Sunday, February 13, 2011

ഈജിപ്ഷ്യൻ ജനതക്കഭിവാദ്യങ്ങൾ


ഈജിപ്ഷ്യൻ ജനതക്കഭിവാദ്യങ്ങൾ
വിപ്ലവത്തിന്നൊരു സ്വഭാവമുണ്ട്, സമയവും, സന്ദർഭവും മുൻ കൂട്ടി തിരുമാനിച്ചായിരിക്കില്ല അരങ്ങേറുക. നിമിത്തങ്ങളായിരിക്കും പല വിപ്ലവങ്ങൾക്കും കാരണമാകുക. അതുകൊണ്ടു തന്നെ മുന്നൊരുക്കങ്ങൾ നടത്തുവാൻ ഭരണാധികാരികൾക്ക് വേണ്ടത്ര സമയം ലഭിച്ചെന്നു വരില്ല. ഈജിപ്ഷ്യൻ ജനത സ്വയം ഇല്ലാതായാലും അധികാര കസേരയിൽ നിന്നു സ്വയം ഇറങ്ങുന്ന പ്രശ്നമുദുക്കുന്നില്ല എന്ന അഹങ്കാരത്തോടെയും, അമിതമായ ആത്മവിശ്വാസത്തോടെയുമുള്ള അഭിനവഫറോവ ഹുസ്നി മുബാറക്കിന്റെ ജല്പനങ്ങൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ,. ആദ്യത്തെയും അവസാനത്തെയും പ്രതീക്ഷയായ അമേരിക്കയും, സൈന്യവും പിടിവിട്ടതോടെ ഹുസ്നിമുബാറക്കെന്ന ഏകാദിപതിയുടെ മണിക്കൂറുകൾ എണ്ണപ്പെട്ടിരുന്നു. എന്നിരുന്നാലും അധികാരം തലക്കു പിടിച്ച്  ഒരു സ്വഭാവമായിമാറിയ മുബാറക്കിനെ സംബന്ധിച്ചിടത്തോളം മാന്യമായി സ്വയം അധികാരം ഒഴിയുക എന്നത് ഓർകുവാൻ പോലും പ്രയാസകരമായിരുന്നു. രാജിവെക്കും എന്ന പ്രതീക്ഷയിൽ രാജ്യത്തെ അഭിസംഭോധന ചെയ്തപ്പോഴും ഈ അഹങ്കാരം ഹുസ്നി മുബാറക്ക് കയ്യൊഴിഞ്ഞിരുന്നില്ല. രാജിവെക്കില്ല എന്ന പിടിവാശിയിൽ തന്നെയായിരുന്നു അപ്പോഴും മുബാരക്. കാരണമായി പറഞ്ഞത്  താൻ രാജിവെച്ചാൽ ഈജിപ്തിൽ അരാജകത്വമാകും അരങ്ങേറുക എന്നതായിരുന്നു. ‘ജനങ്ങൾ എന്തു പറഞ്ഞാലും ഈജിപ്തിന്റെ ഭാവിയാണു എനിക്കു വലുത്” എത്രമാത്രം പരിഹാസ്യമായ ജല്പനങ്ങൾ.


