Wednesday, February 23, 2011

വിപ്ലവം ‘ഫേസ്ബുക്കിൻ’ കുഴലിലൂടെ…    

പ്രവചാനാധീതമാണ് വിപ്ലവങ്ങളുടെ ശൈലി. വിപരീതവും,അപ്രതീക്ഷിതമായ വഴിയിലൂടെയാകും പലപ്പൊഴും അതിന്റെ ആവിർഭാവം. പ്രതീക്ഷിച്ച കരങ്ങളലീടെയുമാകില്ല അതിന്റെ വഴിനടത്തവും. വിപ്ലവത്തിന്നു വേണ്ടി വസ്ത്രം തുന്നിവെച്ചവരെ മാറ്റിനിറുത്തി കൊണ്ട് തീരെ പ്രതീക്ഷിക്കാത്ത, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നവരിലൂടെയാണ് പലപ്പോഴും മാറ്റത്തിന്റെ കാഹളം മുഴങ്ങിയിട്ടുള്ളത്.  അതൊരു ദൈവീക രീതിയുമാണ് ദൈവകല്പനകളെ തള്ളിക്കളഞ്ഞ പ്രവാചകൻ നോഹയുടെ സമൂഹത്തെ നശിപ്പിച്ച പ്രളയം പൊട്ടിപ്പുറപ്പെട്ടത് അഗ്നിയെരിയുന്ന ‘അടുപ്പിൽ’ നിന്നയിരുന്നല്ലോ?. ഈജിപ്തിനെ അടക്കിവാണ ഫറോവയെ കെട്ടുകെട്ടിച്ചത് ഫറോവയുടെ കൊട്ടാരത്തിൽ കളിച്ചുവളർന്ന മൂസ എന്ന ഫറോവയുടെ തന്നെ വളർത്തുപുത്രനായിരുന്നു.  പറഞ്ഞുവരുന്നത് അധികാരസിംഹാസനത്തിൽ അള്ളിപ്പിടിച്ചിരിക്കുവാനുള്ള വെമ്പലിൽ ശത്രുവെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന സർവരെയും അടിച്ചമർത്തി ഏകാധിപതികൾ ചാരിതാർത്ഥ്യമടയുമ്പോഴായിരിക്കും അതുവരെ തന്നോടപ്പമെന്നു കരുതിയ, തന്റെ തന്നെ വിഭവങ്ങളിലൂടെ വളർന്നുവലുതായ അനുകൂലഘടകങ്ങൾ അപ്രതിരൊധ്യമായ മാറ്റത്തിന്റെ കാഹളവുമായി എതിരെ ആഞ്ഞടുക്കുക.

ഇത്തരമൊരു പശ്ചാതലത്തിലൂടെ വീക്ഷിക്കുകയാണെങ്കിൽ, ഈജിപ്തിൽ അരങ്ങേറിയ ജനകീയവിപ്ലവത്തിന്ന് മാനങ്ങളേറെയുണ്ട്. ഒന്ന് അതിന്റെ ആവിർഭാവം തന്നെ, പ്രവാചക നിന്ദയുമായും, പൌരന്റെ സ്വകാര്യതയുമായും, സഭ്യതയുമായും ബന്ധപ്പെട്ടു കൊണ്ട് പലപ്പോഴും മുസ്ലിം ലോകത്തിന്റെ അപ്രീതിക്കും,പ്രതിഷേധത്തിന്നുമിടയായ ‘ഫേസ്ബുക്ക്’ എന്ന ‘മുതലാളിതജിർണ്ണത’യിൽ നിന്നാണ് അതിന്റെ ആവിർഭാവം എന്നതാണത്. പ്രതിഷേധം വളർന്നു വലുതായി ജനസഞ്ചയമായി മാറിയതും ‘ഫേസ്ബുക്ക്’ വഴി തന്നെ. ഫോട്ടോ പതിക്കാനും, അന്യരുടെ സ്വകാര്യതയന്വെഷിക്കുവാനും, അല്ലറ ചില്ലറ സല്ലാപം നടത്തുവാനുമപ്പുറം ‘ഫേസ്ബുക്കിനു’ ചരിത്രപരമായ ദൌത്യം ഏറ്റെടുക്കുവാൻ സാധിക്കുമെന്നത് ആരും തന്നെ സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല. എന്നൽ സംഭവിച്ചത് അതാണ്. ഫേസ്ബുക്കിലിട്ട ഒരു വിഡിയോ ദിവസങ്ങൾക്കുള്ളിൽ അതിവേഗം വളർന്നു ഭീമാകാരം പൂണ്ട് ജനലക്ഷങ്ങളുടെ ശബ്ദവും, വികാരവുമായി മാറുകയായിരുന്നു. അതുവരെ അടക്കിപ്പിടിച്ച പ്രതിഷേധം ഒന്നാകെ ആളിക്കത്തി തെരുവുകൾ കയ്യടക്കി. മുബാറക്കിനെ സിംഹാസനത്തിൽ നിന്ന് ഇറക്കിവിട്ടേ ഇനി തിരിച്ചു വീട്ടിലേക്കുള്ളൂ എന്നവർ പരസ്യമായി ലോകത്തോടു പ്രഖ്യാപിച്ചു. മുതലാളിതം തിരിഞ്ഞു കുത്താൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞയുടൻ മുബാറക്കിന്റെ കിങ്കരന്മാർ ഫേസ്ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് സൌകര്യം ഇല്ലാതാക്കിയിരുന്നു. എന്നാൽ ‘കുടത്തിൽ നിന്നു തുറന്നു വിട്ട ഭൂതം‘ പോലെ ഫേസ്ബുക്ക് പുറത്തുവിട്ട ഭൂതം അതിനിടെ രംഗം കയ്യടക്കിയിരുന്നു.. അതിന്റെ വ്യാപ്തി മുബാറക്കിന്റെ കണക്കുകൂട്ടലുകൾക്കുമപ്പുറവുമായിരുന്നു. ഗണിത നിയമങ്ങളുടെ സകലമാന സമവാക്യങ്ങളും തെറ്റിച്ച് കൊണ്ട് ഒന്ന് ഇരട്ടിച്ചിരട്ടിച്ച് ജനലക്ഷങ്ങളായി മാറുവാൻ അധികസമയം വേണ്ടിവന്നില്ല. ഫേസ്ബുക്കിൽ നിന്നുതിർന്ന ഒരു ‘നാഥ’മേറ്റ് അവസാനം മുബാറക്കിനു ജനങ്ങളുടെ മുൻപിൽ അടിയറവ് പറയേണ്ടി വന്നു.
        
രണ്ട് പ്രതിഷേധത്തിന്റെ വഴിനടത്തമാണ്. റ്റുണീഷ്യൻ ഏകാധിപതിയുടെ നിശ്കാസനത്തിൽ നിന്ന് ഊർജ്ജം ഉൾകൊണ്ട് ഒറ്റനോട്ടത്തിൽ, തീർത്തും ഒറ്റപ്പെട്ട, അവഗണിക്കപ്പെടാവുന്ന ഒരു സ്ത്രീയുടെ ഭരണകൂടഭീകരതക്കെതിരെയുള്ള ഒറ്റയാൾപോരാട്ടം എത്രപെട്ടെന്നണ് ജനലക്ഷങ്ങളുടെ പൊതുശബ്ദമായി മാറിയത്. ദശാബദങ്ങളായി എതിർപ്പുകളോരോന്നായി ഇല്ലായ്മ ചെയ്തുകൊണ്ട് ഈജിപ്തിനെ അടക്കിഭരിക്കുന്ന, അമേരിക്കയുടെയും, ഇസ്രായേലിന്റെയും വാലാട്ടിപ്പട്ടിയായ  ഹുസ്നിമുബാറക്കെന്ന പുച്ചക് ആരു മണികെട്ടുമെന്ന് പുരുഷകേസരികൾ നിരാശയോടെ ആകുലപ്പെട്ടിരിക്കുമ്പോഴാണ് അബലയായ ഒരു സ്ത്രീ ചരിത്രപരമായ ആ ദൌത്യം സ്വയമേറ്റെടുത്തു മുന്നോട്ടുവരുന്നത്. “ആർക്കു വേണമെങ്കിലും എന്റെ കൂടെ കുടാം. എന്നെ അവർ കൊല്ലണമെങ്കിൽ കൊല്ലട്ടെ, എന്തുതന്നെ വന്നാലും ഞാൻ തെഹ്രീകെ സ്ക്വയരിൽ പ്രതിഷേധവുമായിനിലയുറപ്പിക്കും“ എന്ന അസ്മ മെഹ്ഫൂസിന്റെ ആർജ്ജവത്തോടെയുള്ള ശബ്ദത്തിന്നു മുന്നിൽ  ദശാബ്ദങ്ങളായി വിപ്ലവത്തിന്നു വേണ്ടി തൂലിക ചലിപ്പിച്ചിരുന്നവർ പോലും വെറും അനുസരക്കാരായ അണികളായി മാറേണ്ടിവന്നു. മുസ്ലിം ലോകത്തെ ചിന്താധാരയായ ‘ഇഖ്വാനുൽ മുസ്ലിം’ എന്ന് ‘ബ്രദർഹുഡ്ഡിനു ദശാബ്ദങ്ങളായി സാധിക്കാത്ത പരിവർത്തനമാണ്  ‘അസ്മെ മെഹ്ഫൂസ്’ ഒരു സാധാ സ്ത്രീ ഫേസ്ബുക്കിലിട്ട ‘വീഡിയോ ക്ലിപ്പി’ലൂടെ മാറിമരിഞ്ഞതെന്നത് നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. നിയോഗം ആ സ്ത്രീക്കായിരുന്നുവെന്ന് സാരം. അതിനു അടക്കും ചിട്ടയും നൽകേണ്ട ചുമതലമാത്രമേ ബ്രദർ ഹുഡ്ഡിനുണ്ടായിരുന്നുള്ളൂ. ഇത്രയും നാൾ ഇത്തരമൊരു ജനകീയ വിപ്ലത്തിന്ന് തുടക്കം കുറിക്കുവാൻ എന്തുകൊണ്ട് ‘ബ്രദർഹുഡ്ഡിനു’ സാധിച്ചില്ല എന്നതും പഠനവിധേയമാക്കേണ്ടതാണ്. വിപ്ലവമെന്നത് സാഹിത്യ ഭാഷണങ്ങളിൽ മാത്രമൊതുക്കി സാധാരണക്കാരായ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നതിൽ ലോകത്താകാമാനമുള്ള ‘ബ്രദർഹുഡ്’ പ്രസ്ഥാനങ്ങൾക്ക് നാളിതുവരെ സംഭവിച്ച പിഴവുകൾ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് പാഠമാകേണ്ടതാണ്.

മറ്റൊന്ന് ഏകാധിപതികളെ താങ്ങിനിറുത്തുന്ന സൈനീക ശക്തികളുടെ തക്ക സമയത്തുള്ള കളം മാറ്റമാണ്. സൈന്യത്തിന്റെ പിന്റുണയോടെ ഇരുമുമറക്കുള്ളിലെ സുരക്ഷിതത്വം എന്നത് വെറുമൊരു മിഥ്യയായിരുന്നു, വാസ്തവത്തിൽ ഹുസ്നി മുബാറക്കിന്റെ സുരക്ഷിതത്വം വെറുമൊരും കോഴിമുട്ട തോട്പോലെയായിരുന്നു എന്ന് ജനം തെരുവിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ വ്യക്തമായി. മരിക്കുവോളം അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുവാൻ എന്നും തുണയാകുമെന്ന് കരുതി പോറ്റിവളർത്തിയ ഹുസ്നി മുബാരക്കിന്റെ സ്വന്തം സൈന്യം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ യജമാനനെതിരെ തിരിഞ്ഞു. ഈജിപ്തിന്റെ തെരുവുകൾ ജനലക്ഷങ്ങളല്ല്, ജനകോടികളെ കൊണ്ട് നിറഞ്ഞാലും സൈനീക പിന്തുണ ഉണ്ടെങ്കിൽ മുബാറക്കിനു ഇനിയും അധികാരത്തിൽ തുടരാമായിരുന്നു. മുബാറക്കും അതു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നതും. സൈന്യത്തിന്റെ ആത്യന്തികമായ  പിന്തുണ. അത് അവസാനം വരെ തനിക്കു തുണയായി നിൽക്കുമെന്ന് മുബാറക്ക് ന്യായമായും പ്രതീക്ഷിച്ചു. ഭരണഘടനാപരമയി സർവസൈന്യാധിപനാണ് മുബാറക്. എന്നാൽ സംഭവിച്ചത് മുബാറക്കിന്റെ ഇച്ചക്കൊത്തായിരുന്നില്ല, ജനലക്ഷങ്ങളുടെ പ്രതിഷേധം തെല്ലും മുഖവിലക്കെടുക്കാതെ ഹുസ്നി മുബാറക് സമരത്തെ ആക്ഷേപിച്ചും തള്ളിപറഞ്ഞുകൊണ്ടുമിരുക്കുമ്പൊൾ സൈന്യം പക്ഷെ പുതിയ സംഭവവികാസങ്ങളുടെ വ്യക്തമായ ആഴവും, പരപ്പും മനസ്സിലാക്കിയിരുന്നു. ഇനിയും ജനവിരുദ്ധനാ‍യ ഈ ഏകാധിപതിയെ താങ്ങിനിറുത്തുന്നതിൽ അർത്ഥമില്ല, അത് ആത്യന്തികമായി തങ്ങൾക്കെതിരെ ഈജിപ്ഷ്യൻ സമൂഹത്തിന്റെ വികാരം വർദ്ധിപ്പിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഹുസ്നിമുബാറക്കിനു മുൻപിലെ ഏറ്റവും പ്രതീക്ഷയേറിയ വാതിൽ അപ്രതീക്ഷിതമായി കൊട്ടിയടക്കപ്പെടുന്നത്, മുൻപ് ഇറാൻ വിപ്ലത്തിലും സംഭവിച്ചത് ഇതിന്റെ പകർപ്പ് തന്നെയായിരുന്നു. ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങിയപ്പോൾ എതിരിടാൻ വന്ന സൈന്യം പോലും ഖുമൈനിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധസമരത്തിന്റെ ഭാഗവാക്കായി മാറുകായായിരുന്നു. അത്രയും കടന്നുപോയില്ലെങ്കിലും ഹുസ്നിമുബാറക്കിനെ അന്ത്യം വരെ താങ്ങിനിറുത്തേണ്ട ബാധ്യത തങ്ങൾകില്ലെന്ന് സൈന്യം വ്യക്തമാക്കുകയായിരുന്നു. അതുതന്നെയായിരുന്ന് ഈജിപ്തിലെ ജനകീയ വിപ്ലത്തിൽ ഏറ്റവും നിർണ്ണായകമായ ഘടകവും. സൈന്യം എന്നത് അധികാരത്തിലിരിക്കുന്നവരുടെ ആജ്ഞാനുവർത്തികൾ തന്നെയാണ്. അറബ് ഇസ്ലാമികലോകത്താകട്ടെ, വൈദേശിക ഭീഷണി നേരിടുന്നതിനേക്കാൾ ആഭ്യന്തരഭീഷണിയെ അടിച്ചമർത്താനാണ് പ്രധാനമായും സൈന്യത്തെ ഉപയോഗപ്പെടുത്തുന്നത്. വിദേശസൈന്യത്തിന്നു മുൻപിൽ ദിവസങ്ങൾക്കുള്ളിൽ മുട്ടുമടക്കുന്ന അതെ സൈനികറ് തന്നെയാണ് സ്വന്തം ജനതക്ക് നേരെ വീരശൂരപരാക്രമങ്ങൾ പ്രകടിപ്പിക്കാറ്. എന്നാൽ സാഹചര്യവും, ജനരൊശത്തിന്റെ ആഴവും സൈന്യം സ്വന്തമായി തന്നെ യഥവിധി വിലയിരുത്തുന്നു എന്നതിന്റെ തെളിവാണ്, പതിവിനു വിപരീതമായി ഈജിപ്തിലെ ജനകീയ വിപ്ലവത്തിനെതിരെ തൊക്കുകളും, ടാങ്കുകളും നിശ്ശബ്ദമായത്..

അതോടൊപ്പം സൈന്യത്തിന്റെയെന്ന പോലെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും പ്രത്യക്ഷമായ പിന്തുണയായിരുന്നു ഈജിപ്ത് മൊഡൽ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടിത്തറ. ക്യാമ്പ്ഡേവിഡ് കരാറിനെ തുടർന്ന് ഇസ്രായേലിനു തൊട്ടു താഴെ ഏറ്റവൌമധികം അമേരിക്കൻ സഹായം കൈപറ്റുന്ന രാജ്യമാണ് ഈജിപ്ത്. സ്വന്തമായി വിഭവങ്ങളൊന്നും ഉണ്ടാക്കേണ്ടതില്ല, വിഭവങ്ങളൊക്കെ ഞങ്ങൾ വിതരണം ചെയ്തുതരാം എന്ന നയത്തിന്റെ ഭഗമായി വർഷാവർഷം നൂറുകണക്കിനു കോടി ഡോളറിന്റെ സഹയമാണ് അമേരിക്ക ഈജിപ്തിനു നൽകിയിരുന്നത്. പകരമായി ഇസ്രായേലിനെതിരെയുള്ള ഇസ്ലാമിക ലോകത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതു നീക്കത്തെയും മുളയിലേ നുള്ളിക്കളയണം എന്ന ഒറ്റ അജണ്ടയും.  അതുകൊണ്ടു തന്നെ മേഘലയിലെ അമേരിക്കൻ താല്പര്യ സംരക്ഷണത്തിനും, സർവോപറ്രി ഇസ്രായേലിന്റെ നിലനിൽ‌പ്പിന്നും ഹുസ്നിമുബാറക്കെന്ന അനുസരണയുള്ള വാലാട്ടിയെ സംരക്ഷിച്ചു നിറുത്തേണ്ടത് അമേരിക്കയുടെ സ്വന്തം ആവശ്യമായിരുന്നു. എന്നാൽ അപ്രതീക്ഷിതവും, അനിതരസാധാരണവുമായ ജനരോശത്തിന്റെ ശക്തി അമേരിക്കക്കും സ്വന്തം നിലപാട് പുന:പരിഷോധിക്കേണ്ടതായി വന്നു. ജനലക്ഷങ്ങളുടെ  പ്രതിഷേധത്തെ അവഗണിച്ച ഇനിയും മുബാറക്കിനെ താങ്ങിനിറുത്തിയാൽ ‘ജനാധിപത്യ’മെന്ന സ്വന്തം മുദ്രാവാക്യത്തിന്നു തന്നെയാണാത്യന്തികമായ ദുശ്പേര് എന്ന തിരിച്ചറിവ് അമേരിക്കയെയും മുബാറക്കിനെതിരെ തിരിയാൻ കാരണമാക്കി. അമേരിക്കയുടെ പുതിയ ഭരണക്രമവും ഇതിനൊരു കാരണമായിരുന്നിരിക്കാം. അങ്ങിനെയാണ് ജനഹിതം മാനിക്കണമെന്ന വ്യക്തമായ മുന്നറിയിപ്പ അമേരിക്ക മുബാറക്കിനു നൽകിയത്. മുബാറക്കിനു മുൻപിലെ  പ്രതീക്ഷയുടെ ആദ്യത്തെയും അവസാനത്തെയുമായ രണ്ട് വാതിലുകളും അങ്ങിനെ കൊട്ടിയടക്കപ്പെട്ടു. ഇസ്രായേൽ മാത്രമാണ് അപ്പോഴും മുബാറക്കിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത്. രക്തരഹിതമായ വിപ്ലവത്തെ ഗുണ്ടകളെ ഇറക്കിവിട്ടു രക്തരൂക്ഷിതമാക്കുവാനും, അങ്ങിനെ സൈന്യത്തെ കൊണ്ട് ഇടപെടിക്കുവാനും ഇസ്രായേൽ മറക്കുള്ളിലിരുന്നു കരുക്കൾ നീക്കി. അങ്ങിനെയാണ് മുബാറക്കിന്റെ സായുധരായ് അണികൾ പ്രതിഷേധക്കാർക്കു നേരെ അക്രമം അഴിച്ചുവിടുന്നതും, നൂറുകണക്കിനു പ്രതിഷേധക്കാർ കൊലചെയ്യപ്പെടുന്നതും. എന്നാൽ രംഗം അധികം വഷളാകാതെ സൈന്യം ജാഗ്രത പാലിച്ചു. അങ്ങിനെ ഇസ്രായേലിന്റെ അവസാന പ്രതിക്ഷയും സതമിച്ചു.

ഈജിപ്ത് വിപ്ലവത്തിന്റെ മറ്റൊരു പ്രത്യേകഥ അതിനു ലഭിച്ച വൻ മാധ്യമ പിന്തുണയായിരുന്നു. അതിനു മുന്നിൽ നിന്ന നയിച്ചതാകട്ടെ ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽജസീറ ചാനലും. വിരോധാഭാസമെന്ന് തോന്നവുന്ന ഒരു നയത്തിന്റെ ഭാഗമാണ് ഖത്തറിനു ‘അൽ ജസീറ’ ചാനൽ. ഒരേ സമയം അമേരിക്കൻ സാമ്രാജ്യത്വത്റ്റിന്റെ ഏറ്റവും വലിയ സൈനീക ബേസിനു രാജ്യത്തിന്റെ വലിയൊരു ശതമാനം പ്രദേശവും വിട്ടുകൊടുത്തപ്പോൾ തന്നെയാണ്, അമെരിക്കയുടെ കണ്ണില കരടായി പലപ്പോഴും മാറിയ ‘അൽ ജസീറ’ ചാനലിനു ഖത്തറ് ഗവണ്മെന്റ് നിരുപാധിക പിന്തുണ നൽകുന്നത്.. ആഫ്ഘാൻ അധിനിവേശം മുതൽ അമേരിക്കൻ താല്പര്യങ്ങൾക്ക് പലപ്പോഴും വിലങ്ങുതടിയായി നിൽക്കുന്ന മാധ്യമങ്ങളിൽ മുൻപന്തിയിലാണ് അൽജസീറ ചാനൽ. യുദ്ധങ്ങളിലും, അധിനിവേശങ്ങളിലും അമേരിക്കൻ ഭാഷ്യം മാത്രം കൊടുത്തു ശീലമുള്ള അമേരിക്കയുടെ നല്ലപിള്ളമാരായ ബി.ബി.സി യുടെയും, സി.എൻ.എന്നിന്റെയും പാഥ വിട്ടു വഴിമാരി സഞ്ചരിക്കുവാൻ മെനക്കെട്ടു എന്നതായിരുന്നു ‘അൽജസീറ’യെ മറ്റു ചാനലുകളിൽ നിന്ന് വ്യതിരിക്തമാക്കിയത്. അമേരിക്കൻ ഭാഷ്യങ്ങൾക്കൊപ്പം ഇരകളുടെ ഭാഷ്യവും അതേ പ്രാധാന്യത്തൊടെ അൽജസീറ സം പ്രേക്ഷണം ചെയ്തു. അമേരിക്ക കെട്ടിപ്പൊക്കിയ പല ചീട്ടുകൊട്ടരങ്ങളും പലപ്പോഴും തകർന്നു വിണും. ഇത് അമേരിക്കയെ ചൊടിപ്പിച്ചെന്നു മാത്രമല്ല അൽജസീറ ചാനലിനെത്രെയും, ചാനൽ പ്രവർത്തകർക്കെതിരെയും അമേരിക്കൻ ലക്ഷ്യങ്ങൾ പല്ലപ്പോഴും ലക്ഷ്യം വെച്ചു. പല ചാനൽ പ്രവർത്തകരും അമേരിക്കൻ ആക്രമനത്തിൽ രക്തസാക്ഷികളായി മാറി. എന്നാൽ പ്രഖ്യാപിത മാധ്യമ ലക്ഷ്യത്തിൽ നിന്ന് അൽജസീറ ഒരടി പിന്നോകം സഞ്ചരിച്ചില്ല. തിരിച്ചടികൾ വെല്ലുവിളികളായി കണ്ട് പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെ അൽജ്സീറയുടെ കാമരക്കണ്ണുകൾ വീണ്ടും സഞ്ചരിച്ചു. ഈജിപ്ത് വിപ്ലത്തിലും അൽജസീറ ലക്ഷ്യം മറന്നില്ല, അഭിനവ ഫറോവക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്ന് ലോകവ്യാപകമായ വൻ പ്രചാരണമാണ് അൽജസീറ നൽകിയത്.  അൽജസീറ തുറന്നു കൊടുത്ത വഴിയേ സഞ്ചരിക്കേണ്ട ചുമതല മാത്രമേ മറ്റു മാധ്യമങ്ങൾക്കുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ് ടുണൂസ്യയിൽ നിന്നു പൊട്ടിപ്പുരപ്പെട്ട് നൈൽ നദി തീരത്ത് തമ്പടിച്ച വിപ്ലവകൊടുങ്കാറ്റിനെ നിമിഷങ്ങൾക്കകം ലോക ജനത ഏറ്റെടുക്കുന്നത്. രംഗം പന്തിയല്ലെന്നു കണ്ട ഈജിപ്ഷ്യൻ അതികൃതർ അൽജ്സീറക്കെതിരെ ശ്ക്തമായ നടപടികളാണെടുത്തത്. അൽജസീറയുടെ ഓഫീസ് അടച്ചു പൂട്ടി. ഉപകരണങ്ങൾ പിടിച്ചുവെച്ചു. ചാനല്പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇതിനകം അൽജസീറയെ നെഞ്ചിലേറ്റിയ ഈജിപ്ഷ്യൻ ജനത സ്വയം ചാനൽ പ്രവർത്തകരായി മാറുകയായിരുന്നു. ജനകീയമായ ചാനല് പ്രവർത്തനം എന്തെന്നത് ഈജിപ്ഷ്യൻ ജനത അൽജ്സീറക്ക് നൽകിയ അകംഴിഞ്ഞ പിന്തുണയിലൂടെ ലോകത്തിന്ന് കാണിച്ചുകൊടുത്തു. ചാനൽ പ്രവർത്തകരെക്കാൾ നേരിട്ട് ജനങ്ങൾ തന്നെയാണ് അൽജസീറക്കു വേണ്ടി റിപ്പോറ്ട്ട് 
ചെയ്തിരുന്നത്.


ഏതായാലും അറബ് ഏകാധിപതികൾക്കിനി ഉറക്കമില്ലാത്ത രാവുകളാണു വരാൻ പോകുന്നത്.ഇൻഫോർമേഷൻ റ്റെക്നോളജിയുടെ ഈ യുഗത്തിൽ ഒന്നും രഹസ്യമല്ലെന്ന  തിരിച്ചറിവ് പല ഭരണാധികാരികളെയും ഭീതിലാഴ്ത്തിയിരിക്കുന്നു. ജനമിളകിയാൽ പോറ്റി വളർത്തുന്ന സൈന്യമോ, യജമാനരായ അമേരിക്കയോ സ്വന്തം അധികാര സംരക്ഷണിത്റ്റിനുണ്ടാകില്ല എന്നതും ഏകാധിപതികളെ പേടിപ്പെടുത്തുന്നു. അതിന്റെ പ്രതിഫലനങ്ങളാണ് വിവിധ പ്രസ്ഥാവനകളിലൂടെ പുറത്തുവരുന്നത്. മുബാറക്കിനെ നിലനിറ്ത്തേണ്ടത് അമേരിക്കയേക്കാളും, ഇസ്രായേലിനേക്കാളും സ്വന്തം ആവസ്യമായി കണ്ട പല ഏകാധിപതികളും ഈജിപ്ഷ്യൻ വിപ്ലവത്തെ തള്ളിപ്പറഞ്ഞിരുന്നു. ഇനി ഇത്തരം പ്രസ്ഥവനകൾക്കൊക്കെ എന്തുവിലയാണ് ജനങ്ങൾ നൽകുക എന്നത് കണ്ടറിയണം. ടുണീഷ്യയിൽ നിന്നുയർന്ന ഇളംകാറ്റ് ഇസ്ലാമിക ലോകത്തേക്ക് അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കയാണ്. അതൊരു കൊടുങ്കാറ്റായി ശക്തിപ്രാപിച്ചാൽ മേഘലയിലെ മുഖച്ഛായ തന്നെ മാറുമെന്നതിൽ സംശയമില്ല. എന്നാൽ ലക്ഷ്യത്തിലെത്തുവാൻ ഇനിയുമേറെ സഞ്ചരിക്കണമെന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്. എന്തൊക്കെയായാലും  പല കാരണങ്ങൾ കൊണ്ടും ഈജിപ്തിൽ നടന്ന ജനകീയ വിപ്ലവം ചരിത്രത്തിൽ ഇടം പിടിക്കുകയാണ്

86 comments:

 1. അറബ് ഏകാധിപതികൾക്കിനി ഉറക്കമില്ലാത്ത രാവുകളാണു വരാൻ പോകുന്നത്.ഇൻഫോർമേഷൻ റ്റെക്നോളജിയുടെ ഈ യുഗത്തിൽ ഒന്നും സുതാര്യമല്ലെന്ന തിരിച്ചറിവ് പല ഭരണാധികാരികളെയും ഭീതിലാഴ്ത്തിയിരിക്കുന്നു

  ReplyDelete
 2. ഒരു വലിയ വിപ്ലവ വിജയം തന്നെയാണിത്. ഒരു പെൺകൊടി അതിനു കാരണമായി എങ്കിൽ, പെൺലോകത്തിന്‌ അഭിമാനത്തിന്‌ വകയുണ്ട്.അടുക്കളയിലെ സ്ത്രീജനങ്ങൾക്കൊരു പ്രചോദനവുമാകട്ടെ.
  അധിക കാലം ആരേയും അടിച്ചമർത്താൻ സാധിക്കില്ല എന്നത്ന്‌ വലിയ തെളിവുകളാണ്‌ ഇന്ന് ഈജിപ്തിൽ നിന്നും മറ്റാഫ്രിക്കനറേബ്യൻ രാജ്യങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന വിപ്ളവങ്ങൾ നമുക്ക് തരുന്ന സന്ദേശം.

