Monday, July 25, 2011

പുരോഗമന പരിണാമ രസായനം
പുരോഗമന പരിണാമ രസായനം

വെട്ടി നുറുക്കി,അടിച്ചു, പിഴിഞ്ഞ് സ്വഭാവ ഗുണം മാറ്റേണ്ട സാധനങ്ങൾ

1) പർദ്ദ മുഖം മൂടിയത് : രണ്ട്
2) പർദ്ദ മുഖം മൂടാത്തത് : ഒന്ന്
3) താടി നീളത്തിൽ അരിഞ്ഞത് : ഒരു കപ്പ്
4) അരവണപ്പായസം : അഞ്ച് കണ്ടൈനർ
5) രുദ്രാക്ഷം : പത്തെണ്ണം
6) കൊന്തയും ളോഹയും : രണ്ട് ജോഡി
7) മമോദിസ  മാർക് ഇഞ്ചി : രണ്ട് അല്ലി
8) പച്ചമുളക്  :അഞ്ചെ എണ്ണം

രസായനത്തിനു രുചിഭേതം വരുത്താനുള്ള സാധനങ്ങൾ

1) ഡാർവിൻ ബ്രാൻഡ് മദ്യം  : അഞ്ച് കപ്പ്
2) അദ്ധ്യാപകന്റെ തല വെട്ടീയ രക്തം  : ഒരു കപ്പ്

പാചകം ചെയ്യേണ്ട വിധം..
                 
സാമാന്യം വലുപ്പമുള്ള ചട്ടി ചൂടാക്കുക.. ചട്ടി ചൂടായാൽ അഞ്ച് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അര ടീസ്പൂൺ ഉപ്പ് വിതറുക. വെളിച്ചെണ്ണ നന്നായി തിളച്ചു വന്നാൽ പച്ചമുളകും, മമോദിസ മാർക് ഇഞ്ചിയും ആവൊളം ശക്തിയെടുത്ത് അടിച്ചു ചതച്ച് വെളിച്ചണ്ണയിൽ വിതറുക. ശേഷം  നേരത്തെ മാറ്റി വെച്ച  രണ്ടു തരം പർദ്ദയും, താടിയും,  പറ്റാവുന്നിടത്തോളം പല്ലിറുക്കി, മുഖം ചുവപ്പിച്ചു, തെറി പറഞ്ഞുകൊണ്ട്  അടിച്ചരച്ച് പിഴിഞ്ഞ് തിളച്ച വെളിച്ചെണ്ണയിലേക്ക് പകരുക. അരമണിക്കൂറിനു ശേഷം അരവണപ്പായസം, രുദ്രാക്ഷം, കൊന്ത, ളോഹ എന്നിവ ഒരുമിച്ചു ചേർത്തരച്ച് പിഴിഞ്ഞ് സ്വഭാവഗുണം മാറ്റി തെറിയഭിഷേകത്താൽ  തന്നെ വെളിച്ചെണ്ണയിലേക്ക് ഒഴിക്കുക..
   
നന്നായി വെട്ടീത്തിളച്ചു വന്നാൽ രണ്ട് കപ്പ്  ഡാർവിൻ ബ്രാൻഡ് മദ്യം കലർത്തി നന്നായി കുറുക്കി ചട്ടിയിലേക്ക് ഒഴിക്കുക..മതപ്പാടുള്ള അരുചികൾ മാറ്റി പുരോഗമന രുചിഭേതം വരാൻ ഇത് ഉത്തമമാണ്. രണ്ട് ടീസ്പൂൺ ഉപ്പ് വീണ്ടും ഇടുക..തിളച്ചു ആവി വന്നു തുടങ്ങിയാൽ തീ കുറക്കുക..അരമണിക്കൂർ ചെറിയ തീയിൽ കത്തിച്ചാൽ അല്പം കുഴമ്പ് രൂപത്തിലായിരിക്കും ഉണ്ടാകുക.. അല്പമൊന്നു ചൂടാറിക്കഴിഞ്ഞാൽ അദ്ധ്യാപകന്റെ തല വെട്ടിയെടുത്ത രക്തം മുകളിലൂടെ ചാലിക്കുക..ഇത് രസായനത്തിനു വിപ്ലവവീര്യം വരുത്താൻ ഉത്തമമാണ്. പത്ത് മിനിട്ടിനു ശേഷം തീ കെടൂത്തുക..

