Saturday, April 16, 2011

പ്രിയപ്പെട്ട ചിത്ര ചേച്ചീ……..
തൃശൂർ ജില്ലയിലെ' പാവറട്ടി'യില്‍   വർഷങ്ങളായി ഒരു ഡോക്ടർ  പ്രാക്ടീസ് ചെയ്യുന്നുണ്ട്. സണ്ണി ഡോക്ടർ. ഏതാണ്ട് അൻപത്തിയഞ്ച് വയസ് പ്രായം. വളരെ നൈർമല്യത്തോടെ ആളുകളോട് ഇടപഴുകുന്ന സണ്ണി പഴയ ഒരു എം.ബി.ബി എസുകാരൻ ഡോക്ടറാണ്. മറ്റു  ഡിഗ്രികള്‍  ഒന്നുമില്ല. ഞങ്ങളുടെയൊക്കെ ‘ഫാമിലി ഡോകടർ’ എന്നു പറയാം. ലിവിനു നാട്ടിൽ പോയാൽ പേരു വീണ്ടും ഓർമ്മിപ്പിക്കേണ്ടതില്ല. അത്രമാത്രം പരിചിതമാണ്. എന്തെങ്കിലും സ്പെഷ്യലൈസ് ചെയ്യേണ്ട ചികിത്സ ആണെങ്കിൽ ഡോക്ടർ തന്നെ നല്ല ഡോക്ട്ടേഴ്സിന്റെ പേരുകൾ നിർദ്ദേശിച്ചു തരും. പരിചിതരാണെങ്കിൽ കത്തും തന്നു വിടും  സണ്ണി ഡോക്ടറുടെ ഒരു പ്രത്യേകഥ വളരെ ഡോസ് കുറഞ്ഞ മരുന്നേ എഴുതൂ എന്നതാണ്. അതും വളരെ കുറ്ച്ചു മാത്രം. ഞങ്ങളുടെ വീട്ടിലെ ചെറിയ കുഞ്ഞുങ്ങളെ വരെ സണ്ണിഡോക്ടറെയാണ് ഇടക്ക് കാണിക്കുക.  ‘ലിസ്റ്റ് മുഴുവൻ മരുന്നും,  മരുന്നിനു ആയിരങ്ങളുടെ വിലയുമില്ലെങ്കിൽ മരുന്നു കടക്കാരൻ എന്ത് വിചാരിക്കും. നാട്ടുകാർ എന്തു വിചാരിക്കും’ എന്ന് ചിന്തിക്കുന്നവർക്ക് ഒരിക്കലും സണ്ണി നല്ലൊരു ഡോക്ടർ അല്ല. എന്നാൽ രോഗത്തിനു മാത്രം മരുന്ന് കഴിക്കുവാൻ തല്പരരായവർക്ക് സണ്ണിഡോക്ടർ എന്നും നല്ലൊരു ആശ്വാസമാണ്.

സണ്ണിഡോകടർക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷെ അവരുടെ തീരുമാനമായിരിക്കാം. ഡോക്ടർ ദമ്പതികളുടെ മുഴുവൻ ലാളനയും, പ്രതീക്ഷയുമേറി ആ കുട്ടി വളർന്നു വലുതായി വിവാഹിതയായി. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു. ഒരസുഖം ബാധിച്ച് ഡോക്ടറുടെ ഏകമകൾ മൂന്നു വർഷം മുൻപെ മരണമടഞ്ഞു. സാധാരണ നിലക്കുള്ള ഒരു ചെക്കപ്പിനു പോയപ്പൊഴായിരുന്നു മാരകമായ അസുഖത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. സമയം ഏറെ വൈകിയിരുന്നു. നാട്ടിൽ നിന്ന് ഉമ്മ ഈ വാർത്ത വിളിച്ചു പറഞ്ഞപ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു അനുഭവപ്പെട്ടത്. ഏക മകൾ, മാത്രമല്ല ഡോക്ടറുടെ പ്രായം ഏതാണ്ട് അൻപതിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇനി എന്താണവരുടെ ജീവിതത്തിൽ അവശേഷിക്കുന്ന പ്രതീക്ഷകൾ?? എന്നാണ് മനസ്സിൽ വന്നത്.  എന്നാൽ ദൈവഹിതം ഇവിടെയും പ്രതീക്ഷകൾക്കപ്പുരത്തായിരുന്നു.

