Sunday, January 9, 2011

രാജ്യസ്നേഹത്തിന്റെ പേരിൽ ഒരു ബോംബ്‘

                                                        
മാറ്റത്തിന്ന് വേണ്ടി ഒരു വോട്ട്, വികസനത്തിന്ന് വേണ്ടി ഒരു വോട്ട് എന്നൊക്കെയുള്ള രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോലെ ‘രാജ്യസ്നേഹത്തിന്റെ പേരിൽ ഒരു ബോംബ്‘ എന്ന മുദ്രാവാക്യത്തിന്നും പ്രചാരമേരുകയാണു. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന സ്ഫോടനങ്ങൾ. കൊലചെയ്യപ്പെടുന്നതിലധികവും നിരപരാധികളായ സാധാരണക്കാരായ ജനങ്ങളും. മറ്റു ചിലപ്പോൽ ടാർഗറ്റ് ചെയ്യപ്പെട്ട ചില ഉദ്യോഗസ്ഥർ. ‘ചത്തത് കിചകനാണെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന് പറയും പോലെ സ്ഫോടനം നടന്ന് നിമിഷങ്ങൾക്കുള്ളിൽ സകലമാന തെളിവുകളുമായി പോലീസും, മാധ്യമങ്ങളും ഉത്തരവാദികളെ കണ്ടെത്തുന്നു. സ്ഫോടനസ്ഥലത്ത് യാദൃശ്ചികമെന്ന പോലെ കാണെപ്പെടുന്ന ഒരുനിലക്കുമുള്ള കേടുപാടും സംഭവിക്കാത്ത ജപമാലകൾ, മോബൈൽ ഫോണുകൾ, വിശുദ്ധഗ്രന്ഥങ്ങൾ ഇവയൊക്കെയാണു ഇതിനുപോല്പുലകമായി മാധ്യമങ്ങളും, പോലിസും ചൂണ്ടിക്കാണിക്കുക. ഭരണകൂറ്റവും, മാധ്യമങ്ങളും ടാർഗറ്റ് ചെയ്യുന്ന ഏതെങ്കിലുമൊരു സംഘടനയുടെ പെരും സ്ഫോടനം നടന്ന് നിമിഷങ്ങൾക്കകം പ്രഖ്യാപിക്കും. പിന്നീട് സ്വാഭാവികമായും ഉണ്ടാകുക പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാരെയും, പ്രൊഫഷണലുകളെയും തെരഞ്ഞുപിടിച്ച് ജയിലിടുക എന്ന കർത്തവ്യമാണു. അതു മുറക്കു നടക്കുകയും ചെയ്യും. സ്ഫോടനകേസിനു പിന്നീട് എന്തു സംഭവിക്കുന്നുവെന്നോ, പ്രധാനപ്രതികൾ പിടിക്കപ്പെട്ടുവെന്നോ നിലയിലുള്ള ഒരു വാർത്തയും പിന്നീട് കാണുകയില്ല. ഒരു കാര്യം മാത്രം ഉറപ്പ്, സംശയത്തിന്റെ പെരിലും, ചൊദ്യം ചെയ്യുവാനുമായി പോലിസ് പിടിച്ചുകൊണ്ടു പോയവർക്ക് ശിഷ്ടകാലം മുഴുവൻ തടവറ തന്നെ ശരണം.

