Thursday, June 2, 2011

കേരള മന്ത്രിസഭയിലെ ന്യുനപക്ഷ പ്രാതിനിധ്യംമന്ത്രിസഭയിലെ ന്യുനപക്ഷ പ്രാതിനിധ്യം: പ്രചാരണവും, വസ്തുതയും.നേരിയ ഭൂരിപക്ഷത്തോടു കൂടി  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരത്തിലേറാൻ തുടങ്ങുന്നതിനു മുൻപെ തന്നെ കേരളത്തിൽ സജീവമായ ഒരു ചർച്ച മുന്നണിയിലെയും
മന്ത്രിസഭയിലെയും  വർദ്ധിച്ച ന്യൂനപക്ഷ-പ്രത്യേകിച്ച് മുസ്ലിം പ്രാതിനിധ്യമാണ്കോൺഗ്രസ് പാർട്ടിയിൽ നിന്നു ന്യൂനപക്ഷ പശ്ചാതലമുള്ള പാർട്ടികൾ അർഹതക്കപ്പുറമുള്ള സീറ്റുകൾ നേടിയെടുത്തുവെന്നും, സീറ്റുകളിൽ ഭൂരിഭാഗവും അവർ വിജയിക്കുകയും, കോൺഗ്രസിനു നൽകപ്പെട്ട സീറ്റുകളിൽ അവർ വേണ്ടത്ര ആത്മാർത്ഥത കാണിക്കാതെ  കോൺഗ്രസ് പരാചയപ്പെടുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു എന്ന നിലക്കുള്ള വിലയിരുത്തലുകൾ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടൻ തന്നെ വിവിധ ചാനലുകളിലും, പത്രങ്ങളിലും പ്രാധാന്യത്തോടെ വന്നിരുന്നു. മാത്രമല്ല മുന്നണി മന്ത്രിസഭയിൽ ഇത് ന്യൂനപക്ഷ പാർട്ടികളുടെ പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ അപ്രമാധിത്വമാണ് വരാൻ പോകുന്നതെന്ന ഭീഷണിയും അന്തരീക്ഷത്തിൽ മുഴങ്ങുകയുണ്ടായി. യു.ഡി.എഫ് മുന്നണിയിലെ ഘടകക്ഷികൾ വൻ വിജയം നേടിയപ്പൊഴും, മുന്നണിയെ നയിക്കുന്ന മുഖ്യ കക്ഷിയായ കോങ്രസ്സിനു പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല എന്നതിന്റെ വാസ്തവം അന്വേഷിക്കുമ്പൊൾ, വിസ്മരിക്കപ്പെടുന്ന ഒരു വസ്തുത എന്നത് കോൺഗ്രസ് എന്ന പാർട്ടിയുടെ ശോഷിച്ചുവരുന്ന ജനകീയ അടിത്തറയാണ്. അധികാരത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന കുറച്ചു ആൾകൂട്ടങ്ങൾ എന്നതിലുപരി പാർട്ടിയിലേക്കുള്ള പുതിയ തലമുറയുടെ കടന്നുവരവ് ഇല്ലാതായിരിക്കുകയാണ്. കോൺഗ്രസ് സ്വാധീനം ഉണ്ടായിരുന്ന പല പ്രദേശങ്ങളിലും ഇന്ന് കൊൺഗ്രസ് ഒരു തെരഞ്ഞെടുപ്പ് പാർട്ടി മാത്രമാണ്. അധികാരം കിട്ടിയാൽ മുതലെടുപ്പ് നടത്തുവാൻ തയ്യാറായ കുരെ ഖദർദാരികളെ ഒഴിച്ചു നിറുത്തിയാൽ ജനങ്ങളുമായി സംവാദിക്കുന്ന, ജനകീയ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന അണികൾ കോൺഗ്രസിൽനു നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ചാനലുകളെയും, മതാധിഷ്ഠിത സംഘടനകളെയും അമിതമായി ആശ്രയിക്കേണ്ട ഒരു അവസ്ഥയും കോൺഗ്രസിനുണ്ട്. ഇതിൽ ചാനലുകൾ ഇത്തവണ വി.എസ് ഫാകടറിനു വളം വെക്കുന്ന രീതിയിൽ വാർത്തക്ല് ശ്രിഷ്ടിച്ചപ്പോൾ, യു.ഡി.എഫിനെ എന്നും വരച്ച വരയിൽ നിറുത്തി വിലപേശുന്ന സാമുദായിക ശക്തികളുടെ സ്വാധീനം അവർ അവകാശപ്പെടുന്നതിനും വളരെ താഴ്യാണന്നും തെരഞ്ഞെടുപ്പിൽ തെളിഞ്ഞു. അതുകൊണ്ട് തന്നെ ഒരു കൊടുങ്കാറ്റായി, ചാനലുകളുടെ അകമ്പടിയോടെ വി.എസ് ഇടതുമുന്നണിയെ നയിച്ചപ്പോൾ ഇതിനെതിരെ ഫലപ്രദമായി പ്രചാരണം നടത്തുവാൻ കോൺഗ്രസ് സംവിധാനങ്ങൾക്കായില്ല. പ്രത്യേകിച്ച് വി.എസ് പ്രചാരണം നടത്തിയിരുന്നത് ലീഗിനെയും, കേരള കോങ്രസിനെയും ലക്ഷ്യം വെച്ചായിരുന്നു. എന്നിട്ടും പ്രചാരണങ്ങളുടെ മുനയൊടിച്ചു കൊണ്ട് അവരുടെ സ്വാധീന മേഘകളിൽ ഘടകകക്ഷികൾ വിജയം വരിച്ചിട്ടൂം, കോൺഗ്രസിനു ഇത് സാധിക്കാതെ പോയത് അവരുടെ സംഘടനാ പോരായ്മകൊണ്ട് മാത്രമാണ്.

