Thursday, March 10, 2011

തുര്‍ക്കിയെ വീണ്ടെടുത്ത-നജ്‌മുദ്ദീന്‍ അര്‍ബകാന്‍


വി.എ കബീര്‍
തുര്‍ക്കി ആധുനികതയെന്ന യൂറോപ്യന്‍ പരികല്‍പനയിലേക്ക്‌ ചുവടു മാറുന്നത്‌ ജനങ്ങളുടെ തലക്ക്‌ മുകളില്‍ ഏകാധിപത്യത്തിന്റെ വാള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌. അങ്ങനെയാണ്‌ ആധുനിക തുര്‍ക്കിയുടെ പിതാവായി സ്വയം അവരോധിച്ചുകൊണ്ട്‌ മുസ്‌ത്വഫാ കമാല്‍ പാഷ തുര്‍ക്കിയുടെ ഏകഛത്രാധിപതിയായി അരങ്ങില്‍ വന്നത്‌. രാഷ്‌ട്രീയാധികാരത്തില്‍ മാത്രമല്ല, സ്വകാര്യ ജീവിതത്തില്‍ പോലും മുരടനായ പുരുഷാധിപതിയായിരുന്നു കമാല്‍ പാഷ. പാഷയില്‍ നിന്ന്‌ വിവാഹമോചനം നേടിയ ലത്വീഫ ഹാനം തന്റെ ആത്മകഥയില്‍ മെയില്‍ ഷോവനിസത്തിന്റെ പ്രതീകം എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

സ്‌ത്രീകളുടെ തലയില്‍ നിന്ന്‌ തട്ടം തട്ടിപ്പറിക്കുക, പുരുഷ ശിരസ്സില്‍ യൂറോപ്യന്റെ ഹാറ്റ്‌ കമിഴ്‌ത്തിയിടുക, അറബിക്ക്‌ പകരം തുര്‍ക്കി ഭാഷയില്‍ ബാങ്ക്‌ വിളിക്കുക തുടങ്ങിയവയായിരുന്നു ആധുനികതയുടെ പേരില്‍ നടന്ന പാഷാ പ്രഭൃതികളുടെ മുഖ്യ കലാപരിപാടികള്‍. തീവ്രദേശീയത്വവും സെക്യുലര്‍ ഫണ്ടമെന്റലിസവും സമാസമം ചേര്‍ന്ന ഈ പ്രഹസനത്തില്‍ പരമ്പരാഗത മൂല്യങ്ങള്‍ മാത്രമല്ല റദ്ദ്‌ ചെയ്യപ്പെട്ടത്‌. കമാലിസ്റ്റ്‌ തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കും അവരുടെ ഭാഷക്കും സംസ്‌കാരത്തിനും പോലും ഇടമുണ്ടായിരുന്നില്ല. കമാലിസ്റ്റ്‌ പൈതൃകത്തിന്റെ അവകാശികളായി പിന്നീട്‌ വന്ന സൈന്യം ജനാധിപത്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇടപെടാവുന്ന ശക്തിയായി വളര്‍ന്നത്‌ മറ്റൊരു വിനയായി. സൈന്യത്തിന്റെ ഔദാര്യത്തിലായിരുന്നു എപ്പോഴും തുര്‍ക്കിയിലെ ജനാധിപത്യം.

സൈന്യത്തിലും അധികാരത്തിന്റെ ഇതര മര്‍മ കേന്ദ്രങ്ങളിലും ഇസ്രയേലിനുള്ള പിടിമുറുക്കം ഒരുകാലത്ത്‌ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയെ മുസ്‌ലിം ലോകത്ത്‌ നിന്ന്‌ തന്നെ ഒറ്റപ്പെടുത്തുകയുണ്ടായി. ദോംന യഹൂദര്‍ (Cripto Jews) ധാരാളമുള്ള നാടാണ്‌ തുര്‍ക്കി. പ്രത്യക്ഷത്തില്‍ മുസ്‌ലിം വേഷമിട്ട യഹൂദര്‍ക്കാണ്‌ ദോംന യഹൂദര്‍ എന്ന്‌ പറയുന്നത്‌. കമാല്‍ പാഷ തന്നെയും ഒരു ദോംന യഹൂദനായിരുന്നുവെന്ന ആരോപണം നിലവിലുണ്ട്‌. കമാലിസ്റ്റ്‌ പിടിമുറുക്കത്തില്‍ നിന്ന്‌ തുര്‍ക്കിയെ വീണ്ടെടുക്കാനുള്ള ശ്രമം കമാല്‍പാഷയുടെ ജീവിതകാലത്തുതന്നെ തുടക്കമിട്ടിരുന്നു. ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സി(1873-1960)യുടെ പോരാട്ടങ്ങള്‍ പ്രാതഃസ്‌മരണീയമാകുന്നു. സുദീര്‍ഘമായ ജയില്‍വാസത്തിനും നിരന്തര പോരാട്ടങ്ങള്‍ക്കും ശേഷം അന്ത്യകാലത്ത്‌ അദ്ദേഹം രാഷ്‌ട്രീയത്തില്‍നിന്ന്‌ ഉള്‍വലിയുകയായിരുന്നു. കമാലിസ്റ്റ്‌ സെക്യുലര്‍ പാതയില്‍നിന്ന്‌ നേരിയൊരു വ്യതിയാനം നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി പദം മാത്രമല്ല ജീവന്‍ തന്നെ ബലിനല്‍കേണ്ടിവന്ന രാഷ്‌ട്രീയക്കാരനാണ്‌ ജസ്റ്റിസ്‌ പാര്‍ട്ടി നേതാവായിരുന്ന അദ്‌നാന്‍ മെന്ദരീസ്‌. മെന്ദരീസിനെ തൂക്കിലേറ്റിയെങ്കിലും സൈന്യത്തിന്‌ അദ്ദേഹത്തിന്റെ തുടര്‍ച്ചയെ ഇല്ലാതാക്കാനായില്ല. പില്‍ക്കാലത്ത്‌ പ്രധാനമന്ത്രിയായി വന്ന തുര്‍ഗത്ത്‌ ഒസാല്‍ (1927-1993) സെക്യുലര്‍ കടുംപിടുത്തങ്ങളില്‍ ഒരുപാട്‌ അയവുകള്‍ കൊണ്ടുവന്ന്‌ തുര്‍ക്കിയെ വീണ്ടെടുക്കാന്‍ ശ്രമിച്ച നേതാവെന്ന നിലയിലാണ്‌ അനുസ്‌മരിക്കപ്പെടുന്നത്‌. ഒസാല്‍ മരിച്ചപ്പോള്‍ വിലാപ യാത്രയില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ അദ്ദേഹം നേടിയ ജനസ്വാധീനത്തിന്റെ നിദര്‍ശനമായിരുന്നു. ഒസാലിന്റെ സമകാലീനനാണ്‌ ഫെബ്രുവരി 27-ന്‌ വിടവാങ്ങിയ നജ്‌മുദ്ദീന്‍ അര്‍ബകാന്‍. തുര്‍ക്കിയുടെ ഇസ്‌ലാമിക പ്രതിഛായ വീണ്ടെടുക്കുന്നതില്‍ ഏറ്റവുമധികം സംഭാവനകളര്‍പ്പിച്ച രാഷ്‌ട്രീയ നേതാവ്‌ അര്‍ബകാനാണെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തുര്‍ക്കി ഭരിക്കുന്ന ജസ്റ്റിസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ പാര്‍ട്ടി- എ.കെ പാര്‍ട്ടി- അര്‍ബകാന്റെ മാതൃ പാര്‍ട്ടിയില്‍നിന്ന്‌ ഉള്‍പിരിഞ്ഞ്‌ രൂപം കൊണ്ടതാണ്‌. തന്റെ ശിഷ്യന്മാരും എ.കെ പാര്‍ട്ടി ശില്‍പികളുമായ ഉര്‍ദുഗാന്റെയും അബ്‌ദുല്ല ഗുലിന്റെയും മൃദുനയങ്ങളില്‍നിന്ന്‌ ഭിന്നമായി സ്വന്തം നയനിലപാടുകളില്‍ ജീവിതാന്ത്യം വരെ ഉറച്ചുനിന്നുവെന്നതാണ്‌ അര്‍ബകാന്റെ സവിശേഷത.

