Wednesday, April 20, 2011

തീർത്ഥയാത്രകളും. കൂടെയുള്ളവരുടെ സുരക്ഷിതത്വവും….


തീർത്ഥയാത്രകളും. കൂടെയുള്ളവരുടെ സുരക്ഷിതത്വവും.

 രണ്ട് ദിവസം മുൻപാണു സഹോദരിയും ഭർത്താവും മക്കളും പേരകുട്ടികൊളുമൊത്ത് വിശുദ്ധ ഉംറ നിർവഹിച്ചതിനു ശേഷം ഖത്തറിൽ തിരിച്ചെത്തിയത്. സൌകര്യാർത്ഥം സ്വന്തം വാഹനത്തിലാണ് അവർ വിശുദ്ധ നഗരിയിലേക്ക് യാത്ര തിരിച്ചത്. ദൈവത്തിനു സ്തുതി, യാത്രയെല്ലാം സുരക്ഷിതമായി അവസാനിച്ചു.  വേണ്ടത്ര വൈദഗ്ദ്യം ഇല്ലാത്തവരാണ് വാഹനം ഓടിക്കുന്നതെങ്കിൽ  ദീർഘയാത്രക്കിടയിൽ അപകട സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും സൌദിയിലെ ഹൈവേ റോഡുകളുടെ ഘടന തന്നെ, ദശക്കണക്കിനു കിലോമീറ്ററണു വളവോ തിരിവോ ഇല്ലാതെ റോഡുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതും ശരിക്കും രാജപാഥ തന്നെ..ഗൾഫ് നാടുകളിൽ വെച്ചേറ്റവും നല്ല റോഡുകൾ സൌദിയിലാണെന്നാണ് ഈ രാജ്യങ്ങൾ സന്ദർഷിച്ചവരുടെ അഭിപ്രായം. തീർത്ഥാടകരുമായി വരുന്ന വലിയ വാഹനങ്ങളായിരിക്കും കൂടുതലും റോഡിൽ ഉണ്ടാകുക. ദീർഘയാത്രയായതു കൊണ്ട് വേഗത കൂടുന്നത് അധിമകാരും ഗൌനിക്കാറില്ല. വാഹനമോടിക്കുന്നവരുടെ ചെറിയ ആലസ്യം പോലും വൻ ദുരന്തമായി മാരുവാനുള്ള സാധ്യത ഏറെയാണ്. അത്തരം ദുരന്തവാർത്തകൾ ദിനേനയെന്നോണം മാധ്യമങ്ങളിൽ വരുന്നുമുണ്ട്. നമുക്ക് വേണ്ടപ്പെട്ടവർ ഇതിന്നിരയാകുമ്പോൾ മാത്രമാണ് ഇത്തരം വാർത്തകൾ നാം സാധാരണനിലക്ക് ശ്രദ്ധിക്കുക.


മക്കയിൽ എത്തി ഉംറ നിർവഹിച്ചതിനു ശേഷം സഹോദരി വിളിച്ചിരുന്നു. ഉംറ ഭംഗിയായി കഴിഞ്ഞു എന്ന് പറഞ്ഞിട്ട്. പിറ്റേന്ന് തന്നെ അവർ പ്രവാചകന്റെ നഗരിയായ മദീനയിലേക്ക് യാത്ര തിരിക്കുകയും ഒരു ദിവസം മദീനയിൽ തങ്ങിയതിനു ശേഷം അടുത്ത ദിവസം അവർ ഖത്തറിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. തിരിച്ചെത്തിയ സഹോദരിയെ കാണുവാനായി അവരുടെ വീട്ടിൽ പോയപ്പോഴാണ് വളരെ നടുക്കത്തോടെ അവർ ഉംറ ക്കിടയിൽ ഉണ്ടായ അനിഷ്ട അംഭവം പറയുന്നത്. വിഴുദ്ധ നഗരി തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണത്രെ ഇപ്പോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ബാഹുല്യം ഹജ്ജിന്റെ തിരക്കിനെ കവച്ചുവെക്കുന്നതാണെന്നാണ് സഹോദരി പറഞ്ഞത്. വിശുദ്ധ കഅബക്കു ചുറ്റുമുള്ള വലംവെയ്ക്കൽ (തവാഫ്) പൂർത്തിയാക്കുവാൻ തന്നെ അവർക്ക് ഏറെ സമയം എടുക്കേണ്ടിവന്നു. ഈ തിരക്കന്നിടയിലാണ് സഹോദരിയുടെ മകന്റ്റെ മൂന്നര വയസുള്ള മകൻ ഇവരുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നത്.
 തവാഫീന്നിടയിലെ ‘മക്കാമു ഇബ്രാഹീം’ എന്ന സ്ഥലം കൂടെയുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് ഒരു മിന്നലാട്ടം പോലെ മകന് ഇവരുടെ നിയന്ത്രണത്തിൽ നിന്ന് അകന്നു പോയത്. ഒന്നു കണ്ണടച്ച് തുറകുമ്പോഴേക്ക് മകന് കണ്ണിൽ നിന്നും അപ്രത്യക്ഷമായി. പിന്നെ ആകെ നിലവിളിയായിരുന്നു. മകന്റെ പേരു ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടൂം ഇങ്ങോട്ടും നടക്കുകയല്ലാതെ ഒരു ഉത്തരവും ഇല്ല.. ജനതിരക്കാണെങ്കിലോ സമുദ്രം പോലെ അറ്റമില്ലാതെ പരന്നു, തിരയിളക്കുന്നു.. സഹോദരിയുടെ ഭർത്താവ് ഉടനെ പോലീസിൽ വിവരമറിയിച്ചു.. ഇവരുടെ നിലവിളി കേട്ട് ‘ചടങ്ങുകളിൽ പങ്കുകൊണ്ടിരുന്ന അറബികളും ഇറാനികളുമൊക്കെ കൂടെ കൂടി.. അവരും തുടങ്ങി തിരച്ചിൽ..തിരക്കാണെങ്കിൽ കൂടുകയല്ലാതെ കുറയുന്നുമില്ല. നിമിഷങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി.. മകനെ കുറിച്ച് ഒരു വിവരവും ഇല്ല.. സഹോദരിയുടെ തന്നെ വാക്കുകളിൽ “എന്റെ മോനില്ലാതെ ഞങ്ങളെ നീ നാട്ടിലെക്ക് തിരിച്ചയക്കല്ലേഈ സ്ഥലത്ത് വെച്ച് എന്റെ മകനെ നീ ഞങ്ങൾക്ക് നഷ്ടപ്പെടുത്തല്ലെ” എന്നൊക്കെ പടച്ചവനോട് കരഞ്ഞു പ്രാർത്ഥിച്ചുസഹോദരിയുടെ ഭർത്താവും മകനും തങ്ങൾക്കാവോളം നിലയിൽ തിരച്ചിൽ നടത്തുന്നു കാണുന്നവരോടൊക്കെ മകനെ കുറിച്ച് ചോദിക്കുന്നു.. ചുരുക്കത്തിൽ ഒരു ദുരന്തവീടുപോലെയായി ഇവരുടെ അവസ്ഥ. കുഞ്ഞുമകൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞവർ ദേശ ഭാഷാ ഭേതമില്ലാതെ ചുറ്റും കൂടി നിൽക്കുന്നു, ആശ്വസിപ്പിക്കുന്നു. ഇവർക്കൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നു.

ഇനിയെന്തെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി നിമിഷങ്ങൾ നീങ്ങവേ.. എല്ലാവരുടെയും മനസ്സിൽ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് സ്വപ്നത്തിലെന്ന പോലെ ഒരു അറബിയുടെ ചുമലിൽ ഇരുന്നുകൊണ്ട് മകൻ വരുന്നു. ഇവിടെ നടന്ന ഒരു വിഷയവും അവനു ബാധകമല്ലെന്ന നിലക്ക് വലിയ വായിൽ ചിരിച്ചൊകൊണ്ടാണു അവൻ വരുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഒരറബി.. ‘മകാമു ഇബ്രാഹീമിന്റെ‘ അരികിൽ നിന്നും അകലെ ‘സഫാ-മർവ’ കുന്നുകളുടെ അരികിൽ നിന്നാണത്രെ സ്ഥലങ്ങൾ കണ്ടു നടന്നിരുന്ന മകനെ കണ്ടെത്തുന്നതും, ഉടനെ തോളിലേറ്റിക്കൊണ്ട് സഹോദരിയുടെ അരികിലേക്ക് കൊണ്ടുവരുന്നതും. കുഞ്ഞിനെ കിട്ടിയതും കൂടെ ഉണ്ടായിരുന്ന ഇറാനികളും, അറബിപ്പെണ്ണുങ്ങളും വരെ സന്തോഷം കൊണ്ട് കരഞ്ഞു പോയന്നാണു സഹോദരി പരഞ്ഞത്.

ഏതായാലും ഒരു ദുരന്തം ഉണ്ടാകാതെ സഹോദരിയുടെ കുടൂംബത്തെ ദൈവം തുണച്ചു.. ദൈവത്തിനു നന്ദി..അതെ സമയം ഒരു സംഭവം വെറുതെ വിവരിക്കുന്നതിലുപരി തീർത്ഥയാത്രകൾക്കിടയിൽ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സുരക്ഷിതത്തിന്നു കൂടുതൽ പ്രാധാന്യം നൽകേണ്ടതിലേക്കാണ് ഈ വിഷയം വിരൽ ചൂണ്ടുന്നത്.  പ്രത്യേകിച്ചും മത സമൂഹങ്ങൾ തിങ്ങിതാമസിക്കുന്ന നമ്മുടെ നാടുകളിൽ തീർത്ഥാടനം ഒഴിചുകൂടാനാകത്ത ഒരു ആരാധനയാണ്. തീർത്ഥാടന കേന്ദ്രങ്ങളാകട്ടെ ജനനിബിഡവും. ലക്ഷങ്ങൾ സമ്മേളിക്കുന്ന ഇവിടങ്ങളിൽ ഗവണ്മെന്റിനു ചെയ്യാവുന്ന സുരക്ഷിതത്വത്തിനു പരിമിധികൾ ഉണ്ട്. ചടങ്ങുകൾക്കിടെ കൂടെയുള്ള പ്രായമായവരിൽ നിന്നോ, കുഞ്ഞുങ്ങളിൽ നിന്നോ ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ തന്നെ ഇവർ എന്നേന്നേക്കുമായി നഷ്ടപ്പെടുവാനും സാധ്യത ഏറെയാണ്.  അതുകൊണ്ട് തന്നെ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷിതത്വം നാം സ്വയം ഏറ്റെടുക്കുകയേ നിർവാഹമുള്ളൂ.. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പ്രായമേറിയവരെയും, മൂന്നു വയസിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളെയും ജനങ്ങൾ ഏറെ വന്നെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കലാണ് ഉത്തമം. പലപ്പോഴും ഇവരുടെ സുരക്ഷിതത്വം മറ്റുള്ളവർക്ക് വൻ ബാധ്യതയായി മാറുന്ന അനുഭവമാണ് ഇത്തരം കേന്ദ്രങ്ങളിൽ കാണാൻ കഴിയുന്നത്.  കൈകുഞ്ഞുങ്ങളാണെങ്കിൽ മാതാപിതാക്കൾക്ക് എടുത്തു നടക്കാം. പറഞ്ഞാൽ മനസ്സിലാക്കുകയും, അനുസരിക്കുകയും ചെയ്യാവുന്ന അഞ്ചുവയസിനു മുകളിലുള്ളവരും മാതാപിതാക്കൾക്ക് വലിയൊരു വിഷയമല്ല. അതെ സമയം എപ്പോഴും എടുത്തുനടക്കുവാനു സാധിക്കില്ല, എന്നാലോ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായവുമല്ലാത്ത രണ്ടിനും അഞ്ചിനും ഇടയിലുള്ള കുട്ടികളുടെ നിയന്ത്രണം പലപ്പോഴും മാതാപിതാക്കൾ നഷ്ടപ്പെടുവാൻ സാധ്യത ഏറെയാണ്. അതെ സമയം  നമ്മുടെ നാടുകളിലെ അണുകുടുംബ വ്യവസ്ഥയിൽ കുഞ്ഞുങ്ങളെ വീട്ടിൽ സൂക്ഷിച്ചു പോകുക  പ്രായോഗികമല്ല. പ്രായമായവാരാണെങ്കിൽ പലർക്കും സ്വന്തം യൌവന കാലഘട്ടത്ത് സാമ്പത്തിക ഭദ്രത ഇല്ലാത്തത് കൊണ്ടോ, മറ്റു കാരണങ്ങൾ കൊണ്ടോ ഒരു സ്വപ്നം മാത്രമായി കൊണ്ടു നടന്നിരുന്ന തീർത്ഥയാത്രകൾ.. പിന്നീട് മക്കളുടെ സഹായം കൊണ്ട് സഫലീകരിക്കപ്പെടുന്ന അവസ്ഥയാണ് ഏറെയും. അതുകൊണ്ട് തന്നെ പ്രായമായവരാണ് ഇന്ന് തീർത്ഥയാത്രക്ക് പുരപ്പെടുന്നവരിൽ ഏറെയും..അതുകൊണ്ട് തന്നെ സുരക്ഷിതത്വം ചൂണ്ടിക്കാണിച്ച് ഇവരെ ആളുകൾ തടിച്ച്കൂടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് തടയുകയും പ്രായോഗികമല്ല.


