Wednesday, January 5, 2011

ഡോ: റെനീഫിന്റെ ജാമ്യവും, മാതൃ(കാവി)ഭൂമിയുടെ ജാള്യവും.


രെനിഫിന്റെ ജാമ്യവുമായി ബന്ധപ്പെട്ട്  മാതൃഭൂമിയുടെ പക്ഷപാതപരമായ വാർത്ത
കൈപ്പത്തി വെട്ടിയ കേസ്: ഡോ. റെനീഷിന് ജാമ്യം:   പി. ബസന്ത്‌
ന്യൂഡല്‍ഹി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി ഡോ. റെനീഫിന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. റെനീഫിന് ജാമ്യം നല്‍കിയ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
റെനീഫിന് കേസില്‍ നേരിട്ട് പങ്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ചികിത്സിച്ചെന്ന് മാത്രമാണ് റെനീഷിന് എതിരെയുള്ള കുറ്റം. കേസില്‍ ജാമ്യം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. റെനീഫിന്റെ അച്ഛന്‍ മികച്ച ഡോക്ടറാണ്. ഇവരെയെന്തിനാണ് ഇതിലേക്കു വലിച്ചിഴക്കുന്നതെന്നും സര്‍ക്കാറിന്റെ പ്രത്യേകാനുമതി ഹര്‍ജി തള്ളി കോടതി ചോദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് റെനീഫ് നടത്തിയ ഫോണ്‍വിളികളുടെയും മറ്റും വിവരങ്ങള്‍ ഹൈക്കോടതി പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. ആഗസ്ത് നാലിന് ജില്ലാ കോടതിയും 20-ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ മാസം 17-ന് ജസ്റ്റിസ് വി. രാംകുമാറാണ് ഡോ. റെനീഫിന് ജാമ്യം അനുവദിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം തെളിവുനശിപ്പിക്കലിനു മാത്രമാണ് ഇയാള്‍ക്കെതിരെ കേസ്സുള്ളതെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ നിയമവിരുദ്ധമായ സംഘം ചേരലിനും ഗൂഢാലോചനക്കും കേസ്സുണ്ട്.
അധ്യാപകന്റെ കൈവെട്ടിയ സംഘത്തിലെ 37-ാം പ്രതിയെ വീട്ടില്‍പ്പോയി രഹസ്യമായി ചികിത്സിച്ചത് ഡോ. റെനീഫാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രൊഫ. ജോസഫിനെ ആക്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മിഥുന്‍ അക്രമികളെ ഒരു കത്തിയുമായി നേരിട്ടിരുന്നു. ഇതില്‍ മുറിവേറ്റ 37-ാം പ്രതിയെ ചികിത്സിക്കാനുള്ള ഉത്തരവാദിത്വം റെനീഫിനാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയിരുന്നത്. ആലുവയില്‍ ദന്തല്‍ ക്ലിനിക്കു നടത്തുന്നയാളാണ് റെനീഫ്. അഞ്ചാം പ്രതി എം.കെ. നാസര്‍, എട്ടാം പ്രതി എന്നിവരുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെയും രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് സര്‍ക്കാറിന്റെ ഹര്‍ജിയില്‍ പറയുന്നു.
വീട്ടില്‍പ്പോയി ചികിത്സിച്ചാല്‍ത്തന്നെ മെഡിക്കോ-ലീഗല്‍ കേസ്സെന്ന നിലയില്‍ പോലീസിനെ അറിയിക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദന്തല്‍ ഡോക്ടര്‍ ചെയ്യരുതാത്തതാണ് റെനീഫ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ റെനീഫിന് ആ സംഘടനയുടെ മെഡിക്കല്‍ വിങ്ങിന്റെ ചുമതലയുണ്ടെന്നും പ്രതിയെ ഇപ്പോള്‍ ജാമ്യത്തില്‍ വിടുന്നത് വിചാരണയെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. റെനീഫിന് ജാമ്യം അനുവദിച്ച കോടതി അതിനു മുമ്പു മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു-സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വര റാവുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശും റെനീഫിന് വേണ്ടി അഡ്വ. ഇ.എം. സദറുള്‍ അനാമും ഹാജരായി.

യാഥാർത്ഥ്യമെന്തെന്ന് ഇവിടെ വായിക്കുക..