  നന്മയുടെ വിപ്ളവങ്ങൾ ജയിക്കട്ടെ തിന്മയുടെ ആധിപത്യം നശിക്കട്ടെ. ജയ്ഹിന്ദ്.

  ReplyDelete
 3. ജനാധിപത്യ വിപ്ലവം ജയിക്കട്ടെ .
  (ഇറാനിലെയും ലിബിയയിലെയും വിപ്ലവങ്ങളെ ഇതു കണക്കില്‍ പെടുത്തും എന്ന് ഇതുവരെ തീരുമാനിചിട്ടുണ്ടാവില്ലല്ലോ അല്ലെ ?)

  ഹുസ്നി മുബാറക് അമേരിക്കന്‍ പക്ഷപാതിയും ഇസ്രായേലിന്റെ സുഹൃത്തും ആയതു കൊണ്ട് ഈജിപ്ഷ്യന്‍ വിപ്ലവത്തെ കൊണ്ടാടാന്‍ ആളേറെ.

  കാത്തിരുന്നു കാണാം ഇവിടെയൊക്കെ ജനാധിപത്യം (????????????) വരുന്നത് .  ഒന്നാമന്‍ : ഫേസ് ബുക്കോ ? അത് അനിസ്ലാമികം അല്ലെ ? അവരല്ലേ മോഹമ്മദിനെ വരക്കാന്‍ മത്സരം വെച്ചത് , അവരിലൂടെ വിപ്ലവം എന്നൊക്കെ പറഞ്ഞാല്‍ , നരകത്തില്‍ പോവില്ലേ ?
  പോരാളി : ഈ ഹുസ്നി അമേരിക്കേന്റെ ആളാ, അവനെ ഇറക്കാന്‍ ഇതൊന്നും ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ലെന്നെ . പിന്നെ നമ്മള്‍ പോരാളികളുടെ ജനാധിപത്യം വരുമ്പോള്‍ ഈ മുതലാളിത ജീര്‍ണതയെ കൈകാര്യം ചെയ്യുന്നത് കണ്ടോളൂ

  ഒന്നാമന്‍ : അപ്പോള്‍ ഈ ലിബിയയിലും ഇറാനിലും ഒക്കെ നടക്കുന്നത് ജനാധിപത്യ വിപ്ലവം തന്നേ?

  പോരാളി : അല്ലെ അല്ല , അതൊക്കെ സയണിസ്റ്റ് അമേരിക്കന്‍ ഗൂഡ ആലോചന അല്ലെ , ഇനി ലിബിയയെയും ഇറാനെയും പറ്റി ഒരക്ഷരം മിണ്ടരുത്

  ReplyDelete
 4. ലൂസിഫർ.
  അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി..
  ഇറാനിലെയും???, ലിബിയയിലെയും വിപ്ലവം..
  ഇറാനിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊൻപതിൽ തന്നെ വിപ്ലവം നടന്നിട്ടുണ്ട്. ഇസ്ലാമിക വ്യവസ്ഥ ഔദ്യോഗിക ഭരണഘടനയായി തെരഞ്ഞെടുക്കുകയും ചെയ്തു.. വിപ്ല്വത്തിന്നു ശേഷം നാലു വർഷം കൂടുമ്പോൾ അവിടെ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഒരു പ്രസിഡന്റിനും തുടർചയായി രണ്ടു തവണയിൽ കൂടുതൽ അധികാരത്തിൽ തുടരാൻ ഇറാൻ ഭരണഘടന അനുവധിക്കുന്നില്ല. ഇപ്പോഴത്തെ ജനപ്രിയ പ്രസിഡന്റ് നെജാദിനു ഒരിക്കൽ കൂടെ മത്സരിക്കുവാൻ സാധിക്കില്ല. ആ നിലക്ക് ഇപ്പോൾ അവിടെ തെരുവിലിറങ്ങിയവരുടെ ലക്ഷ്യം മറ്റെന്തെക്കെയോ ആണ്.
  Islamic Revolution
  (Iran Revolution)
  (1979 Revolution)

  Protesters in Tehran, 1979
  Participants People of Iran
  Ayatollah Ruhollah Khomeini
  Location Iran
  Date January 1978-February 1979
  Result Overthrow of Shah Mohammed Reza Pahlavi
  Establishment of the Islamic Republic of Iran headed by vilayat-e faqih
  Iran–Iraq War

  ലിബിയ: അവിടത്തെ പ്രക്ഷോപങ്ങൾക്ക് ലോകവ്യാപകമായ ഇസ്ലാമിക ജനതയുടെ പിന്തുണയുണ്ട്. ഇസ്ലാം ഒരിക്കലും ഏകാധിപത്യത്തിന്നും കുടുംബാധിപത്യത്തിന്നും അനുകൂലമല്ല, എന്നാൽ ചില ഭരണാധികാരികൾ വ്യക്തിപരമയി ജനങ്ങൾക്ക് നന്മ ചെയ്യുന്ന്വരുമുണ്ട്. അത്തരം സ്ഥലങ്ങളിൽ ജനങ്ങളുടെ പ്രതിഷേധവും കാര്യമായുണ്ടാകില്ല. ഏകാദിപത്യവും, ദുർഭരണവും ഒരുമിച്ചു വരുമ്പോഴാണ് ജനങ്ങൾ ഗതിയില്ലാതെ തെരുവിലിറങ്ങുന്നത്. ഈജിപ്തിലും,ടുണീസ്യയിലും നടന്നതും ഇപ്പോൾ ലിബിയയിൽ നടന്നുകൊണ്ടിരിക്ഉന്നതും ഇത്തരം സമരങ്ങളാണ്. അവിടെയൊക്കെ ജനങ്ങളുടെ വിശ്വാസം ഒരു പ്രധാന ഘടകവുമാണ്.

  ReplyDelete
 5. "ഇൻഫോർമേഷൻ റ്റെക്നോളജിയുടെ ഈ യുഗത്തിൽ ഒന്നും സുതാര്യമല്ലെന്ന തിരിച്ചറിവ് പല ഭരണാധികാരികളെയും ഭീതിലാഴ്ത്തിയിരിക്കുന്നു "  ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഇക്കാലത്ത് എല്ലാം സുതാര്യമാനെന്നുള്ള തിരിച്ചറിവ്, എന്നല്ലേ വേണ്ടത്?

  ReplyDelete
 6. നന്ദി സാം .
  തെറ്റ് തിരുത്തിയിരിക്കുന്നു.

  ReplyDelete
 7. >>>>>>ഇറാനിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊൻപതിൽ തന്നെ വിപ്ലവം നടന്നിട്ടുണ്ട്. ഇസ്ലാമിക വ്യവസ്ഥ ഔദ്യോഗിക ഭരണഘടനയായി തെരഞ്ഞെടുക്കുകയും ചെയ്തു.. വിപ്ല്വത്തിന്നു ശേഷം നാലു വർഷം കൂടുമ്പോൾ അവിടെ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഒരു പ്രസിഡന്റിനും തുടർചയായി രണ്ടു തവണയിൽ കൂടുതൽ അധികാരത്തിൽ തുടരാൻ ഇറാൻ ഭരണഘടന അനുവധിക്കുന്നില്ല. ഇപ്പോഴത്തെ ജനപ്രിയ പ്രസിഡന്റ് നെജാദിനു ഒരിക്കൽ കൂടെ മത്സരിക്കുവാൻ സാധിക്കില്ല. ആ നിലക്ക് ഇപ്പോൾ അവിടെ തെരുവിലിറങ്ങിയവരുടെ ലക്ഷ്യം മറ്റെന്തെക്കെയോ ആണ്.
  <<<<<<<


  ഇസ്ലാമിക വ്യവസ്ഥ ഔദ്യോഗിക ഭരണഘടനയായി തെരഞ്ഞെടുക്കുക എന്നതാണ്, ഒരു ഇസ്ലാമിസ്റ്റിനെ സംബന്ധിച്ച് വിപ്ളവത്തിന്റെ അവസാനം, എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര ജനാധിപത്യമല്ല. നാലു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്നു എന്നതാണതിന്റെ അളവുകോലും.  ആരൊക്കെ മത്സരിക്കണമെന്ന് കുറച്ച് മത നേതാക്കള്‍ കൂടിയിരുന്നു തീരുമാനിക്കുന്നു. ഈ സംഘത്തിന്‌ ഇഷ്ടമില്ലാത്തവര്‍ മത്സരിക്കില്ല. മുബാറക്കും ചെയ്തിരുന്നത് അതു തന്നെ. അദ്ദേഹവും തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ഇഷ്ടക്കാരെ ജയിപ്പിച്ചുമിരുന്നു. നാലു വര്‍ഷം കൂടുമ്പോള്‍ അദ്ദേഹം മാറിയിരുന്നില്ല എന്നതിനപ്പുറം ഇറാനിലും ഈജിപ്റ്റിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ല. നെജാദല്ല മറ്റാരു വന്നാലും ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചേ ഇറാനില്‍ ഭരണമുള്ളു. നെജാദൊക്കെ വെറും ബിംബം പേറുന്ന കഴുതകള്‍. കമ്യൂണിസ്റ്റു ചൈനയില്‍ ആരു പ്രസിഡണ്ടായാലും കമ്യൂണിസ്റ്റു ഭരണഘടന അനുസരിച്ചേ ഭരിക്കപ്പെടൂ. അതുപോലെ ഇറാനില്‍ ആരു പ്രസിഡണ്ടായാലും ഇസ്ലാമിക ഭരണഘടന അനുസരിച്ചേ ഭരിക്കൂ.

  ഈജിപ്റ്റിലും ഇതു വരെ നടന്നത് ഇതു തന്നെയായിരുന്നു. ഇനി അവിടെ പട്ടാള ഭരണ ഘടന മാറി, ഇസ്ലാമിക ഭരണഘടന വന്നാലും മറിച്ചൊന്നും ഉണ്ടാകില്ല. പട്ടാള നിയമം മാറി ശരിയ നിയമം വരുന്നു. ജനങ്ങള്‍ നിയമുണ്ടാക്കുന ജനാധിപത്യം ഇസ്ലാമിക വ്യവസ്ഥയില്‍ വെറുമൊരു സ്വപ്നം മാത്രം. ലേബല്‍ മാറുന്നു എന്നല്ലതെ വ്യവസ്ഥിതി മാറുന്നില്ല.

  ReplyDelete
 8. >>>>>>ലിബിയ: അവിടത്തെ പ്രക്ഷോപങ്ങൾക്ക് ലോകവ്യാപകമായ ഇസ്ലാമിക ജനതയുടെ പിന്തുണയുണ്ട്. ഇസ്ലാം ഒരിക്കലും ഏകാധിപത്യത്തിന്നും കുടുംബാധിപത്യത്തിന്നും അനുകൂലമല്ല, .
  <<<<<<<


  മുബാറക്കിന്റെ പോരായ്മ, അമേരിക്കയെ പിന്തുണക്കുന്നു എന്നാണ്. ഗദ്ദാഫി ഒരായുഷ്കാലം മുഴുവന്‍ അമേരിക്കയെ എതിര്‍ത്തു. ഇസ്ലാമിക ജിഹാദിന്റെ ഭഗമായി അമേരിക്കക്കാരുടെ ഒരു വിമാനം പോലും തകര്‍ത്തു. വിചിത്രമാണു മുസ്ലിങ്ങളുടെ നിലപാടുകള്‍.


  ഇസ്ലാമിന്റെ ചരിത്രത്തില്‍ ഏകാധിപത്യവും കുടുംബാധിപത്യവും മാത്രമേ ഉണ്ടായിട്ടുള്ളൂ. ചരിത്രം പഠിച്ചവര്‍ക്കോക്കെ അതറിയം. മൊഹമ്മദിനു ശേഷം ഖലീഫമരായ മൂന്നു പേരും അദ്ദേഹത്തിന്റെ ഭാര്യാപിതാക്കന്‍മാരായിരുന്നു. നാലാമത്തെ ഖലീഫ അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും.

  നാലാം ഖലീഫക്കെതിരെ മൊഹമ്മദിന്റെ ഇഷ്ടഭാര്യ അയിശ തന്നെ യുദ്ധം നയിച്ചിട്ടുമുണ്ട്. ഈ ഖലീഫമാരെല്ലാം വധിക്കപ്പെടുകയും ചെയ്തു. മൊഹമ്മദിന്റെ കുടുംബാധിപത്യം കഴിഞ്ഞപ്പോള്‍ പുറമെ നിന്നുള്ളവര്‍ അധികാരം പിടിച്ചടക്കി. പിന്നീട് ഇസ്ലാമിക സാമ്ര്യാജ്യം ഭരിച്ചത് മറ്റു കുടുംബങ്ങളായിരുന്നു. ഇസ്ലാമിക സമ്രാജ്യത്തിന്റെ അവസാനം വരെ ഇത് തുടര്‍ന്നു. മറ്റു പലയിടത്തും ​ഉണ്ടായ ഇസ്ലാമിക സാമ്രാജ്യങ്ങളിലും കുടുംബാധിപത്യമായിരുന്നു. കുടുംബാധിപത്യത്തില്‍ നിന്നും രക്ഷപ്പെട്ട ഇസ്ലാമിക ലോകം മിക്കവാറും മതാധിപത്യത്തിലേക്കാണു മാറിയത്.


  കുടുംബാധിപത്യത്തില്‍ നിന്നും മതാധിപത്യത്തിലേക്കു മാറുന്ന വിപ്ളവമേ ഇസ്ലാമിക ലോകത്തുണ്ടാകൂ. ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന യതാര്‍ത്ഥ ജനധിപത്യത്തിലേക്ക് ഇസ്ലാമിക സമൂഹം ഉയരാനുള്ള സാധ്യത തല്‍ക്കാലം കാണുന്നില്ല. ജനാധിപത്യം നിലവിലുള്ള ഇന്‍ഡ്യയിലെ മുസ്ലിം ലീഗ് എന്ന സംഘടനയില്‍ പോലും കുടുംബാധിപത്യമാണുള്ളത്

  ReplyDelete
 9. "ആരൊക്കെ മത്സരിക്കണമെന്ന് കുറച്ച് മത നേതാക്കള്‍ കൂടിയിരുന്നു തീരുമാനിക്കുന്നു. ഈ സംഘത്തിന്‌ ഇഷ്ടമില്ലാത്തവര്‍ മത്സരിക്കില്ല."


  ഇതിന്റെ ഇന്ത്യൻ പതിപ്പാണ്‌...

  ആരൊക്കെ പാർട്ടി ടിക്കറ്റിൽ മൽസരിക്കണമെന്ന്‌ കുറച്ച്‌ പാർട്ടി നേതാക്കൾ കൂടിയിരുന്ന്‌ തീരുമാനിക്കുന്നു. ഈ സംഘത്തിന്‌ ഇഷ്ടമില്ലത്തവർ പാർട്ടി ടിക്കറ്റിൽ മൽസരിക്കില്ല...

  ഇവിടേയും ജനാധിപത്യം അട്ടിമറിക്കുന്നു...

  ReplyDelete
 10. ചുരുക്കത്തില്‍ ഇസ്ലാമികവിപ്ലവം വിജയിച്ചാല്‍ കുറച്ചു മതപണ്ഡിതന്മാരോ മതനേതാക്കളോ കാര്യങ്ങള്‍ തീരുമാനിക്കും. കമ്മ്യൂണിസ്റ്റ് വിപ്ലവം വന്നാല്‍ കുറച്ച് ഉന്നത നേതാക്കള്‍ എല്ലാം തീരുമാനിക്കും. ഇന്ത്യയിലേത് പോലുള്ള പാര്‍ലമെന്റ് ജനാധിപത്യമാണ് തമ്മില്‍ ഭേദം. പക്ഷെ പറഞ്ഞിട്ടെന്ത്, ഇസ്ലാമിസ്റ്റ് സുഹൃത്തുക്കള്‍ക്കും കമ്മ്യൂനിസ്റ്റ് സഖാക്കള്‍ക്കും ഈ സമ്പ്രദായം ഇഷ്ടമല്ലല്ലൊ. അവരവരുടെ വിപ്ലവം ഇന്ത്യയില്‍ വിജയിപ്പിച്ചെടുക്കാന്‍ പ്രയാസമായത്കൊണ്ട് പൊരുത്തപ്പെട്ടു പോകുന്നു എന്ന് വേണം കാ‍ളിദാസന്റെ കമന്റ് വായിച്ചാല്‍ അനുമാനിക്കാന്‍ ....

  ReplyDelete
 11. അയ്യോ ഞാന്‍ താമസിച്ചു പോയല്ലോ , കാളി കേറി ഗോള്‍ അടിച്ചല്ലോ
  പുലരീ കാളി പറഞ്ഞതൊന്നും താങ്കള്‍ക്ക് കാര്യം അല്ല എന്ന് അറിയാം , കാരണം ബുദ്ധി പണയം വെച്ച് ജീവിക്കുന്ന താങ്കള്‍ക്കൊക്കെ എന്തായാലെന്താ ?

  ReplyDelete
 12. >>>>>ഇതിന്റെ ഇന്ത്യൻ പതിപ്പാണ്‌...

  ആരൊക്കെ പാർട്ടി ടിക്കറ്റിൽ മൽസരിക്കണമെന്ന്‌ കുറച്ച്‌ പാർട്ടി നേതാക്കൾ കൂടിയിരുന്ന്‌ തീരുമാനിക്കുന്നു. ഈ സംഘത്തിന്‌ ഇഷ്ടമില്ലത്തവർ പാർട്ടി ടിക്കറ്റിൽ മൽസരിക്കില്ല...

  ഇവിടേയും ജനാധിപത്യം അട്ടിമറിക്കുന്നു..<<<


  ഇവിടെ കാക്കരയോട് വിയോജിപ്പുണ്ട്.


  പാര്‍ട്ടി ടിക്കറ്റ് പാര്‍ട്ടികള്‍ തീരുമാനിക്കുന്നു. പക്ഷെ എനിക്കും കാക്കരക്കും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇന്‍ഡ്യയില്‍ സ്വാതന്ത്ര്യമുണ്ട്. ഇറാനിലെ രാഷ്ട്രീയത്തില്‍ ആ സ്വാതന്ത്ര്യമില്ല. അവിടെ പാര്‍ട്ടി ടിക്കറ്റ് കിട്ടുന്നതിനേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പോലും മത നേതാക്കളുടെ ഒരു കൌണ്‍സില്ന്റെ അനുവാദം വേണം. അതാണ്, ഇസ്ലാമിക ജനാധിപത്യം.

  ReplyDelete
 13. കാളിദാസൻ പറയുന്നു.
  >>>>>“എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര ജനാധിപത്യം “>>>>

  ഇത് എന്താണന്ന് ഒന്ന് വിശദീകരിച്ചു തന്നാൽ കൊള്ളാം.
  ഈ നിലക്ക് “എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര ജനാധിപത്യം” ഇന്ന് ലോകത്ത് എവിടെയെങ്കിലും നിലവിലുണ്ടോ എന്നും വിശദീകരിച്ചാൽ കൊള്ളാം.

  മറ്റു മറുപടികളിലേക്ക് കടക്കുന്നതിന്നു മുൻപെ ഒരു കാര്യം വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒന്ന് ഇറാൻ അടിസ്ഥാനപരമായി ‘ശീ‍ഈ’ പശ്ചാതലമുള്ള രാജ്യമാണ്. ഇസ്ലാമികലോകത്ത് പ്രവാചകന്റെ മരണത്തിനു ശേഷം പ്രവാചകന്റെ മകളുടെ ഭർത്താവ് അലിയുമായും, മക്കളായ ഹസൻ-ഹുസൻ എന്നിവരുമായും ബന്ധപ്പെട്ഉത്തി പാരമ്പര്യവാദത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു ഘടനയാണ് ശീ‍ഈ പ്രസ്ഥാനം. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സുന്നികളിൽ നിന്ന് അടിസ്ഥാനപ്രമായി തന്നെ ശീ‍ഈ വിശ്വാസം വ്യത്യാസം പുലർത്തുന്നുണ്ട്. ശി ഇ വിശ്വാസത്തിലെ പലതും ഇസ്ലാമിക ആദർശത്തിന്ന് എതിരാണെന്നാണ് പല സുന്നീ പണ്ധിതരുടെയും അഭിപ്രായം.
  എന്നാൽ എന്തുകൊണ്ട് ലോകത്തെമ്പീടുമുള്ള സുന്നീ ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഇറാൻ വിപ്ലവത്തെ അനുകൂലിക്കുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.അമേരിക്കൻ കങ്കാണിയായ ഷാപഹ് ലവിയുടെ നേതൃത്വത്തിലുള്ള ഏകാദിപത്യ ഭരണക്രമത്തിന്നെതിരെ ‘ഇസ്ലാം’ എന്ന ഒറ്റ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ആയത്തുല്ല ഖുമനിയുടെ നേതൃത്വത്തിൽ ഇറാനിൽ വിപ്ലവം നടക്കുന്നത്. “മതം വേറെ, രാഷ്ട്രീയം വേറെ” അല്ലെങ്കിൽ “ദൈവത്തിനുള്ളത ദൈവത്തിന്ന്, സീസർക്കുള്ളത് സീസർക്ക്” എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിസവും, മൂതലാളിതവും ഒരേ സ്വരത്തിൽ ഇസ്ലാമിലെ രാഷ്ട്രീയ വ്യവസ്ഥക്കെതിരെ പ്രചാരണവും, നടപടികളും ശക്തമാക്കിയ പശ്ചാതലത്തിലാണ് ഇറാനിൽ ‘ഇസ്ലാം’ എന്ന അടിസ്ഥാനമുദ്രാവാക്യമുയർത്തിക്കൊണ്ട് ജനങ്ങൾ തെരുവിലിറങ്ങുന്നതും അമേരിക്കൻ പാവയായ ഷാപഹ് ലവിയെ നാടുകടത്തി അധികാരം പിടിച്ചടക്കുന്നതും. വിപ്ലവത്തെ തുടർന്ന് നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറുശതമാനത്തിലധികം ജനങ്ങളുടെ പിന്തുണയോടെയാണ് ഇറാനിൽ ‘ഇസ്ലാം’ അടിസ്ഥാന ഭരണക്രമമാകുന്നത്.

  അന്നു മുതൽ ഇന്ന് വരെയും ഇറാൻ എന്ന രാജ്യത്തെ തകർക്കുവാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമൂഹം ശ്രമിച്ചു വരികയാണ്. ആദ്യകാലത്ത് അമേരിക്കയുടെ ദാസനായിരുന്ന സദ്ദാമിനെ കൊണ്ട് ഇറാനെ തല്ലിപ്പിച്ചു. മാത്രമല്ല് അന്നുമുതൽ ഇന്നുവരെ ഇറനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ഉപരോധം നിലവിലുണ്ട്/. മറ്റു രാജ്യങ്ങൾക്ക് അനുവധിനീയമാകുന്നത് ഇറാൻ ഇസ്ലാമിക റിപ്പപ്ലിക്കുനു മാത്രം അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമൂഹം അനുവധിക്കുന്നില്ല. ലക്ഷക്കണക്കിനു പേരെ അനൂ ബോംബിട്ടു കൊന്ന ചരിത്രമുള്ള അമേരിക്കക്കും ഇന്ത്യക്കും, പാക്കിസ്ഥാനും. ഇസ്രായേലിനും ആണവ ശക്തിസംഭരിക്കാമെംകിൽ എന്തുകൊണ്ട് ഇറാനു മാത്രം അതായിക്കൂടാ? ഇതിന്റെ കാരണമാണ് ഇരാൻ എന്നത് വെറുമൊരു ഇറാനല്ല. മറിച്ച “ഇസ്ലാമിക് റിപ്പപ്ലിക് ഓഫ് ഇറാൻ” ആണെന്ന വസ്തുത. ലോകത്ത് പേരിൽ ‘ഇസ്ലാമിക് രിപ്പപ്ലിക്” എന്നുള്ള അനേകം രാജ്യങ്ങൾ ഉണ്ടെന്നിരിക്കെ ഇറാനെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിനു കാരണം ഇറാനിലെ ഇസ്ലാമിക വ്യവസ്ഥ തന്നെയാണ്.

  ReplyDelete
 14. അതായത് പ്രതികൂലാവസ്ഥയിലും,ശക്തമായ സമ്മർദ്ദങ്ങൾക്കിടയിലും ആർജ്ജവത്തോടെ ഒരു ആദർശത്തിന്നു വേണ്ടി പിടിച്ചു നിൽക്കുവാനുള്ള ഇറാന്റെ ശ്രമം. ഇവിടെയാണ് ഇരാൻ അന്താരാഷ്ട്രെ ഇസ്ലാമിക സമൂഹത്തിന്ന് മാതൃകയാകുന്നതും, അവരുടെ ആവേശമാകുന്നതും. അതെ സമയം ശി ഇസമെന്നത് അടിസ്ഥാനപരമായി പൌരോഹിത്യത്തിന്റെ അച്ചിൽ വാർത്തെടുത്ത ഘടനയാണ്. അതിന്റെതായ ഗുണവും ദോശവും ഇറാനിൽമുണ്ടാകാം. ഒരു വ്യവസ്ഥ സ്വീകരിക്കപ്പെടുന്നതും, നിരാകരിക്കപ്പെടുന്നതും അതു കൈകാര്യം ചെയ്യുന്നയാളുകളുടെ ക്വോളിറ്റി പോലിരിക്കും. ഇസ്ലാമിക ഭരണക്രമമെന്ന പെരിൽ ഇറാൻ ചെയ്യുന്നത് മുഴുവൻ ശരിയാണെന്നോ, മറ്റുള്ളവർ ചെയ്യുന്നത് മുഴുവൻ തെറ്റാണെന്നോ അതുകൊണ്ടു തന്നെ പറയുവാനും സാധിക്കില്ല.

  ReplyDelete
 15. കാളിദാസൻ പറയുന്നു.
  >>>“ആരൊക്കെ മത്സരിക്കണമെന്ന് കുറച്ച് മത നേതാക്കള്‍ കൂടിയിരുന്നു തീരുമാനിക്കുന്നു. ഈ സംഘത്തിന്‌ ഇഷ്ടമില്ലാത്തവര്‍ മത്സരിക്കില്ല. മുബാറക്കും ചെയ്തിരുന്നത് അതു തന്നെ. അദ്ദേഹവും തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ഇഷ്ടക്കാരെ ജയിപ്പിച്ചുമിരുന്നു. നാലു വര്‍ഷം കൂടുമ്പോള്‍ അദ്ദേഹം മാറിയിരുന്നില്ല എന്നതിനപ്പുറം ഇറാനിലും ഈജിപ്റ്റിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ല. നെജാദല്ല മറ്റാരു വന്നാലും ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചേ ഇറാനില്‍ ഭരണമുള്ളു. നെജാദൊക്കെ വെറും ബിംബം പേറുന്ന കഴുതകള്‍. കമ്യൂണിസ്റ്റു ചൈനയില്‍ ആരു പ്രസിഡണ്ടായാലും കമ്യൂണിസ്റ്റു ഭരണഘടന അനുസരിച്ചേ ഭരിക്കപ്പെടൂ. അതുപോലെ ഇറാനില്‍ ആരു പ്രസിഡണ്ടായാലും ഇസ്ലാമിക ഭരണഘടന അനുസരിച്ചേ ഭരിക്കൂ.“<<<<

  ആദർശത്തിലധിഷ്ടിതമായ ഒരു വ്യവസ്ഥ എന്നു പറയുന്നത് ഒരു ഘടനയാണ്. ആ ഘടനയെ അംഗീകരിക്കാത്തവർ അത്തരം സംവിധാനങ്ങളുടെ തലപ്പത്ത് വരാതിരിക്കുവാനുള്ള സ്ക്രീനിഗ് അതുമായി ബന്ധപ്പെട്ടവർ നടത്തുന്നതിൽ എന്താണ് തെറ്റ്? മോഡിയുടെ ഇഷ്ടപുത്രൻ അബ്ദുല്ല കുട്ടിയും, മാർപ്പാപ്പയുടെ പൌത്രൻ മനോജ് ജോസഫുമാരും സിപീമ്മിനു തലവേദനയാകുന്ന ഇക്കാലത്ത് ഒരു വ്യവസ്ഥിതിക്കെതിരെ നിലകൊള്ളുന്നവരെ അത്തരം നിയമത്തിന്ന് കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിയന്ത്രിക്കുക എന്നു പറയുന്നത് ശരിയല്ലാതകുന്നതെങ്ങിനെ? മറ്റൊരു വശമുള്ളത് ഇന്ന് അമേരിക്കയും, പാശ്ചാത്യമാധ്യമങ്ങളും, മനോരമയുമൊക്കെ ഇറാനിലെ പരിഷ്കരണവാദികളായി അവതരിപ്പിക്കുന്ന ഖതാമി അടക്കമുള്ള പ്രതിപക്ഷ നേതാക്കളൊക്കെ തന്നെ ഈ സ്ക്രീനിങ് കഴിഞ്ഞിട്ടൂ തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ഖതാമി എട്ടു വർഷത്തോളം പ്രസിഡന്റ് ആയി അധികാരത്തിൽ തുടർന്നതും. കുറച്ചു മതനേതാക്കൾ കൂടിയിരുന്ന് തിരുമാനിച്ചിരുന്നെങ്കിൽ ഇവർക്കൊന്നും മത്സരിക്കാൻ അർഹത ഉണ്ടാകുമായിരുന്നില്ല. ഇന്ത്യയിൽ ഒരു ഭരണക്രമമുണ്ട്. ഈ ഭരണക്രമം അംഗീകരിക്കാത്തവർ എങ്ങിനെ ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കും? ഓരോ സ്ഥാനാർഥികളുടെയും പശ്ചാതലം നമ്മുടേതായ രൂപത്തിൽ പരിശീധിച്ചതിനു ശേഷം തന്നെയല്ലേ സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടുന്നത്.