സമയാസമയങ്ങളിൽ ആവർത്തിക്കപ്പെടുന്ന സ്ഫോടനങ്ങളുടെ ഉത്ഭവത്തെ കുറിച്ച സംശയം ഒറ്റപ്പെട്ട ചിലകോണുകളിൽ നിന്നെങ്കിലും ഉയർന്നിരുന്നു. സ്ഫോടനങ്ങൾ നടന്നുടനെ പോലിസും, മാധ്യമങ്ങളും ചേർന്നു പ്രഖ്യാപിക്കുന്നവരല്ല യഥാർത്ഥത്തിൽ സ്ഫോടനങ്ങളുടെഉത്തരവാദികൾ മറിച്ച് ചിദ്രതയിലൂടെ നേട്ടം കൊയ്യുക എന്ന നയം അജണ്ടയാകിയവരാണു യഥാർത്ഥത്തിൽ സ്ഫോടനങ്ങൾക്കു പിന്നിലെന്ന് അവർ ശബ്ദം ഉയർത്തി. എന്നാൽ അവരുടെ ശബ്ദം നിരന്തരം അവഗണിക്കപ്പെട്ടു. ഇന്ത്യയെ നശിപ്പിക്കുവാൻ വിദേശശക്തികൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളാണു സ്ഫോടനങ്ങൾക്കു പിന്നിലെന്നതായിരുന്നു മാധ്യമങ്ങളും, പോലിസും ഒത്തുചേർന്ന് പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയിൽ നിരന്തരം സ്ഫോടനങ്ങൾ നടത്തി അശാന്തി ശ്രിഷ്ടിക്കുക, അതുവഴി ഇന്ത്യയുടെ വികസനം തടയുക, മുസ്ലിം സമുധായവുമായി ബന്ധപ്പെട്ട എതെങ്കിലും വിഷയത്തിന്റെ പ്രതികരണമായി ചിത്രീകരിക്കുക, മാത്രമല്ല സായുധ ജിഹാദിലൂടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കു മാറ്റുക ഇവയൊക്കെയാണു ഭീകരരുടെ ലക്ഷ്യങ്ങളെന്നും അനുബന്ധ വിശദീകരണമുണ്ടായി. മാധ്യമങ്ങളും, പോലിസിലെ ഒരു വിഭാഗവും ഒത്തുചേർന്നൊരുക്കുന്ന ഈ വർണ്ണപ്രഭഞ്ചത്തിന്റെ ലഹരിയിൽ ജനങ്ങളും ഇക്കഥകളൊക്കെ തൊണ്ടവിടാതെ വിശ്വസിച്ചു.

എന്നാൽ ഇത്തിന്നെതിരെ പ്രചാരം നടത്തുന്നവരുടെ വാദം പ്രസക്തമായിരുന്നു. ഒന്ന് ഇന്ത്യയിൽ സ്ഫോടനങ്ങൾ വഴി അരക്ഷിതാവസ്ഥ ശൃഷ്ടിച്ച് പരിഹരിക്കുവാൻ കഴിയുന്നതല്ല ഇന്ത്യൻ മുസ്ലിംകളുടെ പ്രശ്നങ്ങൾ. ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യയിലെ മുസ്ലിം സമുദായം ഇന്ന് പിന്നോക്കക്കാരിൽ പിന്നോക്കക്കാരായി സമൂഹത്തിന്റെ പിന്നാമ്പുരങ്ങളിൽ ജീവിതം തള്ളിനീക്കുകയാണു.