Saturday, January 8, 2011

സ്‌ഫോടനങ്ങള്‍: സംഘപരിവാറും കൂട്ടുപ്രതി- അസീമാനന്ദയുടെ മൊഴി


സംഝോത എക്‌സ്പ്രസ്‌, അജ്‌മീര്‍, മലേഗാവ്‌ സ്‌ഫോടനങ്ങള്‍: സംഘപരിവാറും കൂട്ടുപ്രതി- അസീമാനന്ദയുടെ മൊഴി

അഹമ്മദാബാദ്‌: സംഝോത എക്‌സ്പ്രസ്‌ ട്രെയിനിലേതടക്കം രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ തനിക്കും വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ക്കും നേരിട്ടു പങ്കുണ്ടെന്നു സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം. സംഘ്‌പരിവാര്‍ സംഘടനയായ വനവാസി കല്യാണ്‍ ആശ്രമിന്റെ ഗുജറാത്ത്‌ ദാംഗ്‌സ് ജില്ലയിലെ തലവനാണ്‌ സ്വാമി അസീമാനന്ദ

ഹൈദരാബാദിലെ മക്കാ മസ്‌ജിദ്‌ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ അസീമാനന്ദ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയിലാണ്‌ സംഝോത എക്‌സ്പ്രസ്‌, അജ്‌മീര്‍ ദര്‍ഗ, മലേഗാവ്‌ എന്നിവിടങ്ങളിലടക്കം രാജ്യത്തു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ സ്‌ഫോടനങ്ങളില്‍ തന്റെയും സംഘപരിവാര്‍ നേതാക്കന്മാരുടെയും നേരിട്ടുള്ള പങ്ക്‌ വിവരിച്ചതെന്ന്‌ അന്വേഷണ ഏജന്‍സി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

''ബോംബിനു ബോംബു കൊണ്ടുതന്നെ മറുപടി നല്‍കണമെന്നാണ്‌ ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നത്‌'' എന്നാണ്‌ അസീമാനന്ദ വെളിപ്പെടുത്തിയതെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികളുടെ അക്രമങ്ങള്‍ക്കു മുന്നില്‍ ഹിന്ദുക്കള്‍ നിശബ്‌ദരായിരിക്കുന്നതു ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പ്രതികാരമായി നടത്തിയ സ്‌ഫോടനങ്ങളുടെ ആസൂത്രണത്തിലും ആര്‍.എസ്‌.എസ്‌. പ്രചാരകന്മാര്‍ക്കു പങ്കുണ്ടെന്ന മൊഴിയാണ്‌ അസീമാനന്ദ നല്‍കിയതെന്നും ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തി.

ആര്‍.എസ്‌.എസ്‌., ബജ്‌റംഗ്‌ ദള്‍, വി.എച്ച്‌.പി., അഭിനവ്‌ ഭാരത്‌, ജയ്‌ വന്ദേമാതരം, വനവാസി കല്യാണ്‍ ആശ്രം തുടങ്ങിയ സംഘടനകളിലെ നേതാക്കന്മാരുടെ പങ്കാണ്‌ അസീമാനന്ദ വെളിപ്പെടുത്തിയത്‌. തന്റെ അടുത്ത അനുയായിയായ സുനില്‍ ജോഷിയാണു 2006 സെപ്‌റ്റംബറില്‍ നടന്ന മലേഗാവ്‌ ബോംബ്‌ സ്‌ഫോടനത്തിനു പിന്നിലെന്ന്‌ അസീമാനന്ദ സമ്മതിച്ചു. 2007 ഡിസംബര്‍ 29-നു മധ്യപ്രദേശിലെ ദേവാസില്‍ സുനില്‍ ജോഷി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ജോഷിയുടെ കൊലയ്‌ക്കു പിന്നില്‍ സഹപ്രവര്‍ത്തകരാണെന്നു പോലീസ്‌ മുമ്പു വെളിപ്പെടുത്തിയിരുന്നു. അജ്‌മീര്‍-ഹൈദരാബാദ്‌ സംഝോധ എക്‌സ്പ്രസ്‌ ട്രെയിനില്‍ 2007-ലാണു സ്‌ഫോടനമുണ്ടായത്‌. ആര്‍.എസ്‌.എസ്‌. നേതാവ്‌ ഇന്ദ്രേഷ്‌കുമാറിന്‌ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും അസീമാനന്ദ മൊഴി നല്‍കി. കഴിഞ്ഞ നവംബര്‍ 19നു ഹരിദ്വാറില്‍നിന്നാണ്‌ അസീമാനന്ദ സി.ബി.ഐയുടെ പിടിയിലായത്‌. ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം അസീമാനന്ദ നടത്തിയ കുറ്റസമ്മതം കോടതികള്‍ തെളിവായി സ്വീകരിക്കും. ഭരത്‌ ഭായി എന്നയാളുടെ മൊഴിയും എന്‍.ഐ.എ. രേഖപ്പെടുത്തി. അസീമാനന്ദയ്‌ക്കു മേല്‍ സമ്മര്‍ദം ചെലുത്തി നേടിയെടുത്ത മൊഴി മാധ്യമങ്ങള്‍ക്കു മനഃപൂര്‍വം ചോര്‍ത്തിക്കൊടുത്ത സി.ബി.ഐ. സംഘടനകളേയും വ്യക്‌തികളേയും അപകീര്‍ത്തിപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന്‌ ആര്‍.എസ്‌.എസ്‌. വക്‌താവ്‌ രാംമാധവ്‌ പറഞ്ഞു. സി.ബി.ഐ. വീണ്ടും 'കോണ്‍ഗ്രസ്‌ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍' ആയി അധഃപതിച്ചെന്നും അവര്‍ പുറത്തുവിട്ട കുറ്റസമ്മത മൊഴിക്കു വിശ്വാസ്യതയില്ലെന്നും രാംമാധവ്‌ പറഞ്ഞു. അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വാര്‍ത്തകളുടെ പശ്‌ചാത്തലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരസ്‌പരം കൊമ്പുകോര്‍ത്തു. അസീമാനന്ദയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്‌ഥാനത്തില്‍ ആര്‍.എസ്‌.എസിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 'സംഘി ഭീകരത' രാജ്യത്തിനു കനത്ത ഭീഷണിയാണെന്നും അസീമാനന്ദയുടെ മൊഴിയോടെ ആര്‍.എസ്‌.എസിന്റെ ഭീകരമുഖം വെളിച്ചത്തു വന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ ഷക്കീല്‍ അഹമ്മദ്‌ പറഞ്ഞു.

രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ പുതിയ ഉദാഹരണമാണ്‌ ഇതെന്നു ബി.ജെ.പി. വക്‌താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.
മനം‌മാറ്റിയത് സഹ മുസ്ലിംതടവുകാരന്‍: അസീമാനന്ദ  Description: http://malayalam.webdunia.com/img/cm/searchGlass_small.png
ന്യൂഡല്‍ഹി, ശനി, 8 ജനുവരി 2011( 08:55 IST )

PRO
ചെയ്ത തെറ്റ് ഏറ്റുപറയാന്‍ തന്നെ പ്രേരിപ്പിച്ചത് ജയിലില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാരന്റെ നല്ല മനസും പ്രവൃര്‍ത്തിയുമാണെന്ന് മക്കാ മസ്ജിദ്‌ സ്ഫോടനക്കേസിലെ പ്രതി സ്വാമി അസിമാനന്ദ. മക്കാ മസ്ജിദ് സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് ആന്ധ്രാ പൊലീസ് പിടിച്ച് ജയിലില്‍ അടച്ച അബ്ദുള്‍ കലീമാണ് അസീമാനന്ദയുടെ മനസ് മാറ്റിയത്. താനും കൂട്ടാളികളും ചെയ്ത തെറ്റിന് പതിനെട്ട് വയസുള്ള അബ്ദുള്‍ കരീം ജയിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ അസീമാനന്ദ വെളിപ്പെടുത്തി.