അതെ സമയം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഘടകകക്ഷികളെ കുറിച്ചും ,അവരുടെ മതപശ്ചാതലങ്ങളെ കുറിച്ച്മുള്ള ചർച്ചകൾ ഒരു വശത്ത് അരങ്ൻു തകറ്ക്കുകയാണ്. നാളിതുവരെ മുസ്ലിം ലീഗോ, കേരള കോൺഗ്രസോ ഭരണപക്ഷത്തോ, മന്ത്രിസഭയിലെ വന്നിട്ടീല്ല എന്ന നിലക്കുള്ള ആശങ്ക നിറഞ്ഞ വിശകലനങ്ൻളും വാർത്തകളുമാണ് ചിലകോണുകളിൽ നിന്നും ഉയർന്നു വരുന്നത്. വാസ്തവത്തിൽ മുൻ കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിയമസഭയിലെ മുസ്ലിം-ക്രൈസ്തവ പ്രാതിനിധ്യം വർദ്ധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. അതെ സമയം വർദ്ധന കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥക്കോആനുപാതിക പ്രാതിനിധ്യത്തിന്നോ എതിരാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഏറ്റവും പുതിയ സെൻസസ് പ്രകാരം മതം തിരിച്ചുള്ള കേരളത്തിലെ ജനസംഖ്യാനുപാതം ഹിന്ദുക്കൾ 56.2% (ഇതിൽ ഈഴവർ 22.91%, നായന്മാർ 14.4%  ഉൾപ്പെടും,) മുസ്ലിംകൾ 24.7%, ക്രൈസ്തവർ 19% മറ്റുള്ളവർ 0.1% എന്നിങ്ങനെയാണ്. അതുകൊണ്ട് തന്നെ നിയമസഭയിലും, മന്തിസഭയിലുമുള്ള ന്യൂനപക്ഷ-ഭൂരിപക്ഷ പ്രാതിനിത്യം എങ്ങിനെയാണെന്ന പരിശോധാന ഇവിടെ പ്രസക്തമാകുകയാണ്. കേരളത്തിൽ ഇക്കാലമത്രയും നടന്ന തെരഞ്ഞെടുപ്പുകളിലെ ഹൈന്ദവ-ക്രൈസ്തവ പ്രാതിനിധ്യം ജനസംഖ്യാനുപാതത്തേക്കാൾ കൂടുതാലായിരുന്നെങ്കിൽ, നിയമ സഭ-ലോകസഭയിലെ മുസ്ലിം പ്രാതിനിധ്യം ജനസഖ്യാനുപാധികമായി മറ്റു സമുദായങ്ങളെ പ്രാതിനിധ്യത്തേക്കാൾ കുറവായിട്ടാണ് കണ്ട് വരുന്നത്. കേരള നിയമ സഭയിലേക്കാവട്ടെ, പാർലമെന്റിലേക്കാവട്ടെ വളരെ കുറഞ്ഞ പ്രാതിനിധ്യമാണ് ഇക്കാലമത്രയും ഉണ്ടായിട്ടുള്ളത്രണ്ടായിരത്തി ഏഴിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം പ്രാതിനിധ്യം വെറും 26 ആണെങ്കിൽ (പതിനെട്ടു ശതമാനം), ജനസംഖ്യയുടെ 56% വരുന്ന ഹൈന്ദവ സമുദായത്തിൽ നിന്ന് 81പേരും (അൻപത്തിയെട്ടു ശതമാനം), പത്തൊൻപത് ശതമാനം വരുന്ന ക്രൈസ്തവ സമുദായത്തിൽ നിന്നു 33 പേരുടെ (ഇരുപത്തിമൂന്നു ശതമാനം) പ്രാതിനിധ്യവുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള മുസ്ലിം അംഗങ്ങൾ വെറും മൂന്നു പേരാണ്. കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങൾ ഇരുപത് ആണെന്ന് ഓർക്കണം. അതായത് മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം വെറും പതിനഞ്ച് ശതമാനം മാത്രം. അതെ സമയം ജനസംഖ്യയുടെ പത്തൊൻപത് ശതമാനം മാത്രമുള്ള ക്രൈസ്തവ സമുദായത്തിൽ നിന്നു അഞ്ച് പേരാണ് വിവിധ പാർട്ടികളുടെ ബാനറിൽ പാർലമെന്റിലെക്ക് ജയിച്ചികയറിയത്. അതായത് 25%. ബാകിയുള്ള പന്ത്രണ്ട് പേരും 56% ജനസഖ്യയുള്ള  ഹൈന്ദവ സമുദായത്തിൽ നിന്നു. അതായത് 60%. രണ്ടായിരത്തി നലിലെയും, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയൊൻപതിലെയും ലോകസഭാതെരഞ്ഞെടുപ്പുകളിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. അതായത് ജനസംഖ്യയുടെ ഇരുപത്തിനാല് ശതമാനം വരുന്ന മുസ്ലിം സമുദായത്തിൽ നിന്നു വെറും മൂന്നു പേർ. അതിൽ രണ്ട് പേരും മുസ്ലിം ലീഗിന്റെ പ്രതിനിധികൾ. രണ്ടായിരത്തിനാലിലെ തരഞ്ഞെടുപ്പിൽ മാത്രം രണ്ട് പേർ സി.