Wednesday, March 30, 2011

പോളണ്ടിനെ കുറിച്ചു മിണ്ടരുത്. പി.ശശിയെ കുറിച്ചും മിണ്ടരുത്.
സന്ദേശം എന്ന സിനിമയിൽ വിരുദ്ധ രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്ന സഹോദരന്മാർ തമ്മിലുള്ള കശപിശക്കിടയിൽ വിപ്ലവ പാർട്ടിയുടെ സഖാവിന്റെ രസകരമായ ഡയലോഗ് ഏവരുടെയും ഓർമ്മയിൽ ഉണ്ടാകും. ആഗോള രാഷ്ട്രിയത്തെ കുറിച്ചു ശ്രിനിവാസന്റെ കഥാപാത്രം വാചാലനകുമ്പോൾ പോളണ്ട് അടക്കമുള്ള കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്കേറ്റ തിരിച്ചടികളെ കുറിച്ച് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം സഖാവിനെ ഓർമ്മിപ്പിക്കുന്നു. ഈയവസരത്തിലാണ് സഖാവിന്റെ മറുപടി പോളണ്ടിനെ കുറിച്ച് മിണ്ടിപ്പോകരുത്

അതുപോലെ തന്നെയാണ് കേരളസഖാക്കളുടെയും അവസ്ഥ പിള്ളയെ കുറിച്ചു പറയാം, കുഞ്ഞാലികുട്ടിയെ കുറിച്ചു പറയാം പക്ഷെ ശശിയെ കുറിച്ച് മിണ്ടിപ്പോകരുത്“.


പോളണ്ടിനെ കുറിച്ച് മിണ്ടിപ്പോകരുത്..ഹ ഹ 

11 comments:

 1. പോളണ്ടിനെ കുറിച്ചു മിണ്ടരുത്. പി.ശശിയെ കുറിച്ചും മിണ്ടരുത്.

  ReplyDelete
 2. നാല് വരിയെ എഴുതിയുള്ളൂ എനികിലും സംഗതി കൊള്ളുന്ന വിധത്തില്‍ തട്ടി

  ReplyDelete
 3. അല്ല ,ഈ ചങ്ങാതിയെ പാര്‍ടിയില്‍ നിന്നും തരം താഴ്ത്തി എന്ന് കേട്ടല്ലോ , അത് സത്യം അല്ലെ ?
  പിന്നെ ഇയാളെ പറ്റി ആ പെണ്ണ് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടോ , ഇല്ല എങ്കില്‍ ഇല്ലാത്ത പരാതിക്ക് എങ്ങിനെ കേസ് എടുക്കും .
  കുഞ്ഞാപ്പയേയും , പിള്ള സാറിനെയും പറ്റി കേസുകള്‍ കൊടുത്തത് പരാതിക്കരല്ലേ , എന്നിട്ടല്ലേ ഈ മാന്യന്മാര്‍ മൊഴി തിരുത്താന്‍ ഒക്കെ നടന്നത് .

  പുലരീ , കൈവെട്ടു പാര്ടിക്കാരെ വെയില് കൊള്ളാന്‍ വിട്ടിട്ടു , കുഞാപ്പക്കും കൊണ്ഗ്രെസ്സിനും പേന ഉന്തുകയനല്ലേ.

  ReplyDelete
 4. ലൂസിഫര്‍, അപ്പോള്‍ പിള്ളയെ/കുഞ്ഞാലിക്കുട്ടിയെയോ അവരുടെ പാര്‍ട്ടി തരംതാഴ്തിയാല്‍ പ്രശ്നം തീരുമല്ലോ അല്ലേ? കുഞ്ഞാലിക്കുട്ടിയെ സുപ്രീം കോടതി കാശുകൊടുത്തിട്ടായാലും വെറുതെ വിട്ടില്ലേ? ഇയാളെ സുപ്രീകോടതി കേറ്റിയില്ലേലും ഒരു ഡിസ്ട്രിക്ട് കോടതിയെങ്കിലും?

