Tuesday, February 15, 2011

നാല്പത് കോടിയുടെ ധുര്‍ത്

നാല്പത് കോടി ചെലവഴിച്ച് പണിയേണ്ടത് പള്ളിയോ, അതോ തൊഴിൽ പരിശീലന കേന്ദ്രമോ?

          മുസ്ലിം പള്ളികൾകും, മദ്രസ്സകൾക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം. മലബാറിലാകട്ടെ സംഘടനകളുടെ ആധിക്യം മൂലം മത്സരാധിഷ്ടിതമാണ് പള്ളി നിർമ്മാണം. ഒരു പ്രദേശത്ത് ഏതെങ്കിലുമൊരു മതസംഘടനയുടെ വകയായി ഒരു പള്ളി ഉണ്ടെങ്കിൽ അതിനു നേർ എതിർവശം തന്നെ, വൻ വിലകൊടുത്ത് സ്ഥലം വാങ്ങി ഇതര സംഘടന നിലവിലുള്ള പള്ളിയേക്കാൾ വലിയൊരു പള്ളി പണിയും. ഒരു പക്ഷെ ഉള്ള പള്ളിയിൽ തന്നെ നമസ്ക്കരിക്കുവാൻ ആളില്ലാതിരിക്കുമ്പോഴായിരിക്കും പുതിയൊരു പള്ളി കൂടെ അവിടെ കെട്ടിപ്പൊക്കുക. നമസ്ക്കരിക്കുവാൻ അതിൽ ആളുകൾ കയറുമോ എന്നതൊന്നും ഒരു പ്രശ്നമല്ല. വഴിയേ പോകുന്നവർ വ്യക്തമായി മനസ്സിലാക്കണം ‘ഇവിടെ ഞങ്ങളുടെ പള്ളി’ യും ഉണ്ടെന്നു. ദൈവം ഇഷ്ടപ്പെടുന്ന ‘ദൈവീകഭവന’മല്ല അവിടെ വാസ്തവത്തിൽ ഉയർത്തുക. പകരം സംഘടനാ ലക്ഷ്യം വെച്ചുള്ള കോൺക്രീറ്റ് കെട്ടിടമാണ് പള്ളിയുടെ പേരും പറഞ്ഞ് അവിടെ കെട്ടിപ്പൊക്കുക. മുസ്ലിം സംഘടങ്കളുടെ കിടമത്സരം ഏറ്റവുമധികമുള്ള മലപ്പുറം, കോഴിക്കോട് ജില്ലയിൽ ഈ നിലക്ക് പണിതുകൂട്ടിയ ഒരു പാട് ‘പള്ളി’കൾ വഴിയേ പോകുമ്പോൾ കാണുവാൻ സാധിക്കും.

           ഇന്ത്യയിലെ മുസ്ലിം സമുദായ്ത്റ്റിന്റെ അവസ്ഥ അത്യന്തം പരിതാപകമാണെന്നു ഭരണകൂടം തന്നെ പരയുന്നു. സർക്കാർ നിയൊഗിച്ച അന്വേഷണ കമ്മീഷനുകൾ ഇന്ത്യയിലെ ദളിതുകളേക്കാൾ പരിതാപകരമാണ് മുസ്ലിം സമുദായത്തിന്റെ സാഹചര്യം എന്ന് വസ്തുതകൾ നിരത്തി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ തന്നെ മുസ്ലിം സമുദായത്തിൽ പെട്ട വലിയൊരു ശതമാനം പേർ പ്രയാസത്തോടെ കഴിയുന്നുണ്ട്. കേരള മുസ്ലിംകളെ നടുനിവർത്താൻ സഹായിച്ച ഗൾഫ് പണത്തിന്റെ സൌഭാഗ്യങ്ങൾ ഇനിയും കടന്നു ചെന്നിട്ടില്ലാത്ത കൂരകൾ ഒരുപാടുണ്ട് ഇപ്പോഴും കേരളത്തിൽ. ചേരികളിലും, ലക്ഷം വിട് കോളനികളിലും ജീവിതം കെട്ടിപ്പൊക്കുവാൻ നിരബന്ധിതരായ ഇവർക്ക് മുസ്ലിം സമുദ്ദായമെന്ന പേരു മാത്രമേ ബാക്കിയായുള്ളൂ.. കേരളത്തിനു വെളിയിലാകട്ടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കുവാൻ സാധിക്കാതെ നരക്ത്ല്യരായി ജീവിക്കുന്നവരാണധികവും. ചെരുപ്പുകുത്തിയും, റിക്ഷാ വലിച്ചും, മാഫിയാ പ്രവർത്തനത്തിന്റെ ഭാഗമായുമൊക്കെ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് ഇനിയും കടന്നുവരുവാൻ സാധിക്കത്തവരാണേറിയ കൂറും.കേരളത്തിനു വെളിയിലൂടെ ഒരു യാത്ര നടത്തിയാലറിയാം ഒരു ശരാശരി മുസ്ലിം എങ്ങിനെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന്. നല്ല ഭക്ഷണമില്ല, കയറിക്കിടക്കുവാൻ സുരക്ഷിതവും, നിയമപരവുമായ കൂരകളില്ല, മാന്യമായ ജോലികളില്ല, അതിനു പറ്റുന്ന വിദ്യാഭ്യാസവുമില്ല. സർവോപരി ദിശാബോധം നൽകുന്ന ഒരു നേതൃത്വവുമില്ല.  സംസ്ക്കാരാമെന്തെന്നത് ഇനിയും തിരിച്ചറിയാത്ത, മതമെന്ന് പറയുന്നത് പലപ്പോഴും പേരുകളിൽ മാത്രം ഒതുങ്ങുന്ന കോടിക്കണക്കിനു ജനങ്ങളാണ് കേരളത്തിനു വെളിയിൽ ജീവിതം തള്ളിനീക്കുന്നത്.

