Saturday, March 19, 2011

‘ഗൾഫ് തേജസ്’:ഒരു ചുവടു കൂടെ.

ചുരുങ്ങിയ വർഷം കൊണ്ട് തന്നെ കേരളത്തിലെ മാധ്യമരംഗത്ത് ശ്രദ്ധേയസാന്നിദ്ധ്യമായിമാറിയ ‘തേജസ്ദിനപത്രം ചരിത്രപരമായ ഒരു കാൽ വെപ്പ് നടത്തിയിരിക്കുന്നു. രണ്ടായിരത്തി ആറ് ജനുവരി ഇരുപത്തിയാറ് ഇന്ത്യ റിപ്പപ്ലീക് ദിന അവധിയെ  ജനസാഗരമാക്കിക്കൊണ്ട് കോഴിക്കോട് നിന്നു പ്രയാണമാരംഭിച്ച ‘തേജസ്ദിനപത്രം കേരളത്തിനെ എണ്ണപ്പെട്ട എഡിഷനുകൾക്ക് ശേഷം ഏഴാം കടലും കടന്ന് ‘വിശുദ്ധഭൂമിയിൽ‘ പ്രവേശിച്ചിരിക്കുന്നു. രണ്ടായിരത്തി പതിനൊന്ന് മാർച്ച് പതിനൊന്നിനും ‘തേജസ്ദിനപത്രത്തിന്റെ ഗൾഫ് എഡിഷന്റെ ആദ്യ കാൽ വെപ്പ് സൌദിഅറേബ്യയിലെ ദാമാമിൽ നിന്നും, റിയാദിൽയിൽ നിന്നും ആരംഭിച്ചു. സൌദി അറ്ബ്യയിൽ തന്നെ ജിദ്ദയിലുംഇതര ഗൾഫ് നാടുകളിലും അടുത്ത മാസങ്ങളിൽ തന്നെ ‘ഗൾഫ് തേജസ്പ്രസിദ്ധീകരണം ആരഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.വാസ്തവത്തിൽ പ്രതീക്ഷിച്ചതിലും അല്പം വൈകിയാണ് ‘തേജസ്ഗൾഫിലേക്ക് കടന്നുവരുന്നത്. വർഷങ്ങൾക്കു മുൻപു തന്നെ തേജസ്’  ദിനപത്രം ഗൾഫിൽ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുവാനുള്ള ശ്രമങ്ങൾക്ക് തേജസുമായി ബന്ധപ്പെട്ടവർ തുടക്കമിട്ടിരുന്നു. എന്നാൽ ഗൾഫിലെ വിവിധ മന്ത്രാലയങ്ങളിൽ ഇതിനകം ആധിപത്യമുറപ്പിച്ചു കഴിഞ്ഞിരുന്ന കേരളത്തിലെ സമുദായ സംഘടനകളുടെ പ്രതിനിധികൾ ‘തേജസ്പത്രത്തിനെ കുറിച്ചുംപത്രത്തിന്റെ നടത്തിപ്പുകാരെ കുറിച്ചും ശത്രുതാപരമായ വിവരങ്ങൾആണു ആധികാരിക രേഖകളെന്ന പേരിൽ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു കഴിഞ്ഞിരുന്നത്. ‘തേജസ്ദിനപത്രത്തിനുള്ള അപെക്ഷയുമായി ചെല്ലേണ്ട താമസം നാട്ടിൽ ഒന്നിൽ കൂടുതൽ നിരോധിക്കപ്പെട്ടതുംഅല്ലാത്തതുമായ സംഘടനാ പ്രതിനിധികൾ പതിച്ചു നൽകിയ ‘സ്വഭാവ സർട്ടിഫികറ്റ്ആണു ഗൾഫിലെ വിവ്ധ മന്ത്രാലയങ്ങളിൽ നിന്ന് ഉയർന്നു വരിക. സാത്വികരെന്നു പുറമെ അറിയപ്പെടുന്ന പലരും മന്ത്രാലയങ്ങളിലെ തങ്ങളുടെ സ്വാധീനം തേജസ് ദിനപത്രത്തിനെതിരെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത്തരം പ്രയാസങ്ങൾ തുടക്കത്തിൽ തന്നെ അഭിമുഖീകരിച്ചത് കൊണ്ട് പ്രതീക്ഷക്കപ്പുറം സമയം ഗൾഫ് പ്രവേശനത്തിനു എടുക്കേണ്ടതായി വന്നു. ‘തേജസ്അനുഭാവികളുടെ നിരന്തരമായ പ്രയത്നങ്ങൾക്ക് ഒടുവിൽ അടുത്തിടെയാണ് ‘തേജസിനു’  സമുദായചക്രവർത്തിമാർ നൽകിയ ‘സ്വഭാവ സർട്ടിഫികറ്റ്’ മാറ്റിവെച്ചുകൊണ്ട് വിതരണത്തിനുള്ള അനുമതി വിവിധ മന്ത്രാലയങ്ങൾ നൽകിയത്ദൈവത്തിന്നു സ്തുതിപ്രതിസന്ധികൾക്കിടയിലും ഇരകൾക്കൊപ്പം നിൽക്കുവാൻ എന്നും ആർജ്ജവം കാണിച്ച ‘തേജസ്ഇന്റെ ഗൾഫിലെക്കുള്ള പ്രവേശനത്തെ, ‘തേജസ്മുന്നോട്ടു വെക്കുന്ന ആശയത്തെ നെഞ്ചോടു ചേർത്ത്പിടിച്ച ആയിരക്കണക്കായ  പ്രവാസികൾ  അത്യധികം ആഹ്ലാദരവത്തോടെയാണ് വരവേൽക്കുന്നത്. ‘തേജസ്ഇനി പ്രവാസികളുടെ ദിനചര്യകൾക്കൊപ്പവും..


കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭാഗത്ത്നിന്നുയർന്നുവരുന്ന ആദ്യ മാധ്യമസംരഭമല്ല ‘തേജസ്’. എന്നാൽ പത്രങ്ങളുടെ ആധിക്യമൊന്നും ‘തേജസ്ഇനു സ്വന്തമായി ഇടംകണ്ടെത്തുന്നതിനു തടസമായിനിന്നില്ലനിശ്പക്ഷത എന്ന നാഠ്യമൊന്നും ‘തേജസ്ഒരിക്കലും അണിഞ്ഞിരുന്നില്ല.  മർദ്ദകനും മർദ്ദിതനുമുള്ള ലോകത്ത്  നിശ്പക്ഷത എന്നത് വെറും പാഴ്വാക്കുമാത്രമാണെന്നു തന്നെ തേജസ്’  വിശ്വസിച്ചു.  വേട്ടക്കാരും ഇരകളുമുള്ള വർത്തമാനകാലത്ത് സംശയത്തിന്റെ ആനുകൂല്യം ഇരകൾക്കാണെന്നു തന്നെ തേജസ്’  പ്രഖ്യാപിച്ചുഇരകളുടെ ശബ്ദമായിനീതിനിശേധത്തിന്നെതിരെസമൂഹത്തിൽ അവഗണിക്കപ്പെടുന്നവരുടെ  ഗര്ജ്ജനമായി  തേജസ്’  മാറുകയായിരുന്നു.‘തേജസ്മുന്നോടൂവെച്ച ഇരകളുടെശബ്ദം എന്ന ആശയത്തിന്നുനേരെ ആദ്യഘട്ടത്തിൽ എതിരായുംഅത്ഭുതത്തോടെയും മുഖംതിരിച്ചവർ തന്നെ പയ്യെപയ്യെ ‘തേജസ്ന്റെ മുദ്രാവാക്യങ്ങൾ ഏറ്റുപിടിക്കുവാൻ നിരബന്ധിതരാകുകയായിരുന്നുഇന്ത്യാരാജ്യത്തെ ഇതിനകവരിഞ്ഞുമുറുക്കിക്കഴിഞ്ഞ ഹൈന്ദവഫാഷിസത്തിനെതിരെയുംഭരണകൂടഭീകരതക്കെതിരെയും ശക്തമായനിലപാടാണ് തുടക്കംമുതലേ ‘തേജസ്കൈകൊണ്ടത്ഹൈന്ദവഫാഷിസമാണ് ഇന്തയുടെ പരമമായ ശത്രുവെന്ന് ‘തേജസ്പ്രഖ്യാപിച്ചുഇരുളിന്റെ മറവിൽ രാജ്യത്ത്സ്ഫോടനങ്ങളുംരക്തപ്പുഴയൊഴുക്കി ചിദ്രതയുണ്ടക്കുന്നത്  ഭരണകൂടങ്ങളുംമാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു പോലെ മുസ്മിം ന്യൂനപക്ഷമല്ല പകരം ത്ഹൈന്ദവഫാഷിസ്റ്റുകളും അവർക്കു കൂലിവേലചെയ്യുന്ന ഭരണകൂടത്തിലെ ഫാഷിസ്റ്റ് ഏജന്റുകളുമാണെന്ന്തെളിവുസഹിതംതേജസ്അച്ചുകൾ നിരത്തി. . സ്ഫോടാനന്ദരം പോലീസ് ഭാഷ്യം അപ്പാടെ വർത്തയാക്കുന്ന ആധുനിക മാധ്യമ സംസ്ക്കാരത്തിന്നും തേജസ്’ ഇടം കൊടുത്തില്ല.തേജസ്ഇന്റെവെളിപ്പെടുത്തലുകളിൽ നീരസം പൂണ്ടവർ തന്നെ പിൽകാലത്ത് ഹൈന്ദവ സഫോടനങ്ങൾക്കെതിരെ പരമ്പരകൾ പടച്ചുണ്ടാക്കിസമുദായത്തിന്റെ പ്രതീകഷകളായിരുന്ന പത്രങ്ങൾ പോലും യഥാർത്ഥ്യമന്വേഷിക്കാതെ പലപ്പോഴും പോലിസ് ഭാഷ്യങ്ങൾ അപ്പാടെ വാർത്തയാക്കേണ്ടിവന്നതായി ഏറ്റുപറയേണ്ടിവന്നപ്പോൽ തേജസിനു അത്തരം ഏറ്റുപറച്ചിലുകൾ നടത്തേണ്ടിവന്നില്ല എന്നത് ഇവിഷയത്തിൽ തേജസ് കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെയുംസൂക്ഷമതയുടെയും ഫലമത്രെ.


