Wednesday, January 19, 2011

സർക്കാർ മാധ്യമ വിലാസം അന്ധവിശ്വാസങ്ങൾ..

           


  ദശാബ്ദങ്ങൾക്ക് മുൻപെ സവർണ്ണ ജാതികോമരങ്ങളുടെ  തൊട്ടുകൂടായ്മയും, തീണ്ടികൂടായ്മയും കണ്ടു സ്വാമി വിവേകാനന്ദൻ പറഞ്ഞു പോയ ‘ഭ്രാന്താലയമാകുകയാണോ‘ വീണ്ടും കേരളം?  മലയാളി എന്നും മേനിനടിച്ചിരുന്ന പുരോഗമനപരതയും, സാംസ്ക്കാരിക ഔന്നത്യവുമെല്ലാം വഴിയിൽ തള്ളി ‘അന്ധവിശ്വാസ’ങ്ങളുടെ പുറകെയാണ് കേരളജനതയുടെ ഇന്നത്തെ സഞ്ചാരം. അന്ധവിശ്വാസങ്ങൾക്ക് നേതൃത്വം നൽകുന്നതാകട്ടെ കേരളത്തിലെ മതേതര സർക്കാരും, പിന്നെ ‘ഇക്കിളി മാധ്യമ‘ങ്ങളുമാണ്. നാലു കാശ് കിട്ടുന്ന ഏതു വളഞ്ഞ വഴിയിലൂടെയും സഞ്ചരിക്കുവാൻ മടിയില്ലാത്ത സർക്കാരിന്റെ നയങ്ങൾക്ക് ബലിയാടാകുന്നതോ വിവരമില്ലാത്ത സാധാരണക്കാരായ ജനങ്ങളും.


ഗവണ്മെന്റിന്റെ റവന്യൂ വരുമാനത്തിന്റെ വലിയൊരു ശതമാനവും ലഭിക്കുന്നത് സർക്കാർ വിലാസം മദ്യഷാപ്പുകൾ വഴിയാണ്. ആരൊഗ്യമുള്ള വ്യക്തികളിൽ നിന്നും കുടുംബങ്ങളിൽ നിന്നുമണ് ആരൊഗ്യമുള്ള സമൂഹം രൂപാന്തരപ്പെടുന്നത്. ആരോഗ്യമുള്ള സമൂഹത്തിൽ നിന്നു മാത്രമേ സുദൃഢമായ രാഷ്ട്രം രൂപാന്തരപ്പെടുകയുള്ളൂ. എന്നാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധരായ നമ്മുടെ ഭരണകൂടത്തിന്റെ നയം എന്താണു? പൌരന്മാരെ രോഗികളും, പരമദരിദ്രരുമാക്കുന്ന, കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്ന ‘മാരകവിഷമായ’ മദ്യം സർക്കാർ ചിലവിൽ പരസ്യമായി വില്പന നടത്തിക്കൊണ്ട് മദ്യത്തിന്ന് പൊതുജനസ്വീകാര്യത നൽകുന്നു. കുടിയന്മാരിൽ നിന്നും സർക്കാരിലേക്ക് വൻ വരുമാനം ഇതുവഴി ലഭിക്കുമെന്നതാണു ഗവണ്മെന്റ് ലക്ഷ്യം വെക്കുന്നത്. വെറും പത്തോ ഇരുപതോ വിലയുള്ള  
സ്പിർറ്റിൽ കളറു ചേർത്തിക്കൊണ്ട് ആയിരവമല്ല, പതിനായിരം വിലയിട്ടാലും  മദ്യാസകതിയുള്ളവർ അതുവാങ്ങി, വയറു നിറയെ കുടിച്ച് നിർവൃതി അടയുമെന്ന് സർക്കാരിനറിയാം. അതുകൊണ്ടു തന്നെ പൊന്മുട്ടയിടുന്ന താറാവിനെ എന്തു വിലനൽകിയും സംരക്ഷിക്കുകയെന്നതാകുന്നു ഗവണ്മെന്റ് സമീപാനം. മാത്രമല്ല റേഷൻ ഷാപ്പ് പോലെ കവലകൾ തോറും ബീവറേജ് കോറ്പ്പറേഷൻ സ്റ്റാളുകൾ തുറന്നുകൊണ്ട് സർക്കാർ ‘ജനങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയുമാണു’. ഇവിടെ പ്രസക്തമായ ഒരു വിഷയം ജനങ്ങളുടെ മദ്യാസക്തിയെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ഗവണ്മൈന്റിനു കൂട്ടായി മാധ്യമങ്ങൾ നിലകൊള്ളുന്നു എന്നതാണു. വർഷാവർഷം ഓണത്തിന്നും, കൃസ്തുമസിനും, പുതുവർഷത്തിനുമെല്ലാം മലയാളി കുടിച്ചു വറ്റിച്ചു കളയുന്ന മദ്യത്തിന്റെയും കോടികളുടെയും കണക്ക് ജനങ്ങളിൽ ആവേശമുളവാക്കുമാറ്, ഏരുവും പുളിയും ചേർത്തു അവതരിപ്പിച്ചുകൊണ്ട് മാധ്യമങ്ങളും ഒരു സമൂഹത്തിന്റെ മദ്യാസക്തിക്ക് കൂട്ട് നിൽക്കുന്നു. മദ്യോപയോഗത്തിൽ  കുപ്രസിദ്ധി നേടിയ കേരളത്തിലെ ചില പ്രത്യേക പ്രദേശങ്ങൾ നിലവിൽ മാധ്യമങ്ങൾ ചാർത്തിതന്നെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ വർഷാവർഷം ‘കനത്ത ജാഗ്രത’ പാലിക്കുന്നു. ഇവിടെ പ്രസക്തമാകുന്നത് ഒരു സമുഹത്തിന്ന് ദിശാബോധം നൽകി മുന്നോട്ടു നയിക്കുവാൻ ബാധ്യതയുള്ള സർക്കാരും, മാധ്യമങ്ങളും തന്നെയാണു സമൂഹത്തിന്ന് നാശത്തിന്റെ പാഥയിലൂടെ സഞ്ചരിക്കുവാനുള്ള സൌകര്യങ്ങൾ ചെയ്തു കൊടുക്കുന്നത്. രണ്ട് പേർക്കും താല്പര്യം കച്ചവടത്തിൽ മാത്രം. ഇത് കേവലം മദ്യവില്പനയുടെ വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമല്ല. മദ്യാസക്തിക്കൊപ്പം അന്ധവിശ്വാസവും പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരള ജനതയുടെ പ്രതികരണശേഷിയെ ഇല്ലാതാക്കി, നൂറ്റാണ്ട് പിറകിലേക്ക് തള്ളിയിടുവാനാണു ഗവണ്മെന്റും, സംഘടിത മാധ്യമങ്ങളും കൂടെ ചേർന്നുകൊണ്ട് ശ്രമിക്കുന്നത്.
          

    എതൊരു സമൂഹത്തിന്റെയും നിലനില്പ് ആ സമൂഹത്തിന്റെ വിശ്വാസത്തിലതിഷ്ടിതമായ ആചാരങ്ങളുമായും, അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടാണു നിലകൊള്ളുന്നത്. എന്നാൽ വിശ്വാസം അന്ധവിശ്വാസമായും, ആചാരങ്ങൾ അനാചാരങ്ങളായും അനാചാരങ്ങൾ സമൂഹത്തിന്റ്റെ നിലനില്പിന്ന് തന്നെ ഭീഷണമാകുകയും ചെയ്താൽ ജനങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകേണ്ട കടമ ഭരണകൂടത്തിന്റ്റേതാണു. മതാചാരങ്ങളിലോ, വിശ്വസകാര്യങ്ങളിലോ ഭരണകൂടം ഇടപെടില്ല എന്ന നയസമീപനമാണെങ്കിൽ നന്നെ ചുരുങ്ങിയത് ഇത്തരം വിഷയങ്ങളിൽ നിശ്പക്ഷതയെങ്കിലും സർക്കാർ സ്വീകരിക്കണം. എന്നാൽ ഇത്തരം വിഷയങ്ങളിൽ ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാടുകൾ എന്താണ്? ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നത് പോകട്ടെ, വിഷയം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് മാറിനിൽക്കുക പോലും ചെയ്യാതെ ചിദ്രശക്തികൾക്ക് കൂട്ടുനിന്നുകൊണ്ട് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുകയാണു ഭരണകൂടം ചെയ്യുന്നത്. അതിന് വേണ്ടി ഗവണ്മെന്റ് സംവിധാനങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. ഒരു ഉദാഹരണം പറയാം. ഇസ്ലാമിക ആരാധനക്രമത്തിന്റെയോ, അനുഷ്ടാനങ്ങളുടെയോ ഭാഗമല്ല കേരളത്തിൽ ചില മുസ്ലിം ആരാധനാലയങ്ങളിൽ കാണപ്പെടുന്ന ‘ചന്ദനക്കുടം നെർച്ച’.  ക്ഷേത്രോത്സവങ്ങളിൽ നിന്നാണു ലോകത്ത് എവിടെയും കാണാത്ത മുസ്ലിം ആഘോഷമായി ചിലർ ‘ചന്ദനക്കുടം  നേർച്ചകളെ’ മുസ്ലിം സമുദായത്തിലെക്ക് ആദ്യകാലത്ത് പറിച്ചു നട്ടത്. മതപരമായി വേണ്ടത്ര വിവരമില്ലാതിരുന്ന ആദ്യകാല മുസ്ലിം സമൂഹം ‘ചന്ദനക്കുടം നേർച്ചകൾ’ മുസ്ലിം അനുഷ്ടാനങ്ങളുടെ ഭാഗമായി കണ്ട് ആഘോഷിച്ച് വരികയും ചെയ്തു. എന്നാൽ കാലാന്തരത്തിൽ  കേരളത്തിലെ മുസ്ലിം സമൂഹം മതവിദ്യാഭ്യാസത്തിൽ കൂടുതൽ തല്പരരാകുകയും മതത്തെ ശരിയായ നിലക്ക് പഠിക്കുവാനും ശ്രമിച്ചപ്പോൾ ദശാബ്ദങ്ങളായി തങ്ങൾ അത്യന്തം ഭക്തിയാദരവുകളോടെ ആഘോഷിക്കുന്ന ‘ചന്ദനക്കുടം നേർച്ചകൾ’ക്ക് ഇസ്ലാമികമായി യാതൊരു അടിത്തറയുമില്ല എന്നും, മാത്രമല്ല ഇത്തരം ആഘോഷങ്ങൾ ഹൈന്ദവ ആചാരങ്ങളുമായാണു നേർക്കുനേരെ അടുത്തു നിൽക്കുന്നത് എന്നും വലിയൊരു വിഭാഗം മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ ‘ചന്ദനക്കുടം നേർച്ചകൾ’ക്കെതിരെയുള്ള ബോധവൽക്കരണം സമൂഹത്തിൽ ശക്തമായി. ചെയ്തുപോയ പിഴവു മനസ്സിലാക്കി പല നേർച്ചകളും കാലക്രമത്തിൽ ഇല്ലാതായി വന്നു. എന്നാൽ ചിലയിടങ്ങളിൽ ഇതിനെതിരെ തല്പര കക്ഷികളുടെ ഭാഗത്തു നിന്നു ശക്തമായ എതിർപ്പ് ഉയർന്നു വന്നു. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്ന കച്ചവട, മദ്യലോബികളുടെ ഭാഗത്ത് നിന്നാണു എതിർപ്പ് ഉയർന്നുവന്നത്. മാത്രമല്ല ഇത്തരം നേർച്ചകളുമയി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരും ഇവർക്കൊപ്പം ചേർന്നു. അതെസമയം ഗവണ്മെന്റ് ഇവിടെ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് പ്രസക്തമാണു.വിശ്വാസികളുടെ പൊതുവായ തിരുമാനമെന്ന നിലക്ക്, ബന്ധപ്പെട്ട ആരാധാനലയങ്ങളുടെ ഉത്തരവാദിത്തപ്പെട്ട കമ്മറ്റി എടുത്ത തിരുമാനത്തിന്ന് നിയമപരിരക്ഷ നൽകുകയാണു വാസ്തവത്തിൽ ഭരണകൂടം ചെയ്യേണ്ടത്. എന്നാൽ ചെയ്തത് മറിച്ചാണെന്ന് മാത്രം. അതായത് തല്പര കഷികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നു കൊണ്ട് പള്ളിഭരണാധികാരികളുടെ തിരുമാനം കാറ്റിൽ പറത്തി ‘ചന്ദനക്കുടം നേർച്ച‘ നടത്തുന്നതിന്ന് സാമൂഹ്യദ്രോഹികൾക്ക് സായുധ പോലീസ് പ്രൊട്ടക്ഷൻ നൽകുകയാണു ഗവണ്മെന്റ് ചെയ്തത്. അതായത് സർക്കാർ ഈ വിഷയത്തിൽ വ്യക്തമായ പക്ഷം പിടിച്ചു, ആ പക്ഷം അന്ധവിശ്വാസത്തിന്റെയും, സാമൂഹ്യവിരുദ്ധരുടെയും കരങ്ങൾക്ക് ശക്തിപകരുന്നതാകുകയും ചെയ്തു. കേരളത്തിലെ പൊതു മാധ്യമങ്ങളും ഗവണ്മെന്റ് സമീപനങ്ങൾക്കനുസരിച്ച് തന്നെയാണു ഈ വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയത്. ‘മതേതര ഉത്സവം’ മതമൌലീക വാദികൾ ആസൂതൃതമായി ഇല്ലാതാക്കുന്നു എന്ന നിലക്കായിരുന്നു മാധ്യമങ്ങൾ പ്രചാരണം നടത്തിയത്.
    

    ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. ഗവണ്മെന്റും, മാധ്യമങ്ങളും ചേർന്നുകൊണ്ട് സംഘടിതമായി ഇത്തരം ആചാരങ്ങളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നതിൻ ഒരുദാഹരണം കൂടെ. വർഷങ്ങൾക്കു മുൻപെ കാര്യമായ ബഹളമില്ലാതെ തലസ്ഥാന നഗരിയായ തിരുവന്തപുരത്ത് നടന്നുവന്നിരുന്ന ഹൈന്ദവ ആചാരമായിരുന്നു സ്ത്രീകളുടെ ‘പൊങ്കാലയിടൽ’ ചടങ്ങ്. എന്നാൽ ഈ വിഷയത്തിന്റെ കച്ചവട താല്പര്യം കണ്ടറിഞ്ഞ മാധ്യമങ്ങൾ പ്രത്യേകിച്ച് ചാനലുകൾ ‘പൊങ്കാലയിടൽ’ ചടങ്ങ് അമിതപ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യുവാൻ തുടങ്ങി. ചാനലുകളിലെ സ്ഥിരം അഭിനേതാക്കളായ സ്ത്രീകൾ പൊങ്കാലയിടുന്നത് വർഷാവർഷം വൻ പ്രാധാന്യത്തോടു കൂടി പ്രചരിപ്പിച്ച് കൊണ്ട് പൊങ്കാലയിടലിനെ ജനകീയവൽകരിക്കുന്നതിന്ന് ആസൂതൃതമായ ശ്രമം തന്നെ നടത്തി. സ്വന്തം സ്വീകരണമുറിയിലെ ‘മാതൃകാവനിതകൾ’ പങ്കാളികളാകുന്ന ‘പൊങ്കാലയിടലിൽ’ ഭാഗവാക്കാവാനായി കേരളത്തിലെ സ്ത്രീകളുടെ പിന്നത്തെ ശ്രമം. പിന്നീട് ‘പൊങ്കാലയിടാൻ’ ചടങ്ങിൽ കാണുന്നത് അഭൂതപൂർവമായ തിരക്കാണു. ആയിരങ്ങൾ പതിനായിരങ്ങളിലേക്കും പതിനായിരങ്ങൾ  ലക്ഷങ്ങളിലേക്കും, വഴിമാറി. ‘സ്ത്രീകളുടെ ശബരിമല’ എന്ന പേരും ‘പൊങ്കാലയിടലിനു’ ചാനലുകൾ പതിച്ചു നൽകി. സർക്കാരും മാറിനിന്നില്ല. ലഭ്യമാക്കവുന്ന എല്ലാ സഹായവും നൽകിക്കൊണ്ട് ഈ ‘ചാനൽ സ്പോൺസേഡ്’ ചടങ്ങിന്ന് ഭരണകൂടവും കൊഴുപ്പേകി. കേരളത്തിലെ നവോത്ഥാന നായകരെന്ന് സ്വയം പുകഴ്ത്തുന്നവർ നടത്തുന്ന ‘ജനതയുടെ ആത്മാവിഷ്കാരമായ’ ചാനലുകൾ ഇന്ന് പൊങ്കാല ഉത്സവത്തിന്റ്റെ തത്സമയ സം പ്രേക്ഷണമാണു നൽകുന്നത് എന്ന് വരുമ്പോൾ ഗവണ്മെന്റും,മാധ്യമങ്ങളെല്ലാം കൂടെ ചേർന്ന് ഒരു സമൂഹത്തെ ഏതു ദിശയിലേക്കാണു വഴിനടത്തുന്നതെന്നറിയുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. വെറും കച്ചവടകണ്ണോട് കൂടി ഒരു സമുദായത്തിന്റെ ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും യഥേഷ്ഠം കടന്നുകയറി ഹൈജാക് ചെയ്യുന്ന സംഘടിത മാധ്യമങ്ങളുടെ ശ്രമങ്ങൾക്കെതിരെ ബന്ധപ്പെട്ടവർ തന്നെയാണു ജാഗ്രത പാലിക്കേണ്ടത്.


  ഇതുമായി ചേർത്തുവായിക്കാവുന്ന ഒന്നാണു ശബരിമലയിലെ ‘മകരജ്യോതി’ യുമായി ബന്ധപ്പെട്ട കൊടും വഞ്ചന.  ‘ദൈവീക വെളിച്ചം’ എന്ന സങ്കല്പത്തിൽ ലക്ഷങ്ങളാണു അന്യസംസ്ഥാനങ്ങളിൽ നിന്ന് ;മകര ജ്യോതി’ കൺകുളിർക്കെ കണ്ട് നിർവൃതിയടയുവാനായി ശബരിമലയിലെക്ക് ഒഴുകുന്നത്. ‘മകരജ്യോതി’ എന്നത് ദൈവിക പ്രകാശമല്ലെന്നും, മറിച്ച് മനുഷ്യർ ബോധപുർവം പരത്തുന്ന പ്രകാശമാണെന്നും അറിയാത്തവരല്ല ഇവിടത്തെ മാധ്യമങ്ങൾ. എന്നാൽ സ്വന്തം കച്ചവട താല്പര്യത്തിന്ന് മുന്നിൽ ഇതെല്ലാം മറന്നുകൊണ്ട് അന്ധവിശ്വാസം സമൂഹത്തിലെക്ക് വീണ്ടും വീണ്ടും അടിച്ചേൽ‌പ്പിക്കുവാൻ കൂട്ടു നിൽകുകയാണു കേരളത്തിലെ മാധ്യമങ്ങൾ. ശബരിമലയിൽ പോയി തിക്കും തിരക്കിലും പെട്ട്, പലരുടെയും ചവിട്ടും തൊഴിയുമേറ്റ്, ദിവസങ്ങളോളം ടെന്റെടിച്ച് താമസിച്ച് ജനലക്ഷങ്ങൾ കാണുന്ന അതേ ‘മകരജ്യോതി’ തന്നെ ഇന്ന് ചാനലുകൾ ലൈവായി ഭക്തരുടെ സ്വീകരണ മുറിയിലെക്ക് സൌജന്യമായി പ്രക്ഷേപണം ചെയ്തുകൊണ്ട് ‘ദൈവീക വെളിച്ചത്തിന്റെ’ പ്രഭ ‘ചാനൽ പ്രേക്ഷകർക്കും‘ നൽകുന്നു. ദൈവീക സാമിപ്യത്തിന്ന് ഇതിൽ പരം എന്തു വേണം? അറേബ്യൻ രാവുകളെ വെല്ലുന്ന ‘ദേവീകഥകൾ’ സപ്രേക്ഷണം ചെയ്ത് ഭക്തരെ ആനന്ദലഹരിയിൽ ആഴ്ത്തുന്നതിന്റെ തുടർച്ച തന്നെയാണ് അറിഞ്ഞു കൊണ്ടുള്ള ഈ കൊടും വഞ്ചനക്കുള്ള ചാനലുകളുടെ പിന്തുണ. ഇവിടെ ചാനലുകൾ കൂട്ടികൊടുപ്പുകാരുടെ അവസ്ഥയേക്കാൾ തരം താഴുകയാണു വാസ്തവത്തിൽ.

അതെ സമയം ‘മകരജ്യോതി’യുമയി ബന്ധപ്പെട്ട കേരള സർക്കാരിന്റെ സമീപനം എന്താണു? വിശ്വാസികളും, നസ്തികരും മാറിമാറി ഭരിക്കുന്ന കേരളത്തിൽ പക്ഷെ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ട് നാലുകാശ് സമ്പാദിക്കുന്ന വിഷയത്തിൽ ഇവരെല്ലാം തുല്യരും, ഏകാഭിപ്രായക്കാരുമാണെന്നതാണു വാസ്തം. ‘ദൈവീക പ്രഭ‘യാണെന്ന വിശ്വാസത്തിൽ  ‘മകരജ്യോതി’ കാണുവാൻ അതിർത്തി കടന്നെത്തുന്ന ലക്ഷങ്ങളുടെ പണക്കിലുക്കത്തിന്ന് മുന്നിൽ ഭരണകൂടം ഉത്തരവാദിത്വം മറന്നുകൊണ്ട് അന്ധവിശ്വാസത്തിന്നും, വഞ്ചനക്കും നേതൃത്വം നൽകുകയാണു വാസ്തവത്തിൽ ചെയ്യുന്നത്. തദ്ദേശീയരായ ആദിവാസികൾ, കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ഇവയെല്ലാം ചേർന്നു കൊണ്ടുള്ള ‘ഏകദിന നാടമ’മാണു വാസ്തവത്തിൽ ‘മകരജ്യോതി’ എന്നത് ഇന്ന് പലർക്കുമറിയാവുന്ന ദുഖസത്യമാണു. മുൻ കാലങ്ങളിൽ വെറുമൊരു പ്രാദേശിക ആചാരത്തിന്റെ ഭഗമായി നടത്തപ്പെട്ടിരുന്ന കർപ്പൂരം കത്തിക്കൽ വളരെ പെട്ടെന്ന് വളർന്ന് ‘ദൈവീക പ്രഭ’യായി മാറുകയായിരുന്നു. ഗുരുവായൂർ അമ്പലനടയിൽ സ്ഥിതിചെയ്യുന്ന കേരളീയ വാസ്തുശില്പമാതൃകയിലുള്ള ‘പോസ്റ്റ് ഓഫിസിനു’ മുന്നിൽ പോലും ക്ഷേത്രമാണെന്ന ധാരണയിൽ കാണിക്കയിടുന്ന സാധാരണക്കാരും, പാമരന്മാരുമായ അന്യസംസ്ഥാന വിശ്വാസികൾ ഈ പ്രചരണത്തിൽ പെട്ട് ‘മകരജ്യോതി’ കണ്ട് ദൈവപ്രീതി പിടിച്ചു പറ്റുവാൻ വർഷാവർഷം അതിർത്തി കടന്നെത്തുകയും ചെയ്യുന്നു.


