Tuesday, May 31, 2011

രാജുമോനും, ഗോപുമോനും പിന്നെ മലയാളിയും…കലാ കായിക മേഘലയിൽ കഴിവു തെളിയിച്ച മലയാളത്തിലെ രണ്ട് യുവ സൂപ്പർ സ്റ്റാറുകൾ..
അതെ പ്രിഥ്വിരാജും, ശ്രീശാന്തും തന്നെപ്രതിഭയുടെ വിളയാട്ടം വേണ്ടുവോളമുണ്ടെങ്കിലും ശരാശരി മലയാളിമനസ്സ് കീഴടക്കുവാൻ ഇനിയും ഇവർക്കായിട്ടില്ല..
മാധ്യമങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളായ യങ്ങ് സൂപ്പർ സ്റ്റാറുകളിൽ മലയാളികൾ കാണുന്ന ഗുണദോഷങ്ങൾ എന്തൊക്കെ?

പ്രിഥ്വിരാജ്:

ഗുണങ്ങൾ : മലയാളത്തിലെ നിലവിലുള്ള സൂപ്പർ സ്റ്റാർഡത്തിന്റെ ഭാവി, ചലചിത്ര ലോകം നടനിൽ കാണുന്നു. മമ്മൂട്ടി- മോഹൻ ലാൽ അഭിനയ പ്രതിഭകൾക്ക് സ്വന്തം കഴിവുകൾ ഇന്നും മുതൽകൂട്ടാണെങ്കിലും, പ്രായം അതിവേഗം അഭിനേതാക്കളുടെ മേലെ പാഞ്ഞുകയറുകയാണ്. “മേക്കപ്പിനും ഒരതിരില്ലേഎന്ന പ്രശസ്തമായ സൂപ്പർസ്റ്റാർ ഡയലോഗ് ഇപ്പോൾ ഇതെ സൂപ്പറുകൾക്ക് നേരെ തന്നെ തിരിയുന്നു. സൂപ്പറുകളുടെ പ്രായാധിക്യം മൂലം ഇവിടെ ഒഴിവു വരുന്ന താര സിഹാസനത്തിലേക്കാണ് ചലചിത്ര പണ്ഡിതർ പ്രശസ്ത നടനായിരുന്ന സുകുമാരന്റെ മകൻ രാജുമോനെ സ്വപ്നം കാണുന്നത്. മുൻപ് പലരും സ്ഥാനം മോഹിച്ച് കൊടുങ്കാറ്റായി ആഞ്ഞടിച്ചെങ്കിലും ഏകമുഖമായ പ്രകടനങ്ങൾ കാരണം മലയാളികൾ വളരെ പെട്ടെന്ന് തന്നെ ഇവരിൽ നിന്ന് മുഖം തിരിച്ചുകളഞ്ഞു. ഇവർ ഇപ്പോൾ മുൻ സൂപ്പറുകളെന്നോ, ജനപ്രിയരെന്നോ, കുടുംബനായകനെന്നോ ഒക്കെയുള്ള അപരനാമങ്ങളിൽ മലയാള സിനിമയിൽ ജീവിച്ചു പോകുന്നു. ഇവർക്ക് നേടാൻ പറ്റാതെ പോയ സൂപ്പർ താര പഥവിയിലേക്കാണ് പ്രിഥ്വിരാജ് കടന്നുവരുന്നത്.

സുന്ദരന്‍, ആരെയും ആകര്‍ഷിപ്പിക്കുന്ന മുഖം. സൂപ്പറുകൾ പറഞ്ഞു ഫലിപ്പിച്ച രൂപഭാവങ്ങൾ ഒക്കെ വലിയ തരക്കേടില്ലാതെ രാജുമോനു വഴങ്ങുമെന്ന് ആസ്ഥാന പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു. ശ്രിംഗാരം, ആക്ഷൻ, ക്രോധം, നർമ്മം, നൃത്തം എന്നിവയിലൊക്കെ പ്രിഥ്വിരാജ് ഇതിനകം കഴിവു തെളിയിച്ചു കഴിഞ്ഞു. സിനിമ മോശമാണെങ്കിലും നടനം നന്നായിരുന്നു എന്ന് പരാജയമടഞ്ഞ പല സിനിമകളെ കുരിച്ചും ജനങ്ങൾ പരസ്പരം പറഞ്ഞു നടക്കുന്നു. സുകുമാരന്റെ മകൻ എന്ന  പരിഗണനയും ചലചിത്രലോകത്തുനിന്നു എപ്പോഴും ഉണ്ടായിരുന്നു. മണിരത്നം, ഐശ്ശ്വര്യാ റായ്  എന്നിവര്‍ക്കൊപ്പമുള്ള വമ്പന്‍  പ്രോജക്ടുകള്‍ . ആസ്ത്രേലിയയിൽ ഉപരി പഠനം നടത്തിയ വിദ്യാസമ്പന്നൻ, എവിടെയും എന്തും വെട്ടിത്തുറന്ന് പറയുന്ന ചങ്കൂറ്റം. സർവോപരി മലയാളത്തിലെ ചാനലുകളുടെ  ഇഷ്ടതാരം..
ഇതെല്ലം കൊണ്ട് രാജുമോൻ ഇതിനകം മലയാളികളുടെ ഇഷ്ടതാരമാകേണ്ടതാണ്. എന്നാലോ ഇനിയും ഈ യങ്ങ് സൂപ്പറിനു മുൻപിൽ മലയാളി മനസു തുറന്നിട്ടില്ല. അതിനു കാരണം ഇനി കണ്ടെത്താം ശ്രമിക്കാം

ദോഷങ്ങൾ:
1.    മലയാളികൾ നെഞ്ചിലേറ്റിയ അഭിനയ പ്രതിഭകളായ ഇന്നത്തെ സൂപ്പറ് സ്റ്റാറുകളെ കൊച്ചാക്കുവാൻ രാജുമോൻ ഇടക്കിടെ ശ്രമിക്കുന്നു.
2.    സുപ്പറുകൾ അഭിനയിച്ചു പ്രശസ്തമാക്കിയ പല കഥാപാത്രങ്ങളെയും അതേ നിലക്കു അനുകരിക്കുവാൻ ശ്രമിക്കുന്നു..
3.    എപ്പോഴും ഒരേ മുഖഭാവമാണെന്ന് വിമർശകർ പറയുന്നു.
4.  സൂപ്പർതാരങ്ങൾ ഇരിക്കുന്ന താരപീഢവും, തിരുവസ്ത്രങ്ങളുമെല്ലാം ഇപ്പോഴേ തുന്നി റെഡിയാക്കി വെച്ചിരിക്കുന്നു ഇടക്കെല്ലാം അതിൽ ചാടിക്കയരി ഇരിക്കുകയും ചെയ്യുന്നു.
5.  പുളുവടി സഹിക്കാൻ വയ്യ പത്രക്കാരെ കണ്ടാൽ ആദ്യം വായിൽ നിന്നു വരിക ‘ആസ്ത്രേലിയ’ എന്ന വാക്കാണ്.
6.   താരകുടുംബമാണെന്ന ജാഡ.  സ്വന്തം കുടുംബത്തെ കുറിച്ചും അമിതമായ വീമ്പുപറച്ചിൽഅതിനു പറ്റിയ അമ്മയും
7.    അഭിനയിച്ചു പരാചയമടഞ്ഞ സ്വന്തം കഥാപാത്രങ്ങൾ ലോകോത്തരമാണെന്ന മേനിപറച്ചിൽ

