Thursday, April 7, 2011

ആന്റിയമ്മ മരിച്ചേ… ആന്റിയമ്മ മരിച്ചേ……


ആന്റിയമ്മ മരിച്ചേ ആന്റിയമ്മ മരിച്ചേ……

കഴിഞ്ഞ നാലു മാസമായി താമസിക്കുന്ന റൂമിലെ സഹമുറിയൻ അഹമ്മദ്ക്ക ഒരു ടീവി അഡിറ്റാണ്. സെയിൽസ് റെപ്രെസെന്റേറ്റീവായി ജോലി ചെയ്യുന്ന അഹമ്മദ്ക്ക ആകെ ജോലി ചെയ്യുന്ന സമയം കാലത്ത് എട്ടര മണി മുതൽ പതിനൊന്നര വരെയും ഉച്ച തിരിഞ്ഞു നാലര മുതൽ ഏതാണ്ട് അഞ്ചര വരെയുമാണ്. ഈ സമയം കഴിഞ്ഞാൽ ബാക്കി സമയം മുഴുവൻ ടീവിക്കു മുൻപിൽ തന്നെ. ഒരൊറ്റ കിടപ്പാണ്, തിരിയാതെ മറിയാതെ. ഇടക്ക് പരസ്യം വന്നാൽ മാത്രം എഴുന്നേറ്റു പിന്നോട്ട് നോക്കി നോക്കി പോയി പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കും. പരസ്യം അവസാനിക്കുമ്പോഴേക്ക് ആൾ ബെഡ്ഡിൽ തിരിച്ചെത്തിയിരിക്കും. വാർത്ത ഒഴികെ എന്തും കാണാമെന്ന നിലപാടാണ് അഹമ്മദ്ക്കാക്കുള്ളത്. അത് എന്തു ചവറുമാകട്ടെ.

ഒന്നൊഴിവില്ലാതെ എല്ലാ സീരിയലും അഹമ്മദ്ക്ക കാണും. സീരിയൽ കാണുവാനായി അടിയന്തിരജോലി ഉണ്ടെങ്കിൽ പോലും അതെല്ലാം ഉപേക്ഷിച്ചു കൊണ്ട് ഓടിക്കിതച്ചെത്തും. ഒരിക്കൽ അഹമ്മദ്ക്ക ജോലി ചെയ്യുന്ന കമ്പനിക്ക് സാമാന്യം നല്ല ഓർഡർ ലഭിച്ചു. അഹമ്മദ്ക്കാടെ ശ്രമഫലമായി തന്നെ. മിനിസ്ട്രിയിൽ അതിന്റെ ഇൻസ്റ്റാലേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്നിടയിൽ ആൾ റൂമിൽ തിരിച്ചെത്തി. എന്താണ് അഹമ്മദ്ക്ക ഇത്ര പെട്ടെന്ന്? എന്നു ചോദിച്ചപ്പൊൾ ലഭിച്ചത് രസകരമായ മറുപടിയായിരുന്നു. “ഇൻസ്റ്റാലേഷൻ നാളെയും നടത്താം. സീരിയൽ ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ കാണുവാൻ സാധിക്കില്ല” മാത്രമല്ല എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ തീയേറ്ററിൽ പോയി സിനിമ കാണും. തിരിച്ചു വന്നു വീണ്ടും ബെഡ്ഡിൽ തന്നെ നീണ്ടു നിവർന്നു കിടക്കും. ചാനൽ സിനിമക്കായി. അഹമ്മദ്ക്ക ആളൊരു മോഹൻ ലാൽ ഫാനാണ്. ലാലിന്റെ ചവരു പടങ്ങൾ പോലും വളരെ രസകരമായി ആസ്വാദിച്ച് കാണും. ചാനലിൽ ഇടക്കിടക്ക് വരുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘വാമനപുരം ബസ് റൂട്ട്’ എന്ന ചിത്രത്തിലെ ‘ഒന്നംകിട‘ തമാശയൊക്കെ ആസ്വാദിച്ച് ചിരിക്കുന്ന അഹമ്മദ്ക്കാനെ ഒന്നു നേരിൽ കാണുക തന്നെ വേണം. എന്നിട്ട് പറയും “ലാലേട്ടനു മാത്രമേ ഇതെല്ലാം ചെയ്യുവാൻ പറ്റൂ” എന്ന്. അതുപോലെ മോഹൻ ലാലിന്റെ അടുത്തു റിലീസായ സിനിമ ‘ഖാണ്ഢഹാർ‘ അഹമ്മദ്ക്ക തിയേറ്ററിൽ പോയി കണ്ടു വന്നിട്ടു പറയുകയാണ്, ‘എന്താ ലാലേട്ടന്റെ പെർഫോമൻസ് ഒറ്റക്കല്ലേ ഫളൈറ്റ് പറത്തിയത് അവസാന രംഗങ്ങളിൽ ആളുകൾ എഴുന്നേറ്റുനിന്ന് കയ്യടിക്കുകയായിരുന്നു” ഈ പാടം നാട്ടിൽ നിന്നു കണ്ടുവന്ന സിയാദിന്റെ മറുപടി രസകരമായിരുന്നു. “കാണികളല്ല, അഹമ്മദ്ക്ക ഒറ്റക്കായിരിക്കും എഴുന്നേറ്റ് കയ്യടിച്ചിട്ടുണ്ടാകുക. കാരണം ക്ലൈമാക്സ് മുഴുവൻ കാണുവാനുള്ള ക്ഷമ അഹമ്മദ്ക്കാക് മാത്രമേ ഉണ്ടാകൂ” എന്നു. അഹമ്മദ്ക്കാക്ക് അൻപതഞ്ച വയസായി. ഇപ്പോഴും ലാലേട്ടൻ എന്നേ വിളിക്കൂ. തൊട്ടപ്പുറത്ത് റൂമിൽ ഒരു മമ്മൂട്ടി ഫാനുണ്ട്. ഞങ്ങളുടെ പ്രധാന പരിപാടി ഇവരെ തമ്മിൽ പിരികയറ്റുകയാണ്. മമ്മൂട്ടിയുടെ ഡാൻസും, കോമഡിയുമൊക്കെ പറഞ്ഞ് അവനെ ഒന്നു ചൂടാക്കും. പിന്നെ ഇവർ തമ്മിൽ തല്ലാണ്.