സംഘപരിവാർ ഇന്ദ്രപ്രസ്ഥം ഭരിക്കുന്ന കാലംവാജ്പേയി ഗവണ്മെന്റിനെതിരെ നിരന്തരമായുണ്ടാകുന്ന അഴിമതിയാരോപണങ്ങളെ വഴിമാറ്റുവാനെന്നോണം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഏറ്റുമുട്ടൽ കൊലപതകങ്ങൾ നടന്നുപോലീസുമായുള്ള ഏറ്റുമുട്ടലുകളിൽ ഭീകരന്മാർ കൊലചെയ്യപ്പെട്ടു എന്നായിരുന്നു ഭരണകൂടവും,പോലീസുംമാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്എന്നാൽ തേജസ് ഇവിടെയും ഒരു മുഴം മുൻപെ നടന്നു. “ഏറ്റുമുട്ടലുകൾ അഥവാ ഏറ്റുമുട്ടലുകൾഎന്ന പേരിൽ ഇന്ത്യയിലെ നടന്ന വിവിധ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ യാഥാർത്ത്യം തുറന്നുകാണിക്കുന്ന പരമ്പരകൾ തന്നെ തേജസ് പ്രസിദ്ധീകരിച്ചുഅൻസാൽ പ്ലാസയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതക് നാടകംമലയാളിറ്യായ പ്രാണേഷ് കുമാരിനെ ഗുജറത്ത് പോലീസ് വകവരുത്തിയത് എന്നിങ്ങനെ നിരവധി ഏറ്റുമുട്ടൽ നാടകങ്ങളെ ജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടിസർക്കാർ ഭാഷ്യംഅല്ലെങ്കിൽ കുത്തക മാധ്യമ ഭാഷ്യം മാത്രം വിശ്വസിക്കുവാൻ ദൃഢനിശ്ചയമെടുത്തവർ ആദ്യമൊക്കെ നെറ്റിചുളിച്ചെങ്കിലും പിന്നീട് യാഥാർത്ഥ്യങ്ങൾ ഓരോന്നായി പുറത്തുവന്നു തുടങ്ങിഇന്ത്യയിൽ നടന്ന ഒരു ഏറ്റുമുട്ടൽ കൊലപാതകവും നിയമസാധുതയുള്ളതായിരുന്നില്ല എന്ന നിലക്കാണു സുപ്രീം കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ കമ്മീഷനുകൾ തന്നെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്ഗുജറത്ത ആഭ്യന്തരമന്ത്രി വരെ ഇപ്പോൾ അഴിക്കുള്ളിലാണുപ്രാണേഷ് കുമാറിനെ വകവരുത്തിയത് ഏറ്റുമുട്ടലിന്നിടയിലല്ലമറിച്ച് സംഘപരിവാരിന്റെ ഗൂഢാലോചനയു തുടർന്നു ഏകപക്ഷീയമായി ഗുജറാത്ത് പോലിസ് നടത്തിയ കൊലപാതകത്തിലൂടെയായിരുന്ന് എന്ന് അന്വേഷണ കമ്മീഷനുകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നുതേജസിന്റെ പ്രഖ്യാപിത നിലപാടായ ഇരകൾക്കൊപ്പമെന്ന നയത്തിന്റെ വിജയം കൂടിയായിരുന്നു


