Wednesday, February 23, 2011

വിപ്ലവം ‘ഫേസ്ബുക്കിൻ’ കുഴലിലൂടെ…    

പ്രവചാനാധീതമാണ് വിപ്ലവങ്ങളുടെ ശൈലി. വിപരീതവും,അപ്രതീക്ഷിതമായ വഴിയിലൂടെയാകും പലപ്പൊഴും അതിന്റെ ആവിർഭാവം. പ്രതീക്ഷിച്ച കരങ്ങളലീടെയുമാകില്ല അതിന്റെ വഴിനടത്തവും. വിപ്ലവത്തിന്നു വേണ്ടി വസ്ത്രം തുന്നിവെച്ചവരെ മാറ്റിനിറുത്തി കൊണ്ട് തീരെ പ്രതീക്ഷിക്കാത്ത, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നവരിലൂടെയാണ് പലപ്പോഴും മാറ്റത്തിന്റെ കാഹളം മുഴങ്ങിയിട്ടുള്ളത്.  അതൊരു ദൈവീക രീതിയുമാണ് ദൈവകല്പനകളെ തള്ളിക്കളഞ്ഞ പ്രവാചകൻ നോഹയുടെ സമൂഹത്തെ നശിപ്പിച്ച പ്രളയം പൊട്ടിപ്പുറപ്പെട്ടത് അഗ്നിയെരിയുന്ന ‘അടുപ്പിൽ’ നിന്നയിരുന്നല്ലോ?. ഈജിപ്തിനെ അടക്കിവാണ ഫറോവയെ കെട്ടുകെട്ടിച്ചത് ഫറോവയുടെ കൊട്ടാരത്തിൽ കളിച്ചുവളർന്ന മൂസ എന്ന ഫറോവയുടെ തന്നെ വളർത്തുപുത്രനായിരുന്നു.  പറഞ്ഞുവരുന്നത് അധികാരസിംഹാസനത്തിൽ അള്ളിപ്പിടിച്ചിരിക്കുവാനുള്ള വെമ്പലിൽ ശത്രുവെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന സർവരെയും അടിച്ചമർത്തി ഏകാധിപതികൾ ചാരിതാർത്ഥ്യമടയുമ്പോഴായിരിക്കും അതുവരെ തന്നോടപ്പമെന്നു കരുതിയ, തന്റെ തന്നെ വിഭവങ്ങളിലൂടെ വളർന്നുവലുതായ അനുകൂലഘടകങ്ങൾ അപ്രതിരൊധ്യമായ മാറ്റത്തിന്റെ കാഹളവുമായി എതിരെ ആഞ്ഞടുക്കുക.

ഇത്തരമൊരു പശ്ചാതലത്തിലൂടെ വീക്ഷിക്കുകയാണെങ്കിൽ, ഈജിപ്തിൽ അരങ്ങേറിയ ജനകീയവിപ്ലവത്തിന്ന് മാനങ്ങളേറെയുണ്ട്. ഒന്ന് അതിന്റെ ആവിർഭാവം തന്നെ, പ്രവാചക നിന്ദയുമായും, പൌരന്റെ സ്വകാര്യതയുമായും, സഭ്യതയുമായും ബന്ധപ്പെട്ടു കൊണ്ട് പലപ്പോഴും മുസ്ലിം ലോകത്തിന്റെ അപ്രീതിക്കും,പ്രതിഷേധത്തിന്നുമിടയായ ‘ഫേസ്ബുക്ക്’ എന്ന ‘മുതലാളിതജിർണ്ണത’യിൽ നിന്നാണ് അതിന്റെ ആവിർഭാവം എന്നതാണത്. പ്രതിഷേധം വളർന്നു വലുതായി ജനസഞ്ചയമായി മാറിയതും ‘ഫേസ്ബുക്ക്’ വഴി തന്നെ. ഫോട്ടോ പതിക്കാനും, അന്യരുടെ സ്വകാര്യതയന്വെഷിക്കുവാനും, അല്ലറ ചില്ലറ സല്ലാപം നടത്തുവാനുമപ്പുറം ‘ഫേസ്ബുക്കിനു’ ചരിത്രപരമായ ദൌത്യം ഏറ്റെടുക്കുവാൻ സാധിക്കുമെന്നത് ആരും തന്നെ സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല. എന്നൽ സംഭവിച്ചത് അതാണ്. ഫേസ്ബുക്കിലിട്ട ഒരു വിഡിയോ ദിവസങ്ങൾക്കുള്ളിൽ അതിവേഗം വളർന്നു ഭീമാകാരം പൂണ്ട് ജനലക്ഷങ്ങളുടെ ശബ്ദവും, വികാരവുമായി മാറുകയായിരുന്നു. അതുവരെ അടക്കിപ്പിടിച്ച പ്രതിഷേധം ഒന്നാകെ ആളിക്കത്തി തെരുവുകൾ കയ്യടക്കി. മുബാറക്കിനെ സിംഹാസനത്തിൽ നിന്ന് ഇറക്കിവിട്ടേ ഇനി തിരിച്ചു വീട്ടിലേക്കുള്ളൂ എന്നവർ പരസ്യമായി ലോകത്തോടു പ്രഖ്യാപിച്ചു. മുതലാളിതം തിരിഞ്ഞു കുത്താൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞയുടൻ മുബാറക്കിന്റെ കിങ്കരന്മാർ ഫേസ്ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് സൌകര്യം ഇല്ലാതാക്കിയിരുന്നു. എന്നാൽ ‘കുടത്തിൽ നിന്നു തുറന്നു വിട്ട ഭൂതം‘ പോലെ ഫേസ്ബുക്ക് പുറത്തുവിട്ട ഭൂതം അതിനിടെ രംഗം കയ്യടക്കിയിരുന്നു.. അതിന്റെ വ്യാപ്തി മുബാറക്കിന്റെ കണക്കുകൂട്ടലുകൾക്കുമപ്പുറവുമായിരുന്നു. ഗണിത നിയമങ്ങളുടെ സകലമാന സമവാക്യങ്ങളും തെറ്റിച്ച് കൊണ്ട് ഒന്ന് ഇരട്ടിച്ചിരട്ടിച്ച് ജനലക്ഷങ്ങളായി മാറുവാൻ അധികസമയം വേണ്ടിവന്നില്ല. ഫേസ്ബുക്കിൽ നിന്നുതിർന്ന ഒരു ‘നാഥ’മേറ്റ് അവസാനം മുബാറക്കിനു ജനങ്ങളുടെ മുൻപിൽ അടിയറവ് പറയേണ്ടി വന്നു.
        