എങ്കിൽ ഇവരെ കൊണ്ടുപോകുന്ന സമയത്ത് ചില മുൻകരുതലുകൾ എടുക്കൽ അത്യാവശ്യമത്രെ. പ്രായമായവരുടെയും,കുഞ്ഞുങ്ങളുടെയും വസ്ത്രങ്ങളിൽ ആളുകൾ പെട്ടെന്ന് കാണാവുന്ന സ്ഥലത്ത് ഇവരുടെ പേര്, പിതാവിന്റെ/മകന്റെ പേര്, ബന്ധപ്പെടേണ്ട നമ്പർ എന്നിവ കുറിച്ചിടുന്നത് നന്നായിരിക്കും. ഇവരുടെ നിയന്ത്രണം മാതാപിതാക്കൾക്ക്/മക്കൾക്ക് നഷ്ടപെടുന്ന അവസ്ഥ ഉണ്ടായാൽ ഒറ്റപ്പെട്ട് നടക്കുന്ന ഇവരെ ശ്രദ്ധിക്കുന്ന പോലീസുകാർക്കോ, മറ്റുള്ളവർക്കോ ഇവരുടെ മാതാപിതാക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടുവാൻ സാധിക്കുകയും ചെയ്യും. വിശുദ്ധ ഹജ്ജ് കർമ്മത്തിന്നിടയിൽ ഉറ്റവരെയും, ഉടയവരെയും നഷ്ടപ്പെട്ട് ഭാഷയോ, സ്ഥലമോ അറിയാതെ തളർന്ന് അവശരായി അലഞ്ഞുനടന്നിരുന്ന നൂറുകണക്കിനു തീർത്ഥാടകരെയാണ് ഹജ്ജ് വളണ്ടിയർ മാർ യഥാർത്ഥ സ്ഥലവും, വേണ്ടപ്പെട്ടവരെയും കണ്ടെത്തി തിരിച്ചേൽ‌പ്പിച്ചിട്ടുള്ളത്. ഇവിടെയും പലരുടെ പക്കലും ഒരു നിലക്കും തിരിച്ചറിയുവാനുള്ള ഒരു വിവരവും ലഭിക്കറില്ലെന്നാണ് ഹജ്ജ വളണ്ടിയാറായി സേവനമനുഷ്ടിച്ച പലരുടെയും അഭിപ്രായം. അതുകൊണ്ട് തന്നെ തീർത്ഥാടനത്തിനു പോകുമ്പൊൾ ഒരിക്കലും നഷ്ടപ്പെടാത്ത സ്ഥലത്ത് ആർക്കും എളുപ്പം വീക്ഷിക്കാവുന്ന സ്ഥലത്ത് വ്യക്തമായി തീർത്ഥാടകരെ തിർച്ചറിയുവാനുള്ള വിവരങ്ങൾ സൂക്ഷിക്കുന്നത് പല നഷ്ടങ്ങളുടെയും അളവ് കുറക്കുവാൻ ഉപകരിക്കും. കുട്ടികളാണെങ്കിൽ ഒരിക്കലും സ്വന്തം നിയന്ത്രണങ്ങളിൽ നിന്ന് വിട്ടു പോകാത്ത നിലക്കുള്ള മുൻകരുതലുകൾ എടുക്കണം. കുഞ്ഞിനെ മാറി മാറി എടുക്കുകയോ, ചെറിയ ഒരു വടം പോലുള്ള ബന്ധനം കൊണ്ട് പരസ്പരം ബന്ധിപ്പിക്കുകയോ ഒക്കെ ആകാവുന്നതാണ്. ഒപ്പം തന്നെ എളുപ്പം തിരിച്ചറിയുവാൻ സാധിക്കുന്ന നിലക്കുള്ള കടുത്ത കളറുള്ള വസ്ത്രവും ഉപയോഗപ്രഥമായിരിക്കും. ഇത് കുഞ്ഞിനെ അറിയാത്തവർക്കും തിരച്ചിലിനു എളുപ്പത്തിൽ സഹായിക്കുന്ന ഘടകമാണ്. കുഞ്ഞിനെ സാധാരന വിളിക്കുന്ന വിളിപ്പേര്/ഓമനപ്പേര് ഉണ്ടെങ്കിൽ അതാണ് നാം മറ്റുള്ളവർക്കും നൽകേണ്ടത്. യഥാർത്ഥ പേര് വിളിച്ചാൽ  പരിചിതമല്ലാത് കൊണ്ട് തന്നെ അത് കേട്ട് കുട്ടികൾ വിളി കേൾക്കണമെന്നില്ല. പ്രായമായവരാണെങ്കിൽ അവരെ നമ്മുടെ ഇടയിൽ തന്നെ നടത്തുക. മുൻപിലോ. പിൻപിലോ ഇവർ സഞ്ചരിക്കുന്നത് വേണ്ടപ്പെട്ടവരുടെ നിയന്ത്രണങ്ങളിൽ നിന്ന് അകന്നുപോകുവാൻ സാധ്യതഏറെയാണ്.

ഏതായാലും നമ്മുടെ ചെറിയ അശ്രദ്ധകൾ പ്രിയപ്പെട്ടവരുടെ എന്നേന്നേക്കുമായ തിരോധാനത്തിന്നു കാരണമായിക്കൂടാ ദൈവേച്ഛ കാംക്ഷിച്ചു കൊണ്ട് നാം പുറപ്പെടുന്ന തീർത്ഥയാത്രകൾ ഒരിക്കലും മറക്കാനാകാത്ത ദുരന്തങ്ങളായി പരിണമികാതിരിക്കുവാൻ കൂടെയാത്രപുറപ്പെടുന്ന മാതാപിതാക്കളും, മക്കളുമാണ് ശ്രദ്ധിക്കേണ്ടത്. 

p.k.noufal
noufal76@gmail.com
pk_noufal@yahoo.com

Sunday, April 17, 2011

മണലാരിണ്യത്തിലെ അടിമപ്പണിക്ക് വിധിക്കപ്പെട്ട ഹതഭാഗ്യര്‍


മണലാരിണ്യത്തിലെ  അടിമപ്പണിക്ക് വിധിക്കപ്പെട്ട  ഇന്ത്യക്കാരായ ഹതഭാഗ്യര്‍ 

ദമ്മാം: ശമ്പളമില്ലാതെ രണ്ടു വര്‍ഷം മരുഭൂമിയില്‍ രാപ്പകല്‍ അടിമയെ പോലെ പണിയെടുക്കുക. അതും ശക്തമായ പൊടിക്കാറ്റിലും മഴയിലും തലചായ്ക്കാന്‍ പോലും ഇടമില്ലാതെ. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയില്‍ പട്ടുക്കോട്ടൈ സ്വദേശി മോഹന്‍ സെന്തില്‍ കുമാര്‍ (25) പിടിച്ചു നില്‍ക്കുന്നത് പ്രായത്തിന്റെ കരുത്തും ജീവിക്കാനുള്ള ആഗ്രഹവും കൊണ്ട് മാത്രം. 2008 ഏപ്രില്‍ 7നാണ് കുമാര്‍ ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തുന്നത്. 2009 ഏപ്രില്‍ 19ന് മൂന്ന് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദി അതിര്‍ത്തി കടക്കുമ്പോള്‍ ദുരിതക്കയത്തിലേക്കുള്ള അതിര്‍ത്തിയാണ് കടക്കുന്നതെന്ന് കുമാര്‍ അറിഞ്ഞില്ല. കുടുംബ പ്രാരാബ്ധങ്ങള്‍ക്കറുതി വരുത്താന്‍ ഒരു പാട് പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ഒക്ടോബര്‍ 5ന് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് റഫീഖ് (21) വീട്ടുഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തിയത്. ഒക്ടോബര്‍ 13ന് തന്നെ കുറ്റിയാടി സ്വദേശി പിലാവുള്ളപറമ്പത്ത് അബ്ദുല്‍ ഹമീദിനൊപ്പം സ്‌പോണ്‍സര്‍ അതിര്‍ത്തി കടത്തി കുമാറിനൊപ്പം തള്ളുകയായിരുന്നു. റഫീഖ്് എത്തുന്നതിന്റെ അഞ്ച് ദിവസം മുമ്പ് മാത്രമാണ് അബ്ദുല്‍ ഹമീദ് (50) ഇതേ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലിക്കെത്തിയത്. മോബൈല്‍ സൗകര്യങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കുമാറിനെക്കുറിച്ച് റഫീഖിലൂടെയാണ് പുറം ലോകം അറിയുന്നത്. വിസക്ക് പണം കണെ്ടത്തുന്നതിനായി പണയം വച്ച കുമാറിന്റെ കിടപ്പാടം ഇതിനോടകം നഷ്ടപ്പെട്ട് ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം വഴിയാധാരമായിരിക്കുന്നു. മൂവരുടെയും മോചനത്തിനായി ആകാവുന്ന വാതിലുകളിലെല്ലാം മുട്ടിക്കൊണ്ടിരിക്കുകയാണ് ബന്ധുക്കള്‍. ഇപ്പോള്‍ സൗദിയില്‍ അല്‍ ഹസ-റിയാദ് റോഡില്‍ ഖുറേശ് എന്ന സ്ഥലത്ത് നിന്നും 40 കിലോമീറ്റര്‍ ദൂരെ മരുഭൂമിയിലെവിടെയോ ആണെന്ന് മാത്രമേ ഇവര്‍ക്ക് അറിയൂ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള അതിശക്തമായ പൊടിക്കാറ്റും മഴയും ഇവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കിയിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഖത്തറിലെ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നൗദിയാല്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഹമീദിന് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.
കൂടാതെ ഭാഷയറിയാത്തത് ദുരിതങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. സ്‌പോണ്‍സറുടെ കുടുംബത്തിന്റെ പരിചരണവും കൂടാതെ നൂറോളം വരുന്ന ഒട്ടകങ്ങളുടെ പരിപാലനവും ഇവരെ കടുത്ത ശാരീരിക അധ്വാനത്തോടൊപ്പം മാനസികമായും തളര്‍ത്തിയിരിക്കുകയാണ്.
താമസിക്കാന്‍ ശീതീകരണിയൊ മറ്റു ആവശ്യമായ സൗകര്യങ്ങളൊ ഇല്ലാത്ത ഒരു തുണിമറ മാത്രം. സൗദിയിലേയും ഖത്തറിലേയും സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ മൂവരും ഖത്തറില്‍ തന്നെയുണെ്ടന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സ്‌പോണ്‍സറില്‍ നിന്നുമുണ്ടായത്. പ്രമേഹ രോഗിയായ ഹമീദ് രോഗം മൂര്‍ച്ഛിച്ച് പലപ്പോഴും അവശ നിലയിലായെങ്കിലും ചികില്‍സ ലഭ്യമാക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായിട്ടില്ല. രണ്ട് പെണ്‍മക്കളടക്കം മൂന്ന് കുട്ടികളുടെ പിതാവായ അബ്ദുല്‍ ഹമീദിന് എങ്ങനെയെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ നാട്ടിലെത്തിയാല്‍ മതിയെന്നാണ് പ്രാര്‍ഥന.
മൂന്ന് സഹോദരിമാരടങ്ങുന്ന കുടുംബത്തിന്റെ പ്രാര്‍ഥനയാണ് പിടിച്ചുനില്‍ക്കാന്‍ റഫീഖിന് കരുത്തേകുന്നത്. ഹുറൂബിലകപ്പെട്ടാല്‍ ഗള്‍ഫ് സ്വപ്നം എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെടുമെന്നതിനാല്‍ ഒളിച്ചോടാനും നിവൃത്തിയില്ലാത്ത അവസ്ഥയാണ് ഈ ഇരുപത്തൊന്നുകാരന്.

