Wednesday, April 20, 2011

തീർത്ഥയാത്രകളും. കൂടെയുള്ളവരുടെ സുരക്ഷിതത്വവും….


തീർത്ഥയാത്രകളും. കൂടെയുള്ളവരുടെ സുരക്ഷിതത്വവും.

 രണ്ട് ദിവസം മുൻപാണു സഹോദരിയും ഭർത്താവും മക്കളും പേരകുട്ടികൊളുമൊത്ത് വിശുദ്ധ ഉംറ നിർവഹിച്ചതിനു ശേഷം ഖത്തറിൽ തിരിച്ചെത്തിയത്. സൌകര്യാർത്ഥം സ്വന്തം വാഹനത്തിലാണ് അവർ വിശുദ്ധ നഗരിയിലേക്ക് യാത്ര തിരിച്ചത്. ദൈവത്തിനു സ്തുതി, യാത്രയെല്ലാം സുരക്ഷിതമായി അവസാനിച്ചു.  വേണ്ടത്ര വൈദഗ്ദ്യം ഇല്ലാത്തവരാണ് വാഹനം ഓടിക്കുന്നതെങ്കിൽ  ദീർഘയാത്രക്കിടയിൽ അപകട സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും സൌദിയിലെ ഹൈവേ റോഡുകളുടെ ഘടന തന്നെ, ദശക്കണക്കിനു കിലോമീറ്ററണു വളവോ തിരിവോ ഇല്ലാതെ റോഡുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതും ശരിക്കും രാജപാഥ തന്നെ..ഗൾഫ് നാടുകളിൽ വെച്ചേറ്റവും നല്ല റോഡുകൾ സൌദിയിലാണെന്നാണ് ഈ രാജ്യങ്ങൾ സന്ദർഷിച്ചവരുടെ അഭിപ്രായം. തീർത്ഥാടകരുമായി വരുന്ന വലിയ വാഹനങ്ങളായിരിക്കും കൂടുതലും റോഡിൽ ഉണ്ടാകുക. ദീർഘയാത്രയായതു കൊണ്ട് വേഗത കൂടുന്നത് അധിമകാരും ഗൌനിക്കാറില്ല. വാഹനമോടിക്കുന്നവരുടെ ചെറിയ ആലസ്യം പോലും വൻ ദുരന്തമായി മാരുവാനുള്ള സാധ്യത ഏറെയാണ്. അത്തരം ദുരന്തവാർത്തകൾ ദിനേനയെന്നോണം മാധ്യമങ്ങളിൽ വരുന്നുമുണ്ട്. നമുക്ക് വേണ്ടപ്പെട്ടവർ ഇതിന്നിരയാകുമ്പോൾ മാത്രമാണ് ഇത്തരം വാർത്തകൾ നാം സാധാരണനിലക്ക് ശ്രദ്ധിക്കുക.