രണ്ട് പ്രതിഷേധത്തിന്റെ വഴിനടത്തമാണ്. റ്റുണീഷ്യൻ ഏകാധിപതിയുടെ നിശ്കാസനത്തിൽ നിന്ന് ഊർജ്ജം ഉൾകൊണ്ട് ഒറ്റനോട്ടത്തിൽ, തീർത്തും ഒറ്റപ്പെട്ട, അവഗണിക്കപ്പെടാവുന്ന ഒരു സ്ത്രീയുടെ ഭരണകൂടഭീകരതക്കെതിരെയുള്ള ഒറ്റയാൾപോരാട്ടം എത്രപെട്ടെന്നണ് ജനലക്ഷങ്ങളുടെ പൊതുശബ്ദമായി മാറിയത്. ദശാബദങ്ങളായി എതിർപ്പുകളോരോന്നായി ഇല്ലായ്മ ചെയ്തുകൊണ്ട് ഈജിപ്തിനെ അടക്കിഭരിക്കുന്ന, അമേരിക്കയുടെയും, ഇസ്രായേലിന്റെയും വാലാട്ടിപ്പട്ടിയായ  ഹുസ്നിമുബാറക്കെന്ന പുച്ചക് ആരു മണികെട്ടുമെന്ന് പുരുഷകേസരികൾ നിരാശയോടെ ആകുലപ്പെട്ടിരിക്കുമ്പോഴാണ് അബലയായ ഒരു സ്ത്രീ ചരിത്രപരമായ ആ ദൌത്യം സ്വയമേറ്റെടുത്തു മുന്നോട്ടുവരുന്നത്. “ആർക്കു വേണമെങ്കിലും എന്റെ കൂടെ കുടാം. എന്നെ അവർ കൊല്ലണമെങ്കിൽ കൊല്ലട്ടെ, എന്തുതന്നെ വന്നാലും ഞാൻ തെഹ്രീകെ സ്ക്വയരിൽ പ്രതിഷേധവുമായിനിലയുറപ്പിക്കും“ എന്ന അസ്മ മെഹ്ഫൂസിന്റെ ആർജ്ജവത്തോടെയുള്ള ശബ്ദത്തിന്നു മുന്നിൽ  ദശാബ്ദങ്ങളായി വിപ്ലവത്തിന്നു വേണ്ടി തൂലിക ചലിപ്പിച്ചിരുന്നവർ പോലും വെറും അനുസരക്കാരായ അണികളായി മാറേണ്ടിവന്നു. മുസ്ലിം ലോകത്തെ ചിന്താധാരയായ ‘ഇഖ്വാനുൽ മുസ്ലിം’ എന്ന് ‘ബ്രദർഹുഡ്ഡിനു ദശാബ്ദങ്ങളായി സാധിക്കാത്ത പരിവർത്തനമാണ്  ‘അസ്മെ മെഹ്ഫൂസ്’ ഒരു സാധാ സ്ത്രീ ഫേസ്ബുക്കിലിട്ട ‘വീഡിയോ ക്ലിപ്പി’ലൂടെ മാറിമരിഞ്ഞതെന്നത് നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. നിയോഗം ആ സ്ത്രീക്കായിരുന്നുവെന്ന് സാരം. അതിനു അടക്കും ചിട്ടയും നൽകേണ്ട ചുമതലമാത്രമേ ബ്രദർ ഹുഡ്ഡിനുണ്ടായിരുന്നുള്ളൂ. ഇത്രയും നാൾ ഇത്തരമൊരു ജനകീയ വിപ്ലത്തിന്ന് തുടക്കം കുറിക്കുവാൻ എന്തുകൊണ്ട് ‘ബ്രദർഹുഡ്ഡിനു’ സാധിച്ചില്ല എന്നതും പഠനവിധേയമാക്കേണ്ടതാണ്. വിപ്ലവമെന്നത് സാഹിത്യ ഭാഷണങ്ങളിൽ മാത്രമൊതുക്കി സാധാരണക്കാരായ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നതിൽ ലോകത്താകാമാനമുള്ള ‘ബ്രദർഹുഡ്’ പ്രസ്ഥാനങ്ങൾക്ക് നാളിതുവരെ സംഭവിച്ച പിഴവുകൾ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് പാഠമാകേണ്ടതാണ്.

