Wednesday, May 11, 2011

ഉസാമയുടെ തിരോധാനവും അമേരിക്കയുടെ സുരക്ഷിതത്വവാദവും…


ഉസാമയുടെ തിരോധാനവും അമേരിക്കയുടെ സുരക്ഷിതത്വവാദവും
          
        അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാങ്കൽ‌പ്പിക തെമ്മാടി-ശത്രുപട്ടികയിൽ നിന്ന് ഒരു പേര് കൂടെ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു. ഒരു ദശാബ്ദകാലം ലോകത്തെമ്പാടുമുള്ള ലക്ഷ്യങ്ങളിലേക്ക് പടനയിക്കുവാൻ അമേരിക്കൻ ഭരണകൂടം കാരണം പറഞ്ഞ സൌദി വംശജനായ ആഫ്ഘാൻ പോരാളി ഉസാമ ബിൻ ലാദനെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ യാങ്കീ ഭരണകൂടം വകവരുത്തിയയതായി അവകാശപ്പെടുന്നത്. അൽജസീര ചാനലിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ഉസാമയുടെതെന്ന് അവകാശപ്പെടുന്ന വീഡിയോ-ഓഡിയോ റിപ്പോറ്ട്ടുകൾക്കപ്പുറം ഉസാമയെ കുറിച്ച്, അമേരിക്കയും അമേരിക്കയെ പിന്തുണക്കുന്ന മാധ്യമങ്ങളും പറഞ്ഞു പ്രചരിപ്പിച്ച വാർത്തകളും കഥകളുമല്ലാതെ ആധികാരിക വിവരങ്ങളായി മറ്റൊന്നും ഇല്ല എന്നതാണ് വസ്തവം. പറഞ്ഞുപ്രചരിപ്പിക്കപ്പെട്ടതു പോലെ അൽ-ക്വയ്ദ എന പ്രസ്ഥാനം തന്നെ നിലവിലുണ്ടായിരുന്നോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉസാമ കൊലചെയ്യപ്പെട്ടെന്ന അമേരിക്കയുടെ അവകാശവാദം വിശ്വസിക്കുകയേ തൽകാലം നിവൃത്തിയുള്ളൂ
          

          അതെ സമയം ഉസാമ കൊലചെയ്യപ്പെട്ടതെങ്ങിനെ? എപ്പോൾ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനിയും യുക്തിസഹമായ മറുപടി അമേരിക്കൻ സർക്കാരിൽ നിന്ന് ഇതിവരെ ലഭിച്ചിട്ടില്ല. ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ സോവിയറ്റ് യൂണിയന്റെ വിജയകരമായ ബഹിരാകശയാത്രക്ക് മറുപടിയെന്നോണം അമേരിക്ക നടത്തിയ ചാന്ദ്രദൌത്യം ഒരു ‘ഹോളിവുഡ് കെട്ടുകഥ‘യായിരുന്നു എന്ന് തളിവുകൾ നിരത്തിക്കൊണ്ട് അമേരിക്കക്കാരായ പല ഗവേഷകരും വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. അത്തരം വാദങ്ങളും സംശയങ്ങളും ഇന്നും പ്രസക്തമായി തന്നെ നിൽക്കവെ ഉസാമയുടെ കൊലപാതകവുമായി അമേരിക്ക പുറത്തുവിടുന്ന വിവരങ്ങൾ ആധികാരികമാണെന്ന് കടുത്ത അമേരിക്കം പക്ഷപാതികൾ പോലും വിശ്വസിക്കുവാൻ നിർവാഹമില്ല. പ്രത്യേകിച്ച് ഇറഖിനെ അക്രമിക്കുവാൻ അമേരിക്ക അന്താരാഷ്ട്ര സമൂഹത്തൊട് പറഞ്ഞ് പ്രചരിപ്പിച്ച ന്യായവാദങ്ങൾ എല്ലാം പച്ചക്കള്ളമായിരുന്നു എന്ന് അമേരിക്കൻ ഭരണകൂടം തന്നെ സമ്മതിച്ച സാഹചര്യത്തിൽ. ഇറാഖിലേക്ക് നുണപറഞ്ഞ് പടനയിച്ചതിന്റെ പേരിൽ അമേരിക്കയുടെ ശിങ്കിടിരാജ്യമായ ബ്രിട്ടന്റ്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അന്നാട്ടിൽ വിചാരണ നേരിടുകയുമാണ്.  അതുകൊണ്ട് തന്നെ അമേരിക്കൻ ജല്പനങ്ങളും വാദങ്ങളും അപ്പടി വിഴുങ്ങുവാൻ ആരും തയ്യാറല്ല. അതെ സമയം ഉസാമ മരണപ്പെട്ടു എന്നു വിശ്വസീക്കാതിരിക്കുവാനും നിർവാഹമില്ല. എന്നാൽ പ്രസക്തമായ പല സംശയങ്ങൾക്കും ഇനിയും ഉത്തരം കണ്ടത്തേണ്ടതുണ്ട്. ഒന്ന് എന്തുകൊണ്ട് ഉസാമയുടെ മൃതദേഹം ജനങ്ങളിൽ നിന്ന് മറച്ചു പിടിച്ചു? പ്രത്യേകിച്ച് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ മയക്കുമരുന്നു നൽകി നാക്കും, കഴുത്തുമൊക്കെ പരിശോധിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങൾ അമേരിക്ക തന്നെ ബോധപുർവം പ്രചരിപ്പിച്ച സാഹചര്യത്തിൽ വെറുമൊരു ‘തീവ്രവാദി’ മാത്രമായ ഉസാമയുടെ മൃതദേഹം എന്തുകൊണ്ട് ജനങ്ങളിൽ നിന്ന് മറച്ചു പിടിച്ചു? സദ്ദാം ഒരു രാഷ്ട്രത്തിന്റെ നായകനായിരുന്നു എന്നത് മറക്കരുത്. ഒരു രാജ്യത്തിന്റെ ഭരണാധികാരിയോട് കാണിക്കാത്ത ഔചിത്യവും, സാമാന്യ മര്യാദയും ഉസാമയുടെ വിഷയത്തിൽ കാണിച്ചു എന്നു അമേരിക്ക പരയുന്നതിന്റെ സാംഗത്യം ഇനിയും പുറത്തുവരേണ്ടതുണ്ട്. കൊലചെയ്യപ്പെടുമ്പോൾ ഉസാമ ആയുധധാരിയായിരുന്നു എന്ന് ആദ്യം പറഞ്ഞ സി.ഐ.എ തന്നെയാണ് മണിക്കൂറുകൾക്കുള്ളിൽ അത് മാറ്റിപറഞ്ഞത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായി പത്തുവർഷത്തോളം ഒളിച്ചു കഴിഞ്ഞിരുന്ന, തലക്ക് കോടികൾ ഇനാം പ്രഖ്യാപിച്ച ഒരു തീവ്രവാദിയെ കൊലചെയ്ത്, ‘ഇസ്ലാമിക തീവ്രവാദത്തിന്നിരയായ’ അമേരിക്കൻ ജനതയെയോ, അമേരിക്കയുടെ സഖ്യകക്ഷികളെയോ പോലും കാണിക്കാതെ മറമാടി എന്നു അമേരിക്ക പറയുമ്പോൾ നാം വിശ്വസിക്കപ്പെടുവാൻ നിർബന്ധിതതാമായ വസ്തുതകൾക്കപ്പുറം മറ്റുപല വാസ്തവങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് വിശ്വസിക്കേണ്ടതായി വരും.