മക്കയിൽ എത്തി ഉംറ നിർവഹിച്ചതിനു ശേഷം സഹോദരി വിളിച്ചിരുന്നു. ഉംറ ഭംഗിയായി കഴിഞ്ഞു എന്ന് പറഞ്ഞിട്ട്. പിറ്റേന്ന് തന്നെ അവർ പ്രവാചകന്റെ നഗരിയായ മദീനയിലേക്ക് യാത്ര തിരിക്കുകയും ഒരു ദിവസം മദീനയിൽ തങ്ങിയതിനു ശേഷം അടുത്ത ദിവസം അവർ ഖത്തറിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. തിരിച്ചെത്തിയ സഹോദരിയെ കാണുവാനായി അവരുടെ വീട്ടിൽ പോയപ്പോഴാണ് വളരെ നടുക്കത്തോടെ അവർ ഉംറ ക്കിടയിൽ ഉണ്ടായ അനിഷ്ട അംഭവം പറയുന്നത്. വിഴുദ്ധ നഗരി തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണത്രെ ഇപ്പോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ബാഹുല്യം ഹജ്ജിന്റെ തിരക്കിനെ കവച്ചുവെക്കുന്നതാണെന്നാണ് സഹോദരി പറഞ്ഞത്. വിശുദ്ധ കഅബക്കു ചുറ്റുമുള്ള വലംവെയ്ക്കൽ (തവാഫ്) പൂർത്തിയാക്കുവാൻ തന്നെ അവർക്ക് ഏറെ സമയം എടുക്കേണ്ടിവന്നു. ഈ തിരക്കന്നിടയിലാണ് സഹോദരിയുടെ മകന്റ്റെ മൂന്നര വയസുള്ള മകൻ ഇവരുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നത്.
 തവാഫീന്നിടയിലെ ‘മക്കാമു ഇബ്രാഹീം’ എന്ന സ്ഥലം കൂടെയുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് ഒരു മിന്നലാട്ടം പോലെ മകന് ഇവരുടെ നിയന്ത്രണത്തിൽ നിന്ന് അകന്നു പോയത്. ഒന്നു കണ്ണടച്ച് തുറകുമ്പോഴേക്ക് മകന് കണ്ണിൽ നിന്നും അപ്രത്യക്ഷമായി. പിന്നെ ആകെ നിലവിളിയായിരുന്നു. മകന്റെ പേരു ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടൂം ഇങ്ങോട്ടും നടക്കുകയല്ലാതെ ഒരു ഉത്തരവും ഇല്ല.. ജനതിരക്കാണെങ്കിലോ സമുദ്രം പോലെ അറ്റമില്ലാതെ പരന്നു, തിരയിളക്കുന്നു.. സഹോദരിയുടെ ഭർത്താവ് ഉടനെ പോലീസിൽ വിവരമറിയിച്ചു.. ഇവരുടെ നിലവിളി കേട്ട് ‘ചടങ്ങുകളിൽ പങ്കുകൊണ്ടിരുന്ന അറബികളും ഇറാനികളുമൊക്കെ കൂടെ കൂടി.. അവരും തുടങ്ങി തിരച്ചിൽ..തിരക്കാണെങ്കിൽ കൂടുകയല്ലാതെ കുറയുന്നുമില്ല. നിമിഷങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി.. മകനെ കുറിച്ച് ഒരു വിവരവും ഇല്ല.. സഹോദരിയുടെ തന്നെ വാക്കുകളിൽ “എന്റെ മോനില്ലാതെ ഞങ്ങളെ നീ നാട്ടിലെക്ക് തിരിച്ചയക്കല്ലേഈ സ്ഥലത്ത് വെച്ച് എന്റെ മകനെ നീ ഞങ്ങൾക്ക് നഷ്ടപ്പെടുത്തല്ലെ” എന്നൊക്കെ പടച്ചവനോട് കരഞ്ഞു പ്രാർത്ഥിച്ചുസഹോദരിയുടെ ഭർത്താവും മകനും തങ്ങൾക്കാവോളം നിലയിൽ തിരച്ചിൽ നടത്തുന്നു കാണുന്നവരോടൊക്കെ മകനെ കുറിച്ച് ചോദിക്കുന്നു.. ചുരുക്കത്തിൽ ഒരു ദുരന്തവീടുപോലെയായി ഇവരുടെ അവസ്ഥ. കുഞ്ഞുമകൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞവർ ദേശ ഭാഷാ ഭേതമില്ലാതെ ചുറ്റും കൂടി നിൽക്കുന്നു, ആശ്വസിപ്പിക്കുന്നു. ഇവർക്കൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നു.

ഇനിയെന്തെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി നിമിഷങ്ങൾ നീങ്ങവേ.. എല്ലാവരുടെയും മനസ്സിൽ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് സ്വപ്നത്തിലെന്ന പോലെ ഒരു അറബിയുടെ ചുമലിൽ ഇരുന്നുകൊണ്ട് മകൻ വരുന്നു. ഇവിടെ നടന്ന ഒരു വിഷയവും അവനു ബാധകമല്ലെന്ന നിലക്ക് വലിയ വായിൽ ചിരിച്ചൊകൊണ്ടാണു അവൻ വരുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഒരറബി.. ‘മകാമു ഇബ്രാഹീമിന്റെ‘ അരികിൽ നിന്നും അകലെ ‘സഫാ-മർവ’ കുന്നുകളുടെ അരികിൽ നിന്നാണത്രെ സ്ഥലങ്ങൾ കണ്ടു നടന്നിരുന്ന മകനെ കണ്ടെത്തുന്നതും, ഉടനെ തോളിലേറ്റിക്കൊണ്ട് സഹോദരിയുടെ അരികിലേക്ക് കൊണ്ടുവരുന്നതും. കുഞ്ഞിനെ കിട്ടിയതും കൂടെ ഉണ്ടായിരുന്ന ഇറാനികളും, അറബിപ്പെണ്ണുങ്ങളും വരെ സന്തോഷം കൊണ്ട് കരഞ്ഞു പോയന്നാണു സഹോദരി പരഞ്ഞത്.

