Wednesday, March 30, 2011

പോളണ്ടിനെ കുറിച്ചു മിണ്ടരുത്. പി.ശശിയെ കുറിച്ചും മിണ്ടരുത്.
സന്ദേശം എന്ന സിനിമയിൽ വിരുദ്ധ രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്ന സഹോദരന്മാർ തമ്മിലുള്ള കശപിശക്കിടയിൽ വിപ്ലവ പാർട്ടിയുടെ സഖാവിന്റെ രസകരമായ ഡയലോഗ് ഏവരുടെയും ഓർമ്മയിൽ ഉണ്ടാകും. ആഗോള രാഷ്ട്രിയത്തെ കുറിച്ചു ശ്രിനിവാസന്റെ കഥാപാത്രം വാചാലനകുമ്പോൾ പോളണ്ട് അടക്കമുള്ള കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്കേറ്റ തിരിച്ചടികളെ കുറിച്ച് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം സഖാവിനെ ഓർമ്മിപ്പിക്കുന്നു. ഈയവസരത്തിലാണ് സഖാവിന്റെ മറുപടി പോളണ്ടിനെ കുറിച്ച് മിണ്ടിപ്പോകരുത്

അതുപോലെ തന്നെയാണ് കേരളസഖാക്കളുടെയും അവസ്ഥ പിള്ളയെ കുറിച്ചു പറയാം, കുഞ്ഞാലികുട്ടിയെ കുറിച്ചു പറയാം പക്ഷെ ശശിയെ കുറിച്ച് മിണ്ടിപ്പോകരുത്“.


പോളണ്ടിനെ കുറിച്ച് മിണ്ടിപ്പോകരുത്..ഹ ഹ 

Saturday, March 26, 2011

സാഡിസ്റ്റുകളായ കർണ്ണാടക സംഘിസർക്കാർ.
ഒരു സമുദായത്തോടുള്ള വിരോധത്തിന്റെ പേരിൽ  അനാരോഗ്യം കൊണ്ട് അവശനും, വികലാംഗനും, എട്ടുകൊല്ലത്തോളം അകാരണമായി തടവറയിൽ കഴിയേണ്ടി വന്ന അബ്ദുന്നാസർ മദനി എന്ന വ്യക്തിയെ കർണാടകത്തിലെ സംഘിസർക്കാർ ക്രുരത  കാണിച്ചു രസിക്കുകയാണ്.  മുസ്ലീമായ ഒരു വ്യക്തിയെ കിട്ടിയാൽ പീഢിപ്പിച്ചു രസിക്കുക എന്നതാണോ സംഘി ഭരണനിർവഹണത്തിന്റെ മാതൃക? കർണ്ണാടക സർക്കാരിന്റെ ക്രുരത    മൂലം മദനിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്ക്കയാണെന്ന് പുറത്തു കൊണ്ടു വന്നത് സമുദായ പത്രങ്ങളല്ല, മറിച്ച് മതേതരമെന്നു പറയുന്ന മാധ്യമങ്ങൾ തന്നെയാണ്. അനാരോഗ്യം മുലം  വിവ്ശനായ ഒരു വ്യക്തിയെ പീഢിപ്പിച്ചു സന്തോഷം കാണിക്കുക്കുവാൻ മാത്രം  തരം താഴ്ന്നതാണോ സംഘപരിവാരിനു ഒരു സമുദായത്തിനോടുള്ള വെറുപ്പിന്റെ ആഴം? അധുനിക സമൂഹം ഇവരെയോർത്ത് ലജ്ജിക്കുക തന്നെ വേണം.

മഅദനിക്കു ഭാഗിക അന്ധത: ബംഗളുരു ജയിലില്‍ ഒറ്റപ്പെട്ടു
Text Size:   
കൊച്ചി: പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍നാസര്‍ മഅദനിക്കു ഭാഗിക അന്ധത ബാധിച്ചതായി ബംഗളുരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്‌തമായി. ബംഗളുരു ജയിലില്‍ കഴിയുന്ന മഅദനിയുടെ സ്‌ഥിതി അതീവ ദയനീയമാണെന്നാണു വിവരം.

കടുത്ത പ്രമേഹം ബാധിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണ്ടത്ര പരിചരണവും തുടര്‍ചികില്‍സയും നല്‍കാതെ അദ്ദേഹത്തെ ജയിലിലേക്കു മടക്കിയതായി മഅദനിയെ സന്ദര്‍ശിച്ചു മടങ്ങിയ ബന്ധുക്കള്‍ 'മംഗള'ത്തോടു പറഞ്ഞു.

ഇടതുകണ്ണിന്റെ കാഴ്‌ച പാതിയിലേറെ നഷ്‌ടപ്പെട്ടതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. പരിശോധനാഫലം പുറത്തുവിട്ട റെറ്റിനോപതി വിദഗ്‌ധന്‍ മികച്ച ചികില്‍സയ്‌ക്കു ശിപാര്‍ശ ചെയ്‌തെങ്കിലും ജയില്‍ അധികൃതര്‍ ഈ റിപ്പോര്‍ട്ടിനു വേണ്ടത്ര പരിഗണന നല്‍കിയില്ല. മുറിഞ്ഞ കാലിന്റെ വേദന മാറ്റാന്‍ കഴിക്കുന്ന മരുന്നുകളുടെ കാഠിന്യവും പ്രമേഹബാധിതനായ മഅദനിയെ തളര്‍ത്തിയിട്ടുണ്ട്‌.

രണ്ടാഴ്‌ച മുമ്പു പരിശോധന കഴിഞ്ഞു ജയിലില്‍ മടങ്ങിയെത്തിയ മഅദനിക്ക്‌ എഴുതാനും വായിക്കാനും ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടതോടെ മികച്ച ചികില്‍സ തേടി ബന്ധുക്കള്‍ ജയില്‍ അധികൃതരെ വീണ്ടും സമീപിച്ചിരുന്നു.

കാഴ്‌ച കുറഞ്ഞതോടെ മഅദനി തടവറയില്‍ കൂടുതല്‍ അസ്വസ്‌ഥനായിട്ടുണ്ട്‌. മുറിയില്‍ രാത്രി മുഴുവന്‍ തെളിയിക്കുന്ന പവര്‍ലൈറ്റാണ്‌ മഅദനിയുടെ ഉറക്കം കെടുത്തുന്നത്‌. തടവുകാരന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സദാ പ്രവര്‍ത്തിക്കുന്ന കാമറയ്‌ക്കുവേണ്ടിയാണു ലൈറ്റ്‌ തെളിക്കുന്നത്‌.

കണ്ണിന്റെ പരിശോധനാഫലം ലഭിച്ചിട്ടും അധികൃതര്‍ മഅദനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതായപ്പോള്‍ ബന്ധുക്കള്‍ കേരളത്തില്‍നിന്നു പ്രത്യേക കണ്ണട വാങ്ങി ജയിലിലെത്തിച്ചിട്ടുണ്ട്‌. എന്നിട്ടും പതിവു പരിശോധനകള്‍ക്കപ്പുറം തുടര്‍ പരിശോധനകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.
http://mangalam.com/index.php?page=detail&nid=407854&lang=malayalam
Wednesday, March 23, 2011

റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും......


റെയ്ഹാനയും, മുകേഷും, പിന്നെ പോലീസും


പര്‍ദ്ദയും മഖനയും ധരിക്കാത്തതിന്റെ പേരിലും ജീന്‍സും ടോപ്പും ധരിച്ചതിന്റെ പേരിലും മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന കാസര്‍കോട്‌ സ്വദേശിനി റെയ്ഹാന ആര്‍ ഖാസിമിന് പൊലീസ് സംരക്ഷണം നല്‍‌കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മതപരമായ വസ്ത്രധാരണം നടത്തുന്നില്ലെന്ന കാരണത്താല്‍ വധഭീഷണി നിലനില്‍ക്കുന്നുവെന്ന് കാണിച്ച്‌ റെയ്ഹാന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇങ്ങിനെ ഉത്തരവിട്ടത്.

റെയ്ഹാനയ്ക്ക്‌ എതിരെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട്‌ നാലുപേര്‍ക്കെതിരേ പൊലീസ്കേസെടുത്തിരുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി പോലിസ്‌ സംരക്ഷണം അനുവദിച്ചു. പിന്നീട്‌ നടന്ന അന്വേഷണത്തില്‍ റെയ്ഹാനയുടെ വാദം ശരിയാണെന്ന ബോധ്യപ്പെട്ടതിനാല്‍ തുടര്‍ന്നും പോലിസ്‌ സംരക്ഷണം നല്‍കാന്‍ ജസ്റ്റിസുമാരായ ആര്‍ ബസന്തും സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു.

"ഇനി ഒരു വിഡിയോ കാണാം. മുകേഷ് നായകാനായ ഒരു സിനിമയിലെ കോമഡി സിനാണിത്.
യാദ്രിസ്ചികമായി പോലിസ് പ്രൊട്ടക്ഷന്‍ വേണ്ടിവന്ന ഒരു കഥാപാത്രം."


 ഗുഗിള്‍ ബസ് ലിങ്ക്.

സമാധാനപ്രിയരായ ആർ.എസ്.എസ്...


