Tuesday, May 31, 2011

രാജുമോനും, ഗോപുമോനും പിന്നെ മലയാളിയും…കലാ കായിക മേഘലയിൽ കഴിവു തെളിയിച്ച മലയാളത്തിലെ രണ്ട് യുവ സൂപ്പർ സ്റ്റാറുകൾ..
അതെ പ്രിഥ്വിരാജും, ശ്രീശാന്തും തന്നെപ്രതിഭയുടെ വിളയാട്ടം വേണ്ടുവോളമുണ്ടെങ്കിലും ശരാശരി മലയാളിമനസ്സ് കീഴടക്കുവാൻ ഇനിയും ഇവർക്കായിട്ടില്ല..
മാധ്യമങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളായ യങ്ങ് സൂപ്പർ സ്റ്റാറുകളിൽ മലയാളികൾ കാണുന്ന ഗുണദോഷങ്ങൾ എന്തൊക്കെ?

പ്രിഥ്വിരാജ്:

ഗുണങ്ങൾ : മലയാളത്തിലെ നിലവിലുള്ള സൂപ്പർ സ്റ്റാർഡത്തിന്റെ ഭാവി, ചലചിത്ര ലോകം നടനിൽ കാണുന്നു. മമ്മൂട്ടി- മോഹൻ ലാൽ അഭിനയ പ്രതിഭകൾക്ക് സ്വന്തം കഴിവുകൾ ഇന്നും മുതൽകൂട്ടാണെങ്കിലും, പ്രായം അതിവേഗം അഭിനേതാക്കളുടെ മേലെ പാഞ്ഞുകയറുകയാണ്. “മേക്കപ്പിനും ഒരതിരില്ലേഎന്ന പ്രശസ്തമായ സൂപ്പർസ്റ്റാർ ഡയലോഗ് ഇപ്പോൾ ഇതെ സൂപ്പറുകൾക്ക് നേരെ തന്നെ തിരിയുന്നു. സൂപ്പറുകളുടെ പ്രായാധിക്യം മൂലം ഇവിടെ ഒഴിവു വരുന്ന താര സിഹാസനത്തിലേക്കാണ് ചലചിത്ര പണ്ഡിതർ പ്രശസ്ത നടനായിരുന്ന സുകുമാരന്റെ മകൻ രാജുമോനെ സ്വപ്നം കാണുന്നത്. മുൻപ് പലരും സ്ഥാനം മോഹിച്ച് കൊടുങ്കാറ്റായി ആഞ്ഞടിച്ചെങ്കിലും ഏകമുഖമായ പ്രകടനങ്ങൾ കാരണം മലയാളികൾ വളരെ പെട്ടെന്ന് തന്നെ ഇവരിൽ നിന്ന് മുഖം തിരിച്ചുകളഞ്ഞു. ഇവർ ഇപ്പോൾ മുൻ സൂപ്പറുകളെന്നോ, ജനപ്രിയരെന്നോ, കുടുംബനായകനെന്നോ ഒക്കെയുള്ള അപരനാമങ്ങളിൽ മലയാള സിനിമയിൽ ജീവിച്ചു പോകുന്നു. ഇവർക്ക് നേടാൻ പറ്റാതെ പോയ സൂപ്പർ താര പഥവിയിലേക്കാണ് പ്രിഥ്വിരാജ് കടന്നുവരുന്നത്.