റൂമിൽ താമസിക്കാനെത്തിയ സമയത്ത് ടീവി നിറുത്തുന്ന സമയത്തെ ചൊല്ലി അല്പം പ്രയാസങ്ങൾ ഉണ്ടായിരുന്നു. പാതിരാവരെ വരെ ടീവി കണ്ടുകൊണ്ടിരുന്ന അഹമ്മദ്ക്കാക്ക് കൂട്ടായി ഞാനെത്തുമ്പോൾ അത് ഇത്രമാത്രം പാരയാകുമെന്ന് അഹമ്മദ്ക്ക ഒരിക്കലും വിചാരിച്ചിരിക്കില്ല. ഒറ്റ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതു കാരണം രാവിലെ ഞാൻ പോയാൽ വരിക വൈകുന്നേരമാകും. അഹമ്മദ്ക്കയാണെങ്കിലോ ഉച്ചക്ക് വന്നാൽ നന്നായിട്ടോന്നു ഉറങ്ങുകയും ചെയ്യും. അതുകൊണ്ടു തന്നെ രാത്രി എത്ര വൈകി കിടന്നാലും അഹമ്മദ്ക്കാക് ഒരു പ്രശനവുമില്ല. ഞാൻ വരുന്നതിനു മുൻപെ പുലർച്ചെ നാലുമണിവരെയൊക്കെ ടീവി കണ്ടു ഇരിക്കുമായിരുന്നുവത്രെ. എനിക്കാണെങ്കിൽ ആറുകൊല്ലത്തോളമായി പതിനൊന്നു മണിക്കു മുൻപെ കിടക്കുന്നത് ശീലമായി മാറിയിരുന്നു. പുലർച്ചക്ക് പ്രഭാത നമസ്ക്കാരത്തിന്നു എഴുന്നേൽക്കുകയും വേണം. രാത്രി പതിനൊന്നു മണിക്ക് ടീവി നിറുത്തി കിടക്കണം എന്ന് ഞാൻ പറഞ്ഞപ്പൊൾ, അർദ്ധമനസാൽ അഹമ്മദ്ക്ക സമ്മതിക്കുകയും എന്നാൽ മിക്കദിവസവും സമയം തെറ്റിക്കുകയും ചെയ്തുകൊണ്ടിരുന്നു. നിവൃത്തി ഇല്ലാതെ വന്നപ്പോൾ അല്പം കർശനമായി തന്നെ അഹമ്മദ്ക്കാട് വിഷയം അവതരിപിച്ചു. ഇപ്പോൾ പതിനൊന്നുമണിക്ക് മുൻപെ ടീവി ഓഫ് ചെയ്ത് കിടക്കുവാൻ തുടങ്ങും. ഈ ഒരു വിഷയത്തിലുള്ള പ്രത്യേകഥ ഒഴിച്ചാൽ അഹമ്മദ്ക്ക ആൾ നല്ല കമ്പനിയാണ്.