ഗവണ്മെന്റിന്റെ ഈ കൊടും വഞ്ചനയിൽ നഷ്ടപ്പെട്ടത് നൂറില്പരം ജീവനുകളാണു.  ‘മകരജ്യോതി’ കാണുവാൻ വെള്ളവും വെളിച്ചവുമില്ലാതെ ദിവസങ്ങളോളം ഒറ്റപ്പെട്ട പ്രദേശത്ത് ടെന്റടിച്ച് കഴിയുകയായിരുന്ന വിശ്വാസികളാണു ദുരന്തത്തിൽ പെട്ടത്. പലർക്കും നഷ്ടമായത് സ്വന്തത്തേക്കളെറെ സ്നേഹിക്കുന്ന ഉറ്റവരെയും, ഉടയവരെയും. വിശ്വാസികളുടെ മടിശീലയിലെക്ക് മാത്രം നോക്കുന്ന ഭരണകൂടം കാണാൻ മടിക്കുന്നത് ഈ നേർകാഴ്ച തന്നെ. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഗവണ്മെന്റിനു സാധിക്കയില്ല. ‘മകരജ്യോതി’ വെറുമൊരു ‘മനുഷ്യജ്യോതി‘യോ ‘ഗവണ്മെന്റ്ജ്യോതി’ യോ മാത്രമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും ഈ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും സർക്കാർ തുറന്നു പറയണം. ഈ വാസ്തവം വിശ്വസിച്ചു വരുന്ന വിശ്വാസികൾ മാത്രം മതി ശബരിമലക്ക്. ജനങ്ങളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നൽകുവാൻ ബാധ്യത്യയുള്ള സർക്കാർ തന്നെ ബോധപൂർവം നുണപ്രചരണത്തിലൂടെ വിശ്വാസ ദൌർഭല്യം മുതലെടുക്കുവാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറണം. കൊടും നുണ ബോധപൂർവം പ്രചരിപ്പിച്ച് കൊണ്ട് വളർത്തിയെടുക്കേണ്ടതല്ല ദൈവീക വിശ്വസം. സർക്കാരും, മാധ്യമങ്ങളും ഈ വിഷയത്തിൽ പുലർത്തുന്ന തികച്ചും വഞ്ചനാത്മക നിലപാട് പുനപരിശോധികേണ്ടത് ആവശ്യമത്രെ.

37 comments:

 1. ‘മകരജ്യോതി’ വെറുമൊരു ‘മനുഷ്യജ്യോതി‘യോ ‘ഗവണ്മെന്റ്ജ്യോതി’ യോ മാത്രമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും ഈ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും സർക്കാർ തുറന്നു പറയണം.

  ReplyDelete
 2. pulari,താങ്കളതു പറഞ്ഞു.ചങ്ങനാശേരി ചന്ദനകുടം ചെറുപ്പം മുതലുള്ള ആവേശമാണ്.അതേദിവസമാണ് അടുത്ത കാവിലമ്പലത്തിലേയും ഉത്സവം.പ്രധാനമായും ഗാനമേള കേൾക്കാനാണ് പോയിരുന്നത്.മുപ്പതു വർഷം മുമ്പ് പള്ളി ഇലുമിനേഷൻ ചെയ്തത് കാണുന്നതുതന്നെ അത്ഭുതമായിരുന്നു.ഒരുകാര്യം ഇന്നോർക്കുന്നു അന്നൊന്നും ഭക്തി’പ്രാന്താ’യി രൂപപ്പെട്ടിരുന്നില്ല.എന്തിന് ആറ്റുകാൽ,കേവലം ഇരുപതു വർഷം പഴക്കമുള്ള ചക്കുളത്തുകാവു പൊങ്കാല അതിന്റെ പതിനഞ്ചു കിലോമീറ്റർ ചുറ്റുവട്ടത്തേക്ക് വ്യാപിച്ചിരിക്കുകയാണ്.ഒരു റെയിൽ വേ ജീവനക്കാരനെന്നനിലയിൽ ഈ രണ്ടുമാസം ഞങ്ങളനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല.ചാനലുകളെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല.കച്ചവടത്തിന് ഒരുഭാഷയേ വശമുള്ളു.’ലാഭം’.എന്നാൽ സർക്കാരുകാണിക്കുന്ന തെമ്മാടിത്തരത്തിന് എന്താണു ന്യായം..?102-പാവങ്ങളുടെ ജീവന് സർക്കാരൊരു വിലയിട്ടു.ചടങ്ങു തീർക്കാൻ ചില അന്വേഷണ പ്രഹസനങ്ങളും.

  ReplyDelete
 3. മകരജ്യോതി വെറും മനുഷ്യജ്യോതിയാണെന്ന് വെളിപ്പെട്ടസ്ഥിതിക്ക് ഈ പാവങ്ങളായ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നതിൽനിന്നും സർക്കാരും,ദേവസ്വംബോർഡും പിന്തിരിയണം.

  ReplyDelete
 4. ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്കാണെന്ന് പറയുന്നത് പോലെ, സംഘപരിവാർ പത്രത്തിന്റെ റോൾ നിർവഹിക്കുന്ന ‘കേരളകൌമുദി’ ലവ് ജിഹാദ് വിഷയത്തിൽ കണ്ടെത്തിയ ‘പരമാർത്ഥം’ പോലെ മകരജ്യോതിക്കിടയിലെ മനുഷ്യക്കുരുതിയിലും കണ്ടെത്തി അന്താരാഷ്ട്ര ഇസ്ലാമിക തീവ്രവാദികളുടെ ‘ശബരിമല ജിഹാദ്’ സാന്നിദ്ധ്യം. മനുഷ്യക്കുരുതി നടന്ന സ്ഥലത്ത് ദുരൂഹമായ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ജീപ്പിന്റെ ഉടമസ്ഥൻ പാക്കിസ്ഥാൻ പ്രവിശ്യയായ ‘മലപ്പുറം’ ജില്ലയിലെ പാക്ക് തീവ്രവാദിയായ ‘മുഹമ്മദ് ഹാജി’ ആണത്രെ….
  കേരളകൌമുദി വായിച്ച് ആവേശം കൊണ്ട് ഏതെങ്കിലും ശങ്കരന്മാർ ‘ശബരിമല ജിഹാദ്’ അന്വേഷിക്കണമെന്ന് ഉത്തരവിട്ടാൽ അത്ഭുതപ്പെടാനുമില്ല..

  ReplyDelete
 5. 1. ചന്ദനക്കുടം എന്നു പറഞ്ഞാല്‍ ലേഖകന്‍ പറഞ്ഞതുപോലെ തന്നെ തദ്ദേശീയമായ ആചാരത്തിന്റെ അനുകരണവും അതു വഴി തങ്ങളും തദ്ദേശീയരായ നാട്ടുകാരും രണ്ടല്ല ഒന്നുതന്നെ എന്നു തെളിയിക്കുന്നതായിരുന്നു.
  2.പൊങ്കാല എന്നത് ഇപ്പൊ വന്ന് വന്ന് ഒരുമാതിരിപ്പെട്ട അമ്പലങ്ങളിലെഒക്കെ ആചാരമായി മാറിക്കഴിഞ്ഞു.പൊങ്കാലയുടെ സാമ്പത്തീക ശാസ്ത്രം തന്നെ ഇതിനടിസ്ഥാനം.
  3.“മകരവിളക്കോ മകരജ്യോതിയോ എന്നതാണിന്നത്തെ പ്രശ്നം.മകരവിളക്ക് മനുഷ്യര്‍ കത്തിക്കുന്നതും മകരജ്യോതി ആളുകള്‍ കത്തിക്കുന്നതും. ” ഇവിടം വരെ കണ്ടരരുടെ ചെറുമകന്‍ (റാജീവരര്‍ എന്നാണു തോന്നുന്നത് പേര്)സമ്മതിച്ചകാര്യമാണ്.അത്രടം വരെ അമ്പലക്കാര്‍ ഇറങ്ങിവന്നിരിക്കുന്നു.ഇനി വേണ്ടത് ഒരു ഔദ്യോഗീകവിശദീകരണം മാത്രമാണ്.മകരവിളക്കിന്റെ സത്യസ്ഥിതി വളരെയൊന്നും ഭക്ത്തരെകുറക്കുകയില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.അതുകൊണ്ട് ഗവണ്മെന്റ് കഴിയുന്നത്ര വേഗം സത്യം പുറത്തു പറയാന്‍ തയ്യാറാകണം.

  ReplyDelete
 6. ശബരിമല തന്നെ ഒരു കച്ചവടമാണെന്ന് അറിയാം. കള്ളന്മാര്‍ കപ്പലില്‍ തന്നെ. 1998 ഇല്‍ ശബരിമല ജീവനക്കാര്‍ക്ക് അടി വസ്ത്രം നിരോധിച്ച ഒരു ഡ്രസ്സ്‌ കോഡ് എര്പെടുതിയത്തിനു കാരണം അവന്മാര്‍ കാണിക്ക പോകറ്റില്‍ മോഷ്ടിച്ച് കൊണ്ട് പോവുന്നത് തടയാനായിരിന്നു. 2008 ഇല്‍ Kerala Human Rights Commission ഒരു ഉത്തരവിലൂടെ അടി വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്നതാണ് തമാശ.

  ReplyDelete
 7. സര്‍ക്കാര്‍ വിലാസം അന്ധവിശ്വാസങ്ങള്‍ ഒക്കെ അമര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യം ആയിരിക്കുന്നു . കൂട്ടത്തില്‍ സര്‍ക്കാര്‍ കാശു കൂടെ കൊടുത്തു ഹജ്ജിനു വിടുന്നതും നിര്തലാക്കണം. എന്ത് പറയുന്നു പുലരി . അവിടെ പോയി കല്ലെരിയുന്നതിനിടയിലും കുറെ പേര്‍ ചവിട്ടുകൊണ്ട്‌ ചത്ത്‌ പോയിട്ടുണ്ടല്ലോ . എന്താ അഭിപ്രായം ?

  ReplyDelete
 8. മതങ്ങള്‍ അന്ധവിശ്വാസങ്ങള്‍ ഉണ്ടാക്കുന്നില്ല. (ചിലര്‍ക്ക്‌ അങ്ങനെ തോന്നാമെങ്കിലും..) പക്ഷേ മതത്തിനൊപ്പമേ അന്ധവിശ്വാസങ്ങള്‍ വളരുന്നുള്ളു. ചില പ്രാദേശിക ദുരാചാരങ്ങളെ മതവിശ്വാസവും ദൈവ-പ്രീതി വിശ്വാസവുമാക്കി ചുരുക്കുകയാണ്‌ ഒരുപക്ഷേ പല മത വിശ്വാസികളും ചെയ്യുന്നത്‌.

