Saturday, June 25, 2011

തസ്നിബാനു - മഞ്ചേരി മുതല്‍ എന്‍ ജി ഒ കോർട്ടേഴ്സ് വരെകൊച്ചിയിൽ ഐടി ജീവനക്കാരി ആക്രമിക്കപ്പെട്ടു എന്ന വാർത്ത കേട്ട പാതി കേൾക്കാത്ത പാതി മലയാളിയുടെ ധാർമ്മിക രോഷം പതിവുപോലെ ആളിക്കത്തി. സൌമ്യ എന്ന യുവധി അക്രമികളാൽ കൊലചെയ്യപ്പെടുന്ന നിലക്ക് നിസ്സംഗത പ്രകടിപ്പിക്കുകയും കൊലചെയ്യപ്പെട്ടപ്പോൾ ആളികത്തുകയും ചെയ്ത പതിവ് മലയാളി കപടസദാചാരം തന്നെ. സദാചാര പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ വിവിധ സംഘടനകളുടെയും, സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും വക ഉപവാസം, പ്രതിഷേധപ്രകടനം, ബ്ലോഗെഴുത്ത്, ബസ്സെഴുത്ത് എന്നിങ്ങനെ വിവിധ തരത്തിലും നിരത്തിലുമുള്ള പ്രതിഷേധസമരങ്ങൾ നാട്ടിലും, മറുനാട്ടിലും അരങ്ങേറി..

പെട്ടെന്നാണ് വാർത്തയിൽ ഒരുട്വിസ്റ്റ്രൂപാന്തരപ്പെടുന്നത്ആദ്യവാർത്തയിൽ കേട്ടതിൽ നിന്നു വിഭിന്നമായി അസമയത്ത്, സംശയാസ്പദകരമായ സാഹചര്യത്തിൽ യുവാവനീടൊപ്പം കണ്ട ഐടി ജീവനക്കാരിയോട് വിവരം തിരക്കിയപ്പൊൾ യുവതിയുവാക്കളോട് തട്ടിക്കയറീ എന്നും അത് ചോദ്യം ചെയ്തപ്പോൾ ആദ്യം തല്ലിയത് ഐടി ജീവനക്കാരി ആണെന്നും വാർത്തയിൽ വന്നു.  

വാർത്തയുടെ പൂർണ്ണ രൂപം ഇങ്ങിനെ.

ആദ്യം തല്ലിയത്‌ തസ്‌നി ബാനുഎന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു
   
കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.

'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു. അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്തപെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു 'ബാംഗ്ലൂര്‍ അല്ലെ'ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ 'സദാചാര പോലീസി'ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം.

         യുവതിയുടെ പേര് തസ്നി ബാനു എന്നാണെന്നും, സ്വദേശം മലപ്പുറം ജില്ലയിലെ മഞ്ചേരി ആണെന്നുമുള്ള വിശദവിവരങ്ങൾ പിന്നിട് പുറത്തുവന്നു.     ഐടി ജീവനക്കാരിയായ തസ്നി ബാനു ആരാണെന്നറിയുമ്പോൾ ചിലപ്പോൾ  അദ്യം കേട്ട വാർത്തയും, പിന്നീട് വന്ന വാർത്തയും തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് ഉത്തരം ലഭിച്ചേക്കാം.

ആരാണു തസ്നി ബാനു?


ഏതാണ്ട്‌ പത്തു വർഷം മുൻപ്‌ മലപ്പുറം ജില്ലയിലെ മഞ്ചേരി 'യൂണിറ്റി' കോളെജിൽ പഠിച്ചിരുന്ന തസ്നിബാനു എന്ന യുവതി യുക്തിവാദി ആശയക്കാരനായ നാസർ (അയ്യപ്പനാസർ) എന്ന യുവാവുമായി പ്രണയത്തിലാവുകയുണ്ടായി. കോളെജ്‌ പഠന കാലത്ത്‌ നടക്കുന്ന മറ്റേത്‌ പ്രണയത്തെയും പോലെയുള്ള പ്രണയത്തിനുമപ്പുറം ചില മാനങ്ങളുണ്ടായിരുന്നു,നാസർ-തസ്നിബാനു പ്രണയത്തിന്ന്. കോളെജ്‌ പഠനത്തിന്നു വരുന്ന പഠിതാക്കളിൽ (ഭൂരിഭാഗവും മുസ്ലിം വിദ്യാർത്ഥികൾ)  മതവിരുദ്ധ ആശയങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുവാൻ എന്നും ശ്രമിക്കുന്ന നാസറിന്റെ പ്രണയ കെണിയിൽ തസ്നിബാനു അകപ്പെടുകയായിരുന്നു. നാസറിനെ പ്രണയിച്ചതിലൂടെ  സ്വാഭാവികമായും നാസറിന്റെ ആശയങ്ങളെയും തസ്നിബാനു  പ്രണയിച്ചു. പരമ്പരാകത മുസ്ലിം മതവിശ്വാസിയായ തസ്നിബാനു പയ്യെപയ്യെ മതവിരുദ്ധ ആശയത്തിന്റെ പ്രയോക്താവായി മാറി..പ്രണയത്തിൽ സ്വാഭാവികമായെവിടെയും സംഭവിക്കുന്നതു പോലെ തസ്നി ബാനുവിന്റെ മാതാപിതാക്കൾ ഈ പ്രണയത്തിനെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. എന്നാൽ നാസർ-തസ്നിബാനു പ്രണയിതാക്കളൂടെ ശക്തമായ നിലപാടു മൂലം തസ്നിബാനിവിന്റെ മാതാപിതാക്കൾക്ക്‌ നിലപാട്‌ മാറ്റേണ്ടിവന്നു. നാസറിനു തസ്നിബാനുവിനെ മതാചാരപ്രകാരം 'നിക്കാഹ്‌' ചെയ്തു നൽകുവാൻ തസ്നിബാനുവിന്റെ മാതാപിതാക്കൾ സന്നദ്ധരായി. എന്നാൽ വിഷയത്തിന്റെ ഗതിമാറിയതും , നാസർ-തസ്നിബാനു പ്രണയത്തിന്നു വ്യത്യസ്ഥ തലങ്ങൾ കൈവന്നതും ഇവിടെ വെച്ചാണു. സമ്മർദ്ധത്തിന്നൊടുവിൽ മാതാപിതാക്കൾക്കു സമ്മതിക്കേണ്ടിവന്ന മതാചാരപ്രകാരമുള്ള വിവാഹത്തിന്ന് നാസറം തസ്നിബാനുവും തയ്യാറാകാതിരിക്കുകയും 'നിക്കാഹിന്നു' പകരം 'സ്പേഷ്യൽ മാരെജ്‌ ആക്ട്‌'പ്രകാരം മാത്രമെ തങ്ങൾ വിവാഹിതരാകൂ എന്നു നാസറും തസ്നിബാനുവും പ്രഖ്യാപിച്ചു.. അങ്ങിനെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കൊണ്ട്, ഒരു വിഭാഗം മാധ്യമങ്ങളുടെയും , വിഷയത്തിലെ മത-രാഷ്ട്രീയ താല്പര്യം കണ്ടറിഞ്ഞ ചില സാമൂഹിക പ്രവർത്തകരുടെയും നി സാന്നിദ്ധ്യത്തിൽ നാസറും തസ്നിബാനുവും തമ്മിലുള്ള വിവാഹം 'സ്പേഷ്യൽ മാരേജ്‌ ആക്ട്‌' പ്രകാരം വളരെ കെങ്കേമമായി നടന്നു.

    എന്നാൽ വെറുമൊരു പ്രണയത്തിന്നുമപ്പുറം മാധ്യമങ്ങളും മേല്പറഞ്ഞ സാമൂഹിക പ്രവർത്തകരും തസ്നി ബാനു- നാസർ പ്രണയത്തെ സമീപിച്ചത്‌ മറ്റൊരു തലത്തിലായിരുന്നു. മതമൗലീകവാദികളുടെ സാന്നിദ്ധ്യമായിരുന്നു മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതിഹാസ പ്രണയതാരങ്ങളായ ആദിത്യൻ രാധപ്രണയിനികളുടെ വിശേഷണമാണു മാധ്യമങ്ങൾ നാസർ തസ്നിബാനു പ്രണയത്തിന്ന് ചാർത്തിയത്‌. വർത്തമാന പത്രങ്ങളിൽ മേൽപറഞ്ഞ വിശേഷണങ്ങളുമായി നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. മതമൗലീകവാദികളുടെ പീഢനത്തിന്നും അക്രമണത്തിന്നും തസ്നിബാനു നിരന്തരം ഇരയാകപ്പെടുന്നു എന്ന നിലക്കൂള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. മഞ്ചേരി ടൗണിൽ വെച്ച്‌ തസ്നി ബാനു അക്രമിക്കപ്പെട്ടു എന്ന നിലക്കുള്ള സ്കൂപ്‌ ന്യുസുകളും വന്നുകൊണ്ടിരുന്നു. ഈ വിഷയത്തിന്റെ ഇടപെട്ട സാമൂഹികപ്രവർത്തകരാകട്ടെ വിഷയത്തിൽ ഇസ്ലാമിക മതമൗലീക വാദത്തിന്റെ കരങ്ങളുടെ വേവലാതിയുമായി നിരവധി വെദികളിൽ ചുറ്റിത്തിരിഞ്ഞു. മഞ്ചെരിയിൽ യഹൂദ ബാന്ധവമുള്ള അതേസമയം കേരളത്തിലെ ഒരു ക്രൈസ്തവസഭയുമായും ബന്ധമില്ലാത്ത 'മർക്കസുൽ ബിഷാറ' എന്ന അറബിപെരുള്ള നിഗൂഢസ്ഥാപനം കേന്ദ്രീകരിച്ച്‌ ഫാദർ അലവി എന്ന പാതിരിയുടെ നേതൃത്വത്തിൽ  നടന്നുവന്നിരുന്ന കള്ളക്കളികൾ മഞ്ചേരിയിലെ സാമൂഹിക പ്രവർത്തകരുടെ അവസരോചിതമായ ഇടപെടൽ മൂലം വെളിച്ചത്തു വന്ന സമയവുമായിരുന്നു അന്നു. കള്ളക്കളികളും പെൺവാണിഭവും പുറത്തായതിനെ തുടർന്നുള്ള തദ്ദേശിയരുടെ ശക്തമായ പ്രതിഷേധത്തിന്നൊടുവിൽ മർക്കാസുൽ ബിഷാറ എന്ന എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടിവന്നു. മർക്കസുൽ ബിഷാറയിൽ നടക്കുന്ന പെൺവാണിഭത്തിന്റെയും, കള്ളനോട്ടു വിതരണത്തിന്റെയും, വിദ്വംസകപ്രവർത്തനങ്ങളുടെയും പൂണ്ണവിവരങ്ങൾ സർവ്വ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ബന്ധപ്പെട്ടവർ പ്രദർശിപ്പിച്ചിട്ടു പോലും മലയാളത്തിലെ കുത്തക മാധ്യമങ്ങളൊന്നു പോലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്ന് മാത്രമല്ല 'മാര്ക്കുസുൽ ബിഷാര'എന്നാ സ്ഥാപനം അടച്ചു പൂട്ടേണ്ട നിലയിലേക്ക് ജാനകിയ പ്രക്ഷോപതിന്നു നേതൃത്വം നൽകിയവരെ തസ്നിബാനു കേസുമായി ബന്ധപ്പെടുത്തി കഥ മേനയുവാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.


    വിവാഹാനന്തരം കുറച്ചു നാൾ തസ്നിബാനുവിനെ കാണുന്നത്‌ മുസ്ലിം പ്രഭാഷണ വേദികളിലെ സ്ഥിരം ചോദ്യകർത്താവിന്റെ വേഷത്തിലും , ഇസ്ലാമിക വിരുദ്ധ പാളയത്തിലെ പ്രഭാഷകയുടെ റോളിലുമായിരുന്നു. എം.എം അക്ബരിന്റെ പ്രഭാഷണ വേദികളിൽ ചോദ്യശരങ്ങളുമായി തസ്നിബാനു മാറിയ 'പുതിയ പശ്ചാതലത്തിന്റെ പ്രതിനിധിയായി' നിറഞ്ഞുനിന്നു. എം.എം അക്ബറിനെ ചോദ്യങ്ങൾ കൊണ്ട് നിറുത്തിപൊരിച്ചു. അതെസമയം ചോദിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കേൾക്കുവാനുള്ള മാനസീക അവസ്ഥയിൽ നിന്നും തസ്നിബാനു വളരെയധികം മുൻപോട്ട് സഞ്ചരിച്ചിരുന്നു.. എന്നാൽ അധികം വൈകാതെ കേട്ട വാർത്ത മതാചാരപ്രകാരമുള്ള 'നിക്കാഹി'നു സമ്മതിക്കാതെ സ്പേഷ്യൽ മാരേജ്‌ ആക്ട്‌പ്രകാരം വിവാഹിതരായ നാസർ തസ്നിബാനു ദമ്പതികൾ വിവാഹബന്ധം തുടരാനാകത്തെ വിവാഹമോചിതരായി എന്നതായിരുന്നു. പരസ്പര പ്രണയത്തിന്നും, ഇഷ്ടത്തിനുമപ്പുറം മാധ്യമങ്ങളുടെയും, മുസ്ലിം വിരുദ്ധ ആശയങ്ങളുടെ പ്രയോക്താക്കളായ ഒരു വിഭാഗം പൊതുപ്രവർത്തകരുടെയും സ്വകാര്യ അജണ്ടകളുടെ ഇരയായി ഇതിനകം മാറപ്പെട്ടു കഴിഞ്ഞ നാസർ തസ്നിബാനു പ്രണയത്തിന്നു ആരോഗ്യകരമായ ദാമ്പ്ത്യത്തിലൂടെ മുന്നോട്ടു സഞ്ചരിക്കാനായില്ല എന്നതാണു വാസ്തവം. മാധ്യമങ്ങൾ കൽപിച്ചു നൽകിയ പ്രചാരണത്തിന്റെ മഞ്ഞളിപ്പിൽ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട തസ്നിബാനു വാസ്തവത്തിൽ ചില താല്പര്യങ്ങളുടെ ഇരായക്കപ്പെടുകയായിരുന്നു.എന്നാൽ ആദിത്യൻ രാധ പ്രണയ കഥകൾ രചിച്ച്‌ നാസർ തസ്നിബാനു പ്രണയത്തിന്നും , മതമൗലികവാദികളുടെ ഇടപെടലിനും, 'മതേതര'വിവാഹത്തിന്നും വൻ കവറേജ്‌ നൽകിയ മാധ്യമങ്ങളോ, നിഗൂഢ താൽപര്യമുള്ള സാംസ്ക്കാരിക പ്രവർത്തകരോ നാസർ തസ്നിബാനു വിവാഹബന്ധത്തിൽ സംഭവിച്ച അപചയത്തെ ബോധപൂർവ്വം കണ്ടില്ലെന്നു നടിച്ചു. പിന്നിട്‌ തസ്നി ബാനുവിനു എന്തുസംഭവിച്ചെന്നു പോലും നാലാൾ അറിയാത്ത അവസ്ഥയിലേക്ക്‌ മാധ്യമങ്ങൾ ഈ വിഷയത്തെ-പാടെ-അവഗണിച്ചു.


ഏതായാലും വർഷങ്ങൾക്കു ശേഷം തസ്നിബാനു ഒരിക്കൽ കൂടെ വാർത്തകളിലെക്കും, വിവാദങ്ങളിലേക്കും കടന്നുവരികയാണ്.

         മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്ന് ആരംഭിച്ച  തസ്നിബാനുവിന്റെ ആർപ്പുവിളികളോടെയുള്ള യാത്ര ഐടി നഗരത്തിലെ പാതിരാവിന്റെ വിജനതയിൽ യുവാകളുമായുള്ള കയ്യേറ്റത്തിൽ എത്തിനിൽക്കുന്നു.. സ്വാതന്ത്ര്യം തേടിയുള്ള തസ്നിബാനുവിന്റെ യാത്ര ഏറെ ദൂരം പിന്നിട്ടിരിക്കുന്നു……ഇനിയും ഏറെ ദുരം പിന്നിടാനിരിക്കുന്നു.

 യാത്ര തുടരട്ടെ........സര്‍വ മംഗളവും നേരുന്നു... 


പൌരസമിതിക്ക് പരയുവാനുള്ളതും കേള്‍ക്കാം.

തസ്നിബാനുവിനു പറയാനുള്ളതും കേള്‍ക്കാം.

115 comments:

 1. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്ന് ആരംഭിച്ച തസ്നിബാനുവിന്റെ ആർപ്പുവിളികളോടെയുള്ള യാത്ര ഐടി നഗരത്തിലെ പാതിരാവിന്റെ വിജനതയിൽ യുവാകളുമായുള്ള കയ്യേറ്റത്തിൽ എത്തിനിൽക്കുന്നു…..സ്വാതന്ത്ര്യം തേടിയുള്ള തസ്നിബാനുവിന്റെ യാത്ര ഏറെ ദൂരം പിന്നിട്ടിരിക്കുന്നു……

  ReplyDelete
 2. യാത്ര തുടരട്ടെ........സര്‍വ മംഗളവും നേരുന്നു...
  ഇത് മറ്റൊരു റുബീന ????

  ReplyDelete
 3. അവളെ വിട്ടേക്ക്... എന്തന്നാണ് വേലിയിൽ കിടക്കുന്ന് പാമ്പിനെ തോളിലേറ്റുന്നത്?

  ReplyDelete
 4. കപട പുരോഗമനക്കാരന്‍റെ ഇരയാണപ്പോള്‍ തസ്നി ബാനു.കഷ്ടം! :(

  ReplyDelete
 5. ആദ്യം തല്ലിയ തസ്നിക്ക് അഭിവാദ്യങ്ങള്‍.. .....അവന്മാര്‍ അര്‍ഹിക്കുന്ന പ്രതികരണം........ഇവന്മാരോടൊക്കെ ഇങ്ങിനെ തന്നെവേണം പ്രതികരിക്കുവാന്‍... വെറുതെ സംസാരിച്ചു സമയം കളയുന്നതിലര്‍ത്ഥമില്ല.

  ഇനി.... മതാചാരപ്രകാരമല്ലാതെ സ്പെഷ്യ‌ല്‍ ആക്റ്റ് പ്രകാരം തെന്നെ വിവാഹം കഴിക്കണമെന്നു നിര്‍ബന്ധം പിടിച്ചതും അഭിനന്ദനമര്‍ഹിക്കുന്നു.
  വിവാഹ ബന്ധം തുടര്‍ന്നുകൊണ്ടുപോകാനാകില്ലയെന്നു മനസ്സിലാക്കിയപ്പോള്‍ ബന്ധം വേര്‍പെടുത്തിയതിനും അഭിനന്ദനങ്ങള്‍. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയുമാണു സ്ത്രീയുടെ ജീവിത ലക്ഷ്യമെന്നു പഠിപ്പിക്കുന്നവ്ന്റെയൊക്കെ മുഖത്തേക്കുള്ള കാര്‍ക്കിച്ചു തുപ്പലായിട്ടുവേണം ഇതിനെ കാണാന്‍.

  ReplyDelete
 6. ഇനിയും ഒരുപാട് വിവാദങ്ങളില്‍ തന്സ്നീബാനു നിറഞ്ഞു നില്‍ക്കട്ടെ. മാധ്യമങ്ങള്‍ക്ക് അന്നമായും അരയന്നമായും തിളങ്ങി നില്‍ക്കട്ടെ. സദാചാര പോലീസ്‌ തുലയട്ടെ..

  ഒരു പുരോഗമന മുഖം എന്നിലും കാണുന്നില്ലേ ഇപ്പോള്‍? :)

  ReplyDelete
 7. മതത്തെ നിഷേധിച്ചവളായതിനാല്‍ തസ്നിബാനുവിന്റെ യാതൊരു നിലപാടിനും വിശ്വാസികളുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകില്ലെന്ന് അറിയാം. അതിനാല്‍ മതത്തെ വിട്ടുപോയ ഒരുവളോടുള്ള പുച്ഛവും വെറുപ്പും മൂടിപ്പൊതിഞ്ഞ ഇത്തരം ഒരു പോസ്റ്റു വന്നതില്‍ അത്ഭുതപ്പെടുന്നില്ല. എന്നാല്‍ മനുഷ്യരെന്നുള്ള നിലയില്‍ ഒരു സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിലും പൊതുസ്ഥലങ്ങളിലും ഒരേ അവകാശങ്ങള്‍ ഉണ്ടെന്നും തൊഴില്‍ സംബന്ധമായോ യാത്രസംബന്ധമായോ പുരുഷനെപ്പോലെ സ്ത്രീയ്ക്കും ഏതു പാതിരാവിലും ഏതു സ്പെയിസിലും പ്രത്യക്ഷപ്പെടുവാന്‍ അവകാശമുണ്ടെന്നും അംഗീകരിക്കുന്നതിനു് മതവിശ്വാസം ഒരു തടസ്സമാകേണ്ടതില്ല. അതിനു പകരം സ്ത്രീയുടെ സിവില്‍ അവകാശങ്ങളില്‍ കൈവെയ്ക്കാന്‍ ശ്രമിക്കുന്ന സദാചാര കാപട്യക്കാര്‍ കാണിക്കുന്ന തെമ്മാടിത്തരത്തെ പിന്തുണയ്ക്കേണ്ട കാര്യമുണ്ടോ ? സുഹൃത്തിന്റെ കൂടെ യാത്ര ചെയ്തതിന്റെ പേരിലും വിജനമായ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന്റെ പേരിലും വഴിപിഴച്ചവളായി ചിത്രീകരിക്കുന്നതിനോട് പ്രതിഷേധിക്കാതിരിക്കുന്നതും മതമൂല്യങ്ങള്‍ക്ക് മാനവികമുഖമില്ലെന്നതിനു തെളിവായി പോകുന്നില്ലേ എന്നു സംശയിക്കാനിടയാകുന്നു.
  നളന്റെ മുകളിലുള്ള കമന്റുകള്‍ക്ക് ഒരു അടിയൊപ്പിടുന്നു.

  ReplyDelete
  Replies
  1. Para Purusha Bhandam Sthreeyude Civil Right Aano?

   Delete
 8. നിസ്സഹായനോട് യോജിക്കുന്നു

  ReplyDelete
 9. തസ്നി ബാനുവിന്റെ മഹാപരാധങ്ങള്‍..പുലരിയുടെ ഈ പോസ്റ്റു വായിച്ചപ്പോള്‍ മനസ്സിലായത്‌ ഇത്രയുമാണ്.

  തസ്നി ബാനു എന്നാ വ്യക്തി അവര്‍ക്കിഷ്ടപ്പെട്ടാലേ പ്രണയിച്ചു - പ്രേമിക്കാനോ, അതും ഒരു മുസ്ലിം പെണ്‍കുട്ടി!!!!

  ജീവിക്കാന്‍ മതം ആവശ്യമില്ലെന്ന് തോന്നി അവര്‍ അതുപേക്ഷിച്ചു - നമ്മുടെ സ്വന്തം മതം ഉപേക്ഷിക്കുക ശിവ ശിവ!!

  മതാചാര പ്രകാരമല്ലാതെ വിവാഹം കഴിച്ചു - എന്തോരഹങ്കാരം

  മതനെതാക്കന്മാരെ ചോദ്യം ചെയ്തു - അതിലും വലിയ പാപം എന്തുണ്ട്.

  ഒത്തു പോകാനാകില്ലെന്ന് കണ്ടപ്പോള്‍ പരസ്പരം പിരിഞ്ഞു - സന്തോഷമായി അവള്‍ക്കങ്ങനെ തന്നെ വേണം. നമ്മള് പറഞ്ഞതു കേട്ടില്ലെങ്കില്‍ ഇങ്ങനെയിരിക്കും

  IT കമനിയില്‍ ജോലി നേടി - ഇനിഎന്കിലും അടങ്ങിയൊതുങ്ങി ഇരുന്നൂടെ ഇവള്‍ക്ക്??

  സുഹൃത്തിനോടൊപ്പം രാത്രിയില്‍ ബൈക്കില്‍ പോയി - ഒരുംബെട്ടോള്!!!

  അനാവശ്യമായ ഇടപെടലില്‍ പ്രതികരിച്ചതിന് മര്ദ്ദനത്തിനിരയായി - ഇവളെ പണ്ടേ നമ്മക്കറിഞ്ഞൂടെ, പോക്കാ..(ജീവിതത്തിലിത്രയും ധീരത കാണിച്ച തസ്നിക്ക് നടു റോഡെ ഉള്ളോ ഇതൊക്കെ കാണിക്കാന്‍ എന്ന് ചോദിക്കരുത് !!!.


  മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്ന് ആരംഭിച്ച തസ്നിബാനുവിന്റെ ആർപ്പുവിളികളോടെയുള്ള യാത്ര ഐടി നഗരത്തിലെ പാതിരാവിന്റെ വിജനതയിൽ യുവാകളുമായുള്ള കയ്യേറ്റത്തിൽ എത്തിനിൽക്കുന്നു….. സ്വാതന്ത്ര്യം തേടിയുള്ള തസ്നിബാനുവിന്റെ യാത്ര ഏറെ ദൂരം പിന്നിട്ടിരിക്കുന്നു……ഇനിയും ഏറെ ദുരം പിന്നിടാനിരിക്കുന്നു. - എന്നിട്ടും അവളൊന്നു തല താഴ്ത്തി കാണുന്നില്ലല്ലോ.അതു കാണാനല്ലേ നമ്മളെല്ലാം കാത്തിരിക്കുന്നത് !!!