മറ്റൊന്ന് ഏകാധിപതികളെ താങ്ങിനിറുത്തുന്ന സൈനീക ശക്തികളുടെ തക്ക സമയത്തുള്ള കളം മാറ്റമാണ്. സൈന്യത്തിന്റെ പിന്റുണയോടെ ഇരുമുമറക്കുള്ളിലെ സുരക്ഷിതത്വം എന്നത് വെറുമൊരു മിഥ്യയായിരുന്നു, വാസ്തവത്തിൽ ഹുസ്നി മുബാറക്കിന്റെ സുരക്ഷിതത്വം വെറുമൊരും കോഴിമുട്ട തോട്പോലെയായിരുന്നു എന്ന് ജനം തെരുവിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ വ്യക്തമായി. മരിക്കുവോളം അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുവാൻ എന്നും തുണയാകുമെന്ന് കരുതി പോറ്റിവളർത്തിയ ഹുസ്നി മുബാരക്കിന്റെ സ്വന്തം സൈന്യം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ യജമാനനെതിരെ തിരിഞ്ഞു. ഈജിപ്തിന്റെ തെരുവുകൾ ജനലക്ഷങ്ങളല്ല്, ജനകോടികളെ കൊണ്ട് നിറഞ്ഞാലും സൈനീക പിന്തുണ ഉണ്ടെങ്കിൽ മുബാറക്കിനു ഇനിയും അധികാരത്തിൽ തുടരാമായിരുന്നു. മുബാറക്കും അതു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നതും. സൈന്യത്തിന്റെ ആത്യന്തികമായ  പിന്തുണ. അത് അവസാനം വരെ തനിക്കു തുണയായി നിൽക്കുമെന്ന് മുബാറക്ക് ന്യായമായും പ്രതീക്ഷിച്ചു. ഭരണഘടനാപരമയി സർവസൈന്യാധിപനാണ് മുബാറക്. എന്നാൽ സംഭവിച്ചത് മുബാറക്കിന്റെ ഇച്ചക്കൊത്തായിരുന്നില്ല, ജനലക്ഷങ്ങളുടെ പ്രതിഷേധം തെല്ലും മുഖവിലക്കെടുക്കാതെ ഹുസ്നി മുബാറക് സമരത്തെ ആക്ഷേപിച്ചും തള്ളിപറഞ്ഞുകൊണ്ടുമിരുക്കുമ്പൊൾ സൈന്യം പക്ഷെ പുതിയ സംഭവവികാസങ്ങളുടെ വ്യക്തമായ ആഴവും, പരപ്പും മനസ്സിലാക്കിയിരുന്നു. ഇനിയും ജനവിരുദ്ധനാ‍യ ഈ ഏകാധിപതിയെ താങ്ങിനിറുത്തുന്നതിൽ അർത്ഥമില്ല, അത് ആത്യന്തികമായി തങ്ങൾക്കെതിരെ ഈജിപ്ഷ്യൻ സമൂഹത്തിന്റെ വികാരം വർദ്ധിപ്പിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഹുസ്നിമുബാറക്കിനു മുൻപിലെ ഏറ്റവും പ്രതീക്ഷയേറിയ വാതിൽ അപ്രതീക്ഷിതമായി കൊട്ടിയടക്കപ്പെടുന്നത്, മുൻപ് ഇറാൻ വിപ്ലത്തിലും സംഭവിച്ചത് ഇതിന്റെ പകർപ്പ് തന്നെയായിരുന്നു. ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങിയപ്പോൾ എതിരിടാൻ വന്ന സൈന്യം പോലും ഖുമൈനിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധസമരത്തിന്റെ ഭാഗവാക്കായി മാറുകായായിരുന്നു. അത്രയും കടന്നുപോയില്ലെങ്കിലും ഹുസ്നിമുബാറക്കിനെ അന്ത്യം വരെ താങ്ങിനിറുത്തേണ്ട ബാധ്യത തങ്ങൾകില്ലെന്ന് സൈന്യം വ്യക്തമാക്കുകയായിരുന്നു. അതുതന്നെയായിരുന്ന് ഈജിപ്തിലെ ജനകീയ വിപ്ലത്തിൽ ഏറ്റവും നിർണ്ണായകമായ ഘടകവും. സൈന്യം എന്നത് അധികാരത്തിലിരിക്കുന്നവരുടെ ആജ്ഞാനുവർത്തികൾ തന്നെയാണ്. അറബ് ഇസ്ലാമികലോകത്താകട്ടെ, വൈദേശിക ഭീഷണി നേരിടുന്നതിനേക്കാൾ ആഭ്യന്തരഭീഷണിയെ അടിച്ചമർത്താനാണ് പ്രധാനമായും സൈന്യത്തെ ഉപയോഗപ്പെടുത്തുന്നത്. വിദേശസൈന്യത്തിന്നു മുൻപിൽ ദിവസങ്ങൾക്കുള്ളിൽ മുട്ടുമടക്കുന്ന അതെ സൈനികറ് തന്നെയാണ് സ്വന്തം ജനതക്ക് നേരെ വീരശൂരപരാക്രമങ്ങൾ പ്രകടിപ്പിക്കാറ്. എന്നാൽ സാഹചര്യവും, ജനരൊശത്തിന്റെ ആഴവും സൈന്യം സ്വന്തമായി തന്നെ യഥവിധി വിലയിരുത്തുന്നു എന്നതിന്റെ തെളിവാണ്, പതിവിനു വിപരീതമായി ഈജിപ്തിലെ ജനകീയ വിപ്ലവത്തിനെതിരെ തൊക്കുകളും, ടാങ്കുകളും നിശ്ശബ്ദമായത്..

അതോടൊപ്പം സൈന്യത്തിന്റെയെന്ന പോലെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും പ്രത്യക്ഷമായ പിന്തുണയായിരുന്നു ഈജിപ്ത് മൊഡൽ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടിത്തറ. ക്യാമ്പ്ഡേവിഡ് കരാറിനെ തുടർന്ന് ഇസ്രായേലിനു തൊട്ടു താഴെ ഏറ്റവൌമധികം അമേരിക്കൻ സഹായം കൈപറ്റുന്ന രാജ്യമാണ് ഈജിപ്ത്. സ്വന്തമായി വിഭവങ്ങളൊന്നും ഉണ്ടാക്കേണ്ടതില്ല, വിഭവങ്ങളൊക്കെ ഞങ്ങൾ വിതരണം ചെയ്തുതരാം എന്ന നയത്തിന്റെ ഭഗമായി വർഷാവർഷം നൂറുകണക്കിനു കോടി ഡോളറിന്റെ സഹയമാണ് അമേരിക്ക ഈജിപ്തിനു നൽകിയിരുന്നത്. പകരമായി ഇസ്രായേലിനെതിരെയുള്ള ഇസ്ലാമിക ലോകത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതു നീക്കത്തെയും മുളയിലേ നുള്ളിക്കളയണം എന്ന ഒറ്റ അജണ്ടയും.  അതുകൊണ്ടു തന്നെ മേഘലയിലെ അമേരിക്കൻ താല്പര്യ സംരക്ഷണത്തിനും, സർവോപറ്രി ഇസ്രായേലിന്റെ നിലനിൽ‌പ്പിന്നും ഹുസ്നിമുബാറക്കെന്ന അനുസരണയുള്ള വാലാട്ടിയെ സംരക്ഷിച്ചു നിറുത്തേണ്ടത് അമേരിക്കയുടെ സ്വന്തം ആവശ്യമായിരുന്നു. എന്നാൽ അപ്രതീക്ഷിതവും, അനിതരസാധാരണവുമായ ജനരോശത്തിന്റെ ശക്തി അമേരിക്കക്കും സ്വന്തം നിലപാട് പുന:പരിഷോധിക്കേണ്ടതായി വന്നു. ജനലക്ഷങ്ങളുടെ  പ്രതിഷേധത്തെ അവഗണിച്ച ഇനിയും മുബാറക്കിനെ താങ്ങിനിറുത്തിയാൽ ‘ജനാധിപത്യ’മെന്ന സ്വന്തം മുദ്രാവാക്യത്തിന്നു തന്നെയാണാത്യന്തികമായ ദുശ്പേര് എന്ന തിരിച്ചറിവ് അമേരിക്കയെയും മുബാറക്കിനെതിരെ തിരിയാൻ കാരണമാക്കി. അമേരിക്കയുടെ പുതിയ ഭരണക്രമവും ഇതിനൊരു കാരണമായിരുന്നിരിക്കാം. അങ്ങിനെയാണ് ജനഹിതം മാനിക്കണമെന്ന വ്യക്തമായ മുന്നറിയിപ്പ അമേരിക്ക മുബാറക്കിനു നൽകിയത്. മുബാറക്കിനു മുൻപിലെ  പ്രതീക്ഷയുടെ ആദ്യത്തെയും അവസാനത്തെയുമായ രണ്ട് വാതിലുകളും അങ്ങിനെ കൊട്ടിയടക്കപ്പെട്ടു. ഇസ്രായേൽ മാത്രമാണ് അപ്പോഴും മുബാറക്കിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത്. രക്തരഹിതമായ വിപ്ലവത്തെ ഗുണ്ടകളെ ഇറക്കിവിട്ടു രക്തരൂക്ഷിതമാക്കുവാനും, അങ്ങിനെ സൈന്യത്തെ കൊണ്ട് ഇടപെടിക്കുവാനും ഇസ്രായേൽ മറക്കുള്ളിലിരുന്നു കരുക്കൾ നീക്കി. അങ്ങിനെയാണ് മുബാറക്കിന്റെ സായുധരായ് അണികൾ പ്രതിഷേധക്കാർക്കു നേരെ അക്രമം അഴിച്ചുവിടുന്നതും, നൂറുകണക്കിനു പ്രതിഷേധക്കാർ കൊലചെയ്യപ്പെടുന്നതും. എന്നാൽ രംഗം അധികം വഷളാകാതെ സൈന്യം ജാഗ്രത പാലിച്ചു. അങ്ങിനെ ഇസ്രായേലിന്റെ അവസാന പ്രതിക്ഷയും സതമിച്ചു.