  ബഹുമത സമൂഹമായ ഇന്ത്യയിൽ അതിനെതായ നിയമങ്ങൾ പാലിക്കുമ്പോൾ തൊണ്ണൂറ്റിയൊൻപത് ശതമാനത്തിലധികം മുസ്ലിം കൾ അധിവസിക്കുന്ന ഇറാനിൽ അവരുടേതായ വ്യവസ്ഥക്ക് കീഴിൽ നിയമങ്ങളും, നിയന്ത്രണങ്ങളും രൂപപ്പെടുന്നു എന്നു മാത്രം. ഇസ്ലാമിക ഭരണക്രമം നിലവിലുള്ള ഇറാനിൽ അമേരിക്കൻ ഭരണക്രമം അനുസരിച്ച് ഭരിക്കണമെന്നാകും കാളിദാസന്റെ ആഗ്രഹം.ഭാവിയിൽ ഇറാൻ ജനത ഇസ്ലാമിക ശരീ അത്ത് വേണ്ട എന്നു പറയുവോളം അന്നാട്ടിലെ ജനങ്ങൾ സ്വയം തെരഞ്ഞെടുത്ത വ്യവസ്ഥിതിക്കെതിരെ കാളിദാസൻ എന്തിനു സ്വയം വിഷമിക്കണം? കാളിദാസന്റെ വിഷമവും, പ്രതിഷേധവും ഇറാൻ ജനതയുടെ വിഷമസ്ഥിതിയിൽ കരളലിഞ്ഞോ അതോ അവർ തെരഞ്ഞെടുത്തത് ഇസ്ല്ലം ആയിപ്പോയി എന്ന വൈരാഗ്യമോ?

  ReplyDelete
 16. കളിദാസന്റെ വാക്കുകൾ
  >>“നെജാദല്ല മറ്റാരു വന്നാലും ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചേ ഇറാനില്‍ ഭരണമുള്ളു. നെജാദൊക്കെ വെറും ബിംബം പേറുന്ന കഴുതകള്.“<<<

  ഇതിനൊന്നും ഞാൻ മറുപടി പറയുന്നില്ല. മറുപടി അർഹിക്കുന്നുമില്ല. ഇസ്ലാമിനെതിരെ കാളിദാസന്റെ മനസ്സിൽ അടിയുറച്ച ചില തികട്ടൽ മാത്രമാണത്. ഇറാനിലും, ചൈനയിലും ഒരു വ്യവസ്ഥിതി ഉണ്ടെങ്കിൽ അവരത് പരസ്യമായി തുറന്നു പറയുകയും ചെയ്യുന്നുണ്ട്, മതാധിഷ്ഠിതം, അല്ലെങ്കിൽ മതവിരുദ്ധം എന്നു തന്നെ. മതേതരത്വം എന്ന് ഭരൺഘടനയിൽ പേരിട്ട് പ്രവർത്തനതലത്തിൽ ഒരു മതത്തെ പ്രീണിപ്പിക്കുന്ന നയം അല്ലെന്ന് വ്യക്തം.

  ഈജിപ്തിലെ ജനത ഹുസ്നി മുബാറക്കിനെ താഴെയിറക്കി. ഇനി അവർ അവരുടെ വ്യവസ്ഥ എന്താണെന്ന് അവർ തന്നെ തിരുമാനികട്ടെ. ഭൂരിപക്ഷം ജനത ഇസ്ലാമിക ശരീഅത്ത് വേണമെന്ന് പറഞ്ഞാൽ ഇസ്ലാമിക നിയമവ്യവസ്ഥ നിലവിൽ വരട്ടെ. അതല്ല മറ്റു ക്രമങ്ങളാണു അവർ ഇഷ്ടപ്പെടുന്നതെങ്കിൽ അതവർ സ്വീകരിക്കട്ടെ. അതൊക്കെ ഈജിപ്ഷ്യൻ ജനതയുടെ മാത്രം ഇഷ്ടമാകേണ്ടതാണ്. ഒരു ജനതയും സ്വയം ഇഷ്ടപ്പെടാതെ ഇസ്ലാമിക ക്രമം നിലവിൽ വരുത്തരുതെന്ന് തന്നെയാണ് ലോകത്തെമ്പാടുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നിലപാട്. അതല്ലാതെ നാളിതുവരെ നടന്നതു പോലെ ഇസ്രായെലിന്റെയോ, അമേരിക്കയുടെയൊ ഇഷ്ടം മാത്രമാകരുത്.ഇസ്ലം മതനിഷേധികൾ ഇത്രയും കാലം അടക്കി ഭരിച്ചിട്ടും തുർക്കിയിൽ ബാക്കിയായത് ഇസ്ലാം മാത്രമാണ്. അതെല്ലാം ജനങ്ങൾ എങ്ങിനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവുകളാണ്.

  ReplyDelete
 17. കളിദാസന്റെ വാക്കുകൾ
  >>>മുബാറക്കിന്റെ പോരായ്മ, അമേരിക്കയെ പിന്തുണക്കുന്നു എന്നാണ്. ഗദ്ദാഫി ഒരായുഷ്കാലം മുഴുവന് അമേരിക്കയെ എതിര്‍ത്തു. ഇസ്ലാമിക ജിഹാദിന്റെ ഭഗമായി അമേരിക്കക്കാരുടെ ഒരു വിമാനം പോലും തകര്‍ത്തു. വിചിത്രമാണു മുസ്ലിങ്ങളുടെ നിലപാടുകള്<<<

  “നന്മയിൽ സഹകരിക്കുക, തിന്മയിൽ നിസ്സഹകരിക്കുക“ എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നിലപാട്. ലക്ഷങ്ങളെക് കൊന്നൊടുക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ഖദ്ദാഫി ഭരണകൂടം ശബ്ദമുയർത്തിയിരുന്നു. പലപ്പോഴും ഏറ്റുമുട്ടലിന്റെ പാഥ സ്വീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ സാമ്രാജ്യത്വ വിരുദ്ധ മുന്നണിയിൽ ഉള്ള മതവിരുദ്ധനായ വെനീസുലൻ പ്രസിദന്റ് ഷാവേസിനു ഇന്നു ലഭിക്കുന്ന പിന്തുണ പോലെ ലോക ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഖദ്ദഫിയുടെ അമേരിക്കൻ വിരുദ്ധ പോരാട്ടങ്ങൾക്കും പിന്തുണ നൽകിയിരുന്നു.

  എന്നാൽ അമേരിക്കയെ എതിർത്തിരുന്നു എന്ന ഒറ്റകാരണം കൊണ്ട് മാത്രം ഗദ്ദാഫി എന്നും ജനപ്രിയനാകുന്നില്ല. ഖദ്ദാഫി അടിസ്ഥാനപരമായി ലിബിയയുടെ പ്രസിഡന്റാണ്. ആ നാട്ടിലെ ജനങ്ങളുടെ ക്ഷേമമാണ് ഖദ്ദാഫി ലക്ഷ്യമാക്കേണ്ടത്. അത്തരം ലക്ഷ്യങ്ങളൊക്കെ മറന്നു കൊണ്ട് മറ്റ അജണ്ടകൾക്ക് പിന്നാലെ പോയാൽ ജനങ്ങൾ തെരവുലിറങ്ങിയാലല്ലേ അത്ഭുതപ്പെടാനുള്ളൂ..

  മാത്രമല്ല ഒരു കാലത്ത്. ഖദ്ദാഫി ഒരമേരിക്കൻ വിരുദ്ധൻ ആയിരുന്നു. എന്നലതേ സമയത്ത് ഖദ്ദാഫി ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അടിച്ചമർത്തിയിരുന്നു. തന്റെ അധികാര കസേരക്ക് ഭീഷണിയാകുമെന്ന് കണ്ട എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങള്യും, പണ്ഡിതരെയും ഖദ്ദാഫി ഉന്മൂലനം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അനുകൂല സാഹചര്യത്തിൽ തദ്ദേശിയ ജനത ജനവിരുദ്ധ ഭരണം നടത്തുന്ന ഏകാദിപതിക്കെതിരെ തെരുവിലിറങ്ങിയതിലും, സമരങ്ങൾക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങൾ നൽകുന്നതിലും എന്താണ് തെറ്റ്? ഒരമേരിക്കൻ വിമാനം വെടിവെച്ചിട്ടു എന്നു പറഞ്ഞ് ഒരക്രമിയ്യുടെ സർവ നടപടികളെയും ന്യായീകരിക്കേണ്ട ഗതികേട് ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കില്ല എന്ന് തന്നെയാണ ഇവിടെ പരയുവാനുള്ളത്. മുബാറക് കാളിദാസന്റെ ഇഷ്ടക്കാരനാകുന്നത് മുബാറക് ഇസ്ലാം വിരുദ്ധൻ എന്ന നിലക്ക് മാത്രമാണ്. എന്നാൽ അമ്മേരിക്കാൻ വിരുദ്ധത എന്നത് മാത്രം ഖദാഫിയുടെ തിന്മകൾക്കുള്ള ന്യായീകരണമായി ഇസ്ലാമിക പ്രസ്ഥാനങ്ങൾ കരുതുന്നില്ല

  ReplyDelete
 18. >>>ഇസ്ലാമിന്റെ ചരിത്രത്തില് ഏകാധിപത്യവും കുടുംബാധിപത്യവും മാത്രമേ ഉണ്ടായിട്ടുള്ളൂ. ചരിത്രം പഠിച്ചവര്‍ക്കോക്കെ അതറിയം. മൊഹമ്മദിനു ശേഷം ഖലീഫമരായ മൂന്നു പേരും അദ്ദേഹത്തിന്റെ ഭാര്യാപിതാക്കന്‍മാരായിരുന്നു. നാലാമത്തെ ഖലീഫ അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും<<<

  ബന്ധുത്വമെന്നത് അംഗീകരിക്കപ്പെടാതിരിക്കുവാനുള്ള ഒരു കാരണമല്ല. മറിച്ച് ബന്ധുത്വം അധികാര ലബ്ദിക്കുള്ള അർഹതയായി വരുമ്പോഴാണ് സ്വജനപക്ഷപാതമായി മാറുന്നത്. ഇസ്ലാമിക ഖിലാഫത്തിന്നു ശേഷം അതായത് മുആവിയ ക്കു ശേഷം ഇത്തരം സ്വജന പക്ഷപാദിത്വത്തിന്നാണ് മുൻ തൂക്കമുണ്ടായത്. പ്രവാചകൻ മുഹമ്മദിന്റെ ഏറ്റവും അടുത്ത അനുയായികളായിരുന്നു അബൂബക്കറും, ഉമറും, ഉസ്മാനും, അലിയുമൊക്കെ. അബൂബക്കർ മുഹമ്മദിന്റെ ഏറ്റവും അടുത്ത വ്യക്തിയായിരുന്നു. ഉമറാകാട്ടെ മുഹമ്മ്ദിന്റെ കൊലചെയ്യുവാൻ നടന്നിരുന്ന ശത്രുവും. വ്യത്യ്സഥ സാഹചര്യങ്ങളിലാണു ഇവരെല്ലാം ഇസ്ലാമിലെക്ക് കടന്നു വരുന്നത്. ഇസ്ലാമിലേക്ക് വന്നതിനു ശേഷം ഉന്നതമായ മൂല്യങ്ങളാണ് ഇവർ കാത്തുസൂക്ഷിച്ചിരുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യ്സഥമായി അബൂബക്കറും, ഉമറും നേതൃഗുണമുള്ളവരുമായിരുന്നു. പിൽ കാലത്ത് ഇവരുടെ പെൺ മക്കളെ പ്രവാചകനു വിവാഹം ചെയ്തു കൊടുത്തു എന്ന ഒറ്റ കാരണം ഇവരുടെ നേതൃത്വശേഷിയെ ഇല്ലാതാക്കുന്നില്ല. അതുപോലെ പ്രവാചകനിഷ്ടപ്പെട്ട ഒരു യുവാവിനാണു പ്രവാചകൻ സ്വന്തം മകൾ ഫാതിമയെ വിവാഹം ചെയ്തു കൊടുത്തത്. ആ ഇഷ്ടമെന്ന് പറയുന്നത് പത്തക്ക ശമ്പളത്തിന്റെ കനമോ,തറവാട് മഹിമയോ, കൊട്ടാര ഭവനമോ അല്ല, മറിച്ച് അടിയുറച്ച ഇസ്ലാമിക വിശ്വാസവും ധീരതയുമായിരുന്നു. ഇവരല്ലെങ്കിൽ പിന്നെയാരാണ് നേതൃത്വത്തിൽ വരേണ്ടത്?

  ReplyDelete
 19. >>>നാലാം ഖലീഫക്കെതിരെ മൊഹമ്മദിന്റെ ഇഷ്ടഭാര്യ അയിശ തന്നെ യുദ്ധം നയിച്ചിട്ടുമുണ്ട്<<<

  അയിഷയല്ല പ്രവാചക്ന്റെ ഇഷ്ട പത്നി. വിധവയായിരുന്ന പിന്നീട് പ്രവാചകന്റെ പത്നിയായ ഖദീജയാണ്

  ReplyDelete
 20. >>>പിന്നീട് ഇസ്ലാമിക സാമ്ര്യാജ്യം ഭരിച്ചത് മറ്റു കുടുംബങ്ങളായിരുന്നു. ഇസ്ലാമിക സമ്രാജ്യത്തിന്റെ അവസാനം വരെ ഇത് തുടര്‍ന്നു. മറ്റു പലയിടത്തും ഉണ്ടായ ഇസ്ലാമിക സാമ്രാജ്യങ്ങളിലും കുടുംബാധിപത്യമായിരുന്നു. കുടുംബാധിപത്യത്തില് നിന്നും രക്ഷപ്പെട്ട ഇസ്ലാമിക ലോകം മിക്കവാറും മതാധിപത്യത്തിലേക്കാണു മാറിയത്<<<

  ഇതിന്റെ അവസാന വരികൊണ്ട് കാളിദാസൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഞാൻ മുപേ സൂചിപ്പിച്ചതു പോലെ മുആവിയക്ക് ശേഷം ഇസ്ലാമിക ഖിലാഫത്തല്ല പിന്നീട് ഇസ്ലാമിക ലോകത്ത് ആധിപത്യം സ്ഥാപിച്ചത്, മറിച്ച് ‘മുലുകിയത്ത്’ അഥവാ ഏകാദിപത്യം അല്ലെങ്കിൽ രാജാധിപത്യമായിരുന്നു. ഇതു ലോകത്ത് ഇസ്ലാമിക സമൂഹങ്ങൾ മുഴുവൻ അംഗീകരിച്ച ഒരു വിഷയം തന്നെയാണ്. മുആവിയക്കു ശേഷം ഒരിടവേളയിൽ അധികാരത്തിൽ വന്ന ‘ഉമർ ബിൻ അബ്ദുൾ അസീസിന്റെ’ ഭരണകാലം ഒഴിച്ചു നിറുത്തിയാൽ മറ്റു ഭരണക്രമങ്ങളെ ഖിലാഫത്തിന്റെ കണക്കിൽ ആരും പെടുത്താറില്ല. അതിനു കാരണം ഇസ്ലാമിൽ കുടുംബാധിപത്യം ഇല്ല എന്നതു തന്നെ. അവരൊക്കെ അറിയപ്പെടുന്നത് ഖലീഫമാരായല്ല മറിച്ച സുൽത്താന്മാരോ, ചക്രവർത്തിമാരോ, രാജാക്കന്മാരോ ആയിട്ടാണ്.

  ഓരോ വ്യവസ്ഥ്യിതിയും അതു കൈകാര്യം ചെയ്യുന്ന ആളുകളുടെ മിടുക്കു പോലിരിക്കും. ഇസ്ലാമിക ഖിലാഫത്തിൽ മുആവിയ സ്വന്തം മകനായിരുന്ന യസീദിനെ വാഴിക്കുന്നതോടെയാണ് ഖിലാഫത്ത് വഴിമാറി രാജാധിപത്യം നിലവിൽ വരുന്നത്. അതൊരു വ്യവസ്ഥിതിയുടെ തകരാറല്ല, മറിച്ച അതു കൈകാര്യം ചെയ്യുന്നവരുടെ തകരാറാണ്.

  ReplyDelete
 21. >>>ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന യതാര്‍ത്ഥ ജനധിപത്യത്തിലേക്ക് ഇസ്ലാമിക സമൂഹം ഉയരാനുള്ള സാധ്യത തല്‍ക്കാലം കാണുന്നില്ല. ജനാധിപത്യം നിലവിലുള്ള ഇന്‍ഡ്യയിലെ മുസ്ലിം ലീഗ് എന്ന സംഘടനയില് പോലും കുടുംബാധിപത്യമാണുള്ളത്<<<<

  ജനങ്ങൾക്ക് അധികാരം നൽകുന്ന യഥാർത്ഥ ജനാധിപത്യം. അഞ്ചുവർഷം കൂടുമ്പോൾ വോട്ടു ചെയ്യുന്നു എന്ന ഒറ്റ കാരണമാണോ ജനങ്ങളുടെ അധികാരമായി കാളിദാസൻ ഉദ്ദേശിക്കുന്നത്? ഇവിടെ ഇന്ത്യയിൽ തന്നെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനതയുടെ താല്പര്യങ്ങള്ള്ക്കനുസരിച്ചാണോ ജനാധിപത്യം സഞ്ചരിക്കുന്നത് അതോ ടാറ്റയുടെയും ബിർളയുടെയും താല്പർങ്ങൾക്കനുസരിച്ചോ? ഇന്തയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുന്നത് ജനഹിതമനുസരിച്ചോ അതോ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയോ? ഇവിടെ എവിടെയാണ് ജനങ്ങളുടെ അധികാരം?
  പിന്നെ മുസ്ലിം ലീഗ്. കേരളത്തിലെ മലബാറിൽ മാത്രം സ്വാധീനമുള്ള ലീഗിനെ മാത്രമേ കാളിദാസൻ ഇന്ത്യയിൽ മുസ്ലിം സംഘടനയായി കണ്ടുള്ളൂ??? ലീഗല്ലാത്ത ചില ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇന്ത്യാരാജ്യത്ത് നിലവിലുണ്ടെന്നാണ എന്റ്റ് വിശ്വാസം. അവരാരും തന്നെ കുടുംബാധിപത്യത്തെ അനുകൂലിക്കുന്നവരല്ല. എന്നു മാത്രമല്ല ലിഗീലെ കുടുംബാധിപത്യത്തിന്നെതിരെ ശക്തമായ നിലപാടുള്ളവരുമാണ്. രണ്ടോ നാലോ വർഷം കൂടുപോൾ ആഭ്യന്തരമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നവരുമാണ്. പക്ഷെ എന്തു ചെയ്യാം കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ലിഗാണ് കാളിദാസനടക്കമുള്ള പലരുടെയും ഇഷ്ടക്കാരൻ.

  ReplyDelete
 22. കെ.പി.സുകുമാരന് അഞ്ചരക്കണ്ടി said...
  ചുരുക്കത്തില് ഇസ്ലാമികവിപ്ലവം വിജയിച്ചാല് കുറച്ചു മതപണ്ഡിതന്മാരോ മതനേതാക്കളോ കാര്യങ്ങള് തീരുമാനിക്കും. കമ്മ്യൂണിസ്റ്റ് വിപ്ലവം വന്നാല് കുറച്ച് ഉന്നത നേതാക്കള് എല്ലാം തീരുമാനിക്കും. ഇന്ത്യയിലേത് പോലുള്ള പാര്‍ലമെന്റ് ജനാധിപത്യമാണ് തമ്മില് ഭേദം. പക്ഷെ പറഞ്ഞിട്ടെന്ത്, ഇസ്ലാമിസ്റ്റ് സുഹൃത്തുക്കള്‍ക്കും കമ്മ്യൂനിസ്റ്റ് സഖാക്കള്‍ക്കും ഈ സമ്പ്രദായം ഇഷ്ടമല്ലല്ലൊ. അവരവരുടെ വിപ്ലവം ഇന്ത്യയില് വിജയിപ്പിച്ചെടുക്കാന് പ്രയാസമായത്കൊണ്ട് പൊരുത്തപ്പെട്ടു പോകുന്നു എന്ന് വേണം കാ‍ളിദാസന്റെ കമന്റ് വായിച്ചാല് അനുമാനിക്കാന്<<<

  ശ്രീ സുകുമാരൻ അഞ്ചരക്കണ്ടി ഉമ്മൻ ചാണ്ടിയിൽ നിന്ന് മാർസ്കിസത്തെ പഠിക്കാൻ ശ്രമിക്കരുത്. അതു പോലെ അച്ചുദാനന്ദനിൽ നിന്നു മുതലാളിതവും പടിക്കുവാൻ ശ്രമിക്കരുത്. കാളിദാസനിൽ നിന്ന് ഇസ്ലാമിനെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കുവാൻ ശ്രമിക്കരുതു. ധാരാളം വായിക്കുന്നതല്ലേ ശ്രീ സുകുമാരൻ അഞ്ചരക്കണ്ടി. ഇസ്ല്ലം എന്താണെന്നും ഇസ്ലാമിക ശരീഅത്ത് എന്താനെന്നും, ഇസ്ലാമിക ഖിലാഫത്ത് എന്താണെന്നും വിവരിക്കുന്ന വിവിധ ഗ്രന്ഥങ്ങൾ ഇസ്ലാമിക പ്രസ്ഥാനങ്ങളുടേതായി നിലവിൽ ഉണ്ട്. അതല്ലെങ്കിൽ ഒന്ന് ഗുഗിളിൽ തന്നെ സെർച്ച് ചെയ്താൽ വിശദമായ വിവരങ്ങൾ ലഭിക്കും. അതു വായിക്കുക. പിന്നീട് വിമർശകരായ കാളിദാസനും, ജബ്ബാറ് മാഷും പറയുന്നതും കേൾക്കുക. എന്നിട്ടൊരു നിലപാട് സ്വീകരിക്കുക. അതല്ലാതെ കാളിദാസനിലൂടെ ഇസ്ലാമിനെ കണ്ടെത്തുവാൻ ശ്രമിക്കുന്നത് മൌഡ്യമാണ്.

  പിന്നെ ശ്രീ സുകുമാരൻ അഞ്ചരകണ്ടി പറഞ്ഞ വിഷയത്തിലേക്ക് വന്നാൽ ലോകത്ത് എവിടെയാണ് ജനങ്ങൾ തിരുമാനങ്ങൾ എടുക്കുന്നത്? അമേരിക്കയിലാണോ, ഇന്ത്യയിലാണോ? വൊട്ട് ചെയ്യുന്നതിനപ്പുറം എന്ത് അധികാരമാണു ഇന്നാടുകളിൽ തീരുമാനങ്ങളിൽ ജനങ്ങൾക്കുള്ളത്? ഇന്ത്യൻ പാർലമെന്റിൽ വരെ അണവകരാറ് അടക്കമുള്ള നയപരമായ് വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ല. ഇന്ത്യൻ സാമ്പത്തിക നയങ്ങൾ പാർലമെന്റോ, ജനങ്ങൾ അല്ല തീരുമാനിക്കുന്നത്. മറിച്ച കുത്തക വ്യവസായികളും, ചില ഉദ്യോഗസ്ഥരുമാണ്. ഇവിടെ എവിടെയാണ് ജനാധിപത്യം?
  അമേരിക്കയിലെയും, ബ്രീട്ടണിലെയും ജനങ്ങൾ അടിസ്ഥാനപരമായി ഇറാഖ് യുദ്ധങ്ങൾക്കെതിരായിരുന്നു, എന്നിട്ടെന്ത് സംഭവിച്ചു? ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് യുദ്ധം നടക്കാതെ പോയോ?? ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ‘ഗ്വോണ്ടനാമോ തടവറ’ അടച്ചു പൂട്ടുമെന്ന്. ഒബാമ അധികാ‍ാത്തിലേറി ഇത്രയും നാളായി. തടവറ അടച്ചു പൂട്ടിയോ?? ഇവിടെ എവിടെയാണ് ജനാഭിലാഷം?

  ReplyDelete
 23. ഇന്ത്യൻ ജനാധിപത്യം എങ്ങനെ അട്ടിമറിക്കുന്നു എന്നത്‌ മാത്രമാണ്‌ ഇറാനിലെ അവസ്ഥയുമായി ചൂണ്ടിക്കാണിച്ചത്‌...

  ReplyDelete
 24. Let the people Egypt dicide their rule.

  But

  If they opt for Democracy now, and after 5 years they think Islamic rule is good they can elect an Islamic party and can change to Islamic rule - DEMOCRACY ALLOWS THAT FREEDOM.

  If they opt for Islamic rule now and after 5 years they think Democracy is better, electing a democratic party and changing to Democracy will not be so easy. ISLAMIC RULE AS SEEN IN THIS WORLD WILL NOT ALLOW THAT FREEDOM.

  CAN ISLAMIC RULE IN YOUR OPINION ALLOWS THAT FREEDOM???

  ReplyDelete
 25. >>>>ഇത് എന്താണന്ന് ഒന്ന് വിശദീകരിച്ചു തന്നാൽ കൊള്ളാം.
  ഈ നിലക്ക് “എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര ജനാധിപത്യം” ഇന്ന് ലോകത്ത് എവിടെയെങ്കിലും നിലവിലുണ്ടോ എന്നും വിശദീകരിച്ചാൽ കൊള്ളാം.<<<<


  ഇന്‍ഡ്യയിലുണ്ട് ആ സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള മത വിശ്വാസം പിന്തുടര്‍ന്ന്,ഇഷ്ടമുള്ള ഇണയെ വിവാഹം കഴിച്ച്, ഇഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ച്, ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത്, ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുത്ത്, ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യക്കാര്‍ക്കുണ്ട്.

  ഇതൊക്കെ ചെയ്യുന്നതില്‍ നിന്നും ഇന്‍ഡ്യയിലെ ഒരു പൌരനെയും ആരും തടയുന്നില്ല. എല്ലാവര്‍ക്കും ഒരു പോലെ ഈ സ്വാതന്ത്ര്യം ഉപയോഗിക്കാം

  ReplyDelete
 26. >>>>ശി ഇ വിശ്വാസത്തിലെ പലതും ഇസ്ലാമിക ആദർശത്തിന്ന് എതിരാണെന്നാണ് പല സുന്നീ പണ്ധിതരുടെയും അഭിപ്രായം..<<<<

  സുന്നി പണ്ഡിതരുടെ അഭിപ്രായമവിടെ നില്‍ക്കട്ടേ. എന്താണു താങ്കളുടെ അഭിപ്രായം? ഇസ്ലാമിന്റെ ഏത് ആദര്‍ശത്തിനാണവര്‍ എതിര്?