ഇനിയും പലകാരണങ്ങൾ കൊണ്ട് രാജുമോൻ ഇന്നും ശരാശരി മലയാളി മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ലഅതുകൊണ്ട് കുറച്ചു കാലം കൂടെ കാത്തിരിക്കേണ്ടി വരും രാജുമോനു, മുനെപെപ്പോഴോ തുന്നിവെച്ച ‘സൂപ്പർ സ്റ്റാർ ബ്രാൻഡ്’ വസ്ത്രങ്ങൾ അണിഞ്ഞു നടക്കുവാൻ..       അതെസമയം ഇനിയും മലയാളിയുടെ മനസ്സിൽ ഇടം നേടിയിട്ടില്ലാത്ത മറ്റൊരു യങ്ങ് സൂപ്പർ താരമാണ് ‘ശ്രീ’ എന്നും ‘ഗോപുമോൻ’ എന്നും വിളിപ്പേരുള്ള എസ്.ശ്രീശാന്ത്.. നേട്ടങ്ങൾ നിരവധിയാണ്. കേരളത്തിനു അപ്രാപ്യമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ഏറെ കാലം നിലനിന്ന ഒരേയൊരു ക്രിക്കറ്റ് താരം. ടിനു യോഹന്നാനും മറ്റും ഒന്നു വന്നു പോയെങ്കിലും ഒന്നോരണ്ടോ സീസണുകൾക്കപ്പുറം അവർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പിടിച്ചു നിൽക്കുവാനായില്ല. ഇവിടെയാണ് ശ്രീശാന്ത് ഇപ്പോഴും സജിവമായി നിലനിൽക്കുന്നത്. ശ്രീശാന്ത് ഇന്ത്യയിലെ ലക്ഷണമൊത്ത പേസ് ബൌളർ ആണെന്ന് ക്രിക്കറ്റ് പണ്ഡിതർ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നു. മാത്രമല്ല പ്രഥമ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ മുത്തമിടാൻ കാരണമായ മിസ്ബ ഹുൾ ഹക്കിന്റെ നിർണ്ണായക ക്യാച്ച് ഏറ്റുവാങ്ങിയത് നമ്മുടെ ഗോപുമോൻ തന്നെ. ഇന്ത്യ നേടിയ മൂന്നു വേൾഡ് കപ്പിലെ രണ്ട് ടീമിലും അംഗം കോടികൾ വിലയുള്ള ഐ.പി.എൽ താരം 

ഇതെല്ലാം കൊണ്ട് ഗോപുമോൻ മലയാളിക്ക് പ്രിയപ്പെട്ടവനാകേണ്ടതാണ്. എന്നാൽ സംഭവിക്കുന്നതോ നേർ വിപരീതവും ഗോപുമോന്റെ നാട്ടുകാരനാണെന്നു തന്നെ പറയുവാൻ പലരും മടിക്കുന്നു.. മലയാളികളുടെ അസൂയ കൊണ്ടാണെന്ന് പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും പ്രശസ്തരായ പലരെയും മനസ്സിൽ താലോലിക്കുന്നവരാണ് മലയാളികൾ.. അതു കൊണ്ട് തന്നെ അത്തരം വിമർശനങ്ങളിൽ കഴമ്പില്ലെന്ന് പറയേണ്ടി വരും.. എന്തായാലും മലയാളിക്കെന്നല്ല ഗോപുമോനെ അറിയാവുന്ന ആർക്കും അയാളിൽ കാണുന്ന ഇഷ്ടക്കേടുകൾ എന്തൊക്കെ?

ദോഷങ്ങൾ:

1.    അടികൊള്ളി ഫീൽഡിലും പുറത്തും ഒരെ സ്വഭാവം. രണ്ടെണ്ണം കിട്ടാതെ ഞാൻ അടങ്ങിയിരിക്കില്ല എന്ന് തോന്നും ചില വിക്രിയകൾ കാണുമ്പോൾ. ഗോപുമോന്റെ മുഖത്ത് കൈവെച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ഹർബജൻ സിംഗ് എന്ന സർദാർജി മലയാളികളുടെ ഇഷ്ട താരമാണ്.
2.    ക്രികറ്റ് രംഗത്തെ പരിചിതമായ ‘അഗ്രഷൻ’ എന്ന വാക്കിനുമപ്പുറം അമിതവികാരത്തിനടിമ. മാനസിക വൈകല്യമാണോ എന്നു പോലും തോന്നും ചില സമയങ്ങളിലെ പെരുമാറ്റം
3.    എതിർകളിക്കാരോട് മാത്രമല്ല സ്വന്തം ടീമംഗങ്ങളോടും ശ്രീമൊശമായി പെരുമാറുന്നു എന്ന് നായകൻ ധോനി തന്നെ വിമർശിക്കുന്നു.
4.    ഗോപുമോന്റെ അമ്മ വാ തുറന്നാൽ ഗോപുവിന്റെ വീരകഥകളാണ് സ്ഥലകാല ബോധമില്ലാതെ ചാനലുകളിലിരുന്നു വിളമ്പുക.. അമ്മ കെട്ടിക്കൊടുത്ത ചരടുകൾ കാരണം ഗോപുമോന്റെ കൈതണ്ടയിൽ ഇനി സ്ഥലമില്ലബൌൾ ചെയ്യുമ്പോൾ ചരടിന്റെ കനം കാരണം ആയാസം നഷ്ടപ്പെടുന്നുണ്ടോ എന്ന് തോന്നും. അത്രമാത്രം ചരടുകൾ

            


     ശ്രിശാന്തിനു അടികൊള്ളുമ്പോൾ മനസിൽ ആഹ്ലാദിക്കുന്ന ശരാശരി മലയാളി,  കുഞ്ഞൂഞ്ഞും, കുട്ടപ്പായിയും, സാ‍ൽട്ട് മാംഗോട്രീ യും, ചന്തുവുമാകുവാൻ ശ്രമിച്ച് പരാചയപ്പെടുമ്പൊൾ അവനതിനു മാത്രം വളർന്നിട്ടില്ലെന്ന് പിറുപിറുക്കുന്ന മലയാളി. ഈ മനോഭാവം എന്നെങ്കിലും മാറുമോ??? അതിനു മലായാളികൾ  മാറണമോ രാജുമോനും, ഗോപുമോനും സ്വന്തം സമീപനങ്ങളിൽ മാറ്റം വരുത്തണോ????Monday, May 23, 2011

തിഹാര്‍ ജയിലിലെ വിവിഐ.പികള്‍

തിഹാര്‍ ജയിലിലെ വിവിഐ.പികള്‍ 

ഇവര്‍ അധികാരത്തിന്റെ ഇടനാഴികളിലുരുന്നു രാജ്യത്തെ പാപ്പരാക്കിയവര്‍ .
 കോടിക്കണക്കിനു ജനങ്ങള്‍ നിത്യവൃത്തിക്കായി പാടുപെടുമ്പോള്‍ ഒരു ലക്ഷത്തി എഴുപതിയ്യായിരത്തില്‍ പരം കോടി രൂപയുടെ അഴിമതി നടത്തി ജനങ്ങളുടെ മേല്‍ വിണ്ടും വിണ്ടും അമിത ഭാരം അടിചെല്പിച്ചവര്‍. യാദ്രിശ്ചികമായ തിരിച്ചടികളില്‍ പെട്ട് ഇവര്‍ ഇന്ന് ദല്‍ഹിയിലെ പ്രസിദ്ധമായ തിഹാര്‍ ജയിലില്‍ അഴിയെണ്ണി കഴിയുന്നു.

