Sunday, July 3, 2011

ശ്രീ പത്മനാഭ…..


ശ്രീ പത്മനാഭ..


മാന്ത്രിക കഥകൾ എന്നപോലെയാണ് തലസ്ഥാനനഗരിയിലെ പുകൾപൊറ്റ ശ്രീ പത്മനാപക്ഷേത്രത്തിലെ നിധികൂമ്പാരത്തിന്റെ കണക്കുകൾ പുറത്തു പറയുന്നത്. നൂറ്റാണ്ടുകളായി അടഞ്ഞു കിടന്നിരുന്ന പത്മനാപക്ഷേത്രത്തിന്റെ സ്വത്തുവഹകൾ അളന്നു തിട്ടപ്പെടുത്തണമെന്ന രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ തുടർന്ന  ഇക്കാലമത്രയും വിശ്വാസികളുടെ മനസ്സിൽ വെറും കഥകളും, സ്വപ്നങ്ങളുമായി നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഉള്ളറകൾ ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നത്. ആദ്യമാദ്യം ആയിരം കോടികളിലൊതുങ്ങുമെന്നു കരുതിയിരുന്ന സ്വർണ്ണ കൂമ്പാരത്തിന്റെ കണക്കുകൾ ദിവസങ്ങൾ പിന്നിടുമ്പോൽ ലക്ഷം കോടിയിലെത്തി നിൽക്കുന്നു. ഇനിയും പല നിലവറകളിലേക്കും പരിശോധകർ പ്രവേശികാനിരിക്കുന്നതേയുള്ളൂ.. പരിശോധാന പൂർണ്ണമായാൽ ഒന്നല്ല രണ്ട് ലക്ഷം കോടിയുടെ ഉരുപ്പടികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നാലും അത്ഭുതപ്പെടാനില്ല. മാത്രമല്ല കണ്ടെടുത്ത സ്വത്തുക്കളുടെ പൈതൃക മൂല്യം കൂടെ കണക്കിലെടുക്കുമ്പൊൾ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഏതായാലും പുതിയ സംഭവവികാസങ്ങളെ തുടർന്ന് വിശ്വാസികൾ ഒരേ സമയം ആഹ്ലാദത്തിലും, അതെ സമയം തന്നെ ആശങ്കാകുലരുമാണ്.

പ്രധാനമായും നിരവധി വൈദേശികാക്രമണങ്ങൾക്ക് ഇരയായിട്ടുള്ള ഇന്ത്യാ മഹാരാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം നിരവധി ബാഹ്യ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും ഇക്കണ്ട സ്വത്തുവഹകൾ അവരുടെ കണ്ണിൽ പെടാതെ നാളിതുവരെ സംരക്ഷിക്കുവാൻ ക്ഷേത്രവുമായി ബന്ധപ്പെട്ട രാജവംശം കാണിച്ച ജാഗ്രത ഇവിടെ എടുത്തു പറയേണ്ടതാണ്. വൈദേശികാക്രമണങ്ങൾക്ക് ഇന്ത്യാ മഹാരജ്യം വേദിയാക്കപ്പെട്ട സാഹചര്യത്തിൽ രാജവംശങ്ങളുമായി ബന്ധപ്പെട്ട സ്വത്തുവഹകൾ അക്കാലങ്ങളിൽ സൂക്ഷിച്ചിരുന്നത് പ്രധാനമായും ക്ഷേത്രങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ ഈ സമ്പത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമായും അക്രമണത്തിന്നിരരായിരുന്നത് ക്ഷേത്രങ്ങൾ തന്നെയായിരുന്നു. അതിനു മതപരമായ മാനമെന്നതിലുപരി സാമ്പത്തികമായ ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉത്തരേന്ത്യയിൽ തന്നെ നിരവധി ക്ഷേത്രങ്ങൾ സമ്പത്തിക  ലക്ഷ്യം വെച്ച് കൊണ്ട് വിവിധ അക്രമണങ്ങല്ക്കിരയായിട്ടുണ്ട്.. മുഗളന്മാരും, ബ്രിട്ടീഷുകരുമടങ്ങുന്ന വൈദേശിക സൈനികാര്‍  ഈ വിഷയത്തിൽ അവരുടേതായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. മയൂര സിംഹാസനം, കോഹിന്നൂർ രത്നം എന്നിവ പ്ലുള്ള മൂല്യം നിർണ്ണയിക്കൽ അസാധ്യമായ നിരവധി വസ്തുക്കൾ മുഗൾ - ബ്രിട്ടീഷ് സൈനികർ ഇന്ത്യയിൽ നിന്ന് നാടുകടത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകളോളം ബ്രിട്ടീഷ ആധിപത്യത്തിൽ കീഴിൽ കേരളം അമർന്നു കിടന്നപ്പോഴും, നിരവധി അധിനിവേശ വീരുദ്ധ സമരങ്ങൾക്ക് കേരളം വേദിയായിട്ടും, ഇക്കാണുന്ന സ്വർണ്ണ കൂമ്പാരം  അക്രമികളുടെ കണ്ണിൽ പെടാതെ സംരക്ഷിക്കപ്പെട്ടത് ഭാഗ്യമായി തന്നെ കരുതാം. ഒരു പക്ഷെ ബ്രിട്ടീഷ ആധിപത്യത്തിനെതിരെ കേരളത്തിലെ തിരിവിതാംകൂർ രാജവംശം  എടുത്ത തന്ത്രപരമായ നിലപാട് തന്നെ രാജവംശവുമായി ബന്ധപ്പെട്ട ഈ നിധികൂമ്പാരത്തിന്റെ സുരക്ഷിതത്വം ലക്ഷ്യം വെച്ചായിരിക്കും