  ReplyDelete
 27. >>>> ലോകത്ത് പേരിൽ ‘ഇസ്ലാമിക് രിപ്പപ്ലിക്” എന്നുള്ള അനേകം രാജ്യങ്ങൾ ഉണ്ടെന്നിരിക്കെ ഇറാനെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിനു കാരണം ഇറാനിലെ ഇസ്ലാമിക വ്യവസ്ഥ തന്നെയാണ്.<<<<

  Death to America എന്നോരോ ശ്വാസത്തിലും ഇറാനിലെ നേതാക്കള്‍ എന്ന കോമാളികള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നാല്‍ സുബോധമുള്ള ഏത് അമേരിക്കക്കാരനും അവരെ target ചെയ്യും. ചിന്താശേഷിയുള്ള സമൂഹം അങ്ങനെയാണു പ്രതികരിക്കുക. ഇവരുടേ കയ്യില്‍ അണ്വായുധം ഉണ്ടാകുന്നത് സംശയത്തോടെയേ അവര്‍ കാണൂ. പാകിസ്ഥാനും, ഇന്‍ഡ്യയും, ഇസ്രായേലും Death to America എന്ന് ചൊല്ലിക്കൊണ്ടിരുന്നാല്‍ അവരെയും അമേരിക്ക target ചെയ്യും.

  ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയില്‍ ചെന്ന് അവരുടെ വിമാനം പിടിച്ചെടുത്ത് ഇസ്ലാമിക ദൈവത്തിന്റെ പേരില്‍ അവരെ ആക്രമിച്ചാല്‍ ഇസ്ലാമിക വ്യവസ്ഥക്കെതിരെ അവര്‍ പ്രതികരിക്കും. സമാധാനത്തോടെ സ്വന്തം രാജ്യത്തിരുന്നാല്‍ ഇത് സംഭവിക്കില്ല. ഇതേ ഇസ്ലാമിക വ്യവസ്ഥയുള്ള സൌദി അറേബ്യയെ അമേരിക്ക target ചെയ്യുന്നില്ല. ഇറാനിലേക്കാള്‍ പതിന്‍മടങ്ങ് യാഥാസ്ഥിതികമാണവിടത്തെ ഇസ്ലാമിക വ്യവവസ്ഥ.

  ReplyDelete
 28. >>>> മോഡിയുടെ ഇഷ്ടപുത്രൻ അബ്ദുല്ല കുട്ടിയും, മാർപ്പാപ്പയുടെ പൌത്രൻ മനോജ് ജോസഫുമാരും സിപീമ്മിനു തലവേദനയാകുന്ന ഇക്കാലത്ത് ഒരു വ്യവസ്ഥിതിക്കെതിരെ നിലകൊള്ളുന്നവരെ അത്തരം നിയമത്തിന്ന് കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിയന്ത്രിക്കുക എന്നു പറയുന്നത് ശരിയല്ലാതകുന്നതെങ്ങിനെ? .<<<<

  മോഡിയുടെ ഇഷ്ടപുത്രനായാലും മാര്‍പ്പാപ്പയുടെ പൌത്രനായാലും ഇന്‍ഡ്യന്‍ പൌരനാണെങ്കില്‍ ഇന്‍ഡ്യയിലെ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു വിലക്കുമില്ല. ആരും നിയന്ത്രിക്കുന്നുമില്ല. അബ്ദുള്ളക്കിട്ടിയായാലും, മനോജായാലും, പുലരിയായാലും, കാളിദാസനായാലും, കെട്ടി വയ്ക്കാനുള്ള കാശുണ്ടെങ്കില്‍ ഇന്‍ഡ്യയില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇറാനില്‍ അത് നടക്കില്ല. അതേ ഞാന്‍ പറഞ്ഞുള്ളു.

  ReplyDelete
 29. >>>> ഈജിപ്തിലെ ജനത ഹുസ്നി മുബാറക്കിനെ താഴെയിറക്കി. ഇനി അവർ അവരുടെ വ്യവസ്ഥ എന്താണെന്ന് അവർ തന്നെ തിരുമാനികട്ടെ. ഭൂരിപക്ഷം ജനത ഇസ്ലാമിക ശരീഅത്ത് വേണമെന്ന് പറഞ്ഞാൽ ഇസ്ലാമിക നിയമവ്യവസ്ഥ നിലവിൽ വരട്ടെ. .<<<<

  വരട്ടെ. വരണ്ട എന്നു ഞാന്‍ പറഞ്ഞില്ല.

  ഇന്‍ഡ്യയിലേപ്പോലെയോ പാശ്ചാത്യ രാജ്യങ്ങളിലേപ്പോലെയോ ഒരു മതേതര സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥ വരാനുള്ള സാധ്യത ഇല്ലെന്നേ ഞാന്‍ പറഞ്ഞുള്ളു. ഇറാനിലേപ്പോലെയോ അഫ്ഘാനിസ്താനിലേപ്പോലെയോ അമേരിക്കന്‍ വെറുപ്പ് മുഖ മുദ്രയാക്കിയ ഒന്നാണു വരുന്നതെങ്കില്‍ അമേരിക്ക അവരെ target ചെയ്യും. എന്താണു വേണ്ടതെന്ന് അവിടത്തെ ജനങ്ങള്‍ തീരുമാനിക്കട്ടേ.

  ഇജ്ജിപ്തുകാര്‍ Death to America എന്ന് ആക്രോശിച്ചാല്‍ അമേരിക്കക്കാരും Death to Egypt എന്ന് തിരിച്ച് ആക്രോശിക്കും. അതിനും പരാതി പറഞ്ഞിട്ടു കാര്യമില്ല.

  ReplyDelete
 30. >>>>ഒരമേരിക്കൻ വിമാനം വെടിവെച്ചിട്ടു എന്നു പറഞ്ഞ് ഒരക്രമിയ്യുടെ സർവ നടപടികളെയും ന്യായീകരിക്കേണ്ട ഗതികേട് ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കില്ല എന്ന് തന്നെയാണ ഇവിടെ പരയുവാനുള്ളത്. .<<<<

  ഇതിപ്പോഴുണ്ടായ മലക്കം മറിച്ചില്‍. അമേരിക്കയെ എതിര്‍ത്തു നിന്ന കാലം മുഴുവന്‍ ഗദ്ദാഫി ഇസ്ലാമിക ലോകത്തിനെ വീര നായകനായിരുന്നു. കേരളത്തില്‍ പോലും ഗദ്ദാഫിയെ പ്രകീര്‍ത്തിച്ച് ഇസ്ലാമിസ്റ്റുകള്‍ ലേഖങ്ങളെഴുതിയിട്ടുണ്ട്. പലയിടത്തും ഗദ്ദാഫിക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ചുവരെഴുത്തുകളും ഉണ്ടായി. അമേരിക്കയുടെ ദാസന്‍ എന്ന് താങ്കള്‍ വിശേഷിപ്പിച്ച സദ്ദാം അമേരിക്കക്കെതിരെ നിലപാടെടുത്തപ്പോളും കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു നടന്നിട്ടുണ്ട്.അമേരിക്കയോടുള്ള നിലപാടാണ്, ഇസ്ലാമിറ്റുകളുടെ ഈ വിഷയത്തിലുള്ള അളവുകോല്‍. ലിബിയയിലായാലും, ഇറാക്കിലായാലും, ഇറാനിലായാലും, അഫ്ഘാനിസ്താനിലായാലും.

  അമേരിക്കന്‍ വിമാനം ബോംബ് വച്ച് തകര്‍ത്തപ്പോള്‍ കേരളത്തില്‍ പോലും ഇസ്ലമിസ്റ്റുകള്‍ ഗദ്ദഫിയെ അനുമോദിച്ചിട്ടുണ്ട്. അവസാനം ഗദ്ദാഫി തെറ്റു സമതിച്ച്, നഷ്ടപരിഹാരവും നല്‍കി, ഇനി അതുപോലെ അക്രമം പ്രവര്‍ത്തികളൊന്നും ചെയ്യില്ല എന്നു പ്രതിജ്ഞ എടുത്തപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ തനി നിറം കാണിച്ചു തുടങ്ങി. അതേ എനിക്കും പറയുവാനുള്ളു.

  ReplyDelete
 31. >>>> ബന്ധുത്വമെന്നത് അംഗീകരിക്കപ്പെടാതിരിക്കുവാനുള്ള ഒരു കാരണമല്ല. മറിച്ച് ബന്ധുത്വം അധികാര ലബ്ദിക്കുള്ള അർഹതയായി വരുമ്പോഴാണ് സ്വജനപക്ഷപാതമായി മാറുന്നത്. .<<<<

  കുടുംബാധിപത്യം എന്നു പറയുന്നത് കുടുംബത്തിലുള്ളവരുടെ ആധിപത്യമാണ്. അതിനെ ഏത് രീതിയില്‍ വളച്ചൊടിച്ചാലും അതിന്റെ അര്‍ത്ഥം മാറില്ല. ഭാര്യാപിതാക്കളും മകളുടെ ഭര്‍ത്താവും വെറും ബന്ധുക്കളല്ല. കുടുംബാംഗങ്ങളാണ്. സൌദി രാജാവ് സഹോദരനാണ, അധികാരം കൈ മാറുക. ജോര്‍ദ്ദാനിലും മൊറോക്കൊയിലും രാജാക്കന്‍മാര്‍ മക്കള്‍ക്കാണധികാരം കൈ മാറുന്നത്. സിറിയിലും മറ്റും മക്കള്‍ക്ക് തന്നെ അധികാരം കിട്ടി. ഈജിപ്റ്റിലും അത് നടക്കുമായിരുന്നു. മൊഹമ്മദിന്റെ ഇസ്ലമിക സാമ്രാജ്യത്തില്‍ ഭാര്യാ പിതാക്കള്‍ക്ക് അധികാരം കിട്ടി. അതു കഴിഞ്ഞ് മകളുടെ ഭര്‍ത്താവിനും കിട്ടി. ഒമായദുകള്‍ ഖലീഫയെ വധിച്ച് അധികാരം പിടിച്ചടക്കിയതുകൊണ്ട് ആ താവഴി അവസാനിച്ചു. അല്ലെങ്കില്‍ മറ്റേതെങ്കിലും കുടുംബാംഗം അധികാരം കയ്യടക്കിയേനെ. ഒമായാദുകളും അബ്ബാസിദുകളും മക്കള്‍ക്ക് അധികാരം കൈ മാറി. അതൊക്കെ കുടുംബത്തിനുള്ളിലെ ചില അഡ്ജസ്റ്റ്മെന്റുകള്‍ മാത്രം. ഇസ്ലാമിക ചരിത്രത്തില്‍ ഇത് മാത്രമേ നടന്നിട്ടുള്ളു.

  ReplyDelete
 32. >>>> അയിഷയല്ല പ്രവാചക്ന്റെ ഇഷ്ട പത്നി. വിധവയായിരുന്ന പിന്നീട് പ്രവാചകന്റെ പത്നിയായ ഖദീജയാണ് .<<<<

  ഒരിസ്ലാമിക വെബ് സൈറ്റില്‍ ഞാന്‍ വായിച്ചത് ഇതാണ്.

  http://www.prophetmuhammadforall.org/webfiles/downloads/wives/HAyesha.pdf

  Daughter of Hadrat Abu Bakr and the most beloved wife of the Holy Prophet, Hadrat
  Ayesha was born in the fourth year of the declaration of the Prophethood by Hadrat
  Mohammad (SAW).

  ReplyDelete
 33. >>>> ഇതിന്റെ അവസാന വരികൊണ്ട് കാളിദാസൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. .<<<<

  ഇസ്ലാമിക രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകും. ഇറാന്‍ ഉദാഹരണം. ഈജിപ്റ്റും ലിബിയയും അധികം താമസിയാതെ ആ വഴിക്കു പോകും.
  കുറച്ചങ്കിലും അപവദമെന്നു പറയാവുന്നത് കിഴക്കന്‍ യൂറോപ്പിലെയും മധ്യേഷ്യയിലേയും രാജ്യങ്ങളാണ്. തുര്‍ക്കി ഒരു നൂറ്റാണ്ടുകാലത്തെ മതേതര കുപ്പായം ഊരി മാറ്റി ഇപ്പോള്‍ ഇസ്ലാമിക ഭരണത്തിലേക്ക് നടന്നടുക്കുന്നു.

  ReplyDelete
 34. >>>> കേരളത്തിലെ മലബാറിൽ മാത്രം സ്വാധീനമുള്ള ലീഗിനെ മാത്രമേ കാളിദാസൻ ഇന്ത്യയിൽ മുസ്ലിം സംഘടനയായി കണ്ടുള്ളൂ??? ലീഗല്ലാത്ത ചില ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇന്ത്യാരാജ്യത്ത് നിലവിലുണ്ടെന്നാണ എന്റ്റ് വിശ്വാസം. അവരാരും തന്നെ കുടുംബാധിപത്യത്തെ അനുകൂലിക്കുന്നവരല്ല. എന്നു മാത്രമല്ല ലിഗീലെ കുടുംബാധിപത്യത്തിന്നെതിരെ ശക്തമായ നിലപാടുള്ളവരുമാണ്. . .<<<<

  അവരൊന്നും കാണാന്‍ മാത്രം വലുപ്പം ഉള്ളവരല്ലല്ലോ പുലരി. ഏറ്റവും കൂടുതല്‍ അനുയായികളുള്ള മുസ്ലിം സംഘടനയാണു മുസ്ലിം ലീഗ്. അതിന്റെ തലപ്പത്ത് കുടുംബാധിപത്യം തന്നെയാണ്. കുറഞ്ഞ പക്ഷം മുസ്ലിം ലീഗിനെ പിന്തുണക്കുന്ന മുസ്ലിങ്ങളുടെ ഇഷ്ടം അതാണെന്നല്ലേ അത് തെളിയിക്കുന്നത്

  ReplyDelete
 35. >>>>>>> ഇസ്ലാമിക ഭരണക്രമമെന്ന പെരിൽ ഇറാൻ ചെയ്യുന്നത് മുഴുവൻ ശരിയാണെന്നോ, മറ്റുള്ളവർ ചെയ്യുന്നത് മുഴുവൻ തെറ്റാണെന്നോ അതുകൊണ്ടു തന്നെ പറയുവാനും സാധിക്കില്ല.<<<<


  ഇസ്ലാമിക ഭരണ ക്രമമത്തിനെന്താണു മേന്‍മയുള്ളത്? ശരിയും തെറ്റും എല്ലായിടത്തുമുണ്ടെങ്കില്‍ എന്തുകൊണ്ട് ഇസ്ലാമിക വ്യവസ്ഥ തള്ളിക്കളയണമെന്നു ജനങ്ങള്‍ക്ക് തോന്നിയാല്‍ അതിനനുവാദം നല്‍കാത്തത്?

  ഇന്‍ഡ്യന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ ശരിയല്ല എന്നു തോനിയാല്‍ അത് മാറ്റിയെഴുതാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. അതു പോലെ ഇസ്ലാമിക ഭരണ വ്യവവസ്ഥയിലെ ഏതെങ്കിലും മാറ്റിയെഴുതാന്‍ ജനങ്ങള്‍ക്കധികാരമുണ്ടോ?

  ReplyDelete
 36. kaalidaasan said...
  >>>>ഇത് എന്താണന്ന് ഒന്ന് വിശദീകരിച്ചു തന്നാൽ കൊള്ളാം.
  ഈ നിലക്ക് “എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര ജനാധിപത്യം” ഇന്ന് ലോകത്ത് എവിടെയെങ്കിലും നിലവിലുണ്ടോ എന്നും വിശദീകരിച്ചാൽ കൊള്ളാം.<<<<

  ഇന്‍ഡ്യയിലുണ്ട് ആ സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള മത വിശ്വാസം പിന്തുടര്‍ന്ന്,ഇഷ്ടമുള്ള ഇണയെ വിവാഹം കഴിച്ച്, ഇഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ച്, ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത്, ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുത്ത്, ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യക്കാര്‍ക്കുണ്ട്.

  ഇതൊക്കെ ചെയ്യുന്നതില്‍ നിന്നും ഇന്‍ഡ്യയിലെ ഒരു പൌരനെയും ആരും തടയുന്നില്ല. എല്ലാവര്‍ക്കും ഒരു പോലെ ഈ സ്വാതന്ത്ര്യം ഉപയോഗിക്കാം
  February 28, 2011 4:47 AM
  >>>>>ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ….<<<<

  ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം… അത്തരം ഒരു ഡ്രെസ് ചില സ്ത്രീകൾ ധരിച്ചതിനെതിരെ പോസ്റ്റ് ഇട്ട വ്യക്തിയാണ് കാളിദാസൻ. മുഖം മൂടികൾ വോ‍ട്ട് ചെയ്യേണ്ടതില്ല. http://kaalidaasan-currentaffairs.blogspot.com/2010_01_01_archive.html.കാളിദാസൻ അതിനു പറഞ്ഞ കാരണം അതു പൊതു സുരക്ഷക്കും, മതേതരത്വത്തിന്നും എതിരാണെന്നാണ്. മാത്രമല്ല ഒരു പിന്തിരിപ്പൻ വസ്ത്രാധാരണമായി കാളിദാസൻ പർദ്ദയെ വ്യാഖ്യാനിക്കുകയും ചെയ്തു.
  അതിനെതിരെ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. കാളിദാസനും പർദ്ദയും ഭൂലോകവും എന്ന പേരിൽ (http://www.pulari.co.in/2010/01/blog-post_7948.html)

  അതേ കാളിദാസൻ തന്നെയാണ് ഇപ്പോൾ ഇഷ്ടമുള്ള ഡ്രെസ്സ് ധരിക്കുവാനുള്ള സ്വാതന്ത്രത്തിന്നു വേണ്ടി വാദിക്കുന്നത്. വിരോധാഭാസമാകാം.അതായത് മുസ്ലിം സമുദായം ഇഷ്ടമുള്ള ഡ്രെസ്സ് ധരിക്കുന്നത് പൊതു സുരക്ഷക്ക് എതിരു, രാജ്യതാല്പര്യത്തിന്നെതിര്, പിന്തിരിപ്പൻ. അതെ സമയം ഇഷ്ടമുള്ള ഡ്രെസ്സ് മറ്റുള്ളവർ ധരിക്കുന്നത് അവരുടെ സ്വാതന്ത്ര്യവും. സഭ്യമല്ലാത്ത ഡ്രെസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വ്യവസ്ഥ പിന്തിരിപ്പനും.

  ഇതിനു എന്റെ പക്കൽ മറുപടി ഇല്ല…

  ReplyDelete
 37. kaalidaasan said...
  >>>>ശി ഇ വിശ്വാസത്തിലെ പലതും ഇസ്ലാമിക ആദർശത്തിന്ന് എതിരാണെന്നാണ് പല സുന്നീ പണ്ധിതരുടെയും അഭിപ്രായം..<<<<

  >>>സുന്നി പണ്ഡിതരുടെ അഭിപ്രായമവിടെ നില്‍ക്കട്ടേ. എന്താണു താങ്കളുടെ അഭിപ്രായം? ഇസ്ലാമിന്റെ ഏത് ആദര്‍ശത്തിനാണവര്‍ എതിര്?<<<


  അടിസ്ഥാനപരമായി ഞാനൊരു സുന്നി മുസ്ലിം തന്നെയാണ്. എന്നാൽ ഞാനൊരു പണ്ഡിതനല്ല. വിശ്വാസപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ‘ശീഈ’ ഘടനയെ കുറിച്ച് ആഴത്തിൽ എനിക്ക് പഠിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ വ്യക്തിപരമായ ഒരഭിപ്രായം ഈ വിഷയത്തിൽ സുന്നി പണ്ഢിതന്മാരിൽ നിന്നും വ്യത്യസഥമായി എനിക്കില്ല.
  അതെ സമയം ഇസ്ലാമിലെ രാഷ്ട്രിയ വീക്ഷണവുമായി ബൻന്ധപ്പെട്ട് ഇന്ന് ലോകത്ത് കാണുന്ന ചലനങ്ങൾക്ക് ഡോ: അലി ശരീഅത്തി അടക്കമുള്ള ‘ശ്ഈ’ പണ്ഢിതന്മാരുടെ സംഭാവൻ വളരെ വലുതാണ്. ആ നിലക്ക് തന്നെയാണ് ഇസ്ലാമിക ചിന്താധാരയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ അവർക്ക് വില നൽകൂന്നതും.
  February 28, 2011 4:49 AM

  ReplyDelete
 38. kaalidaasan said...
  >>>> ലോകത്ത് പേരിൽ ‘ഇസ്ലാമിക് രിപ്പപ്ലിക്” എന്നുള്ള അനേകം രാജ്യങ്ങൾ ഉണ്ടെന്നിരിക്കെ ഇറാനെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിനു കാരണം ഇറാനിലെ ഇസ്ലാമിക വ്യവസ്ഥ തന്നെയാണ്.<<<<

  >>>Death to America എന്നോരോ ശ്വാസത്തിലും ഇറാനിലെ നേതാക്കള്‍ എന്ന കോമാളികള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നാല്‍ സുബോധമുള്ള ഏത് അമേരിക്കക്കാരനും അവരെ target ചെയ്യും. ചിന്താശേഷിയുള്ള സമൂഹം അങ്ങനെയാണു പ്രതികരിക്കുക. ഇവരുടേ കയ്യില്‍ അണ്വായുധം ഉണ്ടാകുന്നത് സംശയത്തോടെയേ അവര്‍ കാണൂ. പാകിസ്ഥാനും, ഇന്‍ഡ്യയും, ഇസ്രായേലും Death to America എന്ന് ചൊല്ലിക്കൊണ്ടിരുന്നാല്‍ അവരെയും അമേരിക്ക target ചെയ്യും.

  ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയില്‍ ചെന്ന് അവരുടെ വിമാനം പിടിച്ചെടുത്ത് ഇസ്ലാമിക ദൈവത്തിന്റെ പേരില്‍ അവരെ ആക്രമിച്ചാല്‍ ഇസ്ലാമിക വ്യവസ്ഥക്കെതിരെ അവര്‍ പ്രതികരിക്കും. സമാധാനത്തോടെ സ്വന്തം രാജ്യത്തിരുന്നാല്‍ ഇത് സംഭവിക്കില്ല. ഇതേ ഇസ്ലാമിക വ്യവസ്ഥയുള്ള സൌദി അറേബ്യയെ അമേരിക്ക target ചെയ്യുന്നില്ല. ഇറാനിലേക്കാള്‍ പതിന്‍മടങ്ങ് യാഥാസ്ഥിതികമാണവിടത്തെ ഇസ്ലാമിക വ്യവവസ്ഥ.<<<<


  ലോകത്ത് ഇന്ന് കാണുന്ന മുഴുവൻ അരക്ഷിതാവസ്ഥക്ക് കാരണമായ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ചെറുവിരൽ അനക്കുവാൻ പോലും പാടില്ലെന്നുള്ള കാളിദാസന്റെ നിലപാടിനു ആയിരം സ്തുതികൾ…
  ഇറാഖ് എന്തിന്റെ പേരിലാണ് അമേരിക്ക തകർത്തു തരിപ്പണമാക്കിയത്? അമേരിക്കയെ അക്രമിച്ചതിന്റെ പേരിലാണോ? അല്ലന്നാണ് യുദ്ധത്തിന്റെ തിരക്കഥ രചിച്ചവർ പോലും പറയുന്നത്.
  അമേരിക്കൻ ജനത പോലും സത്യം എന്താണെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന്. കള്ളക്കഥകൾ രചിച്ച ബുഷും, ബ്ലെയറുമൊക്കെ ഇന്നു ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. അപ്പോഴും കാളിദാസൻ പഴയ കഥകളുമായി തന്നെ നടക്കുകയാണ്. നടക്കട്ടെ. അമേരിക്കയല്ലേ അക്രമിക്കുന്നത്….?? നശിപ്പിക്കുന്നത് ഇസ്ലാമിക ലോകത്തെയുമല്ലേ??? മൊത്തത്തിൽ ഒരു രോമാഞ്ചം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ..
  ഒന്നു നിവർന്നു നിൽക്കുവാൻ പോലും സാധിക്കാത്ത സുഡാനിലെ ഫുഡ് ഫാക്ടറി എന്ത് അടിസ്ഥാനത്തിലാണ് അമേരിക്ക ബോംബിട്ട് ചാരമാക്കിയത്. സുഡാൻ ഏതെങ്കിലും നിലക്ക് അമേരിക്കയെ ഉപദ്രവിച്ചോ?
  പിന്നെ സൌദി അറേബ്യയിലുള്ളത് ഇറാനിലേക്കാൾ പതിന്മടങ്ങ് ഇസ്ലാമിക വ്യവസ്ഥ ആണെന്നു പറയുന്നു. അതെന്താണ്?
  ഞാൻ മനസ്സിലാക്കിയിടത്തോളം സൌദി അറേബ്യ ഇസ്ലാമിക് റിപ്പപ്ലിക് ഓഫ് അറേബ്യ അല്ല. മറിച്ച് “കിങ്ങ്ഡം ഓഫ് അറേബ്യ’ ആണ്. അതായത് രാജവാഴ്ചയുള്ള നാട്. ഇത് ഇസ്ലാമും തമ്മിൽ ഒരു ബന്ധവുമില്ല.
  മാത്രമല്ല ലോകത്തെ ഇസ്ലാമിക വിപ്ലവ പ്രസ്ഥാനങ്ങൾ പ്രധാന കരടായി കാണുന്നത് ഈ നാട്ടിലെ രാജവാഴ്ചയാണ്. പിന്നെയെങ്ങിനെയാണാവോ ഇറാന്റെ പതിന്മടങ്ങ് വരിക?ചില ഇസ്ലാമിക നിയമങ്ങൾ അവിടെ നിലനിൽക്കുണ്ട് എന്നത് തള്ളിക്കളയുന്നുമില്ല.

  ReplyDelete
 39. kaalidaasan said...
  >>>> മോഡിയുടെ ഇഷ്ടപുത്രൻ അബ്ദുല്ല കുട്ടിയും, മാർപ്പാപ്പയുടെ പൌത്രൻ മനോജ് ജോസഫുമാരും സിപീമ്മിനു തലവേദനയാകുന്ന ഇക്കാലത്ത് ഒരു വ്യവസ്ഥിതിക്കെതിരെ നിലകൊള്ളുന്നവരെ അത്തരം നിയമത്തിന്ന് കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിയന്ത്രിക്കുക എന്നു പറയുന്നത് ശരിയല്ലാതകുന്നതെങ്ങിനെ? .<<<<

  >>>മോഡിയുടെ ഇഷ്ടപുത്രനായാലും മാര്‍പ്പാപ്പയുടെ പൌത്രനായാലും ഇന്‍ഡ്യന്‍ പൌരനാണെങ്കില്‍ ഇന്‍ഡ്യയിലെ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു വിലക്കുമില്ല. ആരും നിയന്ത്രിക്കുന്നുമില്ല. അബ്ദുള്ളക്കിട്ടിയായാലും, മനോജായാലും, പുലരിയായാലും, കാളിദാസനായാലും, കെട്ടി വയ്ക്കാനുള്ള കാശുണ്ടെങ്കില്‍ ഇന്‍ഡ്യയില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇറാനില്‍ അത് നടക്കില്ല. അതേ ഞാന്‍ പറഞ്ഞുള്ളു.<<<


  ഹൈകോടതിയിൽ അടുത്തിടെ രണ്ടു പൊതുതാല്പര്യ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രെണ്ട് എന്ന പ്രസ്ഥാനത്തെയും, എസ്.ദി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയെയും നിരോധിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്..
  . രണ്ടും കോടതിയുടെ പരിഗണനയിലാണ്.എന്തുകൊണ്ട് ഇത്തരമൊരു ഹർജി ഹൈക്കോടതിയിൽ എത്തുന്നു? അപ്പോൾ ആർക്കും മത്സരിക്കാം എന്നതിനു ചില നിബന്ധനകൾ ഉണ്ടെന്ന് സാരം. അതായത് ഗവണ്മെന്റിനോ, ജുഡീഷ്വറിക്കോ വേണമെങ്കിൽ ചില പ്രസ്ഥാനങ്ങളെയും, രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾക്ക് നിരോധിക്കാൻ അധികരമുണ്ട്. അങ്ങിനെ അല്ലായിരുന്നെങ്കിൽ കോടതി ഈ ഹർജികൾ ഫയലിൽ സ്വീകരിക്കുമായിരുന്നില്ല. ഫയലിൽ സ്വീകരിക്കാതെ തള്ളിക്കളയുമായിരുന്നു.
  അതു തന്നെയല്ലേ ഇറാനിലും നടക്കുന്നത്? ഇവിടെ നിരോധിച്ചാൽ അത് ദേശിയത,രാജ്യസ്നേഹം. ഇറാനിൽ നിരോധിച്ചാൽ അത് മതവർഗ്ഗീയത. ഇതെല്ലാം മുഖത്ത് വെച്ചിരിക്കുന്ന കണ്ണടയുടെ കുഴപ്പമാണ്.

  ReplyDelete
 40. kaalidaasan said...
  >>>> ഈജിപ്തിലെ ജനത ഹുസ്നി മുബാറക്കിനെ താഴെയിറക്കി. ഇനി അവർ അവരുടെ വ്യവസ്ഥ എന്താണെന്ന് അവർ തന്നെ തിരുമാനികട്ടെ. ഭൂരിപക്ഷം ജനത ഇസ്ലാമിക ശരീഅത്ത് വേണമെന്ന് പറഞ്ഞാൽ ഇസ്ലാമിക നിയമവ്യവസ്ഥ നിലവിൽ വരട്ടെ. .<<<<

  >>>വരട്ടെ. വരണ്ട എന്നു ഞാന്‍ പറഞ്ഞില്ല.