ഒരിടവേളക്ക് ശേഷം ഇവരൊക്കെ തികഞ്ഞ രാജ്യസ്നേഹികളും, രാജ്യത്തെ ഭരിക്കുന്ന മന്ത്രിമാരുമോക്കെയായി വിണ്ടും പ്രത്യക്ഷപ്പെട്ടെന്നു വരാം.
എന്നാല്‍ തന്നെയും താല്‍കാലികമായെങ്കിലും രാജ്യ ദ്രോഹം ചെയ്ത കോടികണക്കിന് പട്ടിണി പാവങ്ങളുടെ നികുതി പണം കട്ട് മുടിപ്പിച്ച ഈ 'വി.വി.ഐ.പി' കള്‍ കള്ളനും, കൊലപാതകിയും, പിടിച്ചു പറിക്കാരും, തിവ്രവാദികളും താമസിക്കുന്ന കുപ്രസിദ്ധമായ തിഹാര്‍ ജയിലിലെ അന്തേവാസികളാണ്.

ഇനിയോരു നാള്‍ ഇവര്‍ക്ക് വിണ്ടും  സിന്ദാബാദ് വിളിക്കുന്നതിനു മുന്‍പേ ഇവര്‍ രാജ്യത്തിന് വേണ്ടി ചെയ്ത 'സല്‍ കര്‍മ്മം' കൂടെ ഇടക്കൊന്നു ഓര്‍ക്കുക.

2g spectrum scam


           മുന്‍കേന്ദ്ര ടെലികോം മന്ത്രിയും 2ജി സ്‌പെക്‌ട്രം ഇടപാടിലെ പ്രധാനകണ്ണിയുമായ എ. രാജ


കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴി


കലൈഞ്ജര്‍ ടി.വി എം.ഡി ശരത് കുമാര്‍ 


രാജയുടെ സഹായി ആര്‍.കെ. ചന്ദോലിയ

മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ്‌ ബെഹുറഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെന്ന പട്ടവും രാജ്യത്തെ സമ്പന്നന്‍മാരെ സംബന്ധിച്ചു ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംനേടിയ ആളുമായ ഷാഹിദ്‌ ഉസ്‌മാന്‍ ബല്‍വഅനില്‍ ധീരുഭായ്‌ അംബാനി ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഗൗതം ദോഷി


അനില്‍ ധീരുഭായ്‌ അംബാനി ഗ്രൂപ്പ്‌ പ്രസിഡന്റ്‌ സുരേന്ദ്ര പിപാറ


 സ്വാന്‍ ടെലികോം ഡയറക്‌ടര്‍ വിനോദ്‌ ഗോയങ്ക,
 യൂണിടെക്‌ ലിമിറ്റഡ്‌ എം.ഡി. സഞ്‌ജയ്‌ ചന്ദ്ര


commonwealth games 2010


കോമണ്‍വെല്‍ത്ത്  ഗെയിംസിന്റെ നടത്തിപ്പില്‍ ശത കോടികളുടെ അഴിമതി നടത്തിയ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി..

കണക്കുകള്‍ അപുര്‍ണമാണ്..

  ഓരോ ആഴ്ചയും ആവര്‍ത്തിക്കപ്പെടുന്ന  പെട്രോളിന്റെയും , ഡിസലിന്റെയും  അമിത വിലവര്‍ദ്ധന മുലം  ജനങ്ങളുടെ ജിവിത ചിലവ് നിയന്ത്രണമില്ലാതെ കുതിച്ചു കയറുമ്പോള്‍ തന്നെയാണ് ലക്ഷം കോടികളുടെ അഴിമതികളുമായി ദല്‍ഹിയിലെ മേലാളന്മാര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നത്. വിണ്ടും രാജ്യത്തെ സേവിക്കുന്നതിനു മുന്പെയുള്ള അല്‍പ കാലം തിഹാര്‍ ജയിലില്‍ ......

Wednesday, May 18, 2011

ഭീകരതക്കെതിരായുള്ള പോരാട്ടം തമാശക്കളിയോ???


ഭീകരതക്കെതിരായുള്ള പോരാട്ടം തമാശക്കളിയോ???
       കോമഡി സീനുകൾ കാണുന്നതു പോലെയാണ് പലപ്പോഴും ഭീകരതക്കെതിരായ പോരാട്ടത്തിന്റെ വാർത്തകൾ വായിക്കപ്പെടുന്നത്. ഇന്ത്യ അന്താരാഷ്ട്ര ഭീകരതയുടെ ഒരു ഇര തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ആദ്യകാലങ്ങളിൽ തികച്ചും ഏകപക്ഷീയമായി ഭീകരതയെ ഒരു മതത്തൊടും സമുദായത്തോടും ചേർത്തു പറയുവാൻ അധികാരികളും, തല്പര കക്ഷികളും അമിതാവേശം കാണിച്ചിരുന്നെങ്കിൽ സ്വാമിമാരും, സ്വാമിനിമാരും കുട്ടതോടെ സ്ഫോടന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ,കള്ളൻ കപ്പലിൽ തന്നെ എന്ന തിരിച്ചരിവിൽ കാടടച്ച് വെടിവെക്കുവാൻ ഇന്ന് അഭിനവ ദേശസ്നേഹികൾ തന്നെ തയ്യാറാകുന്നില്ല.

    അതെ സമയം ഇന്ത്യൻ ഭരണകർത്താക്കളുടെ ഈ വിഷയത്തിലുള്ള ആത്മാർത്ഥതയും,വിശ്വസ്യതയും എത്രത്തോളം ഉണ്ട്? അതിനു ഏറ്റവും വലിയ ഉദാഹരണമാണ് താഴെ കാണുന്ന വാർത്തകൾ. സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ടതിനു ശേഷം ഇന്ത്യയിലെ നീതിന്യായ കോടതിയിൽ നിന്ന് ജാമ്യം നേടിയ, കുടുംബമായി മുംബയിൽ താമസിക്കുന്ന ഖമർ ഖാൻ എന്ന വ്യക്തിയെയാണ് ബിൻ ലാദൻ മോഡൽ ആക്രമണത്തിനോ, നടപടിക്കോ വേണ്ടി ഇന്ത്യ, പാക്കിസ്ഥാനിൽ നിന്നു വിട്ടുകിട്ടുവാൻ വേണ്ടി അൻപത് പേരുടെ ലിസ്റ്റിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നത്.

       വാർത്താപ്രാധാന്യം നേടിയത് കൊണ്ട് ഇത് പുറത്തറിഞ്ഞു. ഖമറ്ഖാനെ കുടാതെ ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അവസ്ഥ എത്തരത്തിലുള്ളതായിരിക്കുമെന്ന് ചോദ്യം അന്താരാഷ്ട്ര തലത്തിൽ നിന്നു ഉയർന്നു വന്നാൽ ഇന്ത്യക്ക് മറുപടി പറയുക ദുശ്കരമായിരിക്കും..
.

"ഭീകരതയും, ഭീകരതക്കെതിരായുള്ള പോരാട്ടവുമൊക്കെ വെറും കുട്ടിക്കളിയാകുകയാണോ??"

Sunday, May 15, 2011

പ്രവാസികളുടെ അവധിക്കാലം ...


അങ്ങിനെ ഒരവധിക്കാലത്ത്.........