     ഇവരിൽ അല്പം ഭേതകരമായ അവസ്ഥയിൽ ജിവിക്കുന്ന കേരള മുസ്ലിം സമൂഹം, വാസ്തവത്തിൽ ഏതു വിഷയങ്ങൾക്കാണ് മുൻ ഗണന നൽകേണ്ടത്? കൊടികൾ ചെലവ്ഴിച്ചു കൊണ്ട് , ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലെ ഇനിയും പള്ളികൾ കെട്ടിപ്പൊക്കുവാനോ? അതല്ല “അയൽക്കാരൻ പട്ടിണി കിടക്കുമ്പൊൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല” എന്ന പ്രവാചക വാക്യത്തിന്നു വില കല്പിച്ചു കൊണ്ട് അശരണരായ ഈ സമുദായത്തിന്ന് ആശ്വാസവും, ദിശാബൊധവും നൽകുവാനാ? ഈ മേഘലയിലൊന്നു മതസംഘടനകൾ തീരെ ശ്രദ്ധ ചെലുത്തുന്നില്ല എന്നു പറയുവാൻ തീർച്ചയായും സാധിക്കില്ല. എന്നാൽ തങ്ങളുടെ കഴിവിനും, വിഭവങ്ങൾക്കുമനുസരിച്ച് മതസംഘടനകൾ ഈ മേഘലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ‘ഇല്ല’ എന്ന ദൃഡസ്വരത്തിലുള്ള ഉത്തരം തന്നെയാകും ലഭിക്കുക.കേരളത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിനു സാഹചര്യമില്ലാതെ എത്ര ചെറുപ്പക്കാർ പഠനമുപേക്ഷിച്ചുകൊണ്ട് കൊഴിഞ്ഞു പോകുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർ എത്തിപ്പെടുന്നത് മാഫിയാ ശക്തികളുടെ കരങ്ങളിലാണ്.

        ഈ സാഹചര്യത്തിലാണ് ഒരു പത്രവാർത്ത ശ്രദ്ധേയമാകുന്നത്. കോഴിക്കോട് നാല്പതു കോടി രൂപ ചിലവിൽ ഒരു പള്ളി പണിയുന്നു. പത്രവാർത്ത വിശ്വസിക്കാമെങ്കിൽ ആ പള്ളി വെറുമൊരു ആരാധനാലയമല്ല, മറിച്ച് ‘പ്രവാചകന്റെ മുടി’ സൂക്ഷിക്കപ്പെടുന്ന ഒരു പള്ളിയായിരിക്കുമത്രെ. "പ്രവാചകന്റെ മുടി എങ്ങിനെ ഇവിടെ ലഭ്യമായി? ലഭ്യമാണെങ്കിൽ തന്നെ പ്രവാചകന്റെ മുടിക്ക് എന്താണിത്ര പ്രത്യേകഥ? അതു ദർശിച്ചാൽ പുണ്യം ലഭിക്കുമോ? ചെയ്ത പാപം ഇല്ലാതാകുമോ? ഒരു ശരാശരി മുസ്ലിം ചെയ്യേണ്ട ആരാധനകൾക്ക് പകരമാകുമോ?ലോക മുസ്ലിംകളുടെ നാലാമത് തീർത്ഥാടക കേന്ദ്രമെന്ന പഥവിയും, പുണ്യവും ലഭിക്കുമോ"? എന്നിങ്ങനെ ഒരുപാടു ചോദ്യം ഉയർന്നു വരുന്നുണ്ട്. മുൻപ് കാശ്മീരിലെ ‘ഹസ്രത്ത്ബാൽ പള്ളി’യിലെ പ്രവാചകെന്റെ മുടിയുമായി ബന്ധപ്പെട്ട്  ‘പോരാളികളും’ ‘സൈന്യവും’ ദിവസങ്ങളോളം സംഘർഷത്തിൽ പെട്ടത് ഇവിടെ പ്രസക്തമാകേണ്ടതാണ്. ഇതിപ്പോൾ ഒരു സംഘടൻ കോടിക്കണക്കിനു രൂപ ചിലവഴിച്ചുകൊണ്ട് ‘പ്രവാചക കേശം’ തന്നെ സംഘടിപ്പിച്ചാൽ എതിർ സംഘടൻ കൊച്ചാകില്ലേ? അപ്പോൾ അവരും സംഘടിപ്പിക്കേണ്ടി വരും ഇതിനേകാൾ  ‘വിലപിടിപ്പുള്ളത്’ അങ്ങിനെ അറേബ്യയിലെ വിശുദ്ധ ഗേഹത്തിലെ പ്രവാചകന്റെ ഭൌതീക ശരീരം വരെ ഇവിടെ കൊണ്ടുവന്നു സംഘടനാ പ്രവർത്തനത്തിന്നുപയൊഗിക്കുവാൻ സംഘടനകൾ പരസ്പരം മത്സരിക്കും. അവിടേക്കാണ് കാര്യങ്ങൾ പോകുന്നത്.
          