സുന്ദരന്‍, ആരെയും ആകര്‍ഷിപ്പിക്കുന്ന മുഖം. സൂപ്പറുകൾ പറഞ്ഞു ഫലിപ്പിച്ച രൂപഭാവങ്ങൾ ഒക്കെ വലിയ തരക്കേടില്ലാതെ രാജുമോനു വഴങ്ങുമെന്ന് ആസ്ഥാന പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു. ശ്രിംഗാരം, ആക്ഷൻ, ക്രോധം, നർമ്മം, നൃത്തം എന്നിവയിലൊക്കെ പ്രിഥ്വിരാജ് ഇതിനകം കഴിവു തെളിയിച്ചു കഴിഞ്ഞു. സിനിമ മോശമാണെങ്കിലും നടനം നന്നായിരുന്നു എന്ന് പരാജയമടഞ്ഞ പല സിനിമകളെ കുരിച്ചും ജനങ്ങൾ പരസ്പരം പറഞ്ഞു നടക്കുന്നു. സുകുമാരന്റെ മകൻ എന്ന  പരിഗണനയും ചലചിത്രലോകത്തുനിന്നു എപ്പോഴും ഉണ്ടായിരുന്നു. മണിരത്നം, ഐശ്ശ്വര്യാ റായ്  എന്നിവര്‍ക്കൊപ്പമുള്ള വമ്പന്‍  പ്രോജക്ടുകള്‍ . ആസ്ത്രേലിയയിൽ ഉപരി പഠനം നടത്തിയ വിദ്യാസമ്പന്നൻ, എവിടെയും എന്തും വെട്ടിത്തുറന്ന് പറയുന്ന ചങ്കൂറ്റം. സർവോപരി മലയാളത്തിലെ ചാനലുകളുടെ  ഇഷ്ടതാരം..
ഇതെല്ലം കൊണ്ട് രാജുമോൻ ഇതിനകം മലയാളികളുടെ ഇഷ്ടതാരമാകേണ്ടതാണ്. എന്നാലോ ഇനിയും ഈ യങ്ങ് സൂപ്പറിനു മുൻപിൽ മലയാളി മനസു തുറന്നിട്ടില്ല. അതിനു കാരണം ഇനി കണ്ടെത്താം ശ്രമിക്കാം

ദോഷങ്ങൾ:
1.    മലയാളികൾ നെഞ്ചിലേറ്റിയ അഭിനയ പ്രതിഭകളായ ഇന്നത്തെ സൂപ്പറ് സ്റ്റാറുകളെ കൊച്ചാക്കുവാൻ രാജുമോൻ ഇടക്കിടെ ശ്രമിക്കുന്നു.
2.    സുപ്പറുകൾ അഭിനയിച്ചു പ്രശസ്തമാക്കിയ പല കഥാപാത്രങ്ങളെയും അതേ നിലക്കു അനുകരിക്കുവാൻ ശ്രമിക്കുന്നു..
3.    എപ്പോഴും ഒരേ മുഖഭാവമാണെന്ന് വിമർശകർ പറയുന്നു.
4.  സൂപ്പർതാരങ്ങൾ ഇരിക്കുന്ന താരപീഢവും, തിരുവസ്ത്രങ്ങളുമെല്ലാം ഇപ്പോഴേ തുന്നി റെഡിയാക്കി വെച്ചിരിക്കുന്നു ഇടക്കെല്ലാം അതിൽ ചാടിക്കയരി ഇരിക്കുകയും ചെയ്യുന്നു.
5.  പുളുവടി സഹിക്കാൻ വയ്യ പത്രക്കാരെ കണ്ടാൽ ആദ്യം വായിൽ നിന്നു വരിക ‘ആസ്ത്രേലിയ’ എന്ന വാക്കാണ്.
6.   താരകുടുംബമാണെന്ന ജാഡ.  സ്വന്തം കുടുംബത്തെ കുറിച്ചും അമിതമായ വീമ്പുപറച്ചിൽഅതിനു പറ്റിയ അമ്മയും
7.    അഭിനയിച്ചു പരാചയമടഞ്ഞ സ്വന്തം കഥാപാത്രങ്ങൾ ലോകോത്തരമാണെന്ന മേനിപറച്ചിൽ

