Tuesday, July 5, 2011

വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്
വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്
വെള്ളാപള്ളി പ്രാഞ്ചി: ന്റെ പുണ്യാളോഇക്കൊരു വെഷമണ്ട്.. ഇന്റെ ഈ പെരിന്റെ വാല്.. അതങ്ടു മാറുന്നില്ല.. മ്മ്ടെ പണിക്കരെ തൊളീ കുരെ കാലം കയ്യ്ട്ടു നടന്നിട്ടുംമ്മ്ടെ പത്വനാവൻ പുണ്യാളനു വേണ്ടി നാലു വർത്തമാനം പറഞ്ഞിട്ടും വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങു പോണില്ലആളോളു കള്ളുകച്ചോടം നടത്തുന്ന വെള്ളാപള്ളി പ്രാഞ്ചീന്നാ ഇപ്പമ് വിളി..ഈ വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങ് മാറ്റി പണിക്കർ പ്രാഞ്ചീന്നോ,, നായരു പ്രാഞ്ചീന്നൊ, പ്രാഞ്ചി വർമ്മാന്നോ.. ആള്വോളെ കൊണ്ട് വിളിപ്പിക്കാൻ ഞാന്നീ എന്താ ചെയ്യണ്ടെ ഇന്റെ പൂണ്യാളോ?

   കൊറെ മുന്നെ ഇന്ദു ഐക്യംന്നൊക്കെ പരഞു കൊറെ നടന്നു.. കൊർച്ചീസം പണിക്കരുണ്ടാർന്നു കൂടെപിന്നെ പണിക്കരു പണിക്കരെ പാട്ടിന്നു പോയിഇന്റെ ചെരുപ്പിന്റെ അടി തേഞ്ഞത് മിച്ചം

    കാര്യം പണ്ട് ഇവന്മാരു നമ്മെ ഇവരു നടക്കണ വഴീക്കൊടെ വഴീ നടത്തീട്ടില്ല..  അകലെ നിന്ന് ഹോയ് ഹോയ് ന്ന് കേട്ടാ ഇമ്മ വഴി മാറി നിന്നു കൊടുക്കണം..അവരു പോണ പുണ്യാളന്മാരെ ഇമ്മക്ക് കാണാനും സമ്മതിച്ചിട്ടില്ല.. ഇന്നാലും ഇപ്പം ഞൻ ആരാ അപ്പനപ്പൂപ്പനാക്കി തുടങ്ങി വെച്ച ഈ കള്ള് കച്ചോടം ഞാനങ്ങ് വളർത്തി വലുതാകിയില്ലേ?? ഒരു പൊസിഷനൊക്കെ വേണ്ടേ

ഈ പേരുണ്ടാക്കാനായി.. രൂപ ഒന്നും രണ്ടുമല്ല പൊടിഞ്ഞത്.. ഒന്നര കോടിയാ.. കാശ് പോട്ടെ.. പെര് ഇപ്പ്ലും പഴെ വള്ളാപള്ളി പ്രാഞ്ചിന്ന് തന്ന്യാ

മ്മ്ടെ ശബരിമലേലെ പുണ്യാളന്റെ കമ്മ്റ്റീലൊക്കെ മ്മ്ടെ ആളെ കേറ്റി നോക്കി.. അവരു കുറെ കാശ് കട്ടെടുത്തത് മിച്ചം,..ആ ചിത്തപേരും മ്മ്കന്നെ

പുണ്യാളൻ: ഡാ..പ്രാഞ്ചീവെള്ളാപള്ളിപ്രാഞ്ചീ..നീ ഏത് പണിക്കർടെ തോളീ കയ്യ്ട്ട് നടന്നിട്ടുംപത്മനാപൻ പുണ്യാളനു വേണ്ടി നാക്കിട്ടടിച്ചിട്ടൊന്നും കാര്യല്ല.അവരൊക്കെ വല്യ ആളോളാല്ലേഅവർക്കൊക്കെ നീയ്യു.. ഇപ്പ്ലും പഴേ.. അടിയാളൻ തന്നെ..

നീയെന്തിനാ വെർതെ പപ്പനാവന്റെ ആളാവാൻ നോക്കിയത്..നിന്റെ അപ്പനപ്പൂപ്പന്മാരോട് അവരീക്കാണിച്ചതൊക്കെ കള്ള് കച്ചോടം നടത്തി കൊറച്ച് കാശുണ്ടാകുമ്പോഴേക്ക് നീ മറന്നോ??? നിന്റെ അപ്പനപ്പൂപ്പന്മാരുടെ വെയർപാണവിടെ സ്വർണ്ണ കിണ്ടിയും, സ്വർണ്ണ കക്കൂസുമൊക്കെ ഉണ്ടാക്കി വെച്ച്രിക്കണത്.. അത് നീ മരന്നു..നീ വന്ന വഴിയും മറന്നു..നിന്റെ കൂടെ ഉള്ള ആളോളെം നീ മറന്നു..

 നിനക്ക് തോന്നുന്നുണ്ടോ അവരു നിന്നെ അവരുടെ കൂട്ടത്തീ കൂടുമെന്ന്? നീ ഇപ്പളും അവർക്കു വെറും വെള്ളാപള്ളി പ്രാഞ്ചി തന്നാ.. കള്ളു ചെത്താൻ നടന്നിരുന്നവന്റെമകൻ .കള്ളു കച്ചവടം നടത്തി കാശുണ്ടാക്കിയ വെള്ളാപള്ളി പ്രാഞ്ചി..

നീ വെറുതെ വായിട്ടലക്കും അവരു കാര്യവും നേടും..

കാര്യം കണ്ട് കഴിഞ്ഞാൽ അവരൊക്കെ നിന്നെ അവരുടെ വഴിക്കേ അടുപ്പിക്കുല്ല..
വെറുതെ വായീലെ വെള്ളം വറ്റീക്കണ്ട നിന്റെ കള്ള് കച്ചവടം നടത്തിയ കാശും കളയണ്ട..

വെള്ളാപള്ളി പ്രാഞ്ചി: മ്മ്ടെ പണികരെ അലമ്പായി നടക്ക്ണ  ഏതെങ്കിലും ചെക്കനെ എന്റെ അവകാശി ആകിയാലോ? അപ്പോ പേരു മാറുമോ? മാന്യത വരുമോ? അവർടെ കൂട്ടത്തീ കൂട്ടുമോ?

പുണ്യാളൻ: ഡാ വെള്ളാപള്ളീ പ്രാഞ്ചീ.. അപ്പ അവർ നിന്നെ പണിക്കരെ മോനെ ദത്തെടുത്ത വെള്ളാപള്ളി പ്രാഞ്ചീന്നു വിളിക്കുംഹ ഹ.

വെള്ളാപള്ളി പ്രാഞ്ചി: അപ്പ പുണ്യാളാ..ഈ രാജഭരണോന്നൊക്കെ പറേണതോ.. നല്ല രസല്ലേ?? കുതിര തേരും.. ദാസിമാരുമൊക്കെയായി..ആരവിടെ ഉത്തരവ് അടിയൻഎന്നൊക്കെ ടീവീ സീരിയലിൽ കാണുമ്പ നല്ല രസല്ലേ.. പുണ്യാളാ..

പുണ്യാളൻ:ഡാ പൊട്ടൻ പ്രാഞ്ചീ.. ആ കൊട്ടാരത്തിന്റെ മിറ്റത്ത് ചവിട്ടാനുള്ള അധികാരം നിന്റെ കുട്ടർക്ക് ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോണില്ല കച്ചവടം നടത്തി കാശുണ്ടാക്കി എന്ന് പറഞ്ഞിട്ട് ആ വഴിക്കെങ്ങാനും നീയൊന്ന് ചെന്ന് നോക്ക്.. നിന്നെ പിടിച്ച് വീണ്ട്ം തെങ്ങേൽ കേറ്റും അവന്മാർ.. ഇതൊക്കെ അറിഞ്ഞിട്ടാണ് രാശഭരണം, രാശാവ് എന്നൊക്കെ പറഞ്ഞ് നീ നടക്കണു.. നിനക്ക് ബുദ്ധീല്ലേ?
പിന്നെ നിനക്ക് ഇനിം രാജാവിന്റെ അടിയനാകണോ????

വെള്ളാപള്ളി പ്രാഞ്ചി: അപ്പ ഈ വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങ് പോകൂല്ലാന്ന് അല്ലേ?

 ഞങ്ങളീ ഇക്കണ്ട നാളുമുഴുവൻ വേദപുസ്തകോം വായിച്ചത് മുഴുവൻ വേയ്സ്റ്റായി അല്ലേ?? വല്യ ചതിയായി പ്പോയിപുണ്യാളൻ: പ്രാഞ്ചീ ജാത്യാലുള്ളതു തൂത്താൽ പോകില്ല” എന്നാൺ നിന്റെ നാട്ടിലെ ചൊല്ലു

വെല്ലാപള്ളി പ്രാഞ്ചി: അടിയന്‍ 
  

87 comments:

 1. പുണ്യാളൻ:ഡാ പൊട്ടൻ പ്രാഞ്ചീ.. ആ കൊട്ടാരത്തിന്റെ മിറ്റത്ത് ചവിട്ടാനുള്ള അധികാരം നിന്റെ കുട്ടർക്ക് ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോണില്ല… കച്ചവടം നടത്തി കാശുണ്ടാക്കി എന്ന് പറഞ്ഞിട്ട് ആ വഴിക്കെങ്ങാനും നീയൊന്ന് ചെന്ന് നോക്ക്.. നിന്നെ പിടിച്ച് വീണ്ട്ം തെങ്ങേൽ കേറ്റും… അവന്മാർ.. ഇതൊക്കെ അറിഞ്ഞിട്ടാണ് രാശഭരണം, രാശാവ് എന്നൊക്കെ പറഞ്ഞ് നീ നടക്കണു.. നിനക്ക് ബുദ്ധീല്ലേ?
  പിന്നെ നിനക്ക് ഇനിം രാജാവിന്റെ അടിയനാകണോ????

  വെള്ളാപള്ളി പ്രാഞ്ചി: അപ്പ ഈ വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങ് പോകൂല്ലാന്ന് അല്ലേ?

  പുണ്യാളൻ: പ്രാഞ്ചീ…” ജാത്യാലുള്ളതു തൂത്താൽ പോകില്ല” എന്നാൺ നിന്റെ നാട്ടിലെ ചൊല്ലു…

  ReplyDelete
 2. ദ്‌ ഇപ്പം നായന്‍മാര്‍ കുറെ പെണ്‍ കുട്ട്യോളെ ഈഴവരെ കൊണ്ട്‌ കെട്ടിച്ചാല്‍ തീറ്‍ന്നില്ലേ പ്റശ്നം അവരാണേല്‍ എപ്പഴും റെഡീമാണു ഈയിടെ ഒരുത്തി ആലുവാ പുഴേ ചാടി ചത്തില്ലേ? ഈ തിരോന്തരത്ത്‌ തന്നെ ഏറ്റവും വല്യ ബിസിനസ്സ്‌ ആരടേതാ രമ്മേശന്‍ കണ്ട്റാക്കിണ്റ്റെ അല്ലേ രമേശന്‍ കണ്ട്റാക്ക്‌ നമ്മള്‍ടെ ആളല്ലേ പണിക്കറ്‍ക്കൊന്നും ഒരു കണ്ട്റോളും നായമ്മാരെടെ ഏടേല്‍ ഇല്ല എന്നാ വെള്ളാപ്പള്ളി അനക്കില്ലേ?

  ReplyDelete
 3. thanikku vere oru paniyum ille. eppol nokkiyalum vargiyatha thanne thante vishayam? epposhum blogum thurannu erikkane thanikku samayam ullu. atleast niskkarikkande samayathenkilum athu chyyuu!!!

  ReplyDelete
 4. ഇത്തവണ ന്യായം പറഞ്ഞത് വെള്ളാപ്പള്ളി തന്നെ
  ജാള്യത മാറാന്‍ ഓരോന്നും വെറുതെ വിളിച്ചു പറയുന്നു

  ReplyDelete
 5. വെള്ളപള്ളിയും പ്രാഞ്ചിയും .......താങ്കളുടെ അവതരണ രീതി നന്നായിട്ടുണ്ട് പക്ഷെ പ്രാഞ്ചിയുടെ നല്ല മനസ്സ് ഒരിക്കലും വെള്ളപള്ളികില്ല ...

  ReplyDelete
 6. ഹ ഹ ഹ കൊള്ളാല്ലോ പുലരിടെ ഭാവന .
  പുലരി ഒന്ന് മനസിലാക്കണം , ജാതിയോ മതമോ നോക്കിയിട്ടല്ല എല്ലാവരും പൊതുവായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് . വെള്ളാപ്പള്ളി പറഞ്ഞത് ആ സ്വത്തു ഹിന്ടുക്കളുടെതാണ് , അല്ലാതെ പൊതു ഖജനാവില്‍ മുതല്‍ കൂട്ടാന്‍ ഉള്ളതല്ല എന്നാണ് .(കൂട്ടിയിട്ടുവേണം ,അത് എടുത്തു പുട്ടടിക്കാന്‍) പണ്ട് നായന്മാര്‍ ,നമ്പൂതിരി മാര്‍ , മുസ്ലിങ്ങള്‍ , ഇവര്‍ പിന്നോക്ക ജന വിഭാഗങ്ങളെ അടക്കി ഭരിച്ചിരുന്നു എന്ന് കരുതി , ഇന്ന് ആരും ആരുടേയും ഒശാരത്തില്‍ അല്ല കഴിയുന്നത്‌ . പിന്ന്നെ ഈഴവനോ പറയനോ പുലയനോ ആണെന്ന്നു കരുതി ആര്‍ക്കെങ്കിലും കുറച്ചില്‍ ഉണ്ടെങ്കില്‍ അത് അവരുടെ പ്രശ്നം ആണ് . നായര്‍ നമ്പൂതിരി എന്നിവര്‍ക്ക് ഒരു വല ഉണ്ടെന്നു അവര്‍ ധരിചിട്ടുന്ടെങ്കില്‍ അതു അവരുടെ ബുദ്ധിശൂന്യത എന്നും വിവരമുള്ളവര്‍ ധരിക്കൂ .

  പിന്നെ പുലരിക്കൊക്കെ ഉള്ള വിചാരം ഇതു പെണ്ണ് പിടിയന്‍ ആയാലും , കൈ വെട്ടു കാരന്‍ ആയാലും , തീവ്ര വാദി ആയാലും, മണല്‍ കടത്തു കാരന്‍ ആയാലും നമ്മടെ ആളാണ് എങ്കില്‍ സംരക്ഷിക്കുക, അവനു വേണ്ടി ലേഖനം എഴുതുക , അവനെ "പുണ്യാളന്‍ "ആക്കുക ഇവ പുണ്യ കര്‍മം ആണ് എന്നല്ലേ ?. മറ്റുള്ളവര്‍ക്ക് മൊത്തം ആ ഭ്രാന്ത് ഉണ്ടെന്നു കരുതരുത് .
  പിന്നെ പുലരിക്കൊക്കെ ചോര കുടിക്കണം എങ്കില്‍ നായര്‍ ഈഴവ നമ്പൂതിരി ദളിത മുട്ടനാടുകള്‍ തമ്മില്‍ അടിച്ചല്ലേ പറ്റൂ ,അല്ലെ ? കലികാലം ,എന്റെ ശ്രീ പദ്മനാഭ ,

  പിന്നെ ഈ അഹമ്മദിയ മുസ്ലിങ്ങളെ ഹജ്ജില്‍ നിന്നും വിലക്കണം എന്ന് ദാറുല്‍ ഉലൂം ഫത്വ ഇറക്കി എന്ന് കേട്ടു. അതിനെ പറ്റി ഒരു നീട്ടെഴുതോ വട്റെഴുതോ ഒക്കെ എഴുതിക്കൂടെ . അല്ലാതെ ഈ കഫിരുകളുടെ അമ്പലത്തിലെ നിധിയെ പറ്റി , സവര്‍ണ അവര്‍ണ കാഫിറുകള്‍ വിഴുപ്പലക്കുന്നിടത് വായി നോക്കി നില്‍ക്കാതെ .

  ReplyDelete
 7. പുലരി തസ്നിയെ പറ്റിയുള്ള പോസ്റ്റില്‍ പറഞ്ഞ പോലെ പുലരിക്കു ഒരു പക്ഷമുണ് - ഇസ്ലാമിസം എന്ന പക്ഷം (ഇസ്ലാം എന്ന മതമല്ല ഉദേശിക്കുന്നത് ). അവര്‍ക്കൊരു രാഷ്ട്രീയ പരിപാടി ഉണ്ട് - ഇന്ധ്യ യിലും കേരളത്തിലും ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണത് . അതിനുവേണ്ടി പരമാവധി ഹിന്ദുക്കളെ മതം മാറ്റുക , ഹിന്ദുക്കളെ വിഭജിച്ചു അവര്‍ണരെയും സവര്‍ണരെയും തമ്മിലടിപിക്കുക, അവര്‍ണര്‍ ഹിന്ദുക്കള്‍ അല്ലെന്നു ആസൂത്രിതമായും വിപുലമായും പ്രചരിപ്പിക്കുക , അങ്ങിനെയും പരമാവധി അവര്‍ണരെ മതം മാറ്റി മുസ്ലിം ആക്കുക , പിന്നെയും മതം മാറാത്ത അവര്‍ണരെയും കൂട്ടുപിടിച്ചു , അവരെ സവര്‍ണരില്‍നിന്നും അകറ്റി, ഇസ്ലാമിക ഭരണം സ്ഥാപിക്കുക, ഹിന്ദു മത ആചാരങ്ങളെ അപഹസിക്കുക, ഹിന്ദു മത സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുക - അങ്ങിനെ ഹിന്ദു മതത്തെ തന്നെ ദുര്‍ബലപ്പെടുത്തുക തുടങ്ങി നിരവധി പരിപാടികളും ആസൂത്രിതമായി അവര്‍ നടപ്പിലാക്കുന്നുണ്ട് . പുലരിയെ പോലുള്ള ബ്ലോഗ്ഗെര്മാര്‍, N.D.F. , JIH എന്നിവയാണ് ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാന സന്ഖടനകള്‍.

  അവര്‍ണനും സവര്‍ണനും ഹിന്ദു കളുടെ ഒരു പ്രശ്നത്തില്‍ ഒന്ന് ചേരുന്നത് ഇവര്‍ക്ക് അസഹനീയമാണ് . പുലരിയടക്കമുള്ള ഇസ്ലാമിസ്റ്കളുടെ ഈ വൃത്തികെട്ട , ദുഷ്ടമായ , വെറുപ്പുലവാകുന്ന അസഹിഷ്ണുതയാണ് ഈ പോസ്റ്റ്‌ ഇല്‍ പുറത്തുവരുന്നത്‌ .

  ReplyDelete
 8. മനോജ്..
  ഒറ്റ ശ്വാസത്തിൽ ഒരു പാട് എഴുതിയല്ലോ?
  മനോജ് എഴുതിയത് പോലെ തന്നെ എനിക്ക് ഒരു നിലപാട് ഉണ്ട്. അതു ഞാൻ ഒളിച്ചുവെച്ചിട്ടൂമില്ല. ഞാൻ സത്യമാണെന്ന് വിശ്വസിക്കുന്ന ആദർശം, മറ്റുള്ളവരുമായി അറിയുന്ന നിലക്ക്, എന്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് ഞാൻ സംവാദികാറുമുണ്ട്.
  അതെ സമയം മനോജ് എടൂത്തു പറഞ്ഞ, മുൻപെ ഹിന്ദു ഐക്യവേദിയും, വി.എസ് അചുദാനന്ദനും പറഞ്ഞ പരത്താൻ ശ്രമിക്കുന്ന വർഗ്ഗീയമായ പ്രചരണങ്ങളെ ഞാൻ അതർഹിക്കുന്ന അവ്ജ്ഞയോടെ തന്നെ ഞാൻ അവഗണിക്കുന്നു..
  വീഎസിനു ഇന്ത്യയെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമാക്കാമെങ്കിൽ, സംഘപരിവാരിനു ഇന്ത്യയെ സവർണ്ണ സംസ്ക്കാര ഭാരതമാക്കാൻ പണിയെടുക്കാമെങ്കിൽ, ക്രൈസ്തവർക്ക് ഇന്ത്യയെ ദൈവരാജ്യമാക്കുവാൻ ശ്രമിക്കാമെങ്കിൽ മേത്തന്മാർക്ക് മാത്രം ആ പണി പാടില്ല എന്ന് പറയുന്നത് ഒരു തരം ഫാഷിസമാണ്. ബലാൽകാരമായാണ് അത്തരം പണികൾ നടത്തുന്നതെങ്കിൽ അത് എതിർക്കപ്പെടേണ്ടത് തന്നെ. അതെ സമയം ഒരാൾ വിശ്വസിച്ച ആദർശം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനെയാണ് വീഎസും, ഹിന്ദു ഐക്യവേദിയുമ്ം ഇപ്പോൾ മനോജും എടുത്തു പറയുന്നതെങ്കിൽ അതിനെ ഭീരുത്വം എന്ന പേരിട്ടേ ഞാൻ വിളിക്ക്കൂ.. അത്തരം വെരട്ടലൊന്നും നടക്കാൻ പോകുന്നില്ല…

  ReplyDelete
 9. പിന്നെ ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥ.. അതു ഞാൻ പറഞ്ഞില്ലേലും ഒരു വാസ്തവമായും.. അനുഭവമായും ഇപ്പോഴും നിലനിൽക്കുന്നു…അത്തരം പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ മുസ്ലിം സമുദായം മാത്രമല്ല എഴുതുന്നതും പറയുന്നതും. മനുഷ്യനെ മനുഷ്യനായി കാണുന്ന ആരും ഇരുപത്തിഒന്നാം നൂറ്റാണ്ടിലും തുടർന്ന് വരുന്ന മനുവിയൻ തത്വശാസ്ത്രത്തിനെതിരെ പ്രചരണം നടത്തുന്നൂണ്ട്..അങ്ങിനെയല്ല എന്നാണ് താങ്കളുടെ വാദമെങ്കിൽ അതിനു തക്കതായ വാദങ്ങളുമായി വരണം..
  ഈ നൽകിയ ലിങ്കൊന്നു ക്ലിക്ക് ചെയ്യൂ..
  https://plus.google.com/103492654161045595043/posts/9h5pze97Vqn
  ചന്തിത്തഴമ്പിലൊട്ടിയ സ്വര്ണ/നാണ്യങ്ങള്‍
  ഇത് എഴുതിയത് ഒരു ഇസ്ലാമിക തിവ്രവാദിയോ,, താൽബാനിയോ അല്ല..വായിച്ചിട്ട് അദ്ദേഹത്തെയും താലിബാനിയോ.. എന്‍.ഡി.എഫോ ആകണമോ എന്നു തിരുമാനിക്കൂ..
  പിന്നെ അവർണ്ണനും സവർൺനനും ഒന്നു ചേരുമ്പൊൾ എനിക്കുണ്ടാകുന്ന അസ്വസ്ഥത…
  താങ്കളിത് പറയുമ്പൊൾ എനിക്ക് ചിരി പോലും വരുന്നില്ല… ആർ ആരുടെ കൂടെ കൂടിയെന്നാണ് താങ്കൾ പറയുന്നത്?
  ഇന്നും സവർണ്ണരുടെ പന്തിയിൽ നിന്നു ഭക്ഷണമില്ലാത്ത വെള്ളാപള്ളി നടേശൻ ഏകപക്ഷീയമായി എന്തെങ്കിലും പറഞ്ഞാൽ അത് അവർണ്ണ-സവർണ്ണ ഐക്യമാകുമോ?
  പണിക്കരോ, നായ്രോ അടക്കമുള്ള എതെങ്കിലും സവർണ്ണ നേതാക്കൾ വെള്ളാപള്ളിക്ക് പിന്തുണയുമായി എത്തിയോ?
  ഇത്രയും കാലം ഇരയാക്കപ്പെട്ട സമുദായത്തിന്റെ ആഢ്യനും, സമ്പന്നനുമായ നേതാവ് മാറിയ പരിതസ്ഥിതിയില്‍ സ്വയമങ്ങ് പ്രഖ്യാപിക്കുന്നു…സവര്ണ്്പരുടെ വക്തക്കാളായി സ്വയം അഭിനയിക്കുന്നു….ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ പറയുന്നു…തുല്യത കാണിക്കേണ്ട സവർണ്ണ നേതൃത്വം അതൊന്നും മൈൻഡ് ചെയ്യാതെ നടക്കുന്നു….
  ഈ രാഷ്ട്രീയ പാപ്പരത്തം തുറന്നു കാണിക്കേണ്ടത് ഇനിയും മുഖ്യാധാരയിലേക്ക് കടന്നുവരത്ത അവര്ണ്്ഥ വിഭാഗത്തിനോട് ചെയ്യുന്ന മിനിമം നീതിയാണ്…

  അതിനിയും ചെയ്യുക തന്നെ ചെ്യ്യേണ്ടതുണ്ടെ.