               

            അവിശ്വസിനീയമായ രണ്ടാമത്തെ വസ്തുത, കൊലചെയ്യപ്പെട്ട ഉസാമയുടെ ഭൌതീകശരീരം ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് ‘ഇസ്ലാമിക കർമ്മങ്ങൾ’ക്കു ശേഷം മണിക്കൂറുകൾക്കുള്ളിൽ കടലിൽ ഒഴുക്കി എന്ന അമേരിക്കൻ വാദമാണ്. ഉന്നത സാങ്കേതികവിദ്യകൾ കൈവശമുള്ള അമേരിക്കയെ സമ്പന്ധിച്ചിടത്തോളം ഡി.എൻ.എ ടെസ്റ്റിനുള്ള കാലതാമസമൊന്നു വിഷയമാകണമെന്നില്ല. മിനുട്ടുകൾക്കുള്ളിൽ കൊലചെയ്യപ്പെട്ടത് ഉസാമ തന്നെ എന്ന് ഉറപ്പ്നൽകുന്ന പരിശോധനകൾ നടത്തിയെന്ന അമേരിക്കൻ വാദം അതുകൊണ്ട് തന്നെ അവിശ്വാസിക്കേണ്ടതില്ല. അതെസമയം ഉസാമയുടെ ഒരു പൊടിപോലും ലഭിക്കാത്ത വിധത്തിൽ മൃതദേഹം ‘ഇസ്ലാമിക കർമ്മങ്ങൾക്ക്‘ ശേഷം കടലിൽ ഒഴുക്കി എന്ന വാദം എത്രമാത്രം വിശ്വസിനീയമാണ്? ഒന്നാമതായി ഒരു ദശാബ്ദകാലമായി അമേരിക്കൻ സൈന്യം തേടിക്കൊണ്ടിരുന്നു എന്നു അവർ തന്നെ പറയുന്ന ഒരു തീവ്രവാദിയെ ‘കൊലചെയ്ത ആചാരപ്രകാരം മറവ് ചെയ്ത‘ന്നെ പറയുമ്പോൾ ഇത്തരം വാദങ്ങൾക്ക് എതിരായി ഒരു പാട് സംഭവങ്ങൾ അമേരിക്കൻ സൈന്യത്തിൽ നിന്നു തന്നെ ദിനേനയെന്നോണം പുറത്തുവരുന്നുണ്ട്. വിശുദ്ധ ഖുർആനടക്കം ഇസ്ലാമിക ചിഹനങ്ങൾക്കെതിരെയുള്ള അമേരിക്കൻ സൈന്യത്തിന്റെ അതിക്രമങ്ങൾ നിരഞ്ഞ വാർത്തകൾക്ക് ഇന്നൊരു പഞ്ഞവുമില്ല. ഗ്വാണ്ടാനാമയിൽ ഖുർആൻ നായകളെ കൊണ്ട് നക്കിക്കുകയും മറ്റും ചെയ്തതായി അവിടെ നിന്നു മോചിതരായവർ തന്നെ പറയുന്നു. പ്രാർത്ഥിക്കുവാൻ പോലും സമ്മതിക്കാതെ കടുത്ത പീഢനങ്ങളാണു ഗ്വാണ്ടനാമോയിൽ അമേരിക്കൻ സൈന്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇവർ പറയുന്നു. ഇറാഖീലെയും, ആഫ്ഘാനിലെയും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത ആനന്ദിക്കുന്ന വാർത്തകളും അമേരിക്കം സൈന്യത്തിൻനെ്തിരായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുസ്ലിം സ്ത്രീകളുടെ വേഷവിധാനങ്ങൾക്കെതിരായും സൈന്യം പലപ്പോഴും നിലകൊള്ളുന്നതായി വാർത്തകളിൽ വരുന്നു. മാത്രമല്ല അമേരിക്ക നടത്തുന്നത് ആധുനിക കുരിശുയുദ്ധമാണെന്ന പിന്നീട് തിരുത്തപ്പെട്ട പ്രസ്ഥാവനയും അമേരിക്കയുടേതായി വന്നിട്ടുണ്ട്. ആ നിലക്ക് അമേരിക്ക വെറുക്കുന്ന(?) അമേരിക്കൻ ഖജനാവിനു വൻ ബാധ്യത വരുത്തിയ ഒരു തീവ്രവാദിയെ കൊലചെയ്ത്  സകലമാന മാന്യതയും നൽകി, ‘ഇസ്ലാമിക കർമ്മങ്ങൾ’ നടത്തി കടലിൽ ഒഴുക്കി എന്ന അമേരിക്കൻ ഭാഷ്യം വിശ്വസിക്കുവാൻ നിർവാഹമില്ല. ആ നിലക്ക് ഉസാമ ജീവിച്ചിരിപ്പില്ല എന്ന വാർത്ത വിശ്വസിക്കുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട് അമേരിക്ക പലതും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് മറച്ചുവെക്കുന്നു എന്ന് വിശ്വസിക്കേണ്ടതായി വരും.
