Tuesday, December 28, 2010

ക്ഷമിക്കണം കേന്ദ്രമന്ത്രിമാർ ദുഖാചാരണത്തിലാണു.

അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരനുമായി രാഷ്ട്രീയമായും, വ്യക്തിപരമായും അഭിപ്രായവ്യത്യാസമുള്ളവർ പോലും തുറന്നു സമ്മതിക്കുന്ന ഒന്നുണ്ട്. പുതിയ ചെറുപ്പക്കാരെ പൊതുപ്രവർത്തന രംഗത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിൽ കരണാകരനോളം വിജയിച്ചവർ ആരുമില്ലെന്നുത്.  കെ.പി.സി.സി പ്രസിഡന്റ് ശ്രി രമേശ് ചെന്നിത്തല മുതൽ നീളുന്ന ആ ലിസ്റ്റിൽ ഇടം പിടിക്കാത്ത കോൺഗ്രസ് നേതാക്കൾ വിരളം. മുൻ മന്ത്രി ജി.കാർത്തികേയൻ, വയനാട് എം.പി. എം.ഐ ഷാനവാസ്, തിരുവനന്തപുരം മുൻ എം.പി ശിവകുമാർ, കോഴിക്കോട് മുൻ എം.പി പി.ശങ്കരൻ, കൊല്ലം എം.പിയായിരുന്ന മുൻ കേന്ദ്രമന്ത്രി പിന്നീട് ബി.ജെ.പി പാളയത്തിലെത്തിപ്പെട്ട എസ്.കൃഷ്ണകുമാർ, ഇപ്പോഴത്തെ കൊല്ലം എം.പി പീതാമ്പരക്കുറുപ്പ്, എറണംകുളം എം.പിയും കേന്ദ്രമന്ത്രിയുമായ പ്രോഫസർ കെ.വി തോമാസ്, തൃശൂർ എം.പി പി.സി ചാക്കോ .. ആശ്രിതവത്സലനായ കരുണാകരൻ കൈപിടിച്ച്  ഉയർത്തിയവരുടെ പട്ടിക അങ്ങിനെ നീളുകയാണു.

ഇവരിൽ പലരും പലകാരണങ്ങളാൽ പിൽകാലത്ത് കരുണാകരനുമായി ഇടഞ്ഞുവെന്നതും യാഥാർത്ഥ്യമായി നിലനിൽക്കുന്നു. കരുണാകരന്റെ നിലപാടുമായി യൊജിച്ചു പോകുവാൻ സാധിക്കാതെയോ, പിൻഗാമി തർക്കങ്ങളിൽ സ്വന്തം ഇടം കണ്ടെത്തേണ്ടതിന്റെ ഭാഗമായോ ആണു പലരും കരുണാകരനുമായി വേർപ്പിരിയേണ്ടി വന്നത്. കരുണാകരനുമായി ഇടഞ്ഞവരിൽ പലർക്കും എതിർപ്പ് കരുണാകരനോടായിരുന്നില്ല മറിച്ച് പുതിയ അധികാരകേന്ദ്രമായി അതിവേഗം വളർന്നുവരുന്ന മകൻ കെ.മുരളീധരനോടായിരുന്നു.  എന്നാൽ പോലും രാഷ്ട്രീയത്തിന്നധീതമായ ബഹുമാനം ഇവരിൽ പലരും ഭിന്നതക്കിടയിലും കാത്തുസൂക്ഷിച്ചിരുന്നു. കരുണാകരൻ തന്റെ തെറ്റായ തിരുമാനം വഴി കോൺഗ്രസ് ബന്ദമുപേക്ഷിച്ച് പുതിയ പാർട്ടികളിൽ ചേക്കേറിയപ്പോഴും വ്യക്തിപരമായ ബഹുമാനം കരുണാകരനു നൽകുവാൻ ഇവരിൽ പലരും ശ്രദ്ധിച്ചിരുന്നു. പിന്നീട് തെറ്റായ തിരുമാനത്തിന്റെ ഒറ്റപ്പെടൽ ഉപേക്ഷിച്ച് കരുണാകരൻ കോൺഗ്രസിലെക്ക് മടങ്ങിവരുവാൻ താല്പര്യം പ്രകടിപ്പിച്ചപ്പോഴും കരുണാകരന്റെ വിഷയത്തിൽ കോൺഗ്രസിനു മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. മകൻ  മുരളീധരനെ പടിക്കുപുറത്തു നിറുത്തിയപ്പോഴും കരുണാകരനെ അർഹിക്കുന്ന ആദരവോടെ തന്നെ കോൺഗ്രസ് സ്വാഗതം ചെയ്തു.