വിഭജനമെന്ന രാഷ്ട്രിയ വഞ്ചനയുടെ ഇരകളായി, പ്രതിസ്ഥാനത്ത് നിറുത്തപ്പെട്ട് കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള മുസ്ലിം സമുദായത്തിന്റെ എതൊരു യാത്രയെയും ആസൂതൃതമായി തന്നെ ചിലർ തടയിടുന്നു. സാമ്പത്തികമായും, സാംസ്ക്കാരികമായും അവർ നടത്തുന്ന എതൊരു മുന്നേറ്റങ്ങളും മുളയിലെ നുള്ളപ്പെടുന്നു. കലാപങ്ങൾ എന്ന ഓമനപ്പെരിൽ നിരന്തരമാവർത്തിക്കപ്പെടുന്ന കൂട്ടക്കൊലകളും, സാംസ്കാരിക ഉന്മൂലനങ്ങളുമാണു ഇതിനവർ ആയുധമാക്കിക്കൊണ്ടിരുന്നത്. സ്വാതന്ത്ര്യം നേടിയ ആദ്യ അൻപതു വർഷത്തിനുള്ളിൽ ഇന്ത്യാരാജ്യത്ത് മുപ്പതിനായിരത്തിൽ പരം ചെറുതും വലുതും, മാരകവുമായ കലാപങ്ങൾ നടന്നതായിട്ടാണു ഔദ്യോഗിക കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നത്. ബാബരീ മസ്ജിദ് ദ്വംസനത്തിന്ന് ശേഷം ബോംബെയിലും, ഗുജറാത്തിലും ആയിരങ്ങളെ കൊന്നൊടുക്കിയ ലക്ഷങ്ങളുടെ ജിവിതോപാധികൾ ഇല്ലാതാക്കിയ വംശഹത്യകൾ ഇതിനു ശേഷം വരുന്നതാണു. കാലിത്തൊഴുത്തുകൾ മാറിനിൽക്കേണ്ട പരിതാപകരമായ അവസ്ഥയിൽ റിക്ഷ വലിച്ചും, ചെരുപ്പു തുന്നിയും ജീവിതം തള്ളിനീക്കുന്ന ഒരു സമുദായത്തിന്റെ പുനരുദ്ധാരണത്തിന്നും, ദേശിയധാരയിലേക്കുള്ള തിരിച്ചുവരവിനും പൊടിക്കൈകൾ ഒന്നുമില്ല എന്നും മറിച്ച് അവഹണിക്കപ്പെട്ട മേഘലയിൽ സ്വയം ശക്തിയാർജ്ജിക്കുക മാത്രമെ മുന്നോട്ടുള്ള ജിവിതത്തിന്ന് മാർഗ്ഗമുള്ളൂ എന്നുതും യാഥാർത്ഥവസ്തുതയാണു. അതുകൊണ്ടു തന്നെ ഇത്തരം വിദ്വംസക പ്രവർത്തനങ്ങൾക്ക് മുസ്ലിം സമുദായം മുന്നിട്ടിറങ്ങുമെന്ന് വിശ്വസികുക പ്രയാസമാണെന്നും ഇവർ വിസ്വസിക്കുന്നു. എന്നാൽ മുസ്ലിം സമുദായം തന്നെ ഇന്ത്യയിലെ ക്യാൻസറാണെന്നും, ആ കാൻസർ മുറിച്ചുകളയാതെ ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്നും,ഭാരതത്തിന്നു നിലനില്പില്ലെന്ന നിലക്കുള്ള ആദർശത്തിൽ വിശ്വസിക്കുന്ന ഒരു കൂട്ടർ മുസ്ലിംകളെ നിരന്തരം ടർഗറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും സ്ഫോടനങ്ങൾക്കു പിന്നിൽ ഈ ‘ ‘ശക്തികളാകുവാനാണു സാദ്ധ്യതയെന്നും വസ്തുതകൾ നിരത്തി ഇവർ മറുവാദമുന്നയിക്കുന്നു. 