അര മണിക്കൂർ ആ നിലയിൽ വെച്ചതിനു ശേഷം രസായനം അല്പം ചൂടാറിയാൽ കുറെശ്ശെയായി ചെറിയ ചെറിയ സ്റ്റീൽ ഗ്ലാസുകളിലേക്ക് പകരുക. പതിനഞ്ച് മിനുട്ട് ഈ നിലയിൽ വെച്ചതിനു ശേഷം പുരോഗമന രസായനം നിറച്ച ചെറു ഗ്ലാസുകൾ ഫ്രീസറിൽ അരമണിക്കൂർ വെക്കുക..അരമണിക്കൂറിനു ശേഷം രസായനംപുറത്തെടുക്കുക..

ഇപ്പൊൾ നിങ്ങളുടെ മുൻപിൽ ഇരിക്കുന്നതാണ് പുരോഗമന പരിണാമ  രസായനം..ഇത് ഒരു കപ്പ് മുതൽ രണ്ട് കപ്പ് വരെ ആഹാരത്തിനു മുൻപും പിൻപും കഴിക്കാം..

ഗുണങ്ങൾ:

1) മതപ്പാടുള്ളവരെ കാണുമ്പോൾ തെറിപറയുന്നതിനു മുൻപും പിൻപും രസായനം ഓരോ കപ്പ് സേവിക്കുന്നത് നാവിന്റെ ദ്രുതഗതിയിലുള്ള ചലനത്തിനും ഇനിയും കണ്ടുപിടിക്കാത്ത തെറികൾ പുറത്തുവരാനും ഉപകരിക്കും..

2) ഇനിയും മാറ്റാത്തെ മത*പ്പാടുകളുമായി *പലവഞ്ചിയിൽ സഞ്ചരിക്കുന്നവർ ഇതു സേവിച്ചാൽ രണ്ട് വഞ്ചിയിലും കാൽ വെക്കാൻ പാകത്തിൽ കാലിനു മാർദ്ദവം ലഭിക്കും.

3) ഉറങ്ങിയാൽ മൂന്നു തവണയെങ്കിലും വേശ്യാലയം സ്വപ്നം കണ്ടില്ലെങ്കിൽ മന:സമാധാനം നഷ്ടപ്പെടുന്ന പുരോഗമനവാദികൾ രസായനം രണ്ട് ഗ്ലാസ് വീതം ഉറങ്ങുന്നതിനു മുൻപെ സേവിച്ചാൽ ശിഷ്ടകാലം മുഴുക്കെ വേശ്യാലയ അന്തേവാസിയായി കഴിയുന്ന സ്വപ്നങ്ങൾ കാണാൻ ഭാഗ്യം ഉണ്ടാകും.

വരിക പുരോഗമന പരിണാമ രസായനം സേവിക്കുക

Tuesday, July 5, 2011

വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്
വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്
വെള്ളാപള്ളി പ്രാഞ്ചി: ന്റെ പുണ്യാളോഇക്കൊരു വെഷമണ്ട്.. ഇന്റെ ഈ പെരിന്റെ വാല്.. അതങ്ടു മാറുന്നില്ല.. മ്മ്ടെ പണിക്കരെ തൊളീ കുരെ കാലം കയ്യ്ട്ടു നടന്നിട്ടുംമ്മ്ടെ പത്വനാവൻ പുണ്യാളനു വേണ്ടി നാലു വർത്തമാനം പറഞ്ഞിട്ടും വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങു പോണില്ലആളോളു കള്ളുകച്ചോടം നടത്തുന്ന വെള്ളാപള്ളി പ്രാഞ്ചീന്നാ ഇപ്പമ് വിളി..ഈ വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങ് മാറ്റി പണിക്കർ പ്രാഞ്ചീന്നോ,, നായരു പ്രാഞ്ചീന്നൊ, പ്രാഞ്ചി വർമ്മാന്നോ.. ആള്വോളെ കൊണ്ട് വിളിപ്പിക്കാൻ ഞാന്നീ എന്താ ചെയ്യണ്ടെ ഇന്റെ പൂണ്യാളോ?