എന്നാൽ കരുണാകരന്റെ കരങ്ങളാൽ കൈപിടിച്ചുയർത്തപ്പെട്ടവരിൽ പലരും പിന്നീട് അദ്ദേഹത്തോട് നന്ദികേട് കാണിച്ചതാ‍യും കാണാം.  കൊല്ലം കലക്ടർ എന്ന പഥവിയിൽ നിന്നു കേന്ദ്ര കാബിനറ്റിൽ വരെ എത്തിപ്പെട്ട മുൻ കേന്ദ്ര മന്ത്രി എസ്.ക്രിഷ്ണകുമാർ മുതൽ ഇപ്പോൾ കേന്ദ്ര കൃഷി(എൻഡോസൾഫാൻ?) മന്ത്രിയായ കെ.വി തോമാസ് വരെ നീളുന്നു ആ പട്ടിക..അധികാരലഹരി തലക്കു പിടിച്ച കൃഷ്ണകുമാർ താനും ഭാര്യയും എന്നും അധികാരഷ്ട്രീയത്തിന്റെ ഭാഹമാണെന്ന വ്യോമോഹത്തിൽ പെട്ടാണു കരുണാകരനുമായി ഇടഞ്ഞത്. തന്റെ പഥനത്തിന്നു കാരണം കരുണാകരനാണെന്ന് പ്രസ്ഥാവനയിറക്കുവാനും കൃഷ്ണകുമാർ മടികാണിച്ചില്ല. കൃഷ്ണകുമാർ പിന്നീട് ഭാഗ്യം പരീക്ഷിച്ചത് ബി.ജെ.പിയിലായിരുന്നു. അതു ക്ലച്ചു പിടിക്കാതായപ്പോൾ വീണ്ടും കോൺഗ്രസിൽ തന്നെ തിരിച്ചെത്തി. അതേ സമയം കരുണാകരൻ കൈപിടിച്ച് രാഷ്ട്രീയത്തിലെക്കു കൊണ്ടുവന്ന കേന്ദ്രമന്ത്രിയായ കെ.വി.തോമാസ് കരുണാകരന്റെ ഭൌതീക ശരീരത്തോട് അനാദരവ് കാണിച്ചതായാണു പത്രവാർത്തകളിൽ നിന്നു മനസ്സിലാകുന്നത്. കരുണാകരന്റെ മൃതശരിരം പൊതുദർശനത്തിനു വെച്ചപ്പോൾ ആ വഴിക്കു പോലും വരാതിരുന്ന കെന്ദ്രമന്ത്രി പക്ഷെ പ്രധാ‍നമന്ത്രി കരുണാകരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാൻ കേരളത്തിൽ എത്തിയപ്പോൾ സ്വീകരിക്കുവാൻ മുൻ നിരയിൽ തന്നെയുണ്ടായിരുന്നുവത്രെ.. മാത്രമല്ല വളർത്തിവലുതാക്കിയ സ്വന്തം നേതാവിന്റെ ചിത അണയും മുന്നെ, നമ്മുടെ കേന്ദ്രമന്ത്രി സകുടുംബം, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സിനിമാസ്വാദനത്തിന്ന് തിയേറ്ററിൽ എത്തുകയും ചെയ്തു. സർക്കാരും,കെ.പി.സി.സിയും പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദുഖാചാരണത്തിന്റെ വെളിച്ചത്തിൽ എല്ലാ തരത്തിലുള്ള  സർക്കാർ-പാർട്ടി പരിപാടികളും നീട്ടിവെച്ച പശ്ചാത്തലത്തിലാണു ദുഖം കടിച്ചിറക്കുവാൻ സാധിക്കാതെ എറണാംകുള, പത്മ തിയേറ്ററിൽ പുതിയ റിലീസ് സിനിമ കാണുവാൻ  കേന്ദ്രമന്ത്രി പരിവാരവുമായി എത്തിയത്. കേന്ദ്രമന്ത്രി എത്തിയ വിവരം മണത്തറിഞ്ഞ മാധ്യമപ്രവർത്തകർ തിയേറ്ററിൽ എത്തിയപ്പോഴേക്കും പന്തികേടുമനസ്സിലാക്കിയ കേന്ദ്രമന്ത്രി തിയേറ്ററിന്റെ പിൻ വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തു.