പി,എമ്മിന്റെ പ്രതിനിധികൾ. യുഡീഫിലെ മുഖ്യകക്ഷിയായ കോൺഗ്രസീൽ നിന്നു നാളിതുവരെ ഒരു മുസ്ലിം പാർലമെറ്നെറ്റ് മെമ്പറും ഉണ്ടായിട്ടില്ല. വയനാട്ടിൽ നിന്ന് ഇത്തവണ ജയിച്ച ഷാനവാസ് മാത്രമാണ് അതിന്നൊരപവാദം. അതെ സമയം ജനസംഖ്യയുടെ പത്തൊൻപത് ശതമാനമുള്ള ക്രൈസ്തവ സമുദായത്തിൽ നിന്നു അഞ്ചോളം പേർ എല്ലാ പാർലെമെന്റിലും കേരളത്തിൽ നിന്നു പ്രതിനിധികളായി വരുന്നുണ്ട്. ക്രൈസ്തവ പശ്ചാതലമുള്ള കേരളകോൺഗ്രസിന്റെ പ്രതിനിധികളായി മാത്രമല്ല. മുഖ്യകക്ഷികളായ കൊൺഗ്രസിന്റെയും, സി.പി,എമ്മിന്റെയും പ്രതിനിധികളായും ക്രൈസ്തവ സമുദായത്തിൽനിന്നു പാർലമെന്റ് അംഗങ്ങളുണ്ടാകുന്നു. വിഷയത്തിലുള്ള കൊൺഗ്രസ് നിലപാട് പലകുറി വിമർശനവിധേയമാക്കപ്പെട്ടതാണ്. മുസ്ലിം സമുദായത്തെ ലീഗിന്റെ ബാനറിൽ മാത്രം പരിഗണിക്കുന്ന കോൺഗ്രസ് തന്നെയാണ്, ക്രൈസ്തവ സമുദായത്തോട് വളരെ മൃദുല സമീപനം സ്വീകരിക്കുന്നത്. കോൺഗ്ര്സ് സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം നാമദാരികൾ ഇടം പിടിക്കുന്നത് പരമാവധി ഒഴിവാക്കുന്ന കൊൺഗ്രസ്, കേരള കോൺഗ്രസ് എന്ന ക്രൈസ്തവ പാർട്ടിയേക്കാളുപരി ക്രസിതവ സമുദായത്തെ പരിഗണുക്കുന്നു..കേരളത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പറ്മാരെ തെരഞ്ഞെടുക്കുമ്പോഴും നിലപാട് കാണം. ആന്റണിയും, കുര്യനും, എം,എം ജേക്കബുമടങ്ങുന്ന ക്രൈസ്തവ സമുദായ പ്രതിനിധികൾ നിരന്തരം കോൺഗ്രസിന്റെ ബാനറിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുമ്പൊൾ അബദ്ധത്തിൽ പോലും ഒരു മുസ്ലിം നാമധാരി കോൺഗ്രസ് പട്ടികയിൽ ഇടം പിടിക്കാറില്ല. സൂര്യനെല്ലി കേസ് വിവാദമായി നിൽക്കുമ്പോൾ തന്നെയാണ് പി.ജെ.കുര്യൻ രാജ്യസഭയിലേക്ക് വിണ്ടു കോങ്രസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മാത്രമല്ല യൂ.ഡീഫിൽ ലീഗിനുണ്ടാറ്യിരുന്ന രാജ്യസഭാ സീറ്റും കോൺഗ്രസ് തന്നെ ഇപ്പോൾ ഏറ്റെടുത്ത അവസ്ഥയാണ്. ഇത്തവണ സി.പി. പ്രതിനിധിയായി ഇസ്മായിൽ മുസ്ലിം നാമധാരിയായി രാജ്യസഭയിൽ ഉണ്ട്. കേന്ദ്രമന്ത്രിമാരും കൂടുതൽ ക്രൈസ്തവ സമുദായത്തിൽ നിന്നു തന്നെ. പി.ജെ കുര്യനും, എം,എം.ജേക്കബും, തോമാസും, ആന്റണിയുമൂകെ നിരന്തരം കേന്ദ്രമന്ത്രിമാരാകുമ്പോൾ മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയായി കോൺഗ്ര്സിൽ നിന്നു ഒരു കേന്ദ്രമന്ത്രിയും നാളിതുവരെ ഉണ്ടായിട്ടില്ല. ഈ പരഞ്ഞ ജനപ്രതിനിധികളും, കേന്ദ്രമന്ത്രിമാരുമൊക്കെ ക്രൈസ്തവ സഭകളുമായും, മതമേലധ്യക്ഷന്മാരുമായും ഉറ്റ സൌഹൃദം കാത്തുസൂക്ഷിക്കുന്നവരും, സഭകളുടെ ഡൽഹിയിലെ വിശ്വസ്ത പ്രതിനിധികളുമാണ്.

