Tuesday, April 5, 2011

കുറുന്തോട്ടിക്കു വാതമോ? ഭഗവാൻ ആശുപത്രി വെന്റിലേറ്ററിൽ..


കുറുന്തോട്ടിക്കു വാതമോ? ഭഗവാൻ ബാബ ആശുപത്രി വെന്റിലേറ്ററിൽ..


      പുട്ടപർത്തി: ‘ഭഗവാൻ’ സായിബാബ ഗുരുതരാവസ്ഥയിൽ. വെൽന്റിലേറ്ററിന്റെ സഹായത്തോടെയാണ് ‘ഭഗവാൻ’ ശ്വസോച്ഛാസം നടത്തുന്നത്. മാർച്ച് 28നാ‍ണ് ‘ഭഗവാൻ’ ബാബയെ ‘സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ’ പ്രവേശിപ്പിച്ചത്. (വാർത്ത)


കോടിക്കണക്കിനു ജനങ്ങൾക്ക് നിത്യശാന്തിയും, രോഗശമനവും നൽകുന്ന ഭഗവാൻ ബാബക്ക് സ്വന്തമായി രോഗശമനം ലഭിക്കുവാൻ ആശുപത്രി അതും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്നെ ശരണം. അന്തരീക്ഷത്തിൽ നിന്നു ആളുകളുടെ നിലയനുസരിച്ച് വൈരമാല, സ്വർണ്ണം, ഭസ്മം, മാല, വള, മത്തങ്ങ, കുമ്പളങ്ങ .എന്നിങ്ങനെയുള്ള അവശ്യസാധനങ്ങൾ ചില്ലറയായും, മൊത്തമായും കൈവീശി പ്രത്യക്ഷപ്പെടുത്തുന്ന ‘ഭഗവാനു’ സ്വന്തം രോഗത്തിനു ചികിത്സ ആശുപത്രിയിൽ തന്നെ.. മാലോകർക്കു മുഴുവൻ അനുഗ്രഹവും, രോഗശാന്തിയും  നൽകുവാൻ കഴിവുള്ള ‘ഭഗവാനു’ സ്വന്തം ശരിരം സംരക്ഷിക്കുന്ന വിഷയത്തിൽ അത്തരം കഴിവൊന്നുമില്ലേ?


   വർഷങ്ങൾക്കു മുൻപെ പുട്ടപർത്തിയിൽ ‘ഭഗവാനു’ നേരെ വധശ്രമവും നടന്നിരുന്നു. അന്നും ‘ഭഗവാന്റെ’ മാസ്മരിസമൊന്നും രക്ഷക്കുവന്നതായി വാർത്തകൾ ഉണ്ടായിരുന്നില്ല.

എല്ലാം ഭഗവാന്റെ മായ.വിശ്വാസം അതല്ലേ എല്ലാം..

20 comments:

 1. മാലോകർക്കു മുഴുവൻ അനുഗ്രഹം നൽകുവാൻ കഴിവുള്ള ‘ഭഗവാനു’ സ്വന്തം കാര്യത്തിൽ അത്തരം കഴിവൊന്നുമില്ലേ?

  ReplyDelete
 2. നന്നാ‍യ് ഞാനിതൊരു പോസ്റ്റാ‍ക്കണം എന്ന് കരുതിയതാണു.
  മറ്റേ വിദ്വാന്ന് ചിരിക്കുന്നുണ്ടാവും ഇപ്പോ.ശ്രീ ശ്രീ ശ്രീ...

  ReplyDelete
 3. മുല്ല.
  കാന്തപുരത്തിന്റെ മുടി ഇട്ട വെള്ളം അല്പം ഭഗവാനു നൽകിയാലോ?

  ReplyDelete
 4. The number of active Sathya Sai Baba adherents was estimated in 1999 to be around 6 million,

  so the future of those devotees are dimmed?!

  No, they will find another "Baba"

  samad koottilangadi

  ReplyDelete
 5. who says? the devotees will make stories one after the other.. may be two centuries later, there will be a book like Bible/Qran in which they will claim that he was ascended to heaven in front of 6 million people :)

  ReplyDelete
 6. മനുഷ്യനായി തുടങ്ങി ദൈവമായി വളര്‍ന്ന് മനുഷ്യനായി മരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യനാണ് സായിബാബ.

  ReplyDelete
 7. ജനിച്ച സർവ്വ ചാരാചരങ്ങളും മരിക്കും/നശിക്കും. നശിക്കാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഈ പ്രപഞ്ചം പോലും ഒരിക്കൽ നശിക്കും. പിന്നെ ഈ പരിഹാസം എന്തിന് എന്നു മനസ്സിലാവുന്നില്ല.