ആഗോളതലത്തിൽ അമേരിക്കയുടെയുംഇസ്രായെലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സാമ്രാജ്യത്വ അക്രമണങ്ങൾക്ക്കെതിരെയുംം സാമ്രാജ്യത്വ രാജ്യങ്ങളുമായുള്ള ഇന്ത്യൻ ഭരണകൂടങ്ങളുടെ അവിഹിത ബാന്ധവത്തിനെതിരെയും ശക്തമായ പ്രചാരണമാണ് തെജസ് നടത്തിയത്നരസിംഹറാവുസർക്കാരിന്റെ കാലത്ത് തുടക്കമിട്ട് പിന്നീട് വാജ്പേയി ഗവണ്മെറ്റ്ൻ സമ്പുഷ്ടമാക്കിയ സയണിസ്റ്റ് ബാന്ധവത്തിനെതിരെയും ശക്തമായ നിലപാടുകൾ തേജസ് സ്വീകരിച്ചുഇന്ത്യാ ഇസ്രായേൽ ബാന്ധവം ഇന്ത്യയുടെ പരമ്പരാഗത നയങ്ങൾക്കെതിര്യാണെന്നുംമേഘലയിലെ സമാധാനത്തിനെരാനെന്നും തേജസ് പ്ര്ഖ്യാപിച്ചുഅതിനുള്ള പ്രതികരണം പക്ഷെ ആശാസ്യമായിരുന്നില്ലതേജസ് ദിനപത്രത്തെ നിർക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർ സംസ്ഥാന ഗവണ്മെന്റിനയച്ച കത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനമായത് ;തേജസ് ദിനപത്രം’ ഇന്ത്യാ ഇസ്രായേൽ ബന്ധവത്തിനെതിരെ നിലകൊള്ളുന്നു എന്നതായിരുന്നുആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരു കീഴുദ്യോഗസ്ഥൻ എഴുതിയ കത്ത് ആധികാരിക രേഖയാക്കിമാറ്റിക്കൊണ്ട് സാമ്രാജ്യത്വത്തിനെതിരെയുംഫാഷിസത്തിനെതിരെയും നിലകൊള്ളുന്നു എന്ന് പറയുന്ന കേരളത്തിലെ ഇടതുപക്ഷ് സർക്കാർ തന്നെ തേജസിനു നൽകിയിരുന്നു സർക്കർ പരസ്യങ്ങൾ നിഷേധിച്ചുകോടിക്കണക്കിനു രൂപയുടെ വരുമാന കമ്മിയാണ് ഈയിനത്തിൽ തെജസ്നും മേൽ വന്നത്എന്നാൽ പരസ്യവരുമാനമല്ലം മറിച്ച് മൂല്യങ്ങളെ സ്നേഹിക്കുന്ന വായനക്കാരാണ് തെജസിന്റെ എന്നും താങ്ങി നിറുത്തുന്നതെന്നും അതുകൊണ്ടു തന്നെ തേജസ് പരസ്യം നിഷെധിച്ച ഇടതുപക്ഷസർക്കാരിന്റെ നിയമവിരുദ്ധ നിലപാടിനെതിരെ നിയമപരമായി തന്നെ നേരിടുമെന്നും , എന്നാൽ  സർക്കാർ പരസ്യത്തിന്നു വേണ്ടി തേജസിന്റെ നയനിലപാടുകളിൽ ഒരു മാറ്റവും വരുത്തുവാബ് ഉദ്ദേശിക്കുന്നില്ലെന്നും തേജസ് പറഞ്ഞുഇപ്പോഴും സംസ്ഥാന സർക്കാർ പരസ്യമില്ലാതെയാണ് തേജസ് ഇറങ്ങുന്നത്വിരോധാഭാസമെന്നു പറയട്ടെ  കേരളത്തിനു കത്തെഴുതിയെന്നു പറയുന്ന കേന്ദ്രസർക്കാരിന്റെ പരസ്യങ്ങൾ തേജസിനു ഇപ്പോഴും ലഭിക്കുന്നുണ്ട്.