  കഷ്ടം പുലരീ കഷ്ടം.

  ReplyDelete
 10. നിസ്സഹയൻ പറയുന്നു.

  തസ്നിയുടെ യാതൊരു നിലപാടിനും വിശ്വാസികളുടെ പിന്തുണ ഉണ്ടാകില്ല..

  തസ്നിയുടെ ഏതു നീക്കത്തിന്നാണു വിശ്വാസികൾ പിന്തുണ നൽകേണ്ടത്?

  ReplyDelete
 11. Firefly
  ചുറ്റും ആർപ്പുവിളികളും, ആരവവുമുണ്ടെങ്കിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്ന ചിലരുണ്ട്. വാസ്തവത്തിൽ പല താല്പര്യങ്ങളുടെയും ഇരയാക്കപ്പെടുന്നവർ.
  ആ നിലക്കപ്പുറമുള്ള വളർച്ചയൊന്നും തസ്നിബാനുവിനു ഉണ്ടായിട്ടില്ല.
  അങ്ങിനെ ആയി എന്ന് അവരെ ബോധിപ്പിക്കുവാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും..

  നിയന്ത്രണമൊന്നുമില്ലാത്ത സ്ത്രീപുരുഷ ബാന്ധവമാണു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസാനവാകെങ്കിൽ ഇതു താലിബാനോ, ഇറാനോ, ആഫ്ഘാനോ അല്ല എന്നതോടൊപ്പം തന്നെ ഇത് അമേരിക്കയോ, ബ്രിട്ടണോ, ഫ്രാൻസോ അല്ല എന്ന് യാഥാർത്ഥ്യം കൂടെ അംഗികരിക്കേണ്ടിവരും.

  ReplyDelete
 12. angane madhyamangalkum mada viruddarkumulla vibava samridhamaya sadhya ayi aval yathra thudaratte. muslim viruddamavumbol athine agoshamakkunnavarkk nalla annam thanneyanu thasni. sarva mangalangalum

  ReplyDelete
 13. >>>>ചുറ്റും ആർപ്പുവിളികളും, ആരവവുമുണ്ടെങ്കിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്ന ചിലരുണ്ട്. വാസ്തവത്തിൽ പല താല്പര്യങ്ങളുടെയും ഇരയാക്കപ്പെടുന്നവർ. >>>

  അത്തരം താല്‍പര്യങ്ങളില്‍ ഒന്ന് മാത്രമാണ് മതത്തിന്റെ ചങ്ങലയില്‍ ജീവിക്കണമെന്ന് അതിന്റെ അടിമകളെക്കൊണ്ട്‌ തന്നെ ആര്‍പ്പു വിളിപ്പിക്കുന്നതു. അതില്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു തന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും എന്തെന്നറിയാതെ ചില താല്പര്യങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരാന് ഇവിടത്തെ മിക്ക സ്ത്രീകളും. തസ്നി അതിനെ വെല്ലു വിളിചു അതോടെ താങ്കളടക്കമുള്ള മതത്തിന്റെ വക്താക്കള്‍ക്കു അവര്‍ വെറുക്കപ്പെട്ടവളായി.

  >>>>നിയന്ത്രണമൊന്നുമില്ലാത്ത സ്ത്രീപുരുഷ ബാന്ധവമാണു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസാനവാകെങ്കിൽ ഇതു താലിബാനോ, ഇറാനോ, ആഫ്ഘാനോ അല്ല എന്നതോടൊപ്പം തന്നെ ഇത് അമേരിക്കയോ, ബ്രിട്ടണോ, ഫ്രാൻസോ അല്ല എന്ന് യാഥാർത്ഥ്യം കൂടെ അംഗികരിക്കേണ്ടിവരും.>>>>

  എന്ന് വച്ചാല്‍ ഈ നടന്നതിലോന്നും നിയമപരമായോ ധാര്മികമായോ ഒരു കുഴപ്പവുമില്ല, വേണ്ടത് തന്നെയായിരുന്നു എന്ന്, അല്ലെ??

  ReplyDelete
 14. Firefly
  ഒരുനിലക്കുമുള്ള നിയന്ത്രണങ്ങളൊന്നുമില്ല്ലാത്ത ജീവിതമാണ് സ്വാതന്ത്യം എന്നു തെറ്റിദ്ധരിച്ചവരെ സമ്പന്ധിച്ചിടത്തോളം തസ്നിബാനുവിന്റെ ജീവിതം തികച്ചും മാതൃക തന്നെ…

  അതെസമയം പലപ്പോഴും ഇത്തരക്കാർ മറ്റു പൌരന്മാരിൽ കാണിക്കുന്ന സ്വാതന്ത്യ ബോധം സ്വന്തം കുടുംബങ്ങളിൽ കാണിക്കാറില്ലെന്നു മാത്രം.

  സ്വന്തം വീട്ടിലെ പെണ്മക്കളോ ആൺ മക്കലോ ഈ നിലക്കുള്ള സ്വാതന്ത്യം ഉപയോഗപ്പെടുത്താൻ ഒരുമ്പെട്ടാൽ പാരമ്പര്യവും, കുടുംബ മഹിമയും പറഞ്ഞു മറ്റാരേക്കാളും മുൻപെ വാളെടുത്ത് തുള്ളുക പുരോഗമനം നെറ്റിയിൽ കെട്ടി നടക്കുന്ന അഭിനവ സ്വാതന്ത്യവാദികൾ തന്നെയാണ്.

  ReplyDelete
 15. നളന്‍റെ കമന്‍റിനടിയില്‍ ഒരൊപ്പു കൂടെ..

  ReplyDelete
 16. ‘അമേരിക്കയോ, ബ്രിട്ടണോ, ഫ്രാൻസോ അല്ല എന്ന് യാഥാർത്ഥ്യം‘ ഇതു കൊണ്ടെന്താണാവോ പുലരി ഉദ്ദേശിക്കുന്നത്.

  അതെ തങ്ങള്‍ക്കിഷ്ടമുള്ള ഒരാണിനെ വിവാഹം കഴിക്കാനും ആ ബന്ധത്തില്‍ സ്വരച്ചേര്‍ച്ചയില്ലാതായാല്‍ വിവാഹം മോചനം നേടാനും പബ്ലിക്കില്‍ യാത്രചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്ണിന് ചുറ്റുവട്ടത്തു നിന്നു വരുന്ന സദാചാര പോലീസുകാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പരയേണ്ടതില്ലെന്നും ലിമിറ്റുവിട്ടാല്‍ ആരോഗ്യമുണ്ടെങ്കില്‍ രണ്ടെണ്ണം ഇട്ടുകൊടൂക്കാന്‍ പറ്റുമെങ്കില്‍ കൊടുക്കാമെന്നും അങ്ങനെയൊരു സംഭവമൂണ്ടായാല്‍ അതിനെ ചൊല്ലി ഇതു പോലൊരു ബ്ലോഗെഴുതിയാല്‍ ഭീരിപക്ഷവും നെറ്റിചുളിക്കുമെന്നുമുള്ളതുമാണോ ഈ രാജ്യ്യങ്ങള്‍ക്കുള്ള പ്രത്യേകതകള്‍ അല്ലെങ്കില്‍ പോരായ്മകള്‍ എന്താണ് വിശദമാക്കൂ.

  അതെ കേരളത്തിലും ഇതൊക്കെ തന്നെയാണ് ചിന്തകള്‍. വായിച്ചില്ലേ മുകളില്‍ വന്ന കമന്റുകള്‍. ചരിത്രം നോക്കിയാല്‍ എല്ല്ലവര്‍ക്കുമൂണ്ട് വീട്. തറവാട്, ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍, ഒക്കെ. അതൊക്കെ അവരുടെ സ്വകാര്യതയാണ്. തസ്നിബാനുവിനേക്കുറിച്ച് നിങ്ങള്‍ എഴുതിയതൊക്കെ ശരിയാണെന്ന് ഒരു വായനക്കരിയായ ഞാന്‍ എങ്ങനെ വിശ്വസിക്കും. മതവ്യ്‌വസ്ഥകളോടുള്ള നിങ്ങളുടെ വ്യക്തിപരമായ അനുഭാവം എങ്ങനെ എന്നു നിങ്ങള്‍ ഈ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കെ, നിങ്ങള്‍ എഴുതുന്നത് നിഷ്പക്ഷമാണെണ് വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നു പറഞ്ഞാല്‍ നിങ്ങളുടേത് ഒരു prejudiced writing ആണ് എന്നേ എനിക്കു വിശ്വസിക്കാന്‍ കഴിയൂ.

  പിന്നെ ഇതൊക്കെ ഫ്രാന്‍സിലും അമേരിക്കയിലും മാത്രമല്ല നടക്കുന്നത്. ദേ ഇവിടെ വായിക്കൂ ഈ ഇന്ത്യയില്‍ എന്താനടക്കുന്നത് എന്ന്.

  http://weddingsandmarriages.blogspot.com/2011/06/slut-march-india-too-is-bracing-for-it.html

  ReplyDelete
 17. pulariyodu theerthum VIYOJIKKUNNU... thasnikku aasamsakal.. abhinandanangal..

  BHAARATHASTHREEYENNUM DEVIYENNUM MATTUM PARANJU VERUMORU BIMBAM MAATHRAMAAAYI STHREEYE KAANUNNAVARE, NINGALARIYUKA, AVALUM ORU MANUSHYA JEEVIYAANU.. SWATHANTHRAMAAYI CHINTHIKKAANUM PRAQVARTHIKKAANUM MATTAAREYUM POLE AVAKAASHAMULLAVAL.. INNU MATHATHINTEYUM SADAACHAARATHINTEYUM PERU PARANJU SAMOOHAM AVALE VERUMORU FACTORIYAAYI- BHARTHAAVINE SUSHRUSHICHU, KUTTIKALE PRODUCE CHEYYUNNA VERUM ORU VEETAMMAYAAKKI ELLAAVARUM AVALE PRATHISHTICHIRIKKUNNU... NALANTE VAAKKUKALODU YOJIKKUNNU..

  ReplyDelete
 18. MKERALAM
  തസ്നി ബാനുവിനെ കുറിച്ച് ഞാൻ എഴുതിയതെല്ലാം ആരെയും വിശ്വസിപ്പിക്കണമെന്ന നിർബന്ധം എനിക്കില്ല.
  ഞാൻ അവരെ കുറിച്ച് വർഷങ്ങൾക്കു മുൻപെ അറിഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഒരിക്കൽ കൂടെ പങ്കുവെച്ചു. അത്രമാത്രം. ഇതല്ല യാഥാർത്ഥ്യം എന്ന് താങ്കൾക്ക് അറിയാമെങ്കിൽ അതു പങ്കൂവെക്കുക.
  മാത്രമല്ല അവരെ കുറിച്ച് ഞാൻ ആദ്യമായല്ല എഴുതുന്നതും. റെയ്ഹാന:ഒരു മാധ്യമ ബലിയാട് എന്ന എന്റെ ഒരു വർഷം മുൻപെയുള്ള പോസ്റ്റിന്റെ വരികൾ തന്നെയാണ് ഞാൻ ഇവിടെ കോപ്പിചെയ്തിട്ടുള്ളത്. http://www.pulari.co.in/2010/09/blog-post_13.html

  അതായത് അവരെ അറിയുന്നത് എൻ.ജിഒ കോർട്ടേഴ്സിലെ അടിപിടിക്കു ശേഷമല്ല എന്നു സാരം,

  ReplyDelete
 19. MKERALAM
  >>>>‘*അമേരിക്കയോ, ബ്രിട്ടണോ, ഫ്രാൻസോ അല്ല എന്ന് യാഥാർത്ഥ്യം‘ ഇതു കൊണ്ടെന്താണാവോ പുലരി ഉദ്ദേശിക്കുന്നത്*.
  <<<<
  അതു വ്യക്തമാണു.
  പാശ്ചാത്യ നാടുകളിൽ നിലനിൽക്കുന്ന അനിയന്ത്രിത വ്യക്തിസ്വാതന്ത്യം അല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്.
  ഒരു പുരുഷനുംസ്ത്രീക്കും സ്വന്തിഷ്ടപ്രകാരം എന്തും ചെയ്യാനുള്ള സ്വാതന്ത്യം ഇന്തയിൽ ഇല്ല.
  അതുകൊണ്ടാണ് വേഷ്യാവൃത്തി നിയമവിധേയമല്ലാത്തതും, ലോഡ്ജുകൾ റെയ്ഡ് ചെയ്ത് ഇത്തരക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നതും
  ഒരു സ്ത്രീയും, പുരുഷനും പരസ്പരം തീരുമാനിച്ച് എന്തും ചെയ്യാമെന്ന സ്വാതന്ത്യം ഇന്തയിൽ ഇല്ല എന്നു സാരം.

  ReplyDelete
 20. >>>>>പാശ്ചാത്യ നാടുകളിൽ നിലനിൽക്കുന്ന അനിയന്ത്രിത വ്യക്തിസ്വാതന്ത്യം അല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്.
  ഒരു പുരുഷനുംസ്ത്രീക്കും സ്വന്തിഷ്ടപ്രകാരം എന്തും ചെയ്യാനുള്ള സ്വാതന്ത്യം ഇന്തയിൽ ഇല്ല.
  അതുകൊണ്ടാണ് വേഷ്യാവൃത്തി നിയമവിധേയമല്ലാത്തതും, ലോഡ്ജുകൾ റെയ്ഡ് ചെയ്ത് ഇത്തരക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നതും
  ഒരു സ്ത്രീയും, പുരുഷനും പരസ്പരം തീരുമാനിച്ച് എന്തും ചെയ്യാമെന്ന സ്വാതന്ത്യം ഇന്തയിൽ ഇല്ല എന്നു സാരം.>>>>


  എന്റെ കര്‍ത്താവേ ഈ പുലരി ഇതെന്നാ ഒക്കെയാ പറയുന്നേ..ഇന്ത്യയില്‍ ഒരു സ്ത്രീയും പുരുഷനും തീരുമാനിച്ചു ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലെന്നൊക്കെ ഏതു കിതാബിലാ പഠിച്ചത്? ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ ഇവിടെ വിവാഹം പോലും ആവശ്യമില്ല. ലിവ്-ഇന്‍ relashanship എന്നൊക്കെ കേട്ടിട്ടുണ്ടോ പുലരീ? ഇല്ലെങ്കില്‍ ദാ ഈ വികി പേജ് ചുമ്മാ ഒന്ന് നോക്കിയാലും മതി.

  'Live-in relationship’ is a walk-in and walk-out relationship. There are no strings attached to this relationship, neither this relationship creates any legal bond between the parties. It is a contract of living together which is renewed every day by the parties and can be terminated by either of the parties without consent of the other party and one party can walk out at will at any time.....'

  http://en.wikipedia.org/wiki/Cohabitation_in_India

  ReplyDelete
 21. ഇഷ്ടമില്ലാത്ത അച്ചി തൊട്ടാല്‍ കുറ്റം .
  ചുണ ഉള്ള പെണ്‍കുട്ടികള്‍ ഇസ്ലാമിലും ,മറ്റെല്ലാ മതത്തിലും ഉണ്ടാവട്ടെ ,അഭിനവ താളിബാനികളുടെയും , സനതനരുടെയും മുഖത്തടിക്കാന്‍ ധൈര്യം ഉള്ളവര്‍ .

  ReplyDelete
 22. http://malayalamvaayana.blogspot.com/2011/06/blog-post_25.html

  ReplyDelete
 23. എനിക്കു പറയാനുള്ളത് ഫയര്‍ ഫ്ലൈ പറഞ്ഞുവല്ലോ.

  ‘’ഒരു സ്ത്രീയും, പുരുഷനും പരസ്പരം തീരുമാനിച്ച് എന്തും ചെയ്യാമെന്ന സ്വാതന്ത്യം ഇന്തയിൽ ഇല്ല എന്നു സാരം.‘’

  ഇത്രയും കടന്ന എഴുത്ത് നിങ്ങളില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. ഓ കോലൊടിച്ചിട്ടു, നിങ്ങളോട് സംവാദിക്കുന്നതു നാണക്കേടായി തോന്നുന്നു.

  ReplyDelete
 24. "നിയന്ത്രണമൊന്നുമില്ലാത്ത സ്ത്രീപുരുഷ ബാന്ധവമാണു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസാനവാകെങ്കില്‍ ഇതു താലിബാനോ, ഇറാനോ, ആഫ്ഘാനോ അല്ല എന്നതോടൊപ്പം തന്നെ ഇത് അമേരിക്കയോ, ബ്രിട്ടണോ, ഫ്രാന്‍സോ അല്ല എന്ന് യാഥാര്‍ത്ഥ്യം കൂടെ അംഗികരിക്കേണ്ടിവരും."

  അമേരിക്കയോ, ബ്രിട്ടണോ, ഫ്രാന്‍സോ ആണെങ്കില്‍ തുണിയില്ലാതെ നടക്കാമെന്നും താലിബാനോ, ഇറാനോ, ആഫ്ഘാനോ ആണെങ്കില്‍ മൂടിപ്പുതപ്പിക്കണമെന്നുമാണോ പുലരീ ? ഒരു സമൂഹവും ഒഴുക്കില്ലാത്ത നിശ്ചല തടാകമല്ല. ഏതു കരിമ്പാറ തടസ്സപ്പെടുത്തിയാലും അത് ഒഴുകി പരിവര്‍ത്തനപ്പെടും. കാലം കുറെ എടുക്കുമെങ്കിലും അവസാനം വന്‍ കല്ലുകള്‍ ചെറു മണല്‍തരികളായി രൂപാന്തരപ്പെടും, അതാണ് ചരിത്രത്തിന്റെ വിധി.

  ReplyDelete
 25. "ചുറ്റും ആര്‍പ്പുവിളികളും, ആരവവുമുണ്ടെങ്കില്‍ സ്ഥലകാലബോധം നഷ്ടപ്പെടുന്ന ചിലരുണ്ട്. വാസ്തവത്തില്‍ പല താല്പര്യങ്ങളുടെയും ഇരയാക്കപ്പെടുന്നവര്‍.
  ആ നിലക്കപ്പുറമുള്ള വളര്‍ച്ചയൊന്നും തസ്നിബാനുവിനു ഉണ്ടായിട്ടില്ല.
  അങ്ങിനെ ആയി എന്ന് അവരെ ബോധിപ്പിക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും."


  ചില ചെറു ശബ്ദങ്ങളെ ആര്‍പ്പു വിളികളും ആരവവുമായി തോന്നുന്നത് നാം ഭീതിദമായ കനത്ത നിശബ്ദതയില്‍ കഴിയുന്നതുകൊണ്ടാണ്. നിശബ്ദതയില്‍ മൊട്ടു സൂചിയുടെ വീഴ്ച്ചയും അലര്‍ച്ചയുണ്ടാക്കും. അലര്‍ച്ച ഞെട്ടലുണ്ടാക്കട്ടെ.

  കുരീപ്പുഴ ശ്രീകുമാറിന്റെ ഒരു ചെറുകവിതയെ അന്വര്‍ത്ഥമാക്കും വിധം ഇവിടെ തസ്നിബാനുവിനെ അക്രമിച്ചവര്‍ മതസൌഹാര്‍ദ്ദം പാലിച്ചിട്ടുണ്ട്. ഒരു ഹിന്ദു, ഒരു മുസ്ലീം, ഒരു ക്രിസ്ത്യന്‍ (പോലീസ് അന്വേഷിക്കുന്ന പ്രതികളുടെ പേരില്‍ നിന്നും അങ്ങിനെ മനസ്സിലാക്കുന്നു.) തസ്നി ജനനം കൊണ്ട് മുസ്ലീമായതിനാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഇസ്ലാമിനെതിരായതാണെന്ന് പുലരി തെറ്റിദ്ധരിക്കേണ്ട, ആ നിലയില്‍ അസ്വസ്ഥനുമാകേണ്ട. ഇത് ഒരു സ്ത്രീവിഷയമാണ്. ഇന്ത്യയിലെ പീഢനങ്ങളിലെ ഇരകളെ സ്ത്രീ, ദലിതന്‍, മുസ്ലീം എന്നാണ് ഈയുള്ളവന്‍ വായിക്കുന്നത്.

  ReplyDelete
 26. പോസ്റ്റു വന്നോ? !!
  എന്തെ ഇത്തരം ഒരെണ്ണം വരാത്തെ എന്ന് ആലോചിചിരിക്കുകയായിരുന്നു.
  ഫെയര്‍ ഫ്ളൈ, നിസ്സഹായന്‍ എന്നിവരോട് പൂര്‍ണമായും യോജിക്കുന്നു. പ്രത്യേകിച്ച് അവസാന കമന്റിലെ ഒരു വാചകം

  "ചില ചെറു ശബ്ദങ്ങളെ ആര്‍പ്പു വിളികളും ആരവവുമായി തോന്നുന്നത് നാം ഭീതിദമായ കനത്ത നിശബ്ദതയില്‍ കഴിയുന്നതുകൊണ്ടാണ്. നിശബ്ദതയില്‍ മൊട്ടു സൂചിയുടെ വീഴ്ച്ചയും അലര്‍ച്ചയുണ്ടാക്കും. അലര്‍ച്ച ഞെട്ടലുണ്ടാക്കട്ടെ. "

  ReplyDelete
 27. "മതവ്യ്‌വസ്ഥകളോടുള്ള നിങ്ങളുടെ വ്യക്തിപരമായ അനുഭാവം എങ്ങനെ എന്നു നിങ്ങള്‍ ഈ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കെ, നിങ്ങള്‍ എഴുതുന്നത് നിഷ്പക്ഷമാണെണ് വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നു പറഞ്ഞാല്‍ നിങ്ങളുടേത് ഒരു prejudiced writing ആണ് എന്നേ എനിക്കു വിശ്വസിക്കാന്‍ കഴിയൂ. "

  Agree 101 times...

  ഈ പോസ്ടിനോട് തീര്‍ത്തും വിയോജിക്കുന്നു.

  നിഷ്പക്ഷത പറയുന്ന നാക്കുകളിലും മനസ്സുകളിലും ഉള്ള കപടത എന്നെങ്കിലും ഒരിക്കല്‍ ജനം തിരിച്ചറിയും.. അതുറപ്പ...

  ഓഫ്‌ ടോപ്പിക്ക്...
  പിന്നെ.. അക്ബറിനെ നിര്‍ത്തി പൊരിച്ചത്.. അത് നല്ല കാര്യമായി പോയി.. അക്ബറിന്റെ നേതൃത്വത്തില്‍ നിച്ചേ ഓഫ് ട്രുത്‌ എന്നാ സന്കടനയുടെ പേരില്‍ കേരളത്തില്‍ ഉടനീളം സ്നേഹം സംവാദം എന്നാ പേരില്‍ മത വിദ്വേഷം വളര്‍ത്തുന്നതിനും , മറ്റുള്ള മതങ്ങളെ ചവിട്ടി താഴ്ത്തി കളിക്കുന്നതിനും, ഇതല്ല ഇതിനപ്പുറവും എതിര്‍പ്പ് വരും.. ജനം എല്ലാം കാണുന്നുണ്ട്..

  സംശയമുണ്ടെങ്കില്‍ നെറ്റില്‍ ഒന്ന് തപ്പി നോക്ക്, ചിദാനന്ദപുരി സ്വാമികള്‍ അക്ബറിനെ നിര്‍ത്തി പൊരിച്ചു കയ്യില്‍ കൊടുത്ത ഓഡിയോ കിട്ടും.. അങ്ങേര്‍ക്കു വേറെ അസുഖമാണ്.. അത് അങ്ങേരോടെ തീര്‍ന്നാല്‍ പ്രശ്നമില്ല.. പക്ഷെ കുറെ വാല്ലട്ടികളെ അങ്ങേര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.. ഇത് ഒരു നടക്കു തീരില്ല..

  സ്ത്രീകള്‍ക്ക് ഇസ്ലാം കൊടുക്കുന്ന സ്വതന്ത്യ്രതെക്കുരിച്ചും അന്യമാതങ്ങളുടെ സ്ത്രീ വിരുദ്ധ നിലപടുകലെക്കുരിച്ചും നിഛെ ഓഫ് ട്രുതിന്റെ sthreeonline.net വെബ്‌ സൈറ്റ് ഒന്ന് കണ്ടാല്‍ മനസ്സിലാകും ഇവന്മാരുടെ മനസ്സിലിരിപ്പ്..

  ReplyDelete
 28. വാക്കുകള്‍ക്കു തീ രൂപം.
  വിഷയത്തെപ്പറ്റി: സംഭാവാമീ യുഗേ യുഗേ..!

