക്തതയും ഇല്ലായിരുന്നു...
എന്നാൽ അവർക്കുണ്ടായിരുന്നു ചില പ്രത്യേകഥകൾ
സുദൃഢമായ ലക്ഷ്യം...
വെല്ലുവിളികളെ അതിജീവിക്കാനുള്ള മാനസികദൃഢത..
പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ആത്യന്തിക മൂല്യങ്ങളിൽ അവർക്ക് വിശ്വാസം ഉണ്ടായിരുന്നു.
സഞ്ചാരപഥങ്ങളിൽ മലരും പൂവും വിതറിയല്ല എതിരേൽക്കപ്പെടുക എന്ന തിരിച്ചറിവുമുണ്ടായിരുന്നു..
സർവോപരി പ്രപഞ്ചനാഥനിലുള്ള അചഞ്ചലമായ വിശ്വാസം..

പീഢനം അനുഭവിക്കുന്ന ജനതയിലേക്കവർ ഇറങ്ങി ചെന്നു..യാത്രയിലുടനീളം ആളുകൾ ഈ യാത്രാസംഘത്തോടൊപ്പം ചേർന്നു.. ഒറ്റക്കും കൂട്ടായും. വെല്ലുവിളികളെ അതിജയിക്കാനാകാത്ത  ചിലരെങ്കിലും വഴിമാറി നടന്നു..എന്നാൽ അവരുടെ മനസ് ഈ യാത്രാസംഘത്തിനവർ നൽകി.. ഒപ്പം പ്രാർത്ഥനയും..

ഭാഷാ, സംഘടനാ വൈജാത്യങ്ങൾക്കതീധമായി ആ മുദ്രാവാക്യം മനസ്സിൽ നിന്ന് മനസ്സിലേക്ക് പ്രചരിച്ചു.. വേണ്ടത്ര സമയം എടുത്തുകൊണ്ട് തന്നെ.. ആത്യന്തിക വിജയത്തിനു പിന്നിൽ ഒരു കുറുക്കുവഴികളും ഇല്ല എന്ന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു..

ദശാബ്ദം പിന്നിടുമ്പൊൾ ഈ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട്, എതിരാളികളിൽ ഭീതിവിതറികൊണ്ട് ഈ യാത്രാസംഘം മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന ഹിംസജന്തുക്കൾ ഏറെയുള്ള ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ജനസഹസ്രങ്ങളെ സാക്ഷിയാക്കി സാന്നിദ്ധ്യമറിയിക്കുന്നു..ഇതു വെറുമൊരു സാന്നിദ്ധ്യമറിയിക്കലല്ല.. ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചുവരവാണ്.

നഷ്ടപ്പെട്ടത് ഒക്കെയും തിരിച്ചു പിടിക്കുവാൻ..
അതിനു എത്രകാലം വേണമെങ്കിലും ക്ഷമയോടെ പോരാടാൻ തയാറായി 
കൊണ്ടാണ് ഈ യാത്ര..

നിരന്തര കലാപങ്ങൾക്കും, ഭരണകൂട ചൂഷണങ്ങൾക്കും നിരന്തരം ഇരയാക്കപ്പെടുന്ന സമുദായമേ...നിങ്ങൾ ഇനി ഒറ്റക്കല്ല,  നിങ്ങൾക്ക് സഹായവുമായി, ഒരു കൈതാങ്ങായി ഈ യാത്രാസംഘവുമുണ്ട്...

ഒരു കാര്യം ഉറപ്പ്.. ഒരു ചുവടു പോലും പുറകോട്ടില്ല...
ലക്ഷ്യം നേടിയല്ലാതെ ഈ യാത്ര അവസാനിക്കുകയുമില്ല..

ഈ സമൂഹത്തിന്റെ ബലഹീനതകൊണ്ട് നഷ്ടപ്പെട്ട 
ഗേഹങ്ങൾ തിരിച്ചുപിടിക്കാതെ ഇനി മടക്കമില്ല..

അതിനു വേണ്ടി തലമുറകൾ നീളുന്ന പോരാട്ടത്തിനുള്ള ആദർശപരമായ കരുത്ത് ഈ യാത്രാസംഘത്തിനു ആവോളം ഉണ്ട്...

അതുകൊണ്ട് തന്നെ ഇതൊരു ചരിത്രമുഹൂർത്തമാണ്...നാളെ ചരിത്രതാളുകളിൽ രേഖപ്പെടുത്തേണ്ട യാത്രാസംഘത്തിന്റെ ആഗമനദിനം...Sunday, November 27, 2011

തീവ്രവാദിയുടെ അച്ഛൻ


തീവ്രവാദിയുടെ അച്ഛൻ
സുധീര്‍ കെ. ചന്ദനത്തോപ്പ്

നിങ്ങളുടെ മകന്‍ ഒരു കരുത്തന്‍ തന്നെയാണ്, മൂന്ന് പോലിസുകാരെയല്ലേ ഒറ്റയടിക്ക് ഇടിച്ചിട്ടത്. അവള്‍ക്ക് (ഇശ്‌റത്ത് ജഹാന്) നേരെ പോലിസുകാരന്‍ അതിക്രമം തുടര്‍ന്നപ്പോഴാണ് അവന്‍ പ്രതികരിച്ചത്. എന്നാല്‍, അവന്റെ ചെറുത്ത്‌നില്‍പ്പ് വകവയ്ക്കാതെ വീണ്ടും അവള്‍ക്കു നേരെ പോലിസുകാരന്‍ അതിക്രമം തുടര്‍ന്നതോടെ അവന്‍ അവരെ മര്‍ദ്ദിക്കാന്‍ തുനിഞ്ഞ ു. പക്ഷേ, അവര്‍ ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ അവനെ തല്ലി അവശനാക്കി. കൈ അടിച്ചൊടിച്ചു. അതിനു ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി. പിന്നീട് കാറിലാക്കി അഹ്മദാബാദിലെ ഹിമാത്ത് നഗര്‍ ഹൈവേയിലുള്ള കോട്ടാര്‍പൂര്‍ വാട്ടര്‍ വര്‍ക്‌സിലെത്തിച്ച ശേഷം നിറയൊഴിച്ചു.''
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മുതിര്‍ന്ന എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ ചാരുംമൂട്ടിലുള്ള വീടിന്റെ ഉമ്മറത്തിരുന്നു വെളിപ്പെടുത്തുമ്പോള്‍ ഗോപിനാഥന്‍ പിള്ളയുടെ മുഖത്ത് ചാരിതാര്‍ഥ്യം നിറഞ്ഞു നിന്നു. ഇക്കാലമത്രയും കേസിന്റെ പൊല്ലാപ്പുകളും മറ്റും മൂലം മറച്ചുവച്ചത് വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തി.
ഇളനീര്‍ എന്ന ബോംബ്