ഉത്തര തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്തെ സിനോപില്‍ 1926 ഫെബ്രുവരി 29-ല്‍ ജനിച്ച അര്‍ബകാന്‍ ജര്‍മനിയിലെ ആച്ചന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്‌.ഡി എടുത്ത ശേഷം ഇസ്‌തംബൂള്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായാണ്‌ പൊതുജീവിതം ആരംഭിക്കുന്നത്‌. 1965-ല്‍ അദ്ദേഹം പ്രഫസറായി. ജര്‍മനിയിലെ പഠനകാലത്ത്‌ കൊളോണിലെ എഞ്ചിന്‍ നിര്‍മാണ ഫാക്‌ടറിയിലെ ഗവേഷണ വികസന വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ച അര്‍ബകാന്‍ കവചിത വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പല പുതിയ സംഭാവനകളും നല്‍കുകയുണ്ടായി. ഇസ്‌തംബൂള്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരിക്കെ തന്നെയാണ്‌ 1956-ല്‍ മുന്നൂറോളം സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഡീസല്‍ എഞ്ചിന്‍ നിര്‍മാണ ഫാക്‌ടറി ആരംഭിക്കുന്നത്‌. 1960-ല്‍ ഉല്‍പാദനം തുടങ്ങിയ ഫാക്‌ടറി തുര്‍ക്കിയിലെ മുന്‍നിര വ്യവസായശാലകളിലൊന്നാണിപ്പോള്‍. മുപ്പതിനായിരം ഡീസല്‍ എഞ്ചിനുകളാണ്‌ അവിടത്തെ വാര്‍ഷിക ഉല്‌പാദനം. 1968-ല്‍ ഷെയര്‍ വിപണിയുടെയും ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെയും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വിധി അര്‍ബകാന്‌ കരുതിവെച്ചിരുന്നത്‌ തുര്‍ക്കിയുടെ രാഷ്‌ട്ര ശില്‍പിയുടെ സ്ഥാനമായിരുന്നു. 1969-ല്‍ റൂമിയുടെ ജന്മ സ്ഥലമായ ഖൂനിയയുടെ സ്വതന്ത്ര പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1970-ല്‍ സമാന മനസ്‌കരായ ഇസ്‌ലാമിക്‌ ആക്‌ടിവിസ്റ്റുകളുമായി ചേര്‍ന്ന്‌ മില്ലി നിസാം (നാഷ്‌നല്‍ ഓര്‍ഡര്‍) പാര്‍ട്ടി രൂപവത്‌കരിച്ച്‌ രാഷ്‌ട്രീയത്തിലിറങ്ങി. 1971-ല്‍ പാര്‍ട്ടിയുടെ പ്രഥമ കോണ്‍ഫറന്‍സില്‍ വെച്ച്‌ ഫ്രീ മേസന്‍കാരും സയണിസ്റ്റുകളും ആധിപത്യമുറപ്പിച്ചിരിക്കുന്ന രാജ്യത്തിന്റെ സമ്പദ്‌ സ്രോതസ്സുകള്‍ മോചിപ്പിക്കുന്നതിന്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ അര്‍ബകാന്‍ ആഹ്വാനം ചെയ്‌തു. അര്‍ബകാന്റെ വാഗ്വിലാസം ജനങ്ങളെ ഭയത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന്‌ പതുക്കെയാണെങ്കിലും മോചിപ്പിച്ചു തുടങ്ങി. അപകടം തിരിച്ചറിഞ്ഞ കമാലിസത്തിന്റെ കാവല്‍ പുരകളും സജീവമായി. 1971-ല്‍ പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. ഉന്നത രാഷ്‌ട്ര സുരക്ഷാ കോടതി പാര്‍ട്ടിയെ നിരോധിച്ച്‌ ഉത്തരവിറക്കി. സ്വത്ത്‌ വഹകള്‍ കണ്ടുകെട്ടി. അഞ്ചു വര്‍ഷം വരെ പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മറ്റേതെങ്കിലും പേരില്‍ പാര്‍ട്ടി രൂപവത്‌കരിക്കുന്നതും ഉത്തരവില്‍ തടയുകയുണ്ടായി. 1972-ല്‍ കോടതി വിധി ബാധകമല്ലാത്ത ചില ഇസ്‌ലാമിസ്റ്റുകളെ മുന്നില്‍ നിര്‍ത്തി അര്‍ബകാന്‍ മില്ലി സലാമത്ത്‌ പാര്‍ട്ടി (നാഷ്‌നല്‍ സാല്‍വേഷന്‍) എന്ന പുതിയൊരു പാര്‍ട്ടിക്ക്‌ രൂപം കൊടുത്തു. 1973-ല്‍ മില്ലി ഗസറ്റ്‌ എന്ന പേരില്‍ പാര്‍ട്ടി ഒരു മുഖപത്രവും പുറത്തിറക്കി. 1973-ല്‍ രാഷ്‌ട്രീയ കുറ്റങ്ങള്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ അര്‍ബകാന്റെ നേതൃത്വത്തില്‍ മില്ലി സലാമത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും 48 സീറ്റുകള്‍ നേടുകയും ചെയ്‌തു. പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളായി പാര്‍ലമെന്റിലെത്തിയ സുലൈമാന്‍ ദമറയേലിന്റെ ജസ്റ്റിസ്‌ പാര്‍ട്ടി(149 സീറ്റ്‌)ക്കും ബുലന്ദ്‌ എസവിത്തിന്റെ റിപ്പബ്ലിക്ക്‌ പാര്‍ട്ടി(186 സീറ്റുകള്‍)ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മന്ത്രിസഭാ രൂപീകരണത്തില്‍ മില്ലി സലാമത്തിന്റെ സഹകരണം തേടാന്‍ നിര്‍ബന്ധിതമായി. അര്‍ബകാന്‌ ഉപപ്രധാനമന്ത്രി പദം കിട്ടിയതിനു പുറമെ ആഭ്യന്തരം, നീതിന്യായം, വ്യാപാരം, കസ്റ്റംസ്‌, കൃഷി, വ്യവസായം, പൊതുവിതരണം, സ്റ്റേറ്റ്‌ കാര്യങ്ങള്‍ തുടങ്ങി എട്ടു പ്രധാന മന്ത്രിസ്ഥാനങ്ങളും മില്ലി സലാമത്തിനു കിട്ടി. അത്താതുര്‍ക്കിന്റെ തുര്‍ക്കിയില്‍ ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ ആദ്യത്തെ അധികാര അരങ്ങേറ്റമായിരുന്നു അത്‌. തുര്‍ക്കിയിലെ സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകളുടെ മുഖത്തിനേറ്റ ശക്തമായ പ്രഹരം. അതിനാല്‍ തന്നെ സഖ്യകക്ഷി ഭരണത്തിനെതിരെയുള്ള മതവിരുദ്ധ ശക്തികളുടെ ഗൂഢമായ കരുനീക്കങ്ങളും സജീവമായി. തല്‍ഫലമായി ഒമ്പതര മാസത്തെ കൂട്ടുകക്ഷി ഭരണത്തിനു ശേഷം എസവിത്‌ ഭരണകൂടം രാജിവെക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. പക്ഷേ, തുടര്‍ന്ന്‌ അധികാരത്തിലേറിയ ജസ്റ്റിസ്‌ പാര്‍ട്ടിയും മില്ലി സലാമത്തിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായി. ഇത്‌ മതവിരുദ്ധ ശക്തികളെ കൂടുതല്‍ പ്രകോപിതരാക്കി. 1977-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മില്ലി സലാമത്തിനെ തോല്‍പിക്കാന്‍ മതവിരുദ്ധ ശക്തികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. മസോണിക്‌-സയണിസ്റ്റ്‌ മാധ്യമങ്ങളെ കൂട്ട്‌ പിടിച്ച്‌ നടത്തിയ കുപ്രചാരണം അല്‍പം ഫലിക്കാതെയുമിരുന്നില്ല. സലാമത്തിന്റെ സീറ്റുകള്‍ 48-ല്‍ നിന്ന്‌ 24 ആയി ചുരുങ്ങി. എങ്കിലും രാഷ്‌ട്രീയ സമവാക്യങ്ങള്‍ മന്ത്രിസഭയുണ്ടാക്കുന്നതിനു മില്ലി സലാമത്തിന്റെയും നാഷ്‌നല്‍ പാര്‍ട്ടി(തൂറാനി)യുടെയും സഹകരണം തേടാന്‍ ജസ്റ്റിസ്‌ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കി. 
1980 സെപ്‌റ്റംബര്‍ ആറിന്‌ അന്താരാഷ്‌ട്ര ഖുദ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ സലാമത്ത്‌ പാര്‍ട്ടി ഖുനിയ നഗരത്തില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുത്ത ഒരു കൂറ്റന്‍ റാലി സംഘടിപ്പിച്ചു. റാലിയുടെ മുന്‍നിരയില്‍ സ്വഖ്‌റ ഖുബ്ബയുടെ കൂറ്റന്‍ പ്രതിരൂപവും ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രകടനത്തിലുടനീളം മതഛായകള്‍ നിറഞ്ഞുനിന്നു. പിറ്റേന്ന്‌ തന്നെ ജനറല്‍ കന്‍ആന്‍ എവ്‌റോനിന്റെ നേതൃത്വത്തില്‍ പട്ടാളം അധികാരം പിടിച്ചെടുത്തു. 1983-ല്‍ സലാമത്ത്‌ പാര്‍ട്ടിയെ നിരോധിച്ചുകൊണ്ട്‌ കോടതി വിധി പുറത്ത്‌ വന്നു. അര്‍ബകാന്‌ നാലു വര്‍ഷത്തെ തടവും വിധിച്ചു.