  ReplyDelete
 29. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം :
  അമേരിക്കയില്‍ : നടു റോടില്‍ അന്തപുര രംഗങ്ങള്‍ ആവര്‍ത്തിക്കാം. ഒരു പരാതിയും ആര്‍ക്കുമില്ല. എന്നാല്‍ നടു റോഡില്‍ മൂത്രമൊഴിക്കാനാവില്ല. അതിനു ടോയിലറ്റില്‍ തന്നെ പോകണം
  ഇന്ത്യയില്‍ : അന്തപുര രംഗങ്ങള്‍ മാന്യമായി അന്തപുരത്തിനകത്തു തന്നെ തീര്‍ക്കണം. എന്ന നടു റോഡില്‍ അന്തസ്സായി മൂത്രമൊഴിക്കാം

  ReplyDelete
 30. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വഴിവിട്ട മേഖലകളോട് എപ്പോഴും താല്പര്യം പുരുഷ കേസരികള്‍ക്ക് മാത്രം. വായനോട്ടത്തിലും അഗഗണ്ണ്യര്‍ പുരുഷ കേസരികള്‍.
  എന്റെ ഭാര്യ ജോലി ചെയ്യുന്നില്ലെന്നും വീട്ടില്‍ കുട്ടികളെ ശ്രദ്ധിക്കുന്നു എന്നും പറഞ്ഞപ്പോള്‍ അമേരിക്കക്കാരന്‍ മാനേജര്‍ക്ക് അവളോട് ഇഷ്ടവും ബഹുമാനവും. ഇന്ത്യക്കാരന്‍ മാനേജര്‍ക്ക് പുച്ചവും. എന്താ പ്രശനം എന്നെനിക്കു മനസ്സിലാവുന്നില്ല. ഇന്ത്യക്കാരന്‍ മാനേജര്‍ സ്ത്രീ സ്വാതന്ത്ര്യ വാദിയായിരിക്കണം. എനിക്കങ്ങനെയാണ് തോന്നുന്നത്

  ReplyDelete
 31. Ranjith Nair


  പോസ്റ്റിനോട് യോചിക്കാനുള്ള അവകാശമെന്നത് പോലെ വിയോചിക്കനുള്ള അവകാശവുമുണ്ട്. താങ്കളുടെ ആ അവകാശത്തെ ഞാൻ മാനിക്കുന്നു.

  >>> നിഷ്പക്ഷത പറയുന്ന നാക്കുകളിലും മനസ്സുകളിലും ഉള്ള കപടത എന്നെങ്കിലും ഒരിക്കല്‍ ജനം തിരിച്ചറിയും.. അതുറപ്പ..<<<

  ഞാൻ ഒരിക്കലും നിശ്പക്ഷനല്ല.. ആ നിലക്കുള്ള ഒരു മുഖാവരണവും എനിക്കില്ല…
  എന്റെ പക്ഷം എന്താണെന്നു വ്യക്തമാക്കുന്ന പോസ്റ്റുകളാണ് ആദ്യാവസാനം ഞാൻ ഇട്ടിട്ടൂള്ളത്…
  മാത്രമല്ല നിശ്പക്ഷത എന്ന ഒരു പക്ഷം തന്നെ ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു.
  നീതി അല്ലെങ്കിൽ അനീതി ഇതിൽ നിശ്പക്ഷതക്ക് സ്ഥാനമില്ല..അതുകൊണ്ട് തന്നെ ഞാനൊരു നിശ്പക്ഷനല്ല.

  പിന്നെ അക്ബരിന്റെ പ്രസംഗം..അത് അക്ബറ് തന്നെ നടത്തികൊള്ളട്ടെ.. അതിന്റെ ഗുണദോഷങ്ങളിലേക് ഞാൻ കടക്കുന്നില്ല. അതെന്റെ വിഷയവുമല്ല…തസ്നിബാനു ആ വേദിയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നു എന്നു മാത്ര്മാണ് ഞാൻ പറഞ്ഞത്.. അതല്ലാതെ അക്ബറിന്റെ ഗുണാഗുനങ്ങളല്ല..

  ഈ പൊസ്റ്റ്മായി ബന്ധപ്പെട്ട അഭിപ്രായം ഉണ്ടെങ്കിൽ അതിനു സ്വാഗതം…

  ReplyDelete
 32. സ്ത്രീസംരക്ഷണവ്യഗ്രത നല്ലതാണ്.
  അതിനു വാദങ്ങൾ നിരത്തുമ്പോൾ അത് ഒരുമ്പെട്ടിറങ്ങുന്നവരെ ആശീർവ്വദിക്കുന്ന വിധം ആകാതിരിക്കുന്നതും നല്ലതാണ്.

  ReplyDelete
 33. കാലത്തിനു പിറകിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുന്ന കപട സദാചാര സമൂഹത്തിന്റെ ആൾക്കൂട്ടങ്ങളുടെ പെരുക്കങ്ങളാണ്‌ എവിടെയും....

  വിമോചനമാകുന്ന കാലം പ്രതീക്ഷിക്കാതിരിക്കാനുള്ള എല്ലാ കാരണങ്ങളും തന്നുകൊണ്ട് ഓരോ വിജനതയിലും ആൾക്കുട്ടങ്ങളുടെ കറുപ്പുകൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും...

  വെളിച്ചം വീഴുന്ന ഒരു കാലത്തേയ്ക്ക് നമുക്ക് പ്രതീക്ഷയർപ്പിക്കാം.....

  ReplyDelete
 34. ORIKKAL YADHAARTHA SATHYAM PURATHU VARUMPOL PRATHIKARIKKAM PULARI... athu vare kannukal thurannum kaathukal koorpichum njaan kaathirikkum

  ReplyDelete
 35. nalan::നളന്‍

  പ്രേമത്തിനു വേണ്ടി ആദ്യം അവർ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടൂത്തി..
  അതോടൊപ്പം സ്വന്തം സമൂഹത്തെ നഷ്ടപ്പെടുത്തി..
  പിന്നീട് സ്വന്തം ഭർത്താവിനെ തന്നെ….


  ഇവിടെയൊക്കെ കാണുന്ന പൊതുസ്വഭാവം തസ്നിയുടേതാണു..
  അവരുമായി ബന്ധപ്പെട്ടവരുടേതല്ല..
  ഇതിൽ നിന്നും മനസ്സിലാകേണ്ടത് ആരുടെ മനോവൈകൃതമാണ് ചികിത്സികേണ്ടത്??
  ഈ സ്ത്രീയുടെയോ…അതോ അവരുമായി ബന്ധപ്പെടുന്ന എല്ലാവരുടെയോ?

  ReplyDelete
 36. കൂരിരുള്‍ നിറയ്ക്കുന്ന പുലരികള്‍ ആണെങ്ങും..
  എങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം തസ്നി ബാനു മാരിലൂടെ സമൂഹത്തിലേക്ക് ഒഴുകി എത്തുന്നു.
  മതം മദം പിടിപ്പിച്ച പുലരികള്‍ ഓടുങ്ങട്ടെ.
  തസ്നിയെ പിഴച്ചവളായി ചിത്രീകരിക്കാനുള്ള
  പുലരിയെ പോലെ പേ പിടിച്ച മനസ്സുകളുടെ
  ഗൂഡ ശ്രമത്തിനു നേര്‍ക്ക്‌ മുഖമടച്ചു കാര്‍ക്കിച്ചു തുപ്പുന്നു.
  ത്ഫൂ ................

  ReplyDelete
 37. നിസ്സഹയൻ …SAID
  >>>>>ചില ചെറു ശബ്ദങ്ങളെ ആര്‍പ്പു വിളികളും ആരവവുമായി തോന്നുന്നത് നാം ഭീതിദമായ കനത്ത നിശബ്ദതയില്‍ കഴിയുന്നതുകൊണ്ടാണ്. നിശബ്ദതയില്‍ മൊട്ടു സൂചിയുടെ വീഴ്ച്ചയും അലര്‍ച്ചയുണ്ടാക്കും. അലര്‍ച്ച ഞെട്ടലുണ്ടാക്കട്ടെ.

  കുരീപ്പുഴ ശ്രീകുമാറിന്റെ ഒരു ചെറുകവിതയെ അന്വര്‍ത്ഥമാക്കും വിധം ഇവിടെ തസ്നിബാനുവിനെ അക്രമിച്ചവര്‍ മതസൌഹാര്‍ദ്ദം പാലിച്ചിട്ടുണ്ട്. ഒരു ഹിന്ദു, ഒരു മുസ്ലീം, ഒരു ക്രിസ്ത്യന്‍ (പോലീസ് അന്വേഷിക്കുന്ന പ്രതികളുടെ പേരില്‍ നിന്നും അങ്ങിനെ മനസ്സിലാക്കുന്നു.) തസ്നി ജനനം കൊണ്ട് മുസ്ലീമായതിനാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഇസ്ലാമിനെതിരായതാണെന്ന് പുലരി തെറ്റിദ്ധരിക്കേണ്ട, ആ നിലയില്‍ അസ്വസ്ഥനുമാകേണ്ട. ഇത് ഒരു സ്ത്രീവിഷയമാണ്. ഇന്ത്യയിലെ പീഢനങ്ങളിലെ ഇരകളെ സ്ത്രീ, ദലിതന്‍, മുസ്ലീം എന്നാണ് ഈയുള്ളവന്‍ വായിക്കുന്നത്.<<<<<

  നിസ്സഹയൻ …
  ചെറുശബ്ദങ്ങളല്ല…ഇവിടെ ഉയരുന്നത് എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാം..
  ഈ ബ്ലോഗിനതിരെയുള്ള പ്രതികരണം തന്നെ ചെറുശബ്ദമാല്ല..മറിച്ച് ആർപ്പുവിളികളാണ്..
  വാസ്തവത്തിൽ ഇവിടെ ആരു എന്ത് നേടി?
  ആ സ്ത്രീ എന്തെങ്കിലും നേടിയോ?
  ചുറ്റുമുള്ള ഈ കുരവയിടൽ അവസാനിച്ചാൽ അവരൊന്നു ആലോചിക്കട്ടെ…ഞാൻ എന്തു നേടി എന്ന്..
  അന്യപുരുഷന്മാർക്കൊപ്പം പാതിരാത്രിയിൽ യാത്ര ചെയ്യലാണ് സ്ത്രീ പുരുഷ സമത്വം എന്ന് ഞാൻ എന്നല്ല അവരെ മുൻപും, പിൻപും നോക്കാതെ പിന്താങ്ങുന്നവരല്ലാതെ വിശ്വസീക്കുകയില്ല.
  പിന്നെ നിസ്സഹായൻ ആശങ്കപെട്ടത് പോലെ ഞാനിതിൽ ഒരു മതവും മതവിർദ്ധതയും കാണുന്നില്ല.. അങ്ങിനെ തെറ്റിദ്ധരിക്കാതിരിക്കാനുള്ള സാമാന്യബോധം എനിക്ക് ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കട്ടെ…
  ഞാൻ ഈ വിഷയത്തിൽ കാണുന്നത് സ്ത്രീവിമോചനമെന്നത് ഇതൊക്കെയാണോ എന്നാണ്?
  തസ്നിയുടെ ചെയ്തികളാനോ ഇവർക്ക് റോൾ മോഡൽ???
  എന്റെ നാട്ടിൻ പുറത്ത് അസ്വാഭവികമായ നിലക്ക് അന്യ സ്ത്രീയെയും പുരുഷനെയും കണ്ടാൽ ഒരു കുടുംബത്തിൽ പിറന്ന വ്യക്തി എന്ന നിലക്കും, ഒരു സാമൂഹിക ജിവി എന്ന നിലക്കും ഞാനത് അന്വെഷിക്കും,,
  അത് പൌരൻ എന്ന നിലക്കുള്ള എന്റെ കടമയാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു….

  ReplyDelete
 38. 'ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്.' കുറേ അഭിപ്രായങ്ങള്‍ കണ്ടു; സ്ത്രീ സ്വാതന്ത്ര്യം അനുകൂലിച്ചു. അല്ലെങ്കിലും മിസ്‌യൂസ് ചെയ്യുന്നതില്‍ ഒരു രസം വേരെയാണല്ലോ. സ്വന്തം കുടീലെ പെണ്ണുങ്ങള്‍ ആണെങ്കില്‍ നിങ്ങളുടെ ഒക്കെ അഭിപ്രായം എന്താകുമായിരുന്നു. പെങ്ങള്‍ക്ക് "ചായ" കുടിക്കാന്‍ കായി കൊടുക്കാന്‍ മറന്നു എന്നാകുമായിരുന്നോ? അല്ലെങ്കിലും വിഷയത്തില്‍ ഇത്തിരി ഇസ്ലാം - മുസ്ലിം ടച്ച്‌ കൂടെ ഉണ്ടെകില്‍ എരിവ് കൂടും.
  സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ അറിയാത്തവര്‍ക്ക് പിന്നെ പരിധിയേത് പരിധി ലംഘനമെത്? അതാണല്ലോ വിഷയത്തിനു പുറത്തു നില്‍ക്കുന്ന അക്ബറും രോഷത്തിനിരയായത്. സ്വന്തം പെണ്ണോ പെങ്ങളോ പെണ്കുഞ്ഞോ ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് നോക്കട്ടെ. അപ്പൊ അഭിപ്രായം ബ്ലോഗില്‍ അല്ല കുടുംബത്തില്‍ രചിക്കും. എന്റെയും നിന്‍റെയും ദൈവം സാക്ഷി.

  നസീര്‍ ടി പി

  ReplyDelete
 39. anita said

  >>>pulariyodu theerthum VIYOJIKKUNNU... thasnikku aasamsakal.. abhinandanangal..

  BHAARATHASTHREEYENNUM DEVIYENNUM MATTUM PARANJU VERUMORU BIMBAM MAATHRAMAAAYI STHREEYE KAANUNNAVARE, NINGALARIYUKA, AVALUM ORU MANUSHYA JEEVIYAANU.. SWATHANTHRAMAAYI CHINTHIKKAANUM PRAQVARTHIKKAANUM MATTAAREYUM POLE AVAKAASHAMULLAVAL.. INNU MATHATHINTEYUM SADAACHAARATHINTEYUM PERU PARANJU SAMOOHAM AVALE VERUMORU FACTORIYAAYI- BHARTHAAVINE SUSHRUSHICHU, KUTTIKALE PRODUCE CHEYYUNNA VERUM ORU VEETAMMAYAAKKI ELLAAVARUM AVALE PRATHISHTICHIRIKKUNNU... NALANTE VAAKKUKALODU YOJIKKUNNU..<<<<

  വിയോചിക്കനുള്ള അനിതയുടെ അവകാശത്തെ ഞാൻ മാനിക്കുന്നു..
  സ്ത്രീകൾക്ക് സ്വാതന്ത്യം വേണ്ടെന്നോ.. അവർക്ക് ചിന്താസ്വാതന്ത്യം ഇല്ലെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ല.
  അത്തരം വാദങ്ങളോട് യോചിപ്പുമില്ല. പുരുഷനു ലഭ്യമായ അവകാശങ്ങളേക്കാൾ പരിഗണന സ്ത്രീകൾക്ക് വേണമെന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു…
  അതെ സമയം പുരുഷൻ ചെയ്യുന്ന പ്രവൃത്തികൾ മുഴുവൻ അതേപടിയോ..അതിനേക്കാളപ്പുറമോ ചെയ്ത് ഫലിപ്പിക്കലാണ് സ്ത്രീ സ്വാതന്ത്യം എന്ന വാദത്തോട് യോചിക്കാൻ ബുദ്ധിമുട്ടാണ്…
  ജൈവപ്രകൃതമായ വിവിധ പ്രത്യെകഥകളോടെയാണ് ദൈവം ജീവികളെ ഭൂമിയിൽ ശ്രിഷ്ടിച്ചിട്ടുള്ളത്..
  ഇതിൽ സിംഹം ചെയ്യുന്ന കർമ്മമല്ല മാനോ.. ആടോ ചെയ്യുന്നത്..
  മുതല ചെയ്യുന്ന അതേ കർമ്മമല്ല കുരങ്ങനും പരുന്തു ചെയ്യുന്നത്.
  ഒരോരുത്തർക്കും അവരുടേതായ ശാരീരിക പ്രത്യേകഥകൾ അനുസരിച്ചാണ് ഭൂമിയിലെ കർമ്മങ്ങൾ നടക്കുന്നത്.
  ഇതെ പോലെ സ്ത്രീ-പുരുഷന്മാരിലും ഈ വ്യത്യാസങ്ൻൾ കാനാം
  പുരുഷന്മാർക്ക് പ്രസവിക്കാൻ പറ്റില്ല. അതിനവരുടെ ശാരീരിക ഘടന അനുവധിക്കുന്നില്ല..(ഓപറേഷൻ ചെയ്ത് മനപൂർവം പ്രസവിക്കുന്ന വിഷയമല്ല)
  സ്ത്രീകൾക്കും ഉണ്ട് ഇതെ പോലെ ചില കഴിവുകളും, പരിമിതികളും..
  അവർ അവരുടെ കഴിവുകളിലൂടെ പ്രവർത്തിക്കുമൊപ്പ്ഴാണ് ജീവിതത്തിന്റെ പുർണ്ണത കൈവരുന്നത്.
  ഒരു വ്യക്തി രൂപാന്തരപ്പെടുന്നത് കുടുംബത്തിലൂടെയാണ്.. ആ കുടുംബജീവിതത്തെ തന്നെ നിഷേധിച്ചുകൊണ്ട് പുരുഷന്നെ പോലെ വഴിനടക്കലല്ല സ്ത്രീ സ്വാതന്ത്യം…

  ReplyDelete
 40. സമൂഹത്തിന് ദോഷമാകാത്ത വിധം തസ്നി അവളുടെ വ്യക്തിസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതില്‍ അവളെ ചോദ്യം ചെയ്യാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല.

  ReplyDelete
 41. കെ.പി സർ ..
  എന്റെ ബ്ലോഗിൽ അഭിപ്രായം പ്രകടിപ്പിച്ചതിനു നന്ദി..

  വിഷയവുമായി ബന്ധപെട്ടു..
  തസ്നിയെ ഇത്രയും കാലം ആരും വിവാദമാക്കിയിരുന്നില്ല.
  അതെ സമയം വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവരുടെ മേലേക്കുള്ള അതിക്രമത്തിലെക്കെത്തിയെന്ന നിലക്കുള്ള വാർത്തകളാണു പുറത്തു വരുന്നത്. അങ്ങിനെ അല്ല എന്ന് ആരും പറയുന്നുമില്ല.
  ആ നിലക്ക് ഒരു നിരുപാധിക പിന്തുണക്ക് തസ്നിബാനു അർഹയാണോ?

  ReplyDelete
 42. This comment has been removed by the author.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. =================================
  പ്രേമത്തിനു വേണ്ടി ആദ്യം അവര്‍ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടൂത്തി..
  അതോടൊപ്പം സ്വന്തം സമൂഹത്തെ നഷ്ടപ്പെടുത്തി..
  പിന്നീട് സ്വന്തം ഭര്‍ത്താവിനെ തന്നെ….


  ഇവിടെയൊക്കെ കാണുന്ന പൊതുസ്വഭാവം തസ്നിയുടേതാണു..
  അവരുമായി ബന്ധപ്പെട്ടവരുടേതല്ല..
  ഇതില്‍ നിന്നും മനസ്സിലാകേണ്ടത് ആരുടെ മനോവൈകൃതമാണ് ചികിത്സികേണ്ടത്??
  ഈ സ്ത്രീയുടെയോ…അതോ അവരുമായി ബന്ധപ്പെടുന്ന എല്ലാവരുടെയോ?

  =====================================  ഇത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമല്ലേ.... ചികിത്സ വേണ്ടുന്നത് മനോവൈകല്യമുള്ളവരെ തന്നെ അതില്‍ പുലരിയും പെടും, ഏതായാലും തസ്നി അതില്‍ പെടില്ല. ഒരു സ്ത്രീയുടെ അവകാശം വിനിയോഗിക്കുകയെന്നതില്‍ കവിഞ്ഞൊരു പ്രവര്‍ത്തിയും അവര്‍ ചെയ്തില്ല.
  ഒരു സ്ത്രീയ്ക്ക് പ്രേമിക്കാനും ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുമുള്ള അവകാശം ഇന്ത്യന്‍ നിയമങ്ങള്‍ ഉറപ്പു നല്കുന്നുണ്ട്. ആ അവകാശം വിനിയോഗിക്കുമ്പോള്‍ മാതാപിതാക്കളെയും സമൂഹത്തേയും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ഈ പറയുന്ന മാതാപിതാക്കളും സമൂഹവും ഒരു സ്ത്രീ അവരുടെ നിയമപരമായ അവകാശം വിനിയോഗിക്കുന്നതിനു എതിരാണു എന്നുതന്നെയാണു. ഒരാളുടെ അവകാശം അയാള്‍ക്ക് നിഷേധിക്കുന്നത് വൈകല്യം എന്ന നിലയ്ക്ക് ചികിത്സിക്കേണ്ടത് തന്നെയാണു.

  പിന്നെ ഭര്‍ത്താവിനെ നഷ്ട്പ്പെട്ടു എന്നതു......... നഷ്ടമാണൊ ലാഭമാണൊ എന്നു തീരുമാനിക്കേണ്ടത് തസ്നിയാണു, പുലരിക്ക് തസ്നിയുടെ നഷ്ടം തീരുമാനിക്കാനുള്ള അവകാശമില്ലെന്നു ഓര്‍മ്മിപ്പിക്കുന്നു. തസ്നിക്കു ഒരു നഷ്ടവും സംഭവിച്ചതായി കരുതാന്‍ വേണ്ട ഒന്നും കാണുന്നില്ല.

  ReplyDelete
 45. ==============================
  എന്റെ നാട്ടിന്‍ പുറത്ത് അസ്വാഭവികമായ നിലക്ക് അന്യ സ്ത്രീയെയും പുരുഷനെയും കണ്ടാല്‍ ഒരു കുടുംബത്തില്‍ പിറന്ന വ്യക്തി എന്ന നിലക്കും, ഒരു സാമൂഹിക ജിവി എന്ന നിലക്കും ഞാനത് അന്വെഷിക്കും,,
  ==============================

  ഇതെന്താണാവോ ഈ കുടുംബത്തില്‍ വ്യക്തി, ഇത് ഏതു സൈസ് ജീവിയാണു.?
  അപ്പോ കുടുംബത്ത് പിറക്കാത്തവരും ഉണ്ടോ ?
  ഉണ്ടെങ്കില്‍ കുടുംബത്തില്‍ പിറക്കുന്നവരും അല്ലത്തവരും തമ്മില്‍ എന്താണു വ്യത്യാസം ?
  കുടുമ്പത്തു പിറക്കാന്‍ കുഞ്ഞിനു എത്ര അധ്വാനം വേണ്ടി വരും ?
  കുഞ്ഞു വയറ്റില്‍ കിടന്നു അധ്വാനിച്ചാല്‍ മതിയോ ?

  ReplyDelete
 46. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം മാറിക്കൊണ്ടിരികുന്നു.ഇസ്ലാമികവര്‍ഗീയവാദികള്‍ക്ക് അത് തടയാന്‍ കഴിയുമെന്ന് തോന്നുന്നില്ല..

  ReplyDelete
 47. മനസ്സില്‍ കുറ്റാക്കൂരിരിട്ടും പുലരിയെന്ന പേരും. നല്ല കോമ്പിനേഷന്‍...

  ReplyDelete
 48. nalan
  -------------ഇതെന്താണാവോ ഈ കുടുംബത്തില്‍ വ്യക്തി, ഇത് ഏതു സൈസ് ജീവിയാണു.?
  അപ്പോ കുടുംബത്ത് പിറക്കാത്തവരും ഉണ്ടോ?-----

  അങ്ങിനെയും ഒരു സൈസ് ഉണ്ട്...

  ഒറ്റ തന്തക്ക് പിറന്നവന് എന്നൊക്കെ പരയും പോലെ…

  ReplyDelete
 49. ഒറ്റ തന്തയ്ക്ക് പിറന്നവന്‍ :) ഒറ്റ തന്തയ്ക്കല്ലാതെ ആരെങ്കിലും പിറക്കുന്നുണ്ടോ ?
  ഒന്നില്‍ കൂടുതല്‍ തന്തമാര്‍ക്കു പിറക്കാന്‍ എന്താണു ചേയ്യേണ്ടത് ? ഒരു sperm ഒരേ സമയം രണ്ടു തന്തമാരുടെ വൃക്ഷണത്തില്‍ എങ്ങിനെ നിലനില്ക്കും ?
  ഇനിയുമുണ്ട് സൂപ്പര്‍സ്റ്റാറുകളെ മന്ദബുദ്ധികളാക്കുന്ന ഡയറക്റ്റര്‍മാരുടെ ഗൂഢാലോചന " അന്തസുള്ള തറവാട്ടില്‍ പിറന്ന .."