  അങ്ങനെയാണ്‌ മതങ്ങള്‍ കല്ലെറിയപ്പെടാന്‍ വിധിക്കപ്പെടുന്നത്‌, അതോടെ അന്ധവിശ്വാസങ്ങള്‍ തോരാതെ നിന്ന് ചിരിക്കുകയും തുമ്മുകയും അട്ടഹസിക്കുകയും ഒക്കെ ചെയ്യുന്നു.

  ReplyDelete
 9. ബക്കര്‍
  കല്ലെറിയല്‍ പ്രാദേശിക ദുരാചാരം ആയി കണക്കാക്കാംഅല്ലെ ? തുറന്നു സമ്മതിച്ചല്ലോ .

  ReplyDelete
 10. കല്ലേറുകള്‍ പലതരമുണ്ട്.

  കാശ്മീരിലെ യുവാക്കള്‍ ഇന്ത്യന്‍ സേനയ്ക്കു നേരെ കല്ലെറിയുന്നു.

  ചില രാഷ്ട്രങ്ങളില്‍ വ്യഭിചാരം, മതനിന്ദ തുടങ്ങിയവ ആരോപിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാന്‍ അവിടുത്തെ മതകോടതികള്‍ വിധിക്കുന്നു.

  ബസിനു നേരെ കല്ലെറിയുന്ന നമ്മുടെ നാട്ടിലെ സമരവീര്യം.

  പിന്നെ മേല്‍പ്പറഞ്ഞ കല്ലേറും.

  ഇവയ്ക്കെല്ലാം പുറമേയാണ് ബൌദ്ധിക കല്ലേറുകള്‍.

  ഒരു ബൈബിള്‍ വാചകം ഓര്‍മ്മ വരുന്നു.

  "നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ."

  ::pm::

  ReplyDelete
 11. as an atheist enikkithil parayaanullathu ithra mathram....religion is meant to utilise common man....but pulari ivide matulla religionile problems mathram kaanunnu....chandanakkudam islamine dhrohikkanulla oru margamayum kaanunnu....enthu kondu luciferinu pulari marupadi parayunnilla

  ReplyDelete
 12. പത്രോസേ പാപമില്ലത്തവര്‍ നമുക്കിടയില്‍ ആരുണ്ട്‌ ? പുലരിയെ പോലെ ചിലര്‍ അല്ലാതെ , അല്ലെ ?
  പുലരീ ഉറക്കമാണോ , നേരം നട്ടുച്ചയായി, ഉണരൂ ,ഒരു മറുപടി തരൂ

  ReplyDelete
 13. ലുസിഫർ.
  ഹജ്ജ് കർമ്മത്തിന്നിടയിലെ കല്ലെറിയൽ ചടങ്ങ് പ്രതീകാത്മകമാണ്. പ്രവാചകനായ ഇബ്രാഹീ (അബ്രഹാം) മിനെ ദൈവീക പരീക്ഷണത്തിന്റെ ഭാഗമായി സ്വന്തം മകനായ ഇസ്മായീലിനെ ദൈവത്തിന്ന് ബലി നൽകുവാൻ സ്വപ്നത്തിലൂടെ കല്പിക്കുന്നു. ദൈവീകകല്പന സ്വീകരിച്ച ഇബ്രാഹീം മകനെ, മകന്റെ പുർണ്ണ സമ്മതത്തോടെ തന്നെ ബലിയറുക്കാനായി പുറപ്പെടുന്ന സന്ദർഭത്തിൽ വഴിമധ്യേ പിശാച് ഈ ഉദ്യമത്തിൽ നിന്ന് പ്രവാചകനെ പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നു. ദൈവകല്പന ശിരസാ വഹിക്കുവാൻ പുറപ്പെട്ട പ്രവാചകൻ പിശാചിനെ കല്ലെറിഞ്ഞ് ഓടിക്കുന്നു. ഇതിന്റെ സ്മരണയാണ് വർഷാവർഷം ഹജ്ജ് കർമ്മത്തിന്നിടയിൽ നടക്കുന്ന കല്ലെറിയൽ ചടങ്ങ്. അതായത് സ്വന്തത്തിലുള്ള പൈശാചികക്കെതിരെയുള്ള പ്രതീകാത്മകമായ കല്ലെറിയൽ..
  വിശുദ്ധ ഹജ്ജ് കർമ്മം തന്നെ രൂപപ്പെട്ടത് പ്രവാചകാരായ ഇബ്രാഹീം, പത്നി ഹാജറ മകൻ ഇസ്മായീൽ എന്നിവർ ഉൾപ്പെട്ട ചില സംഭവങ്ങളിലൂടെയാണ്.
  ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. അതല്ലാത്തവർ ഇസ്ലാമിന്റെ ഭാഗവുമല്ല. ഇവിടെ ആരും നുണപറഞ്ഞ് പറ്റിക്കുവാൻ ശ്രമിക്കുന്നില്ല.
  അന്യസംസ്ഥാന തീർത്ഥാടകരുട പണക്കിലുക്കം കണ്ട് നുണപ്രചരണം നടത്തി വിശ്വാസികളെ ചൂഷണം ചെയ്യുന്ന കേരള സർക്കാർ മാധ്യമ സിണ്ടികേറ്റിന്റെ തരം താണ കളികളെ ഹജ്ജിലെ കല്ലെറിയൽ ചടങ്ങുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഇനി അങ്ങിനെ വേണമെന്ന് തോന്നുന്നവർക്ക് അങ്നിനെയുമാകാം. അതെല്ലാം ഒരോരുത്തരുടെ താല്പര്യം. വിശ്വാസം.. അതല്ലെ എല്ലാം…

  ReplyDelete
 14. >> ദൈവകല്പന ശിരസാ വഹിക്കുവാൻ പുറപ്പെട്ട പ്രവാചകൻ പിശാചിനെ കല്ലെറിഞ്ഞ് ഓടിക്കുന്നു. <<

  അതുശരി അപ്പോള്‍ കുറച്ചു കല്ലുകള്‍ കയ്യിലുണ്ടെങ്കില്‍ പിശാചിനെ പേടിക്കണ്ട അല്ലേ? ഹായ്‌ എന്തെളുപ്പം. ഇത്രയും എളുപ്പമുള്ള ഒരു മതം ലോകത്തുണ്ടോ? പിശാചു വന്നാല്‍ കല്ലെറിഞ്ഞോടിക്കാം, പല്ലിയെ കൊന്നു സുകൃതം നേടാം, രാത്രിയില്‍ മൂക്കുമുട്ടെ തിന്നാം, പകല്‍ നോമ്പെടുക്കാം, നാലോ അഞ്ചോ കെട്ടാം, മടുക്കുമ്പോള്‍ സിമ്പിളായി മൊഴി ചൊല്ലാം, ഹായ്‌ ഹായ്‌.. ചുമ്മാതാണോ ആളുകള്‍ കൂട്ടത്തോടെ *സത്യവിശ്വാസ*ത്തിലേയ്ക്ക്‌ പോകുന്നത്?

  പക്ഷേ എനിക്ക് മനസിലാകാത്തത് അതല്ല, സൗദിയില്‍ നിന്നും ദുബായില്‍ നിന്നും ബഹറിനില്‍ നിന്നുമൊക്കെ ശബരിമലയില്‍ തൊഴാന്‍ വരുന്ന ഭക്തര്‍ക്ക്‌ അവിടുത്തെ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ധനസഹായവും സബ്സിഡിയും നല്‍കുന്നില്ല എന്നുള്ളതാണ്.

  ReplyDelete
 15. പീ കേ നൌഫല്‍ വിശദീകരണം കൊള്ളാം. പണ്ട് കാട്ടു ജാതിക്കാര്‍ നടത്തിയ ആചാരം ഇന്ന് ഗവന്മേന്റ്റ് രഹസ്യം ആയി നടത്തുന്നു എന്ന് സമ്മതിച്ചാല്‍ പോരെ . അന്യ സംസ്ഥാനങ്ങളില്‍ നിന് വരുന്നവരുടെ പണക്കിലുക്കം നോകി ആണ് ഗവന്മേന്റ്റ് ഇത് ചെയ്യുന്നത് , എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചു പാടാണ് . അന്യ രാജ്യക്കാരുടെ പണം മോഹിചിട്ടാണ് കല്ലെരിയാലും ഹജ്ജും എന്ന് സമ്മതിക്കുമോ .പ്രതീകാത്മകം ആണ് എന്ന് പറഞ്ഞാലും അവിടെ ചവിട്ടു കൊണ്ട് ആളുകള്‍ ചതിട്ടുണ്ടല്ലോ , എന്തേ അത് നിരത്തല്‍ ആക്കണം എന്ന് പറയുന്നില്ല , അവിടെ ഓടിക്കാന്‍ പിശാചു ഇപ്പോള്‍ ഇല്ലല്ലോ .
  മകര വിളക്ക് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗം ആണ് , അതില്‍ ഇല്ലാത്തവര്‍ അതോര്‍ത്തു വിഷമിക്കേണ്ടതില്ല . ഗോവെന്മേന്ട്ട് മകരവിളക്ക്‌ കാണാന്‍ വരുവാന്‍ ഒരു പ്രചാരണവും നടത്തുന്നില്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും അറിയാം . വിശ്വാസം തന്നെ എല്ലാം . അതുകൊണ്ട് തന്റെ മതത്തിലെ വിശ്വാസത്തിനു പോയി ചവിട്ടു കൊണ്ട് ചതവരുടെത് നല്ല വിശ്വാസവും മറ്റുള്ളവരുടെത് അന്ധ വിശ്വാസവും ആണ് എന്നാ ഈ കുളം കലക്കല്‍ നിര്‍ത്തുക .
  ചുരുക്കി പറഞ്ഞാല്‍ ആരാന്റെ അമ്മ അടിവസ്ത്രം ധരിച്ചിട്ടില്ല എന്ന് കണ്ടു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ,സ്വന്തം ഉമ്മ പൂര്‍ണ നഗ്ന ആണ് എന്ന് മറക്കാതിരിക്കുക .