റഫാഹ്‌ (വെല്‍ഫയര്‍) പാര്‍ട്ടി രൂപവത്‌കരിച്ചുകൊണ്ട്‌ അര്‍ബകാനും കൂട്ടുകാരും നിരോധത്തെ മറികടന്നു. 1994-ല്‍ ആഭ്യന്തര കലാപത്തിന്‌ പ്രേരിപ്പിക്കുന്നതായി കുറ്റം ചുമത്തി റഫാഹിനും അര്‍ബകാനുമെതിരെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കേസ്‌ ഫയല്‍ ചെയ്‌തു. പാര്‍ലമെന്റ്‌ മെമ്പര്‍ എന്ന നിലയിലുള്ള അര്‍ബകാന്റെ വിചാരണ തടയുന്ന നിയമ സുരക്ഷിതത്വം റദ്ദ്‌ ചെയ്യാനും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ തുടരെത്തുടരെയുള്ള കേസുകളൊന്നും അര്‍ബകാനെ തളര്‍ത്തിയില്ല. ഓരോ കേസ്‌ വരുമ്പോഴും പൂര്‍വാധികം ആവേശത്തോടെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. 1996-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 185 സീറ്റുകള്‍ നേടിക്കൊണ്ട്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി റഫാഹ്‌ പാര്‍ട്ടി ഉയര്‍ന്നു. താന്‍സുസില്ലറുടെ ട്രൂ പാര്‍ട്ടിക്ക്‌ 135 സീറ്റുകളേ കിട്ടിയുള്ളൂ. മദര്‍ ലാന്റ്‌ പാര്‍ട്ടിക്ക്‌ 133 സീറ്റിലും ഇടത്‌ ജനാധിപത്യ കക്ഷിക്ക്‌ 75 സീറ്റിലും തൃപ്‌തിയടയേണ്ടിവന്നു. ബാക്കി 49 സീറ്റ്‌ ചെറുപാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമിടയില്‍ വീതിക്കപ്പെട്ടു. പ്രസിഡന്റ്‌ സുലൈമാന്‍ ദമറേല്‍ മന്ത്രിസഭ രൂപവത്‌കരിക്കാന്‍ അര്‍ബകാനെ ക്ഷണിച്ചു. കമാലിസ്റ്റ്‌ തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം. സില്ലറുടെ ട്രൂ പാര്‍ട്ടിയുമായി ചേര്‍ന്ന്‌ അര്‍ബകാന്‍ സര്‍ക്കാറുണ്ടാക്കി. ഇത്‌ തുര്‍ക്കിയിലെ സയണിസ്റ്റ്‌-അമേരിക്കന്‍ ലോബിയെ കഠിനമായി പ്രകോപിപ്പിച്ചു. അര്‍ബകാന്നും റഫാഹ്‌ പാര്‍ട്ടിക്കുമെതിരില്‍ രാജ്യത്തിനകത്തും പുറത്തും നിരന്തരമായ മീഡിയാ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.
അദ്‌നാന്‍ മെന്ദരീസിനെ ഗളഹസ്‌തം ചെയ്‌ത ദേശീയസുരക്ഷാ സമിതി അര്‍ബകാനെയും പാര്‍ട്ടിയെയും താക്കീത്‌ ചെയ്‌ത്‌ മുന്നോട്ടുവന്നു. ഇസ്‌തംബൂളിലെ `തഖ്‌സീം' മൈതാനിയില്‍ കൂറ്റന്‍ പള്ളി നിര്‍മിക്കാനുള്ള അര്‍ബകാന്റെ പദ്ധതി ജനറല്‍മാരെ വെകിളി പിടിപ്പിച്ചു. കമാല്‍ പാഷയുടെ കൂറ്റന്‍ പ്രതിമ നില്‍ക്കുന്ന സ്ഥലമാണത്‌. സെക്യുലര്‍ റിപ്പബ്ലിക്കിന്റെ ആസ്ഥാനത്ത്‌ ഒരു മസ്‌ജിദ്‌ വരുന്നത്‌ രാജ്യത്തിന്റെ സെക്യുലര്‍ ഭാവത്തിന്‌ കളങ്കമായാണ്‌ ജനറല്‍മാര്‍ കണ്ടത്‌. അതിനാല്‍ പള്ളിനിര്‍മാണത്തില്‍നിന്ന്‌ പിന്‍വാങ്ങാന്‍ ജനറല്‍മാര്‍ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു. സെക്യുലരിസമെന്നാല്‍ മതവിരോധമല്ലെന്ന്‌ പറഞ്ഞ്‌ ജനറല്‍മാരുടെ ആവശ്യത്തെ അര്‍ബകാന്‍ പുഛിച്ചു തള്ളി. ജനറല്‍മാര്‍ വാശിപിടിക്കുകയാണെങ്കില്‍ താന്‍ ജനങ്ങളുടെ റഫറണ്ടം തേടുമെന്ന്‌ അര്‍ബകാന്‍ പറഞ്ഞു. ഘടക കക്ഷിയായ ട്രൂ പാര്‍ട്ടിയുടെ പിന്തുണ നഷ്‌ടപ്പെടുത്തി സര്‍ക്കാറിനെ നിലംപരിശാക്കാനായി പിന്നീട്‌ സൈന്യത്തിന്റെ ശ്രമം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. സില്ലര്‍ പിന്തുണ പിന്‍വലിച്ചതോടെ 1997 ജൂണില്‍ അര്‍ബകാന്‍ സര്‍ക്കാര്‍ നിലംപൊത്തി. 1997-ല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം കോടതി റഫാഹ്‌ പാര്‍ട്ടിയെ നിരോധിച്ചു. അഞ്ചു വര്‍ഷത്തേക്ക്‌ അര്‍ബകാനെയും ചില പ്രവര്‍ത്തകരെയും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ തടയുകയും ചെയ്‌തു. അത്‌ അവര്‍ പ്രതീക്ഷിച്ചത്‌ തന്നെയായിരുന്നു. അര്‍ബകാന്‍ താമസിയാതെ `ഫദീല' (വെര്‍ച്യു) എന്ന പേരില്‍ പുതിയൊരു പാര്‍ട്ടിയുണ്ടാക്കി പൊതു മണ്ഡലത്തില്‍ സജീവമായി. അര്‍ബകാന്‌ വിലക്കുള്ളതിനാല്‍ ഇസ്‌മാഈല്‍ റജബ്‌ തക്‌യീനായിരുന്നു നേതാവ്‌. പിന്നീട്‌ 2000-ത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച്‌ പാര്‍ട്ടിയുടെ തലവനായി റജാഈ ഖുത്വാഇനെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇപ്പോള്‍ എ.കെ പാര്‍ട്ടിയിലുള്ള അബ്‌ദുല്ല ഗുല്ലിനെതിരെ മത്സരിച്ച ഖുത്വാഇക്ക്‌ 632 വോട്ട്‌ കിട്ടിയപ്പോള്‍ ഗുല്ലിന്‌ 521 വോട്ടേ നേടാന്‍ കഴിഞ്ഞുള്ളൂ. പിന്നീടുണ്ടായ പിളര്‍പ്പിന്റെ മുന്നോടിയായിരുന്നു ഈ മത്സരം. ഫദീലയുടെ ഗതിയും വ്യത്യസ്‌തമായിരുന്നില്ല. പാര്‍ട്ടിക്കെതിരെ നാല്‌ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായി. 2000 ജൂണ്‍ 5-ന്‌ വംശീയവികാരം ഇളക്കിവിട്ടുവെന്ന്‌ ആരോപിച്ച്‌ അര്‍ബകാന്‌ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവും ആജീവനാന്തം രാഷ്‌ട്രീയ പ്രവര്‍ത്തന വിലക്കും വിധിച്ചു. ഭരണഘടനാ ബെഞ്ച്‌ പിന്നീട്‌ വിധി ശരിവെച്ചു. 2001-ല്‍ ഭരണഘടനാ കോടതി ഫദീലയെ നിരോധിച്ചു.