ഈജിപ്ത് വിപ്ലവത്തിന്റെ മറ്റൊരു പ്രത്യേകഥ അതിനു ലഭിച്ച വൻ മാധ്യമ പിന്തുണയായിരുന്നു. അതിനു മുന്നിൽ നിന്ന നയിച്ചതാകട്ടെ ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽജസീറ ചാനലും. വിരോധാഭാസമെന്ന് തോന്നവുന്ന ഒരു നയത്തിന്റെ ഭാഗമാണ് ഖത്തറിനു ‘അൽ ജസീറ’ ചാനൽ. ഒരേ സമയം അമേരിക്കൻ സാമ്രാജ്യത്വത്റ്റിന്റെ ഏറ്റവും വലിയ സൈനീക ബേസിനു രാജ്യത്തിന്റെ വലിയൊരു ശതമാനം പ്രദേശവും വിട്ടുകൊടുത്തപ്പോൾ തന്നെയാണ്, അമെരിക്കയുടെ കണ്ണില കരടായി പലപ്പോഴും മാറിയ ‘അൽ ജസീറ’ ചാനലിനു ഖത്തറ് ഗവണ്മെന്റ് നിരുപാധിക പിന്തുണ നൽകുന്നത്.. ആഫ്ഘാൻ അധിനിവേശം മുതൽ അമേരിക്കൻ താല്പര്യങ്ങൾക്ക് പലപ്പോഴും വിലങ്ങുതടിയായി നിൽക്കുന്ന മാധ്യമങ്ങളിൽ മുൻപന്തിയിലാണ് അൽജസീറ ചാനൽ. യുദ്ധങ്ങളിലും, അധിനിവേശങ്ങളിലും അമേരിക്കൻ ഭാഷ്യം മാത്രം കൊടുത്തു ശീലമുള്ള അമേരിക്കയുടെ നല്ലപിള്ളമാരായ ബി.ബി.സി യുടെയും, സി.എൻ.എന്നിന്റെയും പാഥ വിട്ടു വഴിമാരി സഞ്ചരിക്കുവാൻ മെനക്കെട്ടു എന്നതായിരുന്നു ‘അൽജസീറ’യെ മറ്റു ചാനലുകളിൽ നിന്ന് വ്യതിരിക്തമാക്കിയത്. അമേരിക്കൻ ഭാഷ്യങ്ങൾക്കൊപ്പം ഇരകളുടെ ഭാഷ്യവും അതേ പ്രാധാന്യത്തൊടെ അൽജസീറ സം പ്രേക്ഷണം ചെയ്തു. അമേരിക്ക കെട്ടിപ്പൊക്കിയ പല ചീട്ടുകൊട്ടരങ്ങളും പലപ്പോഴും തകർന്നു വിണും. ഇത് അമേരിക്കയെ ചൊടിപ്പിച്ചെന്നു മാത്രമല്ല അൽജസീറ ചാനലിനെത്രെയും, ചാനൽ പ്രവർത്തകർക്കെതിരെയും അമേരിക്കൻ ലക്ഷ്യങ്ങൾ പല്ലപ്പോഴും ലക്ഷ്യം വെച്ചു. പല ചാനൽ പ്രവർത്തകരും അമേരിക്കൻ ആക്രമനത്തിൽ രക്തസാക്ഷികളായി മാറി. എന്നാൽ പ്രഖ്യാപിത മാധ്യമ ലക്ഷ്യത്തിൽ നിന്ന് അൽജസീറ ഒരടി പിന്നോകം സഞ്ചരിച്ചില്ല. തിരിച്ചടികൾ വെല്ലുവിളികളായി കണ്ട് പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെ അൽജ്സീറയുടെ കാമരക്കണ്ണുകൾ വീണ്ടും സഞ്ചരിച്ചു. ഈജിപ്ത് വിപ്ലത്തിലും അൽജസീറ ലക്ഷ്യം മറന്നില്ല, അഭിനവ ഫറോവക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്ന് ലോകവ്യാപകമായ വൻ പ്രചാരണമാണ് അൽജസീറ നൽകിയത്.  അൽജസീറ തുറന്നു കൊടുത്ത വഴിയേ സഞ്ചരിക്കേണ്ട ചുമതല മാത്രമേ മറ്റു മാധ്യമങ്ങൾക്കുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ് ടുണൂസ്യയിൽ നിന്നു പൊട്ടിപ്പുരപ്പെട്ട് നൈൽ നദി തീരത്ത് തമ്പടിച്ച വിപ്ലവകൊടുങ്കാറ്റിനെ നിമിഷങ്ങൾക്കകം ലോക ജനത ഏറ്റെടുക്കുന്നത്. രംഗം പന്തിയല്ലെന്നു കണ്ട ഈജിപ്ഷ്യൻ അതികൃതർ അൽജ്സീറക്കെതിരെ ശ്ക്തമായ നടപടികളാണെടുത്തത്. അൽജസീറയുടെ ഓഫീസ് അടച്ചു പൂട്ടി. ഉപകരണങ്ങൾ പിടിച്ചുവെച്ചു. ചാനല്പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇതിനകം അൽജസീറയെ നെഞ്ചിലേറ്റിയ ഈജിപ്ഷ്യൻ ജനത സ്വയം ചാനൽ പ്രവർത്തകരായി മാറുകയായിരുന്നു. ജനകീയമായ ചാനല് പ്രവർത്തനം എന്തെന്നത് ഈജിപ്ഷ്യൻ ജനത അൽജ്സീറക്ക് നൽകിയ അകംഴിഞ്ഞ പിന്തുണയിലൂടെ ലോകത്തിന്ന് കാണിച്ചുകൊടുത്തു. ചാനൽ പ്രവർത്തകരെക്കാൾ നേരിട്ട് ജനങ്ങൾ തന്നെയാണ് അൽജസീറക്കു വേണ്ടി റിപ്പോറ്ട്ട് 
ചെയ്തിരുന്നത്.