              

      മറ്റൊന്ന് ഉസാമ കൊലചെയ്യപ്പെട്ട വാർത്ത പുറത്തുവന്നതിനുശേഷം അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പ്രസ്ഥവനയാണ്. ഉസാമയുടെ മരണത്തോടെ അമേരിക്ക കൂടുതൽ സുരക്ഷിതമായി എന്നാണ് ഒബാമ പറഞ്ഞുകളഞ്ഞത്. ഇതേ സുരക്ഷിതത്വം പറഞ്ഞുകൊണ്ടു തന്നെയാണ് അമേരിക്ക ഇറാഖിൽ കടന്നുകയറിയതും ആ നാടിനെ ചുട്ടു ചാമ്പലാക്കിയതും. വാസ്തവത്തിൽ ഒസാമയിൽ നിന്ന് എന്തെങ്കിലും നിലക്കുള്ള ഭീഷണി അമെരിക്ക നേരിട്ടിരുന്നുവോ? സെപ്റ്റംബർ പതിനൊന്നിലെ ട്രേഡ സെന്റർ ആക്രമണം പോലും ഉസാമ ആസൂത്രണം ചെയ്തതാണെന്നത് അമേരിക്കൻ ഭാഷ്യം മാത്രമാണ്.  അങ്ങിനെയല്ല, മറിച്ച് അത് അമേരിക്കയുടെ ഉള്ളിൽ നിന്ന് തന്നെയുള്ള ആക്രമണമായിരുന്നുവെന്ന നിലക്കുള്ള തെളിവുകളും, പഠനങ്ങളും ധാരാളമായി പുറത്തു വന്നുകൊണ്ടിരിക്കുന്നു.  അഥവാ ഭീകരർ തന്നെയാണ് ഇതിനു പിന്നിലെങ്കിൽ തന്നെ അമേരിക്കയുടെ മർമ്മപ്രധാന അധികാര കേന്ദ്രങ്ങളിൽ നിന്ന് ആക്രമണത്തിനു തന്ത്രപരമായ പിന്തുണ ലഭിച്ചിരിക്കാമെന്ന് കെട്ടിടങ്ങൾ തകർന്ന സാഹചര്യവും, അതിന്റെ ഘടനയും, ഇടിച്ച വിമാനത്തിന്റെ പ്രത്യേകഥകളും  നിരത്തി വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇതിനു യുക്തിസഹമായ മറുപടികളൊന്നും നാളിതുവരെ നൽകപ്പെട്ടിട്ടില്ല. ആരോപണമുന്നയിച്ചവർക്കു നേരെ ഇസ്ലാമിക തീവ്രവാദം, ദേശീയത, ഭീകരവിരുദ്ധ പോരാട്ടം എന്നിങ്ങനെയുള്ള കേട്ടാൽ കോരിതരിക്കുന്ന സംജ്ഞങ്ങൾ കൊണ്ടുള്ള മറുപടികൾ മാത്രമാണ് ലഭിക്കുന്നത്. വാസ്തവത്തിൽ ഉസാമ അമേരിക്കക്ക് എന്തുനിലക്കുള്ള ഭീഷണിയാണ് ശ്രിഷ്ടിച്ചിരുന്നതെന്നു ഇനിയും പുരത്തുവരേണ്ടതുണ്ട്. അമേരിക്കക്ക് തന്നിഷ്ടപ്രകാരം എവിടെയും കടന്നുകയറുവാനുള്ള ഒരുപകരണം മാത്രമായിരുന്നുവോ ഉസാമയടക്കമുള്ള നാമങ്ങൾ എന്ന സംശയം മുൻകാലങ്ങളിൽ തന്നെ പലകോണുകളിൽ നീന്നും ഉയർന്നുവന്നിട്ടൂമുണ്ട്.
