രക്തരക്ഷസ്
ആദ്യമിവർ ലക്ഷ്യം
വെച്ചത് രാഷ്ട്രപിതാവിന്റെ നെഞ്ചകമായിരുന്നു...
ഞാൻ പ്രതികരിചില്ല..
കാരണം അയാളെ എനിക്ക് വെറുപ്പായിരുന്നു.
പിന്നെ അയാൾ മുസ്ലിംകളെ തേടി എത്തി.. ഞാന്‍ പ്രതികരിച്ചില്ല..
കാരണം ഞാന്‍
മുസ്ലിം ആയിരുന്നില്ല..എനിക്കവരെ ഇഷ്ടവുമായിരുന്നില്ല..
പിന്നെ സ്തുതിപാടകർ കമ്മ്യൂണിസ്റ്റുകാരെ തേടിയെത്തി.. ഞാന്‍
പ്രതികരിച്ചില്ല...
കാരണം ഞാനൊരു
കമ്മ്യൂനിസ്റ്റുകാരനായിരുന്നില്ല..അവർ പിന്തിരിപ്പന്മാരെന്നായിരുന്നു എന്റെ
പക്ഷം..
പിന്നെ അയാൾ മനുഷ്യാവകാശ
പ്രവര്‍ത്തകരെ തേടിയെത്തി..
ഞാന്‍
പ്രതികരിച്ചില്ല..
കാരണം
അങ്ങിനെ ഒരവകാശം വകവെച്ചു നല്‍കേണ്ടെന്ന പക്ഷക്കാരനായിരുന്നു ഞാന്‍..
പിന്നീടയാൾ
അയാളുടെ കൊള്ളരുതായ്മകളെ എതിര്‍ത്ത ഉദ്യോഗസ്ഥരെ തേടിയെത്തി..
അപ്പോഴും
ഞാന്‍ പ്രതികരിച്ചില്ല..കാരണം ഞാന്‍ എന്നും അയാള്‍ക് കുടപിടിക്കുന്ന
ആളായിരുന്നു..അവർ എന്നും അനുസരിക്കാന്‍ ബാധ്യത ഉള്ളവരായിരുന്നു....
പിന്നീടയാൾ
മാധ്യമാപ്രവര്തകരെ തേടിയെത്തി..കാരണം പറഞ്ഞത് അയാളുടെ നിലപാടുകളെ വിമര്‍ശിച്ചു
എന്നായിരുന്നു..
അപ്പോഴും
ഞാന്‍ പ്രതികരിച്ചില്ല...കാരണം അയാളെനിക്ക് ദൈവതുല്യമായിരുന്നു..അയാളുടെ ചെയ്തികൾ
ദൈവീകവും..
പക്ഷെ, അവസാനം.... അവസാനം എന്തോ കാരണം പറഞ്ഞു അയാള്‍
എനിക്ക് നേരെയും പാഞ്ഞടുത്തു..
പക്ഷെ
എനിക്ക് വേണ്ടി പ്രതികരിക്കാന്‍ എനിക്ക് പോലുമാകുമായിരുന്നില്ല.. കാരണം ഞാന്‍
ഞാനല്ലാതായി കഴിഞ്ഞിരുന്നു..
അയാളെ വികസന നായകന്‍ എന്ന് പലരും പ്രകീര്‍ത്തിച്ചു..
പക്ഷെ അയാള്‍
ഉണ്ടാക്കിയെന്നു പെരുമ്പറ കൊട്ടിയ രാജവീഥികള്‍ക്കടിയിൽ നിറച്ചത് മനുഷ്യരുടെ
തലയോട്ടികളായിരുന്നു..
സ്വന്തം
ജനതയുടെ തലയോട്ടികൾ ...ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ ...
രാജവീഥികള്‍ക്ക്
അയാൾ അടയാളമിട്ടത് രക്തം മാഷിയാക്കിയ ത്രിശൂലം കൊണ്ടായിരുന്നു....
അയാളുടെ
കഴുത്തിൽ ചിലർ വലിയ മാലകൾ ചാര്‍ത്തി കൊടുത്തു..
പക്ഷെ
അയാളുടെ കഴുത്തിൽ കിടന്നപ്പോൾ അതെല്ലാം അംഗുലീ മാലകളായി മാറി....
അയാൾ
ഗാന്ധിതൊപ്പിയണിഞ്ഞു, പുഞ്ചിരിക്കുന്നതായി അഭിനയിച്ചു..
പക്ഷെ
അയാളുടെ തൊപ്പിയിൽ നിരപരാധികളായ, നിരാലംഭാരായ ജനതയുടെ
രക്തക്കറ പുരണ്ടിരുന്നു..
അയാളുടെ
പുഞ്ചിരി, പക്ഷെ അട്ടഹാസമായാണ് മാലോകര്‍ക്ക്
അനുഭവപ്പെട്ടത്..
അയാളുടെ
വായിൽ ഹിംസ ജന്തുക്കളുടെത് പോലെ കൂര്‍ത്ത പല്ലുകൾ ഉണ്ടായിരുന്നു.. വായിൽ നിന്ന്
രക്തം ഉറ്റി വീണുകൊണ്ടിരുന്നു...
നാവുകൾ രക്തം വീണ്ടും വീണ്ടും നക്കിതുടച്ച് കൊണ്ടിരുന്നു...
സ്തുതിപാടകരുടെ
മുഖസ്തുതി കേട്ട് അയാള്‍ സ്വന്തം മുഖം കണ്ണാടിയിലൂടെ കാണാന്‍ ശ്രമിച്ചു..
പക്ഷെ കണ്ടത്
രക്തരക്ഷസിന്റെ പ്രതിരൂപമായിരുന്നു.
ഇയാളാണ്
രക്തരക്ഷസ്.
മനുഷ്യ രക്തം
കുടിക്കുന്ന രക്തരക്ഷസ്..

നന്നായിട്ടുണ്ട്
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
പ്രതികരിക്കാന്‍ എനിക്കു ഭയമാണ്....
ReplyDeleteപ്രതികരിക്കുന്നവരെയൊക്കെ ഒന്നൊന്നായി തെരഞ്ഞു പിടിച്ചു അകത്താക്കുന്നു.ഇയാൾ ഇന്ദ്രപ്രസ്ഥത്തിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ...?
ReplyDelete