  (പിന്നെ ഇത് ഇന്ന് ചെക്കുട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് , വെണ്ടയ്ക്ക നൌഫല്‍ വളര്ത്തിയതനെന്നും, വില്‍പ്പന മാത്രമേ തേജസ്‌ വക ആയി ഉള്ളൂ എന്നും പറഞ്ഞു )

  പണ്ട് സര്‍ക്കാര്‍ ഓഫീസി പൂജകളെ പറ്റിയും ഒരു കമന്റ് ഇട്ടിരുന്നു സമയം ഉണ്ടെങ്കില്‍ ഒരു ( സാമാന്യ ബുദ്ധിക്കു നിരക്കുന്ന ) വിശദീകരം തരിക

  ReplyDelete
 16. ഞാന്‍ പല തവണ പറഞ്ഞു കഴിഞ്ഞു .... ഈ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം മനുഷ്യന്‍ ഉണ്ടാക്കി എടുത്ത് ആണെന്ന് .... ഒരുവന്‍ കള്ളനും , കൊള്ളക്കാരനും , കൊലപാതകിയും , രാജ്യദ്രോഹിയും ആയി മാറാതെ എന്ത് വേണേലും വിശ്വസിച്ചോട്ടെ .... അതിനു എന്തിനാ മറ്റുള്ളവര്‍ക്ക് കടി ?? കൂടുതല്‍ കടിക്കുന്നവര്‍ക്ക് ഒരു മരുന്നുണ്ട് ..നമ്മുടെ നാട്ടില്‍ കാല മുരിക്ക്‌ ഇഷ്ടം പോലെ ഉണ്ട് ... കേറി നോക്ക്.... വിദ്യാഭാസം ഉള്ളവന്‍ അതോ കൊണ്ട് മര്യാദക്ക് ജീവിക്ക് .... കേട്ടോ ?? ബുദ്ദി ഇല്ലാത്തവന്‍ എന്ത് വേണേലും വിശ്വസിച്ചോട്ടെ .... അവനവനു സ്വയം ശക്തി ഇല്ല എന്ന് തോന്നുന്നെങ്കില്‍ വേറൊരു ശക്തിയെ വിശ്വസിക്കും ..അത് ലോക നിയമം ആണ് ..അതിനു അത് വേണ്ട എന്ന് പറയണ്ട കാര്യം ഇല്ല ..പിന്നെ സര്കാരും , മാധ്യമങ്ങളും അതിനെ കച്ചവട ചരക്ക് ആകണ്ട ...പിന്നെ മതങ്ങളെ ക്കുറിച്ച് പറഞ്ഞാല്‍ ... എല്ലാത്തിലും അനാചാരങ്ങള്‍ ഉണ്ട് .... പോട്ടയില്‍ പ്രാര്‍ഥിച്ചാല്‍ രോഗ ശാന്തി ലഭിക്കുമോ ?? ശബരി മല കയറിയാല്‍ തളര്‍ന്ന കാലു നേരെ ആകുമോ ?? ഹജ്ജിനു പോയ്യാല്‍ കാന്‍സര്‍ മാറുമോ ?? ഇതിനെ ഉത്തരം .... ചില അസുഖങ്ങള്‍ പട്ടു കേട്ടാല്‍, ഉച്ചത്തിലുള്ള ശബ്ദം കെട്ടാല്‍ മാറാം... (scientific studies) ചിലപ്പോള്‍ മല കയറുമ്പോള്‍ ശര്രേര ബലം വര്‍ദ്ടിച് കാലിനു ശക്തി വരാം... വേറെ രാജ്യത്തെ കാലാവസ്ഥയും മനസ്സിന്റെ ധൈര്യവും ചിലപ്പോള്‍ കാന്‍സര്‍ വരെ ഇല്ലാതാക്കാം... ഈ വിശ്വാസങ്ങള്‍ ആണ് ആളുകളെ ഇവിടങ്ങളില്‍ പോകാന്‍ നിര്‍ബന്ധിതരാക്കുന്നത്... ഇനിയെങ്കിലും 10 - മ് ക്ലാസ് വരെ പഠിച്ചിട്ടു പട്ടിയുടെ വരി എടുക്കാന്‍ പഠിക്കാത്ത തരത്തിലുള്ള അഭിപ്രായം മാറ്റ്..... നിങ്ങള്‍ക്കൊന്നും തലയില്‍ തലച്ചോറിനു പകരം ചാണകം ആണോ ?? എല്ലാവരോടും കൂടി ആണ് ......

  ReplyDelete
 17. സുരേഷ് സാറിന്റെ വിലയേറിയ അറിവുകള്‍ക്ക് നന്ദി .
  പുലരീ നാണം ഇല്ലാത്തവന്റെ ആസനത്തില്‍ ആള്‍ മുളച്ചാല്‍ എന്ന് കേട്ടിട്ടുണ്ട് , എന്നാല്‍ അത് വെട്ടി വിറ്റു കാശുണ്ടാക്കുന്നവരെ കാണുന്നത് ഇപ്പോള്‍ ഇവിടെ ആണ് .

  ReplyDelete
 18. ഹജ്‌ സബ്‌സിഡി ഭരണഘടനാ വിരുദ്ധമല്ല: സുപ്രീം കോടതി
  Text Size:
  ന്യൂഡല്‍ഹി: ഹജ്‌ തീര്‍ഥാടനത്തിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതു ഭരണഘടനാവിരുദ്ധമല്ലെന്നു സുപ്രീംകോടതി. മുന്‍ ബി.ജെ.പി. എം.പി. പ്രഫുല്‍ ഗൊറാദിയയുടെ ഹര്‍ജി തള്ളിക്കൊണ്ടാണു സുപ്രീംകോടതിവിധി. നികുതിപിരിവിലൂടെ സമാഹരിക്കുന്ന പൊതുപണത്തിന്റെ ചെറിയൊരംശം ഹജ്‌ സബ്‌സിഡിയായി നല്‍കുന്നതില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്നു ജസ്‌റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്‌ജു, ജ്‌ഞാന്‍സുധാ മിശ്ര എന്നിവരുടെ ബെഞ്ച്‌ വ്യക്‌തമാക്കി.

  ഹജ്‌ തീര്‍ഥാടനത്തിനായി മുസ്ലിംകള്‍ക്കു സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്‌ ഭരണഘടനയുടെ 14 (സമത്വം), 15 ബി (വിവേചനരാഹിത്യം), 27 (ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി പൊതുപണം ചെലവാക്കരുത്‌) എന്നീ വ്യവസ്‌ഥകള്‍ക്കു വിരുദ്ധമാണെന്നു വാദിച്ചും 1959ലെ ഹജ്‌ കമ്മിറ്റി നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ ഗൊറാദിയ സുപ്രീംകോടതിയിലെത്തിയത്‌.

  മൊത്തം നികുതിവരുമാനത്തിന്റെ ഗണ്യമായ ഭാഗം ഏതെങ്കിലും മതത്തിനുവേണ്ടി ചെലവിടുന്നതു ഭരണഘടനയുടെ 27-ാം ചട്ടത്തിനു വിരുദ്ധമാകും. എന്നാല്‍ ചെറിയൊരു തുക തീര്‍ഥാടകര്‍ക്ക്‌ ആനുകൂലങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിനുവേണ്ടി വിനിയോഗിക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്നു കരുതുന്നില്ല- കോടതി പറഞ്ഞു. കുംഭമേള, കൈലാസ്‌ മാനസരോവര്‍ യാത്ര എന്നിവയ്‌ക്കായി യു.പി. സര്‍ക്കാരും ഹിന്ദു, സിഖ്‌ തീര്‍ഥാടകര്‍ക്കായി മറ്റു പല സംസ്‌ഥാനങ്ങളും പണം ചെലവിടുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

  ReplyDelete
 19. ഹജ്‌ സബ്‌സിഡി ഭരണഘടനാ വിരുദ്ധമല്ല: സുപ്രീം കോടതി

  കുംഭമേള, കൈലാസ്‌ മാനസരോവര്‍ യാത്ര എന്നിവയ്‌ക്കായി യു.പി. സര്‍ക്കാരും ഹിന്ദു, സിഖ്‌ തീര്‍ഥാടകര്‍ക്കായി മറ്റു പല സംസ്‌ഥാനങ്ങളും പണം ചെലവിടുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

  ReplyDelete
 20. ഹോ , ഈ വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു അല്ലിയോ . എപ്പോള്‍ ഇത് വന്നില്ലയിരുന്നെകില്‍ എന്ത് ചെയ്യതെനെ?

  സര്‍ക്കാര്‍ അന്ധ വിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് ശരി ആണ് എന്ന് തോന്നുന്നുണ്ടോ ? മാന്യമായി ഉറച്ച ഒരു മറുപടി പറയൂ .

  ReplyDelete
 21. ചില പരാമർശങ്ങൾ ഒഴിവാക്കിയാൽ അന്ധവിശ്വാസത്തിനെതിരെയുള്ള നല്ലൊരു ലേഖനം.
  ----------------------------
  ന്യൂഡല്‍ഹി: ഹജ്‌ തീര്‍ഥാടനത്തിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതു ഭരണഘടനാവിരുദ്ധമല്ലെന്നു സുപ്രീംകോടതി.

  പക്ഷെ ഇതിന്റെ ന്യായം എന്താണെന്നു മനസ്സിലായിട്ടില്ല. പത്രൾ ഒന്നും വ്യക്തമാക്കിയിട്ടും ഇല്ല. ചില ലോബികളെ സുഖിപ്പിക്കലിന്റെ ഭാഗമായിരിക്കാം.

  കുംഭമേള, കൈലാസ്‌ മാനസരോവര്‍ യാത്ര എന്നിവയ്‌ക്കായി യു.പി. സര്‍ക്കാരും ഹിന്ദു, സിഖ്‌ തീര്‍ഥാടകര്‍ക്കായി മറ്റു പല സംസ്‌ഥാനങ്ങളും പണം ചെലവിടുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

  സർക്കാർ സൌകര്യങ്ങൾ ഒരുക്കുന്നതിലേക്ക് തുക ചിലവിടുന്നുണ്ടാകും. പക്ഷെ യാത്രചെയ്യുന്ന വ്യക്തികൾക്ക് എന്തു കോപ്പാണ് കൊടുക്കുന്നതെന്ന് അറിവുള്ളവർ വ്യക്തമാക്കിയാൽ നന്നായിരുന്നു. പിന്നെ ഇതിനെക്കൂറിച്ച് പരമോന്നത കോടതിവിധിക്കെതിരെ സംസാരിക്കേണ്ടല്ലൊ. കഴിഞ്ഞവർഷം എന്റെ ഒരു സുഹൃത്ത് കൈലാസയാത്ര നടത്തിയിരുന്നു. സർക്കാരിന്റെ വക ഒരു കോപ്പും കിട്ടിയിട്ടില്ല എന്ന് വ്യക്തമാണ്.
  ശബരിമല സെക്ടറിൽ നമ്മുടെ ആനബസ്സിൽ സീസണിൽ ഇരട്ടി ചാർജ്ജ് ഈടാക്കിയിരുന്നു. എല്ലാം അറിയുന്ന സർക്കാർതന്നെയായിരുന്നു അത് നടപ്പാക്കിയിരുന്നത്. ഇപ്പോൾ അത് നിർത്തലാക്കിയിട്ടുണ്ടെന്നാണറിവ്. പക്ഷെ നിലക്കൽ നിന്നും പമ്പയിലേക്ക് ഓടുന്ന ബസ്സിൽ ഒരു പ്രത്യേക ചാർജ്ജാണ് ഈടാക്കുന്നത് എന്നു കേൾക്കുന്നു.

