Saturday, March 26, 2011

സാഡിസ്റ്റുകളായ കർണ്ണാടക സംഘിസർക്കാർ.
ഒരു സമുദായത്തോടുള്ള വിരോധത്തിന്റെ പേരിൽ  അനാരോഗ്യം കൊണ്ട് അവശനും, വികലാംഗനും, എട്ടുകൊല്ലത്തോളം അകാരണമായി തടവറയിൽ കഴിയേണ്ടി വന്ന അബ്ദുന്നാസർ മദനി എന്ന വ്യക്തിയെ കർണാടകത്തിലെ സംഘിസർക്കാർ ക്രുരത  കാണിച്ചു രസിക്കുകയാണ്.  മുസ്ലീമായ ഒരു വ്യക്തിയെ കിട്ടിയാൽ പീഢിപ്പിച്ചു രസിക്കുക എന്നതാണോ സംഘി ഭരണനിർവഹണത്തിന്റെ മാതൃക? കർണ്ണാടക സർക്കാരിന്റെ ക്രുരത    മൂലം മദനിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്ക്കയാണെന്ന് പുറത്തു കൊണ്ടു വന്നത് സമുദായ പത്രങ്ങളല്ല, മറിച്ച് മതേതരമെന്നു പറയുന്ന മാധ്യമങ്ങൾ തന്നെയാണ്. അനാരോഗ്യം മുലം  വിവ്ശനായ ഒരു വ്യക്തിയെ പീഢിപ്പിച്ചു സന്തോഷം കാണിക്കുക്കുവാൻ മാത്രം  തരം താഴ്ന്നതാണോ സംഘപരിവാരിനു ഒരു സമുദായത്തിനോടുള്ള വെറുപ്പിന്റെ ആഴം? അധുനിക സമൂഹം ഇവരെയോർത്ത് ലജ്ജിക്കുക തന്നെ വേണം.

മഅദനിക്കു ഭാഗിക അന്ധത: ബംഗളുരു ജയിലില്‍ ഒറ്റപ്പെട്ടു
Text Size:   
കൊച്ചി: പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍നാസര്‍ മഅദനിക്കു ഭാഗിക അന്ധത ബാധിച്ചതായി ബംഗളുരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്‌തമായി. ബംഗളുരു ജയിലില്‍ കഴിയുന്ന മഅദനിയുടെ സ്‌ഥിതി അതീവ ദയനീയമാണെന്നാണു വിവരം.

കടുത്ത പ്രമേഹം ബാധിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണ്ടത്ര പരിചരണവും തുടര്‍ചികില്‍സയും നല്‍കാതെ അദ്ദേഹത്തെ ജയിലിലേക്കു മടക്കിയതായി മഅദനിയെ സന്ദര്‍ശിച്ചു മടങ്ങിയ ബന്ധുക്കള്‍ 'മംഗള'ത്തോടു പറഞ്ഞു.

ഇടതുകണ്ണിന്റെ കാഴ്‌ച പാതിയിലേറെ നഷ്‌ടപ്പെട്ടതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. പരിശോധനാഫലം പുറത്തുവിട്ട റെറ്റിനോപതി വിദഗ്‌ധന്‍ മികച്ച ചികില്‍സയ്‌ക്കു ശിപാര്‍ശ ചെയ്‌തെങ്കിലും ജയില്‍ അധികൃതര്‍ ഈ റിപ്പോര്‍ട്ടിനു വേണ്ടത്ര പരിഗണന നല്‍കിയില്ല. മുറിഞ്ഞ കാലിന്റെ വേദന മാറ്റാന്‍ കഴിക്കുന്ന മരുന്നുകളുടെ കാഠിന്യവും പ്രമേഹബാധിതനായ മഅദനിയെ തളര്‍ത്തിയിട്ടുണ്ട്‌.

രണ്ടാഴ്‌ച മുമ്പു പരിശോധന കഴിഞ്ഞു ജയിലില്‍ മടങ്ങിയെത്തിയ മഅദനിക്ക്‌ എഴുതാനും വായിക്കാനും ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടതോടെ മികച്ച ചികില്‍സ തേടി ബന്ധുക്കള്‍ ജയില്‍ അധികൃതരെ വീണ്ടും സമീപിച്ചിരുന്നു.