ഏതായാലും ഒരു ദുരന്തം ഉണ്ടാകാതെ സഹോദരിയുടെ കുടൂംബത്തെ ദൈവം തുണച്ചു.. ദൈവത്തിനു നന്ദി..അതെ സമയം ഒരു സംഭവം വെറുതെ വിവരിക്കുന്നതിലുപരി തീർത്ഥയാത്രകൾക്കിടയിൽ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സുരക്ഷിതത്തിന്നു കൂടുതൽ പ്രാധാന്യം നൽകേണ്ടതിലേക്കാണ് ഈ വിഷയം വിരൽ ചൂണ്ടുന്നത്.  പ്രത്യേകിച്ചും മത സമൂഹങ്ങൾ തിങ്ങിതാമസിക്കുന്ന നമ്മുടെ നാടുകളിൽ തീർത്ഥാടനം ഒഴിചുകൂടാനാകത്ത ഒരു ആരാധനയാണ്. തീർത്ഥാടന കേന്ദ്രങ്ങളാകട്ടെ ജനനിബിഡവും. ലക്ഷങ്ങൾ സമ്മേളിക്കുന്ന ഇവിടങ്ങളിൽ ഗവണ്മെന്റിനു ചെയ്യാവുന്ന സുരക്ഷിതത്വത്തിനു പരിമിധികൾ ഉണ്ട്. ചടങ്ങുകൾക്കിടെ കൂടെയുള്ള പ്രായമായവരിൽ നിന്നോ, കുഞ്ഞുങ്ങളിൽ നിന്നോ ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ തന്നെ ഇവർ എന്നേന്നേക്കുമായി നഷ്ടപ്പെടുവാനും സാധ്യത ഏറെയാണ്.  അതുകൊണ്ട് തന്നെ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷിതത്വം നാം സ്വയം ഏറ്റെടുക്കുകയേ നിർവാഹമുള്ളൂ.. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പ്രായമേറിയവരെയും, മൂന്നു വയസിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളെയും ജനങ്ങൾ ഏറെ വന്നെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കലാണ് ഉത്തമം. പലപ്പോഴും ഇവരുടെ സുരക്ഷിതത്വം മറ്റുള്ളവർക്ക് വൻ ബാധ്യതയായി മാറുന്ന അനുഭവമാണ് ഇത്തരം കേന്ദ്രങ്ങളിൽ കാണാൻ കഴിയുന്നത്.  കൈകുഞ്ഞുങ്ങളാണെങ്കിൽ മാതാപിതാക്കൾക്ക് എടുത്തു നടക്കാം. പറഞ്ഞാൽ മനസ്സിലാക്കുകയും, അനുസരിക്കുകയും ചെയ്യാവുന്ന അഞ്ചുവയസിനു മുകളിലുള്ളവരും മാതാപിതാക്കൾക്ക് വലിയൊരു വിഷയമല്ല. അതെ സമയം എപ്പോഴും എടുത്തുനടക്കുവാനു സാധിക്കില്ല, എന്നാലോ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായവുമല്ലാത്ത രണ്ടിനും അഞ്ചിനും ഇടയിലുള്ള കുട്ടികളുടെ നിയന്ത്രണം പലപ്പോഴും മാതാപിതാക്കൾ നഷ്ടപ്പെടുവാൻ സാധ്യത ഏറെയാണ്. അതെ സമയം  നമ്മുടെ നാടുകളിലെ അണുകുടുംബ വ്യവസ്ഥയിൽ കുഞ്ഞുങ്ങളെ വീട്ടിൽ സൂക്ഷിച്ചു പോകുക  പ്രായോഗികമല്ല. പ്രായമായവാരാണെങ്കിൽ പലർക്കും സ്വന്തം യൌവന കാലഘട്ടത്ത് സാമ്പത്തിക ഭദ്രത ഇല്ലാത്തത് കൊണ്ടോ, മറ്റു കാരണങ്ങൾ കൊണ്ടോ ഒരു സ്വപ്നം മാത്രമായി കൊണ്ടു നടന്നിരുന്ന തീർത്ഥയാത്രകൾ.. പിന്നീട് മക്കളുടെ സഹായം കൊണ്ട് സഫലീകരിക്കപ്പെടുന്ന അവസ്ഥയാണ് ഏറെയും. അതുകൊണ്ട് തന്നെ പ്രായമായവരാണ് ഇന്ന് തീർത്ഥയാത്രക്ക് പുരപ്പെടുന്നവരിൽ ഏറെയും..അതുകൊണ്ട് തന്നെ സുരക്ഷിതത്വം ചൂണ്ടിക്കാണിച്ച് ഇവരെ ആളുകൾ തടിച്ച്കൂടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് തടയുകയും പ്രായോഗികമല്ല.