  ReplyDelete
 22. പാർത്ഥൻ
  ഹജ്ജ് യാത്രക്ക് വിമാന കമ്പനികൾ നൽകുന്ന സബ്സീഡി ഒരവകാശമായി മുസ്ലിം സമുഹം കണക്കാക്കുന്നില്ല. അങ്ങിനെയല്ലെങ്കിലും ഹജ്ജ് യാത്രക്ക് പുറപ്പെടുന്നവർ ഹജ്ജ് കർമ്മത്തിനെത്തും. ഒരുദാഹരണം പറയാം. ഗവണ്മെന്റ് ഹജ്ജ് കോട്ടയിൽ മാത്രമാണു ഇത്തരം ഇളവു നൽകുന്നത്. സ്വകാര്യ ട്രാവൽ ഏജൻസികൾ വഴിയോ, സംഘടനകൾ മുകാന്തിരമോ ഹജ്ജ് യാത്ര ചെയ്യുന്നവർക്ക് ഇത്തരം അനുകൂല്യം ലഭിക്കുന്നുമില്ല. എന്നു മാത്രമല്ല ഗവണ്മെന്റ് ഹജ്ജ് സംഖ്യയുടെ അൻപത് ശതമാനത്തോളം അധികമായാണു ഇവർ ഈടാക്കുന്നതും. എന്നിട്ടും വർഷാവർഷം സ്വകാര്യ ഏജൻസി വഴിയുള്ള യാത്രക്കാർ വർദ്ധിക്കുകയല്ലാതെ, കുറയുന്നില്ല. പറഞ്ഞു വരുന്നത് ഹജ്ജ് കർമ്മൻ ഒരു വ്യക്തിക്ക് നിർബന്ധമാകുന്നത് ശരീരം കൊണ്ടൂം സമ്പത്തു കൊണ്ടും ഒരു വ്യക്തി അതിനു യോഗ്യത നേടുമ്പോൾ മാത്രമാണ്. ഗവണ്മെന്റ് ആനുകൂല്യം പ്രതീക്ഷിച്ചു കൊണ്ട് ആരും തന്നെ ഹജ്ജ് കർമ്മത്തിന്ന് പുറപ്പെടില്ല. ഒരു വിശുദ്ധ കർമ്മത്തിന്ന് സ്വന്തം ജനത പുറപ്പെടുമ്പോൾ തങ്ങളൂടേതായി എന്തെങ്കിലും സംഭാവന എന്ന നിലക്ക് സർക്കാർ ഏതെങ്കിലും നിലക്കുള്ള ആനുകൂല്യം നൽകിയാൽ അതു നിരസിക്കുകയുമില്ല. ഇനി നാളെ സർക്കാർ ഇത്തരം ആനുകൂല്യങ്ങൾ നിർത്തലാക്കിയാൽ അത് വലിയൊരു വിഷയമായി എടുക്കുകയുമില്ല. ഇതിനേക്കാൾ വലിയ നിഷേധങ്ങൾ നടക്കുന്നു. നിരപരാധികൾ കുറ്റമറിയാതെ തടവരയിൽ കിടക്കുന്നു. അത്രമാത്രം വരില്ല ഇതൊന്നും..
  ശബരിമലയിലെയോ, കൈലാസയാത്രയുടെയോ യാത്രാ സൌജന്യത്തെ പറ്റി പറയുവാൻ ഞാൻ ആളല്ല. എനിക്കതിനെ കുറിച്ച് അറിവില്ല എന്നതാണു ശരി. അത്തരം യാത്രകൾക്ക് വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന പക്ഷക്കാരനാണു ഞാൻ. ഇതുമായി ബന്ധപ്പെട്ട എന്റെ മുൻ പോസ്റ്റിൽ ഞാനത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 23. ഇസ്രായേല്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ ഇത്തരം സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഒരു രാജ്യത്ത്‌ രണ്ടുതരം പൌരന്മാര്‍ ഉണ്ടോ?

  ::pm::

  ReplyDelete
 24. പത്രോസെ…

  ചോദ്യം ഒന്ന്- ഇസ്രായേല്, റോം തുടങ്ങിയ സ്ഥലങ്ങള് സന്ദര്ശിക്കാന് ആഗ്രഹിക്കുന്ന ക്രിസ്ത്യാനികള്ക്കും സര്ക്കാര് ഇത്തരം സാമ്പത്തിക സഹായം നല്കുന്നുണ്ടോ?

  ഉത്തരം- അറിയില്ല. മാത്രമല്ല ശബരിമലയിലേക്കോ, ഹജ്ജ് കർമ്മത്തിനോ പോകുന്ന രീതിയിൽ ജനബാഹുല്യമ് മേല്പറഞ്ഞ തീർത്ഥയാത്രക്ക് ഉണ്ടോ എന്നും അറിയില്ല.

  ചോദ്യം രണ്ട്- ഒരു രാജ്യത്ത് രണ്ടുതരം പൌരന്മാര് ഉണ്ടോ

  ഉത്തരം:ഉണ്ടെന്നാണു സ്വതന്ത്രാനന്ദര ഇന്ത്യയിലെ അനുഭവം
  ചില ഉദാഹരണങ്ങൾ: ക്രൈസ്തവ ഉത്സവമായ ക്രിസ്തുമസും, ഹൈന്ദവ ഉത്സവമായ ഓണവും കേരളം ദേശിയോത്സവമായി കൊണ്ടാടുന്നു. പത്തു ദിവസത്തോളം വിദ്യാലയങ്ങൾക്ക് അവധി നൽകുന്നു.. അതെ സമയം മുസ്ലിംകളുടെ ആഘോഷ ദിനങ്ങളായ ചെറിയ പെരുന്നാളോ, ബലി പെരുന്നാളോ ഈ നിലക്ക് പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല, ഒരു ദിവസം മാത്രമാണ് സാധാരണ അവധി നൽകുന്നത്. ചിലപ്പോൽ രണ്ടു ദിവസവും. എന്നാൽ അന്നു നടക്കുന്ന സർക്കാർ പരീക്ഷകൾക്ക് മാറ്റമൊന്നുമുണ്ടാകുകയുമില്ല. പലപ്പോഴും പെരുന്നാൾ ആഘോഷിക്കാനാകാതെ മുസ്ലിം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകേണ്ടുന്ന അവസ്ഥയാണുള്ളത്. ഇക്കഴിഞ്ഞ പെരുന്നാളിനും ഇതു തന്നെയാണു സംഭവിച്ചത്. എന്റെ മകൾ ഒരു ദിവസം സ്കൂൾ ലീവ് എടുക്കുകയാണു ചെയ്തത്

  രണ്ട്: കുറ്റകൃത്യങ്ങളിലെ പരിഗണന- മുസ്ലിം സമുദായത്തിൽ പെട്ടവർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ അസാധാരണമായ പരിവേഷം നൽകി കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു. നിരപരാധികളെ വെറും സംശയത്തിന്റെ പേരിൽ തുറുങ്കിലിടുന്നു. ഇതെ കുറ്റകൃത്യം മറ്റു സമുദായക്കാൾ ചെയ്താൽ അത് വെറുമൊരു സാധാരണ കുറ്റകൃത്യമായി മാറുന്നു.
  ഉദാഹരണം:കൈവെട്ടു കേസ്, ബോംബ് സ്ഫോടനകേസ്.
  പ്രവാചക നിന്ദ നടത്തിയ വ്യക്തിക്കെതിരെ നടന്ന അക്രമണത്തിന്റെ അതെ സമയം തന്നെ ഇതേ സ്വഭാവമുള്ള നിരവധി കേസുകൾ ഉണ്ടായി. കൈവെട്ടു കേസുമാത്രം ഇപ്പോഴും മാധ്യമങ്ങളിലും, പോലീസിലും നിറഞ്ഞു നിൽക്കുന്നു. വെറുമൊരു പ്രാദേശികഅക്രമണത്തിന്റെ പേരിൽ അതുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മുസ്ലിം പശ്ചാതലമുള്ള സംഘടനയെയും, രാഷ്ട്രിയ പാർട്ടിയെയും ഭരണകൂടം പീഡിപ്പിക്കുന്നു.
  പത്രോസെ… ഇനിയും വേണോ ഉദാഹരണങ്ങൾ….ഇവിടെ രണ്ടു തരം പൌരന്മാർ ഉണ്ടെന്ന് മനസ്സിലാക്കുവാൻ…

  ReplyDelete
 25. [പ്രവാചക നിന്ദ നടത്തിയ വ്യക്തിക്കെതിരെ നടന്ന അക്രമണത്തിന്റെ അതെ സമയം തന്നെ ഇതേ സ്വഭാവമുള്ള നിരവധി കേസുകൾ ഉണ്ടായി.]

  അതെപ്പോ ? (മാമുക്ക സ്റ്റയിൽ)

  ReplyDelete
 26. ഇന്നത്തെപ്പോലെ മതത്തിന് പെട്ടെന്ന് വൃണം വരാത്ത ഞങ്ങളുടെ ചെറുപ്പത്തിൽ കൂട്ടുകാരെല്ലാം ചേർന്ന് മുസ്ലീം സുഹൃത്തുക്കൾക്കുവേണ്ടി പെരുന്നാളിന് കുടുതൽ അവധി കിട്ടാൻ ഒരു മുദ്രാവക്യം വിളിക്കാറുണ്ടായിരുന്നു.
  [പായസം കുടിക്കാൻ പത്തൂസം, കേക്ക് തിന്നാൻ പത്തൂസം, പോത്തിനെ തിന്നാൻ ഒരൂസം. ഞങ്ങക്കും വേണം പത്തൂസം -- കാക്കാമാരുടെ ശബ്ദമിതാ, കാ കാ കാ.]

  ReplyDelete
 27. പാർത്ഥൻ

  ഭികരവാദികളുടെ പത്രംവായിക്കുകയില്ല എന്ന വാശിയില്ലെങ്കില്‍ രണ്ടായിരത്തി പത്ത് ആഗസ്റ്റ്‌ ആറു ഓണലൈന്‍ തേജസ്‌ പത്രം ഒന്ന് തുറക്കുക ഫോട്ടോ അടക്കം ഉണ്ടതില്‍.
  അതിനു ശേഷമാണ് രണ്ടു ആര്‍.എസ.എസ പ്രവര്‍ത്തകരെ സമാധാനപ്രിയരായ സി.പി.എം പ്രവര്‍ത്തകര ബസ്സില്‍ കയറി വെട്ടിക്കോല ചെയ്തത്.

  ഇതൊക്കെ സാധാരണ കൈവെട്ടും, സാധാരണ കുട്ടക്കൊലയും ആകുമ്പോള്‍ തന്നെയാണ് ജോസഫ് സാരിനെതിരെയുള്ള കൈവേട്റ്റ് ഇത്രമാത്രം വിവാദമാകുന്നത്.

  http://www.thejasnews.com/index.jsp?archive=yes&Go=Go&date=2010-8-6#2824

  ReplyDelete
 28. [പായസം കുടിക്കാൻ പത്തൂസം, കേക്ക് തിന്നാൻ പത്തൂസം, പോത്തിനെ തിന്നാൻ ഒരൂസം. ഞങ്ങക്കും വേണം പത്തൂസം -- കാക്കാമാരുടെ ശബ്ദമിതാ, കാ കാ കാ.]
  അത് കലക്കി..

  മതം വ്രണപ്പെടാത ഒരു കാലം..
  ശരിയാണ് അങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു.

  ReplyDelete
 29. "മാത്രമല്ല ശബരിമലയിലേക്കോ, ഹജ്ജ് കർമ്മത്തിനോ പോകുന്ന രീതിയിൽ ജനബാഹുല്യമ് മേല്പറഞ്ഞ തീർത്ഥയാത്രക്ക് ഉണ്ടോ എന്നും അറിയില്ല."

  ജനബാഹുല്യം നോക്കിയാണ് സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ എല്ലാ ആനുകൂല്യങ്ങളും ഭൂരിപക്ഷ സമുദായക്കാര്‍ക്ക് മാത്രമാവില്ലേ?