അതിര്‍ത്തി കടക്കുമ്പോള്‍ മൂന്ന് മാസത്തേക്കാണ് വിസിറ്റിങ് വിസയെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. പിന്നീട് വിസ പുതുക്കിയതായി വിവരമില്ല. അതിനിടെ നിലവിലുള്ള സ്ഥലത്ത് നിന്നും ദൂരെ ഒരിടത്തേക്ക് ഒട്ടകങ്ങളെയും കൊണ്ട് നീങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും അതിന് മുമ്പ് രക്ഷപ്പെടുത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നതായും ഇവര്‍ പറയുന്നു.
വിഷയം ഔദ്യോഗിക തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസം പണം നിക്ഷേപിക്കുന്നതിനായി ബന്ധുക്കളെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരം ശേഖരിക്കാന്‍ പറഞ്ഞിരുന്നു. ഇത് നിയമത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായാണ് മനസ്സിലാക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഇന്ത്യന്‍ എംബസി കിഴക്കന്‍ പ്രവിശ്യ പോലീസ് മേധാവിയുടെ സഹായം തേടാനുള്ള ഒരുക്കത്തിലാണ്. തലശ്ശേരി സ്വദേശി ജലാലുദ്ദീന്‍, മലപ്പുറം ജില്ലയില്‍ എടരിക്കോട് സ്വദേശി മന്‍സൂര്‍ എന്നിവരും സമാനമായ അവസ്ഥയില്‍ സറാറ മരുഭൂമില്‍ ഒട്ടകത്തെയും ആടിനെയും മേച്ച് കഴിയുന്ന വിവരം ലഭിച്ചിട്ടുണ്ട്.


Saturday, April 16, 2011

പ്രിയപ്പെട്ട ചിത്ര ചേച്ചീ……..
തൃശൂർ ജില്ലയിലെ' പാവറട്ടി'യില്‍   വർഷങ്ങളായി ഒരു ഡോക്ടർ  പ്രാക്ടീസ് ചെയ്യുന്നുണ്ട്. സണ്ണി ഡോക്ടർ. ഏതാണ്ട് അൻപത്തിയഞ്ച് വയസ് പ്രായം. വളരെ നൈർമല്യത്തോടെ ആളുകളോട് ഇടപഴുകുന്ന സണ്ണി പഴയ ഒരു എം.ബി.ബി എസുകാരൻ ഡോക്ടറാണ്. മറ്റു  ഡിഗ്രികള്‍  ഒന്നുമില്ല. ഞങ്ങളുടെയൊക്കെ ‘ഫാമിലി ഡോകടർ’ എന്നു പറയാം. ലിവിനു നാട്ടിൽ പോയാൽ പേരു വീണ്ടും ഓർമ്മിപ്പിക്കേണ്ടതില്ല. അത്രമാത്രം പരിചിതമാണ്. എന്തെങ്കിലും സ്പെഷ്യലൈസ് ചെയ്യേണ്ട ചികിത്സ ആണെങ്കിൽ ഡോക്ടർ തന്നെ നല്ല ഡോക്ട്ടേഴ്സിന്റെ പേരുകൾ നിർദ്ദേശിച്ചു തരും. പരിചിതരാണെങ്കിൽ കത്തും തന്നു വിടും  സണ്ണി ഡോക്ടറുടെ ഒരു പ്രത്യേകഥ വളരെ ഡോസ് കുറഞ്ഞ മരുന്നേ എഴുതൂ എന്നതാണ്. അതും വളരെ കുറ്ച്ചു മാത്രം. ഞങ്ങളുടെ വീട്ടിലെ ചെറിയ കുഞ്ഞുങ്ങളെ വരെ സണ്ണിഡോക്ടറെയാണ് ഇടക്ക് കാണിക്കുക.  ‘ലിസ്റ്റ് മുഴുവൻ മരുന്നും,  മരുന്നിനു ആയിരങ്ങളുടെ വിലയുമില്ലെങ്കിൽ മരുന്നു കടക്കാരൻ എന്ത് വിചാരിക്കും. നാട്ടുകാർ എന്തു വിചാരിക്കും’ എന്ന് ചിന്തിക്കുന്നവർക്ക് ഒരിക്കലും സണ്ണി നല്ലൊരു ഡോക്ടർ അല്ല. എന്നാൽ രോഗത്തിനു മാത്രം മരുന്ന് കഴിക്കുവാൻ തല്പരരായവർക്ക് സണ്ണിഡോക്ടർ എന്നും നല്ലൊരു ആശ്വാസമാണ്.

സണ്ണിഡോകടർക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷെ അവരുടെ തീരുമാനമായിരിക്കാം. ഡോക്ടർ ദമ്പതികളുടെ മുഴുവൻ ലാളനയും, പ്രതീക്ഷയുമേറി ആ കുട്ടി വളർന്നു വലുതായി വിവാഹിതയായി. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു. ഒരസുഖം ബാധിച്ച് ഡോക്ടറുടെ ഏകമകൾ മൂന്നു വർഷം മുൻപെ മരണമടഞ്ഞു. സാധാരണ നിലക്കുള്ള ഒരു ചെക്കപ്പിനു പോയപ്പൊഴായിരുന്നു മാരകമായ അസുഖത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. സമയം ഏറെ വൈകിയിരുന്നു. നാട്ടിൽ നിന്ന് ഉമ്മ ഈ വാർത്ത വിളിച്ചു പറഞ്ഞപ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു അനുഭവപ്പെട്ടത്. ഏക മകൾ, മാത്രമല്ല ഡോക്ടറുടെ പ്രായം ഏതാണ്ട് അൻപതിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇനി എന്താണവരുടെ ജീവിതത്തിൽ അവശേഷിക്കുന്ന പ്രതീക്ഷകൾ?? എന്നാണ് മനസ്സിൽ വന്നത്.  എന്നാൽ ദൈവഹിതം ഇവിടെയും പ്രതീക്ഷകൾക്കപ്പുരത്തായിരുന്നു.

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ പതിവു സന്ദർശനത്തിനായി ഡോകടറുടെ വീട്ടിൽ പോയി. പതിവിനു വിപരീതമായി ഡോക്ടർ അന്ന് വളരെയധികം സന്തോഷത്തിലായിരുന്നു. മടിച്ച് മടിച്ച് “എന്താണ് കുടുബ വിശേഷങ്ങൾ? ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്” എന്ന് ചോദിച്ചു. ഡോക്ടർ ചിരിച്ചുകൊണ്ട് മുൻപിലിരുന്ന പൊതിയിൽ നിന്ന് ഒരു പിടി മിട്ടായി വാരി എനിക്ക് നൽകിക്കൊണ്ട് പറഞ്ഞു. “നൌഫൽ, എന്റെ മകളെ ദൈവം വിളിച്ചു, അവൾ സ്വർഗ്ഗത്തിലിരുന്നു കൊണ്ട് എനിക്ക് ഒരു മകനെ സമ്മാനിച്ചിരിക്കുന്നു. ഇന്നലെ എന്റെ ഭാര്യ പ്രസവിച്ചു. ആൺകുഞ്. ഇത് തീർച്ചയായും എന്റെ മകൾ കൊടുത്തയച്ച സമ്മാനം തന്നെ” എന്ന്. വല്ലാത്തൊരു അവസ്ഥയായിരുന്ന അത്. ജിവിതത്തിന്റെ സായന്തനത്തോടടുക്കുംപോള്‍ തന്നെ ദൈവം നന്മ നിരഞ്ഞ ആ ഡോക്ടർക്ക് നൽകിയ അനുഗ്രഹത്തിന്നു മനസ്സ നന്ദി പറഞ്ഞു.

പറഞ്ഞു വന്നത് മലയാളികളുടെ സ്വന്തം ചിത്രചേച്ചിയുടെ ഒരേയൊരു മകൾ എട്ടുവയസുള്ള നന്ദനയുടെ ആകസ്മികമായ വിടവാങ്ങൽ അവരെ ഇഷ്ടപ്പെടുന്നവരിൽ ഉണ്ടാക്കിയ വ്യഥ ചെറുതല്ല. വിവാഹശേഷം 15 വര്‍ഷം കാത്തിരുന്നാണു വിജയശങ്കര്‍-ചിത്ര ദമ്പതികള്‍ക്കു കുഞ്ഞുണ്ടായത്‌. നന്ദന ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിനിയായിരുന്നു. എന്തു ചെയ്യാം.. ദൈവഹിതം അങ്ങിനെയാണ്. ആഗ്രഹിക്കുന്നതും, പ്രതീക്ഷിക്കുന്നതുമാകില്ല ദൈവം പലപ്പൊഴും നമുക്ക് നൽകുക. അവരുടെ ദുഖത്തിൽ പങ്കു ചേരുന്നതോടൊപ്പം തന്നെ, ഡോക്ടർ സണ്ണിയുടെ ജിവിതത്തിലുണ്ടായ പരീക്ഷനങ്ങളും ഒടുവിൽ ദൈവം നൽകിയ അനുഗ്രഹവും അവരെ ഒർമ്മപ്പെടുത്തുന്നു.  ഡോക്ടർ മകൻ ഉണ്ടായ വിവരം എന്നോട് പറയുമ്പോൾ മുഖത്ത് കണ്ട സന്തോഷം ഇന്നും മനസ്സിൽ ഉണ്ട്.  


“ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയ പാട്ടുകാരീചേച്ചിയുടെയും കുടുംബത്തിന്റെയും ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
 അതെ സമയം ഇത് ജീവിതയാത്രയുടെ അവസാന ഘട്ടമല്ല.പ്രതീക്ഷയുടെ കണങ്ങൾ നഷ്ടപ്പെടുവാന്‍  ഒരിക്കലും ഇടവരരുത് . ഡോകടർ സണ്ണിയുടെ പ്രയാസം നിറഞ്ഞ  ജിവിതത്തിന്റെ അവസാന കാലത്ത്    ദൈവം നല്‍കിയ  സമ്മാനം പോലെ അപ്രതീക്ഷിതമായ സന്തോഷം നിങ്ങളൂടെ ദാമ്പത്യത്തിന്നു ദൈവം നൽകുമെന്ന് തന്നെ നമുക്ക് ആശിക്കാം. ഞങ്ങൾ പ്രാർത്ഥിക്കുന്നു...”