    . തീർത്ഥാടന കേന്ദ്രമാകുമെന്ന പരോദ്ദോശ്യത്തോടെ, സംഘടനാ ലക്ഷ്യങ്ങളോടെ മുസ്ലിം സമുദയത്തിന്ന് ആത്മീയമായോ, ഭൌതീകമായോ ഒരു ഉപകാരവും ചെയ്യപ്പെടാത്ത ഇത്തരം കെട്ടിപ്പൊക്കലുകളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയാണു അവർ സമുദായത്തോറ്റ് ചെയ്യുന്ന ഏറ്റവും വലിയ സൽകർമ്മം.

20 comments:

 1. തീർത്ഥാടന കേന്ദ്രമാകുമെന്ന പരോദ്ദോശ്യത്തോടെ, സംഘടനാ ലക്ഷ്യങ്ങളോടെ മുസ്ലിം സമുദയത്തിന്ന് ആത്മീയമായോ, ഭൌതീകമായോ ഒരു ഉപകാരവും ചെയ്യപ്പെടാത്ത ഇത്തരം കെട്ടിപ്പൊക്കലുകളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയാണു അവർ സമുദായത്തോറ്റ് ചെയ്യുന്ന ഏറ്റവും വലിയ സൽകർമ്മം

  ReplyDelete
 2. നാഴികക്ക് നാല്‍പ്പതു വട്ടം , കാഫിറുകളുടെ വിഗ്രഹാരധനയെയും ബഹുദൈവ വിശ്വാസങ്ങളെയും പറ്റി വിഴുപ്പലക്കുന്ന ഇസ്ലാമിസ്ടുകള്‍ക്കു മുഖം അടച്ചു കിട്ടിയ അടിയാണ് തിരു കേശം . അത് തരാന്‍ ഒരു കാന്തപുരം തന്നെ വേണ്ടി വന്നു . ഇനിയെങ്കിലും സ്വന്തം പല്ലിട കുത്തി മണപ്പിച്ചു ഇരുന്നു കൂടെ ?

  ReplyDelete
 3. pulari said

  "മുൻപ് കാശ്മീരിലെ ‘ഹസ്രത്ത്ബാൽ പള്ളി’യിലെ പ്രവാചകെന്റെ മുടിയുമായി ബന്ധപ്പെട്ട് ‘വിശ്വാസികളും’ ‘തീവ്രവാദികളും’ ‘സൈന്യവും’ ദിവസങ്ങളോളം സംഘർഷത്തിൽ പെട്ടത് ഇവിടെ പ്രസക്തമാകേണ്ടതാണ്".

  തീവ്ര വാദികലോ , പോരാളി എന്നല്ലേ പുലരിയുടെ ഭാഷയില്‍ പറയേണ്ടത് ?


  ഇല്ലാത്ത സാത്താനെ കല്ലെറിയാം ,കല്ലിനെ ചുംബിക്കാം , ഒരു പഴയ കിണറ്റിലെ വെള്ളം പവിത്രം ആയി സൂക്ഷിക്കാം, ഇതിനൊക്കെ ആടിനെ പട്ടിയാക്കുന്ന ന്യായങ്ങള്‍ പറയാം .ഇതിനൊക്കെ ഇല്ലാത്ത വിഷമം ഒരു മുടിയോടു എന്തിനാണ് പുലരീ ?

  ReplyDelete
 4. ലൂസിഫർ.

  നന്ദി. വാക്ക്പിശക് ചൂണ്ടിക്കാണിച്ചതിന്ന്. മാധ്യമങ്ങളുടെ സ്വാധീനം അത്ര വലുതാണല്ലോ? അവർ ഒരു വിഭാഗത്തിനെതിരെ ഉണ്ടാക്കിയെടുത്ത സംജ്ഞകൾ അത്രമാത്രം സ്വാധീനിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് ‘തീവ്രവാദി’കളെന്ന എന്റെയും വിലയിരുത്തൽ. ഏതായാലും ലുസിഫറിന്റെ ‘ആഗ്രഹപ്രകാരം’ അതു തിരുത്തിയിരിക്കുന്നു. ‘പോരാളികൾ’ എന്നു തന്നെ അതു വായിക്കാം.

  ReplyDelete
 5. ലുസിഫർ
  ഇസ്ലാമിലില്ലാത്ത ചിലത്, മറ്റു സ്വാധീനങ്ങൾ വഴി മതത്തിലേക്ക് ചിലർ കടമെടുക്കുന്നു. അതിനെതിരെ ശക്തമായ എതിർപ്പുയരുന്നത് മതത്തിന്നകത്ത് നിന്നു തന്നെയാണ്. അല്ലാതെ ‘സർക്കാരിന്റെ’ യോ ‘ഹൈകോടതിയുടെയോ’ തീർപ്പ് നോക്കി നിൽക്കുകയല്ല യഥാർത്ഥ മതവിശ്വാസികൾ ചെയ്യുന്നത്. ഞാൻ മുൻപ് സുചിപ്പിച്ചത് പോലെ തന്നെ ഇസ്ലാം എന്ന മതം ഒന്ന് വേറെ തന്നെയാണ്. മുസ്ലിംകളായ എല്ലാവരും ;ഇസ്ലാം’ അനുശാസിക്കുന്ന ആദർശം പിന്തുടരുന്നവരല്ല. എന്നാൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തുവെച്ചാൽ അതു മതത്തിന്റെ ഭാഗമാകുകയുമില്ല. അതുകൊണ്ട് തന്നെ ഇസ്ലാമിക ആദർശത്തിനെതിരെ ഉണ്ടാകുന്ന നീക്കങ്ങൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. അതിന്റെ ഭാഗം തന്നെയാണ് കാന്തപുരത്തിന്റെ പുതിയ നീക്കത്തിനെതിരെയുള്ള വിമർശനം