റെനീഫിനു ജാമ്യം.സർകാർ അപ്പീൽ സുപ്രീം കോടതി തള്ളി..
ന്യൂദൽഹി:മുവാറ്റുപുഴയിൽ പ്രവാചകനെ നിന്ദിച്ച അദ്ധ്യാപകൻ അക്രമിക്കപ്പെട്ട കേസിൽ ഡോ;റെനീഫിനു ജാമ്യം അനുവധിച്ച ഹൈകോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. സർക്കാർഇന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണു ജസ്റ്റിസുമാരായ മാർകണ്ഡേയ  കാഡ്ജു, ഗ്യാൻ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹൈകോറ്റതിവിധി ശരിവെച്ചത്. പ്രതിപോപ്പുലർ ഫ്രെണ്ട്, എസ്.ഡി.പി.ഐ എന്നീസംഘടനകളിൽ പ്രവർത്തിക്കുന്നത് കൊണ്ടുമാത്രം അയാൾ കുറ്റക്കാരനാകുന്നില്ലെന്നു  കോടതി നിരീക്ഷിച്ചു. ഈ കേസുമായി ബന്ധപ്പെട്ടു സർക്കാർ സമർപ്പിച്ച ഹർജിയും, ഡോ:രെനീഫ് സമർപ്പിച്ച അനുബന്ധ രെഖകളും തങ്ങൾ പൂർണ്ണമായും പരിശൊധിച്ചുതായി പറഞ്ഞ കോടതി സർക്കാർ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. റെനീഫിനെതിരെ പ്രൊസിക്യൂഷൻ തന്നെ ആരോപിക്കുന്ന കുറ്റം അയാൾ കെസിലെ മുപ്പത്തിയേഴാം പ്രതിയെ ചികിത്സിച്ചു എന്നതാണെന്നു ചൂണ്ടിക്കാട്ടിയ കാഡ്ജു ഇതിൽ ഗുഢാലൊചനയുണ്ടെന്നതിനു മതിയായ രേഖകളും,തെളിവുകളും പ്രൊസിക്യൂഷന്റെ പക്കൽ ഉണ്ടെന്ന് തോന്നുന്നില്ലെന്നു ചൂണ്ടിക്കാട്ടി. “ഇനി അഥവാ തെളിവുകൾ ഉണ്ടെങ്കിൽ തന്നെ അത് വിചാരണാ സമയത്ത് പരിഗണിക്കാം. അതുവരെ അയാളെ ജയിലിൽ പിടിച്ചിടേണ്ട അവശ്യമില്ല.”
ഇത്തരം കേസുകളുടെ വിചാരണ വർഷങ്ങളോളം നീണ്ടുപോയെന്നു വരും. “പ്രതിക്കു ജാമ്യം നിഷേധിക്കപ്പെടുകയും അവസാനം കുറ്റവിമുക്തനാക്കപെടുകയും ചെയ്താൽ ജയിലിൽ കഴിഞ്ഞ അത്രയും കാലം ആരു തിരിച്ചു നൽകുമെന്നും ചോദിച്ചു.“
അഭിഭാഷകൻ പ്രതികൾക്കായി ഹാജറാകുന്നതു പോലെ രൊഗിയെ ചികിത്സിക്കുകയെന്നത് ഡൊക്ടറുടെ കടമയാണു. പ്രൊസിക്യൂഷൻ വാദത്തിൽ പ്രതി പ്രവർത്തിക്കുന്ന “പോപ്പുലർ ഫ്രെണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളെ കുറിച്ച് പരാമർശമുണ്ട്. ഇതിൽ ഒരു സംഘടന സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണു. മറ്റൊന്നു തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുമാണു. ഈ രണ്ടുസംഘടനകളും നിരോധിക്കപ്പെട്ടിട്ടില്ല. ഈ സംഘടനകളിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒരാൾ കുറ്റവാളിയാകുന്നുമില്ല” കോടതി നിരീക്ഷിച്ചു. സമൂഹത്തിൽ മാന്യതയുള്ള വ്യക്തിയാണു റെനിഫെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണു, ഉപ്പയും ഡോക്ടറാണു, സഹൊദരിയും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ടു. അങ്ങിനെയുള്ള ഒരു വ്യക്തിയെയാണു ഈ കെസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മതസൌഹാർദ്ദം തകർക്കുന്ന ഒരു പുസ്തകം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തുവെന്നാണു സർക്കാരിന്റെ പ്രധാനവാദം. എന്നാൽ ഈ പുസ്തകം ഏതൊ ഒരു മൌലാന വർഷങ്ങൾക്കു മുൻപെ എഴുതിയതാണെന്നും, ഇന്ത്യയിൽ എവിടെയും ലഭ്യമാണെന്നും നിരോധിക്കാത്തതാണെന്നും കോടതി പരഞ്ഞു. കെസിൽ സർക്കാരിനു വേണ്ടി ഹാജറായ അഡ്വ:നാഗേഷ്വരറാവു തന്റെ വാദങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ ‘താൻ ഒരു വിഡ്ഡി ജഡ്ജി അല്ലെന്നു’ കാഡ്ജു പറഞ്ഞു. ‘പറഞ്ഞത് പലതവണ ആവർത്തിക്കേണ്ടതില്ല’ ‘കെസ് പഠിച്ചിട്ടു തന്നെയാൺ താൻ വന്നിരിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു. ഡോ;രെനീഫിനു വേണ്ടി അഡ്വ:ലളിത്,അഡ്വ: സദറുൽ അനാം, അഡ്വ:മുഹമ്മദ് ഷെരിഫ് എന്നിവർ ഹാജറായി..

