Sunday, October 23, 2011

സത്വം തേടുന്ന അറബ് ജനത..


സത്വം തേടുന്ന അറബ് ജനത..


വിപ്ലവനായകനായിരുന്നു ജനങ്ങൾക്കയാൾ.. മാത്രമല്ല അറബ് ഇസ്ലാമിക സമൂഹത്തിൽ അടിയുറക്കപ്പെട്ട സാമ്രാജ്യത്വ വിരോധം എന്ന മുദ്രാവാക്യത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു. ആദ്യനാളുകൾ മധുവിതുകാലം പോലെ ആനന്ദകരമായി മുന്നോട്ടു പോയി... അയാളിലെ പോരാട്ടവീരത്തെ അവർ പാടിപ്പുകഴ്ത്തി.വൻ ശക്തികൾക്കെതിരെയുള്ള വിട്ടുവീഴ്ചയില്ല്ലാത്ത നിലപാടുകൾ അയാളെ അവരുടെ ഇടയിൽ അഭിമാനിയും, ധീരനുമാക്കി മാറ്റി..അയാളുടെ മുദ്രാവാക്യങ്ങൾ അവർ ഏറ്റുപാടി..അയാളുടെ ചിത്രങ്ങൾ അവർ നെഞ്ചിലേറ്റി...സാമ്രാജ്യത്വത്തിനെതിരെ അയാളെടുത്ത നിലപാടുകൾ, അതിന്റെ കെടൂതികൾ, ഉപരോധമടക്കമുള്ള സാമ്രജയ്ത്വ നടപടികൾ എല്ലാം ആവേശപൂർവം ജനത സ്വയമേറ്റെടുത്തു, തങ്ങളുടേതാക്കി മാറ്റി.. എന്നാൽ മധുവിതുകാലം അധികം നീണ്ടു നിന്നില്ല... പതിയെ പതിയെ വിപ്ലവനായകനിൽ നിന്ന് അയാളിലെ പട്ടാളക്കാരൻ ഏകാധിപതി വികസിച്ചു രൂപാന്തരം പ്രാപിച്ചു തുടങ്ങി... അയളുടെ മുദ്രാവാക്യങ്ങളിൽ വെള്ളം ചേർന്നു. അധികാര സുരക്ഷിതത്വനയായി വിപ്ലവനായകൻ സാമ്രാജ്യത്വവുമായി നീക്കുപോക്കിനുമ് ശ്രമിച്ചു.. അധികാരം കുടൂംബക്കാരുടെയും, ഇഷ്ടക്കാരുടെയും മാത്രമായി ചുരുക്കപ്പെട്ടു...പൌരാവകാശം മരുഭൂമിയിൽ ആണ്ടുപോയി രാജ്യം എന്നത് മക്കളും, ഭാര്യമാരും, പേരകുട്ടികളുടെയുമൊക്കെ മേൽവിലാസത്തിലായി മാറി..

ദിനരാത്രങ്ങൾ വർഷങ്ങൾക്കും ദശാബ്ദങ്ങൾക്കും വഴിമാറി..പുതിയ നൂറ്റാണ്ട് പിറവിയെടുത്തു.. ലോകത്തെ ആധിപത്യമുറപ്പിച്ചിരുന്ന പല വ്യവസ്ഥകളും,ആശയങ്ങളും ജനരോശത്താൽ തകർന്ന് തരിപ്പണമായി. കിഴക്കൻ യൂറൂപ്പിനെ അടക്കി ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യം ജനകീയ വിപ്ലവത്തിൽ തകർന്നു ജനാധിപത്യത്തിനു വഴിമാറി... ലോക ബൂപടം പോലും പലകുറി മാറ്റിവരക്കപ്പെട്ടു.. ശീതയുദ്ധം അവസാനിക്കുകയും വൻ ശക്തിയായിരുന്ന സോവിയറ്റ് യൂണിയൻ സ്വയം ഇല്ലാതാകുകയും പകരം പുതിയ റിപ്പപ്ലിക്കുകൾ ഉദയം ചെയ്യുകയും ചെയ്തു.. അപ്പോഴും അറബ് ഇസ്ലാമിക ലോകം നിന്നിടത്ത് തന്നെ നിന്നു. ഒരനക്കവുമില്ലതെ. ഏകാധിപതിത്യത്തിനെതിരെ ജനകീയ വിപ്ലവം പോയിട്ട്, ചെറു ചലനങ്ങൾ പോലും രൂപാന്തരപ്പെട്ടില്ല...അറബ് സമൂഹത്തിന്റെ പ്രതികരണശേഷിയില്ലയമയെ, ജനാധിപത്യ പൌരാവകാശ ബോധത്തെ ആളുകൾ പരിഹസിച്ചു തുടങ്ങി...അറബ് ഇസ്ലാമിക സമൂഹത്തിന്റെ നട്ടൈല്ലില്ലയ്മയാണ് ഏകാധിപതികളുടെ ഇഷ്ടവാസത്തിനു കാരണമെന്ന് ആസ്ഥാനപണ്ഡിതർ വിധിയെഴുതി...

എന്നാൽ സേച്ഛാധിപത്യപ്രവണത ജനങ്ങളുടെ ചിന്തയെയു, പ്രതികരണശേഷിയെയും എത്രമേൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്നു എന്ന് ആരും ചിന്തിച്ചില്ല..ജനാധിപത്യബോധം സ്വയം കൊട്ടിഘോഷിക്കുന്ന പല രാജ്യങ്ങളും നൂറ്റാണ്ടുകളോളം വൈദേശിക ആധിപത്യത്തിലായിരുന്നു എന്നും അവർ തിരിച്ചു ചോദിച്ചില്ല..അവർ കാത്തിരുന്നു...കോഫിഷോപ്പുകളില്രുന്നു അലക്ഷ്യമായി ഹുക്ക വലിച്ച് തള്ളുമ്പോളും, കാല്പന്തുകളിക്കൊപ്പം ആരവം മുഴക്കുമ്പോഴും ഉള്ളിൽ പാരതന്ത്ര്യം എന്ന യാഥാർത്ഥ്യം നീറിപ്പുകയുന്നുണ്ടായിരുന്നു..ഓരോ അറബ് പൌരനും മനസാ ഒരു മാറ്റത്തെ കുറിച്ച് ആഗ്രഹിക്കുന്നവായിരുന്നു..അവർക്ക് നേതൃത്വം നൽകാൻ ആർജ്ജവമുള്ളവരായി ആരും ഉയർന്നു വന്നില്ല.. വരാൻ ശ്രമിച്ചവരെയൊക്കെ മുളയിലേ നുള്ളപ്പെട്ടു..