  ReplyDelete
 6. ഹോ നന്ദി , അപ്പോള്‍ എതിര്‍പ്പുകളുടെ ഭാഗമായി ഹസ്രറ്റ് ബാലിലെ പോലെ ഇനി പോരാളികളുടെ ആക്രമണം ഒക്കെ ഇവിടെയും പ്രതീക്ഷിക്കാമല്ലോ അല്ലെ ?

  "അതിനെതിരെ ശക്തമായ എതിർപ്പുയരുന്നത് മതത്തിന്നകത്ത് നിന്നു തന്നെയാണ്. അല്ലാതെ ‘സർക്കാരിന്റെ’ യോ ‘ഹൈകോടതിയുടെയോ’ തീർപ്പ് നോക്കി നിൽക്കുകയല്ല യഥാർത്ഥ മതവിശ്വാസികൾ ചെയ്യുന്നത്"

  അതുപിന്നെ എല്ലാവര്ക്കും അറിയില്ലേ , തൊടുപുഴയിലോക്കെ ഇത് കണ്ടതല്ലേ നമ്മള്‍ , യഥാര്‍ത്ഥ മത വിശ്വാസിയും അന്ധവിശ്വാസിയും തമ്മില്‍ ഇനി പോരടിച്ചു തുടങ്ങുമ്പോള്‍ കഫിരുകള്‍ക്ക് ഇവിടെ ജീവിക്കാന്‍ ആവുമോ ആവോ ? പിന്നെ ഇതൊക്കെ ഏക ദൈവ വിശ്വാസം ഉള്ള , (നീചമായ ബഹുദൈവ വിശ്വാസങ്ങള്‍ ഉള്ള ഹിന്ദു മതത്തിലെ പോലെ )വ്യത്യാസങ്ങള്‍ ഇല്ലാത്ത ലോകത്തിന്റെ പ്രതീക്ഷ ആയ ഇസ്ലാം മതത്തില്‍ തന്നെ അല്ലെ ?

  "മുസ്ലിംകളായ എല്ലാവരും ;ഇസ്ലാം’ അനുശാസിക്കുന്ന ആദർശം പിന്തുടരുന്നവരല്ല. എന്നാൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തുവെച്ചാൽ അതു മതത്തിന്റെ ഭാഗമാകുകയുമില്ല. അതുകൊണ്ട് തന്നെ ഇസ്ലാമിക ആദർശത്തിനെതിരെ ഉണ്ടാകുന്ന നീക്കങ്ങൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരും."

  ലോകത്ത് ഖുറാന്‍ ഒന്നേയുള്ളൂ , അതിനു വ്യത്യാസങ്ങള്‍ ഇല്ല എന്നൊക്കെ അല്ലെ (വരട്ട്‌ ) വാദങ്ങള്‍ , പിന്നെ എങ്ങനെ ഇത്ര വ്യത്യാസങ്ങള്‍ .

  ആട്ടെ ബാക്കി കാര്യങ്ങള്‍ക്കും മറുപടി തന്നാട്ടെ .

  എനിക്ക് ആഗ്രഹ പൂര്‍ത്തി തന്നതിന് നന്ദി
  ഇനിയും കുറെ ചോദിക്കാനുണ്ട് കേട്ടോ

  ReplyDelete
 7. കേശത്തിനു മുന്നില്‍ സുജൂദ് ചെയ്യാന്‍ കാന്ത പുരം പറഞ്ഞോ? അതവിടെ ഇരിക്കുന്നത് കൊണ്ട് ആര്‍ക്കാണ് പ്രശ്നം? വിശ്വാസികള്‍ അതിന്റെ മുന്നില്‍ സുജൂദ് ചെയ്യുന്നെങ്കില്‍ അവര്‍ മതത്തിലെ കരടുകള്‍ തന്നെയാണ്. ഇവിടെ ഇതര മതസ്ഥരും കോടികള്‍ ചിലവിട്ട് അമ്പലവും പള്ളിയും പണിയുന്നു.അതിനൊന്നും ഒരു കുഴപ്പവും കഴപ്പും ഇല്ല. ഈ 40 കോടിയിലേക്ക് സംഭാവന ചോഒദിച്ച് നിങ്ങളെ സമീപിച്ചാല്‍ കൊടുക്കണ്ട! അത്ര തന്നെ! അല്ലാതെ ചുമ്മാ കഴുതക്കാമം ഇങ്ങനെ പലരും കരഞ്ഞ് തീര്‍ക്കുന്നത് ആശ്വാസമാകുമെങ്കില്‍ നടക്കട്ടെ