ഇനിയും പലകാരണങ്ങൾ കൊണ്ട് രാജുമോൻ ഇന്നും ശരാശരി മലയാളി മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ലഅതുകൊണ്ട് കുറച്ചു കാലം കൂടെ കാത്തിരിക്കേണ്ടി വരും രാജുമോനു, മുനെപെപ്പോഴോ തുന്നിവെച്ച ‘സൂപ്പർ സ്റ്റാർ ബ്രാൻഡ്’ വസ്ത്രങ്ങൾ അണിഞ്ഞു നടക്കുവാൻ..       അതെസമയം ഇനിയും മലയാളിയുടെ മനസ്സിൽ ഇടം നേടിയിട്ടില്ലാത്ത മറ്റൊരു യങ്ങ് സൂപ്പർ താരമാണ് ‘ശ്രീ’ എന്നും ‘ഗോപുമോൻ’ എന്നും വിളിപ്പേരുള്ള എസ്.ശ്രീശാന്ത്.. നേട്ടങ്ങൾ നിരവധിയാണ്. കേരളത്തിനു അപ്രാപ്യമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ഏറെ കാലം നിലനിന്ന ഒരേയൊരു ക്രിക്കറ്റ് താരം. ടിനു യോഹന്നാനും മറ്റും ഒന്നു വന്നു പോയെങ്കിലും ഒന്നോരണ്ടോ സീസണുകൾക്കപ്പുറം അവർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പിടിച്ചു നിൽക്കുവാനായില്ല. ഇവിടെയാണ് ശ്രീശാന്ത് ഇപ്പോഴും സജിവമായി നിലനിൽക്കുന്നത്. ശ്രീശാന്ത് ഇന്ത്യയിലെ ലക്ഷണമൊത്ത പേസ് ബൌളർ ആണെന്ന് ക്രിക്കറ്റ് പണ്ഡിതർ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നു. മാത്രമല്ല പ്രഥമ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ മുത്തമിടാൻ കാരണമായ മിസ്ബ ഹുൾ ഹക്കിന്റെ നിർണ്ണായക ക്യാച്ച് ഏറ്റുവാങ്ങിയത് നമ്മുടെ ഗോപുമോൻ തന്നെ. ഇന്ത്യ നേടിയ മൂന്നു വേൾഡ് കപ്പിലെ രണ്ട് ടീമിലും അംഗം കോടികൾ വിലയുള്ള ഐ.പി.എൽ താരം 

ഇതെല്ലാം കൊണ്ട് ഗോപുമോൻ മലയാളിക്ക് പ്രിയപ്പെട്ടവനാകേണ്ടതാണ്. എന്നാൽ സംഭവിക്കുന്നതോ നേർ വിപരീതവും ഗോപുമോന്റെ നാട്ടുകാരനാണെന്നു തന്നെ പറയുവാൻ പലരും മടിക്കുന്നു.. മലയാളികളുടെ അസൂയ കൊണ്ടാണെന്ന് പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും പ്രശസ്തരായ പലരെയും മനസ്സിൽ താലോലിക്കുന്നവരാണ് മലയാളികൾ.. അതു കൊണ്ട് തന്നെ അത്തരം വിമർശനങ്ങളിൽ കഴമ്പില്ലെന്ന് പറയേണ്ടി വരും.. എന്തായാലും മലയാളിക്കെന്നല്ല ഗോപുമോനെ അറിയാവുന്ന ആർക്കും അയാളിൽ കാണുന്ന ഇഷ്ടക്കേടുകൾ എന്തൊക്കെ?

ദോഷങ്ങൾ:

1.    അടികൊള്ളി ഫീൽഡിലും പുറത്തും ഒരെ സ്വഭാവം. രണ്ടെണ്ണം കിട്ടാതെ ഞാൻ അടങ്ങിയിരിക്കില്ല എന്ന് തോന്നും ചില വിക്രിയകൾ കാണുമ്പോൾ. ഗോപുമോന്റെ മുഖത്ത് കൈവെച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ഹർബജൻ സിംഗ് എന്ന സർദാർജി മലയാളികളുടെ ഇഷ്ട താരമാണ്.
2.    ക്രികറ്റ് രംഗത്തെ പരിചിതമായ ‘അഗ്രഷൻ’ എന്ന വാക്കിനുമപ്പുറം അമിതവികാരത്തിനടിമ. മാനസിക വൈകല്യമാണോ എന്നു പോലും തോന്നും ചില സമയങ്ങളിലെ പെരുമാറ്റം
3.    എതിർകളിക്കാരോട് മാത്രമല്ല സ്വന്തം ടീമംഗങ്ങളോടും ശ്രീമൊശമായി പെരുമാറുന്നു എന്ന് നായകൻ ധോനി തന്നെ വിമർശിക്കുന്നു.
4.    ഗോപുമോന്റെ അമ്മ വാ തുറന്നാൽ ഗോപുവിന്റെ വീരകഥകളാണ് സ്ഥലകാല ബോധമില്ലാതെ ചാനലുകളിലിരുന്നു വിളമ്പുക.. അമ്മ കെട്ടിക്കൊടുത്ത ചരടുകൾ കാരണം ഗോപുമോന്റെ കൈതണ്ടയിൽ ഇനി സ്ഥലമില്ലബൌൾ ചെയ്യുമ്പോൾ ചരടിന്റെ കനം കാരണം ആയാസം നഷ്ടപ്പെടുന്നുണ്ടോ എന്ന് തോന്നും. അത്രമാത്രം ചരടുകൾ

