Monday, May 23, 2011

തിഹാര്‍ ജയിലിലെ വിവിഐ.പികള്‍

തിഹാര്‍ ജയിലിലെ വിവിഐ.പികള്‍ 

ഇവര്‍ അധികാരത്തിന്റെ ഇടനാഴികളിലുരുന്നു രാജ്യത്തെ പാപ്പരാക്കിയവര്‍ .
 കോടിക്കണക്കിനു ജനങ്ങള്‍ നിത്യവൃത്തിക്കായി പാടുപെടുമ്പോള്‍ ഒരു ലക്ഷത്തി എഴുപതിയ്യായിരത്തില്‍ പരം കോടി രൂപയുടെ അഴിമതി നടത്തി ജനങ്ങളുടെ മേല്‍ വിണ്ടും വിണ്ടും അമിത ഭാരം അടിചെല്പിച്ചവര്‍. യാദ്രിശ്ചികമായ തിരിച്ചടികളില്‍ പെട്ട് ഇവര്‍ ഇന്ന് ദല്‍ഹിയിലെ പ്രസിദ്ധമായ തിഹാര്‍ ജയിലില്‍ അഴിയെണ്ണി കഴിയുന്നു.

ഒരിടവേളക്ക് ശേഷം ഇവരൊക്കെ തികഞ്ഞ രാജ്യസ്നേഹികളും, രാജ്യത്തെ ഭരിക്കുന്ന മന്ത്രിമാരുമോക്കെയായി വിണ്ടും പ്രത്യക്ഷപ്പെട്ടെന്നു വരാം.
എന്നാല്‍ തന്നെയും താല്‍കാലികമായെങ്കിലും രാജ്യ ദ്രോഹം ചെയ്ത കോടികണക്കിന് പട്ടിണി പാവങ്ങളുടെ നികുതി പണം കട്ട് മുടിപ്പിച്ച ഈ 'വി.വി.ഐ.പി' കള്‍ കള്ളനും, കൊലപാതകിയും, പിടിച്ചു പറിക്കാരും, തിവ്രവാദികളും താമസിക്കുന്ന കുപ്രസിദ്ധമായ തിഹാര്‍ ജയിലിലെ അന്തേവാസികളാണ്.

ഇനിയോരു നാള്‍ ഇവര്‍ക്ക് വിണ്ടും  സിന്ദാബാദ് വിളിക്കുന്നതിനു മുന്‍പേ ഇവര്‍ രാജ്യത്തിന് വേണ്ടി ചെയ്ത 'സല്‍ കര്‍മ്മം' കൂടെ ഇടക്കൊന്നു ഓര്‍ക്കുക.

2g spectrum scam


           മുന്‍കേന്ദ്ര ടെലികോം മന്ത്രിയും 2ജി സ്‌പെക്‌ട്രം ഇടപാടിലെ പ്രധാനകണ്ണിയുമായ എ. രാജ


കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴി


കലൈഞ്ജര്‍ ടി.വി എം.ഡി ശരത് കുമാര്‍ 


രാജയുടെ സഹായി ആര്‍.കെ. ചന്ദോലിയ

മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ്‌ ബെഹുറഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെന്ന പട്ടവും രാജ്യത്തെ സമ്പന്നന്‍മാരെ സംബന്ധിച്ചു ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംനേടിയ ആളുമായ ഷാഹിദ്‌ ഉസ്‌മാന്‍ ബല്‍വഅനില്‍ ധീരുഭായ്‌ അംബാനി ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഗൗതം ദോഷി


അനില്‍ ധീരുഭായ്‌ അംബാനി ഗ്രൂപ്പ്‌ പ്രസിഡന്റ്‌ സുരേന്ദ്ര പിപാറ


 സ്വാന്‍ ടെലികോം ഡയറക്‌ടര്‍ വിനോദ്‌ ഗോയങ്ക,
 യൂണിടെക്‌ ലിമിറ്റഡ്‌ എം.ഡി. സഞ്‌ജയ്‌ ചന്ദ്ര


commonwealth games 2010


കോമണ്‍വെല്‍ത്ത്  ഗെയിംസിന്റെ നടത്തിപ്പില്‍ ശത കോടികളുടെ അഴിമതി നടത്തിയ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി..

കണക്കുകള്‍ അപുര്‍ണമാണ്..

  ഓരോ ആഴ്ചയും ആവര്‍ത്തിക്കപ്പെടുന്ന  പെട്രോളിന്റെയും , ഡിസലിന്റെയും  അമിത വിലവര്‍ദ്ധന മുലം  ജനങ്ങളുടെ ജിവിത ചിലവ് നിയന്ത്രണമില്ലാതെ കുതിച്ചു കയറുമ്പോള്‍ തന്നെയാണ് ലക്ഷം കോടികളുടെ അഴിമതികളുമായി ദല്‍ഹിയിലെ മേലാളന്മാര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നത്. വിണ്ടും രാജ്യത്തെ സേവിക്കുന്നതിനു മുന്പെയുള്ള അല്‍പ കാലം തിഹാര്‍ ജയിലില്‍ ......

3 comments:

 1. വി.വി.ഐ പികള്‍ കുട്ടതോടെ തിഹാര്‍ ജയിലില്‍ .
  വര്‍ദ്ധിച്ചു വരുന്ന പ്രമുഖര്‍ക്ക് വേണ്ടി ജയില്‍ നിയമങ്ങള്‍ മാറ്റിയെഴുതേണ്ടി വരുമോ ?

  ReplyDelete
 2. കൊറേ നാള്‍ അവിടെ കിടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു... എനിക്ക് തോന്നുന്നത് ഗവണ്മെന്റ്, തെരഞ്ഞെടുപ്പു വരുമ്പോള്‍, ഇവരുടെ ഒക്കെ കട്ട്-ഔട്ട്‌ വച്ച്, താഴെയൊരു അടിക്കുറുപ്പും കൊടുക്കണം.. ഓരോരുത്തരും എത്രനാള്‍ ജയിലില്‍ കിടന്നു എന്നതിനെക്കുറിച്ച്... വോട്ടു കുത്തതിരിക്കാന്‍ ജനങ്ങള്‍ക്ക്‌ അതൊരു പ്രചോദനമായിരിക്കും... :)

  ReplyDelete
 3. അഭിനന്ദനങ്ങള്‍...
  നമ്മുടെയെല്ലാം രോഷം ഇങ്ങനെയേ പ്രകടിപ്പിക്കാന്‍ കഴിയൂ.
  നമ്മുടെ ജുഡീഷ്വറി കൂടി ജനങ്ങള്‍ക്ക്‌ ഒപ്പം ഇല്ലായിരുന്നെങ്കില്‍ രാഷ്ട്രീയ മേലാളന്മാര്‍ ഇതെല്ലാം പൂഴ്ത്തി വീണ്ടും ജനങ്ങളെ വിഡ്ഢികള്‍ ആക്കുമായിരുന്നു.
  വ്യക്തി, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓരോ പൌരന്മാരും രാജ്യ നന്മ ചിന്തിച്ചു
  വോട്ടു രേഖപ്പെടുത്തിയാല്‍ മാത്രമേ ഇങ്ങനെ ഉള്ള പെരും കള്ളന്മാര്‍ വീണ്ടും അധികാരത്തില്‍ വരാതെ ഇരിക്കൂ..
  വീണ്ടും ഈ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു...

  ReplyDelete