എന്നാൽ എത്രവേഗമാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.. മാസങ്ങൾക്കു മുൻപ് വരെ ദിവാസ്വപ്നത്തിൽ പോലും കടന്നുവന്നിരിക്കില്ല ഈ മാറ്റം.. ഏകാധിപതികൾക്കാവോളം, അവർക്കിഷ്ടപ്പെടുവോളം കാലം അവർ തന്നെ.. പിന്നെ അവരുടെ പിൻഗാമികൾ..ഇതിനപ്പുറമുള്ള ആശങ്കകൾ ഭരിക്കുന്നവർക്കോ, ഏകാധിപത്യം തകർന്നു കാണുന്ന പ്രതീക്ഷകൾ ജനങ്ങൾക്കോ ഇല്ലായിരുന്നു.. എനാൽ മാറ്റത്തിനു ഇനിയും കാത്തിരിക്കാൻ ജനങ്ങൾക്കവില്ലായിരുന്നു.. അറബ്-ഇസ്ലാമിക ജനതക്കില്ലെന്ന് വിമർശകർ തിട്ടുരമെഴുതിയ പ്രതികരണ ശേഷിയും, സ്വതന്ത്രവാജ്ഞയും, പോരാട്ടവീര്യവും എത്ര പെട്ടെന്നാണ ആ ജനത സ്വായത്തമാക്കിയത്.. അനുകൂലമായ ഒരവസരം വരാൻ കാത്തിരിക്കുകയായിരുന്നു ആ ജനത.. അടക്കി പ്പിടിച്ച അമർശവും, പ്രയാസവും മനസ്സിലൊതുക്കിക്കൊണ്ട്  ധാർമിക മൂല്യങ്ങളിലോ, പൌരാവകാശത്തിലോ വിശ്വസിക്കാത്ത സേച്ഛാധിപതികൾക്കെതിരെ, നടപ്പ് സമരങ്ങൾ കൊണ്ടോ, പ്രതിഷേധങ്ങൾ കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് ഈ സമൂഹം തിരിച്ചറിഞ്ഞതായിരുന്നു ഇത്രയും നാൾ ഇവരെ വീടിനുള്ളിലും, കഫേകളിലും, ഫുട്ബോൾ സ്റ്റേഡിയങ്ങളിലും അടയിരുത്തിയത്.. എന്നാലത് ശാശ്വതമായ, സ്വഭാവജന്യമായ ക്ഷമാപണ സംസ്കാരമായിരുന്നില്ല, മറിച്ച് നിർണ്ണായകമായ് ഒരു സമരമുന്നേറ്റത്തിനോ, രണ്ടിലൊന്നു അവശേഷിക്കാനുള്ള പോരാട്ടത്തിനോ വേണ്ടിയുള്ള ക്ഷമാപൂർണ്ണമായ കാത്തിരിപ്പായിരുന്നു... ശത്രു പ്രബലനും, സർവാധിപതിയുമായിരിക്കുന്നിടത്തോളം കാലം നിശ്കാസനത്തിൽ കുറഞ്ഞ ഒരു സമരപരിപാടികൾക്കും പ്രസക്തി ഉണ്ടായിരുന്നില്ല.. പരാചയപ്പെടുന്ന ഏതൊരു വിപ്ലവത്തിന്റെയും അനന്തരഫലം സേച്ഛാധിപതിയെ കൂടൂതൽ ക്രൂരനും, ജനദ്രോഹിയാക്കുവാനു മാത്രമേ ഉപകരിക്കൂ എന്ന തിരിച്ചറിവ് ആ ജനതക്കുണ്ടായിരുന്നു... അത് ജനത എന്ന നിലയിൽ അത്യന്തം വിനാശകരമായിരിക്കുമെന്നും അവർ തിരിച്ചറിഞ്ഞു..അതുകൊണ്ട് തന്നെ ഒരവസരത്തിനു വേണ്ടി അവർ കാത്തിരുന്നു.. ഒന്നും രണ്ടു വർഷങ്ങളല്ല... ദശകങ്ങൾ തന്നെ... ഏകാധിപതികളാകട്ടെ ജനങ്ങളുടെ ശരീരത്തിന്റെ ജഡാവസ്ഥയെ മാത്രമേ കണ്ടെത്തിയുള്ളൂ.. അവരുടെ ഉള്ളിലെ എരിയുന്ന കനലുകളെ തിരിച്ചറിഞ്ഞില്ല... അതുകൊണ്ട് തന്നെ ഭയാശങ്കകൾ ഒന്നുമില്ലാതെ അധികാരം ആസ്വാദിച്ചു...ഇഷ്ടക്കാർക്കും, സ്ത്രീകൾക്കുമൊത്ത് രാജ്യത്തിന്റെ വിഭവം ആവൊളം നുകർന്നു.. തനിക്ക് ശേഷം തന്റെ മക്കൾ, അവർക്ക് ശേഷം അവരുടെ മക്കൾ, പിന്നെ അവരുടെയും മക്കൾ.. മനക്കോട്ടകൾ ആകാശത്തിനപ്പുറം ഉയർന്നു.. ഒരിക്കൽ പോലും ജനകീയമായ പ്രതികരണത്തെ, വിപ്ലവത്തെ അവർ ആശങ്കപ്പെട്ടില്ല...

കിട്ടിയ ആദ്യാവസരം.. അവർ അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു... വീടുകളിലേക്ക് ഇനി ഇല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് അവർ ഇറങ്ങിത്തിരിച്ചു....കിട്ടിയ ആയുധവുമായി. ചെറുസംഘങ്ങളായി, കാര്യമായ് ഏകോപനമില്ലാതെ തന്നെ അവ് തെരുവിലിറങ്ങി..ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം...രണ്ടിലൊരു വഴിയേ അവർക്കു മുൻപിൽ ഉണ്ടായിരുന്നുള്ളൂ. അവർക്കു ആവേശവും പ്രചോതനവുമായി അവരുടെ വിശ്വാസവും കൂടെ ഉണ്ടായിരുന്നു.  അവരുട നാവിൻ തുമ്പുകളിലീടെ ദൈവത്തെ പുകഴ്ത്തുന്ന  മുദ്രാവാക്യങ്ങൾ പുറത്തുവന്നു..ഈ ദൃഢനിശ്ചയത്തിനു മുൻപിൽ, മനസ്സിലെ ഏതോ ഒരു കോണിൽ വർഷങ്ങളായി അടക്കിപ്പിടിച്ചിരുന്ന സമരവീര്യത്തിനു മുൻപിൽ, ഏകാധിപതികൾക്കും, അവരുടെ കിങ്കരന്മാർക്കും ഏറെ നാൾ പിടിച്ചു നിൽക്കാൻ ആവില്ലായിരുന്നു..അണപൊട്ടിയൊഴുകിയ ഒരു ജനതയുടെ വിപ്ലവബോധത്തിനു മുൻപിൽ ജീവൻ അടിയറവെച്ചാണ് ഏകാധിപത്യയുഗത്തിനു അന്ത്യമായത്...അങ്ങിനെ ലിബിയയിലെ ഗദ്ദാഫി യുഗത്തിനു രക്തരൂക്ഷിതമായ സമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു...ഏതൊരു മനുഷ്യനും ആഗ്രഹിക്കാത്ത പതനം.. ദാരുണമായ അന്ത്യം...