  ReplyDelete
 8. പാർത്ഥൻ
  ഇവിടെ ആരെയും പരിഹസിച്ചിട്ടില്ല. അതെ സമയം മനുഷ്യന്റെ വിശ്വാസത്തെ ചൂഷണം ചെയ്ത് ജീവിക്കുന്ന മനുഷ്യദൈവങ്ങളുടെയും, മഹാത്മാക്കളെന്നു അവകാശപ്പെടുന്നവരുടേയും യഥാർത്ഥ അവസ്ഥ ഇവിടെ വിശദീകരിച്ചതാണ്. ഇതിൽ മതപരമായ വ്യത്യാസം പോലും ഞാൻ കല്പിച്ചിട്ടില്ല. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രവാചകമുടി കാണിച്ചുള്ള ചെപ്പടിവിദ്യക്കെതിരെയും ഇതേ നിലക്കുള്ള പോസ്റ്റ് ഇതിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
  ബാബ അന്തരീക്ഷത്തിൽ നിന്നു സ്വർണ്ണവും, തളികയും, കറക്കിയെടുക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളൊക്കെ ഇപ്പോൾ എവിടെയും ലഭ്യമാണ്. ബാബയുടെ മാജിക്കൽ മൂവ്മെന്റ്സ്-തട്ടിപ്പ് വ്യക്തമായും, അതിൽ കാണം. വാസ്തവത്തിൽ പാർത്ഥനെ പോലെയുള്ളവർ ഇത്തരക്കാരുടെ കൊള്ളരുതായ്മകൾ തുറന്നുകാണിക്കുകയാണ് ചെയ്യേണ്ടത്. കാന്തപുരത്തിന്റെ ചെയ്തികൾക്കെതിരെ ഏറ്റവും വലിയ വിമർശനം ഉയർത്തിയത് വിശ്വസികളായ മുസ്ലിംകൾ തന്നെയായിരുന്നു.

  ReplyDelete
 9. Pulari

  ബാബയുടെതുപോലുള്ള ആത്മീയ തട്ടിപ്പുകളെ പരിപോഷിപ്പിക്കുന്ന ഒന്നും എന്റെ അജണ്ടയിലില്ല. ആവശ്യത്തിനുള്ള വിമർശനം നടത്താറും ഉണ്ട്. പക്ഷെ അദ്ദേഹത്തിന്റെ സേവനങ്ങളെ നിശ്ശേഷം അവഗണിക്കാനും കഴിയില്ല. ആത്മീയവിഷയങ്ങളിൽ ചെറിയ അറിവ് നേടിയിട്ടുള്ള ആർക്കും വിഭൂതിയും സ്വർണ്ണമാലയും ആകാശത്തിൽ നിന്നും എടുത്തു കൊടുക്കുന്നതിൽ ഒരു അത്ഭുതവും തോന്നില്ല. ആത്മീയകാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നത് ഭൌതികവാദികൾക്ക് സ്വീകാര്യമല്ലല്ലൊ. അവർതന്നെയാണ് അവസാനം ഇത്തരം തട്ടിപ്പുകളിൽ ചെന്നു ചാടുന്നത്. ഈ വിഷയത്തിൽ മനസ്സിലാക്കിയിരിക്കേണ്ട ഗീതയിലെ ഒരു ശ്ലോകം പറയാം. (ഭ.ഗീ. @:16) ‘നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ’ (ഇല്ലാത്തതിന് ഉണ്ട് എന്ന ഭാവം അറിയപ്പെടുന്നില്ല, ഉള്ളതിന് ഇല്ലായ്മയും അറിയപ്പെടുന്നില്ല.) ചുരുക്കിപ്പറഞ്ഞാൽ - ഇല്ലാത്തതൊന്നും ഉണ്ടാക്കാനും, ഉള്ളതൊന്നും ഇല്ലാതാക്കാനും കഴിയില്ല.

  ReplyDelete
 10. പാർത്ഥൻ.
  അവർ ചെയ്യുന്ന സൽ കർമ്മങ്ങളെ കുറ്ച്ചുകാണുന്നില്ല. അതെസമയം പാർത്ഥനെ പോലെയുള്ളവർ പോലും പറയുന്ന നിലയിലേക്ക് ഈ സൽ കർമ്മങ്ങളുടെ മറവിൽ നടക്കുന്ന വിശ്വാസ ചൂഷണങ്ങളെ കണ്ടില്ലെന്നു നടിക്കുവാൻ സാധിക്കുമോ? അത് ബാബയാകട്ടെ, കാന്തപുരമാകട്ടെ, മിഷണറി പ്രവർത്തനമാകട്ടെ… കാന്തപുരത്തിന്റെ മുടിവിവദത്തെ കുറിച്ച് ചോദിക്കുമ്പോൾ പല കാന്തപുരം അനുയായികളും മറുപടി പറഞ്ഞിരുന്നത് കാന്തപുരം നടത്തുന്ന അനാഥമന്ദിരങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു.