എങ്കിൽ ഇവരെ കൊണ്ടുപോകുന്ന സമയത്ത് ചില മുൻകരുതലുകൾ എടുക്കൽ അത്യാവശ്യമത്രെ. പ്രായമായവരുടെയും,കുഞ്ഞുങ്ങളുടെയും വസ്ത്രങ്ങളിൽ ആളുകൾ പെട്ടെന്ന് കാണാവുന്ന സ്ഥലത്ത് ഇവരുടെ പേര്, പിതാവിന്റെ/മകന്റെ പേര്, ബന്ധപ്പെടേണ്ട നമ്പർ എന്നിവ കുറിച്ചിടുന്നത് നന്നായിരിക്കും. ഇവരുടെ നിയന്ത്രണം മാതാപിതാക്കൾക്ക്/മക്കൾക്ക് നഷ്ടപെടുന്ന അവസ്ഥ ഉണ്ടായാൽ ഒറ്റപ്പെട്ട് നടക്കുന്ന ഇവരെ ശ്രദ്ധിക്കുന്ന പോലീസുകാർക്കോ, മറ്റുള്ളവർക്കോ ഇവരുടെ മാതാപിതാക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടുവാൻ സാധിക്കുകയും ചെയ്യും. വിശുദ്ധ ഹജ്ജ് കർമ്മത്തിന്നിടയിൽ ഉറ്റവരെയും, ഉടയവരെയും നഷ്ടപ്പെട്ട് ഭാഷയോ, സ്ഥലമോ അറിയാതെ തളർന്ന് അവശരായി അലഞ്ഞുനടന്നിരുന്ന നൂറുകണക്കിനു തീർത്ഥാടകരെയാണ് ഹജ്ജ് വളണ്ടിയർ മാർ യഥാർത്ഥ സ്ഥലവും, വേണ്ടപ്പെട്ടവരെയും കണ്ടെത്തി തിരിച്ചേൽ‌പ്പിച്ചിട്ടുള്ളത്. ഇവിടെയും പലരുടെ പക്കലും ഒരു നിലക്കും തിരിച്ചറിയുവാനുള്ള ഒരു വിവരവും ലഭിക്കറില്ലെന്നാണ് ഹജ്ജ വളണ്ടിയാറായി സേവനമനുഷ്ടിച്ച പലരുടെയും അഭിപ്രായം. അതുകൊണ്ട് തന്നെ തീർത്ഥാടനത്തിനു പോകുമ്പൊൾ ഒരിക്കലും നഷ്ടപ്പെടാത്ത സ്ഥലത്ത് ആർക്കും എളുപ്പം വീക്ഷിക്കാവുന്ന സ്ഥലത്ത് വ്യക്തമായി തീർത്ഥാടകരെ തിർച്ചറിയുവാനുള്ള വിവരങ്ങൾ സൂക്ഷിക്കുന്നത് പല നഷ്ടങ്ങളുടെയും അളവ് കുറക്കുവാൻ ഉപകരിക്കും. കുട്ടികളാണെങ്കിൽ ഒരിക്കലും സ്വന്തം നിയന്ത്രണങ്ങളിൽ നിന്ന് വിട്ടു പോകാത്ത നിലക്കുള്ള മുൻകരുതലുകൾ എടുക്കണം. കുഞ്ഞിനെ മാറി മാറി എടുക്കുകയോ, ചെറിയ ഒരു വടം പോലുള്ള ബന്ധനം കൊണ്ട് പരസ്പരം ബന്ധിപ്പിക്കുകയോ ഒക്കെ ആകാവുന്നതാണ്. ഒപ്പം തന്നെ എളുപ്പം തിരിച്ചറിയുവാൻ സാധിക്കുന്ന നിലക്കുള്ള കടുത്ത കളറുള്ള വസ്ത്രവും ഉപയോഗപ്രഥമായിരിക്കും. ഇത് കുഞ്ഞിനെ അറിയാത്തവർക്കും തിരച്ചിലിനു എളുപ്പത്തിൽ സഹായിക്കുന്ന ഘടകമാണ്. കുഞ്ഞിനെ സാധാരന വിളിക്കുന്ന വിളിപ്പേര്/ഓമനപ്പേര് ഉണ്ടെങ്കിൽ അതാണ് നാം മറ്റുള്ളവർക്കും നൽകേണ്ടത്. യഥാർത്ഥ പേര് വിളിച്ചാൽ  പരിചിതമല്ലാത് കൊണ്ട് തന്നെ അത് കേട്ട് കുട്ടികൾ വിളി കേൾക്കണമെന്നില്ല. പ്രായമായവരാണെങ്കിൽ അവരെ നമ്മുടെ ഇടയിൽ തന്നെ നടത്തുക. മുൻപിലോ. പിൻപിലോ ഇവർ സഞ്ചരിക്കുന്നത് വേണ്ടപ്പെട്ടവരുടെ നിയന്ത്രണങ്ങളിൽ നിന്ന് അകന്നുപോകുവാൻ സാധ്യതഏറെയാണ്.