അതെസമയം വിപ്ലവത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി കഴിഞ്ഞു.. വിപ്ലവായകനിൽ നിന്നു ഏകാധിപതിയായി മാറിയ ഭരണാധികാരി ചരിത്രത്തിന്റെ ഭാഗമായി മാറി.. ശേഷം ഇനിയെന്ത് എന്ന ചോദ്യം പ്രസക്തമാണ്.. ജാസ്മിൻ വിപ്ലവത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികൾ ലിബിയയിലെ ഇടപെടലിലും, ഗദ്ദാഫിയുടെ കൊലപാതകം വരെ എത്തിയ അക്രമങ്ങളിലും നിർണ്ണായക സ്വാധീനം വഹിച്ചിരുന്നെ എന്നത് അവഗണിക്കപ്പെടേണ്ടതല്ല...മാത്രമല്ല ഗദ്ദഫിയെ ഇല്ലായ്മ ചെയ്യേണ്ടത് ജനതയേക്കാൾ സാമ്രാജ്യത്വ അഭിലഷവുമായിരുന്നു.. അതുകൊണ്ട് തന്നെ വിപ്ലവാനന്ദര ലിബിയ വൈദേശിക സ്വാധീനത്തിൽ നിന്നു മുക്തമാകുമെന്ന് പ്രതീക്ഷിക്കുക വയ്യ..ടുണിസ്യയയിലും, ഈജിപ്തിലും നടന്ന ജനകീയ വിപ്ലവത്തെ വഴിതിരിച്ചു വിടാനും, പുതിയ ഹുസ്നി മുബാറക്മാരെയും ഖർസായിമീരെയും ഇവിടങ്ങളിൽ കുടിയിരുത്താനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നു.. വിപ്ലവം കഴിഞ്ഞുടനെ വന്ന വാർത്തകളല്ല ഇവിടങ്ങളിൽ നിന്ന് ഇപ്പോൾ വന്നുകൊണ്ടിരികക്കുന്നതും. അധികാരത്തിന്റെ ഇടനാഴികൾ സയണിസത്തിനും, സാമ്രാജ്യത്വത്തിനും അനുകൂലമായി പുനക്രമീകരിക്കുന്ന തിരക്കിലാണ് ഇവിടങ്ങളിൽ അമേരിക്കയും, ഇസ്രായേലും... സ്വാഭാവികമായും ലിബിയയിൽ സ്വതന്ത്രമായ, ജനാഭിലാഷം നിറവേറുമെന്ന് കരുതാൻ തരമില്ല..പശ്ചിമേഷ്യയിലെ ഇസ്രായേലിന്റെ നിലനില്പ് എന്നത്തേക്കാൽ ജനകീയമായി ചോദ്യം ചെയ്യപ്പെടുന്ന അവ്സ്ഥയിൽ ലിബിയയെ സാമ്രാജ്യത്വ വരുതിയിൽ നിർത്താനും, സ്വന്തം ഇഷ്ടക്കാരെ ഭരണാധികാരിയാക്കുവാനും അമേരിക്കയും ഇസ്രായേലും ശ്രമിക്കുമെന്നുറപ്പ്...അതുകൊണ്ട് തന്നെ ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട് ലിബിയയിൽ എത്തി നിൽക്കുന്ന ഏതു നിമിഷവും യമനിലും,  സിറിയയിലും ഏതു നിമിഷവും അളിക്കത്തിയേക്കാവുന്ന ജനകീയ വിപ്ലവം പൂർത്തിയാക്കപ്പെടുമെന്നോ, വിപ്ലവകരികൾ വിശ്രമത്തിലേക്ക് വീണ്ടും വഴിമാറുമെന്നോ കരുതാൻ നിർവാഹമില്ല..

വിപ്ലവത്തിൻ സ്വന്തം താല്പര്യങ്ങളുടെ ബലത്തിൽ വൈദേശിക സഹായം ലഭ്യമായുരുന്നു എന്നതും, ആ സഹായം നിർണ്ണയകമായിരുന്ന് എന്നതും സമ്മതിച്ചാൽ തന്നെ ആത്യന്തികമായി ജനകീയമായ ചെറുത്തു നില്പും, രണ്ടിലൊന്നു തിരഞ്ഞെടുക്കുവാനുള്ള പോരാളികളുടെ ദൃഢനിശ്ചയവുമാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്.. കോഫി ഷോപ്പുകളിൽ നിന്നും ഫുട്ബൊൾ ആരവങ്ങളിൽ നിന്നും ആയുധവുമയും അല്ലതെയും അവരെ പുറത്തിറക്കിയത് അവരുടെ വിശ്വാസവും, ആദർശവും തന്നെയായിരുന്നു.. വിപ്ലവങ്ങൾ അരങ്ങേറിയ ഇടങ്ങളിലെല്ലാം അത് ഈജിപ്തായാലും, ലിബിയ അയാലും മുഴങ്ങിക്കേട്ടത് ഒരേ മുദ്രാവാക്യമായിരുന്നു..അതാകട്ടെ പ്രപഞ്ചനാഥനുള്ള കീർത്തനങ്ങളും ആയിരുന്നു.. പറഞ്ഞു വരുന്നത് വിപ്ലവത്തിനു ആധികാരികവും, ഘടനാപരവുമായ രൂപഭാവങ്ങൾ നൽകാൻ പാകത്തിൽ ഏതെങ്കിലും പ്രസ്ഥാനങ്ങളോ, വലിയ ഗൂപ്പുകളോ ഉണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്.. ഏകാധിപത്യ ഘടനയിൽ അത്തരം പ്രസ്ഥാനങ്ങൾക്കും, ഘടനകൾക്കും നിലനില്പും ഉണ്ടായിരുന്നില്ല.. അതെ സമയം ഒറ്റക്കും കൂട്ടായും ജനങ്ങളെ തെരുവിലിറക്കിയത് അവരുടെ വിശ്വാസവും ആദ്ര്ശവുമായിരുന്നു.. ആ ആദർശമാകട്ടെ ഇസ്ലാമുമാണ്... ഭരണനിർവാഹണ മേഘലയിൽ സ്വാധിനം ചെലുത്താൻ പാകത്തിൽ ഇവർക്കു ഒരു വലിയ കൂട്ടയ്മയായി വളർന്നുവരാൻ ഇനിയും സാധിച്ചിട്ടില്ലെങ്കിലും വിപ്ലവാനന്തര അറബ് സമൂഹങ്ങളിലെ ഭാവിയെ നിയന്ത്രിക്കുക ഇസ്ലാമിക ആദർശത്തിലധിഷ്ടിതമായ പ്രസ്ഥാനങ്ങളായിരീകും...