ഇതിന്നിടയിലാണു ഏറ്റുമുട്ടൽ കൊലപാതകം എന്ന പരമ്പര തന്നെ ബി.ജെ.പി ഭരണകാലത്തുണ്ടായത്. പതിവു പോലെ ഇതെനിലക്കു തന്നെ ഒരു മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള വാദമുഗങ്ങളുമായി മാധ്യമങ്ങളും, ഭരണകൂടവും രംഗത്തുവന്നു. എന്നാൽ ‘ഏറ്റുമുട്ടൽ കൊലപാതകങ്ങൾ‘ വെറും നാടകമാണെന്നും ഈ നാടകത്തിന്നു പിന്നിൽ ‘ഫാഷിസ്റ്റ് ഭരണകൂട ഭീകരതയാണെന്ന്‘ തെളിവുകൾ നിരത്തിക്കൊണ്ട് ശക്തമായി ഇവർ വാദിച്ചു. ആദ്യമാദ്യം ഈ ശബ്ദം അവഗണിക്കപ്പെട്ടെങ്കിലും പല ഏറ്റുമുട്ടൽ നാടകങ്ങളുടെയും തിരക്കഥയിൽ ഉണ്ടായ വൻ പാളിച്ചകൾ, വാസ്തവത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ബി.ജെ.പി ഭരണകുടം സംവിധാനം ചെയ്യുന്ന ഒരു നാടകം മാത്രമാണെന്ന യാഥർത്ഥ്യം ഗ്രഹികുവാൻ ജനങ്ങളെ നിർബന്ധിതരാക്കി. മയക്ക്മരുന്നു കുത്തിവെച്ചുകൊണ്ടു വന്ന് ന്യൂനപക്ഷസമുദായത്തിൽ പെട്ട വിദേശികളും, സ്വദേശികളുമായ ചെറുപ്പക്കാരെ പ്രത്യേക സ്ഥലത്ത് കൊണ്ടുവന്നു കൊലചെയ്യുക, എന്നിട്ട് തോക്കും മറ്റു തെളിവുകളും മുൻപെയുള്ളതു പോലെ തന്നെ സമർത്ഥമായി യാതൊരു കേടുപാടും കൂടാതെ കയ്യിൽ തന്നെ നിക്ഷെപിക്കുക. ഇവയൊക്കെയായിരുന്നു പതിവ് തിരക്കഥകൾ. എന്നാൽ ‘അൻസാൽ പ്ലാസ’ എന്ന് വാണിജ്യസമുച്ചയത്തിൽ വെച്ച് ഈ ‘നാടകം‘ നേരിട്ടു കാണാനിടയായ ഹിന്ദുമതവിശ്വാസിയായ ഒരു ഡോക്ടർ ‘രാജാവ് നഗ്നനാണെന്ന’ പരമാർത്ഥം സമൂഹത്തോട് വിളിച്ചു പറഞ്ഞു. ഏറ്റുമുട്ടലിൽ കൊലചെയ്യപ്പെട്ട ‘ഭീകരനെ‘ മയക്കുമരുന്ന് കുത്തിവെച്ചുകൊണ്ട് പോലീസ് ആട്ടിത്തെളിച്ച് കൊണ്ടുവരുന്നത് കണ്ടതായി അദ്ദേഹം പരസ്യമായി പറഞ്ഞു. മാത്രമല്ല  ഏറ്റുമുട്ടലിനൊടുവിൽ കൊലചെയ്യപ്പെട്ട വ്യക്തിയുടെ കയ്യിൽ തന്നെ തോക്ക് ഒരുൻ നിലക്കും സ്ഥാനം തെറ്റാതെ കിടക്കുന്നതെന്നും അദ്ദേഹം ഭരണാധികാരികളോടു ചോദിച്ചു. ഈ പരമാർത്ഥം വെളിച്ചത്തുകൊണ്ടുവന്ന ഡോക്ടർക്കു പക്ഷെ പിന്നെ വെളിച്ചം കാണുവാൻ സാധിച്ചില്ല എന്നത് വേറൊരു കാര്യം. എന്തൊക്കെ തന്നെയായാലും പെരുമ്പറയടിച്ച് ഭരണകൂടം നടത്തിവന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വിശ്വസ്യത്ക്ക് പൊതുജനങ്ങൾക്കിടയിൽ മങ്ങലേറ്റു. ഭരണകൂടം പ്രചരിപ്പിക്കുന്നത് മാത്രമല്ല യാഥാർത്ഥ്യമെന്ന പൊതു വികാരം ജനങ്ങളിൽ വള്ര്ന്നു. സ്വാഭാവികമായും ആഘോഷത്തൊടെ ഫാഷിസ്റ്റ് സർക്കാരുകളും, ഒരു വിഭാഗം മാധ്യമങ്ങളും കൊട്ടിയാടിയ പല എറ്റുമുട്ടൽ കൊലപാതകങ്ങളും ഇന്നു ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ കിഴിൽ പുനരന്വെഷണത്തിലാണു. നരേന്ദ്രമൊഡിയെ വധിക്കുവാൻ ശ്രമിക്കുന്നതിനടയിൽ കൊലചെയ്യപ്പെട്ടു എന്ന് പ്രചരിപ്പിച്ച മലയാളിയായ പ്രാണേഷ് കുമാറിന്റെ കൊലപാതകവും, പ്രമാദമായ സൊഹ്രാബുദ്ദീൻ ഷെയ്ഖിന്റെ കൊലപാതകവും ഒരു നാടകമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആഭ്യന്തരമന്ത്രി വരെ ഇന്ന് അഴിക്കുള്ളിൽ കഴിയുന്നു.