   കൊറെ മുന്നെ ഇന്ദു ഐക്യംന്നൊക്കെ പരഞു കൊറെ നടന്നു.. കൊർച്ചീസം പണിക്കരുണ്ടാർന്നു കൂടെപിന്നെ പണിക്കരു പണിക്കരെ പാട്ടിന്നു പോയിഇന്റെ ചെരുപ്പിന്റെ അടി തേഞ്ഞത് മിച്ചം

    കാര്യം പണ്ട് ഇവന്മാരു നമ്മെ ഇവരു നടക്കണ വഴീക്കൊടെ വഴീ നടത്തീട്ടില്ല..  അകലെ നിന്ന് ഹോയ് ഹോയ് ന്ന് കേട്ടാ ഇമ്മ വഴി മാറി നിന്നു കൊടുക്കണം..അവരു പോണ പുണ്യാളന്മാരെ ഇമ്മക്ക് കാണാനും സമ്മതിച്ചിട്ടില്ല.. ഇന്നാലും ഇപ്പം ഞൻ ആരാ അപ്പനപ്പൂപ്പനാക്കി തുടങ്ങി വെച്ച ഈ കള്ള് കച്ചോടം ഞാനങ്ങ് വളർത്തി വലുതാകിയില്ലേ?? ഒരു പൊസിഷനൊക്കെ വേണ്ടേ

ഈ പേരുണ്ടാക്കാനായി.. രൂപ ഒന്നും രണ്ടുമല്ല പൊടിഞ്ഞത്.. ഒന്നര കോടിയാ.. കാശ് പോട്ടെ.. പെര് ഇപ്പ്ലും പഴെ വള്ളാപള്ളി പ്രാഞ്ചിന്ന് തന്ന്യാ

മ്മ്ടെ ശബരിമലേലെ പുണ്യാളന്റെ കമ്മ്റ്റീലൊക്കെ മ്മ്ടെ ആളെ കേറ്റി നോക്കി.. അവരു കുറെ കാശ് കട്ടെടുത്തത് മിച്ചം,..ആ ചിത്തപേരും മ്മ്കന്നെ

പുണ്യാളൻ: ഡാ..പ്രാഞ്ചീവെള്ളാപള്ളിപ്രാഞ്ചീ..നീ ഏത് പണിക്കർടെ തോളീ കയ്യ്ട്ട് നടന്നിട്ടുംപത്മനാപൻ പുണ്യാളനു വേണ്ടി നാക്കിട്ടടിച്ചിട്ടൊന്നും കാര്യല്ല.അവരൊക്കെ വല്യ ആളോളാല്ലേഅവർക്കൊക്കെ നീയ്യു.. ഇപ്പ്ലും പഴേ.. അടിയാളൻ തന്നെ..

നീയെന്തിനാ വെർതെ പപ്പനാവന്റെ ആളാവാൻ നോക്കിയത്..നിന്റെ അപ്പനപ്പൂപ്പന്മാരോട് അവരീക്കാണിച്ചതൊക്കെ കള്ള് കച്ചോടം നടത്തി കൊറച്ച് കാശുണ്ടാകുമ്പോഴേക്ക് നീ മറന്നോ??? നിന്റെ അപ്പനപ്പൂപ്പന്മാരുടെ വെയർപാണവിടെ സ്വർണ്ണ കിണ്ടിയും, സ്വർണ്ണ കക്കൂസുമൊക്കെ ഉണ്ടാക്കി വെച്ച്രിക്കണത്.. അത് നീ മരന്നു..നീ വന്ന വഴിയും മറന്നു..നിന്റെ കൂടെ ഉള്ള ആളോളെം നീ മറന്നു..

 നിനക്ക് തോന്നുന്നുണ്ടോ അവരു നിന്നെ അവരുടെ കൂട്ടത്തീ കൂടുമെന്ന്? നീ ഇപ്പളും അവർക്കു വെറും വെള്ളാപള്ളി പ്രാഞ്ചി തന്നാ.. കള്ളു ചെത്താൻ നടന്നിരുന്നവന്റെമകൻ .കള്ളു കച്ചവടം നടത്തി കാശുണ്ടാക്കിയ വെള്ളാപള്ളി പ്രാഞ്ചി..

നീ വെറുതെ വായിട്ടലക്കും അവരു കാര്യവും നേടും..

കാര്യം കണ്ട് കഴിഞ്ഞാൽ അവരൊക്കെ നിന്നെ അവരുടെ വഴിക്കേ അടുപ്പിക്കുല്ല..
വെറുതെ വായീലെ വെള്ളം വറ്റീക്കണ്ട നിന്റെ കള്ള് കച്ചവടം നടത്തിയ കാശും കളയണ്ട..