അവന്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് എന്റെ അടുത്തെത്തിയിരുന്നു. തനിച്ചായിരുന്നില്ല ഭാര്യ സാജിദാ ശെയ്ഖും മക്കളും ഒപ്പമുണ്ടായിരുന്നു. ഇവിടെ തങ്ങിയ ശേഷം തിരികെ പോവുമ്പോള്‍ പറമ്പില്‍ നിന്നു കുറച്ചു തേങ്ങ, ഇളനീര്‍, കുരുമുളക്, കൈതച്ചക്ക, എന്നിവയോടൊപ്പം കരിക്കു വെട്ടികുടിക്കാനായി ഒരു കത്തിയും കൊണ്ടുപോയിരുന്നു. ചെറുമക്കള്‍ക്ക് കരിക്ക് നല്ല ഇഷ്ടമായിരുന്നു. എന്നാല്‍, വീട്ടില്‍ നിന്നു കൊണ്ടുപോയ സാധനങ്ങളെല്ലാം പിന്നീട് ഗുജറാത്ത് പോലിസിന്റെ മറിമായത്തില്‍ സ്‌ഫോടകവസ്തുക്കളായി മാറി. വ്യാജ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വന്‍സാരെ ഇളനീര്‍ ബോംബും, കുരുമുളക് സ്‌ഫോടക വസ്തുക്കളുമായി കണെ്ടത്തിയിരുന്നു! അഹമ്മദ് നഗറിലെത്തിയപ്പോള്‍ അവന്റെ നീല ഇന്‍ഡിക്ക കാറിന്റെ ടയര്‍ പഞ്ചറായി. കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കിയ ശേഷം കാര്‍ നന്നാക്കിയിട്ടു വരാമെന്നു പറഞ്ഞാണ് അവന്‍ പോയത്. എന്നാല്‍, പിന്നീട് അവന്‍ മടങ്ങിവന്നില്ല. അഞ്ചാം ദിവസം ഗുജറാത്ത്് മുഖ്യമന്ത്രിയെ വധിക്കാനെത്തിയ മകനെയും മറ്റു മൂന്നു പേരെയും പോലിസ് വെടിവച്ചുകൊന്നുവെന്ന പത്രവാര്‍ത്തയാണു ഞാന്‍ കേട്ടത്.
''സാറിന്റെ മകന്‍ ഇവിടെ ടയര്‍ പഞ്ചര്‍ ഒട്ടിക്കാനെത്തിയിരുന്നു. ഈ സമയം ബ്രൗണ്‍ ഷൂസണിഞ്ഞ രണ്ടു പേരെത്തി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സംസാരിക്കുകയും പിന്നീട് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു''എന്ന് ടയര്‍ കടയുടെ ഉടമ പിന്നീട് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം പുറത്തുപറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. ''സാറെ, ഞാന്‍ ഇനിയും ജീവിക്കേണ്ടത് ഈ ഭൂമിയിലല്ലേ, പിന്നെങ്ങനെയാണ് ഞാന്‍ ഇത് തുറന്നു പറയുന്നത്'' എന്നാണു കടക്കാരന്‍ ഭീതിയോടെ പറഞ്ഞത.്

വെടിവച്ചത് മൃതദേഹങ്ങളില്‍
ഇശ്‌റത്ത് ജഹാനെ മുംബൈയില്‍ നിന്നാണു പോലിസ് പിടികൂടിയത്. ഇതിനു ശേഷമാണ് ജാവീദിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേരെയും ഗുജറാത്തില്‍ തന്നെയുള്ള ഒരു ഫാം ഹൗസിലെത്തിച്ച് ചോദ്യം ചെയ്തു. മൂന്നു ദിവസം ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു ചോദ്യം ചെയ്യല്‍. നാലാം ദിനമാണ് പോലിസുകാരന്‍ ഇശ്‌റത്തിന് നേരെ അതിക്രമം നടത്തിയത്. ജാവീദ് ഇതിനെ ചോദ്യം ചെയ്‌തെങ്കിലും അതിക്രമം തുടര്‍ന്നു. ഒടുവില്‍ പോലിസുകാരും ജാവീദും തമ്മില്‍ സംഘട്ടനവും ഉണ്ടായി. ഇതിനിടയിലാണു പോലിസുകാര്‍ ജാവീദിന്റൈ കൈ അടിച്ചൊടിച്ചത്. പോലിസുകാരുടെ മര്‍ദ്ദനത്തില്‍ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അവശനായ ജാവീദ് താമസിയാതെ മരണപ്പെടുകയും ചെയ്തു.
തുടര്‍ന്നാണ് ജാവീദിനെയും ഇശ്‌റത്ത് ജഹാനെയും നീല ഇന്‍ഡിക്ക കാറില്‍ കോട്ടാര്‍പൂര്‍ വാട്ടര്‍ വര്‍ക്‌സിലെത്തിച്ചത്. നേരത്തേ പെറ്റി കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത അംജദ് അലി റാണയും സീഷാന്‍ ജോഹറും കാറില്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പോലിസ് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. സത്യത്തില്‍ അവരുടെ മൃതദേഹത്തിലാണു പോലിസുകാര്‍ വെടിവച്ചത്. മരണം നടന്ന് 8-10 മണിക്കൂറിനു ശേഷമാണ് വെടിവയ്പ്പുണ്ടായത്.
ജാവീദിനെ പിടികൂടുമ്പോള്‍ ഉണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പിന്നീട് തന്നോട് രഹസ്യമായി വെളിപ്പെടുത്തിയതായി ഗോപിനാഥന്‍ പിള്ള പറയുന്നു. ഇശ്‌റത്ത് ജഹാന് നേരെയുണ്ടായ പോലിസ് അതിക്രമം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ജാവീദ് ഇനി ജീവിച്ചിരുന്നാല്‍ പ്രശ്‌നമാകുമെന്ന ഭയമായിരിക്കാം വ്യാജ ഏറ്റുമുട്ടലിലേക്കു നയിച്ചത് എന്ന സംശയവും ഈ പിതാവിനുണ്ട്.
ജാവീദിനൊപ്പം ജോലി ചെയ്തിരുന്നയാളുടെ മകളാണ് ഇശ്‌റത്ത് ജഹാന്‍. അവളുടെ പിതാവ്് ഏണിയില്‍ നിന്നു വീണ് കിടപ്പിലായതോടെ ചെറിയ സഹായങ്ങള്‍ എന്റെ മകന്‍ ഈ കുടുംബത്തിന് ചെയ്തിരുന്നു. സ്വന്തം സഹോദരിയെ പോലെ കണ്ടിരുന്ന ഇശ്‌റത്തിന്റെ പഠനച്ചെലവിനുള്ള തുകയും അവനാണു നല്‍കിയിരുന്നത്. അല്ലാതെ ഇശ്‌റത്തും തന്റെ മകനും തമ്മില്‍ മറ്റൊരുവിധ ബന്ധവും ഇല്ലായിരുന്നുവെന്ന് ഗോപിനാഥന്‍പിള്ള പറയുന്നു.