ഫദീല നിരോധിക്കപ്പെട്ടതോടെ അര്‍ബകാന്റെ അനുയായികള്‍ രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം റജാഈ ഖുത്വാഇന്റെ നേതൃത്വത്തില്‍ സആദ (ഫെസിലിറ്റി) പാര്‍ട്ടിയും മറ്റൊരു വിഭാഗം ഉര്‍ദുഗാന്റെയും അബ്‌ദുല്ല ഗുലിന്റെയും നേതൃത്വത്തില്‍ ജസ്റ്റിസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌- എ.കെ പാര്‍ട്ടി-യും രൂപവത്‌കരിച്ചു. നിരോധിക്കപ്പെട്ട ഫദീല എം.പിമാരില്‍ 51 പേര്‍ എ.കെ പാര്‍ട്ടിയിലും 48 പേര്‍ സആദയിലും ചേര്‍ന്നു. അര്‍ബകാന്റെ പിന്തുണ സആദയോടൊപ്പമായിരുന്നു. 2002-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 550-ല്‍ 363 സീറ്റ്‌ നേടി എ.കെ പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടി. മൊത്തം വോട്ടുകളില്‍ 10 ശതമാനം നേടാന്‍ കഴിയാത്തതിനാല്‍ സആദ പാര്‍ട്ടിക്ക്‌ പാര്‍ലമെന്റ്‌ പ്രവേശം സാധ്യമായില്ല. ഇത്‌ അര്‍ബകാന്‌ വലിയ ക്ഷീണമേല്‍പിച്ചു. 2008-ല്‍ സആദ പാര്‍ട്ടിയുടെ നേതൃത്വം നുഅ്‌മാന്‍ കുര്‍തുല്‍മുസ്‌ ഏറ്റെടുത്തു. എ.കെ.പിയുടെ `വഞ്ചന'യുടെ പിന്നാലെ കൂടുന്നതിനു പകരം സആദയെ കൂടുതല്‍ വിശാലമായ തലത്തിലെത്തിക്കാനാണ്‌ കുര്‍തുല്‍മുസ്‌ ശ്രമിച്ചത്‌. ഗസ്സ ഉപരോധത്തിനെതിരെ പാര്‍ട്ടി നടത്തിയ റാലിയില്‍ `ഇസ്രയേല്‍വിരുദ്ധ മുസ്‌ലിം മുന്നണി' എന്ന ആശയമുയര്‍ത്തിയപ്പോള്‍ ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ ചതച്ചരച്ച അമേരിക്കക്കാരി റെയ്‌ച്ചലിന്റെ പടമുയര്‍ത്തി ഫലസ്‌ത്വീന്‍ ഒരു മുസ്‌ലിം പ്രശ്‌നമല്ല മാനുഷിക പ്രശ്‌നമാണെന്ന്‌ കുര്‍തുല്‍മുസ്‌ പ്രസംഗിച്ചു. കുര്‍തുല്‍മുസിന്റെ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിക്കകത്ത്‌ നീരസങ്ങളുണ്ടാക്കി. എ.കെ.പിയുടെ പാതയിലേക്കാണ്‌ സആദത്തിനെയും കുര്‍തുല്‍മുസ്‌ നയിക്കുന്നതെന്ന്‌ വിമര്‍ശമുണ്ടായി. 2001 ജൂലൈയില്‍ അങ്കാറയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ഗ്രാന്റ്‌ കോണ്‍ഗ്രസില്‍ അര്‍ബകാന്റെ മക്കളടക്കമുള്ള ഗ്രീന്‍ലിസ്റ്റിനും കുര്‍തുല്‍മുസിന്റെ വൈറ്റ്‌ലിസ്റ്റിനുമിടിയില്‍ കടുത്ത മത്സരം നടന്നെങ്കിലും കുര്‍തുല്‍മുസ്‌ വിഭാഗം തന്നെ ജയിച്ചു. പക്ഷേ, അതേവര്‍ഷം ഒക്‌ടോബറില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര യോഗത്തില്‍ വെച്ച്‌ അര്‍ബകാനുമായുള്ള ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ കുര്‍തുല്‍മുസ്‌ രാജിവെച്ചതിനെത്തുടര്‍ന്ന്‌ 84-ാം വയസ്സില്‍ അര്‍ബകാന്‍ എതിരില്ലാതെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഹുര്‍രിയത്ത്‌ പത്രം അര്‍ബകാനെ വിശേഷിപ്പിച്ചത്‌ 84-കാരനായ ചെറുപ്പക്കാരന്‍ എന്നായിരുന്നു. കളിയായാലും കാര്യമയാലും അത്‌ ശരിയായ ഒരു വിശേഷണം തന്നെ. ആ പ്രായത്തിലും പാര്‍ട്ടിയെ നയിക്കാനുള്ള മനക്കരുത്തിനെ സ്‌തുതിക്കണം. യുവാക്കള്‍ക്ക്‌ സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നതിലുള്ള `ഭയ'ത്തില്‍നിന്ന്‌ ഇസ്‌ലാമിസ്റ്റ്‌ നേതാക്കളും മുക്തരല്ലെന്ന വ്യാഖ്യാനവും ഇതിന്‌ നല്‍കിയവരുണ്ട്‌. പുതിയ സ്‌ട്രാറ്റജി ഉള്‍ക്കൊള്ളാനുള്ള വൈമുഖ്യം തന്നെയാണല്ലോ എ.കെ.പിയോട്‌ കടുത്ത നിലപാട്‌ സ്വീകരിക്കാന്‍ അര്‍ബകാനെ പ്രേരിപ്പിച്ചത്‌. ഇസ്രയേലിനോട്‌ മുന്‍ സര്‍ക്കാറുകളെ അപേക്ഷിച്ച്‌ കര്‍ക്കശ നിലപാടാണ്‌ എ.കെ.പി പുലര്‍ത്തുന്നതെങ്കിലും നയതന്ത്രബന്ധം വിഛേദിക്കുന്നതില്‍ കുറഞ്ഞ ഒന്നുകൊണ്ടും അര്‍ബകാന്‍ തൃപ്‌തിപ്പെടുകയില്ല. യൂറോപ്യന്‍ യൂനിയനിലെ അംഗത്വത്തിനായുള്ള എ.കെ.പിയുടെ തീവ്ര ശ്രമത്തിലും അര്‍ബകാന്‌ കടുത്ത പുഛമായിരുന്നു. അതൊരു ക്രിസ്‌ത്യന്‍ ക്ലബ്ബാണെന്നാണ്‌ അര്‍ബകാന്റെ നിലപാട്‌. തുര്‍ക്കിയിലെ സൈനിക മുഷ്‌ക്കിനെതിരെ യൂറോപ്യന്‍ പിന്തുണ നേടുക എന്ന സ്‌ട്രാറ്റജി അര്‍ബകാന്‍ ഇവിടെ കണക്കിലെടുക്കുന്നേയില്ല. എ.കെ.പി ഫ്രീ മാര്‍ക്കറ്റ്‌ കാപിറ്റലിസത്തെ സ്വാഗതം ചെയ്യുമ്പോള്‍ സയണിസത്തിന്‌ പാദ സേവ ചെയ്യുന്ന ചൂഷക വ്യവസ്ഥിതിയായാണ്‌ അര്‍ബകാന്‍ അതിനെ വിലയിരുത്തുന്നത്‌. `ആഗോള ഭീകരഭരണകൂട'മായ യു.എസ്സുമായുള്ള തുര്‍ക്കിയുടെ സഹകരണവും അര്‍ബകാന്റെ നിശിത വിമര്‍ശനത്തിന്‌ പാത്രമായിട്ടുണ്ട്‌. `ഹോര്‍മോണ്‍ ഇഞ്ചക്‌റ്റ്‌ ചെയ്‌ത തക്കാളി' മാത്രമായിരുന്നു എ.കെ പാര്‍ട്ടി അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍. നിലപാടുകളിലെ ഈ ദൃഢനിശ്ചയം തന്നെയാണ്‌ മുന്‍ചൊന്ന പോലെ അര്‍ബകാനെ വേറിട്ടു നിര്‍ത്തുന്നത്‌. സാഹചര്യങ്ങളുമായി രാജിയാകുന്നതിന്‌ പകരം ബദലുകള്‍ കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അങ്ങനെയാണ്‌ ഇ.യുവിന്‌ പകരം ഡവലപിംഗ്‌ 8 (ഡി8) എന്ന മുസ്‌ലിം കൂട്ടായ്‌മ അദ്ദേഹമുണ്ടാക്കിയത്‌. മുസ്‌ലിം ലോകത്തിന്റെ വ്യാവസായിക-കാര്‍ഷിക സ്വയംപര്യാപ്‌തി എന്ന ഒരു വിഷന്‍ അതിന്റെ പിന്നിലുണ്ടായിരുന്നു. അര്‍ബകാന്‍ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹം അതിനെ ഏറെ മുന്നോട്ട്‌ കൊണ്ടുപോവുകയും ചെയ്‌തു. പക്ഷേ, പിന്നീടതിന്‌ ചടുലമായ പിന്‍തുടര്‍ച്ചയുണ്ടായില്ല എന്നതാണ്‌ നിര്‍ഭാഗ്യകരം.