ഒന്നാം ഭാഗം             

       കൃത്യമായി പറഞ്ഞാൽ എട്ടു മാസങ്ങൾക്കു ശേഷമാണ് വീണ്ടുമൊരു യാത്രക്കായി നാട്ടിലേക്ക് പുറപ്പെട്ടത്. ജോലിയുമായി ബന്ധപ്പെട്ട കുറച്ചുനാൾ നീണ്ട അനിശ്ചിതത്വത്തിനു അറുതിയായത് മാസങ്ങൾക്കു മുൻപാണ്. കിട്ടിയ ആദ്യാവസരത്തിൽ തന്നെ രണ്ടാഴ്ചത്തെ അവധിക്കായി അപേക്ഷിക്കുകയും യാത്രക്ക് തയ്യാറെടുക്കുകയും ചെയ്തു. അവധിയാത്രകൾ പ്രവാസികളെ സമ്പന്ധിച്ചിടത്തോളം പ്രയാസങ്ങൾക്കു താൽക്കാലിക വിടനൽകി ആഹ്ലാദിക്കുവാനുള്ള അവസരങ്ങളാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ മാസങ്ങൾക്കോ, വർഷങ്ങൾക്കോ ശേഷമുള്ളപരോളുകൾ’. വാസ്തവത്തിൽ പ്രവാസികളുടെ ഓണവും, പെരുന്നാളും, ക്രിസ്തുമസുമൊക്കെ അവരുടെ അവധികാലയാത്രകളാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ കഴിയുന്ന പ്രവാസിക്ക് ഓണവും, പെരുന്നാളും, ക്രിസ്തുമസുമൊക്കെ ഫ്രോസൻ ചിക്കൻ പോലെ മരവിച്ച, നിസ്സംഗത നിറഞ്ഞ ആഘോഷമാണ്. പ്രിയപ്പെട്ടവർക്കായുള്ള ടെലഫോൺ വിളികൾ, ദീർഘമായ ഉറക്കം.  വൈകീട്ട് ഏതെങ്കിലും പാർക്കിലേക്കോ, കോർണിഷിലേക്കോ മനസറിയാത്ത ശരീരത്തിന്റെയാന്ത്രീകമായ യാത്ര. കഴിഞ്ഞു പ്രവസിയുടെ ആഘോഷങ്ങൾ. നാട്ടിലെ വേണ്ടപ്പെട്ടവരുടെ ആഘോഷത്തിന്റെ നിറവിലേക്ക് മനസിനെ  മേയാൻ വിടുകമാത്രമേ പ്രവാസിക്ക് ചെയ്യുവാനുള്ളൂ... ഒറ്റപ്പെടലിന്റെ ദീർഘകാല വീർപ്പുമുട്ടലിനൊടുവിൽ പിന്നെ മനസു തണ്ത്തു തുടങ്ങുക നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുമ്പോളായിരിക്കും. അതുവരെ ജിവച്ഛവം പോലെ ജിവിതം തള്ളിനീക്കിയവർക്ക് പെട്ടെന്ന് ഊർജ്ജവും, പ്രസരിപ്പും കൈവരുന്നു. മനസ്സിന്റെ ആഹ്ലാദം ശരീരത്തിലേക്കും പ്രവഹിക്കുന്നു. ഇനി യാത്രക്കുള്ള ഒരുക്കങ്ങളാണ്. സ്വന്തം പരിമിതികൾ ബോധപൂർവം മാറ്റിവെചു കൊണ്ട്  നാട്ടിലെ വേണ്ടപ്പെട്ടവരെ സന്തോഷിപ്പിക്കുവാനുള്ള ഷോപ്പിങ്ങുകൾ.. കൂറച്ചുകാലം മുൻപെ വരെ നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ളപെട്ടി കെട്ടൽഒരു ചടങ്ങ് പോലെയാണ് നടന്നിരുന്നത്. പ്രധാനമായും അന്നൊക്കെ യാത്രകൾ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോഴായിരുന്നു. പെട്ടികെട്ടുമ്പോൾ കൂടെതാമസിക്കുന്നവരുടെയും, കൂട്ടുകാരുടെയും ചില വികൃതികളും ഉണ്ടാകും. ഉണക്ക കുബൂസ്, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഭംഗിയായി പാക്ക് ചെയ്ത് പറ്റുമെങ്കിൽ ഭാര്യയുടെ പേരു തന്നെ എഴുതി കാർടൂണിൽ യാത്രക്ക് പോകുന്ന ആൾ കാണാതെ നിക്ഷേപിക്കും. നാട്ടിൽ ചെന്ന് ബന്ധുക്കളുടെയെല്ലാം മുൻപിൽ വെച്ച് പെട്ടി തുറക്കുമ്പോഴായിരികും രൂക്ഷമായ ദുർഗന്ധത്തോടെ അവശിഷ്ടങ്ങൾ പുറത്തു വരിക. എന്നാൽ ഇന്ന് യാത്രകളുടെ എണ്ണം വർദ്ധിച്ചതോടെ ഇത്തരം ചടങ്ങുകളും, തമാശകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏതായാലും വിമാനകമ്പനികൾ നിശ്ചയിച്ച ലഗേജ് പരിധി മറികടക്കാതെ ഒരു യാത്രയും ഉണ്ടാകില്ല. നാല്പത് കിലോ എന്നു പറഞ്ഞാൽ അൻപത് കിലോയിൽ കുറയാത്ത പാക്കിങ്ങ്.  വിമാനതാവള കൌണ്ടറിലെ ഉദ്യോഗസ്ഥരോടുള്ള അഭ്യർത്ഥനകൾ..കശപിശ.. അവസാനം ലഗേജിലെ വിലകുറഞ്ഞ സാധനങ്ങൾക്ക് വേണ്ടിയുള്ള ഭീമമായ പിഴ ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്നു അവസാന രിയാലും അവസാനിക്കും വരെ ഒരു ഷോപ്പിങ്ങ് കൂടെകയ്യിൽ രണ്ടോ മൂന്നോ നാലോ സഞ്ചിയും തൂക്കിയാകും അവിടെ നിന്നും തിരിച്ചിറങ്ങുക. പ്രിയപ്പെട്ടവർ എന്ന ലക്ഷ്യത്തിനു മുൻപിൽ എല്ലാ വെല്ലുവിളികളും നിസ്സാരം. എല്ലാം കഴിഞ്ഞ് യാത്ര പുറപ്പെടാനായി ലോഞ്ചിൽ ശരീരം വിശ്രമിക്കുമ്പോഴേക്ക് മനസ് അങ്ങ് നാട്ടിൽ എത്തിയിരിക്കും. യാത്രയുടെ മുന്നൊരുക്കങ്ങൾക്കായി എത്ര ഉറക്കമിളച്ചവരാണെങ്കിലും നാട്ടിലെത്തേണ്ട വ്യഗ്രതയിൽ ഉറക്കത്തിനു ശരീരത്തിനെ കിഴ്പ്പെടുത്തുവാൻ കഴിയില്ല. ഇനിയുമായില്ലേ എന്ന മട്ടിൽ ഇടക്കിടെ സമയം നോക്കൽ.. അവസാനം വിമാനം ലാൻഡ് ചെയ്തുവെന്ന് ഉറപ്പുവരുന്നതിനു മുൻപെ സീറ്റിൽ നിന്നുള്ള ചാടിയെണിക്കൽഒരു ശരാശരി പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്രയുടെ നേർചിത്രമാണിത്..
       