Monday, April 11, 2011

ജമാഅത്തെ ഇസ്ലാമി -രാഷ്ട്രിയ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും


ജമാഅത്തെ ഇസ്ലാമി -രാഷ്ട്രിയ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും


‘ഇസ്ലാമിക പ്രസ്ഥാന’മെന്ന് നേതാക്കളും, ‘ഒരേയൊരു ഇസ്ലാമിക പ്രസ്ഥാന‘മെന്ന് അണികളും ഒരേ സ്വരത്തിൽ പ്രചരിപ്പിക്കന്ന ‘ജമാഅത്തെ ഇസ്ലാമി അൽ ഹിന്ദ്’ അഥവാ ‘ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി’ എന്ന് പ്രസ്ഥാനം അതിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ അനിവാര്യമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. പ്രസ്ഥാനത്തെ കുറിച്ച് നേതാക്കളും, പ്രസ്ഥാന മാധ്യമങ്ങളും, അണികളും ബോധപൂർവം വിശ്വസിപ്പിച്ചിരുന്ന പല അവകാശവാദങ്ങളുടെയും വിശ്വസ്യതക്ക് സമീപകാല സംഭവവികാസങ്ങളിലൂടെ മങ്ങലേൽ‌പ്പിക്കപ്പെട്ടിരിക്കുന്നു. ‘സൂര്യമാർക്’ കുടയുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഗുണത്തിലും പരസ്യത്തിലും ഒരേപൊലെ തിളങ്ങി നിന്നിരുന്ന ‘സൂര്യമാർക്ക്’ കുടയുടെ നിർമാതാക്കൾ, പിന്നീട് കുടയുടെ തുണിയിലും, കമ്പിയിലും നിലവിലുണ്ടായിരുന്ന ക്വാളിറ്റിയിൽ കാലാന്തരത്തിൽ മായം ചേർക്കുകയും അതെ സമയം ബ്രാൻഡിന്റെ പേരിലെ നിലവിലുള്ള വിശ്വസ്യത പരമാവധി പരസ്യം വഴി പരമാവധി മുതലെടെക്കുകയും ചെയ്ത കഥ.

ഏതാണ്ടിതേ അവസ്ഥ തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കുമുള്ളത്. ഇസ്ലാമെന്ന വികാരവും, ആദർശവും മനസ്സിലേറ്റി നടക്കുന്നവരുടെ റോൾമോഡലായിരുന്നു ഒരു കാലത്ത് ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്ന് പ്രസ്ഥാനം. സംശുദ്ധരായ നേതാക്കളും, വ്യക്തിജീവിതത്തിൽ മാന്യത പുലർത്തുന്ന അണികളും. കേരളമെന്ന ഇട്ടവെട്ടത്തെ മുസ്ലിം സാമുദായിക അജണ്ടയേക്കാൾ അന്താരാഷ്ട്ര കഴ്ചപ്പാടോടു കൂടിയ വിലയിരുത്തലുകളും പഠനങ്ങളും ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ വ്യതിരിക്തയായിരുന്നു. ഇസ്ലാമിനെ ഒരു മതാചാരമായി ഒതുക്കി നിറുത്താനുള്ള ബാഹ്യവും, ആന്താരികവുമായ അജണ്ടകൾക്കും, ഗൂഢാലോചനകൾക്കുമെതിരെ പ്രസ്ഥാനം ശക്തമായി രംഗത്തു വരികയുണ്ടായി. രണ്ടാം ലോക മഹായുദ്ധാന്തരം മുതാലാളിത-സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ പടയോട്ട മൂലം ഇസ്ലാം എന്ന ആദർശത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുവാനുള്ള ബോധ്പൂർവമായ ശ്രമങ്ങൾക്കിടയിലാണ് ഇസ്ലാമിന്റെ സമഗ്രത എന്ന മുദ്രാവാക്യവുമായി ‘ജമാഅത്തെ ഇസ്ല്ലാമി‘ രംഗത്തു വന്നത്. ഇസ്ലാം കേവലമൊരു മതാചാരമല്ല, മറിച്ച് ജീവിതത്തിന്റെ സകല മേഘലയെയും സ്പർഷിക്കുന്ന ഒരു ആദർശമാണെന്ന കാഴ്ചപ്പാട് തിരികെ കൊണ്ടുവരുവാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ പ്രചരണങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു എന്നു വേണം പറയുവാൻ. ഈ പശ്ചാതലത്തിലാണ് ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ കാർമ്മികത്വത്തിൽ ‘മാധ്യമം’ എന്ന ദിനപത്രം തന്നെ സമുദായത്തിൽ പിറന്നു വിഴുന്നത്. അതുവരെ കേരളത്തിലെ മുസ്ലിം ലോകത്തിന്നു അന്യമായിരുന്ന ഇസ്ലാമിക പത്രപ്രവർത്തനം എന്തെന്ന് മാധ്യമം വിജയകരമായി കാണിച്ചുകൊടുത്തു. മാധ്യമ പ്രസ്ഥാനത്തിന്റെ ശബ്ദവും, സമുദായത്തിന്റെ വികാരവുമായി ഒരേ സമയം മാറി. ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്നത് സുബഹി ഖുനൂത്ത് ഒഴിവാക്കുന്ന പുത്തൻ പ്രസ്ഥാനമാണെന്ന് പരമ്പരാഗത വിലയിരുത്തലിനു മാറ്റം വരുവാന് മാധ്യമം പത്രം നിമിത്തമായി മാറി.

എൺപതുകളുടെ അവസാനഘട്ടത്തിൽ ബാബരീ മസ്ജിദിന്മേൽ ഹൈന്ദവ ദേശീയത അവകാശവാദമുന്നയിക്ക്കയും അതെ സമയം കോൺഗ്രസ് ഗവണ്മെന്റ് ഈ വിഷയത്തിൽ ഹൈന്ദവ തീവ്രവാദത്തിന്ന് അനുഗുനമായ നിലപാടെക്കുകയും ചെയ്ത സാഹചര്യം. കോൺഗ്രസിന്റെ സന്തതസഹചാരിയായ മുസ്ലിം ലീഗിനു കോൺഗ്രസിന്റെ മൃദു ഹൈന്ദവതയ്ക്കെതിരെ നിലപാടെടുക്കുന്നതിനു അധികാര രാഷ്ട്രീയം തടസമായി നിന്നു. ഈ സാഹചര്യത്തിൽ സമുദായത്തിന്റെ വികാരം മാധ്യമം പത്രത്തിലൂടെയാണ് പുറത്തുവന്നത്. കനപ്പെട്ട ലേഖനങ്ങളിലൂടെയും, വാർത്തകളിലൂടെയും ലിഗിന്റെ അധികാരരാഷ്ട്രിയത്തോടുള്ള വിധേയത്വത്തിനെതിരെ മാധ്യമം പത്രം ആഞ്ഞടിച്ചു. ലീഗിന്റെ പരിധിവിട്ട കോൺഗ്രസ് ബാന്ധവത്തിൽ അമർഷം പൂണ്ടിരുന്ന സമുദായത്തിലെ വലിയൊരു ശതമാനം ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തിൽ മാധ്യമം ദിനപ്രത്രത്തിന്നു, അതിന്റെ പിന്നണിയിലുള്ള ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്ന പ്രസ്ഥാനത്തിനുമുണ്ടാറ്യിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് ഡിസംബർ ആറ്. ബാബരീ മസ്ജിദ് ഹൈന്ദവ ഭീകരരാൽ തകർക്കപ്പെട്ടു. മസ്ജിദ് ദ്വംസനത്തിന്ന് സർവവിധ ഒത്തശയും നൽകിയ കോൺഗ്രസ് ഗവണ്മെന്റ് അന്താരാഷ്ട്ര തലത്തിൽ നിന്നുതന്നെ ഉയർന്ന പ്രതിഷേധത്തെ തണുപ്പിക്കുവാൻ ഹൈന്ദവ ഭീകരതയുടെ കാരണക്കാരെന്ന കണ്ടെത്തിയ രാഷ്ട്രീയ സ്വയം സേവക സംഘാത്തെ നിരോധിച്ചു.  അതെ സമയം തൂക്കമൊപ്പിക്കുവാൻ ഹൈന്ദവ വർഗീയതയുടെ എതിർ രൂപമായി പ്രചരിക്കപ്പെട്ടിരുന്ന  ‘ഇന്ത്യൻ ജമാഅത്തെ ഇസ്ല്ലാമി‘ യെയും കാരണമൊന്നുമില്ലാതെ കൂട്ടത്തിൽ നിരോധിച്ചു കളഞ്ഞു. പിന്നീട് സുപ്രീം കോടതിയാണ് ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ നിരോധനം അസാധുവാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മുൻപ് അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ ഒരു തവണ മറ്റു പ്രസ്ഥാനങ്ങൾക്കൊപ്പം നിരോധിക്കപ്പെട്ടിരുന്ന ‘ജമാഅത്തെ ഇസ്ല്ലാമി‘യെ സമ്പന്ധിച്ചിടത്തോളം തുടരെ തുടരെയുള്ള നിരോധനം പ്രയാസമുളവാക്കുന്നതായിരുന്നു, മാത്രമല്ല ഹൈന്ദവ വർഗ്ഗീയ്യതയുടെ എതിർ ചേരിയെ പ്രതിനിധീകരിക്കപ്പെടുന്ന പ്രസ്ഥാനം എന്ന നിലക്കാണ് ‘ജമാഅത്തെ ഇസ്ല്ലാമി‘യെ ഗവണ്മെന്റ് മിഷനറിയും, രഷ്ട്രീയ പ്രസ്ഥാനങ്ങളും വീക്ഷിച്ചിരുന്നത്. ‘ജമാഅത്തെ ഇസ്ല്ലാമി‘ മുന്നോട്ടു വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയം ഇത്തരം നീക്കങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇനിയും നിരോധിക്കപ്പെടുവാനുള്ള സാധ്യത ‘ജമാഅത്തെ ഇസ്ല്ലാമി‘ സമ്പന്ധിച്ചിടത്തോളം ഇല്ലാതായിട്ടുമിണ്ടായിരുന്നില്ല.