എ.കെ പാര്‍ട്ടിയുമായി കടുത്ത ഭിന്നത നിലനിന്നിരുന്നെങ്കിലും ഉര്‍ദുഗാനും അബ്‌ദുല്ല ഗുലിനും അര്‍ബകാന്‍ എന്നും ഖോജ (ഗുരു) തന്നെയായിരുന്നു. ജര്‍മനിയിലായിരുന്ന ഉര്‍ദുഗാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ്‌ സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക്‌ മടങ്ങിയത്‌. മന്ത്രിമാര്‍ക്കും മെമ്പര്‍മാര്‍ക്കും ചരമാനന്തരം പാര്‍ലമെന്റില്‍ നല്‍കാറുള്ള ഔപചാരിക ചടങ്ങ്‌ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നെങ്കിലും അര്‍ബകാന്റെ കുടുംബം അതിന്‌ വിസമ്മതിക്കുകയാണുണ്ടായത്‌. അര്‍ബകാന്‍ ജീവിതകാലത്ത്‌ അത്തരം ആഘോഷങ്ങള്‍ക്ക്‌ എതിരായിരുന്നുവെന്നും എപ്പോഴും ലാളിത്യമാണ്‌ അദ്ദേഹം മുറുകെ പിടിച്ചിരുന്നതെന്നുമാണ്‌ സആദ പാര്‍ട്ടി നേതാവായ ഒഗുലാന്‍ അസില്‍ തുര്‍ക്ക്‌ പറഞ്ഞത്‌. ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ പിതാവ്‌ എന്ന നിലയില്‍ തുര്‍ക്കിചരിത്രത്തില്‍ അഗാധമായ മുദ്ര പതിപ്പിച്ചുകൊണ്ടാണ്‌ അര്‍ബകാന്റെ 