  ReplyDelete
 50. അതൊരു ക്വോളിറ്റിയാണു നളാ..
  ഒറ്റ തന്തക്കോ.. ഒരു കുടുംബത്തിലോ പിറന്നാല് മാത്രം പോരാ…
  അതിന്റെ സ്വഭാവഗുണങ്ങളും കാണിക്കണം..
  അതറിയാന് സൂപ്പര്സ്റ്റാറിന്റെ പടമൊന്നും കാണണ്ട…
  വലിചുകയറ്റിയിരിക്കുന്ന മുഖം മൂടിയും,, കപട പുരോഗമന ആവരണവും മാറ്റി നാട്ടിലൊന്നിറങ്ങിയാല് മത്… അപ്പോള് അതിന്റെ അര്ത്ഥം മനസ്സിലാകും…

  ReplyDelete
 51. മുകളിലെ ഖസിമിന്റെയും, കുടുക്കിന്റെയും മുകളിലെ കമന്റുകള്‍ വായിച്ചപ്പോഴല്ലേ പിടി കിട്ടിയത്, ക്വാളിറ്റി എന്താ, കുടുംബത്തില്‍ പിറന്ന ഗുണമെന്താ, ഒറ്റ തന്തയ്ക്കു പിറക്കല്‍ എന്താ എന്നൊക്കെ.

  ReplyDelete
 52. എന്തൊക്കെയാണു പുലരീ താങ്കൾ എഴുതിവച്ചിരിക്കുന്നത്? താങ്കളോടു ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. ആണിനും പെണ്ണിനും തുല്യ അവകാശങ്ങളുണ്ട്. നിർഭീകമായി സുരക്ഷിതമായി ആണിനും പെണ്ണിനും രാജ്യത്തു എവിടെയും ഏതുസമയത്തും സഞ്ചരിക്കാൻ കഴിയണം. മുമ്പു ഒരു വായനക്കാരൻ സൂചിപ്പിച്ച പോലെ പുലരി എന്നൊരു പേരും മനസ്സു നിറയെ ഇരുട്ടും. കഷ്ടം!

  ReplyDelete
 53. >>ഒരു വ്യക്തി രൂപാന്തരപ്പെടുന്നത് കുടുംബത്തിലൂടെയാണ്.. ആ കുടുംബജീവിതത്തെ തന്നെ നിഷേധിച്ചുകൊണ്ട് പുരുഷന്നെ പോലെ വഴിനടക്കലല്ല സ്ത്രീ സ്വാതന്ത്യം…

  കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍
  -ജോലിക്ക് പോവരുത്
  -ഇരുട്ടായാല്‍ വെളിയില്‍ ഇറങ്ങരുത്
  -ചോദ്യങ്ങള്‍ ചോദിക്കരുത്
  -ഒരു പുരുഷനെയും സുഹൃത്തായി കാണരുത്
  -കെട്ടിയവന്‍ എന്ത് തോന്ന്യവാസം കാണിച്ചാലും വിനീത വിധേയയായി ജീവിതകാലം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കണം

  ReplyDelete
 54. പുലരി, നിങ്ങള്‍ പുലരി അല്ല കറുത്ത വാവാണ്...

  ReplyDelete
 55. ========================================
  അതൊരു ക്വോളിറ്റിയാണു നളാ..
  ഒറ്റ തന്തക്കോ.. ഒരു കുടുംബത്തിലോ പിറന്നാല് മാത്രം പോരാ…
  അതിന്റെ സ്വഭാവഗുണങ്ങളും കാണിക്കണം..
  അതറിയാന് സൂപ്പര്സ്റ്റാറിന്റെ പടമൊന്നും കാണണ്ട…
  വലിചുകയറ്റിയിരിക്കുന്ന മുഖം മൂടിയും,, കപട പുരോഗമന ആവരണവും മാറ്റി നാട്ടിലൊന്നിറങ്ങിയാല് മത്… അപ്പോള് അതിന്റെ അര്ത്ഥം മനസ്സിലാകും…
  ========================================

  ഒരുപാടു സംശയങ്ങള്‍ കടുകേ.......
  1, സ്വഭാവഗുണങ്ങള്‍ എങ്ങിനെയാണു 'ഒറ്റ തന്തയ്ക്കു പിറക്കുന്നതും', 'കുടുമ്പത്തും, തറവാട്ടിലും പിറക്കുന്നതുമായി ' ബന്ധപ്പെട്ടു കിടക്കുന്നത് ?
  2. സ്വഭാവഗുണങ്ങള്‍ കാണിച്ചാല്‍ തെരുവില്‍ പിറന്നയാളെ 'തറവാട്ടില്‍ പിറന്നതെന്നു' വിശേഷിപ്പിക്കാമോ ?
  3. തറവാട്ടില്‍ പിറക്കാന്‍ വയറ്റില്‍ കിടക്കുന്നു കുഞ്ഞിനു എന്തൊക്കെ ചെയ്യാന്‍ പറ്റും ?
  4. അതോ ഒരു അധ്വാനവുമില്ലാതെ ഓസിനു തന്തയുടെ ചിലവില്‍ കിട്ടുന്ന സാധനമാണോ? അതായത് തന്തയുടെ ഇട്ടു പഴകിയ കോണകം കുഞ്ഞിനും പിറവിയെന്ന പൈതൃകം കൊണ്ടു മാത്രം കിട്ടുന്നതാണോ?

  ഇത്രയും ചോദ്യങ്ങള്‍ക്കു ആദ്യം മറുപടി പോരട്ടെ ...

  ReplyDelete
 56. നിസ്സഹായന്‍, കെ.പി.എസ് എന്നിവരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഒപ്പം വാര്‍ത്തയുടെ മറുവശം കൂടി കാണിച്ചു തന്ന പുലരിക്ക് അഭിനന്തനങ്ങള്‍. NGO പൌരസമിതിക്കാരുടെ ചോദ്യങ്ങളും ന്യായമുള്ളവയാണ്.

  തസ്നീബാനുവിന്‍റെ വിവാഹമോചനത്തിന്‍റെ കൈപേറിയ സത്യം തുറന്നെഴുതിയതാണ് ഇവിടെ പല യുക്തിവാദികളെയും പ്രകോപിപ്പിച്ചത് എന്ന് വ്യക്തം. അത് അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു. അപ്രിയസത്യങ്ങള്‍ പറയരുതെന്ന് പുലരിക്കറിയില്ലേ?

  സ്വന്തം മാതാപിതാക്കളോട് പോലും നീതി കാണിക്കാന്‍ കഴിയാത്ത പ്രത്യശാസ്ത്രത്തിന് സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല. ഒരു യുക്തിവാദിയുടെ കുടുംബത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ "തസ്നിബാനു" വിന്‍റെ ചരിത്രം നിരവധി use-case ഉകളുള്ള ഒരു മികച്ച അധ്യായമാണ്.

  ഇനി കൊച്ചിയിലെ സംഭവം.

  രാത്രി 10 മണിക്ക് ഒരാണും പെണ്ണും ബൈക്കില്‍ വന്നു ചായകുടിച്ചു എന്ന കുറ്റത്തിന് സദാചാരപോലീസ് മര്‍ദ്ദിച്ചവശയാക്കി എന്ന വാര്‍ത്ത അപൂര്‍ണ്ണമാണ്, അവിശ്വസിനീയവും ആണ്. വഴിയെ പോകുന്ന അടി ഇരന്നു മേടിച്ച് നിലവിളിക്കുക എന്നത് യുക്തിവാദികളുടെ പണ്ടേയുള്ള സ്വഭാവമാണ്.

  ഓട്ടോ ഡ്രൈവര്‍ ഒരു male chauvinist ഓ സ്ത്രീവിരോധിയോ ആയതുകൊണ്ടാണ്‌ തസ്നിബാനുവിനെ മര്‍ദ്ദിച്ചതെന്നു കരുതുന്നില്ല. ഒരടികിട്ടിയാല്‍ തിരിച്ചടിക്കാനുള്ള അവകാശം ഭൂമിയിലെ ഓരോ മനുഷ്യനും ഉണ്ട്. അത് ഐ.ടി ക്കാരിയായാലും ഓട്ടോ ഡ്രൈവര്‍ ആയാലും ഒരുപോലെതന്നെ.

  ഇനി നിയമം:

  നാട്ടുകാര്‍ ആരോപിച്ചതുപോലെയുള്ള സദാചാരവിരുദ്ധ നടപടികള്‍ പരസ്യമായി ചെയ്യുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്.[1] സംശയം ഉള്ളവര്‍ "Section 294 of the Indian Penal Code" വായിക്കുക.[1]

  In India, public display of affection is a criminal offense under Section 294 of the Indian Penal Code, 1860 with a punishment of imprisonment of up to three months, or a fine, or both.[2]

  അഥവാ നാട്ടുകാര്‍ സാക്ഷി പറയാന്‍ തയ്യാറായാല്‍ തസ്നിബാനുവിന് മൂന് മാസം വരെ തടവും ലഭിക്കാം.

  "നിയന്ത്രണമൊന്നുമില്ലാത്ത സ്ത്രീപുരുഷ ബാന്ധവമാണു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസാനവാകെങ്കിൽ ഇതു താലിബാനോ, ഇറാനോ, ആഫ്ഘാനോ അല്ല എന്നതോടൊപ്പം തന്നെ ഇത് അമേരിക്കയോ, ബ്രിട്ടണോ, ഫ്രാൻസോ അല്ല എന്ന് യാഥാർത്ഥ്യം കൂടെ അംഗികരിക്കേണ്ടിവരും. പാശ്ചാത്യ നാടുകളിൽ നിലനിൽക്കുന്ന അനിയന്ത്രിത വ്യക്തിസ്വാതന്ത്യം അല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്. ഒരു പുരുഷനുംസ്ത്രീക്കും സ്വന്തിഷ്ടപ്രകാരം എന്തും ചെയ്യാനുള്ള സ്വാതന്ത്യം ഇന്തയിൽ ഇല്ല." തുടങ്ങിയ പുലരിയുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്തവര്‍ക്കുള്ള ചില മറുപടികളും ഈ ലേഖനത്തില്‍ ഉണ്ട്.

  ജനസംഖ്യയുടെ പകുതിയോളം (46.5%) നിരീശ്വരവാദികള്‍ ഉള്ള South Korea യില്‍ ഇത്തരം സദാചാരവിരുദ്ധ നടപടികള്‍ കാണിച്ചാല്‍ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കുമത്രേ.[2]

  ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തോളം (64.3%) നിരീശ്വരവാദികള്‍ ഉള്ള North Korea യില്‍ ഇത്തരം സദാചാരവിരുദ്ധ നടപടികള്‍ കാണിച്ചാല്‍ criminal prosecution വിധേയമാകെണ്ടിയും വരും.[2]

  1. Section 294 of the Indian Penal Code, 1860
  2. http://en.wikipedia.org/wiki/Public_display_of_affection

  ReplyDelete
 57. ==========================================
  തസ്നീബാനുവിന്‍റെ വിവാഹമോചനത്തിന്‍റെ കൈപേറിയ സത്യം തുറന്നെഴുതിയതാണ് ഇവിടെ പല യുക്തിവാദികളെയും പ്രകോപിപ്പിച്ചത് എന്ന് വ്യക്തം. അത് അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു. അപ്രിയസത്യങ്ങള്‍ പറയരുതെന്ന് പുലരിക്കറിയില്ലേ?
  ===========================================

  കയ്പേറിയ സംഭവങ്ങള്‍ തുറന്നെഴുതിയെന്ന്............ തസ്നിബാനുവിന്റെ കയ്പ്പും മധുരവും നിശ്ചയിക്കാന്‍ തസ്നിബാനു ശമ്പളം കൊടുത്തു നിര്‍ത്തിയിരിക്കുന്ന ആളുകളുണ്ടെന്നു മനസ്സിലായി .........

  ==========================================
  സ്വന്തം മാതാപിതാക്കളോട് പോലും നീതി കാണിക്കാന്‍ കഴിയാത്ത പ്രത്യശാസ്ത്രത്തിന് സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല
  ==========================================
  രാജ്യം നല്കുന്ന അവകാശങ്ങള്‍ വിനിയോഗിക്കാന്‍ സ്ത്രീക്ക് അവകാശമില്ലല്ലോ !!! പുലരിയേ, വൈകല്യത്തിനു ചികിത്സയ്ക്ക് പോകുമ്പോള്‍ ഇയാളെക്കൂടി കൂട്ടിക്കോ !

  ReplyDelete
 58. തസ്നി ബാനു വിവാഹ മോചിതയാണ് എന്നത് എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് അപ്രിയ സത്യമാകുന്നതു? പൊരുത്തപ്പെട്ടു പോകാനാകാത്ത ബന്ദം എന്തിനാ രണ്ടു പേര്‍ മലയില്‍ കല്ലുരുട്ടി കയറ്റുന്ന പോലെ സഹിച്ചു കൊണ്ട് നടക്കുന്നത്? അതൊരു അപ്രിയ സത്യമായി തോന്നുന്നത് പുലരിക്കും, ഫാസിലിനും, പിന്നെ കുടുംബത്തില്‍ പിറന്ന ക്വാളിറ്റി കാണിക്കുന്ന ഇവിടെ കുറച്ചു പേര്‍ക്കും മാത്രമാണ്.

  ReplyDelete
 59. അപ്പോള്‍ ഇനി മുതല്‍ പെരുന്നാള്‍ മുതലായ സന്ദര്‍ഭങ്ങളില്‍ പരസ്പരം കെട്ടിപ്പിടിച്ചു ഉപചാരം പ്രകടിപ്പിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക..നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു മാസം വരെ തടവാണ്.

  ReplyDelete
 60. പരമ്പരാഗതമായ പാളങ്ങളിലൂടെ ജീവിച്ചാലേ ജീവിതമാകു എന്നത് മതപരമായ ഒരു അന്ധവിശ്വാസമാണ്. സ്വതന്ത്രമായ ഒരു ജീവിത കാഴ്ച്ചപ്പാടുണ്ടാകുക, ആ കാഴ്ച്ചപ്പാടിലൂടെ ജീവിക്കുക, അതിന്റെ ഭാഗമായുള്ള പരംബരാഗത മാമൂലുകള്‍ക്കെതിരേയും മതവര്‍ഗ്ഗീയതക്കെതിരേയും പൊതുമനസാക്ഷി ഉണര്‍ത്തുക, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തില്‍ വ്യക്തിപരമായനഷ്ടങ്ങള്‍ സഹിക്കുക എന്നതെല്ലാം ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പേറ്റുനോവാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിവികാസം നാം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  മതാന്ധതയോ, രാഷ്ട്രീയ പാര്‍ട്ടി അടിമത്വമോ ബാധിച്ചവര്‍ക്ക് സ്വന്തമായ ഒരു ജീവിതരീതി വികസിപ്പിക്കാനോ അതിനനുസരിച്ച് ജീവിക്കാനോ സ്വാതന്ത്ര്യമുണ്ടാകില്ല. ആ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നതേ അവരെ ഭയപ്പെടുത്തും. അടിമത്വം സുഖപ്രദമാണെന്ന് വിശ്വസിക്കുന്ന അവരിലൂടെ സമൂഹത്തിനു മുന്നേറാനാകില്ല. സമൂഹത്തിന്റെ ആ പ്രതിസന്ധി മറികടക്കാന്‍ സമൂഹത്താല്‍ സൃഷ്ടിക്കപ്പെടുന്നവരാണ് തസ്നിബാനുവും,അയ്യപ്പ നാസറും, കാസര്‍ഗോട്ടെ പര്‍ദ്ദയണിയാന്‍ ഇഷ്ടപ്പെടാത്ത റെയ്‌ഹാനയും,....മറ്റും മറ്റും. സമൂഹത്തിനുവേണ്ടി സ്വമേധയ കുരിശിലേറ്റപ്പെടാന്‍ തയ്യാറായി വരുന്നവരെ അവര്‍ക്കു കുടുമ്പജീവിതത്തിന്റെ സമാധാനം നഷ്ടപ്പെട്ടെ, അവരുടെ ജീവിതം പരാചയവും, സദാചാരവിരുദ്ധവുമാണേ.... എന്നെല്ലാം വിളിച്ചുകൂവി അസുരവല്‍ക്കരിക്കാനും, രാക്ഷസിയാക്കാനും ശ്രമിക്കുന്നത് സമൂഹത്തിലെ വര്‍ഗ്ഗീയശക്തികളാണ്... അല്ലെങ്കില്‍, തിന്മയുടെ അധികാര കേന്ദ്രങ്ങളായ മതങ്ങളാണ്.

  സാംസ്ക്കാരികോന്നമനത്തിനും, സാമൂഹ്യമായ വളര്‍ച്ചക്കും,ജനങ്ങളുടെ ബുദ്ധിപരമായ വികാസത്തിനും, ശാസ്ത്രാഭിമുഖ്യത്തിനും, അടിമത്വബോധം ഇല്ലാതാക്കുന്നതിനും ഒഴിച്ചുകൂടാനാകാത്ത വ്യക്തിസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമൂഹത്തിന്റെ ഒറ്റയാള്‍ സമരങ്ങളെ സമൂഹമനസാക്ഷി പിന്തുണക്കുകതന്നെ ചെയ്യും.
  മതവര്‍ഗ്ഗീയതയുടെ തൊഴുത്തിലെ സമാധാനപൂര്‍വ്വം കഴിഞ്ഞുകൂടുന്ന പര്‍ദ്ദക്കുള്ളിലെ സദാചാര നാട്യത്തേക്കാളും അല്ലെങ്കില്‍ മഠങ്ങളില്‍ തടവിലിടപ്പെടുന്ന കന്യാസ്ത്രീയുടെതിനേക്കാളും പവിത്രവും സത്യസന്ധവുമായ ജീവിതം തെരുവുവേശ്യക്കുപോലുമുണ്ട്. ജീവിതം ധന്യമാകുന്നത് സത്യസന്ധമായ ജീവിതാനുഭവങ്ങള്‍ കൊണ്ടാണ്. ആ സത്യസന്ധത ഇല്ലാത്തവരാണ് മതങ്ങളുടെ വ്യാജ സത്യസന്ധലേബലുകള്‍ക്കടിയില്‍ അടിമകളായോ കപടസദാചാരവാദികളായോ കഴിഞ്ഞുകൂടുന്നത്. തസ്നിബാനു വാസ്തവത്തില്‍ ഇവരുടെ രക്ഷകയാണ് !!! തസ്ലീമയെപ്പോലെ....

  ReplyDelete
 61. സ്വന്തം മാതാപിതാക്കളോട് പോലും നീതി കാണിക്കാന്‍ കഴിയാത്ത പ്രത്യശാസ്ത്രത്തിന് സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല. ഒരു യുക്തിവാദിയുടെ കുടുംബത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ "തസ്നിബാനു" വിന്‍റെ ചരിത്രം നിരവധി use-case ഉകളുള്ള ഒരു മികച്ച അധ്യായമാണ്.
  ========================================
  എന്താണാവോ ആ നീതി ? കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി താങ്കളുടെ മതത്തില്‍ ചേര്‍ന്ന ഒരു വ്യക്തിയെ താങ്കള്‍ മാതാപിതാക്കളോട് നീതിപുലര്‍ത്താത്തവന്‍/ള്‍ എന്ന് ആക്ഷേപിക്കുമോ ?

  ReplyDelete
 62. പ്രിയപ്പെട്ട പുലരീ നിങ്ങള്‍ എത്രത്തോളം സങ്കുചിതമായി ചിന്തിക്കുന്നു എന്ന് ഈ പോസ്റ്റ്‌ വായിക്കുന്ന എല്ലാവര്ക്കും തന്നെ മനസിലാവും . നിങ്ങള്‍ അന്ധമായി ബഹുമാനിക്കുന്ന എന്തിനെയെക്കെയോ ബാനു എതിര്‍ത്തു എന്ന് തോന്നിയതിനാല്‍ അവള്‍ക്കെതിരെ നിങ്ങള്‍ പോസ്റ്റ്‌ എഴുതി . നിസ്സഹയായി അടിമകളെപോലെ നില്‍ക്കുന്ന പെണ്‍കുട്ടികളെ മത്രെമേ ഒരുപക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ. അത്തരം പെണ്‍കുട്ടികളെ മത്രെമേ നിങ്ങള്‍ക്കിഷ്ടമുള്ളൂ ( എന്നാണ് നിങ്ങളുടെ പോസ്റ്റില്‍ നിന്ന് എനിക്ക് മനസിലായത് ). ഒന്ന് ചോദിച്ചോട്ടെ അവള്‍ നിങ്ങളുടെ അനിയത്തിയോ ചേച്ചിയോ അല്ലെങ്കില്‍ മകളോ ആയിരുന്നന്കിലും നിങ്ങള്‍ ഇങ്ങനെ തന്നെ ആയിരിക്കുമോ പ്രതികരിക്കുക . ?. തസ്നി ബാനുവിനെതിരെ വിധിയെഴുതാന്‍ തുടങ്ങും മുന്‍പ് കണ്ണാടിയുടെ മുന്‍പില്‍ പോയി സ്വന്തം കണ്ണുകള്‍ ഒന്ന് പരിശോധിക്കുക . അതില്‍ മതാന്ധതയുടെ പാട കെട്ടിക്കിടക്കുന്നത് തനിക്കു കാണാനാവും . ആ പാടയുള്ളടത്തോളം കാലം അര്‍ദ്ധരാത്രി തനിക്കു പുലരിയും; പുലരി രാത്രിയുമായി തനിക്കു തോന്നും .. ബൈ ....

  ReplyDelete
 63. നളനോട് യോജിക്കുന്നു.. പക്ഷേ ചില സമയങ്ങളില്‍ ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഗുണം ചെയ്യും.. പാതിരാത്രിക്ക് അടിച്ച് പൂക്കുറ്റിയായിരിക്കുന്ന ഡ്രൈവര്‍മാരോട് കയര്‍ക്കുന്നത് അത്ര നന്നല്ലാ.. അത് തസ്നിയല്ലാ മുക്കുവനായാലും അടി പാര്‍സലാ... ഇനിയിപ്പോ ആരാണു ശരിയെന്ന് കണ്ടുപിടിച്ചാലും കിട്ടിയത് മിച്ചം.. ന്നാ‍ാലും തസ്നി.. ഇങ്ങള് ധൈര്യമുള്ളോള് തന്നെ...

  ReplyDelete
 64. ഒരു പെണ്‍കുട്ടിയെ ഉപദേശിക്കല്‍ ആ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം ആകും എന്ന് കരുതി കണ്ണടയ്ക്കാന്‍ കഴിയുമോ? അങ്ങനെ കരുതി മാറി നിന്നാല്‍ നാളെ നമ്മുടെ കണ്‍ മുന്നില്‍ നമുക്ക് വേണ്ട പെട്ടവര്‍ തെറ്റ് ചെയ്യുന്നത് കണ്ടാല്‍ " നീ ചെയ്തോ നിനക്ക് എന്ത് സഹായമാണ് വേണ്ടത് മോളെ ' (ഭാര്യേ അമ്മെ )? എന്ന് ചോദിയ്ക്കുകയാണോ വേണ്ടത്?
  അങ്ങനെ ആരെങ്കിലും പറയും എന്നും തോന്നുന്നില്ല
  " അപ്പോള്‍ ഈ പറയുന്നവര്‍ക്ക് സ്വന്തം ഭാര്യ ഇത് പോലത്തെ സ്വാതന്ത്ര്യം എടുക്കുമ്പോള്‍ കാണാം അവന്റെ തനി സ്വഭാവം..

  ReplyDelete
 65. nalan said
  ===ഒരുപാടു സംശയങ്ങള്‍ കടുകേ.......
  1, സ്വഭാവഗുണങ്ങള്‍ എങ്ങിനെയാണു 'ഒറ്റ തന്തയ്ക്കു പിറക്കുന്നതും', 'കുടുമ്പത്തും, തറവാട്ടിലും പിറക്കുന്നതുമായി ' ബന്ധപ്പെട്ടു കിടക്കുന്നത് ?
  2. സ്വഭാവഗുണങ്ങള്‍ കാണിച്ചാല്‍ തെരുവില്‍ പിറന്നയാളെ 'തറവാട്ടില്‍ പിറന്നതെന്നു' വിശേഷിപ്പിക്കാമോ ?
  3. തറവാട്ടില്‍ പിറക്കാന്‍ വയറ്റില്‍ കിടക്കുന്നു കുഞ്ഞിനു എന്തൊക്കെ ചെയ്യാന്‍ പറ്റും ?
  4. അതോ ഒരു അധ്വാനവുമില്ലാതെ ഓസിനു തന്തയുടെ ചിലവില്‍ കിട്ടുന്ന സാധനമാണോ? അതായത് തന്തയുടെ ഇട്ടു പഴകിയ കോണകം കുഞ്ഞിനും പിറവിയെന്ന പൈതൃകം കൊണ്ടു മാത്രം കിട്ടുന്നതാണോ?====

  https://profiles.google.com/thambivn/posts/HrLFGdxidLd

  Ramachandran Vettikkat - Yesterday 9:10 PM - Buzz - Public
  തന്തക്ക് പിറക്കാത്തവനേ, പല തന്തക്ക് പിറന്നവരേ എന്നൊക്കെ പലരും പലരേയും ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. ഒപ്പം ഒറ്റ തന്തക്ക് പിറന്നവനാണ് ഞാനെന്ന് അഭിമാനിക്കുന്നവരേയും.

  എന്റെ സംശയങ്ങൾ :-

  *തന്തയില്ലാതെ ആരെങ്കിലും ജനിക്കാൻ സാധ്യതയുണ്ടോ?
  *പല തന്തക്ക് പിറക്കാൻ പറ്റുമോ?
  *അമ്മ പറഞ്ഞിട്ടല്ലാതെ ഡി എൻ എ ടെസ്റ്റ് നടത്തി ഉറപ്പ് വരുത്തിയിട്ടാണോ അച്ഛനെ "അച്ഛാ" എന്ന് വിളിച്ച് തുടങ്ങിയത്?