മാതൃഭൂമിക്കെതിരെ ആര്‍എസ്‌എസ്‌ നിയമനടപടിക്ക്‌  


 ആര്‍‌എസ്‌എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?’ എന്ന തലക്കെട്ടില്‍ ആര്‍‌എസ്‌എസിനെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്‌എസ്‌ വക്കീല്‍നോട്ടീസ്‌ അയച്ചു. പ്രാന്ത കാര്യവാഹ്‌ പി ഗോപാലന്‍കുട്ടി മാസ്റ്ററാണ്‌ അഡ്വക്കേറ്റ് കെകെ ബാലറാം മുഖേന നോട്ടീസയച്ചത്‌. മാതൃഭൂമി പ്രിന്റര്‍ ആന്റ്‌ പബ്ലിഷര്‍ എംഎന്‍ രവിവര്‍മ്മ, മാനേജിങ്ങ്‌ എഡിറ്റര്‍ പിവി ചന്ദ്രന്‍, മാതൃഭൂമി വാരിക പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എംപി ഗോപിനാഥ്‌, അസിസ്റ്റന്റ്‌ എഡിറ്റര്‍ കമല്‍റാം സജീവ്‌, ലേഖകന്‍ ബദ്രി റെയ്ന, വിവര്‍ത്തക കെആര്‍ ധന്യ എന്നിവര്‍ക്കാണ്‌ വക്കീല്‍ നോട്ടീസ്‌.

കഴിഞ്ഞ ഫെബ്രുവരി 27ന്‌ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ് പ്രസ്തുത ലേഖനം കവര്‍ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ ആര്‍എസ്‌എസ്‌ ഭീകരത എങ്ങനെയാണ്‌ തകര്‍ക്കാന്‍ പോകുന്നത്‌ എന്ന്‌ വിശദമായി പരിശോധിക്കുന്ന ലേഖനം എഴുതിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബദ്രി റെയ്‌നയാണ്‌. ഇതിനെതിരായി മാതൃഭൂമിക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലക്കാട്‌ മാതൃഭൂമിയുടെ ഇരുപത്തയ്യായിരത്തോളം കോപ്പികള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. മാതൃഭൂമിയുടെ വിവിധ ഓഫീസുകള്‍ക്കുനേരേ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ലേഖനം പ്രസിദ്ധീകരിച്ച ആഴ്‌ചപ്പതിപ്പിന്റെ അസിസ്റ്റന്റ്‌ എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്‌ മാനേജ്‌മെന്റില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടി വേണ്ടെന്ന് മാതൃഭൂമി ഡയറക്‌ടര്‍ എംവി ശ്രേയാംസ്‌കുമാറും ആര്‍‌എസ്‌എസിന് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയാല്‍ മതിയെന്ന്‌ വീരേന്ദ്രകുമാറും നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പരസ്യമൊക്കെ നല്‍കിയെങ്കിലും മറുപടി പ്രസിദ്ധീകരിച്ചില്ല.

മാതൃഭൂമിയുടെ ആര്‍‌എസ്‌എസ് വിരുദ്ധ ലേഖനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ ഒരു രഹസ്യ സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. സംഘപരിവാറിന്‌ സ്വാധീനമുള്ള ഹിന്ദു കുടുംബങ്ങള്‍ മാതൃഭൂമി ഒഴിവാക്കണം എന്നാണ് ആര്‍എസ്‌എസ്‌ നേതൃത്വം ഇറക്കിയ രഹസ്യ സര്‍ക്കുലര്‍ പറയുന്നതെത്രെ. എന്തായാലും, മാതൃഭൂമി പ്രസിദ്ധീകരിച്ച വസ്തുതാവിരുദ്ധമായ ലേഖനം സാമുദായിക സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടിക്കുന്നതാണെന്ന്‌ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ആര്‍‌എസ്‌എസിന്റെ മറുപടി പ്രസിദ്ധീകരിക്കാതെ 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന്‌ വാരിക പരസ്യം നല്‍കി വഞ്ചിക്കുകയും ചെയ്തുവെന്നും നോട്ടീ‍സില്‍ ആരോപിക്കുന്നുണ്ട്.

അജ്‌മീര്‍ സ്‌ഫോടനം: ബി.ജെ.പി. എം.പിക്ക്‌ പങ്കെന്നു വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി: 2007-ല്‍ അജ്‌മീറില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ബി.ജെ.പിയിലെയും ആര്‍.എസ്‌.എസിലെയും പ്രമുഖ നേതാക്കള്‍ക്കു പങ്കെന്ന്‌ വെളിപ്പെടുത്തല്‍.

അജ്‌മീര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ ഇന്ദ്രേഷ്‌ കുമാറിന്റെ അടുത്ത അനുയായിയായ ഭരത്‌ ഭായിയുടെ കുറ്റസമ്മതത്തിലാണ്‌ ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ്‌ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളുടെ പങ്ക്‌ വെളിപ്പെട്ടത്‌. ചോദ്യംചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ ടൈംസ്‌ നൗ ചാനലാണ്‌ പുറത്തുവിട്ടത്‌. ചോദ്യംചെയ്യലില്‍ യോഗി ആദിത്യനാഥാണ്‌ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പണവും ആയുധങ്ങളും നല്‍കിയതെന്നാണ്‌ ഭരത്‌ ഭായിയുടെ കുറ്റസമ്മതം. ആര്‍.എസ്‌.എസ്‌. നേതാവ്‌ സുനില്‍ ജോഷിക്കും പങ്കുണ്ടെന്ന്‌ മൊഴിയില്‍ പറയുന്നു. സുനില്‍ ജോഷിയും താനും കൂടിയാണ്‌ ആദിത്യനാഥിനെ കാണാന്‍ പോയതെന്നും ഭരത്‌ ഭായി വെളിപ്പെടുത്തി. കൂടിക്കാഴ്‌ചയില്‍ തങ്ങളെ അയച്ചത്‌ അസീമാനന്ദയാണെന്നും ആയുധങ്ങളും പണവും വേണമെന്നും സുനില്‍ ജോഷി ആവശ്യപ്പെട്ടു. പിന്നീട്‌ വീണ്ടും ആദിത്യനാഥുമായി കൂടിക്കാഴ്‌ച നടത്തിയ സുനില്‍ ജോഷി തിരികെ എത്തിയപ്പോള്‍ ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നുവെന്നും കുറ്റസമ്മതത്തില്‍ പറയുന്നു

അസീമാനന്ദ ഉറച്ചുതന്നെ, ആര്‍‌എസ്‌എസ് വെട്ടില്‍  Description: http://malayalam.webdunia.com/img/cm/searchGlass_small.png
ന്യൂഡല്‍ഹിഞായര്‍, 16 ജനുവരി 2011( 13:04 IST )


സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ ആണെന്ന് സ്വാമി അസീമാനന്ദ ആവര്‍ത്തിച്ചത് ആര്‍‌എസ്‌എസിനെ വെട്ടിലാക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സ്വാമി കുറ്റസമ്മതം നടത്തിയത് എന്നാണ് ആര്‍‌എസ്‌എസ് നേരത്തെ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍, ശനിയാഴ്ചയും സ്വാമി തന്റെ നിലപാട് ആവര്‍ത്തിച്ചു. 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുതീവ്രവാദികളാണെന്ന് അസീമാനന്ദ പറഞ്ഞു. രാംജി കല്‍‌സംഗ്ര, സന്ദീപ് ദാംഗെ എന്നിവരാണ് ഭീകരാക്രമണത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് എന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍.

മലേഗാവ് സ്ഫോടന കേസ് സിബിഐ പുനരന്വേഷണം നടത്തുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഹിന്ദു ഭീകരതയെ കുറിച്ചുള്ള സ്വാമിയുടെ വെളിപ്പെടുത്തല്‍.

2006-ല്‍ ഗുജറാത്തിലെ വല്‍‌സദില്‍ സംഘപരിവാര്‍ അംഗങ്ങളായ ഋതേശ്വര്‍, പ്രജ്ഞ സിംഗ്, സുനില്‍ ജോഷി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ചു എന്നും ബോംബിന് മറുപടി ബോംബ്ആണെന്ന് യോഗത്തില്‍ പങ്കെടുത്തവരോട് പറഞ്ഞു എന്നും പറഞ്ഞതായി അസീമാനന്ദ ഡിസംബറില്‍ മജിസ്ട്രേറ്റിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, കുറ്റസമ്മതം നടത്തിയ റിപ്പോര്‍ട്ട് സിബിഐ ചോര്‍ത്തിയതാണെന്ന് ആര്‍‌എസ്‌എസ് ആരോപിച്ചിരുന്നു.


Saturday, March 19, 2011

‘ഗൾഫ് തേജസ്’:ഒരു ചുവടു കൂടെ.