ഇതാണു സുപ്രീം കോടതി വിധിയുടെ ചുരുക്കം. മാ‍തൃഭൂമി പത്രത്തിന്ന് ഇഷ്ടമില്ലാത്ത സുപ്രിംകോടതി വിധി മറച്ചു പിടിക്കുകയും, പ്രസക്തമായ നിരീക്ഷണങ്ങൾ അവഗണിക്കുകയും ചെയ്യുക. എന്നാൽ ഇന്ത്യയിലെ പരമോന്നത കോടതി തള്ളിക്കളഞ്ഞ സർക്കാരിന്റെ വാദമുഖങ്ങൾ വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിക്കുക. മാതൃ(കാവി)ഭൂമിയുടെ ഉള്ളിലിരുപ്പ് വ്യക്തം. ‘സുപ്രീംകോടതി വെറുതെവിട്ടാലും ,രാജ്യസ്നേഹപട്ടം സ്വയമണിഞ്ഞ ഞങ്ങൾ വെരുതെ വിടില്ല’ എന്ന അഭിനയം.. സുപ്രീം കോടതിയിലെ ജഡ്ജിമാരെ മാറ്റി പകരം മാതൃഭൂമിയുടെയും, മംഗളത്തിന്റെയും, ദീപികയുടെയുമൊക്കെ ‘പെയ്ഡ് ലെഖകരെ’ ആ സ്ഥാനത്തിരുത്താം.
കൈവെട്ട്, എൻ.ഐ.എ , തിവ്രവാദം,ജിഹാദ് എന്നീ വാക്കുകൾ നിരന്തരം ആവർത്തിക്കപ്പെട്ട് കീബോർഡ് വരെ തെഞ്ഞുതുടങ്ങിയിരിക്കുന്നു. പരമോന്നത കോടതിയിൽ നിന്നും ശക്തമായ തിരിച്ചടി ലഭിച്ചിട്ടും പിന്നെയും വീണിടത്ത് കിടന്നുരുളുകയാണു മഞ്ഞപത്രങ്ങൾ. ദേശസ്നേഹത്തിന്റെ പവന്മാർക്ക് റോൾമോഡൽസൊക്കെ ഇപ്പോൾ ‘രാജ്യസ്നെഹത്തിന്നു ഒരും ബോംബ്’  എന്ന നയത്തിന്റെ ഭാഗമായി അഴിയെണ്ണിതുടങ്ങിയിരിക്കുന്നു. അപ്പോഴും കണ്ണ് കോഴിക്കൂട്ടിൽ തന്നെ.
ഏതായാലും പൊതുഖജനാവിൽ നിന്നു കുറെ ലക്ഷങ്ങൾ പോയത് മിച്ചം. ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന താപ്പാനയാണു അഡ്വ;നാഗെഷ്വരറാവു. കള്ളകെസുണ്ടാക്കി, ഹൈകോടതിയുടെ ജാമ്യം റദ്ദാകുവാൻ വേണ്ടി ലക്ഷങ്ങൾ പ്രതിഫലം നൽകി വെള്ളത്തിലാക്കിയ കേരള സർക്കാരിനു ആദരാൻജലികൾ.. ദൈവത്തിന്റെ ചില തിരുമാനങ്ങൾ അങ്ങിനെയാണു. രെനീഫിന്റെ ജാമ്യത്തിനെതിരെ ഡൽഹിയിൽ പോയി ലക്ഷങ്ങൾ വെള്ളത്തിലാക്കിയ അതെ ദിവസം തന്നെയാണു, അന്താരാഷ്ട്ര ഭീകരകൃത്യമായ കൈവെട്ടുകെസിലെ ഒന്നും രണ്ടും പ്രതികൾക്കും ജാമ്യം ലഭിച്ചത്.