അതെപോലെ വ്യക്തമായ രാഷ്ട്രിയമുണ്ടെങ്കിലും വാർത്തകളിൽ ഒരിക്കലും രാഷ്ട്രിയ പക്ഷപാദിത്വം വരാതെ തേജസ് ശ്രദ്ധിച്ചിരുന്നുവാർത്തകൾ നിലപാടുകളാകുന്ന ഇക്കാലത്ത് വാർത്തകൾ വാർത്തകളായുംനിലപാടുകൾ നിലപാടുകളായും തന്നെ തേജസിൽ അച്ചടിച്ചു വന്നുവ്യത്യസ്ഥ നിലപാടുകളുള്ളവരുംഎതിർപക്ഷത്തു നിൽക്കുന്നവരുടെയുൻ പ്രസ്ഥാവനകകളുംവാർത്തകളും തേജസ് അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചുഅതെസമയം ഇവിഷ്യമായ പത്രത്തിന്റെ നയങ്ങൾ നിലപാടുകൾ എന്ന നിലക്കു തന്നെ പത്രത്തിൽ ഇടംകണ്ടു.മൂല്യങ്ങളിൽ അശേഷം കുറവുവരുത്താതെമൂല്യചുതിയുമായി രാജിയാകാതെഭരണവർഗ്ഗത്തിന്റെ കുഴലൂത്തുകാരാകാതെ, ഇന്ത്യാരാജ്യത്തെ മുച്ചൂഡം ഇല്ലാതാക്കുന്ന സംഘപരിവാര അക്രമണങ്ങൾക്കെതിരെ ശക്തമായ പ്രചാരണവുമായി ഇരകളുടെ ശബ്ദമെന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് തേജസ് മുന്നോടു പോകുകയാണ്തേജസ് മുന്നോട്ടു വെക്കുന്ന മൂല്യങ്ങളുടെ വാഹകരായ ആയിരണക്കായ പ്രവർത്തകരുടെ വിയർപ്പു തുള്ളികളുമായി  ആറു വർഷങ്ങൾക്കു മുൻപ് കോഴിക്കോട് നഗരത്തിൽ പിറന്നു വീണ തേജസ് വർഷങ്ങൾക്കു ശേഷം കേരളജനതയുടെ സാമ്പത്തിക സ്രോതസ്സായ മണലാരിണ്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുചരിത്രപരമായ ഇ  യാത്രയുടെ തുടക്കം കുറിക്കുവാൻ നിയോഗമുണ്ടായത് ആഗോള മുസ്ലിം ജനതയുടെ പുണ്യഭൂമിയാണെന്നത യാദൃശ്ചികമാകുവാൻ തരമില്ലഗൾഫ് തേജസിന്റെ പടയോട്ടത്തിന്ന് ഭാവുകങ്ങൾ നേരുന്നു.