ചുരുങ്ങിയ വർഷം കൊണ്ട് തന്നെ കേരളത്തിലെ മാധ്യമരംഗത്ത് ശ്രദ്ധേയസാന്നിദ്ധ്യമായിമാറിയ ‘തേജസ്ദിനപത്രം ചരിത്രപരമായ ഒരു കാൽ വെപ്പ് നടത്തിയിരിക്കുന്നു. രണ്ടായിരത്തി ആറ് ജനുവരി ഇരുപത്തിയാറ് ഇന്ത്യ റിപ്പപ്ലീക് ദിന അവധിയെ  ജനസാഗരമാക്കിക്കൊണ്ട് കോഴിക്കോട് നിന്നു പ്രയാണമാരംഭിച്ച ‘തേജസ്ദിനപത്രം കേരളത്തിനെ എണ്ണപ്പെട്ട എഡിഷനുകൾക്ക് ശേഷം ഏഴാം കടലും കടന്ന് ‘വിശുദ്ധഭൂമിയിൽ‘ പ്രവേശിച്ചിരിക്കുന്നു. രണ്ടായിരത്തി പതിനൊന്ന് മാർച്ച് പതിനൊന്നിനും ‘തേജസ്ദിനപത്രത്തിന്റെ ഗൾഫ് എഡിഷന്റെ ആദ്യ കാൽ വെപ്പ് സൌദിഅറേബ്യയിലെ ദാമാമിൽ നിന്നും, റിയാദിൽയിൽ നിന്നും ആരംഭിച്ചു. സൌദി അറ്ബ്യയിൽ തന്നെ ജിദ്ദയിലുംഇതര ഗൾഫ് നാടുകളിലും അടുത്ത മാസങ്ങളിൽ തന്നെ ‘ഗൾഫ് തേജസ്പ്രസിദ്ധീകരണം ആരഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.വാസ്തവത്തിൽ പ്രതീക്ഷിച്ചതിലും അല്പം വൈകിയാണ് ‘തേജസ്ഗൾഫിലേക്ക് കടന്നുവരുന്നത്. വർഷങ്ങൾക്കു മുൻപു തന്നെ തേജസ്’  ദിനപത്രം ഗൾഫിൽ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുവാനുള്ള ശ്രമങ്ങൾക്ക് തേജസുമായി ബന്ധപ്പെട്ടവർ തുടക്കമിട്ടിരുന്നു. എന്നാൽ ഗൾഫിലെ വിവിധ മന്ത്രാലയങ്ങളിൽ ഇതിനകം ആധിപത്യമുറപ്പിച്ചു കഴിഞ്ഞിരുന്ന കേരളത്തിലെ സമുദായ സംഘടനകളുടെ പ്രതിനിധികൾ ‘തേജസ്പത്രത്തിനെ കുറിച്ചുംപത്രത്തിന്റെ നടത്തിപ്പുകാരെ കുറിച്ചും ശത്രുതാപരമായ വിവരങ്ങൾആണു ആധികാരിക രേഖകളെന്ന പേരിൽ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു കഴിഞ്ഞിരുന്നത്. ‘തേജസ്ദിനപത്രത്തിനുള്ള അപെക്ഷയുമായി ചെല്ലേണ്ട താമസം നാട്ടിൽ ഒന്നിൽ കൂടുതൽ നിരോധിക്കപ്പെട്ടതുംഅല്ലാത്തതുമായ സംഘടനാ പ്രതിനിധികൾ പതിച്ചു നൽകിയ ‘സ്വഭാവ സർട്ടിഫികറ്റ്ആണു ഗൾഫിലെ വിവ്ധ മന്ത്രാലയങ്ങളിൽ നിന്ന് ഉയർന്നു വരിക. സാത്വികരെന്നു പുറമെ അറിയപ്പെടുന്ന പലരും മന്ത്രാലയങ്ങളിലെ തങ്ങളുടെ സ്വാധീനം തേജസ് ദിനപത്രത്തിനെതിരെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത്തരം പ്രയാസങ്ങൾ തുടക്കത്തിൽ തന്നെ അഭിമുഖീകരിച്ചത് കൊണ്ട് പ്രതീക്ഷക്കപ്പുറം സമയം ഗൾഫ് പ്രവേശനത്തിനു എടുക്കേണ്ടതായി വന്നു. ‘തേജസ്അനുഭാവികളുടെ നിരന്തരമായ പ്രയത്നങ്ങൾക്ക് ഒടുവിൽ അടുത്തിടെയാണ് ‘തേജസിനു’  സമുദായചക്രവർത്തിമാർ നൽകിയ ‘സ്വഭാവ സർട്ടിഫികറ്റ്’ മാറ്റിവെച്ചുകൊണ്ട് വിതരണത്തിനുള്ള അനുമതി വിവിധ മന്ത്രാലയങ്ങൾ നൽകിയത്ദൈവത്തിന്നു സ്തുതിപ്രതിസന്ധികൾക്കിടയിലും ഇരകൾക്കൊപ്പം നിൽക്കുവാൻ എന്നും ആർജ്ജവം കാണിച്ച ‘തേജസ്ഇന്റെ ഗൾഫിലെക്കുള്ള പ്രവേശനത്തെ, ‘തേജസ്മുന്നോട്ടു വെക്കുന്ന ആശയത്തെ നെഞ്ചോടു ചേർത്ത്പിടിച്ച ആയിരക്കണക്കായ  പ്രവാസികൾ  അത്യധികം ആഹ്ലാദരവത്തോടെയാണ് വരവേൽക്കുന്നത്. ‘തേജസ്ഇനി പ്രവാസികളുടെ ദിനചര്യകൾക്കൊപ്പവും..


കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭാഗത്ത്നിന്നുയർന്നുവരുന്ന ആദ്യ മാധ്യമസംരഭമല്ല ‘തേജസ്’. എന്നാൽ പത്രങ്ങളുടെ ആധിക്യമൊന്നും ‘തേജസ്ഇനു സ്വന്തമായി ഇടംകണ്ടെത്തുന്നതിനു തടസമായിനിന്നില്ലനിശ്പക്ഷത എന്ന നാഠ്യമൊന്നും ‘തേജസ്ഒരിക്കലും അണിഞ്ഞിരുന്നില്ല.  മർദ്ദകനും മർദ്ദിതനുമുള്ള ലോകത്ത്  നിശ്പക്ഷത എന്നത് വെറും പാഴ്വാക്കുമാത്രമാണെന്നു തന്നെ തേജസ്’  വിശ്വസിച്ചു.  വേട്ടക്കാരും ഇരകളുമുള്ള വർത്തമാനകാലത്ത് സംശയത്തിന്റെ ആനുകൂല്യം ഇരകൾക്കാണെന്നു തന്നെ തേജസ്’  പ്രഖ്യാപിച്ചുഇരകളുടെ ശബ്ദമായിനീതിനിശേധത്തിന്നെതിരെസമൂഹത്തിൽ അവഗണിക്കപ്പെടുന്നവരുടെ  ഗര്ജ്ജനമായി  തേജസ്’  മാറുകയായിരുന്നു.‘തേജസ്മുന്നോടൂവെച്ച ഇരകളുടെശബ്ദം എന്ന ആശയത്തിന്നുനേരെ ആദ്യഘട്ടത്തിൽ എതിരായുംഅത്ഭുതത്തോടെയും മുഖംതിരിച്ചവർ തന്നെ പയ്യെപയ്യെ ‘തേജസ്ന്റെ മുദ്രാവാക്യങ്ങൾ ഏറ്റുപിടിക്കുവാൻ നിരബന്ധിതരാകുകയായിരുന്നുഇന്ത്യാരാജ്യത്തെ ഇതിനകവരിഞ്ഞുമുറുക്കിക്കഴിഞ്ഞ ഹൈന്ദവഫാഷിസത്തിനെതിരെയുംഭരണകൂടഭീകരതക്കെതിരെയും ശക്തമായനിലപാടാണ് തുടക്കംമുതലേ ‘തേജസ്കൈകൊണ്ടത്ഹൈന്ദവഫാഷിസമാണ് ഇന്തയുടെ പരമമായ ശത്രുവെന്ന് ‘തേജസ്പ്രഖ്യാപിച്ചുഇരുളിന്റെ മറവിൽ രാജ്യത്ത്സ്ഫോടനങ്ങളുംരക്തപ്പുഴയൊഴുക്കി ചിദ്രതയുണ്ടക്കുന്നത്  ഭരണകൂടങ്ങളുംമാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു പോലെ മുസ്മിം ന്യൂനപക്ഷമല്ല പകരം ത്ഹൈന്ദവഫാഷിസ്റ്റുകളും അവർക്കു കൂലിവേലചെയ്യുന്ന ഭരണകൂടത്തിലെ ഫാഷിസ്റ്റ് ഏജന്റുകളുമാണെന്ന്തെളിവുസഹിതംതേജസ്അച്ചുകൾ നിരത്തി. . സ്ഫോടാനന്ദരം പോലീസ് ഭാഷ്യം അപ്പാടെ വർത്തയാക്കുന്ന ആധുനിക മാധ്യമ സംസ്ക്കാരത്തിന്നും തേജസ്’ ഇടം കൊടുത്തില്ല.തേജസ്ഇന്റെവെളിപ്പെടുത്തലുകളിൽ നീരസം പൂണ്ടവർ തന്നെ പിൽകാലത്ത് ഹൈന്ദവ സഫോടനങ്ങൾക്കെതിരെ പരമ്പരകൾ പടച്ചുണ്ടാക്കിസമുദായത്തിന്റെ പ്രതീകഷകളായിരുന്ന പത്രങ്ങൾ പോലും യഥാർത്ഥ്യമന്വേഷിക്കാതെ പലപ്പോഴും പോലിസ് ഭാഷ്യങ്ങൾ അപ്പാടെ വാർത്തയാക്കേണ്ടിവന്നതായി ഏറ്റുപറയേണ്ടിവന്നപ്പോൽ തേജസിനു അത്തരം ഏറ്റുപറച്ചിലുകൾ നടത്തേണ്ടിവന്നില്ല എന്നത് ഇവിഷയത്തിൽ തേജസ് കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെയുംസൂക്ഷമതയുടെയും ഫലമത്രെ.