അതെ സമയം നൂറ്റാണ്ടുകൾ പാരമ്പര്യുമുള്ള കേരളത്തിലെ ചരിത്രം പടിച്ചവരാരും തന്നെ വിഭവങ്ങളുടെ സുലഭതകൾക്കുപരിയായി മറ്റു മേഘലകളിൽ കേരളം സമ്പന്നമായിരുന്നു എന്ന് അംഗീകരിക്കില്ല. പൊതുവേ ശരാശരി ജീവിതനിലവാരം പുലർത്തുന്നവരായിരുന്നു കേരളീയർ എന്നാണ് ചരിത്രങ്ങളിൽ നിന്നും വായിച്ചെടുക്കുന്നത്. സമ്പത്തിന്റെ സുലഭത എവിടെയും വായിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ സുലഭമായ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകഥയായിരൂന്നു കേരളത്തെ മറ്റു മേഘലകളിൽ നിന്നും വേർതിരിച്ചു നിർത്തിയിരുന്നതും, അതുവഴി വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തപ്പെട്ടിരുന്നതും. ഒരിക്കലും വലിയ സാമ്രാജ്യങ്ങളുടെ ഉത്ഭവത്തിനും, നിലനിൽ‌പ്പിന്നും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പ്രദേശവുമണ് കേരളം. തിരുവിതാംകൂർ കെന്ദ്രീകരിച്ചും, മലബാർ കേന്ദ്രീകരിച്ചുമുള്ള വിവിധ രാജവംശങ്ങൾ നിലനിന്നിരുന്നത് ഒരിക്കലും അതിർത്തികൾ സ്വയം വ്യാപിപ്പിക്കാതെയായിരുന്നു. കേരളത്തിനു പുറത്തേക്ക് ഒരിക്കൽ പോലും ഈ സാമ്രാജ്യങ്ങളുടെ വിസ്തൃതി കടന്നുചെന്നിട്ടുമില്ല. അതായത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രാജവംശങ്ങളുമായി താരതംയം ചെയ്യുമ്പോൾ വളരെ ചെറിയ സാമ്രാജ്യങ്ങളായിരുന്നു കേരളത്തിൽ നാട്ടുരാജ്യങ്ങൾക്കുണ്ടായിരുന്നത്. എന്നിട്ടൂം ഇനിയും എണ്ണിതിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലാത്ത സമ്പത്തിന്റെ അവകാശികളായിരുന്നു അന്നത്തെ ഒരു