  മറ്റൊന്ന് പാർത്ഥൻ ചൊല്ലിയ ശ്ലോഖത്തെ ഞാൻ ബഹുമാനിക്കുന്നു. അതെ സമയം ബാബയുടെ മാസ്മരിസങ്ങൾ പാർത്ഥൻ ചൊല്ലിയ ശ്ലോഖങ്ങളുടെ പരിധിയിൽ അല്ല വരിക. മറിച്ച് നല്ലൊരു കയ്യടക്കമുള്ള പ്രൊഫഷണൽ മാജിക്കുകാരന്റെ പരിധിയിലാണത് വരിക. എന്റെ കയ്യിൽ അതിന്റെ ധാരാളം ക്ലിപ്പുകൾ ഉണ്ട്. എന്തുചെയ്യാം നാട്ടിലെ കംബ്യൂട്ടറിലാണതൊക്കെ..

  ReplyDelete
 11. സായിബാബ തന്നെ പറഞ്ഞിട്ടുണ്ടല്ലോ നമ്മള്‍ കാണുന്ന പാവങ്ങളും കഷ്ടപ്പെടുന്നവരും മുന്‍ ജന്‍മത്തെ പാപങ്ങള്‍ അനുഭവിച്ചു തീറ്‍ക്കുകയാണു, അവരെ ഞാന്‍ സഹായിച്ചാല്‍ ദൈവം എന്നോട്‌ ചോദിക്കും എന്തിനാ ബാബേ ഞാന്‍ കഷ്ടപ്പെടുത്താന്‍ വിട്ടവരെ നീ സഹായിച്ച്‌ എനിക്ക്‌ പണി തരുന്നതെന്നു ദൈവം എന്നെ ശപിക്കും അതുകൊണ്ട്‌ പണം ഉള്ളവറ്‍ക്കു സ്വ്റ്‍ണ്ണം ഭസ്മം കിണ്ടി ഒക്കെ എടുത്തു കൊടുത്തു, വിശ്വാസം അതല്ലെ എല്ലാം ഇപ്പോഴേ അവിടെ അടി തുടങ്ങി ബാബയുടെ അനന്തിരവനും ട്രസ്റ്റിലെ ഒരു ഐ എ എസ്‌ കാരനും ബാബ തന്നെ മഹാന്‍ ആയിരുന്നെങ്കില്‍ ഇങ്ങിനെ ഐ സി യു വില്‍ കിടക്കണോ ഉടലോടെ സ്വറ്‍ഗ്ഗത്തു പോയിക്കൂടെ? ഒന്നുമില്ലേല്‍ പെട്ടെന്നു ഒരു ദിവസം സമാധി ആയിക്കൂടെ? സായി ഭക്തറ്‍ ഇവിടുത്തെ സീ പീ എം കാരെ പോലെ അസഹിഷ്ണുക്കളും അവരുടെ പാറ്‍ട്ടിയെ വിമറ്‍ശിച്ചാല്‍ സഹിക്കാത്തവരും ആകുന്നു, അവരെ നന്നാക്കാന്‍ നോക്കണ്ട

  ReplyDelete
 12. ഈ കാര്യത്തില്‍ നെട്ടു പുലരിയോട് യോജിക്കുന്നു. ഹിന്ദുവിന്റെ വിശ്വാസങ്ങളെ ചൂഷണംചെയ്തു ജീവിക്കുന്ന ഇത്തരക്കാരേയാണ് ആദ്യം ഇല്ലായ്മ ചെയ്യെണ്ടത്‌. അതുകഴിഞ്ഞുമതി മറ്റു മതങ്ങളെ നന്നാക്കാന്‍ പോകുന്നത്‌.

  ReplyDelete
 13. @ pulari
  ബാബയുടെ മാജിക്ക് കാണാ‍ൻ നാട്ടിലൊന്നും പോകണ്ട. വെറുതെ U-Tube ൽ കയറി നോക്കിയാൽ മതി. ഭസ്മം കൊടുക്കുന്നതു മുതൽ കോഴിമുട്ടയുടെ ആകൃതിയുള്ള ലിംഗം വരെയുള്ള സാധനങ്ങൾ എടുക്കുന്നതിന്റെ രംഗങ്ങൾ കാണാം. ബാബയുടെ മഹാത്ഭുതങ്ങൾ എന്ന് പറഞ്ഞ് അന്തം വിട്ടിരിക്കേണ്ടവർക്കും, മാജിക്കിന്റെ പെർഫോമൻസ് പോര എന്നു മനസ്സിലാക്കുന്നവർക്കും ഉപകരിക്കും.