സംഘപരിവാർ ഇന്ദ്രപ്രസ്ഥം ഭരിക്കുന്ന കാലംവാജ്പേയി ഗവണ്മെന്റിനെതിരെ നിരന്തരമായുണ്ടാകുന്ന അഴിമതിയാരോപണങ്ങളെ വഴിമാറ്റുവാനെന്നോണം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഏറ്റുമുട്ടൽ കൊലപതകങ്ങൾ നടന്നുപോലീസുമായുള്ള ഏറ്റുമുട്ടലുകളിൽ ഭീകരന്മാർ കൊലചെയ്യപ്പെട്ടു എന്നായിരുന്നു ഭരണകൂടവും,പോലീസുംമാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്എന്നാൽ തേജസ് ഇവിടെയും ഒരു മുഴം മുൻപെ നടന്നു. “ഏറ്റുമുട്ടലുകൾ അഥവാ ഏറ്റുമുട്ടലുകൾഎന്ന പേരിൽ ഇന്ത്യയിലെ നടന്ന വിവിധ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ യാഥാർത്ത്യം തുറന്നുകാണിക്കുന്ന പരമ്പരകൾ തന്നെ തേജസ് പ്രസിദ്ധീകരിച്ചുഅൻസാൽ പ്ലാസയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതക് നാടകംമലയാളിറ്യായ പ്രാണേഷ് കുമാരിനെ ഗുജറത്ത് പോലീസ് വകവരുത്തിയത് എന്നിങ്ങനെ നിരവധി ഏറ്റുമുട്ടൽ നാടകങ്ങളെ ജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടിസർക്കാർ ഭാഷ്യംഅല്ലെങ്കിൽ കുത്തക മാധ്യമ ഭാഷ്യം മാത്രം വിശ്വസിക്കുവാൻ ദൃഢനിശ്ചയമെടുത്തവർ ആദ്യമൊക്കെ നെറ്റിചുളിച്ചെങ്കിലും പിന്നീട് യാഥാർത്ഥ്യങ്ങൾ ഓരോന്നായി പുറത്തുവന്നു തുടങ്ങിഇന്ത്യയിൽ നടന്ന ഒരു ഏറ്റുമുട്ടൽ കൊലപാതകവും നിയമസാധുതയുള്ളതായിരുന്നില്ല എന്ന നിലക്കാണു സുപ്രീം കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ കമ്മീഷനുകൾ തന്നെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്ഗുജറത്ത ആഭ്യന്തരമന്ത്രി വരെ ഇപ്പോൾ അഴിക്കുള്ളിലാണുപ്രാണേഷ് കുമാറിനെ വകവരുത്തിയത് ഏറ്റുമുട്ടലിന്നിടയിലല്ലമറിച്ച് സംഘപരിവാരിന്റെ ഗൂഢാലോചനയു തുടർന്നു ഏകപക്ഷീയമായി ഗുജറാത്ത് പോലിസ് നടത്തിയ കൊലപാതകത്തിലൂടെയായിരുന്ന് എന്ന് അന്വേഷണ കമ്മീഷനുകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നുതേജസിന്റെ പ്രഖ്യാപിത നിലപാടായ ഇരകൾക്കൊപ്പമെന്ന നയത്തിന്റെ വിജയം കൂടിയായിരുന്നു


ആഗോളതലത്തിൽ അമേരിക്കയുടെയുംഇസ്രായെലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സാമ്രാജ്യത്വ അക്രമണങ്ങൾക്ക്കെതിരെയുംം സാമ്രാജ്യത്വ രാജ്യങ്ങളുമായുള്ള ഇന്ത്യൻ ഭരണകൂടങ്ങളുടെ അവിഹിത ബാന്ധവത്തിനെതിരെയും ശക്തമായ പ്രചാരണമാണ് തെജസ് നടത്തിയത്നരസിംഹറാവുസർക്കാരിന്റെ കാലത്ത് തുടക്കമിട്ട് പിന്നീട് വാജ്പേയി ഗവണ്മെറ്റ്ൻ സമ്പുഷ്ടമാക്കിയ സയണിസ്റ്റ് ബാന്ധവത്തിനെതിരെയും ശക്തമായ നിലപാടുകൾ തേജസ് സ്വീകരിച്ചുഇന്ത്യാ ഇസ്രായേൽ ബാന്ധവം ഇന്ത്യയുടെ പരമ്പരാഗത നയങ്ങൾക്കെതിര്യാണെന്നുംമേഘലയിലെ സമാധാനത്തിനെരാനെന്നും തേജസ് പ്ര്ഖ്യാപിച്ചുഅതിനുള്ള പ്രതികരണം പക്ഷെ ആശാസ്യമായിരുന്നില്ലതേജസ് ദിനപത്രത്തെ നിർക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർ സംസ്ഥാന ഗവണ്മെന്റിനയച്ച കത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനമായത് ;തേജസ് ദിനപത്രം’ ഇന്ത്യാ ഇസ്രായേൽ ബന്ധവത്തിനെതിരെ നിലകൊള്ളുന്നു എന്നതായിരുന്നുആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരു കീഴുദ്യോഗസ്ഥൻ എഴുതിയ കത്ത് ആധികാരിക രേഖയാക്കിമാറ്റിക്കൊണ്ട് സാമ്രാജ്യത്വത്തിനെതിരെയുംഫാഷിസത്തിനെതിരെയും നിലകൊള്ളുന്നു എന്ന് പറയുന്ന കേരളത്തിലെ ഇടതുപക്ഷ് സർക്കാർ തന്നെ തേജസിനു നൽകിയിരുന്നു സർക്കർ പരസ്യങ്ങൾ നിഷേധിച്ചുകോടിക്കണക്കിനു രൂപയുടെ വരുമാന കമ്മിയാണ് ഈയിനത്തിൽ തെജസ്നും മേൽ വന്നത്എന്നാൽ പരസ്യവരുമാനമല്ലം മറിച്ച് മൂല്യങ്ങളെ സ്നേഹിക്കുന്ന വായനക്കാരാണ് തെജസിന്റെ എന്നും താങ്ങി നിറുത്തുന്നതെന്നും അതുകൊണ്ടു തന്നെ തേജസ് പരസ്യം നിഷെധിച്ച ഇടതുപക്ഷസർക്കാരിന്റെ നിയമവിരുദ്ധ നിലപാടിനെതിരെ നിയമപരമായി തന്നെ നേരിടുമെന്നും , എന്നാൽ  സർക്കാർ പരസ്യത്തിന്നു വേണ്ടി തേജസിന്റെ നയനിലപാടുകളിൽ ഒരു മാറ്റവും വരുത്തുവാബ് ഉദ്ദേശിക്കുന്നില്ലെന്നും തേജസ് പറഞ്ഞുഇപ്പോഴും സംസ്ഥാന സർക്കാർ പരസ്യമില്ലാതെയാണ് തേജസ് ഇറങ്ങുന്നത്വിരോധാഭാസമെന്നു പറയട്ടെ  കേരളത്തിനു കത്തെഴുതിയെന്നു പറയുന്ന കേന്ദ്രസർക്കാരിന്റെ പരസ്യങ്ങൾ തേജസിനു ഇപ്പോഴും ലഭിക്കുന്നുണ്ട്.

അതെപോലെ വ്യക്തമായ രാഷ്ട്രിയമുണ്ടെങ്കിലും വാർത്തകളിൽ ഒരിക്കലും രാഷ്ട്രിയ പക്ഷപാദിത്വം വരാതെ തേജസ് ശ്രദ്ധിച്ചിരുന്നുവാർത്തകൾ നിലപാടുകളാകുന്ന ഇക്കാലത്ത് വാർത്തകൾ വാർത്തകളായുംനിലപാടുകൾ നിലപാടുകളായും തന്നെ തേജസിൽ അച്ചടിച്ചു വന്നുവ്യത്യസ്ഥ നിലപാടുകളുള്ളവരുംഎതിർപക്ഷത്തു നിൽക്കുന്നവരുടെയുൻ പ്രസ്ഥാവനകകളുംവാർത്തകളും തേജസ് അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചുഅതെസമയം ഇവിഷ്യമായ പത്രത്തിന്റെ നയങ്ങൾ നിലപാടുകൾ എന്ന നിലക്കു തന്നെ പത്രത്തിൽ ഇടംകണ്ടു.മൂല്യങ്ങളിൽ അശേഷം കുറവുവരുത്താതെമൂല്യചുതിയുമായി രാജിയാകാതെഭരണവർഗ്ഗത്തിന്റെ കുഴലൂത്തുകാരാകാതെ, ഇന്ത്യാരാജ്യത്തെ മുച്ചൂഡം ഇല്ലാതാക്കുന്ന സംഘപരിവാര അക്രമണങ്ങൾക്കെതിരെ ശക്തമായ പ്രചാരണവുമായി ഇരകളുടെ ശബ്ദമെന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് തേജസ് മുന്നോടു പോകുകയാണ്തേജസ് മുന്നോട്ടു വെക്കുന്ന മൂല്യങ്ങളുടെ വാഹകരായ ആയിരണക്കായ പ്രവർത്തകരുടെ വിയർപ്പു തുള്ളികളുമായി  ആറു വർഷങ്ങൾക്കു മുൻപ് കോഴിക്കോട് നഗരത്തിൽ പിറന്നു വീണ തേജസ് വർഷങ്ങൾക്കു ശേഷം കേരളജനതയുടെ സാമ്പത്തിക സ്രോതസ്സായ മണലാരിണ്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുചരിത്രപരമായ ഇ  യാത്രയുടെ തുടക്കം കുറിക്കുവാൻ നിയോഗമുണ്ടായത് ആഗോള മുസ്ലിം ജനതയുടെ പുണ്യഭൂമിയാണെന്നത യാദൃശ്ചികമാകുവാൻ തരമില്ലഗൾഫ് തേജസിന്റെ പടയോട്ടത്തിന്ന് ഭാവുകങ്ങൾ നേരുന്നു.