സ്വാഭാവികമായും ഇന്ത്യാരാജ്യത്തെ അശാന്തിവിതക്കുന്ന ശത്രുക്കൾ ഏറ്റുമുട്ടൽ കൊലപാതകമെന്ന നാടകത്തിന്ന് തൽക്കാലം വിടചൊല്ലി, പിന്നീടാണു ‘സീരിയൽ ബ്ലാസിറ്റ്ങ്ങ്‘ എന്ന തന്ത്രം അവർ പയറ്റുന്നത്, കൃത്യമായ ഇടവേളകളിൽ, കൃത്യമായ സന്ദർഭങ്ങളിൽ  രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ എതെങ്കിലും നിലക്കുള്ള സൌഹൃദാന്തരീക്ഷം രുപപ്പെടുന്നുവെന്നു നിമിഷം സ്ഫോടനങ്ങളും, പാർലമെന്റ് ആക്രമണങ്ങളും നടക്കുകയായി. പലപ്പോഴും യുദ്ധാന്തരീക്ഷം തന്നെ ഇരു രാജ്യങ്ങൾക്കിടയിൽ പൊട്ടിപുറപ്പെട്ടു. ഇന്ത്യാ പാക്ക് അതിർത്തികൾ നിരന്തരം സംഘർഷഭരിതമായി. സ്ഫോടനങ്ങളുടെയും, ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രങ്ങൾ പ്രതീക്ഷിച്ചതും ഇതൊക്കെ തന്നെയായിരുന്നു. ഭയപ്പെടുത്തി അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന കുടിലതന്ത്രം. എന്നാൽ സ്ഫോടനങ്ങൾക്കു പിന്നിലെ യഥർത്ഥ ശക്തികളെ കണ്ടെത്തുവാന് ഒരു നിലക്കുമുള്ള ശ്രമങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തി നിന്നോ മാധ്യമങ്ങളുടെ ഭാഗത്തുനിന്നോ ഉണ്ടായില്ല. എല്ലാം മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് തന്നെ നടന്നു. പല സ്ഫോടനങ്ങളുടെയും പിതൃത്വം ആരോപിച്ചു കൊണ്ട് തദ്ദേശവാസികളായ മുസ്ലിം സമുദായത്തെ ഒന്നടങ്കം ജയിൽ തള്ളി. ഈ സമയത്താണു ‘മാലഗാവ്’ സ്ഫോടനത്തിന്റെ അന്വെഷണത്തിന്ന് മഹാരാഷ്ട്രെ ആന്റി ടെറരിസ്റ്റ് സ്കോഡ് തലവൻ ‘കർക്കരെ’ നിയുകതനാകുന്നത്. മാധ്യമങ്ങൾ ഉണ്ടാക്കിയ ‘ഫസ്റ്റ് ഇൻഫോർമേഷൻ റിപ്പോറ്ട്ടിനെ’ വകവെക്കാതെ അന്വേഷണവുമായി മുന്നോട്ടു പോയ കർക്കരെക്കു അവസാനം സത്യം യഥാർത്ഥ്യം ഗ്രഹിക്കേണ്ടിവന്നു. സ്ഫൊടനബന്ധം ആരോപിച്ച് ഇതിനകം ജയിലിലിട്ട നൂറുകണക്കായ മുസ്ലിംകളല്ല യഥർത്ഥത്തിൽ ‘മാലഗാവ് സ്ഫോടനത്തി’ന്നു പിന്നിൽ മറിച്ച് ഉണ്ണുമ്പോഴും, ഉറങ്ങുംപ്പോഴും രാജ്യസ്നേഹം പറയുന്ന പവന്മാർക്ക് രാജ്യസ്നേഹികളായ സംഘപരിവാരമാണു സ്ഫോടനത്തിന്നു പിന്നിലെന്ന് അദ്ദേഹം കണ്ടെത്തി. എന്നു മാത്രമല്ല ‘കാവിക്കുടുക്കയിൽ‘ ഒളിച്ചു കഴിയുന്ന പല ക്രിമിനലുകളെയും കർക്കരെ നിയമത്തിന്ന് മുന്നിൽ കൊണ്ടുവന്നു. മലഗോവ് സ്ഫോടനത്തിന്നു പിന്നിൽ ഹിന്ദുത്വ ശക്തികളാണെന്ന യാഥാർത്ഥ്യം പതുക്കെ ജനങ്ങളും അംഗീകരിച്ചു. കാർക്കരെക്ക് പിന്നെയെന്തു സംഭവിച്ചുവെന്നത് വിധിവൈപരീത്യം. മറ്റൊരു നാടകാന്ത്യത്തിൽ കാർക്കരെയെയും ഇരുട്ടിന്റെ ശക്തികൾ നാമാവശേഷമാക്കി.