ആരാണ് ഒറിജിനല്‍ ? (എല്ലാവരും അറിഞ്ഞിരിക്കേണ്ടത്)
(ഷൈജു തോമാസ് എന്ന വ്യക്തിയുടെ മെയിലില്‍ നിന്ന് ലഭിച്ചത് )
ഫേസ്ബുക്കിലെ ഒരു സ്ത്രീ പ്രൊഫൈലിനു 17158 subscribers ഉണ്ടെന്നു കണ്ടപ്പോള്‍ വെറുതെ ഒന്ന്അന്വേഷിച്ചു ഇറങ്ങിയതാണ്. ഒടുവില്‍ ചെന്നെത്തിയതോ...
§ ഫേസ്ബുക്ക് പോലുള്ള വെബ്സൈറ്റുകളില്‍ വ്യത്യസ്ത പേരുകളിലുള്ള പല പ്രൊഫൈലുകളുടെയും ഫോട്ടോഒന്ന് തന്നെ !!!
§ ചില വെബ്സൈറ്റുകളില്‍ ഈ സ്ത്രീയെ വില്‍പ്പനക്ക് വെച്ചതായും കാണുന്നു !!!
§ മാട്രിമോണിയല്‍ സൈറ്റുകളില്‍ പല പ്രൊഫൈലുകള്‍ക്കും ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു.
§ ഓരോ സൈറ്റിലും വ്യത്യസ്ത പ്രൊഫെഷന്- ഡോക്ടര്‍ , അക്കൌണ്ടന്റ് , ടീച്ചര്‍ അങ്ങിനെപലതും. കൂടാതെ പേര്, പ്രായം, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങള്‍ ഓരോ സൈറ്റിലും വെവ്വേറെയാണ്.
§ ഈ ഫോട്ടോയുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍ പോകുന്നത് 'blocked' സൈറ്റുകളിലേക്കും !!!
സെക്കന്റുകള്‍ കൊണ്ട് ഏതൊരു കാര്യവും ലോകത്തിന്റെ വിവിധ കോണുകളില്‍
എത്തിക്കാന്‍ ശേഷിയുള്ള ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോ ഏതെല്ലാം തരത്തില്ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ചെറിയൊരു ഭാഗമാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.
ഇന്റര്‍നെറ്റില്‍ ആവേശത്തോടെ സ്വന്തം ഫോട്ടോയോ, പ്രായപൂര്‍ത്തിയായ ബന്ധുക്കളുടെ ഫോട്ടോയോ ഇടുമ്പോള്‍ സൂക്ഷിക്കുക..
ഇതുപോലെ നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ മകള്‍ , സഹോദരി എന്നിവരുടെയൊക്കെ ഫോട്ടോ ഒരു പൊതുസ്വത്തായി മാറുവാനുള്ള സാധ്യത ഏറെയാണ്..
വിവരങ്ങള്‍ ഒരു മെയിലില്‍ നിന്ന് ലഭിച്ചത്..
സൂക്ഷിച്ചാല്‍ ദുഖിക്കണ്ട..
ഇന്റര്‍നെറ്റും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേല് സ്വന്തം സ്വകാര്യ ജീവിതത്തിനു തന്നെയാണ് ഭീഷണിയാകുക....
ഇന്റര്‍നെറ്റില്‍ ആവേശത്തോടെ സ്വന്തം ഫോട്ടോയോ, പ്രായപൂര്‍ത്തിയായ ബന്ധുക്കളുടെ ഫോട്ടോയോ ഇടുമ്പോള്‍ സൂക്ഷിക്കുക..
ReplyDeleteഇതുപോലെ നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ മകള്‍ , സഹോദരി എന്നിവരുടെയൊക്കെ ഫോട്ടോ ഒരു പൊതുസ്വത്തായി മാറുവാനുള്ള സാധ്യത ഏറെയാണ്..
കുട്ടികളുടെ ഫോട്ടോയും ദുരുപയോഗപ്പെടുത്താം.ഇന്റര്‍നെറ്റില്‍ ഇടുന്ന ഏതു ഫോട്ടോക്കും റിസ്കുണ്ട്.
ReplyDeleteഞാന്‍ എന്റെ ചെറിയ മകളുടെ ഫോട്ടോ എന്റെ ഗുഗിള്‍ പ്രൊഫൈല്‍ ഇമേജ് ആക്കിയിട്ടുണ്ട്..
