Wednesday, May 18, 2011

ഭീകരതക്കെതിരായുള്ള പോരാട്ടം തമാശക്കളിയോ???


ഭീകരതക്കെതിരായുള്ള പോരാട്ടം തമാശക്കളിയോ???




       കോമഡി സീനുകൾ കാണുന്നതു പോലെയാണ് പലപ്പോഴും ഭീകരതക്കെതിരായ പോരാട്ടത്തിന്റെ വാർത്തകൾ വായിക്കപ്പെടുന്നത്. ഇന്ത്യ അന്താരാഷ്ട്ര ഭീകരതയുടെ ഒരു ഇര തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ആദ്യകാലങ്ങളിൽ തികച്ചും ഏകപക്ഷീയമായി ഭീകരതയെ ഒരു മതത്തൊടും സമുദായത്തോടും ചേർത്തു പറയുവാൻ അധികാരികളും, തല്പര കക്ഷികളും അമിതാവേശം കാണിച്ചിരുന്നെങ്കിൽ സ്വാമിമാരും, സ്വാമിനിമാരും കുട്ടതോടെ സ്ഫോടന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ,കള്ളൻ കപ്പലിൽ തന്നെ എന്ന തിരിച്ചരിവിൽ കാടടച്ച് വെടിവെക്കുവാൻ ഇന്ന് അഭിനവ ദേശസ്നേഹികൾ തന്നെ തയ്യാറാകുന്നില്ല.

    അതെ സമയം ഇന്ത്യൻ ഭരണകർത്താക്കളുടെ ഈ വിഷയത്തിലുള്ള ആത്മാർത്ഥതയും,വിശ്വസ്യതയും എത്രത്തോളം ഉണ്ട്? അതിനു ഏറ്റവും വലിയ ഉദാഹരണമാണ് താഴെ കാണുന്ന വാർത്തകൾ. സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ടതിനു ശേഷം ഇന്ത്യയിലെ നീതിന്യായ കോടതിയിൽ നിന്ന് ജാമ്യം നേടിയ, കുടുംബമായി മുംബയിൽ താമസിക്കുന്ന ഖമർ ഖാൻ എന്ന വ്യക്തിയെയാണ് ബിൻ ലാദൻ മോഡൽ ആക്രമണത്തിനോ, നടപടിക്കോ വേണ്ടി ഇന്ത്യ, പാക്കിസ്ഥാനിൽ നിന്നു വിട്ടുകിട്ടുവാൻ വേണ്ടി അൻപത് പേരുടെ ലിസ്റ്റിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നത്.





       വാർത്താപ്രാധാന്യം നേടിയത് കൊണ്ട് ഇത് പുറത്തറിഞ്ഞു. ഖമറ്ഖാനെ കുടാതെ ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അവസ്ഥ എത്തരത്തിലുള്ളതായിരിക്കുമെന്ന് ചോദ്യം അന്താരാഷ്ട്ര തലത്തിൽ നിന്നു ഉയർന്നു വന്നാൽ ഇന്ത്യക്ക് മറുപടി പറയുക ദുശ്കരമായിരിക്കും..
.

"ഭീകരതയും, ഭീകരതക്കെതിരായുള്ള പോരാട്ടവുമൊക്കെ വെറും കുട്ടിക്കളിയാകുകയാണോ??"

2 comments:

  1. വാർത്താപ്രാധാന്യം നേടിയത് കൊണ്ട് ഇത് പുറത്തറിഞ്ഞു. ഖമറ്ഖാനെ കുടാതെ ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അവസ്ഥ എത്തരത്തിലുള്ളതായിരിക്കുമെന്ന് ചോദ്യം അന്താരാഷ്ട്ര തലത്തിൽ നിന്നു ഉയർന്നു വന്നാൽ ഇന്ത്യക്ക് മറുപടി പറയുക ദുശ്കരമായിരിക്കും..
    ഭീകരതയും,..

    "ഭീകരതക്കെതിരായുള്ള പോരാട്ടവുമൊക്കെ വെറും കുട്ടിക്കളിയാകുകയാണോ??"

    ReplyDelete
  2. ഇതൊക്കെ ഒരു തമശയാണന്നെ...സ്ഫോടനമായാലും തീവ്രവാദം ആയാലും കുറെ ആളുകളെ പിടിച്ച് അകത്തിട്ടാല്‍ പത്രക്കാര്‍ക്കും ടി വി ക്കാര്‍ക്കും ആഖോഷിക്കാന്‍ പിന്നെന്ത് വേണ്ണം..രാഷ്ട്രീയക്കാര്‍ക്ക് പ്രസംഗിക്കാനും ജനങ്ങള്‍ക്ക്മുന്നില്‍ ഒരു വിഷയം സംസാരിക്കാന്‍ ഇട്ട് കൊടുത്ത് നമ്മെ ഭരിക്കുന്നവര്‍ക്ക് അഴിമതിയില്‍ മുഴുകാമല്ലോ.....

    ReplyDelete