മുകുന്ദന്‍ സി. മേനോന്റെ പിന്തുണ

തന്റെ മകന്‍ തീവ്രവാദിയായിരുന്നില്ലെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താനുള്ള നിയമപോരാട്ടത്തിന് ഊര്‍ജം പകര്‍ന്നത് മുകുന്ദന്‍ സി. മേനോനായിരുന്നുവെന്ന് ആ വൃദ്ധന്‍ വെളിപ്പെടുത്തി.
തന്നോട് ആദരവും ബഹുമാനവും സ്‌നേഹവും കാണിച്ചിരുന്നവര്‍ പോലും ഗുജറാത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 'തീവ്രവാദിയുടെ' പിതാവ് എന്ന കോണിലൂടെ നോക്കി കണ്ട സമയത്താണ് മുകുന്ദന്‍ സി. മേനോന്റെ നേതൃത്വത്തില്‍ ഒരു സംഘം സി.എച്ച്.ആര്‍.ഒ(ഇപ്പോഴത്തെ എന്‍.സി.എച്ച്.ആര്‍.ഒ) പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതെന്നു ഗോപിനാഥ പിളള ഓര്‍ത്തു. അങ്ങയുടെ മകന്‍ നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന മുകുന്ദന്‍ സി. മേനോന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്.

അഭിഭാഷകരും ഡോക്ടര്‍മാരും
അതിനിടെ കേസന്വേഷണം ആവശ്യപ്പെട്ട് എ.കെ. ആന്റണിക്കും വി.എസ്. അച്യുതാനന്ദനുമെല്ലാം നിവേദനം നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
മുകുന്ദന്‍ സി. മേനോന്‍ സാര്‍ പരിചയപ്പെടുത്തിയ സുമാ ജോസന്‍ എന്ന ഡല്‍ഹിയിലെ മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ് സീനിയര്‍ അഭിഭാഷകനായ മുകുള്‍ സിന്‍ഹയെ കാണുന്നത്. അവര്‍ വഴിയാണ് സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ സമയം തന്നെ ഇശ്‌റത്ത് ജഹാന്റെ മാതാവ് ഗുജറാത്ത് കോടതിയിലും കേസ് ഫയല്‍ ചെയ്തു. ഇതിനിടെയാണ് സമാനമായ രണ്ടു കേസുകള്‍ രണ്ടു കോടതിയിലെത്തിയ വിവരം ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ ധരിപ്പിക്കുന്നതും കേസ് ഗുജറാത്ത് കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തത്. കേസ് ഗുജറാത്തിലേക്ക് മാറ്റിയതോടെ ഞാന്‍ ഭയത്തിലായിരുന്നു. എന്റെ മകനെ കൊന്നവരുടെ നാട്ടില്‍ കേസ് എങ്ങനെ നിലനില്‍ക്കും? എന്നാല്‍, അവിടെയും മുകുള്‍ സിന്‍ഹ തുണച്ചു.
മുകുന്ദന്‍ സി. മേനോന്റെ മരണ ശേഷം സി.എച്ച്.ആര്‍.ഒയുടെ പ്രവര്‍ത്തകര്‍ നിയമസഹായങ്ങള്‍ തുടര്‍ന്നിരുന്നു.
കേസിന്റെ ആവശ്യത്തിനായി ആദ്യ തവണ ഒറ്റയ്ക്ക് ഗുജറാത്തിലെത്തിയ ഞാന്‍ ഒരു ഹോട്ടലില്‍ റൂമെടുത്തു. വിവരം അറിഞ്ഞ വക്കീല്‍ ഉടന്‍ തന്നെ അവിടെ നിന്നും എന്നെ മാറ്റുകയാണു ചെയ്തത്. കാരണം, റൂമെടുത്ത ഹോട്ടല്‍ നില്‍ക്കുന്ന പ്രദേശം സംഘപരിവാര സ്വാധീനമുള്ളതാണ്. പിന്നീട് പല തവണ കേസിന്റെ ഭാഗമായി ഗുജറാത്തിലെത്തിയപ്പോഴും രണ്ടു വക്കീലന്‍മാരെ എന്റെ ഒപ്പം അദ്ദേഹം അയക്കുമായിരുന്നു. എന്റെ സുരക്ഷയ്ക്കായി.

മോഡിക്ക് ആദ്യത്തെ ആഘാതം
എന്റെ മകനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമായിരുന്നു. പ്രലോഭനങ്ങളില്‍ വഴങ്ങാതെ അവര്‍ തങ്ങളുടെ ജോലികള്‍ ചെയ്തതിനാല്‍ ഇന്നും സത്യം നിലനില്‍ക്കുന്നു. അവന്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി വിവരിച്ചിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്് എസ്.പി തമങ് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നാലു പേരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ റിപോര്‍ട്ടാണ് മോഡി സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടി. റിപോര്‍ട്ടിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചത് 'ഈ കേസിനു പിറകെ നടക്കാന്‍ സര്‍ക്കാരിന് നാണമില്ലേ'യെന്നായിരുന്നു. സത്യസന്ധനായ എസ്.പി തമങ് സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടാവാം ഇന്ന് അദ്ദേഹം പഴയസ്ഥാനത്ത് ഇല്ല. സ്ഥലം മാറ്റിയതായറിയുന്നു.
ജുഡീഷ്യല്‍ അന്വേഷണത്തിനു ശേഷം കോടതി പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും പല ഉദ്യോഗസ്ഥരും വിവിധ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണത്തില്‍ നിന്നു പിന്‍മാറി. ഒടുവില്‍ ആര്‍.ആര്‍ വര്‍മയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇപ്പോള്‍ സത്യം പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