For Latest And Cool Stuff Visit (Www.xcitefun.net)
P.K.NOUFAL

Thursday, March 10, 2011

തുര്‍ക്കിയെ വീണ്ടെടുത്ത-നജ്‌മുദ്ദീന്‍ അര്‍ബകാന്‍


വി.എ കബീര്‍
തുര്‍ക്കി ആധുനികതയെന്ന യൂറോപ്യന്‍ പരികല്‍പനയിലേക്ക്‌ ചുവടു മാറുന്നത്‌ ജനങ്ങളുടെ തലക്ക്‌ മുകളില്‍ ഏകാധിപത്യത്തിന്റെ വാള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌. അങ്ങനെയാണ്‌ ആധുനിക തുര്‍ക്കിയുടെ പിതാവായി സ്വയം അവരോധിച്ചുകൊണ്ട്‌ മുസ്‌ത്വഫാ കമാല്‍ പാഷ തുര്‍ക്കിയുടെ ഏകഛത്രാധിപതിയായി അരങ്ങില്‍ വന്നത്‌. രാഷ്‌ട്രീയാധികാരത്തില്‍ മാത്രമല്ല, സ്വകാര്യ ജീവിതത്തില്‍ പോലും മുരടനായ പുരുഷാധിപതിയായിരുന്നു കമാല്‍ പാഷ. പാഷയില്‍ നിന്ന്‌ വിവാഹമോചനം നേടിയ ലത്വീഫ ഹാനം തന്റെ ആത്മകഥയില്‍ മെയില്‍ ഷോവനിസത്തിന്റെ പ്രതീകം എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

സ്‌ത്രീകളുടെ തലയില്‍ നിന്ന്‌ തട്ടം തട്ടിപ്പറിക്കുക, പുരുഷ ശിരസ്സില്‍ യൂറോപ്യന്റെ ഹാറ്റ്‌ കമിഴ്‌ത്തിയിടുക, അറബിക്ക്‌ പകരം തുര്‍ക്കി ഭാഷയില്‍ ബാങ്ക്‌ വിളിക്കുക തുടങ്ങിയവയായിരുന്നു ആധുനികതയുടെ പേരില്‍ നടന്ന പാഷാ പ്രഭൃതികളുടെ മുഖ്യ കലാപരിപാടികള്‍. തീവ്രദേശീയത്വവും സെക്യുലര്‍ ഫണ്ടമെന്റലിസവും സമാസമം ചേര്‍ന്ന ഈ പ്രഹസനത്തില്‍ പരമ്പരാഗത മൂല്യങ്ങള്‍ മാത്രമല്ല റദ്ദ്‌ ചെയ്യപ്പെട്ടത്‌. കമാലിസ്റ്റ്‌ തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കും അവരുടെ ഭാഷക്കും സംസ്‌കാരത്തിനും പോലും ഇടമുണ്ടായിരുന്നില്ല. കമാലിസ്റ്റ്‌ പൈതൃകത്തിന്റെ അവകാശികളായി പിന്നീട്‌ വന്ന സൈന്യം ജനാധിപത്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇടപെടാവുന്ന ശക്തിയായി വളര്‍ന്നത്‌ മറ്റൊരു വിനയായി. സൈന്യത്തിന്റെ ഔദാര്യത്തിലായിരുന്നു എപ്പോഴും തുര്‍ക്കിയിലെ ജനാധിപത്യം.

സൈന്യത്തിലും അധികാരത്തിന്റെ ഇതര മര്‍മ കേന്ദ്രങ്ങളിലും ഇസ്രയേലിനുള്ള പിടിമുറുക്കം ഒരുകാലത്ത്‌ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയെ മുസ്‌ലിം ലോകത്ത്‌ നിന്ന്‌ തന്നെ ഒറ്റപ്പെടുത്തുകയുണ്ടായി. ദോംന യഹൂദര്‍ (Cripto Jews) ധാരാളമുള്ള നാടാണ്‌ തുര്‍ക്കി. പ്രത്യക്ഷത്തില്‍ മുസ്‌ലിം വേഷമിട്ട യഹൂദര്‍ക്കാണ്‌ ദോംന യഹൂദര്‍ എന്ന്‌ പറയുന്നത്‌. കമാല്‍ പാഷ തന്നെയും ഒരു ദോംന യഹൂദനായിരുന്നുവെന്ന ആരോപണം നിലവിലുണ്ട്‌. കമാലിസ്റ്റ്‌ പിടിമുറുക്കത്തില്‍ നിന്ന്‌ തുര്‍ക്കിയെ വീണ്ടെടുക്കാനുള്ള ശ്രമം കമാല്‍പാഷയുടെ ജീവിതകാലത്തുതന്നെ തുടക്കമിട്ടിരുന്നു. ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സി(1873-1960)യുടെ പോരാട്ടങ്ങള്‍ പ്രാതഃസ്‌മരണീയമാകുന്നു. സുദീര്‍ഘമായ ജയില്‍വാസത്തിനും നിരന്തര പോരാട്ടങ്ങള്‍ക്കും ശേഷം അന്ത്യകാലത്ത്‌ അദ്ദേഹം രാഷ്‌ട്രീയത്തില്‍നിന്ന്‌ ഉള്‍വലിയുകയായിരുന്നു. കമാലിസ്റ്റ്‌ സെക്യുലര്‍ പാതയില്‍നിന്ന്‌ നേരിയൊരു വ്യതിയാനം നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി പദം മാത്രമല്ല ജീവന്‍ തന്നെ ബലിനല്‍കേണ്ടിവന്ന രാഷ്‌ട്രീയക്കാരനാണ്‌ ജസ്റ്റിസ്‌ പാര്‍ട്ടി നേതാവായിരുന്ന അദ്‌നാന്‍ മെന്ദരീസ്‌. മെന്ദരീസിനെ തൂക്കിലേറ്റിയെങ്കിലും സൈന്യത്തിന്‌ അദ്ദേഹത്തിന്റെ തുടര്‍ച്ചയെ ഇല്ലാതാക്കാനായില്ല. പില്‍ക്കാലത്ത്‌ പ്രധാനമന്ത്രിയായി വന്ന തുര്‍ഗത്ത്‌ ഒസാല്‍ (1927-1993) സെക്യുലര്‍ കടുംപിടുത്തങ്ങളില്‍ ഒരുപാട്‌ അയവുകള്‍ കൊണ്ടുവന്ന്‌ തുര്‍ക്കിയെ വീണ്ടെടുക്കാന്‍ ശ്രമിച്ച നേതാവെന്ന നിലയിലാണ്‌ അനുസ്‌മരിക്കപ്പെടുന്നത്‌. ഒസാല്‍ മരിച്ചപ്പോള്‍ വിലാപ യാത്രയില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ അദ്ദേഹം നേടിയ ജനസ്വാധീനത്തിന്റെ നിദര്‍ശനമായിരുന്നു. ഒസാലിന്റെ സമകാലീനനാണ്‌ ഫെബ്രുവരി 27-ന്‌ വിടവാങ്ങിയ നജ്‌മുദ്ദീന്‍ അര്‍ബകാന്‍. തുര്‍ക്കിയുടെ ഇസ്‌ലാമിക പ്രതിഛായ വീണ്ടെടുക്കുന്നതില്‍ ഏറ്റവുമധികം സംഭാവനകളര്‍പ്പിച്ച രാഷ്‌ട്രീയ നേതാവ്‌ അര്‍ബകാനാണെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തുര്‍ക്കി ഭരിക്കുന്ന ജസ്റ്റിസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ പാര്‍ട്ടി- എ.കെ പാര്‍ട്ടി- അര്‍ബകാന്റെ മാതൃ പാര്‍ട്ടിയില്‍നിന്ന്‌ ഉള്‍പിരിഞ്ഞ്‌ രൂപം കൊണ്ടതാണ്‌. തന്റെ ശിഷ്യന്മാരും എ.കെ പാര്‍ട്ടി ശില്‍പികളുമായ ഉര്‍ദുഗാന്റെയും അബ്‌ദുല്ല ഗുലിന്റെയും മൃദുനയങ്ങളില്‍നിന്ന്‌ ഭിന്നമായി സ്വന്തം നയനിലപാടുകളില്‍ ജീവിതാന്ത്യം വരെ ഉറച്ചുനിന്നുവെന്നതാണ്‌ അര്‍ബകാന്റെ സവിശേഷത.