സമയത്തൊന്നും കേരളത്തിൽ സാമുദായിക സമവാക്യങ്ങൾക്ക് കോട്ടം തട്ടുന്ന് എന്ന നിലക്കുള്ള ചർച്ചകളോ വിലയിരുത്തലുകളോ ഒരു കോണിൽ നിന്നും ഉയർന്നു വന്നിട്ടീല്ല. ക്രൈസ്തവ സമുദായം അനർഹമായത് നേടിയെടുക്കുന്നു എന്ന നിലക്കുള്ള വിശകലനങ്ങളും ഉണ്ടായിട്ടില്ല. മുസ്ലിം സമുദായത്തിന്റെ പാർലമെന്ററി പ്രാതിനിധ്യം കുറവാണെന്ന നിലക്കുള്ള ആശങ്കകൾ മതേതരകേരളത്തിന്റെ ബുദ്ധിജീവികളിൽ നിന്നോ, മാധ്യമങ്ങളിൽ നിന്നോ ഉയർന്നു കേട്ടിട്ടുമില്ല. മാത്രമല്ല കത്തോലിക്ക സഭ, എൻ.എസ്.എസ് എന്നീ സവർണ്ണ കൂട്ടായ്മകൾ ഇപ്പോൾ തന്നെ അമിതമായ തങ്ങളുടെ പ്രതിനിധികളുടെ എണ്ണവും, വണ്ണവും വർദ്ധിപ്പിക്കണമെന്ന നിലക്കുള്ള വിലപേശലുകൾ ഇരു മുന്നണികളുമായും പരസ്യമനായും, രഹസ്യമായും നടത്തിയപ്പോഴും കേരളത്തിന്റെ സാമുദായിക സന്തുലനാവസ്ഥക്ക് തകരാറു സഭവിക്കുന്നു എന്ന നിലക്കുള്ള ഒരു വിലയിരിത്തലുകളും ഉയർന്നു വന്നില്ല. സംഘടിത ശക്തികളുടെ അമിതമായ അവകാശവാദങ്ങൾക്ക് ചൂടു, എരുവും പകരുന്ന നിലക്കുള്ള വാർത്തകളും, വിശകലങ്ങളുമാണ് വ്യത്യസഥ വാർത്താമാധ്യമങ്ങളിൽ നിന്നു വന്നുകൊണ്ടിരുന്നത്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രണ്ടു നായർ സ്ഥാനാർത്ഥികളുടെ പിതൃത്വത്തെ ചൊല്ലി എൻ.എസ്.എസും കോൺഗ്രസും തമ്മിലുണ്ടായ സൌന്ദര്യപ്പിണക്കം വളരെ ഹൃദ്യമായാണ് കേരളസമുഹം ആഘോഷിച്ചത്.  മാത്രമല്ല ഒരു ക്രൈസ്തവ സഭ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ കൊൺഗ്രസ്കാരനായ വ്യക്തിയെ തന്നെ വിമതനായി മത്സരിപ്പിച്ചതും, അപകടം മണത്ത കെ.പിസി.സി പ്രസിഡന്റ് ഉടനെ ക്രൈസ്തവ നേതാക്കളുമായി ഒത്തുതീർപ്പ് ചർച്ച നടത്തുകയും നിയമസഭ തെരഞ്ഞെടുപ്പിൽ വിഭാഗത്തെ പരിഗണിക്കാമെന്ന ഉറപ്പു നൽകിയതും പത്രത്താളുകളിലൂടെ ആസ്വാദിച്ചു വായിച്ചു.  അപ്പോഴും കേരളത്തിലെ സാമുദായിക ദ്രുവീകരനത്തെ കുറിച്ചുള്ള ചർച്ചകൾ ഒരു കോണിൽ നിന്നും ഉയർന്നു വന്നില്ല. ഇതെല്ല്ലാം ജനാധിപത്യത്തിലെ വെറും വിലപേശലുകൾ എന്ന നിലക്കു മാത്രമാണ് വാർത്താമാധ്യമങ്ങളും, വിസകലനവിദഗ്ദരും നോക്കിക്കണ്ടത്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാർ മേഘലയിലെ വർദ്ധിച്ച സീറ്റിന്റെയും, യു.ഡി.എഫിന്റെ  പ്രത്യേകിച്ച് മലബാരിലെ ലീഗിന്റെ മെച്ചപ്പെട്ട പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ പതിവിനു വിപരീതമായി കുറച്ചു മുസ്ലിം പ്രതിനിധികൾ ജയിച്ചുകയറിയപ്പോൾ, തുടങ്ങി വിവിധ കോണുകളിൽ നിന്നുള്ള വിശകലങ്ങളും, മതേതര ആശങ്കകളും..