  ചൂണ്ടിക്കാണിക്കാൻ ഒരച്ഛനില്ലാത്തവരുണ്ടാകും. ചൂണ്ടിക്കാണിക്കാൻ അച്ഛനുണ്ടായിട്ടും അതിന്റെ ഗുണമില്ലാത്തവരും. (പറവൂരിലെ പെൺ കുട്ടിയെ അച്ഛനെന്ന് പറയുന്നയാളാണ് വില്പനക്ക് കൊണ്ട് നടന്നത്) ജനിപ്പിച്ചില്ലെങ്കിലും അച്ഛനേ പോലെ സ്നേഹം കൊടുത്ത് വളർത്തുന്നവരുമുണ്ടാകും.

  പറയാൻ പേരിനൊരച്ഛനുണ്ടാവുക എന്നതിലല്ല കാര്യം, അതിന്റെ ഗുണമുണ്ടാകുന്നതിലാണ്.

  ===..
  ഒറ്റ തന്തക്കു പിറന്ന ഗുണം..
  കുടുംബത്തില്‍ പിറന്ന ഗുണം...'

  ഇതിന്റെ വ്യാകരനമോന്നും വിക്കി പിഡിയില്‍ ഉണ്ടായിക്കൊല്ലനമെന്നില്ല.
  നളനും കൂട്ടരും മാതൃകയാക്കി കൊണ്ട് നടക്കുന്നവരെ പോലെയുള്ള ചിലരെ കാണുമ്പോള്‍ ഇത്തരം വിശേഷനങ്ങലാണ് നാട്ടുഭാഷയില്‍ പറയുക..

  ഇതിനപ്പുറം ഒരു വിശദികരണം ഇല്ല നളാ..==

  ReplyDelete
 66. http://indheevaram.blogspot.com/
  വയലില്‍ മേഞ്ഞു നടക്കുന്ന കാള ഒരുത്തനെ കുത്തി മലര്‍ത്തി ഇട്ടിട്ടു,
  സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുള, ഗുരുതരമായ വീഴ്ച്ച എന്ന് ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ പിന്നാലെ ഉണ്ട്.

  ReplyDelete
 67. * അടിവസ്ത്രം പുറത്തു കാണുന്ന ഫാഷനെ ഇഷ്ടപ്പെടുന്ന യുവാക്കളെ പോലീസ്‌ തല്ലി ഓടിച്ചപ്പോള്‍ എവിടെപ്പോയിരുന്നു ഈ വ്യക്തിസ്വാതന്ത്ര്യവാദക്കാര്‍? അത് കണ്ടപ്പോള്‍ സ്ത്രീകള്‍ക്ക് എന്തോ തോന്നിയത്രേ! അതെങ്ങനെ തോന്നും? നമ്മുടെ ചാനലുകളിലും പത്രങ്ങളിലും അടിവസ്ത്രത്തിന്റെ പരസ്യം കണ്ടു രസിക്കാമെങ്കില്‍ നടുറോട്ടിലും അത് സഹനീയമാവേണ്ടേ?

  * ഉണ്ണിത്താനെ മഞ്ചേരിയില്‍ വളഞ്ഞു പിടിച്ച വിപ്ലവയുവത്വം വ്യക്തിസ്വാതന്ന്ത്ര്യ വാദം അപ്പോള്‍ മറന്നു പോയതായിരുന്നോ?

  ചാനലിലെ അടിവസ്ത്ര പരസ്യം കാണുമ്പോള്‍ എന്റെ മകന്‍ കാണാതിരിക്കാന്‍ ഞാന്‍ ചാനല്‍ മാറ്റാറുണ്ട്; അടിവസ്ത്ര പ്രദര്‍ശനം അങ്ങാടിയില്‍ കണ്ടാലും 'ആ ചാനല്‍ മാറ്റാന്‍' ഞാന്‍ എന്നാലാവുന്നത് ചെയ്യും.

  ഉണ്ണിത്താനെ വളഞ്ഞു പിടിച്ചതും 'വേണ്ടത്‌ ചെയ്തതും' ഞാന്‍ അംഗീകരിക്കുന്നു. എന്റെ മുന്നില്‍ ഇതേ കഥയില്‍ കഥാപാത്രങ്ങള്‍ മാറിയാലും ഞാനതു തന്നെ ഇനിയും ചെയ്യും.

  അല്ലായെങ്കില്‍ ഞാന്‍, പതിനെട്ടു വയസ്സെന്ന വേലിക്കെട്ടു തകര്‍ക്കാന്‍ ബാലവേശ്യമാര്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടി വരും. ഒരു വ്യക്തിത്വരൂപീകരണത്തിന് വയസ്സ് തീരുമാനിക്കാന്‍ ഒരു കോടതിക്കും അധികാരമില്ലെന്ന് വാദിക്കേണ്ടി വരും. കാരണം കുഞ്ഞാലിക്കുട്ടിക്കെതിരെ വാളെടുത്തത്‌ 'പ്രായപൂര്‍ത്തിയാവാത്ത പീഡനം' നടത്തി എന്ന കുറ്റം കൊണ്ട് മാത്രമാണെന്നാണെല്ലോ ഇപ്പോഴത്തെ ഭാഷ്യം!! (പറയുന്നത് കേട്ടാല്‍ തോന്നും റജീനക്ക് പതിനെട്ടു കഴിഞ്ഞിരുന്നെങ്കില്‍ ഇവന്മാര്‍ കുഞ്ഞാലിക്കുട്ടിയെ പൂജിക്കുമായിരുന്നുവെന്ന്!!)

  തസ്നീബാനു സദാചാര വിരുദ്ധമായി എന്താണ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും നാട്ടുകാരുടെ വാക്ക് വിശ്വാസത്തിലെടുത്താല്‍, അവരെ ചോദ്യം ചെയ്തതില്‍ യാതോരപാകതയും ഞാന്‍ കാണുന്നില്ല. പരിചിതമല്ലാത്ത നാട്ടില്‍ കാര്യങ്ങളന്വേഷിക്കുന്ന നാട്ടുകാരോട് നിജസ്ഥിതി തുറന്നു പറയല്‍ ആരോഗ്യത്തിനു നല്ലത് തന്നെയാണ്. അത് കോഴിക്കോട്‌ ആയാലും മഞ്ചേരി ആയാലും എന്ജിഒ ക്വാട്ടേഴ്സ് ആയാലും ശരി.

  അമ്മയ്ക്കും മകള്‍ക്കും ന്യായം ഒന്നല്ലേ പറ്റൂ.

  ReplyDelete
 68. ആദിവാസി ഊരുകളില്‍ ( ഉദാ : പെരിന്തല്‍മണ്ണ ) പണത്തിന്റെയും അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും ഹുങ്കില്‍ പെണ്ണിന്‍റെ മാനം ദിനവും പിച്ചിചീന്തപ്പെടുന്ന ഒരു രാജ്യത്ത് , നടുറോഡില്‍ ഗര്‍ഭിണിയായ യുവതിയെ വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന രാജ്യത്ത് , വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ പെണ്ണുപിടിയനെ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുന്ന ജനങ്ങളുള്ള രാജ്യത്ത് , ആണ്‍കുട്ടികളെ പോലും വെറുതെ വിടാത്ത തരത്തിലുള്ള കാമവെറിയന്മാര്‍ പോലുമുള്ള രാജ്യത്ത് തന്നെയാണോ സദാചാരമഹത്വങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് എന്‍റെ ദൈവമേ .....!!!!!!! മുകളില്‍ പറഞ്ഞ കൂട്ടരുടെ രോമത്തില്‍ തൊടാന്‍ പോലും ചങ്കുറപ്പ് ഇല്ലാത്ത , അവരുടെ പാദസേവ നടത്താന്‍ ' വിധിക്കപ്പെട്ട ' ഈ സദാചാര പോലീസുകാര്‍ പാതിരാത്രിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു പെണ്ണിന്‍റെ നേരെ കൈ പൊക്കുമ്പോള്‍ തന്നിഷ്ടത്തിന് വിവാഹം കഴിച്ച തസ്നി ബാനു എന്ന ഒരുമ്പെട്ടവള്‍ സദാചാര ലംഘനം നടത്തിയോ എന്ന് നൂലിഴ കീറി പരിശോധിക്കുന്നത് കാണുമ്പോള്‍ ചിരിക്കാതെ എന്തു ചെയ്യും ..ഹഹഹ !!!!!!!!!!

  ReplyDelete
 69. ആദിവാസി ഊരുകളില്‍ ( ഉദാ : പെരിന്തല്‍മണ്ണ ) പണത്തിന്റെയും അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും ഹുങ്കില്‍ പെണ്ണിന്‍റെ മാനം ദിനവും പിച്ചിചീന്തപ്പെടുന്ന ഒരു രാജ്യത്ത് , നടുറോഡില്‍ ഗര്‍ഭിണിയായ യുവതിയെ വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന രാജ്യത്ത് , വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ പെണ്ണുപിടിയനെ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുന്ന ജനങ്ങളുള്ള രാജ്യത്ത് , ആണ്‍കുട്ടികളെ പോലും വെറുതെ വിടാത്ത തരത്തിലുള്ള കാമവെറിയന്മാര്‍ പോലുമുള്ള രാജ്യത്ത്

  എന്ത് കൊണ്ട് തസ്നി ബാനു കേസ് മാത്രം ചര്‍ച്ച ചെയ്യാന്‍ ഇത്ര താല്പര്യം , അവരുടെ വ്യക്തമായ മുസ്ലിം വിരോധം , ഇസ്ലാം എന്ന് കേള്‍ക്കുമ്പോ തലച്ചോറില്‍ തിളച്ചു വരുന്ന വെറുപ്പ്‌ വാക്കുകളിലൂടെ പുറത്തു വരുന്നു അത്ര തന്നെ

  ReplyDelete
 70. പുലരിക്ക് എതിരെ വാളോങ്ങുന്ന കപട മതേതര പുരോഗമാനക്കാരെ , തസിനി ബാനുവിനോട് ഐക്യ ധാര്‍ദ്യം പ്രക്യാപിച്ചു
  നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സ്വന്തം മക്കളെ തസ്നി ബാനുവിനു പഠിപ്പിക്കുക, നാളെ മക്കള്‍ വന്നു വല്ല പോഴന്‍ മാരെ കല്യാണം കഴിക്കണം എന്ന് പറയുമ്പോ അനുവദിച്ചു കൊടുക്കുക , എതിര്‍ക്കാന്‍ നില്‍ക്കരുത്, പാതിരാവില്‍ ആണ്‍ സുഹൃത്തിനോട്‌ കറങ്ങണം എന്ന് പറയുമ്പോള്‍ കറങ്ങാന്‍ വിടുക , നാട്ടിലെ പന്ന രാഷ്ട്രീയക്കാര്‍ക്ക് കൊണ്ട് നടക്കാന്‍ ഒരു വടി വേണമെന്ന് പറയുമ്പോള്‍ സ്വന്തം മക്കളെ അയക്കുക

  അഡ്വാന്‍സ് ആയി എല്ലാ മംഗളങ്ങള്‍ നേരുന്നു

  പക്ഷെ ഇതൊക്കെ അനുവദിച്ചു കൊടുക്കുന്ന മാതപിതാക്കളെ പുരോഗമന ക്കാര്‍ എന്നല്ല , ഷണ്ടന്മാര്‍ എന്നെ വിളിക്കാന്‍ പറ്റൂ

  ReplyDelete
 71. >>>>എന്ത് കൊണ്ട് തസ്നി ബാനു കേസ് മാത്രം ചര്‍ച്ച ചെയ്യാന്‍ ഇത്ര താല്പര്യം , അവരുടെ വ്യക്തമായ മുസ്ലിം വിരോധം , ഇസ്ലാം എന്ന് കേള്‍ക്കുമ്പോ തലച്ചോറില്‍ തിളച്ചു വരുന്ന വെറുപ്പ്‌ വാക്കുകളിലൂടെ പുറത്തു വരുന്നു അത്ര തന്നെ >>>>>

  പുലരിയുടെ ഈ പോസ്റ്റ്‌ വായിക്കുന്നത് വരെ തസ്നിയുടെ പൂര്‍വ കഥകളൊന്നും ഞാനടക്കം ഇവിടെ കമന്റിട്ട മിക്കവര്‍ക്കും അറിയുമായിരുന്നില്ല. അതിവിടെ, അവരെ മോശക്കാരിയക്കുന്ന രീതിയില്‍ മതവും വിവാഹവും എല്ലാം സമാസമം ചേര്‍ത്തു വിളമ്പി വച്ചതു മറ്റാരുമല്ലല്ലോ? വിരോധവും വെറുപ്പും ഉണ്ടാക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ട് ഞങ്ങളോടിതാ വിരോധവും വെറുപ്പും കാണിക്കുന്നേ എന്ന് വിളിച്ചു കൂവി കരഞ്ഞാല്‍ കേള്‍കാന്‍ ആരും കാണില്ല.

  ReplyDelete
 72. >>>പക്ഷെ ഇതൊക്കെ അനുവദിച്ചു കൊടുക്കുന്ന മാതപിതാക്കളെ പുരോഗമന ക്കാര്‍ എന്നല്ല , ഷണ്ടന്മാര്‍ എന്നെ വിളിക്കാന്‍ പറ്റൂ>>>

  ഷണ്ടത്വവും പുരോഗമനവും ഒക്കെ ക്രിത്യമായളന്നു 'സര്ടീട്ടു' കൊടുക്കുന്നത് സാറാണെന്ന് അറിഞ്ഞില്ലായിരുന്നു. 'സര്ടീട്ടു' തല്ക്കാലം കയ്യില്‍ തന്നെ വെച്ചോളൂ.

  ആശംസകള്‍ അഡ്വാന്‍സ്‌ ആയിട്ട് സ്വീകരിച്ചിരിക്കുന്നു.

  ReplyDelete
 73. തസ്നിബാനു വിഷയത്തിൽ അവരുടെ ഭൂതകാലമാണു മതമൌലീകവാദ-ഇസ്ലാമിക ഭീകരരുടെ എതിർപ്പിനു പ്രധാനകാരണമെന്ന് പറയുമ്പോൾ തന്നെ, ഒരു ഐടി ജീവനക്കാരി എന്നതിലുപരി തസ്നിയുടെ ഭൂതകാലത്തെ മത വിരുദ്ധ-കുടുംബ വിരുദ്ധ ചെയ്തികൾ തന്നെയാണ് അവരെ ചിലർക്ക് പ്രിയങ്കരിയാക്കുന്നതു. മുൻപോ പിൻപോ നോക്കാതെ ഒരു വിഭാഗം അവരെ പിന്തുണക്കുന്നതും ഈക്കാരണം തന്നെ. കേരളത്തിലെ സ്ത്രീ പീഢനവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന ദാരുണ സംഭവങ്ങങ്ങളിൽ കേരള പൊതുസമൂഹം ഒന്നടങ്കം ഇരയാക്കപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി വാദിച്ചപ്പോൾ അതിനു വിരുദ്ധമായി രണ്ട് പക്ഷം ഈ വിഷയത്തിൽ രൂപപ്പടാൻ കാരണം ഈ പശ്ചാതലം തന്നെ,, ഒന്ന് തസ്നിയെ വിമർഷനത്മകമായി വിലയിരുത്തുന്ന മൌലീകവാദികൾ എന്ന പേരിട്ടുവിളിക്കുന്ന വിഭാഗം. (തസ്നിനിയുടെ ഭൂതകാല ചെയ്തികളുടെ ഇരകൾ - അവരുടെ പ്രേമത്തിനും കുടുംബ നിഷ്കാസനത്തിനും ഏരെ പഴികേട്ടത് ഈ വിഭാഗം തന്നെയാണ്) രണ്ടാമത് മതത്തിനെതിരെ നിലനിന്നു എന്ന ഒറ്റകാരണം കൊണ്ട് ഏകപക്ഷീയമായി അവരെ പിന്തുണക്കുന്ന സ്ത്രീസമത്വ-യുക്തിവാദികൾ - സ്വാതന്ത്ര്യ വദികൾ എന്നൊക്കെ വിവിധ പേരുകളിൽ അറിയപ്പെടുന്ന മതവിരുദ്ധ ചേരി.. ഇതേ ചേരി തന്നെയാണ് കൊട്ടും കുരവയുമായി തസ്നിബാനുവിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് പോയതും. പിന്നീട് ഭർതൃവിമോചിതയാക്കിയതും.

  ഇവിടെ അർദ്ധരാത്രിയിലെ പുരുഷന്മാരുടെ ചെയ്തികളെ ആരും പൂർണ്ണമായി ന്യായീകരിച്ചിട്ടീല്ല, അതെ സമയം ഓരോ വിഷയത്തിലും വ്യത്യസ്ഥ വീക്ഷണങ്ങൾ ഉണ്ടെന്ന പൊതുതത്വത്തിനു വിപരീതമായി തസ്നിബാനു സംഭവത്തെ ഏകപക്ഷീയമായി അവതരിപ്പിക്കാൻ ശ്രമം നടന്നപ്പോൾ വ്യത്യസ്ഥമായ ഒരു കോണിൽ നിന്നു കൂടെ ഈ വിഷയത്തെ സമീപിക്കാൻ ശ്രമിച്ചു.ആ സ്ത്രീയുടെ സ്വഭാവത്തിന്റെ പ്രത്യേകഥകളും, അതുമായി ബന്ധപ്പെട്ട സംഭവങ്ങളും പുറത്തു വിട്ടു.. അത്ര തന്നെ.

  ഇവിടെ തസ്നിൻബാനുവിനെ മർദ്ദിച്ച പുരുഷന്മാർ തെറ്റുകാർ തന്നെ. മാത്രമല്ല ജനിതകസമത്വമൊക്കെ അവകാശപ്പെടാറുണ്ടെങ്കിലും ഒരടി കിട്ടുമ്പോഴേക്ക് തലകറങ്ങി വീഴുന്ന ജനിത പ്രത്യേകഥകൾ ഉള്ള സ്ത്രീയെ രണ്ടെണ്ണം കൊടൂത്തതിൽ അഭിമാനിക്കാൻ വകയുണ്ടെന്ന് തോന്നുന്നുമില്ല. അതെ സമയം പ്രകോപമനമുണ്ടാക്കി..പുരുഷന്മാരെ കയ്യേറ്റം ചെയ്താൽ പുരുഷൻ അതു ഏറ്റുവാങ്ങി വീട്ടിൽ പോകുമെന്ന മൂഢവിചാരം അതിനെ സ്ത്രീ സമത്വം എന്നോ. ജനിതക സമത്വം എന്നോ എന്തു പെരിട്ടുവിളിച്ചാലും തസ്നിബാനുവിനെന്നല്ല, ആർക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. അതാണ് ഇവിടെ സംഭവിച്ചത്…

  വാസ്തവത്തിൽ തസ്നിബാനു അടി ഇരന്നു വാങ്ങുകയായിരുന്നു… അർദ്ധരാത്രിയിൽ അപരീചിതമായ പ്രദേശത്ത് കാണുന്ന പുരുഷാരത്തിനു മുൻപിൽ ‘തണ്ട്‘ പുറത്തു കാണിച്ചാലേ തന്റെ സ്ത്രീവിമോചനം പുറത്തുവരൂ എന്ന അഹങ്കാരത്തിനേറ്റ തിരിച്ചടി.. മദ്യപിച്ചെന്നു അവർ തന്നെ ആരോപിക്കുന്ന യുവാക്കളെ അടിച്ചാൽ അവർ അതും വാങ്ങി വീട്ടിലെക്ക് പോകുമെന്നാണോ തസ്നിബാനു കരുതിയത്.

  യുക്തി കാണിക്കേണ്ടിടത്ത് യുക്തി കാണിക്കണം,
  അതില്ലാത്തതിന്റെ ഫലമാണ് അവർ ഇന്നലെ അനുഭവിച്ചത്. ഇന്ന് അനുഭവിക്കുന്നതും.. നാളെ അനുഭവിക്കാൻ സാധ്യതയുള്ളതും… നിക്ഷിപ്തതാല്പര്യക്കാരായ കുരവക്കാരുടെ എണ്ണം ചുറ്റും കൂടുന്നതിനനുസരിച്ച് ഒരു തിരിച്ചുപോക്കിനുള്ള സാധ്യത ഇല്ലതാനും..

  അപ്പോൾ വാർത്തകളുടെ തലക്കെട്ടുകളിലൂടെ ഇനിയും കാണാം…

  ReplyDelete
 74. മറ്റൊരു വാദം സ്ത്രീ സ്വാതന്ത്യത്തിനു അതിരിടാൻ ആരും വളർന്നിട്ടില്ല എന്ന വാദമാണ്.

  എന്താണ് സ്വാതന്ത്യം?

  എന്താണ് നിയന്ത്രണങ്ങൾ?

  എന്താണ് പാരതന്ത്ര്യം?

  ഒരു വ്യക്തി സ്വന്തം ഇഷ്ടത്തിനനുസരിച്ച് എങ്ങിനെയും ജീവിക്കുന്നതിനെയാണോ സ്വാതന്ത്ര്യം എന്നു വിളിക്കേണ്ടത്?
  അങ്ങിനെയെങ്കിൽ ഭൂമിയിൽ സ്ത്രീയെന്നല്ല ആരും തന്നെ സ്വതന്ത്രരല്ല.

  ഒരു തരത്തിലല്ലെങ്കിൽ മറ്റു തരത്തിൽ മറ്റുള്ളവർ നിശ്ചയിക്കുന്ന നിയന്ത്രണവളയത്തിലുടെ തന്നെയാണ പ്രകൃതിയിലെ ഓരോ ജിവിയും ജീവിക്കുന്നത്.

  ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞ് ജോലിചെയ്യുന്ന ഓഫീസിൽ എന്റെ ഇഷ്ടത്തിനു എനിക്ക് ജോലി ചെയ്യാൻ സാധിക്കുമോ?
  അവിടെ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ നിയന്ത്രണങ്ങളിഊടെ തന്നെയാണ് എല്ലാവരും ജോലി ചെയ്യുന്നത്.

  റോഡ് പൊതുമുതലാണെന്ന് പറഞ്ഞ്, എന്റെ വാഹനം ഞാൻ എന്റെ സ്വാതന്ത്യം പോലെ ഉപയോഗിക്കും എന്ന് പറഞ്ഞ് ഓരോരുത്തർക്കും ഇഷ്ടമുള്ളത് പോലെ റോഡിൽ വാഹനം ഓടിക്കാൻ സാധിക്കുമോ?

  അവിടെയും ചില നിയന്ത്രണങ്നൌണ്ട്.

  സ്കൂളിലും, പാർലെമെന്റിലും ഉണ്ട് അത്തരം നിയന്ത്രനങ്ങൾ..

  ഇനി കുടുമ്പത്തിലേക്ക് വരാം..
  അവിടെ നിയന്ത്രണങ്ങളില്ലേ?
  കുഞ്ഞുങ്ങള് എന്തു ചെയ്താലും അതവരുടെ വ്യക്തി സ്വാതന്ത്ര്യം എന്നു കരുതി വെറുത് എഇരിക്കുമോ?
  കുട്ടി വെള്ളമുള്ള ബക്കറ്റിൽ തലയിട്ടാൽ അത് കുഞ്ഞിന്റെ വ്യക്തിസ്വാതന്ത്യേക്കാൾ ഉപരി കുഞ്ഞിന്റെ സുരക്ഷയായി കണ്ട് മാതാപിതാക്കൾ അതിനെതിരെ നടപടി എടുക്കും.. ഇത് ഇന്ത്യൻ ഭരണഘടനയിലോ, വിക്ക്പീഡിയയിലോ എഴുതിവെക്കപ്പെട്ട നിയമമല്ല. അതു കൊണ്ട് തന്നെ ഇതിനെന്ത് ന്യായം എന്ന് ചോദിച്ചാൽ കാണിച്ചു കൊടുക്കാൻ രഫറസുകളോ.. ലിങ്കുകളോ ഉണ്ടാകുകയുമില്ല.
  എന്നാൽ കുടുംബത്തിന്റെ ഭദ്രക്ക് വേണ്ടത് എന്താനെന്ന് അതുമായി ബന്ധപ്പെട്ടവർക്ക് അറിയാം. കുഞ്നിന്റെ സുരക്ഷിതത്വത്റ്റിനു എന്താണ് ചെയ്യേണ്ടത് എന്ന് മാതാപിതക്കൾക്ക് അറിയാം. അത് അവർചെയ്യുന്നു. ഇതിനെ കുഞ്ഞിന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തി എന്നു പറഞ്ഞ് ഒരു വിഭാഗം ആക്ഷേപവുമായി വന്നാൽ എന്ത് ചെയ്യും?