ഞാൻ നേരിട്ട പ്രധാന പ്രശ്നം എന്തെന്നു വെച്ചാൽ ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തുന്ന സമയത്താണ് സീരിയലുകൾ ആരംഭിക്കുന്നത് എന്നതാണ്. അത് ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ട് നിൽക്കും. അസഹനീയമായ സീരിയൽ കാണുകയെന്നത് സാമാന്യബുദ്ധിയെ ചോദ്യം ചെയ്യലാണ്, എന്നൽ തന്നെ ഇത്രസമയം റൂമിൽ നിന്ന് മാറിനിൽക്കലും പ്രായോഗികമല്ല. സീരിയൽ വധത്തിൽ നിന്നും രക്ഷെപ്പെടുക എന്ന ഉദ്ദേശ്യത്തോടെ ആ സമയത്ത് തന്നെ നാട്ടിലേക്ക് ഫോൺ വിളിക്കുവാൻ തുടങ്ങും. എന്നാലും കുറെയൊക്കെ കണ്ണിൽ പെടും. അങ്ങിനെ ‘പാരിജാതം’ എന്ന സീരിയലിന്റെ തീക്ഷണമായ കഥ ഏതാണ്ട് പിടികിട്ടി. ഗൾഫിൽ ഏഷ്യാനെറ്റ് മിഡിൽ ഇസ്റ്റാണല്ലോ ലഭിക്കുന്നത്? നാട്ടിലേക്ക് വിളിക്കുന്ന സമയത്ത് ഇവിടെ പാരിജാതത്തിന്റെ ശബ്ദം ആയിരിക്കും. ഫോൺലൂടെ ദിവസവും ഈ മ്യൂസിക് കേൾക്കുന്ന ഭാര്യ പറയുക.”പെണ്ണുങ്ങൾ പോലും ആ സീരിയൽ ഇപ്പോൾ കാണുന്നില്ല, അവിടെ ആരാണ് ഇത് ഇത്രയും താല്പര്യത്തോടെ ഇത് കാണുന്നത്“ എന്നാണ്.
അച്ച്ചന്റെ രണ്ടാം ഭാര്യ, നായകന്റെ കാമുകിയുടെ അതേ കോലമുള്ള അനിയത്തി, അവിഹിത ഗർഭം, കല്യാണം, രണ്ടാനമ്മയുടെ പീഢനം, ആറു വയസുള്ള കുട്ടിയുടെ ലോകോത്തര ചിന്തകൾ, ആന്റ്റിയമ്മയുടെ ഒരിക്കലും അവസാനിക്കാത്ത ഗൂഢാലോചനകൾ.. ഭർത്താവിനെ വെടിവെച്ചു കൊല്ലൽ, ബിസിനസ് സാമ്രാജ്യം പിടിച്ചടക്കാൽനായകനും നായികയുടെ വഴിപിരിയൽ. കൂടിച്ചേരൽ അവസാനം കാൻസർ പിടിച്ച് ആന്റിയമ്മ എന്ന വില്ലത്തിയുടെ മരണം. ആയിരം എപ്പിസോഡുകൾ പിന്നിട്ട പാരിജാതം എന്ന ജനപ്രിയ സീരിയലിന്റെ ചേരുവയാണ് മേല്പറഞ്ഞത്.ഏതായാലും ആന്റിയമ്മയെ കാൻസർ പിടിപ്പിച്ച് കൊന്നിട്ടാണെങ്കിലും പാരിജാതം അവസാനിപ്പിച്ചത് നന്നായി. ചാനൽ പ്രക്ഷേപണ രംഗത്ത് ഏറ്റവും ജനപ്രിയ സീരിയലായിരുന്നുവത്രെ പാരിജാതം. മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ജനപ്രിയമെന്നവകാശപ്പെടുന്ന ഇത്തരം മൂന്നാം കിട കഥകൾക്കും, കഥാപാത്രങ്ങൾക്കും മലയാളികളുടെ സ്വീകരണമുറിയിൽ എത്രമാത്രം പ്രാധാന്യം ഉണ്ടെന്നറിയുമ്പോഴാണ് മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തോത് മൻസ്സിലാകുന്നത്. കേരളീയ ജിവിതത്തിന്റെ എന്തെങ്കിലും തരത്തിലുള്ള നേർചിത്രങ്ങളാണോ ഇത്തരം സീരിയലുകളിൽ വിഷയമാകുന്നത്? പാതിരാത്രിയിൽ വരെ ഫുൾ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി നടക്കുന്ന കൊച്ചമ്മമ്മരുടെ കുശുമ്പും, വാശിയും, മൂനാം കിട പ്രതികാരവുമൊക്കെയാണോ ഒരു സമൂഹത്തിന്റെ ആസ്വാദന ശേഷിയുടെ അളവുകോൽ? മനസ്സിലാക്കിയിടത്തോളം സ്ത്രീകൾ തന്നെയാണ് മിക്ക കഥകളിലെയും വില്ലത്തിമാർ. ഈ വില്ലത്തിമാരുടെ പരപുരുഷ ബാന്ധവവും, ഗൂഢാലോചനകളും, കുതന്ത്രങ്ങളുമൊക്കെയാണ് മലയാളി സ്ത്രീകൾ സ്വന്തം സ്വീകരണമുറിയിരുന്ന് എല്ലാ ദിവസവും മനസ്സിലേക്ക് പറിച്ചു നടുന്നത്. എന്നും കാണുന്ന ഇത്തരം കഥാപാത്രങ്ങളുടെ സ്വാധീനം പിന്നീട് സ്വന്തം ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ സന്നിവേശിക്കപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.. കേരളത്തിൽ വർദ്ധിച്ചുവരുന്ന അനാരോഗ്യകരമായ കുടുംബാന്തരീക്ഷത്തിന്നു ഇത്തരം സീരിയലുകളുടെ സംഭാവനകളും ചെറുതല്ല. ഒരു സിനിമ റിലീസ് ചെയ്യണമെങ്കിൽ ഗവണ്മെന്റെ നൽകൂന സെൻസർ സർട്ടിഫികറ്റ് ആവശ്യമാണ്. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ മനുഷ്യന്റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്ത്, കണ്ണീരും, വഞ്ചനയും,അവിഹിത ബാന്ധവവും നിരന്തരം അടിച്ചേൽ‌പ്പിക്കുന്ന ഇത്തരം ചാനൽ സീരിയലുകൾക്ക് സർക്കാർ തലത്തിലുള്ള നിയന്ത്രണം ആവശ്യമല്ലേ?