       വ്യക്തിപരമായി, വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞുപോയ മൂന്നു മൂന്നര വർഷങ്ങൾ. മൂന്നു വയസ് പ്രായമായിരുന്ന മകൾക്ക് ഷാർജയിൽ വെച്ച് ഉണ്ടായ വാഹന അപകടം.  തലക്കുള്ളിൽ ഉണ്ടായ രക്തസ്രാവം നിയന്ത്രിക്കുവാൻ ഷാർജയിലെ അൽ-ഖാസിമിയാ ആശുപത്രിയിൽ വെച്ച് നടന്ന ഓപ്പറേഷൻ. അതിനിടയിൽ ദൈവം പരീക്ഷിക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. അതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ, വിദഗ്ദ ചികിത്സക്കായി കുടുംബത്തിന്റെ, നാട്ടിലേക്കുള്ള പറിച്ചുനടൽ. നാട്ടിലെ നീണ്ടകാലത്തെ ചികിത്സകൾ. ഇതിനിടയിൽ ഇടിത്തീ പോലെ ദുബായിലെ ജോലി നഷ്ടപ്പെടൽ. വീണ്ടും ഖത്തറിലേക്കുള്ള തിരിച്ചുവരവ്. ഒന്നര വർഷം നീണ്ട പ്രൊജക്ട് വർക്. പിന്നെയും കുറച്ചുനാൾ ജോലി അന്വേഷിക്കേണ്ടതായ അവസ്ഥ. ഇതിന്നിടയിൽ ചെറുതും വലുതുമായ അനേകം പരീക്ഷണങ്ങൾ. ഒരു ദുരന്തകഥ എഴുതുവാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ആവോളം വിഭവങ്ങൾ ലഭിക്കുമായിരുന്നു. വല്ല കോമഡിയും കണ്ട് ഉറക്കെ ഒന്നു ചിരിക്കുമ്പോൾ ഭാര്യ പറയുമായിരുന്നു, ‘ചിരിക്കണ്ടഅടുത്ത ഡോസ്അധികം വൈകാതെ വരുമെന്ന്’. ശരിക്കും പ്രയാസം നിറഞ്ഞ നാളുകളായിരുന്നു കടന്നു പോയത്. കുടുമ്പത്തിന്റെയും, പ്രത്യേകിച്ച് ഷാര്‍ജ-ഖതര്‍   ഫ്രട്ടേണിറ്റിപ്രവർത്തകരുടെയും അകമഴിഞ പിന്തുണയാണ് നിർണ്ണായക ഘട്ടങ്ങളിൽ തുണയായത്. ഇതിൽ നരിക്കുനിയിൽ ഉള്ള സമദിനെ കുറിച്ച് സൂചിപ്പിക്കാതെ തരമില്ല. ദുബായിലേക്ക് പോകുന്നതിനു മുൻപെ അതായത് രണ്ടായിരത്തി രണ്ടിൽ താമസം ഖത്തറിലെ ഫ്രട്ടേണിറ്റി ഹൌസിൽ ആയിരുന്നു. റൂമിൽ കൂടെ താമസിച്ചിരുന്നത് സമദും, കുറ്റ്യാടിയിലുള്ള നൌഷാദുമായിരുന്നു. സമദ് ഒരുദിവസം കുടുംബത്തിന്റെ ഫോട്ടോ എന്നെ കാണിക്കുകയാണ്. നോക്കുമ്പോൾ സമദിനേക്കാൾ അധികം പ്രായവ്യത്യാസമില്ലാത്ത ഭാര്യ. പിന്നെ മുതിർന്ന ഒരു മകൾ. പിന്നെ രണ്ട് ചെറിയ കുട്ടികൾ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ചുരുങ്ങിയ വർഷങ്ങളേ ആകുന്നുള്ളൂ. മകൾക്കാണെങ്കിൽ അതിനേക്കാൾ പ്രായം. എന്റെ മനസ് മനസിലാകിയ സമദ് പറഞ്ഞു ഇത് ഇക്കാടെ മകൾ ആണെന്ന്, എന്റെ ഭാര്യയുടെയും എനിക്കൊന്നും മനസ്സിലായില്ല. കൂടെ താമസിച്ച നൌഷാദ് ആണ് പിന്നീട് കാര്യങ്ങൾ വിശദീകരിച്ചത് ഒരു ആക്സിഡന്റിനെ തുടർന്ന് സമദിന്റെ ജ്യേഷ്ടൻ മരണമടഞ്ഞു. സഹോദരന്റെ മരണത്തോടെ അനാഥമായ ജ്യേഷ്ടന്റെ ഭാര്യയെ സമദ് വിവാഹം ചെയ്യുകയായിരുന്നു. ജ്യേഷ്ടന്റെ മകൾ സ്വന്തം മകളായി തന്നെ സമദിന്റെ ജീവിതത്തിൽ. അനാഥമാകുമായിപ്പോകുമായിരുന്ന ആ കുടുംബം സമദിന്റെ നന്മ ഇറഞ്ഞ മനസു മൂലം ദൈവാനുഗ്രഹത്താൽ  സനാഥമായി. ഇക്കഴിഞ്ഞ വർഷം ആ മകളുടെ കല്യാണവും കഴിഞ്ഞു. അക്കാലത്ത് സമദ് ഒരു പ്രിന്റിഗ് കമ്പനിയിലെ ഒരു തൊഴിലാളിമാത്രമായിരുന്നു. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് സ്വന്തമായി ഒരു കമ്പനി തുടങ്ങുവൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ന് അനേകം പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയുടെ ഉടമകളിൽ ഒരാൾ ആണ് സമദ്. ദുബായിൽ നിന്ന് ഞാൻ തിരിച്ചു വന്നതിനു ശേഷം ഒന്നരവർഷകാലം ഒരു പ്രൊജകടിലായിരുന്നു. പിന്നീട് ജോലി ഇല്ലാത്ത അവസ്സ്ഥയായി. ഇഷ്ടപ്പെട്ട ഒരു ജോലി കിട്ടും വരെ ഒരു കമ്പനിയിലേക്കും വിസ നൽകില്ല എന്ന എന്റെ തീരുമാനം കൊണ്ട്, ഇടക്കിടെ വിസിറ്റിങ് വിസ എടുക്കേണ്ടിയിരുന്നു. സാമ്പത്തിക പ്രയാസം അനുഭവിവിച്ചിരുന്ന അന്ന് സമദ് ആയിരുന്നു ഒരിക്കവിസ എടുത്തത്. പിന്നീട് ഒരു താൽക്കാലിക ജോലിയിൽ നിന്നു കിട്ടീയ ശമ്പളം ഞാൻ വിസയുടെ കാശായി സമദിനു നൽകിയപ്പോൾ പറഞ്ഞത്, “നിനക്ക് ശരിക്കുമുള്ള ജോലി ലഭിച്ചതിനു ശേഷം മാത്രം ഇതു തന്നാൽ മതിഎന്നായിരുന്നു. ഇത്തരം നന്മകൾ എന്നും പ്രവാസത്തിന്റെ കാണാപുറങ്ങളാണ്. ഇതിന്നിടയിൽ ഏഴോ, എട്ടോ തവണ നാട്ടിൽ പോയിട്ടുണ്ട്. അനിവാര്യമായോ, അപ്രതീക്ഷിതമായോ ഉണ്ടായവ..ഊഷമളമായ ഒരു വികാരവും ഇല്ലാത്ത നിർവികാരമായ യാത്രകൾ
        