  അത് പോലെ തന്നെ സമൂഹത്റ്റിൽ ജിവിക്കുന്ന പുർഷനും സ്ത്രീക്കുമുണ്ട് സ്വാതന്ത്ര്യത്തോടൊപ്പം നിയന്ത്രണങ്ങൾ.
  അത് സമൂഹത്തിന്റെ നിലനിൽപ്പിന്നു അത്യാവശ്യവുമാണ്. ഭരണഘടനയിൽ അതില്ല,ഇതില്ല,, ഐക്യരാഷ്ട്രസഭയുടെ അവകാശത്തിനെതിരാണ്, വിക്കിയിൽ അതിനെ കുറിച്ച റഫറൻസില്ല എന്നു പറഞ്ഞ് തൊടുന്യായങ്ങൾ നിരത്തുന്നത് വാസ്തവത്തിൽ സമൂഹത്തിൽ അരാജകത്വം ബോധപൂർവം ശ്രിഷ്ടിക്കാൻ ശ്രമ്മിക്കുന്നവരാണ്.

  ഇത്തരക്കാഎ സ്വന്തം കുടുംബത്തിൽ ഇത്തരം പരീക്ഷനങ്ങൾക്ക് സന്നദ്ധരായവരാണോ എന്നു ചോദിച്ചാൽ പല മുഖം മൂടികളും തകർന്നു വിഴും.

  ലാപ്ടോപ്പിന്റെ മുൻപിലിരുന്നു ഘോരഘോരം പറയുന്ന സമത്വമൊന്നുമാകില്ല പലരുടെയും കുടുംബാന്തരീക്ഷത്തിൽ.
  ദിനേന ഭാര്യയെ കുനിച്ചു നിറ്ത്തി രണ്ടെണ്ണെം കൊടുത്തിട്ടായിരീകും പലരും സ്ത്രീ സമത്വം. ജനിത സമത്വം എന്നൊക്കെ വിളിച്ചു കൂകുന്നത്..

  ഈ ജാഡയാണ് ആദ്യം എതിർക്കപ്പെടേണ്ടത്…

  ഇത്തരക്കാരുടെ ഇരയാണ് ഇന്ന് തസ്നി…

  ReplyDelete
 75. ==========================================
  ഒറ്റ തന്തക്കു പിറന്ന ഗുണം..
  കുടുംബത്തില്‍ പിറന്ന ഗുണം...'

  ഇതിന്റെ വ്യാകരനമോന്നും വിക്കി പിഡിയില്‍ ഉണ്ടായിക്കൊല്ലനമെന്നില്ല.
  നളനും കൂട്ടരും മാതൃകയാക്കി കൊണ്ട് നടക്കുന്നവരെ പോലെയുള്ള ചിലരെ കാണുമ്പോള്‍ ഇത്തരം വിശേഷനങ്ങലാണ് നാട്ടുഭാഷയില്‍ പറയുക..

  ഇതിനപ്പുറം ഒരു വിശദികരണം ഇല്ല നളാ..==
  ==========================================

  അപ്പോള്‍ ഗുണവും പിറവിയും തമ്മില്‍ കൂട്ടിക്കെട്ടാന്‍ വേണ്ട കോപ്പൊന്നും കൈയ്യിലില്ലാതെയാണു വളാ വളാ ഡയലോഗുമായി വന്നത്. പിറന്നാല്‍ മാത്രം പോരാ സ്വഭാവഗുണം കൂടി വേണം .... സ്വഭാവഗുണത്തിന്റെ വാലില്‍ കൊണ്ടു തറവാടിനെയും കുടുംബത്തേയും കെട്ടിയിട്ടു ചുളുവില്‍ കുടുംബത്തിനും തറവാടിനും അതിന്റെ ഗുണം ഓസിനു ചാര്‍ത്തുന്ന ഏര്‍പ്പാടായിരുന്നു അല്ലേ... പാരമ്പര്യത്തിന്റെ ഉഡായിപ്പ് തന്നെപ്പോലുള്ള മന്ദബുദ്ധികളുടെ അടുത്തു മാത്രമേ ചിലവാകുകയുള്ളൂ.

  ReplyDelete
 76. ==========================================
  വാസ്തവത്തില്‍ തസ്നിബാനു അടി ഇരന്നു വാങ്ങുകയായിരുന്നു… അര്‍ദ്ധരാത്രിയില്‍ അപരീചിതമായ പ്രദേശത്ത് കാണുന്ന പുരുഷാരത്തിനു മുന്‍പില്‍ ‘തണ്ട്‘ പുറത്തു കാണിച്ചാലേ തന്റെ സ്ത്രീവിമോചനം പുറത്തുവരൂ എന്ന അഹങ്കാരത്തിനേറ്റ തിരിച്ചടി.. മദ്യപിച്ചെന്നു അവര്‍ തന്നെ ആരോപിക്കുന്ന യുവാക്കളെ അടിച്ചാല്‍ അവര്‍ അതും വാങ്ങി വീട്ടിലെക്ക് പോകുമെന്നാണോ തസ്നിബാനു കരുതിയത്.

  യുക്തി കാണിക്കേണ്ടിടത്ത് യുക്തി കാണിക്കണം,
  അതില്ലാത്തതിന്റെ ഫലമാണ് അവര്‍ ഇന്നലെ അനുഭവിച്ചത്. ഇന്ന് അനുഭവിക്കുന്നതും.. നാളെ അനുഭവിക്കാന്‍ സാധ്യതയുള്ളതും… നിക്ഷിപ്തതാല്പര്യക്കാരായ കുരവക്കാരുടെ എണ്ണം ചുറ്റും കൂടുന്നതിനനുസരിച്ച് ഒരു തിരിച്ചുപോക്കിനുള്ള സാധ്യത ഇല്ലതാനും..
  ==========================================

  തല്ലിയവന്മാര്‍ക്കെതിരെയുള്ള പോലീസ് നടപടികളൊന്നും അറിഞ്ഞിലായിരിക്കും. ഇതേപോലെ ആദ്യം പ്രസ്ഥാവനയിറക്കിയ ഫിഫ്ത് എസ്റ്റേറ്റുകാര്‍ക്കും പ്രസ്ഥാവന തിരുത്തേണ്ടി വന്നതും , സ്വയമേധാ കേസ് രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരനെ സസ്പെന്റ്റ് ചെയ്തതും അറിഞ്ഞില്ലായിരിക്കും...
  അപ്പഴേ താനിവിടിരുന്നു വിഭൃംജിക്ക് , ഒരായിരം തസ്നി ബാനുമാര്‍ നാളെ വെളിച്ചവുമായി മുന്നോട്ടു വരും. അവര്‍ തെളിക്കുന്ന വെളിച്ചത്തില്‍ മുന്നേറുന്ന സ്ത്രീയെ കണ്ടു കണ്ണു മഞ്ഞളിക്കുമ്പോള്‍ കണ്ണടച്ചു പിടിക്കാനാണു പുലരിമാരുടെ വിധി.

  ReplyDelete
 77. ഒന്നാമത് പുലരിയിവിടെ നീട്ടി വലിചെഴുതിയത്തിനു ശേഷമാണ് തസ്നിയുടെ ഭൂത കാലത്തെക്കുറിച്ച് ഞാനടക്കമുള്ള ഭൂരിഭാഗത്തിനും മനസ്സിലായത് തന്നെ. അതറിയാതെ തന്നെയാണ് അവരെ സപ്പോര്‍ട്ട് ചെയ്തതും.
  പിന്നെ പുലരിയുടെ വെളിപ്പെടുത്തലുകള്‍ അവരെ കുറിച്ചുള്ള മതിപ്പ് വര്ധിപ്പിചെന്നുള്ളത് മറ്റൊരു സത്യം.

  ReplyDelete
 78. ഏതിലും വിശ്വസിക്കട്ടെ, സ്വന്തം വീട്ടിലെ സ്ത്രീയോട് ആരെങ്കിലും ഇങ്ങനെ പെരുമാറിയാല്‍ പുലരി സഹിക്കുമോ

  ReplyDelete
 79. @Sureshbabu,

  സ്വന്തം വീട്ടിലെ സ്ത്രീ ഇങ്ങനെ പെരുമാറിയാല്‍ സുരേഷ്ബാബു സഹിക്കുമോ?

  ReplyDelete
 80. ഏതിലും വിശ്വസിക്കട്ടെ, സ്വന്തം വീട്ടിലെ സ്ത്രീയോട് ആരെങ്കിലും ഇങ്ങനെ പെരുമാറിയാല്‍ പുലരി സഹിക്കുമോ
  @സുരേഷ് ബാബു..
  സ്വന്തം വീട്ടിലെ സ്ത്രീ ആണ് ഇത് പോലെ ചുറ്റി തിരിഞ്ഞതെന്കില്‍ താന്കള്‍ ആ സ്ത്രീയ്ക്ക് പരവതാനി വിരിച്ചു ആ സ്ത്രീയെയും അവരുടെ കാമുകനെയും സ്വീകരിക്കുമോ? അതോ ആ സ്ത്രീയെ ഉപദേശിച്ച അല്ലങ്കില്‍ രണ്ടു പൊട്ടിച്ച മനുഷ്യരെ അഭിനന്ദിക്കുമോ?
  ആത്മാര്‍ഥമായ ഉത്തരം പ്രതീക്ഷിക്കുന്നു..

  ReplyDelete
 81. എന്താണ് തസ്നിയോടു ആദരവ് തോന്നാന്‍ കാരണം

  - വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ പുല്ലു വില കല്‍പ്പിച്ചു ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി തിരിച്ചതോ ( ഈ മാതാപിതാക്കളും മനുഷ്യരാണ് , അവര്‍ക്കും ആഗ്രഹങ്ങളും , അവകാശങ്ങളും ഉണ്ട് , അപകടത്തിലേക്ക് പോകുന്ന മകളെ തടുക്കേണ്ടത് അവരുടെ ചുമതലയായിരുന്നു .. പക്ഷെ അയ്യപ്പ നാസര്‍ എന്ന അലവാലാതിയെ തിരിച്ചറിയാന്‍ തസ്നിക്ക് രജിസ്റ്ററില്‍ ഒപ്പ് വെക്കേണ്ടി വന്നു )

  - വരാന്‍ പോകുന്ന അപകടം മുന്നില്‍ കണ്ടു തസ്നിയെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചവരെ മുഴുവന്‍ അന്നത്തെ ഉപജാപക സംഘത്തിന്‍റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പച്ച കള്ളങ്ങള്‍ നിരത്തി തേജോ വധം ചെയ്തു

  - വിവാഹ മോചിതയായി ജീവിക്കുന്നതോ - ( എങ്ങനെ എന്നുള്ളത് പറയാന്‍ ആഗ്രഹിക്കുന്നില്ല )

  - എം എം അക്ബര്‍ എന്ന പ്രാസംഗീകന്റെ സ്ഥിരം ചോദ്യ കര്‍ത്താവായി മാറിയതോ

  - രാത്രി കാലങ്ങളില്‍ മോശപെട്ട രീതിയില്‍ നാട്ടുക്കാര്‍ കാണാന്‍ ഇടയാക്കിയതോ

  - മത ങ്ങളെ ചീത്ത വിളിച്ചു നടക്കുന്ന ഒരു കൂട്ടരുടെ വടിയായി മാറിയതോ

  ഇനിയിതോന്നു കൂടെ പിറപ്പോ , മകളോ , ഭാര്യയോ , മാതാവോ ആണെന്ന് വിചാരിക്ക ...കണ്ണീരു തുടക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക് കയ്യടിക്കാന്‍ കഴിയില്ല സോദരാ .... ആരാന്‍റെ അമ്മക്ക് ഭ്രാന്ത്‌ വന്നാല്‍ കാണാന്‍ നല്ല ചേലാണ്

  തസ്നിയുടെ ഗതി നമ്മുടെ മക്കള്‍ക്കോ കൂടെ പിറപ്പുകള്‍ ക്കോ വരാതിരിക്കട്ടെ

  ReplyDelete
 82. നളൻ പറയുന്നു..
  =====തല്ലിയവന്മാര്‍ക്കെതിരെയുള്ള പോലീസ് നടപടികളൊന്നും അറിഞ്ഞിലായിരിക്കും. ഇതേപോലെ ആദ്യം പ്രസ്ഥാവനയിറക്കിയ ഫിഫ്ത് എസ്റ്റേറ്റുകാര്‍ക്കും പ്രസ്ഥാവന തിരുത്തേണ്ടി വന്നതും , സ്വയമേധാ കേസ് രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരനെ സസ്പെന്റ്റ് ചെയ്തതും അറിഞ്ഞില്ലായിരിക്കും...
  അപ്പഴേ താനിവിടിരുന്നു വിഭൃംജിക്ക് , ഒരായിരം തസ്നി ബാനുമാര്‍ നാളെ വെളിച്ചവുമായി മുന്നോട്ടു വരും. അവര്‍ തെളിക്കുന്ന വെളിച്ചത്തില്‍ മുന്നേറുന്ന സ്ത്രീയെ കണ്ടു കണ്ണു മഞ്ഞളിക്കുമ്പോള്‍ കണ്ണടച്ചു പിടിക്കാനാണു പുലരിമാരുടെ വിധി.=====

  നളൻ… പോലിസ് നടപടിയാണോ ഒരു വിഷയത്തിന്റെ ആത്യന്തികമായ സത്യം??
  അങ്ങിനെയങ്കിൽ കേരളത്തിൽ ഇന്ന് നടക്കുന്ന പോലീസ് നടപടികൾ മുഴുവൻ സത്യസന്ധവും അക്കാരണം കൊണ്ട് തന്നെ നീതിന്യായ കോടതികളുടെ പരിഗനയിൽ വരാൻ പാടില്ലാത്തതുമാണ്. കാരണം പോലീസ് ചെയ്യുന്നത് ന്യായമെങ്കിൽ പിന്നെയെന്തിനു മറ്റൊരു ന്യായകോടതി?? കേരളത്തിലെ പൊതുസമൂഹം സ്ത്രീകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങളുടെ പശ്ചാതലത്തിൽ പ്രകടിപ്പിച്ച അമിത ജാഗ്രതയുടെ ചുവടുപിടിച്ചാണ് ഇവിടെ ഏകപക്ഷീയമായി കേസ് ചാർജ്ജ് ചെയ്യപ്പെട്ടീരിക്കുന്നതെന്ന് ഈ സംഭവം വിക്ഷിച്ച, പത്രധ്വാരാ അറിഞ്ഞ എവർക്കുമറിയാം. ആദ്യം കേസ് ചാർജ്ജ് ചെയ്യാതിരുന്ന പോലീസ് തന്നെയാണ് ഉന്നതങ്ങളിലെ അമിത സമ്മർദ്ദം കൊണ്ട് കെസ് ചാർജ്ജ് ചെയ്തത്..
  ഇതൊക്കെ പറയുമ്പോൾ ഞാൻ ആ ചെറുപ്പക്കാരെ ഏകപക്ഷീയമായി ന്യായീകരിക്കുകയല്ല..അതിന്റെ ആവശ്യവുമില്ല..അതെ സമയം പോലീസ് ചെറുപ്പക്കാർക്കെതിരെ കേസ് എടുത്തു എന്ന ഒറ്റകാരണം പറഞ്ഞ് തസ്നിബാനുവിന്റെ ചെയ്തികൾ ന്യായമാകുകയില്ല…
  പിന്നെ ഒരായിരമല്ല ഒരു ലക്ഷം തസ്നിമാർ വെളിച്ചവുമായി വന്നാലും ഒരു കുഴപ്പവുമില്ല. പക്ഷെ അത് സ്വന്തം വീട്ടിൽ നിന്ന് ഉയർന്നു വരുമ്പോഴും ഇതെ ആവേശവും.. താത്വിക പിന്തുണയും അന്നുമുണ്ടാകണം..

  "ആരാന്റ്മ്മക്ക് പ്രാന്ത് കാണാൻ എന്തൊരു ശേല്" എന്ന ചൊല്ല് പോലാകരുത്.

  ReplyDelete
 83. പ്രായപൂര്‍ത്തിയായ മക്കളുടെ വ്യക്തിത്വത്തിനെ അംഗീകരിക്കാന്‍ കഴിയാത്തത് മാതാപിതാക്കളുടെ പരാജയമാണ്.
  സ്വന്തം ജീവിത പങ്കാളി, ജോലി മുതലായ കാര്യങ്ങള്‍ സ്വയം തിരഞ്ഞെടുക്കാന്‍ മക്കളെ പ്രോല്‍സാഹിപ്പിക്കുകയും അവരെ അതിനു പ്രാപ്തരാകാന്‍ തക്ക വണ്ണം വിദ്യാഭ്യാസം നല്‍കുകയും ചെയ്യേണ്ടതാണ് മാതാപിതാക്കളുടെ യഥാര്‍ത്ഥ കടമ.
  പിന്നെ സമൂഹം.. സാമൂഹിക സദാചാര പോലീസിന്റെ ഇടപെടലുകലാണല്ലോ ഈ പ്രശ്നങ്ങളുടെയെല്ലാം മുഖ്യ കാരണം.
  രാത്രിയില്‍ തസ്നിയെ മോശം നിലയില്‍ കണ്ടു എന്നത് നിങ്ങളുടെ വളച്ചൊടിക്കല്‍ മാത്രമാണ്. രാത്രിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ കയറി ജോലിക്ക് പോയി എന്നതാണ് അതിന്റെ സത്യം.
  തന്നോട് അസഭ്യ വര്‍ഷങ്ങളുമായി ചോദ്യം ചെയ്യാന്‍ വന്ന പുരുഷ കേസരികളുടെ മുന്നില്‍ പതറാതെ ചെറുത്തു നിന്നതിനാല്‍ തന്നെയാണ് അവരോടുള്ള ബഹുമാനവും.

  പിന്നെ പുലരി സ്ഥിരമായി ചോദിക്കുന്ന ചോദ്യം തസ്നിയെപ്പോലെ സ്വന്തം വീടിലെ ആരെങ്കിലും ചെയ്‌താല്‍ എന്താവും പ്രതികരണം എന്നല്ലേ.. എന്താ സംശയം.. തീര്‍ച്ചയായും ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. എന്റെ ഭാര്യയും മകളും നിങ്ങളെപ്പോലുള്ള സദാചാര പോലീസുകാരെ ഇവ്വിധം തന്നെ കൈകാര്യം ചെയ്യുമെന്ന് അഭിമാനത്തോട് കൂടിത്തന്നെ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും.

  ReplyDelete
 84. സുഹൃത്തുക്കളേ,
  തസ്നി ബാനുവിന്റെ അനുഭവവിവരണം കൂടി കണ്ടതിനുശേഷം ഈ ചര്‍ച്ച തുടര്‍ന്നാല്‍ നന്നായിരിക്കുമെന്നു തോന്നുന്നു.
  Attacked IT professional : An interview with Thasni Bhanu

  ReplyDelete
 85. @പാരസിറ്റാമോള്‍

  മക്കള്‍ക്ക്‌ മാതാ പിതാക്കള്‍ സ്വാതന്ത്ര്യം നല്‍കുക തന്നെ വേണം പക്ഷെ അത് എങ്ങനെയുള്ള സ്വാതന്ത്ര്യം ആയിരിക്കണം നേരായ വഴിയില്‍ കാര്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആയിരിക്കണം .അര്‍ധ രാത്രിയില്‍ അന്യ പുരുഷനോടപ്പം ചുറ്റി കറങ്ങി നടക്കുന്നതാണോ സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യം മാതാപിതാക്കള്‍ അമ്ഗീകരിക്കനമോ?
  സ്വന്തം മക്കളെ കുറിച്ച് മാതാ പിതാകള്‍ക്ക് ഇപ്പോഴും ആദി തന്നെയായിരിക്കും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ പേജുകളില്‍ ആദര്‍ശം പറയുന്നതു പോലെ എളുപ്പമായിരിക്കില്ല സ്വന്തം അനുഭവം ഉണ്ടാകുമ്പോള്‍..

  മക്കള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുക പക്ഷെ അതിനു ചില അതിര്‍ വരമ്പുകള്‍ നിശ്ചയിക്കെന്റിയിരിക്കുന്നു. സ്വന്തം മക്കളെ സ്നേഹിക്കുന്ന മാതാ പിതാകള്‍ മക്കളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടതാരുന്ടു അതില്‍ യാതൊരു തെറ്റും ഇല്ലാ ..മക്കള്‍ക്ക്‌ അത് ഉള്‍ക്കൊള്ളനമെങ്കില്‍ മാതാപിതാക്കളുടെ സ്നേഹം മനസ്സിലാക്കണം അല്ലങ്കില്‍ അവരും മാതാ പിതാക്കള്‍ ആകുന്ന സമയം ആകണം അത്ര മാത്രം...

  ReplyDelete
 86. പിന്നെ ഒരായിരമല്ല ഒരു ലക്ഷം തസ്നിമാർ വെളിച്ചവുമായി വന്നാലും ഒരു കുഴപ്പവുമില്ല. പക്ഷെ അത് സ്വന്തം വീട്ടിൽ നിന്ന് ഉയർന്നു വരുമ്പോഴും ഇതെ ആവേശവും.. താത്വിക പിന്തുണയും അന്നുമുണ്ടാകണം..

  +1111

  പുലരി
  ആ താത്വിക പിന്തുണ ഞങ്ങള്‍ നല്‍കും എന്ന് വാദിക്കാന്‍ പലരും ഉണ്ടാകും അത് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മാത്രമാണ് അതല്ലങ്കില്‍ ഇങ്ങനെ അഴിഞ്ഞാടാന്‍ സ്വന്തം മക്കളെയും ഭാര്യയേയും അംഗീകരിക്കും എന്ന് ആരെങ്കിലും പറഞ്ഞാലും അത്ഭുതപെറെന്ടതില്ല കാരണം " സ്വന്തം മക്കളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛന്‍ മാര്‍ ഉള്ള നാടാണ്" ഇത്..
  അത് കൊണ്ടു ആ അഭിപ്രായം ഉള്ളവര്‍ ധാരാളം കാണും...മനുഷ്യന്‍ മൃഗങ്ങളെ പോലെ ആകുമ്പോള്‍ നാം "സദാചാര പോലീസ്" മൌനം പാലിക്കണം:)

  ReplyDelete
 87. ഇഷ്ടം ഉള്ള ജീവിതം തിരെഞ്ഞെടുത്ത തസ്നി ബാനു...
  അത് സ്ത്രീ സ്വാതന്ത്ര്യം .... അവര്‍ക്കെതിരെ സദാചാര പോലീസ്‌ ചമയരുത് എന്ന് സമൂഹം..

  പത്തനംതിട്ടയില്‍ അതെ സ്ത്രീ വിഭാഗത്തില്‍പെട്ടവര്‍ അവര്‍ക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുത്തപ്പോള്‍..

  ...ലൌ ജിഹാദ് ....എന്നും കോടതിയും സമൂഹവും..

  എന്തെ അവര്‍ക്കും ഇല്ലേ ഈ " സ്ത്രീ സ്വാതന്ത്ര്യം"'
  അവര്‍ക്കും സ്വയം തീരുമാനം എടുക്കാനുള്ള അര്‍ഹത ഇല്ലേ....

  ഇന്ന് തസ്നിയ്ക് വേണ്ടി വാദിക്കുന്നവര്‍ എന്തെ അന്ന് കാശിയ്ക്ക് പോയിരുന്നോ?

  അതോ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും ഒരു ഭാഗത്തേയ്ക്ക് മാത്രമാണോ സഞ്ചരിക്കുന്നത്?

  ReplyDelete
 88. അഷ്ക്കറ് കിടന്നു തിളക്കുകയാണല്ലോ. അഷ്ക്കരിന്റെ ആചാരവും സദാചാരവും ദുരാചാരവും സ്വാതന്ത്ര്യവുമെല്ലാം അടുത്തു നില്‍ക്കുന്നവന്റെ/നില്‍ക്കുന്നവളുടെ(അത് ആര് തന്നെ ആയിരുന്നാലും) മൂക്കിന്‍ തുമ്പില്‍ അവസാനിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള അല്‍പ്പം വിവേകം ഉണ്ടാകുന്ന കാലത്ത് വല്ലവന്റെയും സദാചാരവും സ്വഭാവ ശുദ്ധിയും സ്വന്തം കയ്യിലെ expiry date കഴിഞ്ഞ അളവുകോല്‍ കൊണ്ട് അളന്നു മാര്‍ക്കിടുന്ന ഈ തിളപ്പു താനേ നില്‍ക്കും.


  BTW, കാശിയില്‍ നിന്നും കുറച്ചു മുന്‍പേ എത്തിയതേയുള്ളൂ :)

  ReplyDelete
 89. എങ്കിലും ...... ലോകമല്ലേ, പങ്കിലമാനസർ കാണുകില്ലേ?

  ReplyDelete
 90. ========================================
  നളന്‍… പോലിസ് നടപടിയാണോ ഒരു വിഷയത്തിന്റെ ആത്യന്തികമായ സത്യം??
  അങ്ങിനെയങ്കില്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന പോലീസ് നടപടികള്‍ മുഴുവന്‍ സത്യസന്ധവും അക്കാരണം കൊണ്ട് തന്നെ നീതിന്യായ കോടതികളുടെ പരിഗനയില്‍ വരാന്‍ പാടില്ലാത്തതുമാണ്. കാരണം പോലീസ് ചെയ്യുന്നത് ന്യായമെങ്കില്‍ പിന്നെയെന്തിനു മറ്റൊരു ന്യായകോടതി??
  ========================================

  അയ്യോ പുലരിയേ ...ഇപ്പറഞ്ഞത് എന്തിനുള്ള മറുപടിയാണെന്നു കണ്ടില്ലായിരുന്നോ............ കണ്ടില്ലെങ്കില്‍ ദാ ഒന്നൂടി എടുത്തെഴുതുന്നു.