ഉത്തര തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്തെ സിനോപില്‍ 1926 ഫെബ്രുവരി 29-ല്‍ ജനിച്ച അര്‍ബകാന്‍ ജര്‍മനിയിലെ ആച്ചന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്‌.ഡി എടുത്ത ശേഷം ഇസ്‌തംബൂള്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായാണ്‌ പൊതുജീവിതം ആരംഭിക്കുന്നത്‌. 1965-ല്‍ അദ്ദേഹം പ്രഫസറായി. ജര്‍മനിയിലെ പഠനകാലത്ത്‌ കൊളോണിലെ എഞ്ചിന്‍ നിര്‍മാണ ഫാക്‌ടറിയിലെ ഗവേഷണ വികസന വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ച അര്‍ബകാന്‍ കവചിത വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പല പുതിയ സംഭാവനകളും നല്‍കുകയുണ്ടായി. ഇസ്‌തംബൂള്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരിക്കെ തന്നെയാണ്‌ 1956-ല്‍ മുന്നൂറോളം സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഡീസല്‍ എഞ്ചിന്‍ നിര്‍മാണ ഫാക്‌ടറി ആരംഭിക്കുന്നത്‌. 1960-ല്‍ ഉല്‍പാദനം തുടങ്ങിയ ഫാക്‌ടറി തുര്‍ക്കിയിലെ മുന്‍നിര വ്യവസായശാലകളിലൊന്നാണിപ്പോള്‍. മുപ്പതിനായിരം ഡീസല്‍ എഞ്ചിനുകളാണ്‌ അവിടത്തെ വാര്‍ഷിക ഉല്‌പാദനം. 1968-ല്‍ ഷെയര്‍ വിപണിയുടെയും ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെയും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വിധി അര്‍ബകാന്‌ കരുതിവെച്ചിരുന്നത്‌ തുര്‍ക്കിയുടെ രാഷ്‌ട്ര ശില്‍പിയുടെ സ്ഥാനമായിരുന്നു. 1969-ല്‍ റൂമിയുടെ ജന്മ സ്ഥലമായ ഖൂനിയയുടെ സ്വതന്ത്ര പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1970-ല്‍ സമാന മനസ്‌കരായ ഇസ്‌ലാമിക്‌ ആക്‌ടിവിസ്റ്റുകളുമായി ചേര്‍ന്ന്‌ മില്ലി നിസാം (നാഷ്‌നല്‍ ഓര്‍ഡര്‍) പാര്‍ട്ടി രൂപവത്‌കരിച്ച്‌ രാഷ്‌ട്രീയത്തിലിറങ്ങി. 1971-ല്‍ പാര്‍ട്ടിയുടെ പ്രഥമ കോണ്‍ഫറന്‍സില്‍ വെച്ച്‌ ഫ്രീ മേസന്‍കാരും സയണിസ്റ്റുകളും ആധിപത്യമുറപ്പിച്ചിരിക്കുന്ന രാജ്യത്തിന്റെ സമ്പദ്‌ സ്രോതസ്സുകള്‍ മോചിപ്പിക്കുന്നതിന്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ അര്‍ബകാന്‍ ആഹ്വാനം ചെയ്‌തു. അര്‍ബകാന്റെ വാഗ്വിലാസം ജനങ്ങളെ ഭയത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന്‌ പതുക്കെയാണെങ്കിലും മോചിപ്പിച്ചു തുടങ്ങി. അപകടം തിരിച്ചറിഞ്ഞ കമാലിസത്തിന്റെ കാവല്‍ പുരകളും സജീവമായി. 1971-ല്‍ പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. ഉന്നത രാഷ്‌ട്ര സുരക്ഷാ കോടതി പാര്‍ട്ടിയെ നിരോധിച്ച്‌ ഉത്തരവിറക്കി. സ്വത്ത്‌ വഹകള്‍ കണ്ടുകെട്ടി. അഞ്ചു വര്‍ഷം വരെ പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മറ്റേതെങ്കിലും പേരില്‍ പാര്‍ട്ടി രൂപവത്‌കരിക്കുന്നതും ഉത്തരവില്‍ തടയുകയുണ്ടായി. 1972-ല്‍ കോടതി വിധി ബാധകമല്ലാത്ത ചില ഇസ്‌ലാമിസ്റ്റുകളെ മുന്നില്‍ നിര്‍ത്തി അര്‍ബകാന്‍ മില്ലി സലാമത്ത്‌ പാര്‍ട്ടി (നാഷ്‌നല്‍ സാല്‍വേഷന്‍) എന്ന പുതിയൊരു പാര്‍ട്ടിക്ക്‌ രൂപം കൊടുത്തു. 1973-ല്‍ മില്ലി ഗസറ്റ്‌ എന്ന പേരില്‍ പാര്‍ട്ടി ഒരു മുഖപത്രവും പുറത്തിറക്കി. 1973-ല്‍ രാഷ്‌ട്രീയ കുറ്റങ്ങള്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ അര്‍ബകാന്റെ നേതൃത്വത്തില്‍ മില്ലി സലാമത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും 48 സീറ്റുകള്‍ നേടുകയും ചെയ്‌തു. പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളായി പാര്‍ലമെന്റിലെത്തിയ സുലൈമാന്‍ ദമറയേലിന്റെ ജസ്റ്റിസ്‌ പാര്‍ട്ടി(149 സീറ്റ്‌)ക്കും ബുലന്ദ്‌ എസവിത്തിന്റെ റിപ്പബ്ലിക്ക്‌ പാര്‍ട്ടി(186 സീറ്റുകള്‍)ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മന്ത്രിസഭാ രൂപീകരണത്തില്‍ മില്ലി സലാമത്തിന്റെ സഹകരണം തേടാന്‍ നിര്‍ബന്ധിതമായി. അര്‍ബകാന്‌ ഉപപ്രധാനമന്ത്രി പദം കിട്ടിയതിനു പുറമെ ആഭ്യന്തരം, നീതിന്യായം, വ്യാപാരം, കസ്റ്റംസ്‌, കൃഷി, വ്യവസായം, പൊതുവിതരണം, സ്റ്റേറ്റ്‌ കാര്യങ്ങള്‍ തുടങ്ങി എട്ടു പ്രധാന മന്ത്രിസ്ഥാനങ്ങളും മില്ലി സലാമത്തിനു കിട്ടി. അത്താതുര്‍ക്കിന്റെ തുര്‍ക്കിയില്‍ ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ ആദ്യത്തെ അധികാര അരങ്ങേറ്റമായിരുന്നു അത്‌. തുര്‍ക്കിയിലെ സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകളുടെ മുഖത്തിനേറ്റ ശക്തമായ പ്രഹരം. അതിനാല്‍ തന്നെ സഖ്യകക്ഷി ഭരണത്തിനെതിരെയുള്ള മതവിരുദ്ധ ശക്തികളുടെ ഗൂഢമായ കരുനീക്കങ്ങളും സജീവമായി. തല്‍ഫലമായി ഒമ്പതര മാസത്തെ കൂട്ടുകക്ഷി ഭരണത്തിനു ശേഷം എസവിത്‌ ഭരണകൂടം രാജിവെക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. പക്ഷേ, തുടര്‍ന്ന്‌ അധികാരത്തിലേറിയ ജസ്റ്റിസ്‌ പാര്‍ട്ടിയും മില്ലി സലാമത്തിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായി. ഇത്‌ മതവിരുദ്ധ ശക്തികളെ കൂടുതല്‍ പ്രകോപിതരാക്കി. 1977-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മില്ലി സലാമത്തിനെ തോല്‍പിക്കാന്‍ മതവിരുദ്ധ ശക്തികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. മസോണിക്‌-സയണിസ്റ്റ്‌ മാധ്യമങ്ങളെ കൂട്ട്‌ പിടിച്ച്‌ നടത്തിയ കുപ്രചാരണം അല്‍പം ഫലിക്കാതെയുമിരുന്നില്ല. സലാമത്തിന്റെ സീറ്റുകള്‍ 48-ല്‍ നിന്ന്‌ 24 ആയി ചുരുങ്ങി. എങ്കിലും രാഷ്‌ട്രീയ സമവാക്യങ്ങള്‍ മന്ത്രിസഭയുണ്ടാക്കുന്നതിനു മില്ലി സലാമത്തിന്റെയും നാഷ്‌നല്‍ പാര്‍ട്ടി(തൂറാനി)യുടെയും സഹകരണം തേടാന്‍ ജസ്റ്റിസ്‌ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കി. 
1980 സെപ്‌റ്റംബര്‍ ആറിന്‌ അന്താരാഷ്‌ട്ര ഖുദ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ സലാമത്ത്‌ പാര്‍ട്ടി ഖുനിയ നഗരത്തില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുത്ത ഒരു കൂറ്റന്‍ റാലി സംഘടിപ്പിച്ചു. റാലിയുടെ മുന്‍നിരയില്‍ സ്വഖ്‌റ ഖുബ്ബയുടെ കൂറ്റന്‍ പ്രതിരൂപവും ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രകടനത്തിലുടനീളം മതഛായകള്‍ നിറഞ്ഞുനിന്നു. പിറ്റേന്ന്‌ തന്നെ ജനറല്‍ കന്‍ആന്‍ എവ്‌റോനിന്റെ നേതൃത്വത്തില്‍ പട്ടാളം അധികാരം പിടിച്ചെടുത്തു. 1983-ല്‍ സലാമത്ത്‌ പാര്‍ട്ടിയെ നിരോധിച്ചുകൊണ്ട്‌ കോടതി വിധി പുറത്ത്‌ വന്നു. അര്‍ബകാന്‌ നാലു വര്‍ഷത്തെ തടവും വിധിച്ചു.