34 comments:

 1. ഒരു സിനിമ റിലീസ് ചെയ്യണമെങ്കിൽ ഗവണ്മെന്റെ നൽകൂന സെൻസർ സർട്ടിഫികറ്റ് ആവശ്യമാണ്. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ മനുഷ്യന്റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്ത്, കണ്ണീരും, വഞ്ചനയും,അവിഹിത ബാന്ധവവും നിരന്തരം അടിച്ചേൽ‌പ്പിക്കുന്ന ഇത്തരം ചാനൽ സീരിയലുകൾക്ക് സർക്കാർ തലത്തിലുള്ള നിയന്ത്രണം ആവശ്യമല്ലേ?
  You might also like:

  ReplyDelete
 2. ഇതൊക്കെ കണ്ടു കണ്ട്‌ സ്ത്റീ പീഡനം ഒക്കെ ആള്‍ക്കാറ്‍ക്കു തമാശ ആയി , കുഞ്ഞാലിക്കുട്ടി ഒക്കെ ജേ പിയെ പോലെ ആണത്തമുള്ളവനും

  ഇതൊന്നും അറിയാതെ പീഡകരെ അകത്താക്കും അകത്താക്കും എന്നു പറഞ്ഞു വോട്ട്‌ പിടിക്കാനിറങ്ങുന്നവരുടെ കാര്യം വിഷമസ്ഥിതി

  ഇന്നു മൂന്നു പെറ്റവറ്‍ ക്കു പോലും ഒരു അഫയറ്‍ അല്ലെങ്കില്‍ അറ്റ്‌ ലീസ്റ്റ്‌ ഒരു മൊബൈല്‍ ലവറ്‍ ഇല്ലെങ്കില്‍ പിന്നെ എന്തു പരിഷ്കാരം എന്ന ചിന്തയാണു

  ReplyDelete
 3. പാരിജാതം എനിക്കിഷ്ട്ടപ്പെട്ട സീരിയല്‍ ആണ്..ഇപ്പോള്‍ കുറച്ച് നാളായി കാണാന്‍ കഴിയാറില്ലെങ്കിലും,ഈയടുത്ത കാലത്ത് കണ്ട നല്ല സീരിയലില്‍ ഒന്നാണത്...ആന്റിയമ്മ മരിച്ചോ? കഷ്ട്ടമായി:(

  ReplyDelete
 4. Auseelan
  ചാനൽ സംസ്ക്കാരം സമൂഹത്തെ അത്തരത്തിലേക്കാണ് കൊണ്ടു പോകുന്നത്. ‘വിശുദ്ധി‘ എന്ന പഥത്തിന്നു ഇന്നു മാർകറ്റ് നഷ്ടമായിരിക്കുന്നു എന്നു വേണം പറയാൻ.