               എന്നാലിത്തവണ അല്പം ആഹ്ലാത്തോടെയാണ് നാട്ടിലേക്ക് തയ്യാറെടുപ്പ് തുടങ്ങിയത്. രണ്ട് മാസങ്ങൾക്കു മുൻപെ ദിവസങ്ങൾ എണ്ണിതീർക്കുവാൻ തുടങ്ങി. ഇവിടെ ഞാനും, നാട്ടിൽ ഭാര്യയും. എന്റെ മനസ്സിലെ സന്തോഷം ശരീരത്തിലും പ്രതിഫലിച്ചതിന്റെ ഗുണമാകാംനിന്റെ ബൊഡി ലാങ്ഗേജ് ആകെ മാറിയിരിക്കുന്നു..കുറെകാലത്തിനു ശേഷം നിന്നെ സന്തോഷവാനായി കണ്ട്“  എന്നു ഇവിടെയുള്ള സഹോദരിമാർ പറഞ്ഞത്. അതുകൊണ്ട് തന്നെ രണ്ടാഴ്ചത്തെ യാത്രമാത്രമായിരുന്നെങ്കിലും കുറെനാൾ കൂടി പോകുന്ന വികാരമായിരുന്നു മനസിൽ നിറഞ്ഞത്. ആവശ്യമുള്ള പർചേസിങ്ങ്. നാല്പത് കിലോ ലിമിറ്റാണെങ്കിൽ ഞാൻ മുപ്പത്തിയൊൻപതിൽ തന്നെ ഒതുക്കി. കൌണ്ടറിലെ രംഗങ്ങൾ ഒഴിവാക്കാമല്ലോ? ഭാര്യയുടെ പ്രധാന ആവശ്യം മകൾക്കു വേണ്ടി ഇവിടെ നിന്ന് കിട്ടുന്നകേക്ക്പറ്റുമെങ്കിൽ വാങ്ങികൊണ്ടുവരാനായിരുന്നു. നാട്ടിലെ കേക്ക് തനി പഞ്ചസാരലായനിയാണ്. സ്വതവേ ഭക്ഷണപ്രിയരായ ഞാനും മകളും ദുബായിലുള്ളപ്പോൾ ഇടക്കിടെ സിറ്റി സെന്ററിൽ നിന്ന് വലിയ കേക്ക് വാങ്ങി ഒരുമിച്ചിരുന്ന് കഴിക്കുമായിരുന്നു. ഒരു വലിയ കേക്ക് ഒന്നു രണ്ട് ദിവസം കൊണ്ട് ഞാനും മകളും കൂടെഫിനിഷ്ചെയ്യും. മകൾക്കാനെങ്കിൽ വീട്ടു ഭക്ഷണത്തിനോട് വലിയ താല്പര്യം ഇല്ല. പുറത്തേക്ക് പോകുകയാണെങ്കിൽ ഏതെങ്കിലും ഹോട്ടലിനടുത്തെത്തിയാൽ പഞ്ചാബി ഹൌസിലെ ദിലീപ്-കൊച്ചിൻ ഹനീഫ-ഹരിശ്രി അശോകൻ സീൻ പോലെ വണ്ടിയെ അങ്ങോട്ട് ചെരിപ്പിക്കും. ഇതുകണ്ട് ഭാര്യ പറയുംഉപ്പാക്ക് പറ്റിയ മകൾ തന്നെഎന്നു. പിന്നീട് ഞാനും കൂടെ താമസിച്ച ജേകബും കൂടെ ഇത്തരം കേക്ക് ഇടക്കിടെ വാങ്ങുമായിരുന്നു. ജേകബ് ഭക്ഷണത്തിനോട് തീരെ താല്പര്യം ഇല്ലാത്ത ആളാണ്. ഞാൻ നിർബന്ധിച്ചാൽ തന്നെ കൊല്ലം ജില്ലക്കാരനായ ജേകബ് ഡേയ് നീ എന്നെ നിർബന്ധിക്കരുത്എന്ന് പറഞ്ഞ്കളയും. അത് കേൾക്കുവാൻ ആഗ്രഹിച്ചത് പോലെ ഞാൻ എന്റെ ഡ്യൂട്ടിയിലെക്ക് കടക്കും. ഒരിക്കൽ ഞാനും ജേകബും കൂടെ ഒരു കേക്ക് വാങ്ങി. കോഫി ടേസ്റ്റുള്ളത്. ഒരു കഷ്നം കൊണ്ട് ജേകബിനു മതിയായി. ബാക്കി മുഴുവൻ ഞാൻ തന്നെ.. ഇതിന്നിടയിൽ കോഫിയുടെ പ്രത്യേക രുചി കൊണ്ട് രണ്ടു തവണ ഷർദ്ദിച്ചെങ്കിലും കേക്ക് മുഴുവൻ രണ്ടു ദിവസം കൊണ്ട് ഞാൻ അവസാനിപ്പിച്ചു...ജേകബ് ഭാര്യ ടീനയുമായി ഇപ്പോൾ അബൂദാബിയിലാണ്. എന്റെ അപൂർവം നല്ല സുഹൃത്തുക്കളിൽ ഒരാളാണ് ജേകബ്. ഒരുമിച്ചു താമസിക്കുന്ന സമയത്ത് പ്രഭാത നമസ്ക്കാരത്തിനു എഴുന്നേൽക്കുവാൻ വൈകിയാൽ ഉണർന്നിരിക്കുന്ന സമയമാണെങ്കിൽ ‘ഡേയ്..ഡേയ് പള്ളിയിൽ പോഡേയ്” എന്നു പറഞ്ഞു ജേകബ് എഴുന്നേൽ‌പ്പിക്കും. കിടക്കുന്ന സമയത്ത് അല്പം ബൈബിൾ വായിക്കുന്ന പതിവ് ജേകബിനുണ്ട്. ഒരു വരി മാത്രം. ഇതുകണ്ട് ഞാൻ ഒരിക്കൽ ചോദിച്ചു “നിനക്കെന്താ ഒന്നിൽ കൂടുതൽ വരി വായിച്ചാൽ” എന്ന്. അല്പം ദേശ്യപ്പെട്ട് ജേകബിന്റെ മറുപടി “നീ നിന്റെ കാര്യം നോക്കിയാൽ മതി. ബൈബിളിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം” എന്നായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ രണ്ട് കേക്ക് വാങ്ങി കയ്യിൽ പിടിച്ചു. ഉടയാതെ തന്നെ. പോകുന്നതിന്റെ തലേദിവസം സഹോദരിയുടെ വീട്ടിലായിരുന്നു രാത്രിഭക്ഷവും, ഉറക്കവും. അളിയൻ നല്ലൊരു കുക്കാണ്. ആടിന്റെ തല പച്ചമസാലയിൽ ഇട്ട് വരട്ടുവാൻ അളിയനുള്ള പ്രത്യേക കഴിവ് പലകുറി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ രാത്രിഭക്ഷണത്തിനു എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ നിസംശയം പറഞ്ഞത് ആട്ടിൻ തലയുടെ പേരാണ്. കൂട്ടിനു മറ്റൊരു സഹോദരിയും അളിയനും അവരുടെ മകനും ഭാര്യയും. ഇതിൽ പെട്ട രണ്ട് പേരും നല്ല ഭക്ഷണപ്രിയർ ആണ്. പാർട്ടി ഉണ്ടായാൽ ശരിക്കും മുതാലാക്കിയിട്ടേ എഴുന്നേൽക്കൂ.. അങ്ങിനെ രാത്രി ആടിൻ തല വരട്ടിയതും മറ്റുമായി വിഭവസമൃദ്ധമായ ഭക്ഷണം. ഞാനും അളിയന്മാരും, അവരുടെ മകനുമൊക്കെ വയറു നിലത്ത് മുട്ടിയിട്ടേ എഴുനേറ്റുള്ളൂ.. പിറ്റേന്ന് ഉച്ചക്ക് മൂത്ത സഹോദരിയുടെ വീട്ടിൽ നിന്നുള്ള ഭക്ഷണം. അവരുടെ മകന്റെ ഭാര്യയുടെ സ്പെഷ്യൽ ദം റൈസും, മട്ടനുംപിന്നെ മൂന്നു മണിയോടെ അവിടെ നിന്നു തന്നെയുള്ള യാത്ര
              