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ പതിവു സന്ദർശനത്തിനായി ഡോകടറുടെ വീട്ടിൽ പോയി. പതിവിനു വിപരീതമായി ഡോക്ടർ അന്ന് വളരെയധികം സന്തോഷത്തിലായിരുന്നു. മടിച്ച് മടിച്ച് “എന്താണ് കുടുബ വിശേഷങ്ങൾ? ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്” എന്ന് ചോദിച്ചു. ഡോക്ടർ ചിരിച്ചുകൊണ്ട് മുൻപിലിരുന്ന പൊതിയിൽ നിന്ന് ഒരു പിടി മിട്ടായി വാരി എനിക്ക് നൽകിക്കൊണ്ട് പറഞ്ഞു. “നൌഫൽ, എന്റെ മകളെ ദൈവം വിളിച്ചു, അവൾ സ്വർഗ്ഗത്തിലിരുന്നു കൊണ്ട് എനിക്ക് ഒരു മകനെ സമ്മാനിച്ചിരിക്കുന്നു. ഇന്നലെ എന്റെ ഭാര്യ പ്രസവിച്ചു. ആൺകുഞ്. ഇത് തീർച്ചയായും എന്റെ മകൾ കൊടുത്തയച്ച സമ്മാനം തന്നെ” എന്ന്. വല്ലാത്തൊരു അവസ്ഥയായിരുന്ന അത്. ജിവിതത്തിന്റെ സായന്തനത്തോടടുക്കുംപോള്‍ തന്നെ ദൈവം നന്മ നിരഞ്ഞ ആ ഡോക്ടർക്ക് നൽകിയ അനുഗ്രഹത്തിന്നു മനസ്സ നന്ദി പറഞ്ഞു.

പറഞ്ഞു വന്നത് മലയാളികളുടെ സ്വന്തം ചിത്രചേച്ചിയുടെ ഒരേയൊരു മകൾ എട്ടുവയസുള്ള നന്ദനയുടെ ആകസ്മികമായ വിടവാങ്ങൽ അവരെ ഇഷ്ടപ്പെടുന്നവരിൽ ഉണ്ടാക്കിയ വ്യഥ ചെറുതല്ല. വിവാഹശേഷം 15 വര്‍ഷം കാത്തിരുന്നാണു വിജയശങ്കര്‍-ചിത്ര ദമ്പതികള്‍ക്കു കുഞ്ഞുണ്ടായത്‌. നന്ദന ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിനിയായിരുന്നു. എന്തു ചെയ്യാം.. ദൈവഹിതം അങ്ങിനെയാണ്. ആഗ്രഹിക്കുന്നതും, പ്രതീക്ഷിക്കുന്നതുമാകില്ല ദൈവം പലപ്പൊഴും നമുക്ക് നൽകുക. അവരുടെ ദുഖത്തിൽ പങ്കു ചേരുന്നതോടൊപ്പം തന്നെ, ഡോക്ടർ സണ്ണിയുടെ ജിവിതത്തിലുണ്ടായ പരീക്ഷനങ്ങളും ഒടുവിൽ ദൈവം നൽകിയ അനുഗ്രഹവും അവരെ ഒർമ്മപ്പെടുത്തുന്നു.  ഡോക്ടർ മകൻ ഉണ്ടായ വിവരം എന്നോട് പറയുമ്പോൾ മുഖത്ത് കണ്ട സന്തോഷം ഇന്നും മനസ്സിൽ ഉണ്ട്.  


“ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയ പാട്ടുകാരീചേച്ചിയുടെയും കുടുംബത്തിന്റെയും ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
 അതെ സമയം ഇത് ജീവിതയാത്രയുടെ അവസാന ഘട്ടമല്ല.പ്രതീക്ഷയുടെ കണങ്ങൾ നഷ്ടപ്പെടുവാന്‍  ഒരിക്കലും ഇടവരരുത് . ഡോകടർ സണ്ണിയുടെ പ്രയാസം നിറഞ്ഞ  ജിവിതത്തിന്റെ അവസാന കാലത്ത്    ദൈവം നല്‍കിയ  സമ്മാനം പോലെ അപ്രതീക്ഷിതമായ സന്തോഷം നിങ്ങളൂടെ ദാമ്പത്യത്തിന്നു ദൈവം നൽകുമെന്ന് തന്നെ നമുക്ക് ആശിക്കാം. ഞങ്ങൾ പ്രാർത്ഥിക്കുന്നു...”

