Saturday, February 19, 2011

സൈബർ ലോകം നാറ്റിക്കുന്ന മലയാളികൾ…


തെറി എഴുതുവാൻ കിട്ടുന്നൊരവസരവും ശരാശാരി മലയാളി പാഴാക്കാറില്ല. മതിലുകളും, പബ്ലിക് ടോയ്ലറ്റുകളും, ട്രെയിൻ കംപാർട്ട്മെന്റുകളും മലയാളികളുടെ മനോഹരമായ ‘തെറിസാഹിത്യങ്ങൾ‘ കൊണ്ട് സമ്പന്നമാണ്. അന്യനാടുകളിൽ ചെന്ന് ഇവിടെ  മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടോ എന്നറിയുവാൻ എതെങ്കിലും പബ്ലിക് ടോയ്ലറ്റിലോ, ലിഫ്റ്റിലോ കയറിയാൽ മാത്രം മതിയാകും.മലയാളികൾ അവിടെയൊക്കെ ജീവിക്കുന്നുവെങ്കിൽ ഇത്തരം സ്ഥലങ്ങളിലൊക്കെ ‘മലയാളി മുദ്രകൾ’ പതിഞ്ഞിരിക്കും. എഴുതുവാനും വായിക്കുവാനുമുള്ള ശരാശരി കേരളീയരുടെ ത്വരയുടെ മറുപുറമാണോ ഇത്തരം തെറിസാഹിത്യങ്ങൾ?

പബ്ലിക് ടോയ്ലറ്റുകളും, ലിഫ്റ്റ് കാബിനുകളും വിട്ട് മലയാളി തെറിസാഹിത്യം സൈബർ ലോകത്തും സജീവസാന്നിദ്ധ്യമായിരിക്കുകയാണ്. ചില ‘സൈറ്റുകൾ’ തന്നെ മലയാളികളുടെ ‘വികാരശമനത്തിന്ന്‘ വേണ്ടിയുള്ളതാണോ എന്ന സംശയം ഉണ്ട്. സൈബർ ലോകത്തെ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ പ്രതികരണ പേജുകൾ ഇത്തരം തെറിസാഹിത്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. കാര്യമായ മോഡറേഷൻ ഒന്നുമില്ലാതെ എഴുതിയ തെറി മുഴുവൻ ദിവസങ്ങളോളം പെജിൽ തന്നെ കിടക്കും. ഇത്തരം ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ വരുമാനം തന്നെ ഒരു പക്ഷെ ഈ തെറി സാഹിത്യകാരന്മാരയിരിക്കും.
ഒരാളെയും ഇവന്മാർ വെറുതെ വിടില്ല. മലയാള സിനിമയിലെ ലോകോത്തര അഭിനയ പ്രതിഭകളായ സൂപ്പർ സ്റ്റാറുകൾക്കെതിരെയാണ് പ്രധാനമായും തെറിസാഹിത്യങ്ങൾ അരങ്ങേറുന്നത്. അതിന്നിടയിൽ മേമ്പൊടിക്ക് ‘വർഗ്ഗീയത’യുമുണ്ടാകും. ഏതെങ്കിലും നടിമാരെ കുറിച്ച വാർത്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടെൻ സാഹിത്യകാരന്മാർ ഉണർന്നു പ്രവൃത്തിച്ചു തുടങ്ങും.  നടിപോലുമറിയാത്ത ആ സ്ത്രീയുടെ അവയവങ്ങളുടെ വർണ്ണനകളൂടെ ‘പൂരപ്പാട്ടായിരിക്കും’ പിന്നെ എഴുതി വിടുക. രസകരമായ ഫലിതങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നത് വിസ്മരിക്കുന്നില്ല

ചില ഉദാഹരണങ്ങൾഎം.ജി.ശ്രീകുമാറിനെതിരെ

സൂപ്പാർസ്റ്റാറുകൾക്കെതിരെ

.
ഏതായാലും ഞരമ്പുരോഗികളുടെ ‘തെറിസാഹിത്യം’ വിറ്റു ലാഭം കൊയ്യുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് ചില നിയന്ത്രണങ്ങൾ അനിവാര്യമാണ്.

4 comments:

 1. പബ്ലിക് ടോയ്ലറ്റുകളും, ലിഫ്റ്റ് കാബിനുകളും വിട്ട് മലയാളി തെറിസാഹിത്യം സൈബർ ലോകത്തും സജീവസാന്നിദ്ധ്യമായിരിക്കുകയാണ്. ചില ‘സൈറ്റുകൾ’ തന്നെ മലയാളികളുടെ ‘വികാരശമനത്തിന്ന്‘ വേണ്ടിയുള്ളതാണോ എന്ന സംശയം ഉണ്ട്.

  ReplyDelete
 2. ഇതൊക്കെ നിര്‍ത്തലാക്കാന്‍ വല്ല വഴിയും ഉണ്ടെങ്കില്‍ നിര്‍തിക്കണം. അതോടൊപ്പം കുറെ വര്‍ഗീയ വാദികളുടെ സാഹിത്യങ്ങളും , ഇവനെയൊക്കെ പിടിച്ചു അകത്തിടാന്‍ എന്താണാവോ ഒരു വഴി , അല്ലെ നൌഫലേ

  ReplyDelete
 3. പിടിച്ചകത്തിടുക..
  ഇഷ്ടമില്ലാത്തവരെ മുഴുവൻ കൊലചെയ്യുകയോ, പിടിച്ചകത്തിടുകയോ ചെയ്യുക എന്നത് സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന അഹിംസാവാദികളായ ചില ‘മനുഷ്യസ്നേഹികളുടെ’ അജണ്ട തന്നെയാണ്. അതിന്റെ ഭാഗമാണല്ലോ ഗുജറാത്ത മോഡൽ കൂട്ടക്കൊലകളും, മദനി മോഡൽ തടവറകളുമെല്ലാം ഒരു വിഭാഗത്തിന്നെതിരെ നിരന്തരം ശ്രിഷ്ടിക്കപ്പെടുന്നത്.

  എന്തെഴുതിയാലും ഒരു വിഭാഗത്തിന്നെതിരെ വിഷം ചീറ്റീപ്പോകലാകുന്ന സ്വഭാവം.. അതിനുള്ള ചികിത്സ മരുന്നു കൊണ്ട് മാത്രമാകുമെന്ന് ഉറപ്പില്ല..

  ReplyDelete
 4. PULARI SAID
  എന്തെഴുതിയാലും ഒരു വിഭാഗത്തിന്നെതിരെ വിഷം ചീറ്റീപ്പോകലാകുന്ന സ്വഭാവം.. അതിനുള്ള ചികിത്സ മരുന്നു കൊണ്ട് മാത്രമാകുമെന്ന് ഉറപ്പില്ല.

  സത്യം തന്നെ , മരുന്നിനു പകരം ചില തൊടുപുഴ മോഡല്‍ ചികിത്സകള്‍ ആവാം അല്ലെ ?

  ആട്ടെ ഉചിതമായ നടപടി താങ്കള്‍ തന്നെ നിര്‍ദേശിക്കു നൌഫെല്‍, ഇതില്‍ സനതനക്കാരെ വലിച്ചിടെണോ.

  ReplyDelete