പ്രാണേശ്കുമാര്‍ എങ്ങനെജാവീദ് ശെയ്ഖായി?
പൂനെ ശിവാജി നഗറിലെ മഹേശ്വരി എന്‍ജിനീയറിങ് കമ്പനിയിലെ സൂപ്പര്‍വൈസറായി ഞാന്‍ ജോലി ചെയ്തിരുന്നു. പൂനെയില്‍ ഭാര്യയും മക്കളോടുമൊപ്പം വിശ്രാന്തവാടിയിലായിരുന്നു താമസം. അവിടെ അയല്‍വാസിയാണ് സാജിദ ശെയ്ഖിന്റെ കുടുംബം. അന്ന് സാജിദ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലമായിരുന്നു. അയല്‍വാസികളായതുകൊണ്ട് തന്നെ അവരുടെ വീട്ടുകാര്‍ ഞങ്ങളുടെ വീട്ടിലും തിരിച്ചും പോവുമായിരുന്നു. ഇടയ്‌ക്കെപ്പോഴോ എന്റെ മകനും സാജിദയും പ്രണയത്തിലായി. എന്നാല്‍, ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവിടെ നിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയപ്പോഴും മകന് അവിടെ മറ്റൊരു കമ്പനിയില്‍ ജോലി കിട്ടി. ഇതിനിടെ അവര്‍ തമ്മിലുള്ള വിവാഹവും നടന്നു. കല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിനു നാട്ടില്‍ വന്ന ശേഷം മടങ്ങി പോവുമ്പോള്‍ കായംകുളത്തുള്ള കുഞ്ഞമ്മയുടെ വീട്ടിലെത്തി ഒന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് ഒരു ഉടുപ്പും തയ്ച്ചുകൊണ്ടാണു പോയത്. ഇത് ആര്‍ക്കാണെന്ന് ചോദിച്ചപ്പോഴാണ് ഇസ്‌ലാം മതം സ്വീകരിച്ചതായും ജാവീദ് ശെയ്ഖ് എന്നു പേര് മാറ്റിയതായും വിവാഹം കഴിഞ്ഞതായുമൊക്കെ പറഞ്ഞത്.
വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഒരു വിഷമം ഉണ്ടായെങ്കിലും അവനിഷ്ടപ്പെട്ട കുട്ടിയെ കല്യാണം കഴിച്ചതില്‍ തെറ്റില്ലെന്നു തോന്നി.
ഇതിനു ശേഷം അമ്മയുടെ ആഗ്രഹപ്രകാരം ഭാര്യയും മക്കള്‍ക്കുമൊപ്പം അവന്‍ നാട്ടിലെത്തിയിരുന്നു. മാതാവ് സരസ്വതി ഭായി മരിച്ചപ്പോള്‍ എന്റെ മകന്‍ ഗള്‍ഫിലായതിനാല്‍ സാജിദയും മക്കളും വീട്ടില്‍വന്നിരുന്നു. രണ്ടു മാസം തങ്ങിയ ശേഷമാണ് അവര്‍ മടങ്ങിയത്.
ജാവീദ് കൊല്ലപ്പെട്ട ശേഷം സാജിദയ്ക്ക് അവിടെ സ്‌കൂളിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. രണ്ടാം ക്ലാസുകാരനായ മൂത്ത മകനെ സംഘപരിവാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നു പുറത്താക്കി. തുടര്‍ന്ന്, ഞാന്‍ പോയി അവരെ കൂട്ടിക്കൊണ്ടുവരുകയും ഇവിടെ സ്‌കൂളില്‍ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തു. പിന്നീട് നാട്ടിലുണ്ടായിരുന്ന റബര്‍ തോട്ടം വിറ്റ് അവര്‍ക്കവിടെ മൂന്നു മക്കള്‍ക്കായി മൂന്ന് ഫ്‌ളാറ്റുകളും വാങ്ങി നല്‍കി.

മറ്റു പ്രതികളാര് ?
ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ മറുഭാഗത്തുള്ള പോലിസുകാരുടെ ഷര്‍ട്ടിനു കീറല്‍ പോലും സംഭവിച്ചില്ലേ? അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരെ വധിക്കുമ്പോള്‍ കുറഞ്ഞത് ഒരു മുറിവെങ്കിലും ഉണ്ടാവണെ്ട? എന്റെ മകനോടൊപ്പം കൊല്ലപ്പെട്ടതില്‍ അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ പാകിസ്താനികളാണെന്നാണു പോലിസ് പറഞ്ഞത്. ഇതിനു തെളിവായി കാണിക്കുന്നത് അവരുടെ പോക്കറ്റില്‍ നിന്നു കണെ്ടത്തിയ ഇംഗ്ലീഷിലുള്ള ഒരു കടലാസ് മാത്രമാണ്. ഇതിന് എന്ത് ആധികാരികതയാണുള്ളത്? പെറ്റി കേസില്‍ പിടികൂടിയവരെ കൊടുംഭീകരരാക്കി കൊലപ്പെടുത്തിയ ഗുജറാത്ത് പോലിസ് മറുപടി പറയണം. നാല്‍വര്‍ സംഘത്തെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയപ്പോള്‍ അവരില്‍ നിന്നു പിടിച്ചെടുത്തത് ഒരു തോക്കും കുറച്ച് സ്‌ഫോടക വസ്തുക്കളുമാണെന്നാണ് പോലിസ് അറിയിച്ചത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നരേന്ദ്ര മോഡിയെ വധിക്കാന്‍ ഒരു തോക്കും അല്‍പ്പം സ്‌ഫോടകവസ്തുക്കളും മാത്രം മതിയോ?
ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി വന്‍സാര ഇന്ന് സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. വന്‍സാര ഗുജറാത്ത് പോലിസിലുണ്ടായിരുന്ന 2002 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ 21 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണു നടന്നത്. ഇതെല്ലാം തന്നെ നടത്തിയത് മോഡിയെ വധിക്കാനെത്തിയ ഭീകരരെ കൊലപ്പെടുത്തിയെന്ന പേരിലാണ്. എന്നാല്‍, 2007നു ശേഷം മോഡിയെ വധിക്കാന്‍ ആരും എത്തിയില്ലേ? ഗോപിനാഥന്‍പിള്ളയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്.
എന്നാല്‍, ഭരണാധികാരികള്‍ക്ക് ഉത്തരംകിട്ടാത്ത ഏറ്റവും പ്രധാനമായ ചോദ്യം ഇന്നും നിലനില്‍ക്കുന്നു. അതിനാണ് ഉത്തരം കണെ്ടത്തേണ്ടത്. ജാവീദ് ശെയ്ഖിനെയും ഇശ്‌റത്ത് ജഹാനെയും അംജദ് അലി റാണയെയും സീഷാന്‍ ജോഹറിനെയും എന്തിനാണു കൊലപ്പെടുത്തിയത്?

Tuesday, November 22, 2011

ഇസ്രത്ത് ജഹാൻ: ഭരണഭീകരത..