എന്തായാലും മുബറക് ‘ആശങ്കയുടെ സ്വരത്തിൽ‘ ആശിച്ചതൊന്നും ഈജിപ്തിൽ സംഭവിച്ചില്ല., ഇച്ച്ഛാശക്തിയോടും , ആർജ്ജവത്തോടും കൂടെ മുബാറക്കിന്റെ പതനത്തിന്നു വേണ്ടി ജനലക്ഷങ്ങൾ ക്ഷമയോടെ തെരുവിൽ നിലയുറപ്പിച്ചു. മുബാറക് ഭരണത്തിലേറിയതിനു ശേഷം ജനിച്ച യുവജനങ്ങളായിരുന്നു അതിലേറെയും. അത്രമാത്രം ക്ഷമ കെട്ടിരുന്നു ഈജിപ്ഷ്യൻ ജനത. ഇതില്പരമൊരവസരം മുബാരകിനെ താഴെയിറക്കുവാൻ ലഭിക്കില്ല എന്ന് ഈജിപ്തുകാർക്ക് അറിയാമായിരുന്നു. ടുണിഷ്യയിൽ തുടക്കമിട്ട കാറ്റിനു അത്രമാത്രം സ്വാധീനശക്തിയാണ് ഈജിപ്ധ്യൻ സമൂഹത്തിനു മേൽ ഉണ്ടായത്. കിട്ടിയ ആദ്യ അവസരം ഈജിപ്തുകാർ പാഴാക്കിയില്ല. ഉരുമ്പുമറയെന്നു കരുതിയ മുബാരക്കിന്റെ അധികാരസിംഹാസനം വാസ്തവത്തിൽ വെറും ‘കോഴിമുട്ടതോടാ‘യിരുന്നുവെന്നു യാഥാ‍ർത്ഥ്യം സമരം തുടങ്ങി ദിവസങ്ങൾ പിന്നുടുമ്പോഴേക്ക് ജനമറിഞ്ഞു. എപ്പോൾ എന്ന ചോദ്യം മാത്രമായിരുന്നു മുബാറക്കിനു മുൻപിൽ പിന്നെ ഉണ്ടായത്.
മതേതരമെന്ന പുറം പൂച്ചിൽ ഒരു ജനതയുടെ അടിസ്ഥാനാവശ്യങ്ങളും, വികാരങ്ങളും, സംസ്ക്കാരവും ദശാബ്ദങ്ങളോളം അടിച്ചമർത്തിയ അറബ് ഏകാദിപതികൾക്ക് മുബാറക്കെന്ന അതികായന്റെ പതനം വ്യക്തമായ മുന്നറൈയിപ്പ് തന്നെയാണ്. ജനം ഇരമ്പിയെത്തിയാൽ  അധികാരസിംഹാസനം സുരക്ഷിതമാക്കുവാൻ മാത്രം വെള്ളവും വളവും നൽകി പോറ്റിവളർത്തുന്ന സൈന്യ്ത്തിന്നു പോലും കാഴ്ചക്കാരുടെ റോൾമാത്രമാണുള്ളതെന്ന തിരിച്ചറിവ് സുൽതാന്മാരുടെയും, രാജാക്കന്മാരുടെയും ഉറക്കം കെടുത്തുമെന്നുറപ്പ്.അതോടൊപ്പം മുസ്ലിം ലോകം പഴയ പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നതിന്റെ ലക്ഷണവും കണ്ടു തുടങ്ങിയിരിക്കുന്നു. ടൂണീഷ്യയും ഈജിപ്തും അതിന്റെ തുടക്കം മാത്രമാണ്. ഇനിയുമേറെ യാത്ര ചെയ്യുവാനുണ്ടെങ്കിലും അറബ് ലോകത്തെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും ഏറ്റവു വലിയ കിങ്കരനെ തന്നെ ഇല്ലായ്മചെയ്ത തുടക്കം ചെറിയ ആത്മവിശ്വാസമല്ല അറബ് ഇസ്ലാമിക സമൂഹത്തിന്ന് സമ്മാനിക്കുക.  സ്ഥായിയായ മാറ്റത്തിന്ന് കുറുക്കുവഴികളില്ല എന്ന യാഥാർത്ഥ്യം ഈജിപ്ഷ്യൻ സമൂഹം മറ്റ് അറബ് സമൂഹങ്ങൾക്ക് കാണിച്ച് നൽകുന്നു.
ഏതായാലും മ്സ്രികൾ എന്നു വിളിക്കുന്ന ഈഹിപ്തുകൾ ഒറ്റ ദിവസം കൊണ്ട് ചരിത്രം രചിച്ചിരിക്കുന്നു.  ആയിരം വർഷങ്ങൾക്ക് മുൻപേ പ്രവാചകനായ മൂസ യുടെ നേതൃത്വത്തിൽ ഈജിപ്ത് അടക്കിഭരിച്ച ഫറോവയെ ഉന്മൂലനം ചെയ്തതിനു ശേഷം ഈജപ്തിഷ്യൻ ജനതയുടെ മറ്റൊരു ഫറോവാനിശ്കാസനം
.ഹസനുൽ ബന്നയുടെയും, സയ്യിദ് ഖുതുബിന്റെയും രക്തസാക്ഷിതം വെറുതെയാകില്ല..