വിടവാങ്ങല്‍.
കടപ്പാട് പ്രബോധാനം വാരിക


15 comments:

 1. മതേതര വേഷം ധരിച്ച മുസ്തഫാ കമാൽ പാഷയുടെ ഇസ്ലാമിക വിരുദ്ധ യുഗത്തിൽനിന്ന് തുർക്കി ജനതയുടെ യഥാർത്ഥ പാത വെട്ടിത്തെളിക്കുന്നതിൽ മുൻപന്തിയിൽ നിന്ന തുർക്കിയുടെ മുൻ പ്രധാനമന്ത്രി നെജ്മുദ്ദീൻ അർബകാൻ ഈ ലോകത്തോട് വിടപറ്ഞ്ഞിരിക്കുന്നു.
  വിട്ടുവീഴ്ചയില്ലാത്ത ആദർശത്തിന്റെ ഉടമായയിരുന്ന അർബകാന്റെ കുറഞ്ഞ നാളത്തെ ഭരണം തന്നെ തുർക്കിഭരണത്തിക് ആധിപത്യമുറപ്പിച്ച ഇസ്ലാമിക വിരുദ്ധ അടിസ്ഥാനമാക്കിയ സൈനീക നേതൃത്വത്തിന്ന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ചുരുങ്ങിയ നാൾക്കുള്ളിൽ അർബകാനെ തട്ടി താഴെയിട്ട് സൈന്യം വീണ്ടും അധികാരം പിടിച്ചെടുത്തു.
  എന്നാൽ അർബകാൻ കാണീച്ച ദിശയാണ് തുർക്കിയുടെ യഥർത്ഥ പാതയെന്ന തിരിച്ചറിവ് ഉസ്മാനിയ ഖിലാഫത്തിന്റെ നാടിനു ഇതിനകം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ തുർക്കി ഭരണകൂടം.

  ReplyDelete
 2. ലോകത്തെവിടെ ആയാലും ബഹു ഭൂരിപക്ഷം മുസ്ലിമ്ന്റെയും അമേരിക്കന്‍ യൂരോപിയന്‍ വിരോധം ഒന്ന് പോലെ . എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ കൂട്ടം കൂടുന്നവരില്‍ ഇവര്‍ മുന്‍പില്‍ ആണ് , ടര്‍ക്കി ,ഇറാന്‍ ,ഇറാഖ മറ്റു മധ്യ പൂര്‍വ ദേശങ്ങളില്‍ നിന്ന് ഫ്രാന്സിലെക്കും , ഇറ്റലിയിലേക്കും ചെല്ലുന്നവരുടെ കണക്കു നോക്കിയാല്‍ അതറിയാം . മൂടുപടം അണിഞ്ജവരുടെ പൌരസ്ത്യ വിരോധ വാചകമടി ഗംഭീരം

  ReplyDelete
 3. At one side you are shouting for secularism and minority rights in India(in your old posts)..on the other hand your spewing hatred to a Country for being secular.

  If military in intervening in Turkey for maintaining secularism,the reason is they have no other option...because fundamental Islam and democracy never go together..Islam has its own political dimension...which is completely not applicable to a modern human being.Best example for this is Pakistan.Kemal Pasha was a great man to oversee this..

  ReplyDelete
 4. അപ്പു,
  തുർക്കിക്കു പുറത്ത് താമസിക്കുന്ന അപ്പുവിനോ, എനിക്കോ ആ രാജ്യവുമായി ബന്ധപ്പെട്ടുകൊണ്ട് എന്തു നിലപാട് സ്വീകരിക്കുവാനും അവകാശമുണ്ട്. എന്നാൽ ആത്യന്തികമായി ആ നാടിന്റെ ഭാഗദേയം തീരുമാനിക്കേണ്ടത് അന്നാട്ടിലെ ജനതയുടെ ഇച്ഛക്കനുസരിച്ചായിരിക്കണം. അവിടെ സൈന്യമല്ല തീരുമാനം എടുക്കേണ്ടത്. അത് മതേതരമാകട്ടെ, ഇസ്ലാമികഭരണമാകട്ടെ.
  അടിസ്ഥാനപരമായി തുർക്കിജനതയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനവും മുസ്ലിം ജനതയാണ്. ഓട്ടോമാൻ ഖിലാഫത്തിന്റെ ആസ്ഥാനവുമായിരുന്നു തുർക്കി. തുർക്കിയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം വരുന്ന ജനതയുടെ സംസ്ക്കാരത്തെയാണ് കമാൽ പാഷയും, സൈന്യവും കൂടെ ഇല്ലായ്മ ചെയ്യുവാൻ ബലാൽകാരമായി ശ്രമിച്ചത്. കുറച്ചു കാലം അവർ ഉദ്ദേശിക്കുന്ന നിലക്കുള്ള അടിച്ചമർത്തൽ ഭരണം അവിടെ നടന്നു. എന്നാൽ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ തുർക്കി ജനത ഞങ്ങൾക്കു വേണ്ടത് മതനിരാസത്തിലധിഷ്ടിതമായ സെക്യുറലിസമല്ല എന്ന് പ്രഖ്യാപിച്ചു, അതിന്റെ പ്രതിഫലനമായിരുന്നു അർബകാൻ മുതൽ ഉറ്ദുഖാൻ വരെ നീണ്ടുനിൽക്കുന്ന ഇസ്ലാം മതവിശ്വാസത്തിലധിഷ്ടിതമായ തുര്ക്കിയുടെ ഭരണചക്രം.
  ഇവിടെ മനസ്സിലാക്ക്കേണ്ടത് മതേതരത്വത്തിനു രണ്ട് നിർവചനമുണ്ട്. ഒന്ന് ഇന്ത്യൻ അല്ലെങ്കിൽ പാശചാത്യൻ മോഡൽ വിവിധ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്ന മതനിരപേക്ഷത. മറ്റൊന്ന് മുസ്ലിം ലോകത്തെ ഏകാദിപതികൾ അടിച്ചേൽപ്പിച്ച മതനിരാസത്തിലധിഷ്ടിതമായ മതേതരത്വം. ഈജിപ്തിലും,തുർക്കിയിലുമൊക്കെ തൊണ്ണൂറുശതമാനത്തിലധികം വരുന്ന ജനതയുടെ സംസ്ക്കാരത്തെ നിഷേധിക്കുന്ന രീതിയിലുള്ള ഇസ്ലാമതെ നിരാസത്തിലധിഷ്ത്റ്റമായ മതേതരതീവ്രവാദമായിരുന്നു നിലവിലുണ്ടായിരുന്നത്. അതൊരിക്കലും അംഗീകരിക്കുക സാധ്യമല്ല. തദ്ദേശിയ ജനത സൈന്യത്തിന്റെ മതനിരാസ മതേതരത്വത്തിന്ന് എന്നും എതിരായിരുന്നു എന്നാണ് ഭരണവർഗ്ഗത്തിന്നെതിരായുള്ള ജനലക്ഷങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്.
  മതേതരത്വം എന്ന് പറയുന്നത് മതനിരാസമല്ല, മറിച്ച് വ്യത്യസ്ത സംസ്ക്കാരങ്ങളെ അംഗീകരിക്കലാവണം.
  ഇന്ത്യയെപ് പോലെ ബഹുമത സമൂഹത്തിൽ ഏതെങ്കിലുമൊരു മതവിശ്വാസം പ്രായോഗികമല്ല. ബലാൽക്കാരമാണങ്കിൽ പോലും അതിനല്പായുസ്സേ ഉണ്ടാകൂ..