REPORTABLE
IN THE SUPREME COURT OF INDIA
CRIMINAL APPELLATE JURISDICTION
CRIMINAL APPEAL NO. _ 3____OF 2011
[Arising out of Special Leave Petition (Crl.) No.7999/2010]
State of Kerala .. Appellant
-versus-
Raneef .. Respondent
J U D G M E N T
Markandey Katju, J.
1. Leave granted.
2. Heard learned counsel for the parties.
3. The appellant has filed this appeal challenging the impugned order of
the Kerala High Court dated 17.9.2010 granting bail to the respondent,
Dr. Raneef, who is a medical practitioner (dentist) in Ernakulam district in
Kerala, and is accused in crime no.704 of 2010 of P.S. Muvattupuzha for
offences under various provisions of the I.P.C., the Explosive Substances
Act, and the Unlawful Activities (Prevention) Act.
4. The facts of the case are that on 4.7.2010 soon after 8 a.m. seven
assailants came in a Maruti Van and assaulted Prof. T.J. Jacob of Newman
College, Thodupuzha and chopped off his right palm from the vicinity of his
house when he was returning home after Sunday mass. The role attributed
to the respondent is that he treated one of the injured assailants (who was
injured when Prof. Jacob’s son tried to protect his father) by suturing
(stitching) his wound on the back after applying local anesthesia at a place
45 kms. away from the place of the incident.
5. The alleged motive for attacking Prof. Jacob was that he incorporated
a question for the internal examination of B.Com. paper criticizing Prophet
Mohammed and Islam.
6. The prosecution case is that the respondent gave medical aid to one of
the wounded accused in pursuance of a previous plan that if and when any of
the assailants got injured in the attack on Prof. Jacob then immediate
medical treatment would be given by the respondent to the injured. The
respondent stitched the back of an assailant, which is not the job of a dentist.
2
The respondent, along with the other accused is a member of the Popular
Front of India, a Muslim organization, and was head of its medical
committee. Certain documents, C.D.s, mobile phone, books, etc. including a
book called ‘Jihad’ were allegedly seized from his house and car.
7. The prosecution has placed reliance on the proviso to Section 43D(5)
of the Unlawful Activities (Prevention) Act, 1967 which states that the
accused shall not be released on bail if the Court, on perusal of the case
diary or the report under Section 173 Cr.P.C. is of the opinion that there are
reasonable grounds for believing that the accusation against such person is
prima facie true.
8. On the other hand, the case of the respondent as disclosed in the
counter affidavit filed before us is that even according to the prosecution
case the respondent was not one of the assailants, and he is not named in the
FIR. In para 13 of the counter affidavit the respondent has stated that the
attack on Prof. Jacob is a crime which is to be condemned. However, as a
pretext to the investigation the police had lashed out a rein of terror on
innocent people of the minority community, people who are totally innocent
or even had no knowledge of the crime have been falsely implicated. 54
persons have been made accused in the crime. Many residential houses,
3
mosques and offices were raided and searched, and even minor children and
women were cruelly tortured both physically and mentally. Holy books and
other religious books were thrown out, seized and taken away and bundled
in police stations. War like atmosphere was created in mosques, daily
prayers were disrupted and men illegally detained, and physically tortured in
custody and false cases booked against innocents.
9. It is further alleged in the counter affidavit that the Popular Front of
India (PFI) or the Social Democratic Party of India (SDPI) are not militant
or terrorist organizations. There is no history of crimes against the party or
its workers. They are not banned organizations. The SDPI is a political
party recognized by the Election Commission and the PFI is registered under
the Societies Registration Act.
10. The respondent has alleged that he is a dental surgeon hailing from a
respectable family in Aluva. His father Late Dr. Abdul Karim was a doctor
loved and respected by all, who died as a Civil Surgeon while working in the
Government Hospital, Perumbaroor. In 2001 the respondent started Al
Ameen Multi-Speciality Dental Hospital in Aluva. Five other doctors
including the respondent’s wife, who is also a dental surgeon, are working in
the said hospital. The respondent has a son aged 9 years and daughter aged
4
5 years. He claims that he has a very good reputation and is loved by all due
to the services rendered by him to the poor and needy. The respondent’s
elder sister is a post graduate in zoology, and his younger sister is a law
graduate. The book entitled ‘Jihad’ said to have been found in his house was
a Malayalam translation of a book written in Urdu in 1927 by a well known
and respected religious scholar, Maulana Sayyid Abul Ala Mandoodi and
has been in circulation for 83 years, and is available in many book shops.
11. The respondent has alleged that he has been falsely implicated only
because he medically treated one of the alleged assailants.
12. At this stage we are not expressing any opinion as to whether the
allegations in the versions of the prosecution or defence are correct or not, as