  ReplyDelete
 8. നൂറുദ്ധീന്‍
  ഇങ്ങനെ വിവേക പൂര്‍വ്വം ചിന്തിക്കാന്‍ പുലരി പോരാളി പഠിച്ചിട്ടില , ലോക ഇസ്ലാം, ഇവരെ പോലെയുള്ള ചില കോഴികള്‍ കൂവുന്നതുകൊണ്ടാണ് ഉണരുന്നതെന്നാണ് ഇവരുടെ വിചാരം . അതിനു എന്തും ചെയ്തു കളയും ഈ ഭ്രാന്തന്മാര്‍ . ഇവനൊക്കെ തന്നെ ആണ് ഇസ്ലാമോ ഫോബിയ ലോകത്ത് ഉണ്ടാക്കുന്നത് . അവിവേകിയെ സര്‍പ്പത്തെ ക്കാള്‍ ഭയക്കണം എന്ന് കേട്ടിട്ടില്ലേ .
  ഇരുപത്തി അയ്യായിരം പേര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഉള്ള പള്ളി എന്ന് പറയുമ്പോള്‍ തന്നെ അതില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ഊഹിക്കാമല്ലോ , പിന്നെ ഈ അസഹിഷ്ണുത ആരോടാണ് . തനിക്കു വിശ്വാസമില്ലെങ്കില്‍ പോവേണ്ട അത്ര പോരെ ? അല്ലാതെ അതിനെതിരെ പോരാടാന്‍ ഇറങ്ങേണ്ട കാര്യം മത ഭ്രാന്ത് അല്ലാതെ മറ്റെന്താണ് ? പിന്നെ പുലരിക്കു ആ ഭ്രാന്ത് ഒരു അലങ്കാരം ആണ്. ഈ കഴുത കാമം കരഞ്ഞു തീര്‍ക്കുമോ എന്ന് കണ്ടറിയാം .

  ReplyDelete
 9. noorudheen

  ഇതുമായി ബന്ധപ്പെട്ട ഒരു മെയിലില്‍ വന്നത്.