വാർത്താമാധ്യമങ്ങളിൽ ഇതുസമ്പന്ധമായ ചർച്ചകൾ, വിശകലങ്ങൾ അരങ്ങുതകർക്കുന്നു. എരുവും പുളിയും ചേർക്കുന്ന വാർത്തകളും ബോധപൂർവം പ്രചരിപ്പിക്കുന്നു. കേരളം ന്യൂനപക്ഷങ്ങ സംഘടിത ശക്തികൾ വീതിച്ചെടൂത്തു, മുസ്ലിംലീഗ  ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും എന്നിങ്ങനെയുള്ള വാർത്തകൾ നിരന്തരം നൽകി പൊതുസമൂഹത്തിൽ എതിർവികാരം ശ്രിഷ്ടിക്കുക എന്ന ഗൂഢമായ ലക്ഷ്യം ഒരു വിഭാഗം മാധ്യമങ്ങൾക്ക് ഉണ്ടോ എന്നു സംശയിക്കുന്ന തരത്തിലാണ് വാസ്ത്തകളുടെ പ്രചാരനം. വാസ്തവത്തിൽ ഏതെങ്കിലും  ന്യൂനാപക്ഷസമുദായം നിയമ സഭയിലും, ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അനർഹമായ സ്ഥാനമാനങ്ങൾ നേടിയെത്തിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് ആര് എന്നത് തീർച്ചയായും പരിശോധിക്കേണ്ട വസ്തുതയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സാമുദായിക കക്ഷിനില ഇങ്ങിനെയാണ്. ഹൈന്ദവർ 76 (യൂ.ഡി.എഫ് 26. എൽ.ഡി.എഫ് 50). മുസ്ലിംകൾ 36 (യു.ഡി.എഫ് 27. എൽ.ഡി.എഫ് 9), ക്രൈസ്തവർ 28 (യൂ.ദി.എഫ് 19. എൽ.ഡി.എഫ് 9) . അതായത് കേരളജനസംഖ്യയുടെ അൻപതിയേഴ് ശതമാനം വരുന്ന ഹൈന്ദവ സമുദായത്തിൽ നിന്നു 76 പേർ വിവിധ പാർട്ടികളുടെ പ്രതിനിധികളായി നിയമസഭയിൽ എത്തി. അതായത് 54.21%. ആനുപാതിക പ്രാതിനിധ്യത്തിന്റെ രണ്ടര ശതമാനത്തിന്റെ കുറവ്. അതെ സമയം കേരള ജനസംഖ്യയുടെ ഇര്യുപത്തിനാല് ശത്മാനം വരുന്ന മുസ്ലിം സമുദായത്തിൽ നിന്നു 36 പേർ നിയമസഭയുടെ പടി ചവിട്ടി. 25.7%. ആനുപാതിക പ്രാതിന്ത്യത്തിനേക്കാൾ ഒന്നര ശതമാനം കുടുതൽ. ക്രസ്തവസമുദായത്തിൽ നിന്നു ഇത്തവണ നിയമസഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ടത് 28, അതായത് 20% ആനുപാതിക പ്രാതിനിത്യത്തേക്കാൾ ഒരു ശതമാനം കൂടുതൽ. ഹിന്ദു സമുദായത്തിന്റെ പ്രാതിനിധ്യത്തിൽ അല്പം കുറവു സമ്പഭിച്ചപ്പോൾ, പതിവിനു വിപരീതമായി നിയമസഭയിലെ മുസ്ലിം പ്രാതിനിധ്യം ഇത്തവണ അല്പം ഉയർന്നിട്ടുണ്ട്. ഇക്കാലമത്രയും നടന്ന തെരഞ്ഞെടുപ്പുകളിലെ ദയനീയ പ്രാതിനിധ്യത്തെ തുലനം ചെയ്യുമ്പോൾ താരതംയേന മെച്ചപ്പെട്ട മുസ്ലിം പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടുണ്ട്.  അതെ സമയം ക്രൈസ്തവ സമുദായത്തിന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പോലെ തന്നെ പ്രാതിനിധ്യം നിയനസഭയിലും ഉണ്ട്.