കാസറ്കോഡ് ജില്ലയിൽ നൂറ്കണക്കിനു പേർ നരകയാഥന അനുഭവിക്കുന്ന മാരക വിഷകീടനാശിനിക്കു വക്കാലത്തുമായി പത്രങ്ങളുടെ മുന്നിൽ നിൽക്കുവാൻ മടികാണിക്കാത്ത കേന്ദ്ര മന്ത്രിക്ക് എന്തു ദുഖാചാരണം? അധികാരമെന്നത് വമ്പൻ സ്രാവുകളുമായുള്ള ഇടപാടുകൾക്കു മാത്രം വഴിതുറക്കുന്ന ഇന്നത്തെ രാഷ്ട്രിയ സാഹചര്യത്തിൽ മനുഷ്യത്വം, നന്ദി എന്നൊക്കെ പറഞ്ഞ് സമയം കളയുവാൻ കേന്ദ്രമന്ത്രിക്ക് സമയമില്ല. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ലിസ്റ്റിൽ ഇടം പിടിക്കാതെ ‘മറ്റുപല’ ലിസ്റ്റിലൂടെയും സ്ഥാനാർത്ഥിയാകുകയും, എം.പിയാകൂകയും, പിന്നീട് അതിനേക്കാൾ വേഗത്തിൽ കേന്ദ്രമന്ത്രിപഥമുറപ്പിക്കുകയും ചെയ്ത കെ.വിതോമാസിനറിയാം താൻ ‘വണങ്ങേണ്ടവർ‘ ഇവരൊന്നുമല്ലെന്നു. പിന്നെയെന്തിനു വൃഥ സമയം കളയണം. ആ സമയം ‘മേരിയുടെ കുഞ്ഞാടിനെ’ കണ്ട് ആർത്തു ചിരിക്കാമല്ലോ?

വാസ്തവത്തിൽ കേരള ജനതയോ, എന്തിനു കോൺഗ്രസ് പോലും കെ.വിതോമാസിൽ നിന്നു മറിച്ചൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഇടക്കിടക്ക് റിലിസ് ചെയ്യുന്ന സിനിമ കാണുവാൻ കേരളത്തിൽ വരുമ്പോൾ  പത്രക്കാരെ കണ്ടാൽ എന്തെങ്കിലും ഗിർവാണമടിക്കുന്നതൊഴിച്ചാൽ ശരത്പവാറ് എന്ന താപ്പാനയുടെ കീഴിലെ കൃഷിമന്ത്രി കേരളത്തിന്നു വേണ്ടി എന്തു സംഭാവനയാണു നൽകിയിട്ടുള്ളത്. വരൾച്ച കൊണ്ടും, പേമാരികൊണ്ടും വർഷാവർഷം സംഭവിക്കുന്ന കൃഷിനാഷത്തിന്നും, കർഷകദുരിദത്തിന്നും കേന്ദ്രകൃഷിമന്ത്രി എന്ന നിലക്ക് എത്രമാത്രം ആശ്വാസം തോമാസിന്റെ ഭാഗത്തുനിന്നു സംസ്ഥാനജനതക്ക് ലഭിച്ചിട്ടുണ്ട്? ഡൽഹിയിൽ നിന്നു വിമാനമിറങ്ങുമ്പോഴുള്ള പ്രഖ്യാപനങ്ങൾ മാത്രമല്ലാതെ അർഹിക്കുന്ന നിലക്കുള്ള ഭരണപരമായ നടപടികൾ കേന്ദ്ര കൃഷിമന്ത്രിയിൽ നിന്നുണ്ടായിട്ടുണ്ടോ? മാത്രമല്ല തീരാദുഖങ്ങളുമായി വരാൻ പോകുന്ന തലമുറയെ വരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കാസറ്കോട്ടെ കശുമാവിൻ തോട്ടങ്ങളിലടിക്കുന്ന മാരകവിഷമടങ്ങിയ കീടനാശിനിക്കെതിരെ ജനസമൂഹം ഒന്നിച്ചണിനിരന്നപ്പോൾ കേന്ദ്രമന്ത്രിയുടെ അഭിപ്രായം പക്ഷെ എൻഡോസൾഫാൻ എന്ന കമ്പനിക്കനുകൂലമായിരുന്നു.  മുൻപ് കേരള മന്ത്രിയായിരുന്ന അവസരത്തിൽ സംസ്ഥനം കടുത്ത ജലക്ഷാമത്തെ നേരിട്ട ഒരു സാഹചര്യത്തിൽ കൊച്ചിയിലെ ദ്വീപിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായ ‘മഴക്കുളി’ ക്കു വേണ്ടി ടാങ്കറ് ലോറിയിൽ വെള്ളമെത്തിച്ചു കൊടുത്ത സല്പേരും കെ.വിതോമാസിനുണ്ടു.