  ഇന്‍ഡ്യയിലേപ്പോലെയോ പാശ്ചാത്യ രാജ്യങ്ങളിലേപ്പോലെയോ ഒരു മതേതര സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥ വരാനുള്ള സാധ്യത ഇല്ലെന്നേ ഞാന്‍ പറഞ്ഞുള്ളു. ഇറാനിലേപ്പോലെയോ അഫ്ഘാനിസ്താനിലേപ്പോലെയോ അമേരിക്കന്‍ വെറുപ്പ് മുഖ മുദ്രയാക്കിയ ഒന്നാണു വരുന്നതെങ്കില്‍ അമേരിക്ക അവരെ target ചെയ്യും. എന്താണു വേണ്ടതെന്ന് അവിടത്തെ ജനങ്ങള്‍ തീരുമാനിക്കട്ടേ.

  ഇജ്ജിപ്തുകാര്‍ Death to America എന്ന് ആക്രോശിച്ചാല്‍ അമേരിക്കക്കാരും Death to Egypt എന്ന് തിരിച്ച് ആക്രോശിക്കും. അതിനും പരാതി പറഞ്ഞിട്ടു കാര്യമില്ല.<<<<
  \

  കാളിദാസന്റെ നിലപാടുകൾ വ്യക്തമാണ്. അതായത് അമേരിക്കക്ക് എതിരെ ഒരു ചെറുവിരൽ പോലും ലോകത്തെവിടെ നിന്നും അനങ്ങരുത്. അമേരിക്കൻ സാമ്രാജ്യത്വം പറയുന്നതും, പ്രവർത്തിക്കുന്നതും ‘തിരുവായ്ക്കെതിർവായ്പില്ലാതെ’ ഒക്കെ അനുസരിച്ചു നടക്കണം. എന്നാൽ ‘മോക്ഷം’ ലഭിക്കും. അതല്ലെങ്കിൽ അമേരിക്കൻ ക്രൊധത്തിന്ന് ഇരയായി ത്തിരും.
  പക്ഷെ ചരിത്രം അങ്ങിനെയല്ല കാളിദാസാ.. നമുക്കത് കാത്തിരുന്ന് കാണാം. അമേരിക്കക്ക് മാക്സിമം അഞ്ഞൂറോ അറുനൂറോ വർഷത്തെ ചരിത്രമാണുള്ളത്. അതിനു മുൻപും ലോകചരിത്രം ഉണ്ട്. ഇങ്ങിനെ പരിധിവിട്ട് കളിച്ചവരൊക്കെ എവിടെ പോയ്യി എന്ന് ചരിത്രങ്ങളിൽ ഒരുപാടുധാഹരണങ്ങൾ ഉണ്ട്.
  അണുബോംബിട്ടും, നാപാം ബോംബിട്ടും, ഡെയ്സി കട്ടരിട്ടും, ലോകത്തെമ്പ്ടുമുള്ള ലക്ഷക്കണക്കിനു ജനങ്ങളുടെ മൃതദേഹത്തിൽ കയറി നിന്നുകൊണ്ടാണ് അമേരിക്കൻ സാമ്രാജ്യം നിലനിൽക്കുന്നത്. ഈ അമേരിക്കയാണ് കാളിദാസന്റെ റോൾമോഡൽ.
  ഒരു കാര്യം വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നു. ഒരു കയ്യിൽ പാനപാത്രവും, മറുകയ്യിൽ എരിയുന്ന അഗ്നിയുമായി ലോകം ഭരിക്കുന്ന അമേരിക്കയുടെ കയ്യിലെ അഗ്നീയെ ഭയക്കാതെ ആർജ്ജവമുള്ള ഒരു സമൂഹം ലോകത്താകമാനമായി ഉയർന്നു വരുന്നുണ്ട്.
  February 28, 2011 5:36 AM

  ReplyDelete
 41. kaalidaasan said...
  >>>>ഒരമേരിക്കൻ വിമാനം വെടിവെച്ചിട്ടു എന്നു പറഞ്ഞ് ഒരക്രമിയ്യുടെ സർവ നടപടികളെയും ന്യായീകരിക്കേണ്ട ഗതികേട് ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കില്ല എന്ന് തന്നെയാണ ഇവിടെ പരയുവാനുള്ളത്. .<<<<

  ഇതിപ്പോഴുണ്ടായ മലക്കം മറിച്ചില്‍. അമേരിക്കയെ എതിര്‍ത്തു നിന്ന കാലം മുഴുവന്‍ ഗദ്ദാഫി ഇസ്ലാമിക ലോകത്തിനെ വീര നായകനായിരുന്നു. കേരളത്തില്‍ പോലും ഗദ്ദാഫിയെ പ്രകീര്‍ത്തിച്ച് ഇസ്ലാമിസ്റ്റുകള്‍ ലേഖങ്ങളെഴുതിയിട്ടുണ്ട്. പലയിടത്തും ഗദ്ദാഫിക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ചുവരെഴുത്തുകളും ഉണ്ടായി. അമേരിക്കയുടെ ദാസന്‍ എന്ന് താങ്കള്‍ വിശേഷിപ്പിച്ച സദ്ദാം അമേരിക്കക്കെതിരെ നിലപാടെടുത്തപ്പോളും കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു നടന്നിട്ടുണ്ട്.അമേരിക്കയോടുള്ള നിലപാടാണ്, ഇസ്ലാമിറ്റുകളുടെ ഈ വിഷയത്തിലുള്ള അളവുകോല്‍. ലിബിയയിലായാലും, ഇറാക്കിലായാലും, ഇറാനിലായാലും, അഫ്ഘാനിസ്താനിലായാലും.

  അമേരിക്കന്‍ വിമാനം ബോംബ് വച്ച് തകര്‍ത്തപ്പോള്‍ കേരളത്തില്‍ പോലും ഇസ്ലമിസ്റ്റുകള്‍ ഗദ്ദഫിയെ അനുമോദിച്ചിട്ടുണ്ട്. അവസാനം ഗദ്ദാഫി തെറ്റു സമതിച്ച്, നഷ്ടപരിഹാരവും നല്‍കി, ഇനി അതുപോലെ അക്രമം പ്രവര്‍ത്തികളൊന്നും ചെയ്യില്ല എന്നു പ്രതിജ്ഞ എടുത്തപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ തനി നിറം കാണിച്ചു തുടങ്ങി. അതേ എനിക്കും പറയുവാനുള്ളു.<<<<<


  ഞാൻ പറഞ്ഞല്ലോ “നന്മയിൽ സഹകരിക്കുക.. തിന്മയിൽ നിസ്സഹകരിക്കുക” അതാണ് അടിസ്ഥാന നയം. ഗദാഫി അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചുട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുന്നതിലും, ഗദ്ദാഫിയെ അനുമോദിക്കുന്നതിലും എന്താണ് തെറ്റ്? ഗദ്ദഫി അല്ല ഷാവേസ് ആയാലും, ക്യൂബൻ പ്രസിഡന്റ് കാസ്ട്രൊ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പോരാടിയാലും ആ വിഷയത്തെ അനുമോദിക്കുവാൻ ഒരു മടിയുമില്ല. അതേ സമയം അമേരിക്കക്കതിരെ പോരാടി എന്ന ഒറ്റകാരണം കൊണ്ട് ഇവരെയൊക്കെ ആയുഷ്കാലം മുഴുവൻ തലയിലേറ്റി കൊണ്ടുനടക്കേണ്ട ഗതികേടും ഇസ്ലാമിക സമൂഹത്തിനില്ല.
  അതുമാത്രമാണ് ഗദ്ദാഫിയുടെ വിഷയത്തിൽ സംഭവിച്ചത്. ഗദ്ദഫി അടിസ്ഥാനപരമായി ക്ഷേമം നടത്തേണ്ടത് ലിബിയൻ ജനതക്കാണ്.അത് മറന്ന് അഴിമതിയും, ക്രൂരതയും കാണിച്ചാൽ അത് ന്യായീകരിക്കേണ്ട സാഹചര്യം ഇല്ല. നാളെ ഇത് ഇറാൻ ചെയ്താലും ഇസ്ലാമിക സമൂഹത്തിന്റെ നിലപാട് ഇത് തന്നെയായിരിക്കും.
  February 28, 2011 5:51 AM

  ReplyDelete
 42. kaalidaasan said...
  >>>> ബന്ധുത്വമെന്നത് അംഗീകരിക്കപ്പെടാതിരിക്കുവാനുള്ള ഒരു കാരണമല്ല. മറിച്ച് ബന്ധുത്വം അധികാര ലബ്ദിക്കുള്ള അർഹതയായി വരുമ്പോഴാണ് സ്വജനപക്ഷപാതമായി മാറുന്നത്. .<<<<

  >>>കുടുംബാധിപത്യം എന്നു പറയുന്നത് കുടുംബത്തിലുള്ളവരുടെ ആധിപത്യമാണ്. അതിനെ ഏത് രീതിയില്‍ വളച്ചൊടിച്ചാലും അതിന്റെ അര്‍ത്ഥം മാറില്ല. ഭാര്യാപിതാക്കളും മകളുടെ ഭര്‍ത്താവും വെറും ബന്ധുക്കളല്ല. കുടുംബാംഗങ്ങളാണ്. സൌദി രാജാവ് സഹോദരനാണ, അധികാരം കൈ മാറുക. ജോര്‍ദ്ദാനിലും മൊറോക്കൊയിലും രാജാക്കന്‍മാര്‍ മക്കള്‍ക്കാണധികാരം കൈ മാറുന്നത്. സിറിയിലും മറ്റും മക്കള്‍ക്ക് തന്നെ അധികാരം കിട്ടി. ഈജിപ്റ്റിലും അത് നടക്കുമായിരുന്നു. മൊഹമ്മദിന്റെ ഇസ്ലമിക സാമ്രാജ്യത്തില്‍ ഭാര്യാ പിതാക്കള്‍ക്ക് അധികാരം കിട്ടി. അതു കഴിഞ്ഞ് മകളുടെ ഭര്‍ത്താവിനും കിട്ടി. ഒമായദുകള്‍ ഖലീഫയെ വധിച്ച് അധികാരം പിടിച്ചടക്കിയതുകൊണ്ട് ആ താവഴി അവസാനിച്ചു. അല്ലെങ്കില്‍ മറ്റേതെങ്കിലും കുടുംബാംഗം അധികാരം കയ്യടക്കിയേനെ. ഒമായാദുകളും അബ്ബാസിദുകളും മക്കള്‍ക്ക് അധികാരം കൈ മാറി. അതൊക്കെ കുടുംബത്തിനുള്ളിലെ ചില അഡ്ജസ്റ്റ്മെന്റുകള്‍ മാത്രം. ഇസ്ലാമിക ചരിത്രത്തില്‍ ഇത് മാത്രമേ നടന്നിട്ടുള്ളു.<<<

  കാളിദസനു എങ്ങിനെ വേണമെങ്കിലും അതിനെ വളച്ചൊടിക്കാം. ഗാന്ധിജി പോലും പുകഴ്ത്തിയ ഖലീഫ ഉമറെന്ന ഭരണകർത്താവിനു ഇസ്ലാമിക സമൂഹത്തിന്റെ ഖലീഫയാകുവാനുള്ള ഒരോയൊരു യോഗ്യത പ്രവാചകന്റെ ഭാര്യയുടെ പിതാവ് എന്ന പഥവി മാത്രമായിരുന്നു എന്നത് കാളിദാസൻ മാത്രമേ വിശ്വസിക്കുകയുള്ളൂ.. ഇസ്ലാമിന്റെയോ, ഉമറിന്റെയോ ചരിത്രമറിയുന്നവർ വിശ്വസിക്കുഅയില്ല. ഞാൻ നേരത്തെ സൂചിപ്പിച്ച വിക്ഷണത്തിന്റെ പ്രശ്നമാണത്. അതു പോലെ തന്നെയാണ് അബൂബക്കറും. തനിക്കു ശേഷം ഒരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അത് അബൂബക്കറ് ആകുമായിരുന്നു എന് പ്രവാചകൻ പരഞ്ഞ ഉന്നത വ്യക്തിത്വത്തിന്നുടമയായിരുന്നു അബൂബക്കർ സിദ്ദീഖ്.

  അതവിറ്റെ ൻഇൽക്ക്ടറ്റെ…സി.പി.എം പോളിറ്റ്ബ്യൂറോ മെമ്പറായ ഒരേയൊരു വനിത വൃന്ദാ കാരാട്ടിന്റെ ഭർത്താവ് സി.പി.എമ്മിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ്. അതു കുടുംബവാശ്ചയിൽ പെടുമോ? വടകര മുൻ എം.പി, സതീദേവിയുടെ ആങ്ങളയാണ് കൂത്തുപറമ്പ് എം.എൽ.എ സ:പി.ജയരാജൻ. ഇതു കുടുംബവാഴചയിൽ പെടുത്തുമോ?? കോൺഗ്രസ്സിന്റെ ഭരണഘടന ഇസ്ലാമായ്ത കൊണ്ടാവും നെഹ്രു കുടുംബം മാത്രം കോൺഗ്രസ്സിന്റെ ഉന്നത പഥവിയിൽ എത്തിപ്പെടുന്നത്?/? അതോ മുസ്ലിം ലിഗിനെ കോപ്പിയടിച്ചോ?? കരുണാകരൻ ഇസ്ലാം മത വിശ്വാസി ആയത് കൊണ്ടാകും മകളും മ്കനുമൊക്കെ ഇങ്ങിനെ രാഷ്റ്റ്രീയം കൊണ്ട് ഉപജീവനം കഴിക്കുന്നത്.

  ബി.ജെ.പിയുടെ മനേഗാ ഗാന്ധി, പുത്രൻ വരുൺ ഇവന്മാരും ഇസ്ലാമികശരീയത്തിന്റെ വക്താക്കൾ തന്നെ… അല്ലേ കാളിദാസാ.
  അമേരിക്കൻ മുൻ പ്രസിഡന്റ് സീനിയർ ബുഷിന്റെ മകൻ കൊലയാളി ബുഷും ഇസ്ലാം തന്നെ. മോണിക്കയുടെ കാമുകൻ ക്ലിന്റന്റെ പത്നി ഹിലാരിയും ഇസ്ലാം തന്നെ. എല്ലം ഇസ്ലാമിക കുടുംബവാശ്ചകൾ…
  February 28, 2011 6:03 AM

  ReplyDelete
 43. kaalidaasan said...
  >>>> അയിഷയല്ല പ്രവാചക്ന്റെ ഇഷ്ട പത്നി. വിധവയായിരുന്ന പിന്നീട് പ്രവാചകന്റെ പത്നിയായ ഖദീജയാണ് .<<<<

  >>>ഒരിസ്ലാമിക വെബ് സൈറ്റില്‍ ഞാന് വായിച്ചത് ഇതാണ്.

  >>>http://www.prophetmuhammadforall.org/webfiles/downloads/wives/HAyesha.pdf

  Daughter of Hadrat Abu Bakr and the most beloved wife of the Holy Prophet, Hadrat
  Ayesha was born in the fourth year of the declaration of the Prophethood by Hadrat
  Mohammad (SAW).<<<

  ഇതിൽ ഒരു സംവാദത്തിന്ന് ഞാനില്ല. ഞാൻ അറിയുന്ന രീതിയിൽ അത് പ്രവാചകന്റെ ഒന്നാമത്തെ പത്നി ഖദീജയാണ്. ഖദീജയുടെ മരണശേഷം മാത്രമാണ് പ്രവാചകൻ മറ്റു വിവാഹങ്ങളെല്ലാം കഴിച്ച്ട്ടുള്ളത്. ഇതു സമ്പന്ധമായ ഒരു ഹദീസ് ഇവിടെ ഉദ്ദരിക്കുന്നു. ഇനി മറിച്ചായാലും അതൊരു വിഷയമല്ല. വെബ്സൈറ്റിൽ പല നിലക്കുമുള്ള അഭിപ്രായങ്ങൾ ഉണ്ടെന്നത് ശരിയാണ്. ഇ വിഷയത്തിൽ ഇനി പ്രതികരിക്കുന്നില്ല.
  Volume 5, Book 58, Number 166: Bukhari
  'Aisha (may Allah be pleased with her) also said,
  I was never jealous of any of the Prophet's wives (pbuh) except Khadija. I
  never saw her, but the Prophet (pbuh) kept remembering her. Sometimes he
  used to slaughter a lamb, cut it up into pieces, and distribute them as
  donations for the memory of Khadijah. Once I said, it seems to me that there
  is never existed any woman in this world except Khadija. Then, the Prophet)
  pbuh) would say: she was so and so and she had given me offspring".
  [Reported by Al-Bukhari and Muslim

  ReplyDelete
 44. kaalidaasan said...
  >>>> ഇതിന്റെ അവസാന വരികൊണ്ട് കാളിദാസൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. .<<<<

  >>>ഇസ്ലാമിക രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകും. ഇറാന്‍ ഉദാഹരണം. ഈജിപ്റ്റും ലിബിയയും അധികം താമസിയാതെ ആ വഴിക്കു പോകും.
  കുറച്ചങ്കിലും അപവദമെന്നു പറയാവുന്നത് കിഴക്കന്‍ യൂറോപ്പിലെയും മധ്യേഷ്യയിലേയും രാജ്യങ്ങളാണ്. തുര്‍ക്കി ഒരു നൂറ്റാണ്ടുകാലത്തെ മതേതര കുപ്പായം ഊരി മാറ്റി ഇപ്പോള്‍ ഇസ്ലാമിക ഭരണത്തിലേക്ക് നടന്നടുക്കുന്നു.<<<

  തദ്ദേശിയ ജനത തിരുമാനിക്കട്ടെ തങ്ങൾ എങ്ങിനെ ഭരിക്കപ്പെടണമെന്ന്. പുറത്തുള്ള എനിക്കും കാളിദാസനും അതിൽ എന്ത് കാര്യം. ഇസ്ലാം എന്നത് പിന്തിരിപ്പനാണെന്നും, നിയന്ത്ര്ണാങ്ങൾ ഉള്ളതാണെന്നും അറിഞ്ഞു കൊണ്ടു തന്നെ ഒരു ജനത അത് ഭരണവ്യവസ്ഥയായി തെരഞ്ഞെടുക്കുന്നു എങ്കിൽ അവർക്കില്ലാത്ത ആകുലത നമുക്കേന്തിനു കാളിദാസാ.. അവരെ അവരുടെ വഴിക്ക് വിട്ടു കൊടുക്ക്. ഇസ്ലാമോ, കംമ്മ്യൂണിസമോ, ജനകീയ ജനാധിപത്യമോ അവർ തെരഞ്ഞെടുക്കട്ടെ..

  ReplyDelete
 45. kaalidaasan said...
  >>>> കേരളത്തിലെ മലബാറിൽ മാത്രം സ്വാധീനമുള്ള ലീഗിനെ മാത്രമേ കാളിദാസൻ ഇന്ത്യയിൽ മുസ്ലിം സംഘടനയായി കണ്ടുള്ളൂ??? ലീഗല്ലാത്ത ചില ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇന്ത്യാരാജ്യത്ത് നിലവിലുണ്ടെന്നാണ എന്റ്റ് വിശ്വാസം. അവരാരും തന്നെ കുടുംബാധിപത്യത്തെ അനുകൂലിക്കുന്നവരല്ല. എന്നു മാത്രമല്ല ലിഗീലെ കുടുംബാധിപത്യത്തിന്നെതിരെ ശക്തമായ നിലപാടുള്ളവരുമാണ്. . .<<<<

  >..>>>അവരൊന്നും കാണാന്‍ മാത്രം വലുപ്പം ഉള്ളവരല്ലല്ലോ പുലരി. ഏറ്റവും കൂടുതല്‍ അനുയായികളുള്ള മുസ്ലിം സംഘടനയാണു മുസ്ലിം ലീഗ്. അതിന്റെ തലപ്പത്ത് കുടുംബാധിപത്യം തന്നെയാണ്. കുറഞ്ഞ പക്ഷം മുസ്ലിം ലീഗിനെ പിന്തുണക്കുന്ന മുസ്ലിങ്ങളുടെ ഇഷ്ടം അതാണെന്നല്ലേ അത് തെളിയിക്കുന്നത്<<<

  ഇതിനുള്ള കുറെ ഉദാഹരണങ്ങൾ ഞാൻ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിംകൾ അല്ലാത്തവരുടെയും ഇഷ്ടങ്ങൾ ഏതാണ്ടിങ്ങനെയൊക്കെതന്നെയാണേ..

  ReplyDelete
 46. <<<<<<അതേ കാളിദാസൻ തന്നെയാണ് ഇപ്പോൾ ഇഷ്ടമുള്ള ഡ്രെസ്സ് ധരിക്കുവാനുള്ള സ്വാതന്ത്രത്തിന്നു വേണ്ടി വാദിക്കുന്നത്. വിരോധാഭാസമാകാം.അതായത് മുസ്ലിം സമുദായം ഇഷ്ടമുള്ള ഡ്രെസ്സ് ധരിക്കുന്നത് പൊതു സുരക്ഷക്ക് എതിരു, രാജ്യതാല്പര്യത്തിന്നെതിര്, പിന്തിരിപ്പൻ. അതെ സമയം ഇഷ്ടമുള്ള ഡ്രെസ്സ് മറ്റുള്ളവർ ധരിക്കുന്നത് അവരുടെ സ്വാതന്ത്ര്യവും. സഭ്യമല്ലാത്ത ഡ്രെസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വ്യവസ്ഥ പിന്തിരിപ്പനും.<<<<<<<<  താങ്കളുടെ സംവേദന ക്ഷമത അപാരമാണല്ലോ പുലരി. ഞാന്‍ ഇത്രക്കങ്ങു പ്രതീക്ഷിച്ചില്ല.

  താങ്കള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത രണ്ടു മുസ്ലിം സ്ത്രീകള്‍, അയിശയും കദീശയും മുഖം മൂടി പര്‍ദ്ദയിട്ട് താങ്കളുടെ മുന്നില്‍ വന്നു എന്നു വയ്ക്കുക. അവരുടെ കയ്യില്‍ മുഖം മൂടി പര്‍ദ്ദയിട്ട ഫോട്ടോ പതിച്ച രണ്ട് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. അവരില്‍ ആരാണു കദീശയെന്നും ആരാണ്‌ അയിശയെന്നും എങ്ങനെയാണു താങ്കള്‍ തിരിച്ചറിയുക. ആ വിദ്യ എനിക്കു കൂടി ഒന്നു പറഞ്ഞു തരിക. എന്നിട്ട് ഞാന്‍ ഈ കമന്റിനുള്ള മറുപടി തരാം.

  ReplyDelete
 47. <<<<<>>>>>


  താങ്കള്‍ മനസിലാക്കിയതെന്താണെന്നാണു ഞാന്‍ ചോദിച്ചത്.സുന്നി പണ്ഡിതര്‍ പറഞ്ഞത് ഇവിടെ പകര്‍ത്തിയാല്‍ മതി.

  താങ്കള്‍ ഈജിപ്റ്റിലെ വിപ്ളവത്തേക്കുറിച്ചൊക്കെ വായിച്ച് പലതും മനസിലാക്കിയല്ലോ. ഇറാനിലെ ഇസ്ലാമിക വ്യവസ്ഥയേക്കുറിച്ചു വരെ എന്നെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷെ ഷിയ വിശ്വസവും സുന്നി വിശ്വാസവും തമ്മിലുള്ള വ്യത്യാസം പരസ്യമായി പറയാന്‍ എന്താണു മടി.

  മറ്റൊരു ബ്ളോഗില്‍ വേറൊരു മുസ്ലിം അഭിപ്രായപ്പെട്ടത് ഇത് രണ്ടും രണ്ടു മത വിഭഗങ്ങളാണെന്നായിരുന്നു.

  ReplyDelete
 48. <<<<<< ലോകത്ത് ഇന്ന് കാണുന്ന മുഴുവൻ അരക്ഷിതാവസ്ഥക്ക് കാരണമായ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ചെറുവിരൽ അനക്കുവാൻ പോലും പാടില്ലെന്നുള്ള കാളിദാസന്റെ നിലപാടിനു ആയിരം സ്തുതികൾ…>>>>>>


  സ്തുതി സ്വീകരിച്ചിരിക്കുന്നു.

  ചെറു വിരലല്ല. മുഴുവന്‍ ശരീരവും അനക്കിക്കോളൂ. പറ്റുമെങ്കില്‍ അമേരിക്കയില്‍ ചെന്ന് 9/11 ആവര്‍ത്തിച്ചോളൂ. എന്നിട്ട് അമേരിക്ക കേരളത്തില്‍ വരെ വന്ന് ബോംബിട്ടാല്‍ , രണ്ടു ദിവസം മുമ്പ് നാദാപുരത്തു പൊട്ടിയതിന്റെ കൂടെ വരവും വച്ചോളൂ.

  ReplyDelete
 49. <<<<<< ഹൈകോടതിയിൽ അടുത്തിടെ രണ്ടു പൊതുതാല്പര്യ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രെണ്ട് എന്ന പ്രസ്ഥാനത്തെയും, എസ്.ദി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയെയും നിരോധിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്.. >>>>>>


  രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നല്ലേ ആവശ്യപ്പെട്ടുള്ളു. വ്യക്തികളെ നിരോധിക്കണമെന്ന് ആരെങ്കില്‍ അവശ്യപ്പെട്ടോ.

  തങ്കളെന്തിനാണ്, തെരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോഴേക്കും പാര്‍ട്ടികളിലേക്കോടുന്നത്. ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളി മത്സരിക്കുന്നത് വ്യക്തികളാണെന്നുള്ള അടിസ്ഥാന വിവരം താങ്കള്‍കില്ലേ?

  രാജ്യതല്‍പ്പര്യത്തിനെതിരെയുമ്മനുഷ്യരുടെ സ്വൈര്യ ജീവിതത്തിനെതിരെയും സംഘടനകള്‍ പ്രവര്‍ത്തിച്ചല്‍ അവരെ നിരോധിക്കും. അത് പരിഷ്കൃത ലോകത്തിന്റെ ലക്ഷണമാണ്. കൈ വെട്ടുന്നവരെ തിലകം ചാര്‍ത്തി സ്വീകരിക്കുന്ന പ്രാകൃത സംസ്കാരമല്ല ഇന്‍ഡ്യയിലേത്. അതു കൊണ്ട് ഒരിന്‍ഡ്യന്‍ പൌരന്റെ കൈ വെട്ടി എടുത്ത പ്രാകൃത സംഘടനയെ നിരോധിക്കണമെന്ന് ഏതൊരു ഇന്‍ഡ്യന്‍ പൌരനും അധികാരികളോട് ആവശ്യപ്പെടാം.

  ഇറനില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സോഷ്യല്സിറ്റ് പാര്‍ട്ടിയേയും അവിടത്തെ ഇസ്ലാമിക ഭരണ കൂടം നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇന്‍ഡ്യ അത്രത്തോളം പ്രാകൃതമല്ലാത്തതുകൊണ്ട് അവരെ ഇവിടെ നിരോധിച്ചിട്ടില്ല.

  ReplyDelete
 50. <<<<<< കാളിദാസന്റെ നിലപാടുകൾ വ്യക്തമാണ്. അതായത് അമേരിക്കക്ക് എതിരെ ഒരു ചെറുവിരൽ പോലും ലോകത്തെവിടെ നിന്നും അനങ്ങരുത്. അമേരിക്കൻ സാമ്രാജ്യത്വം പറയുന്നതും, പ്രവർത്തിക്കുന്നതും ‘തിരുവായ്ക്കെതിർവായ്പില്ലാതെ’ ഒക്കെ അനുസരിച്ചു നടക്കണം. എന്നാൽ ‘മോക്ഷം’ ലഭിക്കും. അതല്ലെങ്കിൽ അമേരിക്കൻ ക്രൊധത്തിന്ന് ഇരയായി ത്തിരും.>>>>>>


  താങ്കള്‍ അങ്ങനെയാണു മനസിലാക്കിയതെങ്കില്‍ എനിക്കൊന്നും കൂടുതല്‍ പറയാനില്ല.

  മൂസ ഫറവോമരെ ഉല്മൂലനം ചെയ്തു എന്നൊക്കെ മനോരാജ്യം കണ്ടതു പോലെ ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയെ ഉല്‍മൂലനം ചെയ്യുന്നത് കാത്തിരിക്കുന്നതില്‍ എങ്ക്കു യതൊരു വിരോധവുമില്ല.