For Latest And Cool Stuff Visit (Www.xcitefun.net)
P.K.NOUFAL

15 comments:

 1. തേജസ് മുന്നോട്ടു വെക്കുന്ന മൂല്യങ്ങളുടെ വാഹകരായ ആയിരണക്കായ പ്രവർത്തകരുടെ വിയർപ്പു തുള്ളികളുമായി ആറു വർഷങ്ങൾക്കു മുൻപ് കോഴിക്കോട് നഗരത്തിൽ പിറന്നു വീണ തേജസ് വർഷങ്ങൾക്കു ശേഷം കേരളജനതയുടെ സാമ്പത്തിക സ്രോതസ്സായ മണലാരിണ്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ചരിത്രപരമായ ഇ യാത്രയുടെ തുടക്കം കുറിക്കുവാൻ നിയോഗമുണ്ടായത് ആഗോള മുസ്ലിം ജനതയുടെ പുണ്യഭൂമിയാണെന്നത യാദൃശ്ചികമാകുവാൻ തരമില്ല. ഗൾഫ് തേജസിന്റെ പടയോട്ടത്തിന്ന് ഭാവുകങ്ങൾ നേരുന്നു.

  ReplyDelete
 2. പ്രക്യാപിത ലക്ഷ്യത്തോടെ എനെന്നും പ്രവർത്തിക്കാൻ നാഥൻ തുണക്കട്ടെ..അമീൻ. ഇപ്പോൾ സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ദിനപത്രങ്ങളിൽ മൂന്നാമത്തേതാണ്‌ തേജസ് ദിനപത്രം

  ReplyDelete
 3. PULARI SAID
  വിരോധാഭാസമെന്നു പറയട്ടെ കേരളത്തിനു കത്തെഴുതിയെന്നു പറയുന്ന കേന്ദ്രസർക്കാരിന്റെ പരസ്യങ്ങൾ തേജസിനു ഇപ്പോഴും ലഭിക്കുന്നുണ്ട്.

  ഇതില്‍ അത്ഭുത പെടാന്‍ എന്താണുള്ളത് . കൈവെട്ടു കേസിലെ പ്രതിയെ വോട്ടു മരിച്ചു ജയിപ്പിച്ച ആളുകളല്ലേ കേന്ദ്രം ഭരിക്കുന്നത്‌ , പരസ്യം മാത്രമാവില്ല കിട്ടുന്നത് .

  വരുന്ന നിയമസഭ ഇലക്ഷനില്‍ കൈവെട്ടു പാര്‍ടി എമ്മെല്ലേ മാര്‍ ഉണ്ടെങ്കില്‍ അവര്‍ മന്ത്രി മാര്‍ ആയാലും ഇവിടെ ഒരാള്‍ക്കും അത്ഭുതം ഉണ്ടാവില്ല ചെങ്ങാതി.

  ReplyDelete
 4. ഇടക്കൊക്കെ മുന്‍പത്തെ പോസ്റ്റുകള്‍ കൂടെ നോക്കണേ , ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴും കിടക്കുന്നു

  ReplyDelete
 5. >>ഇതില്‍ അത്ഭുത പെടാന്‍ എന്താണുള്ളത് . കൈവെട്ടു കേസിലെ പ്രതിയെ വോട്ടു മരിച്ചു ജയിപ്പിച്ച ആളുകളല്ലേ കേന്ദ്രം ഭരിക്കുന്നത്‌ , പരസ്യം മാത്രമാവില്ല കിട്ടുന്നത് <><

  എന്‍.ഐ.എ അന്വേഷണവും കിട്ടിയിട്ടുണ്ട്.
  കൈവെട്ടു കേസ് നിങ്ങളൊക്കെ ആഗ്രഹിച്ചത്‌ പോലെ എന്‍.ഐ.എ തന്നെ അന്വേഷിക്കുന്നു.
  കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സഹായം തന്നെ അല്ലെ എല്ലാം?
  ലുസിഫരിനു സമാധാനമായികാണുമെന്നു വിചാരിക്കുന്നു.