ഏതായാലും നമ്മുടെ ചെറിയ അശ്രദ്ധകൾ പ്രിയപ്പെട്ടവരുടെ എന്നേന്നേക്കുമായ തിരോധാനത്തിന്നു കാരണമായിക്കൂടാ ദൈവേച്ഛ കാംക്ഷിച്ചു കൊണ്ട് നാം പുറപ്പെടുന്ന തീർത്ഥയാത്രകൾ ഒരിക്കലും മറക്കാനാകാത്ത ദുരന്തങ്ങളായി പരിണമികാതിരിക്കുവാൻ കൂടെയാത്രപുറപ്പെടുന്ന മാതാപിതാക്കളും, മക്കളുമാണ് ശ്രദ്ധിക്കേണ്ടത്. 

p.k.noufal
noufal76@gmail.com
pk_noufal@yahoo.com

5 comments:

 1. ഏതായാലും നമ്മുടെ ചെറിയ അശ്രദ്ധകൾ പ്രിയപ്പെട്ടവരുടെ എന്നേന്നേക്കുമായ തിരോധാനത്തിന്നു കാരണമായിക്കൂടാ… ദൈവേച്ഛ കാംക്ഷിച്ചു കൊണ്ട് നാം പുറപ്പെടുന്ന തീർത്ഥയാത്രകൾ ഒരിക്കലും മറക്കാനാകാത്ത ദുരന്തങ്ങളായി പരിണമികാതിരിക്കുവാൻ കൂടെയാത്രപുറപ്പെടുന്ന മാതാപിതാക്കളും, മക്കളുമാണ് ശ്രദ്ധിക്കേണ്ടത്.

  ReplyDelete
 2. നല്ല ലേഖനം, വിലയിരുത്തലും പ്രശ്നപരിഹാരസാധ്യതകളും നന്നായിത്തന്നെ എഴുതിയിട്ടുണ്ട്.
  തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോകുന്ന കേസുകൾ ഏത് അവസരത്തിലും സംഭവിയ്ക്കാം. പ്രായമായവരാണെങ്കിൽ മറ്റുള്ളവരുടെ സഹായം ചോദിക്കാനെങ്കിലും കെല്പുള്ളവരായിരിക്കും എന്ന ആശ്വാസമെങ്കിലും ഉണ്ടാവാം, കുട്ടികളുടെയും പ്രായമായവരുടേയും (പ്രത്യേകിച്ച് നിരക്ഷരരായവരുടെയോ യാത്രാപരിചയം അധികം ഇല്ലാത്തവരുടെയോ കാര്യത്തിൽ) മുൻകരുതലെടുക്കേണ്ടത് അത്യന്താപേക്ഷിതം തന്നെ. ഇതേ മുൻകരുതൽ സംഘത്തലവർക്കും അത്യാവശ്യം തന്നെയാണ്. ഉദാഹരണത്തിന് കൂട്ടം തെറ്റിപ്പോയത് ഗൃഹനാഥനാണെങ്കിലോ? അയാൾക്ക് അപകടം വല്ലതും സംഭവിച്ചാലോ? ഇക്കാര്യങ്ങൾ എല്ലാം കണക്കിലെടുത്ത് ആവശ്യത്തിനുള്ള ബദൽ സംവിധാനങ്ങൾ കരുതിവെച്ച് മാത്രമേ വലിയ ജനക്കൂട്ടം സമ്മേളിക്കാൻ സാധ്യതയുള്ളയിടങ്ങളിലേക്ക് പോകാവൂ.
  പൊതുവെ എന്റെ പേഴ്സിൽ എപ്പോഴും കൊണ്ടുനടക്കാറുള്ള ഒരു കഷ്ണം കടലാസുണ്ട്.
  In case of accidents…. Please contact... (ഭാര്യയുടെ മൊബൈൽ നമ്പർ).