  ReplyDelete
 10. സൂരജ് പറഞ്ഞത് സത്യം തന്നെ ആണ് . ഒരു നൂറ്റാണ്ടിനു മുന്‍പ് ഇത് ഭ്രാന്താലയം തന്നെ ആയിരുന്നു .ഏറെ കഷ്ട പെട്ട് തന്നെ ആണ് ഇത് ഇന്ന് കാണുന്ന നിലയില്‍ ആയതു .സവര്‍ണരുടെ പന്തിയില്‍ ഭക്ഷണം ഇല്ലാത്ത ഈഴവ വെള്ളാപ്പള്ളി പോലും , ഇതെന്താ കഞ്ഞി വിതരണം നടത്തുന്നോ സവര്‍ണ്ണര്‍ . ഇന്ന് ഹിന്ദു സമൂഹം എന്നാ വിശാല സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നേതാവ് എന്ന് ഉള്ള പദവിയില്‍ നിന്നാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത് . ഇതിനൊപ്പം ചെരമാര്‍ സഭ , എന്‍ എസ് എസ് , സുകുമാര്‍ അഴീക്കോട് , നിരീശ്വര വാദികള്‍ ഒക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ട് .അതിനൊക്കെ അവര്‍ക്ക് അവകാശം ഉണ്ട് ഒരു പൊതു സമൂഹത്തില്‍ . എന്തിനേറെ , തേജസ്സില്‍ ഒരു മാന്യ വായനക്കാരന്‍ പറഞ്ഞത് സ്വാതന്ത്ര്യത്തിനു മുന്‍പേ ഉള്ള സ്വത്ത്‌ ആയതു കാരണം നാല്‍പ്പതു ശതമാനം പോര്‍ക്കിസ്താണ് കൊടുക്കണം എന്ന് . അതുപോലെ ഒരു അഭിപ്രായം ആണ് എന്ന് കരുതിയാല്‍ മതി മോനെ .പിന്നെ ഇന്നും അവര്‍ണര്‍ക്ക് സവര്‍ണര്‍ ഇരിക്കുന്നതിന്റെ തീണ്ടാപ്പാടാണ് എന്ന് അലക്കും മുന്‍പേ , പ്രമുഖ സവര്‍ണ ക്ഷേത്രം ആയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെയര്‍മാന്‍ ആയ ഗോകുലം ഗോപാലന്‍ ആരാണ് എന്ന് ഒന്ന് അന്വേഷിക്കു , ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരില്‍ ഉണ്ടായിരുന്ന എം ബീ ശ്രീകുമാര്‍ , ഇല ഇല്ലാതെ ആണോ ഉണ്ടിരുന്നത് എന്ന് ഒന്ന് അന്വേഷിക്കു .( ഇവരൊന്നും പിന്നോക്ക കാര്‍ക്ക് വേണ്ടി മല മരിച്ചു എന്ന് പറയുന്നില്ല ) സംഘടന ബലം കൊണ്ട് അവര്‍ ഈ സ്ഥാനങ്ങളില്‍ എത്തി ചേര്‍ന്നു എന്ന് മറക്കാതിരിക്കുക . പിന്നെ ചങ്ങനാശ്ശേരിയിലെ പണിക്കാരും , നായരും ആയ കൂപ മന്ദൂകങ്ങളുടെ അപ്പുറം ലോകമുണ്ട് പുലരീ . പിന്നെ അവര്‍ വിളമ്പുന്നത് തിന്നാന്‍ കാത്തു കെട്ടി നില്‍ക്കുന്നവരെ കാണണം എന്നുണ്ടെങ്കില്‍ എലെച്റേന്‍ കാലത്ത് പാര്‍ടി നേതാക്കന്മാരുടെ സംഘങ്ങളില്‍ അന്വേഷിക്കുക ആയിരിക്കും ഉചിതം . ആ ഊണിനു ഒരു പിന്നോക്ക കാരനും ഒച്ചനിച്ചു നില്‍ക്കില്ല .

  പിന്ന്നെ അഹമ്മദിയ ഫത്വയെ പറ്റി മറന്നോ , അതോ വേണ്ടെന്നു വെച്ചോ ?

  ReplyDelete
 11. പ്രാഞ്ചിയെ ഇത്ര തരം താഴ്ത്തണമായിരുന്നോ ;)

  ശബരിമലയിലും മറ്റും “അനിയന്മാരെ” ഇരുത്തി “സന്തോഷിച്ചിരുന്നവര്‍ക്ക്” പത്മനാഭ ക്ഷേത്രത്തിലെങ്കിലും സ്വന്തം കുടുമ്പത്തിലെ ഒരാളെ കയറ്റിയിരുത്താമെന്ന മോഹം ഉണ്ടാകുന്നതില്‍ ഇങ്ങനെ കുറ്റം പറയേണ്ടതുണ്ടോ :)

  @ലൂസിഫര്‍‌: ഗോകുലം ഗോപാലന്‍ “മല മറിച്ചില്ല” എന്ന് പറയുന്നതിന് മുന്‍പ് ഒന്ന് ആ ഗോകുലം മെഡിക്കല്‍ കോളേജില്‍ ചെന്ന് നോക്കാമായിരുന്നു.. അവിടെ മാത്രമല്ല അങ്ങ് ചെന്നൈയില്‍ ആശാന്‍ മെമ്മോറിയലില്‍ പുള്ളി ചെയ്യുന്നതിനെ പറ്റി അന്വേഷിക്കുന്നത് “കൂടുതല്‍‌” അറിവ് നല്‍കും :)

  ReplyDelete
 12. "വീഎസിനു ഇന്ത്യയെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമാക്കാമെങ്കിൽ, സംഘപരിവാരിനു ഇന്ത്യയെ സവർണ്ണ സംസ്ക്കാര ഭാരതമാക്കാൻ പണിയെടുക്കാമെങ്കിൽ, ക്രൈസ്തവർക്ക് ഇന്ത്യയെ ദൈവരാജ്യമാക്കുവാൻ ശ്രമിക്കാമെങ്കി"

  തങ്ങളുടെ ആദര്‍ശം വ്യക്തമാക്കി അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു ജനാധിപത്യം പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു .

  " ഇസ്ലാമിസം എന്ന പക്ഷം (ഇസ്ലാം എന്ന മതമല്ല ഉദേശിക്കുന്നത് ). അവര്‍ക്കൊരു രാഷ്ട്രീയ പരിപാടി ഉണ്ട് - ഇന്ധ്യ യിലും കേരളത്തിലും ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണത് "

  ഇത് ഇസ്ലാമിസ്റ്റ് കളുടെ ലക്ഷ്യമാണ്‌. ഇതാണ് ഇവരുടെ ലക്‌ഷ്യം എന്ന് പറയുന്നത് എങ്ങിനെയാണ്‌ തെറ്റാവുക ?

  ReplyDelete
 13. "ഒരാൾ വിശ്വസിച്ച ആദർശം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനെയാണ"


  ഒരാളുടെ ആദര്‍ശം ജനാധിപത്യ പരമായി പങ്കുവെക്കുന്നതിനെ ആരും എതിര്‍ക്കുനില്ല. എന്നാല്‍ ഹിന്ദുക്കളിലെ ഭിന്നത മുതലാക്കി അവരെ തമ്മിലടിപിക്കുന്നതിനുള്ള ശ്രമമാണ് എതിര്കപെടുന്നത് . ശിഅകളും സുന്നികളും തമ്മിലുള്ള ഭിന്നത അധികാരം സ്ഥാപിക്കാന്‍ അമേരിക്ക ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഇസ്ലാമിസ്റ്കള്‍ പറയുന്നത് കണ്ടിട്ടുട് . അത് പോലെ തന്നെ .

  ReplyDelete
 14. "ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥ"

  50- 70 വര്ഷം മുന്നെ കേരളത്തില്‍
  ജാതിവ്യവസ്ഥ ക്രൂരമായ യഥാര്‍ത്ഥ്യം ആയിരുന്നു . ഇന്നതിന്റെ വേരുകളും തായ് തടിയും ദ്രവിച്ചു ഉപരിപ്ലവമായ കുറെ ചപ്പു ചവറുകള്‍ മാത്രമായി നില്‍ക്കുകയാണ് . ജാതിവ്യവസ്തക്കെതിരെ അന്ന് സമരം നയിച്ചത് അവര്നരിലെയും സവര്‍ണരിലെയും പുരോഗമാനകരികളും നവോത്ഥാന നായകന്മാരും കമ്മ്യൂണിസ്റ്റ്‌ കളും ഒക്കെ ആയിരുന്നു. ഒരു ഇസ്ലാമിസ്റ്റും അന്ന് സഹായിക്കനുണ്ടയില്ല. അവശേഷിക്കുന്ന ചപ്പു ചവറുകളും തുടച്ചു മാറ്റേണ്ടത് തന്നെ. അതിനു സഹായിക്കുന്ന ആരോടും നന്ദി ഉണ്ട് തന്നെ. എന്നാല്‍ അതിന്റെ ചിലവില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഉള്ള ശ്രമമെ എതിര്‍ക്കപെടുനുള്ളൂ .....ഇവിടെ പുലരി അഭിപ്രായം പറയാനുള്ള വെള്ളപള്ളി യുടെ അധികാരം ചോദ്യം ചെയ്യുന്നു .. വെള്ളപള്ളി തനിക്കു ശരി എന്ന് തോന്നുന്നത് പറയട്ടെ. പുലരിക്കു എതിര്‍പ്പ് ഉണ്ടെങ്കില്‍ ഇസ്ലാമിസ്റ്റ് നിലപാട് അനുസരിച്ച് പുലരിയും അഭിപ്രായം പറഞ്ഴോളൂ. പക്ഷെ ഇങ്ങിനെ അപമാനിക്കാന്‍ പുലരിക്കെന്തധികാരം. ഇസ്ലാമിസ്റ്റ് അജണ്ട യെ പിന്തുണക്കുമ്പോള്‍ അവര്‍ണ നേതാവ് മഹാനും എതിര്‍ക്കുമ്പോള്‍ അടിയാളനും എന്നാ ഇരട്ടത്താപ്പ് ആണ് എതിര്‍ക്കപെടുന്നത് . അവര്‍ണന്‍ കേരളത്തിലെ ഏതു കാര്യത്തെ പറ്റിയും അവനു ശരിയെന്നു തോന്നുന്ന അഭിപ്രായം പറയട്ടെ. അതങ്ഗീകരിക്കുക, ആവശ്യമെങ്കില്‍ മാന്യമായി വിയോജിക്കുക, അതാണ് അവര്‍ണന്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ തങ്ങളുടെ താല്പര്യങ്ങള്‍ എതിരവുമ്പോള്‍ പരിഹസിക്കുക അല്ല.

  ReplyDelete
 15. അവര്‍ണ സമൂഹത്തിനു കൂടുതല്‍ നീതി കിട്ടാന്‍ പുലരിയും മറ്റുള്ളവരും നടത്തുന്ന ശ്രമത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ അത് അവര്‍ണന്റെ അഭിപ്രായത്തെ അന്ഗീകരിച്ചും അത് നടപ്പവാന്‍ സഹായിച്ചും ആണ് വേണ്ടത്, അല്ലാതെ അപമാനിച്ചല്ല.

  അവര്‍ണ സമൂഹത്തിനു കൂടുതല്‍ നീതി കിട്ടാന്‍ പുലരിയും മറ്റുള്ളവരും നടത്തുന്ന ശ്രമത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ അതിനെ ഇസ്ലാമിക വല്കരണത്തിന്റെ ഇന്ധന മാക്കാനുള്ള ശ്രമമാണ് എതിര്‍ക്കപെടുന്നത് .

  ReplyDelete
 16. പിന്നെ പുലരിയും കൂട്ടരും കരുതുന്നതും പ്രചരിപ്പിക്കുനതും പോലെ ക്രൂരമായ ജാതി വിവേചനം ഒന്നും ഹിന്ദു മതത്തില്‍ കേരളത്തില്‍ പൊതുവില്‍ ഇന്നില്ല. കുറച്ചു ആചാരപരമായും ചില വ്യക്തികളുടെ ഉള്ളിലും ഉള്ളതൊക്കെ സാവധാനം കാലക്രമത്തില്‍ അങ്ങ് മാറിക്കൊള്ളും . അതില്‍ അവര്‍ണന് ഉള്ളതില്‍ കൂടുതല്‍ ആശങ്കയൊന്നും പുലരിക്കു വേണ്ട.

  ReplyDelete
 17. മനോജ്‌ , മല മറിച്ചില്ല എന്ന് ഞാന്‍ പറഞ്ഞത് , അവര്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ പിന്നോക്ക കാര്‍ക്ക് ഗുണം വരുന്ന ഒന്നും ചെയ്തില്ല എന്ന അര്‍ഥത്തില്‍ ആണ് (ഒന്ന് ചെയ്യാന്‍ പറ്റില്ല എന്ന് അറിയാം ), പിന്നെ ഗോകുലം മെഡിക്കല്‍ കോല്ലജിന്റെയും ആശാന്‍ മെമ്മോറിയലും അദ്ധേഹത്തിന്റെ സ്വന്തം സ്ഥാപനവും , ഈഴവ അസ്സോഷ്യഷന്റെയും ആണല്ലോ . അത് തീര്‍ച്ചയായും പ്രശംസാര്‍ഹം തന്നെ .

  പുലരീ , ആളുകള്‍ അഭിപ്രായം പറയുന്നത് കാര്യം എന്താണ് എന്നു നോക്കിയിട്ടാണ് . ഉദാഹരണത്തിന് , സ്വാശ്രയ പ്രശ്നത്തില്‍ വെള്ളാപ്പള്ളിയും ഫസല്‍ ഗഫൂറും ഒക്കെ ,ഇന്റര്‍ ചുര്ച്ച് നിലപാടുകള്‍ക്ക് എതിരെ നില്‍ക്കുന്നു , അതുപോലെ സംവരണ സമുദായ മുന്നണിയിലും ഇവര്‍ ഒന്നിച്ചാണ് , എന്നാല്‍ ഭൂരി പക്ഷ സമുദായങ്ങളുടെ സ്കൂള്‍ ഫീസ്‌ പ്രശ്നത്തില്‍ ക്രിസ്ത്യന്‍ ,മുസ്ലിം മനഗ്മെന്റുകള്‍ക്ക് എതിരെ ആണ് എസ എന്‍ ഡീ പീയും എന്‍ എസ് എസ്സും . അതായതു കാര്യം അറിഞ്ഞാണ് നിലപാട് സ്വീകരിക്കേണ്ടത് . ഈ എന്‍ എസ് എസ് നു പദ്മനാഭ സ്വാമിയില്‍ നിങ്ങള്‍ വിചാരിക്കും പോലെ വലിയ കാര്യം ഇല്ല . അത് രാജാവിന്റെ വല്യക്കരയിരുന്ന ,തമിള്‍ പിള്ള മാര്‍ക്കും പട്ടന്മാര്‍ക്കും ആണ് . ചങ്ങനാശ്ശേരി നായന്മാരെ അവര്‍ക്ക് ഒരു വിലയും ഇല്ല എന്ന് ആര്‍ക്കനരിയാത്തത് .

  പിന്നെ നല്ലവന്‍ ആയാലും ,തെമ്മാടി ആയാലും , വേട്ടക്കാരന്‍ ആയാലും ഇര ആയാലും , ചേല കര്‍മം ചെയ്തവന് വേണ്ടി പേന ഉന്തുന്ന നാണം കേട്ട ഇടപാട് നിങ്ങള്‍ക്കും , ഒജസ്സിനും സ്വന്തം .
  അതസ്ഥിതര്‍ക്ക് വേണ്ടി , ചൂഷണത്തിന് എതിരെ മല മറിക്കുന്നു എന്നൊക്കെയല്ലേ വിടുവായത്തം , എല്‍ ഡീ എഫ് വേണ്ടെന്നു വെച്ച കരിമണല്‍ ഖനനം , സ്വന്തം ഐസ് ക്രീം കുഞ്ഞാപ്പ തുടങ്ങാന്‍ പോകുന്നത് കേട്ടോ , അതിനെതിരെ ഒന്നും കാണുന്നില്ലല്ലോ . അത് പോലെ മദനി സഹായ ഫണ്ട് പിരിച്ചു ,കസ് നടത്തും എന്ന് പറഞ്ഞിട്ട് ആ കാശൊക്കെ എവിടെ ,പുട്ടടിച്ചോ അതോ ?,
  പിന്നെ ഈ അഹമ്മദീയക്കാര്‍ക്ക് ഹജ്ജിനു പോവാന്‍ പറ്റൂല്ലെ പുലരീ ? അതോ അവരും ഈ വെള്ളാപ്പള്ളി പ്രഞ്ചിയെ പോലെ ഇസ്ലാമിലെ അഹമ്മദിയ പ്രഞ്ചികള്‍ ആണോ ?

  ReplyDelete
 18. പുണ്യാളൻ: പ്രാഞ്ചീ…” ജാത്യാലുള്ളതു തൂത്താൽ പോകില്ല” എന്നാൺ നിന്റെ നാട്ടിലെ ചൊല്ലു…

  അതു നീ മനസ്സിലാക്കണം..


  ഈ ചൊല്ലൊക്കെ ഇപ്പോളും വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണ് എങ്കില്‍ ആ തുളസീധരന്‍ പള്ളിക്കലിനോടും മനോജ്‌ കുമാറിനോടും ഒക്കെ പറഞ്ഞു കൊടുക്കെന്നെ . പാവങ്ങള്‍ വെറുതെ നടന്നു ചെരുപ്പ് തെയ്ക്കുകയല്ലേ .

  ReplyDelete
 19. വെള്ളാപ്പള്ളി പ്രാഞ്ചി എം ഈ എസ്സും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു , http://mangalam.com/index.php?page=detail&nid=445631&lang=malayalam

  ജാത്യാലുള്ളതു പ്രകാരം അയിത്തം ആകുമോ പുലരീ

  ReplyDelete
 20. അവര്‍ണരുടെ പേര് പറഞ്ഞ് ഞെളിഞ്ഞു നടക്കുന്ന വെള്ളാപ്പള്ളിമാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢ്ഢിയാന്മാരാണ്. അതല്ലെങ്കില്‍ അവര്‍ണരുടെ മോചനത്തിനു പാരപണിത് അവരെ സ്ഥിരമായി സവര്‍ണതയ്ക്കു വിടുപണി ചെയ്യിക്കാന്‍ ഇറങ്ങിയിരിക്കുന്ന എമ്പോക്കികള്‍. ഇതിയാനു് ഇതിന്റെ ഫലമായി സ്വന്തം ബിസിനസ്സ് സാമ്രാജ്യം സവര്‍ണാധിപത്യമുള്ള ഭരണകൂടങ്ങളുടെ സഹായത്തെ നിലനിലനിര്‍ത്താനാവും. അതായത് അവര്‍ണരെ ഒറ്റിക്കൊടുക്കുന്നതിനുള്ള കൈക്കൂലി. അവര്‍ണര്‍ ഇതിയാനെ എത്രയും വേഗം ചവിട്ടിപ്പുറത്താക്കണം. ഇയാളെ ഇങ്ങനെയൊന്നും പരിഹസിച്ചാല്‍ പോരാ, തീട്ടം മുക്കിയ ചൂല് കൊണ്ട് അടിക്കുകയാണ് വേണ്ടത്. ശ്രീനാരായണനെ വിറ്റു കാശുണ്ടാക്കുന്ന വിവരമില്ലാത്തവന്‍ !!!

  ReplyDelete
 21. ലൂസിഫർ..
  നിസ്സഹായൻ പറഞ്ഞതു തന്നെയാണ് കാര്യം.
  സവർണ്ണ ഹിന്ദുമണ്ഡലത്തിന്റെ വക്താവാകുവാൻ ശ്രമിച്ച് നാണം കെടുന്ന വെള്ളാപള്ളിമാരിൽ ഉറങ്ങിക്കിടക്കുന്ന അടിമത്വ ബോധമാണ് വിമർശിക്കപ്പെടുന്നതും, വിമർശിക്കപ്പെടേണ്ടതും.
  വെള്ളാപള്ളി ഒരു സംഘടനാ നേതാവെന്ന നിലക്കും, അബ്കാരി മുതലളി എന്ന നിലക്കും ഒരു പക്ഷെ പൊതുമണ്ഢലത്തിലോ, സവർണ്ണ നേതാക്കൾക്കിടയിലോ സ്വീകാര്യനായിരിക്കാം. വേദികൾ പരസ്പരം പങ്കിട്ടിരിക്കാം. എന്നാൽ വെള്ളാപള്ളി പ്രതിനിധാനം ചെയ്യുന്ന ഈഴവ സമുദായം ഇന്നും കഴിഞ്ഞുകൂടുന്നത് പന്തിക്കു പുറത്തു തന്നെയാണ്. വെള്ളാപള്ളി നേടിയെന്ന് പറയുന്ന അംഗീകാരമോ സ്വീകാര്യതയോ സാധാരണക്കാരായ ഈഴവർ നേടിയെടുത്തിട്ടുണ്ട് എന്ന് വാദത്തിനു പോലും ആരും പറയുമെന്ന് തോന്നുന്നില്ല.
  ഇതെല്ലാം ബോധപൂർവം മറച്ച്വെച്ചുകൊണ്ട് സവർണ്ണ പൊതുമണ്ഢലത്തിന്റെ വക്താകുവാനും അങ്നിനെ ഹിന്ദു നേതാവാകുവാനുമുള്ള വെള്ളാപള്ളിയുടെ സവർണ്ണ അജണ്ടയെയാണ് തുറന്നുകാണിക്കുന്നത്. അതിനു രോശം കൊണ്ടിട്ടു കാര്യമില്ല..
  അത് അവർണ്ണരും സവർണ്ണരും താമിൽ ചേരുന്നതിലുള്ള ക്രിമികടിമൂലവുമല്ല… മറിച്ച് താൻ പ്രതിനിധാന ചെയ്യുന്ന ഒരു സമൂഹത്തെ ബോധപൂർവം സവർണ്ണ ആലയിൽ കൊണ്ട് ചെന്ന് കെട്ടാനുള്ള ശ്രമത്തെ തുറന്നുകാണിക്കൽ മാത്രമാണ്.