  ReplyDelete
 6. >>>ഇടക്കൊക്കെ മുന്‍പത്തെ പോസ്റ്റുകള്‍ കൂടെ നോക്കണേ , ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴും കിടക്കുന്നു <<<

  തര്‍ക്കത്തിന് വേണ്ടി തര്‍ക്കിക്കുവാന്‍ താല്പര്യമില്ലത്ത്തത് കൊണ്ടാണ് ചില കമടുകള്‍ക്ക് മറുപടി എഴുതാതിരിക്കുന്നത്.
  കാളിടാസനുമായുള്ള ചര്‍ച്ച തന്നെ ഞാന്‍ അവസാനിപ്പിച്ചത് അത് തര്‍ക്കം മാത്രമായി മാറുന്നത് കണ്ടപ്പോഴാണ്.

  ലുസിഫരിനു അതിനെ വേണമെങ്കില്‍ ഭിരുത്വമെന്നോ അറിവില്ലായ്മയെന്നോ എന്നൊക്കെ പേരിട്ടു വിളിക്കാം. അതൊക്കെ നിങ്ങളുടെ ഇഷ്ടം.

  ReplyDelete
 7. pulari said <<<
  തര്‍ക്കത്തിന് വേണ്ടി തര്‍ക്കിക്കുവാന്‍ താല്പര്യമില്ലത്ത്തത് കൊണ്ടാണ് ചില കമടുകള്‍ക്ക് മറുപടി എഴുതാതിരിക്കുന്നത്.
  കാളിടാസനുമായുള്ള ചര്‍ച്ച തന്നെ ഞാന്‍ അവസാനിപ്പിച്ചത് അത് തര്‍ക്കം മാത്രമായി മാറുന്നത് കണ്ടപ്പോഴാണ്.

  ലുസിഫരിനു അതിനെ വേണമെങ്കില്‍ ഭിരുത്വമെന്നോ അറിവില്ലായ്മയെന്നോ എന്നൊക്കെ പേരിട്ടു വിളിക്കാം. അതൊക്കെ നിങ്ങളുടെ ഇഷ്ടം.
  March 21, 2011 11:09 AM >>>


  കഷ്ടം , പറയാന്‍ മറുപടി ഉണ്ടാവില്ല എന്ന് അറിയാം നൌഫലേ . കാരണം അപ്രിയ സത്യങ്ങള്‍ ആണല്ലോ ചോദിക്കുന്നത് .

  ഇടക്കൊരിടത്ത് വീമ്പു പറഞ്ഞല്ലോ കാളിദാസന്‍ മറുപടി പറയാതെ ഉരുണ്ടു , ഓടിപ്പോയി എന്നൊക്കെ . ഇപ്പോള്‍ എന്തേ മാറ്റിപ്പറയുന്നു തര്‍ക്കം ആവും എന്ന് കരുതി ആണെന്ന് .
  " വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും ആണ് " എന്ന് കേട്ടിട്ടുണ്ടോ ? ( എവിടെ കേള്‍ക്കാന്‍ ?)

  പിന്നെ ചോദിക്കുന്ന ഞങ്ങളെ പോലെ കുറെ ആളുകളേക്കാള്‍ ഇതൊക്കെ വായിക്കുന്ന ഒരു കൂട്ടം ഉണ്ടാവും അവര്‍ക്കറിയാം ഇതൊക്കെ " ഭീരുത്വം , അറിവില്ലായ്മ " എന്ന ഒഴിവു കഴിവുകളില്‍ പെടില്ല എന്ന് .


  പിന്നെ എ എന്‍ യെ അന്വേഷണം തുടങ്ങിയിട്ടില്ലല്ലോ , ഇലക്ഷനിലെ നമ്മുടെ സഹകരണം കാത്തു ഇരിക്കുകയല്ലേ ? ഇതൊക്കെ ഇതു വരെ പോകും എന്ന് ഊഹിക്കവുന്നതല്ലേ ഉള്ളു . എന്റെ സമാധാനത്തെ കുറിച്ചുള്ള അന്വേഷണത്തിന് നന്ദി

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. >>>ഇടക്കൊരിടത്ത് വീമ്പു പറഞ്ഞല്ലോ കാളിദാസന്‍ മറുപടി പറയാതെ ഉരുണ്ടു , ഓടിപ്പോയി എന്നൊക്കെ . ഇപ്പോള്‍ എന്തേ മാറ്റിപ്പറയുന്നു തര്‍ക്കം ആവും എന്ന് കരുതി ആണെന്ന് . <<<

  .ഇങ്ങിനെ ഞാന്‍ എവിടെയാണ് പറഞ്ഞത് ലിസിഫര്‍?