      ഹാൻഡ്ബാഗേജിന്റെ എണ്ണകൂടുതൽ കൌണ്ടറിൽ പ്രശ്നം സൃഷ്ടിച്ചെങ്കിലുംകേക്ക്ആണെന്ന് പഞ്ഞപ്പോൾ അവർ തന്നെ ഹാൻഡ് ബാഗേജ് ടാഗ് നൽകി സഹായിച്ചു. തൂക്കം കൂടുമെന്ന് കരുതി വാങ്ങതെ മാറ്റിവെച്ച ഒന്നു രണ്ട് സാധനങ്ങൾ കുടെഡ്യൂട്ടി ഫ്രീ ഷാപ്പിൽനിന്ന് വാങ്ങി ലോഞ്ചിലെത്തുമ്പോഴേക്ക് ബോർഡിങ്ങിനായുള്ള അനൌൺസ്മെന്റ് വന്നിരുന്നു. എമിറേറ്റ്സിന്റെ ദുബായ് കണക്ഷൻ ഫ്ലൈറ്റ്.. സീറ്റിൽ ഇരുന്ന് ഉടൻ ക്ഷീണം കൊണ്ട് കണ്ണുകളടഞ്ഞു പോയി. വിമാനം കുറെശ്ശെ നീങ്ങിതുടങ്ങുന്നത് ഓർമ്മയുണ്ട്. പിന്നെ കുറച്ചു കഴിഞ്ഞപ്പോൽ കാണുന്നത് ഭക്ഷണവുമായി വരുന്ന എയർ ഹോസ്റ്റസുമാരെയാണ്. സംശയം തീർക്കുവാൻ അടുത്തിരുന്ന ആളോട് ചോദിച്ച് വിമാനം പൊങ്ങിയില്ലേ എന്ന്? പൊങ്ങി പതിനഞ്ച് മിനുട്ട കഴിഞ്ഞു എന്നായിരുന്നു മറുപടി. ദുബായിൽ ഇറങ്ങി ഗേറ്റ് നമ്പറ്റ് 224 ലക്ഷ്യമാക്കി നീങ്ങി. അതിനടുത്ത തന്നെയാണ് പ്രെയർ റൂമും. ഗ്രിബ്ഇശാ നമസ്കാരം ഒരുമിച്ച് നമസ്ക്കരിച്ച് ലോഞ്ചിൽ ചെന്നിരുന്നു. ഇടവേളയിൽ ദുബായിലുള്ള മരുമകനു വിളിച്ചു, ദുബായിൽ വിണ്ടും കാലുകുത്തിയെന്ന് പറഞ്ഞു. വിമാനത്തിലിരുന്ന് ദുബയ് നഗരം ഒന്ന് കൂടെ കണ്ടപ്പോൾ അറിയാതെ ഒരു വിങ്ങൽ മനസ്സിൽ നിന്നുയർന്നുഒരിക്കലും ദുബായിൽ സ്ഥിരമാക്കണമെന്ന് കരുതിയല്ല രണ്ടായിരത്തി നാലിൽ അവിടേക്ക് ചേക്കേറിയത്. കൂടിയാൽ രണ്ട് വർഷം. പിന്നെ തിരിച്ച് ഖത്തറിലേക്ക് തന്നെ തിരിച്ചുവരണം എന്ന് കരുതിയതാണ്. എന്നാൽ ഭൌതീകമായ സൌഭാഗ്യങ്ങൾ ദുബായിൽ നിന്നാണ് വേണ്ടത്ര ലഭിച്ചത്. അതുകൊണ്ടു തന്നെ മുൻ തീരുമാനം മാറ്റി കുറച്ചുകാലം അവിടെ തന്നെ നിലനിൽക്കുവാൻ തിരുമാനിച്ചു. അതെസമയം ഒരു വ്യക്തി എന്ന നിലയിൽ ഖത്തറിൽ നിന്ന് ലഭിച്ച സംസ്ക്കരണങ്ങൾ കുറെശ്ശെയായി എന്നിൽ നിന്നു നഷ്ടപ്പെടുന്നത് ഞാനറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അധികം വൈകാതെ തിരിച്ചു പോകണമെന്നും തിരുമാനിച്ചിരുന്നു. ഭൌതീകആഡംഭരങ്ങൾ വേണ്ടധിലധികം നൽകുന്ന ദുബായ് ഒരു ലോകം തന്നെയാണല്ലോ? ദുബായിക്ക് സ്വന്തമായി ഒരു സംസ്ക്കാരമുണ്ട്. ആരെയും ആകർഷിപ്പിക്കുന്ന, തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന സംസ്ക്കാരം. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുള്ള ദരിദ്രരുടെയും, സാധാരണക്കാരുടേയും, പണക്കാരുടെയും ഇഷ്ടവാസസ്ഥലം. ഹിന്ദുവിനും, മുസ്ലിമിനും, ക്രൈസ്തവനും, സർദാർജിക്കും. സിന്ധികൾക്കും ഒരു പോലെ പ്രിയം. അതെ സമയം അനാവശ്യമായ തിരക്ക് കൂട്ടൽ ദുബായ് ജീവിതത്തിന്റെ ഒരു പ്രത്യേകഥയാണ്. പുലരും മുൻപെ ഷാർജ്ജയിൽ നിന്നും ജബൽ അലിയിലേക്കും വൈകീട്ട് തിരിച്ചുമുള്ള ദീർഘയാത്രകൾ ഒരു അനുഷ്ടാനം പോലെ ചെയ്ത് തീർക്കുന്ന പ്രവാസികൾ. ഒടുങ്ങാത്ത ട്രാഫിക്കും ഈ തിരക്കുകളുമൊക്കെ  പലപ്പോഴും അവർ ആസ്വദിക്കും പോലെയാണ് തോന്നുക. ഈ തിരക്കും ട്രാഫിക്കൊന്നുമില്ലെങ്കിൽ എന്ത് ദുബായ് എന്ന് വിചാരിക്കും പോലെ. ദുബൈയുടെ ഒരു പ്രത്യേകഥ ജീവിത സൌകര്യങ്ങളുടെ ലഭ്യതയാണ്. റോഡ്, റെസ്റ്റോറണ്ടുകൾ, ഷോപ്പിങ്മാളുകൾ, വിനോദമേഘലകൾ എന്നിങ്ങനെ ദുബൈയുടെ ആകർഷണവലയത്തിൽ കണ്ണഞ്ചിക്കാത്തവർ കുറവ്. പലരും പച്ചപിടിച്ച് പുതിയ മേഘലകൾ കണ്ടെത്തിയപ്പോൾ മറ്റു ചിലർക്കത് സ്വയമെരിയാനുള്ള നരിപ്പോടായി മാറിയെന്നു മാത്രം. അല്പം നിയന്ത്രണമില്ലെങ്കിൽ കിട്ടുന്ന വരുമാനം ദുബൈ തന്നെ തിരിച്ചുപിടിക്കും. കാശിട്ടു കാശ് വാരൽ. ഇക്കാരണം കൊണ്ട് തന്നെ വർഷങ്ങളായി നാട്ടിലേക്ക് പോകാതെ ദുബൈയിൽ കഴിയുന്നവർ അനവധിയാണ്. ഖത്തറും, ദുബൈയും സന്ദർഷിച്ചവർ പരസ്പരം താരതംയം ചെയ്യാറുണ്ട്. വിഭവങ്ങളെ കുറിച്ചും, അടിസ്ഥാന സൌകര്യങ്ങളെ കുറിച്ചും. എന്റെ അഭിപ്രായത്തിൽ വിഭവത്തിന്റെയും, സമ്പത്തിന്റെയും വിഷയത്തിൽ ഖത്തർ വളരെ മുൻപിലാണെങ്കിൽ അടിസ്ഥാന സൌകര്യവികസനത്തിലും, മന്ത്രാലയങ്ങളുടെ ശേഷിയിലുമൊക്കെ ദുബൈ വളരെ മുൻപിലാണ്. ഖത്തറിനു ഈ നിലക്ക് എത്തിപ്പെടണമെങ്കിൽ ഇനിയുമേറെ വർഷങ്ങൾ സഞ്ചരിക്കേണ്ടതായുണ്ട്. ഒരു പക്ഷെ അടിസ്ഥാന സൌകര്യങ്ങളിൽ ഷാർജയുമായോ, അജ്മാനുമായോ മാത്രമേ ഖത്തറിനെ താരതംയം ചെയ്യുവാൻ സാധിക്കൂ. അതെ സമയം ധാർമ്മികതയുടെ വിഷയത്തിൽ നേരെതിരിച്ചാണ്. ശരിയായ ആത്മനിയന്ത്രണമില്ലെങ്കിൽ ദുബൈ ജീവിതത്തിന്റെ ആഡംഭരവും, അധാർമ്മികതയും നിങ്ങളെ റാഞ്ചിയെടുക്കുവാൻ സാധ്യത ഏറെയാണ്. ഖത്തറിൽ സാഹചര്യം മറിച്ചാണ്. ലോകപ്രശസ്തരായ പല പണ്ഢിതരുടെയും വാസസ്ഥലം എന്ന നിലക്ക് തന്നെ ഖത്തർ ധാർമ്മികതക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അതിന്റെ ഗുണം അനുഭവിക്കുവാൻ താല്പര്യപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലവുമാണ് ഖത്തർ. എന്റെ കൂടെ ജോലി ചെയുന്ന ഒരു ഫ്രെഞ്ച് മദാമയുടെ അഭിപ്രായത്തിൽ അവർക്ക് സ്വന്തം നാടിനേക്കാൾ സുരക്ഷിതബോധം ഇവിടെ ഖത്തറിൽ വന്നപ്പോൾ ലഭിച്ചു എന്നാണ്.
          