ഇനിയുമൊരു നിരോധാനം പ്രസ്ഥാനപ്രവർത്തനത്തിനു വികാതമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്നു കാണുന്ന ‘ജമാഅത്തെ ഇസ്ല്ലാമി‘ യിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം കുറിക്കപ്പെടുന്നത്. പ്രസ്ഥാന അജണ്ടയും, പ്രവർത്തനങ്ങളും അടിമുടി പരിവർത്തനത്തിന്നു വിധേയമാക്കപ്പെട്ടത് ഇക്കാലയളവിലായിരുന്നു. സമുദായത്തിന്റെ ശബ്ദമായിരുന്ന മാധ്യമം ദിനപത്രത്തിന്റെ ശബ്ദം പതുക്കെപതുക്കെ മാറിതുടങ്ങി. നാളിതുവരെ പത്രം കാത്തുസൂക്ഷിച്ചിരുന്ന ആർജ്ജവം കൈമോശം ചെയ്യപ്പെട്ടു. മൌദൂദിയൻ മതരാഷ്ട്രവാദത്തിന്റെ ആളുകൾ എന്ന ‘ചീത്തപ്പേരു’ ഒഴിവാക്കികിട്ടുവാൻ ‘മതേതരവക്താക്കാളായും’ ‘സാമുദായിക സൌഹാർദ്ദത്തിന്റെ’ വക്താക്കളായും ‘ജമാഅത്തെ ഇസ്ല്ലാമി‘ സ്വയം ഉയർത്തപ്പെട്ടു. പ്രസ്ഥാന പരിപാടികളിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർ നിത്യസാന്നിദ്ധ്യമായി മാറി. അതെസമയം തന്നെ മുസ്ലിം സാമുദായികതയുമായി ബന്ധമില്ലേന്ന പ്രചാരണം അരക്കിട്ടുറപ്പിക്കുവാൻ വേണ്ടി പ്രസ്ഥാനപരിപാടികളിൽ ഹൈന്ദവവർഗ്ഗീയതയുടെ പ്രതിനിധികൾക്കു വരെ സ്ഥിരം സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു. പ്രാദേശിക സംഘർഷങ്ങൽക്കിടയിൽ സംഘപ്രവർത്തകർ ആക്രമിക്കപ്പെട്ടലോ, കൊലചെയ്യപ്പെട്ടാലോ ആശ്വാസവചനങ്ങളുമായും സഹായഹസ്തങ്ങളുമായും ആദ്യം ഓടിയെത്തുക ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെയും അനുബന്ധ സംഘടനകളുടെയും ഉയർന്ന നേതാക്കളെന്ന അവസ്ഥയിലെക്ക് സാഹചര്യം വഴിമാറ്റപ്പെട്ടു. ഏകദൈവ ആരാധകരായ പ്രസ്ഥാന പ്രവർത്തകർ മുൻകൈ എടുത്തു കൊണ്ട് ബഹുദൈവ പ്രചരണ പരിപാടികൾ നിരന്തരം സംഘടിപ്പിച്ചു, ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പന്മാർക്ക് ഏകദൈവ ആരാധനാലയത്തിന്നുള്ളിൽ വെച്ച് തന്നെ സ്വീകരണവും, യാത്രയപ്പും നൽകി. അതുപോലെ സവർണ്ണ ഉത്സവമായ ഓണാഘോഷങ്ങൾക്കു നിറം പകരുവാൻ പ്രസ്ഥാനം വക ഓണക്കിറ്റ് വിതരണവും മറ്റും വർഷാവർഷം വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ടു, ഇതിനെല്ലാം മതസൌഹാർദ്ദം എന്ന താത്വിക വിശദീകരണങ്ങളും പ്രസ്ഥാനം നൽകി. സമൂഹത്തിൽ സൌഹാർദ്ദം വിലപ്പെട്ടതു തന്നെ. അതെ സമയം മറ്റുള്ളവരുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും സ്വയം ഏറ്റെടുത്തുവേണമോ ഇത്തരം സൌഹാർദ്ദം വിലക്കുവാങ്ങേണ്ടതെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ കേരളത്തിലെ ‘ബഹുസ്വര’ ‘മഴവിൽ’ സമൂഹത്തിന്റെ നിലനിൽ‌പ്പിന്നു വിഘാതം നിൽക്കുന്നവരാണെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പ്രസ്ഥാനം ഇത്തരക്കാരെ നേരിട്ടത്. എന്നാൽ ഇത്തരം കെട്ടുകാഴ്ചകൾ കൊണ്ട് ‘ജമാഅത്തെ ഇസ്ല്ലാമി‘ യെ കുറിച്ചു നിലവിലുള്ള വിലയിരുത്തലിൽ നിന്നു സമൂഹം പുറകോട്ടു പോയോ? ഇല്ല എന്നു മാത്രമല്ല കിട്ടുന്ന ആദ്യാവസരങ്ങളിൽ തന്നെ പ്രസ്ഥാനം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച സംഘപരിവാർ സംഘടനകളും, ഗവണ്മെന്റ് മിഷനറിയുമെല്ലാം ഒന്നടങ്കം ‘ജമാഅത്തെ ഇസ്ല്ലാമി‘ ക്കെതിരെ തിരിയുന്നതാണ് ഓരോ അവസരത്തിലും കണ്ട്കൊണ്ടിരിന്നത്.

രാഷ്ട്രിയം ‘ജമാഅത്തെ ഇസ്ല്ലാമി‘ യെ സമ്പന്ധിച്ചിടത്തോളം സജീവമായ അജണ്ടയായിരുന്നു, മാത്രമല്ല മറ്റു മുസ്ലിം സംഘടനകളിൽ നിന്നു ‘ജമാഅത്തെ ഇസ്ല്ലാമി‘ യെ വ്യത്യസ്ഥമാക്കിയിരുന്നതും രാഷ്ട്രീയത്തിലുള്ള നിലപാടുകളായിരുന്നു. മതം വേറെ രാഷ്ട്രം വേറെ എന്ന സീസറുടെ ജല്പനങ്ങളിൽ വിശ്വസിച്ചിരുന്ന മുസ്ലിം സംഘടനകളിൽ നിന്നു വിഭിന്നമായി രാഷ്ട്രീയം മതത്തിന്റെ ഭാഗം തന്നെയാണെന്ന നിലപാടിലായിരുന്നു ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്നും നിലകൊണ്ടത്. അതെ സമയം താത്വികമായ വിലയിരുത്തലുകൾക്കുമപ്പുറം രാഷ്ട്രിയത്തിൽ സജീവ സാന്നിദ്ധ്യമാകുവാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ഘടനാപരമായ പരിമിധികൾ കൊണ്ട് സാധിച്ചിരുന്നില്ല. കാരണം ഒരു സാമൂഹികപ്രസ്ഥാനമെന്ന നിലയിലല്ല ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ജന്മവും, വളർച്ചയുമെല്ലാം. മറിച്ച് ഒരു ചിന്താപ്രസ്ഥാനമെന്ന നിലക്കായിരുന്നു. അതുകൊണ്ടു തന്നെ വായിക്കുകയും, എഴുതകയും ചെയ്യുന്ന ഒരു പാട്പേർ പ്രസ്ഥാനത്തിന്റെ സഹയാത്രികരായി വന്നെങ്കിലും സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണക്കാർ പ്രസ്ഥാനവൃത്തത്തിൽ നിന്ന് എന്നും അകന്നു തന്നെ നിന്നു. ‘ജമാഅത്തെ ഇസ്ല്ലാമി‘യുടെ അജണ്ടകളും ഉപരിവർഗ്ഗ താല്പര്യങ്ങൾക്ക് അനുഗുണമായിട്ടായിരുന്നു രൂപം കൊണ്ടിരുന്നത്. ഈയൊരു യാഥാർത്ഥ്യം ഇന്ത്യയിൽ മാത്രമല്ല, ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ യഥാർത്ഥ പ്രവർത്തനകേന്ദ്രമായ പാക്കിസ്ഥാനിൽ വരെ പ്രസ്ഥാനം നേരിടുന്നുണ്ട്. സമൂഹത്തിലെ ഉപരിവർഗ്ഗത്തിനുപരിയായി സാധാരണക്കാരായ ജനങ്ങൾ പ്രസ്ഥാനവൃത്തവുമായി സഹകരിക്കുനതിൽ എന്നു വിമുകത കാണിച്ചതായാണ് അവിടെ നിന്നുള്ള വാർത്തകളിലും, പാക്കിസ്ഥാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ഇതപരിന്ത്യമായ തെരഞ്ഞെടുപ്പ്പ് പ്രകടനങ്ങളിൽ നിന്നു, തിർച്ചടികളിൽ നിന്നും മനസ്സിലാവുന്നത്. ഏതായാലും ഇന്ത്യൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ഏറ്റവും വലിയ വിഭവസ്രോതസ്സ് എക്കാലവും കേരള ‘ജമാഅത്തെ ഇസ്ല്ലാമി‘ തന്നെയാണ. മുസ്ലിം രാഷ്ട്രിയം സജിവമായ കേരളത്തിൽ അതുകൊണ്ടു തന്നെ രാഷ്ട്രിയ സ്വ്പ്നങ്ങളും അജണ്ടകളും ഉണ്ടാകുക സ്വാഭാവികം. എന്നാൽ മുൻപെ സൂചിപ്പിച്ച ഘടനാപരമായ പ്രയാസങ്ങൾ രാഷ്ട്രിയത്തിൽ സജിവമാകുന്നതിൽ നിന്നു എന്നും പ്രസ്ഥാനത്തെ പുറകോട്ടടുപ്പിച്ചു. അണികളിൽ ബഹുഭൂരിപക്ഷവും ഇടത്തരക്കാരും. ഉപരിവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നവരുമാണ്. വലിയൊരു ശതമാനം പ്രവർത്തകരും, അനുഭാവികളും ഉള്ളത്ഗൾഫ് നാടുകളിലഅണ്. ഗൾഫിൽ തന്നെവൈറ്റ്കോളർ ജോലിക്കാരുടെ അഭയകേന്ദ്ര‘മെന്ന ഒരു വിശേഷണവും പ്രസ്ഥനത്തിന്നു മേൽ നിലവിലുണ്ടു.  ഏത് രാഷ്ട്രിയ പാർട്ടികളുടെയും ജീവവായുവായ സാധാരണക്കാരും, സമൂഹത്തിന്റെ അടിത്തട്ടി ജീവികുന്നവരുമായ ജനങ്ങളുടെ സഹകരണം രൂപപ്പെടുത്തുന്നതിൽ പ്രസ്ഥാനത്തിന്ന് ഇതുവരെ വിജയിക്കുവാൻ സാധിച്ചിട്ടില്ല. അഖിലേന്ത്യാ പ്രസ്ഥാനമായ ഇന്ത്യൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ക്ക് കേരളത്തിൽ മാത്രം പ്രവർത്തനമുള്ള സോളിദാരിറ്റിയെ ഉപയോഗിച്ച് ഈ നിലക്കുള്ള നീക്കങ്ങൾ നടത്തിനോക്കിയെങ്കിലും ആരംഭത്തിലെ മുദ്രാവക്യങ്ങളിൽ നിനു സോളിദാരിറ്റിയും ഒരിഞ്ച് മുന്നോട്ടു നീങ്ങിയില്ല.