കനത്ത ഇടതുപക്ഷ വിരുദ്ധ തരംഗം നിലനിൽക്കുമ്പോഴും തട്ടിമുട്ടിയാണു എറണാംകുളത്തു നിന്നു തോമാസ് വിജയിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരേക്കാൾ ഇക്കര്യത്തിൽ തോമാസ് നന്ദിപറയേണ്ടത് സി.പി.എമ്മിന്റെ ഗ്രൂപ്പ് രാഷ്ട്രീയ സമവാക്യങ്ങൾക്കാണു. വി.എസിന്റെ തട്ടകമായി അറിയപ്പെട്ടിരുന്ന എറണാംകുളത്ത് പിണറായിയുടെ നോമിനിയായാണ് എസ്.എഫ്.ഐ. നേതാവ് സിന്ധു ജോയി മത്സരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടത്. അതുകൊണ്ടുതന്നെ കെ.വി.തോമാസിനെതിരെ മണ്ഢലത്തിൽ നിലനിന്നിരുന്ന പ്രതികൂലഘടകങ്ങളെ അതിജയിക്കുവാൻ തോമാസിനെ സി.പി.എം പാളയത്തിൽ നിന്നു തന്നെ സഹായം ലഭിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ‘അശ്ലീല എഴുത്തുകാരി‘ തസ്ലീമ നസ്രിനെ സന്ദർശിച്ചതിലൂടെ മുസ്ലിം സമൂഹത്തിന്നഭിമതനായ കെ.വി.തോമാസ് പക്ഷെ സി.പി.എമ്മിന്റെ ഗ്രൂപ്പ് പോരുകൾക്കിടയിലെ അധികാരസമാവാക്യങ്ങളിൽ പെട്ട് തട്ടിമുട്ടി ജയിച്ചുകയറുകയായിരുന്നു.

അതെസമയം കാബിനറ്റ് റാങ്കിലുള്ള മറ്റൊരു മന്ത്രിയാകട്ടെ ഔദ്യോഗിക ചടങ്ങിനായി കേരളത്തിലുണ്ടായിട്ടു പോലും അന്തരിച്ച കോൺഗ്രസ് തറവാട്ടിലെ തലമുതിർന്ന നേതാവിനെ ഒന്നു കാണാൻ മെനക്കെടാതെ ഉല്ലാസയാത്രക്കു പോയതും, മസാജ് സെന്റർ സന്ദർശിച്ചതും വാർത്തയിൽ കണ്ടു. കേന്ദ്ര സ്പ്പോർട്ട്സ് മന്ത്രിയും, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന എം.എസ് ഗിൽ ആണു കരുണാകരൻ മരണമടഞ്ഞതിലുള്ള ദുഖാചാരണം വിനോദയാത്രക്കും, ആയുർവേദ മസാജിനും വേണി നീക്കിവെച്ചത്. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഗിൽ, തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ ചെയ്ത ‘സൽകർമ്മങ്ങൾക്കു’ ഉപകാരസ്മരണ എന്ന നിലക്കാണു നേരിട്ട് കേന്ദ്രമന്ത്രിപഥത്തിൽ എത്തപ്പെട്ടത്.  ജനങ്ങളുമായി ബന്ധമില്ലാത്ത ബ്യൂറോകേറ്റുകളെ ഔദ്യോഗിക കാലത്തെ ‘സൽകർമ്മങ്ങളെ’ മുൻ നിറുത്തി ആദരിക്കുന്നതിന്റെ ഭാഗമായി വിരമിക്കുമ്പോൾ നേരിട്ട് അധികാരത്തിലേക്ക് നയിക്കുന്നതിന്റെ രസതന്ത്രം ഒന്നു വേറെ തന്നെ. രാജിവ്ഗാന്ധിയുടെ ചിതാഭസ്മം ഡി.സി.സി ഓഫിസിൽ അലക്ഷ്യമായി സൂക്ഷിച്ചതായ പത്രവാർത്തകൾ മുൻപ് വായിച്ചിരുന്നു. ഏതായാലും കോൺഗ്രസ് അല്ലെ? ഇതെല്ല ഇതിനപ്പുറവും നടക്കുമെന്ന് അറിയാതെയല്ല. പത്രക്കാരുടെ ഫ്ലാഷ് കാണുമ്പോഴെക്ക് ‘ഭരത് മമ്മൂട്ടിയെ‘ വെല്ലുന്ന മുഖകാന്തിയോടെ ഫോട്ടോക്ക് ഫോസ് ചെയ്യുന്ന കോൺഗ്രസ് സംസ്ക്കാരത്തിൽ ഇത് അത്രമാത്രം വിവാദമാകുകയൊന്നുമില്ല. എന്നാൽ പോലും ജനങ്ങളെയും, പത്രക്കാരെയും ബോധിപ്പിക്കുവാനെങ്കിലും ഇത്തരം കർമ്മങ്ങളിൽ നിന്നു മാറിനിൽക്കുകയാവും കേന്ദ്രമന്ത്രിമാർക്കു നല്ലത്. എല്ലായ്പ്പോഴും പിൻ വാതിലിലൂടെ രക്ഷപ്പെടണമെന്നില്ല.