  ReplyDelete
 5. ലൂസിഫർ,
  ഇവിടെയൊക്കെ ഉണ്ടോ? എന്റെ പഴയ പോസ്റ്റിൽ ‘കാളി‘ക്ക് അനുഗ്രഹം നൽകി പോയതാണല്ലോ? പിന്നെ കണ്ടില്ല.

  >>>>>>>ലോകത്തെവിടെ ആയാലും ബഹു ഭൂരിപക്ഷം മുസ്ലിമ്ന്റെയും അമേരിക്കന്‍ യൂരോപിയന്‍ വിരോധം ഒന്ന് പോലെ . എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ കൂട്ടം കൂടുന്നവരില്‍ ഇവര്‍ മുന്‍പില്‍ ആണ് , ടര്‍ക്കി ,ഇറാന്‍ ,ഇറാഖ മറ്റു മധ്യ പൂര്‍വ ദേശങ്ങളില്‍ നിന്ന് ഫ്രാന്സിലെക്കും , ഇറ്റലിയിലേക്കും ചെല്ലുന്നവരുടെ കണക്കു നോക്കിയാല്‍ അതറിയാം . മൂടുപടം അണിഞ്ജവരുടെ പൌരസ്ത്യ വിരോധ വാചകമടി ഗംഭീരം<<<<<<<

  ഇസ്ലാമിനെയും, മുസ്ലിം ലോകത്തെയും.ഗൾഫ് പണത്തെയും പുലഭ്യം പറയുന്ന സംഘപ്രവർത്തകർ മുസ്ലിം ലോകത്തേക്കും കുടിയേറുന്നുണ്ടെന്നാണ് എന്റെ ചെറിയ വിശ്വാസം...
  മുടുപടമണിഞ്ഞവരുടെ ഗൾഫ്-മുസ്ലിം വിരോധം അല്ലേ?

  ReplyDelete
 6. ഇവിടൊക്കെ ഉണ്ട് പോരാളി ഫൈസലേ ,ആരും കൈയും തലയും ഒന്നും വെട്ടിയിട്ടില്ല . പിന്നെ അനുഗ്രഹിച്ചുപോയ ശേഷം ഇടയ്ക്കു വന്നു നോക്കുമായിരുന്നു , സാറിന് ഉത്തരം മുട്ടിയത്‌ കാണാന്‍ . ആഗ്രഹിച്ചപോലെ ഈഗിപ്ടില്‍ നടക്കുന്നതിനു പാര്‍ട്ടി നടത്തിയില്ലേ ?


  ഇസ്ലാമിനെയും, മുസ്ലിം ലോകത്തെയും.ഗൾഫ് പണത്തെയും പുലഭ്യം പറയുന്ന സംഘപ്രവർത്തകർ മുസ്ലിം ലോകത്തേക്കും കുടിയേറുന്നുണ്ടെന്നാണ് എന്റെ ചെറിയ വിശ്വാസം...

  എന്നാല്‍ അത് എത്ര മാത്രം ഉണ്ട് എന്നറിയാമല്ലോ , എന്തായാലും പിറന്ന കുഞ്ഞിനു മുലപ്പാലിനൊപ്പം അന്യ മത വിദ്വേഷം നൂറ്റാണ്ടുകളായി ചേര്‍ത്ത് കൊടുക്കുന്നത് ഇന്നലെ മുളച്ച സന്ഘികള്‍

  അല്ലല്ലോ. ഒരു സാമ്പിള്‍ ഇതാ


  http://nmmohammedali.blogspot.com/2011/01/blog-post.html

  പിന്നെ ഇയാള്‍ മാര്‍ക്സിസ്റ്റ്‌ ആണ് എന്നാ മറുപടി ഇടല്ലേ , മാര്‍ക്സിസ്റ്റ്‌ ഖുറാന്‍ ഇല്ല്ല എന്നെനിക്കറിയാം

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. കാളി’ക്ക് നടനട ചൊല്ലി പിരിഞ്ഞെങ്കിലും ഇടക്കിടക്ക് എത്തിനോക്കിയിരുന്നു അല്ലേ?
  ഏതായാലും എനിക്ക് ഉത്തരം മുട്ടിയത് കണ്ട് സമാധാനമായിട്ടുണ്ടാകും.
  ചർച്ച വായിച്ചാൽ മനസ്സിലാകും, ആരാണ് കിടന്നുരുണ്ടിരുന്നതെന്ന്.

  ഈ ലിങ്ക് ഒന്നു ക്ലിക് ചെയ്യുക.
  ചില രജ്യസ്നേഹികളെ കാണാം. മേതന്മാരുടെ നാട്ടിൽ വന്നു, ഹൈന്ദവ രാഷ്ട്ര നിർമാണത്തിന്നു കാശുപിരിക്കുന്ന പവൻ മാർക്ക് രാജ്യസ്നേഹികളെ
  http://www.thejasnews.com/index.jsp?tp=det&det=yes&news_id=201102106202843825
  March 13, 2011 2:10 PM

  ReplyDelete
 9. അതെ അതെ ആരാണ് ഉരുണ്ടാതെന്നു അറിയാം , കാഴ്ച കുറവില്ലെങ്കില്‍ മനോജിനു മറുപടി കൊടുക്ക്‌ , ഇനി ഇംഗ്ലീഷ് അറിയില്ലെങ്കില്‍ തര്‍ജമ ചെയ്തു തരാം .

  പവന്‍ മാര്‍ക്ക് പിരിവുകാര്‍ മേതന്‍ മാരുടെ കാശു പിടിച്ചു പറിച്ചോ ,ഇല്ലല്ലോ . ഇനി നിര്‍ബന്ധ പിരിവു നടത്തിയ ഇയാളെ മുന്‍പ് പറഞ്ഞു വിട്ടത് പോലെ വിട്ടുകള , അല്ലെങ്കില്‍ നമ്മടെ ജോസഫു മാഷിനെ ഒരു പാഠം പഠിപ്പിച്ചത് പോലെ ചെയ്യ് . പിന്നെ നമ്മടെ മോഡിയുടെ വിസ ക്യാന്‍സല്‍ ചെയ്യിച്ച മിടുക്കന്മാര്‍ എവിടെ അവരെ വിളി .