അതെ സമയം കിട്ടിയ ഏതവസരത്തിലും ഇസ്ലാമിന്റെ സമഗ്രതയെ കുറിച്ച് സംസാരിക്കുന്ന ‘ജമാഅത്തെ ഇസ്ല്ലാമി‘ക്ക് ഇനിയും സജിവ രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടുക സാധ്യമല്ല എന്ന വികാരം അണികളിലും  നേതാക്കളിലും ഒരേ പോലെ രൂപാന്തരപ്പെട്ടു. മാത്രമല്ല ഇടതു പക്ഷത്തിന്നനുകൂലമായി എന്നും തെരഞ്ഞെടുപ്പ് തീരുമാനങ്ങൾ കൈകൊള്ളുന്ന പ്രസ്ഥാനത്തിന്ന് ഇടതുപക്ഷത്തു നിന്നു തിരികെ മാന്യത കിട്ടിയില്ലെന്നു മാത്രമല്ല കിട്ടിയ അവസരങ്ങളിലൊക്കെ ‘ജമാഅത്തെ ഇസ്ല്ലാമി‘ അടുത്തകാലത്ത് ഭയത്തോടെ കാണുന്ന മൌദൂദിയൻ മതരാഷ്ട്രവാദത്തിന്റെ ലേബലൊട്ടിച്ച് ആക്രമിക്കുവാനാണ് ഇടതുപക്ഷവും ശ്രമിച്ചത്. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുവാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ പെട്ടെന്ന് പ്രേരിപ്പിച്ച പ്രധാന ഘടകം ഇതൊന്നുമ്മല്ല. നവസാമൂഹിക പ്രസ്ഥാനമായ' പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ'യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ തന്നെ ഒരു രാഷ്ട്രിയ പാർട്ടി രൂപം കൊള്ളുന്നതായ വാർത്തകൾ വന്നുകൊണ്ടിരുന്ന സമയം. പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രിയ സ്പേസും തങ്ങളുടെ രാഷ്ട്രിയ സ്പെസും ഒന്നു തന്നെയാണെന്ന തിരിച്ചറിവിൽ നിന്നാണ്  സജിവ രാഷ്ടീയത്തിലെക്ക് പ്രവേശിക്കുവാനുള്ള വെമ്പലിൽ വളരെ പെട്ടെന്ന് ഒരു “ദേശിയ രാഷ്ട്രിയ ജാഥ’ ‘ജമാഅത്തെ ഇസ്ല്ലാമി‘ തട്ടിക്കൂട്ടിയത്. ജാഥ സമാപിക്കുമ്പോൾ രാഷ്ട്രിയ പാർട്ടി പിരവിയെടുക്കും എന്നയിരുന്നു പ്രചാരണം. എന്നാൽ ജാഥക്ക് ലഭിച്ച തണുപ്പൻ സ്വീകരണം രാഷ്ട്രിയപാർട്ടി രൂപീകരണം പിന്നെയും വൈകിപ്പിച്ചു. ഈ സമയത്താണ് കോഴിക്കോട് ജില്ലയിലെ കിനാലൂർ കേന്ദ്രീകരിച്ചു കൊണ്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ നാലുവരിപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിനെതിരെ സമരം നടത്തുന്നത്. സമരത്ത് സർക്കാർ ബലം പ്രയോഗിച്ചുകൊണ്ടാണ് നേരിട്ടത്. സമരത്തിൽ പങ്കെടുത്തവരെല്ലാം പോലീസിന്റെ ലാത്തിയുടെ ചൂടറിഞ്ഞു. പലർകും മാരകമായി പരുക്കേറ്റു. പോലീസ് നടപടികൾ ഭയപ്പെട്ട് കിനാലൂരിൽ പുരുഷന്മാർക്ക് അന്തിയുറങ്ങുവാൻ സാധിക്കാത്ത അവസ്ഥയായി. അതെസമയം കിനാലൂർ സമരം കൊണ്ട് സോളിഡാരിറ്റിയും, ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷ സർക്കാരിനെതിരെയാണെന്ന ധാരണ പടരുവാൻ കാരണമായി. ഇടതുപക്ഷത്തെ ഇതപരിന്ത്യമായി പിന്തുണച്ചുപോന്നിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ തിരിച്ചു പോക്കായി ഇതിനെ പലരും വിലയിരുത്തി. കിനാലൂർ സമരത്തെ തുടർന്നു രൂപപ്പെട്ട സമരാന്തരീക്ഷം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്ലാമി യുടെ സ്വാധീനമേഘലകളിൽ ജനകീയ വികസന സമിതികൾ രൂപീകൃതമാകുന്നത്. എന്നാൽ മാർക്കിസ്റ്റ് പാർട്ടു ഇരുകുമുഷ്ടികൊണ്ടാണ് ഇതിനെ നേരിട്ടത്. കോഴിക്കോട് ജില്ലയിൽ ജനകീയവികസന സമിതിയുടെ യോഗത്തിലേക്ക് ഇരച്ചു കയറിയ മാർക്കിസ്റ്റു പാർട്ടി പ്രവർത്തകർ സ്ത്രീകളടകമുള്ള സദസ്സിനെ മാരക്മായി അക്രമിക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു.

ഏറെ വാർത്താപ്രാധാന്യം നേടിയ ഈ സംഭവങ്ങൾ പഞ്ചായത്ത് തെരന്ജ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകും എന്ന വിലയിരുത്തലിൽ നിന്നാണ് ജനകീയവികസന സമിതികളുടെ ബാനറിൽ ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ഗോതയിലേക്ക് ഇറങ്ങുന്നത്. ആരാധനാലയങ്ങൾ കേന്ദ്ര്ക്കരിച്ചു പതിറ്റാണ്ടുകളായുള്ള വ്യവസ്ഥാപിത പ്രവർത്തനം മൂലം മലബാരിൽ ശക്തമായ സ്വാധീനശക്തിയാകുവാൻ ജമാഅത്തെ ഇസ്ലാമി ക്ക് ഇതിനകം കഴിഞ്ഞിരുന്നു. മാത്രമല്ല മാധ്യമം പത്രം കൂടെ ഉള്ളതും ജമാഅത്തെ ഇസ്ലാമിക്ക് എന്നും ഗുണകരമായ അന്തരീക്ഷമൊരുക്കിയിരുന്നു. കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അതുകൊണ്ടു തനെ ജമാഅത്തെ ഇസ്ലാമി എടുക്കുന്ന നിലപാടുകൾ അതുകൊണ്ടു തന്നെ നിർണ്ണായകമായിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ഓരോ മണ്ഡലങ്ങളിലും ആയിരങ്ങൾ വരുന്ന സ്ഥിരം വോട്ട്ബാങ്കുണ്ടെന്ന് ജമാഅത്തെ ഇസ്ലാമിയും എതിരാളികളും ഒരെപോലെ വിശ്വസിച്ചു. മാത്രമല്ല മലപ്പുറം കോഴിക്കോട് ജില്ലകളിലെ ചില മഹല്ലുകൾ അറിയപ്പെടുന്നത് തന്നെ ജമാഅത്തെ ഇസ്ലാമിയുടെ മക്ക എന്ന അപരനാമത്തിലാണ്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട താമസം ഈ വോട്ടൊക്കെ ഒന്നൊഴിയാതെ പെട്ടിയിൽ വീഴുമെന്ന് പ്രസ്ഥാനം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അംഗം കുറിക്കുവാനുറങ്ങിയത്. ഇരുമുന്നണികളെയും കവച്ചുവെക്കുന്ന പ്രചാരണങ്ങളാണ് ജമാഅത്തെ ഇസ്ലാമി സ്വാധീനമേഘലകളിൽ കാഴ്ചവെച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോഴാണ് ഇക്കാലമത്രയും പ്രസ്ഥനവും, ജനങ്ങളും ഒരേപോലെ വിശ്വസിച്ചിരുന്ന പലതുരുത്തുകളും തങ്ങളുടേതായിരുന്നില്ല എന്ന് ജമാഅത്തെ ഇസ്ലാമിക്ക് മനസ്സിലായത്. പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനമേഘലകളിൽ പോലും നാമമാത്രമായ പോരാട്ടം കാഴ്ചവെക്കുവാന് മാത്രമേ ജമാഅത്തെ ഇസ്ലാമിയുടെ സ്വന്തം വികസന സമിതിക്ക് കഴിഞ്ഞുള്ളൂ.  മൂവായിരത്തോളം  വാറ്ഡുകളിൽ മത്സരിച്ചിട്ടൂം പത്തോളം മണ്ഡലങ്ങളിൽ മാത്രമേ ജനകീയവികസന സമിതിക്ക് വിജയിക്കുവാൻ സാധിച്ചുള്ളൂ. പ്രസ്ഥാനം ഇതുവരെ സ്വന്തമെന്ന് പറഞ്ഞ് കൊണ്ടുനടന്നിരുന്ന നെടുംകോട്ടകൾക്ക് യഥാർത്ഥത്തിൽ മറ്റൊരവാകാശിയാണുണ്ടായിരുന്നതെന്ന തിരിച്ചറിവ് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരിൽ ശ്രിഷ്ടിച്ച നൈരാശ്യം ചെറുതല്ല. രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സജിവരാഷ്റ്റീയത്തിലേക്കിറങ്ങുവാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനത്തിന്നു അങ്ങിനെ ഒരിക്കൽ കൂടെ തിരിച്ചടി നേരിട്ടൂ.

രാഷ്റ്റ്രിയത്തിൽ ഇനി എന്ത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നേതാക്കളും അണികളും ഒരേപോലെ രാഷ്ട്രിയ പ്രവേശനം സ്വപ്നം കാണുന്നു. അതെസമയം യാഥാർത്ഥ്യം മറുവശത്ത് ആഗ്രഹങ്ങൾക്കു നേരെ മുഖം തിരിക്കുന്നു. നാളിതുവരെ ചെയ്തതു പോലെ സ്ഥാപനങ്ങൾ നടത്തിയും, പള്ളികൾ ഉണ്ടാക്കിയും കാലം കഴിക്കുവാൻ ജമാഅത്തെ ഇസ്ലാമിക്ക് ഇനിയും കഴിയില്ല. എന്നാൽ കേരളത്തിലെ മുന്നണീ സംവിധാനങ്ങളും അവരിൽ തന്നെ ജമാഅത്തെ ഇസ്ലാമിയോട് ശക്തമായ ആദർശഭിന്നതയുമുള്ള പാർട്ടികൾ ഇരു മുന്നണികളിലും സജീവമായ അവസ്ഥയിൽ രണ്ടു മുന്നണിയിലും ജമാഅത്തെ ഇസ്ലാമിക്ക് സ്ഥാനം ഉണ്ടാവില്ലെന്നു ഉറപ്പാണ്. ഇനിയുള്ള വഴിയെന്ത് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നിലവിൽ ഇരു മുന്നണികൾക്കു മെതിരെയുള്ള ജനരോശം അതിശക്തമാണ്. എന്നാൽ അത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ നിലവിലുള്ള അവസ്ഥയിൽ കേരളത്തിലെ എതെങ്കിലും പാർട്ടികൾക്ക് ഒറ്റക്ക് സാധിക്കുകയും ഇല്ല. ഇന്ദ്രപ്രസ്ഥം ഭരിച്ച ദേശിയ പാർട്ടിയായ ബി.ജെ.പിക്കു പോലും ഒറ്റക്കുനിന്നുകൊണ്ട് കേരളത്തിൽ പച്ചതൊടാൻ ഇതുവരെ സാധിച്ചിട്ടില്ല. അതെ സമയം ശക്തമായ രണ്ടോ മുന്നോ പ്രസ്ഥാനങ്ങൾ അടങ്ങുന്ന ഒരു കൂഊട്ടുകെട്ടിനു വള്രെ പെട്ടെന്നല്ലെങ്കിലും ഭാവിയിൽ ശക്തമായ സാന്നിദ്ധ്യമാകുവാനും, ശക്തിയാകുവാനും സാധ്യത ഏറെയുണ്ട്. കേരളത്തിലെ ദളിത്, പിന്നോക്ക, വിഭാഗങ്ങൾ നേതൃത്വം നൽകുന്ന പാർട്ടികളും, എസ്.ഡി .പി.ഐയും ഒക്കെ ഇന്ന് ഇത്തരത്തിലുള്ള ഒരു മൂന്നാം ബദലിനുള്ള സാധ്യതകളാണ് ആരാഞ്ഞുകൊണ്ടിരിക്കുന്നത് എന്നാൽ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും മുഖം തിരിച്ചു നിൽക്കുന്ന മേഘലയാണിത്. ഒരു മൂന്നാം മുന്നണിയുടെ സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന തന്ത്രത്തിലുപരി ഇടതുമുന്നണിയുടെ ഭാഗമാകുവാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമിയിൽ നിന്നു നാളിതുവരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. എസ്.ഡി.പി.ഐ യോടുള്ള ജമാഅത്തെ ഇസ്ലാമിഇന്റെ വിയോജിപ്പിനു കാരണം അത് പോപ്പുലർ ഫ്രെണ്ട് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടി ആണെന്ന കാരണത്താലാണത്രെ. അതെസമയം പോപ്പുലർ ഫ്രെണ്ടിനോടു ജമാഅത്തെ ഇസ്ലാമിക്കുള്ള എതിർപ്പിനെന്താണു കാരണം എന്നന്വേഷിച്ചാൽ പോപ്പുലർ ഫ്രെണ്ട് തീവ്രവാദ ആരോപണമുള്ള പ്രസ്ഥാനമാണെന്നാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളും, അണികളും നൽകുന്ന മറുപടി. രസകരമായ വസ്തുത എന്തെന്നുവെച്ചാൽ മറ്റു പ്രസ്ഥാനങ്ങൾ തീവ്രവാദ പശ്ചാതലത്തിന്റെ പേരിൽ നിരന്തരം ആക്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നതാണത്. തീവ്രവദത്തിന്റെ ഗോഡ്ഫാദറാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് ഇടതും വലതുമുള്ള പാർട്ടികൾ ഒരേ സ്വരത്തിൽ പറയുന്നത്. സി.പി.എം സെക്രട്ടറി പിണരായി വിജയന്റെ ഭാഷ്യത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് കാശ്മീരിലെ ഹിസ്ബുൽ മുജാഹിദീനുമായി വരെ ബാന്ധവമുണ്ടത്രെ. അതിനു തെളിവായി പ്രബോധനം വാരിക തന്നെ പിണരായി വിജയൻ എടുത്തുദ്ധരിക്കുന്നു. ജമാഅത്തെ ഇസ്ലാമി  മുഖപത്രമായ പ്രബോധനം  വാരികയുടെ അൻപതാം വാർഷികപതിപ്പിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കാശ്മീർ ജമാഅത്തെ ഇസ്ല്ലാമിയാണ് ഹിസ്ബുൾ മുജാഹിദീന്റെ പിന്നിലെന്ന് വ്യക്തമായി വിവരികുന്നുണ്ട്. മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് മൌലാന മൌദൂതി ആഗോള തീവ്രവാദത്തിന്റെ അപ്പോസ്തലനായും ഇരുംന്നണികളും ഒരേ സ്വരത്തിൽ പറയുന്നു, പ്രചരിപ്പിക്കുന്നു. ഇതെ ജമാഅത്തെ ഇസ്ലാമിയാണ് മറ്റൊരു പ്രസ്ഥനത്തിനു നേരെ തങ്ങൾക്കു നേരെ ഉയരുന്നുവരുന്ന അതേ ആരോപണങ്ങൾ ഉയർത്തുന്നതെന്നത്. മാത്രമല്ല എന്തിന്റെ പേരിലാണോ ജമാഅത്തെ ഇസ്ലാമി ചില പ്രസ്ഥാനങ്ങള്‍ക്കെതിരെ  പ്രചാരണം നടത്തുന്നത് ഇതേ ആരോപണങ്ങൾ നീതിന്യായ സംവിധാനങൾ വഴി അരക്കിട്ടുറപ്പിച്ച പാർട്ടിയായ സി.പി.എമ്മുമായാണ് ജമാഅത്തെ ഇസ്ലാമി കൂട്ടുകൂടുവാൻ ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ ജയിലുകളിൽ ശിക്ഷവിധിക്കപ്പെട്ട് കഴിയുന്നവരിൽ അറുപത് ശതമാനവും സി.പി.എം പ്രവർത്തകരാണ്. അതിൽ ഏറെയും കൊലപാതക കേസുകൾ. കേരളത്തിലെ സമാധാനാന്തരീക്ഷത്തിന്നു ഏറ്റവും ഭീഷണിയാകുന്നത് പലപ്പോഴും സി.പി.എം പ്രവർത്തകരുടെയും, നേതാക്കളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളണ്. കൊച്ചുകുട്ടികളുടെ മുൻപിലിട്ട് അദ്ധ്യാപകന്റെ തലവെട്ടി മാറ്റിയതു മുതൽ നാദാപുരത്തും, കണ്ണൂരിലും വർഗ്ഗീയമായിപ്പോകൂന്ന അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് ഇന്ന് കേരളത്തിലെ സി.പി.എം. ഇതെ സി.പി.എമ്മിനെയാണ് മതെതരത്വം പരഞ്ഞുകൊണ്ട്  ജമാഅത്തെ ഇസ്ലാമി കാലാകാലങ്ങളിൽ ഏകപക്ഷീയമായി പിന്തുണച്ച്ചുവരുന്നത്..