  ReplyDelete
 22. ===ലൂസിഫര്‍ said...
  വെള്ളാപ്പള്ളി പ്രാഞ്ചി എം ഈ എസ്സും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു , http://mangalam.com/index.php?page=detail&nid=445631&lang=malayalam

  ജാത്യാലുള്ളതു പ്രകാരം അയിത്തം ആകുമോ പുലരീ====


  ജനനത്തിന്റെയോ, വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ മനുഷ്യരെ തൊട്ടുകൂടാത്ത അയിത്താചാരണം മുസ്ലിം സംസ്കാരത്തിന്റെ ഭാകമല്ല. ആ നിലക്ക് വെള്ളാപളിയോടോ, മനോജ്കുമാറിനോടോ, സാക്ഷാൽ നാരായണപണിക്കരോടോ.മുകുന്ദൻ സി മേനോനോടോ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കേണ്ട വിഷയം ഉദിക്കുന്നില്ല..
  പിന്നോക്ക സമുദായം എന്ന നിലക്ക് എസ് .എൻ.ഡി.പി എന്ന പ്രസ്ഥാനം മുസ്ലിം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് വെള്ളാപള്ളി കാലഘട്ടം വരെ ഉണ്ടായിരുന്നത്. വെള്ളപള്ളി എദ്.എൻ.ഡി.പി നേതൃത്വത്തിൽ എത്തപ്പെട്ടതിനു ശേഷമാണ് സവർണ്ണ ആലയത്തിൽ കൊണ്ടു പോയി എസ്.എൻ.ഡി.പി യെ കെട്ടാനുള്ള ശ്രമം ആസൂത്രീതമായി നടന്നത്..
  സ്വബോധം തിരിച്ചുകിട്ടുമ്പോളോ, താൻ നിൽക്കുന്ന പന്തി ഏതെന്ന് തിരിച്ചറിയുമ്പോഴോ ഒക്കെയാണ് വീണ്ടും സമരങ്ങളിൽ മറ്റു പിന്നോക്ക പ്രസ്ഥാനങ്ങളുമായി കൈകോർക്കാൻ വെള്ളാപള്ളി നിരബ്ന്ധിതനാകുന്നത്…
  എം.ഇ.എസിനെ സമ്പന്ധിച്ചിടത്തോളം വെള്ളപള്ളിയല്ല ആര്രെയും തീണ്ടപ്പാടകലെ നിറ്ത്തിയുള്ള അയിത്താചരണം വിശ്വാസത്തിന്റെ ഭാഗമവുമല്ല്…

  ReplyDelete
 23. =========" ഇസ്ലാമിസം എന്ന പക്ഷം (ഇസ്ലാം എന്ന മതമല്ല ഉദേശിക്കുന്നത് ). അവര്‍ക്കൊരു രാഷ്ട്രീയ പരിപാടി ഉണ്ട് - ഇന്ധ്യ യിലും കേരളത്തിലും ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണത് "

  ഇത് ഇസ്ലാമിസ്റ്റ് കളുടെ ലക്ഷ്യമാണ്‌. ഇതാണ് ഇവരുടെ ലക്‌ഷ്യം എന്ന് പറയുന്നത് എങ്ങിനെയാണ്‌ തെറ്റാവുക ?==============

  അങ്ങിനെയാണോ വി.എസ് പറഞ്ഞത്?
  പ്രേമിച്ചൂം പെണ്ണു പിടിച്ചും കാശുകൊടുത്തുമൊക്കെ ഇസ്ലാമിക രാജ്യമാക്കുവാൻ ശ്രമിക്കുന്നു എന്ന സംഘപരിവാർ പ്രചരണം അതെ രീതിയിൽ പറയുകയല്ലേ വി.എസ് ചെയ്തത്?
  വി എസ് അത് പറഞ്ഞതിൽ പിന്നെ അത്ഭുതവുമില്ല ട്ടോ…ഉള്ളിൽ കമ്മ്യൂനലും..പുറത്ത് കമ്മ്യൂൻസിറ്റുമാണ് വി.എസ്…..

  ReplyDelete
 24. manoj
  ===================50- 70 വര്ഷം മുന്നെ കേരളത്തില്‍
  ജാതിവ്യവസ്ഥ ക്രൂരമായ യഥാര്‍ത്ഥ്യം ആയിരുന്നു . ഇന്നതിന്റെ വേരുകളും തായ് തടിയും ദ്രവിച്ചു ഉപരിപ്ലവമായ കുറെ ചപ്പു ചവറുകള്‍ മാത്രമായി നില്‍ക്കുകയാണ് . ജാതിവ്യവസ്തക്കെതിരെ അന്ന് സമരം നയിച്ചത് അവര്നരിലെയും സവര്‍ണരിലെയും പുരോഗമാനകരികളും നവോത്ഥാന നായകന്മാരും കമ്മ്യൂണിസ്റ്റ്‌ കളും ഒക്കെ ആയിരുന്നു. ഒരു ഇസ്ലാമിസ്റ്റും അന്ന് സഹായിക്കനുണ്ടയില്ല. അവശേഷിക്കുന്ന ചപ്പു ചവറുകളും തുടച്ചു മാറ്റേണ്ടത് തന്നെ. അതിനു സഹായിക്കുന്ന ആരോടും നന്ദി ഉണ്ട് തന്നെ. എന്നാല്‍ അതിന്റെ ചിലവില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഉള്ള ശ്രമമെ എതിര്‍ക്കപെടുനുള്ളൂ .....ഇവിടെ പുലരി അഭിപ്രായം പറയാനുള്ള വെള്ളപള്ളി യുടെ അധികാരം ചോദ്യം ചെയ്യുന്നു .. വെള്ളപള്ളി തനിക്കു ശരി എന്ന് തോന്നുന്നത് പറയട്ടെ. പുലരിക്കു എതിര്‍പ്പ് ഉണ്ടെങ്കില്‍ ഇസ്ലാമിസ്റ്റ് നിലപാട് അനുസരിച്ച് പുലരിയും അഭിപ്രായം പറഞ്ഴോളൂ. പക്ഷെ ഇങ്ങിനെ അപമാനിക്കാന്‍ പുലരിക്കെന്തധികാരം. ഇസ്ലാമിസ്റ്റ് അജണ്ട യെ പിന്തുണക്കുമ്പോള്‍ അവര്‍ണ നേതാവ് മഹാനും എതിര്‍ക്കുമ്പോള്‍ അടിയാളനും എന്നാ ഇരട്ടത്താപ്പ് ആണ് എതിര്‍ക്കപെടുന്നത് . അവര്‍ണന്‍ കേരളത്തിലെ ഏതു കാര്യത്തെ പറ്റിയും അവനു ശരിയെന്നു തോന്നുന്ന അഭിപ്രായം പറയട്ടെ. അതങ്ഗീകരിക്കുക, ആവശ്യമെങ്കില്‍ മാന്യമായി വിയോജിക്കുക, അതാണ് അവര്‍ണന്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ തങ്ങളുടെ താല്പര്യങ്ങള്‍ എതിരവുമ്പോള്‍ പരിഹസിക്കുക അല്ല=========


  മനോജ്..
  ഇതിനുത്തരം ഞാൻ ലൂസിഫരിനുള്ള കമന്റീൽ പറഞ്ഞിട്ടുണ്ട്..അതിനേക്കൾ വ്യക്തമായി നിസ്സഹയനും പറഞ്ഞുവെച്ചിട്ടുണ്ട്

  ReplyDelete
 25. ====അവര്‍ണ സമൂഹത്തിനു കൂടുതല്‍ നീതി കിട്ടാന്‍ പുലരിയും മറ്റുള്ളവരും നടത്തുന്ന ശ്രമത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ അതിനെ ഇസ്ലാമിക വല്കരണത്തിന്റെ ഇന്ധന മാക്കാനുള്ള ശ്രമമാണ് എതിര്‍ക്കപെടുന്നത് .
  July 7, 2011 11:36 AM =====

  മനോജ്..
  ഇവിടെ ആർ ആരെയാണ് വിഡ്ഡികളാക്കുവാൻ ശ്രമിക്കുന്നത്? വെള്ളപള്ളി സ്വന്തം സമുദായത്തെയോ അതോ സവർണ്ണർ വെള്ളപൾലിയെയോ? ഇസ്ലാമിക അജണ്ട എന്നു പറഞ്ഞ് വിഷയത്തെ മറ്റു തലങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടതില്ല…തല മറന്നു എണ്ണ തെക്കാനുള്ള വെള്ളാപൾലിയുടെ ശ്രമത്തെയാണ് ഇവിടെ വിമർശിച്ചത്.. അത് നിലപാട് എതിരായത് കൊണ്ടുമല്ല…
  വെള്ളാപള്ളി പിന്നോക്ക വിഭാഗങ്ങളുടെ സംഘടനാ നേതാവാണ്.. ഈ പിന്നോക്കാവസ്ഥ രൂപപ്പെട്ടിട്ടുള്ളത് സവർണ്ണരുമായി ബന്ധപ്പെട്ടുമാണ്..സവർണ്ണരാകട്ടെ അവരുടെ നേതൃത്വമാകട്ടെ ഇന്നും ഈ വിഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നുമില്ല..ഇവരെ തങ്ങൾക്ക് തുല്യരായി അംഗീകരിച്ചിട്ടുമില്ല..
  നാലുകാശ് ഉണ്ടായെന്നു കരുതി ഈ വസ്തുതയെല്ലാം മറ്ച്ചു പിടിച്ച് സവർണ്ണ മണ്ഡലത്തിന്റെ
  ആളാകാനുള്ള ശ്രമമാണ് എതിർക്കപ്പെടുന്നത്..

  ഇസ്ലാമികവൽക്കരണത്തിനോ. ഇസ്ലാമ്മത പ്രചരണത്തിനോ വെള്ളപളിയെ മടിയിലിരുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല…

  അതെ സമയം പൊതുസമൂഹത്തിന്റെ ജീർണ്ണതകളെ എതിർക്കുവാൻ ഇതൊന്നും തടസ്സവുമല്ല..
  ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്..ഇനിയും മാറാത്ത ദുരാചാരങ്ങൾ മാറുവാൻ ഇനിയുമെത്ര നൂറ്റാണ്ടുകൾ വേണ്ടിവരും?

  ReplyDelete
 26. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്..ഇനിയും മാറാത്ത ദുരാചാരങ്ങൾ മാറുവാൻ ഇനിയുമെത്ര നൂറ്റാണ്ടുകൾ വേണ്ടിവരും?

  PULARI ISLAM VITTU PUROGAMANA VADI AAYO!! NALLA KARIYAM. ATHIL ULLA ATHRA DURACHARANGALUM/ANACHARANGLUM VERE EVIDE KAANUM.

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. "ജനനത്തിന്റെയോ, വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ മനുഷ്യരെ തൊട്ടുകൂടാത്ത അയിത്താചാരണം മുസ്ലിം സംസ്കാരത്തിന്റെ ഭാകമല്ല. ആ നിലക്ക് വെള്ളാപളിയോടോ, മനോജ്കുമാറിനോടോ, സാക്ഷാൽ നാരായണപണിക്കരോടോ.മുകുന്ദൻ സി മേനോനോടോ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കേണ്ട വിഷയം ഉദിക്കുന്നില്ല."

  അങ്ങനെ തീര്‍ത്തു പറയരുത് പുലരീ , ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്നൊരാള്‍ ഉണ്ടായിരുന്നു , മേല്‍മുണ്ട്‌ ധരിച്ചതിനും കാതു കുത്തിയതിനും കായംകുളം അങ്ങാടിയിലെ മുസ്ലിം പ്രമുഖര്‍ പൊതു വഴിയില്‍ അപമാനിച്ച ഈഴവ സ്ത്രീകള്‍ക്ക് രക്ഷക്കെതിയവര്‍ . പിന്നെ പലേരി മാണിക്ക്യം എന്നാ നോവല്‍ വായിച്ചാല്‍ ഈ വിഭാഗക്കാര്‍ പിന്നോക്ക കരോട് പെരുമാറിയിരുന്നത് എങ്ങനെ എന്ന് ഒരു ധാരണ വരും . പിന്നെ തൊട്ടു കൂടല്‍ ഇല്ല എന്നല്ലേ ഉള്ളൂ. ഇപ്പോളും"ജാത്യാലുള്ളതു" എന്ന ബോധം പുലരിക്കു പോലും മാറിയിട്ടില്ലല്ലോ . വ്യത്യസ്ത നിലപാടുകള്‍ എന്ന് പറയാമോ പുലരീ , നിങ്ങള്ക്ക് ഇഷ്ടപ്പെട്ട നിലപാടുകള്‍ ആവുമ്പോള്‍ അല്ലെ പലരെയും നിങ്ങള്ക്ക് താല്പര്യം .(എല്ലാവര്ക്കും അത് തന്നെ ) അതില്‍ മതത്തിനും ജാതിക്കും എന്താണ് റോള്‍ . (എന്തിനേറെ മതം മാറി മുസ്ലിം ആയാലല്ലേ നിങ്ങള്ക്ക് സ്നേഹം വന്നിരുന്നത് അത് ഇന്നും അതേയ് )

  ReplyDelete
 29. "പിന്നോക്ക സമുദായം എന്ന നിലക്ക് എസ് .എൻ.ഡി.പി എന്ന പ്രസ്ഥാനം മുസ്ലിം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് വെള്ളാപള്ളി കാലഘട്ടം വരെ ഉണ്ടായിരുന്നത്. വെള്ളപള്ളി എദ്.എൻ.ഡി.പി നേതൃത്വത്തിൽ എത്തപ്പെട്ടതിനു ശേഷമാണ് സവർണ്ണ ആലയത്തിൽ കൊണ്ടു പോയി എസ്.എൻ.ഡി.പി യെ കെട്ടാനുള്ള ശ്രമം ആസൂത്രീതമായി നടന്നത്."

  ആ പാരമ്പര്യത്തിന് എന്തെങ്കിലും ഉദാഹരണം കാണിക്കാമോ , അങ്ങനെ നടന്നിരുന്നത് കൊണ്ട് കൂടെ നടന്ന മുസ്ലിം സംഘടനകള്‍ എന്തെങ്കിലും ഗുണം എസ എന്‍ ഡീ പീ ക്കോ ഇതര പിന്നോക്ക ജന വിഭാഗങ്ങല്‍ക്കോ ചെയ്ത എന്തെങ്കിലും കാര്യങ്ങള്‍ ഒന്ന് എഴുതാമോ . ഒന്നും ഉണ്ടാവില്ല , അതില്‍ നിന്നും പാഠം പഠിച്ചു തന്നെ ആണ് ഇപ്പോള്‍ എസ എന്‍ ഡീ പീ വേറിട്ട്‌ നില്ക്കാന്‍ ശ്രമിക്കുന്നത് . വെള്ളാപ്പള്ളി നല്ലവന്‍ ഒന്നും അല്ല എന്ന് എല്ലാവരെ കാളും നന്നായി ഈഴവര്‍ക്ക് അറിയാം . എന്നാല്‍ ആട്ടിന്‍ തോലിട്ട ചെന്നയ്ക്കളോട് ഇടപെടാന്‍ മോശം ആയ അയാള്‍ ആണ് നല്ലത് , അല്ലെങ്കില്‍ തന്നെ ഇതു ജാതി മത സംഘടനയുടെ നേതാവാണ്‌ യോഗ്യന്‍ എന്ന് പുലരിക്കു തോന്നുന്നത് , പിന്നെ വെള്ളപ്പള്ളിയോടു മാത്രം എന്തിനു അരിശം , . നിങ്ങള്ക്ക് ആളാവാന്‍ ആളെകൂട്ടാന്‍ ഉണ്ടായിരുന്ന ഒരു വഴി അടച്ചതില്‍ അല്ലെ വിഷമമം . ഏതു ആപ്ലിക്കഷന്‍ ഫോമിലും പൂരിപ്പിക്കുന്ന മത കോളത്തില്‍ എന്നും ഹിന്ദു ആയിരുന്നു ഈഴവര്‍ .ആ സ്ഥാനം മാറാത്തിടത്തോളം മറ്റൊന്നും അവര്‍ ചിന്തിക്കേണ്ടതില്ല . പിന്നെ സവര്‍ണ ആലയത്തില്‍ കെട്ടി എന്നൊക്കെ പറഞ്ഞു ഇരുട്ടക്കാതെ . എങ്കില്‍ ഈ പിന്നോക്ക സമുദായ മുന്നണി നേതാവായി അയാള്‍ ഇരിക്കില്ലല്ലോ . അയാള്‍ കൂടുതല്‍ ചീത്ത പറയുന്നതും എന്‍ എസ് എസ് നെ തന്നെ .പിന്നെ വെള്ളാപ്പള്ളി ഇന്ന് കാണിക്കുന്ന ആവേശം മറ്റൊന്നും അല്ല , ശ്രീ പദ്മനാഭ സ്വാമി സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ ട്രസ്റ്റ്‌ രൂപികരിചെക്കും എങ്കില്‍ അതില്‍ ഒരു സ്ഥാനം ഉറപ്പാക്കുക എന്നത് മാത്രം ആണ് .
  പുലരീ മുന്‍പ് പറഞ്ഞത് പോലെ നിലപാടുകള്‍ അച്ചില്‍ വാര്തതല്ല ,അഭിപ്രായം ഇരുമ്പു ഉലക്കയും അല്ല . അത് മനസിലാക്കുമല്ലോ . അല്ലെങ്കില്‍ തന്നെ ന്യൂന പക്ഷ പ്രാതിനിദ്യത്തെ പറ്റി പാര്‍ട്ടി വ്യത്യാസം ഇല്ലാതെ വ്യാകുലപ്പെടുന്ന നിങ്ങള്ക്ക് ഒരു പിന്നോക്ക സംഘടനയുടെ നിലപാടുകളെ പറ്റി ഇത്ര വ്യാകുലത എന്താണ്.

  ReplyDelete
 30. "വെള്ളാപള്ളി നേടിയെന്ന് പറയുന്ന അംഗീകാരമോ സ്വീകാര്യതയോ സാധാരണക്കാരായ ഈഴവർ നേടിയെടുത്തിട്ടുണ്ട് എന്ന് വാദത്തിനു പോലും ആരും പറയുമെന്ന് തോന്നുന്നില്ല."

  ഹ ഹ ഹ പുലരീ ഇത് കാലം വേറെ ആണ് , നിങ്ങളെ പോലെ ഉള്ളവരുടെ മനസ്സില്‍ കിടക്കുന്ന ജാത്യാല്‍ വെറി മാറാന്‍ ഈഴവര്‍ എന്ത് ചെയ്യണം എന്നാണ് പറയുന്നത് . ഇന്ന് കേരളത്തില്‍ പരസ്പരം പരിചയപ്പെടുമ്പോള്‍ ജാതി ചോദിക്കുന്നത് ഒന്ന് കാണിച്ചു തരാന്‍ പറ്റുമോ , എന്നാല്‍ കേരളത്തിന്‌ പുറത്തു പുതുതായി പരിചയപ്പെടുന്ന ആളിന്റെ മുഴുവന്‍ പേര് അന്വേഷിക്കുന്നവരില്‍ ഹിന്ദുവും ,മുസ്ലിമും ,ക്രിസ്ത്യാനിയും ഒട്ടും പുറകില്‍ അല്ല . ഈഴവരെ മാത്രം അല്ല ഒരു പിന്നോക്ക കാരനേയും ഒന്നില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഈ നാട്ടില്‍ ഒരാള്‍ക്കും സാധ്യമ അല്ല . പിന്നെ അംഗീകാരം എന്നത് ജാതിയില്‍ നിന്നും മാത്രം ഉണ്ടാവുന്നതാണോ .വെള്ളപ്പള്ളിക്ക് മാത്രമേ ഈഴവ സമുദായത്തില്‍ നിന്നും അന്ഗീകാരവും സ്വീകാര്യതയും കിട്ടിയിട്ടുള്ളൂ എന്നൊന്നും വെച്ച് കാച്ചല്ലേ , ഇതൊക്കെ വെറും അല്‍പ ജാനം ആയി പോവും . പിന്നെ മുന്‍പ് പറഞ്ഞ പോലെ ഈഴവര്‍ ആരുടെ എങ്കിലും അന്ഗീകാരവും ,സ്വീകാര്യതയും കെഞ്ചി നടക്കുകയാണ് എന്നൊക്കെ പറയണത് താങ്കളുടെ മൂധത്വം തന്നെ . ഈഴവനെയും മറ്റു പിന്നോക്ക കാരനേയും തീണ്ടാപ്പാട് അകലെ നിര്‍ത്താന്‍ അവനിലെ പിന്നോക്ക ജാതീയതയെ ഊതി കത്തിക്കുന്ന താങ്കളെ പോലെ ഉള്ള കുറുക്കന്മാരെ ആണ് ഈ സമൂഹം സൂക്ഷിക്കേണ്ടത് .

  ReplyDelete
 31. "ഇതെല്ലാം ബോധപൂർവം മറച്ച്വെച്ചുകൊണ്ട് സവർണ്ണ പൊതുമണ്ഢലത്തിന്റെ വക്താകുവാനും അങ്നിനെ ഹിന്ദു നേതാവാകുവാനുമുള്ള വെള്ളാപള്ളിയുടെ സവർണ്ണ അജണ്ടയെയാണ് തുറന്നുകാണിക്കുന്നത്. അതിനു രോശം കൊണ്ടിട്ടു കാര്യമില്ല.."

  അങ്ങനെ ആണെങ്കില്‍ തന്നെ ഇത് താങ്കളെ രോഷം കൊള്ളിക്കേണ്ട കാര്യം എന്താണ് ?

  ReplyDelete
 32. ഈഴവരുടെ സ്വീകരയ്ത്യെയും ,അന്ഗീകരതെയും പറ്റി വിഷമിക്കുന്ന താങ്കള്‍ക്ക് അറിയാമല്ലോ ഒരു ഹിന്ദുവിനും പ്രവേശനം (,മുന്നോക്ക പിന്നോക്ക വ്യത്യാസം ഇല്ലാതെ) ഇല്ലാത്ത അമ്പലങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്ന് . അതായതു മനസ്സില്‍ ആണ് ആളുകള്‍ക്ക് അയിത്തം പുറത്തു കാണിച്ചാല്‍ കരണം പുകയും എന്ന് ബഹു ഭൂരി പക്ഷത്തിനും അറിയാം .

  അഹമ്മദിയ പ്രഞ്ചികളെ പറ്റി ഒരു അഭിപ്രായവും കണ്ടില്ലല്ലോ , അവരുടെ അന്ഗീകരതെയും സ്വീകരയ്തയെയും പറ്റി പഠിക്കുകയായിരിക്കും അല്ലെ ?അതിനു പിന്നിലെ അജണ്ടയും ഒന്ന് തുറന്നു കാണിച്ചാല്‍ നന്നായിരുന്നു .

  ReplyDelete
 33. nisahayan said
  അവര്‍ണരുടെ പേര് പറഞ്ഞ് ഞെളിഞ്ഞു നടക്കുന്ന വെള്ളാപ്പള്ളിമാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢ്ഢിയാന്മാരാണ്. അതല്ലെങ്കില്‍ അവര്‍ണരുടെ മോചനത്തിനു പാരപണിത് അവരെ സ്ഥിരമായി സവര്‍ണതയ്ക്കു വിടുപണി ചെയ്യിക്കാന്‍ ഇറങ്ങിയിരിക്കുന്ന എമ്പോക്കികള്‍. ഇതിയാനു് ഇതിന്റെ ഫലമായി സ്വന്തം ബിസിനസ്സ് സാമ്രാജ്യം സവര്‍ണാധിപത്യമുള്ള ഭരണകൂടങ്ങളുടെ സഹായത്തെ നിലനിലനിര്‍ത്താനാവും. അതായത് അവര്‍ണരെ ഒറ്റിക്കൊടുക്കുന്നതിനുള്ള കൈക്കൂലി. അവര്‍ണര്‍ ഇതിയാനെ എത്രയും വേഗം ചവിട്ടിപ്പുറത്താക്കണം. ഇയാളെ ഇങ്ങനെയൊന്നും പരിഹസിച്ചാല്‍ പോരാ, തീട്ടം മുക്കിയ ചൂല് കൊണ്ട് അടിക്കുകയാണ് വേണ്ടത്. ശ്രീനാരായണനെ വിറ്റു കാശുണ്ടാക്കുന്ന വിവരമില്ലാത്തവന്‍ !!!