  പ്രിയ സഹോദരരെ,
  ദൈവം (അല്ലാഹു) മനുഷ്യര്ക്ക് ‌ നേര്മാiര്ഗംe കാണിച്ചു കൊടുക്കാന്‍ ഒരു പാട് പ്രവാചകന്മാരെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് നിയോഗിച്ചിരുന്നു. അതില്‍ കുറച്ചു പേരെ മാത്രമേ പരിശുദ്ധ ഖുര്ആ്ന്‍ നേര്കുനെരെ പരാമര്ഷിക്കുന്നുള്ളൂ. പക്ഷെ എല്ലാ സമൂഹത്തിലെക്കും പ്രവാചകന്മാരെ നിയോഗിച്ചിരുന്നു എന്ന് ഖുര്ആമന്‍ സൂചിപ്പിക്കുന്നുണ്ട്. അതില്‍ അവസാന പ്രവാചകനാണ്‌ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സല്ലല്ലാഹു അലഹി വസല്ലം).
  പ്രവാചകന്‍ (സ) ജനനം മുതല്‍ മരിക്കുന്നത് വരെ സ്വന്തം ആവശ്യങ്ങള്ക്ക്ച ഒരു പാട് വസ്തുക്കള്‍ ഉപയോചിരുന്നു (വസ്ത്രമായും, വിരിപ്പായും, പാത്രങ്ങളായും അങ്ങിനെ ഒരു പാട്). ഇവയൊക്കെ പഴകുന്നതിനനുസരിച്ചു പുതിയവ വാങ്ങലും ധരിക്കളും ആയിരുന്നു. പഴകിയവ, അല്ലെങ്കില്‍ പ്രവാചകന്‍(സ) ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും തന്നെ പ്രവാചകന്‍ (സ) യുടെ അനുചരന്മാര്‍ പുണ്യം കരുതി എടുത്തു വെച്ചതോ പൂജിച്ചതോ ആയി കാണുന്നില്ല. അതുപോലെ ഖുര്ആെന്‍ പരാമര്ശിോച്ച മുന്‍ കഴിഞ്ഞു പോയ പ്രവാചകന്മാരുടെ അനുഭവത്തിലും അത്തരം സംഗതികള്‍ കാണുന്നില്ല. മാത്രവുമല്ല അത്തരം വസ്തുക്കളെ പൂജിക്കുന്നതില്‍ നിന്നും മനുഷ്യരെ തടയുക എന്നുള്ളതും, അവരെ ഏകനായ ദൈവത്തിലേക്ക് തിരിച്ചു നടത്തുക എന്നതും എല്ലാ പ്രവാചകന്മാരുടെയും കര്ത്തപവ്യമായിരുന്നു. (പ്രവാചകന്‍ (സ) ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍, പ്രത്യേകിച്ച് നുബുവ്വത് (പ്രവാചകത്വം) ലഭിച്ച നാല്പതു വയസിനു ശേഷമുള്ള ചരിത്രം വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വ്യതസ്ത അനുച്ചരന്മാരിലൂടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്). അതിലൊന്നും ഇത്തരം പരാമര്ശംു കണ്ടിട്ടില്ല.
  അങ്ങിനെ വല്ല പുണ്യവും ഉണ്ടായിരുന്നെങ്കില്‍, പ്രവാചകന്റെ ജീവിത കാലത്ത് മറ്റു ദേശങ്ങളില്‍ ജീവിച്ചിരുന്ന മുസ്ലിംകള്‍, പ്രവാചകന്റെ അഭാവത്തില്‍ അത്തരം വസ്തുക്കളെ പൂജിച്ചാല്‍ മതിയാവുമായിരുന്നല്ലോ. അതുപോലെ പ്രവാചകന്‍ (സ) മദീനയിലേക്ക് പാലായനം ചെയ്തപ്പോള്‍ മക്കയിലെ വിശ്വാസികള്ക്ക്ല അത്തരം വസ്തുക്കളെയോ, ഇടയാളന്മാരെയോ പൂജിക്കമായിരുന്നു. അത്തരം യാതൊരു ആരാധനാ സമ്പ്രദായവും പ്രവാചക ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
  അതുപോലെ പ്രവാചകന്‍ (സ) ജീവിത കാലത്ത് ഒരു പാട് തവണ മുടി വെട്ടലും, കളയലും, നഖം വെട്ടലും ഒക്കെ നടത്തിയിട്ടുണ്ട്. അപ്പോള്‍ വെട്ടി കളയുന്ന വസ്തുക്കള്‍ ഒന്നും അനുചരന്മാര്‍ പൂജക്ക്‌ വേണ്ടി, പുണ്യം കരുതി എടുതുവെച്ചതായി എവിടെയും കാണുന്നില്ല. അങ്ങിനെ എടുത്തു വെച്ചിരുന്നെങ്കില്‍ എ പീ ഉസ്താദിന്റെ കയ്യിലോ, തുര്കിയയിലെ ഒരു പള്ളിയിലോ മാത്രമല്ല, ലോകത്ത് എല്ലായിടത്തും, എല്ലാ പള്ളികളിലും ഇന്ന് അത്തരം വസ്തുക്കള്‍ ഉണ്ടാകുമായിരുന്നു. എ പീ ഉസ്താദിന് ആ പോരിശ പറഞ്ഞു ഒരു പള്ളി ഉണ്ടാക്കാനും കഴിയില്ലായിരുന്നു. കാരണം ഒരു വ്യക്തി മുടി വെട്ടുമ്പോള്‍, അല്ലെങ്കില്‍ കളയുമ്പോള്‍ ഓരോ തവണയും അത്ര മാത്രം മുടി ശരീരത്തില്‍ നിന്നും ഒഴിവാക്കപ്പെടുമല്ലോ. അതുപോലെ കുറെ അധികം നഖവും ഒക്കെ ലഭിക്കുമായിരുന്നു.
  ഇവിടെ ഇത്തരം വസ്തുക്കള്‍ പൂജിക്കുന്നതിലൂടെ, അതിനു പ്രാധാന്യം കല്പിച്ചു പിന്നാലെ പോവുന്നതിനു പിന്നില്‍ ആരുടെയൊക്കെയോ കൈകള്‍ പ്രത്യേകമായി സംശയിക്കേണ്ടിയിരിക്കുന്നു. ഗ്രജുവായ രീതിയില്‍, ഏക ദൈവത്തെ ആരാധിക്കാന്‍ ഓരോ വ്യക്തിക്കും ഇടയാളന്മാരില്ലാതെ നേര്കുനെര്‍ സാദിക്കുന്ന ഒരു മതമാണ്‌ ഇസ്ലാം. അതാണ്‌ ഇസ്ലാമിന്റെ പ്രത്യേകതയും വ്യതിരിക്തതയും. എന്നാല്‍ ഇത്തരം വസ്തുക്കള്ക്ക് പുണ്യം കല്പിച്ചു, ഇടയാളന്മാരെ വെച്ച്, തൊണ്ടി സാധനങ്ങള്‍ വെച്ച് പ്രാര്ഥി ക്കാന്‍, പഠിപ്പിക്കുന്ന രീതി ഇസ്ലാമിന്റെ സത്തക്കാണ്‌ കളങ്കം വരുത്തുന്നത് എന്ന് ഇവര്‍ അറിയുന്നില്ല.
  എ പീ ഉസ്താദിനെ പോലെയുള്ളവരെ അത്തരം ആള്കാഉര്‍ കയ്യിലെടുതുവോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ലോക രാജ്യങ്ങള്ക്കി്ടയില്‍ മര്കസിന്റെ പേരില്‍ കറങ്ങി കൊണ്ടിരിക്കുന്ന, കിട്ടാവുന്നിടത് നിന്നൊക്കെ പിരിവു നടത്തി കൊണ്ടിരിക്കുന്ന എ പീ ഉസ്താദിനെ, പിരിവു കൊടുത്തു ആരോ മയക്കിയിരിക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പ്രവാചകന്മാര്‍ ഒക്കെ വളരെ ശക്തമായി എതിര്ത്ത ഒരു വിഷയം (വ്യക്തി പൂജ, വസ്തു പൂജ) തന്നെ മതത്തിന്റെ പേരില്‍ കൊണ്ട്‌ വരുമ്പോള്‍ ഈ സംശയം അല്പം ഗൌരവത്തില്‍ വേണം കാണാന്‍.
  ഇപ്പോള്‍ എല്ലാ കാര്യത്തിലും മല്രമമാണല്ലോ. ധൂര്ത്തി ലും പൊങ്ഗാച്ചതിലും ഒന്നും രാഷ്ട്രീയ മത സങ്കടനകള്‍ വിത്യാസമില്ല. നമ്മുടെ നാട്ടില്‍ കൂണ് പോലെ മുളച്ചു പൊന്തുന്ന പല പ്രാര്ഥ.നാ കേന്ദ്രങ്ങളിലും ലഭിച്ചു കൊണ്ടിരിക്കുന്ന സമ്പത്തിനു കയ്യും കണക്കുമില്ലല്ലോ. സായിപുമാരുടെ വരവിലുമില്ല എവിടെയും എണ്ണക്കുരവ്. സമുദായതിനകത് അത്തരം കേന്ദ്രം ആരെങ്കിലും സ്പോന്സുര്‍ ചെയ്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

  ReplyDelete
 10. "ആരാധിക്കാന്‍ ഓരോ വ്യക്തിക്കും ഇടയാളന്മാരില്ലാതെ നേര്കുനെര്‍ സാദിക്കുന്ന ഒരു മതമാണ്‌ ഇസ്ലാം. അതാണ്‌ ഇസ്ലാമിന്റെ പ്രത്യേകതയും വ്യതിരിക്തതയും."