  അമേരിക്കയും ഇസ്ലാമിസ്റ്റുകള്‍ തമ്മിലടിച്ച് ചവുന്നതിലും എനിക്ക് വിരോധമില്ല. പക്ഷെ അതിനിടക്ക് നിരപരാധികളായ മുസ്ലിങ്ങള്‍ നൂറു കണക്കിന്‌ ദിവസേന ചാവുന്നതില്‍ അല്‍പ്പം സഹതാപം തോന്നാറുണ്ട് എന്നു മാത്രം. താങ്കളേപ്പോലുള്ളവരുടെ നിലപാടുകള്‍ കാണുമ്പോള്‍ ഈ സഹതാപത്തിലും കാര്യമില്ല എന്നു തോന്നാറുണ്ട്.

  കേരളത്തില്‍ ഒരധ്യാപകന്റെ കൈ വെട്ടി എടുത്ത സംഭവം കണ്ടപ്പോള്‍ ഇതു പോളെയുള്ള ജന്തുക്കള്‍ കേരള സമൂഹത്തിലും ജീവിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് അല്‍പ്പം പേടിയുമുണ്ട്.

  ReplyDelete
 51. <<<<<< അമേരിക്കക്ക് മാക്സിമം അഞ്ഞൂറോ അറുനൂറോ വർഷത്തെ ചരിത്രമാണുള്ളത്. അതിനു മുൻപും ലോകചരിത്രം ഉണ്ട്. ഇങ്ങിനെ പരിധിവിട്ട് കളിച്ചവരൊക്കെ എവിടെ പോയ്യി എന്ന് ചരിത്രങ്ങളിൽ ഒരുപാടുധാഹരണങ്ങൾ ഉണ്ട്..>>>>>>


  എല്ലാ സാമ്രാജ്യങ്ങള്‍ക്കും ഇതുപോലെ കുറഞ്ഞ കാലത്തെ ചരിത്രമേ ഉള്ളു. റോമ സാമ്രാജ്യത്തേക്കാള്‍ വിപുലമായിരുന്നു ഇസ്ലാമിക സാമ്രാജ്യം. അതിനും കഷ്ടിച്ച് 500 വര്‍ഷത്തെ ചരിത്രമേ ഉണ്ടായിരുന്നുള്ളു.

  പിന്നീടു വന്ന ഓട്ടോമന്‍ സാമ്രാജ്യവും 400 വര്‍ഷമേ നിലനിന്നുള്ളു.

  ലോക ഗതി അങ്ങനെയൊക്കെയാണ്. അതില്‍ അമേരിക്കയെ മാത്രമെടുത്തു പറയുന്നതിന്റെ കാരണം വളരെ വ്യക്തം.

  ReplyDelete
 52. <<<<<< ഗദാഫി അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചുട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുന്നതിലും, ഗദ്ദാഫിയെ അനുമോദിക്കുന്നതിലും എന്താണ് തെറ്റ്?..>>>>>>


  ഒരു തെറ്റുമില്ല. ഇസ്ലാമിക വിശ്വാസ പ്രകാരം തെറ്റുണ്ടാകാന്‍ ആകില്ലല്ലോ.

  ഗദ്ദാഫി നിര്‍ദ്ദേശിച്ച പ്രകാരം അമേരിക്കന്‍ വിമാനത്തില്‍ ബോംബ് വച്ച് 259 നിരപരാധികളെ കൊന്നുടുക്കുന്നത് ഇസ്ലാമിക നിദനശാസ്ത്രപ്രകാരം ​ആഘോഷിക്കേണ്ട ഉത്സ്വമാണല്ലോ. ഈദൊക്കെ പോലെ. പാകിസ്താനില്‍ ഷിയാകള്‍ സുന്നികളെ ഇതു പോലെ കൂടെക്കുടെ കൊന്ന് ആഘോഷിക്കുന്നുണ്ട്. സുന്നികള്‍ തിരിച്ചും. ഷിയകളും സുന്നികളും ഒന്നിക്ചിച്ച് അഹമ്മദീയകളെയും കൊന്ന് ആഘോഷിക്കുന്നു. ഇതിലൊന്നും യാതൊരു തെറ്റും ഉണ്ടാകാന്‍ പാടില്ല. അതാണല്ലോ ഇസ്ലാം. സമാധാനത്തിന്റെ മതം.

  ReplyDelete
 53. ബി.ജെ.പിയുടെ മനേഗാ ഗാന്ധി, പുത്രൻ വരുൺ >>>>>>>>ഇവന്മാരും ഇസ്ലാമികശരീയത്തിന്റെ വക്താക്കൾ തന്നെ… അല്ലേ കാളിദാസാ.<<<<<<<<<<<<


  താങ്കളെന്തിനാണിവിടെ ശരിയത്തൊക്കെ എടുത്ത് ഇങ്ങനെ കഥകളിയാടുന്നത്.

  ശരിയത്തിലെ ഏത് വ്യവവസ്ഥയനുസരിച്ചാണ്, മൊഹമ്മദ് മരിച്ചപ്പോള്‍ അബൂബേക്കര്‍ ഖലീഫയായത്?

  പാണക്കാട്ടു തങ്ങള്‍ മരിച്ചപ്പോള്‍ സഹോദരനെ പിടിച്ച് പാര്‍ട്ടി പ്രസിഡണ്ടാക്കിയ പോലെ വേറൊരു പര്‍ട്ടിയും നേതവു മരിച്ചപ്പോള്‍ കുടുംബത്തിലെ ആരെയെങ്കിലും പിടിച്ച് പ്രസിഡണ്ടാക്കിയിട്ടില്ല. കാരാട്ടും ഭാര്യയും പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ ,പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നു വന്നാണ്, പാര്‍ട്ടി പദവികളിലെത്തിയത്. കാരാട്ട് മരിച്ചാല്‍ ഭാര്യയെ പിടിച്ച് ആരും പാര്‍ട്ടി സെക്രട്ടറിയും ആക്കില്ല. അതിനു വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്, പാര്‍ട്ടി ഭരണ ഘടന അനുസരിച്ച്.

  സീനിയര്‍ ബുഷ് പ്രസിഡണ്ടായതുകൊണ്ടല്ല അദ്ദേഹത്തിന്റെ മകന്‍ പ്രസിഡണ്ടായത്. അമേരിക്കന്‍ പ്രസിഡണ്ടു തെരഞ്ഞെടുപ്പിന്റെ രീതിയൊക്കെ പഠിച്ചാല്‍ അത് മനസിലാകും. അതുപോലെയുള്ള ഏതു തരം തെരഞ്ഞെടുപ്പിലൂടെയാണ്, അബൂ ബേക്കര്‍ ഖലീഫയായത്? എന്തിനായിരുന്നു ഉമറും അബൂബേക്കറും കൂടി ഖലീഫ സ്ഥാനത്തിനു വേണ്ടി കടിപിടി കൂടിയത്? എന്തിനായിരുന്നു അയിശ അലി ഖലീഫയാകുന്നതിനെ എതിര്‍ത്തതും അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്തു പരാജയപ്പെട്ടതും?

  സീനിയര്‍ ബുഷ് അധികാരം ​ഒഴിഞ്ഞപ്പോള്‍ മകനു പ്രസിഡണ്ട് സ്ഥാനം ഏല്‍പ്പിച്ചതൊന്നുമല്ല. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഇന്‍ഡ്യന്‍ പാര്‍ലമെന്റാണ്, രാജീവ് ഗാന്ധിയെ പ്രധാന മന്ത്രിയാക്കിയതും അദേഹം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിലൂടെ ജന പിന്തുണ നേടി വീണ്ടം ​അധികാരത്തിലെത്തിയതും.

  ഇസ്ലമിലെ ഏതെങ്കിലും ഖലീഫയെ ഇതു പോലെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടോ?

  ReplyDelete
 54. >>>>>>>>>ഇതിൽ ഒരു സംവാദത്തിന്ന് ഞാനില്ല. ഞാൻ അറിയുന്ന രീതിയിൽ അത് പ്രവാചകന്റെ ഒന്നാമത്തെ പത്നി ഖദീജയാണ്. ഖദീജയുടെ മരണശേഷം മാത്രമാണ് പ്രവാചകൻ മറ്റു വിവാഹങ്ങളെല്ലാം കഴിച്ച്ട്ടുള്ളത്. ഇതു സമ്പന്ധമായ ഒരു ഹദീസ് ഇവിടെ ഉദ്ദരിക്കുന്നു. ഇനി മറിച്ചായാലും അതൊരു വിഷയമല്ല. വെബ്സൈറ്റിൽ പല നിലക്കുമുള്ള അഭിപ്രായങ്ങൾ ഉണ്ടെന്നത് ശരിയാണ്. ഇ വിഷയത്തിൽ ഇനി പ്രതികരിക്കുന്നില്ല.<<<<<<


  താങ്കള്‍ അറിയുന്ന രീതിയല്ല സത്യം എന്നണു ഞാന്‍ പറഞ്ഞത്. അതിനേപ്പറ്റി കൂടുതല്‍ പ്രതികരിച്ചാലും ഞാന്‍ പറഞ്ഞത് സത്യമല്ലാതാകില്ല.

  ഇസ്ലാമിക ചരിത്രവും ഇതുപോലെയാണ്. താങ്കള്‍ മനസിലാക്കിയതില്‍ നിന്നും വ്യത്യസ്തമായ പലതും ഇസ്ലാമിക വെബ് സൈറ്റുകളില്‍ ആധികാരിക പണ്ഡിതര്‍ എഴുതിയിട്ടുണ്ട്. അതൊന്നും പക്ഷെ താങ്കള്‍ അറിഞ്ഞിട്ടില്ല.


  താങ്കള്‍ ഉദ്ധരിച്ച ഹദീസില്‍ ഖദീജയായിരുന്നു മൊഹമ്മദിനേറ്റവും ഇഷ്ടമുള്ള ഭാര്യയെന്നു പറഞ്ഞിട്ടില്ല. മൊഹമ്മദ് അവരെ ഓര്‍മ്മിച്ചിരുന്നു എന്നേ പറഞ്ഞിട്ടുള്ളു.

  അതിനു കാരണവുമുണ്ട്. മൊഹമ്മദ് മൊഹമ്മദ് ആയത് ഖദീജയുമായുള്ള വിവാഹ ശേഷമാണ്, . പണവും പദവിയുമൊക്കെ അദ്ദേഹത്തിനു കൈവന്നത് അതു വഴിയാണ്. അതിന്റെ ഓര്‍മ്മ അദ്ദേഹത്തിനുണ്ടായിരുന്നു.

  ഈ ഹദീസ് മറ്റൊനു കൂടി തെളിയിക്കുന്നു. മൊഹമ്മദ് പോലും മരിച്ചു പോയ ഭാര്യയെ ഓര്‍മ്മിച്ചിരുന്നു. അവരുടെ മരണ നാളില്‍ ആടിനെ ബലിയര്‍പ്പിച്ച് അത് വിതരണവം ​ചെയ്തിരുന്നു. മൊഹമ്മദിന്റെ ഒരു തലമുടിയേപ്രതി ഇപ്പോള്‍ തലതല്ലിക്കീറുന്ന അവസരത്തില്‍ ഈ ഹദീസൊക്കെ അവരെ വായിച്ചു കേള്‍പ്പിക്കേണ്ടതാണ്.

  ReplyDelete
 55. >>>>>>>>> തദ്ദേശിയ ജനത തിരുമാനിക്കട്ടെ തങ്ങൾ എങ്ങിനെ ഭരിക്കപ്പെടണമെന്ന്. പുറത്തുള്ള എനിക്കും കാളിദാസനും അതിൽ എന്ത് കാര്യം. ഇസ്ലാം എന്നത് പിന്തിരിപ്പനാണെന്നും, നിയന്ത്ര്ണാങ്ങൾ ഉള്ളതാണെന്നും അറിഞ്ഞു കൊണ്ടു തന്നെ ഒരു ജനത അത് ഭരണവ്യവസ്ഥയായി തെരഞ്ഞെടുക്കുന്നു എങ്കിൽ അവർക്കില്ലാത്ത ആകുലത നമുക്കേന്തിനു കാളിദാസാ.. അവരെ അവരുടെ വഴിക്ക് വിട്ടു കൊടുക്ക്. ഇസ്ലാമോ, കംമ്മ്യൂണിസമോ, ജനകീയ ജനാധിപത്യമോ അവർ തെരഞ്ഞെടുക്കട്ടെ.. .<<<<<<


  അവിടെ ഉണ്ടാകാനിടയുള്ള ഒരു സംഭവത്തേക്കുറിച്ചു ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.

  ഇന്നലെ ഇറാനിലെ രണ്ടു പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയിട്ടുണ്ട്.

  കള്ള്, മയക്കു മരുന്ന്, പുകവലി തുടങ്ങിയവയൊക്കെ വിഷമാണെന്ന് അതുപയോഗിക്കുന്നവര്‍ക്കുമറിയം. എന്നു കരുതി ഉത്തരവാദപ്പെട്ടവര്‍ അതിനെതിരെ മിണ്ടാതിരിക്കില്ല.

  അഫ്ഘാനിസ്താനിലെ ഇസ്ലാമിക ഭരണകൂടം ഇസ്ലാമിക ഭീകരേ ഉത്പാദിപിച്ചതിനേക്കാള്‍ കൂടുതല്‍ മയക്കു മരുന്നാണ്‌ ഉത്പദിപിച്ചിരുന്നത്. ഇറാനിലെ ഇസ്ലാമിക ഭരണ കൂടം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും, എല്ലാ മുസ്ലിം രാജ്യങ്ങളുമുള്‍പ്പടെ,ശത്രുതയിലാക്കി. ഇതൊന്നും നല്ല പ്രവണതയല്ല എന്ന് സുബോധമുള്ള ആരും പറയും. ആ വഴിയെയാണ്,ലിബിയയും, ഈജിപ്റ്റും, ടുനീസ്യയുമൊക്കെ പോകുന്നതെങ്കില്‍ അവിടത്തെ ജനങ്ങളെയോര്‍ത്ത് സഹതാപം തോന്നും, സുബോധമുള്ള ആര്‍ക്കും. അവരെയോര്‍ത്ത് എനിക്കല്‍പ്പം വ്യാകുലതയുമുണ്ട്.

  കമ്യൂണിസം അവര്‍ തെരഞ്ഞെടുതോട്ടെ എന്നു പറയുന്നതിനു മുന്നേ താങ്കള്‍ ഇപ്പോള്‍ പാടിപ്പുകഴ്ത്തുന്ന ഇറാനില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിരോധനമെടുത്തു കളയാനുള്ള ആര്‍ജ്ജവം കാണിക്കുക. എന്നിട്ട് മതിയില്ലേ ഈജിപ്റ്റിലൊക്കെ കമ്യൂണിസത്തിനു സൌജന്യം ചെയ്തു കൊടുക്കാന്‍.

  ReplyDelete
 56. >>>താങ്കളുടെ സംവേദന ക്ഷമത അപാരമാണല്ലോ പുലരി. ഞാന്‍ ഇത്രക്കങ്ങു പ്രതീക്ഷിച്ചില്ല.

  താങ്കള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത രണ്ടു മുസ്ലിം സ്ത്രീകള്‍, അയിശയും കദീശയും മുഖം മൂടി പര്‍ദ്ദയിട്ട് താങ്കളുടെ മുന്നില്‍ വന്നു എന്നു വയ്ക്കുക. അവരുടെ കയ്യില്‍ മുഖം മൂടി പര്‍ദ്ദയിട്ട ഫോട്ടോ പതിച്ച രണ്ട് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. അവരില്‍ ആരാണു കദീശയെന്നും ആരാണ്‌ അയിശയെന്നും എങ്ങനെയാണു താങ്കള്‍ തിരിച്ചറിയുക. ആ വിദ്യ എനിക്കു കൂടി ഒന്നു പറഞ്ഞു തരിക. എന്നിട്ട് ഞാന്‍ ഈ കമന്റിനുള്ള മറുപടി തരാം.<<<


  കാളിദാസൻ, ഇവിഷയമായി ഇസ്ലാമിക ലോകത്ത് വ്യത്യസ്ഥാഭിപ്രായങ്ങളുണ്ട്. മുഖം മറക്കുന്ന ‘നിഖാബ്’ ധരിക്കൽ നിർബന്ധമെന്ന് ഒരു വിഭാഗം പണ്ഢിതർ അഭിപ്രായപ്പെടുമ്പൊൾ, സ്ത്രീകൾ നമസ്ക്കരിക്കുമ്പോൾ മറക്കുന്ന അവയവങ്ങൾ മാത്രമേ അവർക്ക് മറ്റു സമയങ്ങളിലും മറക്കേണ്ടതായിട്ടുള്ളൂ എന്ന് ഒരു വിഭാഗം പണ്ഢിതർ അഭിപ്രായപ്പെടുന്നു. രണ്ടു വിഭാഗം അഭിപ്രായങ്ങൾക്കും ഇസ്ലാമിൽ വിലയുണ്ട്. താല്പര്യമുള്ളവർ അതിനനുസരിച്ച് ജീവിക്കുന്നു. എന്റെ ഭാര്യയോ, മാതാവോ, മുഖാവരണം ധരിക്കുന്നവരല്ല. എന്നാൽ എന്റെ സഹോദരി, മറ്റു ബന്ധുക്കൾ, സുഹൃത്തുകൾ എന്നിവർ മുഖാവരണം ധരിക്കുന്നവരായുണ്ട്. അയിശയെയും, ഖദീ’ശ’യെയും തിരിച്ചറിയാത്ത പ്രയാസമൊന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ല. വഴിയെ നടക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും മുഖവും, മറ്റവയങ്ങളും കണ്ട് ‘സർട്ടിഫിക്കറ്റ്’ നൽകണമെന്ന നിർബന്ധവും എനിക്കില്ല.

  ഇന്ത്യയിൽ തന്നെ കേരളത്തിന്നു പുറത്ത് ജീവിക്കുന്ന വലിയൊരു വിഭാഗം മുസ്ലിം സ്ത്രീകളും, അറബ് നാടുകളിലുള്ള സ്ത്രീകളും മുഖം മറക്കുന്ന ആവരണം ധരിക്കുന്നുണ്ട്. അവിടെയൊന്നും അയിഷയെയും, ഖദീ’ശ’ യെയും തിരിച്ചറിയാതെ കൂട്ടിമുട്ടൽ നടക്കുന്നില്ല. പൊതു സ്ഥലങ്ങളിലും, ജോലിയിടങ്ങളിലും മുഖാവരണം ധരിച്ചു കൊണ്ട് തന്നെ ഗൽഫ് നാടുകളിൽ സ്ത്രീകൾ ദൈനംദിന ജീവിതത്തിൽ വ്യാപൃതരാകുന്നു. ഓഫിസുകളിൽ ജോലി ചെയ്യുന്നു.ഇവിടെയൊന്നും കാളിദാസന്റെ ‘ആകുലതകൾ’ ആരും പ്രകടിപ്പിക്കുന്നതായി കാണുന്നില്ല.

  ഇക്കാര്യത്തിൽ കാളിദാസൻ പ്രകടിപ്പിച്ച അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. “ഇഷടമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം” അവിടെ സുരക്ഷ എന്ന ‘ഓപ്ഷൻ’ കാളിദാസൻ വെക്കുകയാണെങ്കിൽ ‘സഭ്യത’ അടക്കമുള്ള മറ്റു’ഓപ്ഷനുകളും’ കൂട്ടത്തിൽ പരിഗണിക്കേണ്ടതായി വരും.

  ‘നിഖാബി’നു മാത്രമായി ഒരു പൊതുനിയമം അംഗീകരിക്കുക സാധ്യമല്ല. പിന്നെ വസ്ത്രമേ ഇഷ്ടമില്ലാത്ത പൊതുസ്ഥലത്ത് പോലും പരിപൂർണ്ണ നഗനയായി നടക്കുന്ന, അശ്ലീല നടി കാർലാ ബ്രൂണിയുടെ ഭർത്തവ് ഭരിക്കുന്ന ഫ്രാൻസിൽ നിഖാബിനും, ഹിജാബിനുമൊക്കെ നിയന്ത്രണം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

  ReplyDelete
 57. >>>താങ്കള്‍ മനസിലാക്കിയതെന്താണെന്നാണു ഞാന്‍ ചോദിച്ചത്.സുന്നി പണ്ഡിതര്‍ പറഞ്ഞത് ഇവിടെ പകര്‍ത്തിയാല്‍ മതി.

  താങ്കള്‍ ഈജിപ്റ്റിലെ വിപ്ളവത്തേക്കുറിച്ചൊക്കെ വായിച്ച് പലതും മനസിലാക്കിയല്ലോ. ഇറാനിലെ ഇസ്ലാമിക വ്യവസ്ഥയേക്കുറിച്ചു വരെ എന്നെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷെ ഷിയ വിശ്വസവും സുന്നി വിശ്വാസവും തമ്മിലുള്ള വ്യത്യാസം പരസ്യമായി പറയാന്‍ എന്താണു മടി.

  മറ്റൊരു ബ്ളോഗില്‍ വേറൊരു മുസ്ലിം അഭിപ്രായപ്പെട്ടത് ഇത് രണ്ടും രണ്ടു മത വിഭഗങ്ങളാണെന്നായിരുന്നു.<<<


  ഞാൻ പറഞ്ഞല്ലോ.. എനിക്കതിനെ കുറിച്ച് രഹസ്യമായും അറിവില്ല, പരസ്യമായും അറിവില്ല, അറിവില്ലാത്ത കാര്യങ്ങൾ ഞാനെങ്ങിനെ പറയും? ‘മറ്റൊരു ബ്ലോഗിലെ വേറൊരു മുസ്ലീമിന്റെ അഭിപ്രായം’ അയാളുടെ അഭിപ്രായമാണ്. ഇത് എന്റെയും

  ReplyDelete
 58. >>>സ്തുതിസ്വീകരിച്ചിരിക്കുന്നു.

  ചെറു വിരലല്ല. മുഴുവന്‍ ശരീരവും അനക്കിക്കോളൂ. പറ്റുമെങ്കില്‍ അമേരിക്കയില്‍ ചെന്ന് 9/11 ആവര്‍ത്തിച്ചോളൂ. എന്നിട്ട് അമേരിക്ക കേരളത്തില്‍ വരെ വന്ന് ബോംബിട്ടാല്‍ , രണ്ടു ദിവസം മുമ്പ് നാദാപുരത്തു പൊട്ടിയതിന്റെ കൂടെ വരവും വച്ചോളൂ.<<<


  “നാദാപുരത്തു മാത്രമല്ല, കണ്ണൂരും ബോംബ് പൊട്ടുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ വെല്ലുന്ന ബോംബ് ശേഖരം കണ്ണൂർ ഉണ്ടെന്നാണു വിദഗ്ദാഭിപ്രായം. നാടു ഭരിക്കുന്ന സി.പി.എമ്മിനെ പോലെ ‘പ്രൊഫഷണലല്ലാത്തവർ‘ ഈ മേഘലയിലേക്ക് കടന്നുവരുമ്പോൾ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതാണ് നാദാപുരത്ത് സംഭവിച്ചത്. അത് കൈകാര്യം ചെയ്യുന്നവർക്ക് അറിയാം പൊട്ടുന്ന സാധനമാണ് ബോംബെന്നു

  ReplyDelete
 59. >>>രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നല്ലേ ആവശ്യപ്പെട്ടുള്ളു. വ്യക്തികളെ നിരോധിക്കണമെന്ന് ആരെങ്കില്‍ അവശ്യപ്പെട്ടോ.

  തങ്കളെന്തിനാണ്, തെരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോഴേക്കും പാര്‍ട്ടികളിലേക്കോടുന്നത്. ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളി മത്സരിക്കുന്നത് വ്യക്തികളാണെന്നുള്ള അടിസ്ഥാന വിവരം താങ്കള്‍കില്ലേ?<<<


  കാളിദാസൻ.. കണ്ണടച്ചിരുട്ടാക്കരുത്.. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് രംഗം പാർട്ടി കേന്ദ്രീകൃതം തന്നെയാണ്. വ്യക്തിയധിഷ്ടിതമാകുന്നത് നിയന്ത്രിക്കുവാനാണ് കെട്ടിവെയ്ക്കുന്ന കാഷിന്റെ അളവ് പോലും വർദ്ധിപ്പിച്ചത്. (സ്വതന്ത്രരുടെ ആധിക്യം തടയുക എന്ന ഉദ്ദേശത്തോടെ) നാളിതുവരെ പാർട്ടി ടിക്കറ്റിൽ മത്സരിക്കാത്ത എത്ര വ്യക്തികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടൂണ്ട്?

  ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച കാക്കതൊള്ളായിരം രാഷ്ട്രിയപാർട്ടികളുണ്ട്. അവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ചിഹ്നങ്ങളുമുണ്ട്. ‘താമര’ ചിഹനത്തിൽ മത്സരിക്കണമെന്ന് വ്യക്തിപരമായി ഞാൻ ആഗ്രഹിച്ചാലും തെരഞ്ഞെടുപ്പ് കമ്മിഷൻ അത് അംഗീകരിക്കുകയില്ല. കാരണം ‘താമര’ ചിഹനം ‘ഭാരതീയ ജനതാ പാർട്ടി’ എന്ന രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു നൽകിയതാണ്. ‘കോണി’ ചിഹനത്തിൽ മത്സരിക്കണമെന്ന് കാളിദാസൻ വ്യക്തിപരമായി ആഗ്രഹിച്ചാലും നടക്കില്ല. കാരണം ‘കോണി’ ചിഹനം ‘ഇന്ത്യൻ യൂനിയൻ മുസ്ല്ം ലീഗി’നു അനുവധിക്കപ്പെട്ട ചിഹനമാണ്. തെരഞ്ഞെടുപ്പ് പത്രീക സമർപ്പിക്കുന്ന സമയത്ത് പാർട്ടി സത്യവാങ്മൂലം നൽകിയാലേ സ്വന്തം പാർട്ടിക്കാർക്കു വരെ ചിഹനം അനുവധിക്കൂ. ചിഹനം അനുവധിക്കാധവുമ്പോഴാണു ‘റെബൽ’ സ്ഥാനാർത്ഥികൾ ഉണ്ടാകുന്നത്.ഇതാണോ ഇന്ത്യൻ തെരെഞ്ഞെട്പ്പ് വ്യക്തികേന്ദ്രീകൃതം എന്നു പറയുന്നത്.

  പിന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ഇവിടെ എന്നല്ല, ലോകത്ത് എവിടെയും വ്യക്തികൾ തന്നെയാണ്. ഈ ‘അടിസ്ഥാന വിവരം’ എനിക്കുണ്ട്. ഇന്ത്യൻ നിയമമനുസരിച്ച് മുൻ മന്ത്രി ബാലകൃഷ്ണ പിള്ളക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ സാധിക്കില്ല. ബാലകൃഷ്ണ പിള്ള ഒരു വ്യക്തി തന്നെയാ‍ണ്.

  ReplyDelete
 60. >>>>രാജ്യതല്‍പ്പര്യത്തിനെതിരെയുമ്മനുഷ്യരുടെ സ്വൈര്യ ജീവിതത്തിനെതിരെയും സംഘടനകള്‍ പ്രവര്‍ത്തിച്ചല്‍ അവരെ നിരോധിക്കും. അത് പരിഷ്കൃത ലോകത്തിന്റെ ലക്ഷണമാണ്. കൈ വെട്ടുന്നവരെ തിലകം ചാര്‍ത്തി സ്വീകരിക്കുന്ന പ്രാകൃത സംസ്കാരമല്ല ഇന്‍ഡ്യയിലേത്. അതു കൊണ്ട് ഒരിന്‍ഡ്യന്‍ പൌരന്റെ കൈ വെട്ടി എടുത്ത പ്രാകൃത സംഘടനയെ നിരോധിക്കണമെന്ന് ഏതൊരു ഇന്‍ഡ്യന്‍ പൌരനും അധികാരികളോട് ആവശ്യപ്പെടാം.ഇറനില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സോഷ്യല്സിറ്റ് പാര്‍ട്ടിയേയും അവിടത്തെ ഇസ്ലാമിക ഭരണ കൂടം നിരോധിച്ചിട്ടുണ്ട്.<<<<

  നിരോധിക്കട്ടെ. ഗവണ്മെന്റിനു അതിനുള്ള അതികാരവും, അർഹതയുമുണ്ട്. അത് ഇന്ത്യാ ഗവണ്മെന്റിനും, അമേരിക്കൻ ഗവണ്മെന്റിനും മാത്രമാകരുത്. ഇസ്ലാമിക് റിപ്പപ്ലിക് ഓഫ് ഇറാനും ഉണ്ട് ഈ അർഹത. കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ “രാജ്യതാല്പര്യത്തിന്നെതിരെ” പ്രവർത്തിക്കുന്നുവെന്ന് തോന്നുന്ന പാർട്ടികളെയും, വ്യക്തികള്രെയും നിയന്ത്രിക്കുവാൻ ഇന്ത്യാ ഗവണ്മെന്റിനു ഉള്ള അധികാരം പരമാധികാരസ്വതന്ത്ര രാഷ്റ്റ്രമായ ഇറാനും കാളിദാസൻ വകവെച്ചു നൽകണം. ഇന്ത്യയുടെ സൂപ്പർ മുഖ്യമന്ത്രി കൊലയാളി മോഡിക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല. കാരണം പറഞ്ഞത് മോഡിയുടെ നയം, ചെയ്തികൾ അമേരിക്കൻ താല്പര്യങ്ങൾക്കും, മതേതര മൂല്യങ്ങൾക്കും എതിരാണെന്നാണ്. അപ്പോൾ ജനാധിപത്യ രാജ്യമായ അമേരിക്കക്കു, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അമേരിക്കൻ പ്രവേശനത്തിൽ നിന്നു വിലക്കുവാനുള്ള വകുപ്പുണ്ട് എന്നു സാരം. തികച്ചും വ്യത്യസ്ഥമായ ‘രാജ്യതാല്പര്യം’

  ഇറാനും സ്വന്തമായി ‘രാജ്യതാല്പര്യം’ ഉണ്ടാകില്ലേ??? പാടില്ലെന്നുണ്ടോ???