     കൃത്യസമയത്ത് തന്നെ എമിറേറ്റ് വിമാനം ‘ടേക് ഓഫ്’ചെയ്തു. ദൊഹയിൽ നിന്ന് ദുബയിലേക്കുള്ള യാത്രയിൽ കഴിച്ച സാൻഡ്വിച്ച് തന്നെ വയറിനു ഭാരമായിരുന്നു. അതുകൊണ്ട് തന്നെ ദുബൈയിൽ നിന്നുള്ള ഭക്ഷണം കൂടെ ആയപ്പൊൾ വയറ് ഏതാണ്ട് ഫുൾ ആയി. യാത്രാവെളയിൽ ടോയ്ലറ്റ് കഴിയും വിധം ഉപേക്ഷിക്കുക എന്ന ഉദ്ദേശത്താൽ യാത്രയിൽ പരമാവധി ഭക്ഷണം കുറക്കുക എന്നാണ് എന്റെ നയം. ഇതിന്നിടയിൽ എയർ ഹോസ്റ്റസ് പ്രത്യേക താലത്തിൽ നൽകിയ ‘ഫോം’ പൂരിപ്പിച്ചു. ഇത്രമാത്രം സാങ്കേതികമായി മുന്നേറിയിട്ടും കൊച്ചിയിലെ എയർപോർട്ടിനു ഇനിയും പാസ്പോർട്ട് സ്കാനിങ് സിസ്റ്റം ഇല്ല എന്നത് വിരോധാഭാസമാണ്. രാജ്യത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന എയർപോർട്ടാണ് കൊച്ചിയിലെത്. ഗൾഫ് യാത്രികർ മാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള  നൂറുകണക്കിനു വിനോദസഞ്ചാരികൾ വരെ കൊച്ചി എയർപോർട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇനിയും ആധുനിക സൌകര്യങ്ങൾ ഒരുക്കുവാൻ കൊച്ചി എയർപോർട്ടിനു എന്താണ് തടസ്സമെന്നത് മനസ്സിലാകുന്നില്ല. യാത്രക്കാരുടെ വലിയ സമയമാണ് ഇക്കാരണം കൊണ്ട് എമിഗ്രേഷൻ കൌണ്ടറിൽ നഷ്ടപ്പെടുന്നത്. ദീർഘയാത്ര കഴിഞ്ഞ ക്ഷീണത്തിൽ കുട്ടികളെ എടുത്തും മറ്റും കുറെനേരം ഇവിടെ നിൽക്കൽ ഒരു നിലക്കുള്ള പീഢനമാണെന്ന് പറയാതെ വയ്യ. ഇതിൽ തന്നെ പലർക്കും ഈ  ശരിയായ നിലക്ക് ‘ഫോം’ പൂരിപ്പിക്കുവാൻ അറിയാത്തവരുമായിരിക്കും. ഒട്ടുമിക്ക യാത്രകളിലും മൂന്നിൽ കൂടുതൽ ‘ഫോമുകൾ’ പൂരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഏതായാലും എല്ലാം കഴിഞ്ഞ് ലൈറ്റ് ഓഫ് ചെയ്യുമ്പോൾ കൊച്ചിയിലെത്തുവാൻ ഒന്നരമണിക്കൂർ മാത്രം ബാക്കി.ബാക്കി സമയം ഒരു കോമഡി മൂവി കണ്ട് തള്ളിനീക്കി. ലാൻഡ് ചെയ്യുന്നതിനു അരമണിക്കൂറ് മുൻപെ ലൈറ്റുകൾ പതിവുപോലെ തെളിഞ്ഞു. ഇനി പ്രിയപ്പെട്ടവരെ കാണുവാനുള്ള വെമ്പൽ. പലരും മോബൈലിൽ സിം കാർഡ് മാറ്റിയിടുന്നു. ചിലർ മുകളിൽ ഇരിക്കുന്ന ഹാൻഡ് ബാഗേജ് കാബിനിലേക്ക് ഒന്നുകൂടെ നോക്കി സ്ഥലം ഉറപ്പുവരുത്തുന്നു. അവസാനം ലാൻഡിങ്ങിനുള്ള അറിയിപ്പ് വന്നു. ലാൻഡ് ചെയ്തു കഴിയും മുൻപെ പലരുടെയും കൈ മോബൈൽ ബട്ടണുകളിൽ അമർന്നു. സുരക്ഷിതമായി ഇറങ്ങിയെന്ന സന്തോഷവാർത്ത പ്രിയപ്പെട്ടവരെ അറിയിക്കൽ. സമയം പുലർച്ച 2.45 . വിമാനത്തിൽ നിന്നിറങ്ങുമ്പൊൾ ഞങ്ങളെ സ്വാഗതം ചെയ്യുമ്പോലെ നേരിയ മഴ പെയ്യുന്നുണ്ടായിരുന്നു. മഴപെയത മണ്ണിൽ നിന്നുമുയരുന്ന നാടിന്റെ പച്ച മണം. അതിന്റെ ലഹരി ഒന്നു വേറെ തന്നെ. തുറിപ്പിച്ചു നോക്കുന്ന ഉദ്യോഗസ്ഥരെ കടന്നുകൊണ്ട് എമിഗ്രേഷൻ കൌണ്ടറിലേക്ക് അവിടെ വിവിധ മലയാളം ചാനലുകളുടെ ദൃഷ്യങ്ങൾ. ഗൾഫിൽ നിന്ന് ഇതെല്ലാം കാണുമെങ്കിലും എമിഗ്രേഷൻ കൌണ്ടരിനു സമീപമുള്ള ടിവികളിൽ നിന്ന് കാണുന്ന മലയാള ശബ്ദങ്ങളും, ദൃശ്യങ്ങളും സ്വന്തം നാട്ടിൽ എത്തിയെന്ന ഒരു വികാരമാണ് ഉണ്ടാകുക. പതിവിനു വിപരീതമായി എന്റെ ലാഗേജ് കിട്ടുവാൻ കാലതാമസ്മുണ്ടായില്ല. നാലാമത്തെയോ അഞ്ചാമത്തെയോ യാത്രക്കാരനായി ലാഗേജുമെടുത്ത് പുറത്തേക്ക്. പുറത്ത് കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരുടെ അരികിലേക്ക്
തുടരാം.