റഫാഹ്‌ (വെല്‍ഫയര്‍) പാര്‍ട്ടി രൂപവത്‌കരിച്ചുകൊണ്ട്‌ അര്‍ബകാനും കൂട്ടുകാരും നിരോധത്തെ മറികടന്നു. 1994-ല്‍ ആഭ്യന്തര കലാപത്തിന്‌ പ്രേരിപ്പിക്കുന്നതായി കുറ്റം ചുമത്തി റഫാഹിനും അര്‍ബകാനുമെതിരെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കേസ്‌ ഫയല്‍ ചെയ്‌തു. പാര്‍ലമെന്റ്‌ മെമ്പര്‍ എന്ന നിലയിലുള്ള അര്‍ബകാന്റെ വിചാരണ തടയുന്ന നിയമ സുരക്ഷിതത്വം റദ്ദ്‌ ചെയ്യാനും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ തുടരെത്തുടരെയുള്ള കേസുകളൊന്നും അര്‍ബകാനെ തളര്‍ത്തിയില്ല. ഓരോ കേസ്‌ വരുമ്പോഴും പൂര്‍വാധികം ആവേശത്തോടെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. 1996-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 185 സീറ്റുകള്‍ നേടിക്കൊണ്ട്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി റഫാഹ്‌ പാര്‍ട്ടി ഉയര്‍ന്നു. താന്‍സുസില്ലറുടെ ട്രൂ പാര്‍ട്ടിക്ക്‌ 135 സീറ്റുകളേ കിട്ടിയുള്ളൂ. മദര്‍ ലാന്റ്‌ പാര്‍ട്ടിക്ക്‌ 133 സീറ്റിലും ഇടത്‌ ജനാധിപത്യ കക്ഷിക്ക്‌ 75 സീറ്റിലും തൃപ്‌തിയടയേണ്ടിവന്നു. ബാക്കി 49 സീറ്റ്‌ ചെറുപാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമിടയില്‍ വീതിക്കപ്പെട്ടു. പ്രസിഡന്റ്‌ സുലൈമാന്‍ ദമറേല്‍ മന്ത്രിസഭ രൂപവത്‌കരിക്കാന്‍ അര്‍ബകാനെ ക്ഷണിച്ചു. കമാലിസ്റ്റ്‌ തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം. സില്ലറുടെ ട്രൂ പാര്‍ട്ടിയുമായി ചേര്‍ന്ന്‌ അര്‍ബകാന്‍ സര്‍ക്കാറുണ്ടാക്കി. ഇത്‌ തുര്‍ക്കിയിലെ സയണിസ്റ്റ്‌-അമേരിക്കന്‍ ലോബിയെ കഠിനമായി പ്രകോപിപ്പിച്ചു. അര്‍ബകാന്നും റഫാഹ്‌ പാര്‍ട്ടിക്കുമെതിരില്‍ രാജ്യത്തിനകത്തും പുറത്തും നിരന്തരമായ മീഡിയാ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.
അദ്‌നാന്‍ മെന്ദരീസിനെ ഗളഹസ്‌തം ചെയ്‌ത ദേശീയസുരക്ഷാ സമിതി അര്‍ബകാനെയും പാര്‍ട്ടിയെയും താക്കീത്‌ ചെയ്‌ത്‌ മുന്നോട്ടുവന്നു. ഇസ്‌തംബൂളിലെ `തഖ്‌സീം' മൈതാനിയില്‍ കൂറ്റന്‍ പള്ളി നിര്‍മിക്കാനുള്ള അര്‍ബകാന്റെ പദ്ധതി ജനറല്‍മാരെ വെകിളി പിടിപ്പിച്ചു. കമാല്‍ പാഷയുടെ കൂറ്റന്‍ പ്രതിമ നില്‍ക്കുന്ന സ്ഥലമാണത്‌. സെക്യുലര്‍ റിപ്പബ്ലിക്കിന്റെ ആസ്ഥാനത്ത്‌ ഒരു മസ്‌ജിദ്‌ വരുന്നത്‌ രാജ്യത്തിന്റെ സെക്യുലര്‍ ഭാവത്തിന്‌ കളങ്കമായാണ്‌ ജനറല്‍മാര്‍ കണ്ടത്‌. അതിനാല്‍ പള്ളിനിര്‍മാണത്തില്‍നിന്ന്‌ പിന്‍വാങ്ങാന്‍ ജനറല്‍മാര്‍ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു. സെക്യുലരിസമെന്നാല്‍ മതവിരോധമല്ലെന്ന്‌ പറഞ്ഞ്‌ ജനറല്‍മാരുടെ ആവശ്യത്തെ അര്‍ബകാന്‍ പുഛിച്ചു തള്ളി. ജനറല്‍മാര്‍ വാശിപിടിക്കുകയാണെങ്കില്‍ താന്‍ ജനങ്ങളുടെ റഫറണ്ടം തേടുമെന്ന്‌ അര്‍ബകാന്‍ പറഞ്ഞു. ഘടക കക്ഷിയായ ട്രൂ പാര്‍ട്ടിയുടെ പിന്തുണ നഷ്‌ടപ്പെടുത്തി സര്‍ക്കാറിനെ നിലംപരിശാക്കാനായി പിന്നീട്‌ സൈന്യത്തിന്റെ ശ്രമം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. സില്ലര്‍ പിന്തുണ പിന്‍വലിച്ചതോടെ 1997 ജൂണില്‍ അര്‍ബകാന്‍ സര്‍ക്കാര്‍ നിലംപൊത്തി. 1997-ല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം കോടതി റഫാഹ്‌ പാര്‍ട്ടിയെ നിരോധിച്ചു. അഞ്ചു വര്‍ഷത്തേക്ക്‌ അര്‍ബകാനെയും ചില പ്രവര്‍ത്തകരെയും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ തടയുകയും ചെയ്‌തു. അത്‌ അവര്‍ പ്രതീക്ഷിച്ചത്‌ തന്നെയായിരുന്നു. അര്‍ബകാന്‍ താമസിയാതെ `ഫദീല' (വെര്‍ച്യു) എന്ന പേരില്‍ പുതിയൊരു പാര്‍ട്ടിയുണ്ടാക്കി പൊതു മണ്ഡലത്തില്‍ സജീവമായി. അര്‍ബകാന്‌ വിലക്കുള്ളതിനാല്‍ ഇസ്‌മാഈല്‍ റജബ്‌ തക്‌യീനായിരുന്നു നേതാവ്‌. പിന്നീട്‌ 2000-ത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച്‌ പാര്‍ട്ടിയുടെ തലവനായി റജാഈ ഖുത്വാഇനെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇപ്പോള്‍ എ.കെ പാര്‍ട്ടിയിലുള്ള അബ്‌ദുല്ല ഗുല്ലിനെതിരെ മത്സരിച്ച ഖുത്വാഇക്ക്‌ 632 വോട്ട്‌ കിട്ടിയപ്പോള്‍ ഗുല്ലിന്‌ 521 വോട്ടേ നേടാന്‍ കഴിഞ്ഞുള്ളൂ. പിന്നീടുണ്ടായ പിളര്‍പ്പിന്റെ മുന്നോടിയായിരുന്നു ഈ മത്സരം. ഫദീലയുടെ ഗതിയും വ്യത്യസ്‌തമായിരുന്നില്ല. പാര്‍ട്ടിക്കെതിരെ നാല്‌ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായി. 2000 ജൂണ്‍ 5-ന്‌ വംശീയവികാരം ഇളക്കിവിട്ടുവെന്ന്‌ ആരോപിച്ച്‌ അര്‍ബകാന്‌ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവും ആജീവനാന്തം രാഷ്‌ട്രീയ പ്രവര്‍ത്തന വിലക്കും വിധിച്ചു. ഭരണഘടനാ ബെഞ്ച്‌ പിന്നീട്‌ വിധി ശരിവെച്ചു. 2001-ല്‍ ഭരണഘടനാ കോടതി ഫദീലയെ നിരോധിച്ചു.