ReplyDeleteഇനി ആരൊക്കെ അത് പൊതു സ്വത്താക്കി എന്ന് അറിയില്ല.
be careful
ReplyDeleteകടപ്പാട്:www.suhrthu.com
ReplyDeleteഫോട്ടോകളും വീഡിയോകളും ധാരാളം ദുരുപയോഗപ്പെടുത്തപ്പെടുന്നുണ്ട്. സുഹൃത്തുക്കള്‍ ഈ ലിങ്കിലെ വീഡിയോയും അതിന്റെ തുടര്‍ ഭാഗങ്ങളും ഒന്നു വീക്ഷിക്കുന്നത് നന്നായിരിക്കും.http://youtu.be/prqs_8Y17Zo .യൂ ട്യൂബില്‍ മൊത്തം 10 ഭാഗങ്ങളായി ഒരു പ്രഭാഷണം കാണാം ,ഐ.ടിയുടെ ദുരുപയോഗത്തെപ്പറ്റി.
ReplyDeleteശ്രദ്ധമരിക്കുമ്പോള് അപകടം ജനിക്കുന്നു എന്ന റോഡ് സുരക്ഷ ബോര്‍ഡ് ഓര്‍ത്തു പോയി....
ReplyDeleteസൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ReplyDeleteAn eye opening post.
ReplyDeleteപെണ്‍കുട്ടിക്ക് പകരം ആണ്‍കുട്ടിയുടെ ഫോട്ടോ ഇങ്ങിനെ ദുരുപയോഗം ചെയ്യപ്പെടാത്തതെന്താണെന്ന് ചിന്തിക്കേണ്ടതുമുണ്ട്. ആസ്വാദകരുടെ മനോഭാവവും ഇതിനു കാരണം തന്നെയാണ്. ഇത് ഇവിടെ ഞാന്‍ കുറിക്കാന്‍ കാരണം ബൂലോഗത്ത് ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ തയ്യാറാക്കിയ ഒരു വനിതയെ എനിക്ക് പരിചയമുണ്ട്.അവരുടെ യഥാര്‍ത്ഥ ഫോട്ടോക്ക് പകരമുള്ള സുന്ദരിയുടെ ചിത്രം കണ്ട് എത്ര പേര് കമന്റുകള്‍ക്കായി ക്യൂവില്‍ നില്ക്കുന്നതും ഞാന്‍ കാണുന്നു.
ReplyDeleteഇപ്പോള്‍ ഈ പ്രവണത സര്‍വവ്യാപകമാണ്. ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ചാണല്ലോ ഉപഭോഗ വസ്തു തയാറാക്കപ്പെടുന്നത്. എല്ലാം കമ്പോളമയം.....
നിങ്ങള്‍ പുറത്തിറങ്ങിയാല്‍ പട്ടി കടിച്ചേക്കാം..
ReplyDeleteഅതുകൊണ്ട് നിങ്ങള്‍ പുറത്തിറങ്ങരുത്..
പട്ടികള്‍ സ്വൈരവിഹാരം നടത്തട്ടേ..!!
ഫോട്ടോ കാണുമ്പോഴേയ്ക്കും ചാടിവീണ് ഗ്രൂപ്പിൽ കേറ്റുന്ന വീരന്മാർക്കും, അമളി പറ്റാതിരിക്കാനുള്ള ഒരു കുറിപ്പായി കാണാം.
ReplyDeleteഷെരീഫ്.കൊട്ടാരക്കര..
ReplyDeleteതാങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി വാസ്തവമാണ്..
ലേഡീസ് കോളെജിനു മുന്‍പിലും, ലേഡീസ് ഹോസ്റ്റലിനു മുന്‍പിലും വെള്ളമോലിപ്പിച്ചു നില്ക്കുന്നവരുടെ ഭുഉലോക തലമുറ വളരെ സജീവമാണ്.
പെന്‍ വേഷം കെട്ടിയവര്‍ എന്തെഴുതിയാലും പോയി കമന്റടിക്കാന്‍ കാത്തു നില്ക്കുന്നവര് ...
അവരെ ഫോളോ ചെയ്യാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍ ..
ഒരു തരാം ഒലിപ്പീരു സംസ്ക്കാരം ഭുഉലോകതും സജീവമാണ്..
ഇത് ശരിയാണ് മാഷേ !
ReplyDeleteഇങ്ങനേയുള്ള സംഭവങ്ങൾ കണ്ടും കേട്ടും പഠിക്കാത്തവർക്ക് വായിച്ചറിയാൻ ഒരു കുറിപ്പ് എഴുതിയ ഞാൻ കേൾക്കാത്ത 'തെറികൾ' ഇല്ല
പ്ലീസ് റീഡ് http://manndoosan.blogspot.com/2011/09/blog-post_1068.html കമന്റുകൾ ക്ഷണിക്കുന്നു.
നമ്മുക്ക് ചുറ്റും ഇത്രയും ഞരമ്പ് രോഗികള്‍ ഉണ്ട് അല്ലെ?
ReplyDelete