*മാതൃഭൂമി മുഖപ്രസംഗം*

*നീതിതേടുന്നവര്‍ക്ക് ആശ്വാസം*

മലയാളിയായ പ്രാണേഷ്‌കുമാര്‍പിള്ളയും സുഹൃത്ത് ഇസ്രത്ത് ജഹാനും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോര്‍ട്ട് ഗുജറാത്തിലെ നരേന്ദ്രമോഡിസര്‍ക്കാറിന് വന്‍തിരിച്ചടിയാണ്. ഏറ്റുമുട്ടല്‍ നടന്നെന്ന് ഗുജറാത്ത് പോലീസ് പറയുന്ന 2004 ജൂണ്‍ 15-നു മുന്‍പുതന്നെ നാലുപേരും കൊല്ലപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഗുജറാത്ത് പോലീസിനും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് എസ്.ഐ.ടി.യുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പുതിയ കേസെടുക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍, ഗുജറാത്ത് സര്‍ക്കാറിന്റെയും വാദംകേട്ടശേഷമേ ഇക്കാര്യത്തില്‍ അന്തിമ ഉത്തരവിറക്കൂ. ആലപ്പുഴ സ്വദേശിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ്പിള്ള, പത്തൊന്‍പതുകാരിയായ ഇസ്രത്ത്ജഹാന്‍, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15-നാണ് അഹമ്മദാബാദിനടുത്ത് വെടിയേറ്റുമരിച്ചനിലയില്‍ കണ്ടത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരാണ് ഇവര്‍ എന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

പോലീസിന്റെ ഭാഷ്യം ശരിയല്ലെന്നും ഇവര്‍ വധിക്കപ്പെട്ടതാണെന്നും പരാതിയുണ്ടായി. ഈ പ്രശ്‌നത്തില്‍ ഗുജറാത്തിലെ മോഡിസര്‍ക്കാര്‍ നിയമവാഴ്ചയ്ക്കും സമുന്നതമായ ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. പ്രാണേഷും സംഘവും കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് 2009-ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാങ് നല്‍കിയ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. പോലീസിന്റെ വാദത്തിനെതിരെ ഇസ്രത്ത് ജഹാന്റെ മാതാവ് ഷമീമ കൗസറും പ്രാണേഷിന്റെ അച്ഛന്‍ ഗോപിനാഥപിള്ളയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് എസ്.ഐ.ടി. നിയോഗിക്കപ്പെട്ടത്. എസ്.ഐ.ടി. റിപ്പോര്‍ട്ടെന്നപോലെ ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണവും മോഡിസര്‍ക്കാറിന് തിരിച്ചടിയും താക്കീതുമാണ്. ഏറ്റുമുട്ടലിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും മറ്റും അന്വേഷണം നടത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മരണം സംഭവിച്ച സമയം, സ്ഥലം എന്നിവയും അന്വേഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ പോലീസുകാരെ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അത്യപൂര്‍വമായ കേസായി പരിഗണിച്ച് അവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി അഞ്ചുമാസംമുന്‍പ് ഒരു വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ദുഷ്പ്രവണതകള്‍ കടുത്ത മനുഷ്യാവകാശധ്വംസനങ്ങളാണെന്നും പരിഷ്‌കൃത സമൂഹത്തിലെ ഭരണാധികാരികള്‍ ഉരുക്കുമുഷ്ടിയോടെ അവ അടിച്ചമര്‍ത്തണമെന്നും നിര്‍ദേശിക്കുകയുണ്ടായി.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യുന്ന ഭരണാധികാരികള്‍ക്ക് ഇത്തരം കേസുകള്‍ ഒരുകാലത്ത് തിരിച്ചടിയാകുമെന്നുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണിത്. ഇന്ത്യ സ്വതന്ത്രയായി 60-ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലീസ്‌സേന ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയചട്ടുകങ്ങളാക്കി പോലീസിനെ ഭരണകക്ഷികള്‍ പലപ്പോഴും മാറ്റുന്നതും ഇതിനു കാരണമാണ്. ഇതിന് മാറ്റംവരുത്താന്‍ രാഷ്ട്രീയകക്ഷികളും ആര്‍ജവത്തോടെ ശ്രമിക്കുന്നില്ല. നമ്മുടെ നീതിന്യായസംവിധാനത്തില്‍ വലിയ വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. നീതി വൈകാതെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. ഗുജറാത്ത്ക്കലാപകാലത്തെ പല കേസുകളും മോഡിസര്‍ക്കാര്‍ കൈകാര്യംചെയ്ത രീതിയെ കോടതികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനു പരിഹാരംകാണാനും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കാനും കോടതികള്‍തന്നെ മുന്നോട്ടുവരുന്നുവെന്നത് ശ്രദ്ധേയമാണ്. ആ നിലയ്ക്ക്, എസ്.ഐ.ടി. അന്വേഷണത്തിനും അതിന്മേല്‍ കോടതി നടത്തിയ നിരീക്ഷണത്തിനും പ്രസക്തിയും പ്രാധാന്യവുമേറുന്നു. ഗുജറാത്ത് സംഭവങ്ങളെത്തുടര്‍ന്ന് നീതി കാത്തുകഴിയുന്നവര്‍ക്കെല്ലാം അത് പ്രത്യാശയേകും.Monday, November 14, 2011

മമ്മൂട്ടി ജാതകവും മാതൃഭൂമിയുംമമ്മൂട്ടി ജാതകവും മാതൃഭൂമിയുംമൻമോഹൻ സിംഗ്, ഒബാമ, മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ എന്നിവരുടെയൊക്കെ നാളുകൾ നോക്കി ഭാഗ്യ ജാതകമാണെന്നും, അബ്ദുന്നാസർ മദനി, സൌമ്യ, എം.വി ജയരാജൻ എന്നിവരുടെ നാളുകൾ ഗണിച്ചു കൊണ്ട് ദുരന്ത ജാതകമാണെന്നും ഗണിച്ചു പറയാൻ അതിപ്രശസ്തരായ ജ്യോതിഷികൾ ആകണമെന്നില്ല.. പത്രം വായിക്കുന്ന, വാർത്ത കാണുകയും കേൾക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും ഇവരുടെ ജീവിത നിലവാരം പറയാൻ സാധിക്കും..ഒരു കവടിയും നിരത്താതെ തന്നെ...പ്രശസ്തരായ ഇവരുടെ മറ്റാർക്കും കണ്ടെത്താനാകാത്ത ജാതക ഗുണം ഞാൻ ഗണിച്ചു കണ്ടെത്തി എന്നത് പോലെയാണ് ഓരോ വർഷത്തെയും കണക്കെടുത്തുകൊണ്ട്  ആസ്ഥാന ജ്യോതിഷികൾ മാതൃഭൂമി ദിനപത്രത്തിൽ മമ്മൂട്ടിയുടെ ശുക്രനും, കണ്ടകശനിയും അവതരിപ്പിച്ചിരിക്കുന്നത്...

