Wednesday, March 23, 2011

സമാധാനപ്രിയരായ ആർ.എസ്.എസ്...


മാതൃഭൂമിക്കെതിരെ ആര്‍എസ്‌എസ്‌ നിയമനടപടിക്ക്‌  


 ആര്‍‌എസ്‌എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?’ എന്ന തലക്കെട്ടില്‍ ആര്‍‌എസ്‌എസിനെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്‌എസ്‌ വക്കീല്‍നോട്ടീസ്‌ അയച്ചു. പ്രാന്ത കാര്യവാഹ്‌ പി ഗോപാലന്‍കുട്ടി മാസ്റ്ററാണ്‌ അഡ്വക്കേറ്റ് കെകെ ബാലറാം മുഖേന നോട്ടീസയച്ചത്‌. മാതൃഭൂമി പ്രിന്റര്‍ ആന്റ്‌ പബ്ലിഷര്‍ എംഎന്‍ രവിവര്‍മ്മ, മാനേജിങ്ങ്‌ എഡിറ്റര്‍ പിവി ചന്ദ്രന്‍, മാതൃഭൂമി വാരിക പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എംപി ഗോപിനാഥ്‌, അസിസ്റ്റന്റ്‌ എഡിറ്റര്‍ കമല്‍റാം സജീവ്‌, ലേഖകന്‍ ബദ്രി റെയ്ന, വിവര്‍ത്തക കെആര്‍ ധന്യ എന്നിവര്‍ക്കാണ്‌ വക്കീല്‍ നോട്ടീസ്‌.

കഴിഞ്ഞ ഫെബ്രുവരി 27ന്‌ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ് പ്രസ്തുത ലേഖനം കവര്‍ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ ആര്‍എസ്‌എസ്‌ ഭീകരത എങ്ങനെയാണ്‌ തകര്‍ക്കാന്‍ പോകുന്നത്‌ എന്ന്‌ വിശദമായി പരിശോധിക്കുന്ന ലേഖനം എഴുതിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബദ്രി റെയ്‌നയാണ്‌. ഇതിനെതിരായി മാതൃഭൂമിക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലക്കാട്‌ മാതൃഭൂമിയുടെ ഇരുപത്തയ്യായിരത്തോളം കോപ്പികള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. മാതൃഭൂമിയുടെ വിവിധ ഓഫീസുകള്‍ക്കുനേരേ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ലേഖനം പ്രസിദ്ധീകരിച്ച ആഴ്‌ചപ്പതിപ്പിന്റെ അസിസ്റ്റന്റ്‌ എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്‌ മാനേജ്‌മെന്റില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടി വേണ്ടെന്ന് മാതൃഭൂമി ഡയറക്‌ടര്‍ എംവി ശ്രേയാംസ്‌കുമാറും ആര്‍‌എസ്‌എസിന് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയാല്‍ മതിയെന്ന്‌ വീരേന്ദ്രകുമാറും നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പരസ്യമൊക്കെ നല്‍കിയെങ്കിലും മറുപടി പ്രസിദ്ധീകരിച്ചില്ല.

മാതൃഭൂമിയുടെ ആര്‍‌എസ്‌എസ് വിരുദ്ധ ലേഖനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ ഒരു രഹസ്യ സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. സംഘപരിവാറിന്‌ സ്വാധീനമുള്ള ഹിന്ദു കുടുംബങ്ങള്‍ മാതൃഭൂമി ഒഴിവാക്കണം എന്നാണ് ആര്‍എസ്‌എസ്‌ നേതൃത്വം ഇറക്കിയ രഹസ്യ സര്‍ക്കുലര്‍ പറയുന്നതെത്രെ. എന്തായാലും, മാതൃഭൂമി പ്രസിദ്ധീകരിച്ച വസ്തുതാവിരുദ്ധമായ ലേഖനം സാമുദായിക സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടിക്കുന്നതാണെന്ന്‌ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ആര്‍‌എസ്‌എസിന്റെ മറുപടി പ്രസിദ്ധീകരിക്കാതെ 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന്‌ വാരിക പരസ്യം നല്‍കി വഞ്ചിക്കുകയും ചെയ്തുവെന്നും നോട്ടീ‍സില്‍ ആരോപിക്കുന്നുണ്ട്.

അജ്‌മീര്‍ സ്‌ഫോടനം: ബി.ജെ.പി. എം.പിക്ക്‌ പങ്കെന്നു വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി: 2007-ല്‍ അജ്‌മീറില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ബി.ജെ.പിയിലെയും ആര്‍.എസ്‌.എസിലെയും പ്രമുഖ നേതാക്കള്‍ക്കു പങ്കെന്ന്‌ വെളിപ്പെടുത്തല്‍.