  @ Suseelan
  [സായി ഭക്തറ്‍ ഇവിടുത്തെ സീ പീ എം കാരെ പോലെ അസഹിഷ്ണുക്കളും അവരുടെ പാറ്‍ട്ടിയെ വിമറ്‍ശിച്ചാല്‍ സഹിക്കാത്തവരും ആകുന്നു, അവരെ നന്നാക്കാന്‍ നോക്കണ്ട]

  നിങ്ങളും ദൈവം ശിക്ഷിക്കും എന്നു വിശ്വസിക്കുന്ന കൂട്ടത്തിൽ പെട്ട ആളാണെന്നു മനസ്സിലായി.
  എന്നെ ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കിത്തരാമോ, പ്ലീസ്.

  ReplyDelete
 14. @ നെട്ടു,

  ഹിന്ദുവിന്റെ വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആളുകളെയാണോ ഇല്ലായ്മ ചെയ്യേണ്ടത്, അതോ ഹിന്ദു മതത്തെയോ? ഒന്നുകൂടി വ്യക്തമാക്കിയാൽ .......

  ReplyDelete
 15. നബിയും, ബാബയും, ക്രിസ്തുവും തമ്മിലെന്ത് വ്യത്യാസം? എല്ലാവരേയും അനുയായികള്‍ ദൈവങ്ങളാക്കി..

  ReplyDelete
 16. നബിയോടും ക്രിസ്തുവിനോടുമൊപ്പം ബാബയെ ചേര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ് സുഹൃത്തെ. അവര്‍ മനുഷ്യ സമൂഹത്തെ നേര്‍വഴിയിലേക്കു നയിക്കുന്നതോടൊപ്പം പാവങ്ങളുടെയും പീഡിതരുടെയും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ കൂടിയായിരുന്നു. അക്കാലങ്ങളില്‍ സമൂഹത്തില്‍ നിലനിന്ന അനീതികളോടും അനാചാരങ്ങളോടും സന്ധിയില്ലാതെ കലഹിച്ചവരാണവര്‍. ചരിത്രത്തെ മുന്നില്‍ നിന്നു നയിച്ച ഈ മഹാന്‍മാരും കുറെ ജാലവിദ്യകളുടെ ലോകത്തു മനുഷ്യനെ തളച്ചിട്ട് വിശ്വാസചൂഷണത്തിനിരയാക്കുന്ന സായി ബാബയും എങ്ങനെയാണ് സമന്‍മാരാകുന്നത്. ഈ ലോകം വെടിയുമ്പോള്‍ അദ്ദേഹം വിട്ടേച്ചു പോവുന്നത് എന്താണ്? കുറെ കാശ് കയ്യില്‍ വന്നാല്‍ ചെയ്യാവുന്ന റിലീഫ് പ്രവര്‍ത്തനങ്ങളും സാമൂഹിക പരിവര്‍ത്തനവും ഒന്നാണോ? സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉഛനീചത്വങ്ങള്‍, അനീതി, അധികാരി വര്‍ഗങ്ങളുടെ ചൂഷണങ്ങള്‍, അഴിമതി, മതങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍.... തുടങ്ങി ഒട്ടനവധി സാമൂഹിക തിന്‍മകളോട് അദ്ദേഹത്തിന്റെ സമീപനം എന്താണ്്. യേശുവിനെ അദ്ദേഹത്തിന്റെ അനുയായികള്‍ ദൈവമാക്കി എന്നതു നേര്. നബിയെ ആരാണ് ദൈവമാക്കിയത്.

  ReplyDelete
 17. പാര്‍ഥന്‍,

  ഭാരതം എന്ന മഹാരാജ്യത്തെ കൊള്ളരുതായ്മകളെയാണൊ അതോ ഭാരതം എന്ന രാജ്യത്തെയാണോ ഇല്ലായ്മ ചെയ്യെണ്ടത്‌? ഇതിനുത്തരം ആലോചിച്ചു കണ്ടുപിടിക്കുക. നെട്ടുവിനോടുള്ള താങ്കളുടെ ചോദ്യത്തിന്‌ ഉത്തരം കിട്ടും.

  ReplyDelete
 18. ഭാരതം എന്ന മഹാരാജ്യത്തെത്തന്നെ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് എന്റെ സംശയം ഇപ്പോഴും നിലനിൽക്കുന്നു.

  ReplyDelete
 19. വിശദീകരിക്കുന്നതില്‍ നെട്ടുവിന് എതിര്‍പ്പോന്നുമില്ല. പക്ഷേ ഇവിടെ അത്‌ വേണോ?

  ReplyDelete