  തെക്കോട്ട്‌ തിരിഞ്ഞാലേ പ്രാര്‍ഥന വരൂ , എന്റെ മതത്തില്‍ വിശ്വസിക്കാത്തവര്‍ ഒക്കെ നരകത്തില്‍ പോവും , മറ്റുള്ളവരുടെ വിഗ്രഹ ആരാധനയെ പഴി പറയുമ്പോഴും , ഹജ്ജിനു പോയി കല്ലിനെ മുത്തും . ഗംഗജലം പുണ്യം ആയി കരുതുന്നവരെ അവജ്ഞ യോടെ കാണുമ്പൊള്‍ , സംസം വെള്ളം വീട്ടില്‍ സൂക്ഷിക്കും .ഇതൊക്കെ തന്നെ അല്ലെ ആ പ്രത്യേകതകള്‍

  ഇസ്ലാമിന് ലോകമാകെ ഒരു പെരുമാറ്റ ചട്ടവും ഇല്ല എന്ന് മനസിലാക്കാന്‍ ഏതു പോത്തിനും കഴിയും . അത് ചെന്ന് ചേര്‍ന്ന സംസ്കരങ്ങലോടെ ചേര്‍ന്ന് തന്നെയാണ് വളന്നത് , ഇസ്ലാം മാത്രം അല്ല എല്ലാ മതങ്ങളും .ഇതൊന്നും മനസിലാക്കാതെ പോരിനിരങ്ങുന്നവര്‍ക്ക് അസുഖം വേറെ ആണ് .
  പുലരീ ഒന്ന് പറയാമോ എല്ലാം തികഞ്ഞ ഇസ്ലാം ലോകത്തെവിടെ ഉള്ളത് എന്ന് .

  "സമുദായതിനകത് അത്തരം കേന്ദ്രം ആരെങ്കിലും സ്പോന്സുര്‍ ചെയ്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു."

  സവര്‍ണ സയണിസ്റ്റ് സംഘപരിവാര്‍ അമേരിക്കന്‍ ആര്‍ എസ് എസ് ശക്തികള്‍ ആയിരിക്കും അല്ലെ ?

  ReplyDelete
 11. കേരളത്തില്‍ കാന്തപുരതിനേക്കാള്‍ കുടുതല്‍ മത,ബോതിക കലാലയങ്ങള്‍ നടത്തുന്ന മറ്റൊരു
  മുസ്ലിമിനെ പറഞ്ചു തരാന്‍ സാധിക്കുമോ,,,,,,,,കാന്തപുരതിനേക്കാള്‍ അനാഥകളെ പോറ്റുന്ന മറ്റൊരു
  മുസ്ലിമിനെ പറഞ്ചു തരാന്‍ സാധിക്കുമോ,,,,,,,,(ഉത്തരം തന്നെ പ്രതീഷിക്കുന്നു)
  എനിക്കുറപ്പുണ്ട് ഇല്ല എന്ന് ,,,പൊടിയും,വെയിലും,ഏല്‍ക്കാതെ സമുഹിയ വിമര്സനം
  നടത്തുന്നവര്‍ കിണറ്റിലെ തവളയായി ഒടുങ്ങിയ ചരിത്രമേ കാലം നല്കിട്ടുല്ലു,,,,

  ReplyDelete
 12. ലൂസിഫെര്‍ താന്‍ പുലരിയുടെ പേരും പറഞ്ഞു കുതിര കയറുന്നത് ഇസ്ലാമിന് നേര്കാന്‍ .അന്യ മതത്തിന്റെ അനുഷ്ടങ്ങളെ ഇകഴ്തനാണോ തന്റെ മേലാളന്മാര്‍ പഠിപ്പിച്ചത്.വര്‍ഗീയ വിഷം ചീറ്റുന്ന തന്റെ മനസിന്‌ മോക്ഷം കിട്ടാന്‍ മേലദ്യക്ഷന്മാരെ ഒന്നുകൂട്ല്‍ കണ്ടുനോക്കൂ

  ReplyDelete
 13. Ashik
  കേരളത്തിൽ കാന്തപുരത്തേക്കാൾ കൂടുതൽ ആതുരസേവന രംഗത്തുള്ളത് മാതാ അമൃതാനന്ദമയീ മഠവും, ക്രൈസ്തവ സഭകളുമാണ്. താങ്കൾ പറയുന്ന ഇത്തരം കണക്കുകളാണ് മാനദണ്ഡമാകുന്നതെങ്കിൽ ഈ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും വിശ്വാസത്തിന്റെ ഭാഗമായി താങ്കൾ അംഗീകരിക്കുമോ?