  ReplyDelete
 5. ജാസ്മികുട്ടി..
  എന്തു ചെയ്യാം ആന്റിയമ്മയെ സംവിധായകനും, ചാനൽ അറ്റികൃതരും കൂടെ കാൻസർ പിടിപ്പിച്ചു കൊന്നു കളഞ്ഞു.... ദുഷ്ടനമാർ…. അങ്ങിനെ സീരിയലും അവസാനിച്ചു... ആന്റിയമ്മയുടെ പ്രേതം മുഖ്യകഥാപാത്രമാകുന്ന ഒരു സീരിയലിനെ കുറിച്ച്ചാനൽ അലോചിക്കുന്നുണ്ടത്രെ… ജെ.പി യുടെ ശരീരത്തിൽ കയറിപറ്റുന്ന ആന്റിയമ്മയുടെ പ്രേതം…

  എവിടെ വെച്ചാണു കണ്ടവസാനിപ്പിച്ചത് എന്ന് പറഞ്ഞാൽ ബാക്കി കഥ കമന്റിലിടാം.. ഹാ..ഹ്

  ReplyDelete
 6. എന്നാലും രക്ഷയില്ലല്ലോ . വേറൊരെണ്ണം കയറി വരില്ലേ. ആന്റിയോ അമ്മാവവാണോ ഒക്കെ.
  പിന്നെ പറഞ്ഞ പോലെ പ്രേതമായി വരാനുള്ള ചാന്‍സ് തള്ളികളയാന്‍ പറ്റില്ല :)
  കാണ്ഡഹാര്‍ ഓക്കേ പറഞ്ഞാലും വാമനപുരം ബസ് റൂട്ട് ബ്ലോക്ക് ബസ്റ്റര്‍ ആക്കിയല്ലോ. അതിനെക്കാളും ഭേദം സീരിയലാ .

  ReplyDelete
 7. ചെറുവാടീ..
  ചാനലുകൾക്ക് എല്ലാം ബ്ലോക്ക്ബസ്റ്റർ ആണ്…ഇനി ഡിക്ഷനറി അതികൃതരോട് പോയി ബ്ലോക്ക്ബസ്റ്റർ എന്ന പഥത്തിന്റെ അർത്ഥമൊന്നു മാറ്റാൻ പറയണം

  ReplyDelete
 8. ഒരു വര്‍ക്ഷം നായിക അവിഹിത ഗര്‍ഭം ആയിട്ട് നടന്ന സീരിയല്‍ അല്ലെ ദൈവമേ തീര്‍ന്നല്ലോ ആശ്വാസം

  ReplyDelete
 9. ഫെനില്‍
  ഒരു വർഷം ഗർഭമായി നടന്നിട്ടും നായികയുടെ വയർ അല്പം പോലും മുന്നോട്ടു വന്നിരുന്നില്ല എന്നാണ് അന്ന് കണ്ടിരുന്നവർ പറയുന്നത്.. ഈ ടെക്നിക് എതാണെന്ന് അറിഞ്ഞാൽ അതു വൈദ്യശാസ്ത്രത്തിന്ന് ലഭിക്കുന്ന ഏറ്റവും നല്ല സംഭാവനയായിരിക്കും അത്, ലവണ തൈലം പോലെ എന്തെങ്കിലും തൈലമോ മറ്റോ ആണോ എന്ന് സംവിധായകനോട് ചോദിക്കാമായിരുന്നു.

  ReplyDelete
 10. സീരിയൽ കാണാറില്ല. അതിന്റെ പരസ്യം പോലും.

  ReplyDelete
 11. ഇനി ശരിക്കും അങ്ങിനെ ഒരു മരുന്ന് ഉണ്ടോ :) :) :)

  ReplyDelete
 12. മുകളിലെ കമ്മന്റിനു മറുപടി വേണ്ടാ ട്ടോ

  ReplyDelete
 13. മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ജനപ്രിയമെന്നവകാശപ്പെടുന്ന ഇത്തരം മൂന്നാം കിട കഥകൾക്കും, കഥാപാത്രങ്ങൾക്കും മലയാളികളുടെ സ്വീകരണമുറിയിൽ എത്രമാത്രം പ്രാധാന്യം ഉണ്ടെന്നറിയുമ്പോഴാണ് മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തോത് മൻസ്സിലാകുന്നത്....വേറൊരു സീരിയലില്‍ നാല് വര്ഷം ആണ് പ്ലസ്‌ ടു പഠിക്കുന്നത് എന്തേ