ചെറിയ രാജവംശമെങ്കിൽ, അതും അക്കാലത്തെ ജനങ്ങളുടെ ജിവിതനിലവാരത്തിൽ പറയത്തക്ക പുരോഗതിയൊന്നും വായിച്ചെടുക്കാൻ സാധിക്കാത്ത പശ്ചാതലത്തിൽ രാജവംശത്തിന്റെ ഈ കാണുന്ന സമ്പത്തിന്റെ ലഭ്യത എത്രമാത്രം സുതാര്യമാണ്. അന്നതെ രാജവംശങ്ങൾക്ക് സ്വന്തമായി സ്വർണ്ണ-രത്നഖനികൾ ഉണ്ടായിരുന്നുവോ? ഈ കണ്ണഞ്ചിപ്പിക്കുന്ന ഈ കരവിരുതായിരുന്നോ അന്നതെ രാജഭരണം? മറ്റേതെങ്കിലും  നിലക്ക് അവിഹിതമായി സമ്പാദിച്ചതോ? ജനങ്ങൾക്ക് അപ്രാപ്യമായ നിലക്ക് സമ്പത്ത് സ്വയംകേന്ദ്രീകരിക്കൽ മാത്രമായിരുന്നുവോ അന്നത്തെ രാജവംശങ്ങളുടെ പ്രധാന ലക്ഷ്യം? അതോ ജാതിയുടെ പേരിൽ പാവപ്പെട്ട തൊഴിലാളികളെ പാടത്തും പറമ്പിലും അടിമകളെ പോലെ തൊഴിൽ ചെയ്തതിന്റെ ഗുണഫലമാണോ ഇക്കാണുന്ന ലക്ഷം കോടിയുടെ സമ്പത്ത്? ഏതായാലും ഇന്നു കാണുന്നത് പോലെ ഭഗവാനു കാണിക്കവെച്ചതല്ല ഇന്ന് അളന്നു തിട്ടപ്പെടുത്തുന്ന സ്വത്തുക്കൾ എന്നു നിസ്സംശയം പരയാം. മറിച്ച് അത് തിരുവിതാംകൂറ് രാജവംശത്തിന്റെ സമ്പാദ്യം തന്നെയായിരുന്നു. പണം സമ്പാദിക്കാനുള്ള എളുപ്പമാർഗ്ഗമായി ഭക്തിവ്യവസായം മറുകയും അനേകായിരം കോടികൾ നൊടിയിടെ കൊണ്ട് ‘സമ്പാദിക്കുവാൻ ശേഷിയുള്ള’ അൾദൈവങ്ങൾ അരങ്ങുവാഴുകയും അവരെ സ്പ്പോൻസർ ചെയ്യാനും, ബിനാമികളാക്കുവാനും അധികാരദല്ലാളന്മാർ മതസരീക്കുന്ന ഇക്കാലത്തിന്റെ ഒരു നേർപതിപ്പ് തന്നെയായിരീകും അക്കാലത്തും നടന്നിരിക്കുക.അതായത് ദൈവത്തിന്റെ പേരിലുള്ള രാജവംശത്തിന്റെ  സ്വന്തം സമ്പാദ്യം. അത് അവർക്കെന്നല്ല ആർക്കെങ്കിലും ഉപകാരപ്പെട്ടോ എന്നത് മറ്റൊരു ചോദ്യവും..