എന്നാൽ കാർക്കരെ ഇട്ടേച്ചു പോയ പരമാർത്ഥത്തെ തള്ളിക്കളയുവാൻ അങീകൃത രാഷ്ട്രീയ പാർട്ടികൾക്കോ, പോലിസിനോ കഴിഞില്ല. മുൻപ് ഒറ്റപെട്ട കോണിൽ നിന്ന് നിരന്തരം അവഗണിക്കപെട്ട ‘ഹിന്ദുത്വ ഭീകരത’ ‘കാവി ഭീകരത’ എന്നീ സംജ്ഞകൾ അംഗീകരിക്കുവാൻ സമൂഹം നിർബന്ധിതരായി. ഇന്ത്യൻ ആഭ്യന്തർമന്ത്രി തന്നെ ‘ഹിന്ദുത്വ ഭീകരവാദ’ത്തിന്നെതിരെയും ‘കാവി ഭീകരത’ക്കെതിരെയും പ്രസ്ഥവനയിറക്കി. മുൻപ് രചിച്ച തിരക്കഥകൾക്കൊത്ത് അന്വെഷണപ്രഹസനം നടത്തിയ പല സ്ഫോടന കേസുകളും പുനരന്വേഷണത്തിന്ന് ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കും തോറും പരമാർത്ഥങ്ങൾ പുറത്തുവന്നു തുടങ്ങി. വിദേശ-സ്വദേശ ഭീകരവാദികളുടെ പേരിൽ എഴുതിതയ്യാറാക്കിയ പല സ്ഫോടനങ്ങളുടെയും പ്രതിസ്ഥാനത്ത് കാവിധാരികളും, കാവിധാരിണികളും വന്നു. അറുപതോളം പേർ കൊലചെയ്യപ്പെട്ട സംജോത എക്സ്പ്രസ് സ്ഫോടനം, മക്ക മസ്ജിദ് സ്ഫോടനം, അജ്മീർ സ്ഫോടനം എന്നിവയൊക്കെ ദേശസ്നേഹികളുടെ കളിയാട്ടമായിരുണെന്ന് അന്വേഷണത്തിൽ  തെളിഞ്ഞു. ഒടുവിൽ ഇതാ കോറം തികയ്ക്കുവാൻ ഒരു മലയാളിയും. സുരെഷ് നായർ എന്ന തികഞ്ഞ സംഘപ്രവർത്തകനാണു അജ്മീർ സ്ഫോടനങ്ങളുടെ പിന്നിലെ സൂത്രധാരനെന്ന് രാജസ്ഥാൻ പോലിസ് പറയുന്നു. വർഷങ്ങൾക്കു മുൻപെ ഗുജരാത്തിലെക്ക് താമസം മാറ്റപ്പെട്ട നിരവധി മലയാളികളുണ്ട്. അവരിൽ നിന്നാണു സുരെഷ് നായർ എന്ന കാവി തിവ്രവാദി നരേന്ദ്രമോഡിയുടെ സ്വന്തം സാമ്രാജ്യത്വത്തിൽ അനുകൂല സാഹചര്യത്തിൽ വളറ്ന്നു വലുതായി രജ്യത്തിന്റെ സ്വസ്ഥ്യം കെടുത്തുന്ന സ്ഫോടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ഫോടനങ്ങൾ ഒറ്റപ്പെട്ടതല്ല, മറിച്ച് ആർ.എസ്.എസ് നേരിട്ട് നടപ്പിലാക്കിയതാണെന്ന് പിടിയിലായ ‘അസീമാനന്ദ സ്വാമി‘ കോടതിയിൽ മൊഴിനൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സത്യം അതെത്ര കാലം മൂടിവെക്കപ്പെട്ടാലും ഒരു നാൾ സകലമാന തടസ്സങ്ങളെയും മറികടന്ന് വെളിപ്പെടുമെന്നതിന്നു ഇനിയെന്ത് ഉദാഹരണം വേണം? ഇക്കാലമത്രയും ദേശസ്നേഹം, രാജ്യസ്നേഹം എന്നിങ്ങനെ കേട്ടാൽ രോമാഞ്ചമുളവാക്കുന്ന വാക്കുകൾ കൊണ്ട് വാചക കസ്ര്ത്തു നടത്തി, തെരുവിൽ ദണ്ഡ് വിശി, വാൾ ചുഴറ്റി ദേശഭക്തിഗാനം പാടുന്ന സാക്ഷാൽ സംഘപരിവാരം തന്നെയാണു ഇന്ത്യാ രാജ്യത്തെ ചിദ്രമാക്കുവാൻ ശ്രമിക്കുന്ന സ്ഫോടനങ്ങൾക്കു പിന്നിലെന്നത് യാഥർത്ഥ്യമായി മാറിയിരിക്കുന്നു. ‘അതേ രാജ്യസ്നേഹത്തിന്ന് ഒരു ബോംബ്’