evidence has yet to be led. However, we would like to make certain
observations :
1) We are presently only considering the bail matter and are not deciding
whether the respondent is guilty or not. Evidence has yet to be led and the
trial yet to commence. Hence the prosecution is yet to establish by proof
beyond reasonable doubt that the respondent was part of a conspiracy which
led to the attack on Prof. Jacob.
5
2) The case against the respondent is very different from that against the
alleged assailants. There is no allegation that the respondent was one of the
assailants.
We are of the opinion that at this stage there is no prima facie proof
that the respondent was involved in the crime. Hence the proviso to
Section 43D(5) has not been violated.
The respondent, being a doctor, was under the Hippocratic oath to
attempt to heal a patient. Just as it is the duty of a lawyer to defend an
accused, so also it is the duty of a doctor to heal. Even a dentist can apply
stitches in an emergency. Prima facie we are of the opinion that the only
offence that can be leveled against the respondent is that under Section 202
I.P.C., that is, of omitting to give information of the crime to the police, and
this offence has also to be proved beyond reasonable doubt. Section 202 is a
bailable offence.
3) As regards the allegation that the respondent belongs to the PFI, it is
true that it has been held in Redaul Husain Khan vs. National
Investigation Agency 2010 (1) SCC 521 that merely because an
organization has not been declared as an ‘unlawful association’ it cannot be
said that the said organization could not have indulged in terrorist activities.
However, in our opinion the said decision is distinguishable as in that case
6
the accused was sending money to an extremist organization for purchasing
arms and ammunition. That is not the allegation in the present case. The
decision in State of Maharashtra vs. Dhanendra Shriram Bhurle
2009(11) SCC 541 is also distinguishable because good reasons have been
given in the present case by the High Court for granting bail to the
respondent.
In the present case there is no evidence as yet to prove that the P.F.I.
is a terrorist organization, and hence the respondent cannot be penalized
merely for belonging to the P.F.I. Moreover, even assuming that the P.F.I. is
an illegal organization, we have yet to consider whether all members of the
organization can be automatically held to be guilty.
In Scales vs. United States 367 U.S. 203 Mr. Justice Harlan of the
U.S. Supreme Court while dealing with the membership clause in the
McCarran Act, 1950 distinguished between active ‘knowing’ membership
and passive, merely nominal membership in a subversive organization, and
observed :
“The clause does not make criminal all association
with an organization which has been shown to engage in
illegal activity. A person may be foolish, deluded, or
perhaps mere optimistic, but he is not by this statute
made a criminal. There must be clear proof that the
defendant specifically intends to accomplish the aims of
the organization by resort to violence.”
7
In Elfbrandt vs. Russell 384 US 17-19 (1966) Justice Douglas of
the U.S. Supreme Court speaking for the majority observed :
“Those who join an organization but do not share
its unlawful purpose and who do not participate in its
unlawful activities surely pose no threat, either as citizens
or as public employees. A law which applies to
membership without the ‘specific intent’ to further the
illegal aims of the organization infringes unnecessarily
on protected freedoms. It rests on the doctrine of ‘guilt
by association’ which has no place here.”
In Joint Anti-Fascist Refugee Committee vs. McGrath 341 US
123 at 174 (1951) Mr. Justice Douglas of the U.S. Supreme Court observed :
“In days of great tension when feelings run high, it
is a temptation to take shortcuts by borrowing from the
totalitarian techniques of our opponents. But when we
do, we set in motion a subversive influence of our own
design that destroys us from within.”
We respectfully agree with the above decisions of the U.S. Supreme
Court, and are of the opinion that they apply in our country too. We are
living in a democracy, and the above observations apply to all democracies.
4) In deciding bail applications an important factor which should
certainly be taken into consideration by the Court is the delay in concluding
the trial. Often this takes several years, and if the accused is denied bail but
8
is ultimately acquitted, who will restore so many years of his life spent in
custody? Is Article 21 of the Constitution, which is the most basic of all the
fundamental rights in our Constitution, not violated in such a case? Of
course this is not the only factor, but it is certainly one of the important
factors in deciding whether to grant bail.
13. In the present case the respondent has already spent 66 days in
custody (as stated in paragraph 2 of his counter affidavit), and we see no
reason why he should be denied bail. A doctor incarcerated for a long
period may end up like Dr. Manette in Charles Dicken’s novel ‘A Tale of
Two Cities’, who forgot his profession and even his name in the Bastille.
14. With the above observations, this appeal is dismissed.
……………..……………….J.
(MARKANDEY KATJU)
.…………………………..….J.
(GYAN SUDHA MISRA)
NEW DELHI;
3RD JANUARY, 2011
9