  ======================================
  മദ്യപിച്ചെന്നു അവര്‍ തന്നെ ആരോപിക്കുന്ന യുവാക്കളെ അടിച്ചാല്‍ അവര്‍ അതും വാങ്ങി വീട്ടിലെക്ക് പോകുമെന്നാണോ തസ്നിബാനു കരുതിയത്.

  യുക്തി കാണിക്കേണ്ടിടത്ത് യുക്തി കാണിക്കണം,
  അതില്ലാത്തതിന്റെ ഫലമാണ് അവര്‍ ഇന്നലെ അനുഭവിച്ചത്. ഇന്ന് അനുഭവിക്കുന്നതും.. നാളെ അനുഭവിക്കാന്‍ സാധ്യതയുള്ളതും…
  ======================================
  അപ്പോ ആരാണു അനുഭവിക്കാന്‍ പോകുന്നതെന്നും , തസ്നി ഭാനു എന്താണു കരുതിയതെന്നും നിങ്ങള്‍ക്കു തീരുമാനിക്കാം ....ബാക്കിയുള്ളോരു അതങ്ങോട്ടു അംഗീകരിച്ചു തരണം.... അതിനു വല്ല മതാനുയായികളെയും കണ്ടു പിടിക്ക്........താങ്ങളുടെ വിധിയാണു അന്തിമവിധിയെങ്കില്‍ പിന്നെയെന്തിനു കോടതിയെന്നോക്കെ വിശ്വസിക്കാന്‍ അവറ്റകള്‍ക്കുമാത്രം കഴിയുന്ന കാര്യമാണു.

  ReplyDelete
 91. മാവിലായിക്കാരന്‍ said...
  സുഹൃത്തുക്കളേ,
  തസ്നി ബാനുവിന്റെ അനുഭവവിവരണം കൂടി കണ്ടതിനുശേഷം ഈ ചര്‍ച്ച തുടര്‍ന്നാല്‍ നന്നായിരിക്കുമെന്നു തോന്നുന്നു.


  തസ്നിബാനു പോകേണ്ടിയിരുന്ന വഴി ഇത്; തസ്നിബാനു പോയ വഴി ഇത്. ആ പൌരസമിതിക്കാരുടെ ആറാമത്തെ ചോദ്യം ചോദിക്കേണ്ടത്‌ തന്നെയല്ലേ മാവിലായിക്കാരാ?

  കൂട്ടത്തില്‍ റിപ്പോര്‍ട്ടര്‍ടിവി യുടെ ഈ വീഡിയോകൂടി കാണുക.

  പാരസിറ്റമോള്‍ said...
  തസ്നിയെപ്പോലെ സ്വന്തം വീടിലെ ആരെങ്കിലും ചെയ്‌താല്‍ എന്താവും പ്രതികരണം എന്നല്ലേ.. എന്താ സംശയം.. തീര്‍ച്ചയായും ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. എന്റെ ഭാര്യയും മകളും നിങ്ങളെപ്പോലുള്ള സദാചാര പോലീസുകാരെ ഇവ്വിധം തന്നെ കൈകാര്യം ചെയ്യുമെന്ന് അഭിമാനത്തോട് കൂടിത്തന്നെ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും.


  കുറച്ചുകൂടെ വ്യക്തമാക്കാമോ? യഥാര്‍തത്തില്‍ നാട്ടുകാര്‍ ഇവിടെ പറയുന്ന പോലെയുള്ള ഒരു മോശപ്പെട്ട അവസ്ഥയില്‍ പിടികൂടുകയാണെങ്കിലും താങ്കള്‍ സപ്പോര്‍ട്ട് ചെയ്യുമോ?

  ReplyDelete
 92. http://www.youtube.com/watch?v=JilH-Ubj_QQ

  ReplyDelete
 93. തസ്നിയുടെ ഇന്റെര്‍വ്യൂ കണ്ടു.

  അവര്‍ സാദാര വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പ്രചാരണത്തോടോ, അവരെ മോശക്കാരിയായി ചിത്രീകരിക്കുന്ന പ്രചരണത്തോടോ എനിക്ക് യോചിപ്പില്ല. അതെ പോലെ തെന്നെ തസ്നി പറഞ്ഞ രീതിയില്‍ ആ ആളുകള്‍ പെരുമാറിയിട്ട്ണ്ട് എങ്കില്‍ അവര്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്തവരാണ്, അര്‍ഹമായ ശിക്ഷ ലഭിക്കെണ്ടാവരും ആണ്‌.

  അതെ സമയം കേരളത്തില്‍ അസമയത്ത്‌ അസ്വാഭികമായ രീതിയില്‍ അപ്രചിതരായ ആണിനെയും പെണ്ണിനെയും കണ്ടാല്‍ ചോദ്യം ചെയ്യുന്നത് മോറല്‍ പോലീസിംഗ് ആണ്‌ എന്ന് പറയുന്നത് എന്നും അംഗീകരിക്കാന്‍ കഴിയില്ല.

  ReplyDelete
 94. അഷ്ക്കറ് കിടന്നു തിളക്കുകയാണല്ലോ. അഷ്ക്കരിന്റെ ആചാരവും സദാചാരവും ദുരാചാരവും സ്വാതന്ത്ര്യവുമെല്ലാം അടുത്തു നില്‍ക്കുന്നവന്റെ/നില്‍ക്കുന്നവളുടെ(അത് ആര് തന്നെ ആയിരുന്നാലും) മൂക്കിന്‍ തുമ്പില്‍ അവസാനിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള അല്‍പ്പം വിവേകം ഉണ്ടാകുന്ന കാലത്ത് വല്ലവന്റെയും സദാചാരവും സ്വഭാവ ശുദ്ധിയും സ്വന്തം കയ്യിലെ expiry date കഴിഞ്ഞ അളവുകോല്‍ കൊണ്ട് അളന്നു മാര്‍ക്കിടുന്ന ഈ തിളപ്പു താനേ നില്‍ക്കും.
  ______________________________
  @Firefly
  സുഹൃത്തേ ഞാന്‍ തിളയ്ക്കുന്നതിന്റെ അളവ് എടുക്കുന്നതിനു മുന്‍പ്‌ താന്കള്‍ തിളച്ചു ആറിയ പഴകഞ്ഞി പോലുള്ള താങ്കളുടെ വാദഗതികലുടെ ദുര്‍ഗന്ധതിന്റെ അളവ് എടുക്കുന്നതാണ് ഉചിതം..

  പിന്നെ എന്‍റെ സദാചാര ബോധത്തെ താങ്കളുടെ അളവ് കോല്‍ കൊണ്ടു അളന്നു നോക്കിയാല്‍ അത് അധര്‍മ്മമായി തോന്നാം അതിനു കാരണം മനസ്സിനുള്ളിലെ കപടതയാണ്..

  സ്ത്രീകള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം അനുവദിക്കണം എന്ന് പറയുന്നതിനോടപ്പം അവരുടെ സംരക്ഷകര്‍ക്ക് അഥവാ അവരുടെ മാതാ പിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അവരുടെ മേല്‍ ചില നിയന്ത്രണങ്ങള്‍ എര്പെടുതിയാല്‍ അതിനെ സ്വാതന്ത്ര്യം ഹനിക്കള്‍ എന്ന് പറയാന്‍ കഴിയുമോ?

  അല്ലങ്കില്‍ താങ്കളുടെ വാദം കേട്ടാല്‍ തോനുന്നത്
  സ്വന്തക്കാരോ അല്ലങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീയെ സഭ്യമല്ലാത്ത രീതിയില്‍ നടു റോഡില്‍ കണ്ടാല്‍ താന്കള്‍ അവരോടു പറയുമോ? ഇത് നിങ്ങളുടെ സ്വാതന്ത്ര്യം അല്ലെ അത് കൊണ്ടു നിങ്ങള്‍ നടു റോഡില്‍ നില്‍കണ്ട സുരക്ഷിതമായ സ്ഥലം ഞാന്‍ ശരിയാക്കിത്തരാം" ഇങ്ങനെ താന്കള്‍ പറയുമോ?
  കാരണം താന്കള്‍ പറയുന്നു അങ്ങനെ ചെയ്യല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം അതിനെ എതിര്‍ത്താല്‍ സദാചാര പോലീസും അല്ലെ
  അപ്പോള്‍ അതിനെ എതിര്‍ക്കരുത് എന്നാണു താന്കള്‍ പറഞ്ഞു വന്നിരുന്നത്
  അപ്പോള്‍ അവരെ തെറ്റ് ചെയ്യാന്‍ അനുവദിക്കുകയും അതിനു വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യണമല്ലോ താന്കാലെ പോലെയുള്ള വ്യക്തികള്‍ കാരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എതിര്‍ക്കാന്‍ പാടില്ലല്ലോ:)

  ReplyDelete
 95. അഷ്കര്‍, ജ്യോതിസ്....
  എന്തിനാണ് ഹേ എഴുതാപ്പുറം വായിക്കുന്നത്? ഭാര്യയേയും മകളെയും അനാശാസ്യത്തിന് പറഞ്ഞു വിടും എന്നല്ലല്ലോ ഞാന്‍ അവകാശപ്പെട്ടിട്ടുള്ളത്.. ഈ നാട്ടിലെ ഒരു പൌരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും എനിക്കും ഉള്ളത്ര തന്നെ സഞ്ചാര, പ്രതികരണ സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്. അത് ഒരു സ്ത്രീ ആയത് കൊണ്ട് അല്‍പ്പവും കുറവല്ല താനും. അത് വിനിയോഗിക്കുന്നതില്‍ അവര്‍ അല്‍പ്പവും മടിക്കില്ല. തസ്നിയും അത്രയേ ചെയ്തിട്ടുള്ളൂ.

  പിന്നെ മാതാപിതാക്കള്‍ ആണ്‍കുട്ടികളുടെ അടുതുള്ളതിനേക്കാള്‍ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ പ്രയോഗിക്കണം എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല.

  രാത്രിയായാല്‍ പെണ്ണുങ്ങള്‍ക്ക്‌ വഴി നടക്കാന്‍ പറ്റാത്ത സ്ഥലമാണ് കേരളമെന്നു ദിനവും വിലപിക്കുകയും, ഏതെന്കിലും പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയാല്‍ അവളെക്കുറിച്ച് അനാവശ്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യും. നല്ല നാട്, നല്ല 'നാട്ടുകാര്‍'...

  ReplyDelete
 96. >>>പിന്നെ എന്‍റെ സദാചാര ബോധത്തെ താങ്കളുടെ അളവ് കോല്‍ കൊണ്ടു അളന്നു നോക്കിയാല്‍ അത് അധര്‍മ്മമായി തോന്നാം അതിനു കാരണം മനസ്സിനുള്ളിലെ കപടതയാണ്..>>>>

  എന്റെ കാഴ്ചപ്പാടുകള്‍ കാപട്യമായി താങ്കള്‍ക്കും താങ്കളുടെ 'സദാചാര പിടിവാശികള്‍' outdated ആയി എനിക്കും തോന്നുന്നതില്‍ യാതൊരു തെറ്റുമില്ല. താങ്കള്‍ക്കു താങ്കളുടെതായ വിശ്വാസങ്ങളെ മുറുകെ പിടിക്കാനും അതനുസരിച്ച് മാത്രം ജീവിക്കാനും എല്ലാ അവകാശവും ഉണ്ട്. എന്നാല്‍ ‍, താങ്കളുടേതു മാത്രം ശരി എന്ന് വാദിക്കുകയും ബാക്കി എല്ലാവരും അതനുസരിച്ചു മാത്രം ജീവിക്കണം എന്ന് വാശി പിടിക്കുകയും ചെയ്‌താല്‍ അതിവിടെ നടപ്പില്ല എന്ന് പറയേണ്ടി വരും എന്ന് മാത്രം.

  ReplyDelete
 97. >>>>>സ്വന്തക്കാരോ അല്ലങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീയെ സഭ്യമല്ലാത്ത രീതിയില്‍ നടു റോഡില്‍ കണ്ടാല്‍ താന്കള്‍ അവരോടു പറയുമോ? ഇത് നിങ്ങളുടെ സ്വാതന്ത്ര്യം അല്ലെ അത് കൊണ്ടു നിങ്ങള്‍ നടു റോഡില്‍ നില്‍കണ്ട സുരക്ഷിതമായ സ്ഥലം ഞാന്‍ ശരിയാക്കിത്തരാം" ഇങ്ങനെ താന്കള്‍ പറയുമോ? കാരണം താന്കള്‍ പറയുന്നു അങ്ങനെ ചെയ്യല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം അതിനെ എതിര്‍ത്താല്‍ സദാചാര പോലീസും അല്ലെ >>>>>

  എന്ത് പറഞ്ഞാലും ഈ ചോദ്യം തന്നെ ആവര്‍ത്തിക്കുന്നതെന്തിനു?. മറ്റൊരാള്‍, എനിക്കെത്ര വേണ്ടപ്പെട്ടയാളായാലും എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, അയാള്‍ തന്നെയാണ്. മുകളിലെ ഫാസിലിന്റെ കമന്റുകള്‍ കണ്ടില്ലായിരുന്നോ? അങ്ങനെ സഭ്യമല്ലാത്ത രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസില്‍ അറിയിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും താങ്കള്‍ക്കു അവകാശമുണ്ടല്ലോ. പിന്നെന്തിനിങ്ങനെ കരയുന്നു?

  ReplyDelete
 98. >>>അപ്പോള്‍ അതിനെ എതിര്‍ക്കരുത് എന്നാണു താന്കള്‍ പറഞ്ഞു വന്നിരുന്നത്
  അപ്പോള്‍ അവരെ തെറ്റ് ചെയ്യാന്‍ അനുവദിക്കുകയും അതിനു വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യണമല്ലോ താന്കാലെ പോലെയുള്ള വ്യക്തികള്‍ കാരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എതിര്‍ക്കാന്‍ പാടില്ലല്ലോ:)>>>

  ആദ്യം സ്വാതന്ത്ര്യം എന്തെന്ന് മനസ്സിലാക്കുക. അപ്പോള്‍ പിന്നെ നടുറോഡില്‍ അസഭ്യം കാണിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന രീതിയില്‍ ബാലിശമായ കമന്റുകള്‍ എഴുതേണ്ടി വരില്ല. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ഥം അറിയാനുള്ള സെന്‍സും, സെന്സിബിലിടിയും, സെന്സിടിവിടിയും ഇല്ലെങ്കില്‍ അതൊരു കുഴപ്പമേ അല്ല. പക്ഷ മറ്റുള്ളവര്‍ക്കും അത് പാടില്ലെന്ന് വാശി പിടിച്ചാല്‍ അത് നടക്കില്ല. താങ്കള്‍ താങ്കളുടെ ഇഷ്ടം പോലെ പൊട്ടക്കിണറ്റില്‍ തന്നെ ജീവിക്കുക. മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിനും വിടുക.

  ReplyDelete
 99. പാരസിറ്റമോള്‍ said...
  എന്തിനാണ് ഹേ എഴുതാപ്പുറം വായിക്കുന്നത്? ഭാര്യയേയും മകളെയും അനാശാസ്യത്തിന് പറഞ്ഞു വിടും എന്നല്ലല്ലോ ഞാന്‍ അവകാശപ്പെട്ടിട്ടുള്ളത്.. ഈ നാട്ടിലെ ഒരു പൌരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും എനിക്കും ഉള്ളത്ര തന്നെ സഞ്ചാര, പ്രതികരണ സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്.


  എഴുതാപ്പുറം വായിക്കുന്നത് ആരാണ്? സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പാടില്ല എന്നിവിടെ ആരെങ്കിലും പറഞ്ഞോ? വ്യപിചാര സ്വാതന്ത്ര്യം വേണോ എന്നതിനെ പറ്റിയല്ലേ ചര്‍ച്ച. തസ്നിബാനുവിനെ പറ്റി അങ്ങനെ ഒരാരോപണം വന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കേണ്ടതല്ലേ?

  പാരസിറ്റമോള്‍ said...
  അത് ഒരു സ്ത്രീ ആയത് കൊണ്ട് അല്‍പ്പവും കുറവല്ല താനും. അത് വിനിയോഗിക്കുന്നതില്‍ അവര്‍ അല്‍പ്പവും മടിക്കില്ല. തസ്നിയും അത്രയേ ചെയ്തിട്ടുള്ളൂ.


  തസ്നി എന്താണ് ചെയ്തതെന്ന് തസ്നി തന്നെ പറയുന്ന വീഡിയോ താങ്കളും കണ്ടതല്ലേ. തസ്നിയുടെ സ്ഥാനത്ത് ഒരാണായിരുന്നെങ്കിലും അടികിട്ടിയേനെ. അണായിരുന്നെങ്കില്‍ മിക്കവാറും രണ്ടടി കൂടുതല്‍ കിട്ടിയേനെ.

  Conclusion:

  നാട്ടുകാര്‍ പറയുമ്പോലെ പരസ്യമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നാട്ടുകാര്‍ അതിനെ ചോദ്യം ചെയ്തതില്‍ തെറ്റൊന്നും ഇല്ല. അല്ല കള്ളിന്‍റെ പുറത്ത് വഴിയേ പോകുന്നവരുടെ നേരെയുള്ള കടന്നു കയറ്റം ആണെങ്കില്‍ അത് തെറ്റ് തന്നെ. ഇതിലൊന്നും ഇവിടെ ഞങ്ങള്‍ക്കാര്‍ക്കും ഒരു തര്‍ക്കവും ഇല്ല. അതിനു ശേഷം നടന്ന അടിപിടി തസ്നി വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു. ഇവിടെ തസ്നിയെ മാത്രം എടുത്തു പറഞ്ഞത് ബൈക്കില്‍ നിന്നിറങ്ങി അടിക്കാന്‍ ഓടി ചെന്നത് തസ്നിയാണെന്ന് തസ്നി തന്നെ പറഞ്ഞിട്ടുള്ളത്കൊണ്ടാണ്.

  "നാട്ടുകാര്‍ പറയുമ്പോലെ തസ്നി പരസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അതിനെ ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ക്ക് എന്താണവകാശം; അത് തസ്നിയുടെ വ്യക്തി സ്വാതന്ത്ര്യം അല്ലേ;" എന്ന വിഷയത്തിലാണ് ഇവിടെ ചര്‍ച്ച നടക്കുന്നത്.

  ReplyDelete
 100. ജ്യോതിസ്..
  സ്ത്രീക്കോ പുരുഷനോ വ്യഭിചാര സ്വാതന്ത്ര്യം അനുവദിക്കണമോ എന്നിവിടെ ആര് ചര്‍ച്ച ചെയ്യുന്നു? കൈരളിയിലെ ഇന്റര്‍വ്യൂ നിങ്ങളും കണ്ടതല്ലേ .. എന്താണ് അവിടെ നടന്നതെന്ന് ആ കുട്ടി വ്യക്തമായി പറഞ്ഞതും കണ്ടു കാണുമല്ലോ ...
  ഇതില്‍ എവിടെയാണ് ഹേ വ്യഭിചാരം.

  തസ്നി വിചാരിച്ചിരുന്നെങ്കില്‍ അടി ഒഴിവാക്കാമായിരുന്നത്രേ... തന്നോട് അസഭ്യം പറയുന്ന പുരുഷ കേസരികളെ പിന്നെ എങ്ങനെ നേരിടണമെന്നാണ് നിങ്ങള്‍ പറയുന്നത്. ഇത് സംഭവിച്ചിരുന്നത് നിങ്ങള്‍ക്കയിരുന്നെങ്കില്‍ അവരുടെ തെറിയും കേട്ട് വാലും ചുരുട്ടി പോരുമായിരുന്നോ? നാണമില്ലല്ലോ..

  <<"നാട്ടുകാര്‍ പറയുമ്പോലെ തസ്നി പരസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അതിനെ ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ക്ക് എന്താണവകാശം; അത് തസ്നിയുടെ വ്യക്തി സ്വാതന്ത്ര്യം അല്ലേ;">>
  എന്ന വിഷയത്തില്‍ ഇവിടെ ആരും ചര്‍ച്ച ചെയ്യുന്നില്ല.

  ReplyDelete
 101. തസ്നിയുമായുള്ള ഇന്റര്‍വ്യൂ ഇന്നാണ് കണ്ടത്. സ്വന്തം സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാന്‍ കെല്പുള്ള അപൂര്‍വ സ്ത്രീകളില്‍ ഒരുവളാണ് തസ്നി. അവരെ എത്രമാത്രം അഭിനന്ദിച്ചാലും പിന്തുണച്ചാലും മതിയാവില്ല. അവരുടെ പൂര്‍വ ചരിത്രവും ഏതെങ്കിലും മതത്തിനെതിരെയുള്ള പോരാട്ടമായിരുന്നില്ല, മറിച്ച് അവ പുരുഷാധിപത്യത്തിനെതിരെയായിരുന്നു. എന്നാല്‍ പുലരിയെപ്പോലുള്ളവര്‍ക്ക് വെറുപ്പും വിദ്വേഷവും വരാന്‍ കാരണം അവരുടെ ചെയ്തികള്‍ സ്വന്തം മതത്തിനെതിരെയുള്ള അധിക്ഷേപിക്കലായി കാണുന്നതു കൊണ്ടാണ്.

  സ്ത്രീകളെ അടിച്ചമര്‍ത്തി കഴിവുകെട്ടവരായി മുദ്രകുത്തി, പുരുഷനിഷ്ടപ്പെടാത്ത ഇടങ്ങളില്‍ നിന്നെല്ലാം മാറ്റി നിറുത്താന്‍ ഹിന്ദു-ക്രിസ്ത്യന്‍ -ഇസ്ലാം മതാത്മീയ ശാസ്ത്രങ്ങള്‍ തന്നെയാണു ശ്രമിച്ചിട്ടുള്ളത്. എത്രയൊക്കെ നിഷേധിച്ചു കൊണ്ടിരുന്നാലും സ്ത്രീകള്‍ അവരുടെ സ്പേസ് സ്ഥാപിച്ചെടുക്കും. അതു കാണുമ്പോള്‍ അസഹിഷ്ണുക്കളാകുന്ന, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചില പുരുഷകേസരികള്‍ അന്തിയായാല്‍ മദ്യപിച്ച് സദാചാരപ്പോലീസായി രൂപാന്തരപ്പെട്ട് തങ്ങളുടെ പൊട്ടന്‍ഷ്യാലിറ്റി സ്ത്രീകള്‍ക്കു നേരെ ഇത്തരത്തില്‍ പ്രയോഗിച്ചു കൊണ്ടിരിക്കും. ആ രീതിയിലെ അവര്‍ക്കു സ്ത്രീയ്ക്കു നേരെ പോരാടാനാവുകയുള്ളു. പിന്നെ നിയമനടപടികള്‍ വരുമ്പോള്‍ പച്ചക്കള്ളം പറയുക. ഇനി തസ്നിയും കൂട്ടുകാരനും പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു കണ്ടു, അല്ലെങ്കില്‍ ലൈംഗികച്ചുവയോടുകൂടി ശൃംഗരിക്കുന്നതു കണ്ടു എന്നൊക്കെ കള്ള സാക്ഷ്യം പറയാന്‍ പല ഏമ്പോക്കികളും തയ്യാറാവുമെന്ന് ഇവിടെ കമന്റിയ ചില ഏമ്പോക്കികളുടെ സ്വരത്തില്‍ നിന്നും മനസ്സിലായി.

  പോത്തിനോടു വേദമോതുന്നതു പോലെ മദ്യപിച്ചു മദോന്മത്തരായവരോടു കയര്‍ക്കാന്‍ പോകുന്നതും അടി ഇരന്നു വാങ്ങുന്നതും മഠയത്തരമല്ലേ എന്നാണു പുലരി ഇപ്പോള്‍ സ്വരം മാറ്റി ചോദിക്കുന്ത്. എന്നാല്‍ മദ്യപിക്കുന്നവര്‍ക്ക് അവരുടെ ലീലാവിലാസം കാട്ടി ആധിപത്യം സ്ഥാപിക്കാനുള്ള ഇടമല്ല പൊതുസ്ഥലം എന്ന തിരിച്ചറിവ് എന്താണു ഉണ്ടാകാത്തത്. മദ്യപന്മാരുടെ ഇഷ്ടത്തിനനുസരിച്ച് പൊതുയിടം വിട്ടുകൊടുക്കണമോ ? അത് ചോദ്യം ചെയ്യേണ്ടതല്ലേ ? അത് ചെയ്യുകയാണ് തസ്നി ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒറ്റപ്പെട്ടതോ പരാജയപ്പെടുന്നതോ ആയ പല ചെറുത്തു നില്പുകളും സമൂഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആത്യന്തികമായി തസ്നി സംഭവം സ്ത്രീകള്‍ക്ക് കൂടുതല്‍ കരുത്തും തന്റേടവും പകര്‍ന്നു നല്‍കാനും സ്ത്രീമുന്നേറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും ഉതകുമെന്നതാണ് സത്യം. അതു തന്നെയാണ് തസ്നിബാനുവിന്റെ സംഭാവന.