വെള്ളാപള്ളി പ്രാഞ്ചി: മ്മ്ടെ പണികരെ അലമ്പായി നടക്ക്ണ  ഏതെങ്കിലും ചെക്കനെ എന്റെ അവകാശി ആകിയാലോ? അപ്പോ പേരു മാറുമോ? മാന്യത വരുമോ? അവർടെ കൂട്ടത്തീ കൂട്ടുമോ?

പുണ്യാളൻ: ഡാ വെള്ളാപള്ളീ പ്രാഞ്ചീ.. അപ്പ അവർ നിന്നെ പണിക്കരെ മോനെ ദത്തെടുത്ത വെള്ളാപള്ളി പ്രാഞ്ചീന്നു വിളിക്കുംഹ ഹ.

വെള്ളാപള്ളി പ്രാഞ്ചി: അപ്പ പുണ്യാളാ..ഈ രാജഭരണോന്നൊക്കെ പറേണതോ.. നല്ല രസല്ലേ?? കുതിര തേരും.. ദാസിമാരുമൊക്കെയായി..ആരവിടെ ഉത്തരവ് അടിയൻഎന്നൊക്കെ ടീവീ സീരിയലിൽ കാണുമ്പ നല്ല രസല്ലേ.. പുണ്യാളാ..

പുണ്യാളൻ:ഡാ പൊട്ടൻ പ്രാഞ്ചീ.. ആ കൊട്ടാരത്തിന്റെ മിറ്റത്ത് ചവിട്ടാനുള്ള അധികാരം നിന്റെ കുട്ടർക്ക് ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോണില്ല കച്ചവടം നടത്തി കാശുണ്ടാക്കി എന്ന് പറഞ്ഞിട്ട് ആ വഴിക്കെങ്ങാനും നീയൊന്ന് ചെന്ന് നോക്ക്.. നിന്നെ പിടിച്ച് വീണ്ട്ം തെങ്ങേൽ കേറ്റും അവന്മാർ.. ഇതൊക്കെ അറിഞ്ഞിട്ടാണ് രാശഭരണം, രാശാവ് എന്നൊക്കെ പറഞ്ഞ് നീ നടക്കണു.. നിനക്ക് ബുദ്ധീല്ലേ?
പിന്നെ നിനക്ക് ഇനിം രാജാവിന്റെ അടിയനാകണോ????

വെള്ളാപള്ളി പ്രാഞ്ചി: അപ്പ ഈ വെള്ളാപള്ളി പ്രാഞ്ചീന്നുള്ള പേരങ്ങ് പോകൂല്ലാന്ന് അല്ലേ?

 ഞങ്ങളീ ഇക്കണ്ട നാളുമുഴുവൻ വേദപുസ്തകോം വായിച്ചത് മുഴുവൻ വേയ്സ്റ്റായി അല്ലേ?? വല്യ ചതിയായി പ്പോയിപുണ്യാളൻ: പ്രാഞ്ചീ ജാത്യാലുള്ളതു തൂത്താൽ പോകില്ല” എന്നാൺ നിന്റെ നാട്ടിലെ ചൊല്ലു

വെല്ലാപള്ളി പ്രാഞ്ചി: അടിയന്‍ 
  

Sunday, July 3, 2011

ശ്രീ പത്മനാഭ…..


ശ്രീ പത്മനാഭ..