അതായത് വിപ്ലവാനന്തരം ഇന്നു സാമ്രാജ്യത്വ കാർമ്മിതത്വത്തിൽ തട്ടിക്കൂട്ടുന്ന ഭരണകൂടങ്ങൾക്കും അതികം ആയുസ്സില്ലെന്നു ചുരുക്കം..അതിനു അല്പായുസ്സേ മാത്രമേ ഉണ്ടാകൂ.. കാരണം അമേരിക്കൻ കാർമ്മികത്വത്തിൽ തട്ടിക്കൂട്ടുന്ന ഈ സർകാരുകൾക്ക് ജനകീയ പിന്തുണ ഇല്ല എന്നതു തന്നെ.. മാത്രമല്ല, സാമ്രജ്യത്വ-സയണിസ്റ്റു വിരുദ്ധ മനോനിലയും ആദർശവും പേറുന്ന ഈ ജനതക്കു മേൽ വിപ്ലവാനന്തര അനിശ്ചിതാവസ്ഥ ഉപയോഗപ്പെടുത്തി സാമ്രാജ്യത അജണ്ടകൾ അടിച്ചേൽ‌പ്പിക്കാനുള്ള ഏതു നീകവും ജനരോഷത്തിനും, ഭരണവിരുദ്ധ വികാരത്തിനും കാരണമാകുമെന്നുറപ്പ്..  ഇസ്രായേലിന്റെ  അസ്ഥിത്വം അംഗീകരിപ്പിക്കനോ, സയണിസ്റ്റ് അതിക്രമങ്ങൾക്ക് സമ്മതം നൽകാനോ ഈ സർക്കാരുകൾ തുനിഞ്ഞാൽ അത് ജനങ്ങളെ വീണ്ടും തെരുവിലേക്ക് തന്നെ ഇറക്കാൻ കാരണമാകും.. ഈജിപ്തിൽ ഇതിന്റെ ഓളങ്ങൾ വീണ്ടും വന്നു തുടങ്ങിയിട്ടുണ്ട്.. വിപ്ലവം ഹൈജാക് ചെയ്യുവാനുള്ള നീക്കത്തിനെതിരെ ഈജിപ്തിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും തെരുവിൽ ഇറങ്ങിതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ..അതുകൊണ്ട് തന്നെ ഇതിനു ശാശ്വതമായ പരിഹാരമെന്നത് ജനങ്ങളുടെ അഭിലാഷത്തിനും അവരുടെ വിശ്വാസത്തിനും മുൻ തൂക്കം നൽകുന്ന ഭരണനിർവഹണമാണ്..

ഈ മാറ്റത്തിനു ചിലപ്പോൾ കുറച്ചു കൂടെ നാളുകൾ വേണ്ടിവന്നേക്കാം.. ചിലപ്പോൾ കുറച്ചു കൂടെ വർഷങ്ങൾ തന്നെ.. എന്തായാലും ഇനിയും ഏറെകാലം അറബ് ഇസ്ലാമിക സമൂഹത്തിന്റെ ആത്മാവിഷ്കാരത്തെ ബാലാൽകാരമായി തടഞ്ഞു നിറ്ത്തുക സാധ്യമല്ല...വിപ്ലവ എന്തന്നെതും, അതിന്റെ വിജയകരമായ പ്രായോഗികതയും ഏകാധിപതിയെ കെട്ടുകെട്ടിച്ചുകൊണ്ട് തന്നെ അവർ സ്വായത്തമാക്കിയിരീക്കുന്നു. വിപ്ലവം ഹൈജാക് ചെയ്തു കൊണ്ട് ഇനിയും അവരെ വഞ്ചിക്കാനുള്ള ഏതു ശ്രമവും സംഘടിതവും, ആദർശപരവുമായ പുതിയ മുന്നേറ്റങ്ങൾക്കും, സംഘടിത വിപ്ലവങ്ങൾക്കും കാരണമാകും.. അത്തരം മുന്നേറ്റങ്ങൾ ആത്യന്തികമായ ഈ ജനതയുടെ അഭീഷ്ടത്തിനനുസരിച്ചുള്ള ഭരണമറ്റത്തിലുമാണ് ചെന്നെത്തുക....

Saturday, October 15, 2011

സ്വ്വതന്ത്ര്യം ജന്മാവകാശം.


സ്വ്വതന്ത്ര്യം ജന്മാവകാശം.

ഇല്ല..... ഒരടി പുറകോട്ടു

സുദൃഢമായ  ലക്ഷ്യത്തിലേക്ക്... 
അച്ചടക്കത്തോടെ..
അടിവെച്ചു കൊണ്ട്.. 
മുന്നോട്ടു.. മുന്നോട്ടു.


ദുരാരോപണങ്ങൾക്കോ...
അധികാര  ഭീകരതക്കോ.., 
നീതിരഹിത നടപടികള്‍ക്കോ.. 
അന്യായ നിരോധനത്തിനോ
ഈ മുന്നേറ്റത്തെ ശാശ്വതമായി  തടഞ്ഞു നിറുത്താന്‍ സാധിക്കില്ല..
ഒരു വിദ്വേഷ തത്വസംഹിതക്കും ഈ യാത്രാസംഘത്തെ പിടിച്ചു നിറുത്താന്‍ കഴിയില്ല..

സ്വ്വതന്ത്ര്യം ജന്മാവകാശം..
നീതിനിഷേധത്തിനെതിരെ..... അധികാരിവര്‍ഗ്ഗത്തിന് താക്കീതായി..
ഈ യാത്രാ സംഘം മുന്നോട്ടു തന്നെ..

തിരുവനന്തപുരം..
പെരുമ്പാവൂര്‍
കോഴിക്കോട് 
എന്നിവടങ്ങളില്‍ നടന്ന കേഡര്‍ പരേഡും , റാലിയും, പൊതുസമ്മേളനവും..
ദൃശ്യങ്ങള്‍ ... വീഡിയോ ലിങ്കുകള്‍ ....

അധികാരികളുടെ നീതിനിഷേധം..പെരുമ്പാവൂര്‍ 

കോഴിക്കോട് 

 തലസ്ഥാന നഗരി..