  ReplyDelete
 5. മുക്കൂ ,
  പാര്‍ടികളിലെ തരാം താഴ്ത്തല്‍ മതി എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല , ഇന്നത്തെ പത്രത്തില്‍ ശശിക്കെതിരെ പരാതി കിട്ടി കേസ് എടുത്തതായി കാണുന്നുണ്ട് , അതാണ് അതിന്റെ വഴി , നിയമം ഇനി അതിന്റെ വഴിക്ക് നടക്കട്ടെ . ഇനി ശശിയും കാശുകൊടുത്തു വിധി വാങ്ങിയാല്‍ ,അത് പുറത്താക്കാന്‍ ഒരു റൌഫ് ഉണ്ടാവും എന്ന് പ്രത്യാശിക്കാം . സുപ്രീം കോടതി വരെ പോകട്ടെ കേസ്.

  പിന്നെ പെണ്ണ് പിടിച്ചു കേസായിട്ടും , കോടതി വിധി വിലക്ക് വാങ്ങി എന്ന് തെളിവ് സഹിതം പുറത്തു വന്നിട്ടും നാണം ഇല്ലാതെ മത്സരിക്കുന്നവരെ പറ്റി എന്താണ് അഭിപ്രായം എന്ന് ഒന്ന് വിശദമാക്കൂ .

  ReplyDelete
 6. കൊച്ചി: സി.പി.എം മുന്‍ സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതിയാണ് ലഭിച്ചിട്ടുള്ളതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഈ വിഷയത്തില്‍ താമസിയാതെ നടപടിയുണ്ടാവും. ലൈംഗിക അതിക്രമങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പാര്‍ട്ടിയില്‍ ചില നടപടിക്രമങ്ങളുണ്ട്. കഴിഞ്ഞ സംസ്ഥാന സമിതി ശശിക്കെതിരായ പരാതി ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍, ചില നടപടിക്രമങ്ങള്‍ കൂടി തീരുമാനിക്കാനുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തുരുമാനമുണ്ടാവുമെന്നും കാരാട്ട് വ്യക്തമാക്കി.

  മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതിനെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

  ReplyDelete
 7. എന്തായാലും അവര്‍ അത് തുറന്നു സമ്മതിച്ചു , പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു , അന്വേഷണവും തുടങ്ങി . ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ അവര്‍ക്ക് ചിലനടപടി ക്രമങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു .
  ഇനി പെണ്ണ് പിടിച്ചു കേസായിട്ടും കാശുകൊടുത്തു വിധി വാങ്ങിച്ചത് തെളിവ് സഹിതം പുറത്ത് വന്നിട്ടും നാണമില്ലാതെ മത്സരിക്കുന്നവരെയും , അവനെ ന്യായീകരിക്കുന്നവരെയും പറ്റി എന്താണ് പറയാനുള്ളത് .

  ഇനി പോളണ്ടിനെ കുറിച്ച് മിണ്ടാം അല്ലേ നൌഫല്‍

  ReplyDelete
 8. കേസെടുക്കാന്‍തക്ക പരാതിയൊന്നും ശശിക്കെതിരെ ഇല്ല: (ആഭ്യന്തര മന്ത്രി?)പി.ജയരാജന്‍
  Posted on: 02 Apr 2011

  കണ്ണൂര്‍: പോലീസ് കേസെടുക്കാന്‍തക്ക ഗൗരവമുള്ള പരാതിയൊന്നും പി.ശശിക്കെതിരെ ലഭിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറി (ആഭ്യന്തര മന്ത്രി?)

  പി.ജയരാജന്‍. പാര്‍ട്ടിക്ക് ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടക്കുകയാണ്. പരസ്യപ്പെടുത്താവുന്ന ഒരു നടപടിയും ഇതുവരെ ശശിക്കെതിരെ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

  ReplyDelete
 9. കഷ്ടം , ഇപ്പോള്‍ മനോരമയില്‍ ആണോ പുലരിയുടെ ട്രെയിനിംഗ്

  ReplyDelete