മാന്ത്രിക കഥകൾ എന്നപോലെയാണ് തലസ്ഥാനനഗരിയിലെ പുകൾപൊറ്റ ശ്രീ പത്മനാപക്ഷേത്രത്തിലെ നിധികൂമ്പാരത്തിന്റെ കണക്കുകൾ പുറത്തു പറയുന്നത്. നൂറ്റാണ്ടുകളായി അടഞ്ഞു കിടന്നിരുന്ന പത്മനാപക്ഷേത്രത്തിന്റെ സ്വത്തുവഹകൾ അളന്നു തിട്ടപ്പെടുത്തണമെന്ന രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ തുടർന്ന  ഇക്കാലമത്രയും വിശ്വാസികളുടെ മനസ്സിൽ വെറും കഥകളും, സ്വപ്നങ്ങളുമായി നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഉള്ളറകൾ ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നത്. ആദ്യമാദ്യം ആയിരം കോടികളിലൊതുങ്ങുമെന്നു കരുതിയിരുന്ന സ്വർണ്ണ കൂമ്പാരത്തിന്റെ കണക്കുകൾ ദിവസങ്ങൾ പിന്നിടുമ്പോൽ ലക്ഷം കോടിയിലെത്തി നിൽക്കുന്നു. ഇനിയും പല നിലവറകളിലേക്കും പരിശോധകർ പ്രവേശികാനിരിക്കുന്നതേയുള്ളൂ.. പരിശോധാന പൂർണ്ണമായാൽ ഒന്നല്ല രണ്ട് ലക്ഷം കോടിയുടെ ഉരുപ്പടികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നാലും അത്ഭുതപ്പെടാനില്ല. മാത്രമല്ല കണ്ടെടുത്ത സ്വത്തുക്കളുടെ പൈതൃക മൂല്യം കൂടെ കണക്കിലെടുക്കുമ്പൊൾ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഏതായാലും പുതിയ സംഭവവികാസങ്ങളെ തുടർന്ന് വിശ്വാസികൾ ഒരേ സമയം ആഹ്ലാദത്തിലും, അതെ സമയം തന്നെ ആശങ്കാകുലരുമാണ്.

പ്രധാനമായും നിരവധി വൈദേശികാക്രമണങ്ങൾക്ക് ഇരയായിട്ടുള്ള ഇന്ത്യാ മഹാരാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം നിരവധി ബാഹ്യ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും ഇക്കണ്ട സ്വത്തുവഹകൾ അവരുടെ കണ്ണിൽ പെടാതെ നാളിതുവരെ സംരക്ഷിക്കുവാൻ ക്ഷേത്രവുമായി ബന്ധപ്പെട്ട രാജവംശം കാണിച്ച ജാഗ്രത ഇവിടെ എടുത്തു പറയേണ്ടതാണ്. വൈദേശികാക്രമണങ്ങൾക്ക് ഇന്ത്യാ മഹാരജ്യം വേദിയാക്കപ്പെട്ട സാഹചര്യത്തിൽ രാജവംശങ്ങളുമായി ബന്ധപ്പെട്ട സ്വത്തുവഹകൾ അക്കാലങ്ങളിൽ സൂക്ഷിച്ചിരുന്നത് പ്രധാനമായും ക്ഷേത്രങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ ഈ സമ്പത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമായും അക്രമണത്തിന്നിരരായിരുന്നത് ക്ഷേത്രങ്ങൾ തന്നെയായിരുന്നു. അതിനു മതപരമായ മാനമെന്നതിലുപരി സാമ്പത്തികമായ ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉത്തരേന്ത്യയിൽ തന്നെ നിരവധി ക്ഷേത്രങ്ങൾ സമ്പത്തിക  ലക്ഷ്യം വെച്ച് കൊണ്ട് വിവിധ അക്രമണങ്ങല്ക്കിരയായിട്ടുണ്ട്.. മുഗളന്മാരും, ബ്രിട്ടീഷുകരുമടങ്ങുന്ന വൈദേശിക സൈനികാര്‍  ഈ വിഷയത്തിൽ അവരുടേതായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. മയൂര സിംഹാസനം, കോഹിന്നൂർ രത്നം എന്നിവ പ്ലുള്ള മൂല്യം നിർണ്ണയിക്കൽ അസാധ്യമായ നിരവധി വസ്തുക്കൾ മുഗൾ - ബ്രിട്ടീഷ് സൈനികർ ഇന്ത്യയിൽ നിന്ന് നാടുകടത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകളോളം ബ്രിട്ടീഷ ആധിപത്യത്തിൽ കീഴിൽ കേരളം അമർന്നു കിടന്നപ്പോഴും, നിരവധി അധിനിവേശ വീരുദ്ധ സമരങ്ങൾക്ക് കേരളം വേദിയായിട്ടും, ഇക്കാണുന്ന സ്വർണ്ണ കൂമ്പാരം  അക്രമികളുടെ കണ്ണിൽ പെടാതെ സംരക്ഷിക്കപ്പെട്ടത് ഭാഗ്യമായി തന്നെ കരുതാം. ഒരു പക്ഷെ ബ്രിട്ടീഷ ആധിപത്യത്തിനെതിരെ കേരളത്തിലെ തിരിവിതാംകൂർ രാജവംശം  എടുത്ത തന്ത്രപരമായ നിലപാട് തന്നെ രാജവംശവുമായി ബന്ധപ്പെട്ട ഈ നിധികൂമ്പാരത്തിന്റെ സുരക്ഷിതത്വം ലക്ഷ്യം വെച്ചായിരിക്കും