  ReplyDelete
 14. ഈ സീരിയലുകള്‍ നാട്ടിന്‍പുറങ്ങളിലെ ശുദ്ധരായ ഗൃഹ നായികമാരെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും അത് അവര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഉണ്ടാകുകയും ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരു സീരിയലിന് വിഷയമാണ്.
  ദുഷ്ട ലാക്കോടെ അയക്കപ്പെടുന്ന മിസ്കാള്‍ അറ്റന്റ് ചെയ്ത് വലയില്‍ പെടുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ഈ സീരിയലില്‍ അടിക്റ്റ് ആയവര്‍ ആണെന്ന് എന്റെ നിരീക്ഷണത്തില്‍ ബോദ്ധ്യപ്പെട്ട ഒരു സത്യമാണ്.

  ReplyDelete
 15. ആചാര്യൻ.
  പ്ലസ് ടൂ അല്ല പ്ലസ് സിക്സ് ആണെന്ന് തോന്നുന്നു

  sherriff kottarakara
  കുറച്ചു മുൻപെ പാസഞ്ചർ എന്നു പറയുന്ന ഒരു സിനിമ കണ്ടിരുന്നു. ദേവീ മഹാത്മ്യം എന്ന ഒരു സീരിയലിന്റെ സമയത്തെ നായകന്റെ അമ്മയുടെ വികാരതീവ്രത അതിൽ വ്യക്തമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഭക്തിസീരിയൽ എന്ന പെരിൽ പടച്ചു വിടുന്ന പൈങ്കിളി കഥകൾ വരെ ദൈവീകമാണെന്ന് സമൂഹം വിശ്വാസിക്കപ്പെടുകയാണ്

  ReplyDelete
 16. എന്തോന്ന് ആന്റിയമ്മ..ആരാത്..?

  ReplyDelete
 17. മറ്റു പരിപാടികൾക്കിടയിൽ പരസ്യം വരുമ്പോൾ മാറ്റിനോക്കുമ്പോൾ സീരിയലിന്റെ ഓരോ കഷണങ്ങൾ കാണുമ്പോൾ വിചാരിക്കാറുണ്ട്, നല്ല മനുഷ്യരാരുമില്ലേ ഇതിലൊന്നും, എന്നു്.

  ReplyDelete
 18. ഈ സീരിയലുകളിലെ നടീ നടന്മാരെ കാണുമ്പോള്‍ തോന്നാറുണ്ട്, ഇവരേതോ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന്! നിങ്ങളെപ്പോഴെങ്കിലും മുഷിഞ്ഞൊരു വേഷത്തില്‍ ഹെവി മേക്കപ്പില്ലാതെ അവരെ കണ്ടിട്ടുണ്ടോ?

  ReplyDelete
 19. ആ മേക്കപ്പെല്ലം ഒരു തരം വിപണന തന്ത്രമാണ്. വീട്ടമ്മമാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുവാൻ സാധാരണ വേഷത്തേക്കാൾ നല്ലത് മൂന്നിഞ്ച് കനമുള്ള മേക്കപ്പും, സ്ലീവ്ലസ് ബ്ലൌസും, വർണ്ണക്കഴചകളുള്ള സാരിയും ആനെന്ന് സംവിധായകനും, ചാനൽ മുതലാളിമാർക്കും നല്ലവണ്ണമറിയാം.