  ശ്രീ ബുദ്ധന്റെ ആശയം പിന്‍ പറ്റി ജീവിക്കുന്നവനെ , ഒരു കാലത്ത് ആ ആശയങ്ങളുടെ പറുദീസാ ആയിരുന്ന ഇന്ത്യയില്‍ നിന്നും അത് ഏതാണ്ട് തുടച്ചു നീക്കപ്പെട്ടത്‌ ഹിന്ദുത്വം കൊണ്ട് മാത്രം ആയിരുന്നു എന്ന തന്റെ വിചാരത്തിന് എന്താണ് പറയേണ്ടത് . ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ബുദ്ധ പ്രതിമകളോട് പോലും അസഹിഷ്ണുത കാണിക്കുന്ന ,ഒരു കല രൂപം എന്ന പരിഗണന പോലും തരാതെ തച്ചു തകര്‍ത്ത ഒരു തത്വ ശഷ്ട്രതിന്റെ കുഴലൂത്ത് കാരന്‍ ആയ തനെയൊക്കെ തീട്ടം മുക്കിയ ചൂല് കൊണ്ടല്ല ശരിയായ ബുദ്ധ അനുയായികളുടെ തീട്ടത്തില്‍ തന്നെ അഭിഷേകം ചെയ്യണം .

  ReplyDelete
 34. "അതെ സമയം പൊതുസമൂഹത്തിന്റെ ജീർണ്ണതകളെ എതിർക്കുവാൻ ഇതൊന്നും തടസ്സവുമല്ല..
  ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്..ഇനിയും മാറാത്ത ദുരാചാരങ്ങൾ മാറുവാൻ ഇനിയുമെത്ര നൂറ്റാണ്ടുകൾ വേണ്ടിവരും"

  തന്നെ തന്നെ , ആരാണ് ഇരുണ്ട യുഗത്തിലേക്ക് പോകുന്നത് എന്ന് ഒരു ആത്മ പരിശോധന നടത്തുക . കൈവെട്ടും , കുടുംബങ്ങളുടെ രാജാ വാഴ്ചയും , കല്ലെറിഞ്ഞു കൊല്ലലും , അന്യ മത വിശ്വാസികള്‍ക്കുള്ള അമിത നികുതികളും , തീര്‍ച്ചയായും ഹിന്ദുക്കളുടെ അല്ല

  ReplyDelete
 35. ലൂസിഫർ കുറെ നേരമായല്ലോ അഹമ്മദിയ അഹമ്മദിയാ എന്ന് പറയുന്നു…
  ഇസ്ലാമിലെ അടിസ്ഥാന സിദ്ധാന്തങ്ങൾക്കെതിരെ പുതിയ നിലപാടുമായി വന്ന വിഭാഗമാണ് അഹമ്മദിയ പ്രസ്ഥാനം..
  ആ നിലക്ക് തന്നെ അവർ ഇസ്ലാമിന്റെ ഭാഗവുമല്ല. എന്നാണ് പണ്ഡിതവിധി...ഇത് വിശ്വാസപരമാണ്..
  അതല്ലാതെ അയിത്താചരണമല്ല…അവരുമായി സഹവസിക്കാനോ..മറ്റും ഒരു വിലക്കുമില്ല.. പ്രത്യേക ചോറ് പാത്രവുമില്ല.. പ്രത്യേക വഴിയും നിശ്ചയിച്ചിട്ടില്ല..
  ഇസ്ലാം എന്നത് ഒരാദർശ പ്രസ്ഥാനമാണ്.
  ഈ ആദർശത്തിനെതീരെ നിലപാട് എടുക്കുന്നവർക്ക് സ്ഥാനം ഈ അദർശക്കൂട്ടായ്മക്ക് പുറത്താണ്..

  അവരെ ഹജ്ജിനു അനുവധിക്കണമോ വിലക്കണമോ എന്നത് സൌദി ഗവണ്മെന്റാണ് തിരുമാനം എടുക്കേണ്ടത്…
  അതിനപ്പുറം ഒരഭിപ്രായം എനിക്കില്ല ലുസിഫർ.

  ReplyDelete
 36. ==========അങ്ങനെ ആണെങ്കില്‍ തന്നെ ഇത് താങ്കളെ രോഷം കൊള്ളിക്കേണ്ട കാര്യം എന്താണ് ?===========


  ലൂസി..
  അര് രോശം കൊണ്ടു ഇവിടെ…ലൂസിഫർ / മനോജ് അല്ലാതെ..
  എന്റെ അഭിപ്രായം ഞാൻ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചു.. അത് വായിച്ചവരിൽ ഭൂരിഭാഗവും അതിനെ അഭിനന്ദിച്ച് എനിക്ക് മെയിൽ ചെയ്തു..ചിലർ ബ്ലൊഗിൽ കമന്റിട്ടു..
  ലൂസിയടക്കമുള്ള ചുരുക്കം അതിൽ രോശം കൊണ്ടു…അത്രതന്നെ

  ReplyDelete
 37. ======ആ പാരമ്പര്യത്തിന് എന്തെങ്കിലും ഉദാഹരണം കാണിക്കാമോ , അങ്ങനെ നടന്നിരുന്നത് കൊണ്ട് കൂടെ നടന്ന മുസ്ലിം സംഘടനകള്‍ എന്തെങ്കിലും ഗുണം എസ എന്‍ ഡീ പീ ക്കോ ഇതര പിന്നോക്ക ജന വിഭാഗങ്ങല്‍ക്കോ ചെയ്ത എന്തെങ്കിലും കാര്യങ്ങള്‍ ഒന്ന് എഴുതാമോ . ഒന്നും ഉണ്ടാവില്ല , അതില്‍ നിന്നും പാഠം പഠിച്ചു തന്നെ ആണ് ഇപ്പോള്‍ എസ എന്‍ ഡീ പീ വേറിട്ട്‌ നില്ക്കാന്‍ ശ്രമിക്കുന്നത് . വെള്ളാപ്പള്ളി നല്ലവന്‍ ഒന്നും അല്ല എന്ന് എല്ലാവരെ കാളും നന്നായി ഈഴവര്‍ക്ക് അറിയാ..............========


  ഇതുകൊണ്ട് ലൂസിഫർ എന്താണ് ഉദ്ദേശിക്കുന്നത്?
  മുസ്ലിം സംഘടനകൾ വെള്ളാപള്ളിയെയോ, എസ്.എൻ.ഡിപിയെയോ നിരന്തരം സന്തോഷിപ്പിച്ചു കൊണ്ടിരിക്കണമെന്നാണോ? എസ്.എൻ.ഡി.പി എന്ന പ്രസ്ഥാനം മുസ്ലിം-ലത്തീൻ ക്രൈസ്തവ സംഘടനകളുമായി സഹകരിച്ചത് പിന്നോക്ക സംഘടനകൾ എന്ന നിലക്കാണ. അതൊരു പരസ്പര ഐക്യനാണ്…അതല്ലാതെ എസ്.എൻ.ഡി.പിക്ക് എന്തേലും സമ്മാനം കൊടുക്കാം എന്ന ധാരണപ്പുറത്തല്ല..
  ലൂസിഫർ..നമ്മുക്ക് ആളാവാൻ എന്തായാലും വെള്ളാപള്ളിയെന്നല്ല പുറത്തു നിന്നു ആരും വേണ്ട..പ്രത്യേകിച്ച് നാലു കാശുകിട്ടുമ്പോഴേക്ക് എല്ലാവരുടെയും ആളായി എന്നു അഭിനയിച്ചു നടക്കുന്ന ഒരു നേതാവിന്റെ…ഞാൻ നേരത്തെ പറഞ്ഞല്ലോ ഇതൊരു പരസ്പര ഐക്യമായിരുന്നു.. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്ന വിഭാഗങ്ങളുടെ പരസ്പര ഐക്യം..ഇടക്കാലത്ത് ഇതിൽ നിന്നൊക്കെ വേറിട്ട് സ്വന്തം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണക്കാരായ ആളുകളുടെ തോളിൽ കയ്യിട്ട്…അവരുടെ സന്തോഷം പിടിച്ചു വാങ്ങുവാനായിരുന്ന് വെള്ളാപള്ളിശ്രമിച്ചത്..
  എന്നാൽ നാരായണപ്പണിക്കർ വെള്ളപള്ളിയുടെ ആ സവർണ്ണ പൂതി സമ്മതിച്ചു കൊടുത്തില്ല..അതിന്റെ കെറുവാണ് വെള്ളാപള്ളി നാരായണപ്പണികരുടെയും, സുകുമാരൻ നായരുടെയും മേലെ തീർക്കുന്നത്..കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്..
  അത്രയേ ഉള്ളൂ….

  പിന്നെ ഫോമിൽ ഫില്ലപ്പ് ചെയ്യുവാനുള്ള ഒരു കോളം..അത്രയേങ്കിലും അംഗീകാരം കിട്ടിയല്ലോ..ഭാഗ്യം..

  ReplyDelete
 38. പുലരീ താങ്കള്‍പള്ളിക്കുലതിന്റെ ഈ അഭിപ്രായത്തില്‍ അടങ്ങിയിരിക്കുന്ന പരിഹാസം കാണുന്നുണ്ടോ ?
  http://www.blogger.com/comment.g?blogID=9109275049200347013&postID=8028205401637738446

  ReplyDelete
 39. ======അങ്ങനെ തീര്‍ത്തു പറയരുത് പുലരീ , ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്നൊരാള്‍ ഉണ്ടായിരുന്നു , മേല്‍മുണ്ട്‌ ധരിച്ചതിനും കാതു കുത്തിയതിനും കായംകുളം അങ്ങാടിയിലെ മുസ്ലിം പ്രമുഖര്‍ പൊതു വഴിയില്‍ അപമാനിച്ച ഈഴവ സ്ത്രീകള്‍ക്ക് രക്ഷക്കെതിയവര്‍ . പിന്നെ പലേരി മാണിക്ക്യം എന്നാ നോവല്‍ വായിച്ചാല്‍ ഈ വിഭാഗക്കാര്‍ പിന്നോക്ക കരോട് പെരുമാറിയിരുന്നത് എങ്ങനെ എന്ന് ഒരു ധാരണ വരും====


  സമൂഹത്തിൽ ഒറ്റപ്പെട്ട് നടന്ന ഒരു സംഭവമാണോ ലുസിഫർ സമൂഹത്തിന്റെ പൊതുസ്വഭാവമായി കാണുന്നത്…?കഷ്ടം…അതറിയാൻ ഇനി ഞാൻ നോവലും വായിക്കണം ഹഹ്…

  അല്ലാതെ ശാഖകളിൽ വായിക്കപ്പെടുന്ന തരത്തിലുള്ള ‘ആധികാരിക ചരിത്ര ഗ്രന്ഥം’ ഒന്നും ഇല്ല..????

  കേരളത്തിൽ ഇന്നു കാണുന്ന മുസ്ലിം-ക്രൈസ്തവ സമൂഹം രൂപാന്തരപ്പെട്ടതിൽ വലിയ പങ്കും കേരളത്തിൽ പിന്നോക്ക സമൂഹങ്ങളിൽ നിന്ന് ഉണ്ടായതാണ്…താങ്കൾ ഈ പറഞ്ഞ ഈ സംഭവമായിരുന്നു മുസ്ലിം സമുദായത്തിന്റെ പൊതുസ്വഭാവമെങ്കിൽ ഇന്നീ കാണുന്ന ജനങ്ങൾ മുസ്ലിം സമുദായത്തിന്റെ ഭാഗമായി ഉണ്ടാകുമായിരുന്നില്ല..

  അതെ സമയം സവർണ്ണ മതത്തിൽ നിന്നു വന്ന ചിലർ മുസ്ലിം സമുദായത്തിന്റെ ഭാഗമായപ്പോഴും അവരുടെ ദുഷ്ചെയ്തികൾ ഉപേക്ഷിച്ചിരുന്നില്ല എന്നത് വാസ്തവമാണ്.എന്നാൽ അവർ ഇസ്ലാമിക സാമ്സ്കാരത്തിന്റെ ഭാഗമാകുന്നതിനസുസരിച്ച് ഇത്തരം സവർണ്ണ ചെയ്തികളിൽ നിന്ന് മോചിതരായതാണ് അനുഭവം..അതിന്റെ ഫലമാണ് ഇന്നീ വികസിക്കപ്പെട്ട സമൂഹം..

  ഇതിനപ്പുറം അതിനു മറുപടി ഇല്ല ലൂസിഫർ.. നമ്മൂടെ മുൻപിൽ വലിയ ഉദാഹരണങ്ങൾ നിലനിൽക്കുവോളം…അതിരാവിലെ കാക്കിട്രൌസറിട്ട് ചൊല്ലിക്കൊടുക്കുന്ന സാഹിത്യങ്ങൾക്കപുറമുള്ള പ്രാധാന്യമൊന്നും ഈ കഥകൾക്ക് ഇല്ല..

  ReplyDelete
 40. ========വെള്ളാപ്പള്ളി നല്ലവന്‍ ഒന്നും അല്ല എന്ന് എല്ലാവരെ കാളും നന്നായി ഈഴവര്‍ക്ക് അറിയാ==========

  ആ വെള്ളാപള്ളിയെ ഒന്നു വിമർശിക്കുമ്പോഴെക്ക് ലുസിഫരിനു ഇത്രമാത്രം വികാരം വരേണ്ടതുണ്ടോ?

  ReplyDelete
 41. ആഹ , എന്നെ കെട്ടാന്‍ സംഘ കയര്‍ എടുത്തല്ലോ പുലരി . ആധികാരിക ചരിത്രങ്ങള്‍ ഒന്നും ഇല്ല പുലരീ , ചരിത്രത്തിനു പുറത്തു നിന്നവര്‍ക്ക് എന്ത് ചരിത്രം . അവരുടെ നിലനില്‍പ്പിനുള്ള പരിശ്രമത്തിനു ബാകിയാണ് എന്ന് കാണുന്ന അവരുടെ സംഘ ബലം . അതിനെ താങ്കളുടെ ജാത്യാല്‍ കണ്ണുകൊണ്ട് കണ്ടാല്‍ , അതിനെതിരെ വികാരം കൊള്ളാന്‍ എനിക്ക് അവകാശം ഇല്ലേ പുലരി .
  എതിര്‍ക്കുന്നവരെ , ഭീകരര്‍ ആക്കുന്നത് ഭരണ കൂടാ ഭീകരത ആണ് എന്നല്ലേ പുലരിയുടെ ഭാഷ്യം . അതുപോലെ ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ സഘാ ഭീകരര്‍ ആക്കുന്നതിനെ ,ഇതു ഭീകരത എന്ന് പറയണം , മുസ്ലിം മാധ്യമ ഭീകരത എന്നോ ?

  ReplyDelete
 42. ലൂസിഫർ..
  സംഘമെന്നത് ഒരു പ്രസ്ഥാനത്തേക്കാൾ ചേരുന്നത് ഒരു ആശയസംഹിത എന്ന നിലക്കാന്.
  അതായത് ഗണവേഷം കെട്ടിയവർ മാത്രമല്ല ആ ആശയത്തിന്റെ വാഹകർ എന്നർത്ഥം.
  അറിഞ്ഞോ അറിയാതെയോ മതേതര മുഖമ്മുടിയിട്ട പലരിലും ഏരിയും കുറഞ്ഞും ഇതിന്റെ സ്വാധീനം ഉണ്ടെന്നതും വാസ്തവമാണ്.
  അതുകൊണ്ടാണ് അച്ചുദാനന്ദനു ചില വിഷയങ്ങളിന്മേൽ അമിതമായ ക്രിമികടി വരുന്നത്..
  ഇതേ നിലക്ക് തീർത്തും ഒറ്റപെട്ട സംഭവങ്ങളെ പർവതീകരിച്ചുള്ള പ്രചാരണം തന്നെയാണ് സംഘാ‍ാശയങ്ങളുടെ മുഖമുദ്ര..
  സംഘപ്രസ്ഥാനങ്ങളുടെ ഗണത്തിൽ ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കില്ലെങ്കിലും, സംഘ ആശയങ്ങളുടെ ഗണത്തിൽ ഈ പ്രചരണങ്ങളെ പെടുത്താം..

  ReplyDelete
 43. കുഞ്ഞാലികുട്ടി യെക്കാള്‍ മെച്ചപെട്ട സമുദായ നേതാവ് തന്നെയാണ് വെള്ളാപ്പള്ളി എന്ന് കരുതുന്നു.

  സമുദായ നേതാക്കളില്‍നിന്നും ഗാന്ധിയേയോ കൃഷ്ണപിള്ളയെയോ വര്ഘീസിനെയോ പ്രതീക്ഷിക്കുന്നുമില്ല.

  ഏതു സമുധയതിന്റെതായാലും സമുദായ നേതാക്കള്‍ കുറച്ചു സ്വന്തം കാര്യവും കുറച്ചു സമുദായകര്യവും ഒക്കെ നോക്കി കാലം കഴിക്കും എന്നെ ഉള്ളൂ.

  ഇസ്ലാമിക അജണ്ടയെ അനുകൂലിക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ് പുലരിക്കും കൂട്ടുകാര്‍ക്കും
  വെള്ളപള്ളിയോട് മാത്രം ഇത്ര എതിര്‍പ്പും ദ്വേഷ്യവും. ഈ നിലപാട് മാത്രമാണ് ഇവിടെ എതിര്‍ക്കപെട്ടത്‌.

  ReplyDelete
 44. മനോജ്.
  ഞാൻ കുഞ്ഞാലികുട്ടിയുടെ വക്താവല്ല..മാത്രമല്ല കുഞ്ഞാലികുട്ടിയുടെ രാഷ്റ്റ്രിയ ശൈലിയോടും പ്രതിപത്തിയില്ല..
  ദയവു വ്ഹെയ്ത്…കുഞ്ഞാലി വളയത്തിലെ എന്നെ കെട്ടരുത്

  ReplyDelete
 45. വെള്ളാപള്ളിയുടെ സകലമാന പ്രവർത്തനെങ്ങളെയും ഞാൻ എതിർത്തിട്ടില്ല..
  അയാൾ ചെയ്ത ചില പ്രവൃത്തികളെ കാര്യകാരണ സഹിതം ഞാൻ എതിർത്തു…അത്രമാത്രം,,
  ഇത് നിലപാടുകളോടുള്ള എതിർപ്പാണ്. മറിച്ച് വെള്ളാപള്ളി എന്ന നേതാവിനോടുള്ള എതിർപ്പോ.. ആ സമുദായത്തോടുള്ള എതിർപ്പോ അല്ല..നേതവെന്ന പേരിൽ മറ്റുള്ളവരുടെ അജണ്ട നടപ്പിലാക്കൻ ശ്രമിക്കുന്നതിനെ തുറന്നു കാണിക്കൽ……അത്രമാത്രം,,

  ReplyDelete
 46. വെള്ളാപള്ളിയുടെ സകലമാന പ്രവർത്തനെങ്ങളെയും ഞാൻ എതിർത്തിട്ടില്ല..
  അയാൾ ചെയ്ത ചില പ്രവൃത്തികളെ കാര്യകാരണ സഹിതം ഞാൻ എതിർത്തു…അത്രമാത്രം,,
  ഇത് നിലപാടുകളോടുള്ള എതിർപ്പാണ്. മറിച്ച് വെള്ളാപള്ളി എന്ന നേതാവിനോടുള്ള എതിർപ്പോ.. ആ സമുദായത്തോടുള്ള എതിർപ്പോ അല്ല..നേതവെന്ന പേരിൽ മറ്റുള്ളവരുടെ അജണ്ട നടപ്പിലാക്കൻ ശ്രമിക്കുന്നതിനെ തുറന്നു കാണിക്കൽ……അത്രമാത്രം,,


  അതെയോ ,താങ്കള്‍ അനുകൂലിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെ ആണ് .പുലരി അച്യുതാനന്ദന്റെ ക്രിമികടിയെ പട്ടി വാചാലന്‍ ആകുന്നു , എന്നാല്‍ സ്വന്തം കൃമികടി മറകുന്നു.അല്ലെങ്കില്‍ പിന്നെ എന്ടനിപ്പോള്‍ ഇത്ര അരിശം കൊള്ളാന്‍ ?
  മുന്‍പുള്ള കമന്റില്‍ പുലരി,ആറാട്ടുപുഴ വേലയുധപനിക്കാരെ പറ്റി കെട്ടുകഥ എന്ന് തള്ളി പറഞ്ഞല്ലോ , കഷ്ടം .അദ്ധേഹത്തിന്റെ ഭവനം ഇന്നൊരു സംരക്ഷിത സ്മാരകം ആണ് . ഒന്ന് അന്വേഷിക്കു . പിന്നെ രണ്ടായിരം പഴക്കം ഉള്ള കഥകളില്‍ വിശ്വാസം ഉള്ളവര്‍ക്ക് വെറും നൂറ്റി അമ്പതു വര്ഷം മുന്പുല്ലതിനു തെളിവും മറ്റും വേണം അല്ലേ ?
  സാറിനെ അനുകൂലിച്ചു കമന്റ് ഇട്ടവര്‍ ഒക്കേ ആരോക്കെയെന്നും അവരെയും സാറിനെയും ബന്ധിപ്പിക്കുന്ന ഖടകങ്ങള്‍ എന്തൊക്കെ എന്നും ആര്‍ക്കനരിയാത്തത് . ആ മനോരോഗം ഉള്ളവരുടെ കൂട്ടായ്മയുടെ നേതാവാണല്ലോ താങ്കള്‍ .
  പിന്നെ ഞാനും മനോജും എതിര്‍ത്ത് എങ്കില്‍ അത് ഞങ്ങളുടെ അഭിപ്രായം പറഞ്ഞില്ല എങ്കില്‍ താങ്കള്‍ പറയുന്നത് മാത്രം ആണ് ശരി എന്ന് ഉറപ്പിക്കല്‍ ആവില്ലേ ?

  ചുരുക്കി പറഞ്ഞാല്‍ സാറിന്റെ ഇസ്ലാമിക്‌ അജണ്ടയെ അനുകൂലിക്കുന്നവര്‍ മഹാന്മാര്‍ , കൂടെ ചേരുന്നില്ലെങ്കില്‍ ആട് പട്ടിയാവും, പിന്നെ പേ പട്ടി ആവും . ചേരുവ ചേര്‍ക്കാന്‍ സവര്‍ണ അവര്‍ണ മസാലയും .
  പിന്നെ സമ്മാനങ്ങള്‍ ഒന്നും കൊടുക്കാന്‍ അല്ല സംഘടനകളുടെ ഐക്യം എന്ന് പരമ സത്യം . ആള് കൂട്ടി ആരവം മുഴക്കിയവര്‍ സ്വന്തം കാര്യം നേടിയപ്പോള്‍ ആണ് ഇന്ന് എസ എന്‍ ഡീ പീ ഒറ്റയ്ക്ക് നേരിടാന്‍ അല്പം എങ്കിലും ശ്രമിക്കുന്നത് . അത് ജാതി വാദം ആകുന്നതു , ഇസ്ലാമിക്‌ ക്രിസ്ത്യന്‍ സവര്‍ണ ഹിന്ദു വര്‍ഗീയ വാധികല്‍ക്കാന്.

  ആ കെറുവ് ആണ് ഇവിടെ ഇങ്ങനെ പഴുത്തു ഒലിക്കുന്നതു.മേന്പോടിക്ക് കള്ള് ചെത്ത്‌ എന്ന ലോകത്തുള്ള എല്ലാ ഈഴവര്‍ക്കും നിങ്ങളൊക്കെ ചാര്‍ത്തി കൊടുത്തിരിക്കുന്ന വിലാസവും .

  ReplyDelete
 47. ========വെള്ളാപ്പള്ളി നല്ലവന്‍ ഒന്നും അല്ല എന്ന് എല്ലാവരെ കാളും നന്നായി ഈഴവര്‍ക്ക് അറിയാ==========

  ആ വെള്ളാപള്ളിയെ ഒന്നു വിമർശിക്കുമ്പോഴെക്ക് ലുസിഫരിനു ഇത്രമാത്രം വികാരം വരേണ്ടതുണ്ടോ?


  ഒരു വികാര ആവേശവും ഇല്ല പുലരി . താങ്കളുടെ അമിത ആവേശം കണ്ടു പ്രതികരിച്ചതാണ് . പിന്നെ ഒന്ന് ചോദിച്ചോട്ടെ , കൈവെട്ടു കാരന്‍ ബ്ലോക്ക്‌ മേമ്ബെരുടെയും , അവനെയൊക്കെ ചികിത്സിച്ച ടോക്ടരിന്റെയും , ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന പോരളികളുടെയും ഒക്കെ സ്വഭാവ സര്ടിഫികറ്റ് കയ്യില്‍ വെച്ചിട്ടല്ലല്ലോ പുലരി അവനൊക്കെ വേണ്ടി പേന ഉന്തുന്നത് ആണോ . അപ്പോള്‍ വരുന്നത് ഇതു വികാരം ആണ് , ഒന്ന് പറയൂ ?