അതെ സമയം നൂറ്റാണ്ടുകൾ പാരമ്പര്യുമുള്ള കേരളത്തിലെ ചരിത്രം പടിച്ചവരാരും തന്നെ വിഭവങ്ങളുടെ സുലഭതകൾക്കുപരിയായി മറ്റു മേഘലകളിൽ കേരളം സമ്പന്നമായിരുന്നു എന്ന് അംഗീകരിക്കില്ല. പൊതുവേ ശരാശരി ജീവിതനിലവാരം പുലർത്തുന്നവരായിരുന്നു കേരളീയർ എന്നാണ് ചരിത്രങ്ങളിൽ നിന്നും വായിച്ചെടുക്കുന്നത്. സമ്പത്തിന്റെ സുലഭത എവിടെയും വായിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ സുലഭമായ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകഥയായിരൂന്നു കേരളത്തെ മറ്റു മേഘലകളിൽ നിന്നും വേർതിരിച്ചു നിർത്തിയിരുന്നതും, അതുവഴി വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തപ്പെട്ടിരുന്നതും. ഒരിക്കലും വലിയ സാമ്രാജ്യങ്ങളുടെ ഉത്ഭവത്തിനും, നിലനിൽ‌പ്പിന്നും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പ്രദേശവുമണ് കേരളം. തിരുവിതാംകൂർ കെന്ദ്രീകരിച്ചും, മലബാർ കേന്ദ്രീകരിച്ചുമുള്ള വിവിധ രാജവംശങ്ങൾ നിലനിന്നിരുന്നത് ഒരിക്കലും അതിർത്തികൾ സ്വയം വ്യാപിപ്പിക്കാതെയായിരുന്നു. കേരളത്തിനു പുറത്തേക്ക് ഒരിക്കൽ പോലും ഈ സാമ്രാജ്യങ്ങളുടെ വിസ്തൃതി കടന്നുചെന്നിട്ടുമില്ല. അതായത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രാജവംശങ്ങളുമായി താരതംയം ചെയ്യുമ്പോൾ വളരെ ചെറിയ സാമ്രാജ്യങ്ങളായിരുന്നു കേരളത്തിൽ നാട്ടുരാജ്യങ്ങൾക്കുണ്ടായിരുന്നത്. എന്നിട്ടൂം ഇനിയും എണ്ണിതിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലാത്ത സമ്പത്തിന്റെ അവകാശികളായിരുന്നു അന്നത്തെ ഒരു ചെറിയ രാജവംശമെങ്കിൽ, അതും അക്കാലത്തെ ജനങ്ങളുടെ ജിവിതനിലവാരത്തിൽ പറയത്തക്ക പുരോഗതിയൊന്നും വായിച്ചെടുക്കാൻ സാധിക്കാത്ത പശ്ചാതലത്തിൽ രാജവംശത്തിന്റെ ഈ കാണുന്ന സമ്പത്തിന്റെ ലഭ്യത എത്രമാത്രം സുതാര്യമാണ്. അന്നതെ രാജവംശങ്ങൾക്ക് സ്വന്തമായി സ്വർണ്ണ-രത്നഖനികൾ ഉണ്ടായിരുന്നുവോ? ഈ കണ്ണഞ്ചിപ്പിക്കുന്ന ഈ കരവിരുതായിരുന്നോ അന്നതെ രാജഭരണം? മറ്റേതെങ്കിലും  നിലക്ക് അവിഹിതമായി സമ്പാദിച്ചതോ? ജനങ്ങൾക്ക് അപ്രാപ്യമായ നിലക്ക് സമ്പത്ത് സ്വയംകേന്ദ്രീകരിക്കൽ മാത്രമായിരുന്നുവോ അന്നത്തെ രാജവംശങ്ങളുടെ പ്രധാന ലക്ഷ്യം? അതോ ജാതിയുടെ പേരിൽ പാവപ്പെട്ട തൊഴിലാളികളെ പാടത്തും പറമ്പിലും അടിമകളെ പോലെ തൊഴിൽ ചെയ്തതിന്റെ ഗുണഫലമാണോ ഇക്കാണുന്ന ലക്ഷം കോടിയുടെ സമ്പത്ത്? ഏതായാലും ഇന്നു കാണുന്നത് പോലെ ഭഗവാനു കാണിക്കവെച്ചതല്ല ഇന്ന് അളന്നു തിട്ടപ്പെടുത്തുന്ന സ്വത്തുക്കൾ എന്നു നിസ്സംശയം പരയാം. മറിച്ച് അത് തിരുവിതാംകൂറ് രാജവംശത്തിന്റെ സമ്പാദ്യം തന്നെയായിരുന്നു. പണം സമ്പാദിക്കാനുള്ള എളുപ്പമാർഗ്ഗമായി ഭക്തിവ്യവസായം മറുകയും അനേകായിരം കോടികൾ നൊടിയിടെ കൊണ്ട് ‘സമ്പാദിക്കുവാൻ ശേഷിയുള്ള’ അൾദൈവങ്ങൾ അരങ്ങുവാഴുകയും അവരെ സ്പ്പോൻസർ ചെയ്യാനും, ബിനാമികളാക്കുവാനും അധികാരദല്ലാളന്മാർ മതസരീക്കുന്ന ഇക്കാലത്തിന്റെ ഒരു നേർപതിപ്പ് തന്നെയായിരീകും അക്കാലത്തും നടന്നിരിക്കുക.അതായത് ദൈവത്തിന്റെ പേരിലുള്ള രാജവംശത്തിന്റെ  സ്വന്തം സമ്പാദ്യം. അത് അവർക്കെന്നല്ല ആർക്കെങ്കിലും ഉപകാരപ്പെട്ടോ എന്നത് മറ്റൊരു ചോദ്യവും..