            


     ശ്രിശാന്തിനു അടികൊള്ളുമ്പോൾ മനസിൽ ആഹ്ലാദിക്കുന്ന ശരാശരി മലയാളി,  കുഞ്ഞൂഞ്ഞും, കുട്ടപ്പായിയും, സാ‍ൽട്ട് മാംഗോട്രീ യും, ചന്തുവുമാകുവാൻ ശ്രമിച്ച് പരാചയപ്പെടുമ്പൊൾ അവനതിനു മാത്രം വളർന്നിട്ടില്ലെന്ന് പിറുപിറുക്കുന്ന മലയാളി. ഈ മനോഭാവം എന്നെങ്കിലും മാറുമോ??? അതിനു മലായാളികൾ  മാറണമോ രാജുമോനും, ഗോപുമോനും സ്വന്തം സമീപനങ്ങളിൽ മാറ്റം വരുത്തണോ????9 comments:

 1. ശ്രിശാന്തിനു അടികൊള്ളുമ്പോൾ മനസിൽ ആഹ്ലാദിക്കുന്ന ശരാശരി മലയാളി, കുഞ്ഞൂഞ്ഞും, കുട്ടപ്പായിയും, സാ‍ൽട്ട് മാംഗോട്രീ യും, ചന്തുവുമാകുവാൻ ശ്രമിച്ച് പരാചയപ്പെടുമ്പൊൾ അവനതിനു മാത്രം വളർന്നിട്ടില്ലെന്ന് പിറുപിറുക്കുന്ന മലയാളി. ഈ മനോഭാവം എന്നെങ്കിലും മാറുമോ??? അതിനു മലായാളികൾ മാറണമോ രാജുമോനും, ഗോപുമോനും സ്വന്തം സമീപനങ്ങളിൽ മാറ്റം വരുത്തണോ????

  ReplyDelete
 2. മലയാളി അന്നും ഇന്നും ഇങ്ങനെ തന്നെയാണ്‌. പുതിയതായി ആരുവന്നാലും അംഗീകരിക്കില്ല.
  ആദ്യകാലങ്ങളിൽ മോഹൻലാൽ, കമലഹാസൻ, വിക്രം തുടങ്ങി എത്രയോ പേർ മലയാളികളുടെ ഈ സ്വഭാവത്തിന്‌ ഇരയായിട്ടുണ്ട്. പിന്നീട് ഇതിൽ ചിലർ മറുനാട്ടിൽ പോയി താരമായപ്പോൾ 'വലിയ നടൻ' എന്നൊക്കെപറഞ്ഞ് മലയാളികൾ പൊക്കിക്കൊണ്ട് നടക്കുകയും ചെയ്തു.

  പ്രിഥ്വിരാജ് ഉൾപ്പെടുന്ന പുതിയ നടന്മാരുടെ നിര മലയാള സിനിമയ്ക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. കുറേ കാലത്തിന്‌ ശേഷം അന്യനാട്ടിലൊക്കെ റിലീസ് ചെയ്യപ്പെടുകയും മലയാളികളല്ലാത്തവർ പോലും ശ്രദ്ധിക്കുകയും ചെയ്യുന്ന ഏതാനും ചില ചിത്രങ്ങളെങ്കിലും ഉണ്ടായതിൽ പ്രിഥ്വിരാജ് എന്ന വ്യക്തിയുടെ സ്വാധീനം വിസ്മരിക്കാനാവില്ല.
  ഉറുമി എന്ന ചിത്രം റ്റ്വിറ്ററിലും മറ്റും ബോളിവുഡിലെ പ്രമുഖരൊക്കെ ചർച്ച ചെയ്തത് നമ്മൾ കണ്ടതാണ്‌. ഉറുമി ഒരു ഐതിഹാസിക സിനിമയാണെന്നല്ല, എങ്കിലും അതുപോലൊരു ദേശീയതലത്തിൽ ചർച്ചാവിഷയങ്ങളാകുന്ന എത്ര സിനിമകൾഇന്ന് മലയാളത്തിൽ ഉണ്ടാവുന്നുണ്ട് എന്ന് നമ്മൾ ചിന്തിക്കണം.