ഏതായാലും അറബ് ഏകാധിപതികൾക്കിനി ഉറക്കമില്ലാത്ത രാവുകളാണു വരാൻ പോകുന്നത്.ഇൻഫോർമേഷൻ റ്റെക്നോളജിയുടെ ഈ യുഗത്തിൽ ഒന്നും രഹസ്യമല്ലെന്ന  തിരിച്ചറിവ് പല ഭരണാധികാരികളെയും ഭീതിലാഴ്ത്തിയിരിക്കുന്നു. ജനമിളകിയാൽ പോറ്റി വളർത്തുന്ന സൈന്യമോ, യജമാനരായ അമേരിക്കയോ സ്വന്തം അധികാര സംരക്ഷണിത്റ്റിനുണ്ടാകില്ല എന്നതും ഏകാധിപതികളെ പേടിപ്പെടുത്തുന്നു. അതിന്റെ പ്രതിഫലനങ്ങളാണ് വിവിധ പ്രസ്ഥാവനകളിലൂടെ പുറത്തുവരുന്നത്. മുബാറക്കിനെ നിലനിറ്ത്തേണ്ടത് അമേരിക്കയേക്കാളും, ഇസ്രായേലിനേക്കാളും സ്വന്തം ആവസ്യമായി കണ്ട പല ഏകാധിപതികളും ഈജിപ്ഷ്യൻ വിപ്ലവത്തെ തള്ളിപ്പറഞ്ഞിരുന്നു. ഇനി ഇത്തരം പ്രസ്ഥവനകൾക്കൊക്കെ എന്തുവിലയാണ് ജനങ്ങൾ നൽകുക എന്നത് കണ്ടറിയണം. ടുണീഷ്യയിൽ നിന്നുയർന്ന ഇളംകാറ്റ് ഇസ്ലാമിക ലോകത്തേക്ക് അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കയാണ്. അതൊരു കൊടുങ്കാറ്റായി ശക്തിപ്രാപിച്ചാൽ മേഘലയിലെ മുഖച്ഛായ തന്നെ മാറുമെന്നതിൽ സംശയമില്ല. എന്നാൽ ലക്ഷ്യത്തിലെത്തുവാൻ ഇനിയുമേറെ സഞ്ചരിക്കണമെന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്. എന്തൊക്കെയായാലും  പല കാരണങ്ങൾ കൊണ്ടും ഈജിപ്തിൽ നടന്ന ജനകീയ വിപ്ലവം ചരിത്രത്തിൽ ഇടം പിടിക്കുകയാണ്

Saturday, February 19, 2011

സൈബർ ലോകം നാറ്റിക്കുന്ന മലയാളികൾ…


തെറി എഴുതുവാൻ കിട്ടുന്നൊരവസരവും ശരാശാരി മലയാളി പാഴാക്കാറില്ല. മതിലുകളും, പബ്ലിക് ടോയ്ലറ്റുകളും, ട്രെയിൻ കംപാർട്ട്മെന്റുകളും മലയാളികളുടെ മനോഹരമായ ‘തെറിസാഹിത്യങ്ങൾ‘ കൊണ്ട് സമ്പന്നമാണ്. അന്യനാടുകളിൽ ചെന്ന് ഇവിടെ  മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടോ എന്നറിയുവാൻ എതെങ്കിലും പബ്ലിക് ടോയ്ലറ്റിലോ, ലിഫ്റ്റിലോ കയറിയാൽ മാത്രം മതിയാകും.മലയാളികൾ അവിടെയൊക്കെ ജീവിക്കുന്നുവെങ്കിൽ ഇത്തരം സ്ഥലങ്ങളിലൊക്കെ ‘മലയാളി മുദ്രകൾ’ പതിഞ്ഞിരിക്കും. എഴുതുവാനും വായിക്കുവാനുമുള്ള ശരാശരി കേരളീയരുടെ ത്വരയുടെ മറുപുറമാണോ ഇത്തരം തെറിസാഹിത്യങ്ങൾ?

പബ്ലിക് ടോയ്ലറ്റുകളും, ലിഫ്റ്റ് കാബിനുകളും വിട്ട് മലയാളി തെറിസാഹിത്യം സൈബർ ലോകത്തും സജീവസാന്നിദ്ധ്യമായിരിക്കുകയാണ്. ചില ‘സൈറ്റുകൾ’ തന്നെ മലയാളികളുടെ ‘വികാരശമനത്തിന്ന്‘ വേണ്ടിയുള്ളതാണോ എന്ന സംശയം ഉണ്ട്. സൈബർ ലോകത്തെ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ പ്രതികരണ പേജുകൾ ഇത്തരം തെറിസാഹിത്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. കാര്യമായ മോഡറേഷൻ ഒന്നുമില്ലാതെ എഴുതിയ തെറി മുഴുവൻ ദിവസങ്ങളോളം പെജിൽ തന്നെ കിടക്കും. ഇത്തരം ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ വരുമാനം തന്നെ ഒരു പക്ഷെ ഈ തെറി സാഹിത്യകാരന്മാരയിരിക്കും.
ഒരാളെയും ഇവന്മാർ വെറുതെ വിടില്ല. മലയാള സിനിമയിലെ ലോകോത്തര അഭിനയ പ്രതിഭകളായ സൂപ്പർ സ്റ്റാറുകൾക്കെതിരെയാണ് പ്രധാനമായും തെറിസാഹിത്യങ്ങൾ അരങ്ങേറുന്നത്. അതിന്നിടയിൽ മേമ്പൊടിക്ക് ‘വർഗ്ഗീയത’യുമുണ്ടാകും. ഏതെങ്കിലും നടിമാരെ കുറിച്ച വാർത്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടെൻ സാഹിത്യകാരന്മാർ ഉണർന്നു പ്രവൃത്തിച്ചു തുടങ്ങും.  നടിപോലുമറിയാത്ത ആ സ്ത്രീയുടെ അവയവങ്ങളുടെ വർണ്ണനകളൂടെ ‘പൂരപ്പാട്ടായിരിക്കും’ പിന്നെ എഴുതി വിടുക. രസകരമായ ഫലിതങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നത് വിസ്മരിക്കുന്നില്ല

ചില ഉദാഹരണങ്ങൾഎം.ജി.ശ്രീകുമാറിനെതിരെ

സൂപ്പാർസ്റ്റാറുകൾക്കെതിരെ

.
ഏതായാലും ഞരമ്പുരോഗികളുടെ ‘തെറിസാഹിത്യം’ വിറ്റു ലാഭം കൊയ്യുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് ചില നിയന്ത്രണങ്ങൾ അനിവാര്യമാണ്.