6 comments:

 1. സർക്കാരും,കെ.പി.സി.സിയും പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദുഖാചാരണത്തിന്റെ വെളിച്ചത്തിൽ എല്ലാ തരത്തിലുള്ള സർക്കാർ-പാർട്ടി പരിപാടികളും നീട്ടിവെച്ച പശ്ചാത്തലത്തിലാണു ദുഖം കടിച്ചിറക്കുവാൻ സാധിക്കാതെ എറണാംകുള, പത്മ തിയേറ്ററിൽ പുതിയ റിലീസ് സിനിമ കാണുവാൻ കേന്ദ്രമന്ത്രി പരിവാരവുമായി എത്തിയത്. കേന്ദ്രമന്ത്രി എത്തിയ വിവരം മണത്തറിഞ്ഞ മാധ്യമപ്രവർത്തകർ തിയേറ്ററിൽ എത്തിയപ്പോഴേക്കും പന്തികേടുമനസ്സിലാക്കിയ കേന്ദ്രമന്ത്രി തിയേറ്ററിന്റെ പിൻ വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തു.

  ReplyDelete
 2. ഉജ്ജ്വലമായ ലേഖനം. കെ വി തോമസില്‍ നിന്നും മറിച്ചെന്തെങ്കിലും പ്രതീക്ഷിച്ചാലേ അത്ഭുതമുള്ളൂ.

  ReplyDelete
 3. നന്ദിയും വണക്കവും പുലിയായിരിക്കുമ്പോള്‍ മാത്രം. അല്ലേലും ഇതൊക്കെ രാഷ്ട്രീയത്തില്‍ പറഞ്ഞിട്ടുള്ളതാണോ ? അതും കൊണ്ഗ്രെസ്സില്‍ !!

  നന്ദി എന്ന വാക്കുപോലും ജയിച്ചു കയറുന്ന മന്ത്രി മഹാന്മാര്‍ മറന്നു പോകും,

  ReplyDelete
 4. ഉള്പാര്ടി ജനാധിപത്യം ഉള്ള കോണ്ഗ്രസ് കാരെ,
  SHAME SHAME! എന്ന് പറയാന് ധയ്ര്യം കാണിക്കുക.

  ReplyDelete
 5. ജൻപത് 10 ലെ അടുക്കളയിലേക്ക് കുമ്പളങ്ങിക്കായലിലെ കരിമീൻ പതിവായി എത്തിക്കുന്നതിനാൽ തോമസ് മാഷ് പിന്നെ ആരെപ്പേടിക്കണം..?

  ReplyDelete
 6. കരിമീൻ മാത്രമല്ല്ല, മദാമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരുതയുമുണ്ട്.

  ReplyDelete