മമ്മൂട്ടിയുടെ അഭിനയജീവിതമെന്നത് ഒരു തുറന്ന പുസ്തകമാണ്..മമ്മൂട്ടി ഒരു ബോൺ ആക്ടർ അല്ലെന്നും, വക്കീൽ പണി മതിയാക്കി അഭിനയം മുഖ്യ തൊഴിലായി സ്വീകരിച്ച തികഞ്ഞ ഒരു പ്രൊഫഷണൽ ആണെന്ന് എല്ലാവർക്കും അറിയാം.. മമ്മൂട്ടിയുടെ അഭിനയജീവിതം തന്നെ നിരവധി ഉയർച്ച താഴ്ചകൾ നിറഞ്ഞതാണെന്നും അദ്ദേഹത്തിന്റെ കരിയർ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം...ആദ്യകാലത്തെ അലച്ചിലുകളും പിന്നീടുള്ള കുതിച്ചു ചാട്ടവും, ടിപ്പിക്കൽ കഥാപത്രങ്ങൾ അവതരിപ്പിച്ചവതരിപ്പിച്ച് ഒരു ഘട്ടത്തിൽ മലയാള സിനിമാ ഫീൽഡിൽ നിന്നു തന്നെ പുറത്താകുമെന്ന ഘട്ടങ്ങളും, പിന്നീട് അതിശക്തമായി തിരിച്ചുവന്നതും, സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും നിരവധി പുരസ്കാരം വാങ്ങിക്കൂട്ടിയതുമൊക്കെ പരസ്യമായ വസ്തുതകളാണ്.. ഇനി ഇതൊന്നും അറിയാത്ത പുത്തൻ തലമുറക്കായി വിക്കിപീഡികയിൽ മമ്മൂട്ടീ എന്ന് ടൈപ് ചെയ്താൽ മതി, മമ്മൂട്ടിയുടെ വ്യക്തി- സിനിമാ ജീവിതത്തിന്റെ ലഭ്യമായ എല്ലാ വിവരങ്ങളും അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.. ഒന്നും ഗോപ്യമല്ല.. മറിച്ച് എല്ലാം സുതാര്യമാണ്.. മറകളില്ലാതെ തുറന്നു കിടക്കുന്നു..ഈ വിവരങ്ങളും, കാലങ്ങളും, ഉയർച്ച താഴ്ചകളുമെല്ലാം ജാതകം വെച്ച് ഗണിച്ച് ഞങ്ങൾ കണ്ടുപിടിച്ചത് പോലെയാണ് ജ്യോതിഷികളുടെ പുതിയ മമ്മൂട്ടി ജാതകം..

സുഹൃത്ത് പറഞ്ഞ വിവരം ഇവിടെ ചേർക്കുന്നത് ഉചിതമായിരിക്കും.. ഇദ്ദേഹത്തിന്റെ വിവാഹസമയത്ത് അമ്മയാണത്രെ പ്രശസ്തനായ ഒരു ജ്യോതിഷിയുടെ അരികിൽ പോയി വധുവിന്റെയും, വരന്റെയും ജാതകപ്പൊരുത്തം നോക്കിയത്.. അക്കാര്യത്തില്‍ അമ്മയുടെ വാക്കാണ്‌ അവന്റെ അവസാനവാക്കു. പത്തിൽ പത്ത് ജാതകപ്പൊരുത്തം..വധു വന്നാൽ വീടിനു സർവഐശ്വര്യങ്ങളും ആണെന്നു ജ്യോതിഷി വിധിയെഴുതി. “എടാ,നമുക്ക് ഇവള്‍ തന്നെ മതി.സാമ്പത്തികമായി വട്ട പൂജ്യമാണെങ്കിലും,വിദ്യകൊണ്ടും സ്വഭാവം കൊണ്ടും ഇവള്‍ മികച്ചവളായിരിക്കും എന്നാണ് ജ്യോത്സ്യന്‍ പറഞ്ഞത്. ‘അമ്മെ അങ്ങോട്ട്‌ നീങ്ങി നില്‍കൂ എന്നൊരു വാക്ക് പോലും ഇവള്‍ മിണ്ടില്ല.അത്രയും നല്ല സ്നേഹമായിരിക്കും ഭര്‍ത്താവിന്റെ വീട്ടുകാരോട്” എന്നു ജ്യോതിഷി പറഞ്ഞത്രെ.. അങ്ങിനെ.. വിവാഹം മംഗളമായി നടന്നു.. വിവാഹം നടന്ന് ആറാം മാസം അമ്മക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവത്രെ.. ഐശ്വര്യം ഇങ്ങിനെയും കൊണ്ട് വരുമെന്ന് സാരം.. പിന്നീടൊരിക്കലും ഈ വ്യക്തി ജാതകത്തിന്റെ പിന്നാലെ പോയിട്ടില്ലത്രെ...സൌന്ദര്യം സമ്പത്തു, കുടുംബം,സ്വാഭാവഗുണം ഇവയെല്ലാം ഒരുമിചു ചേർന്നാലും ജാതകം എന്ന കുടുക്കിൽ മുറുകി ഇല്ലാതെയാകുന്ന വിവാഹങ്ങൾ അനവധി... അതെ സമയം കണിയാൻ ഭാഗ്യജാതകം എന്ന് ഗണിച്ചു പറഞ്ഞ വിവാഹങ്ങളെല്ലാം ഐശ്വര്യപൂർണ്ണമായിരുന്നോ, വിജയകരമായിരുന്നുവോ? ജാതകം നോക്കാത്ത വിവാഹങ്ങൾ ദുരന്തപൂർണ്ണമായിരുന്നോ? ഇതിനുത്തരം നമ്മുടെ നാട്ടിൻ പുറങ്ങൾ നൽകും...

വിദ്യാസമ്പന്നരെന്നും, സാംസ്കാരിക ഉന്നതിയുള്ളവരെന്നും, ഇടതുപക്ഷ സ്വഭാവമുള്ളവരെന്നും സ്വയം അഭിമാനിക്കുന്ന കേരളത്തിലണ് ജാതകം/ പ്രശ്നം നോക്കി ആളുകളുടെ ഗുണദോശങ്ങൾ കണ്ടെത്തുന്നത് എന്നത് വിധിവൈപിരീത്യമാകാം..ഈ അന്ധവിശ്വാസം പ്രമോട്ടു ചെയ്യുന്നതോ ദേശീയ മാധ്യമങ്ങളും..തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങൾക്കുപരിയായ വസ്തുതകളാണ് നമ്മുടെയൊക്കെ ജീവിതം.. ഇന്നും, നാളെയും, മറ്റന്നാളും എന്തു സംഭവിക്കുമെന്ന് നമ്മുക്ക് അറിയാൻ സാധിക്കില്ല.. കവടി നിരത്തി ഇതെല്ലാം പറഞ്ഞ് കൊടുക്കുകയും, വള്ളിപുള്ളി വിടാതെ അച്ചടിക്കുകയും, അതു കേട്ടു വിശ്വസിക്കുകയും ചെയ്യുന്ന നാമാണോ വിദ്യാസമ്പന്നർ?