ഈജിപ്ത് ജനതക്ക് വിപ്ലാവാഭിവാദ്യങ്ങൾ..

8 comments:

 1. മ്സ്രികൾ എന്നു വിളിക്കുന്ന ഈഹിപ്തുകൾ ഒറ്റ ദിവസം കൊണ്ട് ചരിത്രം രചിച്ചിരിക്കുന്നു. ആയിരം വർഷങ്ങൾക്ക് മുൻപേ പ്രവാചകനായ മൂസ യുടെ നേതൃത്വത്തിൽ ഈജിപ്ത് അടക്കിഭരിച്ച ഫറോവയെ ഉന്മൂലനം ചെയ്തതിനു ശേഷം ഈജപ്തിഷ്യൻ ജനതയുടെ മറ്റൊരു ഫറോവാനിശ്കാസനം
  .ഹസനുൽ ബന്നയുടെയും, സയ്യിദ് ഖുതുബിന്റെയും രക്തസാക്ഷിതം വെറുതെയാകില്ല…

  ReplyDelete
 2. ആയിരം വർഷങ്ങൾക്ക് മുൻപേ പ്രവാചകനായ മൂസ യുടെ നേതൃത്വത്തിൽ ഈജിപ്ത് അടക്കിഭരിച്ച ഫറോവയെ ഉന്മൂലനം ചെയ്തതിനു ശേഷം ...

  ഇത് എപ്പോഴാണ് സംഭവിച്ചത് ?

  ReplyDelete
 3. അക്രമത്തിന്റെ മാര്‍ഗത്തില്‍ അല്ലാത്ത പ്രക്ഷോഭത്തിലൂടെ മസ്രികള്‍ സ്വാതന്ത്ര്യം നേടിയിരിക്കുന്നു .അവര്‍ക്ക് അഭിവാദ്യങ്ങള്‍ .

  ReplyDelete
 4. Jack Rabbit said….

  ആയിരം വർഷങ്ങൾക്ക് മുൻപേ പ്രവാചകനായ മൂസ യുടെ നേതൃത്വത്തിൽ ഈജിപ്ത് അടക്കിഭരിച്ച ഫറോവയെ ഉന്മൂലനം ചെയ്തതിനു ശേഷം ...

  ഇത് എപ്പോഴാണ് സംഭവിച്ചത് ?

  Jack..
  മേല്പറഞ്ഞ സംഭവം നടന്ന ദിവസവും, സമയവും എനിക്കറിയില്ല. ‘ജാക് ‘ അതാണൊ ഉദ്ദേശിച്ചത്?

  ലോകത്താകമനമായി നൂറു കോടിയോളം വരുന്ന മുസ്ലിംകളുടെയും, അതിനേക്കാളേറെ വരുന്ന ക്രൈസ്തവരുടെയും മതഗ്രന്ഥങ്ങളിൽ (ഖുർആനിലും, ബൈബിളിലും) പ്രവാചകനായ മോസസ് (മൂസ) യുടെ നേതൃത്വത്തിൽ ഇസ്രായിലീ സമൂഹത്തെ വർഷങ്ങളോളം പീഡിപ്പിച്ചു ഭരിച്ച ഫറോവമാർക്കെതിരെ രംഗത്തു വരുന്നതും, അവസാനം മൂസയെയും അനുചരന്മാരെയും പിന്തുടർന്ന ഫറോവ ചെങ്കടലിൽ ഒടുങ്ങിയതുമൊക്കെ സവിസ്തരം വിശദീകരിച്ചിട്ടുണ്ട്.
  ഇത് വിശ്വാസിക്കേണ്ടവർക്ക് വിശ്വസിക്കാം. അല്ലാത്തവർക്ക് അങ്ങിനെയുമാകാം. ഏതായാലും ഞാനിത് നേരിൽ കണ്ടിട്ടില്ലെന്നത് വാസ്തവം തന്നെയാണ്. ഞാൻ നേരിൽ കാണാത്തതൊന്നും സത്യമാകില്ല എന്ന ദുർവാശി എനിക്കോ, കോടിക്കണക്കിനു വരുന്ന വിശ്വാസികൾക്കോ ഇല്ലാത്തത് കൊണ്ട് വിശുദ്ധഗ്രന്ഥങ്ങളിൽ പ്രതിപാതിച്ച ചരിത്രങ്ങൾ അവർ വിശ്വസിക്കുന്നു.