 യൂണിഫോമിട്ട കേഡര്‍മാരുടെ  വളണ്ടിയര്‍ മാര്‍ച്ച്.. ജനസഞ്ചയം..


 പോലീസ് ഭീകരതക്കെതിരെ മുഖാമുഖം..

ഓഫ്..

വീഡിയോ ലിങ്കുകള്‍ ...
പെരുമ്പാവൂര്‍ പോലീസ് നടപടി..കോഴിക്കോട് നടന്ന കേഡര്‍ മാര്‍ച്ച്..

Wednesday, October 12, 2011

ഗുജറാത്ത്: ചോര പുരണ്ട അപ്പ കഷ്ണം നുണയുന്നവര്‍ ....വംശഹത്യക്ക് കൂട്ടുനിന്നവര്‍ മോഡിയുടെ പാരിതോഷികം പറ്റി


ന്യൂഡല്‍ഹി: മോഡിക്കെതിരേ സംസാരിച്ചതിന് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ജയിലില്‍ കിടക്കുമ്പോള്‍ ഗുജറാത്ത് വംശഹത്യക്കാലത്തും തുടര്‍ന്നും മോഡിയുടെ ഉത്തരവുകള്‍ അനുസരിച്ച് ഹിന്ദുത്വരെ സഹായിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കു മോഡി നല്‍കിയത് സ്ഥാനക്കയറ്റവും വിരമിച്ച ശേഷവും തുടരാന്‍ അനുമതിയും.

പി സി പാണ്ഡേ (1970 ബാച്ച്): വംശഹത്യ നടക്കുമ്പോള്‍ അഹ്മദാബാദ് പോലിസ് കമ്മീഷണര്‍. ഹിന്ദുത്വര്‍ക്കു കൂട്ടക്കൊല നടത്താന്‍ സഹായകമാവുംവിധം പോലിസിനെ നിഷ്ക്രിയമാക്കി. 1000 മുസ്ലിംകള്‍ അഹ്മദാബാദില്‍ കൊല്ലപ്പെട്ട കേസിലെ തെളിവു നശിപ്പിക്കലിലും തുടര്‍ന്നുണ്ടായ വ്യാജ ഏറ്റുമുട്ടലുകളിലും പങ്കു വ്യക്തമായി. 2004 മാര്‍ച്ചില്‍ എന്‍.ഡി.എ സര്‍ക്കാര്‍ സി.ബി.ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഇതിനെതിരേ ടീസ്ത സെറ്റല്‍വാദ് ഹൈക്കോടതിയെ സമീപിക്കുകയും ഗുജറാത്ത് കേസുകളുടെ അന്വേഷണച്ചുമതലകളില്‍ നിന്നു കോടതി പാണ്ഡേയെ വിലക്കുകയും ചെയ്തു. തുടര്‍ന്ന് 2004 ഒക്ടോബറില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അഡീഷനല്‍ ഡി.ജി ആയി. 2006 ഏപ്രിലില്‍ ഗുജറാത്ത് ഡി.ജി.പിയായി. 2009ല്‍ വിരമിച്ച ശേഷം ഗുജറാത്ത് സ്റേറ്റ് പോലിസ് ഹൌസിങ് കോര്‍പറേഷന്റെ ചെയര്‍മാനായി.

എ കെ ഭാര്‍ഗവ (1967 ബാച്ച്): 2004 ഫെബ്രുവരിയില്‍ ഗുജറാത്ത് ഡി.ജി.പി. 200 കോടി വാര്‍ഷിക ബജറ്റുള്ള ഗുജറാത്ത് പോലിസ് ഹൌസിങ് കോര്‍പറേഷന്‍ എം.ഡി എന്ന അധികപദവിയും നല്‍കി. 2000 കലാപക്കേസുകള്‍ പുനപ്പരിശോധിച്ചു തള്ളിക്കളയാന്‍ മുന്‍കൈയെടുത്തു. അട്ടിമറിച്ച കേസുകളില്‍ പാന്തര്‍വാദ കൂട്ടക്കുഴിമാടക്കേസും ഉള്‍പ്പെടും.

ജി സി റായ്ഗാര്‍ (1972 ബാച്ച്): വംശഹത്യ നടന്ന 2002 ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ ഗുജറാത്ത് ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി. ഹിന്ദുത്വരെ സഹായിക്കാന്‍ സര്‍ക്കാര്‍ വിളിച്ച രഹസ്യയോഗങ്ങളില്‍ പ്രത്യേക സാന്നിധ്യം. ഈ യോഗങ്ങളുടെ മിനുട്സുകള്‍ അപ്രത്യക്ഷമായി. വിരമിച്ച ശേഷം ഗുജറാത്തിലെ വ്യാജമദ്യദുരന്തം അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അംഗമായി. മറ്റു നിരവധി അധികാരങ്ങളും നല്‍കി.

എം കെ ഠാണ്ഡന്‍ (1976 ബാച്ച് ഐ.പി.എസ്): വംശഹത്യ നടക്കുമ്പോള്‍ അഹ്മദാബാദ് സിറ്റി പോലിസ് ജോയിന്റ് കമ്മീഷണര്‍. പിന്നീട് സൂറത്ത് ഐ.ജിയായി സ്ഥലംമാറ്റം. 2005 ജൂലൈയില്‍ ഗാന്ധിനഗറില്‍ എ.ഡി.ജി.പിയായി വീണ്ടും പ്രമോഷന്‍. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലും നരോദാപാട്യയിലും ഹിന്ദുത്വര്‍ക്കു കൂട്ടക്കൊലയും ബലാല്‍സംഗവും നടത്താന്‍ സൌകര്യം ചെയ്തുകൊടുത്തു.

ദീപക് സ്വരൂപ് (1976 ബാച്ച്): 2002ല്‍ വഡോദര റേഞ്ച് ഓഫിസര്‍. വഡോദര റൂറല്‍, ഗോധ്ര, ദാഹോദ്, നര്‍മദ എന്നീ ജില്ലകള്‍ അധികാരപരിധി. എല്ലാം വംശഹത്യക്കാലത്ത് കൂട്ടക്കൊല നടന്ന സ്ഥലങ്ങള്‍. 2005 ഫെബ്രുവരിയില്‍ വഡോദര സിറ്റി പോലിസ് കമ്മീഷണറായി ചുമതല നല്‍കി. ബെസ്റ് ബേക്കറി കൂട്ടക്കൊലയില്‍ നേരിട്ട് പങ്കുണ്െടന്ന ആരോപണമുയര്‍ന്നു. കേസില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. സൂറത്ത് പോലിസ് കമ്മീഷണറായി. ഇപ്പോള്‍ 13 ആംഡ് ബറ്റാലിയന്റെ എ.ഡി.ജി.പി ഇന്‍ചാര്‍ജ്.