  മുസ്ലീം സംഘടനകളെ മുഴുവന്‍ പീഡിപ്പിക്കുന്നു എന്ന് പറയുന്നതും ശരിയല്ല. തീവ്ര മതവാദം ഉയര്‍ത്തുന്ന പോപ്പുലര്‍ ഫ്രണ്ട്, പി. ഡി. പി. തുടങ്ങിയ സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത്. അതേ സമയം സമാധാനപരമായി പ്രവര്‍ത്തിക്കുന്ന എത്രയോ മുസ്ലീം സംഘടനകളെ യാതൊരുവിധത്തിലും ബുദ്ധിമുട്ടിക്കുന്നില്ലല്ലോ?

  "ഭികരവാദികളുടെ പത്രംവായിക്കുകയില്ല എന്ന വാശിയില്ലെങ്കില്‍ രണ്ടായിരത്തി പത്ത് ആഗസ്റ്റ്‌ ആറു ഓണലൈന്‍ തേജസ്‌ പത്രം ഒന്ന് തുറക്കുക "

  തേജസ്‌ ഭീകരവാദികളുടെ പത്രമാണെന്ന് അപ്പോള്‍ താങ്കള്‍ക്കും മനസിലായിത്തുടങ്ങി അല്ലേ?

  "മുസ്ലിം സമുദായത്തിൽ പെട്ടവർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ അസാധാരണമായ പരിവേഷം നൽകി കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു. നിരപരാധികളെ വെറും സംശയത്തിന്റെ പേരിൽ തുറുങ്കിലിടുന്നു. ഇതെ കുറ്റകൃത്യം മറ്റു സമുദായക്കാൾ ചെയ്താൽ അത് വെറുമൊരു സാധാരണ കുറ്റകൃത്യമായി മാറുന്നു."

  എന്തുകൊണ്ട്? സ്വയം ആത്മപരിശോധന ചെയ്തുനോക്കൂ..

  ::pm::

  ReplyDelete
 30. പീ കേ നൌഫല്‍ വിശദീകരണം കൊള്ളാം. പണ്ട് കാട്ടു ജാതിക്കാര്‍ നടത്തിയ ആചാരം ഇന്ന് ഗവന്മേന്റ്റ് രഹസ്യം ആയി നടത്തുന്നു എന്ന് സമ്മതിച്ചാല്‍ പോരെ . അന്യ സംസ്ഥാനങ്ങളില്‍ നിന് വരുന്നവരുടെ പണക്കിലുക്കം നോകി ആണ് ഗവന്മേന്റ്റ് ഇത് ചെയ്യുന്നത് , എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചു പാടാണ് . അന്യ രാജ്യക്കാരുടെ പണം മോഹിചിട്ടാണ് കല്ലെരിയാലും ഹജ്ജും എന്ന് സമ്മതിക്കുമോ .പ്രതീകാത്മകം ആണ് എന്ന് പറഞ്ഞാലും അവിടെ ചവിട്ടു കൊണ്ട് ആളുകള്‍ ചതിട്ടുണ്ടല്ലോ , എന്തേ അത് നിരത്തല്‍ ആക്കണം എന്ന് പറയുന്നില്ല , അവിടെ ഓടിക്കാന്‍ പിശാചു ഇപ്പോള്‍ ഇല്ലല്ലോ .
  മകര വിളക്ക് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗം ആണ് , അതില്‍ ഇല്ലാത്തവര്‍ അതോര്‍ത്തു വിഷമിക്കേണ്ടതില്ല . ഗോവെന്മേന്ട്ട് മകരവിളക്ക്‌ കാണാന്‍ വരുവാന്‍ ഒരു പ്രചാരണവും നടത്തുന്നില്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും അറിയാം . വിശ്വാസം തന്നെ എല്ലാം . അതുകൊണ്ട് തന്റെ മതത്തിലെ വിശ്വാസത്തിനു പോയി ചവിട്ടു കൊണ്ട് ചതവരുടെത് നല്ല വിശ്വാസവും മറ്റുള്ളവരുടെത് അന്ധ വിശ്വാസവും ആണ് എന്നാ ഈ കുളം കലക്കല്‍ നിര്‍ത്തുക .
  ചുരുക്കി പറഞ്ഞാല്‍ ആരാന്റെ അമ്മ അടിവസ്ത്രം ധരിച്ചിട്ടില്ല എന്ന് കണ്ടു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ,സ്വന്തം ഉമ്മ പൂര്‍ണ നഗ്ന ആണ് എന്ന് മറക്കാതിരിക്കുക .

  (പിന്നെ ഇത് ഇന്ന് ചെക്കുട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് , വെണ്ടയ്ക്ക നൌഫല്‍ വളര്ത്തിയതനെന്നും, വില്‍പ്പന മാത്രമേ തേജസ്‌ വക ആയി ഉള്ളൂ എന്നും പറഞ്ഞു )

  പണ്ട് സര്‍ക്കാര്‍ ഓഫീസി പൂജകളെ പറ്റിയും ഒരു കമന്റ് ഇട്ടിരുന്നു സമയം ഉണ്ടെങ്കില്‍ ഒരു ( സാമാന്യ ബുദ്ധിക്കു നിരക്കുന്ന ) വിശദീകരം തരിക
  January 24, 2011 9:51 PM

  പുലരി
  സുപ്രീം കോടതിയുടെ സഹായത്തോടെ ഒരു വിഷയം വഴി തിരിച്ചു വിട്ടത് കൊള്ളാം......
  തികഞ്ഞ (മത ) അന്ധന്‍ അല്ലെങ്കില്‍ എന്റെ കമന്റുകള്‍ക്ക് ഒരു മറുപടി തരൂ .
  എത്ര കാലമായി ഞാന്‍ നോക്കി നോക്കി ഇരിപ്പൂ .................

  ReplyDelete
 31. “ഇതുപോലെ” എന്നു പറഞ്ഞിട്ട് മത/ദൈവ/പ്രവാചക നിന്ദയും രാഷ്ട്രീയ വൈര്യവും ഒരുമിച്ചിട്ടാണോ തൂക്കിനോക്കുന്നതെന്നു മനസ്സിലായിരുന്നു. എല്ലാ‍റ്റിനെയും ഒന്നായിക്കാണാൻ ഇപ്പോഴും എനിക്കു പറ്റുന്നില്ല. മുപ്പത്തുമുക്കോടി ദൈവങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാകാം ഒന്നിനെ പലതായിക്കാണുന്നത്.

  ReplyDelete
 32. എന്റെ പൊന്നു ലൂസിഫറേ….
  എന്താണു ലൂസിഫറിന്റെ സംശയം? ഇത്രവായിച്ചിട്ടും സംശയം തീർന്നില്ലേ???
  മകരവിളക്കുമായിട്ട് ബന്ധപ്പെട്ടാണെങ്കിൽ ഇവിടെ ആർക്കുമില്ല പരാതി… പരാതിയുള്ളത് ‘മകരജ്യോതി’ യുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ്. ‘മകരവിളക്ക്’ കാണുവാൻ ആളുകൾ തടിച്ചു കൂടുകയോ, തെരക്കു കുടുകയോ ചെയ്യട്ടെ. അതൊക്കെ വിശ്വാസപരമായ വിഷയങ്ങളാണ്. അതിലൊന്നിലും ആരും ഇടപെടുന്നില്ല. അതെ സമയം ‘മകരജ്യോതി’ അങ്ങിനെയല്ല. ’മകരജ്യോതി’ ദർശനം പ്രതീക്ഷിച്ചാണ് അന്യസംസ്ഥാനക്കാരായ തീർത്ഥാടകരിൽ ഭൂരിഭാഗവും ഊണും, ഉറക്കവുമുപേക്ഷിച്ചുകൊണ്ട് അവിടെ ദിവസങ്ങളായി തമ്പടിച്ചിരുന്നത്. മകരവിളക്ക് ശബരിമലയിലാണ്. അല്ലാതെ പുൽമേടിലല്ല. പുൽമേടിൽ തമ്പടിച്ചതിന്റെ ഉദ്ദേശം ‘മകരജ്യോതി’ ദർശനപുണ്യം മാത്രമാണ്.
  ഇവിടെയാണ് വിവാദമുള്ളത്. ദൈവീക’പ്രഭ’ എന്ന നിലയിലാണ് അന്യസംസ്ഥാനക്കാരായ തീർത്ഥാടകരിൽ ഭൂരിഭാഗവും ‘മകരജ്യോതി’ ദർശനത്തിനു വേണ്ടി അതിർത്തി കടന്നെത്തുന്നത്. വാസ്തവത്തിൽ അതു ‘ദൈവീക പ്രഭ’യാണോ? അല്ല എന്നാണ് ദേവസ്വം മന്ത്രിയും, ദേവസ്വം ബോറ്ഡും ഇപ്പോൾ പറയുന്നത്. തദ്ദേശവാസികളായ ആദിവാസികളും, വിവിധ ഗവണ്മെന്റ് വകുപ്പുകളും ചേർന്നു നടത്തുന്ന ‘പ്രഭ’യാണ് വാസ്തവത്തിൽ ‘മകരജ്യോതി’ എന്നതാണ് വാസ്തവം. അത് എന്തു എന്തുകൊണ്ട് ഗവണ്മെന്റ് തുറന്നു പറയുന്നില്ല? ഇതു തന്നെയല്ലേ ആളുകളെ വഞ്ചിക്കുക എന്നു പറയുന്നത്?
  മറ്റൊന്നു ,വിവിധ മതങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരു നാട്ടിൽ, മതനിരപേക്ഷത ഭരണഘടന അംഗീകരിക്കപ്പെട്ട നിലയിലും ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആചാരങ്ങൾ സർക്കാർ നിഗൂഢമയി നടത്തുന്നതിന്റെ സാംഗത്യമെന്ത്? നാളെ പരുമല പള്ളിയിലോ, ബീമാ പള്ളിയിലോ ഇതുപോലൊരു ‘പ്രഭ’ ഗവണ്മെന്റ് ചെലവിൽ വേണമെന്ന് പറഞ്ഞാൽ… പിന്നെ സർക്കാർ വകുപ്പുകൾക്ക് വേറെ പണിയൊന്നുമെടുക്കേണ്ടി വരില്ല.
  വിശ്വാസ-ക്ഷേത്ര വിഷയങ്ങളിൽ സർക്കാർ ഇടപെടരുതെന്ന് ഒരിടത്ത് പറയുക. അതെ സമയം തന്നെ ഇത്തരം അനാചാരങ്ങൾ സർക്കാർ ചിലവിൽ നടത്തുന്നതിന്റെ ന്യായീകരിക്കുക…
  ലുസിഫറെ..ഇതിൽ പരം ഒരു വിഷദീകരണം എന്റെ ഭാഗത്തു നിന്നില്ല.