Wednesday, November 9, 2011

നീതിനിഷേധിക്കുന്ന കേരളത്തിലെ പോലീസേ... വെക്ക് വെടി


മുസ്ലിംകള്‍ക്ക് നീതിനിഷേധിക്കുന്ന കേരളത്തിലെ  പോലീസേ...
വെക്ക് വെടി.. ഈ പോരാളികളുടെ നെഞ്ചിലേക്ക്...
-------------------------------------------------------------


വീഡിയോ കാണുക..


http://www.youtube.com/watch?v=mnMo5JmCtZM&feature=youtu.be


ഭരണകൂട ഭീകരതയുമായുള്ള മുഖാമുഖം 
--------------------------------------------ബാരിക്കേട്‌ മാറ്റുക..ബാരിക്കേട്‌ മാറ്റുക...ബാരിക്കേട്‌ മാറ്റുക..
ഞങ്ങള്‍ ഇതാ ബാരിക്കേട്‌ തകര്‍ത്തു മുന്നോട്ടു പോകുവാന്‍ പോകുന്നു..

ഇനി പോലീസുകാര്‍ക്ക് തിരുമാനിക്കാം.
നിങ്ങള്‍ക്ക് ബാരിക്കേട്‌ മാറ്റാം.. 

അതല്ലെങ്കില്‍ നിങ്ങള്‍ക്ക് വെടിവെക്കാം....
ആകാശതെക്കല്ല...
ഞങ്ങളുടെ നെഞ്ചിലേക്ക് തന്നെ.....
ഒരു മുന്നറിയിപ്പും വേണ്ട..
പതിനായിരക്കനക്കായ ഈ മുസ്ലിംകളെ  വെടിവെച്ചുകൊല്ലാം....

പക്ഷെ..ഇതുകൊണ്ടൊന്നും ഈ യുവജന മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുവാന്‍  കേരളത്തിലെ വര്‍ഗ്ഗീയ തിമിരം ബാധിച്ച പോലീസേ നിങ്ങള്‍ക്ക് സാധിക്കില്ല...

---------------------------------------------------------------------------------------------------
അച്ചടക്കമുള്ള കേഡര്‍മാരുടെ ആര്ജ്ജവതിനും, ഉറച്ച നിലപാടുകള്‍ക്കും മുന്‍പില്‍  
ഹര്‍ഷിത അട്ടല്ലൂരി എന്ന ഭരണകൂട ഭീകരത മുട്ടുമടക്കിയ  അപൂര്‍വ നിമിഷം..

------------------------------------------------

പോപ്പുലര്‍ ഫ്രെണ്ട് ഓഫ് ഇന്ത്യ - പെരുമ്പാവൂര്‍ 


Wednesday, November 2, 2011

വലിച്ചെറിയുക മതമാനേജുമെന്റുകളെ.. പൊളിച്ചെഴുതുക പൊതുവിദ്യാഭ്യാസത്തെ


വലിച്ചെറിയുക മതമാനേജുമെന്റുകളെ.. പൊളിച്ചെഴുതുക പൊതുവിദ്യാഭ്യാസത്തെക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രൈസ്തവർ മാത്രമായി ചുരുങ്ങുന്നു..
ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹൈന്ദവർ മാത്രം..
മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിംകൾ മാത്രം..ഒരു നാട്ടിൽ ജീവിക്കുന്ന വ്യത്യസത വിഭാഗങ്ങൾ കുട്ടിക്കാലം മുതൽ പരസ്പരം അറിയാതെ, മറ്റു സംസ്കാ‍രം എന്തെന്നറിയാതെ അവരവരുടെ സംസ്കാരത്തിലേക്ക് ഉൾവലിയുന്നു ഈ ധ്രുവീകരണം..മതപരമായ മാനേജ്മെന്റുകൾക്കെന്തിനു പൊതുവിദ്യാഭ്യാസത്തിന്റെ അവകാശം നൽകുന്നു?


ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി സർക്കാർ അനുവധിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണഭോക്താക്കൾ വാസ്തവത്തിൽ ആരെന്നത് ഇനിയും ചർച്ചചെയ്യേണ്ട വിഷയമാണ്.. ക്രൈസ്തവസഭാ മാനേജ്മെന്റുകൾ, എം.ഇ.എസ്, കുറെ ഭുപ്രഭുക്കന്മർ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഇവരൊക്കെയാണ് സമുദായത്തിന്റെ പേരിൽ നിരന്തരം സ്ഥാപനങ്ങൾ നേടിയെടുക്കുന്നത്..തേ സമയം ഈ സ്ഥാപനങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളിലെ സാധാരണക്കാർക്കു, അവശതയനുഭവിക്കുന്നവർക്ക് ഇതിന്റെ ഗുണം എന്ത് എന്ന ചോദ്യം പ്രസക്തമാണ്. ഗുണഫലം ഇല്ലെന്നു മാത്രമല്ല, ഈ വിഭാഗങ്ങൾക്ക് ഈ സ്ഥാപനങ്ങളിലെക്കുള്ള പ്രവേശനം പോലും പലപ്പോഴും അപ്രാപ്യമാകുന്നു. ഇവിടെയെല്ലാം നീതി നിശ്ചയിക്കുന്നത് പണമാണ്. പ്രവേശനവും, അദ്ധ്യാപനവുമെല്ലാം നിശ്ചയിക്കുന്നത് കഴിവിനേക്കാൾ കോഴയെന്ന മാനദണ്ഡത്തിന്മേലാണ്. പലപ്പോഴും കോഴ കൂടുതൽ നൽകുന്നതാരാണോ, അവർക്കായിർക്കും പഠനത്തിനും, അദ്ധ്യാപനത്തിനുമുള്ള അവസരം ലഭിക്കുക.. ഇതു പലപ്പോഴും ബന്ധപ്പെട്ട സമുദായങ്ങളിൽ നിന്നുമാകില്ല. പറഞ്ഞു വരുന്നത് ഏതൊരു ഉദ്ദേശ്യത്തോടു കൂടിയാണോ സർക്കാരുകൾ വ്യത്യസ്ഥ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത്, അതിനു ഘടകവിരുദ്ധമായ ഫലങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ഉയർന്നുവരുന്നത്.അതെ സമയം ഈ സ്ഥാപനങ്ങളിൽ നടക്കുന്ന ധ്രുവീകരണമാണ് കൂടുതൽ അപകടകരം..മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി ക്രൈസ്തവ സ്ഥാപനങ്ങളിൽ മതപരമായ വിവേചനം വർദ്ധിച്ചിരിക്കുന്നു. മറ്റു മതസ്ഥരെ കൊണ്ട് നിർബന്ധമായി ക്രൈസ്തവ അനുഷ്ടാനങ്ങൾ ചെയ്യിപ്പിക്കുന്നു, മറ്റു മതസ്ഥരുടെ മതചിഹ്നങ്ങളെ നിരാകരിക്കുന്നു. അവയ്ക്ക് വിലക്കേർപ്പെടുത്തുന്നു. സ്വാഭാവികമായും മറ്റു മതസ്ഥർ ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു മുൻകാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി താല്പര്യമില്ലായ്മ കാണിച്ചുതുടങ്ങിയിരിക്കുന്നു.  ആത്യന്തികമായി സ്വന്തം സംസ്കാരചിഹ്നങ്ങളുള്ള സ്ഥാപനങ്ങളിലേക്ക് ധ്രുവീകരിക്കാൻ ഇതവരെ പ്രേരിപ്പിക്കുന്നു..  വാസ്തവത്തിൽ ഇവിടെ സംഭവിക്കുന്നത് പരസ്പരം അറിയാത്ത, ഒരു പുതിയ തലമുറ വളരുന്നു എന്നതാണ്.. ജോണിനെയും, അഭിലാഷിനെയും അറിയാത്ത മുഹമ്മദും, മുഹമ്മദിനെ അറിയാത്ത ജോണും അഭിലാഷുമൊക്കെ വളർന്നു വലുതാകുന്നു. ഒരു സമൂഹം എന്ന നിലക്കു, ഒരു രാജ്യം എന്ന നിലക്ക് പരസ്പരം അറിയാത്ത ഈ പുത്തൻ തലമുറ വഴിയുണ്ടാകുന്ന വൻ വിടവ് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചക്ക് വിഘാതവുമാണ്.. മാത്രമല്ല സമ്പൂർണ്ണമായ അരാഷ്ട്രീയവൽക്കരണമാണ് ഇത്തരം സ്ഥാപനങ്ങൾ വഴി വിദ്യാർഥികളിൽ അടിചേൽ‌പ്പിക്കപ്പെടുന്നത്.. സ്വന്തം സമൂഹത്തോടോ, രാജ്യത്തോടോ ഒരു നിലക്കുമുള്ള പ്രതിബദ്ധതയോ,  ഉത്തരവാദിത്വ ബോധമോ ഇല്ലാത്ത ഒരു തലമുറയെയാണ് ഈ സ്ഥാപനങ്ങൾ ഓരോ വർഷവും പ്രസവിച്ചു വിടുന്നത്..രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ കുറിച്ചോ, സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ചോ, അവകാശങ്ങളെ കുറിച്ചോ ബോധമില്ലാത്ത പുത്തൻ തലമുറ.. വാസ്തവത്തിൽ മൂലധന ശക്തികൾ, ഏകാദിപതികൾ ആഗ്രഹിക്കുന്നതും സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത ഇത്തരം തലമുറയുടെ വളർച്ച തന്നെയാണ്.. പ്രതികരിക്കാത്ത, സമരം ചെയ്യാനറിയാത്ത ഭരണവർഗ്ഗം എന്തു നടപടി എടുത്താലും അതിന്റെ ഓരം ചേർന്നു നടക്കുന്ന, അതിന്റെ പങ്കു പറ്റുന്ന പുതിയ തലമുറ..


അതിനാൽ നാടിന്റെ ,സമൂഹത്തിന്റെ, രാജ്യത്തിന്റെ ഭാവിക്ക് ഇത്തരം മതമാനേജുമെന്റുകളെ തടഞ്ഞു നിറുത്തേണ്ടതുണ്ട്...നമുക്കാവശ്യം എല്ലാ വിഭഗങ്ങളെയും, എല്ലാ സംക്കാരങ്ങളെയും ഉൾകൊള്ളുന്ന പൊതുവിദ്യാഭ്യാസ സ്ഥാപങ്ങളാണ്.  അതിനു മുൻ കൈ എടുക്കേണ്ടത്, ആർജ്ജവം കാണിക്കേണ്ടത് ഭരണകൂടവുമാണ്.. എന്നാൽ സർക്കാർ സ്കൂളുകളിലെ പഠനാന്തരീക്ഷം, നിലവാരമില്ലായമ ഇതെല്ലാം ഇത്തരം സ്ഥാപനങ്ങളിൽ നിന്നു വിദ്യാർഥികളെയും, രക്ഷിതാക്കളെയും  ഒരു പരിധിവരെ അകറ്റി നിർത്തുന്നു.. മെച്ചപ്പെട്ട അദ്ധ്യാപകർ ഉണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ പലപ്പോഴും വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല.  അല്പം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉള്ളവർ അതുകൊണ്ട് തന്നെ സ്വകാര്യ മാനേജ്മെന്റുകളിൽ വൻ ഫീസ് നൽകി കുട്ടികളെ പഠിപ്പിക്കുന്നു...ഇതിനു പരിഹാരം കാണേണ്ടത് സർക്കാരാണ്.. സമൂഹത്തിനും, രാജ്യത്തിനു ഉപകാരപ്പെടുന്ന നിലക്ക് ഭാവിതലമുറയെ വളർത്തിയെടുക്കുന്നതിൽ ഏറ്റവുമധികം പങ്ക് വഹിക്കുന്ന പൊതുവിദ്യാഭ്യാസ നിലവാരത്തെയും, സ്ഥാപനങ്ങളെയും കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മത്സരാധിഷ്ടിതമാക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക കടമയാണ്. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചു വളർന്നവർ തന്നെയാണ് എന്നും കേരളം ഓർമ്മിക്കുന്ന പല വ്യക്തികളും..


അതുകൊണ്ട് ഏകസംസ്കാര വേദികളായ, അരാഷ്ട്രീയം പഠിപ്പിച്ചു വിടുന്ന

ക്രൈസ്തവ മാനേജ്മെന്റുകൾ  നമുക്ക് വേണ്ട
ഹൈന്ദവ മാനേജ്മെന്റുകൾ  നമുക്ക് വേണ്ട
മുസ്ലിം മാനേജ്മെന്റുകൾ  നമുക്ക് വേണ്ട

വേണ്ടത്, പ്രോത്സാഹിപ്പിക്കേണ്ടത്... പൊതുവിദ്യാഭ്യാസം.. 
സർക്കാർ വിദ്യാഭ്യാസം സ്ഥാപനങ്ങൾ കൂടുതൽ ജനകീയമാക്കുക.. കാലത്തിന്റെ വെല്ലുവിളികൾകനുസരിച്ച് പരിഷകരിക്കുക..

ഹിന്ദുവും, മുസ്ലിമും, ക്രൈസ്തവനും അവിടെ ഒരുമിച്ചിരുന്നു പഠിക്കട്ടെ...പരസ്പരം തിരിച്ചറിയട്ടെ..