3 comments:

 1. പൊതുഖജനാവിൽ നിന്നു കുറെ ലക്ഷങ്ങൾ പോയത് മിച്ചം. ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന താപ്പാനയാണു അഡ്വ;നാഗെഷ്വരറാവു. കള്ളകെസുണ്ടാക്കി, ഹൈകോടതിയുടെ ജാമ്യം റദ്ദാകുവാൻ വേണ്ടി ലക്ഷങ്ങൾ പ്രതിഫലം നൽകി വെള്ളത്തിലാക്കിയ കേരള സർക്കാരിനു ആദരാൻജലികൾ.. ദൈവത്തിന്റെ ചില തിരുമാനങ്ങൾ അങ്ങിനെയാണു. രെനീഫിന്റെ ജാമ്യത്തിനെതിരെ ഡൽഹിയിൽ പോയി ലക്ഷങ്ങൾ വെള്ളത്തിലാക്കിയ അതെ ദിവസം തന്നെയാണു, അന്താരാഷ്ട്ര ഭീകരകൃത്യമായ കൈവെട്ടുകെസിലെ ഒന്നും രണ്ടും പ്രതികൾക്കും ജാമ്യം ലഭിച്ചത്.

  ReplyDelete
 2. ഇന്നലെ ഞാന്‍ എന്റെ ബസില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടിരുന്നു.

  മാതൃഭൂമി വാര്‍ത്തയില്‍ പരാതിക്കാരന്‍ എന്തൊക്കെ ബോധിപ്പിച്ചു എന്നത് മാത്രമാണ് ഹൈലൈറ്റ് ചെയ്യപ്പെട്ടത്. കോടതിയുടെ നിരീക്ഷണങ്ങളും പ്രതിഭാഗത്തിന്റെ വാദമുഖങ്ങളും തമസ്കരിക്കപ്പെടുന്നത് ആശാസ്യമായ മാധ്യമ സംസ്കാരമല്ല. http://www.google.com/profiles/shakayakkodi#buzz

  ReplyDelete
 3. നീതിബോധമുള്ള ന്യായാധിപന്‍മാര്‍ കുറ്റിയറ്റുപോകാത്തതാണ് ആകെയുള്ള ഒരു ആശ്വാസം.
  പത്രങ്ങള്‍ അവരുടെ അജണ്ട നടപ്പാക്കട്ടെ.. ജനമധ്യത്തില്‍ അവരുടെ വിശ്വാസ്യത എല്ലാര്ക്കും അറിവുള്ളതാണ്.

  ReplyDelete