9 comments:

 1. ഇക്കാലമത്രയും ദേശസ്നേഹം, രാജ്യസ്നേഹം എന്നിങ്ങനെ കേട്ടാൽ രോമാഞ്ചമുളവാക്കുന്ന വാക്കുകൾ കൊണ്ട് വാചക കസ്ര്ത്തു നടത്തി, തെരുവിൽ ദണ്ഡ് വിശി, വാൾ ചുഴറ്റി ദേശഭക്തിഗാനം പാടുന്ന സാക്ഷാൽ സംഘപരിവാരം തന്നെയാണു ഇന്ത്യാ രാജ്യത്തെ ചിദ്രമാക്കുവാൻ ശ്രമിക്കുന്ന സ്ഫോടനങ്ങൾക്കു പിന്നിലെന്നത് യാഥർത്ഥ്യമായി മാറിയിരിക്കുന്നു. ‘അതേ രാജ്യസ്നേഹത്തിന്ന് ഒരു ബോംബ്’

  ReplyDelete
 2. ജുടീശ്വറിയും അട്മിനിസ്ട്രെഷനും ഒത്തു കളിച്ചു ഇത്രയും കാലം മുസ്ലിംകളെ തടവിലിടുകയും അവരുടെ ജീവിതം നശിപ്പിക്കയും ചെയ്തു .എല്ലാ കാവി പത്രങ്ങളും സത്യങ്ങള്‍ പൂഴ്ത്തി വെച്ചു. ആ നഷ്ടം ആരു നികത്തും ബാലിയടക്കപെട്ട ഇസ്ലാമിക സങ്കടനകളും നിരവധി.

  ReplyDelete
 3. ‘രാജ്യസ്നേഹം സംഘപരിവാറിനെ ഉള്ളു.അവർക്കൊരിക്കലും തീവ്രവാദികളാകാനാവില്ല‘
  അവരെ അമ്മേടെ....

  ReplyDelete
 4. ഈ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന മൌനം എന്തിലെയ്ക്കാന് വിരല്‍ ചൂണ്ടുന്നത്
  ഈ നാട്ടില്‍ ''വാര്‍ത്തകള്‍ക്കും മതമുണ്ടോ?''

  ReplyDelete
 5. കണ്ടു കണ്ടിരിക്കുന്നതും ഭവാൻ
  കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ
  തണ്ടിലേറീടുന്നതും ഭവാൻ....

  ReplyDelete
 6. ചെറ്റത്തരം ആര് ചെയ്താലും അവനെ ഒക്കെ ചുട്ടു തള്ളുന്ന ഒരു ഭരണ കൂടം ഇവിടെ വേണം ..ഇപ്പോഴത്തെ ഭരണ കൂടങ്ങള്‍ മതനിരപേക്ഷത വാക്കുകളില്‍ മാത്രമേ ഒള്ളു... അവര്‍ സംഘ പരിവരിനെയും, സിമി സംഘടന കളെയും പരോഷമായി സഹായിച്ചു കൊണ്ടിരിക്കുന്നു.. വ്യവസ്ഥിതി അല്ല മനസ്ഥിതി ആണ് മാറേണ്ടത് ......

  ReplyDelete
 7. രണ്ടും കോള്ളാം.. ഒന്നിനൊന്ന് മെച്ചം. RSS-നെ കുറ്റം പറഞ്ഞാല്‍ സിമി,പിഡിപി നന്നാവുമോ ആവോ?

  ReplyDelete