“ഞാന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ക്കിടക്കുമ്പോള്‍ സഹതടവുകാരിലൊരാള്‍ നിരപരാധിയായ അബ്ദുല്‍ കലീമായിരുന്നു. ജയിലിനുള്ളില്‍ കലീം എന്നെ ഒരുപാടു സഹായിച്ചു. സാധനങ്ങള്‍ എടുത്തുവയ്ക്കാനും വെള്ളവും ഭക്ഷണവും എത്തിച്ചുതരാനും അയാളായിരുന്നു എന്റെ സഹായി. ഞാനും കൂട്ടാളികളും ചെയ്ത തെറ്റിന് പതിനെട്ട് വയസുള്ള അബ്ദുള്‍ കരീം ജയിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയി. കലീം ഉള്‍പ്പെടെയുള്ള നിരപരാധികള്‍ സ്ഫോടനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നതിന്‌ പ്രായശ്ചിത്തം ചെയ്യണമെന്ന്‌ മനസ്സാക്ഷി എന്നോട് പറഞ്ഞു” - അസീമാനന്ദ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒന്‍‌പത് പേര്‍ കൊല്ലപ്പെട്ട മക്ക മസ്ജിദ് സ്ഫോടനം (2007) കഴിഞ്ഞയുടനെയാണ് അബ്ദുള്‍ കലീം അറസ്റ്റുചെയ്യപ്പെടുന്നത്. മൊബൈല്‍ ഉപകരണങ്ങളും സിമ്മും വില്‍‌ക്കുന്ന ഒരു ചെറിയ കട നടത്തുകയായിരുന്നു കലീം അപ്പോള്‍. ഒപ്പം, ലാബ് ടെക്‌നീഷ്യന്‍ കോഴ്സിന് പഠിക്കുന്നുമുണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല. സത്യം തുറന്ന് പറയാന്‍ ആവശ്യപ്പെട്ട് പൊലീസ് കലീമിനെ പീഡിപ്പിച്ചു. പതിനെട്ട് മാസം കഴിഞ്ഞാണ് കലീം പുറം‌വെളിച്ചം കണ്ടത്.സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതം: സിബിഐയ്‌ക്ക് ആര്‍എസ്‌എസ്‌ നോട്ടീസ്‌
Text Size:   
ന്യൂഡല്‍ഹി: സ്വാമി അസിമാനന്ദിന്റെ മൊഴി മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ സിബിഐയ്‌ക്ക് ആര്‍എസ്‌എസിന്റെ നോട്ടീസ്‌. 2007 ലെ സംഝോതാ എക്‌സ്പ്രസ്‌ സ്‌ഫോടന കേസില്‍ പ്രതിയാണ്‌ അദ്ദേഹം. സ്വാമിയുടെ മൊഴി ചോര്‍ത്തിനല്‍കിയത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന്‌ ആര്‍എസ്‌എസ്‌ ആരാപിച്ചു. സംഝോതാ എക്‌സ്പ്രസ്‌ ആക്രമണത്തിന്‌ ആര്‍എസ്‌എസ്‌ പിന്തുണ നല്‍കിയെന്ന്‌ സ്വാമി മൊഴി നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌ ആര്‍എസ്‌എസിനെ പ്രകോപിപ്പിച്ചിരുന്നു. 


6 comments:

 1. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആസൂതൃതമായി നടന്നുകൊണ്ടിരിക്കുന്ന ബോംബ്സ്ഫോടനങ്ങൾക്കു പിന്നിൽ മാധ്യമങ്ങളും, പോലീസിലെ ഒരു വിഭാഗവും ആരോപിക്കും പോലെ മുസ്ലിം സമുദായത്തിൽ പെട്ടവരല്ല മറിച്ച് രാജ്യസ്നേഹം പെരുമ്പെറയടിച്ചു നടക്കുന്ന സംഘപരിവാര സംഘടനകളാണെന്ന് പല കോണുകളിൽ നിന്നും ശബ്ദമുയർന്നിരുന്നു. ഇപ്പോൾ അതെല്ലാ യാഥാർത്ഥ്യമായിരിക്കുന്നു.

  ReplyDelete
 2. No one with a basic common sense will believe these craps.

  It is a new strategy of Jihadis to bribe persons from other organisations. Money is not a problem for them; as they are heavily paid enough by ISI and Al Queda. It is absolutely like the Christian missionaries bribe the Maoists. But this time, it was really unfortunate that these Muslim terrorists could bribe a person like Swami so as to put their sins upon their enemies, whom they are trying to defeat with these bloodsheds. It is only their dream that they can defeat Hindus by these shadow wars. Hindus may be backward in funds, but no one is a match to Indians in courage.

  For Congress, it is just another cheap political trick to please Muslims and defame Sangh.

  ReplyDelete
 3. എല്ലാം വെളിച്ചത്തുവരും.സത്യത്തിനു ഏറെ നാൾ കൂരിരുട്ടിൽ മറഞ്ഞിരിക്കാനാവില്ല.

  ReplyDelete
 4. ഞാനും കൂട്ടാളികളും ചെയ്ത തെറ്റിന് പതിനെട്ട് വയസുള്ള അബ്ദുള്‍ കരീം ജയിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയി..............

  ReplyDelete
 5. ഇങ്ങനെ ലോല ഹൃദയനായ ഒരു സ്വാമി ഈ രാജ്യത്ത് കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങളായി മുസ്ലിംകളെ കൊല്ലാന്‍ നടക്കുന്നവരായിരുന്നത്രേ . ഇവരൊക്കെ ഇസ്ലാമിക ഭീകരവാദികളെക്കണ്ട് പഠിക്കണം. വിജയ ചിഹ്നം ഉയര്‍ത്തിയല്ലേ ഓരോരുത്തന്‍ കോടതിയിലേക്ക് പോകുന്നത്

  ReplyDelete