ഏതായാലും അളണ്ണെടുത്ത ലക്ഷം കോടിയോളം വരുന്ന സ്വർണ്ണ ശേഖരത്തിന്റെ അവകാശത്തെ പറ്റിയ്യും, അതിന്റെ നിനിയോഗത്തെ പറ്റിയുമുള്ള ചർച്ചകളും ആശങ്കകളും കേരളത്തിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും ശ്രീപ്ത്മനാഭക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത ഈ നിധികുംഭങ്ങളുടെ അവകാശികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായമാണെന്നും അതിനാൽ ഈ സമ്പത്തിന്റെ ഗുണം ഹൈന്ദവ സമുദായത്തിന്നു ലഭിക്കണെമെന്നുമുള്ള സമുദായികമായ അഭിപ്രായം ഒരു വശത്ത്. അതെസമയം സ്വർണ്ണ ശേഖരങ്ങൾ തിരുവിതാംകൂർ രാജവംശത്തെയാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജഭരണവുമായി ബന്ധപ്പെട്ട പൊതുഖജനാവിന്റെ സ്വത്തുകൾ അക്കാലത്ത് സൂക്ഷിക്കപ്പെട്ടിരുന്നത് ക്ഷേത്രങ്ങളിൽ ആയിരുന്ന് എന്നത് കൊണ്ട് മാത്രം അത് ക്ഷേത്ര സ്വത്തുക്കൾ ആകുന്നില്ലെന്നും, മറിച്ച് കേരളസമൂഹത്തിനു അവകാശപ്പെട്ട പൊതുസ്വത്താണെന്നും ഒരു കൂട്ടർ. അക്കാരണം കൊണ്ട് തന്നെ കണ്ടെടുത്ത നിധിശേഖരം കേരളത്തിന്റെ പൊതുആവശ്യങ്ങൾക്കായി ഉപ്യോഗപ്പെടുത്തണമെന്ന നിലക്കുള്ള വാദങ്ങളും പ്രബലമാണ്. എന്തൊക്കെ തന്നെയായലും ഇത്രയും കാലം ജഡാവസ്ഥയിൽ ആർക്കുമുപകാരമില്ലാതെ കിടന്ന ലക്ഷം കോടിയുടെ ഈ സമ്പത്ത് അതുമായി ബന്ധപ്പെട്ട സമൂഹങ്ങളുടെ ഗുണപരമായ പുരോഗതിക്ക് വിനിയോഗിക്കപ്പെടേണ്ടതുണ്ട്. ലക്ഷകണക്കിനു ജനങ്ങളാണ് വിഭവ ദൌർലഭ്യം മൂലം പ്രയാസം അനുഭവിക്കുന്നത്. ഒരു നേരത്തെ ആഹാരം കഴിക്കാനാകാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായത്തിലെ  തന്നെ ലക്ഷോപലക്ഷം പേരാണ് കഷ്ടത അനുഭവിക്കുന്നത്. ഇത്രമാത്രം നിധിശേഖരം കാത്തുസൂക്ഷിക്കപ്പെട്ട ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ നടയിൽ തന്നെ ആയിരങ്ങൾ വളരെ പ്രയാസത്തോടെ ജിവിക്കുന്നുണ്ട്. ആർക്കും ഉപകാരമില്ലാതെ ഖരാവസ്ഥയിൽ കിടക്കുന്ന ഈ നിധിശേഖരം കൊണ്ട് ക്ഷേത്രങ്ങൾക്കെന്ത് പ്രയോചനം? ദൈവങ്ങളുടെ സമ്പത്തിനെ കുറിച്ച് ഭക്തരക്ക് പരസ്പരം അഹന്ത പറയാനോ? വാസ്തവത്തിൽ ദൈവങ്ങൾക്ക് സമ്പത്തിന്റെ ആവശ്യമുണ്ടോ? ഒരു നേരത്തെ അന്നത്തിനു വേണ്ടി പത്മനാഭ ഭക്തർ തന്നെ കഷ്ടപ്പെടുമ്പോൾ ലക്ഷം കോടിക്ക് മേലയുള്ള ദൈവത്തിന്റെ കുടിയിരുപ്പും, പ്രതിഷ്ടയും തന്നെ ന്യായമാണോ? അത് ദൈവീകമാണോ? ദൈവമെന്നത് സാമൂഹിക നീതിക്ക് എതിരു നിൽക്കുന്ന മുലധന വ്യവസ്ഥിയെയാണോ പ്രതിനിധാനം ചെയ്യുന്നത്? ഏതായാലും ജനങ്ങൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോൾ ശതക്കണക്കിനു കിലോ തൂക്കം വരുന്ന സ്വർണ്ണതളികയിലും, സ്വർണ വാളുകളിലും,കോടികൾ മൂല്യം വരുന്ന വജ്രാഭരണങ്ങളിലും,രതാനാഭരണങ്ങളിലും സ്സംതൃപ്തികാണുന്ന ദൈവികതയെ യഥാർത്ഥ ദൈവീകതയായി അംഗീകരിക്കാം പ്രയാസമാണ്. സമ്പത്ത് ഒരു വശത്ത് കേന്ദ്രീകരിക്കപ്പെടുകയും അതുമായി ബന്ധപ്പെടുന്ന സമൂഹങ്ങൾ പ്രയാസപ്പെടുകയും ചെയ്യുന്ന ഈ ഭക്തിയെ യഥാർത്ഥ ഭക്തിയായും അംഗീകരിക്കുക പ്രയാസമാണ്.