കാഴ്‌ച കുറഞ്ഞതോടെ മഅദനി തടവറയില്‍ കൂടുതല്‍ അസ്വസ്‌ഥനായിട്ടുണ്ട്‌. മുറിയില്‍ രാത്രി മുഴുവന്‍ തെളിയിക്കുന്ന പവര്‍ലൈറ്റാണ്‌ മഅദനിയുടെ ഉറക്കം കെടുത്തുന്നത്‌. തടവുകാരന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സദാ പ്രവര്‍ത്തിക്കുന്ന കാമറയ്‌ക്കുവേണ്ടിയാണു ലൈറ്റ്‌ തെളിക്കുന്നത്‌.

കണ്ണിന്റെ പരിശോധനാഫലം ലഭിച്ചിട്ടും അധികൃതര്‍ മഅദനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതായപ്പോള്‍ ബന്ധുക്കള്‍ കേരളത്തില്‍നിന്നു പ്രത്യേക കണ്ണട വാങ്ങി ജയിലിലെത്തിച്ചിട്ടുണ്ട്‌. എന്നിട്ടും പതിവു പരിശോധനകള്‍ക്കപ്പുറം തുടര്‍ പരിശോധനകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.
http://mangalam.com/index.php?page=detail&nid=407854&lang=malayalam
8 comments:

 1. അനാരോഗ്യം മുലം വിവ്ശനായ ഒരു വ്യക്തിയെ പീഢിപ്പിച്ചു സന്തോഷം കാണിക്കുക്കുവാൻ മാത്രം തരം താഴ്ന്നതാണോ സംഘപരിവാരിനു ഒരു സമുദായത്തിനോടുള്ള വെറുപ്പിന്റെ ആഴം? അധുനിക സമൂഹം ഇവരെയോർത്ത് ലജ്ജിക്കുക തന്നെ വേണം.

  ReplyDelete
 2. ഒരു കുറ്റവും ചെയ്തെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ലാത്ത ഒരു മനുഷ്യനെ പത്തുവര്‍ഷം ജയിലിലിട്ടു പീഡിപ്പിച്ചു. ശേഷം അതേ നാടകം വീണ്ടും ആവര്‍ത്തിക്കുന്നു. അയാളോട് കേരളീയ സമൂഹത്തിന്/മാധ്യമങ്ങള്‍ക്ക് ഒരു സഹതാപവും ഇല്ല. എന്നാല്‍ അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലലടക്കപ്പെട്ട പിള്ളയോട് സഹതാപമാണ് മാധ്യമങ്ങള്‍ക്ക്. ഒരു മുസ്ലിം മാനേജ്മെന്റ് വാരിക, അങ്ങേരുടെ ആത്മകഥ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നു.

  ReplyDelete
 3. ഈ ക്രൂരതയെ നിസംഗതയോടെ നോക്കികാണുന്ന എല്ലാരും കുറ്റക്കാരാണ് ...

  ReplyDelete
 4. കഷ്ടം,അല്ല്ലാതെന്ത് പറയാൻ..?

  ReplyDelete
 5. This comment has been removed by a blog administrator.

  ReplyDelete
 6. കഷ്ടം തന്നെ , തടവുകാരുടെ മാനുഷിക അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പ്രതിക്ഷേധിക്കുന്നു .

  ഇദ്ദേഹത്തിനു വേണ്ടി ഒപ്പുശേഖരണ നാടകം നടത്തിയവര്‍ എവിടെ പോയോ ആവോ , നൂറു കൂട്ടം സംഘടന ഉള്ള (അതില്‍ നിയമ സഹായ സംഘടനയും പെടും ) പോപ്പുലര്‍ ആയവര്‍ ഇദ്ദേഹത്തെ മറന്നു പോയികാണണം .

  ReplyDelete
 7. മദനി; താങ്കള്‍ നീറി നീറി കഴിയുന്ന നിമിഷങ്ങള്‍ക്ക് ആര്‍ക് എന്ത് പ്രായശ്ചിത്തം ചെയ്യാനാകും. ഒരിന്ത്യക്കാരനെന്ന നിലയില്‍ താങ്കള്‍ക്ക് എന്താണ്‍ സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല. ആര്‍ക്കാണ്‍ എവിടെയാണ്‍ പിഴക്കുന്നത്. ആര്‍ ആരെയാണ്‍ പിഴപ്പിക്കുന്നത്. നിയമം എവിടെയാണ്‍ നിസ്സംഗമാവുന്നത്. ?

  ReplyDelete