 ഏതായാലും മുസ്ലിം ലീഗിനെ തല്ലി പരുവമാക്കി ലീഗിന്റെ ബേസിൽ ചുവടുറപ്പിക്കാം എന്ന മോഹം വ്യാമോഹമായി മാറിയ സ്ഥിതിക്ക് ഇനിയുള്ള കാലം ഇടതുമുന്നണിക്ക് ഇന്നു തുടരുന്ന ഏകപക്ഷീയമായ പിന്തുണ തുടർന്നും നൽകുകയേ ജമാഅത്തെ ഇസ്ലാമിക്കു മുൻപിലുള്ളൂ. കോട്ടക്കല്‍ ഉച്ചകൊടിയോടുകുടി ജമാഅതെ ഇസ്ലാമിക്ക് മുഖ്യധാരാ സംഘടനകളുമായുള്ള  ബന്ധത്തിന്റെ അവസാനവേരും അറ്റ നിലയിലാണ്. അതുകൊണ്ട് തന്നെ ലീഗുമായി ഒരു ബാന്ധവം പ്രസ്ഥാനത്തിന് അസാദ്ധ്യമാണ്. മുന്നാം മുന്നണിയടക്കം മറിച്ചൊരു തീരുമാനം എടുക്കുവാനുള്ള രാഷ്ട്രിയ ഇച്ചാശക്തി ജമാഅത്തെ ഇസ്ലാമിക്ക് കൈമോശം വന്ന അവസ്ഥയിൽ ഒരു പാർട്ടി രൂപീകരണത്തിലുപരി, സജീവരാഷ്ട്രിയത്തിൽ ശക്തമായ ഭാഗവാക്കാകാം എന്ന ജമാഅത്തെ ഇസ്ലാമി സ്വപ്നം അത്രപെട്ടെന്ന് പൂവണിയുമെന്ന് തോന്നുന്നില്ല.

Thursday, April 7, 2011

ആന്റിയമ്മ മരിച്ചേ… ആന്റിയമ്മ മരിച്ചേ……


ആന്റിയമ്മ മരിച്ചേ ആന്റിയമ്മ മരിച്ചേ……

കഴിഞ്ഞ നാലു മാസമായി താമസിക്കുന്ന റൂമിലെ സഹമുറിയൻ അഹമ്മദ്ക്ക ഒരു ടീവി അഡിറ്റാണ്. സെയിൽസ് റെപ്രെസെന്റേറ്റീവായി ജോലി ചെയ്യുന്ന അഹമ്മദ്ക്ക ആകെ ജോലി ചെയ്യുന്ന സമയം കാലത്ത് എട്ടര മണി മുതൽ പതിനൊന്നര വരെയും ഉച്ച തിരിഞ്ഞു നാലര മുതൽ ഏതാണ്ട് അഞ്ചര വരെയുമാണ്. ഈ സമയം കഴിഞ്ഞാൽ ബാക്കി സമയം മുഴുവൻ ടീവിക്കു മുൻപിൽ തന്നെ. ഒരൊറ്റ കിടപ്പാണ്, തിരിയാതെ മറിയാതെ. ഇടക്ക് പരസ്യം വന്നാൽ മാത്രം എഴുന്നേറ്റു പിന്നോട്ട് നോക്കി നോക്കി പോയി പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കും. പരസ്യം അവസാനിക്കുമ്പോഴേക്ക് ആൾ ബെഡ്ഡിൽ തിരിച്ചെത്തിയിരിക്കും. വാർത്ത ഒഴികെ എന്തും കാണാമെന്ന നിലപാടാണ് അഹമ്മദ്ക്കാക്കുള്ളത്. അത് എന്തു ചവറുമാകട്ടെ.

ഒന്നൊഴിവില്ലാതെ എല്ലാ സീരിയലും അഹമ്മദ്ക്ക കാണും. സീരിയൽ കാണുവാനായി അടിയന്തിരജോലി ഉണ്ടെങ്കിൽ പോലും അതെല്ലാം ഉപേക്ഷിച്ചു കൊണ്ട് ഓടിക്കിതച്ചെത്തും. ഒരിക്കൽ അഹമ്മദ്ക്ക ജോലി ചെയ്യുന്ന കമ്പനിക്ക് സാമാന്യം നല്ല ഓർഡർ ലഭിച്ചു. അഹമ്മദ്ക്കാടെ ശ്രമഫലമായി തന്നെ. മിനിസ്ട്രിയിൽ അതിന്റെ ഇൻസ്റ്റാലേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്നിടയിൽ ആൾ റൂമിൽ തിരിച്ചെത്തി. എന്താണ് അഹമ്മദ്ക്ക ഇത്ര പെട്ടെന്ന്? എന്നു ചോദിച്ചപ്പൊൾ ലഭിച്ചത് രസകരമായ മറുപടിയായിരുന്നു. “ഇൻസ്റ്റാലേഷൻ നാളെയും നടത്താം. സീരിയൽ ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ കാണുവാൻ സാധിക്കില്ല” മാത്രമല്ല എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ തീയേറ്ററിൽ പോയി സിനിമ കാണും. തിരിച്ചു വന്നു വീണ്ടും ബെഡ്ഡിൽ തന്നെ നീണ്ടു നിവർന്നു കിടക്കും. ചാനൽ സിനിമക്കായി. അഹമ്മദ്ക്ക ആളൊരു മോഹൻ ലാൽ ഫാനാണ്. ലാലിന്റെ ചവരു പടങ്ങൾ പോലും വളരെ രസകരമായി ആസ്വാദിച്ച് കാണും. ചാനലിൽ ഇടക്കിടക്ക് വരുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘വാമനപുരം ബസ് റൂട്ട്’ എന്ന ചിത്രത്തിലെ ‘ഒന്നംകിട‘ തമാശയൊക്കെ ആസ്വാദിച്ച് ചിരിക്കുന്ന അഹമ്മദ്ക്കാനെ ഒന്നു നേരിൽ കാണുക തന്നെ വേണം. എന്നിട്ട് പറയും “ലാലേട്ടനു മാത്രമേ ഇതെല്ലാം ചെയ്യുവാൻ പറ്റൂ” എന്ന്. അതുപോലെ മോഹൻ ലാലിന്റെ അടുത്തു റിലീസായ സിനിമ ‘ഖാണ്ഢഹാർ‘ അഹമ്മദ്ക്ക തിയേറ്ററിൽ പോയി കണ്ടു വന്നിട്ടു പറയുകയാണ്, ‘എന്താ ലാലേട്ടന്റെ പെർഫോമൻസ് ഒറ്റക്കല്ലേ ഫളൈറ്റ് പറത്തിയത് അവസാന രംഗങ്ങളിൽ ആളുകൾ എഴുന്നേറ്റുനിന്ന് കയ്യടിക്കുകയായിരുന്നു” ഈ പാടം നാട്ടിൽ നിന്നു കണ്ടുവന്ന സിയാദിന്റെ മറുപടി രസകരമായിരുന്നു. “കാണികളല്ല, അഹമ്മദ്ക്ക ഒറ്റക്കായിരിക്കും എഴുന്നേറ്റ് കയ്യടിച്ചിട്ടുണ്ടാകുക. കാരണം ക്ലൈമാക്സ് മുഴുവൻ കാണുവാനുള്ള ക്ഷമ അഹമ്മദ്ക്കാക് മാത്രമേ ഉണ്ടാകൂ” എന്നു. അഹമ്മദ്ക്കാക്ക് അൻപതഞ്ച വയസായി. ഇപ്പോഴും ലാലേട്ടൻ എന്നേ വിളിക്കൂ. തൊട്ടപ്പുറത്ത് റൂമിൽ ഒരു മമ്മൂട്ടി ഫാനുണ്ട്. ഞങ്ങളുടെ പ്രധാന പരിപാടി ഇവരെ തമ്മിൽ പിരികയറ്റുകയാണ്. മമ്മൂട്ടിയുടെ ഡാൻസും, കോമഡിയുമൊക്കെ പറഞ്ഞ് അവനെ ഒന്നു ചൂടാക്കും. പിന്നെ ഇവർ തമ്മിൽ തല്ലാണ്.