കെ നിത്യാനന്ദന്‍ (1977 ബാച്ച് ഐ.പി.എസ്): 2001-2005 കാലത്ത് ആഭ്യന്തര സെക്രട്ടറി. 2005ല്‍ രാജ്കോട്ട് സിറ്റി പോലിസ് കമ്മീഷണറായി. ഡി.ഐ.ജിയായും എ.ഡി.ജി.പിയായും പ്രമോഷന്‍. വംശഹത്യയും തുടര്‍ന്നുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ റിപോര്‍ട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും കോടതികള്‍ക്കും സര്‍ക്കാരിനു വേണ്ടി നല്‍കി. ഇപ്പോള്‍ ഗുജറാത്ത് പോലിസ് ഹൌസിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍.

രാഗേഷ് അസ്താന (1984 ബാച്ച് ഐ.പി.എസ്): ഗോധ്ര തീവണ്ടി ദുരന്തം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍. വംശഹത്യയെ ന്യായീകരിക്കാന്‍ ഗോധ്രാ ദുരന്തം വന്‍ ഗൂഢാലോചനയാണെന്ന സിദ്ധാന്തത്തിന് ഔദ്യോഗിക ഭാഷ്യം നല്‍കി. 2003 ഫെബ്രുവരിയില്‍ വഡോദര റേഞ്ച് ജൂനിയര്‍ ഐ. ജിയായി സ്ഥാനക്കയറ്റം. ഇപ്പോള്‍ വഡോദര സിറ്റി പോലിസ് കമ്മീഷണര്‍.

എ കെ ശര്‍മ (1987 ബാച്ച്): മെഹ്സാന എസ്.പിയായിരുന്നു. പിന്നീട് ഗാന്ധിനഗര്‍ ഐ.ജിയായി. വംശഹത്യയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കാളിയായി. ഇദ്ദേഹത്തെ മാറ്റാതെ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് എസ്.പി സ്ഥാനത്തുനിന്നു മാറ്റിയത്. തിരഞ്ഞെടുപ്പിനു ശേഷം പദവിയില്‍ മോഡി വീണ്ടും നിയമിച്ചു. സദര്‍പുര ഉള്‍പ്പെടെയുള്ള മെഹ്സാനയുടെ പ്രദേശങ്ങളില്‍ കൂട്ടക്കൊലകള്‍ക്കു സഹായം നല്‍കിയത് ശര്‍മയാണ്. തുടര്‍ന്നായിരുന്നു ഗാന്ധിനഗര്‍ ഐ.ജിയായി സ്ഥാനക്കയറ്റം.

ശിവാനന്ദ് ഝാ (1983 ബാച്ച്): 2002ല്‍ അഹ്മദാബാദ് സിറ്റി അഡീഷനല്‍ പോലിസ് കമ്മീഷണര്‍. നാനാവതി കമ്മീഷനുമുന്നില്‍ മോഡിയെ രക്ഷിക്കുന്നവിധം മൊഴി നല്‍കിയ ശിവാനന്ദിനെ 2005 ഫെബ്രുവരിയില്‍ ആഭ്യന്തര സെക്രട്ടറിയാക്കി. സര്‍ക്കാരിനു വേണ്ടി കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപോര്‍ട്ടുകള്‍ തയ്യാറാക്കി. മോഡിയുടെ പങ്ക് അന്വേഷിക്കാന്‍ സാകിയാ ജഫ്രിയുടെ പരാതി പ്രകാരം രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിവാനന്ദിനെയും നിയമിച്ചു. ഇയാളുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി. തുടര്‍ന്ന് സൂറത്ത് റേഞ്ച് എ.ഡി.ജി.പിയായി നിയമിതനായി.

സുധീര്‍ കെ സിന്‍ഹ (1976 ബാച്ച്): 2003 മുതല്‍ വഡോദര സിറ്റി പോലിസ് കമ്മീഷണര്‍. ബെസ്റ്റ് ബേക്കറി കേസില്‍ സാഹിറാ ശെയ്ഖിനെ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കൂറു മാറ്റിയതിനു പിന്നില്‍ സുധീറിന്റെ കൈകളുമുണ്ടായിരുന്നു. 2005 ഫെബ്രുവരിയില്‍ സൂറത്ത് സിറ്റി പോലിസ് കമ്മീഷണറായി നിയമിതനായി. ഇപ്പോള്‍ ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി.

ഡി ജി വന്‍സാര (1967 ബാച്ച്): മോഡിക്കു വേണ്ടി വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി കുപ്രസിദ്ധനായി. മെയ് 2002 മുതല്‍ ജൂലൈ 2005 വരെ അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണറായിരുന്നു. 2005 ജൂലൈയില്‍ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജിയായി പ്രമോഷന്‍. മോഡിക്കു വേണ്ടി മലയാളിയായ ജാവീദ് ശെയ്ഖ് ഉള്‍പ്പെടെ നിരവധി പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇപ്പോള്‍ സുഹ്റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സബര്‍മതി ജയിലില്‍.

എസ് എസ് ഖാന്ത്വാല (1973 ബാച്ച്): വംശഹത്യയുമായി ബന്ധപ്പെട്ട 2000 കേസുകള്‍ വീണ്ടും പരിശോധിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കൃത്രിമം കാട്ടി ഗുജറാത്ത് സര്‍ക്കാരിനു സഹായം നല്‍കിയ ഉദ്യോഗസ്ഥന്‍. സാക്ഷികളെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചു. 2004ല്‍ മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ചു. എല്ലാ ചട്ടങ്ങളും ലംഘിച്ച് മോഡി 2009ല്‍ ഡി.ജി.പിയാക്കി ഉയര്‍ത്തി. 2010 ആഗസ്തില്‍ വിരമിക്കേണ്ടിയിരുന്നെങ്കിലും മൂന്നു മാസത്തേക്ക് കാലാവധി നീട്ടി.

ജെ മഹാപത്ര (1974 ബാച്ച്): 2002 സപ്തംബര്‍ മുതല്‍ ഗുജറാത്ത് എ.ഡി.ജി.പി. സര്‍ക്കാരിന് അനുകൂലമായി നിരവധി റിപോര്‍ട്ടുകള്‍ കെട്ടിച്ചമച്ചു. കൊലക്കേസ് പ്രതിയായ ഗുജറാത്ത് മന്ത്രി അശോക് ഭട്ടിനെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ കൂറു മാറി മൊഴി നല്‍കി. തുടര്‍ന്ന് അഹ്മദാബാദ് സിറ്റി പോലിസ് കമ്മീഷണറായി നിയമിച്ചു. 2008ല്‍ വിരമിച്ചെങ്കിലും സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി.