  ReplyDelete
 48. ചുരുക്കി പറഞ്ഞാല്‍ ഇത്ര മാത്രം . കേരളത്തിലെ ബഹു ഭൂരി പക്ഷം ജനങ്ങള്‍ വലിച്ചെറിഞ്ഞ ദുഷ് വിചാരങ്ങളെ വീണ്ടും വലിച്ചു പുറത്തിട്ടു മുന്നോക്ക പിന്നോക്ക വേര്‍തിരിവ് ഉണ്ടാക്കിക്കുക ,തമ്മില്‍ തല്ലിക്കുക. പിന്നോക്കാരില്‍ വീണ്ടും അധമെരെന്ന വിചാരം കുത്തി വെക്കുക , സ്വന്തം അജണ്ട നടപ്പാക്കുക . കൂടെ നിന്നാല്‍ നക്കി കൊല്ലും . അല്ലെങ്കില്‍ കുത്തി കൊല്ലും . ഇതൊക്കെ ആരും മനസിലാക്കില്ല എന്നാണെങ്കില്‍ തെറ്റി പോയി പുലരി . ഇത് കാലം വേറെ .

  ReplyDelete
 49. ചുരുക്കി പറഞ്ഞാല്‍ ഇത്ര മാത്രം . കേരളത്തിലെ ബഹു ഭൂരി പക്ഷം ജനങ്ങള്‍ വലിച്ചെറിഞ്ഞ ദുഷ് വിചാരങ്ങളെ വീണ്ടും വലിച്ചു പുറത്തിട്ടു മുന്നോക്ക പിന്നോക്ക വേര്‍തിരിവ് ഉണ്ടാക്കിക്കുക ,തമ്മില്‍ തല്ലിക്കുക. പിന്നോക്കാരില്‍ വീണ്ടും അധമെരെന്ന വിചാരം കുത്തി വെക്കുക , സ്വന്തം അജണ്ട നടപ്പാക്കുക . കൂടെ നിന്നാല്‍ നക്കി കൊല്ലും . അല്ലെങ്കില്‍ കുത്തി കൊല്ലും . ഇതൊക്കെ ആരും മനസിലാക്കില്ല എന്നാണെങ്കില്‍ തെറ്റി പോയി പുലരി . ഇത് കാലം വേറെ .


  pulari said...
  ലൂസിഫർ കുറെ നേരമായല്ലോ അഹമ്മദിയ അഹമ്മദിയാ എന്ന് പറയുന്നു…
  ഇസ്ലാമിലെ അടിസ്ഥാന സിദ്ധാന്തങ്ങൾക്കെതിരെ പുതിയ നിലപാടുമായി വന്ന വിഭാഗമാണ് അഹമ്മദിയ പ്രസ്ഥാനം..
  ആ നിലക്ക് തന്നെ അവർ ഇസ്ലാമിന്റെ ഭാഗവുമല്ല. എന്നാണ് പണ്ഡിതവിധി...ഇത് വിശ്വാസപരമാണ്..
  അതല്ലാതെ അയിത്താചരണമല്ല…അവരുമായി സഹവസിക്കാനോ..മറ്റും ഒരു വിലക്കുമില്ല.. പ്രത്യേക ചോറ് പാത്രവുമില്ല.. പ്രത്യേക വഴിയും നിശ്ചയിച്ചിട്ടില്ല..
  ഇസ്ലാം എന്നത് ഒരാദർശ പ്രസ്ഥാനമാണ്.
  ഈ ആദർശത്തിനെതീരെ നിലപാട് എടുക്കുന്നവർക്ക് സ്ഥാനം ഈ അദർശക്കൂട്ടായ്മക്ക് പുറത്താണ്..

  അവരെ ഹജ്ജിനു അനുവധിക്കണമോ വിലക്കണമോ എന്നത് സൌദി ഗവണ്മെന്റാണ് തിരുമാനം എടുക്കേണ്ടത്…
  അതിനപ്പുറം ഒരഭിപ്രായം എനിക്കില്ല ലുസിഫർ.

  കൊള്ളാം, അന്യ മതക്കാരന്റെ വിശ്വാസത്തെയും നിലപാടുകളെയും കുറിച്ച് നാലായിരം വാക്കില്‍ ഉപന്യസിക്കാന്‍ ഉത്സാഹിക്കുന്ന പുലരിക്കു ഈ വിഷയം വന്നപ്പോള്‍ സ്വന്തമായി ഒരു അഭിപ്രായവും ഇല്ല . അഹമ്മദീയര്‍ സ്വയം മുസ്ലിങ്ങള്‍ ആണ് എന്ന് വിശ്വസിക്കുന്നവര്‍ ആണ് , അവരുടെ വിശ്വാസത്തെ ഹനിക്കുന്ന ഒരു കാര്യം വന്നപ്പോള്‍ അതി പണ്ഡിത വിധി വിശ്വാസപരം , ശുഭം അല്ലെ ?.
  അവ്വരുടെ വിശ്വാസം ഹനിക്ക പെടുന്നതിനെ അയിത്തം എന്ന് പേര്‍ വിളിക്ക പെടതതാണ് വലിയ കാര്യം അല്ലെ ? പിന്നെ സഹവസിക്കാന്‍ വിലക്കില്ല എന്നൊന്നും പത്രം വായിക്കുന്ന ആളുകളോട് വിളിച്ചു കൂവല്ലേ . ഒരു ആദര്‍ശ പ്രസ്ഥാനം ,അതിനു എതിരെ നിലപാട് എടുക്കുന്നവര്‍ പുറത്താണ് അല്ലെ . അതിനെ യൊക്കെ ആണ് പച്ച മലയാളത്തില്‍ ഭ്രഷ്ട്ട്, ഊര് വിലക്ക് എന്നൊക്കെ പറയുന്നത് . ഇതിനെ പറ്റി ഉപന്യസിക്കാന്‍ എന്തേ ഒരു ആക്ഷേപ ഹാസ്യം ഉപയോഗിക്കുന്നില്ല .

  ഇതിനാണോ ഡോക്ടര്‍ ആരാന്റെ അമ്മയുടെ ഭ്രാന്തിനു നല്ല ചേല് എന്ന് പറയുന്നത് .

  ReplyDelete
 50. "പ്രേമിച്ചൂം പെണ്ണു പിടിച്ചും കാശുകൊടുത്തുമൊക്കെ ഇസ്ലാമിക രാജ്യമാക്കുവാൻ ശ്രമിക്കുന്നു എന്ന സംഘപരിവാർ പ്രചരണം അതെ രീതിയിൽ പറയുകയല്ലേ വി.എസ് ചെയ്തത്?"

  അത്തരം ഒരു വിവരം കിട്ടിയാല്‍ അത് പുറത്തു പറഞ്ഞാല്‍ അയാള്‍ communal ആവുമോ? അങ്ങിനെ ഒരു വിവരം കിട്ടിയിട്ടും അത് പുറത്തു പറഞ്ഞില്ലെന്കില്ലല്ലേ communal ആവുക.

  v .s . മാത്രമല്ലല്ലോ അത് പറഞ്ഞത്.......പെണ്‍കുട്ടികളുടെ രക്ഷിതാക്കന്മാര്‍, പ്രസ്തുത സമുദായ നേതാക്കന്മാര്‍, കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍, case അന്വേഷിച്ച പോലീസ് ഉധ്യോഗസ്ഥന്‍, കോടതി ആവശ്യപെട്ടതനുസരിച്ചു റിപ്പോര്‍ട്ട്‌ നല്‍കിയ നിരവധി പോലീസ് ഉധ്യോഗസ്തന്മാര്‍, കേസ് ആദ്യം പരിശോധിച്ച ജഡ്ജ്....തുടങ്ങി നിരവധി പേര്‍ ഈ കാര്യം സൂചിപിചിട്ടുടല്ലോ. സമുദായ വിദ്വേഷം വളര്‍ത്താന്‍ സാധ്യതയുണ്ടെന്ന കാരണം മാത്രം പറഞ്ഞാണ് high court ഈ കേസ് ക്ലോസ് ചെയ്തത് .(അഡ്വക്കേറ്റ് പി. കെ .ഇബ്രാഹിമിന്റെ ബ്ലോഗില്‍ ഇതിന്റെ details ഉണ്ട് ). . ഈ കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ തക്കതായ indepth അന്വേഷണം നടന്നിട്ടില്ല എന്നതാണ് വാസ്തവം. ഇത് പറഞ്ഞത് കൊണ്ട് എന്നെയും communal ആകല്ലേ....

  ReplyDelete
 51. വി എസ് മാത്രമല്ല , വി എസ് ന്റെ തല്പര്യ ങ്ങള്‍ ഉള്ള പലരും എഴുന്നുള്ളിചീട്ടുണ്ട് ..

  പെണ്‍കുട്ടികളുടെ രക്ഷിതാക്കന്മാര്‍, [ നാലായിരം പെണ്‍കുട്ടികളെ പാകിസ്ഥാനിലേക്ക് കടത്തി എന്നാണ് ആരോപണം , ഒരൊറ്റ പെണ്‍കുട്ടിയുടെ കേസ് തന്നെ ഇത്ര പ്രശ്നങ്ങള്‍ ഉണ്ടാക്കിയ കേരളത്തില്‍ നലായിരത്തിന്റെ സ്വഭാവികതയെ കുറിച്ച് ആലോചിക്കാന്‍ കഴിയുന്നുണ്ടോ ]

  പ്രസ്തുത സമുദായ നേതാക്കന്മാര്‍ [വി എച്ച് പി , ആര്‍ എസ് എസ് നേതാക്കള്‍ സമുദായ നേതാക്കന്‍ മാര്‍ ആണോ ....? ],

  കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ [മനോരമ , മാതൃഭൂമി അല്ലെ , ഇവരുടെ താല്പര്യങ്ങള്‍ എന്താണെന്ന് കേരളം കാലങ്ങളായി കാണുന്നതാണ് ],

  case അന്വേഷിച്ച പോലീസ് ഉധ്യോഗസ്ഥന്‍ [ആ കാലങ്ങളില്‍ വന്ന എല്ലാ റിപ്പോര്‍ട്ടുകള്‍ ഞാന്‍ എടുത്തു വെചീട്ടുണ്ട് , അതിലെവിടെയും ഒരു പോലീസ് അന്വേഷണ ഉദ്യോഗസ്ഥനും ലവ് ജിഹാദ്‌ നടക്കുന്നതായി പറഞ്ജീട്ടില്‍ - ഒന്ന് രണ്ടു പോലീസ് മേധാവികള്‍ ചില പ്രസ്ഥാവാന്‍ നടത്തിയിരുന്നു , ഇവരുടെ ആര്‍ എസ് എസ് ബന്ധങ്ങള്‍ പരസ്യമാണ് ],

  കോടതി ആവശ്യപെട്ടതനുസരിച്ചു റിപ്പോര്‍ട്ട്‌ നല്‍കിയ നിരവധി പോലീസ് ഉധ്യോഗസ്തന്മാര്‍ [റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയപ്രകാരം ലഭിക്കുന്നതാണ് , പരിശോധിചോളൂ ],

  കേസ് ആദ്യം പരിശോധിച്ച ജഡ്ജ് [ജഡ്ജ് ശങ്കരന്‍റെ അഭിപ്രായ പ്രകടങ്ങള്‍ ആണോ ...?]


  മനോജ്‌ അന്യ മതസ്ഥരയായുള്ള പ്രണയവും വിവാഹങ്ങളും നമ്മുടെ നാട്ടില്‍ പതിവാണ് , അതിനെ വര്‍ഗീയ വല്ക്കരിച്ചു സമൂഹത്തിനെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന വരെയാണ് ഒറ്റ പെടുത്തേണ്ടത് , ലവ് ജിഹാദ്‌ ആരോപണങ്ങളുടെ പേരില്‍ പലതും നഷ്ടപെട്ട ഒരു പാട് കുടുംബങ്ങള്‍ , വ്യക്തികള്‍ ഉണ്ടായി എന്നല്ലാതെ , എന്തിനായിരുന്നു ഈ നുണ വെടികള്‍ എന്ന് ആലോചിചീട്ടുണ്ടോ ....?

  ഇങ്ങനെയുള്ള ആരോപണങ്ങള്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ പുറപ്പെടുവിക്കുന്നതാണ് ,

  ReplyDelete
 52. വി.എസ് "ഉള്ളിൽകമ്മ്യൂനലും..പുറത്ത്കമ്മ്യൂൻസിറ്റുമാണ് ."

  ഹിന്ദുവിനും മുസ്ലീമിനും ക്രിസ്തയാനിക്കും മറ്റു മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യവും തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളും തുല്യ അന്ഗീകരവും തുല്യ അധികാരവും ഉറപ്പു വരുത്തുന്ന വ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ communal ; പരമാവധി ഹിന്ദുക്കളെ ഇസ്ലാം മതത്തില്‍ ചേര്‍ത്ത് , ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന്ന ലക്ഷ്യമുള്ള പുലരി അടക്കമുള്ള ഇസ്ലാമിസ്റ്കള്‍ non -communal .......പുലരിയുടെ idea കൊള്ളാം.

  v .s മാത്രമ്മല്ലലോ, a .k ആന്റണി , m k മുനീര്‍, ഹമീദ് chennamanghaloor ,m n കാരശ്ശേരി, ആനന്ട് മാതൃഭൂമി weekly ,യുക്തിവാദികള്‍ .......എല്ലാവരും ഇവര്‍ക്ക് communal ആവും ......ഇസ്ലാമിക അജെണ്ടയെ എപ്പോഴെങ്കിലും എതിര്‍ത്താല്‍ .......

  ReplyDelete
 53. ചിലർ ഉള്ളിലിള്ളത് പുറത്ത് കാണിച്ച് ആ ലേബലിൽ തന്നെ നടക്കും..
  ചിലർ ഉള്ളിലിള്ളത് മന:പൂർവം പുറത്തുകാണിക്കാതെ മറ്റു ലേബലുകളിൽ നടന്ന് മാന്യനാകുവാൻ ശ്രമിക്കും…
  പുലരിയെ ഞാൻ വായിച്ചിടത്തോളം പുലരിയുടെ രാഷ്റ്റ്രിയമോ, സംഘടനാ പശ്ചാതലമോ ഒളിപ്പിച്ചുവെച്ചിട്ടില്ല..
  അതെ സമയം…
  പുലരി മുകളിൽ എഴുതിയ സംഘമനശാസ്ത്രം ഉള്ളിൽ ഒളിപ്പിച്ച് വെച്ച് പുറത്ത് മതേതരനാകുവാൻ ശ്രമിക്കുന്ന കുറെ പേരുണ്ടിവിടെ.. വാസ്തവത്തിൽ സംഘികളേക്കാൾ അപകടകാരികൾ..
  മനോജിന്റെ വാദങ്ങളും…പ്രചാരണങ്ങളും കാണുമ്പോൾ ഒളിപ്പിച്ചുവെക്കാൻ പാടുപെടുന്ന ഈ സംഘമനസ്സ് അറിയാതെ പുറത്തേക്ക് ചാടുന്നുണ്ട്…
  കേരളത്തിലെ പൊതുസമൂഹവും, പോലീസും, നീതിന്യായപീഢവും, കർണ്ണാടക സർക്കാർ വരെ തള്ളിക്കളഞ്ഞ സ്പർദ്ദയുണർത്തുന്ന വർഗ്ഗീയ പ്രചരണങ്ങളാണ് മനോജ് ഇപ്പോഴും സംവാദത്തിനു പ്രചാരണയുധമാക്കി മാറ്റുന്നത്..
  എന്നിട്ട് മതേതരനെന്ന ലേബലും…
  ഇതിനേക്കാൾ നല്ലത് കാക്കി ട്രൊസറുമിട്ട് ശാഖയിൽ കാവത്തു നടത്തുന്നവരുടെ കൂടെ കൂടി ഞാനൊരു സംഘിയാണെന്ന് പറയുന്നതാണ്…

  ReplyDelete
 54. കേരളം മറന്നു തുടങ്ങിയ ലവ് ജിഹാദ് പ്രശ്നം ഇവിടെ സൂചിപിക്കാന്‍ ഉധേഷിചിരുന്നില്ല......പുലരി പറഞ്ഞപ്പോള്‍ ഞാന്‍ വായിച്ചു മനസ്സില്ലാക്കിയ കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. (ലവ് ജിഹാദ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി കെ ഇബ്രാഹിമിന്റെ ബ്ലോഗില്‍ നിന്നും ആണ് ഞാന്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയത്‌.). മുന്‍വിധികളില്ലാതെ ഞാന്‍ വായിച്ചു മനസ്സിലാക്കിയ കാര്യം പറഞ്ഞപ്പോഴേക്കും ഞാന്‍ ഹിന്ടുത്വവാധിയായി.......

  "പെണ്‍കുട്ടികളുടെ രക്ഷിതാക്കന്മാര്‍"
  കേരളത്തിലെ രണ്ടു ലവ് ജിഹാദ് കേസിലെ രക്ഷിതാക്കളുടെ കാര്യമാണ് സൂചിപിച്ചത്

  "പ്രസ്തുത സമുദായ നേതാക്കന്മാര്‍ [വി എച്ച് പി , ആര്‍ എസ് എസ് നേതാക്കള്‍ സമുദായ നേതാക്കന്‍ മാര്‍ ആണോ ....? ]"
  Christian Association for Social Action, Union of Catholic Asian News (UCAN) , Kerala Catholic Bishops' Council (KCBC) ,SNDP - ഇവരൊക്കെ ഈ പ്രശ്നത്തില്‍ പ്രതികരിച്ചിരുന്നു .


  "കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ [മനോരമ , മാതൃഭൂമി അല്ലെ , ഇവരുടെ താല്പര്യങ്ങള്‍ എന്താണെന്ന് കേരളം കാലങ്ങളായി കാണുന്നതാണ് ]" - കേരള കൌമുദി, മംഗളം തുടങ്ങിയ പത്രങ്ങളും ഇങ്ങിനെ തന്നെ ആണ് എഴുതിയത്


  "case അന്വേഷിച്ച പോലീസ് ഉധ്യോഗസ്ഥന്‍ " - കേസ് അന്വേഷിച്ച police ഓഫീസര്‍ ഉം മറ്റു നാലു ജില്ല റിപ്പോര്‍ട്ട്‌ കളിലും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ഇലും ഈ സൂചനകള്‍ ഉണ്ട് .
  "Kerala Director General of Police Jacob Punnoose informed the High Court that there were reasons to suspect that there were concerted attempts to persuade girls to change their religion after they fell in love with Muslim boys in the State. In a report filed before the court today, the DGP said there was also unconfirmed source of information received by the Police Department that some groups were actively working among youngsters encouraging conversions feigning love."(from: full wiki - love jihad reference)

  ReplyDelete
 55. ലവ് ജിഹാദ് കാര്യം പുലരി പറഞ്ഞപ്പോള്‍ മറുപടി എഴുതെണ്ടിവന്നതാണ്. ഇതിനെ പറ്റി ഇവിടെ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ ഉധേശികുന്നില്ല.

  ReplyDelete
 56. Dear Shas,

  "ഇതിനേക്കാൾ നല്ലത് കാക്കി ട്രൊസറുമിട്ട് ശാഖയിൽ കാവത്തു നടത്തുന്നവരുടെ കൂടെ കൂടി ഞാനൊരു സംഘിയാണെന്ന് പറയുന്നതാണ്…"

  എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യവും തുല്യ അന്ഗീകാരവും തുല്യ അവകാശങ്ങളും തുല്യ അധികാരങ്ങളും ഉറപ്പു വരുത്തുന്ന സാമൂഹ്യ സംവിധാനത്തില്‍ വിശ്വസിക്കുന്നവരെ നിങ്ങള്‍ rss കാരാക്കിയാല്‍ എനിക്കെന്തു ചെയ്യാന്‍ പറ്റും?


  എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യവും തുല്യ അന്ഗീകാരവും തുല്യ അവകാശങ്ങളും തുല്യ അധികാരങ്ങളും ഉറപ്പു വരുത്തുന്ന സാമൂഹ്യ സംവിധാനമാണ് ശരി എന്ന് shas വിശ്വസികുന്നുണ്ടോ?

  ഇസ്ലാമിക മത രാഷ്ട്രത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക് എങ്ങിനെ ഹിന്ദു മത രാഷ്ട്ര വാദത്തെ എതിര്‍ക്കാന്‍ പറ്റും?

  ReplyDelete
 57. ജാതിവ്യവസ്തക്കെതിരായ എല്ലാ സമരങ്ങളും പ്രസക്തവും ന്യായവും ആണ് . ജാതിവ്യവസ്തക്കെതിരെയുള്ള സമരം ലക്‌ഷ്യം വെച്ചതും വെക്കേണ്ടതും കൂടുതല്‍ ജനാധിപത്യവും കൂടുതല്‍ സ്വാതന്ത്ര്യവും കൂടുതല്‍ സമത്വവും കൂടുതല്‍ തുല്യതയും ഉള്ള ജനാധിപത്യ മതേതര സമൂഹം അന്ന്. ശ്രീ നാരായണഗുരുവും സഹോദരന്‍ അയ്യപ്പനും അയ്യങ്കാളിയും പെരിയോരും അംബേദ്‌കര്‍ ഉം ലക്‌ഷ്യം വെച്ചത് ഇത്തരം മാറ്റമാണ്.


  ജാതി വ്യവസ്ഥയ്ക് എതിരെയുള്ള ശരിയായ സമരത്തെ ഇസ്ലാമിക മതരാഷ്ട്ര സ്ഥാപനത്തിന് ഉപയോഗിക്കാനുള്ള ഇസ്ലാമിസ്റ്റ് കളുടെ അജണ്ട യാണ് ഇവിടെ എതിര്കപെട്ടത്‌ .

  അവര്‍ണര്‍ക്ക് "എരിച്ചട്ടിയില്‍ നിന്നും വറുതീയിലേക്ക്" പോകാന്‍ എന്തായാലും ഉദ്ദേശമില്ല ..

  ReplyDelete
 58. തനിക്കു ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ അങ്ങനെ ഉള്ളവരെ കെട്ടനുള്ളതാണ് സംഘ പരിവാര്‍ തൊഴുത്ത്‌. അത് ആരെ വേണമെന്ന് സ്വയം അങ്ങ് തീരുമാനിക്കും പുലരിയും കൂട്ടരും .ഷാസേ , പുലരി സ്വന്തം അനുഭാവം പുറത്തു പറയുന്നത് ആണ് വലിയ കാര്യം അല്ലേ ? ആ അനുഭവത്തിന്റെ തീവ്രവാദ ,രാജ്യദ്രോഹ സ്വഭാവങ്ങളോട് താങ്കള്‍ക്ക് പുല്ലു വില ആണ് അല്ലേ ?
  എന്റെ മതേതര സ്വഭാവം എന്നത് എന്റെ തൊലിക്ക് മേലെ പൂശിയ അതര്‍ അല്ല , എനിക്ക് സാന്ഘികലോടും, ഇസ്ലാമിസ്ടുകലോടും ഒരേ നില പാട് തന്നെ ആണ് .
  കാക്കി ട്രൌസര്‍ ഇട്ടു കവാത് നടത്തുന്നവനും , ഇസ്ലാമിക വര്‍ഗീയ വാദികള്‍ക്കും തമ്മില്‍ യാതൊരു അന്തരവും ഇല്ല . ഭ്രാന്തു ഒന്ന് തന്നെ , ഓരോ വിഭാഗവും തന്റെ ഭ്രാന്തു ആണ് ശരി എന്ന് വരുത്താന്‍ കഷ്ടപ്പെടുന്നു എന്ന് മാത്രം .

  ReplyDelete
 59. @ ലൂസിഫര്‍,

  "ജാതിയോ മതമോ നോക്കിയിട്ടല്ല എല്ലാവരും പൊതുവായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത്."