  ReplyDelete
 14. അയ്യോ ശേരിഫ്ഫ് , ഇസ്ലാം എന്നാല്‍ എനിക്കുള്ള കുറച്ചു സംശയങ്ങളെ മാത്രം ഞാന്‍ ചോദിച്ചുള്ളൂ , ഉത്തരം മുട്ടുന്നുണ്ടെങ്കില്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യം ഇല്ല . ആഗോള ഇസ്ലാമിന്റെ ഭാഗം ആണല്ലോ താനും പുലരിയും ഒക്കെ , അപ്പോള്‍ ഉത്തരം പറയാന്‍ ഉള്ള ബാധ്യത ഇല്ലെങ്കിലും കടമ ഉണ്ട് തനിക്കൊക്കെ .

  ReplyDelete
 15. വൃതികെടുള്ള താടിവച്ച് അല്‍പ്പം ചില വാക് സമര്‍തിയവും പഠിച്ചാല്‍ സോര്ഗത്തില്‍ ആയി എന്ന് ചിന്തിക്കുന്ന
  കുറച്ചുപേര്‍ഉണ്ട് അവരെ പ്രോത്സാഹിപ്പിക്കാന്‍ ഉസ്താദുമാരെ ബലിയാട് ആക്കരുത് മുന്‍പും കാന്തപുരം ഉസ്താദ്‌ കോഴി കോട് മര്‍ക്കസ്‌
  complex ഉണ്ടാക്കുമ്പോള്‍ കേട്ടതാണ് .അത് കൊണ്ട് ഉസ്താദ് മാരെ മേല്‍ മെക്കിട്ടു കെരല്‍ നിര്‍ത്തു

  ReplyDelete
 16. إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ- ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് മുകളില്‍

  കൊടുത്തത്. നബി തിരുമേനി (സ) തങ്ങളുടെ പരിശുദ്ധമായ മുടി കളയുമ്പോള്‍

  സഹാബികള്‍ ഒന്ന് പോലും നിലത്തു വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല,

  ഓരോ മുടി വീഴുമ്പോഴും കൈകള്‍ നീട്ടി കാത്തിരിക്കുകയാണ് സ്വഹാബികള്‍

  ചെയ്തത്. ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക; وعن أسماء بنت

  أبي بكر - رضي الله عنهما : وقالت : هذه جبة رسول الله - صلى الله عليه وسلم - كانت عند عائشة فلما قبضت قبضتها ، وكان

  النبي - صلى الله عليه وسلم - يلبسها ، فنحن نغسلها للمرض نستشفي بها . رواه مسلم . നബി തിരുമേനി (സ)

  ധരിച്ചിരുന്ന ജുബ്ബ അവിടുത്തെ വഫാതിനു ശേഷം ആയിഷ ബീവി

  സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണ ശേഷം സഹോദരിയും സ്വഹാബി

  വനിതയുമായ അസ്മ ബീവി സൂക്ഷിക്കുകയും ആര്‍ക്കെങ്കിലും വല്ല രോഗവും

  വന്നാല്‍ ഈ ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗ ശമനം

  നടത്താറുണ്ടായിരുന്നു. ഇസ്ലാഹികളുടെ കാര്യത്തില്‍ വന്ന ഖുര്‍ആന്‍ വചനം

  ഇവിടെ നമുക്ക് സ്മരിക്കാം. وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء

  وَلَـكِن لاَّ يَعْلَمُونَ " (البقرة، 13) സ്വഹാബികള്‍ വിശ്വസിച്ചത് പോലെ നിങ്ങളും

  വിശ്വസിക്കണം എന്ന് വാഹ്ഹബികളോട് പറയപ്പെട്ടാല്‍, അവര്‍ പറയും

  വിഡ്ഢികള്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കാന്‍ ഞങ്ങളെ കിട്ടില്ല.

  ReplyDelete
 17. പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു

  വസ്തുക്കളുടെയും
  മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ

  വിയര്‍പ്പു
  കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും

  മറ്റും
  ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത്

  നബി (സ)
  തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ

  കാര്യങ്ങളും
  മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം.

  നബിയുടെ കാല ശേഷം
  നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ

  കാല ശേഷം പിന്‍
  തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ

  വെള്ളം
  ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ

  സ്വന്തം
  മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന്

  മനസ്സില്‍
  ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക

  ചരിത്രവും
  പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ്

  കൊണ്ട്
  ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും
  എഴുതുകയും ചെയ്യുക സ്വാഭാവികം. റബ് ഇത് പോലോത്ത വിഡ്ഢികളുടെ

  ശര്റില്‍ നിന്നും
  നമ്മെയും കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ.....ആമീന്‍.

  ReplyDelete
 18. സത്യന്വേഷകര്‍ക്ക് വേണ്ടി ...

  http://www.ssfmalappuram.com/news/default.asp?id=kesham_omtharu5

  http://www.ssfmalappuram.com/news/default.asp?id=kesham_omtharu

  ReplyDelete
 19. ആ മുടികളൊക്കെ ഇന്ന് ലോകത്തുണ്ടായിരുന്നെങ്കിൽ
  ന്റള്ളാ, ഡോക്ടർമാരെല്ലാം തെണ്ടിപ്പോയേനെ.

  ReplyDelete
 20. doctormarekonduzhiyatha (kayyozhinha) etraprashnangal qurhaan kondum mattu barakat kondum shifayagunnundu... adil uracha vishwaasam undenkil matram.. allenkil yadonnum shariyaakilla panivannal polum oru marunnu kazhikkumbol .. sughamavilla enna chinda undayal adu shariyaavillaa .. endaayalum ningal paranhadu.... SUPER COMEDY ...

  ReplyDelete