  ReplyDelete
 102. പാരസിറ്റമോള്‍ said...
  ഇത് സംഭവിച്ചിരുന്നത് നിങ്ങള്‍ക്കയിരുന്നെങ്കില്‍ അവരുടെ തെറിയും കേട്ട് വാലും ചുരുട്ടി പോരുമായിരുന്നോ? നാണമില്ലല്ലോ..


  തെറി കേള്‍ക്കുന്നത് അപമാനം. പക്ഷെ അടിമേടിക്കുന്നത് അഭിമാനം. ഇത് തല്ലുകൊള്ളികളുടെ യുക്തിയാണ്.

  ReplyDelete
 103. നിസ്സഹായന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.. :)

  ReplyDelete
 104. >>>തസ്നിബാനു പോകേണ്ടിയിരുന്ന വഴി ഇത്; തസ്നിബാനു പോയ വഴി ഇത്. ആ പൌരസമിതിക്കാരുടെ ആറാമത്തെ ചോദ്യം ചോദിക്കേണ്ടത്‌ തന്നെയല്ലേ മാവിലായിക്കാരാ?<<<<
  മാവിലായിക്കാരന് സ്ഥിരമായി ബ്ലോഗൊന്നും നോക്കാനുള്ള അവസരമില്ല. അതുകൊണ്ട് Jyothis ന്റെ മേല്‍ ചോദ്യം ചോദ്യം ഇന്നേ കാണാനൊത്തുള്ളൂ.അതിനൊരു മറുപടി പറയാതെ പോകുന്നതു ശരിയല്ലല്ലോ.

  "വളഞ്ഞവഴി" പോയതെന്തിനെന്നല്ലേ?അവള്‍ക്കു മനസ്സുണ്ടായിട്ട്. ഒരു പൌരന്(പൌരിക്കും) ഇഷ്ടമുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ഇല്ലെന്നാവും ജ്യോതിസിനെപ്പോലുള്ള 'പൌരസമിതി'ക്കാരുടെ വാദം.
  അബ്ദുല്ലാ സാഹിബിന്റെ ഉദീരണവും കേട്ടു. 'അസമയ'മല്ലാത്ത സമയത്ത് സൌമ്യ ആക്രമിക്കപ്പെട്ടപ്പോള്‍ ഈ സദാചാരപൊലീസുകാര്‍ക്ക് മിണ്ടാട്ടമില്ലായിരുന്നല്ലോ. ഇത് ഒരു പെണ്‍കുട്ടി സ്വമനസ്സാലെ അവള്‍ക്കിഷ്ടപ്പെട്ട ചെക്കന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്തപ്പോള്‍ അവളെ "സംരക്ഷിച്ചേ" അടങ്ങൂ എന്നു തോന്നുന്ന ഈ പൌരസമിതിക്കാരുടെ സൂക്കേടിനാണ് കേരളം ആദ്യം ചികിത്സ തേടേണ്ടത്.

  ReplyDelete
 105. Fazil said...
  നിസ്സഹായന്‍, കെ.പി.എസ് എന്നിവരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഒപ്പം വാര്‍ത്തയുടെ മറുവശം കൂടി കാണിച്ചു തന്ന പുലരിക്ക് അഭിനന്തനങ്ങള്‍. NGO പൌരസമിതിക്കാരുടെ ചോദ്യങ്ങളും ന്യായമുള്ളവയാണ്.

  തസ്നീബാനുവിന്‍റെ വിവാഹമോചനത്തിന്‍റെ കൈപേറിയ സത്യം തുറന്നെഴുതിയതാണ് ഇവിടെ പല യുക്തിവാദികളെയും പ്രകോപിപ്പിച്ചത് എന്ന് വ്യക്തം. അത് അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു. അപ്രിയസത്യങ്ങള്‍ പറയരുതെന്ന് പുലരിക്കറിയില്ലേ?

  സ്വന്തം മാതാപിതാക്കളോട് പോലും നീതി കാണിക്കാന്‍ കഴിയാത്ത പ്രത്യശാസ്ത്രത്തിന് സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല. ഒരു യുക്തിവാദിയുടെ കുടുംബത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ "തസ്നിബാനു" വിന്‍റെ ചരിത്രം നിരവധി use-case ഉകളുള്ള ഒരു മികച്ച അധ്യായമാണ്.

  ഇനി കൊച്ചിയിലെ സംഭവം.

  രാത്രി 10 മണിക്ക് ഒരാണും പെണ്ണും ബൈക്കില്‍ വന്നു ചായകുടിച്ചു എന്ന കുറ്റത്തിന് സദാചാരപോലീസ് മര്‍ദ്ദിച്ചവശയാക്കി എന്ന വാര്‍ത്ത അപൂര്‍ണ്ണമാണ്, അവിശ്വസിനീയവും ആണ്. വഴിയെ പോകുന്ന അടി ഇരന്നു മേടിച്ച് നിലവിളിക്കുക എന്നത് യുക്തിവാദികളുടെ പണ്ടേയുള്ള സ്വഭാവമാണ്.

  ഓട്ടോ ഡ്രൈവര്‍ ഒരു male chauvinist ഓ സ്ത്രീവിരോധിയോ ആയതുകൊണ്ടാണ്‌ തസ്നിബാനുവിനെ മര്‍ദ്ദിച്ചതെന്നു കരുതുന്നില്ല. ഒരടികിട്ടിയാല്‍ തിരിച്ചടിക്കാനുള്ള അവകാശം ഭൂമിയിലെ ഓരോ മനുഷ്യനും ഉണ്ട്. അത് ഐ.ടി ക്കാരിയായാലും ഓട്ടോ ഡ്രൈവര്‍ ആയാലും ഒരുപോലെതന്നെ.

  ഇനി നിയമം:

  നാട്ടുകാര്‍ ആരോപിച്ചതുപോലെയുള്ള സദാചാരവിരുദ്ധ നടപടികള്‍ പരസ്യമായി ചെയ്യുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്.[1] സംശയം ഉള്ളവര്‍ "Section 294 of the Indian Penal Code" വായിക്കുക.[1]

  In India, public display of affection is a criminal offense under Section 294 of the Indian Penal Code, 1860 with a punishment of imprisonment of up to three months, or a fine, or both.[2]

  അഥവാ നാട്ടുകാര്‍ സാക്ഷി പറയാന്‍ തയ്യാറായാല്‍ തസ്നിബാനുവിന് മൂന് മാസം വരെ തടവും ലഭിക്കാം.

  "നിയന്ത്രണമൊന്നുമില്ലാത്ത സ്ത്രീപുരുഷ ബാന്ധവമാണു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസാനവാകെങ്കിൽ ഇതു താലിബാനോ, ഇറാനോ, ആഫ്ഘാനോ അല്ല എന്നതോടൊപ്പം തന്നെ ഇത് അമേരിക്കയോ, ബ്രിട്ടണോ, ഫ്രാൻസോ അല്ല എന്ന് യാഥാർത്ഥ്യം കൂടെ അംഗികരിക്കേണ്ടിവരും. പാശ്ചാത്യ നാടുകളിൽ നിലനിൽക്കുന്ന അനിയന്ത്രിത വ്യക്തിസ്വാതന്ത്യം അല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്. ഒരു പുരുഷനുംസ്ത്രീക്കും സ്വന്തിഷ്ടപ്രകാരം എന്തും ചെയ്യാനുള്ള സ്വാതന്ത്യം ഇന്തയിൽ ഇല്ല." തുടങ്ങിയ പുലരിയുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്തവര്‍ക്കുള്ള ചില മറുപടികളും ഈ ലേഖനത്തില്‍ ഉണ്ട്.

  ജനസംഖ്യയുടെ പകുതിയോളം (46.5%) നിരീശ്വരവാദികള്‍ ഉള്ള South Korea യില്‍ ഇത്തരം സദാചാരവിരുദ്ധ നടപടികള്‍ കാണിച്ചാല്‍ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കുമത്രേ.[2]

  ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തോളം (64.3%) നിരീശ്വരവാദികള്‍ ഉള്ള North Korea യില്‍ ഇത്തരം സദാചാരവിരുദ്ധ നടപടികള്‍ കാണിച്ചാല്‍ criminal prosecution വിധേയമാകെണ്ടിയും വരും.[2]

  1. Section 294 of the Indian Penal Code, 1860
  2. http://en.wikipedia.org/wiki/Public_display_of_affection
  ===========================
  My Signature Here.

  ReplyDelete
 106. കേരളത്തിന്റെ ലൈംഗിക പൊതുധാരണകളെ പ്രകോപിപ്പിക്കുന്ന യാതൊരു അഭിപ്രായവും പ്രത്യേകിച്ച് ഇത്തരം വര്‍ഗീയ താങ്ങുള്ള മുഖ്യമന്ത്രിമാര്‍ പ്രകടിപ്പിക്കാറില്ല. എന്നിട്ടും നാട്ടുകാര്‍ സദാചാര പോലീസ്‌ ആകണ്ടാ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്‌. അതിനര്‍ത്ഥം, നാടിന്റെ പൊതുബോധം എന്നത് ആ സ്ത്രീക്ക് ഒപ്പം ആണെന്നതാണ്.

  ReplyDelete
 107. നിസ്സഹയൻ. പറയുന്നു..
  ====തസ്നിയുമായുള്ള ഇന്റര്‍വ്യൂ ഇന്നാണ് കണ്ടത്. സ്വന്തം സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാന്‍ കെല്പുള്ള അപൂര്‍വ സ്ത്രീകളില്‍ ഒരുവളാണ് തസ്നി. അവരെ എത്രമാത്രം അഭിനന്ദിച്ചാലും പിന്തുണച്ചാലും മതിയാവില്ല. അവരുടെ പൂര്‍വ ചരിത്രവും ഏതെങ്കിലും മതത്തിനെതിരെയുള്ള പോരാട്ടമായിരുന്നില്ല, മറിച്ച് അവ പുരുഷാധിപത്യത്തിനെതിരെയായിരുന്നു. എന്നാല്‍ പുലരിയെപ്പോലുള്ളവര്‍ക്ക് വെറുപ്പും വിദ്വേഷവും വരാന്‍ കാരണം അവരുടെ ചെയ്തികള്‍ സ്വന്തം മതത്തിനെതിരെയുള്ള അധിക്ഷേപിക്കലായി കാണുന്നതു കൊണ്ടാണ്.======

  നിസ്സഹയൻ.
  ഇത് വ്യത്യസ്ഥമായ രണ്ട് ആശയങ്ങൾ തമ്മിലുള്ള കാതലായ വ്യത്യാസം തന്നെയാണ്. സ്വന്തം സ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമാണെന്നും, ഒരു നിലക്കുമുള്ള പരിധികളും ഇല്ല എന്നു ഒരു കൂട്ടർ വാദിക്കുമ്പോൾ., മറ്റേത് സ്വാതന്ത്ര്യങ്ങൾക്കും ഉള്ളത് പോലെയുള്ള പരിധികളും, നിയന്ത്രണങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിനും ഉണ്ട് എന്നും, അതിനു ജനിതകപരവും, സാംസ്ക്കാരികപരവുമായ വ്യത്യസ്ഥ മാനങ്ങൾ ഉണ്ടെന്നും ഒരു കൂട്ടർ വാദിക്കുന്നു.
  ഇവിടെ നിസ്സഹായനെ പോലുള്ളവർ വ്യക്തിയുടെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുവാനാണു ശ്രമിക്കുന്നത്. തസ്നിയുടെ വിഷയത്തിലേക്ക് തന്നെ തിരിച്ചു വന്നാൽ എന്താണ് സ്വന്തം സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കൽ? അവരുമായി ബന്ധപ്പെട്ട അത് സ്ത്രീ-പുരുഷ, അല്ലെങ്കിൽ മാതാവ്-പിതാവ് വ്യത്യാസമില്ലാത്തനിലക്കുള്ള ഏതു വ്യക്തികളുമായും ഏറെ കാലം പൊരുത്തപ്പെട്ടു കഴിയാനുള്ള കഴിവില്ലായ്മയാണോ ഈ സ്വാതന്ത്ര്യം? ആദ്യം അവർ മാതാവിനെയും പിതാവിനെയുമാണ് ധിക്കരിച്ചത് .അത് പുരുഷാധിപത്യത്തെന്നിതിരല്ല.

  അവരുടെ ഇഷ്ടം അനുസരിച്ച് അവരുടെ ആദ്യ കാമുകനുമായുള്ള വിവാഹം നിയമപ്രകാരം കഴിച്ചു നൽകാൻ സ്ത്രി എന്ന വർഗ്ഗം ഉൾപ്പെടുന്ന മാതാവും പിതാവും സന്ന്ദ്ധരായപ്പൊൾ മാതാപിതാക്കൾ എന്ന നിലക്കുള്ള മിനിമം അവകാശത്തെ പൊലും ചവിട്ടിയരച്ച് കാമുഅക്ന്റെ ഇഷ്ടത്തിനനുസരിച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനാണ് തസ്നി ഒരുമ്പെട്ടത്. ഇതിൽ എവിടെയാണ് പുരുഷാധിപത്യതിനെതീയുള്ള പോരാട്ടം? വാസ്തവത്തിൽ സ്നേഹിച്ച പുരുഷന്റെ ഇംഗിതം അവർ ബലാൽകാരമായി അംഗീകരിക്കുകയായിരുന്നില്ലേ ചെയ്തത്? ഇത് തന്നെയല്ലേ പുരുഷാധിപത്യം? ഇവിടെ തസ്നി ആരുടെ വക്താവാണ്?

  അപ്പോൾ തസ്നി വെറും പുരുഷധിപത്യത്തിനെതിരെ പോരാടുന്ന വ്യക്തി എന്ന നിലക്കുള്ള വിലയിരുത്തലിനു പ്രസക്തി ഇല്ല. മറിച്ച് അവർ അവരുടെ അന്നന്നത്തെ സഹവാസികൾക്കു വേണ്ടി നിലവിലുണ്ടായിരുന്ന വ്യവസ്ഥകളെയും, ബന്ധങ്ങളെയും മുൻ പിൻ നോക്കാതെ തള്ളിപ്പറഞ്ഞു. അത്രമാത്രം..ഇതിൽ തെളിഞ്ഞു വരുന്നത് അവരുടെ വ്യക്തിപരമായ താല്പര്യങ്ങൾ മാത്രമാണ് അവ്രുടെ സ്വാർത്ഥ താല്പര്യങ്ങൾ മാത്രമാണ്.അതല്ല്ലാത്ത നിലക്കുള്ള പുരുഷാധിപത്യത്തിനെതിരെയുള്ള പോരാട്ടമല്ല.
  ഒരു വിഭാഗം തസ്നിയിൽ ഇ നിലക്കുള്ള പോരാളിയെ കാണുന്നുവെങ്കിൽ അത് വെറും പുകമറ മാത്രം കണ്ടിട്ടുള്ള വിലയിരുത്തലാണെന്ന് പറയാതെ വയ്യ. ഇനി സമൂഹത്തിൽ നിലനിൽക്കുന്ന അത് മാതൃ-പിതൃ ബന്ധമാകട്ടെ, ഭർതൃ-ഭാര്യ ബന്ധമാകട്ടെ എല്ലാത്തിനെയും വസ്ത്രം മാറുന്നതു പോലെ വലിച്ചെറിയലാണ് സ്വാതന്ത്യം എങ്കിൽ എനിക്കൊന്നും പരയാനില്ല. ആ നിലക്കുള്ള സ്വാതന്ത്യത്തെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നില്ല, ഈ നിലപാടിനെ പിന്തിരിപ്പൻ എന്നോ, സ്ത്രീ വിരോധം എന്നോ ഇരട്ട പേരിട്ടു വിളിച്ചാലും തരക്കേടില്ല. ജിവിതമെന്നത് ഒന്നലെങ്കിൽ മറ്റൊരു വളയത്താൽ നിയന്ത്രിതം തന്നെയാണ്. അതിനു ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ജൈവപരവും, സാംസ്കാരികപരവുമായ മാനങ്ങൾ ഉണ്ട്.
  ഇതൊന്നും അംഗീകരിക്കില്ല…

  എനിക്കിഷ്ടം പോലെ ഞാൻ ജിവിക്കും എന്നപറയുന്ന വ്യക്തിസ്വാതന്ത്ര്യ വാദം വാസ്തവത്തിൽ അരാജകവാദമാണ്.

  ReplyDelete
 108. ===== പോത്തിനോടു വേദമോതുന്നതു പോലെ മദ്യപിച്ചു മദോന്മത്തരായവരോടു കയര്‍ക്കാന്‍ പോകുന്നതും അടി ഇരന്നു വാങ്ങുന്നതും മഠയത്തരമല്ലേ എന്നാണു പുലരി ഇപ്പോള്‍ സ്വരം മാറ്റി ചോദിക്കുന്ത്. എന്നാല്‍ മദ്യപിക്കുന്നവര്‍ക്ക് അവരുടെ ലീലാവിലാസം കാട്ടി ആധിപത്യം സ്ഥാപിക്കാനുള്ള ഇടമല്ല പൊതുസ്ഥലം എന്ന തിരിച്ചറിവ് എന്താണു ഉണ്ടാകാത്തത്. മദ്യപന്മാരുടെ ഇഷ്ടത്തിനനുസരിച്ച് പൊതുയിടം വിട്ടുകൊടുക്കണമോ ? അത് ചോദ്യം ചെയ്യേണ്ടതല്ലേ ? അത് ചെയ്യുകയാണ് തസ്നി ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒറ്റപ്പെട്ടതോ പരാജയപ്പെടുന്നതോ ആയ പല ചെറുത്തു നില്പുകളും സമൂഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആത്യന്തികമായി തസ്നി സംഭവം സ്ത്രീകള്‍ക്ക് കൂടുതല്‍ കരുത്തും തന്റേടവും പകര്‍ന്നു നല്‍കാനും സ്ത്രീമുന്നേറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും ഉതകുമെന്നതാണ് സത്യം. അതു തന്നെയാണ് തസ്നിബാനുവിന്റെ സംഭാവന.=====

  നിസ്സഹായന്റെ ഈ വിലയിരിത്തലിനോട് ഞാൻ യോചിക്കുന്നു. തിർച്ചയായും മദ്യപാന്മാരുടെ അജണ്ടയാകരുത് തെരുവിന്റെ നിയമം…
  അതെ സമയം തസ്നിക്ക് പറയാനുള്ളത് കേൾക്കുവാൻ കാണിച്ച ധാർമ്മികത..അവരോട് എതിരിട്ടവർക്കു പറയാനുള്ളതും കേൾക്കാൻ ശ്രദ്ധിക്കണം. അതല്ലെങ്കിൽ നിലപാടുകൾ ഏകപക്ഷീയമാകും.അങിനെ ആകരുത് എന്നു കരുതിയാണ് എന്റെ പോസ്റ്റിൽ തസ്നിയുടെ ഇന്റർവ്യൂ ലിങ്ക് ഞാൻ ഇട്ടത്.

  =====സ്ത്രീകളെ അടിച്ചമര്‍ത്തി കഴിവുകെട്ടവരായി മുദ്രകുത്തി, പുരുഷനിഷ്ടപ്പെടാത്ത ഇടങ്ങളില്‍ നിന്നെല്ലാം മാറ്റി നിറുത്താന്‍ ഹിന്ദു-ക്രിസ്ത്യന്‍ -ഇസ്ലാം മതാത്മീയ ശാസ്ത്രങ്ങള്‍ തന്നെയാണു ശ്രമിച്ചിട്ടുള്ളത്. എത്രയൊക്കെ നിഷേധിച്ചു കൊണ്ടിരുന്നാലും സ്ത്രീകള്‍ അവരുടെ സ്പേസ് സ്ഥാപിച്ചെടുക്കും====

  അറബ് ലോകത്ത് ഇന്നു നടക്കുന്ന ഭരണകൂട വിരുദ്ധ സമരങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന നിലക്കാണ് വാർത്തകൾ വരുന്നത്. പുരുഷൻ ഇഷ്ടമില്ലാത്ത ഇടം എന്നത് ഇനി ഏതാനാവോ?

  ReplyDelete
 109. ഇന്ധ്യന്‍ ഭരണ ഘടന ഒരു വ്യക്തിക്ക് നല്‍കിയ അവകാശങ്ങള്‍ (11
  മണിക്കുള്ള ജോലിക്ക് പോവാന്‍ 10 മണിക്ക് താമസ സ്ഥലത്തുനിന്നും കൂട്ടുകാരന്റെ കൂടി യാത്ര തനിക്കു സൌകര്യമെന്നു തോന്നിയ വഴിയെ യാത്രചെയ്യുക, ആവശ്യമുള്ള സ്ഥലത്ത് നിര്‍ത്തുക )
  മാത്രമേ തസ്നി ഭാനു ഉപയോഗിച്ചിട്ടുള്ളൂ എന്നി ഈ ചര്‍ച്ചയും ഇതില്‍ നല്‍കിയ vedeo ലിങ്കുകളും നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

  തസ്നി പൊതു സ്ഥലത്ത് വ്യഭിചാരം നടത്തിയെന്ന പ്രതികള്‍ രക്ഷപെടാന്‍ നടത്തുന്ന ആരോപണം മാത്രമാണ്. അത് വെച്ച് പുലരി ഇങ്ങിനെ ഒരു വൃത്തികെട്ട പോസ്റ്റ്‌ ഉണ്ടാക്കിയിരിക്കുന്നത് ഇസ്ലാമിസം (ഇസ്ലാം എന്ന മതമല്ല ഉദേശിക്കുന്നത് )എന്ന ഇരുണ്ട, സങ്കുചിത കണ്ണടയില്‍ കൂടി മാത്രമേ കാര്യങ്ങള്‍ കാണൂ എന്ന നിര്‍ബദ്ധം കാരണമാണ്. പുലരി ഈ ചര്‍ച്ചയില്‍ സൂചിപിച്ച പോലെ പുലരിക്കൊരു പക്ഷമുണ്ട് - ഇസ്ലാമിസം എന്ന പക്ഷം. ഇസ്ലാമിസ്തിന്റെ ഇരുണ്ട, സങ്കുചിത നിലപാടുകളാണ് പുലരിയില്ലൂടെ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത് . പക്ഷെ ഇന്ധ്യയില്‍, ഇന്ധ്യന്‍ ഭരണഘടന ഉറപ്പു തരുന്ന അവകാശങ്ങള്‍ ഉപയോഗിക്കാന്‍ തസ്നിയടക്കം ആര്‍ക്കും ആരുടെയും സമ്മതം ആവശ്യമില്ല എന്ന് പുലരി മറന്നു പോകുന്നു.

  ReplyDelete
 110. ഈ പോസ്റ്റ്‌ കാണാന്‍ വൈകി ... പുലരീ, ഇതൊക്കെ വായിച്ചു നളനും നിസ്സാഹായനും ഫയര്‍ ഫ്ല്യ് യും ഒക്കെ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. നിങ്ങലെപ്പോലുള്ളവരുടെ ചിന്തകള്‍ കുറെ കംമെന്റ്സിലൂടെ മാറ്റാം എന്ന തെറ്റിദ്ധാരണയും എനിക്കില്ല... അതുകൊണ്ട് ' കഷ്ടം ' എന്ന് മാത്രം പറയട്ടെ ...

  ReplyDelete
 111. apol ithaanalle ee swathanthryam swathanthryam ennu parayuna sambhavam.. Ippo pidikitti..

  Enthayalum njammakkee swathanthryam vendey.. Njn oru paavam 'matha maulikavaadi' :-P

  enthayalum pularik abhivadyangal, aaninum penninum parasyamay anashasyam nadathan niyamamulla nammude bhaarathathil ee nanakedinoke ethiray shabdikan avakashamund.. Thasnimar(athu ammini aayaalum thresya aayalum) varum pokum.. Pakshe kurach perenkilum swantham makkal thasni ayi marathirikan shramikum... Avaru comment ittilenkilum vaayicholum pularee..ee yukthivaadi chetta..nmaarku kaliyakan mathrame ariyoo.. Kaaryam parayan ariyathilla.. Veetle pennungal pani kodukumbol padicholum...


  Ennathaanelum aashamsakal.. apol ithaanalle ee swathanthryam swathanthryam ennu parayuna sambhavam.. Ippo pidikitti..

  Enthayalum njammakkee swathanthryam vendey.. Njn oru paavam 'matha maulikavaadi' :-P

  enthayalum pularik abhivadyangal, aaninum penninum parasyamay anashasyam nadathan niyamamulla nammude bhaarathathil ee nanakedinoke ethiray shabdikan avakashamund.. Thasnimar(athu ammini aayaalum thresya aayalum) varum pokum.. Pakshe kurach perenkilum swantham makkal thasni ayi marathirikan shramikum... Avaru comment ittilenkilum vaayicholum pularee..ee yukthivaadi chetta..nmaarku kaliyakan mathrame ariyoo.. Kaaryam parayan ariyathilla.. Veetle pennungal pani kodukumbol padicholum...


  Ennathaanelum aashamsakal..

  ReplyDelete