ഈ വിഷയത്തിൽ ഇടപ്പെട്ട വിവിധ സാമൂഹിക പ്രവർത്തകർ പ്രകടിപ്പിച്ച അഭിപ്രായം ഇവിടെ പ്രസക്തമാകുകയാണ്.അതായത് ഇക്കാണുന്ന സമ്പാദ്യത്തിന്റെ ഗുണഫലം അതുമായി ബന്ധപ്പെട്ട ജനതക്ക് തന്നെ നൽകണം. ഭക്തർ പട്ടിണി കിടക്കുമ്പോൾ സ്വർണ്ണതിന്റെയും, വജ്രങ്ങളുടെയും മേലെ ദൈവത്തെ പ്രതിഷ്ടിച്ച് സായൂജ്യമടയലല്ല യഥാർത്ഥ ഭക്തി, മറിച്ച് ഭക്തരുടെ പ്രയാസങ്ങൾക്ക് അറുതിവരുത്തുന്ന നിലക്ക് അത് വിനിയോഗിക്കപ്പെടുമോഴാണ്. ആ നിലക്ക് ഇനിയും അളന്നു തിട്ടപ്പെടുത്താൻ സാധിക്കാത്ത ലക്ഷം കോടിയുടെ സമ്പത്തിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്..

5 comments:

 1. ഒരു നേരത്തെ അന്നത്തിനു വേണ്ടി പത്മനാഭ ഭക്തർ തന്നെ കഷ്ടപ്പെടുമ്പോൾ ലക്ഷം കോടിക്ക് മേലയുള്ള ദൈവത്തിന്റെ കുടിയിരുപ്പും, പ്രതിഷ്ടയും തന്നെ ന്യായമാണോ? അത് ദൈവീകമാണോ? ദൈവമെന്നത് സാമൂഹിക നീതിക്ക് എതിരു നിൽക്കുന്ന മുലധന വ്യവസ്ഥിയെയാണോ പ്രതിനിധാനം ചെയ്യുന്നത്?

  ReplyDelete
 2. ഒരഭിപ്രായമേ എനിക്ക് ഉള്ളൂ ... ഈ സ്വത്ത് ഉപകാര പെടണം

  ഹിന്ദു സമുദായത്തിലെ പാവങ്ങളുടെ പുനരുദ്ധാരണത്തിന് ചിലവഴിക്ക പെട്ടാലും ഒരു പ്രശ്നവുമില്ല , അവര്‍ക്കെങ്കിലും ഉപകാര പെടട്ടെ , പക്ഷെ പണം കണ്ടപ്പോ രാജ്യ ത്തിനെ ഒറ്റി രാജ ഭക്തി പ്രകടിപ്പിക്കുന്ന ചവറുകളെ ആ വഴിക്ക് അടിപ്പിക്കരുത്

  ReplyDelete
 3. നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശാരി അല്ല .പദ്മനാഭന്റെ സ്വത്ത്‌ അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്‌

  ReplyDelete
 4. Good article !
  Let it be for human. God/s does not require fund as they require human to worship them, not by money but helping people by money.
  This was a crime as this treasure was kept idle for years where this could have used for betterment and development of the country and people. No God will favour on keeping this treasury idle. If anyone think so, they are against God and People. Let rulers and people think sensibly.

  ReplyDelete
 5. ജനങ്ങളുടെ നികുതി പണം ജനങ്ങള്‍ക്ക്‌ അവരുടെ പുരോഗമനത്തിന് നല്‍കേണ്ടതുണ്ട്...
  അത് ആര്‍ക്കായാലും കുഴപ്പമില്ല...

  സ്വര്‍ണ്ണം കണ്ടു കണ്ണ് മഞ്ഞളിച്ചു ചരിത്രങ്ങള്‍ എല്ലാം മറന്നു മീന്‍ തല കാണുമ്പോള്‍ പിറകെ കൂടുന്ന പൂച്ചയെ പോലെ ഇപ്പോള്‍ പമ്മി വരുന്ന ചില കള്ള പൂച്ചകളെ സൂക്ഷിക്കെന്ടതുന്ടു

  അപ്പോഴും ഒന്നറിയാം ഈ പൂച്ചയ്ക് അവിടെ സ്ഥാനം ഉണ്ടാകില്ല കാരണം നമുക്ക്‌ മുന്നേ ഉള്ള ചരിത്രം നമ്മോടു പറഞ്ഞു തന്നതും അതാണല്ലോ..

  ReplyDelete