  ജാതിയും മതവും നോക്കി തന്നെയാണ് പൊതുകാര്യങ്ങളില്‍ ആളുകള്‍ അഭിപ്രായം പറയുന്നത്, കാരണം പൊതുകാര്യം എന്നു പറയുന്ന ഒരുകാര്യം ഇവിടെ ഇല്ല, ഉള്ള കാര്യം ഏതെങ്കിലും വിഭാഗത്തെയോ ജാതിയേയോ മതക്കാരെയോ ബാധിക്കുന്ന കാര്യം തന്നെയായിരിക്കും. ഇന്ത്യയില്‍ പൊതു സമൂഹമില്ല. മുഖ്യമായും ഹിന്ദുവിലെ ജാതികളെ ഉള്ളു.

  "വെള്ളാപ്പള്ളി പറഞ്ഞത് ആ സ്വത്തു ഹിന്ടുക്കളുടെതാണ്, അല്ലാതെ പൊതു ഖജനാവില്‍ മുതല്‍ കൂട്ടാന്‍ ഉള്ളതല്ല എന്നാണ്."

  വെള്ളാപ്പള്ളി ചരിത്രബോധമില്ലാത്തവനാണ് അതിനാലാണ് സ്വയം അവര്‍ണനാണെന്നും അവര്‍ണരുടെ നേതാവാണെന്നും ധരിക്കുന്ന അയാള്‍ ഇത്തരം വിഢിത്തങ്ങള്‍ എഴുന്നള്ളിച്ച് അവര്‍ണരെ ചതിക്കുന്നത്.

  "പണ്ട് നായന്മാര്‍ ,നമ്പൂതിരി മാര്‍ , മുസ്ലിങ്ങള്‍ , ഇവര്‍ പിന്നോക്ക ജന വിഭാഗങ്ങളെ അടക്കി ഭരിച്ചിരുന്നു എന്ന് കരുതി , ഇന്ന് ആരും ആരുടേയും ഒശാരത്തില്‍ അല്ല കഴിയുന്നത്."

  ഇന്നും എന്നും സവര്‍ണമൂല്യങ്ങളുടെ അധീശത്വം തന്നെയാണു് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഭൂരിപക്ഷം വരുന്ന അവര്‍ണരും കീഴാളരും മറ്റ് ന്യനപക്ഷമതവിഭാഗങ്ങളും ന്യൂനാല്‍ ന്യൂനപക്ഷംവരുന്ന സവര്‍ണന്റെ രാഷ്ട്രീയ അധികാര അധീശത്വത്തിനു കീഴ്പ്പെട്ട് ആനുപാതികമായ പങ്കളിത്തം ഒന്നിലും ലഭിക്കാതെ തന്നെയാണു കഴിയുന്നത്.

  "പിന്നെ ഈഴവനോ പറയനോ പുലയനോ ആണെന്നു കരുതി ആര്‍ക്കെങ്കിലും കുറച്ചില്‍ ഉണ്ടെങ്കില്‍ അത് അവരുടെ പ്രശ്നം ആണ് . നായര്‍ നമ്പൂതിരി എന്നിവര്‍ക്ക് ഒരു വില ഉണ്ടെന്നു അവര്‍ ധരിചിട്ടുന്ടെങ്കില്‍ അതു അവരുടെ ബുദ്ധിശൂന്യത എന്നും വിവരമുള്ളവര്‍ ധരിക്കൂ."

  കുറച്ചിലും അഭിമാനബോധവുമൊന്നും മിഥ്യയും ബുദ്ധിശൂന്യതയുമല്ല സുഹൃത്തെ. അത് ജാതിവ്യവസ്ഥിതിയുടെ ഭാഗമായി നിലനില്‍ക്കുന്ന വസ്തുനിഷ്ഠയാഥാര്‍ധ്യങ്ങളെ ആധാരമാക്കിയുള്ളവ തന്നെയാണ്, അല്ലാതെ ആരുടെയെങ്കിലും എന്തെങ്കിലും തോന്നലല്ല. ഇതൊക്കെ വെറും തോന്നലാണെന്നു പറയുന്നവര്‍ സവര്‍ണരോ സവര്‍ണാടിമകളായ ബോധമില്ലാത്ത അവര്‍ണരോ ആയിരിക്കും. താങ്കള്‍ ഏതു വകുപ്പില്‍പ്പെടും എന്നേ അറിയാനുള്ളു.

  ReplyDelete
 60. മനോജ്‌..ലവ് ജിഹാദ് പ്രശ്നം അങ്ങിനെ വിടെണ്ടതില്ല..
  അതു പറഞ്ഞ് നടന്നവർ അല്ലെങ്കിൽ പ്രചരിപ്പിച്ചവർ തന്നെയാണ് ഇപ്പൊൾ തലയിൽ മുന്റിട്ട് നടക്കുന്നത്..
  മനോരമയിൽ ആറായിരം/ കേരള കൌമുദിയിൽ പതിനായിരം/ മാതൃഭൂമിയിൽ നാലായിരം ഹൈന്ദവ സ്ത്രീകളെയാണ് മുസ്ലിം പുരുഷന്മാർ മതം മാറ്റിക്കളഞ്ഞത്..
  മിനിമം കോമൺസെൻസു കൊണ്ട് തന്നെ വീക്ഷിച്ചാൽ ഇതൊരു വിഡ്ഡിത്തമാണെന്ന് ബോധ്യപ്പെടും.
  കേരള സമൂഹത്തിൽ നിന്നു പതിനായിരം സ്ത്രീകൾ അപ്രത്യക്ഷരായി എന്നു പറയുമ്പോൽ അത് ഇപ്പോഴും ചർച്ച ചെയ്യപ്പേടേണ്ട ഗൌരവപരമായ വിഷയമായിരുന്നു.
  വാസ്തവം അതായിരുന്നെങ്കിൽ എന്തൂകൊണ്ട് ഇപ്പൊൽ ആരും അതിനെ കുറിച്ച് മിണ്ടുന്നില്ല?
  ഒരു സുപ്രഭാതത്തിൽ ഈ പ്രശ്നം ഇല്ലാതായോ? അതല്ലെങ്കിൽ ഏതെങ്കിലുമൊരു ജഡ്ജിയുടെ കമന്റിൽ ഈ വിഷയത്തിന്റെ ഗൌരവം നശിച്ചുപോയോ? ജഡ്ജിമാരെ ശുംഭന്മാർ എന്നു വരെ വിശേഷിപ്പിക്കുന്ന ഈ നാട്ടിൽ ഇതയധികം ഗൌരവപരമായ ഒരു വിഷയത്തെ പിന്നീറ്റ് ഈ പ്രകരിപ്പിച്ചവർ തന്നെ വിട്ടുകളഞ്ഞതെന്ത്?
  കാരണം വ്യക്തം..അതെല്ലാം പത്രങ്ങളുടെ നുണക്കഥകളായിരുന്നു..പേരും ഊരും. വിശദാമ്മ്ശങ്ങളും പറയാതെയുള്ള വെറും നുണക്കഥകൾ..
  ഒരു സമൂഹത്തെ ടാർജറ്റ് ചെയ്തുകൊണ്ട് ബോധപുർവം കെട്ടി ഉണ്ടാക്കിയ കള്ളക്കഥകൾ.
  രണ്ട് ദിവസം മുൻപെ ഒരു മുഫസല്‍ എന്ന യുവാവിനെ വ്യാജപാസ്പോർട്ട് കേസിൽ അറസ്റ്റ് ചെയ്തു. എന്നാൽ മാധ്യമ വാർത്തകൾ എത്തരമായിരുന്നു?
  കാശ്മീർ റിക്രൂട്ട്മെന്റ് കേസു തുടങ്ങി, സിമി ക്യാമ്പ് വരെ ആയുവാവിനെ ബന്ധപ്പെടുത്തി കഥകൾ ഉണ്ടാക്കി.
  ഇപ്പോൾ ആ പറഞ്ഞതൊക്കെ വിഴുങ്ങിയ പുതിയ വാർത്തകളും വന്നു. നഷ്ടം ആ യുവാവിനു മാത്രം..
  എന്തേ തീവ്രവാദി എന്ന് പേരിട്ടാൽ അവർക്ക് ഒരവകാശവും അഭിമാനവും പാടില്ലെന്നാണോ? അവരെ കുറിച്ച് എന്ത് എഴുതിവിടാം എന്നാണോ?

  മതേരനെന്ന് സ്വയം നടിക്കുന്നവരും ഈ പ്രചരണത്തിൽ ഉണ്ടായിരുന്നു. മുൻപും പിൻപും നോക്കാതെ വിശ്വസികാനും/ പ്രചരിപ്പിക്കാനും ഇവർ തന്നെ മുന്നിൽ നിന്നു.
  എന്നിട്ട് പേരിൽ മതേതരത്വവും.. നല്ല ലോജിക്ക് തന്നെ..
  ഞാൻ വായിച്ചിടത്തോളം ‘പുലരി’ ഒരിക്കലും മതേതരനെന്ന് സ്വയം പറഞ്ഞിട്ടില്ല.

  ഉള്ളിൽ കാവികളറും, പുറത്ത്ത് മറക്കുന്ന മ്തേതര കുപ്പായവും ഇട്ടാലും ഉള്ളിലിരിക്കുന്ന വിഷം പുറത്തുവരുന്നതാണ് മനോജിനെ പോലുള്ളവരുടെ പ്രശ്നം.
  അതുകൊണ്ടാണ് രണ്ട് വഞ്ചിയിൽ കാലിടാതെ പുലരിയെ പോലെ മതമൌലീക വാദിയെന്ന് സ്വയം സമ്മദിക്കാൻ തയ്യറാകണമെന്ന് പറയുന്നത്

  .
  “സംഘം എന്നത് ഒരു ഘടനയേക്കാളുപരി… ഒരു ആശയമാണ്. ഒരു പ്രത്യയശാസ്ത്രമാണ്..സംഘഘടനയിൽ അംഗത്വമുള്ളവരെ പോലെ തന്നെ അതിൽ അംഗത്വമില്ലാത്തവരിലും സംഘാ‍ ആശയങ്ങൾ കടന്നുകൂടിയിട്ടുണ്ട്”
  അത് തിരിച്ചറിഞ്ഞ് ഒരു വഞ്ചിയിൽ കാൽ വെച്ച് സഞ്ചരിക്കണെംന്നാ ഇനിയും ഞാൻ പറയുന്നത്..
  നിങ്ങൾക്ക് ചേരുക അഭിനവ മതേതരകുപ്പായമല്ല… മറിച്ച്……

  ReplyDelete
 61. കഷ്ടം തന്നേ നിസഹായന്‍ , ഞാന്‍ ജാതിയില്‍ അവര്‍ണന്‍ തന്നെ ആണ് , എന്നാല്‍ യാതൊരു വിധ അടിമ ബോധവും എന്നില്‍ ഉണ്ടായിട്ടും ഇല്ല ആരും കുത്തി വെച്ചിട്ടും ഇല്ല . ഞാന്‍ ഈ സമൂഹത്തില്‍ നന്നായി ജീവിക്കുന്നത് എന്റെ അദ്വാനത്തിന്റെ ഭാലമായിട്ടാണ്. അത് ആരും എനിക്ക് ഭിക്ഷയായി തന്നതല്ല . എന്റെ മുത്ത്‌ മുത്തച്ഛന്‍ ഒരു കര്‍ഷക തൊഴിലാളി ആയിരുന്നു , അദ്ദേഹത്തിന് അമ്പലങ്ങളില്‍ പ്രവേശിക്കാന്‍ പറ്റിയിരുന്നില്ല എന്ന് എനിക്കറിയാം . എന്നാല്‍ എന്റെ മുത്തച്ചനോ അമ്മക്കോ എനിക്കോ ആ അവസ്ഥ ഉണ്ടായിട്ടില്ല .കാരണം ഞങ്ങള്‍ വിദ്യാഭ്യാസം ചെയ്തു സമൂഹത്തിലെ നല്ല സ്ഥാനങ്ങളില്‍ നല്ല പദവിയില്‍ ഉദ്യോഗം വഹിക്കുന്നവര്‍ ആണ് . അതാരും ദാനം തന്നതല്ല .നേടി എടുത്തത്‌ തന്നെ ആണ് .അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് സവര്‍ണ അടിമ ബോധവും ഇല്ല .
  നിസ്സഹായന്റെ അസുഖം ഇത്രയേ ഉള്ളൂ . അപകര്‍ഷത ബോധം . തന്റെ പൂര്വികര്‍ക്ക് ഉണ്ടായ ദുര്‍ അനുഭവങ്ങള്‍ക്ക് കാരണം സവര്‍ണര്‍ ആണ് എന്ന് കരുതി , യാതര്ധ്യ ബോധം ഇല്ലാതെ പെരുമാറുക . സ്വയം നന്നായി തീര്നാല്‍ തന്നെ , ഉള്ളില്‍ പഴയ അവരന ബോധത്തെ വെച്ച് പൂജിക്കുക . ചുരുക്കി പറഞ്ഞാല്‍ വഴിയെ നടക്കുമ്പോള്‍ മറ്റെല്ലാവരും തന്നേ തുറിച്ചു നോക്കുകയും , അവര്‍ണന്‍ എന്ന് വിളിക്കുകയും ആണ് എന്നൊരു ചിന്ത . ഇതിനു മരുന്ന് നല്ല സൈകൊലജിസ്റ്റ് മാരെ കണ്ടാല്‍ കിട്ടും . അല്ലാതെ ആട്ടിന്‍ തോലിട്ട ചെന്നായ കൂട്ടത്തില്‍ കയറി ,ബാ ബാ എന്ന് കരയുകയല്ല .

  ReplyDelete
 62. @ ലൂസിഫര്‍,

  "അവര്‍ണനും സവര്‍ണനും ഹിന്ദുക്കളുടെ ഒരു പ്രശ്നത്തില്‍ ഒന്ന് ചേരുന്നത് ഇവര്‍ക്ക് അസഹനീയമാണ് . പുലരിയടക്കമുള്ള ഇസ്ലാമിസ്റ്കളുടെ ഈ വൃത്തികെട്ട , ദുഷ്ടമായ , വെറുപ്പുലവാകുന്ന അസഹിഷ്ണുതയാണ് ഈ പോസ്റ്റ്‌ ഇല്‍ പുറത്തുവരുന്ന."

  അവര്‍ണനും സവര്‍ണനും ഹിന്ദുക്കളാണ് എന്നു് ആരു പറഞ്ഞു ? അവര്‍ണരും കീഴാളരും ഹിന്ദുമതത്തിനു വെളിയില്‍ മാത്രം സ്ഥാനമുള്ളവരാണ്. താങ്കളെപ്പോലെ അതിബുദ്ധിമാന്മാരാരും അവര്‍ണരുമെന്ന് അവകാശപ്പെടുന്നവരോട് ഇതു പറഞ്ഞു മനസ്സിലാക്കാന്‍ അസാമാന്യ ശേഷി വേണം. സവര്‍ണനും അവര്‍ണനും ഒന്നാണെന്നു പറഞ്ഞ് ഹിന്ദുമതത്തെ ഭൂരിപക്ഷമതമാക്കി മാറ്റുന്ന കാര്യത്തില്‍ മാത്രമേ സവര്‍ണനു താല്പര്യമുള്ളു. മറ്റൊന്നിലും സവര്‍ണന്‍ അവര്‍ണനെയോ കീഴാളനെയോ അടുപ്പിക്കില്ല.

  "ഇന്ന് ഹിന്ദു സമൂഹം എന്നാ വിശാല സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നേതാവ് എന്ന് ഉള്ള പദവിയില്‍ നിന്നാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത് "

  ഏതു വിശാലഹിന്ദു സമൂഹമാണ് വെള്ളാപ്പള്ളിയെ അവരുടെ പൊതു നേതാവായി അംഗീകരിച്ചിരിക്കുന്നത് ? താങ്കള്‍ ഭയങ്കര തമാശക്കാരനാണ്.

  "സവര്‍ണ ക്ഷേത്രം ആയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെയര്‍മാന്‍ ആയ ഗോകുലം ഗോപാലന്‍ ആരാണ് എന്ന് ഒന്ന് അന്വേഷിക്കു , ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരില്‍ ഉണ്ടായിരുന്ന എം ബീ ശ്രീകുമാര്‍ , ഇല ഇല്ലാതെ ആണോ ഉണ്ടിരുന്നത് എന്ന് ഒന്ന് അന്വേഷിക്കു."

  ഗുരുവായൂരിലും ശബരിമലയിലും അതുപോലെ എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദമന്യെ എല്ലാ അവര്‍ണരെയും കൂഴാളരെയും പൂജാരിമാരാക്കാന്‍ ഹിന്ദുമതത്തിനു കഴിയുമോ ? അന്ന് ഹിന്ദു ഒരു മതമാണെന്ന് അവകാശപ്പെടാം.

  ReplyDelete
 63. @ ലൂസിഫര്‍,

  "ശ്രീ ബുദ്ധന്റെ ആശയം പിന്‍ പറ്റി ജീവിക്കുന്നവനെ , ഒരു കാലത്ത് ആ ആശയങ്ങളുടെ പറുദീസാ ആയിരുന്ന ഇന്ത്യയില്‍ നിന്നും അത് ഏതാണ്ട് തുടച്ചു നീക്കപ്പെട്ടത്‌ ഹിന്ദുത്വം കൊണ്ട് മാത്രം ആയിരുന്നു എന്ന തന്റെ വിചാരത്തിന് എന്താണ് പറയേണ്ടത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ബുദ്ധ പ്രതിമകളോട് പോലും അസഹിഷ്ണുത കാണിക്കുന്ന ,ഒരു കല രൂപം എന്ന പരിഗണന പോലും തരാതെ തച്ചു തകര്‍ത്ത ഒരു തത്വ ശഷ്ട്രതിന്റെ കുഴലൂത്ത് കാരന്‍ ആയ തനെയൊക്കെ തീട്ടം മുക്കിയ ചൂല് കൊണ്ടല്ല ശരിയായ ബുദ്ധ അനുയായികളുടെ തീട്ടത്തില്‍ തന്നെ അഭിഷേകം ചെയ്യണം."

  ഈയുള്ളവന്‍ വെള്ളാപ്പള്ളിയെപ്പോലെ ഒരു സാമൂഹികനേതാവോ വലിയ പ്രവര്‍ത്തകനോ അല്ല. അതു കൊണ്ട് എന്നെപ്പോലുള്ളവരെ തീട്ടംമുക്കിയ ചൂലുകൊണ്ട് അടിച്ചൊതുക്കി നായാടിമുതല്‍ നമ്പൂരിവരെയുള്ളവരുടെ ഐകമത്യം ഊട്ടിയുറപ്പിച്ചു കൊണ്ട് 'ഒരൊറ്റഹിന്ദുമതം' കെട്ടിപ്പടുക്കാന്‍ വെള്ളാപ്പള്ളിയുടെ പിറകില്‍ താങ്കള്‍ അണിനിരക്കൂ സഹോദരാ !!!! അങ്ങിനെ പുതിയ സാമൂഹിക ദൌത്യത്തിനു തുടക്കം കുറിക്കുവാന്‍ താങ്കള്‍ക്കു കഴിയുമെങ്കില്‍ നടക്കട്ടെ, സന്തോഷം. ഇന്ത്യയില്‍ ബുദ്ധമതത്തെ തകര്‍ക്കുന്നതില്‍ നികൃഷ്ടമായ ഹിന്ദുമതമാണ് മുഖ്യപങ്കുവഹിച്ചത്. ഇസ്ലാമിനും വലിയ പങ്കുണ്ടെന്നതിനാല്‍ ഇന്ന് ചരിത്രപരമായി ഇസ്ലാമിനോട് പ്രതികാരം ചെയ്യണമെന്ന ചിന്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇന്ത്യയെ സംബന്ധിച്ച് ഇന്നും സജീവമായി അവര്‍ണരെയും പഞ്ചമരെയും തകര്‍ത്തുകൊണ്ടിരിക്കുന്നത് ഹിന്ദുത്വത്തിന്റെ കരാളഹസ്തങ്ങളാണെന്ന് തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് വര്‍ത്തമാന കാലത്തെ ബുദ്ധിയുള്ളവന്റെ അവര്‍ണന്റെ കടമ. താങ്കള്‍ അവര്‍ണനാണെങ്കില്‍ അവര്‍ണസമൂഹം ഒരിക്കലും കാര്യങ്ങള്‍ തിരിച്ചറിയില്ലെന്നതിന് ഉദാഹരണമാണ്. ഹൈന്ദവികതയുടെ ഉള്ളടക്കം തിരിച്ചറിയാനുള്ള വിവേകമില്ലാതെ അതിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ സ്വന്തം പൂര്‍വികരെ പരിഹസിച്ചുകൊണ്ട് ഇടതുകൈയിലും വലതുകൈയ്യിലും മഞ്ഞ-കാവി ചരടുകള്‍ കെട്ടി, കുങ്കുമക്കുറിയുമണിഞ്ഞ് കാവിമുണ്ടുമുടുത്തു നടക്കുന്ന നവതലമുറയിലെ അവര്‍ണഹിന്ദുക്കളായ മോനെപ്പോലുള്ളവരോട് വല്ല പറിയും പറഞ്ഞിട്ട് കാര്യമുണ്ടോ ?! അവര്‍ണവേഷം കെട്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നടക്കുന്ന, സംഘപരിവാര്‍ ശബ്ദത്തില്‍ കുരയ്ക്കുന്ന സവര്‍ണനോ സവര്‍ണാടിമയോ ആയ നിന്നോടൊക്കെ വായിച്ചിട്ടലച്ചിട്ട് ഒരു കാര്യവുമില്ല.

  ReplyDelete
 64. "കഷ്ടം തന്നേ നിസഹായന്‍ , ഞാന്‍ ജാതിയില്‍ അവര്‍ണന്‍ തന്നെ ആണ് , എന്നാല്‍ യാതൊരു വിധ അടിമ ബോധവും എന്നില്‍ ഉണ്ടായിട്ടും ഇല്ല ആരും കുത്തി വെച്ചിട്ടും ഇല്ല."

  നല്ല ഒന്നാം തരം അവര്‍ണന്‍ തന്നെ ! സവണനാകാന്‍ ഉത്തമന്‍ !!! എടോ തന്നെപ്പോലെ ചിലര്‍ ഇന്ന് അടിമബോധമില്ലാതെ നടക്കന്നത് മുന്‍തലമുറയിലെ മുഴുവന്‍ പേരും കഷ്ടപ്പെട്ടതിന്റെയും കുറച്ചുപേര്‍ പോരാടിയതിന്റെയും ഫലമാണ്. ആ ചരിത്രബോധം കാത്തുസൂക്ഷിക്കുന്നവര്‍ തന്റെയും താനുള്‍പ്പെടുന്ന സമൂഹത്തിന്റെയും വിമോചനം പൂര്‍ത്തീകരിക്കാനുള്ള ദൌത്യത്തില്‍ ഏര്‍പ്പെടുകയാണു ചെയ്യേണ്ടത്. അല്ലാതെ തങ്ങളെ അടിമകളാക്കിയ ബ്രാഹ്മണിക പ്രത്യശാസ്ത്രത്തിനു യാതൊരു കുഴപ്പവുമില്ലെന്നു പറഞ്ഞ് അവരുടെ കൂട്ടത്തില്‍ കൂടി അവര്‍ക്കു കുഴലൂതി നടക്കുകയല്ല വേണ്ടത്.