  ReplyDelete
 61. >>>>പക്ഷെ ഇന്‍ഡ്യ അത്രത്തോളം പ്രാകൃതമല്ലാത്തതുകൊണ്ട് അവരെ ഇവിടെ നിരോധിച്ചിട്ടില്ല.<<<<

  ‘അത്രത്തോളം പ്രാകൃതമല്ല’ എന്നതിന്റെ മാനദണ്ഢം എന്താണാവോ? സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റോഫ് ഇന്ത്യ, (സിമി) എന്ന സംഘടനയെ ഇന്ത്യാ ഗവണ്മെന്റ് നിരോധിച്ചു. നിരോധനം പരിശോധിക്കുവാൻ നിശ്ചയിച്ച ‘ട്രിബ്യൂണൽ’ രണ്ടു വർഷത്തെ വിഷദമായ അന്വേഷണത്തിന്നു ശേഷം ‘സിമി‘യുടെ നിരോധനം എടുത്തു കളഞ്ഞു. കാരണമായി പറഞ്ഞത് ‘സിമി’യുടെ മേൽ ആരോപിക്കപ്പടുന്ന കുറ്റകൃത്യങ്ങളൊന്നും ഗവണ്മെന്റിനു തെളിയിക്കുവാൻ സാധിച്ചില്ല എന്നാണ്. എന്നാൽ കോടികളുടെ അഴിമതി നടത്തി, ബന്ധുക്കളെയും, സ്വന്തക്കാരെയും കള്ളപ്പണം കൊട് മൂടി നീതിപീഢ ചരിത്രത്തിന്ന് തീരാകളങ്കമായി മാറിയ ഇന്നത്തെ ‘ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും’ അന്നത്തെ സുപ്രീം കോടതി ചിഫ് ജസ്റ്റിസുമായിരുന്ന കെ.ജി.ബാലകൃഷ്ണൻ ഒരു നിമിഷം വൈകാതെ ‘സിമി’ നിരോധനം നീക്കിയ ‘ട്രിബ്യൂണൽ’ വിധി സ്റ്റേ ചെയ്തു. അന്ന് മടക്കി വെച്ച ഫയൽ പിന്നെ തുറന്നിട്ടില്ല. ഇതുമൊരു മാനദണ്ഢം തന്നെയായിരിക്കു അല്ലേ?

  ReplyDelete
 62. >>>>താങ്കള്‍ അങ്ങനെയാണു മനസിലാക്കിയതെങ്കില്‍ എനിക്കൊന്നും കൂടുതല്‍ പറയാനില്ല.

  മൂസ ഫറവോമരെ ഉല്മൂലനം ചെയ്തു എന്നൊക്കെ മനോരാജ്യം കണ്ടതു പോലെ ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയെ ഉല്‍മൂലനം ചെയ്യുന്നത് കാത്തിരിക്കുന്നതില്‍ എങ്ക്കു യതൊരു വിരോധവുമില്ല.

  അമേരിക്കയും ഇസ്ലാമിസ്റ്റുകള്‍ തമ്മിലടിച്ച് ചവുന്നതിലും എനിക്ക് വിരോധമില്ല. പക്ഷെ അതിനിടക്ക് നിരപരാധികളായ മുസ്ലിങ്ങള്‍ നൂറു കണക്കിന്‌ ദിവസേന ചാവുന്നതില്‍ അല്‍പ്പം സഹതാപം തോന്നാറുണ്ട് എന്നു മാത്രം. താങ്കളേപ്പോലുള്ളവരുടെ നിലപാടുകള്‍ കാണുമ്പോള്‍ ഈ സഹതാപത്തിലും കാര്യമില്ല എന്നു തോന്നാറുണ്ട്.<<<<

  മുസ്ലിം സമുദായത്തോട് ഇസ്ലാമിക തീവ്രവാദ്കൾക്ക് പൊലും തോന്നാത്ത സഹതാപത്തിന്നു നന്ദി പ്രകാശിപ്പിക്കുന്നു…

  ReplyDelete
 63. >>>>കേരളത്തില്‍ ഒരധ്യാപകന്റെ കൈ വെട്ടി എടുത്ത സംഭവം കണ്ടപ്പോള്‍ ഇതു പോളെയുള്ള ജന്തുക്കള്‍ കേരള സമൂഹത്തിലും ജീവിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് അല്‍പ്പം പേടിയുമുണ്ട്.<<<<

  അദ്ധ്യപകന്റെ കൈ വെട്ടി മാറ്റി. തികച്ചും നിർഭാഗ്യകരമായ, സംഭവം. എന്നാൽ അതിൽ കൂടൂതൽ ജോസഫ് സാർ അർഹിക്കുന്നുണ്ട് എന്നണ് അയാളുടെ ‘ധീര സാഹിത്യം’ വായിച്ച അന്യമതസ്ഥർ തന്നെ പറയുന്നത്. . “എന്തിനു കൈ മാത്രം എടുത്തു” എന്ന് ചോദിച്ചവരും ഉണ്ട്. പരമതനിന്ദ സ്വഭാവമാക്കിയ വ്യക്തിയാണ് ജോസഫ്. ഇത്തരം വിഷവിത്തുകൾ സമൂഹത്തിന്റെ നിലനില്പിന്ന് ആപത്താണ്. ജോസഫ് സാറിനെ ‘മതനിന്ദ’ നടത്തി എന്ന കാരണം പറഞ്ഞ് അദ്ധ്യാപക ജോലിയിൽ നിന്നു പിരിച്ചു വിട്ടത് താടിയും, തൊപ്പിയും വെച്ച ‘മുല്ല’മാരല്ല, മറിച്ച് താടിയും, തൊപ്പിയും, ‘ളോഹയും’ കൊന്തയും ധരിച്ച ക്രൈസ്തവ പാതിരിമാരാണ്. ക്രൈസ്തവ സഭക്കു തന്നെ ഉത്തം ബോധ്യമാണ് ജോസഫ് സാറിന്റെ ധീരകൃത്യം.

  അതെസമയം പരമത നിന്ദ നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്ക് ചില ‘മുന്നറിയിപ്പുകൾ‘ ജനങ്ങളിൽ നിന്ന് ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ബഹുമത സമൂഹത്തിന്റെ നിലനിൽ‌പ്പിന്നു അത് അത്യാവശ്യവുമത്രെ.

  പിന്നെ കാളിദാസൻ രണ്ടായിരത്തി പത്തിൽ ജനിച്ച വ്യക്തിയല്ലെന്ന ബോധ്യത്തോടെ ചില വസതുതകൾ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു. അതായത് കൈപത്തി മാത്രമല്ല, തല വെട്ടി മാറ്റി കൊടിമരത്തിൽ തൂക്കിയ ചരിത്രവും, അദ്ധ്യാപകനെ പിഞ്ചുകുഞ്ഞുങ്ങളുടെമുൻപിലിട്ട് വെട്ടിക്കൊന്ന ചരിത്രവും കേർളത്തിന്നുണ്ട്. അന്നൊക്കെ പേടി കൂടാതെ തന്നെ കാളിദാസൻ ജീവിച്ചുവല്ലോ?അറുപത് ശതമാനത്തിലധികവും, നാടു ഭരിക്കുന്ന സി.പി.എം പ്രവർത്തകരാണ് കേരളത്തിലെ വിവിധ ജയിലുകളിൽ ജീവപരിന്ത്യം തടവു ശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്. എല്ലാം കൊലപാതക കേസുകൾ തന്നെ, അപ്പോഴൊന്നും കാളിദാസനു പേടിതോന്നിയില്ലേ? ഒളവണ്ണയിൽ കന്യാസ്ത്രികളെ അക്രമിക്കപ്പെട്ട സംഭവം പ്രസിദ്ധമാണ്. അക്രമിച്ചത് സംഘപരിവാരമാണ്. ഒളവണ്ണയും കേരളത്തിൽ തന്നെ.
  കേരളപിറവിക്കു ശേഷം ആദ്യമായി നടന്ന ക്രിമിനൽ കേസെന്ന വിശേഷണമുള്ള ജോസഫ് സാറിനെതിരെയുള്ള അക്രമം നടക്കുന്ന അതേ സമയത്ത് തന്നെയാണ്. ഇതേ സ്വഭാവത്തിലുള്ള അക്രമം നടക്കുന്നത്. കൃത്യം ചെയ്തത് സംഘപരിവാരം. ‘ഇര‘യായത് സി.പി.എമ്മും ഈ ലിങ്കിൽ അതിന്റെ വാർത്ത ഉണ്ട്. ഫോട്ടോയും. http://www.thejasnews.com/index.jsp?archive=yes&Go=Go&date=2010-8-6#2824
  അതും കൈവെട്ട് തന്നെ. മാധ്യമങ്ങൾ കാണാത്ത, ഭരണകൂടം കാണാത്ത കൈവെട്ട്. അപ്പോഴും കാളിദാസനു പേടിതോന്നിയില്ലേ? ഇതേ സമയത്ത് തന്നെയാണ് രണ്ടു സംഘ പ്രവർത്തകരെ സി.പി.എമ്മുകാർ ബസ്സിൽ കയറി വെട്ടിക്കൊന്നത്. അപ്പോഴൊന്നു തോന്നാത്ത ‘ഒരിത്’ ജോസഫ് സാറിന്റെ കയ്യിലിരിപ്പിനെതിരെ ഉണ്ടായപ്പോൾ മാത്രം അനുഭവപ്പെടുന്നതിന്റെ മനശാസ്ത്രം ഒന്നു വേറെതന്നെയാണ്.

  ReplyDelete
 64. >>>>എല്ലാ സാമ്രാജ്യങ്ങള്‍ക്കും ഇതുപോലെ കുറഞ്ഞ കാലത്തെ ചരിത്രമേ ഉള്ളു. റോമ സാമ്രാജ്യത്തേക്കാള്‍ വിപുലമായിരുന്നു ഇസ്ലാമിക സാമ്രാജ്യം. അതിനും കഷ്ടിച്ച് 500 വര്‍ഷത്തെ ചരിത്രമേ ഉണ്ടായിരുന്നുള്ളു.

  പിന്നീടു വന്ന ഓട്ടോമന്‍ സാമ്രാജ്യവും 400 വര്‍ഷമേ നിലനിന്നുള്ളു.

  ലോക ഗതി അങ്ങനെയൊക്കെയാണ്. അതില്‍ അമേരിക്കയെ മാത്രമെടുത്തു പറയുന്നതിന്റെ കാരണം വളരെ വ്യക്തം.<<<<

  അതു തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്. അമേരിക്കക്ക് ‘വിശുദ്ധ പദവി’ നൽകി ആദരിക്കുവാനുള്ള വെമ്പലിനെതിരെ ചരിത്രം അങ്ങിനെയല്ല എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കൻ സാമ്രാജ്യം എക്കാലവും നിലനിൽക്കും എന്നൊരു മിഥ്യാധാരണ ചിലർക്കെങ്കിലുമുണ്ട്. അങ്ങിനെ ആഗ്രഹം വെച്ചു പുലർത്തുന്നവ്രുമുണ്ട്. എന്നാൽ കാര്യങ്ങളുടെ പോക്ക് ആ ദിശയിലേക്കാണോ? അല്ല എന്നു തന്നെ ഉറപ്പിച്ചു പറയാം. സമീപകാല സംഭവങ്ങൾ ആ ദിശയിലേക്ക് തന്നെയാണ് സൂചനകൾ നൽകുന്നത്. അമേരിക്കൻ ‘ഉമ്മാക്കി’ കാണിച്ചു പേടിപ്പിക്കൽ അധികകാലം നിലനിൽക്കുകയില്ല എന്നു തന്നെ ഉറപ്പിച്ചു പറയാം

  ReplyDelete
 65. >>>>ഗദ്ദാഫി നിര്‍ദ്ദേശിച്ച പ്രകാരം അമേരിക്കന്‍ വിമാനത്തില്‍ ബോംബ് വച്ച് 259 നിരപരാധികളെ കൊന്നുടുക്കുന്നത് ഇസ്ലാമിക നിദനശാസ്ത്രപ്രകാരം ആഘോഷിക്കേണ്ട ഉത്സ്വമാണല്ലോ. ഈദൊക്കെ പോലെ. പാകിസ്താനില്‍ ഷിയാകള്‍ സുന്നികളെ ഇതു പോലെ കൂടെക്കുടെ കൊന്ന് ആഘോഷിക്കുന്നുണ്ട്. സുന്നികള്‍ തിരിച്ചും. ഷിയകളും സുന്നികളും ഒന്നിക്ചിച്ച് അഹമ്മദീയകളെയും കൊന്ന് ആഘോഷിക്കുന്നു. ഇതിലൊന്നും യാതൊരു തെറ്റും ഉണ്ടാകാന്‍ പാടില്ല. അതാണല്ലോ ഇസ്ലാം. സമാധാനത്തിന്റെ മതം.<<<<

  സുന്നികളും, ഷിയാക്കളും മാത്രമല്ല ക്രൈസ്തവ യൂറോപ്പും ഇങ്ങിനെ കൂട്ടക്കൊലകൾ നടത്തി ആനന്ദം കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും ലോക യുദ്ധങ്ങൾ നടന്നത് പാക്കിസ്ഥാനിലോ, ലിബിയയിലോ മതമൊലീക റിപ്പപ്ലീകുകളിലോ അല്ല. ക്രൈസ്തവ യൂറോപ്പിൽ തന്നെയാണ്. കോടിക്കണക്കിനു ജനങ്ങളാണു അക്കാലത്ത് കൊലചെയ്യപ്പെട്ടത്. ആ കണക്കുകൾ കാണവുന്ന നിലക്കുള്ള ‘കണ്ണടകളും’ ഇന്നു വിപണിയിൽ ലഭ്യമാണ്. വാങ്ങി ഉപയോഗിച്ചാൽ മാത്രം മതി.

  ReplyDelete
 66. >>>>പാണക്കാട്ടു തങ്ങള്‍ മരിച്ചപ്പോള്‍ സഹോദരനെ പിടിച്ച് പാര്‍ട്ടി പ്രസിഡണ്ടാക്കിയ പോലെ വേറൊരു പര്‍ട്ടിയും നേതവു മരിച്ചപ്പോള്‍ കുടുംബത്തിലെ ആരെയെങ്കിലും പിടിച്ച് പ്രസിഡണ്ടാക്കിയിട്ടില്ല. കാരാട്ടും ഭാര്യയും പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ ,പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നു വന്നാണ്, പാര്‍ട്ടി പദവികളിലെത്തിയത്. കാരാട്ട് മരിച്ചാല്‍ ഭാര്യയെ പിടിച്ച് ആരും പാര്‍ട്ടി സെക്രട്ടറിയും ആക്കില്ല. അതിനു വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്, പാര്‍ട്ടി ഭരണ ഘടന അനുസരിച്ച്.

  സീനിയര്‍ ബുഷ് പ്രസിഡണ്ടായതുകൊണ്ടല്ല അദ്ദേഹത്തിന്റെ മകന്‍ പ്രസിഡണ്ടായത്. അമേരിക്കന്‍ പ്രസിഡണ്ടു തെരഞ്ഞെടുപ്പിന്റെ രീതിയൊക്കെ പഠിച്ചാല്‍ അത് മനസിലാകും. അതുപോലെയുള്ള ഏതു തരം തെരഞ്ഞെടുപ്പിലൂടെയാണ്, അബൂ ബേക്കര്‍ ഖലീഫയായത്? എന്തിനായിരുന്നു ഉമറും അബൂബേക്കറും കൂടി ഖലീഫ സ്ഥാനത്തിനു വേണ്ടി കടിപിടി കൂടിയത്? എന്തിനായിരുന്നു അയിശ അലി ഖലീഫയാകുന്നതിനെ എതിര്‍ത്തതും അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്തു പരാജയപ്പെട്ടതും?

  സീനിയര്‍ ബുഷ് അധികാരം ഒഴിഞ്ഞപ്പോള്‍ മകനു പ്രസിഡണ്ട് സ്ഥാനം ഏല്‍പ്പിച്ചതൊന്നുമല്ല. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഇന്‍ഡ്യന്‍ പാര്‍ലമെന്റാണ്, രാജീവ് ഗാന്ധിയെ പ്രധാന മന്ത്രിയാക്കിയതും അദേഹം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിലൂടെ ജന പിന്തുണ നേടി വീണ്ടം അധികാരത്തിലെത്തിയതും.

  ഇസ്ലമിലെ ഏതെങ്കിലും ഖലീഫയെ ഇതു പോലെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടോ?<<<<

  ഹ ഹ കേൾക്കുവാൻ ഇമ്പമുള്ള വാദങ്ങൾ. പക്ഷെ ലൊചിക്കില്ലെന്നു മാത്രം. ഞാൻ നേരത്തെ പറഞ്ഞ ‘മഞ്ഞ കണ്ണടയുടെ’ പ്രശ്നമാണത്. ഇന്ത്യ ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ പ്രസിഡന്റ് സോണിയാജിക്ക് ആസ്ഥാനത്ത് ഇരിക്കുവാനുള്ള ഒരേയൊരു യോഗ്യത എന്താണെന്നു ഞാൻ പറഞ്ഞിട്ട് തന്നെ അറിയണോ കാളിദാസാ? “കാളിദാസന്റെ ചരിത്രപരമായ മറവി’ ആപാരം തന്നെ. ശ്രീമതി ഇന്ദിരാഗാന്ധി മരനമടഞ്ഞപ്പോൽ കോൺഗ്രസിൽ സീനിയറായ, ജനപിന്തുണയുള്ള, കാര്യപ്രാപ്തിയുള്ള നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ രാഷ്ട്രിയം തന്നെ ഇഷ്ടമില്ലതിരുന്ന രാജീവ് ഗാന്ധി പാർലമെന്ററി പാർട്ടി നേതാവാകുനതും, ഇന്തയുടെ പ്രധാന മന്ത്രിയാകുന്നതും. എന്തായിരുന്നു രാജീവിന്റെ യോഗ്യത? ഇന്ദിരയുടെ മകൻ,പേരിനപ്പുറം ഗാന്ധി എന്ന ബ്രൻഡ് നെയിം. ഇതു ജനാധിപത്യമാണോ? മലപ്പുറം കുന്നുകൾക്കിടയിലൂടെ പാണക്കാട്ടെ തറവാട്ടിലേക്ക് നീണ്ട കാളിദാസന്റെ കണ്ണുകൾ ഡൽഹിയിലെ പരന്ന ഡർബാരിലേക്ക് എത്തിയില്ലെന്ന് ചുരുക്കം. ചരിത്രം അവിടെയും തീർന്നില്ല. രാജീവ് ഗാന്ധിയുടെ ദാരുണ മരണത്തിന്നു ശേഷം ശവമടക്കിനു മുൻപേ കോൺഗ്രസ് പാർലമെന്റ്ററി ബോറ്ഡ് ആരെയായിരുന്നു പാർട്ടിയുടെ പാർലമെന്ററി നേതാവായി തെരഞ്ഞെടുത്തത്. ഒരു രാഷ്ട്രിയ പരിചയവുമില്ലാത്ത. ഇന്ത്യക്കാരി അല്ലാതിരുന്ന വിദേശിയായ സോണിയ കത്രോഷി ഗാന്ധിയെ. കോൺഗ്രസിൽ വേറെ നേതാക്കളൊന്നും ഇല്ലാഞിട്ടാണോ? ഭർത്താവിന്റെ ധാരുണ മരണത്തിൽ വിഷമിച്ചു നിൽക്കുന്ന സോണിയാ ഗാന്ധിയെ തന്നെ ഭർത്താവിന്റെ പഥവിയിലേക്ക് “ഏകഖണ്ഢമായി”നാമനിർദ്ദേശം ചെയ്യുവാൻ എന്തായിരുന്നു കാരണം? ഇസ്ലാമിക ശരീഅത്ത് തന്നെ അല്ലേ? അല്ലെങ്കിൽ ക്കോൺഗ്രസ്സിനു പാണക്കാട്ടെ കുടുംബവുമായി ബന്ധമുണ്ടായിരിക്കും.

  ഇപ്പോൾ കോൺഗ്രസിൽ യുവനേതാക്കൾ ഇല്ലാഞിട്ടാണോ രാഹുൽ ഗാന്ധി ക്കോങ്രസിന്റെ യുവതുർക്കിയായി വിലസുന്നത്??
  രാജീവ് ഗാന്ധിയെ ഇന്ത്യയുടെ പാർലമെന്റാണു തെരഞ്ഞെടുത്തതെന്ന കാളിദാസന്റെ വാദം പരിഹാസ്യമാണ്. രാജീവല്ല ‘ഏതവനെ‘ വെണമെങ്കിലും പാർട്ടിയുടെ ഷുവർ സീറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാവുന്ന അനേകം മണ്ഢലങ്ങളുള്ള സ്ഥലമാണ് ഇന്ത്യ. കോണി ചാരിവെച്ചാൽ, അതല്ലെങ്കിൽ അരിവാൾ ചുറ്റിക കണ്ടാൽ താമര കണ്ടാൽ സ്ഥാനാർത്ഥി ആരെന്നു പോലും നോക്കാതെ ചിഹനം മാത്രം നോക്കി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പാർട്ടിസ്വാധീന പ്രദേശങ്ങളുള്ള നാട്ടിൽ രാജീവിനെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്ന കാളിദാസന്റെ വാദത്തിന്നു മുന്നിൽ ശിരസ് നമിക്കുന്നു. കുറച്ചു ചുള ഇറക്കിയാൽ കാളിദാസനു വേണമെങ്കിലും ഷുവർ സീറ്റ് ഉറപ്പിക്കാം.

  .

  ReplyDelete
 67. >>>>ശരിയത്തിലെ ഏത് വ്യവവസ്ഥയനുസരിച്ചാണ്, മൊഹമ്മദ് മരിച്ചപ്പോള്‍ അബൂബേക്കര്‍ ഖലീഫയായത്<<<<

  മരണത്തിന്നു മുന്നെ തന്നെ പ്രവാചകൻ മുഹമ്മദ് ഖലീഫയായി അബൂബക്കർ സിദ്ദീകിനെ നാമനിർദേശം ചെയ്തിരുന്നു. ഈ വ്യവസ്ഥ അനുസരിച്ചാണ് അബൂബകർ ഖലീഫയാകുന്നത്. മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം പ്രവാചക ചര്യയാണ് ശരീഅത്ത്. അദ്ദേഹത്തിന്റെ ചെയ്തികളാണ് ശരീഅത്. അവിശ്വാസികൾ അത് അംഗീകരിക്കണമെന്ന്ഇല്ല. അവർക്കത് സംതൃപ്തി നൽകണമെന്ന നിർബന്ധവുമില്ല.

  ഖലീഫയായതിനു ശേഷം വിശ്വാസികൾ ഒറ്റക്കും കൂട്ടായും ഖലീഫക്ക് ‘ബൈഅത്ത്’ അഥവാ ദൈവനാമത്തിൽ അംഗീകാരം നൽകുകയാണ് ചെയ്തത്. ‘ അക്കാലത്ത് ബാലറ്റ് പേപ്പർ ഒന്നുമുണ്ടായിരുന്നില്ല

  ReplyDelete
 68. >>>>ഈ ഹദീസ് മറ്റൊനു കൂടി തെളിയിക്കുന്നു. മൊഹമ്മദ് പോലും മരിച്ചു പോയ ഭാര്യയെ ഓര്‍മ്മിച്ചിരുന്നു. അവരുടെ മരണ നാളില്‍ ആടിനെ ബലിയര്‍പ്പിച്ച് അത് വിതരണവം ചെയ്തിരുന്നു. മൊഹമ്മദിന്റെ ഒരു തലമുടിയേപ്രതി ഇപ്പോള്‍ തലതല്ലിക്കീറുന്ന അവസരത്തില്‍ ഈ ഹദീസൊക്കെ അവരെ വായിച്ചു കേള്‍പ്പിക്കേണ്ടതാണ്.<<<<

  ഞാൻ പരഞ്ഞല്ലോ ഇവിഷയമായി ഒരു വാദത്തിന്നു ഞാനില്ല. ഇസ്ല്ലമിക വിശ്വാസപ്രകാരം അതിൽ പ്രസക്തിയുമില്ല. പിന്നെ “ഞാൻ പഠിച്ചതു മാത്രം ശരി, മറ്റെല്ലാവരുടെയും പഠനം തെറ്റ്” എന്ന താങ്കളുടെ ‘നിലവാരത്തിന്നു’ ആയിരം മാർക്ക്.

  ReplyDelete
 69. >>>>അഫ്ഘാനിസ്താനിലെ ഇസ്ലാമിക ഭരണകൂടം ഇസ്ലാമിക ഭീകരേ ഉത്പാദിപിച്ചതിനേക്കാള്‍ കൂടുതല്‍ മയക്കു മരുന്നാണ്‌ ഉത്പദിപിച്ചിരുന്നത്.<<<<

  അങ്ങിനെയല്ല എന്നാണ് അങ്കിൾ സാമിന്റെ സർട്ടിഫിക്കറ്റ്. NEW YORK TIMES REPORT


  Taliban's Ban On Poppy A Success, U.S. Aides Say
  By BARBARA CROSSETTE
  Published: May 20, 2001

  UNITED NATIONS, May 18— The first American narcotics experts to go to Afghanistan under Taliban rule have concluded that the movement's ban on opium-poppy cultivation appears to have wiped out the world's largest crop in less than a year, officials said today.
  The American findings confirm earlier reports from the United Nations drug control program that Afghanistan, which supplied about three-quarters of the world's opium and most of the heroin reaching Europe, had ended poppy planting in one season.
  http://query.nytimes.com/gst/fullpage.html?res=9F06E3D7163DF933A15756C0A9679C8B63

  ReplyDelete
 70. കൊട്ടാരക്കരയില്‍ പിള്ളയുടെ മകള്‍ സ്ഥാനാര്‍ത്ഥിയാകും
  കൊല്ലം, ബുധന്‍, 2 മാര്‍ച്ച് 2011( 20:25 IST )


  PRO
  ആര്‍ ബാലകൃഷ്ണപിള്ളയുടെ മകളും കെ ബി ഗണേഷ്കുമാറിന്‍റെ സഹോദരിയുമായ ഉഷാ മോഹന്‍‌ദാസ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബാലകൃഷ്ണപിള്ളയ്ക്ക് പകരം കൊട്ടാരക്കര സീറ്റിലായിരിക്കും ഉഷ മത്സരിക്കുക. ഇതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (ബി)യില്‍ ഏകദേശ ധാരണയായതായി റിപ്പോര്‍ട്ട്.

  അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി)ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് ലഭിക്കുക. കൊട്ടാരക്കരയും പത്തനാപുരവും. പത്തനാപുരത്ത് ഗണേഷാണ് മത്സരിക്കുക. പതിറ്റാണ്ടുകളായി താന്‍ മത്സരിക്കുന്ന കൊട്ടാരക്കരയില്‍ നിന്ന് ഇത്തവണ മകള്‍ ജനവിധി തേടട്ടെയെന്നാണ് പിള്ള തീരുമാനിച്ചിരിക്കുന്നത്.

  ഇതോടെ അടുത്തടുത്ത മണ്ഡലങ്ങളില്‍ നിന്ന് സഹോദരങ്ങള്‍ ജനവിധി തേടുന്നു എന്ന പ്രത്യേകതയാണ് ഇത്തവണ ഉണ്ടാകാന്‍ പോകുന്നത്. കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയെ മുട്ടുകുത്തിച്ച ഐഷാ പോറ്റിയെ തന്നെ ഇത്തവണയും രംഗത്തിറക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. ഐഷയെ തോല്‍പ്പിച്ച് അച്ഛനുവേണ്ടി മധുരപ്രതികാരം തീര്‍ക്കാനാണ് ഉഷാ മോഹന്‍‌ദാസ് തയ്യാറെടുക്കുന്നത്

  ReplyDelete
 71. >>>>കാളിദാസൻ, ഇവിഷയമായി ഇസ്ലാമിക ലോകത്ത് വ്യത്യസ്ഥാഭിപ്രായങ്ങളുണ്ട്.<<<

  ഞാന്‍ ചോദിച്ചതിനുത്തരം പറയൂ പുലരി. മുഖം മൂടി പര്‍ദ്ദയിട്ടു രണ്ടാളുകള്‍ മുന്നില്‍ വന്നാല്‍ താങ്കളെങ്ങനെ തിരിച്ചറിയുമെന്നു പറയൂ.