  മറ്റു ചിലരുണ്ട്,..എന്തും യുക്തിപരമായി, നേരിൽകണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്നവർ. നേരിൽകാണാത്തത് കൊണ്ട് സ്വന്തം പിതൃത്വം വരെ ഒരുപക്ഷെ അവർ അംഗീകരിക്കണമെന്നില്ല. അതിനു തെളിവും, സമയവും, സന്ദർഭവും ചോദിച്ചാൽ കുടുങ്ങിയത് തന്നെ.

  “വിശ്വാസം അതല്ലേ എല്ലാം”

  ReplyDelete
 5. pulari,
  ഇത്രയധികം ഛര്‍ദ്ദിക്കാന്‍ ഞാന്‍ എന്താണ് ചോദിച്ചത് ? ചരിത്രം പറഞ്ഞ പോസ്റ്റിലെ അവസാനം എഴുതിയ വരിയില്‍ വിശ്വാസം തിരുകി കയറ്റിയത് കൊണ്ട് ചോദിച്ചതാണ്. താങ്കള്‍ നേരിട്ട് കണ്ടോ എന്നൊന്നും ചോദിച്ചില്ലല്ലോ ?
  പിന്നെ സമയം കിട്ടുമ്പോള്‍ Decline of Egyptian Civilization പറ്റി വായിക്കുന്നത് നന്നായിരിക്കും. കൂടുതലൊന്നും പറയാന്‍ ഇല്ല

  /JR

  ReplyDelete
 6. JACK

  കാലീകപ്രസക്തിയുള്ള ഒരു വിഷയത്തിന്റെ ഭാഗമായി ഒരു ചരിത്രവസ്തുത സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായിട്ടു തന്നെയാണ് ഫറോവക്കെതിരെ മോസസ് രംഗത്തുവന്നത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിലും ‘വിശ്വാസം’ പ്രധാന ഘടകം തന്നെയാണ്. . അതുകൊണ്ടാണ് ചരിത്രത്തിന്റെ ഇടയിൽ വിശ്വാസം വരുന്നത് അതല്ലാതെ ‘തിരുകികയറ്റിയതല്ല’.

  സംവാദങ്ങളിൽ സജീവമായ ഒരു വ്യക്തി ഒന്നുമറിയാത്തവണ്ണം പരിഹാസരൂപേണ അതിന്റെ ‘കാലം’ ചോദിക്കുന്നു. അതുകൊണ്ട് ‘ചർദ്ദിച്ചുപോയതാണ്’

  പുസ്തകം ഞാൻ തിർച്ചയായും വായിക്കുവാൻ ശ്രമിക്കാം.

  ReplyDelete
 7. pulari,
  Egyptian civilization 3 or 4 തവണ rise and decline stages ഇലൂടെ കടന്നു പോയി. ഇതെല്ലം ഒരാള്‍ കാരണം ആകില്ലലോ, അത് കൊണ്ടാണ് ചോദിച്ചത് മോസേസ്‌ ഇന്റെ സംഭാവന എന്നായിരുന്നു എന്ന്. താങ്കള്‍ക്ക് അത് പരിഹാസരൂപേണ തോന്നിയത് എന്റെ കുറ്റമല്ല

  പിന്നെ പുസ്തകം ഒന്നും ഞാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല, topic മാത്രമേ സൂചിപ്പിച്ചുള്ളൂ.

  /JR

  ReplyDelete
 8. അഭിവാദ്യങ്ങള്‍ , ആയിരം ആയിരം അഭിവാദ്യങ്ങള്‍ .
  ഇറാനിലെ ഭരണ കൂടത്തിനെതിരെ നടക്കുന്ന പ്രതിക്ഷേധങ്ങളെ അടിച്ച അമര്തുന്നതിനെതിരെ ഒരു പ്രതിക്ഷേധം ഈ കൂട്ടത്തില്‍ ആവാമായിരുന്നു

  ReplyDelete