  ReplyDelete
 65. @ ലൂസിഫര്‍,
  "ഞാന്‍ ഈ സമൂഹത്തില്‍ നന്നായി ജീവിക്കുന്നത് എന്റെ അദ്വാനത്തിന്റെ ഭാലമായിട്ടാണ്. അത് ആരും എനിക്ക് ഭിക്ഷയായി തന്നതല്ല. "

  മോനെ ഒരവര്‍ണനും ദലിതനും വേലയെടുക്കാതെ ജീവിക്കാനാവില്ല. മോന്‍ മാത്രമല്ല എല്ലാവരും എല്ലുമുറിയെ പണിയെടുത്തിട്ടാണ് ജീവിക്കുന്നത്. അങ്ങിനെ പണിയെടുത്താല്‍ പോലും നേരെചൊവ്വേ ജീവിക്കാന്‍ പറ്റാത്ത വലിയൊരു ഭൂരിപക്ഷ ജനത കേരളത്തിനു വെളിയില്‍ ദലിതരായും അവര്‍ണരായും ജീവിക്കുന്നുണ്ടെന്നതും മോന്‍ മറക്കരുത്. മോന്‍ ഭിക്ഷ വാങ്ങിയിട്ടല്ല ജീവിക്കുന്നതെന്നു പറഞ്ഞതിന്റെ ധ്വനി സംവരണം പോലും ആവശ്യമില്ലാത്ത അതീവശേഷിമാനാണെന്നതിന്റെ വിളംബരമാണെന്നു മനസ്സിലായി. മോന്റെ വ്യക്തിഗതമായ അപാരശേഷിയെ ആദ്യം അഭിനന്ദിക്കട്ടെ. സംവരണം എന്നത് ഇന്ന് ഭിക്ഷയായിട്ട് മോനെപ്പോലുള്ളവര്‍ക്ക് തോന്നാന്‍ കാരണം, പൂര്‍വികര്‍ അത് കൈപ്പറ്റി ശേഷി കൈവരിച്ചവരിച്ചതു കൊണ്ടാണെന്നു് മോനോര്‍ക്കുക. അസാമാന്യ ശേഷി നേടുന്ന മോനെപ്പോലുള്ളവര്‍, സംവരണത്തിന്റെ കൈത്താങ്ങ് ഇനിയും ആവശ്യമായിട്ടുള്ളവര്‍ സ്വന്തം സമുദായത്തിലുണ്ടെന്നും അവരെ അവഹേളിക്കരുതെന്നും അഭ്യര്‍ത്ഥന. അവരൊക്കെ ശേഷി നേടി പ്രാതിനിധ്യ അധികാരം കൈവരിക്കും വരെ സംവരണം നിലനിര്‍ത്തേണ്ടി വരുമെന്നും അതിനു കാലമാകാത്തതു കൊണ്ടാണ് സംവരണം ഭരണകൂടം നിറുത്തലാക്കാത്തതെന്നും മോന്‍ മനസ്സിലാക്കുക. ജാതി സെന്‍സസ് പൂര്‍ത്തിയാകുമ്പോള്‍ ഇതിന്റെയെല്ലാം യഥാര്‍ഥ ചിത്രം നമുക്ക് മനസ്സിലാകും. അതുവരെ മോനെപ്പോലുള്ള അവര്‍ണസവര്‍ണര്‍ ഒന്നടങ്ങുക.

  ReplyDelete
 66. @ ലൂസിഫര്‍,

  "കാരണം ഞങ്ങള്‍ വിദ്യാഭ്യാസം ചെയ്തു സമൂഹത്തിലെ നല്ല സ്ഥാനങ്ങളില്‍ നല്ല പദവിയില്‍ ഉദ്യോഗം വഹിക്കുന്നവര്‍ ആണ് . അതാരും ദാനം തന്നതല്ല .നേടി എടുത്തത്‌ തന്നെ ആണ് ."

  നേടിയെടുത്തതാണെന്നു ചെറിയ ബോധം മോനുണ്ടല്ലോ ! ആ ദൌത്യം പൂര്‍ത്തീകരിച്ചിട്ടില്ല എന്നു മാത്രമാത്രമേ ഈയുള്ളവനും ഉദ്ദേശിച്ചിട്ടുള്ളു. അതിനാല്‍ അതിനായി അണിനിരന്ന് അവര്‍ണരെ സഹായിക്കുക. അതിനു സവര്‍ണന്റെ കൂട്ട് ഒരിക്കലും ഉപകരിക്കില്ല, മറിച്ച് മാര്‍ജിനലൈസ് ചെയ്യപ്പെടുന്നവരുടെ കൂട്ട് ചിലപ്പോള്‍ ഉപകാരപ്പെട്ടേയ്ക്കും . അല്ലാതെ ആര്‍ക്കുവേണ്ടിയോ കുഴലൂതുകയാണെന്ന് മോനു തോന്നിയാല്‍ എന്തു പറയാന്‍ !

  ReplyDelete
 67. നിസ്സഹായൻ..
  ലുസിഫരീന്റെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന അധമബോധമാണ് ഈ പുറത്തുവരുന്നത്..

  ഞാനേതായാലും എന്റെ കഴിവുകൊണ്ട് നന്നായി.. ഇനി ആരും ഇത്തരം പ്രചാരനങ്ങളുമായി വന്നു പോകരുത്. അത് ഞങ്ങളുടെ നിലനില്പിനെ തന്നെ ബാധിക്കും എന്ന അപകർഷധാബോധം..

  പണ്ട് തുല്യപഥവിക്കും, സാമൂഹ്യനീതിക്കും വേണ്ടി രംഗത്തിറങ്ങിയ നേതാക്കളുടെ നേരെ ഇതേ പ്രലോഭനങ്ങളുമായി സവർണ്ണ- ചൂഷകർ രംഗത്ത് വരികയുണ്ടായി..
  ഇഷ്ടമുള്ള ജോലി തരാം.. ഇഷ്ടമുള്ളയത്ര ഭൂമി നൽകാം… ചെയ്യേണ്ടത് ഒന്നു മാത്രം ..
  ഈ സമരത്തിൽ നിന്നു പിന്മാറുക..
  നിങ്ങൾ നിങ്ങളുടെയും, നിങ്ങളുടെ കുടുംബത്തിന്റെയും കാര്യം മാത്രം നോക്കുക.. സമുദായത്തിന്റെ കാര്യം നോക്കരുത്..

  ഈ പ്രലോഭനങ്ങളിൽ വിഴാതെ സമര രംഗത്ത് ഉറച്ചു നിന്ന നിസ്വാർത്ഥരായ ചില നേതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ലൂസിഫറിനെ പോലുള്ളവർ ഇന്നു അനുഭവിക്കുന്നത്..

  എന്നാൽ കാലം വീണ്ടു ആവർത്തിക്കുകയാണ്… മുൻ ഗാമികൾ നേടിതന്നെ അല്പം സ്വാതന്ത്രത്തിന്റെയും, സാമൂഹ്യനൂതിയുടെയും ഏണിപ്പടിയിൽ കയറി ലൂസിഫറിനെ പോലുള്ള ചുരുക്കം ചിലർ മുന്നോടു പോയി..ചിലർ പഠിച്ച് വിദേശങ്ങളിൽ ചേക്കേറി…
  അപ്പോൾ ഒരു പ്രശ്നം.. അവർണ്ണർ എന്നോ,, ഈഴവരെന്നോ പറഞ്ഞു നടന്നാൽ കുറച്ചിലല്ലേ? ഈ നിലക്കുള്ള മനോഭാവങ്ങളിൽ നിന്നാണ് ചിലർക്ക് ഇത്തരം ചിന്തകൾ വരുന്നത്..

  “ഞാൻ പഠിച്ചു വലിയവനായി… ഇനി ആരും പഴയ പീഡനകഥകൾ പറഞ്ഞു പോകരുത്”

  ഇതൊരു തരം അപകർഷധാബോധമാണ് ലൂസിഫർ…
  നിങ്ങൾ നേടിയെടുന്ന തൊഴിലോ, വിദ്യയോ ഇല്ലാതെ സാധാരണ മനുഷ്യനായി സമൂഹത്തിലേക്ക് വരൂ…നിങ്ങളെ സമൂഹം എങ്ങിനെ സ്വീകരിക്കുമെന്ന് നോക്കാമല്ലോ?

  സമൂഹത്തിൽ ഭൂരിപക്ഷവും ഈ നിലക്കുള്ള സാധാരണക്കാരാണ്. അവരെയെല്ലാം മറന്നു സവർണ്ണ മണ്ഢലത്തിന്റെ വക്താവാകുവാനുള്ള ശ്രമത്തിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ഐഡന്റിറ്റി തന്നെയാണ്…

  ReplyDelete
 68. @ലൂസിഫര്‍

  അവര്‍ണനും , സവര്‍ണനും മാത്രമല്ല , ഹിന്ദുവും മുസ്ലിംമും , ക്രൈസ്തവരും പരസ്പര സഹോദര്യത്തോടെ കഴിയണം എന്ന് തന്നെയാണ് എന്‍റെ ആഗ്രഹം , പക്ഷെ അത് ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന , ഇവരെ തമ്മില്‍ തല്ലിച്ചു ആ ചോരയില്‍ നിന്ന് ഊര്‍ജ്ജം കൊള്ളുന്ന നാലാം കിട രാഷ്ട്രീയക്കാരനും , മത രാഷ്ട്ര വാധിക്കളും നമുക്ക് ചുറ്റും ഉണ്ട് .. ഇന്നും ദളിതന്‍ സമൂഹത്തിന്‍റെ മുന്‍ ധാരയിലേക്ക് വരുമ്പോ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ , അവരെ വെറും വോട്ടു യന്ത്രമാക്കി കണ്ട രാഷ്ട്രീയക്കാര്‍ , ദളിതന്‍ സംഘടിക്കുമ്പോള്‍ അവരെ ആക്രമിക്കാന്‍ മുന്‍ കൈയ്യേടുക്കുമ്പോള്‍ ഇവര്‍ ഒത്തു ചേരുന്നത് കേരളം പല തവണ സാക്ഷിയാവേണ്ടി വന്നീട്ടുണ്ട് ...

  തനിക്ക് ഇഷ്ടമാല്ലാതതിനെ കുറിച്ച് പറയുമ്പോള്‍ മാത്രം കെട്ടുന്ന തൊഴുത്തായി മാത്രമല്ല സംഘ പരിവാര്‍ എന്ന നര ഭോജ സംഘം നമ്മുക്ക് ചുറ്റും ഉള്ളത് ... അവര്‍ സൃഷ്ടിച്ചെടുത്ത വികലമായ സാമൂഹിക മനസ്ഥിതിയില്‍ നിന്ന് വരുന്ന ചിന്തകള്‍ ആണ് ലൌവ് ജിഹാദിന് പ്രേരകമായീട്ടുള്ളത് ... അതിനെ ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് ആരുടെ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ ആണ് എന്ന് തിരിച്ചറിയാന്‍ ഇസ്ലാമിസ്റ്റ്‌ വീക്ഷണം ആവിശ്യമില്ല , വെറും ചിന്തകളില്‍ നിക്ഷ്പക്ഷത മാത്രം മതി ...


  താഴ്ന്ന ജാതിയിലുള്ളവര്‍ സംഘടിക്കുകയും , സ്വയം കരുത്ത് തിരിച്ചറിഞ്ഞു ശാക്തീകരിക്ക പെടുകയും ചെയ്യട്ടെ .. എങ്കില്‍ മാത്രമേ ഇവിടെ സാമൂഹിക നീതി ഉണ്ടാവൂ ... അവരുടെ ശബ്ദം നമുക്ക് ചുറ്റും ശക്തമായി തന്നെ ഉയരേണ്ടതുണ്ട് ....

  ReplyDelete
 69. കേസ് ഇല്‍ പെട്ട പെണ്‍കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍, കേസ് അന്വേഷിച്ച പോലീസ് ഓഫീസിരുടെ റിപ്പോര്‍ട്ട്‌, കോടതി നിര്‍ദേശപ്രകാരം വിവിധ ജില്ലകളില്‍ നിന്നും മറ്റു അന്വേഷണ ഏജന്‍സികളില്‍ നിന്നും സമര്പിക്കപെട്ട റിപ്പോര്‍ട്ട്‌ കള്‍ എന്നിവയില്‍ ലവ് ജിഹാദ് എന്ന രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നതായി സൂചനകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഹൈ കോര്‍ട്ട് ജഡ്ജ് നടപടി ശുപാര്‍ശ ചെയ്തു.


  ഇതേ കേസ് പരിഗണിച്ച മറ്റൊരു ഹൈ കോര്‍ട്ട് ജഡ്ജ്, ഒരു സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന കേസ് എന്ന നിലയിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിലും കേസിലെ വാദികളും പ്രതികളും പ്രശ്ന രഹിതമായി ജീവിതം തുടരാനായി കേസ് നിര്‍ത്താന്‍ താല്പര്യം കാണിച്ചതിനാലും തുടര്‍ നടപടി നിര്‍ത്തിവെച്ചു.

  in depth അന്വേഷണങ്ങള്‍ നടത്താതെ , എങ്ങിനെ വ്യക്തമായ തെളിവുകള്‍, ഇങ്ങിനെ രഹസ്യ സ്വഭാവമുള്ള കേസ് ഇല്‍ പുറത്തുവരും എന്ന് ഇവിടെ പരിഗണിച്ചു കണ്ടില്ല.

  സത്യസന്ധനും മിടുക്കനും എല്ലാവര്ക്കും സ്വീകര്യനും ആയ ഒരു ഉന്നത പോലീസ് ഓഫീസര്‍ ഉടെ നേതൃത്വത്തില്‍ സമര്‍ഗമായ അന്വേഷണം, താങ്കള്‍ സൂചിപിച്ച പോലെ പ്രമാദമായ ഈ കേസില്‍ വേണ്ടതായിരുന്നു. അങ്ങിനെ സത്യം അതെന്തായാലും വ്യക്തമാക്കപെടെണ്ടാതയിരുന്നു എന്ന് ഞാന്‍ കരുതുന്നു.

  അങ്ങിനെ നടക്കാത്ത സാഹചര്യത്തില്‍ 0 .1% തീവ്രവാദികള്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്ത ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെ വേദനിപിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ല എന്ന് പറഞ്ഞത്; അതുകൊണ്ട് തന്നെയാവാം പൊതു സമൂഹവും ഈ കാര്യം പ്രസ്തുത വിധി ന്യായത്തിന് ശേഷം
  ചര്‍ച്ച ചെയ്യാത്തത് - അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ അത് തന്നെ യാണ് ശരിയും .(പുലരി ഇവിടെ ഈ പ്രശ്നം എടുത്തിട്ടത് കാരണം ഞാന്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതനായതാണ്)

  ഇതാണ് ലവ് ജിഹാദ് പ്രശ്നത്തില്‍ എന്റെ നിലപാട് . ഞാന്‍ യഥാര്‍ത്ഥ രേഖകള്‍ വായിച്ചു ഈ നിലപാട് എടുത്തത്‌ കാരണം എന്നെ rss ആക്കിയാല്‍ എനികെന്തു ചെയ്യാന്‍ പറ്റും?

  ReplyDelete
 70. കുടുക്ക്നുള്ള മറുപടി ആണ് മുകളില്‍ കൊടുത്തത്

  ReplyDelete
 71. Dear kutukku,

  ‘പുലരി’ ഒരിക്കലും മതേതരനെന്ന് സ്വയം പറഞ്ഞിട്ടില്ല."

  "പുലരിയെ പോലെ മതമൌലീക വാദിയെന്ന് സ്വയം സമ്മദിക്കാൻ തയ്യറാകണമെന്ന് പറയുന്നത്"

  ഹിന്ദുവിനും മുസ്ലീമിനും ക്രിസ്തയാനിക്കും തുല്യ അധികാരവും തുല്യ സ്വാതന്ത്ര്യവും തുല്യ അന്ഗീകാരവും തുല്യ പരിഗണയും ഉള്ള സമൂഹ്യക്രമത്തില്‍ വിശ്വസികത കാലത്തോളം പുലരിയെ എതിര്‍ക്കാതിരിക്കാന്‍ വയ്യ.

  ഇതും ജനാധിപത്യവും പുലരി അന്ഗീകരിച്ചാല്‍ , പുലരിയോടുള്ള എതിര്‍പ്പുകളും അവസാനിച്ചു.

  ReplyDelete
 72. ഷാസ്,
  തീര്‍ച്ചയായും ,താങ്കളുടെ അഭിപ്രായം സ്വാഗതാര്‍ഹം ആണ് .പിന്നോക്ക കാരെ അധമര്‍ എന്ന് കരുതുന്ന ഒരു ജനതയെ യാതൊരു കാരണവശാലും അംഗീകരിക്കാം പറ്റില്ല . അതിനു മരുന്ന് അന്ധമായ അന്യ ജാതി മത വിരോധം അല്ല . ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ,വിദ്യ കൊണ്ട് പ്രബുധര്‍ ആവാനും ,സംഘടിച്ചു ശക്തര്‍ ആവാനും ആണ് . അല്ലാതെ അന്യ മത ജാതി വിരോധമോ , മുഷ്കോ കാട്ടുവാന്‍ അല്ല .

  നരഭോജി സംഘം തന്നെ ആണ് സംഘ പരിവാര്‍ എന്നത് സത്യം , എന്നാല്‍ അതിനു ബദല്‍ ആയ ഇസ്ലാമിസ്റ്റ് സംഘങ്ങളെ നരഭോജി സംഘങ്ങളില്‍ കൂട്ടാന്‍ താങ്കളെ പോലെ ഉള്ളവര്‍ കാണിക്കുന്ന വിമുഖത ആണ് മനസിലാവാത്തത് .

  ReplyDelete
 73. നിസഹായന്‍ , കുടുക്ക്
  ആടിനെ പട്ടിയക്കാന്‍ ഉള്ള നിങ്ങളുടെ സമര്ധ്യം ഭയങ്കരം .

  ഞാന്‍ സംവരണത്തിന് എതിരെയോ എന്തെങ്കിലും പറഞ്ഞോ ? മറ്റു പിന്നോക്ക കാര്‍ നന്നവുന്നതില്‍ അസൂയ ആണ് എന്ന് എവിടെയെങ്കിലും സൂചിപ്പിച്ചോ?
  അതുപോലെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ യാതൊരു പൊരുത്തവും ഇല്ലാത്ത മറുപടികള്‍ ആണ് താങ്കള്‍ . അതുകൊണ്ട് പേ വാക്കിന് പൊട്ടു ചെവി എന്നതാണ് ഇവിടെ നന്ന് എന്ന് തോന്നുന്നു .
  നിസഹായന്‍ മോനെ
  എന്നെ മോനെ മോനെ എന്ന് വിളിച്ചത് കൊള്ളാം, അതിനു തുല്യം ഞാന്‍ വിളിച്ചതായി കൂട്ടിക്കോളൂ , വെറും മോനെ എന്നല്ല എന്ന് മാത്രം .

  ReplyDelete
 74. @ ലൂസിഫര്‍,

  പിന്നോക്ക കാരെ അധമര്‍ എന്ന് കരുതുന്ന ഒരു ജനതയെ യാതൊരു കാരണവശാലും അംഗീകരിക്കാം പറ്റില്ല . അതിനു മരുന്ന് അന്ധമായ അന്യ ജാതി മത വിരോധം അല്ല . ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ,വിദ്യ കൊണ്ട് പ്രബുധര്‍ ആവാനും ,സംഘടിച്ചു ശക്തര്‍ ആവാനും ആണ് . അല്ലാതെ അന്യ മത ജാതി വിരോധമോ , മുഷ്കോ കാട്ടുവാന്‍ അല്ല .

  പിന്നോക്കക്കാരെ അധമരായി കരുതുന്ന ഒരു ജനതയാണു സവര്‍ണര്‍. അതിനവര്‍ സഹസ്രാബ്ദങ്ങളോളം ഉപയോഗിച്ച ആത്മീയ പ്രത്യയശാസ്ത്രമാണ് ഹൈന്ദവികതയുടെ ഉള്ളടക്കം. അവരെ അംഗീകരിക്കാതിരിക്കണമെങ്കില്‍ അവരുടെ പ്രത്യയശാസ്ത്രത്തെ അതായത് ഹിന്ദുത്വത്തെ എതിര്‍ക്കണം. അല്ലാതെ ആളുകളെ വ്യക്തിപരമായി എതിര്‍ക്കാന്‍ ഇവിടെ ആരും ആഹ്വാനം ചെയ്തിട്ടില്ല. ഹിന്ദുത്വം ഒരു മതമാകണമെങ്കില്‍ അതിലെ അംഗങ്ങള്‍ക്കു സമത്വമുണ്ടായിരിക്കണം, അങ്ങിനെ ഒരു സംഗതി അതിലില്ല. ബ്രാഹ്മണനു കഴിലുള്ള അടിമത്വശ്രേണിയില്‍ ഇടം കിട്ടുകയെന്നുള്ളതല്ല അവര്‍ണന്റെയും കീഴാളന്റെയും ജീവിതലക്ഷ്യം. അതില്‍നിന്നും മോചനം നേടുകയെന്നുള്ളതാണ്. ജനങ്ങളെ കൊള്ളയടിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാരുണ്ടാക്കിയ കൊള്ളമുതല്‍ ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അവര്‍ക്കുവേണ്ടി മാത്രം അത് വിനിയോഗിച്ചില്ലെങ്കില്‍ ആത്മാഹുതി നടത്തുമെന്നും വിവരക്കേടു പറഞ്ഞ വെള്ളാപ്പള്ളിയെ എങ്ങിനെ പരിഹസിച്ചാലാണു് മതിയാവുക. ഇവനെപ്പോലെയുള്ളവര്‍ അവര്‍ണന്റെ നേതാവായി നടന്ന് അവരെ വഴിതെറ്റിച്ച് സവര്‍ണഹിന്ദുത്വത്തിന്റെ അടിമകളാക്കി നിലനിറുത്തി കൈക്കൂലി വാങ്ങുന്നവരാണ്. ചോകാന്മാര്‍ക്കോ മറ്റ് അവര്‍ണന്മാര്‍ക്കോ ഹിന്ദുത്വത്തിനു കീഴില്‍ ബ്രാഹ്മണര്‍ക്കൊപ്പം കാലക്രമേണ സമത്വം ലഭിക്കുമെന്നു കരുതുന്ന തനിക്കൊക്കെ എന്തു വിവരമുണ്ടെന്നാണു് പറയേണ്ടത്. തനിക്കറിയാമോ പപ്പനാഭസാമിക്ഷേത്രത്തില്‍ സവര്‍ണരും അവര്‍ണരും കീഴാളരുമായ സര്‍വ്വരുടെയും നേര്‍ച്ചക്കാശുവാങ്ങി ബ്രാഹ്മണര്‍ക്കു മാത്രം പ്രത്യേക ഊട്ടു (സദ്യ) നടത്തുന്ന പരിപാടി ഇപ്പോഴുമുണ്ടെന്ന് ! അടിമത്വം തിരിച്ചറിയാതെ, അതു സുഖമാണെന്നു കരുതുന്ന തന്നേപ്പോലുള്ള അവര്‍ണര്‍ തീട്ടത്തിന്റെ മണമറിയാത്ത പന്നികളേക്കാള്‍ കഷ്ടമാണ്.

  ReplyDelete
 75. പ്രീയപെട്ട നിസ്സഹായന്‍ ,

  താങ്കള്‍ ഹിന്ദുമത വിശ്വാസിയല്ല എന്ന് കരുതുന്ന അവര്‍ണന്‍ ആണെന്ന് തോന്നുന്നു. ഞാനും ലൂസിഫറും ഹിന്ദു മത വിശ്വസിയെന്നു കരുതുന്ന അവര്‍ണരും . യുക്തി വാദത്തിനു അടുതെതുന്ന ആത്മീയത പറഞ്ഞ ശ്രീ നാരായണ
  ഗുരുവും വാഗ്ബടനന്ദ ഗുരുധേവരും ഞങ്ങള്‍ ഹിന്ദു അവര്‍ണന്റെ ഗുരുക്കന്മാരാണ്, യുക്തിവാദിയായ സഹോദരന്‍ അയ്യപ്പനെ ഞങ്ങള്‍ ഇന്നും ഞങളുടെ നേതാവായി കരുതുന്നു, മതേതര ദളിത നേതാവായ അയ്യങ്കാളിയും ഞങളുടെ
  വഴികാട്ടി തന്നെ........അതുകൊണ്ട് ഹിന്ദുമത വിശ്വസിയല്ലെന്നു കരുതുന്ന നിസ്സഹായന്‍ എന്നാ അവര്നനനോടും ഞങ്ങള്‍ക്ക് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ. തിരികെ ഞങളെ അപഹസിക്കതിരിക്കാനുള്ള
  മാന്യത താങ്കള്‍ കാണിക്കണമെന്ന് ആഗ്രഹിക്കുന്നു. വെള്ളപള്ളിയെ പറ്റിയുള്ള പുലരിയുടെ കമന്റിനോട് ഉള്ള ഹിന്ദു അവര്‍ണന്റെ പ്രതികരണം മാത്രമാണ് ഇത്. ഹിന്ദുമത വിശ്വസിയല്ലെന്നു കരുതുന്ന താങ്കള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയായിരുന്നു ഉചിതം.