  ReplyDelete
 72. >>>>ഞാൻ പറഞ്ഞല്ലോ.. എനിക്കതിനെ കുറിച്ച് രഹസ്യമായും അറിവില്ല, പരസ്യമായും അറിവില്ല, അറിവില്ലാത്ത കാര്യങ്ങൾ ഞാനെങ്ങിനെ പറയും? ‘മറ്റൊരു ബ്ലോഗിലെ വേറൊരു മുസ്ലീമിന്റെ അഭിപ്രായം’ അയാളുടെ അഭിപ്രായമാണ്. ഇത് എന്റെയും.<<<

  അപ്പോള്‍ സുന്നികളും ഷിയാകളും തമ്മില്‍ വ്യത്യാസമുണ്ടെന്നു ആരോ പറഞ്ഞത് തൊള്ള തൊടാതെ താങ്കള്‍ അങ്ങു വിഴുങ്ങി അല്ലേ.

  അല്ലാതെ അത് മനസിലാക്കിയൊന്നുമല്ല. ഇതു തന്നെയല്ലേ പല കാര്യങ്ങളിലും താങ്കള്‍ പറയുനതിന്റെ സത്യം. ഫറവോയെ ഉല്മൂലനം ചെയ്തു എന്നൊക്കെ പറഞ്ഞതും ഈ വകുപ്പില്‍ വരില്ലേ?

  ReplyDelete
 73. >>>> “നാദാപുരത്തു മാത്രമല്ല, കണ്ണൂരും ബോംബ് പൊട്ടുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ വെല്ലുന്ന ബോംബ് ശേഖരം കണ്ണൂർ ഉണ്ടെന്നാണു വിദഗ്ദാഭിപ്രായം. നാടു ഭരിക്കുന്ന സി.പി.എമ്മിനെ പോലെ ‘പ്രൊഫഷണലല്ലാത്തവർ‘ ഈ മേഘലയിലേക്ക് കടന്നുവരുമ്പോൾ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതാണ് നാദാപുരത്ത് സംഭവിച്ചത്. അത് കൈകാര്യം ചെയ്യുന്നവർക്ക് അറിയാം പൊട്ടുന്ന സാധനമാണ് ബോംബെന്നു<<<

  കണ്ണൂരും നാദാപുരത്തും ബോംബു പൊട്ടുന്നതും താങ്കള്‍ അമേരിക്കക്കെതിരെ പ്രതിക്ഷേധിക്കുന്നതും തമ്മില്‍ എന്താണു ബന്ധം. രണ്ടു ദിവസം മുമ്പ് നാദാപുരത്തു പൊട്ടിയ ബോംബും അമേരിക്കക്കെതിരെയുള്ള പ്രതിക്ഷേധമാണോ? താങ്കളേപ്പോലുള്ള 5 മുസ്ലിങ്ങളാണവിടെ ബോംബ് പൊട്ടി മരിച്ചത്. അതുകൊണ്ട് ചോദിച്ചതാണ്.

  ReplyDelete
 74. >>>> കാളിദാസൻ.. കണ്ണടച്ചിരുട്ടാക്കരുത്.. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് രംഗം പാർട്ടി കേന്ദ്രീകൃതം തന്നെയാണ്. വ്യക്തിയധിഷ്ടിതമാകുന്നത് നിയന്ത്രിക്കുവാനാണ് കെട്ടിവെയ്ക്കുന്ന കാഷിന്റെ അളവ് പോലും വർദ്ധിപ്പിച്ചത്. (സ്വതന്ത്രരുടെ ആധിക്യം തടയുക എന്ന ഉദ്ദേശത്തോടെ) നാളിതുവരെ പാർട്ടി ടിക്കറ്റിൽ മത്സരിക്കാത്ത എത്ര വ്യക്തികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടൂണ്ട്?<<<

  കണ്ണടച്ചിരുട്ടാക്കുന്നത് താങ്കളാണ്. തെരഞ്ഞെടുപ്പു രംഗമെങ്ങനെയാണെന്നല്ല ഞാന്‍ ഉന്നയിച്ച വിഷയം. ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പു രംഗത്ത് എനിക്കും തങ്കള്‍ക്കും മറ്റാര്‍ക്കു വേണമെങ്കിലും സ്വതന്ത്രനായി ആരുടെയും അനുവാദമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമൂണ്ടെന്നാണ്. അതില്ല എന്നു തെളിയിച്ചാലേ താങ്കളുടെ വാദത്തില്‍ കഴമ്പുണ്ടാകൂ.

  ReplyDelete
 75. >>>> നിരോധിക്കട്ടെ. ഗവണ്മെന്റിനു അതിനുള്ള അതികാരവും, അർഹതയുമുണ്ട്. അത് ഇന്ത്യാ ഗവണ്മെന്റിനും, അമേരിക്കൻ ഗവണ്മെന്റിനും മാത്രമാകരുത്. ഇസ്ലാമിക് റിപ്പപ്ലിക് ഓഫ് ഇറാനും ഉണ്ട് ഈ അർഹത.?<<<

  ആ അര്‍ഹത ഉപയോഗിച്ചാണോ കമ്യൂണിസ്റ്റു പാര്‍ട്ടിയെ അവിടെ നിരോധിച്ചത്. ആ നടപടി തികച്ചും ശരിയാണെങ്കില്‍ ഇന്‍ഡ്യയിലും കമ്യൂണിസ്റ്റുപാര്‍ട്ടിയെ നിരോധിക്കണമെന്നാണൊ താങ്കളുടെ നിലപാട്?

  ReplyDelete
 76. >>>> അത്രത്തോളം പ്രാകൃതമല്ല’ എന്നതിന്റെ മാനദണ്ഢം എന്താണാവോ? സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റോഫ് ഇന്ത്യ, (സിമി) എന്ന സംഘടനയെ ഇന്ത്യാ ഗവണ്മെന്റ് നിരോധിച്ചു. നിരോധനം പരിശോധിക്കുവാൻ നിശ്ചയിച്ച ‘ട്രിബ്യൂണൽ’ രണ്ടു വർഷത്തെ വിഷദമായ അന്വേഷണത്തിന്നു ശേഷം ‘സിമി‘യുടെ നിരോധനം എടുത്തു കളഞ്ഞു.?<<<

  പക്ഷെ ആ ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ട് ഇന്‍ഡ്യയുടെ പരമോന്നത നീതി പീഠം അത് റദ്ദാക്കി സിമിയെ നിരോധിച്ചത് ശരി വച്ച കാര്യം താങ്കള്‍ മറന്നു പോയോ?

  ReplyDelete
 77. >>>> അതെസമയം പരമത നിന്ദ നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്ക് ചില ‘മുന്നറിയിപ്പുകൾ‘ ജനങ്ങളിൽ നിന്ന് ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ബഹുമത സമൂഹത്തിന്റെ നിലനിൽ‌പ്പിന്നു അത് അത്യാവശ്യവുമത്രെ.<<<

  പരമതനിന്ദ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ സമാന്തര കോടതി സ്ഥാപിച്ചു എന്നാണ്, മറ്റുള്ള ജനങ്ങള്‍ മനസിലാക്കുന്നതും. അതാണു മുസ്ലിങ്ങളെ സംശയിക്കാനുള്ള കാരണവും. ബഹുസ്വര സമൂഹത്തിലെ നീതി ന്യായ വ്യവസ്ഥക്ക് സമാന്തരമായ മറ്റൊന്ന് വേണമെന്ന മുസ്ലിം നിലപാടാണവരെ സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും അകറ്റുന്നത്. ഈ ലോകം മുഴുവന്‍ മുസ്ലിം പേരു കേള്‍ക്കുമ്പോളുണ്ടാകുന്ന വെറുപ്പിന്റെയും കാരണമിതു തന്നെ.

  മറ്റൊരു വ്യവസ്ഥയുമായും യോജിച്ചു പോകാന്‍ മുസ്ലിങ്ങള്‍ക്കാകില്ല എന്ന വസ്ഥുതക്ക് അടിവരയിടുന്ന വാക്കുകളാണു താങ്കളിവിടെ എഴുതിയത്. താങ്കളുടെ ആ നിലപാടറിയിച്ചതില്‍ നന്ദിയുണ്ട്.

  അപ്പോള്‍ പിന്നെ വടി കൊടുത്ത് അടി വാങ്ങുന്ന കലാപരിപാടി തുടരുക. മുഴുത്ത അടി കിട്ടുമ്പോള്‍ മോങ്ങുക.

  ReplyDelete
 78. >>>> അദ്ധ്യപകന്റെ കൈ വെട്ടി മാറ്റി. തികച്ചും നിർഭാഗ്യകരമായ, സംഭവം. എന്നാൽ അതിൽ കൂടൂതൽ ജോസഫ് സാർ അർഹിക്കുന്നുണ്ട് എന്നണ് അയാളുടെ ‘ധീര സാഹിത്യം’ വായിച്ച അന്യമതസ്ഥർ തന്നെ പറയുന്നത്..<<<

  മുസ്ലിം ഭീകാരെ പേടിച്ച് ജീവിക്കുന്ന അന്യ മതസ്തര്‍ പറയുന്നുണ്ടാകും. ചിന്താശേഷിയുള്ള മറ്റാരുമത് പറയില്ല.

  അള്ള ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിച്ചാല്‍ ഒരു മുസ്ലിമിനും പരാതിയില്ല കാരണം അള്ളാ എല്ലാ മുസ്ലിങ്ങളെയും സാധാരണ വിളിക്കുന്ന പേരാണ്, നായിന്റെ മോനേ എന്നത്. അതുകൊണ്ട് പി റ്റി കുഞ്ഞ് മൊഹമ്മദ് അതെഴുതിയതിനെ എല്ലാ മുസ്ലിങ്ങളും അനുമോദിക്കുന്നു.

  ഭ്രാന്തന്റെ പേര്, മൊഹമ്മദ് എന്നായപ്പോള്‍ പുലരിമരുടെ സര്‍വ്വ നിയന്ത്രണങ്ങളും പോയി്‌. കാരണം എല്ലാ മൊഹമ്മദുമാരും പുലരിമാരുടെ പ്രവാചകന്‍മാരാണ്. മൊഹമ്മദെന്നു പേരുള്ള ആരെക്കുറിച്ച് പരാമര്‍ശമുണ്ടായാലും പുലരിമാര്‍ ചാടി വീഴും. അവരെയൊക്കെ പ്രവാചകന്‍മാരുമാക്കും. എന്നിട്ട് പരാമര്‍ശം നടത്തിയവന്റെ കൈ വെട്ടി എടുക്കും. ഇസ്ലാമിക രാജ്യത്താണെങ്കില്‍ കഴുത്തു വെട്ടും.

  പാകിസ്താനിലെ മത നിന്ദ നിയമം ഭേദഗതി ചെയ്യണമെന്നു വാദിച്ച ഒരു മന്ത്രിയെ ഇന്നലെ വെടി വച്ചു കൊന്നു അവിടെ ഒരു പുലരി. കുറച്ച് നാളുകള്‍ക്ക് മുമ്പ് മത നിന്ദക്ക് കഴുത്തുവെട്ടാന്‍ വിധിച്ച ഒരു സ്ത്രീയെ വിട്ടയക്കണമെന്നു പറഞ്ഞതിന്‍ പഞ്ചാബ് ഗവര്‍ണ്ണറെ തന്നെ വെടി വച്ചു കൊന്നു മറ്റൊരു പുലരി.

  ഇവിടത്തെ പുലരിക്ക് കൈ വെട്ടിയത് നിര്‍ഭാഗ്യ കരം. പാകിസ്ഥാനിലെ പുലരിക്ക് സ്വര്‍ഗ്ഗത്തില്‍ ഹൂറികളെ നേടത്തക്ക ജിഹാദ്.

  മുന്നറിയിപ്പാണെനു പറഞ്ഞിട്ട് നിര്‍ഭഗ്യകരം എന്നു പറയുന്നത് ഇസ്ലാമിസ്റ്റുകളുടെ തനത് സ്വഭാവമാണ്. പ്രവാച്കനിന്ദ നടത്തിയേ എന്നു നാടുമുഴുവന്‍ കരഞ്ഞു നടന്നു എല്ലാ മുസ്ലിങ്ങളും. ചില മുസ്ലിം ഭീകരര്‍ ആ അവസ്ഥ മുതലാക്കി, അധ്യാപകന്റെ കൈ വെട്ടി. അതു കണ്ടപ്പോള്‍ നിര്‍ഭാഗ്യകരമെന്നായി. വിചിത്രമാണ്, ഇസ്ലാമിസ്റ്റുകളുടെ രീതികള്‍. ലോകം മുഴുവനുമുള്ള ഇസ്ലാമിസ്റ്റുകളൊക്കെ ഇതേ നിലപാടുകാരാണ്. അതു കരണം ഇസ്ലാം ഇപ്പോള്‍ ലോകം മുഴുവന്‍ ഏറ്റവും വെറുക്കപ്പെടുന്ന മതവുമായി. താങ്കളേപ്പോലുള്ള അനുയായികളുണ്ടെങ്കില്‍ ഈ വെറുപ്പിന്റെ വേഗത ഇനിയും കൂടും.

  ReplyDelete
 79. >>>> അതു തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്. അമേരിക്കക്ക് ‘വിശുദ്ധ പദവി’ നൽകി ആദരിക്കുവാനുള്ള വെമ്പലിനെതിരെ ചരിത്രം അങ്ങിനെയല്ല എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കൻ സാമ്രാജ്യം എക്കാലവും നിലനിൽക്കും എന്നൊരു മിഥ്യാധാരണ ചിലർക്കെങ്കിലുമുണ്ട്. ..<<<

  എല്ലാ രാജ്യവും എന്നത്തേക്കും നിലനില്‍ക്കണമെന്നത് ആ രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്. അത് മിഥ്യയൊന്നുമല്ല. യാഥാര്‍ത്ഥ്യമാണ്. അതിനുവേണ്ട എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. അവരുടെ നിലനില്‍പ്പിനു തടസമുണ്ടാക്കുന്ന ഏതൊരു ശക്തിയേയും അവര്‍ തോല്‍പ്പിക്കും. ഒരു പക്ഷെ മുസ്ലിങ്ങള്‍ക്കാ ചിന്താഗതി ഉണ്ടാകില്ല. ഇന്‍ഡ്യയിലെ ചില മുസ്ലിങ്ങള്‍ക്കെങ്കിലും ഇന്‍ഡ്യ ഇതു പോലെ നിലനില്‍ക്കണമെന്ന ആഗ്രഹമില്ല. കേരളത്തില്‍ നിന്നു പോലും മുസ്ലിങ്ങള്‍ കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്നു. അടുത്തനാഅളില്‍ കുറെപ്പേര്‍ അവിടെ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.


  അമേരിക്കയെ ആദ്യമായി ആക്രമിച്ചത് മുസ്ലം ​ഭീകരരാണ്. അതുകൊണ്ട് മുസ്ലം ​ഭീകാരെ അവസാനിപ്പിക്കാനായി ഒരു പ്രതിജ്ഞ അവരെടുതു. അതിന്റെ ഭഗമാണ്, അഫ്ഘാനിസ്താനിലെയും ഇറാക്കിലേയും ഭീകാരെ വക വരുത്തുന്നത്. അത്മാഭിമാനമുള്ള ഏത് ജനതയും അതാണു ചെയ്യുക. അതവര്‍ തുടരും. ഇപ്പോള്‍ അവരുടെ ലക്ഷ്യം ലിബിയയാണ്. 259 അമേരിക്കക്കാരെ വിമാനം തകര്‍ത്തു കൊന്ന ഗദ്ദാഫിയെ അവര്‍ വെറുതെ വിടില്ല. അതിനാണവര്‍ ലിബിയയുടെ തീരത്ത് സൈന്യത്തെ കേന്ദ്രീകരിക്കുന്നതും.

  അമേരിക്ക ഗദ്ദാഫിയെ ആക്രമിക്കുമെന്നതിപ്പോള്‍ ഏതാണ്ട് തീര്‍ച്ചയായിട്ടുണ്ട്. അത് സംഭവിക്കുമ്പോള്‍ കാണാം പുലരിയുടെ നിറം മാറുന്നത്.

  ReplyDelete
 80. >>>> സുന്നികളും, ഷിയാക്കളും മാത്രമല്ല ക്രൈസ്തവ യൂറോപ്പും ഇങ്ങിനെ കൂട്ടക്കൊലകൾ നടത്തി ആനന്ദം കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും ലോക യുദ്ധങ്ങൾ നടന്നത് പാക്കിസ്ഥാനിലോ, ലിബിയയിലോ മതമൊലീക റിപ്പപ്ലീകുകളിലോ അല്ല. ക്രൈസ്തവ യൂറോപ്പിൽ തന്നെയാണ്. കോടിക്കണക്കിനു ജനങ്ങളാണു അക്കാലത്ത് കൊലചെയ്യപ്പെട്ടത്. ആ കണക്കുകൾ കാണവുന്ന നിലക്കുള്ള ‘കണ്ണടകളും’ ഇന്നു വിപണിയിൽ ലഭ്യമാണ്. വാങ്ങി ഉപയോഗിച്ചാൽ മാത്രം മതി. ..<<<

  ഒരു ലോക മഹായുദ്ധവും ഏതെങ്കിലും മത പുസ്തകത്തില്‍ നിന്നും പ്രചോദനം കൊണ്ട് നടത്തിയ ജിഹാദല്ല. മുസ്ലിമായ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമിച്ചതും ലോകം മുഴുവനു മുസ്ലിങ്ങള്‍ ജിഹാദു നടത്തുന്നതും മത പുസ്തകമായ കുര്‍ആനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്. അതൊക്കെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ മറ്റ് യുദ്ധങ്ങളുടെ കഥ പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിക്കും.


  പ്രവാചക നിന്ദ ആരോപിച്ച് കൈ വെട്ടിയതിനെ മറ്റേതൊരു കുറ്റവും പോലെ നിസാരവത്കരിക്കുന്നതും ഇതേ മനസ്ഥിതി ഉള്ളതുകൊണ്ടാണ്.

  ReplyDelete
 81. >>>> ഇന്ത്യ ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ പ്രസിഡന്റ് സോണിയാജിക്ക് ആസ്ഥാനത്ത് ഇരിക്കുവാനുള്ള ഒരേയൊരു യോഗ്യത എന്താണെന്നു ഞാൻ പറഞ്ഞിട്ട് തന്നെ അറിയണോ കാളിദാസാ?.<<<

  താങ്കള്‍ അതൊക്കെ പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല. അവരുടെ യോഗ്യത അവര്‍ ഇന്‍ഡ്യന്‍ പൌരനാണ്, കോണ്‍ഗ്രസ് അംഗമാണ്. സംഘടന തെരഞ്ഞെടുപ്പു നടത്തി അവരെ ആ സ്ഥനത്ത് കോണ്‍ഗ്രസുകാര്‍ അവരോധിച്ചു എന്നാണ്.

  ഇതുപോലെ ഒരു തെരഞ്ഞെടുപ്പ് മൊഹമ്മദ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യാ പിതക്കന്‍മാരെ ഖലീഫമാരായി തെരഞ്ഞെടുക്കാന്‍ അനുവര്‍ത്തിച്ചിരുന്നോ എന്ന ചോദ്യത്തിനിതു വരെ ഉത്തരം കണ്ടില്ല. അങ്ങനെ അല്ല എന്ന് താങ്കള്‍ക്കറിയാം. അതിന്റെ അപകര്‍ഷത മാറ്റാന്‍ സോണിയ ഗന്ധിയെയൊക്കെ എടുത്ത് തടുക്കുന്നു.

  ഭാര്യാപിതാകന്‍മാര്‍ യോഗ്യരായിരുന്നോ അല്ലയോ എന്നതല്ല ഞാന്‍ ഉന്നയിച്ച വിഷയം. ജനാധിപ്ത്യ രീതിയില്‍ അവരെ അറബി ജനത തെരഞ്ഞെടുത്തിരുന്നോ എന്നാണ്. ഇല്ല തെരഞ്ഞെടുത്തിരുനില്ല. ഇസ്ലാമിന്റെ ചരിറ്റ്രത്തില്‍ ഒരിക്കലും അങ്ങനെ ഒരു തെരഞ്ഞെടുപ്പു നടന്നിട്ടില്ല. മൊഹമിദ്ന്റെ അടുത്ത അനുയായികളൊക്കെ കൂടി അബൂബേക്കറിനെ ഖലീഫയാക്കി. എതിര്‍പ്പുണ്ടായിരുന്നു. അത് അദ്ദേഹതിന്റെ വധത്തില്‍ കലാശിച്ചു. ഇങ്ങനെ തന്നെയാണ്‌ എല്ലാ ഖലീഫമാരും അവരോധിക്കപ്പെട്ടത് അലി ഖലീഫയെ മൊഹമ്മദിന്റെ ഇഷ്ടഭാര്യ അയിശ പോലുമു അംഗീക്കരിച്ചിരുന്നില്ല, അവര്‍ യുദ്ധം ചെയ്തു. പക്ഷെ തോറ്റുപോയി.

  ReplyDelete
 82. >>>> മരണത്തിന്നു മുന്നെ തന്നെ പ്രവാചകൻ മുഹമ്മദ് ഖലീഫയായി അബൂബക്കർ സിദ്ദീകിനെ നാമനിർദേശം ചെയ്തിരുന്നു. ഈ വ്യവസ്ഥ അനുസരിച്ചാണ് അബൂബകർ ഖലീഫയാകുന്നത്. മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം പ്രവാചക ചര്യയാണ് ശരീഅത്ത്..<<<

  ഇതിന്റെ തെളിവെന്താണു താങ്കളുടെ കയ്യിലുള്ളത്?

  ഞാന്‍ പഠിച്ച മുസ്ലിം ചരിത്രത്തില്‍ മൊഹമ്മദ് അങ്ങനെ ആരെയും ഇര്‍ദ്ദേശിച്ചിരുന്നില്ല. മകളുടെ ഭര്‍ത്തവ് അലിയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ പിന്തുണക്കാര്‍ അവകാശപ്പെട്ടു. അലി അബൂബേക്കറിനെ ഖലീഫയക്കാന്‍ പിന്തണച്ചില്ല അദ്ദേഹം സ്വന്തം വിട്ടില്‍ പോയി ഇരുന്നു. ഉമര്‍ ആ വീട് കത്തിക്കുമെന്നു ഭീക്ഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹം പുറത്തു വന്ന് മനസില്ലാമനസോടെ അബൂബേക്കറിനെ പിന്തുണച്ചു. പൂര്‍ണ്ണമനസോടെ അദ്ദേഹം ഒരിക്കലും പിന്തുണച്ചില്ല.
  അലിയാണ്, മൊഹമ്മദിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശി എന്നാണ്,. ഷിയകള്‍ വിശ്വസിക്കുന്ന്ത്‌. അതുകൊണ്ടാണ്, താങ്കളേപ്പോലുള സുന്നികളെ ഇറാനിലെ ഷിയ അയത്തൊള്ളമാര്‍ പുച്ഛിക്കുന്നതും. അവസരം കിട്ടിയാല്‍ മക്കയുടെ ആധിപത്യം അവര്‍ നേടിയെടുക്കും. അതേ കാരണം കോണ്ടാണ്, ഇസ്ലാമിക ലോകത്തെ മറ്റൊരു രാജ്യവുമായി ഇറാന്, യോജിച്ചു പോകാനാകാത്തത്.
  മക്കയുടെ അധിപത്യം ഷിയകള്‍ എന്നെങ്കിലും നേടിയെടുത്താല്‍ അന്നും പുലരി നിറം മാറ്റും. ഷിയകളെ പുച്ഛിക്കും.

  ReplyDelete
 83. >>>> ഞാൻ പരഞ്ഞല്ലോ ഇവിഷയമായി ഒരു വാദത്തിന്നു ഞാനില്ല. ഇസ്ല്ലമിക വിശ്വാസപ്രകാരം അതിൽ പ്രസക്തിയുമില്ല. പിന്നെ “ഞാൻ പഠിച്ചതു മാത്രം ശരി, മറ്റെല്ലാവരുടെയും പഠനം തെറ്റ്” എന്ന താങ്കളുടെ ‘നിലവാരത്തിന്നു’ ആയിരം മാർക്ക്...<<<  എന്റെ പഠനമായി ഞാന്‍ ഈ വിഷയത്തില്‍ ഒന്നും പറഞ്ഞില്ലല്ലോ. കദീശയായിരുന്നു മൊഹമ്മദിന്റെ ഇഷ്ടഭാര്യ എന്ന് ഞാന്‍ ഒരിടത്തും വായിച്ചിട്ടില്ല അയിശയായിരുന്നു എന്ന് പലയിടത്തും വായിച്ചിട്ടുമുണ്ട്.


  എന്റെ വാദം തെറ്റാണെന്ന് തെളിവു സഹിതം സ്ഥാപിക്കുകയാണു വേണ്ടത്. തെറ്റാണെന്നു താങ്കള്‍ തെളിയിക്കുന്നതു വരെ ഞാന്‍ പറഞ്ഞത് ശരിയാണെന്നു ഞാന്‍ വിശ്വസിക്കും. അതിനു മാര്‍ക്കിടണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം.

  ReplyDelete
 84. >>>> അങ്ങിനെയല്ല എന്നാണ് അങ്കിൾ സാമിന്റെ സർട്ടിഫിക്കറ്റ്. NEW YORK TIMES REPORT<<<  അത് പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടല്ലേ. അമേരിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അങ്ങനെ ഒന്നുമിതു വരെ പറഞ്ഞിട്ടില്ല.

  മയക്കു മരുനിന്റെ വില കൂട്ടാനായി നിരോധിച്ചു എന്ന ഒരു വ്യജ വാര്‍ത്ത താലിബന്‍ പരത്തി എന്നും മറ്റൊരു പ്രസിദ്ധീകരണത്തില്‍ കണ്ടു.

  http://www.takeonit.com/question/189.aspx

  Shortly before the invasion of Afghanistan in 2001, the country's heroin production had seemingly fallen to historically low levels. At the time, the Taliban's official position was that drugs were considered immoral in Islam, and that the government's ban on drug cultivation was working. Shortly after the collapse of the Taliban, the former Head of Drug Control confessed that the Taliban were merely engaged in price hiking, and the ban was a ruse.

  ReplyDelete
 85. Dear Pulari,

  As you have unilaterally deleted your, subairs, and my comments in your post "കാളിദാസനുമയുള്ള ചർച്ച", while we were doing our discussion about the basic issues in a good way, I will comment here:

  I think the following 2 questions are the basic issue:

  Please give YOUR opinion in this two important issues:

  1. In any system of rule, either it be democratic, socialist, communist, hindhuist or islamic, do you believe the people believing in other ideologies be given the following freedoms:
  1.Equal freedom to organize?
  2.Equal freedom to propogate their ideologies
  3.Equal freedom to contest elections?
  4.Equal freedom to form Government,if
  majority wishes so?

  2. In any system of rule, do you believe any individual has the freedom to wear the dress which he/she think decent?

  Please give clear, simple, brief reply to the above questions, so that we will get a clear idea about the basic issues.

  ReplyDelete
 86. പുലരിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു

  കെയ്‌റോവില്‍ വര്‍ഗീയ സംഘര്‍ഷം : ഒരാള്‍ മരിച്ചു
  Posted on: 09 Mar 2011

  കെയ്‌റോ: ഈജിപ്തിലെ കെയ്‌റോവില്‍ ക്രിസ്ത്യന്‍ - മുസ് ലിം മതവിശ്വാസികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് 1300 ലേറെ പേര്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയത്.

  ഹെല്‍വാനിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ നടത്തിയ ഹൈവേ ഉപരോധതിനിടെയുണ്ടായ തര്‍ക്കം വര്‍ഗീയസംഘര്‍ഷമായി മാറുകയായിരുന്നു.

  സംഘര്‍ഷത്തില്‍ ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ മറികടന്ന് പോകാന്‍ ശ്രമിച്ച അഞ്ച് കാറുകള്‍ക്കും ഇരുവിഭാഗവും ചേര്‍ന്ന് തീയിട്ടു.

  ഇതിനിടെ ഹോസ്‌നി മുബാറക്കിനെ പുറത്താക്കിയശേഷം താല്‍ക്കാലികമായി അധികാരമേറ്റ സൈനിക കൗണ്‍സില്‍ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ മൊഹമ്മദ് ഹുസൈന്‍ താന്റവി, നശിപ്പിക്കപ്പെട്ട പള്ളി ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

  Share
  ആ ഫീല്‍ഡ് മാര്‍ഷലിന്റെ കൈവെട്ടാന്‍ ആള് പോയിട്ടുണ്ട് , അല്ലെ ?

  ReplyDelete