  പ്രിഥ്വിരാജായാലും ചാക്കോച്ചനായാലും ജയസൂര്യയായാലും നടനെന്ന നിലയിൽ ഒത്തിരി വളരാനുണ്ട്. പക്ഷെ മമ്മൂട്ടി-മോഹൻലാൽ ദ്വയത്തിനു ശേഷം മലയാള സിനിമാ നിർമ്മാണം പൂട്ടിക്കെട്ടാനൊന്നും പറ്റില്ലല്ലൊ. അപ്പോൾ പിന്നെ ഈ പിള്ളേരെയൊക്കെ നമ്മളാൽ കഴിയുന്ന വിധം പ്രോത്സാഹിപ്പിക്കാം.
  ആശംസകൾ
  satheeshharipad.blogspot.com

  ReplyDelete
 3. ഒരു പ്രൊഫെഷണല്‍ സ്വന്തം ഫീല്ഡില്‍ എത്ര മികവു കാണിക്കുന്നു എന്നു മാത്രം നോക്കിയാല്‍ പോരെ? വ്യക്തിപരമായ കാര്യങല്‍ ചികഞന്വേഷിക്കണ്ട കാര്യം ഇല്ല എന്നാണു എനിക്കു തോന്നുന്നത്.

  ReplyDelete
 4. സീമ പറഞ്ഞതിനോട് 100% യോജിക്കുന്നു. തന്റെ വിവാഹബന്ധങ്ങളെപറ്റി ചോദിച്ചപ്പോൾ ഒരിക്കൽ കമലഹാസൻ പറഞ്ഞു - " ഞാൻ എത്ര വിവാഹം കഴിച്ചിട്ടുണ്ട് എന്നു നോക്കിയല്ല ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത് "

  ReplyDelete
 5. "അമ്മ കെട്ടിക്കൊടുത്ത ചരടുകൾ കാരണം ഗോപുമോന്റെ കൈതണ്ടയിൽ ഇനി സ്ഥലമില്ല…ബൌൾ ചെയ്യുമ്പോൾ ചരടിന്റെ കനം കാരണം ആയാസം നഷ്ടപ്പെടുന്നുണ്ടോ എന്ന് തോന്നും. അത്രമാത്രം ചരടുകൾ…"


  .......അന്യമത വിശ്വാസങ്ങളെയും ആചാര്ങ്കലെയും ഇങ്ങിനെ സ്ഥാനത്തും ആസ്ഥാനത്തും അപഹസിക്കുനത് ഒരു ഇസ്ലാം വിശ്വാസിക്ക് ഉചിതമാണോ?

  ReplyDelete
 6. ചെരട് എല്ലാ മതക്കാരും കെട്ടാറുണ്ട്.
  മുസ്ലിംകളും ഇപ്പോള്‍ കയ്യില്‍ മന്ത്രിച്ച ചേരട് കെട്ടുന്നുണ്ട്.

  ഇതില്‍ ഞാന്‍ ഒരു ആക്ഷേപവും ഉദ്ദേശിച്ചിട്ടില്ല.

  ReplyDelete
 7. Dear Pulari,

  "ഇസ്ലാമികമായ" ആചാരം ആയിരുന്നുവെങ്കില്‍ താങ്കള്‍ ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുമായിരുനില്ല എന്ന് തന്നെ കരുതുന്നു

  ReplyDelete
 8. മനോജ്‌,

  'അങ്ങിനെ ആയിരുന്നെങ്കില്‍ ഇങ്ങിനെ ആകുമായിരുന്നോ' എന്നൊക്കെ എങ്ങിനെ പറയുവാന്‍ പറ്റും?

  താങ്കളുടെയും എന്റെയും വിക്ഷനതിന്റെ വ്യത്യാസമാനിത്.

  ReplyDelete