  ReplyDelete
 3. sunil liyarath said in buzz
  - Dear Noufal,

  Hope this message would find you at at the best of your health and spirit.

  I read what you have posted in your blog about keeping / leaving the old and small children during Umra or Ziyaara.

  I have the following to suggest.

  Being a volunteer assisting the haj pilgrims in the holy sites during Hajj for many years, I can say that avoiding the old and infants is not a solution. Because, once you perform Umrah or Ziyara without any troubles and come back, you might feel that your old and children relatives have missed this great opportunity to be there and we do not know when can we visit the place for next time.

  Hence prepare well and make your own arrangements.

  Do not be panic, though often we get out of our control with such incidents. Be sure that Allah will support you.

  Educate all in your group with a peaceful approach (not terrify them) before starting the Tawaf and Saey (between Safa and Marva) entrust the responsibility of taking care of infants and old people, with someone strong and young (not young children) in your group. If possible and allowed (except in Ihraam), especially children may wear easily identifying clothes like very bright coloured dress etc for easy identification, since in Ihraam all are dressed in white.

  Move in groups, but not hinder the way of others, while you are performing others.

  The leader can keep something like an umbrella with a identification tag etc so that all others are able to follow him in Tawaf.

  Old and small children should have something like an ID which should be able to identify them immediately along with contact mobile phone numbers of the near and dear, when they are lost and found by someone.

  Make use of the wheel chairs to keep your children and very old with yourselves.

  Do not be in a hurry in such locations. Be calm and quiet and move sufficiently slow so that you are able to concentrate in your prayers.

  You can see that all the doors of both the masjids in Makkah (Haram) and Madeena (masjidunnabavi) have numbers. Let them be instructed to wait if they are lost to wait in front (outside) of a particular door number 1, 2 3,4 etc, so that they are easily found, after performing the Tawaf or Saey.

  Secondly, report to the police and there are many police outposts in and outside of Haram premises for this.

  In the near by shopping centre, there is lost and found office for children and they will take care of them with enough food and drink for the children.

  In Makkah and Madeena, most of the police officers are very smart and they can understand your children's nationality and language and will seek the help of others to find out their near and dear, if lost.

  Above All, pray to Allah the almighty and definitely he will not leave you in distress, as the place is a promised location of security and Balad Al Ameen.

  ReplyDelete
 4. ലിയാരത്..
  ഞാന്‍ അത്തരമൊരു അഭിപ്രായം വ്യക്തിപരമായി പറഞ്ഞെങ്ങ്കിലും അതിനു താഴെ
  എഴുതിയതും ശ്രദ്ധിച്ചിരിക്കുമല്ലോ?

  .

  "നമ്മുടെ നാടുകളിലെ അണുകുടുംബ വ്യവസ്ഥയിൽ കുഞ്ഞുങ്ങളെ വീട്ടിൽ സൂക്ഷിച്ചു പോകുക അത്രമാത്രം പ്രായോഗികവുമല്ല. പ്രായമായവാരാണെങ്കിൽ പലർക്കും സ്വന്തം യൌവന കാലഘട്ടത്ത് സാമ്പത്തിക ഭദ്രത ഇല്ലാത്തത് കൊണ്ടോ, മറ്റു കാരണങ്ങൾ കൊണ്ടോ ഒരു സ്വപ്നം മാത്രമായി കൊണ്ടു നടന്നിരുന്ന തീർത്ഥയാത്രകൾ.. പിന്നീട് മക്കളുടെ സഹായം കൊണ്ട് സഫലീകരിക്കപ്പെടുന്ന അവസ്ഥയാണ് ഏറെയും. അതുകൊണ്ട് തന്നെ പ്രായമായവരാണ് ഇന്ന് തീർത്ഥയാത്രക്ക് പുരപ്പെടുന്നവരിൽ ഏറെയും..അതുകൊണ്ട് തന്നെ സുരക്ഷിതത്വം ചൂണ്ടിക്കാണിച്ച് ഇവരെ ആളുകൾ തടിച്ച്കൂടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് തടയുകയും പ്രായോഗികമല്ല."

  ReplyDelete
 5. മികച്ച
  വിശദമായ
  അര്‍ത്ഥപൂര്‍ണ്ണമായ
  ഉപകാരപ്രദമായ
  ഒരു ലേഖനം.

  ReplyDelete