  ReplyDelete
 10. പിന്നെ ഡി -എട്ടു രാജ്യങ്ങളുടെ മേന്മ പറയാതിരിക്കുകയാണ് പുലരീ ഭേദം , അവയില്‍ ഭൂരിപക്ഷത്തിന്റെയും മുഖ മുദ്ര തന്നെ മത തീവ്ര വാദത്തെ വളര്‍ത്തല്‍ ആണ് , അത് മാത്രം കൊണ്ട് വയര്‍ നിറയില്ല എന്നു ഉള്ളത് കൊണ്ട് അത് കെട്ടു തീര്‍ന്നു ,ഇവിടെ തിന്ന ചോറ് എല്ലില്‍ കുത്തുമ്പോള്‍ ഉണ്ടാവുന്ന കഴപ്പ് കാരണം മൂഡ സ്വര്‍ഗത്തിന് വേണ്ടി കുറെ പോരാളികള്‍ തുള്ളുന്നു .

  ടര്കി യൂരോപിയന്‍ യൂണിയനില്‍ കയറാന്‍ കത്ത് കെട്ടി കിടക്കുന്നത് എന്താണെന്നു അറിയാമോ , അവിടുത്തെ മുഖ്യ വരുമാനം ടൂറിസം തന്നെ , അതിനു പാശ്ചാത്യര്‍ വരണം അത് അവര്‍ക്കറിയാം , വിസ നിയന്ത്രണങ്ങള്‍ ഇല്ലാതായാല്‍ കൂടുതല്‍ ആള്‍ വരും , എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാവുമ്പോള്‍ തന്നെ പോലെ മത ഭ്രാന്ത് പിടിച്ചവന്മാര്‍ കടന്നു കയറി യൂറോപ്പിനെ നശിപ്പിക്കും എന്നറിയാവുന്നതു കൊണ്ട് യൂറോപ്പ് യൂണിയന്‍ അതിനു തയാര്‍ ആവില്ല മോനെ ( പാകിസ്താനില്‍ നിന്നും വന്നവര്‍ ബ്രിടനിലും മറ്റും ഉണ്ടാക്കുന്ന പുകില്‍ പറയേണ്ട ),

  ReplyDelete
 11. ഇതിനു മുന്‍പേ മുഹമ്മദിന്റെ മുടിയെപറ്റി ഉള്ള പോസ്റ്റിലും എനിക്ക് കുറച്ചു മറുപടി വരാനുണ്ടേ , ഇടക്കൊക്കെ ഒന്ന് നോക്കിക്കോ ,ഉത്തരം മുട്ടാതിരിക്കുകയാണെങ്കില്‍ മറുപടി തരിക ( പുലരീ പണ്ട് പറഞ്ഞത് വീണ്ടും പറയുന്നു തനിക്കൊക്കെ ഇതൊക്കെ ഒരു കുറവല്ല അലങ്കാരം ആണ് )

  ReplyDelete
 12. പിന്നെ ഡോക്ടര്‍ മുഹമ്മദാലി പറഞ്ഞതില്‍ എതിര്‍പ്പൊന്നും ഇല്ല എന്ന് കരുതുന്നു , എങ്ങനെ എതിര്‍ക്കാന്‍ അല്ലെ അതൊക്കെ പച്ച പരമാര്‍ഥം തന്നെ അല്ലെ ,സ്നേഹത്തിന്റെ ആട്ടിന്‍ തോലിട്ട ചെന്നായ കൂട്ടത്തില്‍ ഉള്ള താനൊക്കെ എങ്ങനെ നന്നാവാന്‍

  ReplyDelete
 13. പോരാളീ എവിടെ കാണാനില്ലല്ലോ ?
  ബഹരിനിലെയും സൗദിയിലെയും വിപ്ലവങ്ങളെ കുറിച്ചൊക്കെ എഴുതൂ , ഞങ്ങള്‍ കാഫിറുകള്‍ വായിക്കട്ടെ , ഉത്ഭുധമാവുന്ന ഇസ്ലാമിക സമൂഹത്തെ പറ്റി.

  ReplyDelete
 14. ബഹരിനിലെയും സൗദിയിലെയും വിപ്ലവങ്ങളെ കുറിച്ചൊക്കെ എഴുതൂ , ഞങ്ങള്‍ കാഫിറുകള്‍ വായിക്കട്ടെ , ഉത്ഭുധമാവുന്ന ഇസ്ലാമിക സമൂഹത്തെ പറ്റി.
  ^^^^^^^^^^
  Thats a joke

  ReplyDelete
 15. തുര്‍ക്കി കുറെയെങ്കിലും പുരോഗമിച്ച സമൂഹമായത് മുസ്തഫാ കെമാല്‍ അതാതുര്‍ക്കിന്റെ ദീര്ഖവീസ്കഹണം കൊണ്ടാണ്.
  ജനാധിപത്യ രാജ്യമായ തുര്‍ക്കിയിലെ ഭൂരിപക്ഷം ജനങ്ങളും അദ്ധേഹത്തെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം.
  ഇസ്ലാമിക ഭരണം ഓരോ രാജ്യങ്ങളിലും തകര്‍ന്നു അടിയുംബോഴും സെക്കുലര്‍ രാജ്യമായ തുര്‍ക്കി കുറെ ഒക്കെ പിടിച്ചു നില്‍ക്കുന്നുണ്ട്.
  ലോകത്തെ എല്ലാ മുസ്ലീമിന്റെയും സ്വപ്നമാണ് പാശ്ചാത്യ ലോകത്തേക്ക് കുടിയേറുക എന്നത്.
  മുസ്ലീം രാജ്യങ്ങള്‍ മനുഷ്യന് ജീവിക്കാന്‍ കൊള്ളാത്ത അഴുക്കു സമൂഹങ്ങള്‍ മാത്രമാണ്.
  പരാജയപ്പെട്ട ഭരണകൂടങ്ങളില്‍ ഭൂരിപക്ഷവും മുസ്ലീം രാജ്യങ്ങളില്‍ ആണുള്ളത്.
  ഓരോ ദിവസവും തകര്‍ന്നടിയുന്ന മുസ്ലീം രാജ്യങ്ങള്‍ നമ്മള്‍ കാണുന്നു.
  പശ്ചാത്യനോട് അന്ധമായ വിരോധം പുലര്‍ത്തുന്ന ഓരോ തുളുക്കനും സ്വപ്നം കാണുന്നത് പാശ്ചാത്യ രാജ്യത്തെ ജീവിതമാണ്.
  ബ്രിട്ടനിലും മറ്റും കുടിയേറിയ പാക്കിസ്ഥാനികള്‍ അവിടെ ഉണ്ടാക്കുന്ന പുകില്‍ ചില്ലറയല്ല.
  ആര്‍ക്കും സൗദിയും അഫ്ഗാനും ഇറാനും വേണ്ട,എല്ലാ മുസ്ലീംകള്‍ക്കും യൂരോപ്പോ അമേരിക്കയോ മതി.എന്റെ സുഹൃത്തേ,ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ച മുസ്ലീം ബഹ്രനകൂടങ്ങള്‍ തകരുന്നത് നിങ്ങള്‍ കാണുന്നില്ലേ?

  ReplyDelete