അജ്‌മീര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ ഇന്ദ്രേഷ്‌ കുമാറിന്റെ അടുത്ത അനുയായിയായ ഭരത്‌ ഭായിയുടെ കുറ്റസമ്മതത്തിലാണ്‌ ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ്‌ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളുടെ പങ്ക്‌ വെളിപ്പെട്ടത്‌. ചോദ്യംചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ ടൈംസ്‌ നൗ ചാനലാണ്‌ പുറത്തുവിട്ടത്‌. ചോദ്യംചെയ്യലില്‍ യോഗി ആദിത്യനാഥാണ്‌ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പണവും ആയുധങ്ങളും നല്‍കിയതെന്നാണ്‌ ഭരത്‌ ഭായിയുടെ കുറ്റസമ്മതം. ആര്‍.എസ്‌.എസ്‌. നേതാവ്‌ സുനില്‍ ജോഷിക്കും പങ്കുണ്ടെന്ന്‌ മൊഴിയില്‍ പറയുന്നു. സുനില്‍ ജോഷിയും താനും കൂടിയാണ്‌ ആദിത്യനാഥിനെ കാണാന്‍ പോയതെന്നും ഭരത്‌ ഭായി വെളിപ്പെടുത്തി. കൂടിക്കാഴ്‌ചയില്‍ തങ്ങളെ അയച്ചത്‌ അസീമാനന്ദയാണെന്നും ആയുധങ്ങളും പണവും വേണമെന്നും സുനില്‍ ജോഷി ആവശ്യപ്പെട്ടു. പിന്നീട്‌ വീണ്ടും ആദിത്യനാഥുമായി കൂടിക്കാഴ്‌ച നടത്തിയ സുനില്‍ ജോഷി തിരികെ എത്തിയപ്പോള്‍ ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നുവെന്നും കുറ്റസമ്മതത്തില്‍ പറയുന്നു

അസീമാനന്ദ ഉറച്ചുതന്നെ, ആര്‍‌എസ്‌എസ് വെട്ടില്‍  Description: http://malayalam.webdunia.com/img/cm/searchGlass_small.png
ന്യൂഡല്‍ഹിഞായര്‍, 16 ജനുവരി 2011( 13:04 IST )


സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ ആണെന്ന് സ്വാമി അസീമാനന്ദ ആവര്‍ത്തിച്ചത് ആര്‍‌എസ്‌എസിനെ വെട്ടിലാക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സ്വാമി കുറ്റസമ്മതം നടത്തിയത് എന്നാണ് ആര്‍‌എസ്‌എസ് നേരത്തെ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍, ശനിയാഴ്ചയും സ്വാമി തന്റെ നിലപാട് ആവര്‍ത്തിച്ചു. 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുതീവ്രവാദികളാണെന്ന് അസീമാനന്ദ പറഞ്ഞു. രാംജി കല്‍‌സംഗ്ര, സന്ദീപ് ദാംഗെ എന്നിവരാണ് ഭീകരാക്രമണത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് എന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍.

മലേഗാവ് സ്ഫോടന കേസ് സിബിഐ പുനരന്വേഷണം നടത്തുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഹിന്ദു ഭീകരതയെ കുറിച്ചുള്ള സ്വാമിയുടെ വെളിപ്പെടുത്തല്‍.

2006-ല്‍ ഗുജറാത്തിലെ വല്‍‌സദില്‍ സംഘപരിവാര്‍ അംഗങ്ങളായ ഋതേശ്വര്‍, പ്രജ്ഞ സിംഗ്, സുനില്‍ ജോഷി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ചു എന്നും ബോംബിന് മറുപടി ബോംബ്ആണെന്ന് യോഗത്തില്‍ പങ്കെടുത്തവരോട് പറഞ്ഞു എന്നും പറഞ്ഞതായി അസീമാനന്ദ ഡിസംബറില്‍ മജിസ്ട്രേറ്റിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, കുറ്റസമ്മതം നടത്തിയ റിപ്പോര്‍ട്ട് സിബിഐ ചോര്‍ത്തിയതാണെന്ന് ആര്‍‌എസ്‌എസ് ആരോപിച്ചിരുന്നു.


4 comments:

 1. സമാധാനപ്രിയരായ ആർ.എസ്.എസ്...

  ReplyDelete
 2. സമാധാനം വന്നു കാണുവാന്‍ പലര്‍ക്കും പല ആഗ്രഹവും കാണും അതിനുള്ള പലതരം രീതികളും ... ഇങ്ങനെ ഒക്കെ ആവും ആര്‍ എസ് എസ് രീതി ...

  ReplyDelete
 3. എവിടെ, മാധ്യമ സ്വതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയവരൊക്കെ..?

  ReplyDelete
 4. എത്ര മാന്യന്മാര്‍ ആണ് ആര്‍ എസ് എസ് , വക്കീല്‍ നോട്ടീസ് അയച്ചതല്ലേ ഉള്ളൂ , പിന്നെ കുറെ വരിക കത്തിച്ചു .
  പോരാളികളെ കണ്ടു പഠിക്കട്ടെ , അവര്‍ ചുമ്മാ കൈ വെട്ടി കളഞ്ഞില്ലേ , അതാണ് കളി

  ReplyDelete