 അതെ സമയം കേരള മന്ത്രിസഭകളിലെ സാമുദായിക പ്രാതിന്ധ്യം ഇവിടെ പരിഷോധിക്കുന്നത് ഉചിതമായിരിക്കും. ഭരണത്തിൽ അനർഹമായത് ഒരുവിഭാഗം അല്ല്ര്ങ്കിൽ മുസ്ലിം സമുദായം കയ്യടക്കുന്നു എന്ന ആരോപണം നിരന്തരം ഉയരുമ്പൊൾ രണ്ടോ മൂന്നോ മന്ത്രിസഭകളിലെ സാമുദായിക പ്രാതിന്ധ്യം പരിശോധിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നിൽ അധികാരമേറ്റെടുത്ത കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി  അപ്ത്തൊൻപത് അംഗ മന്ത്രിസഭയിൽ മുസ്ല്ം പ്രാതിന്ധ്യം അഞ്ചു പേരായിരുന്നെങ്കിൽ ക്രൈസ്തവ പാതിനിധ്യം  നാലു പേരും പത്ത് പേർ ഹൈന്ദവസമുദായത്തിൽ നിന്നുമായിരുന്നു. ഏറെക്കുറെ സന്ദുലനമായ പ്രാതിനിധ്യം. പിന്നീട് കരുണാകരന്റെ രാജിക്കു ശേഷം തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഒൻപത് പേർ ഹിന്ദു സമുദായത്തിൽ നിന്നും, അഞ്ചു പേർ മുസ്ലിം സമുദായത്തിൽ നിന്നും നാലു പേർ ക്രസിതവ സമുദായത്തിൽ നിന്ന്മാണ് ഉണ്ടായിരുന്നത്. അതെ സമയം തൊണ്ണൂറ്റിയാറിലെ ഇ.കെ. നായനാറ് മന്ത്രിസഭയിൽ ആകെയുള്ള ഇരുപത് പേരിൽ പതിനഞ്ച് പേരും ഹൈന്ദവ സമുദായ പ്രതിനിധികൾഎഴുപത്തിയഞ്ച ശതമാനം. മുസ്ലിം സമുദായത്തിൽ നിന്നു മൂന്നു പേരും ക്രൈസ്തവ സമുദായത്തിൽ നിന്നു രണ്ട് പേരും. പിന്നീട് രണ്ടായിരത്തി ഒന്നിലെ ഏ.കെ.ആന്റണി മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം ഇപ്രകാരമാണ്. ഹിന്ദുസമുദായം പത്ത്, മുസ്ലിം ക്രുസ്ത്യൻ സമുദായം അഞ്ച് വീതം. ആകെ ഇരുപത്. .കെ ആന്റണിയുടെ രാജിക്കു ശേഷം നിലവിൽ വന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പതിനൊന്നു പേർ ഹൈന്ദവ സമുദായത്തിൽനിന്നുള്ളവരും അഞ്ച് പേർ മുസ്ലിം സമുദായത്തിൽ നിന്നും നാലു പേർ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവരുമാണ്. സന്ദുലിതമായ പ്രാതിനിധ്യം. എന്നാൽ വി.എസ് അചുദാനന്ദന്റെ നേതൃത്വത്തിൽ രണ്ടായിരത്തിആറിൽ നിലവിൽ വന്ന ഇരുപതംഗ മന്തിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യം വെറും ആറാണ്. അതിൽ തന്നെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ട് പേർ മാത്രം. ക്രൈസ്തവ സമുദായത്തിൽ നിന്ന് നാലു പേരും. ബാക്കി പതിനാലു പേരും ഹൈന്ദവ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. യാദൃശ്ചികമാകുവാൻ തരമില്ല, ഇടതുപക്ഷ മന്ത്രിസഭകളിൽ ജനസഖ്യയുടെ ഇരുപത്തിനാലോളം വരുന്ന മുസ്ലിം സമുദായത്തിൽ നിന്നു എപ്പോഴുമുണ്ടാകുന്നത് രണ്ടോ, മൂനോ പ്രതിനിധികൾ.