  ReplyDelete
 20. >>>മനസ്സിലാക്കിയിടത്തോളം സ്ത്രീകള്‍ തന്നെയാണ് മിക്ക കഥകളിലെയും വില്ലത്തിമാര്‍. ഈ വില്ലത്തിമാരുടെ പരപുരുഷ ബാന്ധവവും, ഗൂഢാലോചനകളും, കുതന്ത്രങ്ങളുമൊക്കെയാണ് മലയാളി സ്ത്രീകള്‍ സ്വന്തം സ്വീകരണമുറിയിരുന്ന് എല്ലാ ദിവസവും മനസ്സിലേക്ക് പറിച്ചു നടുന്നത്. എന്നും കാണുന്ന ഇത്തരം കഥാപാത്രങ്ങളുടെ സ്വാധീനം പിന്നീട് സ്വന്തം ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ സന്നിവേശിക്കപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനാരോഗ്യകരമായ കുടുംബാന്തരീക്ഷത്തിന്നു ഇത്തരം സീരിയലുകളുടെ സംഭാവനകളും ചെറുതല്ല. <<<<
  പുലരി കഥയറിയാതെ ആട്ടം കാണുകയാണ്. എല്ലാ സീരിയലുകളും സിനിമയും നിര്‍മിക്കുന്നത് പുരുഷന്മാരാണ്. സമൂഹം മൊത്തത്തില്‍ പുരുഷമേധാവിത്വപരവുമാണ്. അതുകൊണ്ടാണ് യഥാര്‍ഥ വില്ലനായ പുരുഷനായ ജെ പി യെ കുറ്റവിമുക്തനാക്കി സ്ത്രീയായ ആന്റിയമ്മയെ വില്ലത്തിയാക്കുന്നത്. ഇന്‍ഡ്യന്‍ സിനിമ/സീരിയല്‍, മുസ്ലിം വിരുദ്ധവും ദലിത് വിരുദ്ധവും ആണെന്നതുപോലെ സ്ത്രീവിരുദ്ധവും ആണ്. ദലിത്-മുസ്ലിം വിരുദ്ധ സിനിമകള്‍ യഥാക്രമം ബഹുഭൂരിപക്ഷം ദലിതരും മുസ്ലിങ്ങളും ആസ്വദിക്കുന്നതുപോലെയാണ് സ്ത്രീകള്‍ സകല സ്ത്രീവിരുദ്ധ സിനിമകളും സീരിയലുകളും സസന്തോഷം സ്വീകരിക്കുന്നതും ആസ്വദിക്കുന്നതും.

  ReplyDelete
 21. സത്യാന്വേഷി തെറ്റിദ്ധരിച്ചിരിക്കുകയാണ്.
  ..സ്ത്രികലടക്കം സമുഹത്തിലെ അടിച്ചമാര്തപ്പെടുന്നവരുടെ മനശാഷ്ട്രമാനത്. യഥാര്‍ത്ഥ ശത്രുവിനെ എതിരിടുന്നതില്‍ പരാചയപ്പെടുന്ന ഇവര്‍ ബോധപുര്‍വ്വം സൃഷ്ടിക്കപ്പെടുന്ന സ്വന്തത്തില്‍ നിന്നുള്ള എതിരാളികളെ കണ്ടു ആത്മനിവൃതിയടയുകയാണ്. ഇത്തരം സിരിയലുകള്‍ തന്നെയാണ് സ്ത്രികളുടെ ജനപ്രിയത എന്ന് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 22. കുറച്ചു കാലം മുൻപ്, ഞാനെന്റെ മൂന്നു വയസ്സുകാരി മോളെ അവളുടെ കുസൃതിക്ക് വഴക്കുപറഞ്ഞതിന് “നീ പോ നിന്റെ തന്ത” യെന്നാണ് പ്രതികരിച്ചത്. മോൾക്കിതെവിടെന്നു കിട്ടിയെന്നുള്ള ചോദ്യചെയ്യല്ലിൽ അവൾ പറഞ്ഞത്. “ ആ പാരിജാതം സീരിയലില്ലെ...അതിലെ ചേട്ടനല്ലെ അങ്ങനെ പറയണത്....”

  മാനം‌ പോകാതിരിക്കാനായി നമ്മുടെ വീട്ടുകാരി പാരിജാതം ഒഴിവാക്കുകയായിരുന്നു.

  ReplyDelete
 23. എന്നെ ആകര്‍ഷിച്ചത് ആന്റി അമ്മയോ,സീരിയലോ,സിനിമയോ അല്ല... ഈ ബ്ലോഗിലെ കഥാപാത്രത്തെ ആണ്. കാരണം ഇത്രയും പ്രായം ആയിട്ടും ഉള്ള ഈ Dedication സമ്മതിക്കണം.

  ReplyDelete
 24. ദയവായി ഇതിൽ കമന്റിയവരെല്ലാം ഹരിചന്ദനത്തിലെ ഉണ്ണിമായ പേപ്പട്ടി കടിച്ച് മരിക്കുവാൻ പ്രാർഥിക്കുക.. ഓട്ടോഗ്രാഫിലെ ഫൈവ് ഫിംഗേഴ്സ് ഒന്നടങ്കം സുനാമി വന്ന് പണ്ടാരമടങ്ങാൻ നേർച്ചയും വഴുപാടും നേരുക...

  (ഉണ്ണിമായക്ക് ഗർഭമുണ്ടായിട്ട് ഇപ്പോൾ 24 മാസത്തോളമായി.. അല്പം പോലും വയറില്ല.. ഗർഭം ഇതുവരെ അലസിയിട്ടില്ല.. പ്രസവിച്ചിട്ടുമില്ല.. വല്ല ആനയോ മറ്റോ ആണോ വയറ്റിൽ എന്നറിയാൻ സംവിധായകനെ നേരിട്ട് വിളിച്ചിട്ട് അയാളെ കിട്ടുന്നുമില്ല.. )

  ReplyDelete
 25. പള്ളിക്കുളം..
  വല്ല കുഴിയാനയെ ആയിരിക്കും ഗര്‍ഭം ധരിചിരിക്കുക..
  ജഗടിഷിന്റെ വാക്ക് കടമെടുത്താല്‍ ...
  ബാത്ത് രൂമിലേക്ക് വരെ മുന്നിന്ച് കനത്തില്‍ മേക്കപ്പിട്ട് പോകുന്ന മുത്ത സഹോദരി...
  വിവാഹപ്രായമെത്തിയ ഇരുപത്തിനാല് മാസം ഗര്‍ഭിണിയായ ഇളയ സഹോദരി..

  ReplyDelete
 26. ഭദ്ര എന്ന പേരില്‍ ഒരു ലൊടുക്ക് സീരിയല്‍ ഉണ്ട്. അതില്‍ ഭദ്രയായി അഭിനയിക്കുന്ന ഒരു ചരക്ക്‌ ഉണ്ട്. ആ കൊച്ചിന്റെ യഥാര്‍ത്ഥ പേര് അറിയാവുന്ന ആരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു. (ഗൂഗിളില്‍ ഹോട്ട്, സ്കാന്‍ഡല്‍ എന്നൊക്കെ ചേര്‍ത്ത് സേര്‍ച്ച്‌ ചെയ്യാന്‍ വേണ്ടിയാണ്, തെറ്റിദ്ധരിക്കരുത്.) കായംകുളം കൊച്ചുണ്ണി സീരിയലില്‍ വാഴപ്പള്ളി ജാനകി ആയി അഭിനയിച്ചതും (കൌമാരകാലം) ഈ പീസ്‌ ആയിരുന്നു എന്നാണ് ഓര്‍മ്മ.

  ReplyDelete
 27. ശരിയാണ്...ടിവി ഓൺ ചെയ്താൽ കണ്ണീർപ്പരമ്പരകളുടെ ഘോഷയാത്രയാണ്...എല്ലാം ഒരേ തീം ആണെന്നുള്ളതാണ് മറ്റൊരു വസ്തുത...നന്നായി പറഞ്ഞൂട്ടോ...എന്നാണാവോ ഈ പരമ്പരകളിൽ നിന്നും ഒരു മോചനം

  ReplyDelete
 28. njaanoru t v parampara virodiyaanu.

  ReplyDelete
 29. ഹോ ആ വധം കഴിഞ്ഞത് ആശ്വാസമായി.. അന്നേരം ഇനി കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാമല്ലോ..

  ReplyDelete
 30. നല്ല പോസ്റ്റ്‌.
  മനുഷ്യനെ വല്ലാതെ വിറളി പിടിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഈ സീരിയല്‍ ഭ്രമം.
  ഉറങ്ങുമ്പോള്‍ പോലും സര്‍വാഭരണഭൂഷിത..!
  എത്ര കണ്ടാലും ഇതിന് അടിമപ്പെട്ടവര്‍ അതിലെ വിഡ്ഢിത്തം മനസ്സിലാക്കുകയില്ല.

  ReplyDelete
 31. നമ്മള പൊരെയ്ല് പണ്ട് മുതലേ മനോരമ-മംഗളം പിന്നെ സീരിയല് എന്നിവയുമായി യാതൊരു സമ്പര്‍ക്കവും സമ്മതിക്കാത്തതു കൊണ്ടോ എന്തോ ഒരിക്കലും ഒരു താല്പ്പര്യവും തോന്നീട്ടേയില്ല! ഇതിനു മുമ്പ് ഒന്നുണ്ടായിട്ടില്ലെ? സ്ത്രീ ഒരു സാധനം എന്നോ മറ്റൊ?

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. ഇതിൽ കമെന്റ് ഇട്ടവരും ഇത് പൊസ്റ്റിയ ആളും സീരിയൽ പ്രേമികൾ തന്നെയാണ് അത്യാവശ്യം എല്ലാ സീരിയലും കാണുന്നത് കൊണ്ടല്ലേ കതാപത്രങ്ങലെ എത്ര നന്നയിട്ട് അറിയുന്നത്

  ReplyDelete