Tuesday, February 15, 2011

നാല്പത് കോടിയുടെ ധുര്‍ത്

നാല്പത് കോടി ചെലവഴിച്ച് പണിയേണ്ടത് പള്ളിയോ, അതോ തൊഴിൽ പരിശീലന കേന്ദ്രമോ?

          മുസ്ലിം പള്ളികൾകും, മദ്രസ്സകൾക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം. മലബാറിലാകട്ടെ സംഘടനകളുടെ ആധിക്യം മൂലം മത്സരാധിഷ്ടിതമാണ് പള്ളി നിർമ്മാണം. ഒരു പ്രദേശത്ത് ഏതെങ്കിലുമൊരു മതസംഘടനയുടെ വകയായി ഒരു പള്ളി ഉണ്ടെങ്കിൽ അതിനു നേർ എതിർവശം തന്നെ, വൻ വിലകൊടുത്ത് സ്ഥലം വാങ്ങി ഇതര സംഘടന നിലവിലുള്ള പള്ളിയേക്കാൾ വലിയൊരു പള്ളി പണിയും. ഒരു പക്ഷെ ഉള്ള പള്ളിയിൽ തന്നെ നമസ്ക്കരിക്കുവാൻ ആളില്ലാതിരിക്കുമ്പോഴായിരിക്കും പുതിയൊരു പള്ളി കൂടെ അവിടെ കെട്ടിപ്പൊക്കുക. നമസ്ക്കരിക്കുവാൻ അതിൽ ആളുകൾ കയറുമോ എന്നതൊന്നും ഒരു പ്രശ്നമല്ല. വഴിയേ പോകുന്നവർ വ്യക്തമായി മനസ്സിലാക്കണം ‘ഇവിടെ ഞങ്ങളുടെ പള്ളി’ യും ഉണ്ടെന്നു. ദൈവം ഇഷ്ടപ്പെടുന്ന ‘ദൈവീകഭവന’മല്ല അവിടെ വാസ്തവത്തിൽ ഉയർത്തുക. പകരം സംഘടനാ ലക്ഷ്യം വെച്ചുള്ള കോൺക്രീറ്റ് കെട്ടിടമാണ് പള്ളിയുടെ പേരും പറഞ്ഞ് അവിടെ കെട്ടിപ്പൊക്കുക. മുസ്ലിം സംഘടങ്കളുടെ കിടമത്സരം ഏറ്റവുമധികമുള്ള മലപ്പുറം, കോഴിക്കോട് ജില്ലയിൽ ഈ നിലക്ക് പണിതുകൂട്ടിയ ഒരു പാട് ‘പള്ളി’കൾ വഴിയേ പോകുമ്പോൾ കാണുവാൻ സാധിക്കും.

           ഇന്ത്യയിലെ മുസ്ലിം സമുദായ്ത്റ്റിന്റെ അവസ്ഥ അത്യന്തം പരിതാപകമാണെന്നു ഭരണകൂടം തന്നെ പരയുന്നു. സർക്കാർ നിയൊഗിച്ച അന്വേഷണ കമ്മീഷനുകൾ ഇന്ത്യയിലെ ദളിതുകളേക്കാൾ പരിതാപകരമാണ് മുസ്ലിം സമുദായത്തിന്റെ സാഹചര്യം എന്ന് വസ്തുതകൾ നിരത്തി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ തന്നെ മുസ്ലിം സമുദായത്തിൽ പെട്ട വലിയൊരു ശതമാനം പേർ പ്രയാസത്തോടെ കഴിയുന്നുണ്ട്. കേരള മുസ്ലിംകളെ നടുനിവർത്താൻ സഹായിച്ച ഗൾഫ് പണത്തിന്റെ സൌഭാഗ്യങ്ങൾ ഇനിയും കടന്നു ചെന്നിട്ടില്ലാത്ത കൂരകൾ ഒരുപാടുണ്ട് ഇപ്പോഴും കേരളത്തിൽ. ചേരികളിലും, ലക്ഷം വിട് കോളനികളിലും ജീവിതം കെട്ടിപ്പൊക്കുവാൻ നിരബന്ധിതരായ ഇവർക്ക് മുസ്ലിം സമുദ്ദായമെന്ന പേരു മാത്രമേ ബാക്കിയായുള്ളൂ.. കേരളത്തിനു വെളിയിലാകട്ടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കുവാൻ സാധിക്കാതെ നരക്ത്ല്യരായി ജീവിക്കുന്നവരാണധികവും. ചെരുപ്പുകുത്തിയും, റിക്ഷാ വലിച്ചും, മാഫിയാ പ്രവർത്തനത്തിന്റെ ഭാഗമായുമൊക്കെ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് ഇനിയും കടന്നുവരുവാൻ സാധിക്കത്തവരാണേറിയ കൂറും.കേരളത്തിനു വെളിയിലൂടെ ഒരു യാത്ര നടത്തിയാലറിയാം ഒരു ശരാശരി മുസ്ലിം എങ്ങിനെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന്. നല്ല ഭക്ഷണമില്ല, കയറിക്കിടക്കുവാൻ സുരക്ഷിതവും, നിയമപരവുമായ കൂരകളില്ല, മാന്യമായ ജോലികളില്ല, അതിനു പറ്റുന്ന വിദ്യാഭ്യാസവുമില്ല. സർവോപരി ദിശാബോധം നൽകുന്ന ഒരു നേതൃത്വവുമില്ല.  സംസ്ക്കാരാമെന്തെന്നത് ഇനിയും തിരിച്ചറിയാത്ത, മതമെന്ന് പറയുന്നത് പലപ്പോഴും പേരുകളിൽ മാത്രം ഒതുങ്ങുന്ന കോടിക്കണക്കിനു ജനങ്ങളാണ് കേരളത്തിനു വെളിയിൽ ജീവിതം തള്ളിനീക്കുന്നത്.