താരതംയേന ഐഖ്യജനാധിപത്യ മുന്നണി മന്ത്രിസഭയിലാണ് സാമുദായിക പർഗണനകൾ വെച്ചുള്ള പ്രാതിനിധ്യം ഉണ്ടാകാറുള്ളത്. പലപ്പോഴും സാമുദായിക വീതംവെപ്പായി മാറുമെങ്കിലും ജനസംഖ്യയുടെ നാല്പത്തിമുന്നു ശതമാനാം വരുന്ന ന്യൂനപക്ഷങ്ങൾക്ക് മാന്യമായ പരിഗണന നൽകിയത് ഐഖ്യജനാധിപത്യ മുന്നണി മന്ത്രിസഭകൾ തന്നെയായിരുന്നു. അതെ സമയം ഹൈന്ദവ സമുദായത്തിൽ നിന്നുള്ള പ്രതിന്ധികളാണ് ഇടതുപക്ഷ മന്ത്രിസഭകളിൽ ഭൂരിഭാഗവും കയ്യടക്കാറുള്ളത്.കമ്മ്യൂണിസ്റ്റുകാർക്കും, മാർക്കിസ്റ്റുകാർക്കും മതമില്ല എന്നു പുറമെ പറയാരുണ്ടെങ്കിലും  ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ പെരിലാണ ഒന്നൊ രണ്ടോ പേരെ മന്ത്രിസഭയിൽ എടുക്കുന്നത്. ന്യൂനപക്ഷങ്ങൾ കൂടുതൽ മന്ത്രിമാരായത് കൊണ്ട് ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കപ്പെടുമെന്ന ധാരണയൊന്നും ആരും പങ്കുവ്ക്കുന്നില്ല. എന്നുമാത്രമല്ല ഐക്യജനാധിപത്യമുന്നണി മന്ത്രിസഭയിലേ ഏറ്റവും കൂടുതൽ മന്ത്രിമാരെ സംഭാവന ചെയ്യുന്ന മലബാറിലെ പല ജില്ലകളും, അവിടെ താമസിക്കുന്ന സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും ഇന്നും അവികസിതമായി തന്നെയാണ് കഴിയുന്നത്. അതുകൊണ്ട് കൂടുതൽ മന്ത്രിമാരെ ലഭിച്ചത് കൊണ്ട്  സമുദായം നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്നാ മിഥ്യാ ധാരണയും ആരും വെച്ച് പുലര്‍ത്തുന്നില്ല.അതെ സമയം ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച്ച് മുസ്ലിം സമുദായത്തിനൂ അരഹതപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കുവാൻ തുടങ്ങുമ്പോഴേക്ക് വിവിധ കോണുകളിൽ നിന്നു ഉയരുന്ന മതേതര ആശങ്കകൾ വാസ്തവത്തിൽ മതേതരമല്ല, മറിച്ച് വർഗ്ഗീയമാണെന്ന് പറയേണ്ടിവരും. ഇക്കാലമത്രയും ഒരു സമുദായത്തിന്റെ അധികാരതമസ്ക്കരണത്തിൽ മൌനം പൂണ്ടവർ, അവരുടെ ദേശിയധാരയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായ അധികാരലബ്ദിയിൽ അസഹിഷ്ണുത പുലർത്തുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിനു ചേർന്നതല്ല. മതത്തിന്റെ പേരിലും മതമില്ലാത്തതിന്റെ പ്പെരിലും മറ്റു സമുദായങ്ങൾ അർഹതക്കുപരി പ്രാതിനിധ്യത്തോടെ അധികാരത്തിലെത്തുമ്പൊൾ സഹിഷ്ണുതയോടെ നോക്കിക്കാണുന്ന പൊതുസമൂഹത്തിന്റെ പ്രതിനിധികളെന്നവകാശപ്പെടുന്നവർക്ക് , മുസ്ലിം സമുദായത്തിന്റെ ന്യായമായ പ്രാതിനിധ്യത്തിൽ ഉണ്ടാകുന്ന ആശങ്കകൾ വാാസ്തവത്തിൽ കേരളംവലിച്ചിട്ടിരിക്കുന്ന മതേതരമുഖച്ഛയക്ക് ഒട്ടും ചേർന്നതുമല്ല. ചില സമുദായങ്ങൾക്ക് മാത്രമേ മതേതരത്വം നിലനിറുത്തുവാൻ സാധിക്കൂ എന്ന ധാരണ കേരളത്തിലെ സവർണ്ണ മണ്ഡലം നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. മതേതരത്വം നിലനിറുത്തുക ഏതെങ്കിലുമൊരു സമുദായത്തിന്റെ ജന്മാവകാശമൊന്നുമല്ല. ജനസഖ്യയുടെ നാല്പത്തിമൂന്നോളം വരുന്ന ന്യൂനപക്ഷവിഭാഗങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സമുദായം അധികാരത്തിലേറുന്നത് സാമുദായിക അസന്തുലിതാവസ്ഥക്ക് കാരണമാകുമെന്നും ഇവർ നിരന്തരം പ്രചരിപ്പിക്കുന്നു. അധികാരത്തിൽ നിരന്തരമുണ്ടാകുന്ന പ്രാതിനിധ്യമില്ലായ്മ ഏതൊരു സമൂഹത്തെയും മുഖ്യധാരയിൽ നിന്ന് അകറ്റുകയാണ് ചെയ്യുക. അതൊകോണ്ട് തന്നെ വിവ്ധ വിഭാഗങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ സഹവർത്തിത്വത്തിനു ജനസഖ്യാനുപാതികമായ പ്രാതിനിധ്യസ്വഭാവം അധികാരമേഘലയിൽ ഉണ്ടെന്നു വേണ്ടപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതുണ്ട്.            Links.. http://www.keralaassembly.org/