             

         അതെസമയം ഉസാമയുടെ മരണത്തോടെ അമേരിക്ക സുരക്ഷിതമായി എന്ന് അമേരിക്കം പ്രസിഡന്റ്യായ ഒബാമ പറയുമ്പോൾ വാസ്റ്റവതിൽ അമേരിക്ക നേരിടുന്ന വെല്ലുവിളിയെ വിലകുറച്ചുകാണിക്കുവാൻ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. അമേരിക്ക എന്ന രാഷ്ട്രം തന്നെ നിലവിൽ വന്നത് ലക്ഷകണക്കായ റെഡിന്ത്യൻ വംശജരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ്. അതിനു ശേഷമുള്ള അമേരിക്കയുടെ  ചരിത്രം ചരിത്രത്തിൽ സമാനധകളില്ലാത്ത ക്രൂരതകൾ നിറഞ്ഞതുമാണ്. അണുബോംബിട്ട് ജപ്പാനിലെ ലക്ഷക്കങ്ങളെ കൂട്ടക്കൊലചെയ്തതും.. സാമ്രാജ്യത്വ താല്പര്യങ്ങൾക്കു വേണ്ടി ലോകത്താകമാനം സൈനീക നീക്കം നടത്തി നരനായാട്ടു നടത്തുന്നതും അമേരിക്ക തന്നെ. അമേരിക്ക എന്ന രാഷ്ട്രം നിലവിൽ വന്നതിനു ശേഷം നൂറുകണക്കിനു വൈദേശിക സൈനീക നീക്കങ്ങളാണ് അമേരിക്ക നടത്തിയിട്ടുള്ളത്. പ്രലോഭിപ്പിച്ചും, പ്രകോപിപ്പിച്ചും സ്വന്തം അജണ്ടകൾ അടിച്ചേൽ‌പ്പിക്കുന്ന അമേരിക്കൻ നയങ്ങൾക്ക് എന്നും ന്യായീകരണമായി പറഞ്ഞിട്ടുള്ളത് അമേരിക്കൻ സുരക്ഷിതത്വം തന്നെ. രണ്ടാം ലോകമഹായുദ്ധാനന്തരം എതിരാളിയായി സോവിയറ്റ് യീണിയൻ നിലനിന്നിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് രാഷ്റ്റ്രങ്ങൾക്കെതിരായിരുന്നു അമേരിക്കൻ സാമ്രാജ്യത്തിന്റെ നീക്കങ്ങൽ മുഴുവൻ. വിയറ്റ്നാമിലും, കൊറിയയിലുമെല്ലാം അമേരിക്ക സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി അതിക്രമത്തിന്നൊരുമ്പെട്ടു. വിയറ്റ്നാമിൽ ലക്ഷങ്ങളായ സാധാരണക്കാരാണ് അമേരിക്കൻ ആക്രമനങ്ങളിൽ കൊലചെയ്യപ്പെട്ടത്. സ്വന്തം ആജ്ഞകൾ അനുസരിക്കാത്ത രാജ്യങ്ങൾക്കെതിരെയും, ഭരണകർത്താക്കൾക്കെതിരെയും അമേരിക്ക കരുക്കൾ നീക്കി. പനാമയടക്കമുള്ള പല രാജ്യങ്ങളിലും നിലവിലുള്ള ഭരണാധികാരികളെ ബലാൽകാരമായി മാറ്റിക്കൊണ്ട് പാവ സർക്കാരുകളെ അമേരിക്ക വാഴിച്ചു.  