     ഇവരിൽ അല്പം ഭേതകരമായ അവസ്ഥയിൽ ജിവിക്കുന്ന കേരള മുസ്ലിം സമൂഹം, വാസ്തവത്തിൽ ഏതു വിഷയങ്ങൾക്കാണ് മുൻ ഗണന നൽകേണ്ടത്? കൊടികൾ ചെലവ്ഴിച്ചു കൊണ്ട് , ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലെ ഇനിയും പള്ളികൾ കെട്ടിപ്പൊക്കുവാനോ? അതല്ല “അയൽക്കാരൻ പട്ടിണി കിടക്കുമ്പൊൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല” എന്ന പ്രവാചക വാക്യത്തിന്നു വില കല്പിച്ചു കൊണ്ട് അശരണരായ ഈ സമുദായത്തിന്ന് ആശ്വാസവും, ദിശാബൊധവും നൽകുവാനാ? ഈ മേഘലയിലൊന്നു മതസംഘടനകൾ തീരെ ശ്രദ്ധ ചെലുത്തുന്നില്ല എന്നു പറയുവാൻ തീർച്ചയായും സാധിക്കില്ല. എന്നാൽ തങ്ങളുടെ കഴിവിനും, വിഭവങ്ങൾക്കുമനുസരിച്ച് മതസംഘടനകൾ ഈ മേഘലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ‘ഇല്ല’ എന്ന ദൃഡസ്വരത്തിലുള്ള ഉത്തരം തന്നെയാകും ലഭിക്കുക.കേരളത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിനു സാഹചര്യമില്ലാതെ എത്ര ചെറുപ്പക്കാർ പഠനമുപേക്ഷിച്ചുകൊണ്ട് കൊഴിഞ്ഞു പോകുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർ എത്തിപ്പെടുന്നത് മാഫിയാ ശക്തികളുടെ കരങ്ങളിലാണ്.

        ഈ സാഹചര്യത്തിലാണ് ഒരു പത്രവാർത്ത ശ്രദ്ധേയമാകുന്നത്. കോഴിക്കോട് നാല്പതു കോടി രൂപ ചിലവിൽ ഒരു പള്ളി പണിയുന്നു. പത്രവാർത്ത വിശ്വസിക്കാമെങ്കിൽ ആ പള്ളി വെറുമൊരു ആരാധനാലയമല്ല, മറിച്ച് ‘പ്രവാചകന്റെ മുടി’ സൂക്ഷിക്കപ്പെടുന്ന ഒരു പള്ളിയായിരിക്കുമത്രെ. "പ്രവാചകന്റെ മുടി എങ്ങിനെ ഇവിടെ ലഭ്യമായി? ലഭ്യമാണെങ്കിൽ തന്നെ പ്രവാചകന്റെ മുടിക്ക് എന്താണിത്ര പ്രത്യേകഥ? അതു ദർശിച്ചാൽ പുണ്യം ലഭിക്കുമോ? ചെയ്ത പാപം ഇല്ലാതാകുമോ? ഒരു ശരാശരി മുസ്ലിം ചെയ്യേണ്ട ആരാധനകൾക്ക് പകരമാകുമോ?ലോക മുസ്ലിംകളുടെ നാലാമത് തീർത്ഥാടക കേന്ദ്രമെന്ന പഥവിയും, പുണ്യവും ലഭിക്കുമോ"? എന്നിങ്ങനെ ഒരുപാടു ചോദ്യം ഉയർന്നു വരുന്നുണ്ട്. മുൻപ് കാശ്മീരിലെ ‘ഹസ്രത്ത്ബാൽ പള്ളി’യിലെ പ്രവാചകെന്റെ മുടിയുമായി ബന്ധപ്പെട്ട്  ‘പോരാളികളും’ ‘സൈന്യവും’ ദിവസങ്ങളോളം സംഘർഷത്തിൽ പെട്ടത് ഇവിടെ പ്രസക്തമാകേണ്ടതാണ്. ഇതിപ്പോൾ ഒരു സംഘടൻ കോടിക്കണക്കിനു രൂപ ചിലവഴിച്ചുകൊണ്ട് ‘പ്രവാചക കേശം’ തന്നെ സംഘടിപ്പിച്ചാൽ എതിർ സംഘടൻ കൊച്ചാകില്ലേ? അപ്പോൾ അവരും സംഘടിപ്പിക്കേണ്ടി വരും ഇതിനേകാൾ  ‘വിലപിടിപ്പുള്ളത്’ അങ്ങിനെ അറേബ്യയിലെ വിശുദ്ധ ഗേഹത്തിലെ പ്രവാചകന്റെ ഭൌതീക ശരീരം വരെ ഇവിടെ കൊണ്ടുവന്നു സംഘടനാ പ്രവർത്തനത്തിന്നുപയൊഗിക്കുവാൻ സംഘടനകൾ പരസ്പരം മത്സരിക്കും. അവിടേക്കാണ് കാര്യങ്ങൾ പോകുന്നത്.
          
    . തീർത്ഥാടന കേന്ദ്രമാകുമെന്ന പരോദ്ദോശ്യത്തോടെ, സംഘടനാ ലക്ഷ്യങ്ങളോടെ മുസ്ലിം സമുദയത്തിന്ന് ആത്മീയമായോ, ഭൌതീകമായോ ഒരു ഉപകാരവും ചെയ്യപ്പെടാത്ത ഇത്തരം കെട്ടിപ്പൊക്കലുകളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയാണു അവർ സമുദായത്തോറ്റ് ചെയ്യുന്ന ഏറ്റവും വലിയ സൽകർമ്മം.

Sunday, February 13, 2011

ഈജിപ്ഷ്യൻ ജനതക്കഭിവാദ്യങ്ങൾ


ഈജിപ്ഷ്യൻ ജനതക്കഭിവാദ്യങ്ങൾ
വിപ്ലവത്തിന്നൊരു സ്വഭാവമുണ്ട്, സമയവും, സന്ദർഭവും മുൻ കൂട്ടി തിരുമാനിച്ചായിരിക്കില്ല അരങ്ങേറുക. നിമിത്തങ്ങളായിരിക്കും പല വിപ്ലവങ്ങൾക്കും കാരണമാകുക. അതുകൊണ്ടു തന്നെ മുന്നൊരുക്കങ്ങൾ നടത്തുവാൻ ഭരണാധികാരികൾക്ക് വേണ്ടത്ര സമയം ലഭിച്ചെന്നു വരില്ല. ഈജിപ്ഷ്യൻ ജനത സ്വയം ഇല്ലാതായാലും അധികാര കസേരയിൽ നിന്നു സ്വയം ഇറങ്ങുന്ന പ്രശ്നമുദുക്കുന്നില്ല എന്ന അഹങ്കാരത്തോടെയും, അമിതമായ ആത്മവിശ്വാസത്തോടെയുമുള്ള അഭിനവഫറോവ ഹുസ്നി മുബാറക്കിന്റെ ജല്പനങ്ങൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ,. ആദ്യത്തെയും അവസാനത്തെയും പ്രതീക്ഷയായ അമേരിക്കയും, സൈന്യവും പിടിവിട്ടതോടെ ഹുസ്നിമുബാറക്കെന്ന ഏകാദിപതിയുടെ മണിക്കൂറുകൾ എണ്ണപ്പെട്ടിരുന്നു. എന്നിരുന്നാലും അധികാരം തലക്കു പിടിച്ച്  ഒരു സ്വഭാവമായിമാറിയ മുബാറക്കിനെ സംബന്ധിച്ചിടത്തോളം മാന്യമായി സ്വയം അധികാരം ഒഴിയുക എന്നത് ഓർകുവാൻ പോലും പ്രയാസകരമായിരുന്നു. രാജിവെക്കും എന്ന പ്രതീക്ഷയിൽ രാജ്യത്തെ അഭിസംഭോധന ചെയ്തപ്പോഴും ഈ അഹങ്കാരം ഹുസ്നി മുബാറക്ക് കയ്യൊഴിഞ്ഞിരുന്നില്ല. രാജിവെക്കില്ല എന്ന പിടിവാശിയിൽ തന്നെയായിരുന്നു അപ്പോഴും മുബാരക്. കാരണമായി പറഞ്ഞത്  താൻ രാജിവെച്ചാൽ ഈജിപ്തിൽ അരാജകത്വമാകും അരങ്ങേറുക എന്നതായിരുന്നു. ‘ജനങ്ങൾ എന്തു പറഞ്ഞാലും ഈജിപ്തിന്റെ ഭാവിയാണു എനിക്കു വലുത്” എത്രമാത്രം പരിഹാസ്യമായ ജല്പനങ്ങൾ.