                         http://keralaassembly.org/lok/index.html

 

2011 kerala Legislative Election Religious GraffHindu


Muslim


Christian


Total


UDF


INC


22


7


9

ML

20
KGM


1

8

KGJ
1

KGB


1RSPB
1

SJD


2


26


27


19


72


LDF


CPM


33


8


6

CPI


13RSP


1


1
JD


2

2

NCP


1

1
50


9


9


68
TOTAL


76


36


28


140


PERCENTAGE


54%


26%


20%
2006 kerala Legislative Election Religious GraffHindu


Muslim


Christian


Total


UDF


INC


18


4


4

ML


1


7
KGM


JSS


2KGB


2

6

RSPB


OTHE


1

1
24


11


11


46CPM


39


13


12

LDF


CPI


13

3

RSP


2


1
JD


2

3

KG


1

4

INL


1

57


15


22


94
TOTAL


81


26


33


140


PERCENTAGE


58%


19%


24%p.k.noufal7 comments:

 1. മന്ത്രിസഭയിലെ ന്യുനപക്ഷ പ്രാതിനിധ്യം: പ്രചാരണവും, വസ്തുതയും.

  ReplyDelete
 2. പുലരി,എന്തു കണക്കു കാണിച്ചാലും, പേറ്റ്പെരുകുന്ന പോലെ നിയമസഭയിലും നോക്കിയാൽ നടക്കില്ല.അവിടേ വിവരമുള്ളവർ വേണം.പ്രത്യെകിച്ച്‌,മുഖ്യമന്ത്രിയെ പോലുള്ളവർ.ഇതു അതി മോഹമാണു നടക്കില്ല മോനെ ദിനേശാ...

  ReplyDelete
 3. ഇരു പാര്‍ടി ആണേലും നമ്മള്‍ ഒറ്റ കരളല്ലേ ,ലീഗ് എന്റെ ജീവനല്ലേ .

  ReplyDelete
 4. ഹാ..
  ലൂസിഫർ താങ്കൾ ഇവിടെയൊക്കെ ഉണ്ടോ???
  കുറെ കാലമായി കാണുന്നില്ല..
  ഞാൻ വിചാരിച്ചു എന്നൊട് പിണങ്ങിപ്പോയെന്നു..

  ReplyDelete
 5. പുലരി , ഒന്ന് വെസ്റ്റ് ജര്‍മ്മനി വരെ പോയിരുന്നു . പിണങ്ങിയിട്ടല്ല , പുലരി ഐ പീ ട്രക്കെര്‍ വെച്ചപ്പോള്‍ ,അറിയാതെ എന്റെ വലതു കൈ ഓര്‍ത്തു പോയി .

  ReplyDelete
 6. ലൂസിഫർ തമാശ ഞാൻ ആസ്വാദിചു..
  ഐ.പി ട്രാക്ക് വാസ്തവത്തിൽ എന്റെ സുഹൃത്തണ് എന്റെ ബ്ലോഗിലേക്ക് സജ്ജസ്റ്റ് ചെയ്തത്. പരീക്ഷാണാടിസ്ഥാനത്തിൽ ഞാന് ആ ഗാഡ്ജെറ്റ് ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അത് നീക്കം ചെയ്യുകയാണുണ്ടായത്..
  എന്റെ ബ്ലോഗിൽ വരുന്നവരുടെ ഐ.പി അറിഞ്ഞിട്ട് എനിക്കെന്ത് കാര്യം?
  ഒരു തുറന്ന സംവാദമേഘലയാണ് ബ്ലോഗ്..അത് ആ നിലക്ക് തന്നെ സുതാര്യമാകണം എന്നാണ് എന്റെ അഭിപ്രായം.

  പിന്നെ വലതു കൈ..
  ലൂസി..തലയും..ഗർഭവുമൊക്കെ കലക്കുന്നവരുടെ ഇടയിൽ കൈ അത്ര വലുതാണോ?

  ReplyDelete
 7. എന്റെ കൈ എനിക്ക് വളരെ പ്രിയപ്പെട്ടത് തന്നെ പുലരീ .പുലരിക്കു കൈ ഒരു വലിയ കാര്യം അല്ല എന്നറിയാം .പിന്നെ ഗര്‍ഭവും തലയും കലക്കുന്നവരെയും ,കൈ വെട്ടുന്നവരെയും ഒക്കെ ഒരേ കൂട്ടത്തില്‍ ആണ് ഞാന്‍ കാണുന്നത് . പുലരി അങ്ങനെ അല്ലല്ലോ ?.
  (പിന്നെ വരാതിരുന്നതിനു കാരണം ജോലി തിരക്കായിരുന്നു,ഒരു പ്രൊമോഷന്‍ കിട്ടി )

  ReplyDelete