സിഗരറ്റിലും, ഭക്ഷണത്തിലും വിഷപഥാർത്ഥങ്ങൾ നിറച്ച്, ക്യൂബൻ പ്രസിഡൻ ഫിഡൽ കാസ്ട്രോക്കെതിരെ നൂരിൽ പരം വധശ്രമങ്ങളാണ് അമേരിക്കൻ ചാരസംഘങ്ങൾ നടത്തിയതെന്ന വാർത്തകൾ പലകുറി വായിക്കപ്പെട്ടു. പിന്നീട് സോവിയറ്റ് യൂണിയൻ ചരിത്രത്റ്റിന്റെ ഭാഗമാകുകയും, കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ഭീഷണി ഇല്ലാതാകുകയും ചെയ്തതോടെ അതിക്രമങ്ങൾക്ക് പുതിയ ഇരകളെ കണ്ടെത്തിയത് ഇസ്ലാമിക ലോകത്താണ്. മുൻപെ അരബ് രാഷ്ട്രങ്ങളെ പ്രലോപിച്ച് വരുതിയിലാക്കിയിരുന്ന അമേരിക്ക വ്യക്തമായ അജണ്ടകളോടെയാണ് അറബ് മുസ്ലിം ലോകത്ത് കരുക്കൾ നീക്കിയത്. അമേരിക്കയുടെ അൻപതിഒന്നാമത്തെ സ്റ്റേറ്റെന്ന പരിരക്ഷയോടെയാണ് ഇസ്ലാമിക ലോകത്തിന്റെ നെഞ്ചെത്ത് ഇസ്രായേൽ എന്ന യഹൂദ രാജ്യത്തെ അമേരിക്ക ആളും അർത്ഥവും നൽകി സംരക്ഷിച്ചു പോരുന്നത്. ഫലസ്ഥീനികൾക്കെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനാ‍യാട്ടുകൾക്ക് കടപ്പാടും, പ്രചോദനവും എന്നും അമേരിക്ക തന്നെ. ലോകസമൂഹങ്ങൾക്കിടയിൽ ഈ അക്രമിരാജ്യത്തിന്റെ സകലമാന കൊള്ളരുതായ്മകളെയും ന്യായീകരിക്കുന്നതും ഇന്നും അമേരിക്ക തന്നെ. ലബനോന്യ്മ്, സിറിയയുമടക്കം തൊട്ടടുത്ത രാജ്യങ്ങൾക്കെതിരെ പടനയിക്കുവാൻ ഇസ്രായേലിനു എന്നും സഹായം നൽകിവരുന്നതും അമേരിക്ക തന്നെ. ഉസാമയിൽ കണ്ട തീവ്രവാദിയുടെ മുഖചിത്രം പിന്നീട് അമേരിക്ക കണ്ടത് ഇറാഖിലായിരുന്നു. ഇല്ലാത്ത ബോംബിന്റെ പേരിൽ സമ്പന്നമായ ആ രാജ്യത്തെ ചുട്ടുചാമ്പലാക്കി. ലക്ഷങ്ങൾ കൊലചെയ്യപ്പെട്ടു. ആയിരങ്ങൾ തടങ്കൾ പാളയങ്ങളിൽ നരകയാതനകൾ അനുഭവിക്കുന്നു. ഇറാഖിന്റെ ഭരണാധികാരിയെ പിടിച്ച് ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം തൂക്കിലേറ്റി കൊന്നുകളഞ്ഞതും അമേരിക്ക തന്നെ.