  ReplyDelete
 10. >>>ഇലക്ഷനിലെ നമ്മുടെ സഹകരണം കാത്തു ഇരിക്കുകയല്ലേ ? ഇതൊക്കെ ഇതു വരെ പോകും എന്ന് ഊഹിക്കവുന്നതല്ലേ ഉള്ളു . എന്റെ സമാധാനത്തെ കുറിച്ചുള്ള അന്വേഷണത്തിന് നന്ദി<<<

  എസ്.ഡി.പി.ഐ 98 മണ്ഡലങ്ങളില്‍ മല്‍സരിക്കും
  Wednesday, March 16th, 2011
  കോഴിക്കോട്്്: ഏപ്രില്‍ 13 ന് കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ 98 മണ്ഡലങ്ങളില്‍ മല്‍സരിക്കും. മഞ്ചേശ്വരം, നേമം മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല. രണ്ടിടത്തും ബി.ജെ.പി വിജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കും. 40 മണ്ഡലങ്ങളില്‍ കേരള ദലിത് പാന്തേഴ്‌സ്, ലോക് ജനശക്തി പാര്‍ട്ടി, റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  എസ്.ഡി.പി.ഐ: വേങ്ങരയില്‍ മജീദ് ഫൈസി; കരുനാഗപ്പള്ളിയില്‍ നാസറുദ്ദീന്‍ എളമരം

  http://popularfrontindia.org/pp/Malayalam

  ReplyDelete
 11. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
  ബ്ലോഗിങ്ങിനു സഹായം

  ReplyDelete
 12. ദാ ഇവിടെ


  pulari said...
  കാളി’ക്ക് നടനട ചൊല്ലി പിരിഞ്ഞെങ്കിലും ഇടക്കിടക്ക് എത്തിനോക്കിയിരുന്നു അല്ലേ?
  ഏതായാലും എനിക്ക് ഉത്തരം മുട്ടിയത് കണ്ട് സമാധാനമായിട്ടുണ്ടാകും.
  ചർച്ച വായിച്ചാൽ മനസ്സിലാകും, ആരാണ് കിടന്നുരുണ്ടിരുന്നതെന്ന്.

  ഈ ലിങ്ക് ഒന്നു ക്ലിക് ചെയ്യുക.
  ചില രജ്യസ്നേഹികളെ കാണാം. മേതന്മാരുടെ നാട്ടിൽ വന്നു, ഹൈന്ദവ രാഷ്ട്ര നിർമാണത്തിന്നു കാശുപിരിക്കുന്ന പവൻ മാർക്ക് രാജ്യസ്നേഹികളെ
  http://www.thejasnews.com/index.jsp?tp=det&det=yes&news_id=201102106202843825
  March 13, 2011 2:10 PM
  March 13, 2011 2:21 PM

  ReplyDelete
 13. തമ്മില്‍ തല്ലി തല കീറുന്ന യൂ ഡീ എഫിനെ നോക്കി വെള്ളം ഇറക്കുന്ന കുറുക്കന്മാരെ തിരിച്ചറിയാന്‍ ആര്‍ക്കാണ് പറ്റാത്തത് .

  യൂ ഡീ എഫിലെ പൊട്ടിമുളച്ച നാഷണല്‍ മുസ്ലിം മൂവ്മെന്റ് ആരുടെ പാടത്തെ പുല്ലു കണ്ടു വാങ്ങിയ പശു ആണോ ആവൊ

  ReplyDelete
 14. വിമോചന കൈവെട്ടു പാര്‍ട്ടിയുടെ കോണ്‍ഗ്രസ്‌ ആരാധന ഒന്ന് കാണൂ

  http://entekeralanadu.blogspot.com/2011/03/blog-post.html

  ReplyDelete
 15. ക്വട്ടേഷൻ ഇനി ഗൾഫിൽ നിന്നോ.....?

  ReplyDelete