16 comments:

 1. “മലയാളികളുടെ പ്രിയങ്കരിയായ പാട്ടകാരീ…നിങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. അതെ സമയം ഇത് ജീവിതയാത്രയുടെ അവസാന വാക്കല്ല…പ്രതീക്ഷയുടെ കണങ്ങൾ ഒരിക്കലും ഇല്ലാതാവരുത്. ഡോകടർ സണ്ണിയുടെ പരീക്ഷണഘട്ടത്തിന്നൊടുവിൽ നൽകപ്പെട്ട സമ്മാനം പോലെ അപ്രതീക്ഷിതമായ സന്തോഷം നിങ്ങളൂടെ ദാമ്പത്യത്തിന്നു ദൈവം നൽകുമെന്ന് തന്നെ നമുക്ക് ആശിക്കാം

  ReplyDelete
 2. നന്നായി പുലരി.
  ഒരു പ്രാര്‍ത്ഥന പോലെയുള്ള കുറിപ്പ്.
  പതിവ് അനുശോചന പോസ്റ്റുകളില്‍ നിന്നും വിത്യസ്ഥം

  ReplyDelete
 3. ദു:ഖത്തിൽ പങ്കു ചേരുന്നു...

  ReplyDelete
 4. പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയിട്ടും വിനയം കൈവിടാത്ത ചിത്രയോടൊപ്പം ആ‍യിരങ്ങളുടെ പ്രാർത്ഥനയുണ്ട്.

  ReplyDelete
 5. ശരിക്കും വല്ലാത്ത സങ്കടം തോന്നി അതറിഞ്ഞപ്പോൾ.

  ReplyDelete
 6. ദൈവം കരുണ കാണിക്കാതിരിക്കില്ല....പ്രാർത്ഥനയോടെ

  ReplyDelete
 7. Excellent Optimistic note....This positive note could reduce d grief.Keep up d good work.

  ReplyDelete
 8. നന്നായി പുലരീ ...
  അര്‍ത്ഥപൂര്‍ണമായ വരികള്‍ ...
  ചിത്രയുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു.

  ReplyDelete
 9. പ്രാർത്ഥനയുണ്ട്..ഒട്ടേറെ.

  ReplyDelete
 10. എന്ത് ചെയ്യാ‍മ്..വിധി , അതിനെ തടുക്കാൻ ആർക്കുമാവില്ല.
  പ്രാർത്ഥന തന്നെ പരിഹാരം..
  പ്രാർത്ഥന പോലെ ഈ കുറിപ്പും ..നന്നായി

  ReplyDelete
 11. ജന്നിയന്താവിന്റെ കാരുണ്യത്തില്‍ നിങ്ങള്‍ നിരാശരാവരുത്(قرءان

  അവന്‍ കരുണാമയനത്രേ

  ചിത്രയുടെ പുഞ്ചിരി മായാതിരിക്കട്ടെ

  പോസ്റ്റ്‌ അവസരോചിതമായി
  ഭാവുകങ്ങള്‍

  ReplyDelete
 12. ടി. വി. യില്‍ വാര്‍ത്ത കണ്ടതും സങ്കടം തോന്നി. ഒന്നര പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്ന് ശേഷം ഉണ്ടായ കണ്‍മണിയാണ് ഓര്‍ക്കാപ്പുറത്ത് നഷ്ടപ്പെട്ടത്. സദാ പുഞ്ചിരി തൂകി കാണുന്ന ചിത്രയ്ക്ക് എങ്ങിനെ ഈ വിയോഗം സഹിക്കാന്‍ കഴിയുമെന്ന് ആശങ്ക തോന്നി. ദൈവം അവര്‍ക്ക് മനോധൈര്യം നല്‍കട്ടെ. എല്ലാ നന്മകളും അവര്‍ക്ക് ഉണ്ടാവട്ടെ.

  ReplyDelete
 13. sankada pedunnillaaa praarthikunnu eni oru ponnomana koodi daivam tharatte annu

  ReplyDelete