ഫദീല നിരോധിക്കപ്പെട്ടതോടെ അര്‍ബകാന്റെ അനുയായികള്‍ രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം റജാഈ ഖുത്വാഇന്റെ നേതൃത്വത്തില്‍ സആദ (ഫെസിലിറ്റി) പാര്‍ട്ടിയും മറ്റൊരു വിഭാഗം ഉര്‍ദുഗാന്റെയും അബ്‌ദുല്ല ഗുലിന്റെയും നേതൃത്വത്തില്‍ ജസ്റ്റിസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌- എ.കെ പാര്‍ട്ടി-യും രൂപവത്‌കരിച്ചു. നിരോധിക്കപ്പെട്ട ഫദീല എം.പിമാരില്‍ 51 പേര്‍ എ.കെ പാര്‍ട്ടിയിലും 48 പേര്‍ സആദയിലും ചേര്‍ന്നു. അര്‍ബകാന്റെ പിന്തുണ സആദയോടൊപ്പമായിരുന്നു. 2002-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 550-ല്‍ 363 സീറ്റ്‌ നേടി എ.കെ പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടി. മൊത്തം വോട്ടുകളില്‍ 10 ശതമാനം നേടാന്‍ കഴിയാത്തതിനാല്‍ സആദ പാര്‍ട്ടിക്ക്‌ പാര്‍ലമെന്റ്‌ പ്രവേശം സാധ്യമായില്ല. ഇത്‌ അര്‍ബകാന്‌ വലിയ ക്ഷീണമേല്‍പിച്ചു. 2008-ല്‍ സആദ പാര്‍ട്ടിയുടെ നേതൃത്വം നുഅ്‌മാന്‍ കുര്‍തുല്‍മുസ്‌ ഏറ്റെടുത്തു. എ.കെ.പിയുടെ `വഞ്ചന'യുടെ പിന്നാലെ കൂടുന്നതിനു പകരം സആദയെ കൂടുതല്‍ വിശാലമായ തലത്തിലെത്തിക്കാനാണ്‌ കുര്‍തുല്‍മുസ്‌ ശ്രമിച്ചത്‌. ഗസ്സ ഉപരോധത്തിനെതിരെ പാര്‍ട്ടി നടത്തിയ റാലിയില്‍ `ഇസ്രയേല്‍വിരുദ്ധ മുസ്‌ലിം മുന്നണി' എന്ന ആശയമുയര്‍ത്തിയപ്പോള്‍ ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ ചതച്ചരച്ച അമേരിക്കക്കാരി റെയ്‌ച്ചലിന്റെ പടമുയര്‍ത്തി ഫലസ്‌ത്വീന്‍ ഒരു മുസ്‌ലിം പ്രശ്‌നമല്ല മാനുഷിക പ്രശ്‌നമാണെന്ന്‌ കുര്‍തുല്‍മുസ്‌ പ്രസംഗിച്ചു. കുര്‍തുല്‍മുസിന്റെ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിക്കകത്ത്‌ നീരസങ്ങളുണ്ടാക്കി. എ.കെ.പിയുടെ പാതയിലേക്കാണ്‌ സആദത്തിനെയും കുര്‍തുല്‍മുസ്‌ നയിക്കുന്നതെന്ന്‌ വിമര്‍ശമുണ്ടായി. 2001 ജൂലൈയില്‍ അങ്കാറയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ഗ്രാന്റ്‌ കോണ്‍ഗ്രസില്‍ അര്‍ബകാന്റെ മക്കളടക്കമുള്ള ഗ്രീന്‍ലിസ്റ്റിനും കുര്‍തുല്‍മുസിന്റെ വൈറ്റ്‌ലിസ്റ്റിനുമിടിയില്‍ കടുത്ത മത്സരം നടന്നെങ്കിലും കുര്‍തുല്‍മുസ്‌ വിഭാഗം തന്നെ ജയിച്ചു. പക്ഷേ, അതേവര്‍ഷം ഒക്‌ടോബറില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര യോഗത്തില്‍ വെച്ച്‌ അര്‍ബകാനുമായുള്ള ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ കുര്‍തുല്‍മുസ്‌ രാജിവെച്ചതിനെത്തുടര്‍ന്ന്‌ 84-ാം വയസ്സില്‍ അര്‍ബകാന്‍ എതിരില്ലാതെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഹുര്‍രിയത്ത്‌ പത്രം അര്‍ബകാനെ വിശേഷിപ്പിച്ചത്‌ 84-കാരനായ ചെറുപ്പക്കാരന്‍ എന്നായിരുന്നു. കളിയായാലും കാര്യമയാലും അത്‌ ശരിയായ ഒരു വിശേഷണം തന്നെ. ആ പ്രായത്തിലും പാര്‍ട്ടിയെ നയിക്കാനുള്ള മനക്കരുത്തിനെ സ്‌തുതിക്കണം. യുവാക്കള്‍ക്ക്‌ സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നതിലുള്ള `ഭയ'ത്തില്‍നിന്ന്‌ ഇസ്‌ലാമിസ്റ്റ്‌ നേതാക്കളും മുക്തരല്ലെന്ന വ്യാഖ്യാനവും ഇതിന്‌ നല്‍കിയവരുണ്ട്‌. പുതിയ സ്‌ട്രാറ്റജി ഉള്‍ക്കൊള്ളാനുള്ള വൈമുഖ്യം തന്നെയാണല്ലോ എ.കെ.പിയോട്‌ കടുത്ത നിലപാട്‌ സ്വീകരിക്കാന്‍ അര്‍ബകാനെ പ്രേരിപ്പിച്ചത്‌. ഇസ്രയേലിനോട്‌ മുന്‍ സര്‍ക്കാറുകളെ അപേക്ഷിച്ച്‌ കര്‍ക്കശ നിലപാടാണ്‌ എ.കെ.പി പുലര്‍ത്തുന്നതെങ്കിലും നയതന്ത്രബന്ധം വിഛേദിക്കുന്നതില്‍ കുറഞ്ഞ ഒന്നുകൊണ്ടും അര്‍ബകാന്‍ തൃപ്‌തിപ്പെടുകയില്ല. യൂറോപ്യന്‍ യൂനിയനിലെ അംഗത്വത്തിനായുള്ള എ.കെ.പിയുടെ തീവ്ര ശ്രമത്തിലും അര്‍ബകാന്‌ കടുത്ത പുഛമായിരുന്നു. അതൊരു ക്രിസ്‌ത്യന്‍ ക്ലബ്ബാണെന്നാണ്‌ അര്‍ബകാന്റെ നിലപാട്‌. തുര്‍ക്കിയിലെ സൈനിക മുഷ്‌ക്കിനെതിരെ യൂറോപ്യന്‍ പിന്തുണ നേടുക എന്ന സ്‌ട്രാറ്റജി അര്‍ബകാന്‍ ഇവിടെ കണക്കിലെടുക്കുന്നേയില്ല. എ.കെ.പി ഫ്രീ മാര്‍ക്കറ്റ്‌ കാപിറ്റലിസത്തെ സ്വാഗതം ചെയ്യുമ്പോള്‍ സയണിസത്തിന്‌ പാദ സേവ ചെയ്യുന്ന ചൂഷക വ്യവസ്ഥിതിയായാണ്‌ അര്‍ബകാന്‍ അതിനെ വിലയിരുത്തുന്നത്‌. `ആഗോള ഭീകരഭരണകൂട'മായ യു.എസ്സുമായുള്ള തുര്‍ക്കിയുടെ സഹകരണവും അര്‍ബകാന്റെ നിശിത വിമര്‍ശനത്തിന്‌ പാത്രമായിട്ടുണ്ട്‌. `ഹോര്‍മോണ്‍ ഇഞ്ചക്‌റ്റ്‌ ചെയ്‌ത തക്കാളി' മാത്രമായിരുന്നു എ.കെ പാര്‍ട്ടി അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍. നിലപാടുകളിലെ ഈ ദൃഢനിശ്ചയം തന്നെയാണ്‌ മുന്‍ചൊന്ന പോലെ അര്‍ബകാനെ വേറിട്ടു നിര്‍ത്തുന്നത്‌. സാഹചര്യങ്ങളുമായി രാജിയാകുന്നതിന്‌ പകരം ബദലുകള്‍ കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അങ്ങനെയാണ്‌ ഇ.യുവിന്‌ പകരം ഡവലപിംഗ്‌ 8 (ഡി8) എന്ന മുസ്‌ലിം കൂട്ടായ്‌മ അദ്ദേഹമുണ്ടാക്കിയത്‌. മുസ്‌ലിം ലോകത്തിന്റെ വ്യാവസായിക-കാര്‍ഷിക സ്വയംപര്യാപ്‌തി എന്ന ഒരു വിഷന്‍ അതിന്റെ പിന്നിലുണ്ടായിരുന്നു. അര്‍ബകാന്‍ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹം അതിനെ ഏറെ മുന്നോട്ട്‌ കൊണ്ടുപോവുകയും ചെയ്‌തു. പക്ഷേ, പിന്നീടതിന്‌ ചടുലമായ പിന്‍തുടര്‍ച്ചയുണ്ടായില്ല എന്നതാണ്‌ നിര്‍ഭാഗ്യകരം.

എ.കെ പാര്‍ട്ടിയുമായി കടുത്ത ഭിന്നത നിലനിന്നിരുന്നെങ്കിലും ഉര്‍ദുഗാനും അബ്‌ദുല്ല ഗുലിനും അര്‍ബകാന്‍ എന്നും ഖോജ (ഗുരു) തന്നെയായിരുന്നു. ജര്‍മനിയിലായിരുന്ന ഉര്‍ദുഗാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ്‌ സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക്‌ മടങ്ങിയത്‌. മന്ത്രിമാര്‍ക്കും മെമ്പര്‍മാര്‍ക്കും ചരമാനന്തരം പാര്‍ലമെന്റില്‍ നല്‍കാറുള്ള ഔപചാരിക ചടങ്ങ്‌ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നെങ്കിലും അര്‍ബകാന്റെ കുടുംബം അതിന്‌ വിസമ്മതിക്കുകയാണുണ്ടായത്‌. അര്‍ബകാന്‍ ജീവിതകാലത്ത്‌ അത്തരം ആഘോഷങ്ങള്‍ക്ക്‌ എതിരായിരുന്നുവെന്നും എപ്പോഴും ലാളിത്യമാണ്‌ അദ്ദേഹം മുറുകെ പിടിച്ചിരുന്നതെന്നുമാണ്‌ സആദ പാര്‍ട്ടി നേതാവായ ഒഗുലാന്‍ അസില്‍ തുര്‍ക്ക്‌ പറഞ്ഞത്‌. ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ പിതാവ്‌ എന്ന നിലയില്‍ തുര്‍ക്കിചരിത്രത്തില്‍ അഗാധമായ മുദ്ര പതിപ്പിച്ചുകൊണ്ടാണ്‌ അര്‍ബകാന്റെ 

വിടവാങ്ങല്‍.
കടപ്പാട് പ്രബോധാനം വാരിക