റൂമിൽ താമസിക്കാനെത്തിയ സമയത്ത് ടീവി നിറുത്തുന്ന സമയത്തെ ചൊല്ലി അല്പം പ്രയാസങ്ങൾ ഉണ്ടായിരുന്നു. പാതിരാവരെ വരെ ടീവി കണ്ടുകൊണ്ടിരുന്ന അഹമ്മദ്ക്കാക്ക് കൂട്ടായി ഞാനെത്തുമ്പോൾ അത് ഇത്രമാത്രം പാരയാകുമെന്ന് അഹമ്മദ്ക്ക ഒരിക്കലും വിചാരിച്ചിരിക്കില്ല. ഒറ്റ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതു കാരണം രാവിലെ ഞാൻ പോയാൽ വരിക വൈകുന്നേരമാകും. അഹമ്മദ്ക്കയാണെങ്കിലോ ഉച്ചക്ക് വന്നാൽ നന്നായിട്ടോന്നു ഉറങ്ങുകയും ചെയ്യും. അതുകൊണ്ടു തന്നെ രാത്രി എത്ര വൈകി കിടന്നാലും അഹമ്മദ്ക്കാക് ഒരു പ്രശനവുമില്ല. ഞാൻ വരുന്നതിനു മുൻപെ പുലർച്ചെ നാലുമണിവരെയൊക്കെ ടീവി കണ്ടു ഇരിക്കുമായിരുന്നുവത്രെ. എനിക്കാണെങ്കിൽ ആറുകൊല്ലത്തോളമായി പതിനൊന്നു മണിക്കു മുൻപെ കിടക്കുന്നത് ശീലമായി മാറിയിരുന്നു. പുലർച്ചക്ക് പ്രഭാത നമസ്ക്കാരത്തിന്നു എഴുന്നേൽക്കുകയും വേണം. രാത്രി പതിനൊന്നു മണിക്ക് ടീവി നിറുത്തി കിടക്കണം എന്ന് ഞാൻ പറഞ്ഞപ്പൊൾ, അർദ്ധമനസാൽ അഹമ്മദ്ക്ക സമ്മതിക്കുകയും എന്നാൽ മിക്കദിവസവും സമയം തെറ്റിക്കുകയും ചെയ്തുകൊണ്ടിരുന്നു. നിവൃത്തി ഇല്ലാതെ വന്നപ്പോൾ അല്പം കർശനമായി തന്നെ അഹമ്മദ്ക്കാട് വിഷയം അവതരിപിച്ചു. ഇപ്പോൾ പതിനൊന്നുമണിക്ക് മുൻപെ ടീവി ഓഫ് ചെയ്ത് കിടക്കുവാൻ തുടങ്ങും. ഈ ഒരു വിഷയത്തിലുള്ള പ്രത്യേകഥ ഒഴിച്ചാൽ അഹമ്മദ്ക്ക ആൾ നല്ല കമ്പനിയാണ്.


ഞാൻ നേരിട്ട പ്രധാന പ്രശ്നം എന്തെന്നു വെച്ചാൽ ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തുന്ന സമയത്താണ് സീരിയലുകൾ ആരംഭിക്കുന്നത് എന്നതാണ്. അത് ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ട് നിൽക്കും. അസഹനീയമായ സീരിയൽ കാണുകയെന്നത് സാമാന്യബുദ്ധിയെ ചോദ്യം ചെയ്യലാണ്, എന്നൽ തന്നെ ഇത്രസമയം റൂമിൽ നിന്ന് മാറിനിൽക്കലും പ്രായോഗികമല്ല. സീരിയൽ വധത്തിൽ നിന്നും രക്ഷെപ്പെടുക എന്ന ഉദ്ദേശ്യത്തോടെ ആ സമയത്ത് തന്നെ നാട്ടിലേക്ക് ഫോൺ വിളിക്കുവാൻ തുടങ്ങും. എന്നാലും കുറെയൊക്കെ കണ്ണിൽ പെടും. അങ്ങിനെ ‘പാരിജാതം’ എന്ന സീരിയലിന്റെ തീക്ഷണമായ കഥ ഏതാണ്ട് പിടികിട്ടി. ഗൾഫിൽ ഏഷ്യാനെറ്റ് മിഡിൽ ഇസ്റ്റാണല്ലോ ലഭിക്കുന്നത്? നാട്ടിലേക്ക് വിളിക്കുന്ന സമയത്ത് ഇവിടെ പാരിജാതത്തിന്റെ ശബ്ദം ആയിരിക്കും. ഫോൺലൂടെ ദിവസവും ഈ മ്യൂസിക് കേൾക്കുന്ന ഭാര്യ പറയുക.”പെണ്ണുങ്ങൾ പോലും ആ സീരിയൽ ഇപ്പോൾ കാണുന്നില്ല, അവിടെ ആരാണ് ഇത് ഇത്രയും താല്പര്യത്തോടെ ഇത് കാണുന്നത്“ എന്നാണ്.
അച്ച്ചന്റെ രണ്ടാം ഭാര്യ, നായകന്റെ കാമുകിയുടെ അതേ കോലമുള്ള അനിയത്തി, അവിഹിത ഗർഭം, കല്യാണം, രണ്ടാനമ്മയുടെ പീഢനം, ആറു വയസുള്ള കുട്ടിയുടെ ലോകോത്തര ചിന്തകൾ, ആന്റ്റിയമ്മയുടെ ഒരിക്കലും അവസാനിക്കാത്ത ഗൂഢാലോചനകൾ.. ഭർത്താവിനെ വെടിവെച്ചു കൊല്ലൽ, ബിസിനസ് സാമ്രാജ്യം പിടിച്ചടക്കാൽനായകനും നായികയുടെ വഴിപിരിയൽ. കൂടിച്ചേരൽ അവസാനം കാൻസർ പിടിച്ച് ആന്റിയമ്മ എന്ന വില്ലത്തിയുടെ മരണം. ആയിരം എപ്പിസോഡുകൾ പിന്നിട്ട പാരിജാതം എന്ന ജനപ്രിയ സീരിയലിന്റെ ചേരുവയാണ് മേല്പറഞ്ഞത്.ഏതായാലും ആന്റിയമ്മയെ കാൻസർ പിടിപ്പിച്ച് കൊന്നിട്ടാണെങ്കിലും പാരിജാതം അവസാനിപ്പിച്ചത് നന്നായി. ചാനൽ പ്രക്ഷേപണ രംഗത്ത് ഏറ്റവും ജനപ്രിയ സീരിയലായിരുന്നുവത്രെ പാരിജാതം. മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ജനപ്രിയമെന്നവകാശപ്പെടുന്ന ഇത്തരം മൂന്നാം കിട കഥകൾക്കും, കഥാപാത്രങ്ങൾക്കും മലയാളികളുടെ സ്വീകരണമുറിയിൽ എത്രമാത്രം പ്രാധാന്യം ഉണ്ടെന്നറിയുമ്പോഴാണ് മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തോത് മൻസ്സിലാകുന്നത്. കേരളീയ ജിവിതത്തിന്റെ എന്തെങ്കിലും തരത്തിലുള്ള നേർചിത്രങ്ങളാണോ ഇത്തരം സീരിയലുകളിൽ വിഷയമാകുന്നത്? പാതിരാത്രിയിൽ വരെ ഫുൾ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി നടക്കുന്ന കൊച്ചമ്മമ്മരുടെ കുശുമ്പും, വാശിയും, മൂനാം കിട പ്രതികാരവുമൊക്കെയാണോ ഒരു സമൂഹത്തിന്റെ ആസ്വാദന ശേഷിയുടെ അളവുകോൽ? മനസ്സിലാക്കിയിടത്തോളം സ്ത്രീകൾ തന്നെയാണ് മിക്ക കഥകളിലെയും വില്ലത്തിമാർ. ഈ വില്ലത്തിമാരുടെ പരപുരുഷ ബാന്ധവവും, ഗൂഢാലോചനകളും, കുതന്ത്രങ്ങളുമൊക്കെയാണ് മലയാളി സ്ത്രീകൾ സ്വന്തം സ്വീകരണമുറിയിരുന്ന് എല്ലാ ദിവസവും മനസ്സിലേക്ക് പറിച്ചു നടുന്നത്. എന്നും കാണുന്ന ഇത്തരം കഥാപാത്രങ്ങളുടെ സ്വാധീനം പിന്നീട് സ്വന്തം ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ സന്നിവേശിക്കപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.. കേരളത്തിൽ വർദ്ധിച്ചുവരുന്ന അനാരോഗ്യകരമായ കുടുംബാന്തരീക്ഷത്തിന്നു ഇത്തരം സീരിയലുകളുടെ സംഭാവനകളും ചെറുതല്ല. ഒരു സിനിമ റിലീസ് ചെയ്യണമെങ്കിൽ ഗവണ്മെന്റെ നൽകൂന സെൻസർ സർട്ടിഫികറ്റ് ആവശ്യമാണ്. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ മനുഷ്യന്റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്ത്, കണ്ണീരും, വഞ്ചനയും,അവിഹിത ബാന്ധവവും നിരന്തരം അടിച്ചേൽ‌പ്പിക്കുന്ന ഇത്തരം ചാനൽ സീരിയലുകൾക്ക് സർക്കാർ തലത്തിലുള്ള നിയന്ത്രണം ആവശ്യമല്ലേ?

Tuesday, April 5, 2011

കുറുന്തോട്ടിക്കു വാതമോ? ഭഗവാൻ ആശുപത്രി വെന്റിലേറ്ററിൽ..


കുറുന്തോട്ടിക്കു വാതമോ? ഭഗവാൻ ബാബ ആശുപത്രി വെന്റിലേറ്ററിൽ..


      പുട്ടപർത്തി: ‘ഭഗവാൻ’ സായിബാബ ഗുരുതരാവസ്ഥയിൽ. വെൽന്റിലേറ്ററിന്റെ സഹായത്തോടെയാണ് ‘ഭഗവാൻ’ ശ്വസോച്ഛാസം നടത്തുന്നത്. മാർച്ച് 28നാ‍ണ് ‘ഭഗവാൻ’ ബാബയെ ‘സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ’ പ്രവേശിപ്പിച്ചത്. (വാർത്ത)


കോടിക്കണക്കിനു ജനങ്ങൾക്ക് നിത്യശാന്തിയും, രോഗശമനവും നൽകുന്ന ഭഗവാൻ ബാബക്ക് സ്വന്തമായി രോഗശമനം ലഭിക്കുവാൻ ആശുപത്രി അതും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്നെ ശരണം. അന്തരീക്ഷത്തിൽ നിന്നു ആളുകളുടെ നിലയനുസരിച്ച് വൈരമാല, സ്വർണ്ണം, ഭസ്മം, മാല, വള, മത്തങ്ങ, കുമ്പളങ്ങ .എന്നിങ്ങനെയുള്ള അവശ്യസാധനങ്ങൾ ചില്ലറയായും, മൊത്തമായും കൈവീശി പ്രത്യക്ഷപ്പെടുത്തുന്ന ‘ഭഗവാനു’ സ്വന്തം രോഗത്തിനു ചികിത്സ ആശുപത്രിയിൽ തന്നെ.. മാലോകർക്കു മുഴുവൻ അനുഗ്രഹവും, രോഗശാന്തിയും  നൽകുവാൻ കഴിവുള്ള ‘ഭഗവാനു’ സ്വന്തം ശരിരം സംരക്ഷിക്കുന്ന വിഷയത്തിൽ അത്തരം കഴിവൊന്നുമില്ലേ?


   വർഷങ്ങൾക്കു മുൻപെ പുട്ടപർത്തിയിൽ ‘ഭഗവാനു’ നേരെ വധശ്രമവും നടന്നിരുന്നു. അന്നും ‘ഭഗവാന്റെ’ മാസ്മരിസമൊന്നും രക്ഷക്കുവന്നതായി വാർത്തകൾ ഉണ്ടായിരുന്നില്ല.

എല്ലാം ഭഗവാന്റെ മായ.വിശ്വാസം അതല്ലേ എല്ലാം..

Saturday, April 2, 2011

ടിം ഇന്ത്യക്ക് അഭിവാദ്യങ്ങള്‍

1983 കപിലിന്റെ ചെകുത്താന്മാര്‍ .


2007 ദ്രാവിഡിന്റെ ദുരന്തം  


 2011    ധോണിയുടെ പടയോട്ടം