ഒ പി മാഥൂര്‍ (1975 ബാച്ച്): സുഹ്റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചവരില്‍ പ്രധാനി. മോഡിയുടെ സ്വന്തക്കാരന്‍. ഡി.ജി.പിയായി വിരമിച്ച ശേഷം ഗുജറാത്ത് സെക്യൂരിറ്റി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. പോസ്റ്റ്ഗ്രാജ്വേറ്റ് മാത്രമായ ഒരു ഉദ്യോഗസ്ഥന്‍ ആദ്യമായാണ് ഇത്ര ഉന്നതമായ ഒരു പദവിയില്‍ നിയോഗിക്കപ്പെടുന്നത്.

എ ഐ സഈദ് (1978 ബാച്ച്): വംശഹത്യയ്ക്കു ശേഷം മുസ്ലിംകളുടെ നഷ്ടപ്പെട്ട പിന്തുണ തിരഞ്ഞെടുപ്പുകാലത്ത് തിരിച്ചുപിടിക്കാന്‍ മോഡിക്കും ചില മുസ്ലിം സംഘടനകള്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. എ.ഡി.ജി.പിയായി ഉദ്യോഗക്കയറ്റം തരപ്പെടുത്തുകയും ഡി.ജി.പി ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തു. വിരമിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു.

പി പി പാണ്ഡേ (1980 ബാച്ച്): വംശഹത്യ നടന്നയുടനെ അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ചുമതലയേറ്റെടുത്തു. കേസുകള്‍ അട്ടിമറിക്കുന്നതിലും സാക്ഷികളെ സ്വാധീനിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഗുല്‍ബര്‍ഗ്, നരോദാപാട്യ കേസുകള്‍ അട്ടിമറിച്ചു. അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് തലവനായിരിക്കെയാണ് ഭൂരിഭാഗം വ്യാജ ഏറ്റുമുട്ടലുകളും നടന്നത്. തുടര്‍ന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പിയായി നിയമിതനായി.

ആശിഷ് ഭാട്യ (1985 ബാച്ച്): പി പി പാണ്ഡേക്കു ശേഷം അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് തലവനായി. ഡി ജി വന്‍സാരക്കൊപ്പം ഭാട്യയും നിരവധി ആക്രമണങ്ങളില്‍ പങ്കാളിയായി. സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ഭാഗമായി, തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ചു. വ്യക്തമായ തെളിവില്ലാതെ പല കേസുകളും അവസാനിപ്പിച്ചതിനു പിന്നില്‍ പങ്കുവഹിച്ചു.


ജി സുബ്ബറാവു (1965 ബാച്ച്): വംശഹത്യ നടക്കുമ്പോള്‍ ചീഫ് സെക്രട്ടറി. വിരമിച്ച ശേഷം ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ചെയര്‍മാന്‍. വംശഹത്യാ സമയത്ത് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ നാനാവതി കമ്മീഷന് സത്യവാങ്മൂലം നല്‍കി. വംശഹത്യക്കാലത്തെ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചു. നാനാവതി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറായില്ല.

അശോക് നാരായണന്‍ (1966 ബാച്ച്): വംശഹത്യ നടക്കുമ്പോള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന അശോക് നാരായണന് വിരമിച്ച ശേഷം രണ്ടുവര്‍ഷത്തേക്കു സംസ്ഥാന വിജിലന്‍സ് കമ്മീഷണറായി ചുമതല നല്‍കി. തുടര്‍ന്ന് അത് ആറു വര്‍ഷത്തേക്കു നീട്ടി. വംശഹത്യാക്കാലത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാനാവതി കമ്മീഷന്‍ സംശയങ്ങളുയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു വിജിലന്‍സ് കമ്മീഷണറായി നാരായണന്റെ പദവി നീട്ടിയത്. 2002ല്‍ വംശഹത്യക്കു സഹായകമായ സര്‍ക്കാര്‍ നിലപാടുകളെ പിന്തുണച്ച നാരായണനെ 2004ല്‍ നാനാവതി കമ്മീഷന്‍ വിസ്തരിച്ചെങ്കിലും മോഡിക്കെതിരേ മൊഴി നല്‍കിയിരുന്നില്ല. കമ്മീഷനു മുന്നില്‍ സത്യവാങ്മൂലം നല്‍കാനും തയ്യാറായില്ല.

ഡോ. പി കെ മിശ്ര (1972 ബാച്ച്): 2002 കാലത്തു മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. വംശഹത്യ നടക്കുമ്പോള്‍ പോലിസിനു നിരവധി വാക്കാലുള്ള ഉത്തരവുകള്‍ നല്‍കി. മോഡിക്കു വേണ്ടി കലാപകാരികളെ സഹായിക്കാനുള്ള ഉത്തരവുകള്‍ നല്‍കിയെന്ന് ആരോപണം. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായി. കൃഷിമന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ വിരമിച്ചപ്പോള്‍ മോഡി ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനാക്കി. ഗോധ്രാ സംഭവത്തിനു ശേഷം മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തെക്കുറിച്ചു പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയില്ല.

പി കെ ലാഹിരി (1969 ബാച്ച്): 2003-2005 കാലത്ത് ഗുജറാത്ത് ചീഫ് സെക്രട്ടറി. തെളിവുകള്‍ നശിപ്പിച്ചു കേസുകള്‍ അട്ടിമറിക്കുന്നതില്‍ പങ്കുവഹിച്ചു. വിരമിച്ച ശേഷം നര്‍മദ പദ്ധതി ചെയര്‍മാനായി മോഡി നിയമിച്ചു.
മഞ്ജുള സുബ്രഹ്മണ്യം (1972 ബാച്ച്): സുധീര്‍ മങ്കാദിനു പിന്നാലെ 2007-2008 കാലത്ത് ചീഫ് സെക്രട്ടറിയായി. കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് 2008ല്‍ വിരമിക്കുംവരെ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനായി.

സുധീര്‍ മങ്കാദ് (1971 ബാച്ച്): 2005-2007 കാലത്ത് ഗുജറാത്ത് ചീഫ് സെക്രട്ടറി. ലാഹിരിക്കു ശേഷം സുപ്രിംകോടതിയിലെ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ മുഖ്യ പങ്കുവഹിച്ചു. വംശഹത്യക്കാലത്തു നടന്ന പോലിസ് ആശയവിനിമയത്തിന്റെ രേഖകള്‍ നശിപ്പിച്ചത് ഇദ്ദേഹം ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. ഗുജറാത്ത് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്സിറ്റി എം.ഡിയായി നിയമിതനായി.

കെ സി കപൂര്‍ (1973 ബാച്ച്): 2004-2007 കാലത്ത് ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കേസുകള്‍ അട്ടിമറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായി.