എന്തായാലും മുബറക് ‘ആശങ്കയുടെ സ്വരത്തിൽ‘ ആശിച്ചതൊന്നും ഈജിപ്തിൽ സംഭവിച്ചില്ല., ഇച്ച്ഛാശക്തിയോടും , ആർജ്ജവത്തോടും കൂടെ മുബാറക്കിന്റെ പതനത്തിന്നു വേണ്ടി ജനലക്ഷങ്ങൾ ക്ഷമയോടെ തെരുവിൽ നിലയുറപ്പിച്ചു. മുബാറക് ഭരണത്തിലേറിയതിനു ശേഷം ജനിച്ച യുവജനങ്ങളായിരുന്നു അതിലേറെയും. അത്രമാത്രം ക്ഷമ കെട്ടിരുന്നു ഈജിപ്ഷ്യൻ ജനത. ഇതില്പരമൊരവസരം മുബാരകിനെ താഴെയിറക്കുവാൻ ലഭിക്കില്ല എന്ന് ഈജിപ്തുകാർക്ക് അറിയാമായിരുന്നു. ടുണിഷ്യയിൽ തുടക്കമിട്ട കാറ്റിനു അത്രമാത്രം സ്വാധീനശക്തിയാണ് ഈജിപ്ധ്യൻ സമൂഹത്തിനു മേൽ ഉണ്ടായത്. കിട്ടിയ ആദ്യ അവസരം ഈജിപ്തുകാർ പാഴാക്കിയില്ല. ഉരുമ്പുമറയെന്നു കരുതിയ മുബാരക്കിന്റെ അധികാരസിംഹാസനം വാസ്തവത്തിൽ വെറും ‘കോഴിമുട്ടതോടാ‘യിരുന്നുവെന്നു യാഥാ‍ർത്ഥ്യം സമരം തുടങ്ങി ദിവസങ്ങൾ പിന്നുടുമ്പോഴേക്ക് ജനമറിഞ്ഞു. എപ്പോൾ എന്ന ചോദ്യം മാത്രമായിരുന്നു മുബാറക്കിനു മുൻപിൽ പിന്നെ ഉണ്ടായത്.
മതേതരമെന്ന പുറം പൂച്ചിൽ ഒരു ജനതയുടെ അടിസ്ഥാനാവശ്യങ്ങളും, വികാരങ്ങളും, സംസ്ക്കാരവും ദശാബ്ദങ്ങളോളം അടിച്ചമർത്തിയ അറബ് ഏകാദിപതികൾക്ക് മുബാറക്കെന്ന അതികായന്റെ പതനം വ്യക്തമായ മുന്നറൈയിപ്പ് തന്നെയാണ്. ജനം ഇരമ്പിയെത്തിയാൽ  അധികാരസിംഹാസനം സുരക്ഷിതമാക്കുവാൻ മാത്രം വെള്ളവും വളവും നൽകി പോറ്റിവളർത്തുന്ന സൈന്യ്ത്തിന്നു പോലും കാഴ്ചക്കാരുടെ റോൾമാത്രമാണുള്ളതെന്ന തിരിച്ചറിവ് സുൽതാന്മാരുടെയും, രാജാക്കന്മാരുടെയും ഉറക്കം കെടുത്തുമെന്നുറപ്പ്.അതോടൊപ്പം മുസ്ലിം ലോകം പഴയ പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നതിന്റെ ലക്ഷണവും കണ്ടു തുടങ്ങിയിരിക്കുന്നു. ടൂണീഷ്യയും ഈജിപ്തും അതിന്റെ തുടക്കം മാത്രമാണ്. ഇനിയുമേറെ യാത്ര ചെയ്യുവാനുണ്ടെങ്കിലും അറബ് ലോകത്തെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും ഏറ്റവു വലിയ കിങ്കരനെ തന്നെ ഇല്ലായ്മചെയ്ത തുടക്കം ചെറിയ ആത്മവിശ്വാസമല്ല അറബ് ഇസ്ലാമിക സമൂഹത്തിന്ന് സമ്മാനിക്കുക.  സ്ഥായിയായ മാറ്റത്തിന്ന് കുറുക്കുവഴികളില്ല എന്ന യാഥാർത്ഥ്യം ഈജിപ്ഷ്യൻ സമൂഹം മറ്റ് അറബ് സമൂഹങ്ങൾക്ക് കാണിച്ച് നൽകുന്നു.
ഏതായാലും മ്സ്രികൾ എന്നു വിളിക്കുന്ന ഈഹിപ്തുകൾ ഒറ്റ ദിവസം കൊണ്ട് ചരിത്രം രചിച്ചിരിക്കുന്നു.  ആയിരം വർഷങ്ങൾക്ക് മുൻപേ പ്രവാചകനായ മൂസ യുടെ നേതൃത്വത്തിൽ ഈജിപ്ത് അടക്കിഭരിച്ച ഫറോവയെ ഉന്മൂലനം ചെയ്തതിനു ശേഷം ഈജപ്തിഷ്യൻ ജനതയുടെ മറ്റൊരു ഫറോവാനിശ്കാസനം
.ഹസനുൽ ബന്നയുടെയും, സയ്യിദ് ഖുതുബിന്റെയും രക്തസാക്ഷിതം വെറുതെയാകില്ല..

ഈജിപ്ത് ജനതക്ക് വിപ്ലാവാഭിവാദ്യങ്ങൾ..