ഏതായാലും അളണ്ണെടുത്ത ലക്ഷം കോടിയോളം വരുന്ന സ്വർണ്ണ ശേഖരത്തിന്റെ അവകാശത്തെ പറ്റിയ്യും, അതിന്റെ നിനിയോഗത്തെ പറ്റിയുമുള്ള ചർച്ചകളും ആശങ്കകളും കേരളത്തിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും ശ്രീപ്ത്മനാഭക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത ഈ നിധികുംഭങ്ങളുടെ അവകാശികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായമാണെന്നും അതിനാൽ ഈ സമ്പത്തിന്റെ ഗുണം ഹൈന്ദവ സമുദായത്തിന്നു ലഭിക്കണെമെന്നുമുള്ള സമുദായികമായ അഭിപ്രായം ഒരു വശത്ത്. അതെസമയം സ്വർണ്ണ ശേഖരങ്ങൾ തിരുവിതാംകൂർ രാജവംശത്തെയാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജഭരണവുമായി ബന്ധപ്പെട്ട പൊതുഖജനാവിന്റെ സ്വത്തുകൾ അക്കാലത്ത് സൂക്ഷിക്കപ്പെട്ടിരുന്നത് ക്ഷേത്രങ്ങളിൽ ആയിരുന്ന് എന്നത് കൊണ്ട് മാത്രം അത് ക്ഷേത്ര സ്വത്തുക്കൾ ആകുന്നില്ലെന്നും, മറിച്ച് കേരളസമൂഹത്തിനു അവകാശപ്പെട്ട പൊതുസ്വത്താണെന്നും ഒരു കൂട്ടർ. അക്കാരണം കൊണ്ട് തന്നെ കണ്ടെടുത്ത നിധിശേഖരം കേരളത്തിന്റെ പൊതുആവശ്യങ്ങൾക്കായി ഉപ്യോഗപ്പെടുത്തണമെന്ന നിലക്കുള്ള വാദങ്ങളും പ്രബലമാണ്. എന്തൊക്കെ തന്നെയായലും ഇത്രയും കാലം ജഡാവസ്ഥയിൽ ആർക്കുമുപകാരമില്ലാതെ കിടന്ന ലക്ഷം കോടിയുടെ ഈ സമ്പത്ത് അതുമായി ബന്ധപ്പെട്ട സമൂഹങ്ങളുടെ ഗുണപരമായ പുരോഗതിക്ക് വിനിയോഗിക്കപ്പെടേണ്ടതുണ്ട്. ലക്ഷകണക്കിനു ജനങ്ങളാണ് വിഭവ ദൌർലഭ്യം മൂലം പ്രയാസം അനുഭവിക്കുന്നത്. ഒരു നേരത്തെ ആഹാരം കഴിക്കാനാകാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായത്തിലെ  തന്നെ ലക്ഷോപലക്ഷം പേരാണ് കഷ്ടത അനുഭവിക്കുന്നത്. ഇത്രമാത്രം നിധിശേഖരം കാത്തുസൂക്ഷിക്കപ്പെട്ട ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ നടയിൽ തന്നെ ആയിരങ്ങൾ വളരെ പ്രയാസത്തോടെ ജിവിക്കുന്നുണ്ട്. ആർക്കും ഉപകാരമില്ലാതെ ഖരാവസ്ഥയിൽ കിടക്കുന്ന ഈ നിധിശേഖരം കൊണ്ട് ക്ഷേത്രങ്ങൾക്കെന്ത് പ്രയോചനം? ദൈവങ്ങളുടെ സമ്പത്തിനെ കുറിച്ച് ഭക്തരക്ക് പരസ്പരം അഹന്ത പറയാനോ? വാസ്തവത്തിൽ ദൈവങ്ങൾക്ക് സമ്പത്തിന്റെ ആവശ്യമുണ്ടോ? ഒരു നേരത്തെ അന്നത്തിനു വേണ്ടി പത്മനാഭ ഭക്തർ തന്നെ കഷ്ടപ്പെടുമ്പോൾ ലക്ഷം കോടിക്ക് മേലയുള്ള ദൈവത്തിന്റെ കുടിയിരുപ്പും, പ്രതിഷ്ടയും തന്നെ ന്യായമാണോ? അത് ദൈവീകമാണോ? ദൈവമെന്നത് സാമൂഹിക നീതിക്ക് എതിരു നിൽക്കുന്ന മുലധന വ്യവസ്ഥിയെയാണോ പ്രതിനിധാനം ചെയ്യുന്നത്? ഏതായാലും ജനങ്ങൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോൾ ശതക്കണക്കിനു കിലോ തൂക്കം വരുന്ന സ്വർണ്ണതളികയിലും, സ്വർണ വാളുകളിലും,കോടികൾ മൂല്യം വരുന്ന വജ്രാഭരണങ്ങളിലും,രതാനാഭരണങ്ങളിലും സ്സംതൃപ്തികാണുന്ന ദൈവികതയെ യഥാർത്ഥ ദൈവീകതയായി അംഗീകരിക്കാം പ്രയാസമാണ്. സമ്പത്ത് ഒരു വശത്ത് കേന്ദ്രീകരിക്കപ്പെടുകയും അതുമായി ബന്ധപ്പെടുന്ന സമൂഹങ്ങൾ പ്രയാസപ്പെടുകയും ചെയ്യുന്ന ഈ ഭക്തിയെ യഥാർത്ഥ ഭക്തിയായും അംഗീകരിക്കുക പ്രയാസമാണ്.

ഈ വിഷയത്തിൽ ഇടപ്പെട്ട വിവിധ സാമൂഹിക പ്രവർത്തകർ പ്രകടിപ്പിച്ച അഭിപ്രായം ഇവിടെ പ്രസക്തമാകുകയാണ്.അതായത് ഇക്കാണുന്ന സമ്പാദ്യത്തിന്റെ ഗുണഫലം അതുമായി ബന്ധപ്പെട്ട ജനതക്ക് തന്നെ നൽകണം. ഭക്തർ പട്ടിണി കിടക്കുമ്പോൾ സ്വർണ്ണതിന്റെയും, വജ്രങ്ങളുടെയും മേലെ ദൈവത്തെ പ്രതിഷ്ടിച്ച് സായൂജ്യമടയലല്ല യഥാർത്ഥ ഭക്തി, മറിച്ച് ഭക്തരുടെ പ്രയാസങ്ങൾക്ക് അറുതിവരുത്തുന്ന നിലക്ക് അത് വിനിയോഗിക്കപ്പെടുമോഴാണ്. ആ നിലക്ക് ഇനിയും അളന്നു തിട്ടപ്പെടുത്താൻ സാധിക്കാത്ത ലക്ഷം കോടിയുടെ സമ്പത്തിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്..