  ReplyDelete
 33. ഇസ്ലാം ഔദ്യോഗിക മതമായ ഒരു രാജ്യമാണ് സൌദി. മാത്രമല്ല സൌദി രാജാവ് അറിയപ്പെടുന്നത് തന്നെ “വിശുദ്ധ ഗേഹങ്ങളുടെ കാവൽക്കാരൻ“ എന്ന നിലയിലാണ്. സഹസ്രാബ്ദങ്ങളായി തുടർന്ന് വരുന്ന ചടങ്ങുകൾക്ക് അവിടത്തെ ഭരണകൂടം സ്വാഭവികമായും സൌകര്യം ചെയ്തു കൊടുക്കുന്നു. അവിടെ നിഗൂഢതകളോ.. പുറത്ത്പറയാനാകാത്ത ചടങ്ങുകളോ ഇല്ല…എല്ലാം പരസ്യമാണ്….മക്കയിൽ കാണപ്പെടുന്ന നൂറുകണക്കിനു മലമുകളിൽ നിന്നു എവിടെനിന്നെങ്കിലും ലൈറ്റടിച്ച് അത് “അല്ലാഹുവിന്റെ പ്രഭ’ ആണെന്ന് പരയുന്നുമില്ല.
  മാത്രമല്ല മെച്ചപ്പെട്ട സൌകര്യങ്ങൾ ഉറപ്പുവരുത്തുവാനായി തീർത്ഥാടകരെ എണ്ണം നിയന്ത്രിക്കുകയാണ് സൌദി ഗവണ്മെന്റ് ചെയ്യുന്നത്. ഓരോ നാടിനും അനുവധിച്ച കോട്ടക്കപ്പുറമുള്ള തീർത്ഥാടകരെ സൌദി സ്വീകരിക്കുന്നില്ല.. ഓരോ വർഷവും മുപ്പതു ലക്ഷത്തോളം ഹാജിമാർ മാത്രമാണു ഹജ്ജ് കർമ്മങ്ങൾക്ക് മക്കയിലെത്തുന്നത്. സൌദി ഗവണ്മെന്റ് ഒന്നു കണ്ണടച്ചാൽ ഇത് ഒന്നോ രണ്ടോ കോടിയാക്കുവാൻ ഒരു വിഷമവുമില്ല. അത്തരം വരുമാനം വേണ്ടന്നു വെക്കുന്നത് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൌകര്യം ഉറപ്പുവരുത്തുവാൻ മാത്രമാണ്.
  എന്തു കണ്ടാലും കേട്ടാലും ‘മക്ക’ ഹജ്ജ്, ജിഹാദ്, മുഹമ്മദ്, ഇവയൊക്കെ തികട്ടിവരുന്നതിന്റെ മനശാസ്ത്രം ഒന്നു വേറെ തന്നെയാണ്. ഈ വിവാദം ഇവിടെ അവസാനിപ്പിക്കുന്നു.

  ReplyDelete
 34. ലുസിഫറിന്റെ ഒരു കമന്റ്….
  സുപ്രീം കോടതിയുടെ സഹായത്തോടെ ഒരു വിഷയം വഴി തിരിച്ചു വിട്ടത് കൊള്ളാം......
  തികഞ്ഞ (മത ) അന്ധന്‍ അല്ലെങ്കില്‍ എന്റെ കമന്റുകള്‍ക്ക് ഒരു മറുപടി തരൂ .


  ലൂസിഫറേ
  ഞാനൊരു ഇസ്ലാം മതവിശ്വാസിയാണ്. അത് സത്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അതിനെ അന്ധതയെന്നോ, മൌലീകതയെന്നോ എന്ത് വിളിച്ചാലും ഒരു വിഷമവുമില്ല..ഇത്തരം ഓമനപ്പെരുകൾ കേൾക്കുമ്പോൾ മുട്ടുവിറക്കുന്നവരുണ്ടാകാം.

  ReplyDelete
 35. പത്രോസ്.
  ജനബാഹുല്യം ഒരു ഘടകം തന്നെയാണ്. നാടെട്ടുക്കും തീർത്ഥാടക കേന്ദ്രങ്ങളുള്ള നമ്മുടെ നാട്ടിൽ മുക്കിനുമുക്കിനു കാണുന്ന തീർത്ഥാടക കേന്ദ്രങ്ങൾക്ക് മുഴുവൻ സർക്കാർ സൌകര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞാൽ അത് എത്രമാത്രം യാഥർത്ഥ്യമാകും? മറ്റു വിഷയങ്ങളൊക്കെ അവസാനിപിച്ച് സർക്കാർ മെഷിനറി മുഴുവൻ തീർത്ഥാടകർക്കു വേണ്ടി മാത്രം ഉപയോഗിക്കേണ്ടി വരും. അത് അപ്രയോഗികമാണ്.

  മതമൌലീകവാദം ആരോപിക്കപ്പെടുന്ന മുസ്ലിമേതര സംഘടനകളും കേരളത്തിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഇന്ത്യാ രാജ്യത്ത് നിരവധി സ്ഫോടനങ്ങൾ നടത്തിയ അസീമാനന്ദയുടെയും, പുരോഹിതിന്റെയുമൊക്കെ കേരള പതിപ്പുകൾ… ഇവർക്കെതിരെ എന്തെങ്കിലും നിലവിട്ട നടപടികൾ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട് എന്ന് പത്രോസ് പോലും പറയുമോ?

  ReplyDelete
 36. ലുസിഫറിന്റെ ഒരു കമന്റ്….
  സുപ്രീം കോടതിയുടെ സഹായത്തോടെ ഒരു വിഷയം വഴി തിരിച്ചു വിട്ടത് കൊള്ളാം......
  തികഞ്ഞ (മത ) അന്ധന്‍ അല്ലെങ്കില്‍ എന്റെ കമന്റുകള്‍ക്ക് ഒരു മറുപടി തരൂ .


  ലൂസിഫറേ
  ഞാനൊരു ഇസ്ലാം മതവിശ്വാസിയാണ്. അത് സത്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അതിനെ അന്ധതയെന്നോ, മൌലീകതയെന്നോ എന്ത് വിളിച്ചാലും ഒരു വിഷമവുമില്ല..ഇത്തരം ഓമനപ്പെരുകൾ കേൾക്കുമ്പോൾ മുട്ടുവിറക്കുന്നവരുണ്ടാകാം.
  February 1, 2011 9:32 അം

  കല്ലേറ് ചെയ്യാന്‍ പോയി ചവിട്ടു കൊണ്ട് ചതവരോടില്ലാത്ത സാറിന്റെ വിഷമം കണ്ടിട്ട് പറഞ്ഞതാണ്‌ . സ്വന്തം മത അന്ധത എന്നാ പെരു മന്തിലെ പുണ്ണിനെ തലോലിക്കുമ്പോള്‍ മറ്റുള്ളവരുടെ ഉണ്ണി മന്തിനോടുള്ള മനോഭാവം കണ്ടാണ്‌ എഴുതിയത് .  pulari said...
  പത്രോസ്.
  ജനബാഹുല്യം ഒരു ഘടകം തന്നെയാണ്. നാടെട്ടുക്കും തീർത്ഥാടക കേന്ദ്രങ്ങളുള്ള നമ്മുടെ നാട്ടിൽ മുക്കിനുമുക്കിനു കാണുന്ന തീർത്ഥാടക കേന്ദ്രങ്ങൾക്ക് മുഴുവൻ സർക്കാർ സൌകര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞാൽ അത് എത്രമാത്രം യാഥർത്ഥ്യമാകും? മറ്റു വിഷയങ്ങളൊക്കെ അവസാനിപിച്ച് സർക്കാർ മെഷിനറി മുഴുവൻ തീർത്ഥാടകർക്കു വേണ്ടി മാത്രം ഉപയോഗിക്കേണ്ടി വരും. അത് അപ്രയോഗികമാണ്.

  PULARI SAID

  മതമൌലീകവാദം ആരോപിക്കപ്പെടുന്ന മുസ്ലിമേതര സംഘടനകളും കേരളത്തിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഇന്ത്യാ രാജ്യത്ത് നിരവധി സ്ഫോടനങ്ങൾ നടത്തിയ അസീമാനന്ദയുടെയും, പുരോഹിതിന്റെയുമൊക്കെ കേരള പതിപ്പുകൾ… ഇവർക്കെതിരെ എന്തെങ്കിലും നിലവിട്ട നടപടികൾ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട് എന്ന് പത്രോസ് പോലും പറയുമോ?
  February 1, 2011 9:54 AM

  ആരാണോ ആ സംഘടനകള്‍ , എല്ലാം വിമോചന പോരാളികള്‍ ആണെന്നാണല്ലോ ഇതുവരെ പറഞ്ഞിരുന്നത് . രജനയും ചേക്കുട്ടി സാറും കേക്കണ്ട , ചിലപ്പോ നാവ് വെട്ടിക്കളയും .

  ReplyDelete
 37. പുലരി പറയുന്നു :

  [നാളെ പരുമല പള്ളിയിലോ, ബീമാ പള്ളിയിലോ ഇതുപോലൊരു ‘പ്രഭ’ ഗവണ്മെന്റ് ചെലവിൽ വേണമെന്ന് പറഞ്ഞാൽ… പിന്നെ സർക്കാർ വകുപ്പുകൾക്ക് വേറെ പണിയൊന്നുമെടുക്കേണ്ടി വരില്ല.]

  [വിശ്വാസ-ക്ഷേത്ര വിഷയങ്ങളിൽ സർക്കാർ ഇടപെടരുതെന്ന് ഒരിടത്ത് പറയുക. അതെ സമയം തന്നെ ഇത്തരം അനാചാരങ്ങൾ സർക്കാർ ചിലവിൽ നടത്തുന്നതിന്റെ ന്യായീകരിക്കുക…
  ]

  പുലരി,
  താങ്കൾ നമ്മുടെ നാട്ടിലെ ‘സാമൂഹ്യപാഠം’ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. നമുക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രാജാക്കന്മാരുടെ രാജ്യമെല്ലാം സർക്കാരിന്റെതായി. കൂട്ടത്തിൽ സ്വന്തം സ്ഥാവരജംഗമങ്ങളുമായി നിലനിന്നിരുന്ന ക്ഷേത്രങ്ങളും സർക്കാർ കൈക്കലാക്കി. അത് ഭരിക്കാൻ സർക്കരിൽ നിന്നും ആളെ വിട്ടുകൊടുത്തു. സർക്കാർ ഉദ്ദ്യോഗസ്ഥൻ ശമ്പളം വാങ്ങുന്നതും ദേവസ്വത്തിന്റെ ഫണ്ടിൽ നിന്നുമാണ്. അവിടത്തെ വരുമാനം കൈകാര്യം ചെയ്യുന്നതും സർക്കാരാണ്. അപ്പൊ അവിടത്തെ ചിലവ് നോക്കേണ്ടത് അടുത്ത വീട്ടിലെ മാപ്ലാരാണോ ?

  ശബരിമലയിലെ കോടിക്കണക്കിന് രൂപ സർക്കാർ നിയന്ത്രണത്തിലാണ്. പക്ഷെ ശബരിമല ഉത്സവത്തിന്റെ ഭാഗമായ എരുമേലിയിലെ വാവരുപള്ളിയിലെ പണം തൊടാൻ ഈ സർക്കാരിന് ചങ്കുറപ്പുണ്ടോ? അവിടത്തെ വരുമാനത്തെക്കുറിച്ച് പൊതുജനം അറിയുന്നുണ്ടോ? ഇത്തരം വിവേചനങ്ങളോന്നും ആരും കാണുന്നില്ലേ?
  പുണ്യം വിലക്കുമേടിക്കാൻ പോകുന്ന സ്വാർത്തന്മാരായ അലവലാതികളെ പറഞ്ഞാൽ പോരെ. എന്തിനാ മറ്റുള്ളോരെ കുറ്റം പറേണേ.

  ReplyDelete