Collapse this post

Saturday, October 1, 2011

രക്തരക്ഷസ്


രക്തരക്ഷസ്

ആദ്യമിവർ ലക്ഷ്യം വെച്ചത് രാഷ്ട്രപിതാവിന്റെ നെഞ്ചകമായിരുന്നു...
ഞാൻ പ്രതികരിചില്ല.. കാരണം അയാളെ എനിക്ക് വെറുപ്പായിരുന്നു.

പിന്നെ അയാൾ മുസ്ലിംകളെ തേടി എത്തി.. ഞാന്‍ പ്രതികരിച്ചില്ല..
കാരണം ഞാന്‍ മുസ്ലിം ആയിരുന്നില്ല..എനിക്കവരെ ഇഷ്ടവുമായിരുന്നില്ല.. 

പിന്നെ സ്തുതിപാടകർ കമ്മ്യൂണിസ്റ്റുകാരെ തേടിയെത്തി.. ഞാന്‍ പ്രതികരിച്ചില്ല...
കാരണം ഞാനൊരു കമ്മ്യൂനിസ്റ്റുകാരനായിരുന്നില്ല..അവർ പിന്തിരിപ്പന്മാരെന്നായിരുന്നു എന്റെ പക്ഷം.. 

പിന്നെ അയാൾ മനുഷ്യാവകാശ പ്രവര്‍ത്തകരെ തേടിയെത്തി.. 
ഞാന്‍ പ്രതികരിച്ചില്ല..
കാരണം അങ്ങിനെ ഒരവകാശം വകവെച്ചു നല്‍കേണ്ടെന്ന പക്ഷക്കാരനായിരുന്നു ഞാന്‍.. 

പിന്നീടയാൾ അയാളുടെ കൊള്ളരുതായ്മകളെ എതിര്‍ത്ത ഉദ്യോഗസ്ഥരെ തേടിയെത്തി.. 
അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല..കാരണം ഞാന്‍ എന്നും അയാള്‍ക് കുടപിടിക്കുന്ന ആളായിരുന്നു..അവർ എന്നും അനുസരിക്കാന്‍ ബാധ്യത ഉള്ളവരായിരുന്നു.... 

പിന്നീടയാൾ മാധ്യമാപ്രവര്തകരെ തേടിയെത്തി..കാരണം പറഞ്ഞത് അയാളുടെ നിലപാടുകളെ വിമര്‍ശിച്ചു എന്നായിരുന്നു.. 
അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല...കാരണം അയാളെനിക്ക് ദൈവതുല്യമായിരുന്നു..അയാളുടെ ചെയ്തികൾ ദൈവീകവും.. 

 പക്ഷെ, അവസാനം.... അവസാനം എന്തോ കാരണം പറഞ്ഞു അയാള്‍ എനിക്ക് നേരെയും പാഞ്ഞടുത്തു.. 
പക്ഷെ എനിക്ക് വേണ്ടി പ്രതികരിക്കാന്‍ എനിക്ക് പോലുമാകുമായിരുന്നില്ല.. കാരണം ഞാന്‍ ഞാനല്ലാതായി കഴിഞ്ഞിരുന്നു.. 

 അയാളെ വികസന നായകന്‍ എന്ന് പലരും പ്രകീര്‍ത്തിച്ചു.. 
പക്ഷെ അയാള്‍ ഉണ്ടാക്കിയെന്നു പെരുമ്പറ കൊട്ടിയ രാജവീഥികള്‍ക്കടിയിൽ നിറച്ചത് മനുഷ്യരുടെ തലയോട്ടികളായിരുന്നു.. 
സ്വന്തം ജനതയുടെ തലയോട്ടികൾ ...ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ ... 

രാജവീഥികള്‍ക്ക് അയാൾ അടയാളമിട്ടത് രക്തം മാഷിയാക്കിയ ത്രിശൂലം കൊണ്ടായിരുന്നു.... 

അയാളുടെ കഴുത്തിൽ ചിലർ വലിയ മാലകൾ ചാര്‍ത്തി കൊടുത്തു.. 
പക്ഷെ അയാളുടെ കഴുത്തിൽ കിടന്നപ്പോൾ അതെല്ലാം അംഗുലീ മാലകളായി മാറി.... 

അയാൾ ഗാന്ധിതൊപ്പിയണിഞ്ഞു, പുഞ്ചിരിക്കുന്നതായി അഭിനയിച്ചു.. 
പക്ഷെ അയാളുടെ തൊപ്പിയിൽ നിരപരാധികളായ, നിരാലംഭാരായ ജനതയുടെ രക്തക്കറ പുരണ്ടിരുന്നു.. 
അയാളുടെ പുഞ്ചിരി, പക്ഷെ അട്ടഹാസമായാണ് മാലോകര്‍ക്ക് അനുഭവപ്പെട്ടത്.. 
അയാളുടെ വായിൽ ഹിംസ ജന്തുക്കളുടെത് പോലെ കൂര്‍ത്ത പല്ലുകൾ ഉണ്ടായിരുന്നു.. വായിൽ നിന്ന് രക്തം ഉറ്റി വീണുകൊണ്ടിരുന്നു...
 നാവുകൾ രക്തം വീണ്ടും വീണ്ടും നക്കിതുടച്ച് കൊണ്ടിരുന്നു... 

സ്തുതിപാടകരുടെ മുഖസ്തുതി കേട്ട് അയാള്‍ സ്വന്തം മുഖം കണ്ണാടിയിലൂടെ കാണാന്‍ ശ്രമിച്ചു.. 
പക്ഷെ കണ്ടത് രക്തരക്ഷസിന്റെ പ്രതിരൂപമായിരുന്നു. 
ഇയാളാണ് രക്തരക്ഷസ്. 
മനുഷ്യ രക്തം കുടിക്കുന്ന രക്തരക്ഷസ്..

വലിയ കുടുംബം ...സന്തുഷ്ട കുടുംബം...

വലിയ കുടുംബം ...സന്തുഷ്ട കുടുംബം...

സന്താനങ്ങൾ കുടുംബത്തിന്റെ വെളിച്ചം...
മാനുഷിക സമ്പത്ത് ...രാഷ്ട്രത്തിന്റെ സമ്പത്ത്...

ദാരിദ്യത്തെ ഭയന്നുള്ള സന്താന നിയന്ത്രണം....
ഞാനാണു വിഭവം ഉണ്ടാക്കുന്നതെന്ന അഹംഭാവം..സന്താനങ്ങൾക്കു ജന്മം നൽകൂ..
കുടുംബത്തിനും രാഷ്ട്രത്തിനും വെളിച്ചം നൽകൂ...

ചിത്രങ്ങള്‍  കടപ്പാട് : ഗുഗിള്‍