  ഞങ്ങള്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു. ജാതിവ്യവസ്ഥ അന്ഗീകരിക്കുന്നുമില്ല. അത് പറ്റില്ല എന്ന് ഏതെങ്കിലും സവര്‍ണ തമ്ബ്രക്കള്‍ പറയുകയാണെങ്കില്‍ തന്നെയും അവരോടു ദ്വേഷ്യമില്ല, സഹതാപം മാത്രമേ ഉള്ളൂ. ആ തമ്ബ്രക്കളോട് ഞങ്ങള്‍ക്ക് ഇത്രയേ പറയാനുള്ളൂ "ഇത് അവര്‍ണ ഹിന്ദു മതമാണ്‌ , വിഷമിക്കേണ്ട ". അതുകൊണ്ട് സവര്‍ണ തമ്ബ്രക്കള്‍ ഞങളെ അന്ഗീകരിക്കുമോ എന്നാ പരിഭ്രാന്തി ഇല്ല തന്നെ. പിന്നെ ചില ആചാരങ്ങളൊക്കെ മാറാന്‍ കുറെ സമയമെടുതെന്നു വരും. നിത്യ ജീവിതത്തെ ബാതിക്കാത്ത ആചാരങ്ങള്‍ മാറാന്‍ തിരക്കുമില്ല . അതുകൊണ്ട് ഞങളുടെ മുത്തപ്പനെയും നാടന്‍ ദൈവങ്ങളെയും തെയ്യങ്ങളേയും കാട്ടു ദൈവങ്ങളെയും മനുഷ്യനു ധ്രോഹമില്ലതിടതോളം "അപരിഷ്ക്രിതം" എന്ന് തോന്നാവുന്ന ആചാരങ്ങേളെയും അന്ഗീകരിക്കാന്‍ പറ്റുന്ന ഒരേ ഒരു മതമായ ഹിന്ദുമതത്തില്‍ (അവര്‍ണ ഹിന്ദു മതം)ഞങ്ങള്‍ തുടര്‍ന്നോട്ടെ. ഞങളുടെ അച്ഛനമ്മമാര്‍ തുടര്‍ന്ന ഈ മതത്തില്‍ ഞങള്‍ തുടരട്ടെ. ആരും പ്രത്യയശാസ്ത്രം നോക്കി ഒന്നുമല്ലല്ലോ മതം സ്വീകരിക്കുന്നത് . ഇത് കൊണ്ട് മാത്രം ഇനിയും നിസ്സഹായന്‍ അപഹസിക്കരുത്, താങ്കളോട് സ്നേഹം മാത്രമേ ഉള്ളൂ.

  ReplyDelete
 76. ഇവിടെ അവര്‍ണനായ വെള്ളപള്ളിയെ തല്ലാന്‍ ചൂലുമായി അവര്‍ണനായ നിസ്സഹായന്‍ നടക്കുന്നു, നിസ്സഹായനെ തല്ലാന്‍ അവര്‍ണനായ ലൂസിഫര്‍ നടക്കുന്നു, നിങ്ങളെ രണ്ടുപേരെയും തല്ലാന്‍ വെള്ളപള്ളി ഭക്തന്‍ നടക്കുന്നു ......ഇതിനു വേദി ഒരുക്കി
  ഇസ്ലാമിസ്റ്റുകള്‍ ചിരിക്കുന്നു. ഇനിയിവര്‍ നമുക്ക് കത്തിയും തരും. ഇതില്‍ നിന്നും നേട്ടം കൊയ്യാം എന്നവര്‍ കരുതുന്നു. തമ്മില്‍ തല്ലിച്ച് നേട്ടം കൊയ്യാനുള്ള ഈ ഇസ്ലാമിസ്റ്റ് (ഇസ്ലാം മതമല്ല) പരിപാടിയെ മാത്രമേ ഇവിടെ എതിര്തുള്ളൂ. തമ്മില്‍ തല്ലാതെ അവര്‍ണന്റെ പൂര്‍ത്തിയാകാത്ത മോചനം പൂര്‍ത്തിയാക്കാന്‍ എന്തെങ്കിലും ചെയാം. (മുസ്ലീം മത വിശ്വാസികള്‍ തമ്മില്‍ തല്ലുമ്പോള്‍ മുന്നില്‍ നിന്ന് ഇവര്‍ സമാധാനം പറയുമെന്ന് ഓര്‍ക്കുക)

  ഒരു കാര്യം കൂടി - കേരളത്തില്‍ മാറി മാറി വരുന്ന "സവര്‍ണ" ഭരണ കൂടങ്ങളില്‍ മുഖ്യ കര്മികാനായി എല്ലാ സൌഭാഗ്യവും അനുബവിക്കുന്നുടു മുസ്ലീം സമുധയിക രാഷ്ട്രീയവും ഇസ്ലാമിസവും എന്നും ഒര്കെണ്ടതുണ്ട്.

  ഇസ്ലാമിസ്റ്റുകളുടെ നീച തന്ത്രത്തെ പറ്റിയുള്ള ഈ കമന്റുകള്‍ ചില ഇസ്ലാം മത വിശ്വാസികളെയും വേദനിപിചെക്കാം എന്ന് തോന്നുന്നു. ക്ഷമ ചോദിക്കുന്നു.

  എന്റെ നിലപാട് ഇവിടെ അവസാനിപിക്കുന്നു

  ReplyDelete
 77. "ഒരു ജാതി, ഒരു മതം, ഒരു ദൈവം , മനുഷ്യന് "
  "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി "
  "വിദ്യ കൊണ്ട് പ്രബുധരാകുക, സന്ഖട്ന കൊണ്ട് ശക്തരാകുക "
  - ശ്രീ നാരായണ ഗുരു

  "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് "
  -സഹോദരന്‍ അയ്യപ്പന്‍

  ഇതിലും വലിയ തത്വങ്ങളൊന്നും അധസ്ഥിത മോചനത്തിന് ആധുനിക ലോകം ഇനിയും നല്‍കിയിട്ടില്ല . ഈ തത്വങ്ങളുടെ അന്തസത്ത മനസ്സില്ലാക്കി അധസ്ഥിത മോചനത്തിന് നമുക്ക് മുന്നേറാം.

  ആരുടെയും സഹായത്തിനു സ്വാഗതം. പക്ഷെ സഹായക്കാരെ നേതാക്കന്മാരാക്കാന്‍ ആവില്ല , അവര്‍ വരച്ചു തരുന്ന കളത്തിനുള്ളില്‍ നിന്ന് മാത്രം കളിക്കാനും.

  ReplyDelete
 78. മനോജ്‌ താങ്കളുടെ അഭിപ്രായം തന്നെ എനിക്കും . അതാണ് ശരിയും . നിസ്സഹായനെയും എന്നെയും മനോജിനെയും തല്ലാന്‍ വിട്ടിട്ടു മാറി നിന്ന് ചിരിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ രീതി മനസിലാക്കിയത് കൊണ്ടാണ് ഞാനും മതിയാക്കിയത് . അത് പാവം നിസ്സഹായന്‍ എന്ന് മനസ്സിലാക്കുമോ എന്തോ .?

  ReplyDelete
 79. നിസ്സഹായന്‍
  നിസ്സഹായന് പറ്റിയ ഒരു പഴ്നം ചൊല്ല് പറയാതെ വയ്യ
  ( ഇസ്ലാമിസ്റ്റുകളുടെ ) തീട്ടം തിന്നുന്ന നായ്ക്കു (പിന്നോക്കകരുടെ ) വളിയുടെ മണം അറിയാമോ ?

  ReplyDelete
 80. മുന്‍ കമന്റ്‌ കളോടെ ഇവിടെ എന്റെ കംമെന്റ്കള്‍ പൂര്തിയാക്കിയതായിരുന്നു.

  അപ്പോഴാണ് നിസ്സഹായന്റെ ഒരു പോസ്റ്റ്‌ ജബ്ബാര്‍ മാസ്റ്റര്‍ റിപോസ്റ്റ് ചെയ്തത് കണ്ടത് . ഇവിടെ പ്രസക്തമായത് കൊണ്ട് അതിവിടെ റിപോസ്റ്റ് ചെയ്യുന്നു. സമ്മതം വാങ്ങാതെ റിപോസ്റ്റ് ചെയ്യുന്നത് തെറ്റാണെങ്കില്‍ നിസ്സഹായന്‍ ക്ഷമിക്കുക :

  "നിസ്സഹായന്‍ said...

  ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ ![ഇത് ഒരു പഴയ പോസ്റ്റ്]"


  "തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും" ആയുള്ളവരുടെ സഹായം അവര്‍ണന്റെ കൂടുതല്‍ ജനാധിപത്യത്തിനും കൂടുതല്‍ സ്വാതന്ത്ര്യത്തിനും കൂടുതല്‍ തുല്യതയ്ക്കും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തെ എത്രമാത്രം സഹായിക്കും എന്ന ആശങ്ക തന്നെയാണ് ഈ ചര്‍ച്ചയുടെ മര്‍മം .

  ReplyDelete
 81. സവര്‍ണ മനസ്ഥിതിയെ എതിര്‍ക്കുമ്പോഴും സവര്‍ണരെ വെറുക്കാതിരിക്കുക , കാരണം "അവരും മനുഷ്യരാണ് ".. പലപ്പോഴും അവര്‍ സ്വീകരിക്കുന്ന സവര്‍ണബോധം അവരുടെ ബോധപൂര്‍വ്വമായ സൃഷിയല്ല . അറിവ് കേടായിരിക്കാം .
  അത് പോലെ അവര്‍ണരെ ഭാവിയിലേക്കുള്ള ഒരു റോ മറ്റീരിയല്‍ എന്നാ നിലയില്‍ കാണുന്ന ചിന്താ ഗതിയെ എതിര്‍ക്കുമ്പോഴും , ആ ബോധത്തില്‍ അകപ്പെട്ടു പോയവരെ വെറുക്കാതിരിക്കുക ," കാരണം അവരും മനുഷ്യരാണ് ", അവരുടെ ചിന്തകള്‍ പലതും അവരുടെ ബോധപൂര്‍വ്വമായ സൃഷിയല്ല .അറിവ് കേടായിരിക്കാം .

  ഉയര്‍ന്ന ചിന്തയുള്ളവര്‍ അതില്ലാതവരോട് സഹതപിക്കുകയാണ് വേണ്ടത് . വശം ചേരല്‍ അല്ല വേണ്ടത് .. വശം ചേരുമ്പോള്‍ ഒരു വശം മാത്രമേ നമ്മള്‍ കൂടുതലായി ശ്രദ്ധിക്കൂ ..മനുഷ്യന്റെ ഒരു പരിമിതിയാണിത് . വശം ചെരാതിരിക്കുമ്പോള്‍ ദുര്‍ബലര്‍ ആയിര്തീരാന്‍ സാധ്യതയുണ്ട് എന്നത് സത്യം .. സ്വതന്ത്രര്‍ക്ക് എങ്ങനെ ശക്തരാകാന്‍ പറ്റും ..അതെങ്ങനെ സാധിക്കും എന്നതാണ് ചിന്തിക്കേണ്ടത്

  ReplyDelete
 82. @ പ്രിയപ്പെട്ട മനോജ്,

  ഈയുള്ളവനു് താങ്കളെയോ ലൂസിഫറിനെയോ വ്യക്തിപരമായി അറിയില്ല, അറിഞ്ഞാലും ഇല്ലെങ്കിലും നിങ്ങളെ ആക്ഷേപിക്കണമെന്ന താല്പര്യത്തിനു യാതൊരു ന്യായവുമില്ലെന്ന് നിങ്ങള്‍ക്കും അറിയാവുന്നതാണെല്ലോ ? ബ്ലോഗ് ജനാധിപത്യപരമായി സംവദിക്കാനുള്ള ഇടമായതുകൊണ്ട് നിങ്ങള്‍ ഇരുവരും മുന്നോട്ടുവെച്ചിട്ടുള്ള ആശയങ്ങളെയോ നിലപാടുകളെയോ രൂക്ഷമായി എതിര്‍ക്കുന്നു എന്നത് നിങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്നതായി കരുതരുത്. മനോജ്/ലൂസിഫര്‍ തുടങ്ങിയ വ്യക്തികള്‍ ആരാണെന്നോ നിങ്ങളുടെ ഐഡന്റിറ്റി എന്താണെന്നോ വെളിപ്പെടുത്താതെ സംവദിക്കാന്‍ നെറ്റ് അവസരം തരുന്നു. നിങ്ങള്‍ അത് വിനിയോഗിക്കുന്നു. നിങ്ങളെ വ്യക്തിപരമായി അറിയാന്‍ അവസരം ലഭിക്കാത്ത ഈയുള്ളയാള്‍ നിങ്ങളെയല്ല നിങ്ങളുടെ നിലപാടുകളെയോ ആശയങ്ങളെയോ ആണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകം കാണിക്കുക.

  അതുപോലെ ഒരു ഇസ്ലാം വിശ്വാസിയായ പുലരിയ്ക്ക് ഹിന്ദുക്കളെയോ അവരിലെ അവര്‍ണരെയോ സവര്‍ണരെയോ പരാമര്‍ശിക്കാനോ വിമര്‍ശിക്കാനോ അവകാശമില്ലെന്നതും, ഒരു അവര്‍ണ യുക്തിവാദിയാണെന്നു നിങ്ങള്‍ കരുതുന്ന ഈയുള്ളവനു് വിശ്വാസികളായ അവര്‍ണരുടെ കാര്യത്തില്‍ തലയിടാനുള്ള അവകാശമില്ലെന്നു കരുതുന്നതും മൌഢ്യമാണ്. കാരണം :-

  1) ഇന്ത്യന്‍ ഭരണഘടന പൌരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ നിര്‍ഭയം വെളിപ്പെടുത്താനുള്ള അവകാശം തരുന്നു. ഇത് ജനാധിപത്യത്തിലെ മൌലിക അവകാശമാണ്.

  2) ഈ മൌലികാവകാശം ഉപയോഗിച്ച് ഈയുള്ളവന്‍ നിങ്ങളുടെ മതപരമായ സെന്റിമെന്റ്സിനെ ബോധപൂര്‍വം മുറിവേല്പിച്ചതായി കരുതുന്നില്ല. അങ്ങിനെ നിങ്ങള്‍ തെളിയിക്കുന്ന പക്ഷം നിര്‍വ്യാജം അഭിപ്രായങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയുന്നതാണ്. അതുകൊണ്ടും തൃപ്തിവരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.

  ഇന്ന് ഇസ്ലാമിനെ സ്ത്രീകളുടെ വസ്ത്രധാരണം, എന്തിനു മതത്തിന്റെ തന്നെ ഉള്ളടക്കം പോലും ഇതര മതസ്ഥരും യുക്തിവാദികളും ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും ഇതേ അവകാശത്തിന്റെ പേരിലല്ലേ ?! അപ്പോള്‍ തീര്‍ച്ചയായും പുലരിക്കും ഈയുള്ളവനും സൂര്യനു താഴെയുള്ള ഏതുവിഷയത്തെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തുവാനുള്ള അവകാശമുണ്ട്. അത് ആരെയും അവഹേളിക്കാനല്ല എന്നു ദയവായി മനസ്സിലാക്കുക. അഭിപ്രായങ്ങള്‍ വിളിച്ചു പറയുന്നവര്‍ മനസ്സിലാക്കേണ്ടത് തങ്ങളുടെ അഭിപ്രായങ്ങള്‍ക്കു വിരുദ്ധമായവ പറയാനും ആളുകളുണ്ടാവും എന്നാണ്. എതിരഭിപ്രായത്തെ ഭയപ്പെടുന്നവര്‍ക്കു ചെയ്യേണ്ടിയിരുന്നത് മിണ്ടാതിരിക്കുക എന്നതാണ്. ആയതിനാല്‍, "വെള്ളപള്ളിയെ പറ്റിയുള്ള പുലരിയുടെ കമന്റിനോട് ഉള്ള ഹിന്ദു അവര്‍ണന്റെ പ്രതികരണം മാത്രമാണ് ഇത്. ഹിന്ദുമത വിശ്വസിയല്ലെന്നു കരുതുന്ന താങ്കള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയായിരുന്നു ഉചിതം." എന്ന താങ്കളുടെ അഭിപ്രായം തികച്ചും ന്യായവിരുദ്ധമാണെന്നു മനസ്സിലാക്കുമെന്നു കരുതുന്നു. അഭിപ്രായവ്യത്യാസം ഇനിയുമുണ്ടെങ്കില്‍ അറിയിക്കുക.

  നമ്മുടെ സമൂഹം പ്രാകൃതമായ ഒരുപാട് ഘട്ടങ്ങളെ താണ്ടി ഇന്നത്തെ ജനാധിപത്യ അവസ്ഥയില്‍ എത്തിയത് ഇതുപോലെ ദുര്‍ബലമോ ശക്തമോ ഒക്കെയായ അഭിപ്രായങ്ങള്‍ ഏതെങ്കിലും വ്യക്തികളില്‍ നിന്നോ പ്രസ്ഥാനങ്ങളില്‍ നിന്നോ ഉണ്ടായതുകൊണ്ടും, ആ ആശയങ്ങള്‍ നിലവിലുള്ള ആശയങ്ങളുമായി സംഘര്‍ഷപ്പെടുകയും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്തതുകൊണ്ടല്ലേ ?! അതിനാല്‍ അഭിപ്രായങ്ങളെ ഭയപ്പെടാതിരിക്കുക എന്നതാണു് ഈയുള്ളവന്റെ ഒരു നിര്‍ദ്ദേശം. തുടര്‍ന്നു് അഭിപ്രായവ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത താങ്കുള്‍ക്കില്ലെങ്കില്‍, ദയവായി എന്റെ അഭിപ്രായങ്ങളെ അവഗണിക്കണമെന്നു താല്പര്യപ്പെടുന്നു. സ്നേഹപൂര്‍വം തുടരുന്നതാണ്.

  ReplyDelete
 83. നിസ്സഹായാ,
  ഇന്നലത്തെ ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ സംവാദം കണ്ടോ? എന്റെപപ്പനാവ ദാസന്മാരായ പിന്നോക്ക ശുംഭന്മാര്‍ ഈ പോസ്റ്റും ഡിലീറ്റു ചെയ്ത് ആത്മഹത്യ ചെയ്യണമെന്നാണ് ആദ്യം തോന്നിയത്. രാജഭരണത്തിലും രാജാവിന്റെ തിരുവാഭരണ(?)ത്തിലും കോള്‍മയിരു കൊള്ളുന്ന ശുംഭന്മാരുടെ നാട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണു നല്ലതെന്നു തോന്നി. വെറുതെ വായിട്ടലക്കാതെ ആ സമയം കൊച്ചുമക്കള്‍ക്ക് വല്ലതും പറഞ്ഞുകൊടുക്കാന്‍ ഈ സമയം ഉപയോഗിക്കുക.ഞാന്‍ നിര്‍ത്തുകയാണ്.

  ReplyDelete
 84. പ്രീയപെട്ട നിസ്സഹായന്‍

  കൂടുതല്‍ ജനാധിപത്യത്തിനും കൂടുതല്‍ മതേതരത്വത്തിനും കൂടുതല്‍ സ്വാതന്ത്ര്യത്തിനും കൂടുതല്‍ തുല്യതയ്ക്കും വേണ്ടിയുള്ള സാമൂഹ്യ മുനേട്ടതിന്റെ ഭാഗമായി സമുദായ നേതൃത്വം എതിര്കപെടുന്നതിനോട് അനുഭവം മാത്രമേ ഉള്ളൂ.

  എന്നാല്‍ "തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും" ഇസ്ലാമിക മതരഷ്ട്ര രൂപീകരണത്തിനായി നടത്തുന്ന രാഷ്ട്രീയ
  അജെണ്ടയുടെ ഭാഗമായി തങ്ങളെ അനുകൂലിക്കാത്ത സമുദായ നേതാക്കളെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നതിനെ മാത്രമാണ് ഇവിടെ എതിര്‍ത്തത് . വെള്ളപള്ളി ഇവരുടെ അജെണ്ടയ്ക്ക് അനുകൂലമായി ചില നിലപാടുകള്‍
  എടുത്തിരുന്നുവെങ്കില്‍ ഇവര്‍ ഇധേഹതെയും ആഖോഷിക്കുമായിരുന്നു . അച്ചുതാനന്തനെ അക്രമിക്കുന്നവര്‍ പിണറായിയെ കൂടുകാരനാക്കുന്നതും ആന്റണി യെ അക്രമിക്കുന്നവര്‍ മുരളീധരനെ ആഖോഷിക്കുന്നതും കാണുക.


  "ഹിന്ദുമത വിശ്വസിയല്ലെന്നു കരുതുന്ന താങ്കള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയായിരുന്നു ഉചിതം."

  തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ഇസ്ലാമിക മതരഷ്ട്ര രൂപീകരണത്തിനായി നടത്തുന്ന രാഷ്ട്രീയ
  അജെണ്ടയുടെ ഭാഗമായി എഴുതിയ ഒരു ബ്ലോഗില്‍ വെച്ച് വ്യത്യസ്ത ചിന്താഗതിയുള്ള അവര്‍ണന്‍ ചൂലെടുത് തല്ലു കൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉചിതം എന്ന ചിന്ത കൊണ്ട് മാത്രമാണ് അങ്ങിനെ എഴുതിയത്. തമ്മില്‍ തല്ലിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന കുറുക്കന്മാരോടുള്ള പ്രതിഷേധം കൊണ്ട് മാത്രം എഴുതിയതാണ്.

  താങ്കളുടെ വിലപെട്ട അഭിപ്രായങ്ങളെ എതിര്പുണ്ടായാലും ഇല്ലെങ്കിലും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇനിയും കേള്‍ക്കും - കാരണം താങ്കലും ആഗ്രഹിക്കുന്നത് അവര്‍ണന്റെ ഇനിയും പൂര്‍ത്തിയാകാത്ത മോചനം തന്നെ യാണല്ലോ .......

  സ്നേഹപൂര്‍വ്വം

  ReplyDelete
 85. "സവര്‍ണ മനസ്ഥിതിയെ എതിര്‍ക്കുമ്പോഴും സവര്‍ണരെ വെറുക്കാതിരിക്കുക , കാരണം "അവരും മനുഷ്യരാണ് ".. പലപ്പോഴും അവര്‍ സ്വീകരിക്കുന്ന സവര്‍ണബോധം അവരുടെ ബോധപൂര്‍വ്വമായ സൃഷിയല്ല . അറിവ് കേടായിരിക്കാം .
  അത് പോലെ അവര്‍ണരെ ഭാവിയിലേക്കുള്ള ഒരു റോ മറ്റീരിയല്‍ എന്നാ നിലയില്‍ കാണുന്ന ചിന്താ ഗതിയെ എതിര്‍ക്കുമ്പോഴും , ആ ബോധത്തില്‍ അകപ്പെട്ടു പോയവരെ വെറുക്കാതിരിക്കുക ," കാരണം അവരും മനുഷ്യരാണ് ", അവരുടെ ചിന്തകള്‍ പലതും അവരുടെ ബോധപൂര്‍വ്വമായ സൃഷിയല്ല .അറിവ് കേടായിരിക്കാം"

  ചെത്തുകാരന്‍ വാസുവിന്റെ ഈ വാക്കുകള്‍ക്ക് കീഴെ ഒരു കയൊപ്പു.

  ReplyDelete
 86. വായിച്ചു നന്നായ്,രസിച്ചു.

  ReplyDelete