        
ലോകത്ത് സമാനതകളില്ലാത്ത ക്രൂരതകൾ നടത്തിക്കൊണ്ടിരിക്കുന്ന, ലോകത്തിന്റെ സമ്പത്ത് മുഴുവൻ ഉറ്റിക്കുടിക്കുന്ന, കയ്യിൽ ചുട്ടെരിക്കുന്ന അഗ്നിയും, ബോംബുകളുമായി ലോകത്ത് കാട്ടാളനീതി നടപ്പിലാക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്നു, അമേരിക്കയെ ഭയപ്പെട്ട് എവിടെയോ ഒളിവിൽ കഴിഞ്ഞിരുന്ന ഒട്ടപ്പെട്ട ഒരു പോരാളിയുടെ മരണത്തോടെ ഭീഷണികൾ അവസാനിച്ചു എന്ന അമേരിക്കൻ ആശ്വാസവാദം അതുകൊണ്ട് തന്നെ നിരർത്ഥകവും, ചരിത്രസത്യങ്ങൽക്ക് എതിരുമാണ്. ചരിത്രം എന്നും ചാക്രികമായിരുന്നു. ഇനിയും അതങ്ങിനെ തന്നെ നിലകൊള്ളുകയും ചെയ്യും. ഏതാനും ശതവർഷങ്ങളുടെ മാത്രം ചരിത്രമുള്ള അമേരിക്കൻ ആധിപത്യം ലോകാവസാനം വരെ നിലനിൽക്കും എന്ന അമേരിക്കയുടെ പ്രചാരണവും, അമേരിക്കൻ ശിങ്കിടികളുടെ ആഗ്രഹവും അതുകൊണ്ടു തന്നെ അതികം വൈകാതെ അസ്തമിക്കുകതന്നെ ചെയ്യും. സമ്പത്തിന്റെയും, ആയുധബലത്തിന്റെയും അഹങ്കാരത്തിൽ ഇതരസമൂഹങ്ങലെ ദ്രോഹിച്ചും, പീഢിപ്പിച്ചും കഴിഞ്ഞിരുന്ന സമൂഹങ്ങൾ ഇതിനു മുൻപും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അവർക്കൊക്കെ എന്ത് സംഭവിച്ചു എന്നും ലോകം കണ്ടു. നൂറ്റാണ്ടുകളോളം സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടൺ ഇന്ന് കേവലം അമേരിക്കയുടെ വാലാട്ടിപ്പട്ടിയുടെ റോളിലാണ്. ഹിറ്റ് ലറും, മുസോളനിയും, സൊവിയറ്റ് യൂണിയനുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. അമേരിക്കയുടെ ശിങ്കിടികളായ അറബ് ഏകാതിപതികളാകട്ടെ ദിനേനയെന്നോണം അഗാതഗർത്തത്തിലേക്കാണ് പതിഞ്ഞുകൊണ്ടിരിക്കുന്നത്. ഇതെല്ലാം അവഗണിച്ച് കൊണ്ട് കേവലം ഉസാമയുടെയോ, ഒറ്റപ്പെട്ട പ്രസ്ഥാനങ്ങളുടെ നിസ്കാസനങ്ങലിലൂടെയോ അമേരിക്ക സുരക്ഷിതമായി എന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവർ ചരിത്രമറിയാത്തവരാണ്, ജനകീയ പ്രക്ഷോപകങ്ങളെ കുറിച്ച് അറിയാത്തവരാണ് എന്ന് പറയേണ്ടിവരും. അതുകൊണ്ട് ഉസാമയുടെ മരണത്തിലൂടെ സുരക്ഷിതത്വം അഭിനയിക്കുന്നവർ സൂക്ഷിക്കുക. ചരിത്രസത്യങ്ങൾ നിങ്ങൾക്കെതിരാണ്. പീഢനമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയെ, പൊരാട്ടവീര്യത്തെ എത്രനാൾ ഏതാനും പേർ വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെയും, കോറപ്പറേറ്റ് സമ്പത്തിന്റെയും ബലത്തിൽ തടഞ്ഞുനിറുത്താനാകും? ഇതിനുത്തരമാണ് അറബ്മേഘലകളിൽ നിന്ന് ദിനേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്.

1 comment:

  1. ഉസാമയുടെ മരണത്തിലൂടെ സുരക്ഷിതത്വം അഭിനയിക്കുന്നവർ സൂക്ഷിക്കുക. ചരിത്രസത്യങ്ങൾ നിങ്ങൾക്കെതിരാണ്. പീഢനമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയെ, പൊരാട്ടവീര്യത്തെ എത്രനാൾ ഏതാനും പേർ വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെയും, കോറപ്പറേറ്റ് സമ്പത്തിന്റെയും ബലത്തിൽ തടഞ്ഞുനിറുത്താനാകും? ഇതിനുത്തരമാണ് അറബ്മേഘലകളിൽ നിന്ന് ദിനേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്…

    ReplyDelete